ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, November 27, 2015

ക്ലസ്റ്ററിനു മുന്നോടിയായുള ട്രൈ ഔട്ട് - പ്രസക്തിയും രീതിയും
ക്ലസ്റ്റര്‍ പരിശീലനം കുട്ടികളുടെ പക്ഷത്തുനിന്നും നോക്കിക്കാണുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ രണ്ടു വിധത്തിലാണ് ഇടപെട്ടത്

1. പ്രവൃത്തി ദിന ക്ലസ്റ്റര്‍ ഒഴിവാക്കി. കുട്ടികള്‍ക്ക് സാധ്യാദിനനഷ്ടം വരത്തക്ക വിധം ക്ലസ്റ്റര്‍ വേണ്ട

2. ക്ലസ്റ്ററിന്റെ ഉളളടക്കം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശം നല്‍കി. (Cluster Training on 28th November ) അത് സംക്ഷിപ്തമായി ചുവടെ ചേര്‍ക്കുന്നു


 1. ഐ എസ് എം ടീം വിദ്യാലയം സന്ദര്‍ശിച്ച് ക്ലാസ് റൂം പ്രശ്നങ്ങള്‍ ( കുട്ടികളുടെ പഠനനിലവാരം, പഠനപ്രക്രിയ തുടങ്ങിയ കാര്യങ്ങള്‍ ) കൃത്യമായി കണ്ടെത്തണം. എസ് ആര്‍ ജി കൂടി മറ്റു പരശീലനാവശ്യങ്ങളും ലിസ്റ്റ് ചെയ്യണം
 2. ജില്ലാതലത്തില്‍ ഇവ ക്രോഡീകരിക്കണം. മുന്‍ഗണന നിശ്ചയിക്കണം. മോഡ്യൂള്‍ രൂപരേഖ ഡയറ്റ് തയ്യാറാക്കണം
 3. ഡി ആര്‍ ജി പരിശീലനം
 4. ബ്ലോക്ക് തല റിസോഴ്സ് പേഴ്സണ്‍സിന്റെ പരിശീലനത്തില്‍ ട്രൈ ഔട്ട് നടത്തണം
 5. പറയുന്ന കാര്യങ്ങള്‍ പ്രായോഗികമാണെന്നു റിസോഴ്സ് പേഴ്സണ്‍സ് ഉറപ്പാക്കണം
 6. ക്ലസ്റ്റര്‍ പരിശീലനത്തില്‍ കൃത്യമായ തീരുമാനങ്ങള്‍ ഏടുക്കണം. ( പ്രശ്നപരിഹരണ പ്രവര്‍ത്തനങ്ങള്‍ , വിദ്യാലയത്തില്‍ ഉടന്‍ നടക്കേണ്ടവ )
 7. ക്ലസ്റ്റര്‍ പരിശീലനത്തിലെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടെന്ന് അടുത്ത ഐഎസ് എം സന്ദര്‍ശനത്തില്‍ വിലയിരുത്തണം.
 8. പ്രഥമാധ്യാപകയോഗത്തില്‍ ഐ എസ് എം കണ്ടെത്തലുകള്‍, പരിശീലനത്തിലെ തീരുമാനങ്ങള്‍ ഇവ അവതരിപ്പിച്ച് പ്രഥമാധ്യാപകരുടെ ചുമതലകള്‍ നിര്‍ണയിക്കണം.
 9. കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ പരിഹരിച്ചതിന്റെ അനുഭവം അടുത്ത ക്ലസ്റ്ററുകളില്‍ പങ്കുവെക്കണം.
  24/11/15 നായിരുന്നു ആലപ്പുഴയിലെ ഡി ആര്‍ ജി.
  എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും പരിശീലന മോഡ്യൂള്‍ തയ്യാറാക്കുന്നതില്‍ ഞാനും പങ്കാളിയായി.  
  ഇന്ന് (27/11/15) മാവേലിക്കര ബി ആര്‍ സിയില്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍സിന്റെ ആസൂത്രണയോഗമായിരുന്നു 
  ‍‍‍‍പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം മാനിച്ച് ഞങ്ങള്‍ ട്രൈ ഔട്ട് ക്ലാസുകള്‍ നടത്തി
  അത് ഗംഭീരമായിരുന്നു.
  പല ധാരണകളും ഉറപ്പിക്കാനും തിരുത്താനും മെച്ചപ്പെടുത്താനും കഴിഞ്ഞു. 
  അതിന്റെ വിശദാംശങ്ങളാണ് ചുവടെ.
  ആദ്യം രണ്ടാം ക്ലാസിലെ മോഡ്യൂള്‍ പരിചയപ്പെടാം. ( സെഷന്‍ ലക്ഷ്യങ്ങളും ആദ്യ സെഷനുകളുടെ വിശദാംശങ്ങളും പിന്നാക്ക പരിഗണനയോടെയുളള പ്രവര്‍ത്തനാസൂത്രണ രീതിയും അതിന്റെ ട്രൈ ഔട്ടുമാണ് നല്‍കിയിട്ടുളളത്)

Wednesday, November 25, 2015

അവകാശനിയമം ഉള്‍ക്കൊണ്ട ഒരു അധ്യാപിക ഇവിടെയുണ്ട്വിദ്യാഭ്യാസ അവകാശ നിയമം, നിരന്തര വിലയരുത്തല്‍, പഠനനേട്ടം ഓരോരോ കാര്യങ്ങള്‍...ഇതുവല്ലോം നടപ്പുളള കാര്യമാണോ മാഷേ?
ഇത്തരം ചോദ്യം ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്
ചോദ്യങ്ങള്‍ മാത്രമല്ല പ്രവൃത്തികളും കണ്ടിട്ടുണ്ട്
പഠനനേട്ടത്തിന്റെ വക്താക്കള്‍ കുട്ടികളെ പരിഗണിക്കാത്തതാണ് ഏറെ കഷ്ടം
അതെല്ലാം അവിടെ നില്‍ക്കട്ടെ
ഇതാ ഒരു ടീച്ചര്‍
ഒരോ ടേമിലെയും പഠനനേട്ടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. ഓരോ കുട്ടിയും എന്തെല്ലാം നേടി. നേടിയില്ല എന്നു രേഖപ്പെടുത്തി.
രക്ഷിതാവ് ഇക്കാര്യത്തില്‍ നല്‍കേണ്ട സഹായം എന്തെന്ന് എഴുതി
പുതിയ പഠനപുരോഗതി രേഖ തയ്യാറാക്കി
കോപ്പി എടുത്ത് ക്ലാസ് പി ടി എയില്‍ വിതരണം ചെയ്തു
ഇത് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ടാഗൂര്‍മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂളില്‍ രണ്ടാം ക്ലാസിലെ അധ്യാപികയാണ് ചെയ്തത്
മറ്റു ക്ലാസുകാരും ഇതു നടപ്പിലാക്കും
അഭിനന്ദിക്കാം
അനുകരിക്കാം
ഈ വിദ്യാലയത്തെക്കുറിച്ച് നേരത്തേ എഴുതിയിട്ടുണ്ട്
ഇനിയും എഴുതും.


അധ്യാപിക പഠനനേട്ടങ്ങള്‍ ക്രോഡീകരിച്ചെഴുതിയത്
വര്‍ഷയ്ക് മലയാളത്തിന്റെ എല്ലാ പഠനനേട്ടങ്ങളും ഉറപ്പായി.
പ്രിദയര്‍ശന്റെ വീട്ടുകാര്‍ക്ക് വ്യക്തമാണ് സഹായമേഖലയും രീതിയും
ഇംഗ്ലീഷില്‍ അല്പം ശ്രദ്ധിക്കണം. ഇങ്ങനെ ശ്രമിച്ചുനോക്കാം.
ആഹാ! ആതിരമോഹന്‍ ഒട്ടുമിക്ക പഠനനേട്ടങ്ങളും നേടിക്കഴിഞ്ഞല്ലോ..

Saturday, November 21, 2015

ഗവേഷണാത്മക അധ്യാപനവും ക്ലസ്റ്ററും -ട്രൈ ഔട്ട് അനുഭവങ്ങള്‍


ഗവേഷണാത്മക അധ്യാപനാനുഭവം പങ്കിട്ട ട്രൈ ഔട്ട് ക്ലസ്റ്ററിലെ പ്രക്രിയയും വിശദാംശങ്ങളുമാണ് ഇവിടെ പങ്കിടുന്നത്
 പ്രക്രിയ- സെഷന്‍ ഒന്നില്‍ നാല് കാര്യങ്ങളാണ് നടന്നത്
 1. ആമുഖാവതരണം
 2. പവര്‍ പോയന്റ് അവതരണം ( ഗവേഷണ ലക്ഷ്യങ്ങള്‍, പഠനനേട്ടങ്ങള്‍, നടത്തിയ പ്രവര്‍ത്തനങ്ങള്‍, നേട്ടം )
 3. ഉല്പന്ന പ്രദര്‍ശനം ( പ്രക്രിയയുടെ ഭാഗമായി രൂപപ്പെട്ട രചനകള്‍)
 4. അനുഭവവിവരണം
അനുഭവ വിവരണത്തില്‍ നിന്നുളള പ്രസക്തഭാഗങ്ങള്‍ ചുവടെ നല്‍കുന്നു
ക്ലാസിലെ ഒരു പഠനനേട്ടമായിരുന്നു പ്രസംഗം തയ്യാറാക്കി അവതരിപ്പിക്കല്‍
വൈഗടീച്ചര്‍ ക്ലാസനുഭവം ഇങ്ങനെ പങ്കിട്ടു

Friday, November 13, 2015

ബദല്‍ ക്ലസ്റ്റര്‍ എന്തിന്?


 തുടര്‍ച്ച

അധ്യാപകര്‍ക്ക് മുകളില്‍ നിന്നും കെട്ടിയിറക്കിയ മോഡ്യൂള്‍ പ്രകാരം പരിശീലനം നല്‍കുന്നത് പ്രാദേശികാവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിന് സഹായകമല്ല . അധ്യാപകരെ സ്വീകര്‍ത്താക്കളെന്ന നിലയില്‍ നിന്നും അന്വേഷകരെന്ന നിലയിലേക്ക് നിര്‍മാതാക്കളെന്ന നിലയിലേക്ക് ഉയര്‍ത്തില്ല. അധ്യാപകരുടെ സര്‍ഗാത്മകതയെ ഉണര്‍ത്തില്ല. ഇത്തരം വാര്‍പ്പ് പരിശീലന മാതൃക രണ്ടു ദശകമായി കേരളം പിന്തുടരുകയാണ്. അതു കൊണ്ടു തന്നെ സ്വയംസന്നദ്ധരായി ക്ലസ്റ്ററിനു വരുന്നതിനു പകരം വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിക്കാനായി ക്ലസ്റ്ററിലെത്തുക എന്ന ശീലം ചിലരെങ്കിലും വളര്‍ത്തിയെടുക്കുന്നു. ക്ലസ്റ്ററില്‍ പങ്കെടുക്കാന്‍ ഒരു തയ്യാറെടുപ്പും അധ്യാപകര്‍ നടത്തേണ്ടതില്ല എന്നതാണ് ഏറ്റവും ഖേദകരം. അതിനാല്‍ തന്നെ അനുഭവം പങ്കിടല്‍ അപ്പോള്‍ തോന്നിയത് പറയലായി. എന്താണ് ഇത്തവണ പങ്കിടേണ്ടതെന്ന് മുന്‍കൂട്ടി ധാരണ പകരാനാകുന്നില്ല. ഇനിയും ഏറെ പരിമിതികള്‍ ചൂണ്ടിക്കാണിക്കാനാകും. ചില ഗുണവശങ്ങളും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. അത്തരം ഗുണതയെ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനാണ് വ്യത്യസ്തമായ ക്ലസ്റ്ററുകളുടെ സാധ്യതകള്‍ അന്വേഷിക്കുന്നത്.
അക്കാദമിക രംഗത്തെ പ്രവണതകളെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്ന ആളെന്ന നിലയില്‍ വിമര്‍ശനങ്ങളുന്നയിക്കുക എന്നതിലപ്പുറംക്രിയാത്മകമായ ചില ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ടതുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു.. സാധ്യതകള്‍ ആന്വേഷിക്കുക എന്നതാണ് അതില്‍ പ്രധാനം. അനുഭവമില്ലാതെ ഒരു രീതിയും അടിച്ചേല്‍പ്പിക്കരുത് എന്ന സമീപനം പാലിക്കണം. ഈ സാഹചര്യത്തിലാണ് അധ്യാപക ശാക്തീകരണത്തിന്റെ ലോകാനുഭവങ്ങള്‍ അന്വേഷിച്ചത് ( ചൂണ്ടുവിരല്‍ ബ്ലോഗ് പോസ്റ്റ് നോക്കുക അധ്യാപനഗുണതയും വിദ്യാഭ്യാസനിലവാരവും)
ചില ട്രൈ ഔട്ട് അനുഭവങ്ങള്‍ നടത്തുകയും ചെയ്തു. രണ്ടു രീതികളാണ് പരിശോധിച്ചത്
 1. നിര്‍ദിഷ്ട പ്രദേശത്തെ വിദ്യാലയങ്ങളിലെ എല്ലാ അധ്യാപകരും ഒന്നിച്ചു കൂടുന്ന ക്ലസ്റ്റര്‍.
 1. മുന്‍കൂട്ടി ചുമതലപ്പെടുത്തിയ അധ്യാപകര്‍ ഗവേഷണാത്മകമായി അധ്യാപനം നടത്തിയതിന്റെ അനുഭവം പങ്കിടല്‍ ക്ലസ്റ്റര്‍ -
 • പ്രക്രിയ.-ഗവേഷണം- അനുഭവംപങ്കിടല്‍-ചര്‍ച്ച-ഫെസിലിറ്റേറ്ററുടെ ക്രിയാത്മക ഇടപെടല്‍ ചര്‍ച്ചയും വിപുലീകരണവും- തിരിച്ചറിവുകള്‍- പുതിയഗവേഷണം ഏറ്റെടുക്കാനുളള മേഖല നിശ്ചയിക്കല്‍- ആസൂത്രണം .ഇതാണിവിടെ പങ്കുവെക്കുന്നത്.
ഗവേഷണാധ്യാപനാനുഭവവും ക്ലസ്റ്ററും
പ്രക്രിയ

Sunday, November 8, 2015

മീനകുമാരിയുടെയും വൈഗയുടെയും അധ്യാപനഗവേഷണാനുഭവങ്ങള്‍


ശ്രീമതി മീനകുമാരിയും ശ്രീമതി വൈഗയും നാലാം ക്ലാസിലാണ് പഠിപ്പിക്കുന്നത്. ക്ലാസില്‍ പലവിധ പ്രശ്നങ്ങള്‍.
 • സമയവും പഠനപ്രവര്‍ത്തനങ്ങളും പൊരുത്തപ്പെടുന്നില്ല
 • പഠനനേട്ടവും പഠനപ്രവര്‍ത്തനങ്ങളും തമ്മില്‍ ബന്ധമില്ല
 • യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍, പരസ്പരബന്ധമില്ലാതെ ചെയ്യുവാന്‍ നിര്‍ദേശിച്ചിരിക്കുന്നു
 • പഠനനേട്ടം വിലയിരുത്താനുളള രീതികള്‍ അധ്യാപകസഹായിയില്‍ വ്യക്തമല്ല.
 • തൃപ്തികരമായി പാഠം പൂര്‍ത്തീകരിക്കാനാകുന്നില്ല
 • പിന്നാക്കക്കാരെ എങ്ങനെ ഓരോ ഘട്ടത്തിലും പരിഗണിക്കണമെന്നും വ്യക്തതയില്ല.

 
അനുഭവപ്പെട്ട പ്രശ്നത്തെ ഗവേഷണാത്മകമായി സമീപിക്കുന്നതിന് അവര്‍ തീരുമാനിച്ചു.ഗവേഷണ ലക്ഷ്യങ്ങള്‍ തീരുമാനിച്ചു.