ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, December 12, 2022

ടീച്ചറെ ഇതിന് എനിക്ക് രണ്ടു ശരിയും സ്റ്റാറും വേണം.

 ടീച്ചറെ ഇത് എനിക്ക് രണ്ടും ശരിയും സ്റ്റാറും വേണം .

ഇതാണ് മാധവിൻ്റെ ഒരു ഡയറിയുടെ തലക്കെട്ട്! അതും ഒന്നാം ക്ലാസിലെ കുരുന്നിൻ്റെ. ഇങ്ങനെ എഴുതാൻ കാരണമുണ്ട്. എൻ്റെ ഡയറി കേമമാണെന്ന് ഒരു തിരിച്ചറിവ് ഉള്ളിൽ കിടപ്പുണ്ട്. രണ്ടു ശരിവേണം എന്നത് എന്തെഴുതിയാലും ഒരു ശരി മാത്രമിട്ടു ശീലച്ച അധ്യാപകർക്കുള്ള കൊട്ടാകാം. ശ്രദ്ധിച്ചു വായിച്ചാൽ ഒത്തിരി ശരി ഇടാൻ വകയുണ്ടെന്ന്. ഈ മോൻ പറയുന്നത്  ഡയറി എഴുതുമ്പോൾ അമ്മ ഒപ്പം കൂടേണ്ട എന്നാണ്. എന്താ കാര്യം ഞാൻ പറയുന്നതൊന്നും അമ്മ സമ്മതിക്കില്ല. അമ്മ വാക്കു മാറ്റി എഴുതിക്കും! തൻ്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള അമ്മയുടെ കടന്നുകയറ്റം അങ്ങനെ വക വെച്ചു കൊടുക്കാൻ പറ്റുമോ? അമ്മ വിളിച്ചു പറഞ്ഞു. "ടീച്ചറേ, ഓൻ സമ്മതിക്കുന്നില്ല തിരുത്താൻ. അതിനാൽ തെറ്റൊക്കെയൊ ണ്ടാകുമേ, എൻ്റെ കൊഴപ്പമല്ല "

 രണ്ടു ശരിയും ഒരു സ്റ്റാറും അവകാശപ്പെട്ട ആ ഡയറി ഞാൻ ടൈപ്പ് ചെയ്തു. പ്രശ്നങ്ങൾ അതേ പോലെ നിലനിറുത്തിയിട്ടുണ്ട്.

"ഇന്നു ഞാനും ഋഷികേശ് SA യും ഋഷികേശ് SD യും ഓടി കളിക്കുകയായിരുന്നു. അഹിൽ ആയിരുന്നു കേച്ചർ.  ഞാൻ നല്ല സ്പീട്ടിൽ പോയി. എൻ്റെ എജിൻ ബൊളോക്കായി. എൻ്റെ ഉസ്കൂളിലെ ചൊമരിൽ കളിച്ചു നിന്നു.ആഹിൽ എനെ കാണാതെ പൊയി. ഋഷികേശ് SA നല്ലണം ഓടിച്ചു പോയി. ഋഷികേശ് SD ക്ലാസിൽ ഒളിച്ചു. അന്നേരം ബെൽ അടിച്ചു. നല്ല രംസംമായിരുന്നു " 
മുപ്പത്തഞ്ചോളം വാക്കുകൾ.  പാഠപുസ്തകത്തിൽ സ്പീഡ്, ബ്ലോക്ക്, എഞ്ചിൻ എന്നിവ ഇല്ല. ഒന്നെഴുതി നോക്കിയതാ. ഇത്തിരി പ്രശ്നമല്ലെ ഉള്ളൂ. ഉസ്കൂൾ, ചൊമര് എന്നൊക്കെയാ പറച്ചിൽ ഭാഷ.ഡയറിയിൽ അതങ്ങു കാച്ചി ഋഷികേശ് തെറ്റില്ലാതെ എഴുതി എന്നു മാത്രമല്ല SD, SA ചേർത്ത് കൃത്യമാക്കുകയും ചെയ്തു. ഒരിടത്ത് പോയി എന്നും ഒരിടത്ത് പൊയി എന്നുമായി. സ്വയം വണ്ടിയായ കുട്ടി എൻ്റെ എഞ്ചിൻ ബ്ലോക്കായി എന്നെഴുതിയ ആ ഒരു വാക്യത്തിന് സ്റ്റാർ കൊടുക്കാതിരിക്കാനാകുമോ? സത്യസന്ധമായാണ് ഡയറി എഴുത്ത്.മറ്റൊരിടത്ത് മൂന്നാം ക്ലാസിലെ ചേട്ടൻ അടിച്ചതിന് തിരിച്ച് ചവിട്ടിയിട്ട് ഓടിയ സംഭവം അതുപോലെ എഴുതിയിരിക്കുന്നു. ഡയറി മൂന്നാം വോള്യം ആയി.
ഒന്നാം ക്ലാസാണേ.
ആശയാവതരണ സുസ്മിതം 
ഡയറിയെഴുത്തിൻ്റെ പ്രക്രിയ

  • ജൂൺ മാസം 30 ന് ഒന്നാം ക്ലാസ്സിലെ മുഴുവൻ അമ്മമാരുടെയും യോഗം വിളിച്ചു. നിർദേശങ്ങൾ നൽകി. 
  • ഓരോ ദിവസവും കുറച്ചു സമയം കുട്ടികളോടൊപ്പം ഇരുന്ന് ആ ദിവസം അവർ കണ്ട, അനുഭവിച്ച കാര്യങ്ങൾ പറയിപ്പിക്കുന്നു.
  • അതിൽ ഏറ്റവും പ്രധാനപെട്ട 1/2 കാര്യങ്ങൾ അമ്മമാർ തിരഞ്ഞെടുക്കുന്നു.(രാവിലെ എണീറ്റു, കുളിച്ചു, പതിവ് രീതികൾ ഒഴിവാക്കുന്നു) 
  •  അത് എഴുതാൻ കഴിയുന്ന വാക്യങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുത്തുന്നു. ഭേദഗതികൾ പറഞ്ഞു കൊടുക്കുന്നു. 
  • അതിൽ കുട്ടികൾക്ക് അറിയുന്ന അക്ഷരങ്ങൾ അവർ പെൻസിൽ കൊണ്ടു എഴുതുന്നു.
  •  ബാക്കി ഭാഗം അമ്മമാർ പേന കൊണ്ടും എഴുതി പൂർത്തിയാക്കുന്നു. 
  • പേജിൻ്റെ പകുതി ഭാഗത്ത്  എഴുതുന്ന കാര്യവുമായി ബന്ധപെട്ടു ചിത്രം കുട്ടികൾക്ക് കഴിയുന്ന രീതിയിൽ വരയ്ക്കുന്നു. നിറം നൽകുന്നു
  • പിറ്റേ ദിവസം ടീച്ചർ പരിശോധിക്കുന്നു. സ്റ്റാറും ശരിയും സമ്മതത്തോടെയുള്ള തിരുത്തലും നടക്കുന്നു.

ഡയറിയിലെ ആദ്യ പേജുകളിൽ അമ്മയെഴുത്താണ് കൂടുതൽ.ക്രമേണ കുട്ടിയെഴുത്ത് കുടി വരുന്നതു കാണാം.

പാലയാട് LPസ്കൂളിലെ എസ്.സുസ്മിത വികസിപ്പിച്ച ഈ രചനാ തന്ത്രം പൂന്തേൻ മലയാളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുസ്മിത ടീച്ചർ പൂന്തേൻ മലയാളം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗമാണ്.. 

പൂന്തേൻ മലയാളം ആ വിദ്യാലയത്തിൽ രണ്ടു പാവങ്ങൾ പൂർത്തിയായി. അതിന്റെ ആവേശത്തിലാണ് സംസ്ഥാന ശിൽപശാലക്ക് ആ സ്കൂൾ ആഥിത്യം നടത്തിയത്. ടീച്ചർ സ്വന്തം വീട് മുഴുവനായി മറ്റു ജില്ലകളിൽ നിന്ന് വന്നവർക്ക് പാർക്ക് നൽകി. പി ടി എ സംഘാടനത്തിന്റെ ജനകീയ രീതി കാണിച്ചു തന്നു.

കുട്ടികളുടെ ഡയറികൾ കാണാൻ കൂടിയാണ് ഞാൻ അവിടെ പോയത്. കുട്ടിയും രക്ഷിതാവും ചേർന്നുള്ള ഈ രചന (സംയുക്ത രചന) ഒരു മാതൃകയാണ്. പൂന്തേൻ മലയാളം നടപ്പിലാക്കുന്ന വിദ്യാലയങ്ങൾ ഇത് ഏറ്റെടുത്തിട്ടുണ്ട്. ആശയാവതരണ രീതിയുടെ ഉയർന്ന രൂപങ്ങളിൽ ഒന്നാണീ സംയുക്ത രചന..




ക്ലാസിലെ കുറച്ചു ഡയറികൾ കൂടി പരിചയപ്പെടാം


















Tuesday, October 11, 2022

അയനയും യുറീക്ക വായനോത്സവവും മഴയുടെ തില്ലാനയും

ഒന്നാം ക്ലാസിലെ വാട്സാപ്പ് ഗ്രൂപ്പിൽ ഒ.അയന അച്ഛൻ്റെ സഹായത്തോടെ ഒരു കുറിപ്പിട്ടു. അതു വായിക്കണ്ടെ?

പ്രിയപ്പെട്ട കൂട്ടുകാരേ,

നമ്മൾ കഥ ഉണ്ടാക്കുന്ന പോലെ, അച്ഛൻ എന്നോടൊരു പാട്ട് ഉണ്ടാക്കാൻ പറഞ്ഞു.

രണ്ട് വരികൾ അച്ഛൻ പറഞ്ഞ് തന്നു.

"മഴ മഴ മഴ മഴ പെയ്യുന്നു...

തോട്ടിൽ മീനുകൾ നീന്തുന്നു..."

ഇതാണ് ആ വരികൾ...

ഞാൻ കുറച്ച് വരികൾ ഉണ്ടാക്കിയിട്ടുണ്ട്... 

അത് ഞങ്ങൾ നാളെ  ഇവിടെ പങ്ക് വെക്കാം.

നിങ്ങളും ഉണ്ടാക്കി നോക്കൂ, 

ആദ്യ വരി മാറ്റണ്ട ട്ടോ, രണ്ടാമത്തെ ഒരു വരി മാത്രം ഉണ്ടാക്കിയാൽ മതി.

നല്ല വരികൾ ഞങ്ങൾക്ക് അയച്ച് തരണേ ....

കൊറേ വരികൾ എഴുതി അയക്കുന്നവർക്ക് അച്ഛൻ സമ്മാനം തരും എന്നും പറഞ്ഞിട്ടുണ്ട്.

അയന ഒ.

ക്ലാസിലുണ്ടായ പ്രതികരണങ്ങൾ അയനയുടെ അച്ഛൻ എനിക്ക് അയച്ചു തന്നു. എന്തു കിട്ടിയാലും ചികഞ്ഞു നോക്കുന്ന ശീലമുള്ളതിനാൽ ഞാൻ വിശദാംശങ്ങൾ തേടി.

അയനയുടെ അച്ഛൻ എഴുതിയ കുറിപ്പ് ചുവടെ

📝📝📝📝

കലാ(ധ)കാരൻ മാഷേ,

ആദ്യമേ പറയട്ടെ

ഞാൻ ഒരു സ്കൂൾ അധ്യാപകൻ അല്ലാ ട്ടോ. എന്ന് കരുതി അധ്യാപനം എനിക്ക് വശമില്ലാത്ത പരിപാടിയുമല്ല ....

👉എൻറെ മകൾ അയന ഒന്നിൽ ചേർന്നതു മുതലാണ് ഞാൻ വീണ്ടും വിദ്യാഭ്യാസ കാര്യങ്ങളിൽ സജീവമായി ശ്രദ്ധിച്ചു തുടങ്ങിയത്.

മാഷ് ചോദിച്ച കാര്യത്തിലേക്ക് വരാം👇

✒️ഇതിൻറെ ക്ലാസ് അനുഭവം എന്ന് പറഞ്ഞാൽ, ഒന്നാം ക്ലാസിലെ വാട്ട്സപ്പ് ഗ്രൂപ്പിൽ  മകളുടെ ക്ലാസ് അധ്യാപകന്റെ നേതൃത്വത്തിൽ ഒരു കഥ നിർമ്മാണ പരിപാടി തുടങ്ങിയിരുന്നു. 

📌എന്നും വൈകിട്ട് ക്ലാസ് അധ്യാപകൻ ഒരു ചിത്രവും കുറച്ചു വരികളും ചേർത്ത് ഗ്രൂപ്പിൽ ഒരു പോസ്റ്റ് ഇടും .

👉തുടർന്ന് കുട്ടികൾ ...... വിട്ട ഭാഗത്ത് കഥാസന്ദർഭങ്ങൾ പൂരിപ്പിച്ച് ചിത്രം വരച്ച് തിരിച്ചു വാട്സാപ്പിൽ അയക്കണം.

📝അപ്പോഴാണ് ഞാൻ KTR റിന്റെ ക്ലാസ്സിൽ പങ്കെടുക്കുന്നത്. KTR കോളേജ് അധ്യാപികയായ എന്റെ ഭാര്യയുടെ കുട്ടിക്കാലത്തെ അധ്യാപകൻ കൂടിയായിരുന്നു.

♻️അതിലൂടെ യുറീക്കയും പരിഷത്തും ഉദ്ദേശിക്കുന്ന ഐഡിയയുടെ വലിപ്പം എനിക്ക് ബോധ്യമായി.

👉അന്ന് രാത്രി, മകളും എന്നോടൊപ്പം കുറച്ചു സമയമൊക്കെ മേൽ  പരിപാടിയുടെ ഭാഗമായിരുന്നു .....

❓രാവിലെ അവൾ അവിടെ എന്താണ് നടന്നത് എന്ന് അന്വേഷിച്ചു .....

❓അപ്പോൾ, ഞാൻ അവളോട് ഒരു പാട്ട് ഉണ്ടാക്കാൻ പറ്റുമോ, നിങ്ങൾ ചിത്ര കഥ ഉണ്ടാക്കുന്നത് പോലെ എന്ന് ചോദിച്ചു .....?

♻️എന്നിട്ട് ഞാൻ സച്ചിദാനന്ദൻ മാഷുടെ വരികളെ എന്റെതായ രീതിയിൽ  ഒന്നാം ക്ലാസ് വലിപ്പത്തിലേക്ക് ഇറക്കി .....

🎶തുടർന്ന്, ആദ്യത്തെ രണ്ടു വരി അൽപം ഈണത്തിൽ തന്നെ ചൊല്ലി നൽകി.....

👉" മഴ മഴ മഴ മഴ പെയ്യുന്നു തോട്ടിൽ മീനുകൾ നീന്തുന്നു" ഇതായിരുന്നു വരികൾ .

🤔തുടർന്ന് അവളോട് അവളുടെ മഴക്കാല അനുഭവങ്ങളും, ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു മഴക്കാല കാര്യങ്ങളും ഓർമിക്കുവാൻ പറഞ്ഞു.

🎶തുടർന്ന്, ഇടയ്ക്കിടെ  ആദ്യത്തെ രണ്ടു വരി

 ഞാൻ ഞങ്ങളുടെ വർത്തമാനത്തിനിടയിൽ പാടിക്കൊണ്ടിരുന്നു .....

🎶അതേ വരി അവളെ കൊണ്ടും പാടിച്ചു / താളം ഇഷ്ടം ആയപ്പോൾ അവളും ഏറ്റു പാടാൻ തുടങ്ങി ..../ രണ്ടും ഒരുമിച്ച് നടന്നു എന്ന് പറയുന്നത് കൂടുതൽ ശരി

👉ഒരു പത്ത് തവണ പാടിയപ്പോഴേക്കും അതേ ഈണത്തിലും താളത്തിലും അവളുടെ വായിൽ നിന്ന് തന്നെ സാമാന്യം തല്ല ഈണത്തിൽ  ഓർമ്മയിലെ അനുഭവങ്ങൾ  വരികൾ ആയി വന്നു തുടങ്ങി .....

👉ഓരോ വരിയും വരുമ്പോഴുള്ള എൻറെ സന്തോഷവും പാട്ടിൻറെ വലിപ്പം കൂടുന്നതും പാട്ട് മുറുകുന്നതും അവളെയും സന്തോഷിപ്പിച്ചു .... അച്ഛന് സന്തോഷം വന്നാൽ കൊടുക്കുന്ന ജയ് വിളിയും വായുവിൽ എടുത്തുയർത്തി ജയ് വിളിക്കുന്നതും ഒക്കെ കൊടുത്തു ...... ആ തിളക്കം അങ്ങനെ നിലനിർത്തി .

👉അപ്പോഴേക്കും അവൾ ഒരു ആറ് ഏഴ് വരി പാട്ടുപാടുകയും മഴ പെയ്യുമ്പോൾ മുറ്റത്തിറങ്ങി കളിക്കണമെന്നും ....  പക്ഷേ, അച്ഛനൊഴികെ അച്ഛമ്മയും മറ്റുള്ള ആരും സമ്മതിക്കില്ലല്ലോ എന്നൊക്കെ പറഞ്ഞു നിർത്തി ....

♻️ഒരു, ഒന്ന് രണ്ട് മണിക്കൂറിനിടയിൽ സംഭവിച്ച കാര്യങ്ങളാണിതെല്ലാം. 

👉ബോറടി വരുമ്പോഴേക്കും ഞങ്ങൾ അടുത്ത വിഷയത്തിലേക്ക് പോയി.

👉വൈകിട്ട് അവരുടെ ക്ലാസ് ഗ്രൂപ്പിലെ പുതിയ വിശേഷങ്ങൾ കാണാനായി ഫോണെടുത്തപ്പോൾ ഞാൻ ഇതിൻറെ രണ്ടാം ഭാഗം എടുത്തു പുറത്തിട്ടു

👉 അമ്മു മോൾ, പാട്ടുണ്ടാക്കിയ പോലെ മറ്റു കൂട്ടുകാരോട് പാട്ട് ഉണ്ടാക്കാമോ എന്ന് ചോദിച്ചാലോ അവരുടെ ഗ്രൂപ്പ് വഴി എന്ന് ചോദിച്ചു. അത് അവൾക്ക് ഇഷ്ടമായി. അങ്ങനെ വരികൾ ഉണ്ടാക്കിയാൽ അവർക്ക് സമ്മാനം കൊടുക്കാം എന്നും പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടു.  കാരണം അവൾക്ക് ഇടയ്ക്കിടെ ഇങ്ങനെ കേട്ടെഴുത്തിനും  വായിക്കുന്നതിനും ഒക്കെ സമ്മാനം കിട്ടി വരിക പതിവുണ്ട്

 👉അങ്ങനെ അവൾ പറയുന്ന ഭാഷ ഞങ്ങൾ വോയിസ് ടൈപ്പ് ആക്കി / മൊബൈലിൽ ഞങ്ങൾ എഴുതി പോസ്റ്റ് ഇട്ടു .

👉അവളുടെ ക്ലാസ് അധ്യാപകൻ ഗ്രൂപ്പിൽ കൈയടിച്ചു. അത് അവളെ കൂടുതൽ സന്തോഷവതിയാക്കി👏👏

👉കൂടെ, നാല് അഞ്ച് കുട്ടികൾ ആ പ്രവർത്തനം ഏറ്റെടുത്തു. അവരുടെ സൃഷ്ടികളാണ് ഞാൻ മുകളിൽ മാഷിന് അയച്ചത്.

 👉എല്ലാവരുടെയും വരികൾ കൂട്ടിച്ചേർത്ത്, കുട്ടികളുടെ ഫോട്ടോ ഒക്കെ ചേർത്ത് കളർ പ്രിൻറ് ചെയ്തു അവരുടെ ക്ലാസ്സിൽ വായിക്കാൻ പാകത്തിൽ ഒരു സമ്മാനമായി കൊടുത്തു ഈ പ്രവർത്തനം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വലിയ ചാർട്ട് തൂക്കലും മനസ്സിലുണ്ട്.

 ഞങ്ങൾ ക്ലാസ് PTA യോഗത്തിന് പോയപ്പോൾ , പഴയ കുഞ്ഞു കുട്ടികളുടെ ഇത്തരം ചിന്തകൾ ആലേഖനം ചെയ്ത കുറെ ബുക്കുകൾ, ക്ലാസ് അധ്യാപകൻ ഞങ്ങൾ രക്ഷിതാക്കളെ  കാണിച്ചിരുന്നു.....

ഇതാണ് എൻറെ മഴ പാട്ടുമായുള്ള വാട്ട് സപ്പ്  അനുഭവം.




✒️✒️✒️

ജ്യോതിഷ് മണാശ്ശേരി


(മണാശ്ശേരി ഗവൺമെൻറ് യുപി സ്കൂളിൽ 1 A യിൽ പഠിക്കുന്ന അയന ഒ.യുടെ രക്ഷിതാവ്.)

ഇനി ഈ രചനയിലേക്ക് നയിച്ച കാര്യങ്ങൾ

1. കേരള ശാസ്ത സാഹിത്യ പരിഷത്തിൻ്റെ വിദ്യാഭ്യാസ വിഷയ സമിതിയിൽ ആറ് ഉപ ഗ്രൂപ്പുകൾ ഉണ്ട്.അതിൽ ഒന്നാണ് ഗവേഷണാത്മക അധ്യാപന ഗ്രൂപ്പ്. തേൻ മലയാളം, പൂന്തേൻ മലയാളം, ഇംഗ്ലീഷ് ഫോർ എക്സലൻസ്, യുറീക്കയെ പ0ന വിഭവമാക്കുന്നതിനുള്ള യുറീക്ക വായനോത്സവം എന്നീ പരിപാടികൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. യുറീക്ക വായനോത്സവ ഗ്രൂപ്പിൽ 510 പേരുണ്ട്. ആ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വായനയും സർഗാത്മകതയും ഭാഷാ വികസനവും യുറീക്കയുടെ സാധ്യതകൾ എന്ന വിഷയത്തിൽ കെ.ടി.രാധാകൃഷ്ണൻ്റെ അവതരണം ഉണ്ടായിരുന്നു. അതിലാണ് അയനയുടെ അച്ഛൻ പങ്കെടുത്തത്

2. അടുത്ത ദിവസം യുറീക്ക സെപ്തംബർ ലക്കത്തിൽ സച്ചിദാനന്ദൻ എഴുതിയ മഴയുടെ തില്ലാന എന്ന കവിത ചർച്ചക്ക് വച്ചു. മൂന്നു ദിവസം ആ കവിത ഗ്രൂപ്പിനെ ധന്യമാക്കി. അപ്പോൾ അയനയിലും വരികൾ ചെയ്യാൻ ആരംഭിച്ചിരുന്നു

3. അയനയുടെ വിദ്യാലയത്തിലെ അധ്യാപകൻ പാoപുസ്തകത്തിൽ ഒതുങ്ങുന്ന ആളല്ല. കുട്ടികളെ കൊണ്ട് കഥകൾ എഴുതിക്കുക പതിവാണ്. അതിനാൽ അയനയുടെ / അച്ഛൻ്റെ നിർദ്ദേശം സ്വീകരിക്കപ്പെട്ടു

4. കുട്ടി ജൈവ രചനയുടെ ഭാഗമാവുകയാണിവിടെ

5. ആശയാവതരണ രീതിയുടെ മറ്റൊരു സാധ്യതയാണ് കണ്ടെത്തപ്പെടുന്നത്

6. ഒരോ ഭാഷാ ക്ലാസും സർഗാത്മകവും വ്യത്യസ്തവും ആക്കുക എന്ന വെല്ലുവിളി അധ്യാപകർ ഏറ്റെടുക്കണം

7. രക്ഷിതാക്കളെ സഹാധ്യാപക നിലയിലേക്ക് വളർത്തിക്കൊണ്ടുവരണം

8.

Wednesday, June 29, 2022

വീട്ടിലെത്തിയ ക്ലാസ് പി ടി എ

നുച്യാട് സ്കൂളിലെ 4. ബി യുടെ ക്ലാസ് പി.ടി.എ ചേർന്നത് ദിക്ഷയുടെയും ദിയയുടെയും വീട്ടിലായിരുന്നു. 
-25.6.22 ശനി 10 .30 AM to 1pm
സരസ്വതി ടീച്ചർ പറയുന്നു
"ഒരുപാട് സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടായിരുന്നു.
അതിൽ എടുത്തു പറയാൻ തോന്നിയത് ഇതാണ്.
സ്കൂളിൽ 2 മണിക്ക് പിടി എ വെച്ചാൽ 2.30 ന് എത്തി ഒപ്പിട്ട് മടങ്ങാൻ ധൃതിയുള്ളവരാണ് മിക്ക രക്ഷിതാക്കളും.
ഇന്നലെ 10.30ന്റെ മീറ്റിങ്ങിന് പത്തു മണിക്ക് തന്നെ എത്തി. 1.30 ന് അവസാനിച്ചു. നമുക്ക് പിരിയാം എന്ന് പറഞ്ഞിട്ടും പലതും പറഞ്ഞ് പിരിഞ്ഞത് 2 മണിക്ക് ശേഷമാണ്. "
"വേറെ വീട്ടിലായതു കൊണ്ട് വരാൻ ഭയങ്കര മടിയുണ്ടായിരുന്നു. ഇപ്പം പോകാനും. 
ബന്ധുവീട്ടിൽ വിരുന്നു വന്നതു പോലെ "  ജസ്ന (നന്ദുവിന്റെ അമ്മ)
"ഉമ്മാ, അടുത്ത മീറ്റിങ് നമ്മളെ വീട്ടിലാക്കാം , മ്മക്ക് എല്ലാർക്കും നെയ്ച്ചോർ കൊടുക്കണം" അമാൻ

ഈ വർഷം ബഹു മന്ത്രി എല്ലാ അധ്യാപകരും കുട്ടികളുടെ വീടുകൾ സന്ദർശിക്കണം എന്ന് പറഞ്ഞപ്പോൾ ഇത് എന്താണ് ഇത്രമാത്രം പറയാൻ എന്നാണ് ആദ്യം തോന്നിയത്.
 ഉമ്മമാരായിരുന്നു കൂടുതലും. അതുകൊണ്ട് വരില്ലേ എന്ന്  സരസ്വതി ടീച്ചർക്ക് പേടിയുണ്ടായിരുന്നു
ഒരു അച്ഛൻ പങ്കെടുത്തു

ലക്ഷ്യങ്ങൾ:
  1. അധ്യാപകരും കുട്ടികളുടെ കുംടുംബ സാഹചര്യം മനസിലാക്കുക.
  2. രക്ഷിതാക്കളുമായി ആത്മബന്ധം സ്ഥാപിക്കുക
  3. കുട്ടികൾ പരസ്പരം ജീവിത സാഹചര്യം വീട് കുടുംബം എന്നിവ മനസിലാക്കുക.
  4. അടുപ്പം വർധിപ്പിക്കുക.
  5. രക്ഷിതാക്കൾ പരസ്പരം ആശയ വിനിമയം ബന്ധം ഇഴയടുപ്പം വളർത്തുക.
  6. കുട്ടിയുടെ പഠന വിടവുകൾ - സ്വതന്ത്രമായി പങ്കു വെക്കാനൊരിടം വളർത്തുക.
ഉള്ളടക്കം:
🔸ഒരു പഠന പ്രവർത്തനം
🔸ഒരു വിദഗ്ധ ക്ലാസ്
🔸ചർച്ച:
-പോർട്ടോ ഫോളിയോ - പരിശോധിച്ച്‌ പഠനത്തിനുണ്ടായ വളർച്ച
-ഇനി ശ്രദ്ധിക്കേണ്ടവ
- വീട്ടിൽ ചെയ്യാവുന്നവ
-അടുത്ത യൂനിറ്റിലെന്ത് ?-
🔸ഒരു മാസത്തെ പഠന പ്രവർത്തനത്തിൽ മികവു കാണിച്ച കുട്ടികളെ അംഗീകരിക്കൽ (സമ്മാനം)
🔸കുട്ടികളുടെ പ്രകടനം

പങ്കാളിത്തം
  • 16 കുട്ടികൾ  (ആകെ 19 കുട്ടികളാണ് ക്ലാസിൽ ഉള്ളത്)
  •  17 രക്ഷിതാക്കൾ
  • വാർഡ് മെമ്പർ
  • രണ്ട് അധ്യാപകർ. ( LSS പരീക്ഷ ബാധിച്ചു.)
ആസൂത്രണം
🔸 SRG യോഗത്തിൽ ആലോചിച്ചു.
🔸 ക്ലാസ് what s groupil പങ്കു വെച്ചു.
പ്രതികരണങ്ങൾ ആരാഞ്ഞു.
🔸 ഒരു രക്ഷിതാവ് സ്വയം ഏറ്റെടുത്തു
.🔸 വരുന്നവർക്ക് ഇരിപ്പിടം, ലഘു ഭക്ഷണം എന്നിവ ആതിഥേയരുടെ വക നൽകാൻ തീരുമാനിച്ചു

 തീരുമാനങ്ങൾ . :
  • അടുത്ത തവണ മറ്റൊരു കുട്ടിയുടെ വീട്ടിൽ ചേരാം. (കുട്ടികളുടെ ഭാഗത്ത് നിന്ന് വന്ന നിർദേശം)
  • കമ്യൂണിക്കേറ്റീവ്ഇംഗ്ലീഷ് ക്ലാസ് വേണം.
  • അന്നന്നത്തെ ക്ലാസിന്റെ വിവരങ്ങൾ ടീച്ചർ whats upൽ പങ്കു വെക്കണം.
  • ഇത്തരം പ്രവർത്തനങ്ങൾ എല്ലാ ക്ലാസിനും നടത്തണം

 രക്ഷിതാക്കളുടെ പ്രതികരണം
  • " വളരെ വളരെ നല്ലൊരു തീരുമാനമായിരുന്നു ടീച്ചർ എടുത്തത്. വീട്ടിൽ വച്ചു നടന്ന മിറ്റിംഗിൽ പങ്കെടുത്തപ്പോൾ തന്നെ നല്ല സംതൃപ്തി തോന്നി. കുട്ടികൾക്കും പാരെന്റസിനും ഒരുപോലെ enjoy ചെയ്യാൻ പറ്റി.
  • കുട്ടികളുടെ മികവ് നേരിട്ടു തന്നെ കാണാൻ പറ്റി. എല്ലാം കൂടി നല്ലൊരു അനുഭവമായിരുന്നു പി ടി എകൾ വീട്ടിൽ തന്നെ നടത്താം തുടർന്നും എന്നാണ് എൻറെ അഭിപ്രായം

കുട്ടിയെ അറിയൽ
കുട്ടിയെ അറിയുക എന്ന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഭവന സന്ദർശനം നിർദ്ദേശിച്ചത്..
ചില വിദ്യാലയങ്ങൾ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ നിർദ്ദിഷ്ട ഫോർമാറ്റിൽ ശേഖരിച്ചു വച്ചിട്ടുണ്ട്.
ചില അധ്യാപകർ എൻ്റെ കുട്ടികൾ എന്ന രേഖ സൂക്ഷിക്കുന്നു. അതൊക്കെ നന്ന്.
കുട്ടിയെ ഹൃദയം കൊണ്ടറിയുക എന്നതിൻ്റെ ഒരു ചെറു ഭാഗമെ ആകുന്നുള്ളൂ അവ.
കുട്ടിക്ക് ടീച്ചറുടെ അടുത്തു ലഭിക്കുന്ന സ്വാതന്ത്ര്യം,
എന്തു കാര്യവും തുറന്നു പറയാൻ കഴിയുന്ന ഒരു ഉറ്റചങ്ങാതി,
എൻ്റെ പരിമിതികൾ കണ്ടറിഞ്ഞ് സഹായിക്കുന്ന ബന്ധു,
എന്നെ ആഴത്തിൽ സ്നേഹിക്കുന്ന രക്ഷിതാവ്,
ഇങ്ങനെ മനസിൻ്റെ ഇഴയടുപ്പം കൂട്ടുന്ന തലം സൃഷ്ടിക്കപ്പെട്ടണം
അപ്പോഴാണ് കുട്ടിയെ അറിയൽ പൂർണതയിലെത്തുക
അങ്ങനെ അറിയുന്ന ക്യാമ്പുകൾ ജനായത്ത പരമായിരിരിക്കും
തീരുമാനങ്ങൾ കൂട്ടായി എടുക്കും,
ക്ലാസ് നിയമങ്ങൾ പങ്കാളിത്ത ചർച്ചയിലൂടെ രൂപപ്പെടും,
പഠന ലക്ഷ്യങ്ങൾ ഓരോ യൂണിറ്റിലെയും കുട്ടികൾക്ക് മുൻകുട്ടി അറിയാൻ അവസരം,
സ്വയം വിലയിരുത്തലും പരസ്പ്പര വിലയിരുത്തലും എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകും.  ക്ലാസ് ആഹ്ലാദാന്തരീക്ഷം സവിശേഷതയായിരിക്കും

ഇതിനുള്ള ഇടപെടലുകളിൽ ഒന്നാണ് വിട്ടിലെത്തുന്ന ക്ലാസ് പി ടി എ



Sunday, June 26, 2022

റീഡേഴ്സ് തീയറ്റര്‍: വായനാശേഷീ വികസനതന്ത്രം

രംഗസജ്ജീകരണമോ ചമയങ്ങളോ ഇല്ലാതെ ഒരു സംഘം വായനക്കാര്‍ വേദിയില്‍ വന്ന് നാടകീയ വായന നടത്തുന്നതിനെയാണ് റീഡേഴ്സ് തീയറ്റര്‍ എന്നു വിളിക്കുന്നത്ഈ തന്ത്രം കേരളത്തിലെ വിദ്യാലയങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്ആലപ്പുഴയിലെ കടക്കരപ്പള്ളി എല്‍ പി സ്കൂള്‍ വായനാദിനപരിപാടികളുടെ ഭാഗമായി 360 കുട്ടികളെയും പങ്കെടുപ്പിച്ച് ഏകദിന ചങ്ങലവായന നടത്തുകയുണ്ടായിഅത് സാധ്യതയാണ് റിഡേഴ്സ് തീയേറ്റര്‍ തന്ത്രമാണ് ഉപയോഗിക്ക


ന്നതെങ്കില്‍ ധാരാളം ഗുണങ്ങളുണ്ട്

എന്തിന് റിഡേഴ്സ് തീയേറ്റര്‍

    • ഒഴുക്കോടെയുള്ള വായനക്ക്

    • ഭാവം ഉൾക്കൊണ്ട് ശബ്ദ വ്യതിയാനത്തോടെ വായിക്കാൻ

    • വായനയിലെ ആത്മവിശ്വാസ വളർച്ചക്ക്

    • ആശയഗ്രഹണ വായനക്ക്

എങ്ങനെ?

    1. കഥ തെരഞ്ഞെടുക്കുക (കഥാപാത്രങ്ങൾസംഭവങ്ങൾ കൂടുതലുള്ളത്)

    2. വായനക്കൂട്ടത്തെ തീരുമാനിക്കുക

    3. കഥയെ ചെറു ഭാഗങ്ങളാക്കുക

    4. വയനാ സ്ക്രിപ്റ്റ് സംഭാഷണങ്ങൾ എഴുതിച്ചേർക്കുക

    5. ഓരോ അംഗവും വായിക്കേണ്ട ഭാഗങ്ങൾ തീരുമാനിക്കുക

    6. ഇടവിട്ട് ഊഴം വരുന്നുവെന്ന് ഉറപ്പാക്കുക

    7. റിഹേഴ്സൽ ചെയ്യാൻ അവസരം നൽകുക

    8. സ്റ്റേജ് ക്രമീകരിക്കുക

    9. പരസ്യം (വിവിധ ക്ലാസുകളിൽ നൽകുക

    10. വായനാനുഭവം ഒരുക്കുക

സ്ക്രിപ്റ്റ് എഴുത്ത് എങ്ങനെ?

  • രണ്ടു വിഭാഗം എഴുത്തുവേണംഒന്ന് പശ്ചാത്തല വിവരണംരണ്ട് കഥാപാത്ര സംഭാഷണംസംഭാഷണങ്ങൾ കൂടുതൽ വേണം

  • നീണ്ട വാക്യങ്ങൾ പാടില്ല

  • ഒരാൾ ഒരു തവണഒന്നോ രണ്ടോ വാക്യങ്ങൾ മാത്രം  വായിക്കുന്ന രീതിയിൽ ക്രമപ്പെടുത്തണം

  • പരിചിതമായ കഥകളെ സംഭാഷണ കഥകളായി പുനരാവിഷ്കരിക്കാം

  • ടീച്ചർ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതാണ് നല്ലത്.

  • തുടക്കത്തിൽ ചെറിയ കഥകൾ മതിയാകും

  • രണ്ടിലധികം പേർക്ക് പശ്ചാത്തല പശ്ചാത്തല വിവരണത്തിനും കഥാപാത്രങ്ങളുടെ എണ്ണത്തിന് അനുസരിച്ച് മറ്റുള്ളവർക്കും വായിക്കാൻ ചുമതല നൽകണം

  • സംഭാഷണങ്ങളിൽ സ്വാഭാവികത വേണം.

  • എല്ലാ കുട്ടികൾക്കും മുഴു രൂപത്തിൽ വായനാ സ്ക്രിപ്റ്റ് നൽകണംഅവരവർ വായിക്കേണ്ടതുമാത്രം മാർക്ക് ചെയ്താൽ മതി.

  • അധ്യാപിക തുടക്കത്തിൽ മാതൃക കാട്ടണംഒരോരോ കുട്ടികളുടെ റോൾ ഏറ്റെടുത്ത്വായിക്കുന്ന രീതി പരിചയപ്പെടുത്തണം.

  • ഒരു കഥയെ ഏതു ക്ലാസിലെ കുട്ടികളുടെ നിലവാരത്തിലേക്കും മാറ്റാൻ കഴിയും

  • ഇതര ഭാഷാ ക്ലാസുകളിലും ഈ തന്ത്രം പ്രയോജനപ്പെടുത്താം.

  • ഒരു കുട്ടിക്ക് മുൻകൂട്ടി വായനാഭാഗം ലഭിക്കുന്നതിനാൽ സ്വയം പരിശീലനത്തിന് അവസരമുണ്ട്കാണാത പഠിക്കലല്ല.

  • ഭാവം +ശരീരഭാഷ വായനയുടെ വേഗതാനിയന്ത്രണം ഉച്ചാരണവ്യക്തത  ഇവയുടെ സമന്വയിപ്പിക്കലിൽ വൈദഗ്ധ്യം ആർജിക്കലാണ്.

  • തമാശയും ആകാംക്ഷയും കഥയിലും സംഭാഷണത്തിലും വരുന്നത് നന്ന്.

സ്ക്രിപ്റ്റ് മാതൃക വായിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത കിട്ടും.


അനാന്‍സിയും ചേനക്കുന്നുകളും

വേദിയിൽ:

നറേറ്റർ 1, 2, 3, 4

കഥാപാത്രങ്ങൾ : 

അനാൻ സി, 

ഭൗഭൗ, 

കാള ബ്രോ, 

കോഴിയമ്മാമ്മ.


1

നറേറ്റർ 1: ഒരിക്കൽ ഒരിടത്ത് ഒരു ദുഷ്ട സ്വഭാവമുള്ള ഒരാൾ താമസിച്ചിരുന്നു.

വിചിത്രമായ പേരുള്ള ആൾ. 5 എന്നായിരുന്നു പേര്

അയാൾക്ക് അത്ഭുത മാന്ത്രിക വേലകൾ അറിയാമായിരുന്നു


നരേറ്റർ 2: എന്ന പേര് ആരാണാവോ ഇട്ടത്അയാൾ സ്വന്തം പേരിനെ വെറുത്തുമറ്റുള്ളവർ പരിഹസിച്ചു


നറേറ്റർ 3: അയാള്‍ വരുമ്പോഴൊക്കെ കുട്ടികൾ തവണ കൈ കൊട്ടും (കൊട്ടൽഎന്നിട്ട് പൊട്ടിച്ചിരിക്കും പൊട്ടിച്ചിരിക്കുന്നു)


നറേറ്റർ 4: അഞ്ചിന് കലിപ്പു വന്നുകലശലായ കോപംഎല്ലാത്തിനെയും പാഠം പഠിപ്പിക്കുന്നുണ്ട്അഞ്ച് പിറുപിറുത്തുഅഞ്ചിന് ഭ്രാന്ത് പിടിച്ച പോലെയായിഇനി ഈ പട്ടണത്തില്‍ ആരെങ്കിലും അഞ്ച് എന്നു പറഞ്ഞാല്‍ അവര്‍ ആവിയായി പോകട്ടെപിന്നെ ആരൊക്കെ അറിഞ്ഞോ അറിയാതെയോ അഞ്ച് എന്നു ഉച്ചരിച്ചാല്‍... ശൂ..


നറേറ്റർ1: ഇത് വലിയ പ്രശ്നമുണ്ടാക്കി.

കുട്ടികളോട് അഞ്ചിന്റെ ഗുണനപട്ടിക ചോദിക്കാന്‍ അധ്യാപകര്‍ ഭയന്നു.

കച്ചവടക്കാര്‍ അഞ്ചുരൂപ വിലയുളള സാധനങ്ങള്‍ വില്‍ക്കാതെയായി.

കൈയിലെത്ര വിരലുണ്ടെന്ന് ചോദിക്കാതായി.

നാലില്‍ നിന്നും ജയിക്കുന്ന കുട്ടികളെ അഞ്ചില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ മടിച്ചു


നറേറ്റർ 2.: ഒരു ദിവസം കച്ചവടക്കാനോട് കളിപ്പാട്ടത്തിന്റെ വില ചോദിച്ചു.

കച്ചവടക്കാരന്‍ഈ കളിപ്പാട്ടത്തിനോവെറും----

നറേറ്റർ 3: വൂഷ്.... ച്ചവടക്കാരന്‍ ഇരുന്നിടം നോക്കൂ.. ആവിമാത്രംപുകച്ചുരുളുകള്‍ പോലെ ഒരു മങ്ങല്‍.


നറേറ്റർ 4: അനാന്‍സി എന്നു പേരുളള കുരുട്ടുപണി ചെയ്യുന്ന ഒരു കൂറ്റന്‍ ചിലന്തി അതേ പട്ടണത്തില്‍ താമസിച്ചിരുന്നുഅതിന്റെ കുടുംബത്തിന് തീറ്റ വേണ്ടത്ര കിട്ടിയിരുന്നില്ലജീവിക്കാനാവശ്യമായ ബുദ്ധി അതിനുണ്ടായിരുന്നില്ലഉളളതോ കുരുട്ടുബുദ്ധിയും.

നറേറ്റർ 1: അങ്ങനെയിരിക്കെ ആന്‍സി അഞ്ചിന്റെ വിശേഷം അറിഞ്ഞുഈ അവസരത്തെ എങ്ങനെ മുതലാക്കാമെന്ന് അനാന്‍സി ചിന്തിച്ചു.

അനാന്‍സി : ഹുംംംംം ഇഥൊരു വല്ലാത്ത കാലം തന്നെവയറ് പൊരിഞ്ഞു സഹിക്കാന്‍ പറ്റുന്നില്ലഞാന്‍ എന്തെങ്കിലും വേലത്തരം കാട്ടിയേ പറ്റൂചത്തുപോകാതിരിക്കാന്‍ വേറെന്തു മാര്‍ഗം?

നറേറ്റർ2: അനാന്‍സിക്ക് ഒരു കൗശലം തോന്നിഅത് വലിയ അഞ്ച് കുന്നുകള്‍ പിഴുതെടുത്ത് റോഡില്‍ വെച്ചു.

നറേറ്റർ 3: ഓരോ കുന്നിലും തടമെടുത്തുചാണകത്തില്‍ മുക്കിയ ചേനവിത്ത് നട്ടുമണ്ണിട്ടു മൂടിവെളളമൊഴിച്ചുചേനകള്‍ വളരാന്‍ തുടങ്ങിഅനാന്‍സിയുടെ അത്യാഗ്രഹവും വളരാന്‍ തുടങ്ങി

നറേറ്റർ 4: അനാന്‍സി കുന്നുകളുടെ ചുവട്ടില്‍ കാത്തിരുന്നുആരെങ്കിലും ഒന്നു വന്നെങ്കില്‍അപ്പോള്‍ അതാ ഭൗ ഭൗ വരുന്നുകുട്ടിയും കടിച്ചു പിടിച്ചാ വരവ്കുട്ടയിലോ എല്ലും ഇറച്ചീംഅനാന്‍സി വളരെ മാധുര്യത്തോടെ ഭൗ ഭൗവിനോട് സംസാരിച്ചു.

അനാന്‍സി: നമസ്കാരം പ്രിയ ശ്വാനജീ...ഓ അങ്ങ് തിരക്കിലാണെന്നു തോന്നുന്നുഎങ്കിലും ഈയുളളവനെ സഹായിക്കാതിരിക്കില്ലഅങ്ങയുടെ വിശാല മനസ്സ് എന്നെ തള്ളിക്കളയില്ലഅല്ല അങ്ങയ്ക് കാഴ്ചശക്തി എങ്ങനെചെറുപ്പമാണല്ലോഅതോ പ്രായമായോഇത് ഞാന്‍ ചേന നട്ട കുന്നുകളാണ്എത്ര കുന്നുകളില്‍ ചേനയുണ്ടെന്നു പറയാമോ?

ഭൗ ഭൗ: എന്റെ പ്രായത്തെയും കാഴ്ചശക്തിയെയും ഓര്‍ത്ത് താങ്കള്‍ വിഷമിക്കേണ്ടനിങ്ങള്‍ക്ക് പണ്ടുമുതലേ കണക്കില്‍ നല്ല തിട്ടമാണെന്ന് എനിക്കറിയാംതിരക്കുണ്ട് ഞാന്‍ പോകട്ടെ.

3

നറേറ്റർ 1:

ബുദ്ധിയുളള നായ കുട്ടയുമായി നടന്നു നീങ്ങിഅല്ലെങ്കിലും നിന്നെപ്പോലുളള നായകളെ വിശ്വസിക്കാന്‍ പറ്റില്ലപോ പോ എന്ന് അനാന്‍സി പറഞ്ഞു

നറേറ്റർ2: അപ്പോഴാണ് അതു വഴി കാളവന്നത്തലയില്‍ ഒരു കുട്ട പഴവുമുണ്ട്.

അനാന്‍സിഹലോ കാളബ്രോനിങ്ങള്‍ എനിക്ക് ഒരു കൈ സഹായം തരുമോ?

കാളബ്രോ: എന്താ പ്രശ്നം?

അനാന്‍സി: ഞാന്‍ ചെറുപ്പത്തില്‍ രോഗിയായിരുന്നുസ്കൂളില്‍ പോകാന്‍ പറ്റിയില്ലകണക്കും പഠിച്ചില്ലദേ എത്ര മലകളില്‍ ചേനകൃഷി ഉണ്ടെന്ന് ഒന്നു പറയാമോ?

കാളബ്രോ: ആഹാ ഇപ്പം പറയാമല്ലോ? 1..2..3..4..5…..

നറേറ്റർ 3:

ഫയ്.. കാളബ്രോ നിന്ന നില്‍പ്പില്‍ കാണാതായിപഴക്കുട്ട നിലത്തേക്ക് വീണു ചിതറിഅനാന്‍സി അതെല്ലാം വാരിയെടുത്ത് വീട്ടിലേക്ക് വേഗം പോയി.

നറേറ്റർ 4:

ഇങ്ങനെ മാസങ്ങളോളം അനാന്‍സി മൃഗങ്ങളെ പറ്റിച്ചുആമയും മൂങ്ങയും വഞ്ചിതരായിമുയലും തേളും പറ്റിക്കപ്പെട്ടുഅനാന്‍സിയുടെ വീട്ടില്‍ എന്നും നല്ല ശാപ്പാടും.

നറേറ്റർ 1:

തിന്നു തിന്ന് അനാന്‍സിക്ക് വണ്ണം വെച്ചുകാലുകള്‍ എട്ടുദിക്കിലേക്കും നീണ്ടുവയറു കുട്ടകം പോലെയായി.

നറേറ്റർ 2ഒരു ദിവസം കോഴിയമ്മാമ പച്ചക്കറിയുമായി അതിലേ വന്നുനാടന്‍പാട്ടും പാടിയാണ് വരവ്പച്ചക്കറി വിറ്റിട്ടുവേണം കുഞ്ഞുങ്ങള്‍ക്കുളള തീറ്റ വാങ്ങാന്‍.

നറേറ്റർ 3: കോഴിയമ്മാമ നാലാം മല ചുറ്റിഅപ്പോള്‍ അനാന്‍സി മരങ്ങളില്‍ വീശിവിരിച്ചിരുന്ന വലയില്‍ നിന്നും ഊര്‍ന്നിറങ്ങി.

4

അനാന്‍സി: അല്ല ഇതാര്കോഴിയമ്മാമ്മയല്ലിയോകണ്ടിട്ടെത്ര നാളായിഎനിക്ക് ചെറിയ സഹായം വേണമായിരുന്നു.

കോഴിയമ്മാമ്മമിസ്റ്റര്‍ ചിലന്തിഅനാന്‍സി എന്നല്ലേ തങ്കളുടെ പേര്?

അനാന്‍സി അതെ അതെ

കോഴിയമ്മാമ്മ: എന്താ നിന്റെ പ്രശ്നംവേഗം പറകുറുക്കനോ കീരിയോ വരും മുമ്പ് കുഞ്ഞുങ്ങളുടെ അടുത്തെത്തണം.

അനാന്‍സിഞാന്‍ ഈ കുന്നുകളില്‍ ചേന നട്ടുപക്ഷേ എത്ര കുന്നുകളില്‍ എന്നെനിക്കറിയില്ലഒന്ന് എണ്ണിപ്പറയാമോപ്ലീസ്...

നറേറ്റർ 4: കോഴിയമ്മാമ്മയ്ക് അനാന്‍സിയുടെ ഉദ്ദേശ്യം പിടികിട്ടികഴിഞ്ഞ ആഴ്ച തേളാശാനെ ആവിയാക്കുന്നത് ചേനത്തടത്തില്‍ ചിക്കി ചികയുമ്പോളഅ‍ കോഴിയമ്മാമ്മ ഒളിച്ചു കണ്ടതാ.

നറേറ്റർ 1: കോഴിയമ്മാമ്മ അവസാനത്തെ കുന്നിന്റെ മുകളില്‍ കയറിനേറുകയിലെത്തി.

കോഴിയമ്മാമ്മ : അനാന്‍സി എല്ലാ കുന്നുകളിലും ചേനയുണ്ട്. 1...2…3…4 പിന്നെ ഞാന്‍ നില്‍ക്കുന്ന ഈ കുന്നിലും

നറേറ്റർ 2: അനാന്‍സിക്ക് ദേഷ്യം വന്നു.

അനാന്‍സിനിങ്ങളെന്താ കാണിക്കുന്നത്ഇങ്ങനെയാണോ എണ്ണുന്നത്ശരിയായി എണ്ണൂ.

കോഴിയമ്മാമ്മഎന്താ നീ ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ലല്ലോ ചങ്ങതീ.

അനാന്‍സി പിന്നെ ഞാന്‍ നില്‍ക്കുന്ന ഈ കുന്നിലും എന്നു പറഞ്ഞാല്‍ എനിക്ക് മനസ്സിലാകില്ല എത്രകുന്നിലുണ്ടെന്ന്അതുകൂടി എണ്ണിപ്പറയൂ.


നറേറ്റർ 3: കോഴിയമ്മാമ്മ വീണ്ടും എണ്ണാന്‍ തുടങ്ങി.

കോഴിയമ്മാമ്മനിനക്ക് ഒന്ന് രണ്ട് മൂന്ന് നാലു കുന്നുകളില്‍ ചേനയുണ്ട് പിന്നെ ഒരു കുന്നില്‍ക്കൂടി ചേനയുണ്ട്.

 5

നറേറ്റർ 4: അനാന്‍സിക്ക് ദേഷ്യം ഇരച്ചുകയറിഅത് ബഹളം വെച്ചു.

അനാന്‍സി zZZZzzz അങ്ങനെയല്ല എണ്ണേണ്ടത്?

കോഴിയമ്മാമ്മ: പിന്നെങ്ങനെനീ ആഗ്രഹിക്കുന്ന രീതിയില്‍ ഞാന്‍ എണ്ണാം പറഞ്ഞുതരൂ.

നറേറ്റർ 1: അനാന്‍സിയെ വിറയ്കാന്‍ തുടങ്ങി അത് ഉച്ചത്തില്‍ പറഞ്ഞുു.

അനാന്‍സിനീ ഇങ്ങനെ എണ്ണണംശ്രദ്ധിച്ചു കേട്ടോളൂ. 1…2…3…4…5…

നറേറ്റർ2:ശൂ ...അനാന്‍സി നിന്നിടത്ത് പുക പോലെ എന്തോ കുറച്ചുനേരം കണ്ടു.

നറേറ്റർ 3: അന്നു രാതി ഉറങ്ങന്‍ നേരത്ത് കോഴിയമ്മാമ്മ കുഞ്ഞുങ്ങളോട് അനാന്‍സിയുടെ കഥ പറഞ്ഞു.




.