ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label അധ്യാപകക്കൂട്ടങ്ങൾ. Show all posts
Showing posts with label അധ്യാപകക്കൂട്ടങ്ങൾ. Show all posts

Tuesday, March 1, 2022

വിദ്യാ സാഹിതി അധ്യാപക കൂട്ടായ്മയും ഓഡിയോ ബുക്കും

എഴുത്തുകാരായ അധ്യാപകരുടെ കൂട്ടായ്മയാണ് വിദ്യാസാഹിതി.വളരെ നിശബ്ദമായി മഹനീയ പ്രവർത്തനം നടത്തുന്നു. കാഴ്ചയിൽ വെല്ലുവിളികൾ നേരിടുന്നവർക്കായി സാഹിത്യ കൃതികൾ ശബ്ദ രൂപത്തിൽ നൽകുന്ന ഓഡിയോബുക്ക് ആണ് അവരുടെ സവിശേഷ മഹനീയ പ്രവർത്തനം.

പാഠഭാഗങ്ങൾ,
പുസ്തകാസ്വാദനം,

ലളിതഗാനം,
കവിതാലാപനം, '
നാടൻപാട്ട്,
പ്രഭാഷണങ്ങൾ,
കഥകൾ,
ബാലനോവലുകൾ എന്നിങ്ങനെ വൈവിധ്യമുള്ള ഉള്ളടക്കം

കാഴ്ചയിൽ വെല്ലുവിളിയുള്ളവർക്ക് പാഠപുസ്തകങ്ങളിലെ ഭാഗങ്ങളും അധിക വായനയ്ക്കും കലോത്സവങ്ങൾ എന്നിവയ്ക്ക് തയ്യാറാവാനും ഉതകുന്ന ശബ്ദാവതരണങ്ങൾ. അവരുടെ അധ്യയാപകർ രക്ഷിതാക്കൾ എന്നിവരിലൂടെ എത്തിക്കുന്ന രീതിയിലാണ് ഓഡിയോ ബുക്കുകൾ. മറ്റുള്ളവർക്കും പ്രയോജനപ്രദം.

കവി ഭാഷ (ഡിജിറ്റൽ മാസിക)
21 ലക്കങ്ങൾ  പ്രസിദ്ധീകരിച്ചു 
കവിഭാഷയുടെ വിവിധ ലക്കങ്ങള്‍,
(സഹിതം കഥ കവിത സമാഹാരങ്ങൾ
ഫ്ളിപ്പ് ബുക്ക് ലിങ്ക് ലിങ്കുകൾ)
സഹിതം ചുവടെ നൽകുന്നു.
 ഡിജിറ്റല്‍ കവിത സമാഹാരം 
സഹിതം ഡിജിറ്റല്‍ കഥാ സമാഹാരം
കവിഭാഷ ലക്കം ഒന്ന് 
കവിഭാഷ  ലക്കം രണ്ട്
മൂൂന്നാം ലക്കം  മഷി
നാലാം ലക്കം വേര്
അഞ്ചാം ലക്കം ദിശ
ആറാം ലക്കം തുമ്പ
ഏഴാം ലക്കം വാക്ക്
എട്ടാം ലക്കം നിറ
ഒമ്പതാം ലക്കം ഇല
ലക്കം 10 ഒാല
https://anyflip.com/hojc/cvzf
ലക്കം 11 വരി
https://anyflip.com/hojc/ytrr
ലക്കം 12 അകം
https://anyflip.com/hojc/pdoq
ലക്കം 13 വാതായനം
https://anyflip.com/hojc/ykhg
ലക്കം 14 ഉള്‍ക്കാമ്പ്
https://anyflip.com/hojc/rnbb
ലക്കം 15 മുഖം
https://anyflip.com/hojc/bwhh
ലക്കം 16 നാര്
https://anyflip.com/hojc/xleb
ലക്കം 17 തുടി പുതു വര്‍ഷ പതിപ്പ്
https://anyflip.com/hojc/xrep
ലക്കം 18 വിരല്‍
https://anyflip.com/hojc/zqlu
ലക്കം 19 തരി
https://anyflip.com/hojc/bvii
ലക്കം 20 ഇറ
http://online.anyflip.com/hojc/sarj/mobile/index.html

പ്രസിദ്ധീകരണം വിദ്യാസാഹിതി അധ്യാപക സാഹിത്യക്കൂട്ടായ്മ
കവര്‍ ഡിസൈനിങ് സുരേഷ് കാട്ടിലങ്ങാടി.

കൂടാതെ 
പുസ്തക ചർച്ചകളും ഈ കൂട്ടായ്മ നടത്തുന്നു സംഘടിപ്പിക്കുന്നു.

കേരളത്തിലെ അധ്യാപകരായ എഴുത്തുകാർക്ക് കുട്ടികൾക്കുവേണ്ടി എന്തു ചെയ്യാനാകും എന്ന് ഒരിക്കൽ ആലോചിക്കുകയുണ്ടായി. ഒരു ശിൽപശാലയും സംഘടിപ്പിച്ചു.അതു തുടരാനായില്ല
ഈ കൂട്ടായ്മക്ക് കുട്ടികൾക്കു വേണ്ടിയുള്ള രചനകൾ ഡിജിറ്റൽ മാഗസിൻ രൂപത്തിൽ പ്രസിദ്ധീകരിക്കാനാകും. സമാന്തര പാഠപുസ്തകം പോലെ ഒന്ന്.ശ്രവണ പരിമിതിയുള്ളവർക്കായും അത് ഉപയോഗിക്കാം.
അധ്യാപകരിൽ ക്രിയാത്മകമായ പലവിധകഴിവുകൾ ഉണ്ട്. അവ പ്രോത്സാഹിപ്പിക്കാനും അധ്യാപക കൂട്ടായ്മകൾ എന്നത് നല്ലതു തന്നെ

അനുബന്ധം 1
കൂട്ടായ്മയിലെ അംഗങ്ങൾ
138 സജീവ അംഗങ്ങൾ
ശിവപ്രസാദ് പാലോട് ( Admin )
സുരേഷ് മണ്ണാറശാല (Admin )
വിദ്യാരംഗം എഡിറ്റർ ഷിജു
സുരേഷ് കാട്ടിലങ്ങാടി
കെ.എൻ.കുട്ടി കടമ്പഴിപ്പുറം
ബിന്ദുപരിയാപുരത്ത്
വിനോദ് ചെത്തല്ലൂർ
റഫീക്ക് പൂനത്ത്
എം കൃഷ്ണദാസ്,
രേഖ നൂറനാട്
പ്രിയ സുനിൽ
പ്രീത അലനല്ലൂർ
രമണൻ ഞാങ്ങാട്ടിരി
വേണുഗോപാലൻ പേരാമ്പ്ര,
ടി.പി.ശശികുമാർ
അനൂപ് അന്നൂർ
സന്തോഷ് മലയാറ്റിൽ,
ജിഷ മോരിക്കര
ജിഷ മുതുമുത്തൂർ
മീന ജോസഫ്
ഭാസി പനക്കൻ
സതീശൻ ആവള
കണിയാപുരം നാസറുദ്ദീൻ
മുഹമ്മദ് നജീബ്
അബ്ദുൾ സലാം വയനാട്,
ലിൻസി വിൻസെൻ്റ്
ലിസി പാലക്കാട്
പത്മിനി പാലക്കാട് 
പ്രീത മേലാറ്റൂർ,
പിങ്കി ശീകാന്ത്
ബീന സുധാകർ,
തസ്മിൻ ശിഹാബ്
അമീർ കണ്ടൽ
ജലജ പ്രസാദ്
ധന്യ കൃഷ്ണൻ
മധു തൃപ്പെരും തുറ
അനിത ശരത്
ജ്യോതി കാസർക്കോഡ്
ജ്യോതി കെ.ഭാസ്കർ
ധർമ്മകീർത്തി ഇരിട്ടി
അനിത കണ്ണൂർ
വി.എം. മൃദുല
ഷൈലജ,
ഖദീജ ഉണ്യേമ്പത്ത്
റജി മലയാലപ്പുഴ
സുദേവ് തിരൂർ,
മണികണ്ഠൻ കുത്തനിൽ
പി.ഒ.കേശവൻ
നജ് ല പുളിക്കൽ
അനീഷ് തിരുവനന്തപുരം
സോമൻ ചെമ്പ്രോത്ത്,
 മഹേന്ദർ പാലക്കാട്
ഹരി നന്മണ്ട
SAK നെടുമാങ്ങോട്
സജിദ് പുതിയോട്ടിൽ
ജംഷാദ് കോക്കല്ലൂർ,
ബിൻസി ജെയിംസ്
ഹരിലാൽ
ഡെയ്സി മoത്തിൽ
ആർ.ഗോപകുമാർ,
ഗിരിഷ് തൃശൂർ,


അനുബന്ധം 2
2020 ലെ കത്ത്

പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളേ* 

കേരളത്തിലെ, 
എഴുത്തുകാരായ അധ്യാപകരുടെ 
കൂട്ടായ്മയായ 
വിദ്യാസാഹിതിയുടെ 
ലിങ്ക് ആണ് ഇതോടൊപ്പം .

ഭാഷ, സാഹിത്യം,
ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങൾക്ക് 
പഠനസഹായി ആയും 
അധികവായനയ്ക്ക് ഉള്ള സാമഗ്രിയായും 
ഉപയോഗിക്കാവുന്ന 
 ഓഡിയോയുടെ 
ലിങ്കുകൾ ആണ്
ഇതിൽ ഉൾപ്പെടുന്നത്. 

കേരളത്തിലെ 
കാഴ്ച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും മറ്റുള്ളവർക്കും 
സഹായകമാവാനാണ് ഇത് പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

സ്വന്തം ക്ലാസ്സുകളിൽ ഇവ ഉപയോഗിക്കുകയും വിദ്യാർഥികൾക്ക് 
ആവശ്യാനുസൃതം  എത്തിച്ചുകൊടുക്കുകയും ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. 

ഇതോടൊപ്പം ആവശ്യമായ 
വായനാസാമഗ്രികൾ നൽകുകയാണെങ്കിൽ അതിൻറെ ഓഡിയോ പതിപ്പ് 
തയ്യാറാക്കി നൽകാൻ 
വിദ്യാസാഹിതി സന്നദ്ധമാണ്

കാഴ്ചപരിമിതരായ വിദ്യാർത്ഥികൾക്ക് ഇത് എത്രത്തോളം പ്രയോജനപ്പെടുന്നു എന്ന് അറിയാൻ 
വിദ്യാസാഹിതിക്ക്
താല്പര്യമുണ്ട് .

പ്രിയപ്പെട്ട അധ്യാപകർ തങ്ങളുടെ പ്രതികരണങ്ങൾ ദയവായി 
പങ്കുവെക്കുമല്ലോ! 

ലൈക്ക്, ഷെയർ, 
സബ്സ്ക്രൈബ് തുടങ്ങിയ യാതൊരു ആവശ്യങ്ങളും 
ഇക്കാര്യത്തിൽ 
വിദ്യാസാഹിതിക്കില്ല  


സഹകരണ പ്രതീക്ഷയോടെ

Tuesday, November 23, 2021

കെ ആർ മീരയും ടീച്ചേഴ്സ് ക്ലബ്ബും ഗായത്രിയും

 ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി നടത്തിയ ഓൺലൈൻ അധ്യാപക വായനാ പരിപാടിയെക്കുറിച്ച് ഈ ബ്ലോഗിൽ നേരത്തെ കുറിച്ചിരുന്നു. (അധ്യാപക വായനയുടെ..)

ആ പരിപാടിയുടെ ഉജ്ജ്വലത ബോധ്യപ്പെടാൻ പ്രശസ്ത എഴുത്തുകാരി കെ ആർ മീര FB യിൽ എഴുതിയ കുറിപ്പ് പങ്കിടുന്നു

'ഘാതകൻ' വായനാനുഭവം - 100

നൂറാമത്തെ   ഈ വായനാനുഭവം 'ഘാതക'ന്റെ ആദ്യ വായനാനുഭവമാണ്. 

'ഘാതകൻ' പുസ്തകമായി അച്ചടിക്കുന്ന സമയത്ത് 'ആരാച്ചാർ' നോവലിനെപ്പറ്റി ഒരു ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കാൻ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് എന്നെ ക്ഷണിച്ചു.  'ആരാച്ചാർ' ഒരുപാടു ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞെന്നും 'ആരാച്ചാർ പഠനങ്ങൾ' എന്ന പേരിൽ പ്രമുഖരായ നിരൂപകർ എഴുതിയ ലേഖനങ്ങൾ ചേർത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും 'ഘാതകൻ' വായനക്കാർ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാനാണ് ആകാംക്ഷയെന്നും ഞാൻ അറിയിച്ചു. പുതിയ പുസ്തകത്തിന്റെ ആദ്യ ചർച്ച നടത്താൻ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിലേക്ക് എന്നെ ക്ഷണിച്ച കോലഞ്ചേരി പുറ്റുമാനൂര്‍ ഗവ. സ്കൂള്‍ അധ്യാപകനായ ശ്രീ ടി.ടി. പൗലോസ് താൽപര്യം പ്രകടിപ്പിച്ചു. അച്ചടി കഴിഞ്ഞു പുസ്തകശാലകളിൽ എത്തുന്നതിനു മുമ്പു തന്നെ പ്രസാധകരിൽ നിന്നു നേരിട്ട് 'ഘാതകൻ' കോപ്പികൾ വാങ്ങി പരസ്പരം കൈമാറി വായിച്ച് കേരളത്തിലുടനീളമുള്ള ഇരുനൂറ്റിയമ്പതോളം അധ്യാപകർ പങ്കെടുത്ത ഗംഭീരമായ ഓൺലൈൻ ചർച്ച തന്നെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് നടത്തി. അതെനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. അതായിരുന്നു 'ഘാതക'നെ കുറിച്ചുള്ള ആദ്യ ചർച്ച. കോവിഡ് രണ്ടാം തരംഗത്തിന്റെ മൂർധന്യത്തിലാണ് ഈ സംഭവം.  ഈ ചർച്ച എനിക്കു നൽകിയ  മാനസികമായ ഊർജ്ജം അളവറ്റതായിരുന്നു.  

Tuesday, October 27, 2020

അധ്യാപകക്കൂട്ടത്തിന്റെ ഓണ്‍ലൈന്‍ ടാലന്റ് ലാബ്

ഓണ്‍ലലൈന്‍ ടാലന്റ് ലാബിന്റെ ഭാഗമായി പാലക്കാട്ശബരി എച് എസ് എസിലെ അധ്യാപകന്‍ പ്രദീപ് മാഷും എല്‍ എല്‍ ബി വിദ്യാര്‍ഥിനിയായ മകളള്‍ മീനാക്ഷിയും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തഗണിതത്തിലെ ഒരു ഭാഗമാണ് മുകളിലുളള വീഡിയോയില്‍ കണ്ടത്

അധ്യാപകക്കൂട്ടന്റെ ഓണ്‍ലൈന്‍ ടാലന്റ് ലാബ്


രക്ഷിതാവിന്റെ കുറിപ്പ്

അധ്യാപകക്കൂട്ടം ടാലൻ്റ് ലാബിൻ്റെ ഈ പരിപാടി വളരെ അഭിനന്ദനമർഹിക്കുന്നതാണ് . ടാലൻ്റ് ലാബ് ഗ്രൂപ്പിൽ അംഗമായ , കോട്ടയം വെള്ളുത്തുരുത്തി ഗവ. യു പി സ്കൂളിൽ 7th Std ൽ പഠിക്കുന്ന ഗൗരി കൃഷ്ണ എന്ന കുട്ടിയുടെ അമ്മയാണ് ഞാൻ. കഴിഞ്ഞ ഏപ്രിൽ ആദ്യം മുതൽ പല online whts up group ൽ പങ്കെടുത്തതുമൂലം ഒരു പാട് പ്രയോജനം ഗൗരിക്ക് ഉണ്ടായിട്ടുണ്ട്. വളരെ കഴിവുള്ള പല അധ്യാപകരുടെ ശിഷ്യയാകാൻ അവൾക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. റീഷ് മ ടീച്ചർ, ശ്രുതി ടീച്ചർ, ഹീര ടീച്ചർ, ഗ്രേസി ജുഡി ടീച്ചർ തുടങ്ങിയ നേരിൽ കണ്ടിട്ടില്ലാത്ത അധ്യാപകരുടെ പ്രിയ ശിഷ്യയാകാൻ അവൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിൻ്റെ പിന്നിൽ കലാധരൻ മാഷ്, പൗലോസ് മാഷ്, രതീഷ് സർ തുടങ്ങിയ ഒരുപാട് പേർ ഉണ്ടെന്ന് അറിയാം. ഗൗരിക്ക് ടാലൻ്റ് ലാബിലെ ഇതുവരെ നടന്ന എല്ലാ ക്ലാസ്സിലും പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇതിലെ മിക്ക activities  ഉം  അവൾ പങ്കാളിയായിട്ടുള്ളതാണ്. എല്ലാ  ക്ലാസ്സും  ഒന്നിനൊന്ന്  മെച്ചമായിട്ടുള്ളതാണ് . അവൾക്ക് ഓരോ ക്ലാസ്സും താത്പര്യമുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. എങ്കിലും ഗൗരിക്ക് കൂടുതൽ  പ്രയോജനം ഉണ്ടായത് നൃത്തം, ചിത്ര രചന, പ്രസംഗം, ഒറിഗാമി, മുട്ടത്തോട് കൊണ്ടുള്ള ഉൽപ്പന്നമുണ്ടാക്കൽ, വാഴയിലകൊണ്ടുള്ള പൂ ഉണ്ടാക്കൽ  തുടങ്ങിയവയാണ്. അവൾ ഓരോ ക്ലാസ് കഴിഞ്ഞും ആ പ്രവർത്തനങ്ങൾ ചെയ്യാൻ വളരെ അധികം താത്പര്യം കാണിക്കുകയും ഞാൻ അവയെ വളരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് . ഇവ എല്ലാം അവൾ മറക്കാതെ ഇടക്ക് ചെയ്ത് നോക്കാറുമുണ്ട്.       കൂടാതെ ഒരു ക്ലാസ്സിൽ സ്വാഗതം പറയാനുള്ള അവസരവും രതീഷ് സർ ഗൗരിക്ക് നൽകുകയുണ്ടായികുട്ടികളുടെ ഓരോ കഴിവും വികസിപ്പിക്കാൻ  മുൻകൈ എടുക്കുന്ന രതീഷ് സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നറിയാം . ഇത് വായിക്കുന്ന  ഒരു രക്ഷകർത്താവിനും ഒരു അധ്യാപകർക്കും വിദ്യാർത്ഥികൾക്കും  ഇത് വെറും പുകഴ്ത്തലാണെന്ന് തോന്നില്ല .   ഇതിൽ പങ്കാളിയായ ഓരോരുത്തർക്കും നന്ദി പറയുന്നു ഇനിയും പ്രയോജനകരമായ  ഒരുപാട് ക്ലാസ്സുകൾ പ്രതീക്ഷിച്ചു കൊണ്ട് നിർത്തട്ടെ                   പ്രദീപ N നായർ

അധ്യാപക്കൂട്ടത്തെയും ഓണ്‍ലൈന്‍ ടാലന്റ് ലാബിനെയും അതിന്റെ മുഖ്യസംഘാടകനായ രതിഷ് തന്നെ പരിചയപ്പെടുത്തുന്നു. രതീഷിന്റെ കുറിപ്പ് വായിക്കാം.

  • ഇരുന്നൂറോളം വാട്സ്ആപ് ഗ്രൂപ്പുകളും നാല് യൂടൂബ് ചാനലും ബ്ലോഗും ഫേസ് ബുക്ക് പേജും ടെലഗ്രാം ഗ്രൂപ്പുകളും ഉൾപ്പെടുന്ന സോഷ്യൽ മീഡിയ നെറ്റ് വർക്ക് വഴി പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനായി വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്ന പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ ( ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന) കേരളത്തിലെ ഏറ്റവും വലിയ അക്കാദമിക കൂട്ടായ്മയാണ് അധ്യാപകക്കൂട്ടം.

  • 2015 മുതൽ പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് നൂറോളം അംഗങ്ങൾ വരുന്ന അഡ്മിൻസ് ഗ്രൂപ്പ് .

  • വിദ്യാഭ്യാസ വിദഗ്ധരുടെ മാർഗനിർദേശങ്ങൾ സ്വീകരിച്ചും തനത് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചും കാലോചിതമായി പൊതു വിദ്യാഭ്യാസ ഉന്നതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  • കഴിഞ്ഞ അവധിക്കാലത്ത് ടീച്ചേർസ് ക്ലബ് കോലഞ്ചേരിയുടെ അക്കാദമിക നേതൃത്വത്തിൽ നടത്തിയ സർഗവസന്തം തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസത്തെ ജനകീയമാക്കുന്നതിനും അധ്യാപകരിൽ ആത്മവിശ്വാസം ഉറപ്പിക്കുന്നതിനും ഡോ. ടി.പി. കലാധരൻ മാഷിൻ്റെ നിർദ്ദേശപ്രകാരം അധ്യാപകർക്കായ് നടത്തിയ അധ്യാപകക്കൂട്ടം വീഡിയോ ചലഞ്ച് എന്നിവ ശ്രദ്ധേയമായിരുന്നു.

  • അധ്യാപകരുടെ വർക് ഷോപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് വിവിധ പഠന സാമഗ്രികൾ നിർമ്മിക്കുകയും കൈറ്റ് വിക്ടേർസ് ചാനൽ വഴി പൊതുവിദ്യാഭ്യാസ വകുപ്പ് സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെല്ലിന് ആവശ്യമായ Supporting materials നിർമ്മിക്കുകയും ചെയ്യുന്നു.

  • സംസ്ഥാന തലത്തിൽ അധ്യാപകർക്ക് വിഷയബന്ധിത അക്കാദമിക ചർച്ചകൾ നടത്താനുള്ള വേദി കൂടിയാണ് ഓരോ ഗ്രൂപ്പുകളും.

  • പരസ്പരം പങ്ക് വെക്കലുകളിലൂടെ സ്വയം വളരുക ഒപ്പം മറ്റുള്ളവർ വളരുന്നതിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ യാതൊരു വിധ വേർതിരിവുകളും കൂടാതെ മുന്നോട്ട് പോകുന്നു.

അധ്യാപകക്കൂട്ടം ഓൺലൈൻ ടാലൻ്റ് ലാബ്

  • കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ  പഠിക്കുന്ന മൂന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള , സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ് അധ്യാപകക്കൂട്ടം  ടാലൻറ് ലാബ് ഓൺലൈൻ.

  • 05 .07. 2020 ശനിയാഴ്ച ഡോക്ടർ ടി പി കലാധരൻ ഇത് ഉദ്ഘാടനം ചെയ്ത.

  • കുട്ടികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന വ്യത്യസ്തങ്ങളായ ക്ലാസുകളാണ് അധ്യാപകക്കൂട്ടം ടാലൻ്റ് ലാബ് ഓൺലൈൻ വഴി നൽകുന്നത്.

പ്രവര്‍ത്തനസമയം, പ്ലാറ്റ്ഫോം

  • 2020  ജൂലൈ മാസം മുതൽ പ്രവർത്തനം തുടങ്ങിയ ഗ്രൂപ്പ് വാട്സ്ആപ്പ് പ്ലാറ്റ്ഫോമിലാണ് പ്രവർത്തിക്കുന്നത്

  • എല്ലാ ശനിയാഴ്ചയും വൈകിട്ട് ആറ് മണി മുതൽ ഒരു മണിക്കൂറാണ് ക്ലാസുകൾ നടക്കുന്നത്

വിദഗ്ധപിന്തുണ എങ്ങനെ?

  • വിഷയ വിദഗ്ധർ, കലാകാരന്മാർ, അധ്യാപകർ എന്നിവരുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാകുന്നത്.

  • .ക്ലാസ്സ് നയിക്കുന്ന അധ്യാപകർ അഞ്ച് മിനിട്ടിൽ താഴെ വീതം ദൈർഘ്യമുള്ളതും ക്രമീകൃതവുമായതും കത്യമായ ഘട്ടങ്ങള്‍ പാലിക്കുന്നതുമായ വീഡിയോകളായിട്ടാണ് ക്ലാസ്സ് അവതരിപ്പിക്കുന്നത്.

  • ഇത്തരത്തിൽ മുൻകൂട്ടി തയ്യാറാക്കപ്പെട്ട വീഡിയോകൾ ഗ്രൂപ്പിലേക്ക് പങ്ക് വെക്കുന്നു.

  • ഓൺലൈനിലുള്ള കുട്ടികൾ തൽസമയം അവ കാണുകയും ഓരോ വീഡിയോയിലെ ഉളളടക്കത്തെക്കുറിച്ചും അധ്യാപക നോട് സംവദിക്കുകയും ചെയ്യുന്നു.

  • തൽസമയം ഓൺലൈനിൽ ഇല്ലാത്ത കുട്ടികൾ ക്ലാസ്സ് കണ്ട ശേഷം സംശയങ്ങൾ പൊതു ഗ്രൂപ്പിലോ ചെറു ഗ്രൂപ്പിലോ ചോദിക്കുന്നു.

ഘടന:

  • മൂന്നോ നാലോ കുട്ടികളും ഒരു ടീച്ചറും അടങ്ങിയതാണ് ചെറു ടാലന്റ് ഗ്രൂപ്പുകൾ

  • എല്ലാ കുട്ടികളും എല്ലാ അധ്യാപകരും ചേർന്ന ഗ്രൂപ്പാണ് പൊതു ഗ്രൂപ്പ്. ഇവിടെയാണ് പ്രധാനമായും ക്ലാസ്സ് നടക്കുന്നത്.

  • എൽ.പി കുട്ടികളും അധ്യാപകരും മാത്രം ഉള്ള ഒരു ഗ്രൂപ്പും യു.പി കുട്ടികളും അധ്യാപകരും അടങ്ങിയ മറ്റൊരു ഗ്രൂപ്പും ഉണ്ട്.

  • വിഷയവൈവിധ്യം അനുസരിച്ച് എൽ.പി, യു.പി പ്രത്യേക ക്ലാസ്സുകൾക്ക് ഇവ ഉപയോഗിക്കുന്നു.

  • അധ്യാപകർ മാത്രമടങ്ങിയ ഒരു ഗ്രൂപ്പിൽ ക്ലാസ്സുകളെപ്പറ്റി പൊതുചർച്ചകൾ നടക്കുന്നു.

സ്റ്റീയറിംഗ് ഗ്രൂപ്പ്

  • ഇവക്കെല്ലാം പുറമേ പത്തോളം അധ്യാപകർ ഉള്ള ഒരു ആക്ടിവിറ്റി ഗ്രൂപ്പും ഉണ്ട്. അധ്യാപകക്കൂട്ടം ടാലൻ്റ് ലാബ് ഓൺലൈനിൻ്റെ സ്റ്റിയറിംഗ് ഗ്രൂപ്പാണിത്.

  • ഓരോ ആഴ്ചയും നടക്കേണ്ട ക്ലാസ്സുകളെപ്പറ്റി തീരുമാനം എടുക്കുന്നതിവിടെയാണ്.

  • കൂടാതെ ഓരോ ക്ലാസ്സുമായി ബന്ധപ്പെട്ട വീഡിയോകൾ മുൻകൂട്ടി വാങ്ങി ഈ ഗ്രൂപ്പിൽ പങ്കിടുന്നു. ഇവിടെ നിന്നാണ് ക്ലാസ് സമയം പൊതു ഗ്രൂപ്പിലേക്ക് പങ്കിടുന്നത്.

  • സാങ്കേതിക പ്രശ്നങ്ങൾ മൂലം ഒരാൾക്ക് വീഡിയോ forward ചെയ്യാൻ തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടായാൽ മറ്റൊരാൾ ദൗത്യം ഏറ്റെടുക്കാൻ ഇത് സഹായിക്കുന്നു.

ഉളളടക്കം

  • ക്രാഫ്റ്റ്, കലാപഠനം, വ്യക്തിത്വ വികസനം, സർഗ്ഗശേഷി വികാസത്തിന് ഉതകുന്നവ തുടങ്ങി വ്യത്യസ്ത തരം ക്ലാസ്സുകൾ ഇതിനാലകം നടത്താൻ സാധിച്ചു.

  • ഓരോ ക്ലാസ്സിന് ശേഷവും ക്ലാസ്സിൻ്റെ പൂർണ്ണമായ വീഡിയോയും കുട്ടികളുടെ പ്രതികരണങ്ങളും ഡിജിറ്റൽ ഡോക്യുമെൻ്റേഷനായി അധ്യാപകക്കൂട്ടം ബ്ലോഗിൽ Talent Lab online എന്ന ലേബലിൽ പങ്ക് വെക്കുന്നു. ഇത് ഗ്രൂപ്പിൽ ഇല്ലാത്ത കുട്ടികൾക്കും പ്രയോജനപ്പെടുന്നു.

നേട്ടങ്ങൾ:-

  • കുട്ടികൾക്ക് വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം ലഭ്യമാക്കാൻ കഴിഞ്ഞു.

  • കുട്ടികളുടെ സർഗശേഷീ പ്രകടനത്തിനും വികാസത്തിനും അവസരം ലഭിച്ചു.

  • അധ്യാപകർക്കും കുട്ടികൾക്കും പ്രയോജനപ്രദം.

  • വ്യത്യസ്ത ജില്ലകളിലുള്ളവർ തമ്മിലുള്ള ആശയ വിനിമയത്തിന് കുട്ടികൾക്ക് അവസരം ലഭിച്ചു. ഇത് ഭാഷ, സംസ്കാരം തുടങ്ങിയവയുടെ വൈവിധ്യം തിരിച്ചറിയാൻ സഹായകരമായി.

  • ഓൺ ലൈന് പുറമേ കുട്ടികളുടെ താല്പര്യം പരിഗണിച്ച് ഓഫ് ലൈൻ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുക വഴി കുട്ടികളുടെ മാനസിക സമ്മർദ്ധം കുറക്കാൻ സഹായകരമായി.

ഗുണഭോക്താക്കള്‍ വിലയിരുത്തുന്നു.

അധ്യാപകക്കൂട്ടം ടാലൻ്റ് ലാബ് എനിക്ക് വളരെ ഇഷ്ടമായി. ഒരോ ശനിയാഴ്ച്ചെയും വളരെ നല്ല ക്ലാസുകളാണ് എനിക്ക് കിട്ടിയിട്ടുള്ളത്.      

വാഴയില പൂക്കൾ എന്ന ക്ലാസാണ് എനിക്ക്  ഏറേ ഇഷ്ടപ്പെട്ടത് .ടാലൻ്റ് 

ലാബ് ഒരുക്കുന്ന ഒരു ക്ലാസും ഞാൻ നഷ്ടപ്പെടുത്തിയില്ലവാഴയിലകൾ കൊണ്ട് പൂക്കൾ ഉണ്ടാക്കാം എന്ന് എനിക്ക് മനസ്സിലായത് രാജേശ്യരി ടീച്ചറുടെ ക്ലാസ്സ് 

കണ്ടപ്പോഴാണ്. എൻ്റെ ചെറു ഗ്രൂപ്പിലെ ടീച്ചറാണ് സുമന ടീച്ചർ. ടാലൻ്റ് ലാബിൻ്റെ ക്ലാസു കഴിഞ്ഞാൽ  ആ ക്ലാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുമന ടീച്ചർ പങ്കു വയ്ക്കാറുണ്ട്. ടാലൻ്റ് ലാബിൻ്റെ അഡ്മിനായ രതീഷ് സാറിനും ഗോകുൽ സാറിനും ഞാൻ നന്ദി പറയുന്നു..

ഋതുവർണിക


എനിക്കുണ്ടായ ഏറ്റവും വലിയ ഒരു സന്തോഷം എന്നു പറയുന്നത് ഈ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമാകാൻ കഴിഞ്ഞു എന്നതാണ്    .രതീഷ് സാറിൻ്റെ നേതൃത്വത്തിൽ അധ്യാപക്കൂട്ടം സംഘടിപ്പിച്ചിരിക്കുന്ന ടാലൻറ് ലാബ് എന്ന ഈ പരിപാടി എനിക്കും എൻ്റെ അച്ഛനമ്മമാർക്കും ഏറെ ഇഷ്ടപ്പെട്ടു.

വിവിധ മേഖലകളിൽ പ്രഗത്ഭരായ പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് ഈ പരിപാടി വൻവിജയമായിരുന്നു. ഓരോ ആഴ്ചയിലും വ്യത്യസ്ത തരം പ്രവർത്തനങ്ങളാണ് ഞങ്ങൾക്ക് കിട്ടിയത്. അത് ഒരു നല്ല അനുഭവമായിരുന്നു.പിന്നെ എടുത്തു പറയേണ്ട മറ്റൊരു കാര്യം സർഗ്ഗവസന്തത്തിലും ടാലൻറ് ലാബിലും മികച്ച ഒരു മെൻ്ററെ കിട്ടി എന്നുള്ളതാണ്. ഒപ്പം കുറെ നല്ല കൂട്ടുകാരേയും. 🥰🥰  .ലോകമാകെ പടർന്നു പിടിച്ച ഒരു മഹാമാരിയുടെ ഭീതിയിൽ നമ്മളെല്ലാം വീട്ടിൽ അടച്ചിടപ്പെട്ടപ്പോൾ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ഒരു പാട് പ്രവർത്തനങ്ങൾ അറിയാനും ചെയ്യാനും സാധിച്ചു.ഈ ടാലൻറ് ലാബ് വളരെ പ്രയോജനപ്രദമായ ഒരു പരിപാടിയായിട്ടാണ് എനിക്ക് തോന്നിയത്.


അധ്യാപക കൂട്ടം അധ്യാപകരുടെ ക്ലാസുകൾ പ്രശംസനീയമാണ് .ഓരോ ശനിയാഴ്ചയും വ്യത്യസ്ഥ തരത്തിലുള്ള ക്ലാസുകൾ കുട്ടികൾക്ക് നല്കി അവരെ മാനസികമായും ശാരീരികമായും ഊർജ്ജസ്വലരാക്കി തീർത്തു കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് എല്ലാ പ്രോത്സാഹനവും നല്കിക്കൊണ്ട് അവരോടൊപ്പം ഒത്തുചേർന്ന് അവരുടെ കഴിവുകളെ മികച്ച താക്കാൻ പരിശ്രമിക്കുന്ന അവരുടെ ചെറിയ ഗ്രൂപ്പിലെ അധ്യാപകർക്ക് പ്രത്യേകമായി നന്ദി പറയുന്നു. എൻ്റെ മകൾക്ക് ഒരു പാട് മാറ്റങ്ങൾ ഉണ്ടാക്കാൻ അധ്യാപകക്കൂട്ടത്തിന് കഴിഞ്ഞു. അവൾക്ക് അധ്യാപക കൂട്ടം ക്ലാസിലൂടെ പല മേഖലകളിലും അവളെ പ്രാവീണ്യമുള്ളവളാക്കി. സ്വന്തമായി ഒരു വാക്ക് പോലും പറയാൻ കഴിയാതിരുന്ന അവൾക്ക് പല ക്ലാസുകളിലൂടെ അവളുടെ ആത്മവിശ്വാസം വർദ്ധിച്ചു.പ്രത്യേകം എടുത്തു പറയേണ്ട കാര്യം എന്ത് പ്രശ്നങ്ങൾ വന്നാലും ശനിയാഴ്ചകളിൽ അവർക്ക് ക്ലാസ് നല്കുന്നു എന്നതും അതുപോലെ അവളുടെ ചെറു ഗ്രൂപ്പായ മയിൽ പിലി ഗ്രൂപ്പിൽ സുമന ടീച്ചർ നല്ലൊരു ടീച്ചറായും അമ്മയായും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ ഓൺലൈനിൽ കൃത്യസമയത്ത് വന്ന് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. അധ്യാപകക്കൂട്ടത്തിന് ഞങ്ങൾക്ക് യാതൊരു വിധ നിർദ്ദേശവും നല്കേണ്ട ആവശ്യമില്ല കാരണം അവർക്ക് നല്കിപോരുന്ന ക്ലാസുകൾ അവർക്ക് ഭാവിയിലും പ്രയോജനകരമാകുന്ന തരത്തിലുള്ള ക്ലാസുകളാണ് .... പല ക്ലാസുകളും വലിയ ഫീസുകൾ വാങ്ങി ക്ലാസുകൾ നടത്തുമ്പോൾ അധ്യാപക കൂട്ടം അധ്യാപകർ ഫീസുകൾ വാങ്ങാതെ മികച്ച ക്ലാസുകൾ നടത്തുന്നത് അഭിനന്ദനാർഹമാണ്.ഈ ഗ്രൂപ്പിന് വേണ്ടി പ്രയത്നിക്കുന്ന അധ്യാപകർക്കും ഗ്രൂപ് അഡ്മിൻ രതീഷ് സാർ ,ഗോകുൽസാർ എന്നിവർക്ക് ഒരു പാട് നന്ദി പറയുന്നു....

രസില

( ഋതുവർണികയുടെ അമ്മ)


എനിക്കും മോളെപ്പോലെ തന്നെ വളരെ നല്ല ഒരു പരിപാടിയായിട്ടാണ് തോന്നിയത്. അവരുടെ ഉള്ളിലുള്ള സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള നല്ല ഒരു പ്രോഗ്രാമാണിത്. ഇതിൽ പങ്കെടുക്കാൻ മോൾക്ക് അവസരം ലഭിച്ചതിന് വളരെയധികം സന്തോഷമുണ്ട്.കൂടാതെ നമ്മളുടെ അധ്യാപക്കൂട്ടത്തിൽ നിന്നും നല്ല ഒരു മെൻററുടെ ഗ്രൂപ്പിൽ അംഗമാകാനും മോൾക്ക് സാധിച്ചു.

ഗായത്രിയുടെ അമ്മ

വിശകലനം

കേരളത്തിലെ ഏറ്റവും വലിയ അധ്യാപക്കൂട്ടായ്മയായി അധ്യാപക്കൂട്ടം മാറിയത് അധ്യാപകരിലെ ക്രിയാത്മക ചിന്തയെ പ്രയോജനപ്പെടുത്തിയതിനാലാണ്

ഏതെങ്കിലും ഔദ്യോഗികമായ അംഗീകാരം പ്രതീക്ഷിച്ചല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്

പൊതുവിദ്യാഭ്യാസരംഗത്തിനു വേണ്ടി തങ്ങളാലാകുവുന്നത് ചെയ്യുന്നു.

അങ്ങനെയുളളവരെ കണ്ടെത്തി പ്രയോജനപ്പെടുത്താനുളള ശ്രമം നിരന്തരം നടത്തുന്ന ഒരു പ്രതിബദ്ധ മനസ് ഈ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നു.

കേരളത്തിലെ അക്കാദമിക സ്ഥാപനങ്ങള്‍ക്ക് പോലും ഇത്രയും വൈവിധ്യമുളള സംഘാടനം സാധ്യമാണോ എന്നു സംശയം. ഇരുന്നൂറോളം വാട്സ്ആപ് ഗ്രൂപ്പുകളും നാല് യൂടൂബ് ചാനലും ബ്ലോഗും ഫേസ് ബുക്ക് പേജും ടെലഗ്രാം ഗ്രൂപ്പുകളും പ്രവര്‍ത്തനനിരതമാണ്. അവയൊക്കെ സജീവമാണെന്നുറപ്പുവരുത്താനും പരമാവധി നിലവാരം കാത്തുസൂക്ഷിക്കാനും നേതൃത്വം ശ്രദ്ധിക്കുന്നുമുണ്ട്. കൊവിഡ് കാലം ശരിക്കും അക്കാദമിക അന്വേഷണത്തിനുളള സന്ദര്‍ഭമായി മാറ്റുകയാണ് ഈ ഗ്രൂപ്പ് ചെയ്തത്. ഇപ്പോള്‍ എസ് എസ് കെ ഓണ്‍ലൈന്‍ ടാലന്റ് ലാബ് ആരംഭിച്ചിട്ടുണ്ട്. അധ്യാപകക്കൂട്ടം മുമ്പേ പറക്കുന്ന പക്ഷിയാണ്. നിശബ്ദമായി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെയുളള മുന്‍കൈയെടുക്കലുകളെ പ്രോത്സാഹിപ്പിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത്. നിലവിലുളള കേന്ദ്രീകൃതമായ രീതിക്ക് പരിമിതികള്‍ ഉണ്ട്. അവ തുടരുമ്പോള്‍ത്തന്നെ പ്രാദേശികഅക്കാദമിക പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും.