ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label ഭൌതികസൌകര്യങ്ങളില്‍ മികവ്. Show all posts
Showing posts with label ഭൌതികസൌകര്യങ്ങളില്‍ മികവ്. Show all posts

Friday, September 30, 2011

വിദ്യാലയത്തിന് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കി വിശ്വകര്‍മദിനം

മാതൃകാപരമായ ഒരു സംരംഭം -
അത് പൊതു വിദ്യാലയങ്ങളെ കുറിച്ച് മമത ഉള്ള മനസ്സുകള്‍ക്ക് മാത്രം വിഭാവനം ചെയ്യാന്‍ കഴിയുന്നത്‌.
മങ്കൊമ്പിലെ വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിശാഖ വിശ്വകര്‍മദിനാചരണം നടത്തിയത് വിദ്യാലയത്തിന് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കിക്കൊണ്ട്. വെളിയനാട് 1317 ാം നമ്പര്‍ വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിയുടെ വിശ്വകര്‍മദിനാചരണത്തിന്റെ ഭാഗമായാണ് ഗവ.എല്‍.പി.ജി.സ്‌കൂളില്‍ പുതിയഡെസ്‌ക്കും ബെഞ്ചും നിര്‍മിച്ച് നല്‍കുകയും കേടുവന്നവയുടെ അറ്റകുറ്റപ്പണികള്‍ ശ്രമദാനമായി നടത്തുകയും ചെയ്തത്.


  • രാവിലെ 9 മുതല്‍ ശാഖയിലെ അംഗങ്ങളായ ഇരുപത്തഞ്ചോളം മരപ്പണി ചെയ്യുന്ന ചെറുപ്പക്കാരാണ് ഉപകരണനിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും ഏര്‍പ്പെട്ടത്.
  • 1912 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഗേള്‍സ് എല്‍.പി.സ്‌കൂളില്‍ പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണി ചെയ്യാത്ത ഉപകരണങ്ങളാണുള്ളത്.
  • നശിച്ചുകിടന്ന 30 ബെഞ്ച്, 12 ഡെസ്‌ക്ക്, 10 മേശ, ക്ലാസ്‌റൂമുകളുടെ ജനല്‍പ്പാളികള്‍, കതക്, കട്ടള എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചസംഘം വൈകീട്ട് 4ന് പണി അവസാനിപ്പിക്കുമ്പോള്‍ സ്‌കൂളിലേക്ക് മൂന്ന് ചാരുബെഞ്ചുകള്‍ അധികമായി നിര്‍മിച്ചുനല്‍കിയിരുന്നു.
  • ശാഖയിലെ വനിതാ സമാജം പ്രവര്‍ത്തകരായ ലീലമ്മ, ഗീത, ജയലക്ഷ്മി, സുമ, ശ്രീകല, സരസ്വതി, തങ്കമണി, ജിജി, മഞ്ജു, അനിത എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും ശുചീകരിച്ചു.


ശാഖാപ്രസിഡന്റ് കെ.എം.ശശിധരന്‍, സെക്രട്ടറി സുഭാഷ്‌കുമാര്‍ എന്നിവര്‍ ഉപകരണനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശാഖയിലെ മരപ്പണി തൊഴിലാളികളായ സുരേഷ്‌കുമാര്‍, മനോജ്, മജേഷ്, സുനീഷ്, ഗോപാലകൃഷ്ണന്‍, പ്രവീണ്‍, അഭിലാഷ്, സന്തോഷ്, ശ്രീജിത്ത്, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികള്‍ നടന്നത്. വിശ്വകര്‍മദിനാചരണത്തിന്റെ ഭാഗമായി വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ശാഖാംഗങ്ങളുടെ ശ്രമദാനപ്രവര്‍ത്തനങ്ങളെ ചൂണ്ടു വിരല്‍ അഭിനന്ദിക്കുന്നു.

Friday, July 29, 2011

രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ആദ്യ ഇ-ടോയ്‌ലറ്റ് ഇന്നു തുറക്കും

29-Jul-2011
കൊച്ചി: സ്കൂളുകളില്‍ ഇ-ടോയ്ലറ്റ് എന്ന ആധുനിക കക്കൂസ്സംവിധാനം എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ വെള്ളിയാഴ്ച നിലവില്‍വരും.
  • സ്കൂളുകളില്‍ ഇത്തരമൊന്ന് ഇന്ത്യയില്‍ത്തന്നെ ഇതാദ്യം.
  • പി രാജീവ് എംപി ആവിഷ്കരിച്ച ശുചി അറ്റ് സ്കൂള്‍ പദ്ധതി പ്രകാരമുള്ളതാണ് സംവിധാനം. തന്റെ പ്രാദേശികവികസനഫണ്ടില്‍നിന്ന് ഒരുകോടി രൂപ അനുവദിച്ച് ജില്ലയിലെ 25 സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ യൂണിറ്റിനാണ് തുടക്കമാകുന്നത്..
  • പതിവുരീതിയില്‍നിന്നു വിട്ട്, സ്കൂള്‍ മുറ്റത്തുതന്നെയാണ് അഞ്ച് കക്കൂസുകള്‍ ക്രമീകരിച്ച ഇ-ടോയ്ലറ്റ് സജ്ജമാക്കിയിട്ടുള്ളത്.
  • വീടുകളിലെന്നപോലെ വെടിപ്പായി, ഭംഗിയുള്ള തറയില്‍ ലോഹതകിടിലും ആധുനിക മേല്‍ക്കൂര തകിടിലുമാണ് ഏഴടി ഉയരവും മൂന്നടി സമചതുരവുമുള്ള കക്കൂസ് ഓരോന്നും. പുറം അത്യാകര്‍ഷകമായ വര്‍ണപ്പകിട്ടില്‍ . വാതിലില്‍ ശുചിത്വബോധം ഉളവാക്കുന്ന കൗതുകകരമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രീകരണം.
  • പുറത്ത് ഭംഗിയുള്ള പച്ചവെളിച്ചം ഉണ്ടെങ്കില്‍ അകത്ത് ആളില്ല എന്നര്‍ഥം. ആള്‍ അകത്തുകയറി കതകടച്ചാല്‍ പുറത്ത് ചുവന്നവെട്ടം താനേ തെളിയും. ബട്ടണ്‍ അമര്‍ത്തിയാല്‍ കതകു തുറക്കും. ആള്‍ അകത്തുണ്ടെങ്കില്‍ കതകു തുറക്കില്ല.
  • അകം അതീവഭംഗിയും ആധുനിക സംവിധാനത്തോടെയും അത്യാകര്‍ഷകം.
  • വൃത്തിയാക്കാനുള്ള സംവിധാനം സ്വയം പ്രവര്‍ത്തിച്ചുകൊള്ളും. ക്ലോസറ്റ് മാത്രമല്ല, തറയിലെയും. 10 പേര്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ തറയാകെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വൃത്തിയാകും. ഉപയോഗത്തിന്റെ സമയം അനുസരിച്ചാണ് ഫ്ളഷ്ചെയ്യുന്ന വെള്ളത്തിന്റെ അളവിന്റെ ക്രമീകരണം.
  • പെണ്‍കുട്ടികള്‍ക്കുള്ള ടോയ്ലറ്റില്‍ നാപ്കിന്‍ , ഇന്‍സിനറേറ്ററുകളിലൂടെ കത്തിച്ചുകളയാന്‍ കഴിയും.
  • ടോയ്ലറ്റ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പൂട്ടിയിടാം. സ്കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന മൊബൈല്‍ ഫോണില്‍നിന്ന് എസ്എംഎസ് അയച്ചാല്‍മതി. ഈ സമയം അകത്ത് ആളുണ്ടായാലും പ്രശ്നമില്ല. തുറക്കാന്‍ അകത്ത് പ്രത്യേക ബട്ടണ്‍ അമര്‍ത്തിയാല്‍മതിയാകും.
  • ചുരുക്കത്തില്‍ അങ്ങേയറ്റം കാര്യക്ഷമം, കൗതുകകരം. കേരളത്തില്‍ ഒരിടത്തും ഇങ്ങനെ വേറെയില്ല. നാണയത്തുട്ടിട്ട് ഉപയോഗിക്കുന്ന ഏകദേശ മാതൃക ഡല്‍ഹിയില്‍ ചുരുക്കമായുണ്ട്. സ്കൂളുകളില്‍ ഇന്ത്യയില്‍ത്തന്നെ ഇതാദ്യമാണെന്ന് പി രാജീവ് വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
  • തിരുവനന്തരപുരം ടെക്നോ പാര്‍ക്കിലെ ഇറാം സയന്റിഫിക് സൊലൂഷ്യനാണ് ഇ-ടോയ്ലറ്റ് രൂപകല്‍പ്പനചെയ്തത്. കെല്‍ട്രോണിന്റെ സാങ്കേതികസഹായവും. ടോയ്ലറ്റിന്റെ പ്രവര്‍ത്തനം ഇറാം സയന്റിഫിക് സൊല്യൂഷന്‍ ഡയറക്ടര്‍ മനോഹരന്‍ പ്രദര്‍ശിപ്പിച്ചു.
  • ജില്ലയിലെ സര്‍ക്കാര്‍ -എയ്ഡഡ് മേഖലയിലെ മറ്റ് 24 സ്കൂളുകളില്‍ക്കൂടി ഒരുമാസത്തിനകം ഇ-ടോയ്ലറ്റ് നിലവില്‍വരുമെന്ന് രാജീവ് പറഞ്ഞു.
  • ഒരു യൂണിറ്റിന് ഒന്നരലക്ഷം രൂപ ചെലവുവരും. മൊത്തം ഒന്നരക്കോടി രൂപ ചെലവ്. കൊച്ചി റിഫൈനറി ഈ പദ്ധതിയുമായി സഹകരിക്കുന്നു.
  • കുട്ടികളില്‍ ശുചിത്വംബോധം വളര്‍ത്തുന്നതിന് ശുചി അറ്റ് സ്കൂള്‍ പരിപാടി വലിയ പ്രാധാന്യം നല്‍കുന്നു.
  • ഈ വര്‍ഷം ശുചിത്വത്തില്‍ ഏറ്റവും മികച്ച സ്കൂളിന് അരലക്ഷം രൂപ സമ്മാനം നല്‍കും.
  • കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകുംവിധമുള്ള അനിമേഷന്‍ കഥാപാത്രങ്ങള്‍ ( പൂച്ച, കാക്ക, തവള, മണ്ണിര) ടോയ്ലറ്റിന്റെ കതകില്‍ ചിത്രീകരിച്ചിട്ടുണ്ട്. അവയ്ക്ക് രൂപംനല്‍കിയ കുട്ടികള്‍ക്ക് ഉദ്ഘാടനച്ചടങ്ങില്‍ സമ്മാനം നല്‍കും.
  • എംപി എന്ന നിലയില്‍ തന്റെ പ്രാദേശികവികസനഫണ്ടില്‍നിന്ന് ഒരുകോടി രൂപ അനുവദിച്ചാണ് പി രാജീവ് ശുചി അറ്റ് സ്കൂള്‍ എന്ന പദ്ധതിക്ക് രൂപംനല്‍കിയത്. ജില്ലയിലെ സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ വൃത്തിയുള്ള കക്കൂസുകള്‍ സജ്ജീകരിക്കാനും കുട്ടികളില്‍ ശുചിത്വ അവബോധം വളര്‍ത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങളില്‍ സമഗ്ര സുസ്ഥിര ശുചിത്വസംവിധാനം ഉറപ്പുവരുത്തുകയാണ് പരിപാടിയുടെ ആത്യന്തികലക്ഷ്യം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍വഴി അപേക്ഷ ക്ഷണിക്കുകയും അതില്‍നിന്ന് എട്ട് സര്‍ക്കാര്‍ ഹൈസ്കൂളുകളും 17 എയ്ഡഡ് സ്കൂളുകളും തെരഞ്ഞെടുക്കുകയുംചെയ്തെന്ന് രാജീവ് പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി എംപി ഫണ്ട് വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
  • . സാമൂഹ്യപ്രതിബദ്ധത കാട്ടുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ച് എംപി ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്ന രീതിയാണ് നടപ്പാക്കുന്നത്.
  • പകല്‍ 11നു ചേരുന്ന ചടങ്ങില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്കൂള്‍ മുറ്റത്തു ചേരുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷനാകും. പി രാജീവ് ആമുഖ പ്രഭാഷണം നടത്തും. ഹൈബി ഈഡന്‍ എംഎല്‍എ, കലക്ടര്‍ ഷേഖ് പരീത്, ഡെപ്യൂട്ടി മേയര്‍ ഭദ്ര സതീഷ്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ജേക്കബ്, കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ നന്ദകുമാര്‍ , സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി എ സക്കീര്‍ഹുസൈന്‍ , റിഫൈനറി എച്ച്ആര്‍ ജനറല്‍ മാനേജര്‍ എം വി ഗോവിന്ദരാജന്‍ എന്നിവര്‍ സംസാരിക്കും.

Monday, July 25, 2011

വായനയുടെ വര്‍ണലോകമൊരുക്കി തവനൂര്‍ സ്‌കൂളിലെ പുസ്തകപ്പുര




എടപ്പാള്‍: സ്‌കൂള്‍ ലൈബ്രറി കാണുമ്പോള്‍ നിങ്ങള്‍ പുറംതിരിഞ്ഞ് നടക്കാറുണ്ടോ? അതിനുള്ളിലെ അന്തരീക്ഷം നിങ്ങളുടെ മനം മടുപ്പിക്കുന്നുണ്ടോ? എങ്കില്‍ തവനൂര്‍ കെ.എം.ജി.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുസ്തകപ്പുരയിലേക്ക് വരിക. ഒരു പുതിയ പുസ്തകലോകം നിങ്ങളെ കാത്തിരിക്കുന്നു. ചിതലരിച്ച പുസ്തകങ്ങളോ, മനം മടുപ്പിപ്പിക്കുന്ന മണമോ, ഇരുണ്ടുമുഷിഞ്ഞ ചുവരുകളോ ഇല്ലാത്ത ഒരു ലോകം. വര്‍ണ്ണക്കൂട്ടുകളുടെ ചിത്രപ്പണികളുടെ കവിതാശകലങ്ങളുടെ ഒരു ലോകം.

തവനൂര്‍ കേളപ്പജി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷവേളയിലാണ് പുതുമയുള്ള ഈ പുസ്തകപ്പുരയൊരുക്കിയത്.

തിരക്കേറിയ ഈ കാലത്ത് കുട്ടികള്‍ പുസ്തകശാലയിലേക്ക് കയറണമെങ്കില്‍ അതിന്റെ കെട്ടും മട്ടുമൊക്കെ മാറണം. അതിനാണ് വ്യത്യസ്തമായ ഈ പുസ്തകപ്പുര. ഇതിന് ചുക്കാന്‍ പിടിച്ച, സ്‌കൂളിലെ ചിത്രകലാധ്യാപകനായ ഗോപു പട്ടിത്തറയും അധ്യാപകന്‍ പി.വി. സേതുമാധവനും പറയുന്നു.

പുസ്തകപ്പുരയുടെ പ്രവേശനകവാടംതന്നെ വര്‍ണ്ണമനോഹരമായ ചിത്രങ്ങളാലലംകൃതമായ ഒരു മ്യൂസിയം പോലെയാണ്. അകത്തുകടന്നാല്‍ ചുമരിലും അലമാരകളുടെ ചുറ്റിലുമെല്ലാം കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, കൂടെ വായനയുടെ മഹത്വം വിളിച്ചോതുന്ന കവിതകള്‍, ഉദ്ധരണികള്‍ എന്നിവയും.

''വാക്കെന്റെ അമ്മയുമച്ഛനുമാകുന്നു. വാക്കിന്‍ വിരല്‍ തൂങ്ങിയല്ലോ നടക്കുന്നു...'' എന്ന മധുസൂദനന്‍ നായരുടെ കവിതയ്‌ക്കൊപ്പം വി.ടിയുടെ പ്രശസ്തമായ വാക്കുകളും പുസ്തകപ്പുരയെ അലങ്കരിക്കുന്നു.

ഒരിക്കല്‍ കയറിയാല്‍ വായനയ്ക്കുവേണ്ടിയല്ലെങ്കില്‍പ്പോലും വീണ്ടുംവീണ്ടും കുട്ടികളെ ഈ പുര മാടി വിളിക്കുന്നു. പുസ്തകപ്പുര

Thursday, June 16, 2011

കഥപറയുന്ന ചിത്രത്തൂണുകള്‍ കുട്ടികളിലേക്ക്

പഞ്ചതന്ത്രം കഥകളും ഈസോപ്പ് കഥകളും കല്‍ത്തൂണുകളില്‍ വര്‍ണചിത്രങ്ങളായി ജീവന്‍ തുടിച്ച് നില്‍ക്കുക, ഉറുമ്പിന്റെ പരോപകാരവും കുറുക്കന്റെ കൗശലവും കുരങ്ങിന് പറ്റിയ അമളിയും വലയില്‍ കുടുങ്ങിയ സിംഹവും തൊണ്ടയില്‍ നിന്ന് മുള്ളെടുക്കുന്ന കൊക്കും അപ്പം കടിച്ച് പാട്ടുപാടുന്ന കാക്കയും വാലിറുങ്ങിയ കുരങ്ങനുമെല്ലാം ചിത്രകഥാ താളുകളില്‍ നിന്ന് കുട്ടികളിലേക്കിറങ്ങിവരികയാണ്.

ഹൊസ്ദുര്‍ഗ് ഉപജില്ലയിലെ ചുള്ളിക്കര ഗവ.എല്‍.പി. സ്‌കൂളാണ് പ്രൈമറി ക്ലാസുകളിലെ ചിത്രവായനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അറിവ് നിര്‍മ്മാണത്തിന്റെ ഈ നൂതന സാധ്യത കുട്ടികള്‍ക്കായി പകര്‍ന്നു നല്‍കുന്നത്. ബാല(ബില്‍ഡിങ് ലേണിങ് എയ്‌സ്)യുടെ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കഥപറയുന്ന കരിങ്കല്‍ തൂണുകള്‍ കുട്ടികള്‍ ഒരുക്കിയത്.

ചിത്രവായന, ചിത്രങ്ങളുടെ ക്രമപ്പെടുത്തല്‍, കഥാപാത്രങ്ങളുടെ വിവരണം പ്രകൃതിവര്‍ണന, ചിത്രം വരക്കല്‍, നാടകീകരണം തുടങ്ങിയവ പഠനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ചിത്രങ്ങളുടെ ഈ വര്‍ണ ലോകത്തിലൂടെ കഴിയുമെന്ന് അധ്യാപകര്‍ പറയുന്നു.

ഇതിന്റെ തുടര്‍ച്ചയായി ഇംഗ്ലീഷിലും മലയാളത്തിലും സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് 'തൂണില്‍ നിന്ന് പുസ്തകത്തിലേക്ക്' എന്ന പ്രവര്‍ത്തനം അടുത്ത ഘട്ടത്തില്‍ നടക്കും. ചിത്രങ്ങളില്‍ നിന്ന് ജനിക്കുന്ന കഥകള്‍ ഉള്‍പ്പെടുത്തി കഥാപതിപ്പ് പ്രസിദ്ധീകരണം, ഇഷ്ടപ്പെട്ട ചിത്രം തിരഞ്ഞെടുത്ത് ബാലസഭകളില്‍ നാടകം അവതരിപ്പിക്കുക, ചിത്രങ്ങളുടെ സംരക്ഷണത്തിന് ചിത്രപോലീസ് രൂപവത്കരിക്കുക എന്നീ പ്രവര്‍ത്തനങ്ങളും നടത്തും.

പരിചിതമായ ഭൗതിക സൗകര്യങ്ങളുള്ള ഈ വിദ്യാലയം നേരത്തെ തന്നെ ഒട്ടേറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരായ സ്‌കൂളിലെ അധ്യാപകരുടെ സഹായത്തോടെ ആര്‍ട്ടിസ്റ്റ് സാജന്‍ ബിരിക്കുളമാണ് 'കഥ പറയുന്ന കല്‍ത്തൂണുകള്‍'ക്ക് ജീവന്‍ പകര്‍ന്നത്.

Wednesday, June 15, 2011

സ്കൂള്‍ ഈ വര്‍ഷം പുതിയ കുപ്പായം ഇട്ടു


കൊട്ടാരക്കര ടൌന്‍ യു പി സ്കൂള്‍ ഈ വര്‍ഷം പുതിയ കുപ്പായം ഇട്ടു
ക്ലാസ് അന്തരീക്ഷം ആകെ മാറ്റി
പഠന സൌഹൃദ പരമാക്കുന്നതിനുള്ള ഇടപെടല്‍.
ഇത്തരം അനുഭവങ്ങള്‍ പങ്കുവെക്കണം








Thursday, April 14, 2011

സ്കൂള്‍ ടോയ്ലെട്ടുകള്‍

സ്കൂള്‍ ടോയ്ലെട്ടുകളെ നാം കാണുന്നത് എങ്ങനെ. പൊതുമുതലിനോടുള്ള നിഷേധാത്മക മനോഭാവം കുട്ടികളില്‍ സ്കൂളുകള്‍ വളര്‍ത്തുന്നത് ടോയ്ലെറ്റില്‍ കൂടിയാണെന്ന് ആരോപണമുണ്ട്.
അധ്യാപകര്‍ക്കുള്ള ടോയ്ലെട്ടുകള്‍ വൃത്തിയുള്ളതും ശുചീകരണ സംവിധാനം ഉള്ളതും .കുട്ടികള്‍ക്കുള്ളത് അറപ്പ് ഉളവാക്കുന്നതും വെള്ളം ഇല്ലാത്തതും വാതില്‍ പിടിപ്പിക്കാത്ത്തതും.(അഥവാ വാതില്‍ ഉണ്ടെങ്കില്‍ കൊളുത്ത്തില്ലാത്ത്തതും..) വിവേചനത്തിന്റെ ദുര്‍ഗന്ധം പല സ്കൂളുകളിലും .
ഞാന്‍ അധ്യാപകരോട് ചോദിക്കാറുണ്ട് നിങ്ങളുടെ വീട്ടിലെ ടോയ്ലെട്ടുകള്‍ ആയിരുന്നു ഇവ എങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ എന്ന്.
സ്കൂള്‍ ശുചിത്വ ആരോഗ്യ പരിപാടി (തെളിമ )നടപ്പിലായത്തില്‍ പിന്നെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
മണക്കാട് സ്കൂള്‍ ഏറെ മുന്നോട്ടു പോയി. അതിന്റ ചിത്രങ്ങള്‍ കാണുക.




മറ്റു ചില സ്കൂളുകളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാണുവാനിടയായി.
  • കുട്ടികള്‍ മാന്യമായ രീതിയില്‍ പരിഗണിക്കപ്പെടണം.
  • സ്കൂള്‍ ഗ്രാന്റ് സര്‍ക്കാര്‍ നല്‍കുന്നത് പ്രയോജനപ്പെടുത്തി അത്യാവശ്യം ശുചീകരണ സാധനങ്ങള്‍ വാങ്ങാത്ത വിദ്യാലയങ്ങള്‍ ഉണ്ടാവരുത്
  • ശുചീകരണം എല്ലാവരുടെയും കടമയാനെന്ന ബോധ്യം വളര്‍ത്തണം.
  • പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇത്തരം കാര്യങ്ങള്‍ ചുമതലപ്പെടുത്തുന്ന സ്കൂള്‍ മനസ്സ് മാറ്റണം.
  • അധ്യാപകര്‍ ശുചീകരനത്ത്തില്‍ മാതൃക കാട്ടണം
  • പി ടി എ മീറ്റിംഗ് കൂടുന്നതിന്‍ മുമ്പ് ഇതൊക്കെ അവലോകനം ചെയ്യണം.
  • വെള്ളം എല്ലാ ടോയ്ലെട്ടിലും എന്നും എത്തുന്നുവെന്ന് ഉറപ്പു വരുത്തണം.
  • ശുചിത്വ സേനയുടെ പ്രവര്‍ത്തനം സജീവമാക്കണം.
  • ഓണത്തിനും ഉന്നത ഉദ്യോഗസ്ഥര്‍ വരുമ്പോഴുംമാത്രം മുഖം മിനുക്കുന്ന സ്കൂള്‍ സംസ്കാരം മാറണം.
  • പി ടി എ സ്കൂള്‍ ടോയ്ലെട്ടുകള്‍ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കണം.
  • മേല്‍ക്കൂര ഇല്ലാത്ത ടോയ്ലെട്ടുകളും രണ്ട് നില സ്കൂളുകളും ..കുട്ടികളുടെ പക്ഷത്ത് നിന്നു നോക്കിക്കാണണം.
  • ഇടവേള സമയവും കുട്ടികളുടെ എണ്ണവും സൌകര്യങ്ങളുടെ ലഭ്യതയും പൊരുത്തപ്പെടുത്തണം



സ്കൂള്‍ ഭക്ഷണശാലയ്ക്കൊരു മാതൃക.


കുട്ടികള്‍അമേരിക്കന്‍ ഗോതമ്പ് വട്ടയിലയിലും തേക്കിലയിലും കഴിച്ച കാലം ഓര്‍മ്മയുണ്ടോ.
ചിലപ്പോള്‍ ഗോതമ്പ് കഞ്ഞി.ചിലപ്പോള്‍ അമേരിക്കന്‍ മാവ്.
ഔദാര്യം വേണ്ടെന്നു വെച്ചപ്പോള്‍ ആത്മാഭിമാനത്തിന്റെ ശക്തമായ അവബോധം പ്രകടമായി. നമ്മുടെ സ്കൂളുകളില്‍ നമ്മുടെ ഭക്ഷണം വന്നു.ഉച്ചക്കഞ്ഞി കുടിക്കുന്ന കാഴ്ച പതിവായി .നിരനിരയായി കുട്ടികള്‍ ആലോമോനിയം പാത്രത്തില്‍ കഞ്ഞ്യും പയറും കഴിച്ചു..
ജനകീയ ആസൂത്രണം വന്നപ്പോള്‍ നല്ല പാത്രങ്ങള്‍ സ്കൂളുകളില്‍ എത്തി
പിന്നെ പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ നാട്ടില്‍ ചലനം ഉണ്ടാക്കി.
ഉച്ചക്കഞ്ഞിയില്‍ നിന്നും പോഷക സമൃദ്ധമായ ഉച്ച ഭക്ഷണത്തിലേക്കു സ്കൂളുകള്‍ മാറി
എല്ലാവര്‍ക്കും പോഷക മൂല്യമുള്ള ഊണ്. പിന്നെ മുട്ടയും പാലും സ്കൂളിലെത്തി.
(
ഇതൊക്കെ ബാധ്യത ആയി കരുതിയ സംഘടനകള്‍ ഉണ്ട്.)
കുട്ടികള്‍ക്ക് വേണ്ടി ചിന്തിച്ച സ്കൂളുകള്‍ വീണ്ടും മുന്നോട്ടു പോയി.
മാന്യമായി ഭക്ഷണം കഴിക്കാന്‍ സൌകര്യവും ഒരുക്കി.
മണക്കാട് സ്കൂളിലെ ഭക്ഷണ ശാല നോക്കൂ.ഒരു ഹാള്‍ മാറ്റി ഇട്ടിരിക്കുന്നു.എല്ലാ സൌകര്യങ്ങളും.വൃത്തിയും വെടിപ്പും.ഇപ്പോള്‍ മനസ്സിലായി കാണും ആദ്യം കണ്ട ബോര്‍ഡിന്റെ സന്ദേശം.അതേ പി ടി മീറ്റിംഗ് ഒരു ഗംഭീര പരിപാടി തന്നെ.ടി ടി യോട് ചേര്‍ന്ന പ്രൈമറി സ്കൂള്‍ മുന്നേറുകയാണ്.
നിങ്ങളുടെ നാട്ടിലുംസ്വയം ഭരണ സ്ഥാപനങ്ങളും ജനപ്രതി നിധികളും ഉണ്ടല്ലോ പി ടി ഉണ്ടല്ലോ.നിങ്ങളും ഒരു പൂര്‍വ വിദ്യാര്‍ഥി ആണല്ലോ. എന്ത് ചെയ്തു എന്നു ചോദിക്കുന്നില്ല.എന്ത് ചെയ്യും വരും വര്‍ഷം എന്നു ചോദിച്ചോട്ടെ.

മണക്കാട് വിശേഷങ്ങള്‍ തുടരും.

മണക്കാട് സ്കൂള്‍ ദൃശ്യങ്ങള്‍ അത്യാകര്‍ഷകം


ഒരു സര്‍ക്കാര്‍ സ്കൂളിന്റെ ചിത്രം ആണെന്ന് മാത്രം സൂചിപ്പിക്കട്ടെ.ബാക്കി ചിത്രങ്ങള്‍ പറയും.



Tuesday, April 12, 2011

ക്ലാസില്‍ മത്സ്യങ്ങള്‍ നീന്തി തുടിക്കുന്നു..


സ്കൂള്‍ വിശേഷങ്ങള്‍ തുടരുന്നു.
ഇവിടെ കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ ക്ലോസ് ചെയ്തു.
ഒരു സര്‍ക്കാര്‍ സ്കൂളിനു അഭിമാനിക്കാവുന്ന ഉയര്‍ന്ന നില.
നഗരത്തിലെ എല്ലാ സ്കൂളുകളിലും പൊയ് അഡ്മിഷന്‍ കിട്ടാതെ ഒടുവില്‍ ഗത്യന്തരമില്ലാതെ(ഗതിയില്ലാത്ത്തവര്‍) മക്കളെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ത്തിരുന്ന പഴയകാലം ..
ഇപ്പോള്‍ ആദ്യം സ്കൂളിലെക്കാന് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്..
കെട്ടിലും മട്ടിലും മാറ്റം.സര്‍ക്കാര്‍ സ്കൂളിന്റെ പുതിയ മുഖം.
അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് പതുക്കെ ചുവടു വെക്കുന്നു..

ക്ലാസില്‍ വിഭജന മറ വേണ്ടേ? ആലോചന ഇടഭിത്തി കെട്ടി വേര്‍തിരിക്കുന്നതിലെക്കാന് പലപ്പോഴും നയിക്കുക .ഇവിടെ രണ്ടു ക്ലാസുകള്‍ക്കിടയില്‍ അക്വേറിയം.മത്സ്യങ്ങള്‍ നീന്തി തുടിക്കുന്നു.അവയുടെ സാഞ്ചാരം ശാസ്ത്ര പാഠം.സൂക്ഷ്മ നിരീക്ഷണ കൌതുകം വളരും.
ക്ലാസ് ഉദ്യാനസമാനം.കുട്ടികള്‍ മനസ്സ് നിറഞ്ഞു പഠിക്കട്ടെ.
മണക്കാട് വിശേഷങ്ങള്‍ തുടരും

Monday, April 11, 2011

പുതു വര്‍ഷത്തിലേക്ക് ചില മാതൃകകള്‍




പുതിയ വര്‍ഷം വരവായി.സ്കൂളുകള്‍ കുട്ടികള്‍ക്ക് കണി ഒരുക്കുന്നത് എങ്ങനെ?
അവരുടെ മനസ്സില്‍ വിഷു പുഷ്പങ്ങള്‍ നിത്യവും സൌഭാഗ്യം ചൊരിഞ്ഞു നില്‍ക്കണ്ടേ..
വിദ്യാഭ്യാസ അവകാശ നിയമം സ്കൂളുകളില്‍ കാതലായ മാറ്റം വരുത്തും എന്നു പ്രതീക്ഷ.
അവകാശാധിഷ്ടിത ശിശു സൌഹൃദ വിദ്യാലയ സങ്കല്‍പം യാഥാര്‍ത്ഥ്യം ആക്കാന്‍ ഇടപെടല്‍ താഴെ തലത്തില്‍ നിന്നും ഉണ്ടാകണം.
പുതിയ അന്വേഷണങ്ങള്‍ ആശയങ്ങള്‍..




കുട്ടികളുടെ ബാഗ് ,കുട, ജലക്കുപ്പി, പാത്രം ഒക്കെ വെക്കാന്‍ ഇതാ മനോഹരമായ ക്രമീകരണം.
ഓരോ ക്ലാസിന്റെയും വാതില്‍ ഇങ്ങനെ.
മണക്കാട് സ്കൂളില്‍.


Thursday, March 10, 2011

തുറന്ന ക്ലാസ് മുറികള്‍..

ഞാന്‍ പരാതി കേട്ടു മടുത്ത ഒരു കാര്യം.അതു പരിഹരിച്ചു കണ്ടപ്പോള്‍ സന്തോഷം തോന്നി.
പല സ്കൂളുകളിലും ചെല്ലുമ്പോള്‍ ക്ലാസില്‍ ചാര്‍ട്ടും
കൈ എഴുത്ത് മാസികയും പതിപ്പുകളും ഒന്നുമില്ല.
അടച്ചു പൂട്ടില്ലാത്ത്ത ക്ലാസുകള്‍ .അവിടെ എങ്ങനെ ചാര്‍ട്ട് തൂക്കും.കാക്കയും പ്രാവും പിന്നെ സാമൂഹിക വിരുദ്ധരും (സ്കൂളിന്റെ അയല്‍ പക്കത്തുള്ള ചെരുപ്പക്കാരെല്ലാം സാമൂഹിക വിരുദ്ധരാത്രേ..!ഈ അധ്യാപകരുടെ ഒരു മനോഭാവം..മാറും അല്ലെ ) കയറി എന്ത് വെച്ചാലും നശിപ്പിക്കും
ഇതാ ഇവിടെ ഈ സ്കൂള്‍ പരിമിതി മറികടന്നു.
അര ഭിത്തിയുള്ള ക്ലാസുകള്‍.
അവര്‍ നൈലോണ്‍ വല അടിച്ചു.
കാറ്റും വെളിച്ചവും ഇഷ്ടം പോലെ
ചാര്‍ട്ടും മറ്റുല്‍പ്പന്നങ്ങളും തൂക്കാം
കാക്കയും പ്രാവുമൊക്കെ മരത്തില്‍ ഇരുന്നോളും
തുറന്ന ക്ലാസ് മുറികള്‍ ഒരു അനുഗ്രഹം തന്നെ.
ഇതിനും ആസാദ് മെമ്മോറിയല്‍ സ്കൂളിനു പഞ്ചായത്തിന്റെ പിന്തുണ
മനസ്സുണ്ടെങ്കില്‍ എല്ലാം നടക്കും.
ജനകീയ വിദ്യാലയങ്ങള്‍ അതാണ്‌ പഠിപ്പിക്കുന്നത്.
മുഹുമ്മയില്‍ ഇനിയും വിശേഷങ്ങള്‍ ഉണ്ട്