ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, November 30, 2010

ആവേശം വിതറിയ പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി യോഗം

പഞ്ചായത്തുകള്‍ വിദ്യാഭ്യാസത്തില്‍ ഇടപെടാമോ/ രാഷ്ട്രീയക്കാര്‍ സ്കൂള്‍ ഭരിക്കാന്‍ വരുന്നോ? നാല് വര്ഷം മുമ്പ് കേരളത്തില്‍ നടന്ന ചര്‍ച്ച ഈ വഴിക്കായിരുന്നു. പഞ്ചായത്ത് ഭരണ സമതിക്കാര്‍ ആ നാട്ടില്‍ ജനിച്ചു വളര്‍ന്നാ അവിടുത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിച്ചുയര്‍ന്ന സാമൂഹിക ബോധവും സന്നദ്ധതയും കൂടുതലുള്ള വ്യക്തികളാണ്.പ്രദേശത്തെ സ്കൂളിനെ നന്നായി അറിയാവുന്നവര്‍.അവരുടെ നേതൃത്വം നന്മയെ ചെയൂ.(ഒറ്റപ്പെട്ട അപവാദങ്ങള്‍ ഉണ്ടായേക്കാം )പഞ്ചായത്തുകള്‍ എവിടെയൊക്കെ സമഗ്രമായി ഇടപെട്ടിട്ടുണ്ടോ അവിടെയെല്ലാ സ്കൂളുകള്‍ മെച്ചപ്പെട്ടിട്ടുണ്ട്.പഞ്ചായത്ത് തലത്തില്‍ പ്രതി മാസ അവലോകനവും ആസൂത്രണവും നടത്താന്‍ അവസരം ഒരുക്കുന്നു എന്നതാണ് വലിയ ഒരു കാര്യം.വിദ്യാലയങ്ങള്‍ക്കു അനുഭവം പങ്കിടാന്‍ കൂട്ടായി ആലോചിക്കാന്‍.പൊതു സമൂഹ പിന്തുണയോടെ മുന്നേറാന്‍ ഇത് വഴിയൊരുക്കുന്നു.പുതിയ ഭരണ സമതികള്‍ നിലവില്‍ വന്നു.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമതികള്‍ ശക്തമാകുകയാണ്.ആദ്യ യോഗങ്ങള്‍ തന്നെ ആവേശ നല്‍കുന്നു.
കിനാലൂര്‍കരിന്തളം ഗ്രാമ പഞ്ചായത്ത് പി ഇ സി യോഗത്തിന്റെ വിശദാംശങ്ങള്‍ പഞ്ചായത്ത്‌ ഇടപെടലിന്റെ ബഹു വിധ സാധ്യതകള്‍ കൂടി പരിചയപ്പെടുത്തുന്നു.ഒപ്പം ഒരു പി ഇ സി എങ്ങനെ സംഘടിപ്പിക്കാം എന്നും.(റിപ്പോര്‍ട്ട് കുഞ്ഞോളങ്ങള്‍(blog) തയ്യാറാക്കിയത്.)
പുതിയ ഭരണ സമിതി അധികാരത്തില് വന്നശേഷമുള്ള പ്രഥമ പി. .സി യോഗം 2010 നവംബര് 26 നു പഞ്ചായത്ത് കാര്യാലയത്തില് വെച്ചു നടന്നു .
യോഗ ലകഷ്യങ്ങള്.

 • സര് ശിക്ഷാ അഭിയാന് പ്രവര്ത്തനങ്ങള്,പി..സി ലക്ഷ്യം ഇടപെടല് മേഘലകള് ധാരണ രൂപപ്പെടുത്തുക ,
 • കഴിഞ്ഞ കാലയളവില് നടന്ന മികവാര്ന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പങ്കു വെക്കല്
മുന്നൊരുക്കം
 • പഞ്ചായത്ത് പ്രസിഡണ്ട് ,പി സി കണ്വീനര് എന്നിവരുമായി ആലോചിച്ചു തീയ്യതി ,സമയം,സ്ഥലം തീരുമാനിച്ചു.
 • പ്രത്യേകം തയ്യാറാക്കിയ കത്ത് നല്കി വിവരം അറിയിക്കല്
 • ലഘു ലേഖ ,അവതരണ സി.ഡി.തയ്യാറാക്കല്
 • പങ്കാളിത്തം ഉറപ്പു വരുത്തല്
അജണ്ട
 • സ്വാഗതം
 • .അദ്ധ്യക്ഷ പ്രസംഗം
 • ഉദ്ഘാടനം
 • സര്‍വ ശിക്ഷ അഭിയാന്പ്രവര്ത്തനങ്ങള്, പി..സി ലക്‌ഷ്യം ഇടപെടല്‍ മേഖലകള്‍ അവതരണം
 • കഴിഞ്ഞകാലയളവില് നടന്നമികവാര്‍ന്ന വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെപങ്കുവെക്കല്
 • സ്കൂള്റിപ്പോര്ട്ടിങ്ങ്
 • ബി.ആര്.സി. റിപ്പോര്ട്ടിംഗ്
 • ആസൂത്രണം
 • 2010 നവംബര് 26 നു രാവിലെ 10 .30 നു യോഗം ആരംഭിച്ചു .പി സി കണ്വീനര് സ്വാഗതം പറഞ്ഞു .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി.രത്നാവതി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് കെ .ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു .ശേഷം മുന്‍ഭരണസമിതിയില്‍ വിദ്യാഭ്യാസ പ്രവര്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചെയര്‍മന്മാര്‍ അനുഭവ പാഠങ്ങള്‍ അവതരിപ്പിച്ചു .

തുടര്‍ന്ന് മുന്‍കാല പ്രവര്‍ത്തനം പവര്‍ പോയിന്റ്‌ സഹായത്തോടെ വിശദീകരിച്ചു.
ചിത്രങ്ങളിലൂടെസര്‍വ ശിക്ഷ അഭിയാന്പ്രവര്ത്തനങ്ങള് ജില്ല പ്രോഗ്രാം ഒഫീസ്ര്‍ പി.പി.വേണുഗോപാലന്‍ വിശദീകരിച്ചു.
പി.ഇ..സി. എന്തിന് ,ലക്‌ഷ്യം ,പ്രവര്‍ത്തന സാധ്യത ,ഘടന,സ്ഥിതിവിവരകണക്ക ട്രെയിനെര്‍ അവതരിപ്പിച്ചു.

പങ്കാളിത്തം

 • പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള് -12
 • മുന് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്-3
 • ഹെഡ് മാസ്റര് -6
 • അധ്യാപകര്- 3
 • അംഗന വാടി പ്രവര്ത്തകര്-2
 • ഇന്സ്ട്രെക്ടര് -1
 • വിദ്യാഭ്യാസ പ്രവര്ത്തകര് -2
 • സാക്ഷരത പ്രേരക് -1
 • പി ടി പ്രസിഡണ്ട് -2
 • ട്രെയിനര് ,ബി.പി. -4
 • ജില്ല പ്രോഗ്രാം ഓഫീസര് -1
ആകെ 38 പേര്

നല്ല പങ്കാളിത്തവും ചര്‍ച്ചയും.
കൂടുതല്‍ മികവിലേക്കുള്ള ശക്തമായ തുടക്കം.
സുതാര്യം
സൌഹൃദപരം
സമര്‍പ്പിത മനസ്സുകള്‍
സഹകരണ മുന്നേറ്റം
മാതൃകാപരം
നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാം..
---------------------------------------------------

Sunday, November 28, 2010

വായനയുടെ കുഞ്ഞു നാമ്പുകള്‍ മുളയ്ക്കുന്ന ക്ലാസുകള്‍

കുട്ടികള്‍ ടീച്ചറോട് ചേര്‍ന്നു നിന്നു കഥകള്‍ കേള്‍ക്കുന്ന ക്ലാസുകള്‍..
അത് സ്നേഹം നിറഞ്ഞ മുഹൂര്‍ത്തം.
കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ ഉണ്ടാവണം.ഓരോ ക്ലാസിലും.
അതുണ്ടായാല്‍ മാത്രം പോര
കഥയും കവിതയുമൊക്കെ അനുഭവിപ്പിക്കാന്‍ സന്മനസ്സുള്ള അധ്യാപകരും വേണം.കഥ ശബ്ദ വ്യതിയാനത്തോടെ ഭാവം ഉള്‍ക്കൊണ്ടു ടീച്ചര്‍ പറയുമ്പോള്‍ വിടരുന്ന കുഞ്ഞു കണ്ണുകള്‍.
ഭാവനയുടെ ലോകത്തേക്ക് പറക്കുന്ന കുഞ്ഞു മനസ്സുകള്‍ ‍.
അവരുടെ എല്ലാം മറന്നുള്ള ആ ശ്രദ്ധ- അതു മതി.അതു മതി ഒരായുസ്സിന്റെ പുണ്യത്തിനു.
വായനയുടെ നാമ്പുകള്‍ മുളയ്ക്കുന്നത് ഇത്തരം കഥാവേളകളില്‍ കൂടി.
നിങ്ങളുടെ സ്കൂളില്‍ സമാനമായ ദൃശ്യം സാധാരണമെങ്കില്‍ അത് ഒരു ശിശുസൌഹൃദ വിദ്യാലയം തന്നെ.
ചിത്രം :സുലോചന ടീച്ചര്‍- തേര്‍ഡ് ക്യാമ്പ് സര്‍ക്കാര്‍ എല്‍ പി സ്കൂള്‍
-----------------------------------------------------------ഞായര്‍ സ്പെഷ്യല്‍
പുസ്തകങ്ങളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാന്‍ ക്ലാസില്‍ പല വഴികള്‍ സ്വീകരിക്കണം
.കുഞ്ഞു വായന ബ്ലോഗില്‍ ഇത്തരം തന്ത്രങ്ങള്‍ ഉണ്ട് അവയില്‍ ചിലത് പരിചയപ്പെടുത്താം.
ഒന്ന് )


ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണോ ?
ക്ലാസ്സില്‍ പല ഭാഗത്തായി നിരത്തിയ പോസ്റ്ററുകള്‍ നോക്കി ടീച്ചര്‍ ചോദിച്ചു
എല്ലാവരും ഉത്തരത്തിനായി ടീച്ചറെ നോക്കി !
"എനിക്കറിയില്ല ,ഈ പുസ്തകത്തിലുണ്ട് "
ആര് ഭരിക്കും?എന്ന
പുസ്തകം കാണിച്ചു.
"ഞാന്‍ വായിച്ചു നോക്കാം!ടീച്ചറെ "
പുസ്തകം ആവശ്യപ്പെട്ടു ചിലര്‍ മേശക്കരുകിലെത്തി .

ആര് ഭരിക്കും?
ലോകത്തിലെ ജന്തുക്കള്‍ ആര് ലോകം ഭരിക്കണമെന്ന് കാര്യത്തില്‍ തര്‍ക്കമായിപക്ഷികള്‍,സസ്തനികള്‍ ,മീനുകള്‍ എന്നിവരെല്ലാം തര്‍ക്കത്തില്‍ .എണ്ണക്കുടുതല്‍ ഉള്ളവര്‍വിജയിക്കും.ആളെ ക്കുട്ടുന്ന തിരക്കില്‍ എല്ലാവരും പ്ലാ റ്റി പ്പസ് എന്ന ജീവിയുടെ അടുക്കലെത്തി....
.

2 .സ്നേഹത്തിന്റെ ഭാണ്ഡം


"ഒറ്റയിരുപ്പിനു വായിച്ചു " എന്നുപറഞ്ഞാല്‍ പുസ്തകത്തെ ക്കുറിച്ച് നമ്മള്‍ക്ക് എന്ത് തോന്നും?
മല യാളത്തില്‍ ഒരു പുസ്തകത്തെ ക്കുറിച്ച് ചെറിയ വാക്കില്‍ പറയാവുന്ന ഏറ്റവും ശക്തമായ നല്ല അഭിപ്രായം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അനുഗ്രഹ സ്നേഹത്തിന്റെ ഭാണ്ഡം " വായിച്ചതിനു ശേഷം

പറഞ്ഞ അഭിപ്രായമാണ് ഇത്‌ ." പിന്നെ എന്താ പറയാനുള്ളത്" ."ആ കുട്ടിയെ സഹായിക്കണമെന്ന് തോന്നി "

3വാല്‍ വരുത്തിയ വയ്യാവേലി

പുസ്തകത്തിന്‍റെ തുടക്കം; താഴെ കാണുന്നത് ചാര്‍ട്ടില്‍ എഴുതി തൂക്കി .എല്ലാവര്‍ക്കും വായിക്കാന്‍ അവസരം .
തുടര്‍ന്നു താഴെ കാണുന്ന പത്ര വാര്‍ത്ത‍ അവതരിപ്പിച്ചു . വാല്‍ വരുത്തിയ വയ്യാവേലി
വശം നോക്കിയുടെ നീളമുള്ള വാല്‍ ചക്കി പ്പൂച്ച പൊട്ടിച്ചു കൈക്കലാക്കുന്നു. വശം നോക്കിയുടെവിഷമം കണ്ട പൂച്ച വാല്‍ തിരിച്ചു നല്കാന്‍ സമ്മതിക്കുന്നു .പകരം പാല്‍ കൊടുക്കണമെന്ന നിബന്ധനയില്‍ .പാല്‍ക്കാരന്‍ പാലിന് പകരം പുല്ലു ആവശ്യപ്പെടുന്നു.പുല്ക്കാരി പകരം എണ്ണയും
.............................എങ്ങനെ നീളുന്ന കാര്യങ്ങള്‍

(കുഞ്ഞു വായനയുടെ ലിങ്ക് വലതു വശത്തുണ്ട്.സന്ദര്‍ശിക്കണം.അമ്പത് പുസ്തകങ്ങള്‍ കുഞ്ഞുവായന പരിച്ചയപ്പെടുത്തിക്കഴിഞ്ഞു)..

Saturday, November 27, 2010

സ്വയം ശാക്തീകരിക്കുന്ന അധ്യാപകര്‍

ഭാഷയുടെ വ്യത്യസ്ത അനുഭവങ്ങള്‍ ഇന്ന് ക്ലാസില്‍ സുലഭമാണ്.
ഏതു ക്ലാസില്‍ ചെന്നാലും ഇതു കാണേണ്ടതാണ്.
തേര്‍ഡ് ക്യാമ്പില്‍ ചെന്നപ്പോള്‍ കുട്ടികള്‍ ചിത്ര കഥ തയ്യാറാക്കുന്നു.
അതിലേക്കുള്ള പടവുകള്‍ ശ്രദ്ധിച്ചു.
ആദ്യം കഥാപാത്രങ്ങളുടെ സംഭാഷണം എഴുത്തായിരുന്നു.
അതിന്റെ പല ഘട്ടങ്ങള്‍ (വ്യക്തിഗതം,ഗ്രൂപ്പ്, പൊതു പങ്കിടല്‍..അധ്യാപികയുടെ ആവിഷ്കാരം.എഡിറ്റിംഗ്..)
പിന്നെയാണ് ചിത്രങ്ങള്‍ ചേര്‍ത്തുള്ള രചന.
ഇവിടെ നവീകരിചെഴുതല്‍ പുതിയ ഒരു ദൌത്യം ഏറ്റെടുക്കുന്നതിന്റെ ഭാഗം
യാന്ത്രികമായി എഴുതലല്ല.

എസ് ആര്‍ ജിയില്‍ ഗ്രൂപ്പ് വര്‍ക്കിലെ സൂക്ഷ്മ പ്രക്രിയ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. (എല്ലാ കുട്ടികള്‍ക്കും അവസരം കിട്ടുന്ന ഇടപെടല്‍ രീതി) അധ്യാപകര്‍ക്ക് ഒരു പ്രശ്നത്തിന്റെ പരിഹാരമായി.
ഏതു നല്ല ക്ലാസിലും ഇനിയും പൂര്‍ണതയിലെത്താന്‍ കൂടുതല്‍ മികവിലെക്കെത്താന്‍ ശ്രമം വേണ്ടതുണ്ട്.
അതിനുള്ള അന്വേഷണം അവിടെ തുടങ്ങിയിട്ടുണ്ട്.
കുട്ടികള്‍ക്ക് വേണ്ടി സ്വയം ശാക്തീകരിക്കുന്ന അധ്യാപകര്‍

Friday, November 26, 2010

ക്ലാസില്‍അക്കാദമിക ഉന്മേഷം ആസ്വദിക്കാനാകണം


സജീവമായ ക്ലാസ് പഠനോല്പ്പന്ന സമൃദ്ധമായിരിക്കും.
ക്ലാസില്‍ കയറുമ്പോള്‍ തന്നെ സ്കൂളിന്റെ അക്കാദമിക ഉന്മേഷം ആസ്വദിക്കാനാകണം .
ക്ലാസില്‍ പല പഠന ശൈലി ഉള്ള കുട്ടികള്‍ അവര്‍ക്ക് ദൃശ്യാനുഭവം ഒരുക്കാന്‍ സ്വീകരിച്ച പലവിധ ആവിഷ്കാരങ്ങളുടെ തെളിവുകള്‍.
കൂട്ട് പഠനം ഉജ്വലിപ്പിച്ചതിന്റെ സൂചനകള്‍, പഠനപ്രക്രിയയുടെ വിട്ടു വീഴ്ചയില്ലാത്ത നിലപാടിന്റെ അടയാളങ്ങള്‍..
പണ്ട് സ്വന്തം കീശയില്‍ നിന്നും പണം മുടക്കിയാണ് പഠനസഹായ സാധനങ്ങള്‍ ഒരുക്കിയിരുന്നത്.
പിന്നെ അധ്യാപക സൌഹൃദമായ്.
ടീച്ചര്‍ ഗ്രാന്റ് എല്ലാ സ്കൂളിനും കിട്ടിത്തുടങ്ങി.
പുതിയ പഠന രീതിക്ക് പിന്തുണ.

ടീച്ചര്‍ ഗ്രാന്റ് വിനിയോഗം എസ് ആര്‍ ജി കൂടി തീരുമാനിക്കണം.
മിക്ക സ്കൂളുകളിലും ഇങ്ങനെ തീരുമാനിക്കാറുണ്ട്.(...?)

 • എല്ലാ മാസവും എസ് ആര്‍ ജിയില്‍ ഗ്രാന്റ് വിനിയോഗം ചര്‍ച്ച ചെയ്യുന്നവരാണ് തേര്‍ഡ് ക്യാംപുകാര്‍.
 • അതാണല്ലോ വേണ്ടതും.


അഞ്ച് കോളത്തില്‍ അത് രേഖപ്പെടുത്തും
 1. ക്ലാസ്/ വിഷയം,
 2. യൂനിറ്റ്
 3. നിര്‍മിക്കേണ്ട പഠനോപകരണം
 4. വാങ്ങേണ്ടവ
 5. ശേഖരിക്കെണ്ടവ
ഈ ലിസ്റ്റ് ക്രോഡീ കരിച്ചു പൊതു ലിസ്റ്റ് ഉണ്ടാക്കി സാധനങ്ങള്‍ വാങ്ങും.നിര്‍മിക്കും.
എല്ലാ മാസവും നിങ്ങളുടെ സ്കൂളില്‍ ഇത്തരം ചര്‍ച്ച നടക്കാറുണ്ടോ .

ചില സ്കൂളുകളില്‍ക്ലാസില്‍ ചെന്നാല്‍ മരുഭൂമിയുടെ പ്രതീതി.
അപ്പോള്‍ നടക്കുന്നതോ തൊട്ടു മുന്‍പ് കഴിഞ്ഞതോ ആയ പാഠങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കാണില്ല.
മുന്‍ വര്‍ഷത്തെ കാണും.
പുരാവ്സ്തുക്കല്‍ മാറ്റാന്‍ കൂടി തയ്യാറാവാത്തവരുണ്ട്
കുറെ ക്ലാസുകള്‍ കണ്ടു.സജീവതയുടെ അടയാളങ്ങള്‍ ഉള്ളവയും ഇല്ലാത്തവയും.
എന്താണ് ഈ വ്യത്യാസത്തിനു കാരണം.അഞ്ഞൂറ് രൂപാ വീതം കിട്ടിയത് ക്ലാസില്‍വേണ്ടവിധം പ്രതിഫലിക്കാത്താതിന്റെ കാരണം?
 • മനോഭാവം.
 • സമയമില്ലയ്ക
 • പ്രക്രിയാപരമായ അവ്യക്തത
 • അക്കാദമിക നേതൃത്വം ആവേശവും അന്ഗീകാരവും നല്‍കാത്തത്.
 • ആശയ ദാരിദ്ര്യം
 • സന്നദ്ധതക്കുറവു
 • ക്ലാസ് മികവില്‍ എത്തണം എന്ന ലക്‌ഷ്യം നിര്നയിക്കാത്ത്തത്.
കാരണം പലതാവ്വും.ഫലം ഒന്ന് തന്നെ -കുട്ടികള്‍ക്ക് മികച്ച പഠന അനുഭവങ്ങള്‍ നഷ്ടമാകുന്നു.

ഏതു ക്ലാസിലും : മുന്‍ വ്യവഹാര രൂപത്തിന്റെ നാലോ അഞ്ചോ എഡിറ്റ്
ചെയ്യപ്പെട്ട ഗ്രൂപ്പ് ഉല്പന്നം,ടീച്ചര്‍ വേര്‍ഷന്‍ (ഇംഗ്ലീഷ്,ഹിന്ദി, മലയാളം )ഇവ കാണണ്ടേ? ഗണിതത്തിന്റെ സെമിനാര്‍/പ്രശനപരിഹരണ റിപ്പോര്‍ട്ട്‌,പട്ടികാ വിശകലന ചാര്‍ട്ട്, ഗ്രൂപ്പ് ചാര്‍ട്ടുകള്‍,ശാസ്ത്രം,സാമൂഹിക ശാസ്ത്രം ഇവയുടെയും കണ്ടെത്ടലുകളും അവയുടെ രേഖപ്പെടുത്തലും ....പതിപ്പുകള്‍,ഓരോ കുട്ടിയുടെയും മാഗസിന്‍,ക്ലാസ് മാഗസിന്‍,ശേഖരങ്ങള്‍,പോര്‍ട്ട്‌ ഫോളിയോ,ഡിസ്പ്ലേ ബോര്‍ഡില്‍ പലവിധ കുറിപ്പുകള്‍ ,ചിത്രങ്ങള്‍, ചാര്ടുകള്‍, പഠനോല്‍പ്പന്നങ്ങള്‍...
വിഷയാടിസ്ഥാനത്ത്തില്‍ പ്രത്യേക സ്ഥലം നല്‍കി ഇവയൊക്കെ ക്രമീകരിക്കണം.
ഏതു എസ് ആര്‍ ജി മിനിട്സ് നോക്കിയാലും :ഓരോ മാസവും ടീച്ചര്‍ ഗ്രാന്റ് വ്നിയോഗം അവലോകനം ചെയ്തതിന്‍ രേഖകള്‍,ആസൂത്രണം ചെയ്തതിന്‍ ആലോചനകള്‍, പുതിയ അന്വേഷണങ്ങള്‍...
ക്ലാസുകള്‍ സമൃദ്ധമാകട്ടെഎന്ന് ആഗ്രഹിക്കാം .ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കാം.

Thursday, November 25, 2010

ഐബി ടീച്ചര്‍ - തേര്‍ഡ് ക്യാമ്പ് സ്കൂളിന്റെ സാരഥി.

ടീച്ചറുടെ മേശപ്പുറത്തു മൂന്നു ബുക്കുകള്‍.
അതില്‍ ഒന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എച് എം പ്ലാനര്‍.
എന്താവും ഇതില്‍?കൌതുകം.അനുവാദത്തോടെ താളുകള്‍ മറിച്ചു.
ഓരോ ദിവസവും എങ്ങനെ തുടങ്ങണം.എന്തെല്ലാം പ്രധാന കാര്യങ്ങള്‍.ആരെല്ലാം ചെയ്യണം.എപ്പോള്‍..ഇങ്ങനെ..
വിശദമായ എന്നാല്‍ സൂക്ഷ്മമായ ആസൂത്രണം.
സ്കൂള്‍ നടത്തിപ്പ് ചിട്ടപ്പെടാന്‍ ആദ്യം സ്വയം ചിട്ടപ്പെടനമെന്നു വിശ്വസിക്കുന്ന പ്രഥമ അധ്യാപിക.
ഒരു ഉദാഹരണം നോക്കാം.എച് എം പ്ലാനറില്‍ ഇങ്ങനെ ആസൂത്രണ കുറിപ്പ് ....
14.7.2010.
രക്ഷിതാക്കള്‍ക്കുള്ള പരിശീലനം.
 • അറിയിപ്പ് നല്കണം.
 • പി ടി എ /എം പി ടി എ ആള്‍ക്കാരെ ഓര്മിപ്പിക്കല്‍ (ആര്‍ എം.)
 • ഹാള്‍ ക്രമീകരണം(സാലി,മിനി.)കസേര പത്തെണ്ണം വേണം.,മൈക്ക്, എല്‍ സി ഡി.
 • ചായ, ബിസ്കറ്റ്- ബിന്ദുവിന്റെ അമ്മ.
 • ചോറ്- രസം,പയര്‍ തോരന്‍ അച്ചാര്‍.
 • ഓടിറ്റ് ഫയല്‍ തയാറാക്കല്‍ (ടി ജെ )
 • പ്രോസീടിങ്ങ്സ് - എച്,എം
 • ഭക്ഷണ വിതരണം ഓഡിട്ടോരിയത്തില്‍
 • ഫോട്ടോ എടുക്കല്‍-അനില്‍, വിളിക്കല്‍ -ആര്‍ എം
 • രജിസ്ട്രേഷന്‍ ചുമതല -സുനിതകുമാരി.
 • ഫോം വരയ്ക്കല്‍-എച് എം.റിപ്പോര്‍ട്ട് തയ്യാറാക്കല്‍.
 • ഇരുനൂറു പേജിന്റെ വലിയൊരു ബുക്കില്‍ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ സൂക്ഷ്മമായി കുറിച്ചിട്ടുണ്ട്.അതാണ്‌ ടീച്ചറുടെ ചെക്ക് ലിസ്റ്റ്.(സ്വയം വിലയിരുത്തല്‍ രേഖ).മറ്റാരെയും ബോധ്യപ്പെടുത്താനല്ല.സ്വന്തം സ്കൂളിനെ ഉയരത്തിലെത്തിക്കാന്‍.
 • ഏതു ക്ലാസാണ് മോണിട്ടര്‍
  ചെയ്യേണ്ടത്?
 • എന്തെല്ലാം അക്കാദമിക കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
 • ഇന്ന് ചെയ്യേണ്ട ഓഫീസ് പ്രവര്‍ത്തനങ്ങള്‍
 • സാമ്പത്തികം ,സംഘാടനം,അക്കാടമികം....എല്ലാം ഉണ്ട്.
 • കൊച്ചു കൊച്ചു കുറിപ്പുകള്‍ മാര്ജിനലിലും .കാണാം.അത് വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുന്നത്.,
  ഈ ആസൂത്രണ പാഠം എല്ലാ എച് എം മാര്‍ക്കും മാതൃകയാക്കാം.
അക്കാദമിക കാര്യങ്ങളിലും അതീവ താല്പര്യം.
ഞങ്ങള്‍ പറഞ്ഞു "ടീച്ചര്‍ നാല് മണിയായി, ഞങ്ങള്‍ മറ്റൊരു ദിനം വരാം" .
ടീച്ചര്‍ സമ്മതിച്ചില്ല." നാല് മണി അല്ലെ ആയുള്ളൂ. ഞങ്ങള്‍ എത്ര മണി വരെയും സന്നദ്ധര്‍".ആ മറുപടി സ്കൂളിലെ എല്ലാ അധ്യാപികമാരുടെയും ആയി മാറി.
അങ്ങനെ സായാഹ്ന എസ് ആര്‍ ജി കൂടി.
ക്ലാസ് മികവിനായുള്ള ഒട്ടേറെ സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടു .ചര്‍ച്ച സജീവം.
എല്ലാം എല്ലാവരും കുറിചെടുക്കുന്നുണ്ടായിരുന്നു

സ്കൂളിനു ഒരു വിഷന്‍ ഉണ്ട്
-അതും എച് എം പ്ലാനറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിഷന്‍ 2010.
 • എല്ലാ കുട്ടികള്‍ക്കും ഇംഗ്ലീഷ് പറയാന്‍ കഴിയുക
 • എല്ലാ കുട്ടികള്‍ക്കും ഇംഗ്ലീഷില്‍ പറയുന്നത് പൂര്‍ണമായി മനസ്സിലാക്കാന്‍ പറ്റുക
 • രക്ഷിതാക്കളെ തന്റെ കുട്ടികളുടെ പെര്ഫോമാന്സ് ബോധ്യപ്പെടുത്തുക
 • കുട്ടികള്‍ സ്വയം മതിപ്പുള്ളവരായി തീരല്‍
 • സ്കൂള്‍-സമൂഹത്തിന്റെ ആവശ്യങ്ങള്‍/മനോഭാവം പോസിടീവ് ആക്കി മാറ്റല്‍
 • എച് എമിനും അധ്യാപകര്‍ക്കും സ്വയം സംതൃപ്തി കൈവരിക്കല്‍
 • സ്കൂള്‍ പ്രവര്‍ത്തനങ്ങളെ പറ്റി സമൂഹത്തിനു മതിപ്പുളവാക്കല്‍ .
 • കൂട്ടായ്മ വളര്‍ത്തല്‍
 • ജാതി/പ്രതിലോമ ശക്തികളുടെ ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധ നിര പടുത്തുയര്ത്തല്‍.
 • പഠന വീട് സ്കൂള്‍ ശാക്തീകരണ സമതിയാക്കല്‍ ‍.
ഇതാണ് തേര്‍ഡ് ക്യാമ്പ്-വാര്‍ഷിക പ്രവര്‍ത്തന ലക്ഷ്യമുള്ള വിദ്യാലയം.അത് നേടുമെന്ന് ഉറപ്പുള്ള വിദ്യാലയം
അന്നന്ന് തള്ളി നീക്കുന പ്രഥമ അധ്യാപകര്‍ ഒത്തിരി ഉണ്ട്.അവര്‍ക്ക് എല്ലാം ഭാരമാണ്.(അത്തരം സ്കൂളുകള്‍ എന്നും മുഷിഞ്ഞിരിക്കും.ഒരുനാള്‍ ആരെങ്കിലുംവന്നു അലക്കി വെളുപ്പിക്കും വരെ.വരാതിരിക്കില്ല.)
ഇവിടെ- തേര്‍ഡ് ക്യാമ്പില്‍ -ഓരോ ദിനത്തെയും കാത്തിരിക്കുന്നു.മുന്നേറ്റം അതാണ്‌ ലക്‌ഷ്യം..ചുമതല ഭാരമല്ല.
ഇവിടെ- തേര്‍ഡ് ക്യാമ്പില്‍ -ഓരോ ദിനത്തെയും കാത്തിരിക്കുന്നു.മുന്നേറ്റം അതാണ്‌ ലക്‌ഷ്യം..ചുമതല ഭാരമല്ല.

Wednesday, November 24, 2010

ക്ലാസ് പായകള്‍


ഓരോ ക്ലാസിലും നാല് പ്ലാസ്ടിക് പായ വീതം.
ഇതു ഗ്രൂപ്പ് പഠന പ്രവര്‍ത്തന സംസ്കാരം ഉയര്‍ത്തി പിടിക്കുന്ന സ്കൂളിന്റ്റ് മാത്രം സ്വന്തം.
കുട്ടികള്‍ ഗ്രൂപ്പാകുക എന്നാല്‍ വെറും നിലത്ത്തിരിക്കുക എന്നാല്ലല്ലോ അര്‍ഥം
മാന്യമായി ഇരിക്കുക എന്നു കൂടിയാണ്.ടീച്ചര്‍ക്കും ഒപ്പം ഇരിക്കാന്‍ കഴിയണം.
കുട്ടികളെ സഹായിക്കണമെങ്കില്‍ അവരിലൊരാളായി മാറണം.അതാണ്‌ ശിശു സൗഹൃദം..സൌഹൃദത്തില്‍ അധികാരിയുടെ മേല്‍കോയ്മ ഇല്ല.സ്നേഹത്തിന്റെ സാന്നിധ്യം ഉണ്ട്.
കുട്ടികളുടെ പക്ഷത്ത് നിന്നു ചിന്തിക്കുന്നുണ്ടോ എന്നു ക്ലാസ് ക്രമീകരണം കാണുമ്പോള്‍ മനസ്സിലാകും.
സഹവര്‍ത്തിത ഗ്രൂപ്പ് പ്രവര്‍ത്തനം ആഗ്രഹിക്കുന്നുണ്ടോ എന്നും.
തേര്‍ഡ് ക്യാമ്പ് സ്കൂള്‍ ഇക്കാര്യത്തില്‍ നമ്മള്‍ക്ക് മാതൃക.
(അടുത്ത എസ് ആര്‍ ജി യില്‍ ഇക്കാര്യം നിങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമോ?)

Tuesday, November 23, 2010

അധ്യാപികയുടെ ആത്മ വിശ്വാസം

തേര്‍ഡ് ക്യാമ്പ് സര്‍ക്കാര്‍ സ്കൂള്‍. -ഒന്നാം ക്ലാസിലാണ് ആദ്യം പോയത്.ശ്രീദേവി ടീച്ചര്‍ കുട്ടികളില്‍ ലയിച്ചു പോയതിനാല്‍ ഞങ്ങളുടെ വരവ് അറിയാന്‍ വൈകി.
ആനന്ദന്‍ മാഷ്‌ ചോദിച്ചു കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തെ കുറിച്ച്..
"ഓ.. അത് കുട്ടികളോട് തന്നെ ചോദിക്കൂ മാഷേ."
ഈ മറുപടി ആ ക്ലാസിലെ പഠന പ്രക്രിയയെ കുറിച്ച് അധ്യാപികയ്ക്കുള്ള ആത്മവിശ്വാസം പ്രതിഫലിപ്പിച്ചു .
(എല്ലാ ടീച്ചര്‍മാര്‍ക്കും പുതിയ പഠന രീതിയല്‍ മായം ചേര്‍ക്കാതെ പഠിപ്പിച്ചാല്‍ കഴിയുന്ന കാര്യം.)
മാഷ്‌ കുട്ടികളുമായി സംവദിച്ചു.
"ഈ ചാര്‍ട്ടില്‍ എഴുതിയത് ആര്‍ക്കു വായിക്കാം..?"
ഒരു ഇംഗ്ലീഷ് വിവരണം -ഉടന്‍ ഒട്ടേറെ പേര്‍ തയ്യാറായി.
അവര്‍ ഒഴുക്കോടെ വായിച്ചു .അതിന്റെ പൊരുളും പറഞ്ഞു.

പഠനം നടക്കുന്നതിന്റെ സംസാരിക്കുന്ന തെളിവുകള്‍ക്ലാസില്‍.
ടീച്ചിംഗ് മാന്വല്‍ കാണിക്കുന്നത് ഞങ്ങള്‍ ആവശ്വ്യപ്പെടാതെ .
അത് സംതൃപ്തിയുടെ അടയാളം.അധ്യാപികയുടെ അക്കാദമിക തെളിച്ചത്തിന്റെ തെളിവ്.

ഇംഗ്ലീഷ് ഉത്പന്നങ്ങള്‍ പോര്‍ട്ട്‌ ഫോളിയോ ഫയലില്‍ കണ്ടു.