ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, May 29, 2018

സി ബി എസ് ഇ ഗ്രേഡിംഗിലും തരികിട?


ഇത് പരസ്യമായ കാര്യമാണ് .പക്ഷേ പലര്‍ക്കും അറിഞ്ഞുകൂടാ. അറിയാവുന്നവര്‍ പുറത്തുപറയുകയുമില്ല.എങ്ങനെയാണ് ഗ്രേഡ് കണക്കാക്കുക എന്നു ചോദിച്ചാല്‍ ഉത്തരം ഇങ്ങനെ. പക്ഷേ

അതായത് വിവിധ മാര്‍ക്ക് റേഞ്ചുളളവരെ വിവിധ ഗ്രേഡുകളിലാക്കുന്നു.
എന്നാല്‍ പരീക്ഷാ റിസല്‍റ്റിന്റെ ആത്യന്തിക ഗ്രേഡ് കണക്കാക്കുന്ന രീതി ഇപ്രകാരമല്ല
ആദ്യം തോറ്റവരെത്രയെന്നു നിര്‍ണയിക്കും ( മുപ്പത്തിമൂന്നു% കിട്ടാത്തവരാണവര്‍. മുപ്പത്തി മൂന്നിലെത്തിക്കാന്‍ മോഡറേഷന്‍ കൊടുക്കുമെന്ന് കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. ആ ഗ്രാഫ് അനുബന്ധം ഒന്നായി നല്‍കിയിരിക്കുന്നു )
തോററവരൊഴികെയുളളവരെ എട്ടു തുല്യ കൂട്ടങ്ങളാക്കും
അതിന്റെ രീതി ചുവടെ 
ആദ്യത്തെ എപ്ലസ് അല്ല ഇവിടുത്തെ എ പ്ലസ്ഉദാഹരണം . തൊണ്ണൂറ് പേര് പരീക്ഷ എഴുതി. അതില്‍ പത്തുപേര് ഇ ഗ്രേഡുകാര്‍. ബാക്കിയുളളവരെ എട്ടു തുല്യ കൂട്ടങ്ങളാക്കി. അപ്പോള്‍ എണ്‍പതും എണ്‍പത്തഞ്ചും കിട്ടിയ രണ്ടു പേരും ഉയര്‍ന്ന എട്ടിലൊന്നു കൂട്ടത്തില്‍ പെട്ടു എന്നരിക്കട്ടെ. അവര്‍ സ്വാഭാവികമായി എ പ്സസ് ഗ്രൂപ്പിലെത്തും. രണ്ടാമത്തെ ഉയര്‍ന്ന ഗ്രൂപ്പുകാരെല്ലാം എഴുപതിനും അറുപതിനും ഇടയിലുളളവരാണെങ്കിലും അവര്‍ എ ഗ്രേഡിലെത്തും
ഈ  എ പ്ലസിന്റെ മൂല്യം നൂറായിരിക്കും, എയുടെ മൂല്യം തൊണ്ണൂറും
എന്നാണ് ഞാന്‍ അനുമാനിക്കുന്നത്.
എതല്ല എങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു തിരുത്താം
എന്തിനാണ് സി ബി എസ് ഇ മോഡറേഷന്‍ വാരിക്കോരി കൊടുത്ത് വിജയിപ്പിച്ചതിനു ശേഷം ഇ ഗ്രേഡിലുളളവരെ ഒഴിവാക്കി എട്ടിലൊന്നിന്റെ കളി നടത്തുന്നത്
ഉത്തരം ലളിതം
വിജയശതമാനം കൂട്ടുക. ഉയര്‍ന്ന സ്കോര്‍ കൂടുതല്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുക
ഗ്രേഡിംഗ് സംവാധാനം എങ്ങനെ ദുരുപയോഗപ്പെടുത്തുന്നു എന്നതിന്റെ തെളിവല്ലേ ഇത്?
ആകെ കിട്ടിയ സ്കോറിനെ വെച്ച് ഗ്രേഡ് കണ്ടാലെന്താ കുഴപ്പം?
കേരളത്തിലങ്ങനെയാണല്ലോ?
(ഐ സി എസ് ഇ തട്ടിപ്പ്  വേറൊരു രീതി അതു ഇവിടെ വായിക്കാം  )
എട്ടിലൊന്നു കൂട്ടത്തില്‍ ഒരേ സ്കോര്‍ ലഭിച്ചവര്‍ കൂടുതലാവുകയും തുല്യ കൂട്ടമാക്കാന്‍ പ്രയാസം നേരിടുകയും ചെയ്താല്‍ എന്തു ചെയ്യും? അനര്‍ പറയുന്നതിങ്ങനെ.
 •  Minor variations in proportion of candidates to adjust ties will be made.
 • n case of a tie, all the students getting the same score, will get the same grade. If the number of students at a score point need to be divided into two segments, the smaller segment will go with the larger.
ഏറ്റവും രസകരമായ സംഗതി സി ബി എസ് ഇയില്‍ പകുതിയലധികം മാര്‍ക്കും അതത് വിദ്യാലയം തന്നെയാണ് 2017- 18 വരെ നല്‍കിയിരുന്നതെന്നതാണ്. പലരും കരുതുന്നത് നിരന്തര വിലയിരുത്തലിന്റെ സ്കോര്‍മാത്രമേ സ്കൂളുകാര്‍ നല്‍കൂ എന്നാണ്
പട്ടിക നോക്കുക

CBSE Assessment in Classes IX and X

Formative and Summative Assessments

Type of assessment
Percentage of weightage in academic session
Month
Term wise weightage
FIRST TERM
Formative Assessment-1 10% April-May FA 1+2 = 20%
Formative Assessment-2 10% July-August

Summative Assessment-1 20% September SA1 = 20%
SECOND TERM
Formative 10% October-November FA 3+4 = 20%
Assessment-3

Formative Assessment-4 10% January- February

Summative Assessment-2 40% March SA2 = 40%
Total Formative Assessments = FA1 + FA2 + FA3 + FA4= 40%
Smmative Assessments = SA1 + SA 2= 60%
The following points have to be noted by teachers and students (For Classes IX & X).
 • There are two formative assessments each in the first and second term.
 • Each Formative Assessment is again divided into smaller assessments (class assignments, quiz, projects, written tests) which can carry different marks.
 • Each formative assessment has a weightage of 10% which can be arrived at by taking an average of all tasks or the best three or four.
 • The total weightage of all the four formative assessments is 40%.
 • The time-frame, split up of syllabus as per the four formative assessments, and the minimum number of suggested tasks for each formative assessment have been given in the annual planner for each subject. The annual planner is only suggestive and schools can adapt it as per their needs.
സമ്മേറ്റീവ് അസസ് മെന്റ് രണ്ടു തവണ. ഇത് എഴുത്തു പരീക്ഷയാണ്. ഒന്നാം തവണത്തെ പരീക്ഷ അതത് വിദ്യാലയം തന്നെ നടത്തും അവര്‍ തന്നെ പേപ്പര്‍ നോക്കും. അവര്‍തന്നെ മാര്‍ക്കും നല്‍കും. ഇരുപത് മാര്‍ക്ക് വിദ്യാലയം നല്‍കുന്നതായി
ഫോര്‍മേറ്റീവ് അസസ്മെന്റ് ( നിരന്തര വിലയിരുത്തല്‍) നാലുതവണഅതും വിദ്യാലയം നല്‍കുന്നതാണ്. നാല്പത് മാര്‍ക്ക് അങ്ങനെ വിദ്യാലയം നല്‍കി ( കേരളത്തില്‍ ഇത് കേവലി ഇരുപത് മാത്രം)
ഇപ്പോള്‍ ആകെ എത്രയായി ? 20+40=60
ബാക്കി നാല്‍പതിനാണ് കേന്ദ്രീകൃത പരീക്ഷ ഉളളത്
സമ്മേറ്റീവ് അസസ്മെന്റ് ഒന്നാം തവണ നടത്തുന്നത് സംബന്ധിച്ച സി ബി എസ് ഇയുടെ വിശദീകരണം ചുവടെ ( മുന്‍ വര്‍ഷം വരെ ഇതായിരുന്നു രീതി)

ഇനം ഡി നോക്കുക. അതത് വിദ്യാലയമാണ് പേപ്പര്‍ നോക്കുക. ചോദ്യങ്ങളുടെ നാലുസെറ്റ് സി ബി എസ് ഇ അയച്ചുകൊടുക്കും. അതില്‍ നിന്നും ഇഷ്ടമുളളത് വിദ്യാലയത്തിനു തെരഞ്ഞെടുക്കാം. രണ്ടു ചോദ്യങ്ങള്‍ മിക്സ് ചെയ്യുകയുമാകാം. ഇങ്ങനെ വിദ്യാലയം തന്നെ അറുപത് ശതമാനം മാര്‍ക്കും നല്‍കുന്ന രീതിയിലുളള സ്ഥാപനങ്ങളിലെ നിലവാരം , ഗ്രോഡിംഗ് എന്നിവ സംബന്ധിച്ച് ആര്‍ക്കും ആക്ഷേപമില്ലായിരുന്നു .  കാരണം ഇഗ്ലീഷല്ലേ? അണ്‍ എയ്ഡഡ് അല്ലേ? പണം കൊടുത്തതല്ലേ?
2017-18 മുതല്‍ വരുത്തിയ മാറ്റം  (No.Acad-05/2017 dated 31/01/2017)
 • കേരളത്തിലേതുപോലെ വര്‍ഷാന്ത്യ വിലയിരുത്തല്‍. ഒരു വര്‍ഷത്തെ മുഴുവന്‍ പാഠഭാഗങ്ങളും പരിഗണിച്ച് എഴുത്തു പരീക്ഷ.
 • എണ്‍പതു മാര്‍ക്കിന്റെ ചോദ്യം ഉണ്ടാകും
 • ഇരുപത് മാര്‍ക്ക് ആഭ്യന്തര വിലയിരുത്തല്‍ ( നിരന്തര വിലയിരുത്തലിനു സമാനം . പേരു മാറ്റി എന്നു മാത്രം ) മൂന്നു ടേമിലായി പരീക്ഷ നടത്തും അതില്‍ മെച്ചപ്പെട്ട രണ്ടിന്റെ ശരാശരി കണക്കാക്കി പത്തു മാര്‍ക്കിനെ ആധാരമാക്കി നല്‍കും. നോട്ടുബുക്കുകളുടെ സൂക്ഷിപ്പിനാണ് അഞ്ച് മാര്‍ക്ക്. വിഷയപോഷണപരിപാടിക്കാണ് ( പ്രാക്ടിക്കല്‍ വര്‍ക്ക്, പ്രോജക്ട് തുടങ്ങിയവ) അഞ്ചു മാര്‍ക്ക് ). ഈ ഇരുപത് മാര്‍ക്ക് സ്കൂളാണ് നല്‍കുക.
 • 33%  മാര്‍ക്കുണ്ടെങ്കിലേ വിജയിക്കൂ
പത്താം ക്ലാസിലെ ഈ രീതി താഴ്ന്ന ക്ലാസുകളിലും നടപ്പിലാക്കാന്‍ സി ബി എസ് ഇ തീരുമാനിച്ചു. അത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്ന്  National Commission for Protection of Child Rights (NCPCR) ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഫെബ്രുവരി 2018 ല്‍ ആ തീരുമാനം പിന്‍വലിക്കാന്‍ സി ബി എസ് ഇ തീരുമാനിച്ചു.
 നക്ഷത്രഗ്രേഡ് എന്ന സംവിധാനം
കുട്ടി അച്ചടക്കം, വിനയം, അനുസരണശീലം തുടങ്ങിയ മാനേജ്മെന്റിനിഷ്ടപ്പെട്ട ഗുണഗണങ്ങളുണ്ടെങ്കില്‍ രണ്ടു വിഷയങ്ങളുടെ ഗ്രേഡ് അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തിക്കൊടുക്കും. വിദ്യാലയം ആവശ്യപ്പെടണം. അങ്ങനെ എ കിട്ടിയ കുട്ടി എപ്ലസ് സ്റ്റാറാകും. ഈ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിച്ചിട്ടുണ്ടാകും. അതിനര്‍ഥം കുട്ടി സ്റ്റാറാണെന്നല്ല. ഔദാര്യം കിട്ടി എന്നാണ്.
ഇതൊക്കെയായിട്ടും മോഡറേഷന്‍ കൊടുത്തേ വിജയശതമാനം ഉയര്‍ത്താനും ആകുന്നുളളൂ ( അൻുബന്ധം ഒന്നു നോക്കുക)
ആരെങ്കിലും സുഹൃത്തുക്കള്‍ ഇത്തരം മാര്‍ക്ക്ദാനം അറിഞ്ഞിട്ടാണോ മക്കളെ വിടുന്നത്? അല്ലെങ്കില്‍ പറഞ്ഞുകൊടുക്കുമല്ലോ..
.....................................................................................................................
 കൂടുതല്‍ സിബി എസ് ഇ നിലവാരത്തട്ടിപ്പ് അറിയാന്‍
ഐ സി എസ് ഇ തന്ത്രം മറ്റൊന്ന്. അതറിയാന്‍


അനുബന്ധംഒന്ന്


 മുപ്പത്തി മൂന്ന് , നാല്‍പ്പത്തി രണ്ട്, തൊണ്ണൂറ്റഞ്ച് മാര്‍ക്കുകാര്‍ വളരെ ക്കൂടുതല്‍ വന്നത് കണ്ടോ? അസ്വാഭാവികമായ ഈ പ്രവണത മോഡറേഷന്‍ നല്‍കുന്നതു മൂലം സംഭവിക്കുന്നതാണ്
മുപ്പത്തി മൂന്നുമുതലുളളവരെ വീണ്ടും എട്ടു കൂട്ടമാക്കി ഗ്രേഡ് നല്‍കുന്നതിലൂടെ വീണ്ടും ഗ്രേഡും മാര്‍ക്കും കുറേ പേര്‍ക്ക് കൂട്ടിക്കിട്ടാനാണ് സാധ്യത.
 അനുബന്ധം രണ്ട്
കഴിഞ്ഞ വര്‍ഷം വരെ സി ബി എസ് ഇ പിന്തുടര്‍ന്നത് രണ്ട് രീതിയിലുളള പത്താം ക്ലാസ് പരീക്ഷയാണ്. അതിലൊന്ന് അതത് വിദ്യാലയം തന്നെ നടത്തി പേപ്പര്‍ നോക്കി ഫലം പ്രഖ്യാപിക്കുന്നത്.ട്യൂട്ടോറിയല്‍ കോളജ്കാരു പഠിപ്പിച്ച് പരീക്ഷയിടുന്ന മാതിരി ഏര്‍പ്പാട്. ആ ധാരയില്‍ വളരെക്കുറിച്ച് കുട്ടികളേ ഉളളൂ എന്നാണ് ചില ചങ്ങാതിമാര്‍ പ്രചരിപ്പിച്ചത്. സി ബി എസ് ഇയുടെ ഔദ്യോഗിക സൈറ്റില്‍ ഫലവിശകലനമുണ്ട്. അതാണ് ചുവടെ നല്‍കുന്നത്. ഏതാണ്ട് പകുതിയോളം കുട്ടികള്‍ അത്തരം പരീക്ഷ ഏഴുതിയവരാണ്. സത്യവാങ്മൂലം നല്‍കും ഞാന്‍ അത്തരം പരീക്ഷ എഴുതിയല്ല വിജയിച്ചതെന്ന്. എന്നിട്ട് പ്ലസ് ടുവിന് മറ്റുളളവരെ പിന്തളളി പ്രവേശനം കരസ്ഥമാക്കും. കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് വിദ്യാലയം തിരിച്ച് ഇത് കണ്ടുപിടിക്കുന്നതിനുളള മാര്‍ഗങ്ങള്‍ പങ്കിട്ടിരുന്നു, ആരു പരിഗണിക്കാന്‍. ഏതായാലും ഇത്തരം രീതി സീ ബി എസ് ഇ അവസാനിപ്പിച്ചു, പക്ഷേ , പൊതുവിദ്യാഭ്യാസ വിമര്‍ശനം നടത്തുന്നവര്‍ ഇതൊന്നും കാണുന്നില്ല. അറിയുന്നുമില്ല. മക്കളെ വിടുന്നവര്‍ക്കും ഇതൊന്നും ബാധകമല്ല.
അനുബന്ധം മൂന്ന്
കേന്ദ്രീയ വിദ്യാലയങ്ങളുടെ നിലവാരവും പുറത്തായി. സംഗതി അവിടെയും സി ബി എസ് ഇ സിലബസാണ്. കൂട്ടത്തോല്‍വിയാണ് നിലവാരം. നിരന്തര വിലയിരുത്തല്‍ സ്കോറ് ലഭിച്ചില്ലേല്‍ ബഹുഭൂരിപക്ഷവും തോല്‍ക്കും. കേരള സിലബസില്‍ നിരന്തരവിലയിരുത്തലില്ലെങ്കിലും ഏണ്‍പതു ശതമാനമെങ്കിലും കുട്ടികള്‍ ഒമ്പതില്‍ വിജയിക്കും. കഴിഞ്ഞ വര്‍ഷം വരെ സി ബി എസ് ഇ അതത് വിദ്യാലയങ്ങളിലെ പത്താം ക്ലാസ് പരിക്ഷയും പേപ്പര്‍ നോട്ടവും വിജയിപ്പിക്കലുമായിരുന്നല്ലോൽ. അതിന്റെ ബലത്തിലാണ് പറ്റിക്കല്‍ നടത്തിയതെന്നു തോന്നുന്നു. പൊളളുന്നതുവരെ അവിടെത്തന്നെ പഠിപ്പിക്കണം. എന്തൊരു തളളായിരുന്നു കേന്ദ്രീയവിദ്യാലയമേന്മ പറഞ്ഞ്..നോക്കൂ കണക്ക് ഉള്‍പ്പടെ എഴുത്ത് പരീക്ഷക്ക് തോറ്റെന്ന്.. ഐ സി എസി ഇയില്‍ കണക്കിന് മാര്‍ക്ക് കുറഞ്ഞാല്‍ ആ പേപ്പറേ ഒഴിവാക്കി ഗ്രേഡ് കണ്ടുകളയും. നിലവാരം.....കേമം തന്നെ
അനുബന്ധം നാല്
സി ബി എസ് ഇയുടെ ട്രെന്റ് അനാലിസിസ്. ഉത്തരക്കടലാസ് നോക്കി ചോദ്യം വ്യാപകമായി ചേര്‍ന്നില്ല എന്നു കണ്ടെത്തി. അതങ്ങനെയല്ലേ വരൂ. ലക്ഷങ്ങള്‍ മുടക്കി ചോദ്യം വാങ്ങുന്നവരുടെ ഉത്തരക്കടലാസില്‍ ഇത് ചോര്‍ത്തിയ ചോദ്യമാണെന്ന് എഴുതിവെക്കുകയില്ലല്ലോ. കാശുളളവന്‍ വാങ്ങി . എഴുതി. വ്യാപരകമല്ല. അതിനാല്‍ കുഴപ്പമില്ല. അങ്ങനെയാണോ കാര്യങ്ങളെ കാണേണ്ടത്. അനര്‍ഹമായി ആരൊക്കെയോ ചോദ്യം തട്ടിച്ച് മാര്‍ക്ക് വാങ്ങി. അതിനെ തലോടുന്ന സമീപനമായിപ്പോയി ഇത്. ഇനി ചൂഷണത്തിന്റെ അടുത്ത വാര്‍ത്തയും ഉണ്ട്. കൂലി കൊടുക്കാത്ത സംവിധാനം.എല്ലാവര്‍ക്കും അറിയാം അണ്‍ എയ്ഡഡ് സി ബി എസ് ഇ വിദ്യാലയങ്ങളിലെ അധ്യാപകരുടെ വേതനം ( വേദനം) അവര്‍ക്ക് കിട്ടുന്ന നക്കാപ്പിച്ചപോലും കൊടുക്കില്ല. അതിന്റെ പേരില്‍ മാസവേതനവും കൊടുക്കില്ല. നടത്തിപ്പുകാരും സി ബി എസ്ഇീയും കൊളളാം. പിന്നെ കൂലിയില്ലാ ജോലിയാകുമ്പോള്‍ ആര്‍ക്കും പരീക്ഷാപ്പേപ്പര്‍ നോക്കാമെന്ന ഉദാരതയും ഉണ്ട്
അനുബന്ധം അഞ്ച്
കച്ചവടമില്ലെങ്കില്‍ പിന്നെന്തു സി ബി എസ് ഇ? കരിക്കുലം കമ്മറ്റി വേണ്ട. സാഹിത്യം വേണ്ട, മലയാളം വേണ്ട, വിദഗ്ധപരിശോധന വേണ്ട. സ്വകാര്യഗൈഡ്ലോബികള്‍ പാഠപുസ്തകമായി പ്രഖ്യാപിക്കുന്നതൊക്കെ പഠിപ്പിക്കാം. നാലിരട്ടി വില. അതില്‍ കുറേ കമ്മീഷന്‍. പുസ്തകക്കച്ചവടത്തിലെ ചൂഷണം തന്നെ അവരുടെ സന്മാര്‍ഗപാഠം.യബണിഫോം കച്ചവടവും മറ്റും എന്തു മൂല്യബോധമാണ് വളര്‍ത്തുക. ഇന്തയ്യിലെ എല്ലാവരും അംഗീകരിക്കുന്ന എന്‍ സി ഇ ആറ്‍ ടി പാഠപുസ്തകം നിലവാരവും കുറഞ്ഞവിലയുമുളളത് എന്തുകൊണ്ട് സി ബി എസ് ഇക്കാര്‍ക്ക് അയിത്തമായി? എന്നിട്ടും അങ്ങോട്ടേക്കാണ് തളളല്‍. കേരളത്തിലെ പാഠപുസ്തകങ്ങള്‍ കൂടി മറിച്ചുനോക്കി തീരുമാനമെടുക്കുന്നത് നന്നായിരിക്കും. പത്രാസല്ല പാഠം, ചൂഷണവിരുദ്ധസമീപനമാണ് പാഠം. വിദ്യാഭ്യാസം വലിയൊരു പ്രക്രിയയാണ്. കിട്ടുന്ന അവസരമെല്ലാം പിഴിയാമെന്ന ധാരണപകരലാകരുത് അത്. ഇത്തരം കുട്ടികള്‍ പ്സസ് ടു വിന് പൊതുധാരയില്‍ എത്തുന്നുണ്ട്. അവരുടെ അതുവരെയുളള ഭീകരഅച്ചടക്കത്തിന്റെ കെട്ടവര്‍ ആ സമയത്ത് പൊട്ടിക്കുന്നു. അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പഠനവിധേയമാക്കണം
 അനുന്ധം ആറ്

മാധ്യമങ്ങള്‍ മറച്ചുവെക്കുന്നത് കാണാതിരുന്നു കൂടാ.  കോട്ടയം എഡിഷനാണ് പരിശോധിച്ചത്. ബിന്റോയുടെ ആത്മഹത്യ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തു ?മംഗളത്തില്‍ ബിന്റോയ്ക് വിട എന്നു മാത്രം. സംഭവം മുക്കിയുളള വാര്‍ത്ത. സ്കൂളിന്റെ നടപടിയെക്കുറിച്ച് പരാമര്‍ശമേ ഇല്ല. മനോരമയ്ക് ആത്മഹത്യയല്ല മരണമാണ് കിട്ടിയ ശീര്‍ഷകവാക്ക്. ജീവനൊടുക്കി എന്ന സൂചനയുണ്ടെങ്കിലും സ്കൂളിന്റെ പക്ഷത്താണ് നിലപാട് എന്ന് വ്യക്തമാക്കുന്നതാണ് വാര്‍ത്ത. മാതൃഭൂമി അറിഞ്ഞതെല്ലാം വളച്ചുകെട്ടില്ലാതെ നല്‍കിയിട്ടുണ്ട്. രക്ഷിതാക്കള്‍ പറഞ്ഞതും ചേര്‍ത്തു. നാട്ടുകാര്‍ പറഞ്ഞതും ചേര്‍ത്തു. ദേശാഭിമാനി സ്കൂളിനെതിരെയുളള അക്രമ സംഭവത്തിന്്പ്രാധാന്യം കുറച്ചാണ് വാര്ത്ത നല്കിയതെങ്കിലും ആത്മഹത്യയുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. സി ബി എസ് ഇ ഇംഗ്ലീഷ് മാധ്യത്തിന്റെ നിലവാരത്തകര്‍ച്ച ഒമ്പതാം ക്ലാസ് വരെ മറച്ചുവെക്കുന്നതിന്റെ ദുരന്തങ്ങളോട് മാധ്യമങ്ങള്‍ ഇങ്ങനെ പ്രതികരിച്ചാല്‍ പോര

Sunday, May 27, 2018

CBSE വിജയത്തിലെ തട്ടിപ്പ് മന്ത്രി ചോദ്യം ചെയ്യുന്നു..


വര്‍ഷങ്ങളായി സി ബി എസ് ഇ തുടരുന്ന മാര്‍ക്ക് ദാനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായി.
The Quint എന്ന ന്യൂസ് വെബ്സൈറ്റിലാണ് വാര്‍ത്ത
കുട്ടികളെ വഞ്ചിക്കുകയാണ് സി ബി എസ് ഇ എന്ന് മന്ത്രിതന്നെ പറയുന്നു, HRD Minister Prakash Javadekar തന്നെ പറയുന്ന സ്ഥിതിക്ക് അവിശ്വസിക്കേണ്ട കാര്യമില്ല മുൻവർഷം മന്ത്രി ഇടപെട്ടതാണ്. വിദ്യാർഥി വഞ്ചന അവസാനിപ്പിക്കാൻ പറഞ്ഞതാണ്. സി ബി എസ് ഇ സമ്മതിച്ചതാണ്. എന്നിട്ടും ഈ വർഷവും അധാർമികത തുടർന്നു.ദില്ലി ഹൈക്കോടതി യും ഇത് ചൂണ്ടിക്കാട്ടിയിരുന്നു.
സിബിഎസ്ഇഇ ക്ക് അതൊന്നും ബാധകമല്ല.
എന്താണ് ഇവർ ചെയ്യുന്നത്? വിജയശതമാനവും ഉയർന്ന നിലവാരക്കാരുടെ എണ്ണവും കൂട്ടാൻ ചില മാർക്കുകളിലേക്ക് മോഡറേഷൻ നൽകും
ഉദാഹരണമായി
തൊണ്ണൂറ്റിയഞ്ച് എന്നമാന്ത്രിക സംഖ്യയിലേക്ക് കൂടുതള്‍ കുട്ടികളെയും എത്തിക്കുന്നതിനായി മോഡറേഷന്‍ നല്‍കുന്നു . എണ്‍പത് മാര്‍ക്ക് കിട്ടിയ കുട്ടിക്ക് പതിനഞ്ച് മാര്‍ക്ക് വരെ മോഡറേഷന്‍.
വിവിധ വിഷയങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ 95 മാര്‍ക്കുകാരുടെ എണ്ണം നോക്കുക
 അസാധാരണമായ കുതിച്ചുകയറ്റം ഒരു നിര്‍ണായക മാര്‍ക്കില്‍ എല്ലാ വിഷയങ്ങളിലും എല്ലാ വര്‍ഷവും!
33% വേണം വിജയിക്കാൻ. ആ സ്ഥാനത്തും മോഡറേഷൻ നൽകിയതായി ഗ്രാഫിൽ നിന്നും വ്യക്തമാണ്. വിജയശതമാനം കള്ളത്തരം കാട്ടി കൂട്ടിയതാണ് എന്ന് അനുമാനിക്കാം.


 വിവിധ വര്‍ഷങ്ങളിലെ മാര്‍ക്ക് നോക്കുക.95 തന്നെ താരം. ഒരു മാർക്ക് കിട്ടയവർ വരെ ഈ ധാരയിലുണ്ട് എന്നാണ് പട്ടിക വ്യക്തമാക്കുന്നത്. വമ്പൻ ഫീസ് മുടക്കി 33% പോലും വാങ്ങാനാകാത്ത ആയിരങ്ങളോട് സഹതപിക്കുന്നു. മാർക്ക്ദാനമില്ലായിരുന്നെങ്കിൽ താഴ്ന്ന മാർക്കു കാർ വളരെ കൂടുമായിരുന്നു
 
 
 
   
ഐ സി എസ് ഇ കേമമാണോ?
ഇതാ നോക്കൂ. ചില മാര്‍ക്കുകള്‍ ഓരു വിഷയത്തിനും ഒരു കുട്ടിക്കു പോലും ലഭിക്കില്ലത്രേ
കാരണമെന്താണ്? സി ബി എസ് ഇയുടെ മുന്‍ ചെയര്‍പേഴ്സണ്‍ അശോക് ഗേംഗുലി പറയുന്നത് .ICSE, CBSE  മത്സരം തന്നെയാണ് ഇതിനു പിന്നിലെന്നാണ്.
 എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് , നിലവിലുളള ആരും സമ്മതിക്കില്ല. മുന്‍ അധികാരികള്‍ തുറന്നു പറയുന്നു,
സി ബി എസ് ഇക്ക് മോഡറേഷന്‍ പോളിസി ഉണ്ട്

പോരെ അഞ്ചും ആറും ഇനങ്ങള്‍ മതി ഉദാരദാനത്തിന്. നാലിന്റെ പേരിലും കൊടുക്കാം, പഴുതേറെയുണ്ട്
ഇങ്ങനെ കാപട്യ മാര്‍ക്ക് വാങ്ങി നിലവാരമേനി നടിക്കുന്ന വിദ്യാലയങ്ങളില്‍ പോകുന്നവര്‍ വഞ്ചിതരാകുകയാണ്
ഒപ്പം കേരളസിലബസില്‍ പഠിക്കുന്ന കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തി കപടനിലവാരക്കാര്‍ അഡ്മിഷന്‍ നേടുകയും ചെയ്യുന്നു
അനീതി
അനീതി
അനീതി
കച്ചവടതാല്പര്യത്തിന്റെ കൊടിയ വഞ്ചന
കൂടുതല്‍ വായിക്കാന്‍


"The report noted that the last year, the CBSE gave 16 extra marks in Class XII Maths examination in the process of standardisation. This practice has led to CBSE students securing higher marks than their contemporaries from other boards." Class 12 2017 CBSE results: Marks may dip by 10% without moderation_;_)

Friday, May 25, 2018

വിദ്യാലയവും ജീവിതവും ഉപേക്ഷിക്കുന്ന കുട്ടികള്‍


ഡല്‍ഹിയില്‍ നിന്നും ശുഭകരമായ വാര്‍ത്തകളല്ല വരുന്നത്. നോയിഡയില്‍ കഥക്
നര്‍ത്തകികൂടിയായ സി ബി എസ് ഇ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതായി എന്‍ഡി ടിവി 2018 മാര്‍ച്ച് 22 ന് റിപ്പോര്‍ട്ട് ചെയ്തു. ഞാന്‍ പരാജയമാണെന്നാണ് കുട്ടി നോട്ടുബുക്കില്‍ എഴുതിയത്.( ചിത്രം ചുവടെ) സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഭാഷ്യത്തില്‍ അവള്‍ക്ക് പുനപ്പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നു. സമാനമായ ദാരുണാന്ത്യങ്ങള്‍ മുന്‍മാസങ്ങളിലും ഉണ്ടായി. അവ വോക്കുക
 • NEW DELHI: Poor results in Class IX exams allegedly drove two students to suicide in separate incidents in the capital. The first case was reported from northeast Delhi’s Harsh Vihar where a 17-year-old girl committed suicide.
 • The second case also involved a Class IX girl who allegedly committed suicide by hanging herself from a ceiling fan at her house in outer Delhi’s Aman Vihar. (TNN | Apr 2, 2018)
Little India ജനുവരി ഒമ്പതിന് റിപ്പോര്‍ട്ട് ചെയ്തത് അതിഭീകരമായ കണക്കാണ്. 2014 നും 2016 നുമിടയില്‍ 26,500 വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു. ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ വിവരമനുസരിച്ച് 8,068 (2014), 8,934 (2015) , 9,474 (2016) എന്നിങ്ങനെയാണ് ഓരോ വര്‍ഷത്തെയും ആത്മഹത്യാനിരക്ക്! പരീക്ഷാഭയമാണ് പ്രധാനപ്പെട്ടകാരണങ്ങളിലൊന്ന് യഥാക്രമം 2,403, 2,646 , 2,413 കുട്ടികള്‍ ഈ വര്‍ഷങ്ങളില്‍ ഇതേ കാരണത്താലാണ് മരണത്തിലേക്ക് കൂപ്പുകുത്തിയത്.ജനുവരി ആദ്യവാരം ലോകസഭയില്‍ അവതരിപ്പിച്ച കണക്കായതിനാല്‍ അവിശ്വസിക്കേണ്ട കാര്യമില്ല.(Lok Sabha (lower house of Parliament) by H G Ahir, minister of state for home affairs, on January 2, 2018. ) ഒരു ദിവസം ശരാശരി ഏഴ് കുട്ടികള്‍ പരീക്ഷാഭയം കാരണം ജീവിതമുപേക്ഷിക്കുന്ന രാജ്യമാണിന്ത്യ.

പരീക്ഷയുടെ ഗൗരവം കൂട്ടണം. കുട്ടികളെ തോല്‍പ്പിച്ചാലേ നിലവാരമുണ്ടാകൂ എന്നു വാദിക്കുന്നവര്‍ അവരുടെ ജീവിതം കൂടി പരിഗണിക്കണം എന്ന അപേക്ഷയാണുളളത്. ഗൗരവമുളള പഠനം ഹോം വര്‍ക്കിന്റെ ആധിക്യം കൊണ്ട് കുട്ടിയെ വരിഞ്ഞുകെട്ടുന്നു. കാണാപാഠം പഠനത്തിന്റെ സമ്മര്‍ദത്തിലാഴ്ത്തുന്നു. കൂടുതല്‍ മാര്‍ക്കിനായുളള മത്സരത്തില്‍ അനാവശ്യമായ താരതമ്യപ്പെടുത്തലിനും ശകാരമഴയത്ത് നിറുത്തലിനും ശിക്ഷയുടെ മുള്‍മുനയില്‍ നോവുന്നതിനും നിര്‍ബന്ധിക്കുന്നു. കട്ടിയായ പാഠപുസ്തകം, ട്യൂഷന്‍, യാന്ത്രികമായപഠനരീതി എല്ലാം കൂടിയാകുമ്പോള്‍ കുട്ടി ഒരു പരുവമാകും. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ശിശുകേന്ദ്രിത പഠനരീതികള്‍ രേഖകളിലേ ഉളളൂ. പ്രയോഗത്തിലില്ല. സെക്കണ്ടറി തലത്തില്‍ തീരെയില്ല. നിരന്തരം പരിശീലനം ലഭിക്കുന്ന അധ്യാപകരുമില്ല.
വിദ്യാലയം വിടുന്നവര്‍
ജീവിതമുപേക്ഷിക്കുന്ന കുട്ടികളുടെ കാര്യമാണ് മുകളില്‍ സൂചിപ്പിച്ചത്. അതേ പോലെ
തന്നെ വേദനാജനകമാണ് ഹൈസ്കൂള്‍ തലം വരെ എത്തിയ ശേഷം തോല്പിക്കപ്പെടുന്നവര്‍. അതു കാരണം വിദ്യാലയം ഉപേക്ഷിക്കുന്നവര്‍. ഡല്‍ഹിയില്‍ എണ്‍പത്തയ്യായിരം കുട്ടികള്‍ കൊഴിഞ്ഞു പോയതായി കണക്ക്. പ്രജ എന്ന ഏജന്‍സി നടത്തിയ പഠനത്തിലാണ്
ഞെട്ടിപ്പിക്കുന്ന ഈ വസ്തുതയുളളത്. പ്രവേശനനിരക്ക് ഏഴ് ശതമാനം കുറയുകയും ചെയ്തിരിക്കുന്നു. 2016-17 വര്‍ഷമാണിത് സംഭവിച്ചത്. ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ മുപ്പത് ശതമാനം കൊഴിഞ്ഞു പോകുന്നു. 2013-14 വര്‍ഷം ഒമ്പതാം ക് ലാസില്‍ പഠിച്ചവരില്‍ 44% 2016-17 ആയപ്പോഴ്‍ പന്ത്രണ്ടാം ക്ലാസില്‍ എത്താത്തവരായിട്ടുണ്ട്. 2015-16 ല്‍ ഒമ്പതില്‍ പഠിച്ച നാല്പത്തിമൂന്ന് ശതമാനം തൊട്ടടുത്ത വര്‍ഷം പത്തിലെത്തിയില്ല. 85%ശതമാനം കുട്ടികള്‍ സ്വകാര്യ ട്യൂഷനെ ആശ്രയിക്കുന്നത്രേ! എന്നിട്ടും കുട്ടികള്‍ രക്ഷപെടുന്നില്ല . നാല്പത്തിമൂന്ന് ശതമാനം തോല്പിക്കപ്പെടുന്നുവിജയശതമാനം നോക്കുകയാണെങ്കില്‍ പത്താം ക്ലാസില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പിന്നാക്കം പോകുന്നുണ്ട്. അതേ സമയം പന്ത്രണ്ടാം ക്ലാസില്‍ സ്വകാര്യ വിദ്യാലയങ്ങളാണ് പിന്നില്‍. കേന്ദ്രീയ വിദ്യാലയങ്ങളുയര്‍ന്ന വിജയശതമാനം കാണിക്കുന്നു. അത് സ്വാഭാവികമാണ് . ജീവനക്കാരുടെ മക്കള്‍ എന്ന പരിഗണന. രണ്ടാമതായി ഒമ്പതാം ക്ലാസില്‍ നിശ്ചിത നിലവാരമില്ലാത്തവരെ കര്‍ശനമായി തോല്‍പ്പിക്കല്‍ . അരിച്ചെടുത്ത മിടുക്കരെ വെച്ച് പത്താം ക്ലാസില്‍ ഉര്‍ന്ന വിജയശതമാനം ഉണ്ടാക്കുന്നതില്‍ വലിയ അത്ഭുതമില്ലല്ലോ.

ഗ്രേഡിംഗ് സംവിധാനത്തിലാണ് ഈ കൊഴിഞ്ഞുപോക്കും ആത്മഹത്യയുമെന്നോര്‍ക്കണം. നിരന്തര വിലയിരുത്തല്‍ നടത്തുന്നുവെന്നും അവകാശപ്പെടുന്നു. എന്നാല്‍ തൊണ്ണൂറ്റിയെട്ടു ശതമാനം അധ്യാപകര്‍ നിരന്തര വിലയിരുത്തലിനെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണെന്ന പഠനറിപ്പോര്‍ട്ടുകളുമുണ്ട് (https://timesofindia.indiatimes.com/city/nagpur/98-teachers-do-not-understand-CCE-properly-says-survey/articleshow/54593362.cms)
 •  കേരളത്തിലെന്തുകൊണ്ടിത്തരം ആത്മഹത്യകളുണ്ടാകുന്നില്ല
 • കേരളത്തിലെന്തുകൊണ്ടിത്തരം കൊഴിഞ്ഞുപോക്ക് പ്രവണതയില്ല
 • ഇത്തരം തോല്‍പ്പിക്കല്‍ നടത്തിയിട്ടും കുട്ടികള്‍ പഠിക്കാതെ വിദ്യാലയം വിടുന്നതെന്തുകൊണ്ട്?
 • ഗൗരവമുളള പഠനത്തിനായിരുന്നെങ്കില്‍ കുട്ടികള്‍ ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ലേ?
 • അപ്പോള്‍ തോല്പിക്കലല്ല പഠിപ്പിക്കലാണ് പരിഹാരം എന്നതിലേക്ക് നാം എത്തി ച്ചേരും
 • ഓരോ കുട്ടിയെയും പരിഗണിക്കണം. പിന്തുണ നല്‍കണം, പഠനപ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് സഹായിക്കണം. ഫെസിലിറ്റേഷന്‍ എന്ന വാക്ക് അശ്ലീലമല്ലെന്നു ബോധ്യപ്പെടണം.
 • കേരളത്തെ കുട്ടികളുടെ ആത്മഹത്യാമുനമ്പാക്കുന്നതിന് നാം തയ്യാറല്ല. 
 • കേരളത്തിലെ ഗ്രേഡിംഗ് സംവിധാനത്തെക്കുറിച്ച് വിമര്‍ശിക്കുന്നവരേറെ. 
  സി ബി എസ് ഇ , ഐ സി എസ് ഇ സംവിധാനത്തിലും നിരന്തര വിലയിരുത്തലും ഗ്രേ‍ഡിംഗുമുണ്ട്. ഇരുപതുശതമാനം  അവിടെയും നിരന്തര വിലയിരുത്തലാണ്. സ്കൂളില്‍ തന്നെയാണ് ചെയ്യുന്നത്. ഇക്കാരണത്താല്‍ അവിടെ നിലവാരമില്ലെന്ന് എന്തേ വിമര്‍ശകര്‍ പറയാത്തത്? പത്താം ക്ലാസില്‍  കഴിഞ്ഞ വര്‍ഷം രണ്ടു തരം പരീക്ഷയാണ് സി ബി എസ് ഇ നടത്തിയത്. ബോര്‍ഡ് പരീക്ഷയും സ്കൂള്‍ ബേസ്‍‍ഡ് എക്സാമിനേഷനും.( പട്ടിക നോക്കുക)
  812569 പേര്‍ ബോര്‍ഡ് പരീക്ഷ എഴുതി, അതില്‍ 96.93% വിജയിച്ചു. അതത് സ്കൂള്‍ പരീക്ഷ നടത്തി പേപ്പര്‍ നോക്കി വിജയിപ്പിക്കുന്നരീതിയിലുളള School Based പരീക്ഷ 777125 പേരെഴുതി.97.21% വിജയം. അതത് വിദ്യാലയം നിരന്തര വിലയിരുത്തല്‍ മാത്രമല്ല വാര്‍ഷികപ്പരീക്ഷയും നടത്തുന്ന രീതിയുടെ നിലവാരത്തെ എന്തേ വിമര്‍ശകരാരും ചോദ്യം ചെയ്തില്ല. . അത് പൊതുവിദ്യാഭ്യാസമല്ലാത്തതിനാലാണെന്നു സാരം. 
 • കേരളത്തിലെ അധ്യാപകരില്‍ കൂടുതലും കുട്ടികളുടെ മനസറിയുന്നവരാണ്. അതിനാല്‍ത്തന്നെ അവരെ പഠിപ്പിക്കാന്‍ ജാഗ്രതകാട്ടുന്നു. ഏതു പുതിയ സാധ്യതയും പ്രയോജനപ്പെടുത്തും.  
 • വരും വര്‍ഷങ്ങളില്‍ ആധുനികസാങ്കേതിക വിദ്യ ഓരോ ക്ലാസിലും വരികയാണ്. ഹൈടെക് വിദ്യാഭ്യാസം കോര്‍പ്പറേറ്റുകളുടെ അജണ്ടയാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ക്ലാസില്‍ പ്രയോഗിക്കും മുമ്പേ പരാജയപ്പെടുത്താനിറങ്ങിയവര്‍. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ മെച്ചപ്പെട്ട രീതിയില്‍ പഠിക്കുന്നതു കാണുമ്പോള്‍ അസ്വസ്ഥരാകുന്നവര്‍ ഇന്ത്യയിലെ ആത്മഹത്യ ചെയ്യപ്പെടുന്ന കുട്ടികളുടെ മനസ് കാണണം. അവര്‍ക്ക് ആത്മവിശ്വാസം ലഭിച്ചിരുന്നെങ്കില്‍ . അതിനു സഹായകമായ രീതികളെക്കുറിച്ച് ആലോചിക്കൂ.

Friday, May 18, 2018

എന്തുകൊണ്ട് പൊതുവിദ്യാഭ്യാസത്തിനു വേണ്ടി നിലകൊളളണം?


 • എന്തുകൊണ്ട് പൊതുവിദ്യാഭ്യാസം?
 • അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെ എതിര്‍ക്കുന്നതെന്തുകൊണ്ട്? അവിടെയും നന്മയില്ലേ ? അതിനെ അംഗീകരിച്ചുകൂടേ? 
 • പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ മികവുണ്ടാക്കി ആകര്‍ഷിച്ചാല്‍ പോരെ?
 • മികവെന്നാല്‍ ഉയര്‍ന്ന ഗ്രേഡ് മാത്രമാണോ?
 • അക്കാദമികവും സാമൂഹികവും വൈകാരികവുമായ മികവുകള്‍ ഒരേ പോലെ പരിഗണിക്കണ്ടേ?
 • ഇടതുപക്ഷത്തിലും വലതുപക്ഷ വിദ്യാഭ്യാസ ദര്‍ശനപാത പിന്തുടരുന്നവരുണ്ടോ?

Education is a social process. Education is growth. Education is not a preparation for life; education is life itself.- John Dewey (1939)

വിദ്യാഭ്യാസത്തെക്കുറിച്ച് രണ്ട് കാഴ്ചപ്പാടുകള്‍ ഉണ്ട്
ഒന്ന് )വിദ്യാഭ്യാസം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് , സാമൂഹിക പ്രക്രിയയാണ്.
സമൂഹത്തിനുവേണ്ടി സമൂഹത്താല്‍ നിറവേറ്റപ്പെടുന്നതാണ്.
 • ഈ ചിന്താധാരയോട് ഒട്ടി നില്‍ക്കുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്താനാകൂ.
 • സൗജന്യ വിദ്യാഭ്യാസത്തെക്കുറിച്ച് ആവശ്യമുന്നയിക്കാനാകൂ.
 • സമൂഹം നിശ്ചയിക്കുന്ന വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്ക് അനുപൂരകമായ പാഠ്യപദ്ധതിയും പഠനരീതിയും വേണമെന്നു പറയാനാകൂ.
 • എല്ലാവരെയും ഉള്‍ക്കൊളളിക്കണമെന്നു വാദിക്കാനാകൂ. സര്‍ക്കാര്‍ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ മുതല്‍ മുടക്കണമെന്നും ഏറ്റവും ഗുണനിലവാരമുളള വിദ്യാഭ്യാസം സമൂഹത്തിലെ അംഗമെന്ന നിലയില്‍ കുട്ടിക്ക് പ്രാപ്യമാക്കണമെന്ന പ്രസക്തമായ കാര്യം അജണ്ടയാകൂ.
 • സാമൂഹികമാറ്റത്തിനു വേണ്ടിയാണ് വിദ്യാഭ്യാസമെന്നും നാം പ്രതീക്ഷിക്കുന്ന ഭാവിസമൂഹത്തിന്റെ സവിശേഷതകളും രീതികളും പ്രതിഫലിപ്പിക്കുന്ന തരം പൊതുവിദ്യാഭ്യാസത്തിന്റെ സ്വഭാവം നിര്‍ണയിക്കാനാകൂ.
 • മതേതര ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ അടിത്തറയിലാണ് അത് പടുത്തുയര്‍ത്തുക.
 • എല്ലാ വിധ വിവേചനങ്ങളെയും ( ധനിക, ദരിദ്ര, വര്‍ണ, വര്‍ഗ, ജാതി, മത, ലിംഗ) അത് നിഷേധിക്കും.
 • എല്ലാ കുട്ടികളെയും കഴിവുളളവരായി കാണും. ഓരോ കുട്ടിയും സവിശേഷമായ പരിഗണന അര്‍ഹിക്കുന്നവളാണ് എന്ന് നിലപാടെടുക്കും.
 • കുട്ടിയുടെ സമഗ്ര വികസനത്തിനുളള വിദ്യാഭ്യാസ പ്രക്രിയ രൂപപ്പെടുത്തും
 • പ്രവേശനനിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.
 • ലാഭനഷ്ട ഭാഷയില്‍ വിദ്യാഭ്യാസത്തെ കാണില്ല. ആദായം അനാദായം എന്നിങ്ങനെ തരം തിരിക്കില്ല.
 • സാമൂഹിക നവോത്ഥാന നായകരും പുരോഗമന പ്രസ്ഥാനങ്ങളും ഇത്തരം വിദ്യാഭ്യാസത്തിനു വേണ്ടിയാണ് വാദിച്ചത്, സമരം ചെയ്തത്, പ്രവര്‍ത്തിച്ചത്.
 • ഫീസ് എടുത്തുകളയല്‍, സൗജന്യ പാഠപുസ്തകം, സ്കൂള്‍ ഉച്ച ഭക്ഷണപരിപാടി, സ്കോളര്‍ഷിപ്പുകള്‍, അധസ്ഥിത വിഭാഗങ്ങള്‍ക്കുളള സഹായം, പ്രത്യേകപരിഗണന അര്‍ഹിക്കുന്നവര്‍ക്കുളള പിന്തുണ, കരിക്കുലം കമ്മറ്റി, സ്കൂള്‍ പ്രാപ്യത ഉറപ്പാക്കല്‍, ഭൗതികസൗകര്യം ഉയര്‍ന്ന നിലവാരത്തിലാക്കി മികച്ച പഠനാന്തരീക്ഷം ഒരുക്കല്‍ തുടങ്ങിയവ ഈ കാഴ്ചപ്പാടിന്റെ ഭാഗമാണ്.
 • കുട്ടികളില്‍ മാറ്റത്തിനുളള മനോഭാവം സൃഷ്ടിക്കല്‍, മുന്‍വിധികള്‍, യാഥാസ്ഥിതിക ചിന്താഗതികള്‍, അന്ധവിശ്വാസം, സാമൂഹിക സാംസ്കാരിക വിവേചനങ്ങള്‍, മതനിരപേക്ഷതയ്ക് വെല്ലുവിളിയുയര്‍ത്തുന്ന സ്വാധീനങ്ങള്‍ എന്നിവയില്‍ നിന്നും മുക്തരാകുന്നതിനുളള പ്രാപ്തി, പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുളള സമീപനം, സാമ്പത്തികാസമത്വത്തിന്റെ കാരണവിശകലനം എന്നിവയിലൂടെ മാറ്റത്തിനു വേണ്ടി നിലപാടു സ്വീകരിക്കാനുളള കഴിവ്, സാമൂഹികമാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ആദരിക്കാനും അംഗീകരിക്കാനും അനുകരിക്കാനും മാറ്റത്തിനായി സ്വയം അനുരൂപീകരിക്കപ്പെടാനുമുളള സന്നദ്ധത, മാറ്റത്തിനെതിരായ ശക്തികളെ പ്രതിരോധിക്കാനുളള ആശയദൃ‍ഢതയും മനക്കരുത്തും ശരിതെറ്റുകളും നേട്ടകോട്ടങ്ങളും ജനപക്ഷത്തു നിന്നും വിശകലനം ചെയ്യാനുളള പാടവം ആരോഗ്യകരമായ സമൂഹസൃഷ്ടിക്കാവശ്യമായ ജനാധിപത്യമൂല്യബോധം, നേതൃത്വമേറ്റെടുക്കല്‍, ചുമതലകളില്‍ നിന്നും വഴുതിമാറാതിരിക്കല്‍, സാമൂഹികമാററത്തിന്റെ വക്താവെന്ന നിലയിലും പ്രവര്‍ത്തകരെന്ന നിലയിലും ഉറച്ച ജ്ഞാനാടിത്തറ, പുതിയകാര്യങ്ങള്‍ പഠിക്കാനുളള തൃഷ്ണ, ബഹുസംസ്കാരസമൂഹത്തില്‍ പരസ്പരം മാനിക്കാനുളള മനോഭാവം തുടങ്ങിയവയൊക്കെസമൂഹമാറ്റത്തിനായുളള പുരോഗമന വിദ്യാഭ്യാസ ധാര മുന്നോട്ടുവെക്കും
2) വിദ്യാഭ്യാസം വ്യക്തിയുടെ ഉത്തരവാദിത്തമാണ് എന്നതാണ് രണ്ടാമത്തെ കാഴ്ചപ്പാട് . വ്യക്തിപരമായ നേട്ടം ലഭിക്കുന്നതിനാല്‍ വ്യക്തിതന്നെയാണ് അതിന്റെ ബാധ്യതമുഴുവന്‍ വഹിക്കേണ്ടത്
 • വ്യക്തിപരമായ നേട്ടം ലക്ഷ്യമിടുന്നതിനാല്‍ സൗജന്യവിദ്യാഭ്യാസം എന്ന ആശയം ബാധകമല്ല
 • എല്ലാത്തിനും ഫീസ് നിര്‍ബന്ധം. പണമുളളവര്‍ പഠിക്കട്ടെ ( മുതല്‍ മുടക്കാന്‍ കഴിയുന്നവര്‍ നിക്ഷേപിക്കട്ടെ) എന്ന സമീപനം
 • അതിനാല്‍ത്തന്നെ ഉയര്‍ന്ന സാമ്പത്തിക നിലയുളളവരെ ഉള്‍ക്കൊളളുകയും വരേണ്യതാല്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. വരേണ്യവിഭാഗങ്ങളാണുളളതെന്ന് എന്താ തെളിവ് എന്നു ചോദിച്ചേക്കാം . അതിന്റെ പ്രാതിനിധ്യവും പ്രവര്‍ത്തനസംസ്കാരവും പരിശോധിച്ചാല്‍ ബോധ്യപ്പെടും
 • വിദ്യാഭ്യാസത്തെ ലാഭത്തിനുളള ഉപാധിയാക്കി കാണുന്നു. വിദ്യാഭ്യാസം മാര്‍ക്കറ്റ് ചെയ്യപ്പെടുകയാണ്. ഉപഭോക്താവിന്റെ താല്പര്യങ്ങള്‍ നടത്തിപ്പിനു ഭീഷണിയാണെങ്കില്‍ മാത്രം സംരക്ഷിക്കപ്പെടും. അല്ലാത്ത പക്ഷം നടത്തിപ്പുകാരുടെ താല്പര്യങ്ങളേ മുന്നില്‍ നില്‍ക്കൂ. രക്ഷാകര്‍തൃസമിതിക്ക് നീതിക്കുവേണ്ടി പോരാടാനാകില്ല. ജീവനക്കാര്‍ക്ക് മാന്യമായി വേതനം നല്‍കില്ല. അവധിക്കാലത്ത് ക്ലാസില്ലെങ്കിലും ഫീസീടാക്കും. പുറത്താക്കല്‍ ഭീഷണിയുടെ അന്തരീക്ഷം നിലനിറുത്തും. ഔദാര്യം അനുഭവിച്ചോളൂ എന്ന മട്ട്.
 • പാഠപുസ്തകം, യൂണിഫോം, ബാഗ് , കുട. പെന്‍സില്‍, പേന, സ്കെയില്‍ തുടങ്ങിയവയെല്ലാം കമ്പോളത്തില്‍ നിന്നും വാങ്ങി ഉയര്‍ന്ന വിലയ്ക് കുട്ടിക്ക് നല്‍കി അതും ലാഭമുണ്ടാക്കാനുളള അവസരമാക്കി മാറ്റും. സ്കൂളില്‍ നിന്നല്ലാതെ അവ വാങ്ങുന്നത് നിയമലംഘനമായി പ്രഖ്യാപിക്കും
 • വിദ്യാഭ്യാസം സാമൂഹത്തിന്റെ നിലവിലുളള ചൂഷണാധിഷ്ടിത രീതിയെ അപ്പാടെ സംരക്ഷിക്കുന്നതിനുളളതാണെന്ന നിലപാടാണ് സ്വീകരിക്കുക. ഈ വ്യവസ്ഥയ്കെന്താ കുഴപ്പം? പ്രശ്നങ്ങള്‍ ചില വ്യക്തികള്‍ ഉണ്ടാക്കുന്നതല്ലേ അതു പരിഹരിച്ചാല്‍ മതി എന്ന രീതിയിലുളള ലളിതവത്കരണചിന്ത കുട്ടിയില്‍ നിറയ്കും.
 • വ്യവസ്ഥാദാസന്മാരെ സൃഷ്ടിക്കുന്നതിനാകും സാമൂഹിക മാറ്റത്തെ ഭയക്കുന്ന ശക്തികള്‍ ശ്രമിക്കുക. അതിനാല്‍ത്തന്നെ കര്‍ശനമായ അച്ചടക്കം കരുണയില്ലാതെ നടപ്പിലാക്കും.
 • പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരെ സ്വീകരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കും.അവര്‍ക്കുവേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതും സമയം കണ്ടെത്തി പിന്തുണാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ദുര്‍വ്യയമായി കണക്കാക്കും.
 • കഴിവുളളവര്‍ അതിജീവിക്കട്ടെ എന്ന സമീപനമാണ് സ്വീകരിക്കുക. അതിനാല്‍ത്തന്നെ എല്ലാ കുട്ടികളെയും കഴിവുളളവരായി പരിഗണിക്കില്ല. തോല്പിച്ച് പുറത്താക്കല്‍ വലിയ തെറ്റായി കാണുകയില്ല. അതാകട്ടെ പരമാവധി ലാഭമെടുത്ത ശേഷം സ്ഥാപനത്തിന്റെ പേരിനെ ബാധിക്കാത്ത വിധം രഹസ്യമായിട്ടായിരിക്കുകയും ചെയ്യും. ഒമ്പതാം ക്ലാസ് തോല്‍പ്പിക്കല്‍ ക്ലാസായി തീരുമാനിക്കുന്നതിന്റെ യുക്തി ഇതാണ്
 • കുട്ടിയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നില്ല. ലാഭം ലഭിക്കുമെങ്കില്‍ താല്പര്യമുളളവര്‍ക്ക് അധികഫീസ് നല്‍കി പരിശീലിക്കാവുന്ന ഇനങ്ങളാണ് പല വിഷയങ്ങളും. ( കല, പ്രവൃത്തിപരിചയം....)

 • വിദ്യാഭ്യാസത്തെ കമ്പോളച്ചരക്കായി കാണുന്നതിനാല്‍ അതിന് പ്രചാരകരെയും സമൂഹത്തെ സ്വാധീനിക്കുന്ന ഗുണഭോക്താക്കളെയും ആവശ്യമുണ്ട്. എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നതിനായി മതമേലധ്യക്ഷന്മാര്‍, രാഷ്ട്രീയനേതാക്കള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ദളിതരിലെ സമ്പന്നവിഭാഗം തുടങ്ങിയവരെ ഉപയോഗിക്കും. സ്ഥാപന നടത്തിപ്പുകാരായും രക്ഷിതാക്കളായും ഇത്തരം വിഭാഗങ്ങളെ ലഭിക്കുന്നത് തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുസമ്മതി നേടുന്നതിനും സഹായകമാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്.
 • ജനാധിപത്യമതേതര കാഴ്ചപ്പാടുകള്‍ വളര്‍ത്തുക എന്നത് ലക്ഷ്യമല്ല. അതിനാല്‍ത്തന്നെ മതപരമായ വിഭാഗീയത പരോക്ഷമായി പ്രോത്സാഹിപ്പിക്കും. മതവിശ്വാസം പ്രചരിപ്പിക്കാനും ഇതരമതവിഭാഗങ്ങളിലെ കുട്ടികളില്‍ വിദ്യാലയമതാനുകൂല മനോഭാവം വളര്‍ത്താനും ബോധപൂര്‍വം ശ്രമിക്കും ( പ്രഭാതപ്രാര്‍ഥന, ഉച്ച ഭക്ഷണപ്രാര്‍ഥന, മതചിഹ്നങ്ങളുടെ സജീവത, സന്മാര്‍ഗ പാഠങ്ങള്‍, ക്ലാസ് ലൈബ്രറി എന്ന സാധ്യത പ്രയോജനപ്പെടുത്ത് മതബാലസാഹിത്യം വായിപ്പിക്കല്‍, മൂല്യവിദ്യാഭ്യാസത്തിന്റെ പേരില്‍ മതബോധനം, മതദിനാചരണങ്ങള്‍, മതവിജ്ഞാനപ്പരീക്ഷ, മതാനുകൂല ദിനപ്പത്രങ്ങള്‍ ലഭ്യമാക്കല്‍, തരം കിട്ടുമ്പോഴൊക്കെ പഠനാശയങ്ങളില്‍ മതപരമായ വ്യാഖ്യാനം സന്നിവേശിപ്പിക്കല്‍ തുടങ്ങിയവ)
 • വിവേചനങ്ങള്‍ പ്രകൃത്യായുളളതാണെന്ന ധാരണപകരുന്നു. (അതിനാലാണ് കോട്ടയത്തെ പ്രസിദ്ധമായി ഒരു പളളിക്കൂടത്തില്‍ ആണ്‍ കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഇത്രമീറ്റര്‍ അകലം പാലിച്ചു നിന്നേ സംസാരിക്കാവൂ എന്ന നിബന്ധന വെച്ചത്. തിരുവനന്തപുരത്തെ ഒരു വിദ്യാലയത്തിലെ വിജയാഹ്ലാദത്തെപ്പോലും ലൈംഗികാതിക്രമമായി വിലയിരുത്തിയത്. പൊതു ഇടവേളകള്‍ എടുത്തു കളഞ്ഞത്. മുലക്കച്ചമേല്‍ക്കുപ്പായം പെണ്‍കുട്ടികള്‍ക്ക് തുന്നിപ്പിച്ചത്.)
 • തദ്ദേശീയമായ ഭാഷയോടും സംസ്കാരത്തോടും അവജ്ഞ നിറയ്കും ( മാതൃഭാഷ സംസാരിച്ചാല്‍ പിഴ, മുണ്ടുടുത്താല്‍ ശിക്ഷ തുടങ്ങിയവ ഉദാഹരണം)
 • അംഗീകൃതപാഠപുസ്തകങ്ങള്‍ കഴിവതും ഒഴിവാക്കും. വിദഗ്ധര്‍ അംഗീകരിക്കാത്തതും സ്വകാര്യപ്രസാധകര്‍ തയ്യാറാക്കിയതുമായി പുസ്തകങ്ങളാണ് ഉപയോഗിക്കുക. ( പീസ് സ്കൂള്‍ അതിന്റെ സാധ്യത ചൂഷണം ചെയ്ത് വെട്ടിലായത് നാം കണ്ടു) 
  • പണം കോടുത്താണ് കുട്ടി വിദ്യ വാങ്ങിയത്. സമൂഹത്തിന്റെ സേവനരംഗത്തില്‍ നിന്നും അനുഭവം കുറവായിരിക്കും. അതിനാല്‍ തന്നെ എല്ലാം പണക്കണ്ണിലൂടെയേ നോക്കിക്കാണൂ. മാതാപിതാക്കളെ പരിചരിക്കുന്നതു പോലും ലാഭനഷ്ടക്കണക്കിലായിരിക്കും. സ്വാര്‍ഥമതികളുടെ ലോകമായിരിക്കും മത്സരാധിഷ്ടിതമായി പഠനരീതിയില്‍ നിന്നും  ഉല്പാദിപ്പിക്കപ്പെടുക. സമൂഹത്തിന്റെ വാത്സല്യത്തില്‍ പഠിച്ചവര്‍ക്കാണ് സമൂഹത്തോട് കടപ്പാട് കൂടുക. 
  • ഒരേ മതത്തിന്റെയും ജാതിയുടെയും കച്ചവടവിദ്യാലയങ്ങള്‍ വ്യാപകമായിയിത്തുടങ്ങി. ധനികരുടെ ഏകവിളകളായിരുന്നു കഴിഞ്ഞ ദശകത്തിലെങ്കില്‍ ഇപ്പോള്‍ അത് മതജാതിധനിക ഗ്രൂപ്പുകളായി മാറി. അപകടകരമായ വിദ്യാഭ്യാസം എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കേവലം കുട്ടികളുടെ എണ്ണം കൂട്ടാനുളള സൂത്രവിദ്യ അല്ല.  
തസ്തികനഷ്ടം സംഭവിച്ച അധ്യാപകരെ പുനര്‍നിയമിക്കാനുളള ഏര്‍പ്പാടുമല്ല
സമാന്തര ഇംഗ്ലീഷ് മാധ്യമഡിവിഷനുകള്‍ കൂട്ടാനുളള പരിപാടിയല്ല
അത് നവകേരളസൃഷ്ടിക്കുളള  വിദ്യാഭ്യാസ മുന്നേറ്റമാണ്.
കച്ചവടവിദ്യാഭ്യാസത്തിനെതിരായി ജനപക്ഷവിദ്യാഭ്യാസം പടുത്തുയര്‍ത്തുകയാണ്
സാംസ്കാരികാധിനിവേശത്തിനെതിരായ പ്രതിരോധമാണ്
വര്‍ഗീയതയ്ക്കതിരായ മാനവികവിദ്യാഭ്യാസമൊരുക്കലാണ്
സര്‍വവിധ വിവേചനങ്ങള്‍ക്കും ഏതിരായി  നിലയുറപ്പിക്കുന്ന, മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന, മതേതരജനാധിപത്യ പെരുമാറ്റശീലങ്ങളുളള,   ഉയര്‍ന്ന പാരിസ്ഥിതികാവബോധമുളള, സുസ്ഥിരവികസനത്തിനുസൃതമായി സമൂഹത്തെ രൂപപ്പെടുത്താനുളള വൈജ്ഞാനിക അടിത്തറയുളള, സ്വയം പഠനശേഷിയുളള , വിമര്‍ശനാവബോധമുളള, ലിംഗനീതിയില്‍ വിശ്വസിക്കുന്ന, പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ പക്ഷം ചേരുന്ന, ഉയര്‍ന്ന  സാമൂഹികബോധമുളള വിദ്യാര്‍ഥി സമൂഹം രൂപപ്പെടണം. അതിന് കാണാപാഠം പഠനത്തിന്റെ രീതി പോരാതെ വരും. സഹവര്‍ത്തിത പഠനത്തിന്റെ പുതുമാനങ്ങള്‍ തേടേണ്ടിവരും.
 • ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം എഞ്ചിനീയറിങ്‌ കോളേജിൽ എൻട്രൻസ്‌ പരീക്ഷയിലൂടെ മെറിറ്റ്‌ ക്വാട്ടയിൽ പ്രവേശനം നേടിയ കുട്ടികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം പഠനവിധേയമാക്കി. ദിവസക്കൂലിക്കാരുടെയും കർഷകത്തൊഴിലാളിമാരുടെയും മക്കൾ ഒരു ശതമാനം മാത്രം. 85% കുട്ടികളും ഏറ്റവും കൂടുതൽ വരുമാനമുള്ള 15% കുടുംബങ്ങളിൽ നിന്നുള്ളവർ. NGO മാരുടെ കുട്ടികളേക്കാൾ കൂടുതൽ ഗസറ്റഡ്‌ ഓഫീസർമാരുടേത്‌. ക്ലെർക്കുമാരെക്കാൾ കൂടുതൽ ബാങ്ക്‌/LIC ഓഫീസർമാരുടെ മക്കൾ. സാധാരണക്കാരുടെ മക്കള്‍ക്കും ബുദ്ധിയും പഠനശേഷിയുമുണ്ട്. അവര്‍ക്ക് അക്കാദമിക പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ല. അത് മാറണം. നിരവധി ദേശീയപഠനങ്ങളില്‍ അധസ്ഥിത വിഭാഗം കുട്ടികളുടെ നിലവാരം പൊതുവിഭാഗത്തെക്കാള്‍ കുറവാണെന്നു കാണുന്നു. ഈ അക്കാദമിക അനീതി അവസാനിപ്പിക്കണം. അതിനും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഊന്നല്‍ നല്‍കുന്നു
അനുബന്ധം
കേരളശാസ്ത്രസാഹിത്യ പരിഷത്തിന്റെ കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസരംഗം എന്ന ലഘുലേഖയില്‍ നിന്ന് ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
വിദ്യാഭ്യാസത്തിന്റെ കച്ചവടവത്‌കരണം എന്നുവച്ചാൽ എന്താണ്‌?
 • കമ്പോളത്തിൽ ലഭിക്കുന്ന വസ്‌തുക്കളും സേവനങ്ങളും പോലെ കാശു കൊടുത്തു വാങ്ങാവുന്നതും കാശുള്ളവർക്ക്‌ മാത്രം വാങ്ങാവുന്നതുമായ ഒരു ചരക്ക്‌ ആയി വിദ്യാഭ്യാസവും മാറുന്നു എന്നതാണിതിലെ സൂചന. ലാഭമോഹത്തോടെ പണം മുടക്കി വിദ്യാലയങ്ങൾ നടത്തുന്നു എന്നതാണ്‌ ഇതിന്റെ കാതലായ ഭാഗം.  
 • ലാഭകരമല്ലാത്ത വിദ്യാലയങ്ങൾ പൂട്ടുക മുതലായ നടപടികൾ എടുക്കുമ്പോൾ സർക്കാർ പോലും ഈ സമീപനം സ്വീകരിക്കുന്നു എന്നു കരുതേണ്ടിവരും. ഇതിന്റെ ഭാഗമായി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്‌ കൂടുതൽ ഫീസ്‌, കാശില്ലാത്തവർക്ക്‌ സാദാ വിദ്യാഭ്യാസം, കാശു കൂടുതൽ കൊടുത്താൽ അക്കാദമിക യോഗ്യത കുറഞ്ഞവർക്കും പ്രവേശനം മുതലായ കച്ചവട തന്ത്രങ്ങളും വരാം.
തന്റെ കുട്ടി എവിടെ പഠിക്കണം, എന്തു പഠിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം രക്ഷിതാവിനില്ലേ? ഇതൊരു മൗലികാവകാശമല്ലേ?
 • ഇതൊരു തെറ്റായ വ്യാഖ്യാനമാണ്‌. വ്യക്തിസ്വാതന്ത്ര്യത്തിന്‌ പരമപ്രാധാന്യം നൽകുന്ന മുതലാളിത്ത രാജ്യങ്ങളിൽ പോലും ഇത്തരമൊരു പൗരാവകാശം അംഗീകരിക്കപ്പെട്ടിട്ടില്ല. ദീർഘകാലം സ്വിറ്റ്‌സർലാണ്ടിൽ താമസിച്ചിട്ടുള്ള പ്രഫ. നൈനാൻ കോശി പറയുകയുണ്ടായി : എന്റെ മകൾക്ക്‌ സ്‌കൂൾ പ്രായം തികഞ്ഞപ്പോൾ ടൗൺ വിദ്യാഭ്യാസ കാര്യാലയത്തിൽ നിന്ന്‌ എനിക്കൊരു അറിയിപ്പ്‌ കിട്ടുകയായിരുന്നു;
 • താങ്കളുടെ കുട്ടിയെ ഏറ്റവും സമീപസ്ഥമായ ............ സ്‌കൂളിലേക്ക്‌ അലോട്ടു ചെയ്‌തിരിക്കുന്നു, എന്ന്‌.
 • അതുപോലെ തന്നെ അമേരിക്കയിലും, വർണവിവേചനം അവസാനിപ്പിക്കാനായി വെള്ളക്കാർ തിങ്ങിപ്പാർക്കുന്ന വാർഡുകളിൽനിന്ന്‌ നിർബന്ധപൂർവം കുട്ടികളെ ബസിൽ കയറ്റി കറുത്തവരുടെ വാർഡിലുള്ള സ്‌കൂളുകളിലേക്കും മറിച്ചും കൊണ്ടെത്തിക്കാനും അങ്ങനെ സിറ്റിയിലെ എല്ലാ സ്‌കൂളുകളിലും കറുപ്പ്‌-വെളുപ്പ്‌ അനുപാതം തുല്യമാക്കാനും സുപ്രീം കോടതി വിധിതന്നെയുണ്ടായി.  
 • ഇതെല്ലാം കാണിക്കുന്നത്‌ പരിഷ്‌കൃതരാജ്യങ്ങളിലെല്ലാം വിദ്യാഭ്യാസത്തെ ഒരു സ്വകാര്യ ഏർപ്പാടായിട്ടല്ല, മറിച്ച്‌ ഒരു സാമൂഹ്യസംരംഭമായിട്ടാണ്‌ കാണുന്നത്‌ എന്നാണ്‌. അതിന്‌ ഒരു സാമൂഹ്യലക്ഷ്യമുണ്ട്‌. സാമൂഹികമായ കാഴ്‌ചപ്പാടുണ്ട്‌.  
എല്ലാ സ്‌കൂളുകളും ഒരേനിലവാരത്തിലെത്തിച്ചാലല്ലേ അതൊക്കെ ശരിയാവൂ?
 • തീർച്ചയായും ശരിയാണ്‌. അതുകൊണ്ടാണ്‌ വിദ്യാഭ്യാസം സ്റ്റേറ്റിന്റെ ചുമതലയിലാകണം എന്നു പറയന്നത്‌. എല്ലാ സ്‌കൂളുകളും ഒരേപോലെ ആക്കാൻ കഴിഞ്ഞില്ലെങ്കിലും മിനിമം സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കഴിയണം. മിനിമം ഭൗതിക സൗകര്യങ്ങൾ, യോഗ്യതയുള്ള അധ്യാപകർ, ഒരേ പാഠ്യപദ്ധതി ഇത്രയും ഉറപ്പാക്കാം. പക്ഷേ ഇതുപോലെതന്നെ പ്രധാനമാണ്‌ പഠനാന്തരീക്ഷവും. അതുറപ്പാക്കണമെങ്കിൽ രക്ഷാകർത്തൃസംഘടനകളുടെ സഹകരണം കൂടിവേണം.
ധനശേഷിയുള്ള രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിലേക്കു മാറ്റിയാൽ സർക്കാരിന്റെ വിദ്യാഭ്യാസച്ചെലവുഭാരം അത്രകണ്ടു കുറയില്ലേ? അതു നല്ലതല്ലേ? ആ പണം കൊണ്ട്‌ സർക്കാർ സ്‌കൂളുകൾ കൂടുതൽ നന്നാക്കാമല്ലോ?
 • ഒറ്റ നോട്ടത്തിൽ അതു ശരിയാണെന്നു തോന്നാം. പക്ഷേ ആ സമീപനത്തിൽ പല അപകടങ്ങളും ഉണ്ട്‌. ഒന്നാമത്‌, അമേരിക്കയിൽ കറുത്ത കുട്ടികളും വെളുത്ത കുട്ടികളും ഇടകലർന്നിരുന്നു പഠിക്കണമെന്നു നിഷ്‌കർഷിച്ചതുപോലെ സമൂഹത്തിലെ എല്ലാ തട്ടുകളിലുമുള്ള കുട്ടികൾ ഇടകലർന്നിരുന്നു പഠിക്കുമ്പോഴുണ്ടാകുന്ന അനുഭവം വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്‌. അടച്ചുപൂട്ടിയ വാനിൽ കയറി ഉയർന്ന മതിൽക്കെട്ടുള്ള സ്‌കൂളിൽ ചെന്ന്‌ പാവപ്പെട്ട കുട്ടികളുമായി കൂട്ടിത്തൊടാതെ പഠിച്ചു ജയിച്ച്‌ രാജ്യത്തിന്റെ ഭാഗധേയവിധാതാക്കളായി വളർന്നുവരുന്ന വർഗം നാടിന്നാപത്താണ്‌. അതുകൊണ്ടുതന്നെ എല്ലാത്തരം കുട്ടികളും ഒന്നിച്ചു പഠിക്കുന്ന സ്‌കൂളുകളാണു നമുക്കു വേണ്ടത്‌. രണ്ടാമതായി വരേണ്യവർഗ സന്തതികൾ സർക്കാർ സ്‌കൂളുകൾ വിട്ടുപോകുന്നതോടെ അവ രണ്ടാംതരം സ്ഥാപനങ്ങളായി മാറും, ഉദ്യോഗസ്ഥരുടെ അശ്രദ്ധയ്‌ക്കും അവഗണനയ്‌ക്കും പാത്രമാകും, സമൂഹവും അവയെ ക്രമേണ എഴുതിത്തള്ളും. സ്‌കൂളുകളുടെ നിലവാരമയുർത്തുക എന്ന സമൂഹപ്രശ്‌നത്തിന്‌ വ്യക്തിപരമായി സ്വകാര്യപരിഹാരം ലഭ്യമാകുന്നതോടെ സാമൂഹികമായ പ്രശ്‌നപരിഹാരം മുൻഗണന അല്ലാതാകും എന്നതാണ്‌ സാർവത്രിക അനുഭവം. ആരോഗ്യസേവനത്തിലും ഗതാഗത പ്രശ്‌നത്തിലും പൊതുവിതരണ സംവിധാനത്തിലും ഇതു ബാധകമാണ്‌.
നല്ല മാർക്കു വാങ്ങണം, എൻട്രൻസ്‌ ജയിക്കണം, എഞ്ചിനീയറോ ഡോക്ടറോ ആകണം .... ഇതൊക്കെയല്ലേ പ്രധാനം?
 • ആണോ?  
  • എഞ്ചിനീയറും ഡോക്ടറും ആയിട്ടും സ്വസ്ഥമായ കുടുംബജീവിതം ഇല്ലാത്തവർ,  
  • സാമൂഹികബോധമില്ലാതെ തികച്ചും തൻകാര്യം നോക്കികളായി ജീവിക്കുന്നവർ,  
  • പണമുണ്ടാക്കുന്നതിന്‌ അഴിമതിയുൾപ്പെടെ എന്തും ചെയ്യാൻ മടിക്കാത്തവർ,  
  • നാട്ടുകാര്യം പോയിട്ട്‌ വീട്ടുകാര്യം പോലും നോക്കാത്തവർ,  
  • സ്വന്തം ജീവിതപങ്കാളിയോടുപോലും മാന്യമായി പെരുമാറാനറിയാത്തവർ,  
  • വ്യക്തിത്വത്തിലെ ഏങ്കോണിക്കൽ കാരണം കൂട്ടുകാരില്ലാത്തവർ,  
  • വഴക്കാളികൾ, സർവപുച്ഛക്കാർ.... ഇങ്ങനെ എന്തെല്ലാം പെരുമാറ്റത്തകരാറുകളുള്ളവരാണ്‌ നമുക്കു ചുറ്റും.  
  • സാമൂഹികമായ  കാഴ്‌ചപ്പാടും സമൂഹത്തിലെ വിവിധ തട്ടുകളിലുള്ള ജനങ്ങളെപ്പറ്റി നേരിട്ടുള്ള അറിവും വിദ്യാഭ്യാസത്തിലൂടെയാണല്ലോ കിട്ടേണ്ടത്‌. അൺ എയ്‌ഡഡ്‌ സ്‌കൂളുകളിൽ പഠിച്ചവരെല്ലാം മോശമാകുമെന്നോ പൊതുവിദ്യാലയത്തിൽ പഠിച്ചവരെല്ലാം സാമൂഹിക പ്രതിബദ്ധതയുള്ളവരാകുമെന്നോ അല്ല പറഞ്ഞുവരുന്നത്‌. പക്ഷേ, അഭിലഷണീയമായ പെരുമാറ്റരീതികൾ ഉൾക്കൊള്ളാനുള്ള ഒരു സാഹചര്യം പൊതുവിദ്യാലയങ്ങളിലാണ്‌ കൂടുതൽ ഉള്ളത്‌. അൺ എയ്‌ഡഡ്‌ സ്ഥാപനങ്ങൾ സമൂഹാധിഷ്‌ഠിത കാഴ്‌ചപ്പാട്‌ കുട്ടികളിൽ അങ്കുരിപ്പിക്കുന്നില്ല, പൊതുവിൽ. എന്നിട്ടും തിരുത്തപ്പെടാതെ പോകുന്നവരുണ്ട്‌. അല്ലാതെതന്നെ കുറ്റമറ്റ പെരുമാറ്റരീതികൾ ശീലിക്കുന്നവരുമുണ്ട്‌. എങ്കിലും വിദ്യാഭ്യാസത്തിന്‌ സ്വഭാവരൂപീകരണത്തിൽ നല്ലൊരു പങ്കുള്ള സ്ഥിതിക്ക്‌ വിദ്യാലയ സാഹചര്യങ്ങളുടെ സ്വാധീനം അഗണ്യമാവാനിടയില്ല.