ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, June 16, 2011

കഥപറയുന്ന ചിത്രത്തൂണുകള്‍ കുട്ടികളിലേക്ക്

പഞ്ചതന്ത്രം കഥകളും ഈസോപ്പ് കഥകളും കല്‍ത്തൂണുകളില്‍ വര്‍ണചിത്രങ്ങളായി ജീവന്‍ തുടിച്ച് നില്‍ക്കുക, ഉറുമ്പിന്റെ പരോപകാരവും കുറുക്കന്റെ കൗശലവും കുരങ്ങിന് പറ്റിയ അമളിയും വലയില്‍ കുടുങ്ങിയ സിംഹവും തൊണ്ടയില്‍ നിന്ന് മുള്ളെടുക്കുന്ന കൊക്കും അപ്പം കടിച്ച് പാട്ടുപാടുന്ന കാക്കയും വാലിറുങ്ങിയ കുരങ്ങനുമെല്ലാം ചിത്രകഥാ താളുകളില്‍ നിന്ന് കുട്ടികളിലേക്കിറങ്ങിവരികയാണ്.

ഹൊസ്ദുര്‍ഗ് ഉപജില്ലയിലെ ചുള്ളിക്കര ഗവ.എല്‍.പി. സ്‌കൂളാണ് പ്രൈമറി ക്ലാസുകളിലെ ചിത്രവായനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അറിവ് നിര്‍മ്മാണത്തിന്റെ ഈ നൂതന സാധ്യത കുട്ടികള്‍ക്കായി പകര്‍ന്നു നല്‍കുന്നത്. ബാല(ബില്‍ഡിങ് ലേണിങ് എയ്‌സ്)യുടെ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കഥപറയുന്ന കരിങ്കല്‍ തൂണുകള്‍ കുട്ടികള്‍ ഒരുക്കിയത്.

ചിത്രവായന, ചിത്രങ്ങളുടെ ക്രമപ്പെടുത്തല്‍, കഥാപാത്രങ്ങളുടെ വിവരണം പ്രകൃതിവര്‍ണന, ചിത്രം വരക്കല്‍, നാടകീകരണം തുടങ്ങിയവ പഠനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ചിത്രങ്ങളുടെ ഈ വര്‍ണ ലോകത്തിലൂടെ കഴിയുമെന്ന് അധ്യാപകര്‍ പറയുന്നു.

ഇതിന്റെ തുടര്‍ച്ചയായി ഇംഗ്ലീഷിലും മലയാളത്തിലും സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് 'തൂണില്‍ നിന്ന് പുസ്തകത്തിലേക്ക്' എന്ന പ്രവര്‍ത്തനം അടുത്ത ഘട്ടത്തില്‍ നടക്കും. ചിത്രങ്ങളില്‍ നിന്ന് ജനിക്കുന്ന കഥകള്‍ ഉള്‍പ്പെടുത്തി കഥാപതിപ്പ് പ്രസിദ്ധീകരണം, ഇഷ്ടപ്പെട്ട ചിത്രം തിരഞ്ഞെടുത്ത് ബാലസഭകളില്‍ നാടകം അവതരിപ്പിക്കുക, ചിത്രങ്ങളുടെ സംരക്ഷണത്തിന് ചിത്രപോലീസ് രൂപവത്കരിക്കുക എന്നീ പ്രവര്‍ത്തനങ്ങളും നടത്തും.

പരിചിതമായ ഭൗതിക സൗകര്യങ്ങളുള്ള ഈ വിദ്യാലയം നേരത്തെ തന്നെ ഒട്ടേറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരായ സ്‌കൂളിലെ അധ്യാപകരുടെ സഹായത്തോടെ ആര്‍ട്ടിസ്റ്റ് സാജന്‍ ബിരിക്കുളമാണ് 'കഥ പറയുന്ന കല്‍ത്തൂണുകള്‍'ക്ക് ജീവന്‍ പകര്‍ന്നത്.

Wednesday, June 15, 2011

ഫീസ് അടക്കാത്തതിനാല്‍ നിര്‍ബന്ധപൂര്‍വ്വം കക്കൂസ് വൃത്തിയാക്കിച്ചതില്‍ മനംനൊന്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

<span title=
കൊല്‍ക്കത്ത: കൃത്യസമയത്ത് ഫീസ് അടക്കാത്തതിനാല്‍ നിര്‍ബന്ധപൂര്‍വ്വം സ്‌കൂളിലെ കക്കൂസ് വൃത്തിയാക്കിച്ചതില്‍ മനംനൊന്ത് 13കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബല്‍സുവ ഗ്രാമത്തിലെ സഹരന്‍പൂരിലാണ് സംഭവം. ദിവസക്കൂലിക്കാരുടെ മകളായ ലക്ഷ്മിയാണ് സ്‌കൂള്‍ അധികൃതരുടെ ക്രൂര ശിക്ഷക്ക് വിധേയയായത്.
വളരെയധികം അപമാനിക്കപ്പെട്ടതിനാലാണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്ന് ലക്ഷ്മിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഫീസ് അടച്ചില്ലെങ്കില്‍ സ്‌കൂള്‍ മുഴുവന്‍ വൃത്തിയാക്കിയതിന് ശേഷമേ ലക്ഷ്മിയെ ക്ലാസില്‍ കയറ്റുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞതായും അവര്‍ പറഞ്ഞു.
സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം ലക്ഷ്മിയെ കൊണ്ട് കക്കൂസ് വൃത്തിയാക്കിക്കുകയായിരുന്നു. ഇതിനു പുറമെ സ്‌കൂള്‍ പരിസരം വൃത്തിയാക്കാനും ആവശ്യപ്പെടാറുണ്ട്. ഇതില്‍ ലക്ഷ്മിയുടെ സുഹൃത്തുക്കള്‍ പരിഹസിക്കാറുണ്ടായിരുന്നു- ഇതേ സ്‌കൂളില്‍ പഠിക്കുന്ന ലക്ഷ്മിയുടെ സഹോദരന്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല- 07/30/൨൦൧൦
----
ഫീസില്ലാത്ത ലോകത്തേക്ക് കുട്ടികള്‍ പോകുകയാണ്
ലക്ഷ്മി കേരളക്കാരോട് എന്താണ് പറയുന്നത്..
സൌജന്യ വിദ്യാഭ്യാസത്തെ കയ്യൊഴിയുന്ന കേരളത്തിലെ മധ്യവര്‍ഗം പകരം വെക്കുന്ന പണം കൊടുത്ത്‌ വാങ്ങുന്ന ചരക്ക് ..ആ സംസ്കാരം പോഷിപ്പിക്കുന്നതില്‍ നിങ്ങള്‍ക്കും പങ്കുണ്ടോ.അണ്‍ എ യി ഡ ഡു സ്കൂളുകളെ താലോലിക്കുന്നവരെ..
സ്കൂളില്‍വിദ്യാലയങ്ങളിലും കമ്പ്യൂടര്‍ ഫീസ്‌, കംമ്യൂനിക്കെട്ടീവ് ഇംഗ്ലീഷ് ഫീസ്‌, വണ്ടി ഫീസ്‌, പി ടി എ ഫണ്ട്..ഇങ്ങനെ പലവിധ ഫീസിനു പുറമേ..

മികവിന്റെ നീളുന്ന പട്ടികയുമായി ഡിഡിഇ പടിയിറങ്ങുന്നു

Posted on: 26-Jun-2011 11:36 PM
 • കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ഡിഡിഇ കെ വി വിനോദ്ബാബു കോഴിക്കോട്ടുനിന്നും പടിയിറങ്ങുന്നു. ഡിപിഐയില്‍ ഡിഡി എംപ്ലോയ്മെന്റ് വിഭാഗത്തിലേക്ക് സ്ഥലം മാറ്റപ്പെട്ടതോടെയാണിത്.
 • ജില്ലയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലുണ്ടായ വളര്‍ച്ചയിലും പുരോഗതിയിലും മൗലികമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ നാല് വര്‍ഷം അദ്ദേഹത്തിനായി. ജില്ലയിലെ എസ്എസ്എല്‍സി വിജയശതമാനം സംസ്ഥാന ശരാശരിക്കും മുകളിലെത്താനുള്ള കാരണം വിനോദ്ബാബുവിന്റെയും ശ്രദ്ധേയമായ ഇടപെടലുകളാണ്.
 • 2007 ജൂണിലാണ് ഡിഡിഇയായി വിനോദ്ബാബു കോഴിക്കോട്ട് എത്തുന്നത്. ഈസ്റ്റ്ഹില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ , വടകര എഇഒ, ഡിഇഒ ആയും പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിന് മുതല്‍ക്കൂട്ടായിരുന്നു. നൂതന ആശയങ്ങള്‍ ജില്ലാപഞ്ചായത്തിന്റെയും കോര്‍പറേഷന്റെയും വിദ്യാഭ്യാസ പദ്ധതികളിലൂടെ നടപ്പാക്കാന്‍ ഇഛാശക്തിയോടെ പ്രവര്‍ത്തിച്ചു.
 • വിദ്യാലയ ജനാധിപത്യവേദി പ്രവര്‍ത്തനം ശക്തമാക്കിയതും ഇദ്ദേഹമാണ്. ക്ലാസ് ലീഡര്‍മാര്‍ക്ക് എല്ലാവര്‍ഷവും മൂന്നുഘട്ടമായി പരിശീലനം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം പ്രശ്നങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുന്ന ക്ലാസ് സഭകള്‍ നടപ്പാക്കി. ഇത് സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചു.
 • പഠനത്തിലെ പിന്നാക്കക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. മനഃശാസ്ത്രജ്ഞരെ പ്രയോജനപ്പെടുത്തി ഇത്തരം കുട്ടികള്‍ക്കായി സഹവാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.
 • കുട്ടികള്‍ നേരിടുന്ന വിവിധ പീഡനങ്ങള്‍ തടയുന്നതിന് വിദ്യാലയ ജാഗ്രതാ സമിതികള്‍ തുടങ്ങി.
 • കഴിഞ്ഞവര്‍ഷം തോല്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പിച്ച 660 വിദ്യാര്‍ഥികള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ പഠനക്യാമ്പ് ജില്ലാതലത്തില്‍ സംഘടിപ്പിച്ചു. അതില്‍ 594 പേരും വിജയിച്ചു.
 • എസ്എസ്എല്‍സിക്ക് 100 ശതമാനം ലക്ഷ്യമിട്ട് വിജയോത്സവം പദ്ധതിയുണ്ടാക്കി. 8, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്വയം പഠനത്തിന് സഹായിക്കുന്ന പഠന മൊഡ്യൂളുകള്‍ ഡിഡിഇയുടെ വെബ്സൈറ്റില്‍ നല്‍കി. മറ്റു ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കും ഇത് പ്രയോജനപ്പെടുത്താനായി.
 • ജില്ലാപഞ്ചായത്തും കോര്‍പറേഷനും ഓരോവിഷയത്തിനും പ്രത്യേക കൈപ്പുസ്തകം തുടര്‍ച്ചയായി നാലുവര്‍ഷം അച്ചടിച്ചു. വിദഗ്ധ പരിശീലനം നല്‍കി അമ്മമാരെ ക്ലാസുമുറികളില്‍ എത്തിച്ചു.
 • "അമ്മക്കൂട്ടായ്മ" വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി. ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കി അത് നിര്‍വഹിക്കാന്‍ പ്രാപ്തമാക്കിയ "സ്കില്‍ ഫുള്‍ പാരന്റിങ്" പരിപാടിയും വിദ്യാഭ്യാസമേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമായി. സ്കൂള്‍ മാനേജ്മെന്റുകളെ കൂടി പങ്കെടുപ്പിച്ച് പ്രധാന അധ്യാപകര്‍ക്ക് പ്രത്യേകപരിശീലനം നല്‍കി.
 • റിട്ടയര്‍ചെയ്ത ഡിഇഒ, എഇഒ, മികച്ച അധ്യാപകര്‍ എന്നിവരെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി.
 • എന്നും നല്ലൊരു വിദ്യാഭ്യാസപ്രവര്‍ത്തകനായിരിക്കാന്‍ മോഹിക്കുന്ന ഒരാളെയാണ് സ്ഥലംമാറ്റിയതെന്ന് കോഴിക്കോട്ടെ അധ്യാപക-വിദ്യാര്‍ഥി സമൂഹം കരുതുന്നതിന് കാരണവും ഇതുതന്നെ.
 • ------
 • ഒരു ഡി ഡി ഇ നാട്ടുകാരുടെ സ്നേഹം ഏറ്റുവാങ്ങുന്ന അത്യപൂര്‍വ ദിനം .
  എന്‍റെ സുഹൃത്ത് ശ്രീ വിനോദ് ബാബുവിന്റെ സ്ഥലം മാറ്റം ചൂണ്ടുന്നത് വായിക്കാന്‍ കേരളത്തിനു കഴിയും.

സ്കൂള്‍ ഈ വര്‍ഷം പുതിയ കുപ്പായം ഇട്ടു


കൊട്ടാരക്കര ടൌന്‍ യു പി സ്കൂള്‍ ഈ വര്‍ഷം പുതിയ കുപ്പായം ഇട്ടു
ക്ലാസ് അന്തരീക്ഷം ആകെ മാറ്റി
പഠന സൌഹൃദ പരമാക്കുന്നതിനുള്ള ഇടപെടല്‍.
ഇത്തരം അനുഭവങ്ങള്‍ പങ്കുവെക്കണം
252."മരുന്നുപുരട്ടാന്‍വേണ്ടി മുറിവുണ്ടാക്കുന്നയാള്‍""

 • പുസ്തകപരിചയം
 • രാഷ്ട്രീയവും പുരോഗമന ആശയങ്ങളുമെല്ലാം വീടിനുപുറത്തെ വ്യവഹാരത്തിനു മാത്രമുള്ളതാണെന്ന ധാരണ നാട്ടുനടപ്പായിരിക്കുന്ന കാലമാണിത്. സമൂഹത്തില്‍ ജാതി - മത ചിന്തകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ദ്ധിക്കുന്നതിനും യുക്തിബോധംതന്നെ ഇല്ലാതാകുന്നതിനും ഇടയാക്കുകയാണിത്. ഈ കാലത്താണ് ഇവിടെ ഒരു പന്ത്രണ്ടു വയസ്സുകാരി ദൈവ വിശ്വാസത്തെയും ജാതിയെയും മതത്തെയും കുറിച്ചെല്ലാം ഉറക്കെ ചിന്തിക്കുന്നത്. അലംഘനീയങ്ങളും ചോദ്യംചെയ്യപ്പെടാനാവാത്തതും എന്ന് കരുതുന്നതും പൊതുബോധമായി മാറിക്കഴിഞ്ഞതുമായ ആശയങ്ങള്‍ വിചാരണ ചെയ്യപ്പെടുകയാണ്, എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ അമ്മു എഴുതിയ ""മരുന്നുപുരട്ടാന്‍വേണ്ടി മുറിവുണ്ടാക്കുന്നയാള്‍"""" എന്ന കൃതിയില്‍-ഒരു വിചാരവിപ്ലവംതന്നെ. "
 • "മതനിരപേക്ഷത"""" എന്ന പാഠം ക്ലാസ്സില്‍ പഠിപ്പിക്കുന്ന അധ്യാപകനുമായി കുട്ടികള്‍ നടത്തുന്ന സംവാദത്തില്‍നിന്നാണ് അമ്മുവിെന്‍റ ചിന്തകള്‍ ഇതള്‍ വിരിഞ്ഞുവരുന്നത്. പുരോഗമന ആശയക്കാരനായ അപ്പുക്കുട്ടന്‍ മാഷുമായുള്ള ആശയ വിനിമയത്തിലൂടെ നിരീശ്വരവാദത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്ന കുട്ടി, വീട്ടില്‍ അച്ഛനമ്മമാരുമായും ചര്‍ച്ച തുടരുന്നു. ഇല്ലാത്ത ദൈവത്തില്‍ തെന്‍റ അമ്മൂമ്മയും നാട്ടുകാരാകെയും വിശ്വസിക്കുന്നതെന്തിനെന്ന് ആശ്ചര്യപ്പെടുന്നു. ഉത്സവപ്പിരിവിന് വീട്ടിലെത്തുന്ന അമ്പലക്കമ്മറ്റിക്കാരോട് അമ്പലത്തിന് എന്തിനാ പണം എന്നും അങ്ങനെ ആവശ്യമുണ്ടെങ്കില്‍ ഈശ്വരനോടുതന്നെ ചോദിച്ചാല്‍ പോരെ എന്നും യുക്തിപൂര്‍വ്വം സംശയം ചോദിക്കുന്നു. മറുപടി പറയാനില്ലാത്ത കമ്മറ്റിക്കാര്‍ ദേഷ്യത്തോടും വെറുപ്പോടും കൂടിയാണ് കുട്ടിയെ നോക്കുന്നത്.
 • ഭഗത്സിങ്ങിെന്‍റ ""ഞാന്‍ എങ്ങനെ നിരീശ്വരവാദിയായി"""" എന്ന ഗ്രന്ഥം വായിച്ചത് കുട്ടിയുടെ ചിന്തകള്‍ക്ക് മൂര്‍ച്ചകൂട്ടി. തൂണിലും തുരുമ്പിലും ദൈവമുണ്ടെങ്കില്‍ ആ ദൈവത്തിന് എന്തുകൊണ്ട് പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനാവുന്നില്ല, എന്തുകൊണ്ട് കാന്‍സറും മറ്റു രോഗങ്ങളും ബാധിച്ച് കുട്ടികള്‍ കഷ്ടപ്പെടുന്നു, മണ്ണിലും വിണ്ണിലുമെല്ലായിടത്തുമുള്ള ദൈവത്തെ തേടി ആളുകള്‍ എന്തിന് ശബരിമലയിലും മെക്കയിലും പോണം - അവിടത്തെ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിക്കുന്നതെങ്കിലും ഒഴിവാക്കാമല്ലോ-ഈ വിധത്തില്‍ ഉറക്കെ ചിന്തിക്കുന്ന കുട്ടിയെ കൂട്ടുകാരും നാട്ടുകാരും അകറ്റിനിര്‍ത്തുന്നു. അത് ആ കുരുന്നു മനസ്സിനെ വേദനിപ്പിക്കുന്നുണ്ടെങ്കിലും യാഥാസ്ഥിതിക ചിന്തയുടെ ഇളകിയാട്ടത്തിനുമുന്നില്‍ അടിയറവ് പറയാന്‍ തയ്യാറാകുന്നില്ല.
 • ചിന്തകളെ ചങ്ങലയ്ക്കിടാന്‍ തയ്യാറല്ലാത്ത അമ്മു, യുക്തിക്കു നിരക്കാത്ത എന്തിനെയും ചോദ്യംചെയ്യുന്നതില്‍ മടി കാണിക്കുന്നില്ല. പിറന്നാളിന് മിഠായിയുമായെത്തിയ അയല്‍വീട്ടിലെ രാധയുടെ കൈയില്‍ കണ്ട ചരട്, ദോഷങ്ങളൊന്നും വരാതിരിക്കാന്‍ ജപിച്ചുകെട്ടിയതാണെന്ന് കേള്‍ക്കുമ്പോള്‍, ജപിച്ചുകെട്ടിയ ചരടുണ്ടായിട്ടും തെന്‍റ ക്ലാസിലെ സീതയ്ക്ക് ആക്സിഡന്‍റുണ്ടായത് അവള്‍ ഓര്‍ക്കുന്നു. ഇത്തരം അബദ്ധ ധാരണകള്‍ തിരുത്തപ്പെടേണ്ടതാണെന്ന് അവള്‍ ഉറച്ചു വിശ്വസിക്കുന്നു. സമൂഹത്തില്‍ 90 ശതമാനവും ഇത്തരം വിശ്വാസങ്ങള്‍ക്ക് അടിപ്പെട്ടവരായതിനാല്‍ നമ്മള്‍ക്കൊന്നും ചെയ്യാനാകില്ല എന്ന അമ്മയുടെ അഭിപ്രായത്തോടും കുട്ടി ശക്തിയായി കലഹിക്കുന്നു. തെന്‍റ സഹപാഠിയായ സീമ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്ന ദാരുണമായ രംഗത്തിന് സാക്ഷ്യംവഹിക്കേണ്ടതായി വന്ന അമ്മു വേദനയോടെ ഇങ്ങനെ ചിന്തിക്കുന്നു-""അവര്‍ വലിയ വിശ്വാസിയായിരുന്നല്ലോ. ദൈവത്തെ വിശ്വസിക്കാത്തതിന് അവളെന്നോട് പിണങ്ങിയില്ലേ? ഇപ്പോള്‍ ആ ദൈവം എവിടെപ്പോയി? അഥവാ ഒരു ദൈവമുണ്ടെങ്കില്‍ എെന്‍റ സീമയെ കൊന്നത് അയാളാണെന്ന് ഞാന്‍ പറയും"""".
 • കാമ്പുള്ള ചിന്തകളും ആകര്‍ഷകമായ രചനാപാടവവും അമ്മു എഴുതിയ ഈ പുസ്തകത്തെ മികച്ച വായനാനുഭവമാക്കുന്നു. ഈ പുസ്തകത്തിെന്‍റ എടുത്തു പറയേണ്ട മറ്റൊരു ആകര്‍ഷണം പതിനൊന്നു വയസ്സുകാരിയായ മാളവികയുടെ ചിത്രീകരണമാണ്. അമ്മുവിെന്‍റ ചിന്തകള്‍ക്ക് മിഴിവേകുന്നതാണ് മാളവികയുടെ ജീവസ്സുറ്റ ചിത്രങ്ങള്‍. കൂടുതല്‍ ചിന്തിക്കാനും യുക്തിവിചാരം നടത്താനും പ്രേരിപ്പിക്കുന്ന ഈ പുസ്തകം കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും വായിച്ചിരിക്കേണ്ടതാണ്; കുടുംബ സദസ്സുകളില്‍ തുറന്ന മനസ്സോടെ ചര്‍ച്ചചെയ്യപ്പെടേണ്ടതുമാണ്. ശ്രദ്ധേയമായ ഈ കൃതി വളരെ മനോഹരമായി പ്രസിദ്ധീകരിച്ച് വായനക്കാരിലെത്തിച്ച ചിന്ത പബ്ലിഷേഴ്സ് അഭിനന്ദനം അര്‍ഹിക്കുന്നു.
 • ചിന്തയില്‍ പ്രസിദ്ധീകരിച്ചത് ചൂണ്ടു വിരല്‍ പങ്കു വെക്കുന്നു.

251-പരിശീലനത്തില്‍ പങ്കെടുത്ത ഒരു ടീച്ചര്‍ എഴുതി,


മാഷ്‌,
മലയാളത്തിലാണ്പങ്കെടുത്തത്.കോഴ്സ് ആസ്വാദ്യകരം.എങ്കിലും എനിക്കൊരു സംശയം.പുതിയ സമീപനത്തില്‍ വെള്ളം ചേര്‍ക്കുന്നോ എന്നു..
എല്ലാ വ്യവഹാര രൂപങ്ങള്‍ക്കും ഏതാണ്ട് ഒരേ രചനാ പ്രക്രിയ.അതു ഇനിയും ദഹിച്ചിട്ടില്ല.
 • വ്യക്തിഗത രചന
 • ഏതാനം പേരുടെ പൊതു അവതരണം
 • ചര്‍ച്ച
 • സവിശേതകള്‍ കണ്ടെത്തല്‍
 • അതില്‍ നിന്നും സൂചകങ്ങള്‍ രൂപപ്പെടുത്തല്‍
 • ഗ്രൂപ്പില്‍ പങ്കിടല്‍
 • സൂചകങ്ങള്‍ ഉപയോഗിച്ചു വിശകലനം
 • മികവുകള്‍ പരിമിതികള്‍ ഇവ പങ്കിടല്‍
 • റിപ്പോര്‍ടിംഗ്
 • സ്വയം മെച്ചപ്പെടുത്തല്‍
ഇതാണ് പറഞ്ഞു തന്നത്
സുനാമിയുടെ വീഡിയോ കാണിച്ചു വര്‍ണന എഴുതാന്‍ ഈ പ്രക്രിയ ഉപയോഗിച്ചു,
എന്‍റെ സംശയം തെറ്റാവാം.
ഭാവനാംശം ഉള്ള രചന, ആലംകാരിക പ്രയോഗം, സൂക്ഷ്മ നിരീക്ഷണം ഇവയാണ് പ്രധാന സൂചകങ്ങള്‍
ഈ പ്രക്രിയയ്ക്ക് ശേഷം ഭാവനാംശം ഉള്ള രചന, ആലംകാരിക പ്രയോഗം, സൂക്ഷ്മ നിരീക്ഷണം ഇവയ്ക്കു ടീച്ചര്‍ ഉദാഹരണങ്ങള്‍ നല്കണം.
പിന്നെ നല്ല വര്‍ണനകള്‍ പരിചയപ്പെടുത്തനംമാതൃകകള്‍ വായിക്കുന്നതിലൂടെ വര്‍ണനയെക്കുരിച്ചു നല്ല അവബോധം കുട്ടികള്‍ക്കുണ്ടാകും
ഏതാനം വര്‍ണനകള്‍ പരിചയപ്പെടുത്തി.
മറ്റു മാതൃകകള്‍ നല്‍കിയാല്‍ സുനാമിയുടെ വര്‍ണന എങ്ങനെ മെച്ചപ്പെടും എന്നു ചോദിക്കണം എന്നുണ്ടായിരുന്നു ചോദിച്ചില്ല.
ഈ സൂചകങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാകുമോ എന്ന ചിന്ത എന്നെ അലട്ടി.
ചൂണ്ടു വിരലില്‍ മറുപടി പ്രതീക്ഷിക്കാമോ
വിനയത്തോടെ
രമ ടീച്ചര്‍

ഈ മെയില്‍ കിട്ടിയ ശേഷം ഞാന്‍ മലയാളം പരിശീലന മോഡ്യൂള്‍ പരിശോധിച്ചു

ശരിയാണ് എവിടെയൊക്കെയോ പ്രക്രിയാ ഗര്‍ത്തങ്ങള്‍
 1. പിന്നോക്കം നില്‍കുന്ന കുട്ടികളെ എപ്പോള്‍ എങ്ങനെ പരിഗണിക്കണം എന്ന് വ്യക്തമല്ല.
 2. സുനാമിയെ കുറിച്ചുള്ള വര്‍ണന മെച്ചപ്പെടുത്താന്‍ വര്‍ണനാപരമായ മറ്റു കൃതികള്‍ വായിക്കുന്നത് എങ്ങനെ സഹായകം ആകും?
 3. വ്യക്തിഗതം ഗ്രൂപ്പ് ഇങ്ങനെ ഓരോ പടവും കഴിയുമ്പോള്‍ കുട്ടികള്‍ എല്ലാവരും ഉയര്‍ന്ന പടവുകളിലേക്ക് പോകും എന്നുറപ്പില്ല
 4. സൂചകങ്ങള്‍ കുട്ടികളുടെ പക്ഷത്ത് നിന്ന് ഭാഷാപരമായി നോക്കിക്കണ്ടോ എന്ന് സംശയം.
 5. എല്ലാ വ്യവഹാര രൂപങ്ങള്‍ക്കും ഒരേ പ്രക്രിയ ആണോ എന്നാ സംശയത്തില്‍ കഴംപില്ലേ
 6. മാതൃക അനുകരിക്കല്‍ എന്ന സമീപനത്തിലേക്ക് വഴുതി വീണോ
 7. എഴുത്തിനും വായനയ്ക്കും ഇടം ഉണ്ട് എന്നാല്‍ പ്രാധാന്യം പ്രക്രിയയില്‍ പ്രതിഫലിക്കുന്നുണ്ടോ?

ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയിലേക്ക്‌ പോകാന്‍ ഞാന്‍ സ്വീകരിക്കുന്ന ഒരു തന്ത്രം ഉണ്ട്.എന്നെ മുപ്പതു കുട്ടികളുള്ള ഒരു ക്ലാസിലേക്ക് പ്രതിഷ്ടിക്കും.
ഞാന്‍ ഈ ക്ലാസ് എടുക്കുന്നതായി സ്വയം സങ്കല്‍പ്പിക്കും. ( ഒരു അധ്യാപികയുടെ പക്ഷത്ത് നിന്നും നോക്കി കാണും )
ആദി മുതല്‍ പ്രക്രിയ ( ഞാന്‍ എന്ത് ചെയ്യുന്നു,കുട്ടികള്‍ എന്ത് ചെയ്യുന്നു...) വീഡിയോയില്‍ എന്ന പോലെ മനസ്സില്‍ കാണും .എനിക്ക് അപ്പോള്‍ തെളിച്ചം കിട്ടും
എങ്കില്‍ ഇവിടെയും അങ്ങനെ ആകാം
ആദ്യം വീഡിയോ കാണിക്കുന്നു.
നിര്‍ദേശം -ഈ കാഴ്ച്ചയുടെ അനുഭവം അതെ തീവ്രതയോടെ ഇത് കാണാത്ത മറ്റൊരാള്‍ക്ക് കിട്ടത്തക്കവിധം നിങ്ങള്‍ ഇപ്പോള്‍ കണ്ട സുനാമിയെ കുറിച്ച് എഴുതാമോ .(നിര്‍ദേശത്തില്‍ അവ്യക്തത ഉണ്ടോ ?സ്വയം ചോദിക്കും ഇല്ല ..)
നിര്‍ദേശം കേട്ട കുട്ടിയാണ് ഞാന്‍ എങ്കില്‍ എന്‍റെ ചിന്തയില്‍ എന്താവും നടക്കുക.?
ഓരോരോ സംഭവങ്ങള്‍ വീണ്ടും മനസ്സ് റീ പ്ലേ ചെയ്യും .അതില്‍ പ്രസക്തമായവ അവഗണിക്കേണ്ടവ എന്നിങ്ങനെ വേര്‍തിരിക്കും
എന്നിട്ടോ ഓരോന്നും എങ്ങനെ എഴുതണം എന്നാലോചിക്കും.എഴുത്തിന്‍റെ ക്രമവും ഭാഷയുടെ തീവ്രതയും മനസ്സിന്‍ പരിഗണന ആകും.
കണ്ട കാഴ്ചകള്‍ ഓര്‍ത്തെടുക്കാം
 • ഒരു കുട്ടി കരയുന്നു
 • അസാധാരണ വലുപ്പമുള്ള തിരമാല പാഞ്ഞു വരുന്നു
 • കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ അത് ശക്തിയോടെ അടിച്ചു മറിയുന്നു
 • വീടുകള്‍ തകരുന്നു
 • കെട്ടിടങ്ങള്‍ മുങ്ങുന്നു.
 • ബോട്ടുകളും കാറുകളും വാഹനങ്ങളും കരയിലൂടെ ഒഴുകിപ്പോകുന്നു.
 • മരങ്ങള്‍ കടപുഴകുന്നു
 • ആളുകള്‍ ജീവനും കൊണ്ടോടുന്നു
 • ചിലര്‍ വീഡിയോ പിടിക്കുന്നു
 • പല പ്രായക്കാരുടെ ശവങ്ങള്‍
 • നിലവിളിക്കുന്ന ബന്ധുക്കള്‍
ഈ കാഴ്ചകളില്‍ നിന്നും ഏതൊക്കെ പരിഗണിക്കണം.
സുനാമിയുടെ വരവിന്റെ തീവ്രത ഉള്ളവ ഒഴിവാക്കിക്കൂടാ
അതെ പോലെ സുനാമി ഉണ്ടാക്കുന്ന ദുരന്തവും
കുട്ടികള്‍ എല്ലാവരും ഇങ്ങനെ ചിന്തിക്കണം എന്നില്ല.
ആവിഷ്കരിക്കേണ്ട ആശയങ്ങള്‍ സംബന്ധിച്ച് വ്യക്തതൈല്ലെങ്കില്‍ അത് രചനയെ അപൂര്നമാക്കും
എങ്കില്‍ വ്യക്തിഗത രചനയ്ക്ക് ശേഷം നടക്കേണ്ടത്‌ എന്താവണം
പൊതു പങ്കിടല്‍ എന്ന് തീരുമാനിച്ചാല്‍ മാത്രം പോര എന്ത് പങ്കിടണം ആര് പങ്കിടണം എന്നും പരിഗണിക്കണം
എഴുതിയവര്‍ മാത്രം വായിക്കാന്‍ പറഞ്ഞാല്‍ എഴുതാന്‍ പിന്നില്‍ നില്‍ക്കുന്നവര്‍ -അവര്‍ക്ക് ആശയവും നല്ല അവതരണ ശേഷിയും ഉണ്ടെങ്കില്‍ കൂടി അവസരം കിട്ടാതെ പോകില്ലേ?
അപ്പോള്‍ ഈ ഘട്ടം പ്രധാനം
എന്തൊക്കെ കാര്യങ്ങളാണ് /ആശയങ്ങളാണ് എഴുത്തില്‍ പരിഗണിച്ചത്? എന്ന് ചോദിച്ചാലോ ?
(കൂടുതല്‍ പേര്‍ക്ക് അവസരം.പിന്നില്‍ നിക്കുന്ന കുട്ടികളും പ്രതികരിക്കുന്‍.ഒരാള്‍ ഒരു ആശയം വീതം .എഴുതാന്‍ വിട്ടുപോയതും ഇപ്പോള്‍ തോന്നുന്നതും പറയാം എന്ന് കൂടി നിര്‍ദേശിച്ചാല്‍ ഓ കെ.)
അവര്‍ പറയുന്ന ആശയങ്ങള്‍ ബോര്‍ഡില്‍ രേഖപ്പെടുത്തണം.( എങ്കിലേ അതില്‍ വിശകലനം സാധ്യമാകൂ,പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് എഴുത്ത് രീതി ,വായന ഒക്കെയാകും.)
എന്നിട്ടോ, ചോദ്യങ്ങള്‍ ഉന്നയിക്കണം.
എഴുതിയ ആശയങ്ങളില്‍ പ്രസക്തമായവ എല്ലാം വന്നിട്ടുണ്ടോ? ഏതെങ്കിലും വിട്ടു പോയിട്ടുണ്ടോ?- കൂട്ടിച്ചേര്‍ക്കാന്‍ അവസരം ഉള്‍പ്പെടുത്തിയതിന് ചിലരോട് ന്യായീകരണവും ആവശ്യപ്പെടാം (ഇത് ചിന്തയില്‍ പുന പരിശോധനയ്ക്ക് ഇട നല്‍കും)
ഇനി അടുത്ത ചോദ്യം -ഇവയില്‍ അപ്രസക്തമായവ കടന്നു കൂടിയിട്ടുണ്ടോ? ഒഴിവാക്കിയാലും രചനയെ കാര്യമായി ബാധിക്കാത്തവ.?
ഈ ചര്‍ച്ച കഴിയുമ്പോഴേക്കും പിന്നില്‍ നില്‍ക്കുന്നവരും മുന്നില്‍ നിന്നവരും ആശയപരമായ കാര്യങ്ങളില്‍ കൂടുതല്‍ മുന്നേറിയിട്ടുണ്ടാകും .അതായത് എഴുത്തിനുള്ള അടിത്തറ ശക്തമാക്കാന്‍ കഴിയും .രാമ ടീച്ചര്‍ സൂചിപ്പിച്ച പ്രക്രിയയില്‍ ഈ പരിഗണന ഇല്ല.
ടീച്ചര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രക്രിയ ഇങ്ങനെ ആയിരുന്നു .
 • ഏതാനം പേരുടെ പൊതു അവതരണം
 • ചര്‍ച്ച
 • സവിശേതകള്‍ കണ്ടെത്തല്‍
 • അതില്‍ നിന്നും സൂചകങ്ങള്‍ രൂപപ്പെടുത്തല്‍( ഭാവനാംശം ഉള്ള രചന, ആലംകാരിക പ്രയോഗം, സൂക്ഷ്മ നിരീക്ഷണം ഇവയാണ് പ്രധാന സൂചകങ്ങള്‍)
അതില്‍ പൊതു അവതരണം ചര്‍ച്ച എന്നിവയാണ് നാം റിഫൈന്‍ ചെയ്തത്..സവിശേതകള്‍ ഒരു പൊതു ചര്‍ച്ചയിലൂടെ ഉരുത്തിരിചെടുക്കുക അല്പം പ്രയാസം ആയിരിക്കും.തന്നിരിക്കുന്ന സൂചകങ്ങള്‍ കുട്ടികളില്‍ നിന്നും വരികയുമില്ല. പെട്ടെന്ന് ക്ലാസില്‍ വിരിയുകയുമില്ല.(മുന്‍പ് പഠിപ്പിചിട്ടില്ലെങ്കില്‍..)
രചനയുടെ സവിശേഷതകള്‍ സംബന്ധിച്ച അവബോധം ഉണ്ടാകുകയല്ലേ ആദ്യം വേണ്ടത്.?
ആശയപരമായ പൂര്‍ണത എന്നത് മുന്‍ ചര്‍ച്ചയില്‍ നിന്നും മനസ്സില്‍ പാകിയിട്ടുണ്ടാകും.
ഇനി മറ്റുള്ളവ അബോധപൂര്‍വം മനസ്സ് സ്വാംശീകരിക്കണം
അതിനെന്താണ് വഴി.?
അസാധാരണ വലുപ്പമുള്ള തിരമാല പാഞ്ഞു വരുന്നു എന്ന വാക്യം എടുത്തു ചര്‍ച്ച ചെയ്താലോ.
ഈ കാഴ്ച എങ്ങനെയാണ് നിങ്ങള്‍ അവതരിപ്പിച്ചത്/അനുഭവ തീവ്രത ലഭിക്കും വിധം എഴുതിയോ അസാധാരണ വലുപ്പമുള്ള തിരമാല പാഞ്ഞു വരുന്നു. എന്ന് പറഞ്ഞാല്‍ ആ തിരയുടെ വരവിന്റെ അവസ്ഥ പ്രതിഫലിക്കുമോ?
എല്ലാവര്ക്കും അവസരം- തിരയുടെ വരവ് ശക്തമായ ഭാഷയില്‍ അവതരിപ്പിക്കാം.
 • ആകാശം മുട്ടെ ഉയരമുള്ള തിരമാലകള്‍ വന്നു
 • ആകാശം മുട്ടെ ഉയരമുള്ള കൂറ്റന്‍ തിരമാലകള്‍ വന്നു
 • മഹാപര്‍വതത്തോളം വലുപ്പമുള്ള തിരമാലകള്‍ അലറി പാഞ്ഞെത്തി.
 • കടല്‍ ഇളകി ഉയര്‍ന്നു. രാക്ഷസ രൂപം പൂണ്ട തിരമാലകള്‍ മാനത്തോളം ഉയരത്തില്‍ പൊങ്ങി എല്ലാം വിഴുങ്ങാന്‍ എന്നപോലെ അലറി കുതിച്ചെത്തി.

കുട്ടികള്‍ പറയുന്നത് ബോര്‍ഡില്‍ എഴുതണം.ടീച്ചറുടെ ചിന്തയും ആകാം.തുടര്‍ന്ന് വിശകലനം.സുനാമിയുടെ സംഹാരത്തിരകളുടെ സവിശേഷതകള്‍
"തിരയുടെ ഉയരം ,വലുപ്പം,ശക്തി,ഭീകരത,വരവിന്‍റെ വേഗത,.ഇവ പ്രതിഫലിപ്പിക്കേണ്ടതുണ്ടോ ? എങ്കില്‍ നിങ്ങള്‍ ഏതൊക്കെ വാക്യങ്ങള്‍ തെരഞ്ഞെടുക്കും .
ആദ്യം എഴുതിയപ്പോള്‍ .സൂക്ഷ്മ നിരീക്ഷണം നടത്തിയോ?
തിരമാലയെ വിശേഷിപ്പിച്ച രീതി ? താരതമ്യം ചെയ്തത് കൊണ്ടുള്ള പ്രയോജനം. ഇവയും ചര്‍ച്ച ചെയ്യും.
ഇപ്പോള്‍ സൂചകങ്ങള്‍ മനസ്സില്‍ വേരോടിയിട്ടുണ്ടാകും.
ഇത് പോലെ ഓരോ കാര്യവും മെച്ചപ്പെടുത്തി എഴുതിക്കൂടെ?ഒന്ന് ശ്രമിക്കാം.
തിരിച്ചറിവിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തിഗത രചന ഓരോരുത്തരും മെച്ചപ്പെടുത്തുന്നു.
ഈ സമയം ഞാന്‍ പിന്നോക്കം നില്‍ക്കുന്നവരെ (എഴുത്തിലും ആശയാവിഷ്കാരത്ത്തിലും ) പിന്തുണയ്ക്കാന്‍ പോകും.
വ്യക്തിഗത രചന കഴിഞ്ഞു ഗ്രൂപ്പില്‍ പങ്കിടല്‍
പൊതുവായി പരിഗണിച്ച ആശയങ്ങള്‍
അവയില്‍ ഓരോന്ന് എടുത്തു ഓരോരുത്തരും ആവിഷ്കരിച്ച രീതി ഇവ പങ്കിടണം.
ഇത് കൊണ്ട് മാത്രം രചന മിഴിവുള്ളതാകില്ല.അതിന്റെ തുടക്കം, അവതരണ ക്രമം,ഇഴയടുപ്പം ഇവയൊക്കെ പൊതു ചര്‍ച്ചയില്‍ കൊണ്ട് വരണം.
ഇപ്പോള്‍ കുട്ടികളുടെ മനസ്സില്‍ സൂചകങ്ങള്‍ ഉദാഹരിക്കാന്‍ പാകത്തില്‍ ഉറചിട്ടുണ്ടാകും.
സൂചകങ്ങളെ കുറിച്ച് ചര്‍ച്ചയാകാം
പൊതു ചര്‍ച്ചയ്ക്ക് ശേഷംഅത്യാവശായ് മെച്ചപ്പെടുത്തലോടെ പോര്‍ട്ട്‌ ഫോളിയോ ഫയലിലേക്ക് രചനകള്‍./രചനകളുടെ പ്രദര്‍ശനം .

സുനാമി വര്‍ണിക്കുന്നത് പോലെയാണോ ഒരു പൂങ്കാവനം വര്‍ണിക്കുക?
ഭീകര ദൃശ്യ വര്‍ണനയും സൌന്ദര്യവര്‍ണനയും -പദങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍..ചര്‍ച്ച
ഓരോ പ്രമേയവും അതിന്‍റെ ദൃശ്യാനുഭൂതി ലഭിക്കും വിധം വിവിധ രചയിതാക്കള്‍ എങ്ങനെ ആവിഷ്കരിച്ചിരിക്കുന്നു എന്ന് നോക്കിയാലോ.
കൃതികളുടെ വായനയും വായനയുടെ കണ്ടെത്തല്‍ അവതരണവും. (വായനയുടെ പ്രക്രിയ ?)

അധ്യാപക പരിശീലനം ഒരിക്കലും അന്തിമ വാക്ക് പറയുന്നില്ല.അന്വേഷണത്തിനുള്ള വാതില്‍ തുറന്നിടുകയാണ്.
പ്രയോഗം ധാരണകള്‍ മെച്ചപ്പെടുത്തും.
ആഴത്തിലുള്ള വിശകലനം സഹിതമുള്ള ആസൂത്രണവും അനിവാര്യം.
രചനയുടെ പ്രക്രിയ എല്ലാ വ്യവഹാര രൂപങ്ങള്‍ക്കും ഒരു പോലെ ആകണമെന്നില്ല.ഒരേ വ്യവഹാരരൂപത്ത്തില്‍ തന്നെ പ്രക്രിയാപരമായ വ്യത്യാസങ്ങള്‍ കാണാം.
എഴുത്തുമായി ബന്ധപ്പെട്ട മറ്റുചില കാര്യങ്ങള്‍ ബ്ലോഗില്‍ കൊടുത്തിരുന്നു .അവ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക
.എഴുത്ത്
 1. ആസ്വാദനക്കുറിപ്പുകള്‍ -വളര്‍ച്ചയുടെ മുദ്രകള്‍ .
 2. മാറ്റം പ്രകടം. കാസര്‍കോട് നാലിലാം കണ്ടം സ്കൂളില
 3. "ഒന്നര മാര്‍ക്കിനായി ഒതുക്കി കെട്ടിയ അടഞ്ഞ മുറി...
 4. .എല്ലാ സ്കൂളുകളില്‍ നിന്നും അച്ചടിച്ച പുസ്തകങ്ങള്‍.
 5. ഇന്‍ ലാന്റ് മാസികകള്‍ വൈകണമോ
 6. അനുഭവ വിവരണം എഴുതുമ്പോള്‍ (രണ്ടാം ഭാഗം )
 7. അനുഭവ വിവരണം എഴുതുമ്പോള്‍( ഒന്നാം ഭാഗം )
 8. ഏഴാം ക്ലാസ്സിലെ മാധ്യമ പ്രവര്‍ത്തകര്‍
 9. മലയാളത്തിന്റെ കരുത്തു ഓരോ കുട്ടിക്കും വേണ്ടേ ?
 10. കവിതയുടെ ചിത്ര സാധ്യതകള്‍
 11. ഒരു അനുഭവക്കുറിപ്പ് ( മലയാളം )

ചൂണ്ടു വിരല്‍ ഇരുന്നൂറ്റി അമ്പതു ലക്കങ്ങള്‍ പൂര്‍ത്തീകരിക്കുന്നു


സ്നേഹിതരേ,
ചൂണ്ടു വിരല്‍ ഇരുന്നൂറ്റി അമ്പതു ലക്കങ്ങള്‍ പൂര്‍ത്തീകരിക്കുന്നു
പൊതു വിദ്യാലയങ്ങളെ മികവനുഭവങ്ങള്‍ കൊണ്ടും പ്രായോഗിക മാതൃകകള്‍ കൊണ്ടും ആശയപരമായി പിന്തുണയ്ക്കുക ,അവയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുക, മുന്നേറ്റങ്ങളെ ആവേശമാക്കുക... ഇതായിരുന്നു ചൂണ്ടു വിരലിന്‍റെ ദൌത്യം .രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ തല്പരര്‍ ഒപ്പം അനുഭവം പങ്കിടാന്‍ കൂടി.
എല്ലാ ദിവസവും ഒരു പോസ്റ്റ്‌ എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ടാണ് പ്രവര്‍ത്തിച്ചത്.ലാപ് ടോപ്‌ തകരാറിലായ സന്ദര്‍ഭങ്ങളില്‍ ഒഴികെ കഴിഞ്ഞ ജനുവരി വരെ ആ തീരുമാനം പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ട് .
.ബ്ലോഗിന്റെ പേര് സൂചിപ്പിക്കും പോലെ പൊതു വിദ്യാലയങ്ങള്‍ക്കു വഴി ചൂണ്ടിക്കാട്ടാനും പൊതു വിദ്യാലയങ്ങളെ തകര്‍ക്കുന്ന സമീപനങ്ങലുക്ക് നേരെ വിരല്‍ ചൂണ്ടി വിമര്‍ശനം ഉയര്‍ത്താനും ശ്രമിച്ചിട്ടുണ്ട്
"പുതിയ സാഹചര്യത്തില്‍ "ചൂണ്ടു വിരലിന്റെ ഭാവി എന്താകുമെന്നു പലരും ചോദിച്ചു .
ഭരണമാറ്റം പൊതു വിദ്യാലയങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന ആശങ്ക കാരണമാണ് ആ ചോദ്യങ്ങള്‍.
അക്കാദമിക സമരം തുടരും എന്നാണു മറുപടി
ഇപ്പോള്‍ മറ്റൊരു സാഹചര്യം കൂടി ഉണ്ടായിട്ടുണ്ട്.
മാതൃ ഡിപ്പാര്ട്ടു മെന്റിലേക്കു മടങ്ങുകയാണ്.
ഒത്തിരി സാധ്യതകള്‍ മുന്നില്‍.
ആ വിശേഷങ്ങളുമായി തുടരാം..
ചൂണ്ടു വിരലില്‍ ഇത് വരെ പങ്കിട്ടവ ഇവിടെ ക്രോഡീകരിക്കുന്നു.താല്പര്യമുള്ള വിഭാഗത്തിലെ ഓരോ ശീര്‍ഷകത്തിലും ക്ലിക്ക് ചെയ്യുക.വിശദാംശങ്ങളുടെ ജാലകം തുറക്കും)

മികവിനായി ആഗ്രഹിക്കുന്നവരിലേക്ക് അത് പരിചയപ്പെടുത്തുക.

1.ഇംഗ്ലീഷ് പഠനം
 1. ഇംഗ്ളീഷ് പഠിക്കാന്‍ ഇംഗ്ളീഷ് മീഡിയം വേണ്ടെന്ന് കുട..
 2. പുതിയ ഇംഗ്ലീഷ് പഠന രീതിയുടെ ഫലപ്രാപ്തി
 3. വേവ് -ഇംഗ്ലീഷ് പഠനത്തിലെ പുതുതരംഗം.
 4. നിത്യവും ഇഗ്ലീഷില്‍ അനുഭവ പ്രകാശനം.
 5. കുട്ടികളെ ഇംഗ്ലീഷിന്റെ 'മലകയറ്റാ'ന്‍ അധ്യാപക കൂട്ട...
 6. പാലക്കാട് ജില്ലയിലെ കുട്ടികള്‍ നേട്ടത്തിന്റ നെറുക
 7. അല്ലപ്ര സ്കൂളിലെ ഏഴാം ക്ലാസില്‍ ഇംഗ്ലീഷ് ഇങ്ങനെ
 8. അധ്യാപികയുടെ ആത്മ വിശ്വാസം
 9. യുദ്ധത്തിനെതിരെ ഇംഗ്ലീഷില്‍ തെരുവോര പരിപാടി
 10. ഹായ്. മാധുര്യമുള്ള ഇംഗ്ലീഷ് ക്ലാസുകള്
 11. Refining Discourses through Collaboration
 12. Monitoring Group Activities in Second Language Tea...
 13. The Significance of Group Activities in Second Lan...
 14. ആത്മവിശ്വാസമുള്ള സ്കൂളുകള്‍ ആലപ്പുഴയില്‍ ഉണ്ട്
 15. അധ്യാപകരുടെ സാക്ഷ്യങ്ങള്‍
 16. ഇംഗ്ലീഷ് അനുഭവിക്കുന്ന കുട്ടികള്‍
 17. വെളിയങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ഇംഗ്ലീഷ്മീഡിയം ക്ലാസുകള്‍ നിര്‍ത്തലാക്കി
2.വായന
 1. വായന എന്നാല്‍ എന്തല്ല ?
 2. വായനയുടെ കുഞ്ഞു നാമ്പുകള്‍ മുളയ്ക്കുന്ന ക്ലാസുകള്‍..
 3. കുഞ്ഞു വായന വിളിക്കുന്നു.
 4. ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ? ഞാന്‍ അ..
 5. വായനയുടെ പച്ച. സമയം ഒമ്പതര. രാവിലെ സ്കൂള്‍ ഉഷാറാ..
 6. വായനയുടെ മുത്തു മണികള്‍..
 7. വായനയുടെ ലളിത പാഠങ്ങള്‍ ഒന്നിലെയും രണ്ടിലെയും
 8. പുതിയ പഠന രീതിയുടെ ആത്മാവ് ഉള്‍ചേര്‍ത്ത സ്കൂള്‍
 9. പുസ്തകത്തൊട്ടില്‍
 10. കുട്ടികളുടെ വായന ശാല
 11. വിമര്‍ശനാത്മക വായനക്കാരാകുമോ കുട്ടികള്‍
 12. വായനയിലെ ഇടപെടല്‍ കുറിപ്പുകള്‍
 13. വായനയും ചിന്തയും
 14. മൈന്‍ഡ് മാപ്പിങ്ങും വായനയും.
 15. വായനയും ചിത്രീകരണവും
 16. വായനയുടെ ലോകം എന്‍റെ സ്കൂളില്‍..
 17. ചോദ്യങ്ങളും ചോര്‍ച്ചയും പത്രവായനയും ചോദ്യങ്ങളും
 18. പത്രവായനയെ പ്രോത്സാഹിപ്പിച്ച് ഇവിടെ പത്രവൃക്ഷം
3.എഴുത്ത്
 1. ആസ്വാദനക്കുറിപ്പുകള്‍ -വളര്‍ച്ചയുടെ മുദ്രകള്‍ .
 2. മാറ്റം പ്രകടം. കാസര്‍കോട് നാലിലാം കണ്ടം സ്കൂളില
 3. "ഒന്നര മാര്‍ക്കിനായി ഒതുക്കി കെട്ടിയ അടഞ്ഞ മുറി...
 4. .എല്ലാ സ്കൂളുകളില്‍ നിന്നും അച്ചടിച്ച പുസ്തകങ്ങള്‍.
 5. ഇന്‍ ലാന്റ് മാസികകള്‍ വൈകണമോ
 6. അനുഭവ വിവരണം എഴുതുമ്പോള്‍ (രണ്ടാം ഭാഗം )
 7. അനുഭവ വിവരണം എഴുതുമ്പോള്‍( ഒന്നാം ഭാഗം )
 8. ഏഴാം ക്ലാസ്സിലെ മാധ്യമ പ്രവര്‍ത്തകര്‍
 9. മലയാളത്തിന്റെ കരുത്തു ഓരോ കുട്ടിക്കും വേണ്ടേ ?
 10. കവിതയുടെ ചിത്ര സാധ്യതകള്‍
 11. ഒരു അനുഭവക്കുറിപ്പ് ( മലയാളം )
4.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ക്കൊപ്പം
 1. സമര്‍പ്പിത അധ്യാപനം ഇവിടെ ഈ സ്കൂളില്‍..
 2. വിശുദ്ധ അധ്യാപനത്തിന്റെ ഉദാഹരണം
 3. പെണ്‍ പക്ഷ വിദ്യാലയങ്ങള്‍ (ശിശുസഹൃദം-രണ്ട്)
 4. പത്മിനി ടീച്ചറുടെ ഹാജര്‍ ബുക്കില്‍ ഇന്ത്യ
 5. ബീന ടീച്ചര്‍
 6. നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തത്?
 7. മഴത്തുള്ളിക്കിലുക്കം നല്ലപേര്.ഓര്‍മകളെ അനുഭവങ്ങ..
 8. വിഷമഴ തകര്‍ത്ത ജീവിതക്കാഴ്ചകളുമായി സര്‍വശിക്ഷ അഭിയ...
 9. കൊട്ടാരം വിട്ടിറങ്ങണം. ഞാന്‍ കണ്ടു ബുദ്ധന്റെ കണ്...
 10. കടലിന്റെ മക്കളും മികവിന്റെ പാതയില്‍
 11. കണ്ണവം സ്കൂള്‍ തല ഉയര്‍ത്തി നില്‍ക്കും
 12. "നീ എന്റെ മോനല്ലേടാ" ഒരു കുട്ടി. ഒന്നും അനുസരിക്ക...
 13. കുട്ടികളോട് പറയാന്‍ ഇനി സതിക്ക് സ്വന്തം കഥകളും
 14. .," വരൂ കാണൂ തെരുവുകളിലെ രക്തം .
 15. പ്രഥമ അധ്യാപകന്റെ അറസ്റ്റും ദാവങ്കരയും.
 16. കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളെ തിരികെയെത്തിച്ച് വാളാട്...
 17. Minor ragpicker shuttles between streets, school
 18. ഇല്ലാത്തവര്‍ക്കായി ആയിരത്തിലധികം നോട്ടുപുസ്തകങ്ങള്...
 19. ഇടതു പക്ഷത്തിലെ വലതു പക്ഷം
5.ശിശുസൌഹൃദ വിദ്യാലയം
 1. ശിശു സൌഹൃദ വിദ്യാലയം -സൂചകങ്ങള്‍.
 2. പെണ്‍ പക്ഷ വിദ്യാലയങ്ങള്‍ (ശിശുസഹൃദം-രണ്ട്)
 3. ശിശുസഹൃദം- (ഒന്ന് -കൂടുതല്‍ പരിഗണന)
 4. അന്ന് എട്ടു കുട്ടികളുടെ സ്കൂള്‍
 5. "നീ എന്റെ മോനല്ലേടാ" ഒരു കുട്ടി. ഒന്നും അനുസരിക്ക...
 6. അടിയും വടിയും വേണ്ടാ
6.ക്ലാസ് അന്തരീക്ഷം/ക്രമീകരണം
 1. ക്ലാസില്‍അക്കാദമിക ഉന്മേഷം ആസ്വദിക്കാനാകണം
 2. വരൂ ഒപ്പം നടക്കാം...
 3. ഹോളി ഫാമിലി വിശേഷങ്ങള്‍..
 4. ക്ലാസ് പായകള്‍
 5. മരതക കാന്തിയില്‍ മുങ്ങി ഒരു വിദ്യാലയം.
 6. ക്ലാസ്ചുമരില്‍ വെള്ളചതുരം.
 7. സ്റ്റാഫ് റൂം.. ഓഫീസ് റൂം...
 8. അധ്യാപന മികവിന്റെ തുടിപ്പുകള്‍
 9. സ്റ്റാഫ് റൂം (റിസോഴ്സ് റൂം! )
 10. നന്മയുടെ പ്രകാശം.
 11. തുറന്ന ക്ലാസ് മുറികള്‍..
 12. പ്രവര്‍ത്തന കേന്ദ്രിത ക്ലാസ് ക്രമീകരണം. കൊല്ലം ടൌന...
 13. ബോര്‍ഡുകള്‍ അടയാളങ്ങള്‍ ആണ്
 14. ചൈതന്യമുള്ള ക്ലാസ് ചുമരുകള്‍ ക്ലാസ് മുറി എന്നത് ...
 15. സ്പ്രേ പെയിന്റ് നിങ്ങളുടെ വിദ്യാലയത്തിനും ആവശ്യമ...
 16. പുതുമയുടെ പൂക്കാലം
 17. ക്ലാസ് പ്രദര്‍ശന ബോര്‍ഡുകള്‍
 18. അമേരിക്കയിലെ സ്കൂളുകളില്‍ ..
 19. ഇടുക്കി ഡയറ്റ് ലാബ് സ്കൂള്‍ മാതൃകയാകുന്നു
 20. സ്കൂള്‍ ടോയ്ലെട്ടുകള്‍
 21. സ്കൂള്‍ ഭക്ഷണശാലയ്ക്കൊരു മാതൃക.
 22. മണക്കാട് സ്കൂള്‍ ദൃശ്യങ്ങള്‍ അത്യാകര്‍ഷകം
 23. ക്ലാസില്‍ മത്സ്യങ്ങള്‍ നീന്തി തുടിക്കുന്നു..
 24. പുതു വര്‍ഷത്തിലേക്ക് ചില മാതൃകകള്‍
7.നിരന്തര വിലയിരുത്തല്‍
 1. വിലയിരുത്തല്‍-ഫീഡ് ബാക്ക്-പഠനമുന്നേറ്റം ...
 2. ഫീഡ് ബാക്ക് -ഒരു ഉദാഹരണം
 3. ഫീഡ് ബാക്ക് എന്തിന്? എങ്ങനെ ?
 4. ഫീഡ് ബാക്ക് സെപ്തംബര്‍ നാലിന് അധ്യാപകര്‍ ഒത്തു കൂട...
 5. പോര്‍ട്ട്‌ ഫോളിയോ -സങ്കല്പമല്ല യാഥാര്‍ത്ഥ്യം ... .
 6. ഇതുതന്നെയാണ് പഠനം ...ഇതുതന്നെയാണ് വിലയിരുത്ത...
 7. പരസ്പരം താങ്ങും തണലുമാകുന്ന വിലയിരുത്തല്‍ . "എന...
 8. ഓരോ കുട്ടിയേയും മികവിലേക്ക് കൈ പിടിച്ചുയര്‍ത്ത...
 9. ഒന്നാം ക്ലാസിലെ കുട്ടികള്‍ വളര്‍ത്തിയെടുത്ത സൂചക..
 10. ക്ലാസ് പോര്‍ട്ട്‌ ഫോളിയോ
 11. നിരന്തര വിലയിരുത്തല്‍ ക്ലാസുകളില്‍ അധ്യാപികയും അമ്
 12. തങ്കയം സ്കൂളിലെ നിരന്തര വിലയിരുത്തല്‍. തങ്...
 13. പഠനത്തിന്റെ തെളിവുകള്‍ നിറയുന്ന ബാഗുകള്‍ .
 14. വിലയിരുത്തലില്‍ കുട്ടികളുടെ മനസ്സിന്റെ പങ്കാളിത്ത
 15. ഒരു കുട്ടിയും പിന്നിലാവരുത്.
8.പഠനോപകരണം
 1. കൊച്ചു കൊച്ചു മികവുകള്‍
 2. തൊപ്പി പ്പാവകള്‍ ക്ലാസില്‍
 3. .കൊച്ചു പഠനോപകരണങ്ങള്‍
 4. പുസ്തക വൃക്ഷം പിന്നെ സ്കൂളുകള്‍ക്ക് വേണ്ട കുറെ ഇ...
 5. വര്‍ക്ക് ഷീറ്റുകള്‍ വ്യാപകമാകുന്നു. തിരുവനത പ...
9.പത്രം
 1. ഒന്നാം ക്ലാസിലെ പത്രം അസംബ്ലിയില്‍
 2. സ്കൂള്‍ പത്രങ്ങള്‍ ക്ലാസ് പത്രങ്ങള്
 3. ക്ലാസ്പത്രങ്ങളുടെ കാലം വരവായി
10.പരിശീലനാനുഭവം
 1. ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്നും സ്കൂള്‍ മികവിലേ...
 2. സ്വയം ശാക്തീകരിക്കുന്ന അധ്യാപകര്‍
 3. അധ്യാപക പരിശീലന കലണ്ടര്‍
 4. അവധിക്കാല അധ്യാപക പരിശീലനത്തില്‍ ആവേശപൂര്‍വ്വം...
11.ഭൌതികസൌകര്യങ്ങളില്‍ മികവ്

 1. പൊതുവിദ്യാലങ്ങള്‍ക്ക് മഴവില്‍ കുപ്പായം. ...
 2. പേരൂര്‍ യു പി സ്കൂള്‍ വ്യത്യസ്തം
 3. കുളത്തൂര്‍ സര്‍ക്കാര്‍ സ്കൂളിന്റെ ചിത്രങ്ങള്‍
 4. പച്ചപ്പന്തലുള്ള വിദ്യാലയം ഹരിതാലയം
12.സ്കൂളുകളില്‍ വിദഗ്ധരുടെ ക്ലാസ്സുകളും
13.പ്രഥമാധ്യാപകര്‍.
 1. പ്രഥമ അധ്യാപകര്‍ മറ്റു വിദ്യാലയങ്ങള്‍ കാണേണ്ടതുണ്ട...
 2. ഐബി ടീച്ചര്‍ - തേര്‍ഡ് ക്യാമ്പ് സ്കൂളിന്റെ സാരഥി.
 3. വെള്ളാങ്ങല്ലൂരിലെ പ്രഭാവതി ടീച്ചര്‍.
 4. ഞങ്ങളാണ് പ്രഥമ അധ്യാപകര്‍ "ബോര്‍ഡിലെ രേഖപ്പെടുത..
 5. ദല്‍ഹിയിലെ ഗ്രാമ വിദ്യാലയത്തില്‍.
 6. വരൂ ഒപ്പം നടക്കാം...
14. സ്കൂള്‍ സാംസാരിക പ്രവര്‍ത്തനം
15. വിദ്യാഭാസ ഗുണനിലവാരം- സംവാദം
 1. നമ്മുടെ വിദ്യാര്‍ഥികള്‍ മുന്നില്‍ തന്നെ
 2. പഠന കോണ്ഗ്രസും വിദ്യാഭ്യാസവും
 3. കൊമ്പന്‍ സ്കൂളുകള്‍ക്ക് നിലവാരമില്ല
 4. അണ്‍എയിഡഡ് വിദ്യാലയങ്ങള്‍- സംവാദം
 5. ദുരന്ത ബാധിത പ്രദേശങ്ങള്‍ വിളിക്കുന്നു
 6. നേട്ടങ്ങളുടെ നേര്‍കാഴ്ചകള്‍
 7. പൂര്‍ണ സംതൃപ്തിയുടെ ഒരു വര്ഷം
 8. കൂട്ടക്കനി- കൂട്ടായ്മയുടെ മധുരക്കനി
 9. ഉണര്‍വിന്‍റെ കാഴ്ചകള്‍
 10. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും വിദ്യാഭ്യാസവും
 11. അറിവും അവകാശമാണെന്നോര്‍ക്കണം
 12. ഒരു വട്ടം കൂടിയീ പഴയ വിദ്യാലയ..
 13. പ്രകടനപത്രികകളും വിദ്യാഭ്യാസവും
 14. ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ്.
 15. ചലച്ചിത്രത്തിന്റെ സാധ്യതകള്‍
 16. ചേര്‍ത്ത് വായിക്കാം
 17. അന്വേഷണം സത്യം കണ്ടെത്തും.
 18. ഇന്ന് കോഴഞ്ചേരി ഉപജില്ല നാളെ എല്ലാ ജില്ലകളും..
 19. മാണിക്യകല്ലു സ്കൂളില്‍
 20. പ്രകാശമില്ലാത്ത ഒരു ലേഖനമാണോ ഇതു?
16.സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് -റിസേര്‍ച് ഗ്രൂപാകുംപോള്‍
 1. കുട്ടികള്‍ക്കായി ഒരു വിദ്യാലയമനസ്സ്
 2. അടുത്ത വര്‍ഷം എങ്ങനെ? ആലോചന തുടങ്ങിയോ
 3. അധ്യാപന മികവിന്റെ തുടിപ്പുകള്‍
17.ബി ആര്‍ സികള്‍
 1. .മുഖം മാറുന്ന ബി ആര്‍ സികള്‍
 2. പുസ്തക വൃക്ഷം പിന്നെ സ്കൂളുകള്‍ക്ക് വേണ്ട കുറെ ഇ...
 3. ഞങ്ങളാണ് പ്രഥമ അധ്യാപകര്‍ "
18.ബാല സ്കൂളില്‍
 1. ക്ലാസില്‍ കച്ചവട മൂല
 2. വാര്‍ത്തകള്‍ വായിക്കാനും പാവ നാടകം നടത്താനും
 3. ഗണിതം വാഴുന്ന ക്ലാസുകള്‍
 4. സി ഡി പുഷ്പങ്ങള്‍
 5. ചുമരില്‍ മരങ്ങള്‍ പൂക്കും കായ്ക്കും
 6. ഗണിത ജാലകം
 7. ദല്‍ഹിയിലെ ഗ്രാമ വിദ്യാലയത്തില്‍..
 8. ഈ വിദ്യാലയത്തില്‍ ബാല കോഴിക്കോട് ഫറോക്കില്‍ ഒ.
 9. വളയിട്ട ജനലഴികള്‍. ഫാറൂക്ക് ഉപജില്ലയിലെ കാലിക്ക
 10. പുതുമയുടെ പൂക്കാലം
19.ശുചിത്വം
 1. സ്കൂള്‍ ശുചിത്വ പാഠം.
 2. ശുചിത്വം ഇവിടെ കുട്ടികളുടെ ദൈനം ദിന പാഠം
20.രക്ഷിതാക്കളും സ്കൂളും
 1. എന്റെ അമ്മ എന്റെ ശക്തി
 2. ക്ലാസ് പി ടി എ ദിനത്തിനായി.
 3. രക്ഷാകർത്തൃശാക്തീകരണം-ഒരനുഭവം
 4. രക്ഷിതാക്കളുടെ പ്രിയ വിദ്യാലയം
 5. അധ്യാപികമാര്‍ കുട്ടികളുടെ വീടുകളിലേക്ക്.
 6. അമ്മമാര്‍ അടുക്കള സാധനങ്ങളുമായി പരീക്ഷണ ശാലയില്‍ ...
 7. .അനുസരണം ഇല്ലാത്ത രക്ഷിതാക്കള്‍
21.ശാസ്ത്രത്തിന്റെ പാത
 1. അമ്മമാര്‍ അടുക്കള സാധനങ്ങളുമായി പരീക്ഷണ ശാലയില്‍ ...
 2. ഇന്നത്തെ ചിത്രം കാഞ്ഞിര പ്പൊയില്‍ സ്കൂള്‍-കാസറകോ...
 3. നാട്ടു പൂക്കള്‍ തേടിപ്പോയ കുട്ടികള്‍. ഓണക്കാലം ജ...
 4. അറിവിന്റെ ഓണമുള്ള സ്കൂള്‍. "വീടുകളില്‍ ഞങ്ങളുടെ...
 5. സ്കൂള്‍ ദിനങ്ങള്‍.ബ്ലോഗ്‌ സ്പോട്ട്.കോം
 6. ജൈവ മുദ്ര
 7. പച്ചപ്പിന്റെ മട്ടുപ്പാവുകളുമായി വിദ്യാലയങ്ങള്‍
 8. വിദ്യാര്‍ഥി കൂട്ടായ്മയില്‍ 'വിത്തറിവ്'
22.ഗ്രൂപ്പ് പ്രവര്‍ത്തനം (സൂക്ഷ്മ പ്രക്രിയ)-പിന്നാക്കം നില്‍ക്കുന്നവര്‍ക്കൊപ്പം
 1. ഗ്രൂപ്പുകള്‍ ആശ്രിതരെ സൃഷ്ടിക്കുന്നോ? ഞാന്‍ കു...
 2. മലയാളത്തിന്റെ കരുത്തു ഓരോ കുട്ടിക്കും വേണ്ടേ ?
 3. പായസം വെച്ചാല്‍ കണക്കു പഠിക്കുമോ..?
 4. ഗണിതവും ഗ്രൂപ്പ് പങ്കിടലും
23.ഐ ടി സാധ്യതകള്‍
 1. എടപ്പാള്‍- സമ്പൂര്‍ണ ബ്ളോഗീകരണ പരിപാടി
 2. ക്ലാസ്ചുമരില്‍ വെള്ളചതുരം.
 3. യു പി ക്ലാസില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പഠനം..
 4. രതീഷ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ അത് സ്കൂള്‍ കാണു...
 5. നവംബര്‍ പതിനാലിന് ചൂണ്ടു വിരല്‍ അഖിലേന്ത്യാ തലത്ത
 6. സ്വയം വിലയിരുത്തല്‍ ഫീഡ് ബാക്ക് സഹിതം
 7. നരവൂര്‍ എല്‍ പി സ്കൂള്‍ പരീക്ഷാഫലം ഇന്ടര്‍നെട്ടില.
 8. മലയാള ബ്ലോഗുകൾ‍ക്ക് ന്യൂദില്ലിയില് അംഗീകാരം.
 9. സ്കൂളുകളില്‍ ഇനി പഠനം ആധുനിക സങ്കേതങ്ങള്‍ പ്രയോജന...
24.ഗണിതം
 1. പായസം വെച്ചാല്‍ കണക്കു പഠിക്കുമോ..?
 2. ഗണിതവും ഗ്രൂപ്പ് പങ്കിടലും

25.വളരുന്ന പഠനോപകരണം
 1. സംവാദം -തുടരുന്നു... .
 2. സംവാദം -തുടരുന്നു....
 3. .സംവാദം -
 4. .സംവാദം
 5. വളരുന്ന പഠനോപകരണം ഇങ്ങനെ ഈ വര്ഷം
 6. ബിഗ്പിക്ച്ചറിന്റെ സാധ്യതകള്‍
 7. big picture workshop
 8. അഭിമാനിക്കാവുന്ന കാര്യങ്ങള്‍ ഓരോ ക്ലാസിലും

26.കൃഷിയും പഠനവും
 1. നാലിലാം കണ്ടം സ്കൂളില്‍ പഠനം കൃഷിയിലൂടെ. പല വിദ...

27.ഒന്നാം ക്ലാസ്
 1. പാഠം ൮ സിന്ധു ടീച്ചറാണ് താരം.
 2. പാഠം ൭ ഒന്നാം ക്ലാസ്സിലെ ടീച്ചറാണോ ?
 3. പാഠം 6 കഥ പറയുന്ന മണല്‍ത്തടം.
 4. പാഠം-൪ ചിരിക്കുന്ന പൂക്കള്‍ ( കുഞ്ഞുങ്ങളുടെ കുട്ടി...
 5. പാഠം -൩
 6. പഠന മികവിന്റെ ഒന്നാം ക്ലാസ്
28.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി
 1. ബത്തേരി പി ഇ സിയുടെ പാത മറ്റു പി ഇ സികളും പിന്ത...
 2. പി ഇ സി ശക്തിപ്പെടുത്തുക
 3. ആവേശം വിതറിയ പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി യോഗം
 4. മലയാലപ്പുഴ പി ഇ സി
 5. പേരാമ്പ്ര ജനകീയം. അധികാരം ജനങ്ങള്‍ക്ക്‌ എന്നത് .
29.സ്കൂള്‍ അസംബ്ലി
 1. പച്ച പന്തല്‍.
 2. പാഠം ൫ വിദ്യാല അസംബ്ലിയും അക്കാദമികആഘോഷവും
 3. ഒന്നാം ക്ലാസിലെ പത്രം അസംബ്ലിയില്‍
30.ആവിഷ്കാരം
 1. ക്ലാസുകളില്‍ അരങ്ങുണരുന്നു. ( പരിഷ്കരിച്ച കുറി...
 2. ക്ലാസ്സിലൊരു നാടകം,അഭിനേതാക്കളായി മുഴുവന്‍ കുട്ടികളും!
 3. "കണ്ണംമംഗലം നേര്‍ക്കാഴ്ച""
31.അര്‍ത്ഥമുള്ള ദിനങ്ങള്‍, വര്‍ഷങ്ങള്‍
 1. കാനനങ്ങള്‍ ജനങ്ങള്‍ക്ക്‌
 2. സ്വാതന്ത്ര്യവും കുട്ടികളുടെ അവകാശവും. ഒരു ബോര്‍...
 3. aug-15
 4. ആഗസ്റ്റ്‌ പറയുന്നു.. " മക്കളെ... അമ്മയ്ക്ക് പറയ...
 5. .അധ്യാപകദിനം
 6. ക്ലാസ് പെന്‍സില്‍..
 7. അധ്യാപകദിനം സ്പെഷ്യല്‍.
 8. അധ്യാപകദിനം സ്പെഷ്യല്‍.
 9. ഹേ റാം, ഹേ റഹീം, ദൈവത്തിന്റെയും,രാജ്യത്തിന്റെയും ശ..
 10. ജൈവ മുദ്ര
 11. നാട്ടു പൂക്കള്‍ തേടിപ്പോയ കുട്ടികള്‍. ഓണക്കാലം
 12. .ജൈവ മുദ്ര
 13. രസതന്ത്ര വര്ഷം
 14. കാന്‍വാസില്‍ ഓര്‍മക്കൂട്ടുകള്‍; നിറങ്ങളില്‍ ഹുസൈന്...
32.praveshanolsavam

 1. പ്രവേശനോത്സവത്തില്‍ ഞാന്‍ കുട്ടികള്‍ക്കൊപ്പം മനസ്സ...
 2. പൂമാലയില്‍ പുതുമകളോടെ പുതുവര്‍ഷം
 3. പ്രസംഗം വേണ്ട!
 4. Colourful welcome
 5. പ്രവേശനോത്സവം ജില്ലകളിലൂടെ..

33. മികവിന്റെ വിദ്യാലയങ്ങള്‍
൩.൨.൧ മികവു സംഘാടനം
 1. സ്കൂള്‍തല മികവിങ്ങനെ.
 2. സ്കൂള്‍ മികവുത്സവം -കക്കാട്ടിരി മാതൃക .-2.
 3. മികവെന്നു പറയുമ്പോള്‍ ചില ചോദ്യങ്ങള്‍ മനസ്സില്‍
 4. രക്ഷിതാക്കളും മികവനുഭവവും-4
 5. മികവു സംഘാടനം (5)
 6. സ്കൂളിന്റെ സ്വപ്‌നങ്ങള്‍
 7. 7-മികവു സംഘാടനവും എസ് ആര്‍ ജിയും
 8. നേട്ടങ്ങളുടെ നേര്‍കാഴ്ചകള്‍
 9. വളരുന്ന പഠനോപകരണം ഇങ്ങനെ ഈ വര്ഷം
 10. കൊച്ചു കൊച്ചു മികവുകള്‍
 11. ആഹ്ലാദം പകരുന്ന വാര്‍ത്തകള്‍
 12. പഞ്ചായത്ത്‌മികവുത്സവം തുടങ്ങി
 13. മികവുത്സവങ്ങള്‍ സമൂഹം ഏറ്റെടുക്കുന്നു
 14. സ്കൂളിനെ എങ്ങനെ അവതരിപ്പിക്കും ?
 15. സ്കൂള്‍തല മികവിങ്ങനെ.
 16. ഉണര്‍വിന്‍റെ കാഴ്ചകള്‍
 17. കൂട്ടക്കനി- കൂട്ടായ്മയുടെ മധുരക്കനി
 18. ആഹ്ലാദം പകരുന്ന വാര്‍ത്തകള്‍
 19. പൂര്‍ണ സംതൃപ്തിയുടെ ഒരു വര്ഷം

32.൨ ബമ്മണ്ണൂര്‍ യു പി സ്കൂള്‍
32.൩ തേര്‍ഡ് ക്യാമ്പ്
൩.൨.4 നാലിലാംകണ്ടം സ്കൂള്‍ കാസര്‍കോട്
.൩.൨.൫ ചാല യു പി സ്കൂള്‍ തിരുവനന്തപുരം
൩.൨.൬ ഫിഷറീസ് എല്‍ പി സ്കൂള്‍ ബേക്കല്‍
൩.൨.൭ നരവൂര്‍ എല്‍ പി സ്കൂള്‍ കണ്ണൂര്‍
൩.൨.൮ അയിലം യു പി സ്കൂള്‍ തിരുവനന്തപുരം
.൯ അല്ലപ്ര യു പി സ്കൂള്‍ എറണാകുളം

പച്ചപ്പിന്റെ മട്ടുപ്പാവുകളുമായി വിദ്യാലയങ്ങള്‍

വെള്ളമുണ്ട: വയനാടന്‍ ഹരിത കവചത്തിന് കാവലാളായി വിദ്യാര്‍ഥികളുടെ കൂട്ടായ്മകള്‍ ശ്രദ്ധേയമാവുന്നു. വിദ്യാര്‍ഥികള്‍ സ്വന്തം ഏറ്റെടുത്ത് നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് മാതൃകാപരമാവുന്നത്. തരിശിടുന്ന നിലങ്ങളില്‍ പച്ചപ്പിന്റെ കുപ്പായമണിഞ്ഞു നില്‍ക്കുകയാണ് വിദ്യാലയ അങ്കണങ്ങള്‍. നാട്ടുമാവും ഔഷധച്ചെടികളും നാനാതരം മരങ്ങളും ചേര്‍ന്ന് പച്ചപ്പിന്റെ മട്ടുപ്പാവുകളാണ് ഓരോ വിദ്യാലയത്തിനും സ്വന്തമായുള്ളത്.

വരളുന്ന ലോകത്തിന് മരം കൊണ്ട് മറുപടി നല്‍കാന്‍ ചെറുതലമുറകളാകെ ഉണര്‍ന്നിറങ്ങിയപ്പോള്‍ രക്ഷാകര്‍ത്താക്കളും അധ്യാപകരുമൊക്കെ ഇവര്‍ക്ക് പിന്തുണയായുണ്ട്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ അങ്കണം മുതല്‍ വഴിയോര വനവത്കരണം വരെ നീളുന്നതാണ് കുട്ടികളുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. പരിസ്ഥിതി സംരക്ഷണത്തിനായി 'മാതൃഭൂമി' നടപ്പാക്കുന്ന 'സീഡ്' പദ്ധതിയിലും വിദ്യാലയങ്ങള്‍ ആവേശത്തോടെ പങ്കെടുക്കുന്നുണ്ട്.

അതേസമയം മിതോഷ്ണമേഖലയായ നീലഗിരി ജൈവ മണ്ഡലത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന വയനാട്ടില്‍ നിന്നും കുളിര് അകലുന്നു. ഒരുകാലത്ത് സദാ മഞ്ഞുമൂടിക്കിടന്നിരുന്ന മലയോരങ്ങള്‍ ഇന്ന് മരുപര്‍വതമാകുകയാണ്.

ഉഷ്ണമേഖലയായ കര്‍ണാടകയെ വയനാട്ടില്‍ നിന്നും വേര്‍തിരിച്ചത് ഹരിത കവചങ്ങളായിരുന്നു. മുളങ്കാടുകളും നിത്യഹരിത വനങ്ങളും ഉഷ്ണക്കാറ്റിനെ ഏറെക്കാലം വയനാട്ടില്‍ നിന്നും അകറ്റി നിര്‍ത്തി. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ താളപ്പിഴകളാണ് പുതിയ ദുരന്തമായി വയനാട് നേരിടുന്നത്.

പശ്ചിമഘട്ടത്തില്‍ തിങ്ങിവളര്‍ന്ന നിബിഡവനങ്ങളും തെക്കന്‍കാറ്റിനെ തടഞ്ഞുനിര്‍ത്തുന്ന ഗിരിപര്‍വതങ്ങളുമാണ് വയനാട്ടില്‍ ആര്‍ദ്രമായ കാലാവസ്ഥയുണ്ടാക്കിയത്. ഏതു വേനലിലും കുളിരുകനിയുന്ന കാട്ടരുവികളാല്‍ സമ്പന്നമായിരുന്നു മലനിരകള്‍. വനംകൊള്ളയും പാറഖനനവും മണ്ണൊലിപ്പും സക്രിയമായതോടെ മഴക്കാലത്ത് മാത്രമാണ് ഇവ ജീവന്‍ വീണ്ടെടുക്കുന്നത്.

നാനൂറിലധികം പുഷ്പിതസസ്യങ്ങളുടെയും 1600-ലധികം സൂക്ഷജന്തു വൈവിധ്യത്തിന്റെയും നാടായിരുന്നു വയനാടന്‍ സമതലം. അപൂര്‍വയിനം മരത്തവളകള്‍ ഏറെയുള്ള കുറിച്യാര്‍മലയും കുഞ്ഞന്‍ മരങ്ങളുടെ സങ്കേതമായ ബാണാസുരമലയും അതിജീവനം തേടുകയാണ്. ലംഗൂര്‍, മലബാര്‍ ഫേണ്‍ഹില്‍ തുടങ്ങിയ ജീവിവര്‍ഗങ്ങളും വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനം നേരിടാനാവാതെ അരങ്ങൊഴിയുകയാണ്.

മഴക്കാലം തുടങ്ങിയാല്‍ പെരുമഴയും വേനലെത്തിയാല്‍ കൊടും വരള്‍ച്ചയുമാണ് ഇന്ന് വയനാടിന്റെ പ്രധാന പ്രശ്‌നം. ദുരന്തങ്ങളോടെയാണ് ഓരോ മഴക്കാലവും കടന്നുപോകുന്നത്. പ്രകൃതി നേരിടുന്ന കടുത്ത പ്രതിസന്ധികളാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു.

ഭൗമശാസ്ത്രപഠനങ്ങളും വയനാടിന്റെ നിലനില്പിനെക്കുറിച്ച് ആകുലതകള്‍ പങ്കുവെക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി വിദ്യാര്‍ഥികള്‍ ഒന്നായി നിവര്‍ത്തുന്ന കുടകള്‍ ഒരു പരിസ്ഥിതി വാരാചരണംകൂടി കടന്നുപോകുമ്പോള്‍ പ്രതീക്ഷയേകുന്നു.

07 June 2011
Mathrubhumi

ചലച്ചിത്രത്തിന്റെ സാധ്യതകള്‍

ചലച്ചിത്രോത്സവം മധു കൈതപ്രം ഉദ്ഘാടനം ചെയ്യുന്നു.
ചലച്ചിത്രത്തിന്റെ സാങ്കേതികവും സൗന്ദര്യാത്മകവുമായ തലങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ആഴത്തില്‍ തിരിച്ചറിവുണ്ടാക്കുന്നതിനായി പയ്യന്നൂര്‍ ഗവ. ഗേള്‍സ്് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ ചലച്ചിത്രോത്സവം ശ്രദ്ധേയമായി. സിനിമയെന്ന ഇരുപതാം നൂറ്റാണ്ടിന്റെ കലയെ കേവലം ഒരു കച്ചവട ഉത്പന്നമായി മാത്രം കാണുന്ന ശീലത്തില്‍ നിന്നും മാറിനടക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതായിരുന്നു മൂന്നു ദിവസം നീണ്ടുനിന്ന ചലച്ചിത്രോത്സവത്തിലെ ക്ലാസുകളും പ്രദര്‍ശിപ്പിച്ച സിനിമകളും.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിന്റെ ഉത്ഘാടനം പ്രശസ്ത സംവിധായകന്‍ മധു കൈതപ്രം നിര്‍വഹിച്ചു.
സ്‌കൂളുകളില്‍ വച്ചേ സിനിമയെ സൂക്ഷ്മമായി പഠിക്കുന്നതിന്റെ മെച്ചങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു.
മനുഷ്യന്റെ ഉള്ളിലെ നന്മയും കരുണയും വളര്‍ത്തകയും മറ്റേതൊരു കലാരൂപത്തെയും പോലെ നാളെയുടെ നന്മയിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുക തന്നെയാണ് സിനിമയുടെയും ലക്ഷ്യം.
നല്ല സിനിമകളെ പിന്തുണയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈയെടുക്കേണ്ടതുണ്ടെന്നും അങ്ങിനെ മാത്രമേ ദുഷിച്ചുനാറിയ ഒരു ചലച്ചിത്രസംസ്‌കാരത്തില്‍ നിന്നും പുറത്തുകടക്കാന്‍ നമുക്ക് കഴിയൂ എന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു.


ചൈനീസ് സിനിമയായ ഗെറ്റിംഗ് ഹോം, ചാര്‍ളി ചാപ്ലിന്റെ കിഡ്, സ്പാനിഷ് സിനിമയായ പാന്‍സ് ലാബരിന്ത്, കൊറിയന്‍ സിനിമ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്, പഥേര്‍ പാഞ്ചാലി, ബഷീര്‍ ദ മാന്‍, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കേള്‍ക്കുന്നില്ലേ, സിനിമാ ടിക്കറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു.
സിനിമയുടെ സാങ്കേതിക വളര്‍ച്ചയുടെ ചരിത്രം ചലച്ചിത്രങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ എടുത്തുകാട്ടി എം. കെ. അജയകുമാര്‍ പരിചയപ്പെടുത്തി.
ലൂമിയര്‍ സിനിമകള്‍, ഗ്രേറ്റ് ട്രെയിന്‍ റോബറി, ബര്‍ത്ത് ഓഫ് എ നാഷന്‍, ഫ്‌ളവേര്‍സ് ആന്ഡ് ട്രീസ് എന്നിവ ക്ലാസിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു.
കച്ചവട സിനിമകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന തെറ്റായ പ്രവണതകളെ സംബന്ധിച്ചും നല്ല സിനിമകള്‍ എങ്ങിനെ തിരിച്ചറിയാം എന്നതിനെ സംബന്ധിച്ചും ജിനേഷ് കുമാര്‍ എരമം ക്ലാസെടുത്തു.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്ന പ്രവണത എന്നിവയ്ക്ക് കച്ചവടം മാത്രം ലക്ഷ്യമാക്കി പുറത്തിറങ്ങുന്ന സിനികള്‍ എങ്ങിനെ കാരണമാകുന്നു എന്ന് സോദാഹരണം അദ്ദേഹം വ്യക്തമാക്കി. കുട്ടികളുമായുള്ള സംവാദവും ഈ വിഷയത്തില്‍ കൂടുതല്‍ തെളിച്ചം നല്കി.
ജിനേഷ് കുമാര്‍ എരമം

എം. കെ അജയകുമാര്‍


സിനിമയെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമകളും ക്ലാസുകളും ഉപകാരപ്രദമായി എന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു.
സ്‌കൂളിലെ മലയാളം അധ്യാപകന്‍ പ്രേമചന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്

കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളെ തിരികെയെത്തിച്ച് വാളാട് ഗവ. ഹയര്‍ സെക്കന്‍ഡറി

 • വാളാട്: പ്രതികൂല സാഹചര്യങ്ങളില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച 15 ആദിവാസി കുട്ടികള്‍ക്ക് വീണ്ടും അക്ഷരങ്ങളുടെ വാതില്‍ തുറന്നു കൊടുക്കുകയാണ് വാളാട് സ്‌കൂള്‍.
 • ഇവര്‍ക്കായി പ്രത്യേകം പ്രവേശനോത്സവം സംഘടിപ്പിക്കാനും സ്‌കൂള്‍ അധികൃതര്‍ മറന്നില്ല. ജില്ലയില്‍ ആദ്യമായാണ് കൊഴിഞ്ഞുപോയവര്‍ക്ക് മാത്രമായി പ്രവേശനോത്സവം നടന്നത്.
 • പി.ടി.എ. പ്രതിനിധികള്‍ നേരിട്ടിറങ്ങിയാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനിയില്‍ പഠനം ഉപേക്ഷിച്ചവരെ കണ്ടെത്തിയത്
 • . കൊളങ്ങാട്, പുത്തൂര്‍ കോളനിയില്‍നിന്നും അമ്പലക്കുന്ന് സങ്കേതത്തില്‍നിന്നുമാണ് പഠനം ഉപേക്ഷിച്ച 15 കുട്ടികളെ കണ്ടെത്തിയത്.
 • ചെണ്ടമേളത്തിന്റെയും തുടിയുടെയും അകമ്പടിയോടെയാണ് വിദ്യാര്‍ഥികളെ നവാഗതരുടെ കരംപിടിച്ച് വിദ്യാലയത്തിലേക്ക് ആനയിച്ചത്. ജെ.ആര്‍.സി., സ്‌കൗട്ട് എന്നിവയും പ്രവേശനോത്സവത്തിന് നേതൃത്വം നല്‍കി. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ.എം. പിയൂസ് അധ്യക്ഷത വഹിച്ചു. പി.ടി. സുഗതന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. സുരേഷ്, വി. സ്മിത, വി. കൃഷ്ണന്‍, എന്‍.വി. ഷിജു, ടി. സിദ്ദിഖ്, സജിമോന്‍ സ്‌കറിയ, പി.വി. സുധീഷ് എന്നിവര്‍ സംസാരിച്ചു.

Minor ragpicker shuttles between streets, school

13/06/2011
New Delhi: In a ragpickers' hutment at Rangpuri Pahari, close to the upscale Vasant Kunj neighbourhood in south Delhi, 12-year-old Govinda Kumar begins to scribble on a notebook after returning from his daily nine-hour drill of collecting re-cyclable waste from the streets.

Ragpicker shuttles between streets & school
A ragpicker child bites a plastic roll as she scavenges on the outskirts of Jammu. AP
The child labourer, who started working at the age of 7, got admitted to a government school three months ago after years of struggling on the streets for earning Rs.30 a day. And he is not alone - many others like him continue to slog for survival.
"During the day I collected plastic waste and newspapers from bungalows and streets, and at night I helped my father in segregating the collected material. This year I got enrolled into a school," said Govinda, whose family migrated from Bihar in 2004.
Govinda, after a series of irregular studies at school, got admission to Class 5. "I managed to get into a school in 2005, but could not carry my education forward because of financial needs of the family. I dropped out in Class 2," he added.
It was after the intervention of a NGO that Govinda got re-admitted to school. Ranpuri Pahari, identified by experts as the "den of child labour", because of its sizeable population of children employed in denim factories in the nearby Mahipalpur area and ragpickers, is home to over 200 ragpicker families.
"My husband earns Rs.2,000 a month. To feed six mouths, Govinda started helping his father," said Shobha Devi, Govinda's mother. Experts said NGOs' intervention was not possible in all cases due to the resistance from the child labourers' families.
"Child labour is of two types -- when children work with the family and when they are trafficked into forced labour for industrial work," Jaya Singh, senior manager of NGO Child Rights and You
Minor ragpicker shuttles between streets, school
Shoeshine boys walk early morning before the start of the day's work in New Delhi. AP
"Children with families are easier to be mainstreamed into formal education, while children in the industries are difficult to be located and pulled out," added Jaya Singh.
The Child Labour (Prohibition and Regulation) Act bans the employment of children below the age of 14. According to the National Sample Survey Organisation (NSSO), child labour in the country in 2005 was around 8.9 million. Experts, however, estimate the statistics have gone up since.
According to estimates by child labour activists, there are at present roughly 500,000 child labourers scattered around Delhi. These include children who work as domestic helps and ragpickers. Most of the ragpickers are found in Okhla, Tughlaqabad, Rangpuri Pahari, Bhalswa Dairy and Jahangirpuri areas.
Experts point to problems in rescuing child labourers. "The law states the age under which employing a child is 14 years, it should be 18 years," said Ajay Sinha, associate general manager, policy analysis, CRY. He also suggested stricter implementation of the law by inspectors

Monday, June 13, 2011

ചേര്‍ത്ത് വായിക്കാം

തലയെണ്ണലിനൊപ്പം ഇത്തവണ വിരലടയാളവും നേത്രഘടനയെടുപ്പും

തൃക്കാക്കര: വിദ്യാലയങ്ങളില്‍ ഇത്തവണ കുട്ടികളുടെ തലയെണ്ണലിനൊപ്പം ശാസ്ത്രീയ പരിശോധനകളും ഏര്‍പ്പാടാക്കും. വിരലടയാളവും കണ്ണിന്റെ ഘടനയുമാണ് പരിശോധനയുടെ ഭാഗമായി രേഖപ്പെടുത്തുന്നത്. ഈ പരിശോധന ജൂലൈ 15നുശേഷം നടത്തും. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇത്തവണ ശാസ്ത്രീമായ രീതിയില്‍ കണക്കെടുക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചുകാണിക്കാന്‍ ചില വിദ്യാലയങ്ങളിലെ മാനേജ്മെന്റും സ്കൂള്‍ അധികൃതരും ക്രമക്കേട് കാണിക്കുന്നതിനാലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്

-((-കാര്യങ്ങള്‍ നേരാം വഴിക്ക് വരും എന്നു വന്നപ്പോള്‍ കുട്ടികള്‍ അപ്രത്യക്ഷരായോ?

പോലീസ് കയറും എന്നാ ഭീഷണി ഫലിച്ചോ..
എയ്ഡഡ് സ്കൂളുകളിലെ ഫലം നോക്കൂ.)


---സ്‌കൂളുകളില്‍ 1,20,000 കുട്ടികള്‍ കുറഞ്ഞു

തിരുവനന്തപുരം: തലയെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,20,000 കുട്ടികള്‍ കുറഞ്ഞതായി കണ്ടെത്തല്‍. സ്‌കൂള്‍ തുറന്ന ശേഷമുള്ള ആറാം പ്രവര്‍ത്തി ദിനത്തിലെ കണക്കിന്റെ അടിസ്ഥാനത്തിലാണിത്. ഏറ്റവും അധികം കുട്ടികള്‍ കുറഞ്ഞത് പാലക്കാട് ജില്ലയിലാണ്. 20,000 കുട്ടികളുടെ കുറവാണ് ജില്ലയിലുണ്ടായത്. തൃശൂരാണ് കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായ മറ്റൊരു ജില്ല.

സര്‍ക്കാര്‍ എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലാണ് കണക്കെടുപ്പ് നടന്നത്. എയ്ഡഡ് സ്‌കൂളില്‍ മാത്രം 90,000 കുട്ടികള്‍ കുറഞ്ഞപ്പോള്‍ ഒമ്പതാം ക്ലാസില്‍ പ്രവേശനം നേടിവരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം 1,15,159 കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂള്‍ വിട്ടതെങ്കില്‍ ഈ വര്‍ഷം അതിലുമേറെയായി.
പുതുതായി സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കൊഴിഞ്ഞുപോക്ക് വര്‍ധിക്കാന്‍ ഇടവരുത്തും.
--
മുന്‍ വര്‍ഷങ്ങളില്‍ വ്യാജ പേരുകാര്‍ ഹാജര്ബുക്കില്‍ കടന്നു കൂടുന്നുന്ടെന്നു നിരീക്ഷിച്ചത് കോടതി.ആ പേരുകാര്‍ ഈ വര്ഷം ഇല്ലാതായിക്കാനും അങ്ങനെ എങ്കില്‍ വലയ തോതില്‍ കുട്ടികള്‍ കുറഞ്ഞു കാണില്ല എന്ന് കരുതാമോ.

അന്വേഷണം സത്യം കണ്ടെത്തും.

പത്രവായനയെ പ്രോത്സാഹിപ്പിച്ച് ഇവിടെ പത്രവൃക്ഷം വളരുന്നു

ആറ്റിങ്ങല്‍: വൃക്ഷങ്ങള്‍ പലവിധമുണ്ടെങ്കിലും പത്രവൃക്ഷം എന്ന വൃക്ഷം അയിലം ഗവ. യു.പി. സ്‌കൂളിന് മാത്രം സ്വന്തമാണ്. തൈ നട്ട് നനച്ച് വളര്‍ത്തി വലുതാക്കിയ മരമല്ല ഇത്. മറിച്ച് കുട്ടികളെ പത്രവായനയോടും കൂടുതല്‍ അടുപ്പിക്കുന്നതിനും അവര്‍ക്ക് ആവേശമുണര്‍ത്തുന്നതിനുംവേണ്ടി സ്‌കൂള്‍മുറ്റത്ത് ഇരുമ്പുകമ്പികളിലാണ് ഈ പത്രവൃക്ഷം ഒരുക്കിയിരിക്കുന്നത്.

ശിഖരങ്ങള്‍ക്ക് സമാനമായ കമ്പികളില്‍ കുട്ടികള്‍ക്ക് പത്രം എടുക്കുന്നതിനും വായിക്കുന്നതിനുമായി ഓരോ ദിവസവും രാവിലെ ഇലകള്‍പോലെ തൂക്കിയിടും. ക്ലാസ് റൂമിന് പുറത്ത് കുട്ടികള്‍ക്ക് എപ്പോള്‍വേണമെങ്കിലും ഇത് കാണാനും നോക്കാനും കഴിയും. വെറുതെ വായിച്ചിട്ട് മിണ്ടാതെ പോകാനാകില്ല. കാരണം ഓരോ ദിവസവും ക്ലാസ്സുകളില്‍ അതത് ദിവസത്തെ പത്രവായനയെ അടിസ്ഥാനമാക്കി വാര്‍ത്താധിഷ്ഠിത ക്വിസ് മത്സരമുണ്ടാകും. ഇതില്‍ വിജയിക്കുന്ന ആള്‍ക്ക് സമ്മാനവും നല്‍കും. കഴിഞ്ഞ അധ്യയനവര്‍ഷമാണ് സ്‌കൂളില്‍ പത്രവൃക്ഷം തലനീട്ടിയത്. ഇത്തവണ അത് കൂടുതല്‍ ശക്തവും വിപുലവുമായി. ഓരോദിവസവും പത്രവൃക്ഷത്തിനരികെ ഇപ്പോള്‍ നല്ല തിരക്കാണ്.

പത്രവായനക്കാരുടെ എണ്ണത്തില്‍ കുട്ടികളുടെയിടയില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട് ഈ വൃക്ഷം നിമിത്തം. ഇതിന് പുറമേ ഈ 'മര'ത്തിന് സമീപത്തായി തന്നെ മാഗസിനുകള്‍, ബാലപ്രസിദ്ധീകരണങ്ങള്‍ എന്നിവയുമുണ്ട്. ഇതിന് കുട്ടിവായനക്കാര്‍ ഏറെയാണെന്ന് അധ്യാപകര്‍ പറയുന്നു.

Saturday, June 11, 2011

വിദ്യാര്‍ഥി കൂട്ടായ്മയില്‍ 'വിത്തറിവ്' സംഘടിപ്പിച്ചു

ബാലുശ്ശേരി: മുണ്ടക്കര എ.യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ വിത്തറിവ് സംഘടിപ്പിച്ചു.
സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികള്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന വിവിധയിനം വിത്തുകള്‍ പ്രദര്‍ശിപ്പിച്ചു.
സുഗന്ധ, ഭക്ഷ്യ, നാണ്യ വിളകളുടെ വിത്തുകളാണ് പ്രദര്‍ശിപ്പിച്ചത്. ജാതി, ഈന്ത്, കൊക്കോ, റബര്‍, ഏലം, പതിമുഖം തുടങ്ങി
ഇരുനൂറില്‍ പരം വിത്തുകള്‍ വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിച്ചു.
പ്രദര്‍ശനം ഹെഡ്മാസ്റ്റര്‍ കെ. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ടി. ഹരിദാസന്‍, ടി. കൃഷ്ണന്‍, ടി. സതീശന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്കി.

കാന്‍വാസില്‍ ഓര്‍മക്കൂട്ടുകള്‍; നിറങ്ങളില്‍ ഹുസൈന് പ്രണാമം

Posted on: 11 Jun 2011


ഓര്‍മയിലെ വര
കാഞ്ഞങ്ങാട്: കാന്‍വാസില്‍ പകര്‍ത്തിയും ജീവിതാനുഭവങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നും എം.എഫ്.ഹുസൈന് കാഞ്ഞിരപ്പൊയില്‍ സ്‌കൂളിന്റെ പ്രണാമം. ഓര്‍മയിലെ വര എന്ന പേരില്‍ നടത്തിയ ആദരാഞ്ജലി അര്‍പ്പണച്ചടങ്ങിന് സാക്ഷികളാകാന്‍ നാട്ടുകാരും രക്ഷിതാക്കളുമെത്തി. കുട്ടികളും ചിത്രം വരച്ചു

ഹുസൈനൊപ്പം മാനാഞ്ചിറ മൈതാനിയില്‍ ചിത്രംവരച്ച ആര്‍ട്ടിസ്റ്റ് ടി.രാഘവനാണ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 10 മീറ്റര്‍ കാന്‍വാസില്‍ അദ്ദേഹം എം.എഫ്.ഹുസൈന്റെ കാരിക്കേച്ചര്‍ പകര്‍ത്തി. വിനോദ് അമ്പലത്തറ, ദിനേശന്‍ പൂച്ചക്കാട്, ജിതേഷ് എന്നീ ചിത്രകാരന്മാരും വരയില്‍ പങ്കാളികളായി.

പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പി.ടി.എ.വൈസ് പ്രസിഡന്റ് ടി.ഉണ്ണി, കെ.ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍, സരിത, എസ്.കെ.രാജി, എ.സി.നന്ദകുമാര്‍, അശോകന്‍, ബാലചന്ദ്രന്‍, സുരേഷ്, ഹരിനാരായണന്‍, എം.വി.ബീന, കെ.കെ.സീത, രാജേഷ്, രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ചിത്രാഞ്ജലി
നീലേശ്വരം: വിശ്വപ്രശസ്ത ചിത്രകാരന്‍ എം.എഫ്.ഹുസൈന്റെ വേര്‍പാടില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നൊരുക്കിയ ചിത്രാഞ്ജലി ശ്രദ്ധേയമായി. ബങ്കളം- കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നൂറില്‍പരം വിദ്യാര്‍ഥികളാണ് ചിത്രകാരന് നിറക്കൂട്ടൊരാക്കി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ടി.എന്‍.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.വി.മനോഹരന്‍, എന്‍.പി.പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു. ശ്യാമ ശശി, രാജു മുട്ടത്ത്, ശ്രീപതി തുടങ്ങിയവര്‍ നേതൃത്വംനല്‍കി. പി.വി.പ്രകാശന്‍ സ്വാഗതവും കെ.കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

എം.എഫ്.ഹുസൈന്റെ വേര്‍പാടില്‍ 'നന്മ' കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. പീനാന്‍ നീലേശ്വരം അധ്യക്ഷത വഹച്ചു.

കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍, കെ.എന്‍. കീപ്പേരി, എം.ഭാസ്‌കരന്‍ നായര്‍, ഗംഗാധരന്‍ ചെറുവത്തൂര്‍, ജവഹര്‍ മുരളി, ഇ.വി.സി. നീലേശ്വരം, കെ.എന്‍. നമ്പൂതിരി, സുരേഷ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു. വിജയന്‍ നീലേശ്വരം സ്വാഗതവും ഗംഗന്‍ ആയിറ്റി നന്ദിയും പറഞ്ഞു. നീലേശ്വരം ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അസോസിയേഷന്‍ യോഗവും അനുശോചിച്ചു. വിജയന്‍ ബിരിക്കുളം അധ്യക്ഷത വഹിച്ചു. രതീഷ് താമരശ്ശേരി, ഇ.ശശിധരന്‍, യു.വി.ജി. മടിക്കൈ, എന്‍.പി.വിജയന്‍, അഡ്വ. വി.വി.കമലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.