ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പത്തനംതിട്ട. Show all posts
Showing posts with label പത്തനംതിട്ട. Show all posts

Friday, January 29, 2016

ഈ സ്കൂളിനെക്കുറിച്ച് എഴുതാനാണെങ്കില്‍ തീരില്ല.


ഉഷാകുമാരിടീച്ചര്‍ക്ക് മികച്ച അധ്യാപികയ്കുളള സംസ്ഥാന അവാര്‍ഡ് ( 2013-14) ദേശീയ അവാര്‍ഡ് (2013-14) എന്നിവ ലഭിച്ചത് അര്‍ഹതയ്കുളള അംഗീകാരം തന്നെയാണ്. ടീച്ചറെ 1998 മുതല്‍ എനിക്കറിയാം. പുല്ലാട് സ്കൂളില്‍ ജോലി ചെയ്യുമ്പോള്‍ റിസോഴ്സ്പേഴ്സണായിരുന്നു. പുതിയപാഠ്യപദ്ധതിയുടെ പരിശീലനങ്ങളില്‍ പങ്കെടുത്തു നേടിയ അക്കാദമിക തെളിച്ചം ടീച്ചറുടെ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചു.
2004-2005 വര്‍ഷമാണ് പത്തനംതിട്ടയിലെ അയിരൂര്‍ സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ പ്രഥമാധ്യാപികയായി ചുമതല ഏല്‍ക്കുന്നത്. അന്ന് ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ കുട്ടികളുടെ എണ്ണം എട്ട്! ഇന്ന് 123.
ഒരു പൊതുവിദ്യാലയത്തെ ചരിത്രത്തിലേക്ക് മായാന്‍ അനുവദിക്കാതെ നാടിന്റെ തിളക്കമാക്കി മാറ്റിയ ആ അധ്യാപികയുടെ വിദ്യാലയത്തിലായിരുന്നു ഇന്ന് ഞാന്‍.ധന്യമായ ഒരു ദിനം.
2014 -15 ല്‍ മികച്ച പി ടി എയ്കുളള സംസ്ഥാന അവാര്‍ഡും ഈ വിദ്യാലയത്തനാണ് ലഭിച്ചത്. മികവിന് അധ്യാപികയ്കും രക്ഷിതാക്കള്‍ക്കും അവാര്‍ഡ് ലഭിക്കുക എന്നത് ഒരു വിദ്യാലയത്തിന്റെ ഔന്നിത്യത്തിന്റെ സൂചികയാണ്.അക്കാദമികവും ജനീകയവുമായ തലങ്ങളെ സമന്വയിപ്പിച്ചതിന്റെ മാതൃകാപരമായ അനുഭവം.

Friday, September 26, 2014

വട്ടാര്‍കയം സ്‌കൂളിനെ നിലനിറുത്താന്‍ പ്രഥമാധ്യാപികയെ ജനം മണിക്കൂറോളം തടഞ്ഞുവച്ചത് ...


ചരിത്രസ്മരണയിലേക്ക് പറിച്ചെറിയാന്‍ വിട്ടുകൊടുക്കില്ല എന്ന ഉറച്ച മനസോടെ ജനം ഒരു വിദ്യാലയത്തിന്റെ നിലനില്പിനായി സംഘടിച്ചു. ആവേശകരമായ അനുഭവം. ആരാണ് പറഞ്ഞത് പൊതു വിദ്യാലയത്തെ ആര്‍ക്കും വേണ്ടെന്ന്? ഇനി കുട്ടികള്‍ വരില്ലെന്ന്? ജനതയുടെ വികാരമായി വിദ്യാലയം മാറണം. ബന്ധുത്വം സ്ഥാപിക്കണം. അധ്യാപകര്‍ മാതൃകകാട്ടണം. ജനം കൂടെ വരും. ഇതാ ഈ വാര്‍ത്ത വായിക്കൂ
 റാന്നി:
  • അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്ന് പുനരുജ്ജീവനശ്രമം നടക്കുന്ന വട്ടാര്‍കയം ഗവ. എല്‍.പി. സ്‌കൂളില്‍നിന്ന് രണ്ട് അധ്യാപികമാരെ സ്ഥലംമാറ്റുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രഥമാധ്യാപികയെ രണ്ടര മണിക്കൂറോളം തടഞ്ഞുവച്ചു. 
  • സ്‌കൂള്‍സമയം കഴിഞ്ഞും ഉപരോധം തുടര്‍ന്നു. 
  • അധ്യാപകരെ മാറ്റരുതെന്ന നാട്ടുകാരുടെ അപേക്ഷയും പ്രതിഷേധവും അവഗണിച്ച്, ഇവര്‍ക്ക് ചൊവ്വാഴ്ച റിലീവിങ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പ്രഥമാധ്യാപികയെ തടഞ്ഞുവച്ചത്. സ്ഥലംമാറ്റത്തില്‍ തീരുമാനമുണ്ടാക്കാതെ പോകാന്‍ അനുവദിക്കില്ലെന്നുപറഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തിയ എ.ഇ.ഒ.യേയും തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍, ജനപ്രതിനിധികളുും നേതാക്കളും ഡി.പി.ഐ.യുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്, തല്‍ക്കാലം അധ്യാപികമാര്‍ സ്‌കൂളില്‍ തുടരട്ടെയെന്ന് ഡി.പി.ഐ. എ.ഇ.ഒ.യ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനുശേഷമാണ് നാട്ടുകാര്‍ സ്‌കൂളില്‍നിന്ന് പിരിഞ്ഞുപോയത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് നാട്ടുകാര്‍ പ്രഥമാധ്യാപികയെ ഉപരോധിച്ചത്. 5.30ന് ശേഷമാണ് പ്രശ്‌നം പരിഹരിച്ച് നാട്ടുകാര്‍ പിരിഞ്ഞത്.
  • ഈ അധ്യയനവര്‍ഷാരംഭം സ്‌കൂളില്‍ കുട്ടികളാരുമുണ്ടായിരുന്നില്ല. സ്‌കൂളിലുണ്ടായിരുന്ന നാല് കുട്ടികള്‍ കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ ടി.സി. വാങ്ങി പോയിരുന്നു. അധ്യാപകരെല്ലാം സ്ഥലംമാറ്റം വാങ്ങിപ്പോവുകയാണെന്നറിഞ്ഞാണ് ഇവര്‍ ടി.സി. വാങ്ങിയത്.
  •  ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ച രണ്ട് അധ്യാപികമാരും സ്ഥലംമാറ്റത്തിനായി അപേക്ഷ നല്‍കിയിരുന്നു. 
  • സ്‌കൂള്‍ അടച്ചുപൂട്ടുമെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ശാസ്ത്രസാഹിത്യപരിഷത്ത് മേഖലാ ഭാരവാഹികള്‍ രംഗത്തെത്തി സ്‌കൂള്‍ സംരക്ഷണസമിതി രൂപവത്കരിച്ചു. 
  •  ജൂലായ് മാസം ഇവര്‍ നടത്തിയ കഠിനപ്രയത്‌ന ഫലമായി നാല് കുട്ടികളെ ഇവിടെ ചേര്‍ക്കാന്‍ കഴിഞ്ഞു. 
  • ആദ്യം ചേര്‍ത്തത് സ്ഥലംമാറ്റം ലഭിച്ച അധ്യാപിക സീമയുടെ മകനെയാണ്. പിന്നീട് മറ്റ് മൂന്നുപേരും എത്തി. 
  • സ്‌കൂള്‍ നിലനിര്‍ത്താന്‍ സമിതി പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥലംമാറ്റം ലഭിച്ച സീമ, ജിജി തോമസ് എന്നീ അധ്യാപകരും സജീവമായി പ്രവര്‍ത്തിച്ചു. 
  • സ്വാതന്ത്ര്യദിനത്തിനും ഓണത്തിനുമൊക്കെ വിപുലമായ ആഘോഷപരിപാടികളാണ് നാട്ടുകാര്‍ സ്‌കൂളില്‍ നടത്തിയത്. സ്‌പോക്കണ്‍ ഇംഗ്ലൂഷ്, ചിത്രരചന ക്ലൂസ്സുകളും ഇവിടെ തുടങ്ങി. പൂജയ്ക്കുശേഷം ഏതാനും വിദ്യാര്‍ഥികള്‍കൂടി ചേരാന്‍ തയ്യാറായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
  • ആറാമത്തെ പ്രവൃത്തിദിനവും കഴിഞ്ഞാണ് വിദ്യാര്‍ഥികളെ ചേര്‍ത്തതെന്ന കാരണത്താല്‍ ഈ കുട്ടികളുടെ എണ്ണം സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഇല്ലെന്ന സാങ്കേതിക കാരണം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. - See more at: http://www.deshabhimani.com/news-kerala-pathanamthitta-latest_news-402180.html#sthash.1UJHtgaD.dpuf
     ആറാമത്തെ പ്രവൃത്തിദിനവും കഴിഞ്ഞാണ് വിദ്യാര്‍ഥികളെ ചേര്‍ത്തതെന്ന കാരണത്താല്‍ ഈ കുട്ടികളുടെ എണ്ണം സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഇല്ലെന്ന സാങ്കേതിക കാരണം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു
  • ഈ രണ്ട് അധ്യാപികമാരെ സ്ഥലംമാറ്റരുതെന്ന് ആവശ്യപ്പെട്ട് വകുപ്പുമന്ത്രി, ഡി.പി.ഐ., ഡി.ഡി. എന്നിവര്‍ക്കൊക്കെ സമിതി ഭാരവാഹികള്‍ നേരിട്ട് നിവേദനം നല്‍കി. സ്‌കൂള്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കിയിരുന്നു. 
  • ഇതിനിടയിലാണ് ഒരാഴ്ച മുമ്പ് രണ്ട് അധ്യാപികമാര്‍ക്കും നേരത്തെ നല്‍കിയ അപേക്ഷപ്രകാരം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്.
  •  വീണ്ടും സമിതി ഭാരവാഹികള്‍ ഉന്നതവിദ്യാഭ്യാസ ഉദ്യോഗസ്ഥരെ കണ്ട് വിവരമറിയിച്ചു. സ്ഥലംമാറ്റം ചൊവ്വാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഇരുവര്‍ക്കും ചൊവ്വാഴ്ച റിലീവിങ് ഓര്‍ഡര്‍ നല്‍കാന്‍ ഉന്നതോദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതായി പ്രഥമാധ്യാപിക സലീന ഷംസുദ്ദീന്‍ പറയുന്നു. മൂന്ന് അധ്യാപികമാരില്‍ രണ്ടുപേര്‍ക്കാണ് സ്ഥലമാറ്റം ലഭിച്ചത്. ഇതറിഞ്ഞ നാട്ടുകാര്‍ രാവിലെ മുതല്‍ സ്‌കൂള്‍പരിസരത്ത് സംഘടിച്ചിരുന്നു. ഉച്ചയ്ക്കുശേഷം അധ്യാപികമാര്‍ക്ക് റിലീവിങ് ഓര്‍ഡര്‍ നല്‍കാന്‍ പ്രഥമാധ്യാപിക ശ്രമിക്കുന്നുവെന്നറിഞ്ഞാണ് സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഓഫീസ് ഉപരോധിച്ചത്. 
  • ഉന്നതോദ്യോഗസ്ഥരെത്തി പ്രശ്‌നം പരിഹരിക്കാതെ പ്രഥമാധ്യാപികയെ വിട്ടയയ്ക്കുകയില്ലെനായി നാട്ടുകാര്‍. ഇതിനിടയില്‍ സമിതി ഭാരവാഹികളും രാജു ഏബ്രഹാം എം.എല്‍.എ.യും ഉന്നതോദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടു. 5.15ഓടെ എ.ഇ.ഒ. പ്രകാശന്‍ പടന്നയില്‍ സ്‌കൂളിലെത്തി.
  • സ്ഥലംമാറ്റം ഡി.പി.ഐ.യുടെ ഉത്തരവാണെന്നും തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു എ.ഇ.ഒ. നാട്ടുകാരെ അറിയിച്ചത്. രോഷാകുലരായ ജനം എ.ഇ.ഒ.യേയും തടയുമെന്ന സ്ഥിതിയായി.
  •  പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ജോര്‍ജ്, അംഗം റൂബി കോശി, കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം റിങ്കു ചെറിയാന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇവരും സ്‌കൂള്‍ സംരക്ഷണസമിതി ഭാരവാഹികളായ ആലിച്ചന്‍ ആരതി, െക.ഇ.മാത്യു, ബാബുരാജ് എന്നിവരും എ.ഇ.ഒ.യുമായി ചര്‍ച്ച നടത്തി. റിങ്കു ചെറിയാന്‍ ആന്റോ ആന്റണി എം.പി.യെ വിവരങ്ങള്‍ അറിയിച്ചു. എം.പി. പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി ബന്ധപ്പെട്ടു. റിങ്കു ചെറിയാന്‍ ഡി.പി.ഐ.യുമായി േഫാണില്‍ സംസാരിച്ചപ്പോള്‍ അധ്യാപികമാരെ തല്‍ക്കാലം മാറ്റില്ലെന്ന് ഉറപ്പുനല്‍കി.
  •  വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം നഎഇഒ , അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചതായി സ്കൂള്‍ ഇന്‍സ്പെക്ഷന്‍ ഡയറിയില്‍ എഴുതി നല്‍കിയതോടെയാണ് വൈകിട്ട് അഞ്ചരയോടെ സമരം അവസാനിപ്പിച്ചത്.
  • ഇതിനുശേഷമാണ് നാട്ടുകാര്‍ വിജയാരവം മുഴക്കി മടങ്ങിയത്. 
  • ഇത്രയും സമയം സ്‌കൂളിലെ വിദ്യാര്‍ഥികളായ അലന്‍, ശ്രീകിരണ്‍, ജോഷിത, അലീന എന്നിവര്‍ സ്‌കൂളില്‍ത്തന്നെയുണ്ടായിരുന്നു. നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധിക്കുന്നതറിഞ്ഞ് റാന്നി പോലീസും സ്‌കൂളിലെത്തിയിരുന്നു.
  • ഈ അനുഭവം പാഠമാക്കണം, ഇതൊരു സന്ദേശമാണ്. പൂട്ടാനൊരുങ്ങുന്ന ഏവര്‍ക്കും. ഒരിക്കല്‍ പൂട്ടിപ്പോയാല്‍ പിന്നെ തുറക്കില്ലെന്ന സത്യം വഴി തെളിയിക്കട്ടെ. 

  • വട്ടാര്‍കയം സ്‌കൂളില്‍ വിദ്യാരംഭം
    റാന്നി: അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന് കഠിനപ്രയത്‌നത്തിലൂടെ നാട്ടുകാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന വട്ടാര്‍കയം ഗവ. എല്‍.പി.സ്‌കൂളില്‍ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ വിദ്യാരംഭം നടന്നു. കുട്ടികളുടെ സംഗീതാര്‍ച്ചനയും ഉണ്ടായിരുന്നു.
    അഞ്ച് കുട്ടികള്‍ ഇവിടെ ആദ്യാക്ഷരം കുറിച്ചു. രാജു ഏബ്രഹാം എം.എല്‍.. കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചുകൊണ്ട് വിദ്യാരംഭം പരിപാടി ഉദ്ഘാടനം ചെയ്തു. റാന്നി നിയോജകമണ്ഡലത്തിലെ ഒരു വിദ്യാലയവും അടച്ചുപൂട്ടാന്‍ അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
    ജില്ലാ പഞ്ചായത്തംഗം മറിയാമ്മ ചെറിയാന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ ഡോ. വി.ആര്‍.മോഹനനും കുരുന്നുകളെ ആദ്യാക്ഷരം എഴുതിച്ചു. ഇതോടൊപ്പം സംഗീത വിദ്യാരംഭവും നടന്നു. സംഗീത സംവിധായകന്‍ വിജയന്‍ ദക്ഷിണ സ്വീകരിച്ചുകൊണ്ടാണ് സംഗീതവിദ്യാരംഭത്തിന് തുടക്കമിട്ടത്. പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ചിന്നമ്മ തോമസ്, കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം റിങ്കു ചെറിയാന്‍, ഡോ. വിപിന്‍ കെ.രവി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ് ബാബുരാജ്, ആലിച്ചന്‍ ആരതി, അധ്യാപികമാരായ കെ.സീമ, ജിജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത്, സ്‌കൂള്‍ സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

    കൂടുതല്‍ വാര്‍ത്തകള്‍... 

***സ്കൂള്‍ വാര്‍ത്തകള്‍: അടച്ചു പൂട്ടരുത് ...

schoolvaarthakal.blogspot.com/2014/07/blog-post_43.html

Wednesday, May 22, 2013

ആ അനുഭവസാന്നിദ്ധ്യം മനസില്‍ അസ്തമിക്കില്ല.


ശ്രീലാലിന്‍ ആദരവ്

എന്റെ സ്നേഹിതന്‍ ശ്രീലാല്‍ ഓര്‍മയായി.
അദ്ദേഹത്തെ പരിചയപ്പെടുന്നത് നെല്ലിക്കാല സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ വ്യത്യസ്തമായ പ്രവര്‍ത്തനം നടത്തിയ അധ്യാപകനെന്ന നിലയിലാണ്.

പുതിയ പാഠ്യപദ്ധതി വന്നപ്പോള്‍ അതിന്റെ റിസോഴ്സ് പേഴ്സണായി
പരിശീലിപ്പിക്കുന്ന കാര്യങ്ങള്‍‌ സ്വന്തം വിദ്യാലയത്തില്‍ പ്രയോഗിച്ചു ബോധ്യപ്പെടുന്നതിനും ബോധ്യപ്പെടുത്തുന്നതിനും ശ്രീലാല്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
വിദ്യാലയങ്ങള്‍ അനാദായകരമെന്നു പറഞ്ഞ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ എം എല്‍ എ മാരുടെ വസതികളിലേക്കു പടുകൂറ്റന്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുന്നതില്‍ ശ്രീലാല്‍ മുന്നിലുണ്ടായിരുന്നു.
പോരാട്ടത്തിന്റെ സൗമ്വും ശക്തവുമായ മുഖം
ശ്രീലാല്‍ പ്രഥമാധ്യാപകനായപ്പോള്‍ ഞാന്‍ പറഞ്ഞു ഒരു വിദ്യാലയം കൂടി തിളങ്ങാന്‍ പോകുന്നു
പുല്ലാട് ഗവ യു പി സ്ഖൂളില്‍ ഉച്ചയ്ക്കാണ് ഞാന്‍ ചെല്ലുന്നത്.
ആ സ്കൂളിന്‍ ചരിത്രത്തില്‍ സ്ഥാനമുണ്ട്. പണ്ട് അധസ്ഥിതര്‍ക്ക് വിദ്യാലയ പ്രവേശനം നല്‍കി എന്നതിന്റെ പേരില്‍ തീവെച്ച വിദ്യാലയമാണ്. അയ്യങ്കാളിപ്പട പ്രതിരോധസമരം നടത്തിയതും മറ്റും ചരിത്രം. വെളളിക്കരച്ചോതിയുടെ സ്വപ്നങ്ങള്‍ വിദ്യാലയത്തിന്റ അടിത്തറയിലുണ്ട്.
ശ്രീലാല്‍ എന്നെയും കൂട്ടി കമ്പ്യൂട്ടര്‍ ലാബിലേക്ക് പോയി.
അവിടെ കുട്ടികള്‍ പത്രം തയ്യാറാക്കുന്നു. ഒറ്റപ്പേജ് പത്രം. ഓരോ ആഴ്ചയും പത്രമുണ്ടാകും. ക്ലാസ് പത്രവും ഉണ്ട്. സ്കൂള്‍ പത്രവും. ടൈപ്പിംഗും എഡിറ്റിംഗും ഫോട്ടോ സന്നിവേശവും എല്ലാം കുട്ടികള്‍. അത് ഭാഷാപരമായ പ്രവര്‍ത്തനവും ഐ ടി പഠനവുമാണ്. ഐ ടി പഠനത്തെ വേറിട്ട വിഷയമായി കാണാതെ വിഷയങ്ങളുമായി ഉദ്ഗ്രഥിക്കണം എന്ന സമീപനത്തിന്റെ പ്രായോഗികത.
അവിടെ കുട്ടികളുടെ ഇംഗ്ലീഷ് ക്യാമ്പ് നടന്നു. അതിന്റെ ആവേശം വിദ്യാലയത്തില്‍ കാണാന്‍ കഴി‍ഞ്ഞു. വിദ്യാലയത്തെ പഠനോപകരണമാക്കുന്ന പ്രവര്‍വത്തനം നടക്കുകയായിരുന്നു. ക്ലാസ് നിലവാരത്തിന് അനുസരിച്ചുളള ചിത്രങ്ങള്‍ മാത്രം മതി എന്നു തീരുമാനിച്ചിരുന്നു. ആ ചിത്രങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അധ്യാപകരുമായി ആലോചിച്ച് കൂടുതല്‍ പഠനമൂല്യമുളളവ തെരഞ്ഞെടുത്തു. എനിക്കിഷ്ടമായി. തടികൊണ്ടുളള വിഭജനമറ ബിഗ്പിക്ചറിന്റെ പിന്‍പ്രതലമാക്കിയിരിക്കുന്നു. ഓരോ ക്ലബ്ബിനും പ്രത്യേകം പ്രദര്‍ശന ബോര്‍ഡുകള്‍. അവയാകട്ടെ സജീവത പ്രതിഫലിപ്പിക്കുന്നുണ്ട്. കോര്‍ണര്‍ ,ഷെല്‍ഫ് ഒരിടത്ത് ക്ലാസ് ലാബാക്കി മാറ്റി.മറ്റൊരിടത്ത് റിസോഴ്സ് ‍ഷെല്‍ഫ്.. ആ ഷെല്‍ഫ് സ്ഥലവിനിയോഗത്തിന്റെ നല്ലൊരു ഉദാഹരണം കൂടിയാണ്.ഓരോ യൂണിറ്റ് കഴിയുമ്പോഴുമുളള പഠനത്തെളിവുകള്‍ പലരൂപങ്ങളില്‍ ക്ലാസില്‍ കണ്ടു.
കെ എസ് ടി എ, ശാസ്ത്രസാഹിത്യപരിഷത് എന്നീ സംഘടനകളുടെ ജില്ലാതല പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ശ്രീലാല്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ല.പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോഴാണ് ശ്രീലാല്‍ വിട്ടുപിരിഞ്ഞത്.(21/05/13)
അധ്യാപനത്തെ അക്കാദമിക സമരമായി കണ്ട ശ്രീലാല്‍ നല്‍കിയ പ്രചോദനം ,ജനാധിപത്യപരമായ സമീപനം, സൗമ്യമായ ഇടപെടല്‍, സൗഹൃദത്തിന്റെ ദീപ്തമായ അനുഭവം …....
അതെ ശ്രീലാല്‍ ഒരു അധ്യാപകനായിരുന്നു.
ആ അനുഭവസാന്നിദ്ധ്യം മനസില്‍ അസ്തമിക്കില്ല.


Saturday, July 21, 2012

ഒരു കുട്ടിയും ഒരു മാഷും മാത്രമുള്ള ഒന്നാം ക്ലാസ്

പതനംതിട്ട ജില്ലയിലെ പല പൊതു വിദ്യാലയങ്ങളിലും സ്ഥിതി ഇതാണ് .അതിന്റെ കാരണങ്ങളിലേക്ക് കടക്കുന്നില്ല .ഒരു കുട്ടി മാത്രമുള്ള ക്ലാസ് ,അവിടുത്തെ അധ്യയനം എങ്ങനെ ആണ് എന്ന് പരിശോധിക്കുകയാണ് ഇവിടെ  ചെയ്യുന്നത്.
ചില അധ്യാപകര്‍  പറയുന്നു :-
"ക്ലാസ് ഒരു രസോം ഇല്ലേ.. ഒരാളെ വെച്ച് എങ്ങനെ പഠിപ്പിക്കാന്‍ ? "
ഈ ചിന്തയുടെ ഫലമോ കുട്ടികള്‍ കുറവുള്ള ക്ലാസുകളിലെ കുട്ടികള്‍ അറിവിലും കുറവുള്ളവരായി തീരുന്നു(തീര്‍ക്കുന്നു ).
അങ്ങനെയുള്ള സ്കൂളുകള്‍ എനിക്കറിയാം 
ഇടുക്കിയിലെ മാത്യു സാര്‍ പറഞ്ഞ അനുഭവം ഇങ്ങനെ :-. ഒരു സ്കൂള്‍ .ക്ലാസുകളില്‍ ഒന്നോ രണ്ടോ  കുട്ടികള്‍  വീതം.
അധ്യാപിക ക്ലാസില്‍ കയറി. ഹാജര്‍ വിളിച്ചു. പിന്നെ ബോര്‍ഡില്‍ എഴുതി പഠിപ്പിച്ചു. ഇടവേളയ്ക്കു ബെല്ലടിച്ചു . കുട്ടികള്‍ പുറത്തേക്കു .അധ്യാപകര്‍ ചായ കുടിക്കാന്‍ സ്റാഫ് റൂമിലേക്കും
മാത്യു സാര്‍ ചോദിച്ചു..
  • എന്തിനാ ടീച്ചര്‍മാരെ ഈ സ്കൂളില്‍ ഹാജര്‍ വിളിക്കുന്നെ.? ഒറ്റ നോട്ടത്തില്‍ അറിയാമല്ലോ ഒറ്റക്കുട്ടി വന്നിട്ടുണ്ടോ ഇല്ലയോ എന്ന് ? ( ഇവര്‍ വീട്ടിലും ഹാജര്‍ പുസ്തകം സൂക്ഷിക്കുമോ?)
  • ബോര്‍ഡില്‍ എഴുതണോ കുട്ടിയെ ചേര്‍ത്ത് നിറുത്തി പറഞ്ഞു കൊടുത്തു കൂടെ.?
  • ചായ സമയം ഇവരെ കൂടി വിളിച്ചു കുടുംബം പോലെ ഒന്നിച്ചു കഴിച്ചു കൂടെ?
ഈ സ്കൂളിലെ അധ്യാപകര്‍ക്ക് കുട്ടികളുടെ രക്ഷിതാക്കളെ അറിയില്ല !
ക്ലാസ് പിടി എ വിളിക്കില്ല. രണ്ടു പേര്‍ക്കായി എന്ത് ക്ലാസ് പി ടി എ ?
കുട്ടികളെ കുറിച്ചും നല്ല അറിവില്ല ...
. മാത്യു സാറിന്റെ മനസ്സില്‍ സ്നേഹം ഉണ്ട്. മാഷ്‌ നല്ലൊരു മനുഷ്യന്‍  .അത് കൊണ്ട് സ്നേഹത്തിന്റെ അഭാവം പെട്ടെന്ന് കാണാന്‍ കഴിഞ്ഞു .
പറഞ്ഞു വരുന്നത് ഒറ്റക്കുട്ടി ക്ലാസുകളുടെ അകം മനസ്സ് എങ്ങനെ ആയിരിക്കും  എന്നാണല്ലോ .
ഇത് ഒരു കെയിസ്  സ്റ്റഡി .പതനം തിട്ടയില്‍ നിന്നും 
ആദര്‍ശിന്റെ മാത്രം ക്ലാസ്  
ഞാന്‍  ആദര്‍ശ് ....അപ്പു എന്ന്  വിളിക്കും ..എന്റെ ക്ലാസ്സില്‍ ഞാന്‍ മാത്രമേ ഉള്ളൂ .........അല്ല സാറും ഉണ്ട്
1 സാര്‍  എന്റെ വീട്ടില്‍  
സാര്‍  എന്റെ വീട്ടില്‍ വന്നു .അച്ഛനെ കാണാന്‍ .
അച്ഛന് സുഖമില്ലായിരുന്നു .
2 പഠന യാത്ര 
കുറച്ചുനേരം കഴിഞ്ഞു ഞങ്ങള്‍  മണ്ണാരമല കാണാന്‍ പോയി .ചേട്ടന്മാരും വന്നു.എന്നോട് ഒരുപാടു ചോദ്യങ്ങള്‍ സാര്‍  ചോദിച്ചു.ചേട്ടന്മാര്‍ ഉത്തരം പറഞ്ഞപ്പോള്‍ സാറ്  സമ്മതിച്ചില്ല
മണ്ണാരമല അമ്പലത്തിനു മുന്‍പില്‍ ഞാന്‍ നിന്നപ്പോള്‍ സാര്‍  എന്റെ ഫോട്ടോ പിടിച്ചു .
3 സാര്‍  എന്റെ കൂട്ടുകാരന്‍ 
എന്റെ ക്ലാസ് നല്ല രസം . കളിക്കാനും പഠിക്കാനും സാര്‍ കൂടും .
4. എനിക്ക് സാര്‍  എല്ലാം തരും .
നിറം പഠിക്കുവാ .......ഒത്തിരി  സി ഡി  കിട്ടിയിട്ടുണ്ട്............അതിന്മേല്‍ കളര്‍  അടിക്കുവാ .
ഇപ്പോള്‍ എങ്ങനെയുണ്ട്? 
..5 എഴുത്ത് 
 പുള്ളിക്കുട ....
.ഒന്ന് എഴുതി നോക്കട്ടെ!

ഞാന്‍ എഴുതുന്നത്‌  ഒട്ടിക്കാനും മറ്റും വലിയ സ്ക്രീന്‍ ഉണ്ട് .
6.ഈ  സാധനം കൊള്ളാം ..........നല്ലതാ  എണ്ണാന്‍ 
7. കഥാ പുസ്തകങ്ങള്‍ 
"ഇനി പാല് വേണ്ടമ്മേ  "..... പുസ്തകം സാര്‍  വായിച്ചു തന്നു. ഇഷ്ടപ്പെട്ട കഥയിലെ ആള്‍  ആരെന്നു ചോദിച്ചു? പൂച്ചക്കുട്ടി .ഞാന്‍ പൂച്ചകുട്ടി ആയതാ 
8.എന്റെ നോട്ട് പുസ്തകം

 എണ്ണം സാറ്  പറഞ്ഞു . ഞാന്‍ കുട വരച്ചു ........ആദ്യം എണ്ണം തെറ്റി ...........വട്ടം വരച്ചു എണ്ണം ശരിയാക്കി 
9 കമ്പ്യൂട്ടര്‍ എനിക്കും  
ഇന്ന് രാവിലെ ഞങ്ങള്‍ കമ്പ്യൂട്ടര്‍ മുറിയിലായിരുന്നു.
ഓരോന്നിന്റെയും പേര്  സാര്‍  പറഞ്ഞു തന്നു. 
എന്നെക്കൊണ്ട്  പടം വരപ്പിച്ചു.
 പിന്നെ എ ബി സി ഡി  ഞാന്‍ എഴുതി .കട്ടയില്‍ ഞെക്കുമ്പോള്‍ അക്ഷരം വരും.
 10. എന്റെ സ്വന്തം പാഠങ്ങള്‍ 
ഇന്നലെ ഞാന്‍ ആശുപത്രിയില്‍ പോയി.................ദേഹത്ത് വേദന ...............
ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സാര്‍  ബോര്‍ഡില്‍  എഴുതി 
എന്നെക്കൊണ്ട്  വായിപ്പിച്ചു 
"സാറ്  പറയുന്ന  വാക്കുകള്‍ കാണിച്ചു കൊടുക്കുന്ന  കളിയാ "
'ഇവരും  എന്തോ പറയുകയാണല്ലോ ?' എന്താവും പറയുന്നത്  എന്ന് എന്നോട് ചോദിച്ചു.
'ആന ഡോക്ടര്‍  ആണ് ,ആമ മരുന്നിനു വന്നതാ?'എന്നാല്‍ അവര്‍ തമ്മില്‍  എങ്ങനെയാ സംസാരിച്ചത് .ഞാന്‍ പറഞ്ഞ കാര്യങ്ങള്‍  സര് ബോര്‍ഡില്‍ എഴുതി  പിന്നെ ചാര്‍ട്ടില്‍  എഴുതി വെച്ച്.
ആനയ്ക്ക് പേര് വേണമെന്ന് ഞാന്‍ പറഞ്ഞു  എഴുതി വെയ്ക്കാന്‍  സാര്‍  പറഞ്ഞു.ഞാനിട്ട പേര് കണ്ടോ?കൊള്ളാമോ?
 ഞാന്‍ അനയായതാ ..
 കൊള്ളാമോ?


രണ്ടാം ക്ലാസ്സുകാര്‍  'ആന  കറുത്തതാ  എന്നുപറഞ്ഞു. 
സാറ് സ്പോഞ്ചില്‍ മഷി  മുക്കി തന്നു .തേക്കാന്‍ പറഞ്ഞു.ഞാന്‍ തേച്ചു .കൊമ്പും കറുപ്പിച്ചു.കറുത്തകൊമ്പോ?പേപ്പര്‍  ഒട്ടിച്ചു സര്‍  കൊമ്പ്  വെളുപ്പിച്ചു
 11. വര്‍ക്ക് ഷീറ്റ് 
സാറിന്നു   കഥ  പറയുന്ന  സമയത്ത്  ചില പേപ്പറും തന്നു .

നിറം നല്‍കാനും എണ്ണാ നും എഴുതാനും പറഞ്ഞു .
 കണക്കു പഠിക്കാന്‍ വള്ളം .........ഇത് ഒരെണ്ണം  ഞാനുണ്ടാക്കിയതാ 
സാറ് കത്രിക കാണിച്ചു പറഞ്ഞു ....... വെട്ടലും ഒട്ടിക്കലുമാണ് അറിയാവുന്ന  പൂക്കളുടെ  പേര്  എഴുതാന്‍  പറഞ്ഞു ........ഞാനൊന്നു എഴുതി നോക്കട്ടെ............ ( ഈ ക്ലാസിനെ കുറിച്ച് എന്താണ് അഭിപ്രായം?. ഒരു കുട്ടിയും മാഷും ഒരു സ്നേഹ കൂട്ടായ്മ ,പഠന കൂട്ടായ്മ ആകുന്ന അപൂര്‍വ അനുഭവം . ആദര്‍ശ് ഭാഗ്യവാനാണ് സര്‍വശിക്ഷാ അഭിയാന്‍ കെ എസ്  ടി യെ ജില്ലാ കമ്മറ്റി അംഗം ആണെന്ന് പറഞ്ഞു രാജേഷ് സാറിനെ പറഞ്ഞു വിട്ടത് അവനു അനുഗ്രഹമായി.രാജേഷ് ഒന്നാം ക്ലാസ് അനുഭവങ്ങള്‍ ബ്ലോഗിലൂടെ പങ്കിടുന്നു . ആ ക്ലാസില്‍ എന്ത് സംഭവിക്കുന്നു എന്ന് നമ്മള്‍ക്ക് അറിയാന്‍ )onnamklass.blogspot .com സന്ദര്‍ശിക്കൂ 
















 

 ..





Thursday, August 4, 2011

ആറന്മുളയില്‍ പത്രവിഭവ പ്രദര്‍ശനം

സാമൂഹിക ശാസ്ത്രം എപ്പോഴും ആനുകാലിക സമൂഹത്തിലെ ചലനങ്ങളുമായി നേര്‍ ബന്ധം സ്ഥാപിച്ചാണ് മുന്നോട്ടു പോവുക
അതിനാല്‍ തന്നെ വാര്‍ത്തകള്‍ സാമൂഹിക ശാസ്ത്ര പഠനത്തില്‍ അധ്യാപകര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്
 പുതിയ ബോധന രീതി നടപ്പിലാക്കിയ ശേഷം പത്രങ്ങള്‍കുട്ടികളെ പിന്തുണയ്ക്കാന്‍ ഓരോ ആഴ്ചയിലും താളുകള്‍ മാറ്റി വെക്കുന്നു
പഠിപ്പുര,വിദ്യ ,കുട്ടിക്കോം ,അക്ഷരമുറ്റം,വെളിച്ചം..എന്നൊക്കെ പേരുകളില്‍.
പുതിയ ബോധന രീതിയെ പരിഹസിച്ച കുത്തക പത്രങ്ങളും ഒടുവില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ച
അതെന്തുമാകട്ടെ
  • സ്കൂളില്‍ ഒരു വിഭാഗം കുട്ടികള്‍ക്ക് ആവശ്യത്തിനു റഫറന്‍സ് പുസ്തകങ്ങള്‍ വീട്ടില്‍ ഇല്ല
  • അത് പണം കൊടുത്തു വാങ്ങാനും കഴിവില്ല
  • എന്നാല്‍ അനിവാര്യമായ വിവരങ്ങള്‍ ശേഖരിച്ചാലേ പഠനം നടക്കൂ
പതനം തിട്ട ജില്ലയിലെ ഇടയാറന്മുള എ എം എച് എസ് എസ് കുട്ടികളുടെ മുമ്പാകെ ഒരു പ്രദര്‍ശനം നടത്തി
അവര്‍ ഇത് വരെ ശേഖരിച്ച പത്രവിഭവങ്ങളുടെ പ്രദര്‍ശനം.
വിവിധ പത്രങ്ങളിലെ വിദ്യാഭ്യാസ പംക്തികള്‍ ഉള്‍പ്പെടുത്തിയാണ് .
ഏകദേശം ആയിരത്തഞ്ഞൂറു താളുകള്‍.
അവ ഭാഷ,ശാസ്ത്രം,സാമൂഹിക ശാത്രം, ഗണിതം, സ്പോര്‍ട്സ് എന്നിങ്ങനെ വിഷയാടിസ്ഥാനത്ത്തില്‍ ക്രമീകരിച്ചിരുന്നു.

ക്ലാസ് അടിസ്ത്താനത്ത്തില്‍ അധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ പ്രദര്‍ശനം കണ്ട്ഫത്.
ഇനി ക്ലാസ് ആവശ്യങ്ങള്‍ക്ക് അവ ഉപയോഗിക്കാമല്ലോ
ഏതൊക്കെ ഉണ്ട് എന്ന് എല്ലാ ക്ലാസിലെയും അധ്യാപകര്‍ക്ക് ധാരണയായി
കുട്ടികള്‍ക്കും ആത്മവിശ്വാസം.
ഈ പ്രവര്‍ത്തനത്തെ മാതൃകയാക്കാം ഓരോ സ്കൂളിനും.


Monday, January 17, 2011

അന്ന് എട്ടു കുട്ടികളുടെ സ്കൂള്‍.

പണ്ട് ഇവിടെ എട്ടു കുട്ടികള്‍ മാത്രമായിരുന്നു.ആ സ്കൂളില്‍ അധ്യാപകര്‍ വരുന്നത് മ്ലാനമുഖത്തോടെ .അടച്ചു പൂട്ടല്‍ ഭീഷണി ഉണ്ടായപ്പോള്‍ ഞാനും ഇടപെട്ടതാണ്. മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജിലെ തോമസ്‌ ഉഴവത്തും ഞാനും കൂടി അയിരൂര്‍ പഞ്ചായത്തിലെ സ്കൂളുകള്‍ കയറി ഇറങ്ങിയത്‌ ഓര്‍ക്കുന്നു.രക്ഷിതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും കണ്ടു വിശദീകരിച്ചു.സമര പാത തുറക്കുകയായിരുന്നു ലക്ഷ്യം..

അന്ന് അയിരൂര്‍ പഞ്ചായത്ത്‌ ബഹുജന വിദ്യാഭ്യാസ അസംബ്ലി നടത്തി പ്രതിരോധത്തിന്റെ ബഹു മുഖങ്ങള്‍ തുറന്നു. പഞ്ചായത്ത് ഭരണ സമിതി മാതൃക കാട്ടി.
(ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ബഹു ജന കാമ്പയിന്‍ എം എല്‍ എ മാരുടെ വീടുകളില്‍ ചെന്ന് സമര മുഖം തുറന്നു .ജനപ്രതിനിധികളുടെ വീടുകളിലേക്ക് ജനകീയ മാര്‍ച്ച് -അത് അവര്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഫലം ഉണ്ടായി.)അടച്ചു പൂട്ടല്‍ ഉണ്ടായില്ല
സമരം അടങ്ങി .അടുത്ത സമരം ആരംഭിക്കുകയായി
ഉഷ ടീച്ചര്‍ പ്രഥമാധ്യാപികയായി എത്തി.
സമൂഹത്തെ വിശ്വാസത്തില്‍ എടുത്തു.അവരെ സാക്ഷിയാക്കി അക്കാദമിക സമരം ആരംഭിച്ചു.
ഈ സ്കൂളില്‍ എത്തപ്പെടുന്ന എല്ലാ കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം ഉറപ്പു.
കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ കണ്ടു മികച്ച അദ്ധ്യയനത്തിന്റെ ആവേശം
ഉത്സാഹത്തോടെ പഠിക്കുന്ന കുഞ്ഞുങ്ങള്‍. അവരുടെ കഴിവും ആത്മവിശ്വാസവും
ഉഷ ടീച്ചര്‍ സഹ പ്രവര്‍ത്തകരെ ഒരു മനസ്സിലേക്ക് ആവാഹിച്ചു സ്കൂളിനു ഒറ്റ മനസ്.അതില്‍ നിറയെ വാത്സല്യവും പ്രതിബദ്ധതയും
ഊഷ്മളമായ ജീവിത പാഠങ്ങള്‍.സര്‍ഗാത്മകതയും മാനവികതയും സമന്വയിപ്പിച്ച ആസ്വാദന പാഠങ്ങള്‍.
സ്കൂളില്‍ പിടിയരി ശേഖരം ഉണ്ട്.കൊച്ചു കൈ കുമ്പിളില്‍ കൊണ്ടുവരുന്ന പിടിയരി വലിയ ദൌത്യം നിറവേറ്റുന്നു.കഴിഞ്ഞ വര്ഷം കിട്ടിയത് നാല് അനാഥാലയങ്ങള്‍ക്ക് കൊടുത്തു.ഒരു ആശുപത്രിയില്‍ കഞ്ഞിക്കും.തീര്‍ന്നില്ല ഓണക്കാലത്ത് പതിനൊന്നു ബി പി എല്‍ കുടുംപങ്ങള്‍ക്ക് ഓണകിറ്റ് കൊടുക്കാനും കുരുന്നുകള്‍ തയ്യാറായി..അവരുടെ മനസ് ഉയര്‍ന്ന മാനവിക സ്നേഹത്തിന്റെ പാഠങ്ങള്‍ കൊണ്ട് നിറയുകയാണ്.
അസംബ്ലിയില്‍ അമ്മമാര്‍ എഴുതിക്കൊടുത്തയക്കുന്ന ചോദ്യങ്ങള്‍ ഉണ്ട്.ഉത്തരം പറയേണ്ടത് ടീച്ചര്‍മാര്‍.ഉത്തരം അറിയില്ലെങ്കില്‍ ആ മാര്‍ക്ക് അമ്മമാര്‍ക്കുള്ളത്.
ശുചിത്വം പരിശോധിക്കാനും അസംബ്ലി.കുളിച്ചു വന്നവര്‍? നഖം വെട്ടി വന്നവര്‍? ഇങ്ങനെ ശുചിത്വ സൂചകങ്ങള്‍ ഓരോന്നായി ചോദിക്കുന്നത് കുട്ടികള്‍.അപ്പോള്‍ മറ്റുള്ളവര്‍ .കൈ പൊക്കി അവസ്ഥ വ്യക്തമാക്കണം.
അടുത്തിടെ സ്കൂളില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.ഹൃദ്യയും അരവിന്ദും ശിവനന്ദനയും ശ്രീപാര്‍വതിയുമൊക്കെ സ്കിറ്റും റോള്‍ പ്ലേയും അരങ്ങത്തു അവതരിപ്പിച്ചു.
പി ടി എ പ്രസിടന്റ്റ് അജയകുമാരിനു സ്കൂളിനെക്കുരിച്ചും അധ്യാപകരെ കുറിച്ചും നല്ലതേ പറയാനുള്ളൂ.
രക്ഷിതാക്കളോട് കുട്ടികള്‍ ഇംഗ്ലീഷില്‍ പഠന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത് ഏവര്‍ക്കും സന്തോഷവും സംതൃപ്തിയും നല്‍കി.
നാലാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ഇതു വിഷയം കൊടുത്താലും ഇംഗ്ലീഷില്‍ എഴുതുമെന്നു ഒരമ്മ പറയുന്നു.
നല്ല സാമൂഹിക ബോധമുള്ളവരാണ് കുട്ടികള്‍ എന്നും അമ്മമാര്‍ സാക്ഷ്യപ്പെടുത്തുന്നു.വീട്ടില്‍ ടാപ്പ്‌ തുറന്നിട്ടാല്‍ ഉടന്‍ കുട്ടികളുടെ ജലസംരക്ഷണ ബോധം ഉണരും .ടി വി കണ്ടു ഭക്ഷണം കഴിക്കുന്നത്‌ വിമര്‍ശിക്കാനും കുട്ടികള്‍ മടിക്കാറില്ല.
ഇപ്പോള്‍ നാല്പത്തിയൊമ്പത് കുട്ടികള്‍.
ഉഷ ടീച്ചര്‍ പറയുന്നു..
കുട്ടികള്‍ അധ്യാപകരോട് സ്വാതന്ത്ര്യത്തോടെ ഇടപഴകുന്നു. ഞായറാഴ്ചയും സ്കൂളില്‍ വരണം എന്ന് ആഗ്രഹിക്കുന്നു.
കളിക്കാനല്ല നല്ല പാ0ങ്ങള്‍ക്കു

Friday, September 10, 2010

.വളരുന്ന പഠനോപകരണം- സാധ്യതയോ ബാധ്യതയോ?-സംവാദം




പന്തളം ഉപ ജില്ലയിലെ ക്ലസ്റര്‍ പരിശീലന ദൃശ്യങ്ങള്‍.
-




ഒന്ന് രണ്ടു ക്ലാസുകളിലെ വളരുന്ന പഠനോപകരണം (ബിഗ്‌ പിക്ചര്‍) സംബന്ധിച്ച് പാലക്കാട്ട് നിന്നും സുഹൃത്തുക്കള്‍ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി.
ഒന്ന്) ഇത് കുട്ടിയുടെ ഭാവനയെ തടസ്സപ്പെടുത്തും.മനോചിത്രം രൂപപ്പെടല്‍ പ്രക്രിയയെ ബാധിക്കും
രണ്ടു) ആര്ടിസ്ടുകളെ ആശ്രയിക്കേണ്ടി വരുന്നു. അതിനാല്‍ വളരുന്നില്ല.
മൂന്ന്) കൂടുതല്‍ ടീച്ചര്‍മാര്‍ക്കും പഠനോപകരണം ഉണ്ടാക്കാന്‍ കഴിയുന്നില്ല.അത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു.
നാല്) എപ്പോളെങ്ങനെ ഉപയോഗിക്കണം എന്ന് തിട്ടമില്ല.
അഞ്ച് ) കുട്ടികളുടെ റോള്‍ വ്യക്തമല്ല.
  • എന്താണ് നിങ്ങളുടെ അഭിപ്രായം?
  • എങ്ങനെ നിങ്ങള്‍ ഇത് ഉപയോഗിച്ചു, അധ്യാപകരെ സജ്ജമാക്കി.സഹായിച്ചു?
ഫീല്‍ഡില്‍ ഇത് പ്രയോഗിച്ച അധ്യാപകരുടെ അനുഭവം കൊടുക്കുന്നു.
  • ബിഗ്‌ പിക്ച്ചറിന്റെ സഹായം വന്നപ്പോള്‍ ആഖ്യാനത്തിന് തുടര്‍ച്ച വന്നു.-ജയന്തി ജി എല്‍ പി എസ് നൂമ്പിഴി, പന്തളം.
  • പഠനത്തില്‍ താല്പര്യം കൂടി.-അനിതാകുമാരി.എന്‍ എസ് എസ് എല്‍ പി എസ് പാറക്കര .
  • ആഖ്യാനം അവതരിപ്പിക്കുമ്പോള്‍ കഥാ പത്രങ്ങളെ കാണുന്നത് കൊണ്ട് കൂടുതല്‍ ശ്രദ്ധയോടെ അത് ഉള്‍ക്കൊള്ളുന്നുണ്ട്.-സിന്ധുകുമാരി , എം എസ് എല്‍ പി എസ്
  • സംഖ്യാ ബോധം ,സങ്കലനം, വ്യവകലനം എന്നിവ മനസ്സിലക്കുനതിനു സഹായകം.സംഭാഷണം പറയുന്നതിനും-രീജമോള്‍ എസ്,മുട്ടക്കോണം ജി എല്‍ പി എസ്
  • ആഖ്യാനത്തിന്റെ തുടര്‍ച്ച കുട്ടികളില്‍ ഒര്‍മപ്പെടുത്താന്‍ -സഹായിക്കുന്നു. കുട്ടികളുടെ ഉല്‍പ്പന്നങ്ങളുടെ പുനരുപയോഗത്തിന് ഉപയോഗിക്കുന്നു-രേഖ സി വി.
  • സംഭാഷണം സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ കഴിയുന്നു.-വി കെ വത്സല, ജി എല്‍ പി എസ് തട്ടയില്‍.
  • ഇ വി എസില്‍ ജീവികളെ താരതമ്യം ചെയ്യനന്‍ സഹായകം-ആലീസ്, എം ടി എല്‍ പി എസ് മുടിയൂര്കോണം.
  • ഓരോ കഥാ പാത്രങ്ങളെയും പെട്ടെന്ന് അറിയുന്നു. കഴിഞ്ഞ ക്ലാസില്‍ പറഞ്ഞതും തുടര്‍ന്ന് സംഭാവിക്കാനിട ഉള്ളതും കുട്ടികള്‍ ബിഗ്‌ പിക്ച്ചറിന്റെ സഹായത്താല്‍ പറയുന്നുണ്ട്-ചന്ദ്രമതി, ജി വി എല്‍ പി എസ് കടയ്ക്കാട്.
ഇത് പന്തളം ഉപ ജില്ലയിലെ അധ്യാപകരുടെ അനുഭവം.(അവിടെ സി ആര്‍ സി തലത്തില്‍ വളരുന്ന പഠനോപകരണ ശില്പശാല നടത്തിയിരുന്നു.)
എന്നാലും കാതലായ ചോദ്യങ്ങള്‍ ബാക്കി.
പ്രതികരണങ്ങള്‍ അനുഭവങ്ങള്‍ ഇവ ഇ മെയില്‍ ചെയ്യുക.ഈ വിലാസത്തില്‍.

(മലയാളം ടൈപ്പിംഗ് അറിയില്ലെങ്കില്‍ ബ്ലോഗിന്റെ വലത്ത് മുകളില്‍ ഉള്ള MALAYALAM TYPING എന്നതിന് താഴെയുള്ള സൂചനയില്‍ ക്ലിക്ക് ചെയ്തു ഗൂഗിള്‍ സൈറ്റില്‍ ചെന്ന് ഇടതു മുകളില്‍ ഉള്ള ഭാഷ സൂചനയില്‍ മലയാളം ഒപ്റ്റ് ചെയ്ത ശേഷം ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിച്ചു മലയാളം ടൈപ്പ് ചെയ്തു കോപ്പി എടുക്കുക. മെയില്‍ കമ്പോസ്‌ ബോക്സില്‍ പേസ്റ്റു ചെയ്യുക)

tpkala@gmail.com.

Saturday, September 4, 2010

"നീ എന്റെ മോനല്ലേടാ"




ഒരു കുട്ടി. ഒന്നും അനുസരിക്കില്ല.എഴുതാന്‍ പറഞ്ഞാല്‍ ഉടന്‍ അറുത്തു മുറിച്ച മറുപടി. ഇല്ല ഞാന്‍ എഴുതില്ല. വിളിച്ചാല്‍ വരില്ല.അവനു ഒന്നും ഇഷ്ടം അല്ല. എങ്കിലും സ്കൂളില്‍ വരും.
ടീച്ചര്‍മാര്‍ പഠിച്ചപണി പതിനെട്ടും നോക്കി. വീട്ടുകാരോട് പറഞ്ഞു. ഉപദേശിച്ചു.
.ഒരു ടീച്ചര്‍ മാത്രം അവന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും നിരീക്ഷിച്ചു. അവനെ സ്നേഹത്തോടെ വിളിച്ചു. നീ എന്റെ മോനല്ലേടാ.അത് അവന്റെ ഹൃദയത്തില്‍ കൊളുത്തി. അവന്‍ മനസ്സ് തുറന്നു. ടീച്ചറോട് കൊച്ചു കൊച്ചു ദുഖങ്ങളും വിശേഷങ്ങളും പങ്കു വെയ്ക്കാന്‍ തുടങ്ങി. ടീച്ചര്‍ അവന്റെ മാതാ പിതാക്കളെ കണ്ടു. പ്രതേക സമീപനം അവരും സ്വീകരിച്ചു. ഫലം അവന്‍ എല്ലാവരെയും ഇഷ്ടപ്പെടാന്‍ തുടങ്ങി. നേരത്തെ എടുത്ത പോരുത്തമില്ലായ്മ എഴുതുന്നതിലും വായിക്കുന്നതിലും അവനെ പിന്നിലാക്കിയിട്ടുണ്ടേ. അതും ടീച്ചര്‍ മനസ്സിലാക്കുന്നു. കൂടുതല്‍ ശ്രദ്ധ.കൂടുതല്‍സഹായം.കൂടുതല്‍സ്നേഹം ... അവനുവേണ്ടി വായിച്ചു കൊടുക്കല്‍,എഴുതി സഹായിക്കല്‍.അവനു ഒരുപാട് ആശയങ്ങള്‍ ഉണ്ട് .അവയൊക്കെ ടീച്ചരിലൂടെ അക്ഷരങ്ങളായി പിറക്കുമ്പോള്‍ അവന്റെ കണ്ണില്‍ സന്തോഷം നിറയുമെന്നു ടീച്ചര്‍ പറയുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടമായി ഇതിനെ ടീച്ചര്‍ വിലയിരുത്തുന്നു.
അടൂരില്‍ നടന്ന ക്ലുസ്ടര്‍ പരിശീലനത്തിലാണ് ഈ അനുഭവം പങ്കു വച്ചത്.
അധ്യാപക ദിനം ഇങ്ങനെയുള്ള ടീച്ചര്‍മാരില്‍ നിന്നും ആവേശം കൊള്ളാന്‍ ഉള്ള ദിനം

ശല്യക്കാരന്‍ എന്ന് ലേബല്‍ .
ആര്‍ക്കുമെളുപ്പം
കഴിയുന്ന ഒന്നാണല്ലോ ലേബല്‍ ചെയ്തു തള്ളിക്കളയുക..
പലതരം ലേബല്‍.
വീട്ടുകാരുടെ ജാതി, വിദ്യാഭ്യാസം , തൊഴില്‍, പദവി ഇവയൊക്കെ ചൂണ്ടിക്കാട്ടി അവരുടെ കുട്ടികള്‍ പഠിക്കില്ലെന്നു മുന്‍വിധിയുള്ള അധ്യാപകര്‍ ഉണ്ട്.
അടുത്ത കാലത്ത് ഒരു സ്കൂളില്‍ ചെന്നപ്പോള്‍ (അവിടെ ഇംഗ്ലീഷ് മീഡിയം സമാന്തര ഡിവിഷന്‍ ഉണ്ട്) അവിടുത്തെ ടീച്ചര്‍ മാര്‍ പറഞ്ഞു "സാര്‍ അത് മലയാളം മീഡിയം കുട്ടികളാ പഠിക്കാന്‍ പിന്നിലാ."
നമ്മള്‍ക്ക് ദുഖവും സഹതാപവും തോന്നുന്ന നിമിഷം.
ഭാഷയുടെ, സമ്പത്തിന്റെ പേരില്‍ കുട്ടികളെ തരം തിരിക്കുന്ന വിദ്യാലയ സംസ്കാരം അധ്യാപകരുടെ മനോ ഘടനയില്‍ മാറ്റം വരുത്തുന്നോ?
അതിവേഗം സ്കൂള്‍ പുതിയ കണ്ണട ധരിക്കുകയാണ്.പുതിയ രീതിയില്‍ കാണാനും കണ്ടില്ലെന്നു നടിക്കാനും.
അപ്പോഴാണ്‌ ഇത് പോലുള്ള ടീച്ചര്‍മാര്‍ അവരുടെ കര്മോല്‍സുകത കൊണ്ട് ദീപം തെളിയിക്കുന്നത്.
കൈക്കുമ്പിളില്‍ അതേറ്റു വാങ്ങാം.