ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label അക്കാദമികസന്ദര്‍ശനം. Show all posts
Showing posts with label അക്കാദമികസന്ദര്‍ശനം. Show all posts

Wednesday, December 18, 2019

വിദ്യാപോഷിണി എയ്ഡഡ് യു പി സ്കൂളിന്റെ മാതൃക


സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കാകെ മാതൃകയാണ് വിദ്യാപോഷിണി എ യു പി
സ്കൂള്‍
എന്താണ് അങ്ങനെ പറയാന്‍?
അക്കാദമികമായി മാതൃമല്ല സാമൂഹിക പ്രതിബദ്ധതയിലും മുന്നില്‍. ജനകീയം.
1.
തൊട്ടടുത്ത് ഒരു എല്‍ പി സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാടകകെട്ടിടത്തിലായതിനാല്‍ സര്‍ക്കാരില്‍ നിന്നും ഭൗതികവികസനത്തിനുളള ഫണ്ട് ലഭിക്കുന്നില്ല.വികസനസ്തംഭനം. ചെറിയ സ്കൂളാണ് സ്വന്തമായി സ്ഥലം ഇല്ല. പലരേയും സമീപിച്ചു. ഫലം കണ്ടില്ല. അപ്പോഴാണ് വിളയില്‍ യു പി സ്കൂള്‍ മാനേജ്മെന്റ് 2004-2005 ല്‍ സര്‍ക്കാര്‍ എല്‍ പി സ്കൂളിന് സ്ഥലം വാങ്ങി നല്‍കിയത്. അങ്ങനെ സര്‍ക്കാര്‍‍ എല്‍ പി സ്കൂളിന് സ്വന്തം കെട്ടടം നിര്‍മിക്കാനും നന്നായി പുരോഗമിക്കാനും കഴിഞ്ഞു.
2.
സ്ഥലത്ത് ഒരു കോളേജ് വേണമെന്നത് നാട്ടുകാരുടെ അഭിലാഷം. സര്‍ക്കാര്‍ ഉപാധി വെച്ചു .സ്ഥലം നല്‍കണം. വിളയില്‍ എയ്ഡഡ് യു പി സ്കൂള്‍ മാനേജ്മെന്റ് കൂടി. 2013-14 വര്‍ഷം മൂന്നര ഏക്കര്‍ സ്ഥലം കോളേജിനു നല്‍കി. സര്‍ക്കാര്‍ കോളേജ് യാഥാര്‍ഥ്യമായി. സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇക്കാര്യം സൂചിപ്പിച്ച് വിദ്യാലയമാനേജ്മെന്റിനെ പ്രശംസിച്ചു.
3
നാടിന്റെ വികസനം വിദ്യാലയത്തിന്റെ ലക്ഷ്യമായി കാണുന്ന
സ്കൂള്‍ മാനേജ്മെന്റാണിവിടെയുളളത്.
ജനകീയ കമ്മറ്റിയാണ് വിദ്യാലയം നടത്തുന്നത്. ജനറല്‍ബോഡി കൂടി രണ്ടു വര്‍ഷം കൂടുമ്പോള്‍ ഭരണസമിതിയെ തെരഞ്ഞെടുക്കും. ജനകീയമാനേജ്മെന്റ് തന്നെ. ഇത് മാതൃകാപരമാണ്.വേറിട്ടതാണ്.
4.
പണ്ട് മോസ്കോ എന്നായിരുന്നു വിളയില്‍ പ്രദേശം അറിയപ്പെട്ടിരുന്നത്. 1954ഒക്ടോബര്‍ 10 ന് പാലയ്കല്‍ ഇല്ലത്ത് വാസുദേവന്‍നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സ്കൂള്‍ രൂപീകരണം എന്ന ആശയം ചര്‍ച്ച ചെയ്യുന്നത്. 29/10/1954 ല്‍ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി ഇരുപത്തിയെട്ടുപേരടങ്ങുന്ന കൗണ്‍സില്‍ രൂപീകരിച്ചു.ഒരു വര്‍ക്കിംഗ് കമ്മറ്റിയും . അഞ്ചു രൂപ വീതം ഷെയര്‍ ഇരുനൂറുപേരില്‍ നിന്നും സമാഹരിക്കാനും തീരുമാനിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ രണ്ടണ അഡ്വാന്‍സ് ചെയ്തു.പൂക്കോട്,തലേത്തൊടി ഇല്ലക്കാരാണ് വിദ്യാലയത്തിന് സ്ഥലം നല്‍കിയത്. വിളയില്‍ അംശത്തിന്റെ മൂന്നു നാഴിക ചുറ്റളവില്‍ ഏഴ് എലിമെന്ററി സ്കൂളുകള്‍ ഉണ്ടായിരുന്നു. അഞ്ചാം ക്ലാസ് വരെ. തുടര്‍പഠനത്തിന് സമീപത്ത് വിദ്യാലയങ്ങളില്ല. ഏറെ ദൂരം നടന്നുപോയി പഠിക്കുക എന്നത് ദുഷ്കരമായിരുന്നു. നിവേദനങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്ന് 9/6/1955 ന് Dis.No1033/55 ഉത്തരവുപ്രകാരം വിദ്യാപോഷിണി ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ വിദ്യാലയം അനുവദിച്ച് ഉത്തരവ് കിട്ടി.
സ്കൂളിന് ഒരു നിയമാവലി ഉണ്ട് 20-10-1955 ല്‍ തയ്യാറാക്കിയ നിയമാവലി 1968 ല്‍ പുതുക്കി. ഇതു പ്രകാരമാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ഇത് അക്ഷരാര്‍ഥത്തില്‍ നാടിന്റെ വിദ്യാലയമാണ്.
5.
ഒരു കുന്നിന്‍ ചരിവിലാണ് വിദ്യാലയം. തട്ടുതട്ടായി നിരവധി കെട്ടിടങ്ങള്‍
അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍. ഓരോ ക്ലാസുകളിലും ആറു ഡിവിഷന്‍ വീതം. നാലെണ്ണം മലയാളം മാധ്യമം. രണ്ടെണ്ണം ഇംഗ്ലീഷ് മാധ്യമം. അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍ക്കാഴ്ചയുളള അധ്യാപകര്‍.
ശാസ്ത്രപാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനാണ് വിദ്യാലയം എന്നെ ക്ഷണിച്ചത്. ആ പാര്‍ക്കിനെക്കുറിച്ച് ലേണിംഗ് ടീച്ചേഴ്സ് ടീം എഴുതിയ കുറിപ്പ് വായിക്കുക.
ഇത് വിളയിൽ വിദ്യാപോഷിണി യു പി സ്കൂളിലെ ലെ Menlo Park*
വിളയിൽ വിദ്യാലയത്തിലെ ശാസ്ത്ര പാർക്ക് ശാസ്ത്രത്തിൻ്റെ കൗതുക ലോകവും അർത്ഥ തലങ്ങളും ഒരുപോലെ ചാലിച്ചു വർണ മനോഹരവും ആശയ ഗംഭീരവും ആക്കിയ Menlo Park ഒന്ന് കണേണ്ടതു തന്നെ.!!
വർണ പൂമ്പാറ്റകളും പക്ഷികളും പരിസ്ഥിതി ഭാവങ്ങളും എല്ലാം ഒരുക്കിയ കവാടം വരെയുള്ള പാത !
വാതിൽ പാളികൾ തുറന്നാൽ നിരയായി ക്രമീകരിച്ച സ്വയം പ്രവർത്തന മാതൃകകൾ ഇനം തിരിച്ച് ആശയം തിരിച്ച്.
ചുമരിൽ റാക്കുകളിൽ വിവിധങ്ങളായ ചെറിയ മാതൃകകൾ.
എല്ലാം കുട്ടിക്ക് പ്രാപ്യമായ ഉയരത്തിൽ എടുത്ത് ഉപയോഗിക്കാൻ പാകത്തിൽ '
ഇടക്കിടെ അഴകിനും ഭംഗി ചേർക്കു വിധം LED ക്രമീകരണങ്ങൾ!
ജനലുകളിൽ കർട്ടന്‍ പോലും പഠനസാമഗ്രികളായ പാരമീസിയം, യൂഗ്ലീന, അമീബ, തുടങ്ങിയ ഏകകോശ ജീവികൾ!
മേശമേൽ പ്രൌഢമായ ഒരു ടെലസ്ക്കോപ്പ്‌.!
മേശവിരി പോലും നക്ഷത്രാലംകൃതം!
സീലിംഗ് പൂർണമായ രാത്രി ആകാശവും ഗ്രഹങ്ങളും രാശികളും നക്ഷത്ര ഗണങ്ങളും മിന്നും താരകങ്ങളും -
ഒരു ഭാഗം മുഴുവൻ രാസതന്ത്രത്തിന് -
കരുതലിനായി വാഷ് ബെയ്സിനും ടാപ്പും
ശാസ്ത്രത്തിന് ഒരു യഥാർത്ഥ മാതൃക -
സമീപ വിദ്യാലയങ്ങളിൽ നിന്ന് പഠനയാത്രയ്ക് എത്താവുന്ന സംരംഭം.
വിളയിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ച വാസു മാഷിൻ്റെ ആശയത്തിലും, ആവിഷ്ക്കാരത്തിലും കൈയ്യൊപ്പിലും കരവിരുതിലും പിറവി കൊണ്ട menlo Park കേരളത്തിലെ ശാസ്ത്ര പഠനത്തിന് ഇനി വേറിട്ട മാതൃകയാവും.
ഒരായിരം അഭിനന്ദനം അർഹിക്കുന്ന കഠിനാധ്വാനത്തിൻ്റെ യഥാർത്ഥ മാതൃക -
ക്രമീകരണങ്ങൾക്കൊണ്ടും വൈവിധ്യങ്ങൾക്കൊണ്ടും വ്യത്യസ്തത പുലർത്തുന്നു വിളയിൽ സ്കൂളിലെ പാർക്കുകൾ...
വാസു മാഷെപ്പോലെയോ, ശശി മാഷെപ്പോലെയോ ലാളിത്യം വിളഞ്ഞു നിൽക്കുന്ന ഇടമാണ് വിളയിലെ പാർക്കുകൾ... ഇനിയുമേറെ ഉപകരണങ്ങൾ എത്തിയാലും ഉൾക്കൊള്ളാൻ സജ്ജമാണിവ. ഒന്ന് ഒന്നിനെ മറയ്ക്കാതെ, ഓരോന്നിനും പ്രാധാന്യം നൽകിക്കൊണ്ട് ഉചിതമായ സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നു.
കേരളമെൻലോ പാർക്കിന്റെ മാറ്റുകൂട്ടുന്നത് ലേണിംഗ് ടീച്ചേഴ്സിന്റെ ഉപകരണങ്ങളിലൂടെയാണ്.
130 ൽ അധികം ഉപകരണങ്ങൾ LTകൂട്ടായ്മയിലൂടെ രൂപം കൊണ്ടവയാണ്...
കേരളത്തിൻ്റെ ശാസ്ത്ര സഹായി ശ്രീ ശശി മാഷെയും UP ശാസ്ത്ര പഠനത്തിന് ദിശ ബോധം നൽകുന്ന  ശ്രീ വാസുദേവൻ മാഷെയും പോലെയുള്ളവരുടെ കൂടെ സാമൂഹ്യ ശാസ്ത്ര അധ്യാപകരായ ശ്രീ അനിൽ മാഷും, ജിതേഷ് മാഷും ഗണിത പ്രതിഭകളായ കുറേ അധ്യാപകരും മറ്റുള്ളവരും എല്ലാം ചേർന്ന് വിളയിൽ വിദ്യാലയത്തിൽ മഹനീയ മാതൃകകൾ തീർക്കുന്നു.'' ''
കാണണം
അനുകരണീയം
അഭിനന്ദനാർഹം
വിദ്യാഭ്യാസ മന്ത്രിയുടെ കുറിപ്പ്
വിളയിൽ വി.പി.എ.യു.പി. സ്കൂളിലെ ശാസ്ത്രാധ്യാപകര്‍ വികസിപ്പിച്ചെടുത്ത 'ശാസ്ത്രസഹായി' പഠന ആപ്പിനെക്കുറിച്ചുള്ള വാര്‍ത്ത കാണാനിടയായി. വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി നൂതനമായ പഠനസാമഗ്രികൾ തയ്യാറാക്കി വിദ്യാര്‍ത്ഥികൾക്കു പഠനം ആസ്വാദ്യകരമാക്കി മാറ്റുന്നതിനുവേണ്ടി ഒരു കൂട്ടം അദ്ധ്യാപകര്‍ ഏറ്റെടുത്ത ദൗത്യം ശ്ലാഘനീയമാണ്. നിറഞ്ഞ മനസ്സോടെ അവര്‍ക്കു അഭിനന്ദനം രേഖപ്പെടുത്തട്ടെ. പഠനവും പഠിപ്പിക്കലും വിരസമാകാതിരിക്കാനും കൂടുതൽ അറിയാനും അന്വേഷിക്കാനുമുള്ള ആകാംക്ഷ കുട്ടികളിൽ വളര്‍ത്തുവാനും ഇത്തരത്തിലുള്ള നൂതനമാര്‍ഗ്ഗങ്ങൾ വളരെ പ്രയോജനകരമാണ്. എല്ലാ അദ്ധ്യാപകരും വി.പി.എ.യു.പി. സ്കൂളിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ മാതൃക പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നു.
https://m.facebook.com/story.php?story_fbid=2476835779202252&id=1662969587255546&sfnsn=mo&extid=ds9SMh6GscZQ5vfB


അക്കാദമിക വെല്ലുവിളി
ശാസ്ത്ര പാർക്കിനൊപ്പം ഗണിത പാർക്കും Socio G ലാബും പുതിയ കെട്ടിട സമുച്ചയവും ഉത്ഘാടനം ചെയ്തു

ഈ പാര്‍ക്കുകള്‍ വിളയില്‍ വിദ്യാപോഷിണി വിദ്യാലയത്തിന് വെല്ലുവിളി നല്‍കുന്നു
അടുത്ത വര്‍ഷം ഞാന്‍ ചോദിക്കും
പ്രിയപ്പെട്ട വിളയില്‍ സ്കൂളേ,
ഒരു കാര്യം ചോദിച്ചാലുത്തരം തരുമോ?
നിങ്ങള്‍ ശാസ്ത്രപാര്‍ക്കും ഗണിതപാര്‍ക്കും ജിയോലാബുമെല്ലാം സജ്ജീകരിച്ചില്ലേ? കുട്ടികള്‍ക്ക് എന്ത് പുരോഗതി ഉണ്ടായി?
മുന്‍വര്‍ഷവുമായി താരതമ്യം ചെയ്തു പറയാമോ?
അപ്പോള്‍ വിളയില്‍ സ്കൂള്‍ എനിക്ക് ഒരു ഗ്രാഫ് തരും ശാസ്ത്രത്തിന്റെ , ഗണിതത്തിന്റെ, സാമൂഹികശാസ്ത്രത്തിന്റെ വിവിധ പഠനനേട്ടങ്ങളില്‍ കുട്ടികള്‍ കൈവരിച്ച ഉയര്‍ന്ന നിലവാരത്തിന്റെ.
അത്തരം ഉറപ്പുളളതുകൊണ്ടാണ് ഞാന്‍ ഈ വിദ്യാലയത്തിലെ ശാസ്ത്രപാര്‍ക്ക് ഉദ്ഘാടനം ചെയ്യാന്‍ പോയത്
വിദ്യാലയം നിരാശപ്പെടുത്തില്ല.

Sunday, March 20, 2016

ഐ എസ് എം സെമിനാര്‍ -ഗവേഷണാത്മക അധ്യാപനമാതൃകയ്ക് അംഗീകാരം


തൃശൂരില്‍ ഐ എസ് എം സെമിനാര്‍ നടന്നു
വിദ്യാഭ്യാസ വകുപ്പ് നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു ഇത്.
ഈ വര്‍ഷം തുടങ്ങിയ ഐ എസ് എം പരിപാടിയുടെ ലക്ഷ്യങ്ങളിവയായിരുന്നു.
  1. പിന്തുണാസംവിധാനങ്ങള്‍ ശക്തമാക്കി അക്കാദമിക നിലവാരമുയര്‍ത്തുക
  2. വിദ്യാലയങ്ങള്‍ നേരിടുന്ന അക്കാദമിക പ്രശ്നങ്ങളെ ഗവേഷണാത്മകമായ ഇടപെടലുകളിലൂടെ പരിഹരിക്കുന്നതിനുളള രീതി വികസിപ്പിക്കുക
  3. പിന്തുണാ രീതികള്‍ മെച്ചപ്പെടുത്തുക
  4. അധ്യാപക പരിശീലനം, അക്കാദമിക മാനേജ്മെന്റ്, അക്കാദമിക അവലോകനം , അക്കാദമികാസൂത്രണം, പ്രഥമാധ്യാപകയോഗങ്ങള്‍ എന്നിവ ഐ എസ് എം കണ്ടെത്തലുകളുടെ കൂടി വെളിച്ചത്തില്‍ കൃത്യമായ ലക്ഷ്യത്തോടെ ചിട്ടപ്പെടുത്തുക
  5. വിദ്യാലയങ്ങള്‍ക്ക് നല്‍കിയ അക്കാദമിക പിന്തുണയുടെ ഫലപ്രാപ്തി കണ്ടെത്തുക.
    അഞ്ചാമത്തെ ലക്ഷ്യത്തെ ആസ്പദമാക്കിയാണ് തൃശൂര്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന സെമിനാര്‍ സംഘടിപ്പിച്ചത്ഈ സെമിനാറിനു മുന്നോടിയായി എല്ലാ ജില്ലകളിലും സെമിനാറുകള്‍ നടക്കുകയുണ്ടായി. ജില്ലാ തല സെമിനാറുകളില്‍ നിന്നും തെരഞ്ഞെടുത്ത മൂന്നു പ്രബന്ധങ്ങളാണ് സംസ്ഥാന സെമിനാറിലെ സമാന്തരസെഷനുകളില്‍ ഓരോ ജില്ലയും അവതരിപ്പിച്ചത്. 
    ഐ എസ് എം പ്രവര്‍ത്തനത്തിന്റെ രീതിയും ഫലവും ബോധ്യപ്പെടുന്നതിന് അവിടെ അവതരിപ്പിച്ച ഒരു പ്രബന്ധത്തിന്റെ സാരാംശം പങ്കിടുകയാണ്.

Friday, February 5, 2016

സര്‍ഗാത്മകതയെ പഠനതടസ്സം പരിഹരിക്കാനുപയോഗിക്കാമോ?

കുട്ടികളുടെ താല്പര്യം പ്രയോജനപ്പെടുത്തി അവരുടെ മാര്‍ഗതടസ്സങ്ങളെ ഒഴിവാക്കാനാകും. ഞാന്‍ ഒരു വിദ്യാലയത്തില്‍ ചെന്നപ്പോള്‍ അധ്യാപകര്‍ ഒരു കുട്ടിയെ പരിചയപ്പെടുത്തി.  
അവന് എഴുതാന്‍ ആത്മവിശ്വാസമില്ല. എനിക്കറിയില്ല എന്ന നിലപാട്( അതിലിത്തിരി സത്യമുണ്ട്)
എഴുതുമ്പോള്‍ മറ്റുളളവരെല്ലാം അതിവേഗം പൂര്‍ത്തികരിച്ചിരിക്കും  നല്ല പടം വരപ്പുകാരനാണെന്ന് അധ്യാപകര്‍ പറഞ്ഞു. എന്റെ മുന്നിലെത്തിച്ചത് അവര്‍ ശ്രമിച്ചു വിജയിക്കാത്ത ഒരു പ്രശ്നത്തെ പരിഹരിക്കാനാണ്.  
ഞാന്‍ അവനെ ചേര്‍ത്തു നിറുത്തി
പേരെന്താ?
അവന്‍ മറുപടി പറഞ്ഞു.
നല്ല പേര്
ഇനി നമ്മുക്ക് ഒരു പടം വരയ്കാം
അവന്റെ കുഞ്ഞിക്കൈകള്‍ നിവര്‍ത്തി പേപ്പറില്‍ വെച്ച് ഔട്ട് ലൈനിലൂടെ വരപ്പിച്ചു. ( ഇടതുവശത്തെ ചിത്രം)
തളളവിരലില്‍ കണ്ണു വരച്ചു. ഒരു ചുണ്ടും
എന്താ ഈ വരച്ചത്?
കിളി
കിളി എവിടെ നിന്നും വരികയാ?
മരത്തീന്ന്
മരമെവിടെ?
അവന്റെ കൈപ്പത്തി  ഇടത്തെപേജില്‍ വെച്ച് വരച്ചു. അതിന് ഒരു തടിയും കൂടിയായപ്പോള്‍  അവന്‍ ചിരിച്ചു പറഞ്ഞു
മരം
മരത്തിനെന്താ നിറം?
പച്ച
ക്രയോണ്‍സ് വന്നു
 അവന്‍ നിറം ചേര്‍ത്തു. തടിയ്ക് തവിട്ടു നിറം കൂടി അടിച്ചു.
കൊളളാം
എന്തിനാ മരത്തില്‍ കിളി വന്നത്?
പഴം തിന്നാന്‍
പഴമെവിടെ?
അവന്‍ എന്നെ നോക്കി
ആ കുഞ്ഞുവിരലുകളുടെ തുമ്പുവട്ടം പഴമായി. മഞ്ഞ നിറം കൂടി അടിച്ചപ്പോള്‍ കേമം
മോനേ ഇതെന്താ ഈ ചിത്രത്തിലേത്? അവന്‍ ചിത്രത്തെ വിവരിച്ചു
അതൊന്നെഴുതാമോ കുട്ടാ
അവന്‍ എഴുതി
അറിയാവുന്ന അക്ഷരമുപയോഗിച്ച്
എഴുത്തിനെ തടസ്സപ്പെടുത്തിയില്ല.
ചില പ്രശ്നങ്ങള്‍ . അതിന് മറ്റു തെളിവുകള്‍ നല്‍കി. കരം എന്നത് വായിച്ചതിനു ശേഷം മരം എന്നെഴുതിയത് പരിശോധിക്കാന്‍ പറയും പോലെ. അങ്ങനെ അവന്‍ അതെല്ലാം മെച്ചപ്പെടുത്തി.
അടിയില്‍ പേരും എഴുതി
അതിലും വന്നു ചില വിട്ടുപോകലുകള്‍. അതിനും മറ്റു തെളിവുകള്‍ പ്രയോജനപ്പെടുത്തി
അവന്‍ ആദ്യമായി സ്വന്തം പേര് തെററില്ലാതെ എഴുതി
ഉപജില്ലാ ഓഫീസര്‍ അവിടെയുണ്ടായിരുന്നു
ഞങ്ങള്‍ അവനെ അനുമോദിച്ചു.



അധ്യാപകരുമായി സംസാരിച്ചു. എല്ലാ ദിവസവും ഉച്ചയ്ക് ഈ മോന്‍ വരും ചിത്രം വരയ്കാന്‍ . അതിന്റെ കുറിപ്പുകൂടി എഴുതും. സഹായിക്കണം. ചിത്രം പ്രദര്‍ശിപ്പിക്കണം.അവര്‍ എന്റെ നിര്‍ദേശത്തെ നൂറുമടങ്ങ് പൊലിപ്പിച്ചു. അത്ഭുതമാണ് സംഭവിച്ചത്. അതാണ് ഇനി നിങ്ങള്‍ കാണുന്ന ചിത്രങ്ങളും കുറിപ്പുകളും.

Saturday, January 2, 2016

ഐ എസ് എം ടീം കണ്ടെത്തിയ അക്കാദമിക മികവുകള്‍


അക്കാദമിക മികവുകള്‍

പൊതുവിദ്യാഭ്യാസ വകുപ്പിലെ അക്കാദമിക പിന്തുണാസംഘം ( ഐ എസ് എം) ഡിസംബര്‍ മാസം വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടെത്തിയ മികവുകള്‍ പുതുവര്‍ഷത്തലേന്ന് സംസ്ഥാനതല ശില്പശാലയില്‍ പങ്കിടുകയുണ്ടായി. അത് കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ അര്‍പ്പണമനോഭാവത്തിന്റെയും സര്‍ഗാത്മക ഇടപെടലുകളുടെയും തെളിവുകളാണ്. തീര്‍ച്ചയായും ഈ മികവുകള്‍ മറ്റുളളവര്‍ക്ക് വഴികാട്ടും എന്നതില്‍ സംശയമില്ലപൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന ഏവര്‍ക്കും അഭിമാനത്തോടെ പറയാവുന്ന അക്കാദമിക ഉളളടക്കം ഈ മികവുകളിലുണ്ട്.
ഹൈസ്കൂള്‍ വിഭാഗം
  • പ്രതിദിനമോണിറ്ററിംഗിന് വേറിട്ട മാതൃക (ഗവ ഓറിയന്റല്‍ ഹൈസ്കൂള്‍, പട്ടാമ്പി)
    • ഓരോ കുട്ടിയുടെയും പഠനാവസ്ഥയെക്കുറിച്ച് അറിയുന്നതിനും വിലയിരുത്തുന്നതിനും ഓരോ ക്ലാസിലും കുട്ടികളുടെ ചെറുസംഘങ്ങള്‍. ഓരോ സംഘത്തിന്റെയും ലീഡര്‍മാര്‍ കൃത്യമായി തയ്യാറാക്കുന്ന ദിനംപ്രതി യുളള കുറിപ്പുകള്‍.
    • ഇവ കൃത്യമായി വായിക്കുന്ന പ്രഥമാധ്യാപകന്‍. കുട്ടികളുടെ അഭിപ്രായങ്ങള്‍ വായിക്കാനും അനുയോജ്യമായ നിര്‍ദേശങ്ങളും പ്രോത്സാഹനവും നല്‍കാനും പ്രഥമാധ്യാപകന്‍ പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നു.
    • ചെറു നിര്‍ദേശങ്ങള്‍ കുറിച്ച് ബന്ധപ്പെട്ട അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്‍കുന്നു. കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കുന്നു.
    • കുട്ടികളിലുണ്ടാകുന്ന ഗുണപരമായ മാറ്റം ഉദാഹരണസഹിതം രേഖപ്പെടുത്തും.

Friday, November 27, 2015

ക്ലസ്റ്ററിനു മുന്നോടിയായുള ട്രൈ ഔട്ട് - പ്രസക്തിയും രീതിയും




ക്ലസ്റ്റര്‍ പരിശീലനം കുട്ടികളുടെ പക്ഷത്തുനിന്നും നോക്കിക്കാണുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ രണ്ടു വിധത്തിലാണ് ഇടപെട്ടത്

1. പ്രവൃത്തി ദിന ക്ലസ്റ്റര്‍ ഒഴിവാക്കി. കുട്ടികള്‍ക്ക് സാധ്യാദിനനഷ്ടം വരത്തക്ക വിധം ക്ലസ്റ്റര്‍ വേണ്ട

2. ക്ലസ്റ്ററിന്റെ ഉളളടക്കം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശം നല്‍കി. (Cluster Training on 28th November ) അത് സംക്ഷിപ്തമായി ചുവടെ ചേര്‍ക്കുന്നു


  1. ഐ എസ് എം ടീം വിദ്യാലയം സന്ദര്‍ശിച്ച് ക്ലാസ് റൂം പ്രശ്നങ്ങള്‍ ( കുട്ടികളുടെ പഠനനിലവാരം, പഠനപ്രക്രിയ തുടങ്ങിയ കാര്യങ്ങള്‍ ) കൃത്യമായി കണ്ടെത്തണം. എസ് ആര്‍ ജി കൂടി മറ്റു പരശീലനാവശ്യങ്ങളും ലിസ്റ്റ് ചെയ്യണം
  2. ജില്ലാതലത്തില്‍ ഇവ ക്രോഡീകരിക്കണം. മുന്‍ഗണന നിശ്ചയിക്കണം. മോഡ്യൂള്‍ രൂപരേഖ ഡയറ്റ് തയ്യാറാക്കണം
  3. ഡി ആര്‍ ജി പരിശീലനം
  4. ബ്ലോക്ക് തല റിസോഴ്സ് പേഴ്സണ്‍സിന്റെ പരിശീലനത്തില്‍ ട്രൈ ഔട്ട് നടത്തണം
  5. പറയുന്ന കാര്യങ്ങള്‍ പ്രായോഗികമാണെന്നു റിസോഴ്സ് പേഴ്സണ്‍സ് ഉറപ്പാക്കണം
  6. ക്ലസ്റ്റര്‍ പരിശീലനത്തില്‍ കൃത്യമായ തീരുമാനങ്ങള്‍ ഏടുക്കണം. ( പ്രശ്നപരിഹരണ പ്രവര്‍ത്തനങ്ങള്‍ , വിദ്യാലയത്തില്‍ ഉടന്‍ നടക്കേണ്ടവ )
  7. ക്ലസ്റ്റര്‍ പരിശീലനത്തിലെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടെന്ന് അടുത്ത ഐഎസ് എം സന്ദര്‍ശനത്തില്‍ വിലയിരുത്തണം.
  8. പ്രഥമാധ്യാപകയോഗത്തില്‍ ഐ എസ് എം കണ്ടെത്തലുകള്‍, പരിശീലനത്തിലെ തീരുമാനങ്ങള്‍ ഇവ അവതരിപ്പിച്ച് പ്രഥമാധ്യാപകരുടെ ചുമതലകള്‍ നിര്‍ണയിക്കണം.
  9. കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ പരിഹരിച്ചതിന്റെ അനുഭവം അടുത്ത ക്ലസ്റ്ററുകളില്‍ പങ്കുവെക്കണം.
    24/11/15 നായിരുന്നു ആലപ്പുഴയിലെ ഡി ആര്‍ ജി.
    എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും പരിശീലന മോഡ്യൂള്‍ തയ്യാറാക്കുന്നതില്‍ ഞാനും പങ്കാളിയായി.  
    ഇന്ന് (27/11/15) മാവേലിക്കര ബി ആര്‍ സിയില്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍സിന്റെ ആസൂത്രണയോഗമായിരുന്നു 
    ‍‍‍‍പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം മാനിച്ച് ഞങ്ങള്‍ ട്രൈ ഔട്ട് ക്ലാസുകള്‍ നടത്തി
    അത് ഗംഭീരമായിരുന്നു.
    പല ധാരണകളും ഉറപ്പിക്കാനും തിരുത്താനും മെച്ചപ്പെടുത്താനും കഴിഞ്ഞു. 
    അതിന്റെ വിശദാംശങ്ങളാണ് ചുവടെ.
    ആദ്യം രണ്ടാം ക്ലാസിലെ മോഡ്യൂള്‍ പരിചയപ്പെടാം. ( സെഷന്‍ ലക്ഷ്യങ്ങളും ആദ്യ സെഷനുകളുടെ വിശദാംശങ്ങളും പിന്നാക്ക പരിഗണനയോടെയുളള പ്രവര്‍ത്തനാസൂത്രണ രീതിയും അതിന്റെ ട്രൈ ഔട്ടുമാണ് നല്‍കിയിട്ടുളളത്)

Sunday, July 5, 2015

ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ സപ്പോര്‍ട്ട് നല്‍കുമോ?



എന്താണ് ഇന്റെണല്‍ സപ്പോര്‍ട്ട് മിഷന്‍ ( ഐ എസ് എം) ? വളരെ ചുരുക്കി പറഞ്ഞാല്‍
  • പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ മാസം രണ്ടു ദിനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിദ്യാലയ സന്ദര്‍ശനം
  • ഡി ഇ ഒ തലത്തിലുളള ടീമാണ് സ്കൂളുകള്‍ സന്ദര്‍ശിക്കുക
  • കുറ്റം കണ്ടെത്താനുളള ടീമല്ല ഇത്. പിന്തുണാ സംഘമാണ്.
  • സന്ദര്‍ശന റിപ്പോര്‍ട്ട് ക്രോഡീകരിച്ച് സ്കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ പഞ്ചായത്ത് മെമ്പര്‍, എസ്‍ എം സി ചെയര്‍പേഴ്സണ്‍, പ്രഥമാധ്യാപിക, എസ്‍ ആര്‍ ജി കണ്‍വീനര്‍ എന്നിവരുടെ വേദിയില്‍ അവതരിപ്പിച്ച് തുടര്‍പ്രവര്‍ത്തനാസൂത്രണം നടത്തും.
  • രൂപപ്പെടുന്ന പ്രവര്‍ത്തനനിര്‍ദ്ദേശപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനം, ബി ആര്‍ സി, ഡയറ്റ്, എസ്‍ എം സി, എസ്‍ ആര്‍ജി, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ അതത് തലങ്ങളില്‍ പിന്തുണാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
ഈ പദ്ധതിയോട് ചില അധ്യാപകസംഘടനകള്‍ക്ക് അത്ര അനുകൂലമനോഭാവമല്ല ഉളളതെന്ന് അവരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. കെ ഇ ആര്‍ പ്രകാരം ചുമതലപ്പെട്ടവര്‍ മാത്രം ക്ലാസുകള്‍ വിലയിരുത്തിയാല്‍ മതി എന്നാണവരുടെ വാദം.
( എസ് എസ് എ ഫണ്ട് സ്കൂളുകള്‍ വാങ്ങുന്നത് കെ ഇ ആറില്‍ പറഞ്ഞതിനാലാണോ? ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചത് കെ ഇ ആര്‍ പ്രകാരമാണോ? ബി പി ഒമാര്‍ യോഗങ്ങള്‍ വിളിക്കുന്നതും പരിശീലനം നല്‍കുന്നതും കെ ഇ ആര്‍ പ്രാകാരമാണോ? കെ ഇ ആറിന് ശേഷം വിദ്യാഭ്യാസ അവകാശ നിയമം വന്നിട്ടുണ്ട്. അതു പ്രകാരം വിദ്യാലയത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. മോണിറ്ററിംഗ് നടത്തേണ്ടതുണ്ട്. ഇനിയും കെ ഇ ആറിന്റെ പേരുപറഞ്ഞ് വിദ്യാലയഗുണത ഉയര്‍ത്താനുളള നടപടികളെ തുരങ്കം വെച്ച് ഏതാനും സംഘടനകള്‍ മുന്നോട്ടുപോയാല്‍ അത് പൊതുവിദ്യാലയങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് പൊതുസമൂഹത്തിന് അതൃപ്തിയുണ്ടാക്കാന്‍ ഇടയാകുമെന്നോര്‍ക്കുക)
പോസിറ്റീവായി കാണുക
അധ്യാപകസൗഹൃദപരമായ പിന്തുണാ രീതിയാണ് ഇന്റെണല്‍ സപ്പോര്‍ട്ട് മിഷന്‍ ( ഐ എസ് എം ) മുന്നോട്ടുവെക്കുന്നത്. മോണിറ്ററിംഗിനേക്കാള്‍ പിന്തുണാതലം കണ്ടെത്തുന്നതിനാണ് ഊന്നല്‍. അതിനാല്‍ തന്നെ അതിന്റെ പ്രായോഗികതലം മനസിലാകും വരെ ക്ഷമിക്കണം. ഒരു പ്രയോജനവുമില്ലെങ്കില്‍ തളളിക്കളയാം. എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍ പ്രോത്സാഹിപ്പിക്കണം.

Friday, December 19, 2014

മുറ്റത്ത് വിമാനമുളള പളളിക്കൂടം


ഞാന്‍ സ്കൂളിന്റെ മതിലിനിപ്പുറം റോഡില്‍ വണ്ടി നിറുത്തി ഇറങ്ങി.റോഡില്‍ നിന്നുളള കാഴ്ചയാണിത്. ഒരു വിമാനം വിദ്യാലയമുറ്റത്ത്.
 സ്കൂള്‍ കെട്ടിടം പൊതുവിദ്യാലയത്തിന്റെ പ്രൗഡി പ്രതിഫലിപ്പിക്കുന്നു.പ്രത്യേകവികസനാനുമതി പ്രകാരം രണ്ടുകോടി രൂപ മുടക്കി ശ്രീ തോമസ് ഐസക് എം എല്‍ എ പണികഴിപ്പിച്ചതാണിത് പെരുനേരുമംഗലം സര്‍ക്കാര്‍ എല്‍ പി സ്കൂളിന്റെ ഈ കെട്ടിടം.


എവിടെയാണ് ഓഫീസ് ? ദാ അവിടെ വിശ്വസിക്കാനായില്ല
ഒരു വീടിന്റെ കെട്ടും മട്ടും. വിദ്യാലയം കുട്ടികളുടെ വീടാണല്ലോ

രണ്ടാം നിലയില്‍ നിന്നും താഴേക്ക് നോക്കി. മേല്‍ക്കൂരക്കാഴ്ചയും തെറ്റില്ല.  
പഠനമൂല്യമുളള മേല്‍ക്കൂരപ്പുറം.
അതാ അവിടെ ആ വിമാനത്തില്‍ നിന്നും യാത്രികര്‍ ഇറങ്ങുന്നു!
എനിക്ക് കൗതുകം കൂടി.ഞാന്‍ അങ്ങോട്ടടുത്തു

Tuesday, December 16, 2014

എസ്‍ ആര്‍ ജി, അക്കാദമിക പിന്തുണാരീതി, നന്മയുടെ കണ്ണട


ആ വിദ്യാലയത്തില്‍ ചെന്നു. അവിടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നവെന്നാണ് പ്രഥമാധ്യാപിക പറയുന്നത്. ഞാന്‍ പല പ്രഥമാധ്യാപകരോടും ചോദിക്കുമ്പോള്‍ ഇത്തരം മതിപ്പ് പ്രതികരണം കിട്ടുന്നു. അത് സന്തോഷകരമാണ്. പക്ഷേ ക്ലാസിലേക്ക് കയറുമ്പോള്‍ ആ സന്തോഷം പലപ്പോഴും മങ്ങുന്നു.

(അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കിട്ടിയ അനുഭവവും അറിവും വെച്ചുളള സ്വയം വിലയിരുത്തലാണത്. ) അധ്യാപകരുമായി ചര്‍ച്ച ചെയ്യുകയും എസ് ആര്‍ ജി മിനിറ്റ്സ് വിശകലനം നടത്തുകയും ചെയ്തു. എസ് ആര്‍ജിയില്‍ ഒരു അക്കാദമിക പ്രശ്നം പോലും വേണ്ടവിധം അപഗ്രഥിക്കുകയോ പരിഹാരം കണ്ടെത്തുകയോ ചെയ്തിട്ടില്ല.ഒഴുക്കന്‍ മട്ടിലുളള എഴുത്ത്.( അവരും പറയുന്നു എസ് ആര്‍ ജി നന്നായി നടത്തുന്നുവെന്ന്)

2.

എന്റെ സന്ദര്‍ശനം വിദ്യാലയങ്ങളിലെ പ്രശ്നങ്ങള്‍ കണ്ടെത്താനല്ല. ഉപദേശങ്ങള്‍ നല്‍കാനുമല്ല. വിദ്യാലയം നേരിടുന്ന അക്കാദമിക പ്രശ്നങ്ങള്‍ പരിഹരിക്കാനുളള ആശയപരവും പ്രായോഗികവുമായ സഹായം അധ്യാപകര്‍ക്ക് നല്‍കാനാണ്. പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ അനുഭവം വേണം. അതു നല്‍കണം.
ഒ എസ് എസ് അഥവാ അക്കാദമിക പിന്തുണ നല്‍കുക എന്നാല്‍ ഉപദേശിക്കുക എന്നല്ല.ഇതാ ഒരുനുഭവം

Tuesday, November 18, 2014

ഉപജില്ലാ ഓഫീസര്‍ ഡയറി എഴുതുന്നു

ബാലരാമപുരം ഉപജില്ലാ ഓഫീസര്‍ ഡയറി എഴുതുന്നു. അത് ലോകവുമായി പങ്കുവെക്കുന്നു. ഈ ഡയറി അക്കാദമിക മോണിറ്ററിംഗിന്റേതാണ്. വിദ്യാലയത്തിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ സമൂഹവുമായി പങ്കിട്ട് പൊതുവിദ്യാലയങ്ങളിലെ കരുത്ത് അറിയിക്കുകയാണ്. ഒപ്പം അധ്യാപകരെ അംഗീകരിക്കലുമാണ്. ചൂണ്ടുവിരല്‍ മുന്‍പൊരിക്കല്‍ മുത്ത് എന്ന അദ്ദേഹത്തിന്റെ ബ്ലോഗിനെ പരിചയപ്പെടുത്തിയിരുന്നു.വീണ്ടും മുത്തിലൂടെ കടന്നു പോകാം. ദിനാചരണങ്ങള്‍ക്ക് എല്ലാ വിദ്യാലയങ്ങള്‍ക്കും ആശയപിന്തുണ നല്‍കിയും വിദ്യാര്‍ഥികളുടെ പ്രതികരണങ്ങള്‍ വായിച്ചു പ്രോത്സാഹിപ്പിച്ചും കുട്ടികളുടെ കൂട്ടുകാരനാകാന്‍ ശ്രമിക്കുന്ന ശ്രീ ഹൃഷികേശ് ഒരു മാതൃക വികസിപ്പിക്കുകയാണ്.

എ ഇ ഒ യുടെ ഡയറി വായിക്കൂ..

അഭിനന്ദനങ്ങള്‍ ....  കൂട്ടുകാരുടെ കത്തുകളും അവയിലൂടെ ലോഭമില്ലാതെ ചൊരിയുന്ന സ്നേഹപ്രകടനങ്ങളുമാണ് ഒരു അക്കാദമിക ലീഡറായി മാറാന്‍ എന്നെ എന്നും പ്രചോദിപ്പിച്ചിരുന്നത് . മുത്തിലൂടെ കൈമാറ്റപ്പെടുന്ന അറിവിന്‍റെ വെട്ടങ്ങള്‍ എങ്ങനെ കൂട്ടുകാരില്‍ പ്രതിഫലിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണങ്ങള്‍ കൂടിയാണ് ഈ കത്തുകള്‍ ..... പക്ഷെ പലപ്പോഴും ഈ കത്തുകള്‍ക്കെല്ലാം മറുപടിയെഴുതുക ദുഷ്കരം തന്നെ ..... മംഗള്‍യാന്‍ പരിപാടിയുമായി ബന്ധപ്പെട്ട് മുത്തില്‍ പ്രസിദ്ധീകരിച്ച പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാര്‍ ഏറ്റെടുത്തതിന്റെ ചില പ്രതിഫലനങ്ങള്‍ എന്നെത്തന്നെ അതിശയിപ്പിക്കുന്നതായിരുന്നു ...... അവയില്‍ മികച്ചവയെ കുറിച്ചുള്ള ചില കുറിപ്പുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു .......

Tuesday, August 5, 2014

നാലാം ക്ലാസില്‍ കുട്ടികളോടൊത്ത് -നല്ലൊരു അനുഭവ പാഠം.


(മുന്‍ ലക്കത്തിലെ ടീച്ചിംഗ് മാന്വലിന്റെ /അനുഭവക്കുറിപ്പിന്റെ -" എന്റെ ടീച്ചിംഗ് മാന്വലും വിലയിരുത്തല്‍ പേജും-" തുടര്‍ച്ച) 

പാഠം വായിക്കാന്‍ പ്രചോദനം നല്‍കുന്നു.നിവധി പ്രവര്‍ത്തനങ്ങള്‍ പാഠത്തെ അടിസ്ഥാനമാക്കി ചെയ്യുന്നു. ഒന്നിലും ഊന്നലില്ലാതെ വരുന്നു
വായന കൃത്യമായ ഒരു ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിച്ചാലോ?
കഥാ പാഠത്തെ നാടകമാക്കല്‍ എന്ന ലക്ഷ്യം മാത്രം പരിഗണിച്ചാല്‍ കുട്ടികള്‍
  • കഥ നന്നായി വായിക്കണം
  • കഥാപാത്രങ്ങളും അവരുടെ കഥയിലെ പ്രാധാന്യവും സ്വഭാവസവിശേഷതകളും കണ്ടെത്തണം
  • കഥയിലേ പ്രധാന സംഭവങ്ങള്‍ വിശകലനം ചെയ്യണം
  • കഥയുടെ ഉളളടക്കം ,സന്ദേശം , പ്രസക്തി ഇവ മനസിലാക്കണം
  • കഥയെ നാടകമാക്കി മാറ്റുന്നതിനായി പുനര്‍വായന നടത്തണം
  • കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ഇണങ്ങുന്ന സംഭാഷണം രചിക്കണം
  • ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കണം
  • വേഷം, ഭാവം, പശ്ചാത്തലം, സ്ഥാനവും ചലനങ്ങളും, ശരീര ഭാഷ തുടങ്ങിയ കാര്യങ്ങള്‍കണക്കിലെടുക്കണം
  • നാടകസ്ക്രിപ്റ്റ് എഡിറ്റ് ചെയ്യണം
  • റിഹേഴ്സലിന്റെ സമയം വീണ്ടും ഭാഷാപരമായും ആശയപരമായും കൂട്ടിച്ചേര്‍ക്കലുകശ്‍ നടത്തണം
  • സ്വന്തം സംഭാഷണഭാഗം നന്നായി വായിക്കണം
  • മറ്റുളളവരുടെ സംഭാഷണവും ക്രമവും മനസിലാക്കണം
  • പിന്നാക്കം നില്‍ക്കുന്ന കുട്ടിക്കും എഴുതാനും വായിക്കാനും അവതരിപ്പിക്കാനും താല്പര്യം ഉണ്ടാകും
  • പോസ്റ്ററ്‍, നോട്ടീസ്, വാര്‍ത്ത, സ്വാഗത പ്രസംഗം, എന്നിവയ്ക് അവസരം
പക്ഷേ ഒടുക്കത്തെ ഉറവ എന്ന മനോഹരമായ പാഠം ഇത്തരം സാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്തിയിരുന്നില്ല. ഈ അന്വേഷണം ആ വഴിക്കുളളതാണ് .(മുന്‍ ലക്കത്തിലെ അനുഭവക്കുറിപ്പിന്റെ തുടര്‍ച്ചയും)

ഒടുക്കത്തെ ഉറവ എന്ന നാലാം ക്ലാസ് പഠം ക്ലാസില്‍ ഞാന്‍ അവതരിപ്പിച്ചതിന്റെ പ്രക്രിയയും വിലയിരുത്തലും പ്രതിഫനാത്മക കുറിപ്പുമാണ് ചുവടെ (ആദ്യ ഭാഗം വായിക്കാന്‍ ക്ലിക് ചെയ്യുക " എന്റെ ടീച്ചിംഗ് മാന്വലും വിലയിരുത്തല്‍ പേജും-)ശേഷികള്‍ മുന്‍ ലക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 സമയം-മൂന്നു മണിക്കൂര്‍)

പ്രക്രിയ
വിലയിരുത്തല്‍
നാടിന്റെ ചിത്രം
കൂട്ടിച്ചേര്‍ക്കലോടെ പവര്‍പോയന്റ് പ്രസന്റേഷന്‍ കാണിക്കുന്നു.

ഓരോരുത്തരായി പ്രതികരിക്കല്‍
എന്ത് കൊണ്ട് ഈ ചിത്രങ്ങള്‍ നമ്മെ ഇത്രയേറെ പിടിച്ചിരുത്തുന്നു ?
നമ്മുടെ നാടിന്റെ അനുഭവവുമായി ഇതിനു ബന്ധമുണ്ടോ ? ക്ലാസ് ചര്‍ച്ച.
ഇതുപോലെ പരിസ്ഥിതി പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടവ കുട്ടികള്‍ പങ്കിടുന്നു.പ്രാദേശിക അനുഭവങ്ങള്‍ [കുന്നിടിക്കല്‍, പാറമട, കുടി വെള്ള ക്ഷാമം .അസുഖം .കൃഷി ഭൂമി ഇല്ലായ്മ .അപകട മരണം..)
വെളളം -അതില്ലാതയാല്‍ നാം എന്തെല്ലാം സംഭവിക്കും? ഓരോരുത്തരായി ഓരോന്നുവീതം പറയുന്നു. ബോര്‍ഡില്‍ പദസൂര്യന്‍ രീതിയില്‍ രേഖപ്പെടുത്തല്‍.വിശകലനം ചെയ്ത് കൂടുതല്‍ ചേര്‍ക്കണം,
ഇത്തരം ദുവസ്ഥകളുണ്ടാകാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്? ആരാണ് ചെയ്യേണ്ടത്?
നാട്ടുകാരെ നിരന്തരം ഓര്‍മപ്പെടുത്തണം
ഏതെല്ലാം രീതിയിലാകാം? പ്രതികരണം ക്ഷണിക്കുന്നു.
  • പോസ്റ്റര്‍
  • നാടകം
  • സിനിമ
  • ചിത്ര പ്രദര്‍ശനം
  • ജാഥകള്‍
  • പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍
  • നിവേദനങ്ങള്‍
  • കഥകള്‍
  • കവിതകള്‍
നമ്മുക്ക് ഇതിലേതെല്ലാം സാധ്യമാണ്?നാടകം അവതരിപ്പിച്ചാലോ? നമ്മുടെ ക്ലാസ് പി ടി എയിലും അസംബ്ലിയിലും?നാടകത്തിനു പറ്റിയ ഒരു കഥ വേണം. ആരുടെയെങ്കിലും ഓര്‍മയിലുണ്ടോ? ഉണ്ടെങ്കില്‍ പറയൂ.ഒരു കഥ പാഠപുസ്തകത്തിലും ഉണ്ട്. അതും പരിശോധിക്കാം. കൂടുതല്‍ നല്ലത് തെരഞ്ഞെടുക്കാം.
അടുത്താഴ്ച നാടകം.മറ്റേന്നാള്‍ പോസ്ററര്‍ സ്കൂള്‍ ബോര്‍ഡില്‍ പതിക്കണം.
അതിന് മുന്‍പ് നമ്മുടെ കേരളത്തിന്‍റെ അവസ്ഥ കാണൂ [ഹരിത കേരളം കാണിക്കുന്നു ]
സി ഡി പ്രദര്‍ശനം. പ്രതികരണം. ഇതുപോലെ കേരളം എന്നും നിലനില്‍ക്കുമോ?
പാഠത്തിലേക്ക്.
ഒടുക്കത്തെ ഉറവ എന്നാണ് പാഠത്തിന്‍റെ പേര്.ഈ പേരു കേട്ടപ്പോള്‍ എന്താണ് മനസില്‍ വന്ന ആശയങ്ങള്‍? കഥയെന്തിനെക്കുറിച്ചാകും? ഒടുക്കത്തെ എന്നു പ്രയോഗിച്ചതു വിശകലനം ചെയ്ത് മൂന്നോ നാലോ വാക്യങ്ങളില്‍ കഥയിലെന്താവാം എന്ന് ഊഹിച്ചെഴുതൂ. നേരത്തെ പാഠം വായിച്ചവര്‍ എഴുതേണ്ട.
അവതരണം .
ഇനി അതൊന്നു വായിച്ചു നോക്കിയാലോ ? നാടകമാക്കേണ്ട പാഠമാണ് എന്തെല്ലാം വായനയില്‍ ശ്രദ്ധിക്കണം?
  • എന്തെല്ലാം സംഭവങ്ങളാണ് കഥയിലുളളത്? ( സംഭവങ്ങള്‍ക്ക് ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ നമ്പരിടാം)
  • നിങ്ങള്‍ ഊഹിച്ചതു പോലെയാണോ കഥയിലുളളത്?
  • ആരെല്ലാമാണ് കഥാപാത്രങ്ങള്‍ ( കഥാപാത്രങ്ങളുടെ പേരിനടില്‍ വര ആകാം)
  • എന്ന് എവിടെയാണ് കഥ നടന്നത് ( സ്ഥലങ്ങളുടെ നേരേ ഒരു ശരി അടയാളം)
  • പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട എന്തു കാര്യമാണ് കഥയിലുളളത്?
വായന വ്യക്തിഗതം
വലിയ പാഠം.ഓരോരോ പേജു വീതം വായിക്കാം.അതിലെ കഥാപാത്രങ്ങളും സംഭവങ്ങളും നോക്കിയാല്‍‍ മതി.
വായനാ തടസ്സം നേരിടുന്ന കുട്ടികള്‍ക്ക് പിന്തുണ.
തുടര്‍ന്ന് നാടകമവതരിപ്പിക്കേണ്ട ഗ്രൂപ്പുകളെ തീരുമാനിക്കുന്നു. എല്ലാവരും പങ്കാളികളാകണം. നാടകഗ്രൂപ്പില്‍ വായന.
ഒരാള്‍ വായിക്കുന്നു. മറ്റുളളവര്‍ അതാസ്വാദ്യകരമാക്കാന്‍ ഇടപെടുന്നു. വായനയില്‍ പിന്നാക്കക്കാരെ ഇത് സഹായിക്കും. അവരും റിഹേഴ്സല്‍ എടുക്കണം.ഗ്രൂപ്പ് വായന മോണിറ്ററ്‍ ചെയ്യണം. ഓരോരോ സംഭവവും എങ്ങനെ നാടകമാക്കാമെന്നും ആലോചിക്കണം.
ഗ്രൂപ്പ് അവതരണം
ഗ്രൂപ്പിലെ എല്ലാവരും വായിക്കണം.തുടര്‍ച്ചയായിട്ടാണ് വായിക്കേണ്ടത്. വായന ആസ്വാദ്യകമായിരിക്കണം
വിലയിരുത്തുന്നതിനുളള സൂചകങ്ങള്‍ പരിചയപ്പെടുത്തുന്നു
  • വായനയില്‍ പ്രയാസം നേരിട്ടവരെ സഹായിച്ചിട്ടുണ്ട്
  • ആശയം വ്യക്തമാകും വിധം വായിക്കുന്നു
  • ഭാവം ഉള്‍ക്കൊണ്ട് വായിക്കുന്നു
  • തടസ്സമില്ലാതെ വായിക്കുന്നു.
  • വായിച്ച ഭാഗത്തെ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ കഴിയുന്നു
പൊതു ചര്‍ച്ച.നാടകസാധ്യത ചര്‍ച്ച ചെയ്യുന്നു.സംഭവസ്ഥലം?പ്രത്യകത? കഥാപാത്രങ്ങള്‍?
ഇത്രയും ആശയം നാടകമാക്കി അവതരിപ്പിക്കണം. സാധ്യമാണോ? എത്ര രംഗങ്ങള്‍ക്ക് സാധ്യത? പങ്കാളിത്ത ചര്‍ച്ചയിലൂടെ ധാരണ രൂപീകരിക്കുന്നു
തുടര്‍ന്നുളള ഭാഗം വായിച്ചുവരണം (വ്യക്തിഗതം)
ആസ്വാദ്യ വായനയുടെ പ്രക്രിയ ആവര്‍ത്തിക്കുന്നു.
വിശകലനാത്മകചോദ്യങ്ങള്‍
സ്നേഹവും സൌഹൃദവും നില നില്‍ക്കുന്ന ഒരു സമൂഹത്തെ എങ്ങനെ സൃഷ്ടിക്കും ?
ഒരു നല്ല ഭരണ കര്‍ത്താവിനെ നാം എങ്ങനെയൊക്കെയാണ് വിലയിരുത്തി കണ്ടെത്തുന്നത് ?
ഇവിടെ രാജാവിന്റെ ഏതൊക്കെ തീരുമാനങ്ങളെ നിങ്ങള്‍ സ്വീകരിക്കും?അല്ലെങ്കില്‍ തള്ളിക്കളയും ?
മേഘദത്തന്‍ നല്ല ഭാരണാധികാരിയാണോ?ഒരു നല്ല ഭരണാധികാരി എങ്ങനെയാകണം ?
കുട്ടികള്‍ വ്യക്തിഗതമായി പട്ടിക തയ്യാറാക്കിയ ശേഷം അഭിപ്രായകുറിപ്പ് തയാറാക്കുന്നു
ചര്‍ച്ച
പ്രകൃതി സംരക്ഷണത്തില്‍ ഭരണാധികാരികള്‍ക്ക് പങ്കുണ്ട് എന്നു സമര്‍ഥിക്കുന്ന തരത്തിലാണോ അഭിപ്രായക്കുറിപ്പുകള്‍?
നാടക രചനയിലേക്ക്
ടിപ്പ് ആക്ടിവിറ്റി,വെളളമില്ലാതെയായാല്‍ റോള്‍പ്ലേ ,ഏകാംഗാഭിനയം...
നാടകസംഘങ്ങള്‍ കഥയെ നാടകമാക്കല്‍
  • ആദ്യം രംഗങ്ങള്‍ നിശ്ചയിക്കല്‍ ( സ്ഥലം , കാലം, സംഭവം എന്നിവ പരിഗണിച്ച്)
  • രംഗങ്ങളുടെ ക്രമീകരണം
  • കഥാപാത്രങ്ങളെ ഓരോ രംഗത്തിലുമായി വിന്യസിക്കല്‍
ഇത്രയും ഗ്രൂപ്പില്‍ നടക്കണം. ഈ പ്രവര്‍ത്തനം മോണിറ്ററ്‍ ചെയ്യണം.
തുടര്‍ന്ന് ആദ്യ രംഗത്തിന്റെ സ്ക്രിപ്റ്റ് വ്യക്തിഗതമായി എഴുതല്‍. ലേഖനത്തില്‍ തടസ്സമുളളവര്‍ക്ക് സഹായം.
എഴുതിയ സ്ക്രിപ്റ്റ് ഗ്രൂപ്പില്‍ പങ്കിടല്‍ മെച്ചപ്പെടുത്തല്‍
നിര്‍ദ്ദേശങ്ങള്‍
തുടക്കം ഓരോരുത്തരും അവതരിപ്പിക്കണം. അതില്‍ നല്ലതെന്നു തോന്നുന്നവ സ്വീകരിക്കണം. അതിനെ കൂടുതല്‍ മെച്ചപ്പെടുത്താമോ എന്ന് ആലോചിക്കണം ( ഗ്രൂപ്പില്‍ ഇടപെടല്‍ )
പിന്നെ ഓരോ കഥാപാത്രവും പറഞ്ഞത് ഒന്നൊന്നായി അവതരിപ്പിക്കണം.അതേ ആശയം മറ്റുളളവര്‍ എങ്ങനെ എഴുതി എന്ന് പങ്കിടണം. മെച്ചപ്പെട്ടത് തെരഞ്ഞെടുക്കണം.
കഥാപാത്രത്തിന്റെ പദവി, സ്വഭാവം, സന്ദര്‍ഭം ഇവ പരിഗണിക്കണം. സ്വാഭാവികത വേണം.അഭിനയ സാധ്യത ആലോചിക്കണം ( ഭാവം, ചലനം,ശബ്ദനിയന്ത്രണം മുതലായവ ബ്രായ്ക്കറ്റില്‍ സൂചിപ്പിക്കാം)
ആദ്യ രംഗത്തിന്റെ സ്ക്രിപ്റ്റ് എല്ലാ ഗ്രൂപ്പുകളും ക്ലാസില്‍ വായിച്ചവതരിപ്പിക്കുന്നു. (തുടക്കം,ഓരോ കഥാപാത്രത്തിന്റേയും സംഭാഷണം,..ഇങ്ങനെ ചര്‍ച്ചയ്ക്കു സഹായകമായ രീതിയില്‍
ബോര്‍ഡില്‍ , ചാര്‍ട്ടില്‍ എഴുതാം.
തുടര്‍ന്ന മറ്റു രംഗങ്ങളുടെ സ്ക്രിപ്റ്റ് എഴുതല്‍ ( വ്യക്തിഗതം-തുടര്‍ പ്രവര്‍ത്തനം )
അടുത്ത ദിവസം ക്ലാസില്‍ നേരത്തെ ചെയ്തതു പോലെ പ്രോസസ് ചെയ്തു മെച്ചപ്പെടുത്തല്‍
നാടക റിഹേഴ്സല്‍ (വിശദാംശങ്ങള്‍ ഇനിയും കണ്ടെത്തണം)
വേഷത്തെക്കുറിച്ചുളള ,ചമയത്തെക്കുറിച്ചുളള ആലോചന,( വൈശാലിയിലെ അവസാനത്തെ (മഴ) രംഗത്തിന്റെ ആദ്യഭാഗം കണിക്കുന്നു.വേഷം,അഭിനയം,ബോധ്യപ്പെടല്‍)
രംഗസജ്ജീകരണചര്‍ച്ച.
അഭിനേതാക്കളും കഥാപാത്രങ്ങളും ധാരണയാകല്‍.
റിഹേഴ്സലില്‍ പിന്തുണ നല്‍കല്‍ (രംഗബോധം,കഥാപാത്രമായി താദാത്മ്യം പ്രാപിക്കല്‍)
പ്രചരണം(പോസ്റ്റര്‍, നോട്ടീസ് തയ്യാറാക്കല്‍-വ്യക്തിഗതം, പിന്നെ ഗ്രൂപ്പില്‍)
അവതരണവേദി ( ആദ്യം ക്ലാസില്‍, പിന്നെ അസംബ്ലിയിലും ക്ലാസ് പി ടി എയിലും)

വെളളമില്ലാതെയായാല്‍ കുട്ടികളെല്ലാവരും നമ്പരിട്ട് എഴുതി
 എഴുത്തില്‍ പ്രശ്നങ്ങളുണ്ട്. മനുഷര്‍,പഷികള്‍,ചതുപോകുക,പേകും..
പൊതു എഡിറ്റിംഗ് നടത്തി. ചിലര്‍ക്ക് പതിയെ വായിച്ചുകേള്‍പ്പിച്ചപ്പോള്‍ മനസിലായി.
ഗ്രാഫിക് ഓര്‍ഗനൈസറാക്കി കുട്ടികളുടെ പ്രതികരണങ്ങള്‍ ക്രോഡീകരിച്ചു
വെളളമാണ് ലോകത്തിലെ സസ്യജന്തുജാലങ്ങളുടെ നിലനില്പിലാധാരമെന്ന നിഗമനത്തിലെത്താന്‍ ആ ക്രോഡീകരണം സഹായിച്ചു.സ്വതന്ത്ര രചനയ്ക്ക് ധാരളം അവസരങ്ങള്‍ ലഭിക്കുകയും തത്സമയ ക്ലാസെഡിറ്റിംഗ് നടത്തുകയും ചെയ്യുന്നത് നന്നായിരിക്കും


















പ്രാദേശികമായ സംഭവങ്ങള്‍ കുട്ടികള്‍ക്കറിയില്ല. മണ്ണൊലിപ്പ്, സുനാമി തുടങ്ങിയവ മാത്രമാണ് പറയുന്നത്. രിസ്ഥിതിദിനത്തില്‍ ചെയ്യേണ്ട ചില പ്രവര്‍ത്തനങ്ങളുടെ ദിശ പ്രധാനമാണെന്നു തോന്നുന്നു. വളരുന്ന പരിസ്ഥിതി വാര്‍ത്താ ആല്‍ബമോ കലണ്ടറോ തയ്യാറാക്കിയിരുന്നെങ്കില്‍!


പ്രതികരണരീതി തടയണം എന്ന ഒറ്റ രീതിയാണ് വന്നത്. ബാലവേലയുടെ പോസ്റ്റര്‍ പുറത്തൊട്ടിച്ചത് പോയി നോക്കി വരാനാവശ്യപ്പെട്ടു.തുടര്‍ന്ന് പ്രതികരണരീതികള്‍ പരിചയപ്പെടുത്തി.
















കേരളത്തിന്റെ സി ഡി കാണിച്ചു



















ഈ പ്രവര്‍ത്തനം ചെയ്യിച്ചില്ല.കുട്ടികള്‍ നേരത്തെ കഥ വായിച്ചിരുന്നു.
പകരം നാടകാവിഷ്കാരത്തിനായി കഥ വായിക്കാമെന്നതിലേക്കു മാറി





































ഓരോ രംഗം വീതം പരിഗണിച്ചാണ് വായനായുടെ ഭാഗങ്ങള്‍ തീരുമാനിച്ചത്
നാടകമാക്കാന്‍ വേണ്ടി ആദ്യ വായന.
ആദ്യം ആസ്വാദ്യകമായ വായനക്കാണ് ഊന്നല്‍ നല്‍കിയത്. കുട്ടികളോടൊപ്പമിരുന്നത് വായനാപ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും കൈത്താങ്ങ് നല്‍കുന്നതിനും ശ്രദ്ധിച്ചു ഇത് അനുപേക്ഷണീയമാണ് എന്നു മനസിലായി.
പലരും മനസില്‍ നിന്നും വായിക്കുകയാണ്. സമൃദ്ധി സമദ്ധിയായി വായിക്കുന്നു. ക്ഷ ഷയായി വായിക്കുന്നു.
ഒരു വാക്യം വീതം ഓരോരുത്തരും എന്ന ചങ്ങലവായനാരീതിയാണ് നിര്‍ദ്ദേശിച്ചത്. എല്ലാ ഗ്രൂപ്പിനും ഒപ്പമിരുന്നു. പിന്തുണ നല്‍കി. തിട്ടയമില്ലായ്മ പരിഹരിക്കാനുളള ശ്രമം. ചിലര്‍ പുസ്തകം നോക്കാതെ അധ്യാകന്റെ മുഖം നോക്കി വായിക്കാന്‍ വിരുതരാണ്. അവരെയെല്ലാം വാക്കുകളിലേക്കു കൊണ്ടുവരികയാണ് പ്രധാനം.
ആസ്വാദ്യകരമായ വായനയിലേക്ക് കുട്ടികള്‍ വരാനുണ്ട്.പരിശീലനം വേണ്ടിവരും. നിര്‍വികാരമായ വായനാരീതി എതു ക്ലാസിലാണ് ഉറച്ചുപോയത്? എസ് ആര്‍ ജി യില്‍ ചര്‍ച്ച ചെയ്യണം
ഗ്രൂപ്പ് വായന വിലയിരുത്താനുളള സുചകങ്ങള്‍ ആവശ്യമായി വന്നില്ല. ഒരു ഗ്രൂപ്പിനെ മറ്റുളളവര്‍ തെരഞ്ഞെടുത്തു. അവര്‍ തരക്കേടില്ലാതെ വായിച്ചു.
പട്ടികയാണ് നല്‍കിയത്. വ്യക്തിഗതമായി പൂരിപ്പിക്കാന്‍

സ്ഥലം

സംഭവം

കഥാപാത്രങ്ങള്‍


മേഗപുത്രം എന്നെഴുതിയവര്‍ ഉണ്ടായിരുന്നു. വെളളം ഇല്ലാതായി. എന്നത് നാട്ടില്‍ വെളളമില്ലാതെയായി എന്നു ചര്‍ച്ചയിലൂടെ മെച്ചപ്പെടുത്തി എഴുതി.
ബോര്‍ഡില്‍ കുട്ടികളെഴുതുന്ന രീതി തുടര്‍ന്നു. പ്രശ്നങ്ങള്‍ ബോധ്യപ്പെട്ടു തിരുത്തല്‍ വായന നടത്താന്‍ അവരവര്‍ക്ക് അവസരം ലഭിക്കുന്നു.
വിശകലനാത്മക ചോദ്യം ഉന്നയിച്ചില്ല. പാഠം മുഴുവന്‍ തീര്‍ന്നിട്ടു മതി.
ചില പദങ്ങള്‍ വിശകലനം ചെയ്യാനുണ്ട് മരതകപ്പച്ച, പോലെ, നാളെ അത്തരം വര്‍ക്ക് കൂടി സമന്വയിപ്പിക്കണം. ( നാടകത്തിനകത്ത് വെളളമില്ലാതെ അവയ്കുണ്ടായ മാറ്റം സൂചിപ്പിക്കാം.)

രംഗവിഭജനം ധാരണ നല്കി
ഒന്നാം രംഗത്തിന്റെ ആദ്യസൂചനകളും
രാജകൊട്ടാരം, രാജാവ് സിംഹാസനത്തില്‍ . രണ്ടു പരിചാരകര്‍ വീശുന്നു. റാണി കടന്നു വരുന്നു
റാണി:-
ഇത്രയും പങ്കാളിത്ത ചര്‍ച്ചയിലൂടെ രൂപപ്പെടുത്തി എഴുതിക്കാണിച്ച ശേഷം ബാക്കി വ്യക്തിഗതമായി എഴുതാനും ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാനുമാണ് ആവശ്യപ്പെട്ടത്.


വ്യക്തിഗത രചനയില്‍ സഹായം നല്‍കി. എല്ലാവര്‍ക്കും ലഭ്യമായില്ല. റബര്‍ ഒരു തടസ്സമാകുന്നു. ആദ്യം മുതല്‍ എഴുതിയത് തുടയ്ക്കും. ബുക്ക് കീറിപ്പോകും. സമയം പാഴാകും. വെട്ടിയെഴുത്ത് ശീലം പഠിപ്പിക്കണം





 വിട്ടിലേക്കൊരു സന്ദേശം
(അമന്‍ അമ്മ വീട്ടില്‍.അച്ഛന്‍ കല്ലുപണി. നാലുപേര്,ഒന്നാം ക്ലാസില്‍രോഹിത്, രോഹിത ആറില്‍, അ‍ഞ്ജലി നാലില്‍. ഒരു കിമി ദുരത്ത് ആറ്റുവയില്‍ താമസിക്കുന്നു.അമ്മയ്ക്ക് വായിക്കാനുംഎഴുതാനും അറിയാം.അമ്മയ്ക് ഒരുകത്തു കൊടുത്തു. നാളെ അസംബ്ലിയില്‍ മക്കളുടെ പാഠവായനയുണ്ട്. അതിന് സജ്ജരാക്കാന്‍. അമന് അറിയാം പക്ഷേ എഴുതുമ്പോള്‍ വിട്ടുപോകുന്നു. സാവധാനം എഴുതിച്ചാല്‍ എല്ലാം കിട്ടും. പറഞ്ഞെഴുതിക്കല്‍ രീതി വേണ്ടിവരും.രാ-ജാ-വേ,വേ,വേ)


ആദ്യരംഗം സ്ക്രിപ്റ്റ് തയ്യാറാക്കി. മെച്ചം. റിഹേഴ്സല്‍ ചെയ്ത് ഒന്നാം ഗ്രൂപ്പ് അവതരിപ്പിച്ചു. ആ പ്രകടനം വിലയിരുത്തി മറ്റുളളവരെ റിഹേഴ്സലിനു വിട്ടു. കുട്ടികള്‍ ശരിരഭാഷ ഉപയോഗിക്കുന്നില്ല.കഥാപാത്രങ്ങളുടെ പദവി മനസിലാക്കുന്നില്ല. സംഭവത്തിന്റെ പ്രാധാന്യം ഉള്‍ക്കളളുന്നില്ല. സംഭാഷണങ്ങള്‍ ലേഖനത്തില്‍ മാത്രമായി പരമിതപ്പെടുത്തുന്ന രചനാപ്രവര്‍ത്തനമാണ് അധ്യാപകസഹായി നിര്‍ദ്ദേശിക്കുന്നതെന്നു തോന്നുന്നു. ആവിഷ്കാരവുമായി ബന്ധപ്പെടുത്തുമ്പോഴാണ് ചിഹ്നനമടക്കമുളളവ ചിന്തയില്‍ വരിക


പാഠത്തിന്റെ തുടര്‍ന്നുളള വായന തുടര്‍പ്രവര്‍ത്തനമാക്കി നല്‍കി. നാടകവും തയ്യാറാക്കി വരാന്‍ നിര്‍ദ്ദേശിച്ചു. വ്യക്തഗത പ്രവര്‍ത്തനം വീട്ടിലുമാകാമല്ലോ.
അതിന്റെ തുടര്‍ച്ചയായി നാളെ ക്ലാസ് വായന നടക്കണം. രംഗം പരിഗണിച്ച് പാഠത്തെ മുറിക്കുകയാകും നല്ലത്.
അ‍ഞ്ജലി, വീണ (ശാലിനി),സച്ചു ,അമന്‍ കൂടുതല്‍ ശ്രദ്ധ നാളെ ആവശ്യം
ബുക്കുകള്‍ ചിട്ടപ്പെടുത്തണം
ഫീഡ്ബാക്ക് കുറിപ്പുകള്‍ അധ്യാപകര്‍ എഴുതണം




പ്രതിഫലനാത്മകക്കുറിപ്പ്

ഡയറ്റിലെ എല്ലാ അധ്യാപകരും എല്ലാ മാസവും ട്രൈ ഔട്ട് നടത്തിയാല്‍ ഫീല്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒത്തിരി സഹായകമാകും. അധ്യാപകര്‍ക്കും ഫാക്കല്‍റ്റിയംഗങ്ങള്‍ക്കും തെളിച്ചം കിട്ടും.
എന്റെ. ആത്മ വിശ്വാസം കൂടി. നാലാം ക്ലാസിലെ പാഠപുസ്തകം പഠിപ്പിക്കേണ്ട രീതിയില്‍ പഠിപ്പിച്ചാല്‍ മാറ്റം ഉറപ്പ്.

  1. ലേഖനത്തില്‍ ഓരോരോ കുട്ടിക്കും ഓരോരോ പ്രശ്നങ്ങളാണ്. അതു കണ്ടെത്താും പരിഹരിക്കാനും സ്വതന്ത്രലേഖനസന്ദര്‍ഭങ്ങല്‍ പ്രയോജനപ്പെടും.
  2. ക്ലാസ് പ്രവര്‍ത്തനത്തിനിടയില്‍ തന്നെ സഹായത്തിന്റെ ഇടവും ഉണ്ട്.
  3.  വായനയും എഴുത്തും വ്യവഹാരരൂപവും എഡിറ്റിംഗും ആവിഷ്കാര ശേഷിയും പഠിപ്പിക്കാനായി ഒരേ സമയം പാഠത്തിനെ  മാറ്റാം.
  4. ബോര്‍ഡെഴുത്ത് എഡിറ്റിംഗ് സാധ്യതയാണ്
  5. ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ കണ്ടെഴുത്ത് രീതി ഒഴിവാക്കാനാകും .നമ്മള്‍ ഗ്രൂപ്പിനൊപ്പം ഇരുന്ന് വര്‍ക്ക് ചെയ്യണം. കൃത്യമായ നിര്‍ദ്ദേശവും ചുമതലാവിഭജനവും മോണിറ്ററിംഗും.(മുറ്റം തൂക്കുന്നതു പോലെ നവു വളച്ച് മോണിറ്ററിംഗ് നടത്തിയാല്‍ പോര)
  6. ഒടുക്കത്തെ ഉറവ നാടകലക്ഷ്യത്തോടെ പഠിപ്പിക്കുന്നത് കുട്ടികളില്‍ താല്പര്യം വളര്‍ത്തും
  7. കുട്ടികളുടെ ബുക്ക് എന്നും നോക്കി ഫീഡ് ബാക്ക് നല്‍കേണ്ടതിന്റെ ആവശ്യകത തിരിച്ചറി‍ഞ്ഞു
  8. നിരന്തര വിലയിരുത്തല്‍ കുട്ടികള്‍ക്ക് തത്സമയം നല്‍കുന്ന അധ്യാപികയുടെ പിന്തുണയുമായി ബന്ധപ്പെട്ടിരിക്കുന്നു
  9. കുട്ടികളുടെ പേരുവെച്ച് സഹായരീതി വ്യക്തമാക്കുന്ന അധ്യാപനക്കുറിപ്പ് എഴുതണം. ഓരോ ദിവസവും അടുത്ത ദിവസത്തെ സഹായസന്ദര്‍ഭം മനസില്‍കാണണം.
  10. രണ്ടാം ദിവസത്തെ പ്രതികരണപ്പേജ് എന്റെ ക്ലാസ് കണ്ട അധ്യാപിക എഴുതി. അത് വളരെ വിശദവും ഏതാണ്ട് സമഗ്രവുമായിരുന്നു. ടീച്ചിംഗ് മാന്വലിന്റെ സൂക്ഷ്മതയും ക്ലാസിലെ സജീവതയും വിലയിരുത്തല്‍ക്കുറിപ്പിനെ മെച്ചപ്പെടുത്തും.
    .....................................................................
    ഇന്ന് വിദ്യാലയത്തില്‍ നിന്നും ഫോണ്‍. വ്യാഴാഴ്ച ക്ലാസ് പി ടി എ. ഒടുക്കത്തെ ഉറവ നാടകാവതരണം. ഞാന്‍ ചെല്ലണമെന്ന്. അതിന്റെ വിവരങ്ങള്‍ പങ്കിടാം.