ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, January 26, 2019

പഠനോത്സവത്തിന്റെ ആസൂത്രണാനുഭവങ്ങള്‍


വിദ്യാലയങ്ങള്‍ പഠനോത്സവാസൂത്രണത്തിലാണ്. ചിലേടത്ത് തുടങ്ങി. ചിലേടത്ത്
ആലോചനാഘട്ടത്തിലാണ്. ചിലരാകട്ടെ ആവേശത്തിലും. മറ്റു ചിലരാകട്ടെ അവ്യക്തതയിലും.
ചുണ്ടുവിളാകം സ്കൂളിലെ കുട്ടികള്‍ പഠനോത്സവ പോസ്റ്ററുമായി നില്‍ക്കുന്ന ചിത്രം നോക്കൂ. ഓരോ കുട്ടിയും പഠനോത്സവം ഏറ്റെടുത്തിരിക്കുകയാണ് അവിടെ.സഞ്ജുവും മാതാപിതാക്കളും ചേര്‍ന്ന് പാതയോരത്ത് ഒരു കുട സ്ഥാപിച്ച് അതിനു താഴെ പോസ്റ്ററും പതിച്ചു. പതിനഞ്ചിടത്ത് പോസ്റ്റര്‍ പതിക്കാന്‍ കുട്ടികള്‍തന്നെ തീരുമാനിച്ചു,.റിപ്പബ്ലിക് ദിനം പഠനോത്സവ പ്രചണപ്രവര്‍ത്തനോദ്ഘാടന ദിനം കൂടിയായി.
ആലപ്പുഴ ജില്ലയിലെ വിവിധ ബി ആര്‍ സികളിലും പഞ്ചായത്തുകളിലും പഠനോത്സവം എങ്ങനെ ആസൂത്രണം ചെയ്തു എന്നതിനെക്കുറിച്ചുളള അന്വേഷണം നടത്തി
കിട്ടിയ വിവരങ്ങള്‍ പങ്കിടുന്നത് പഠനോത്സവം ആസൂത്രണം ചെയ്യുന്നവര്‍ക്ക് സഹായകമാകും എന്നു കരുതുന്നു
പഠനോത്സവത്തിന് പഞ്ചായത്തുകളുടെ പിന്തുണ ആവശ്യമുണ്ടോ?
ആലപ്പുഴ ജില്ലയിലെ ഭുരിപക്ഷം പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും പി ഇ സി കൂടി. ഹരിപ്പാട് ബി ആര്‍ സി പരിധിയിലുളളവയുടെ വിശദാംങ്ങള്‍ നോക്കുക. പളളിപ്പാട്(19.01.19), വീയപുരം(17.01.19),ചെറുതന(18.01.19), ചിങ്ങോലി (17.01.19), കാര്‍ത്തികപ്പള്ളി(18.01.19), ചേപ്പാട് (19.01.19),ഹരിപ്പാട്(17.01.19) , മുതുകുളം (18.01.19) പഞ്ചായത്തുകളില്‍ പഠനോത്സവം അജണ്ടയായി പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൂടി. പ്രധാനതീരുമാനങ്ങളിവയാണ്
 • ജനപ്രതിനിധികള്‍ മുഴുവന്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന പഠനോത്സവങ്ങളില്‍ പങ്കെടുക്കും.
 • പഠനോത്സവത്തിനായുളള സ്കൂള്‍തല സംഘാടകസമിതി യോഗങ്ങളിലും ജനപ്രതിനിധികള്‍ പങ്കെടുക്കും,
 • എല്ലാ വിദ്യാലയങ്ങളിലും പഠനോത്സവം സ്കൂളിനു പുറത്തുളള വേദിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.
 • വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തു.
 • അക്കാദമികമായ കാര്യങ്ങളാകണം പഠനോത്സവത്തില്‍ അവതരിപ്പിക്കേണ്ടത്.
 • പഞ്ചായത്ത് തല പഠനോത്സവം നടക്കുന്ന വിദ്യാലയങ്ങളും തീരുമാനിച്ചു. പളളിപ്പാട്(ജി യു പി എസ് വഴുതാനം ), വീയപുരം(ജി എച് എസ് എസ് വീയപുരം ),ചെറുതന(ജി എന്‍ യു പി എസ് ആയാപറമ്പ്), ചിങ്ങോലി (ജി യു പി എസ് കാര്‍ത്തികപ്പള്ളി), കാര്‍ത്തികപ്പള്ളി(എസ് എന്‍ ഡി പി എച് എസ് മഹാദേവിക്കാട്), ചേപ്പാട് (ജി എല്‍ പി എസ് കണിച്ചനല്ലൂര്‍ ),ഹരിപ്പാട്(ജി ജി എച് എസ് എസ് ഹരിപ്പാട്) , മുതുകുളം (കെ എ എം യു പി എസ് ആയാപറമ്പ്)
 • ഹരിപ്പാട് ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എസ് ആര്‍ ജി കൂടി പഠനോത്സവം ആസൂത്രണം ചെയ്തിട്ടുണ്ട്.
പി ഇ സി യോഗം പഠനോത്സവത്തെ ജനകീയമാക്കും. പ്രാദേശിക സംഘാടനത്തില്‍ ജനപ്രതിനിധികളുടെ പിന്തുണയുണ്ടാകും. അവര്‍ വിദ്യാലയങ്ങളിലെ അക്കാദമിക മികവുകള്‍ മനസിലാക്കുകയും ജനങ്ങളിലേക്ക് പകരുകയും ചെയ്യും. കേവലം ഉദ്ഘാടകരെന്ന നിലയില്‍ നിന്നും സംഘാടകരെന്ന നിലയിലേക്ക് മാറും. പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും
പഠനോത്സവങ്ങള്‍ സമൂഹത്തിലേക്ക്
ചേര്‍ത്തല ഉപജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിദ്യാഭ്യാസസസമിതി കൂടി. ഓരോ സ്കൂളും പഠനോത്സവം നടത്തേണ്ട സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. മണ്ണഞ്ചേരി പഞ്ചായത്തില്‍ ഗ്രന്ഥശാല, പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍,യു ഐ ടി സെന്റര്‍ , സ്കൂള്‍ മുറ്റം എന്നിവിടങ്ങളില്‍ പഠനോത്സവം നടക്കും, മാരാരിക്കുളം സൗത്തിലാകട്ടെ ബാലകൈരളി, ബ്ലോക്ക് ജംഗ്ഷന്‍,അങ്കണവാടികള്‍, സ്കൂള്‍ മുറ്റം എന്നിവിടങ്ങളിലും മുഹമ്മ പഞ്ചായത്തില്‍ ഒരുമ വായനശാല, പൊന്നാട് പ്രഭാത് വായനശാല, വിക്ടറി ക്ലാസ് ഗ്രൗണ്ട്, കായിക്കര അമ്പലം ഹാള്‍, തുരുത്തന്‍ കവല, അനന്തശയനേശ്വരക്ഷേത്രം ഹാള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പഠനോത്സവം നടക്കുക
 • പഠനോത്സവം വിദ്യാലയത്തിനുളളിലാണ് നടക്കുന്നതെങ്കില്‍ രക്ഷിതാക്കള്‍ മാത്രമേ കാണാനുണ്ടാകൂ.
 • നാട്ടിലെ ശ്രദ്ധേയമായ സ്ഥലത്താണെങ്കില്‍ കൂടുതല്‍ പേര്‍ ഈ സംഭവം അറിയും
  • കുട്ടികളുടെ നിലവാരം , പൊതുവിദ്യാലയങ്ങളിലെ പഠനമികവുകള്‍ ഒക്കെ നാട്ടില്‍ ചര്‍ച്ചയാകും
  • അണ്‍ എയ്ഡഡ് രക്ഷിതാക്കള്‍ പോലും തത്സമയ പ്രകടനങ്ങള്‍ക്ക് തങ്ങളുടെ കുട്ടിക്ക് കഴിവുണ്ടോ എന്നു പരിശോധിക്കും
  • പൊതുവിദ്യാലയങ്ങളിലെ നിലവാരത്തെ സംബന്ധിച്ച തിരിച്ചറിവ് അഡ്മിഷന്‍ കാമ്പെയിനാക്കി പഠനോത്സവത്തെ മാറ്റും
  • കുട്ടികള്‍ക്ക് പ്രാദേശിക സമൂഹത്തിന്റെ അംഗീകാരം ലഭിക്കും
  • പൊതുസദസ്സില്‍ നിസ്സങ്കോചം ആത്മവിശ്വാസത്തോടെ പരിപാടികള്‍ അവതരിപ്പിക്കാനുളള അവസരം കുട്ടികള്‍ക്കും ലഭിക്കും.
  • വിദ്യാലയത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് പ്രാദേശിക പിന്തുണ ലഭിക്കുന്നതിനുളള അനുകൂലമനോഭാവ സൃഷ്ടിയും നടക്കും.
ഉപജില്ലാതല മോണിറ്ററിംഗ് രീതി എപ്രകാരമാകണം?
ഓരോ വിദ്യാലയത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഉപജില്ലാതലത്തില്‍ ആലപ്പുഴയില്‍ ശേഖരിക്കുന്നുണ്ട്. സ്കൂള്‍തല സംഘാടകസമിതി എന്നാണ്? പഠനോത്സവം എന്നാണ് എന്നിവ ക്രോഡീകരിക്കുന്നുണ്ട്. ഉദാഹരണം അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വിവരങ്ങള്‍ ചുവടെ
വിദ്യാലയം
സംഘാടകസമിതി യോഗം
പഠനോത്സവം നടത്തുന്ന തീയതി
തീരദേശ എല്‍ പി എസ് നീര്‍ക്കുന്നം
24.01.19
7.02.19
എച് ഐ എല്‍ പി എസ് നീര്‍ക്കുന്നം
23.01.19
6.02.19
എല്‍ പി എസ് കഞ്ഞിപ്പാടം
24.01.19
5.02.19
എസ് ഡി വി ജി യു പി എസ് നീര്‍ക്കുന്നം
24.01.19
5.02.19
എസ്‍ എന്‍ വി ടി ടി ഐ കക്കാഴം
22.01.19
6.02.19
ഓരോ വിദ്യാലയത്തിലെയും പഠനോത്സവ ഉളളടക്കം
തലവടി ബി ആര്‍ സിയില്‍ ഓരോ പഞ്ചായത്തിലെയും വിവിധ വിദ്യാലയങ്ങളിലെ പഠനോത്സവ ഉളളടക്കം ക്രോഡീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന തകഴി പഞ്ചായത്തില്‍ എല്‍ പി വിഭാഗത്തില്‍ കഥപറയല്‍, കവിതചൊല്ലല്‍, കവിപരിചയം, കൈയെഴുത്ത് മാസിക തയ്യാറാക്കി പ്രകാശിപ്പിക്കല്‍, മലയാളത്തിളക്കത്തില്‍ പങ്കെടുത്ത കുട്ടികളുടെ പുസ്തകവായന, നാടകം, വരികള്‍ കൂട്ടിച്ചേര്‍ക്കല്‍, തത്സമയസംഭാഷണം, , വായനക്കാര്‍ഡ് അവതരണം തുടങ്ങിയവ മലയാളത്തിലും റോള്‍ പ്ലേ, സ്കിറ്റ്, ഹു ആം ഐ, കഥപറയല്‍, വായനക്കാര്‍ഡുകള്‍ വായിക്കല്‍, സംഭാഷണം, തത്സമയനാടകം തുടങ്ങിയ ഇംഗ്ലീഷിലും ലഘുപരീക്ഷണങ്ങള്‍, ഔഷധസസ്യങ്ങള്‍ പരിചയപ്പെടുത്തല്‍, പ്രഥമശുശ്രൂഷ അവതരണം, ശാസ്ത്രബോധവത്കരണം തുടങ്ങിയവ ശാസ്ത്രത്തിലും പ്രായോഗികപ്രശ്നങ്ങള്‍, സ്ഥാനവില കണ്ടെത്തല്‍, സംഖ്യാകാര്‍ഡുകള്‍ ക്രമീകരിക്കല്‍,മാന്ത്രിക ചതുരനിര്‍മാണം തുടങ്ങിയവ ഗണിതത്തിലും നടക്കും. എല്ലാ പഞ്ചായത്തുകളിലെയും എല്‍ പി ,യു പി തലങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഓരോ വിദ്യാലയത്തിലും ആസൂത്രണം ചെയ്തവയാണ് ഇങ്ങനെ ക്രോഡീകരിച്ചത്.
ആസ്വാദ്യവായന
 • ഇങ്ങനെ ക്രോഡീകരിക്കുമ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ കൂടി മനസിലാക്കണം. വിദ്യാലയം ചിന്തിക്കേണ്ടത്
 • കുട്ടികള്‍ കാണാതെ പഠിച്ച് അവതരിപ്പിക്കുകയാണോ അതോ രക്ഷിതാക്കള്‍ക്ക് ഇനം നിര്‍ദേശിക്കാന്‍ അവസരമുണ്ടോ?
 • സംവാദാത്മകമായ രീതിയാണോ?
 • കുട്ടികളുടെ പങ്കാളിത്തമെങ്ങനെ?
 • ഓരോ ക്ലാസിന്റെയും പങ്കാളിത്തമെങ്ങനെ?
 • എല്ലാ ക്ലാസിലും സാമന വിഷയങ്ങളില്‍ വൈവിധ്യമുണ്ടോ?
 • ഈ അവതരണം പ്രചോദനാത്മകമാണോ?

ഉപജില്ലാ ഓഫീസറുടെ അറിയിപ്പ്
ഇന്നു വാട്സാപ്പില്‍ ഷെയര്‍ ചെയ്തു കിട്ടിയതാണ്.
പ്രത്യേക അറിയിപ്പ്‌ -
28.1 .19 തിങ്കളാഴ്ച 10.30 ന് പ്രഥമാധ്യാപക യോഗം .
എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കണം.
പഠനോത്സവം എന്നു നടത്തും, എന്തെല്ലാം തയാറെടുപ്പുകളായി, ഓരോ ക്ലാസിലെ ഓരോ കുട്ടിയും എന്തെല്ലാം പഠന മികവുകളാണ് അവ തരിപ്പിക്കുന്നത്, സ്വാഗതസംഘം എന്നു വിളിക്കും,ഏതെല്ലാം ജനപ്രതിനിധികളെ വിളിക്കും, എവിടെ വെച്ചാണ് നടത്തുന്നത്, ( കഴിയുമെങ്കിൽ പൊതു ഇടത്തു വെച്ചു നടത്തണം) അങ്ങനെ ചെയ്യാൻ പോകുന്ന എല്ലാ പ്രവർത്തനങ്ങളും എഴുതി തയാറാക്കി കൊണ്ടുവരണം. അവതരിപ്പിക്കണം.
ഡി .ഡി ഇ നിർദ്ദേശം നൽകിയതാണ്. ശനി, ഞായർ രണ്ടു ദിവസമുണ്ട്. അധ്യാപകരെ ശനി ഞായർ ദിവസങ്ങളിൽ കാണാൻ പറ്റുമെങ്കിൽ എല്ലാവരും കൂടി ചർച്ച ചെയ് ത് എഴുതുക അല്ലെങ്കിൽ ഫോണിൽ കൂടി സംസാരിച്ചു തീരുമാനിക്കുക. എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കണം.

പഠനോത്സവം ചിട്ടപ്പെടുത്തുന്നതിനും ആസൂത്രണാനുഭവങ്ങല്‍ പങ്കിടുന്നതിനും ഇത്തരം ഇടക്കാല യോഗങ്ങള്‍ നല്ലതാണ്. പത്ത് വിദ്യാലയങ്ങളിലെ പഠനോത്സവം കഴി‍ഞ്ഞാല്‍ അതിന്റെ അവലോകനം നടത്താനും ആലപ്പുഴ ജില്ലയിലെ ഓരോ ഉപജില്ലയും തീരുമാനിച്ചിട്ടുണ്ട്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയാണിത്. പഠനോത്സവാനന്തര പ്രവര്‍ത്തനപദ്ധതി തയ്യാറാക്കാന്‍ ശില്പശാലകളും വിവിധ തലങ്ങളില്‍ നടക്കും.
ഓരോ ക്ലാസിലും എന്തു നടക്കുന്നു? ഒരു സ്കൂളിന്റെ ആസൂത്രണം
മൂഹമ്മ സി എം എസ് എല്‍ പി സ്കൂളിലെ പഠനോത്സവ ആസൂത്രണം എങ്ങനെയെന്നു നോക്കാം.
ജനുവരി പതിനെട്ടാം തീയതിയാണ് അവിടെ എസ് ആര്‍ ജി കൂടിയത്
എസ് ആര്‍ ജി തീരുമാനങ്ങള്‍ ഇവയാണ്
 • ഡിവിഷന്‍ അടിസ്ഥാനത്തില്‍ ക്ലാസ് തല പഠനോത്സവങ്ങള്‍ ആദ്യം സംഘടിപ്പിക്കണം
 • നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമാണെന്നും പഠനത്തിനെത്തുന്ന കുട്ടികള്‍ അറിവ് നിര്‍മിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന ധാരണ രക്ഷിതാക്കളില്‍ എത്തിക്കുന്നതിനുതകുന്ന രീതിയില്‍ ഒരു അക്കാദമിക ഉത്സവാന്തരീക്ഷം ഓരോ ക്ലാസിലും ഒരുക്കണം
 • ഓരോ ടീച്ചറും പഠനോത്സവത്തിനായി ഒരുക്കങ്ങള്‍ നടത്തണം
 • രക്ഷിതാവിന് മുന്നില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്യണം
 • ആത്മവിശ്വാസത്തോടെ കുട്ടികള്‍ക്ക് അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം
 • ക്ലാസ് തലത്തില്‍ എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം നല്‍കണം
 • ഓരോ വിഷയം തിരിച്ച് ക്ലാസില്‍ കോര്‍ണറുകള്‍ ഒരുക്കി ഉല്പന്ന പ്രദര്‍ശനം നടത്തണം
 • പ്രദര്‍ശിപ്പിക്കുന്ന വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളോട് വിശദീകരിക്കാന്‍ കുട്ടികള്‍ക്ക് കഴിയണം
 • ഓരോ ക്ലാസിലെയും മികച്ച പ്രവര്‍ത്തനങ്ങളാണ് സ്കൂള്‍ തല പഠനോത്സവത്തില്‍ അവതരിപ്പിക്കേണ്ടത്.
 • മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍
  • രക്ഷിതാക്കളെയും ജനപ്രതിനിധികളെയും ക്ഷണിക്കുന്നതിനുളള കത്ത് ഇംഗ്ലീഷിലും മലയാളത്തിലും കുട്ടികള്‍ തയ്യാറാക്കണം
  • പോസ്റ്ററുകള്‍ തയ്യാറാക്കി പതിക്കണം
  • വാട്സ് ആപ്പ് ക്ലാസ് ഗ്രൂപ്പുകളിലൂടെ പ്രചരണം
  • ബാനറുകള്‍
  • വിളംബര റാലി ( സ്കൂള്‍ തല പഠനോത്സവം)
  • ഫ്ലാഷ് മോബ്
 • പഠനോത്സവ തീയതികള്‍
  • ഫെബ്രുവരി മാസം നാല്, അഞ്ച്, ആറ്,ഏഴ് തീയതികളില്‍ ക്ലാസ് തല പഠനോത്സവങ്ങളും ഒമ്പതാം തീയതി സ്കൂള്‍ തല പഠനോത്സവവും നടത്തണം
 • സ്കൂള്‍ തല പഠനോത്സവം
  • കുട്ടികള്‍ നിര്‍മിച്ച പേപ്പര്‍ ബാഗുകള്‍ നല്‍കി സ്വീകരിക്കണം
  • ക്ലാസ് തല കോര്‍ണറുകളും എക്സിബിഷന്‍ കോര്‍ണറും വേണം
  • രക്ഷിതാക്കളെ പങ്കാളികളാക്കി ചെയ്യാവുന്ന ചില പ്രവര്‍ത്തനങ്ങളും വേണം (ഉദാ- വരയ്കാം സമ്മാനം വാങ്ങാം)
  • സ്കൂള്‍ ഈ വര്‍ഷം ഏറ്റെടുത്ത പത്ത് ഹരിതോത്സവങ്ങളുടെ അവതരണം കുട്ടികള്‍ നടത്തണം.
  • തുടര്‍ന്ന് ക്ലാസ് , വിഷയ പ്രാതിനിധ്യമുളള ഇനങ്ങള്‍
 • പഠനോത്സനത്തിനു ശേഷം ചേരുന്ന ആദ്യ എസ് ആര്‍ ജിയില്‍ പഠനോത്സവത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.
ഓരോ ക്ലാസിലെയും വിഷയാടിസ്ഥാന മോഡ്യൂള്‍ എനിക്ക് തന്നു. ഒന്നാം ക്ലാസിലെ കുട്ടികള്‍ എന്താണ് അവതരിപ്പിക്കുക? ഞാന്‍ അതിവിടെ പങ്കിടാം. (ഉയര്‍ന്ന ക്ലാസുകളില്‍ ക്രമാനുഗതമായ വളര്‍ച്ച് പ്രതിഫലിപ്പിക്കുന്നുണ്ട്)
മലയാളം
ഇംഗ്ലീഷ്
ഗണിതം
വായനാനുഭവം പങ്കിടല്‍
ക്ലാസ് വാടനാചാര്‍ട്ട് പ്രദര്‍ശിപ്പിക്കും ( കുട്ടിയുടെ പേര, വായിച്ച പുസ്തകങ്ങളുടെ പേര്)
രക്ഷിതാവ് ക്ഷണിക്കുന്ന കുട്ടി നിര്‍ദേശിക്കുന്ന പുസ്തകത്തെക്കുറിച്ചുളള വായനാനുഭവം പങ്കിടും
രക്ഷിതാക്കള്‍ വിലയിരുത്തണം
 • വായനാസാമഗ്രിയുടെ ഉളളടക്കം ബോധ്യപ്പെടും വിധമായിരുന്നോ അവതരണം
 • മറ്റൊരാള്‍ക്ക് വായിക്കാന്‍ പ്രചോദകമാകുന്ന വിധമാണോ അവതരണം
 • മറ്റു സവിശേഷതകള്‍
Pick and speak
പവങ്ങള്‍, പച്ചക്കറികള്‍, കളിപ്പാട്ടങ്ങള്‍, പൂക്കള്‍ തുടങ്ങിയ വസ്തുക്കളോ ചിത്രങ്ങളോ ക്ലാസില്‍ ക്രമീകരിക്കുന്നു
അതില്‍ നിന്നും ഒന്നെടുത്ത് രണ്ടോ മൂന്നോ മിനിറ്റ് അതിനെക്കുറിച്ച് ഇംഗ്ലീഷില്‍ സംസാരിക്കണം.
രക്ഷിതാക്കള്‍ക്ക് നിര്‍ദേശിക്കാം
സംഖ്യാമരം
99വരെയുളള സംഖ്യകളാണ് എഴുതേണ്ടത്.
ഒരു വൃക്ഷം ക്ലാസില്‍ ക്രമീകരിക്കും
കട്ടൗട്ടുകള്‍ (
ഇലകളും കായ്കളും) പെട്ടിയില്‍.
ആര്‍ക്കും സംഖ്യപറയാം
കുട്ടികള്‍ വന്ന് കട്ടൗട്ട് എടുത്ത് അതില്‍ സംഖ്യ എഴുതി വൃക്ഷത്തില്‍ ഫിറ്റ് ചെയ്യും
കഥ വളര്‍ത്തല്‍
പരിചിതമല്ലാത്ത അഞ്ച് കഥകളുടെ ആദ്യഭാഗം, പഠിച്ച കഥയിലെ സംഭാഷണത്തിന്റെ ആദ്യഭാഗം, ചെറിയ കവിതയുടെ ആദ്യഭാഗം കാര്‍ഡില്‍ എഴുതി പെട്ടികളില്‍ വെക്കുന്നു.‍‍‍
കുട്ടികളെല്ലാവരും ഇഷ്ടപ്പെട്ട പെട്ടിയില്‍ നിന്നും ഓരോ കാര്‍ഡ് എടുത്ത് ബാക്കി ഭാഗം അവതരിപ്പിക്കുന്നു
രക്ഷിതാക്കള്‍ വിലയിരുത്തുന്നു
Introducing parents
കുട്ടികള്‍ സഹപാഠികളുടെ രക്ഷിതാക്കളോട് ചോദിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നു
എന്നിട്ട് ആ രക്ഷിതാവിനെ ഇംഗ്ലീഷില്‍ മറ്റുളളവര്‍ക്ക് പരിചയപ്പെടുത്തുന്നു
ചങ്ങാതിയെ കണ്ടെത്തല്‍
15നും 20 നും ഇടയ്കുളള സംഖ്യാവ്യാഖ്യാനങ്ങള്‍ എഴുതിയ കാര്‍ഡുകള്‍.
രണ്ടു സംഖ്യകള്‍ എഴുതാന്‍ കഴിയുന്ന കാര്‍ഡുകള്‍.
രക്ഷിതാവ് കാര്‍ഡ് കുട്ടികള്‍ക്ക് നല്‍കുന്നു.
രക്ഷിതാവ് നിര്‍ദേശിക്കുന്ന സംഖ്യ നടുവിലെ കോളത്തില്‍ എഴുതണം. ആ സംഖ്യയുടെ വ്യാഖ്യാനവും എഴുതണം
ആവശ്യപ്പെടുന്ന പക്ഷം സംഖ്യുടെ മുമ്പും പിമ്പുമുളള സംഖ്യകളും എഴുതണം
എന്റെ അനുഭവം
വ്യത്യസ്ത അനുഭവങ്ങളുടെ നറുക്ക് തയ്യാറാക്കുന്നു,
രക്ഷിതാവ് നറുക്കെടുത്ത് ഇഷ്ടമുളള കുട്ടിയെ ക്ഷണിക്കുന്നു. കുട്ടി നറുക്കുമായി ബന്ധപ്പെട്ട അനുഭവ വിവരണം നടത്തുന്നു.
രക്ഷിതാവിന് വിശദീകരണം തേടാം. രക്ഷിതാവിനും അനുഭവ വിവരണം നടത്താം.
Picture picture
രക്ഷിതാക്കളുടെയോ വിദഗ്ധരുടെയോ ഇംഗ്ലീഷിലുളള നിര്‍ദേശം പാലിച്ച് ചിത്രം പൂര്‍ത്തീകരിക്കുന്നു
കച്ചവടക്കളി
ചെറിയ വിലയുളള സാധനങ്ങള്‍
രണ്ടെണ്ണം രക്ഷിതാവിന് എടുക്കാം. കുട്ടികള്‍ ബില്ല് നല്‍കും
കൊറിയോഗ്രാഫി
വീട്, പൂക്കള്‍, മരങ്ങള്‍ എന്നിവയുടെ കട്ടൗട്ട് ക്രമീകരിച്ചിരിക്കുന്നു
നിര്‍ദേശിക്കുന്ന കുട്ടികള്‍ വന്ന കോറിയോഗ്രാഫി അവതരിപ്പിക്കുന്നു

മുകളില്‍ സൂചിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ സവിശേഷതകള്‍ എന്താണ്?
 • കാണാപ്പാഠം പഠിപ്പിച്ചത് മുന്‍കൂട്ടി നിശ്ചയിച്ച കുട്ടി അവതരിപ്പിക്കുന്നില്ല
 • ഏതു കുട്ടി അവതരിപ്പിക്കണമെന്ന് രക്ഷിതാവിന് തീരുമാനിക്കാം
 • രക്ഷിതാവ് നിര്‍ദേശിക്കുന്നത് കുട്ടികള്‍ ചെയ്യും
 • ക്ലാസിലെ ഏതു കുട്ടിയെയും വിളിക്കാം ( ആത്മവിശ്വാസമുളള വിദ്യാലയം)
രണ്ടു ദിവസം വൈകിയാലും വേണ്ടില്ല
ഭംഗിയായി നടത്തണം.
എന്ന് തീരുമാനിക്കുക
ഈ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കൂ
ഓരോ കുട്ടിക്കും ഉയര്‍ന്ന നിലവാരം ഉറപ്പ് 
എന്ന് പ്രഖ്യാപിക്കാനാകണം.
പഠനോത്സവ വേദിയില്‍ വെച്ചു തന്നെ പുതിയ അഡ്മിഷനുളള അപേക്ഷാ സ്വീകരണവും ആലോചിക്കാവുന്നതാണ്.

Tuesday, January 15, 2019

പാഠപുസ്കകത്തിനപ്പുറത്തെ പാഠങ്ങളും സൈജട്ടീച്ചറും വളരുന്ന കുട്ടികളും

 സൈജട്ടീച്ചര്‍ വാട്സാപ്പില്‍ കൂടി തുരുതുരെ അയച്ച കുറിപ്പുകളും ഫോട്ടോകളുമാണിത്.  ഒരു അധ്യാപിക പാഠപുസ്തകത്തിനപ്പുറമുളള പഠനസാമഗ്രികള്‍ പ്രയോജനപ്പെടുത്തി കുട്ടികളെ എഴുത്തുകാരാക്കിയതിന്റെ ആവേശോജ്വലമായ അനുഭവങ്ങള്‍ വായിക്കൂ.
"സ്വന്തം ആശയങ്ങൾ തെറ്റ് കൂടാതെ ഉചിതമായ വ്യവഹാര രൂപത്തിൽ എഴുതി അവതരിപ്പിക്കുന്നു,സ്വന്തം അനുഭവങ്ങൾ സ്വതന്ത്രമായി എഴുതുന്നതിന് . തുടങ്ങിയ പഠന നേട്ടങ്ങൾ പ്രൈമറി ക്ലാസുകളിൽ വ്യത്യസ്ത നിലവാരത്തിൽ ക്രമാനുഗതമായി സിലബസ് ഗ്രിഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത്തരം പ0ന നേട്ടങ്ങൾ കുട്ടിക്ക് ലഭ്യമാകണമെങ്കിൽ പ്രവർത്തനങ്ങൾ പാഠ ഭാഗങ്ങൾക്കപ്പുറത്തേക്ക് വെളിച്ചം വീശുക തന്നെ വേണം എന്നത് സ്വാനുഭവ സാക്ഷ്യം. അതിനായി ഞങ്ങൾ ഉപയോഗപ്പെടുത്തിയ വ്യത്യസ്ത പഠനോപകരണങ്ങളിൽ പ്രാധാന്യമേറിയ ഒന്നാണ് യുറീക്ക ശാസ്ത്ര മാസിക.
 •  യുറീക്ക ഞങ്ങളെ വായനാ ലോകത്തേക്ക് കൊണ്ടു പോകുക മാത്രമല്ല ഇപ്പോൾ ചെയ്യുന്നത്.
 • എന്റെ കുട്ടികളെ എഴുതാൻ പ്രേരിപ്പിക്കുന്നു, 
 • വരയ്ക്കാൻ പ്രേരിപ്പിക്കുന്നു, ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനും പ്രേരിപ്പിക്കുന്നു. 
 • ഞങ്ങളുടെ എഴുത്തും വരയും അച്ചടിച്ച് പ്രസിദ്ധീകരിക്കുക വരെ ചെയ്യുന്നു.
 • അങ്ങനെ ഞങ്ങളുടെ രചനകൾ കേരള മെമ്പാടുമുള്ള കുഞ്ഞിനെ കൈകളിലെത്തുകയും ചെയ്യുന്നു.  
ഞങ്ങൾ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണി മുതൽ 130 വരെയുള്ള സമയം ടീച്ചറും കുട്ടികളും ഒരുമിച്ച് യുറീക്ക വായിക്കും.  ഇതാ കണ്ടോളൂ ഞങ്ങളിലെ കുഞ്ഞു പ്രതിഭകളെ .
1. കുട്ടികളുണ്ടാക്കിയ യുറീക്ക. . ഈ ലക്കത്തിൽ ഞങ്ങളുടെ സ്കൂളിലെ 5 കുട്ടികൾ ചിത്രം വരച്ചിട്ടുണ്ട്. പിന്നെയോ, ഇതിന്റെ മൊട്ടീഫ് വരച്ചത് ഞങ്ങളുടെ നാലാം ക്ലാസിലെ അദ്വൈതാണ്. (ഒരു കാര്യം  , ഞങ്ങളുടെ അദ്വൈതിനെ ടീച്ചർ എപ്പോഴും അല്പം കൂടുതൽ ശ്രദ്ധിക്കും. അതങ്ങനെ വേണമത്രെ. ഈ യുറീക്ക കണ്ടപ്പോൾ അദ്വൈതിന് ഒത്തിരി സന്തോഷമായി. അദ്വൈതിന്റെ വീട്ടിൽ അത് ഷോകേസിൽ സൂക്ഷിച്ചിരിക്കുകയാണ്.)
2. ഗ്രൂപ്പ് രചനകള്‍ യുറീക്കയില്‍ -പരിസര പഠനത്തിൽ ജലജീവികളെ പറ്റി  പഠിച്ചപ്പോൾ ക്ലാസിൽ ഒരു അക്വേറിയം ഉണ്ടാക്കി. അതിന്റെ വിശേഷങ്ങൾ എല്ലാ ദിവസവും എല്ലാവരും എഴുതും. ഞങ്ങളുടെ ഗ്രൂപ്പ് രചനകൾ ടീച്ചർ യുറീക്ക മാമന് അയച്ചുകൊടുത്തു.  അതിലൊന്ന് മാമൻ പ്രസിദ്ധീകരിച്ചു. . ഞങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയും അതിലുണ്ട്.  വായിക്കു...
3. വായനാനുഭവം പങ്കിട്ടു.
 അമ്പിളിമാമനെ കടിച്ച് തിന്നതാരാ എന്ന പേരിൽ ശ്രീമതി  കെ. രമ എഴുതിയ ലേഖനം വായിച്ച് രാധാ സരോജ് എഴുതിയ വായനാനുഭവം.യുറീക്ക പ്രസിദ്ധീകരിച്ചു . ഇത് വായിച്ചാൽ നമുക്കും ആ ലേഖനം വായിക്കാൻ തോന്നും.

4. കത്തുകള്‍ അച്ചടിച്ചു വന്നു. ഓസോൺ ദിനവുമായി ബന്ധപ്പെട്ട്  യുറീക്കയില്‍  ഭൂമി ഓസോൺ പാളിക്ക് കത്തെഴുതുന്നു എന്ന പ്രവർത്തനം നടത്തി. കത്തെഴുത്ത് ഞങ്ങളുടെ പ0ന നേട്ടത്തിന്റെ ഭാഗമാകയാൽ ഞങ്ങളും ഭൂമിയായി കത്തെഴുതി. രണ്ടാം ക്ലാസിലെ അഭിനവിന്റേയും മൂന്നാം ക്ലാസിലെ രാധാ സരോജിന്റേയും മീനാക്ഷിയുടേയും കത്തുകൾ യുറീക്കാമാമൻ പ്രസിദ്ധീകരിച്ചു.

5. 'ഓണത്തിന്റെ ജൈവവൈവിധ്യം എന്ന മൽസര പ്രൊജക്ട് യുറീക്കയിൽ വന്ന സമയം ഞങ്ങൾ
പൂത്തും തളിർത്തും,  കുഴിയാന മുതൽ കൊമ്പനാന വരെ  എന്നീ പാഠങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ ആവേശത്തോടെ ഇഷ്ടത്തോടെ പ്രൊജക്ട് ഏറ്റെടുത്ത് ചെയ്തു. യുറീക്കയ്ക്ക് അയച്ചും കൊടുത്തു. ഹുദ ഫാത്തിമയ്ക്ക് ഒന്നാം സ്ഥാനവും സിദ്ധാർത്ഥി ന് പ്രോൽസാഹന സമ്മാനവും ലഭിച്ചു. ഹുദയക്ക് 1500 രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി കിട്ടുമത്രെ. പിന്നേ  ഞങ്ങൾ കുടുംമ്പ മൊത്താണ് ഈ പ്രൊജക്ട് ചെയ്തത്. ഒത്തിരി കാര്യങ്ങൾ ഞങ്ങം ഒത്ത് പഠിച്ചു.
6. ഇന്നാളൊരു ദിവസം ഞങ്ങളുടെ സ്കൂളിൽ ഒടിഞ്ഞ ബഞ്ചുകൾ കൂട്ടിയിട്ടിരുന്ന സ്ഥലത്ത്  ഒരു അരണയെ കണ്ടു. ആരോ പറഞ്ഞ് അത് പാമ്പാണെന്ന്. ടീച്ചർ വന്നു. സാറ് വന്നു. കടയിലെ മാമൻ വന്നു.. അരണ ബാഗിൽ കയറി , ചാടിയോടി, ആകെ ബഹളമയം . ഒക്കെ കഴിഞ്ഞ്   നാലാം ക്ലാസിൽ  അരണ വന്ന അനുഭവ വിവരണം എഴുതിച്ചു.. എന്തു രസമായിരുന്നു എല്ലാവരും എഴുതിയത് വായിക്കാൻ.  എല്ലാവരുടേയും രചനകൾ ടീച്ചർ പതിപ്പാക്കി. അതിലൊന്ന് യുറീക്കക്കും അയച്ചു കൊടുത്തു. ആദി ഷിന്റേത്. അത് വായിച്ച് ഞങ്ങളെപ്പോലെ യുറീക്ക മാമനും ഒത്തിരി ചിരിച്ചുന്ന് തോന്നുന്നു.  മാമൻ അത് രണ്ട് അരണക്കഥകൾ എന്ന പേരിൽ ചിത്രകഥയാക്കി രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു.
 7.  ഇത് കണ്ടോ QR കോഡ്  പുതിയ സാങ്കേതിക വിദ്യ . ഇപ്പൊ കാര്യങ്ങളെല്ലാം oപ്പേ ന്നാണ്. ഈ ലേഖനം വായിച്ച ദിവസം തന്നെ ടീച്ചറിന്റെ ഫോണിൽ ഞങ്ങൾ QR കോഡ് റീഡർ  ഇൻസ്റ്റാൾ ചെയ്തു. ഇപ്പോൾ. ഇതുപയോഗിച്ച് യുറീക്കയിലെ പാട്ടും കഥയും സിനിമയുമൊക്കെ ഞങ്ങൾ ഇന്റർനെറ്റിൽ നിന്നെടുക്കും.
 നോക്കൂ: എന്താ രസം ല്ലേ

 അതിനെ കുറിച്ചുള്ള പ്രതികരണം മൂന്നാം ക്ലാസിലെ നിരഞ്ജൻ എഴുതിയത് കണ്ടോ?
 9.  ഷിനോജ് രാജ് എഴുതിയ ആരുടെ കരച്ചിൽ എന്ന ചിത്രകഥ വായിച്ച് അരീന എഴുതിയ വായനക്കുറിപ്പ് കണ്ടോ?  ചിരിപ്പിക്കുന്ന കഥ. കഥാവസാനത്തിലെ ചോദ്യത്തിന് അനീ ന ഉത്തരവും എഴുതിയിട്ടുണ്ട്.
       ആദ്യമൊക്കെ യുറീക്ക കിട്ടിയാൽ ടീച്ചറുടെ മുഖമുണ്ടോ എന്ന് മാത്രമായിരുന്നു ഞങ്ങൾ നോക്കുന്നത്.. ഇപ്പോൾ ഞങ്ങൾക്ക് ചെയ്യാനും വായിക്കാനും എഴുതാതും വരയ്ക്കാനുമൊക്കെയായി  ധാരാളം വിഭവങ്ങളുണ്ട്.
     പ്രിയമുള്ളവരേ    ,  ഇല്ലാത്ത അങ്കിളിന് നടക്കാത്ത സ്വപ്നങ്ങൾ എഴുതി ലെറ്റർ പൂർത്തിയാക്കിയ പരീക്ഷാപേപ്പർ ഓർക്കുന്നുവോ?  ഔട്ട് ലൈൻ സ്റ്റോറിയിൽ ഡാഷിൽ. ബ്രാക്കറ്റിലെ വാക്കുകൾ ചേർത്ത് എഴുതി കഥാ യാക്കിയത്  ഓർക്കുമോ? ആരുടെയൊക്കെയോ അനുഭവങ്ങൾ കന്നാ പാഠം പഠിച്ച് ഛർദ്ദിച്ചത് ഓർക്കുമോ?   ഞാൻ ദാഷ പഠിക്കുനതും പരിസരപഠനം പഠിക്കുന്നതും ഗണിതം പഠിക്കുന്നതും എനിക്കു വേണ്ടിയാകണം.  ഇപ്പോൾ തോനുന്നു.  പ്രൈമറി യിൽ 1 മുതൽ 4 വരെയും ഉദ്ഗ്രഥന സമീപനമാണ്  ഉചിതമെന്ന്

സൈജ കുട്ടികള്‍ക്കുവേണ്ടി എഴുതുന്ന ടീച്ചറാണ്
യുറീക്കയിലും എഴുതുന്നു
ഇങ്ങനെയുളള ടീച്ചര്‍മാരാണ് വിദ്യാലയങ്ങളില്‍ വേണ്ടത്
പാഠപുസ്തകത്തിനടിമയാകുന്ന അധ്യാപകര്‍ കുട്ടികളെ നശിപ്പിക്കും എന്ന് ഗാന്ധിജി പറഞ്ഞത് ഓര്‍ക്കുന്നു.Friday, January 11, 2019

അക്കാമ്മ ചെറിയാന്‍ എന്ന പോരാളിയായ പ്രഥമാധ്യാപിക


യാഥാസ്ഥിക കത്തോലിക്കകുടുബത്തിലെ പെണ്ണ്

"മധ്യ തിരുവിതാം കൂറിൽ ഏറ്റവും അധികം ആഭിജാത്യം അവകാശപ്പെടുന്ന നസാണി കുടുംബങ്ങളുമായി ബന്ധപ്പെട്ട ഒരു തനി യാഥാസ്ഥിതിക കുടുംബത്തിലാണ് ഞാൻ ജനിച്ചു.
വളർന്നത്. ഈ ആഭിജാത്യം തന്നെ ഒടുവിൽ എന്റെ മുന്നേറ്റത്തിൽ പലപ്പോഴും വിലങ്ങുതടിയാവുകയും ചെയ്തു. ആഭിജാത്യമുള്ള സുറിയാനി കത്തോലിക്കാ കുടുംബത്തിൽ പിറന്ന ഒരു പെണ്ണിന് അന്ന് എന്തെല്ലാം പരിമിതികളാണ് സമുദായം കല്പ്പിച്ചിരുന്നത്!
വിലക്കുകളുടെ ഒരു നീണ്ട പരമ്പരയാണന്നു ജീവിതം. അടുക്കളയ്ക്കു വെളി
യിൽ തല കാട്ടിക്കൂടാ, ഉച്ചത്തിലുള്ള സംസാരവും ചിരിയും പാടില്ല, പള്ളി
യിൽ പോകാനായി വീട്ടിനു വെളിയിൽ ഇറങ്ങുമ്പോൾ മാത്രമേ ശുദ്ധവായു
ശ്വസിക്കാവു-അങ്ങനെ പലതും. നീയൊരു പെണ്ണാണ്' എന്നു കൂടെക്കൂടെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും
ിവേചനമില്ലാത്ത വീട്
ആണ്‍ പെണ്‍ വിവേചനമില്ലാത്ത വീടുകളില്‍ നിന്നും കരുത്തരായ പെണ്‍കുട്ടികള്‍ സമൂഹത്തിലേക്ക് വരും എന്നതിന്റെ തെളിവാണ് അക്കാമ്മ ചെറിയാന്‍. അവര്‍ പറയുന്നു.
"പക്ഷേ ഞങ്ങളുടെ കുടുംബത്തിലെ രീതികള്‍ നേരെ തിരിച്ചായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി യാതൊരുവിധത്തിലുളള വ്യത്യാസവുമില്ല എന്ന തരത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. ഈ സ്ഥിതിവിശേഷത്തിനുത്തരവാദി അഭ്യസ്തവിദ്യയായ എന്റെ വല്യമ്മയല്ലാതെ മറ്റാരുമായിരുന്നില്ല. ...ആറാൺമക്കളാണ് വല്യമ്മച്ചിക്കുണ്ടായിരുന്നത്. അവരുടെ പെൺമക്കളെയെല്ലാം സ്വന്തം ആശയത്തിനനുസരിച്ച് വളർത്തിയെടുക്കാൻ വല്യമ്മച്ചി ഇഷ്ട്ടപ്പെട്ടു. “
വല്യമ്മച്ചിയുടെ ഈ നിലപാട് കാരണമാണ് ആ കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് സുറിയാനി കത്തോലിക്കരുടെ ഇടയിൽ നിന്നും ആദ്യമായി ബേക്കർ സ്കൂളിൽ ചേർന്നു പഠിച്ചു പാസാകാനായത്.
വല്യമ്മച്ചി മാത്രമല്ല അക്കാമ്മയുടെ അച്ഛനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും പദവിക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു.
"ഞങ്ങൾ മൂന്നുപേരെയും ആവുന്നിടത്തോളം വിദ്യ അഭ്യസിപ്പിച്ചു.
വലിയ നിലയിലാക്കണമെന്ന് ഇച്ചായന് ഉദ്ദേശമുണ്ടായിരുന്നു.
സ്വയം മുൻ കൈയെടുത്ത് ചെറുപ്രായത്തിൽത്തന്നെ ഞങ്ങളെ വിവാഹം കഴിച്ചയ്ക്കാൻ
അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സ്വന്തമായ പരിശ്രമം കൊണ്ട് ഉയർന്ന നിലയിൽ എത്തിക്കഴിഞ്ഞിട്ട് വിവാഹം വേണമെന്ന് തോന്നുന്ന ഘട്ടത്തിൽ,
തൃപ്തിയുള്ള ഒരാളെ വിവാഹം കഴിച്ചുകൊള്ളട്ടെ എന്നായിരുന്നു ഇച്ചായന്റെ
നിലപാട്. വിവാഹാലോചനകളുമായി വന്ന പലരോടും ഇക്കാര്യം പറയുന്നത്
ഞാൻ കേട്ടിട്ടുണ്ട്. അവസാനകാലത്ത് ഇച്ചായൻ മൂന്നുകൊല്ലത്തോളം സുഖക്കേടു
പിടിപ്പെട്ട് കിടപ്പിലായിപ്പോയിരുന്നു. സുഹൃത്തുക്കൾ പലരും അദ്ദേഹത്തെ
സന്ദർശിക്കുമ്പോൾ, ആസ്തിബാധ്യതകളെപ്പറ്റി അന്വേഷിക്കും. ഒരിക്കൽ
അങ്ങനെ ചോദിചയാളോട് അദ്ദേഹം പറഞ്ഞു: ഹേയ് എനിക്ക് കടബാധ്യതകളൊന്നില്ല.
ഇവര്‍ പെണ്‍മക്കള്‍ കടബാധ്യതയല്ലേ എന്നു ചോദിച്ചപ്പോള്‍ അവരെന്റെ കടമല്ല ധനമാണ് എന്നുറപ്പിച്ച് പറയാന്‍ ആ പിതാവിന് കഴിഞ്ഞു
ആ രണ്ടു മക്കളും കേരളത്തിന്റെ ധനമായി മാറിയത് നാം കണ്ടു ( അക്കാമ്മ ചെറിയാനും റോസമ്മ പുന്നൂസും)
പള്ളിക്കള്ളൻ 
അക്കാലത്തെ വിദ്യാഭ്യാസരീതികളെക്കുറിച്ച് അക്കാമ്മ ചെറിയാന്‍ വിവരിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്ക് ശിക്ഷ നല്‍കി ഭീഷണിപ്പെടുത്തി പഠിപ്പിക്കുന്ന സമ്പ്രദായം ഉാഹരിക്കുന്നു.
"അക്കാലത്ത് കുടിപ്പള്ളിക്കൂടത്തിലെ ആശാൻമാർ കുട്ടികളെ മർദ്ദിക്കുന്നതിൽ കുപ്രസിദ്ധരായിരുന്നുകുടിപ്പള്ളിക്കൂടത്തിൽ ചേരുന്ന ദിവസം ഓരോ കുട്ടിക്കും പ്രവേ
ശനത്തിനുള്ള ടെസ്റ്റായി ആശാൻ ചൂരൽവടികൊണ്ട് ഒരോ ഡസൻ അടി വിട്ടുഭരണ
വിതം നൽകുക പതിവായിരുന്നു. ആശാന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് 
ഇച്ചായൻ കുടിപ്പള്ളിക്കൂടത്തിൽ നിന്നു വാക്കൗട്ടു നടത്തി. കുടിപ്പള്ളിക്കൂട
ത്തിൽ വരാത്തവരെ “പള്ളിക്കള്ളന്മാർ" എന്നാണ് ആശാന്മാർ വിളിച്ചിരുന്നത്.
വാക്കൗട്ടു നടത്തിയ പളളിക്കള്ളനെ പിടിച്ചുകെട്ടി കൊണ്ടുവരുവാൻ 
ആജ്ഞാപിച്ച്, ആശാൻ തന്റെ കിങ്കരന്മാരെ അയച്ചു. പള്ളിക്കൂടത്തിൽ പോകാൻ 
പ്രായമാകാത്ത തന്റെ അനുജന്മാരുമായി കുതിരച്ചാട്ടകൊണ്ട് വാൾപ്പയറ്റു
മാതിരി പ്രകടനം നടത്തി ഇച്ചായൻ മുറ്റത്തു കളിച്ചു രസിച്ചു നിൽക്കുമ്പോഴാണ് 
ആശാന്റെ പടയാളികൾ വന്നെത്തുന്നത്. ഇച്ചായന്റെ അമ്മാച്ചന്മാർ അന്ന്
കൂതപള്ളിയിൽനിന്നു കുതിരപ്പുറത്ത് കാത്തിരപ്പള്ളിയിൽ വന്നിരുന്നു.
അങ്ങനെയാണ് കുതിരച്ചാട്ട കിട്ടിയത്ആശാന്റെ സംഘത്തിൽ മിക്കവരും നല്ല കരുത്തന്മാരായിരുന്നു. അവരെ നേരിടാൻ ധൈര്യം തോന്നാ തെ ഇച്ചായൻ പറമ്പിലേക്കോടി.
മരത്തിൽ കെട്ടിപ്പിടിച്ചു നിന്നു, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പിടി വിട്ടില്ല.
പളളിക്കളളനെ പഠിപ്പിക്കാന്‍ വീട്ടിൽ ട്യൂഷന്‍ മാസ്റ്ററെ താമസിപ്പിച്ച് ട്യൂഷൻ നൽകി. അക്കാലത്തു നായന്മാർ ക്രിസ്ത്യാനികൾ പാകപ്പെടുത്തിയ ഭക്ഷണം കഴിക്കുമായിരുന്നില്ല. നായരു
സാറിന് അരിവയ്ക്കുവാനായി ഒരു നായർപയ്യനെക്കൂടി വീട്ടിൽ നിർത്തി
യാണ് അക്കാമ്മയുടെ അമ്മ ചെറിയാച്ചന്റെ വിദ്യാഭ്യാസം ഉറപ്പുവരുത്തിയത്.ഒരു പെണ്‍കൂട്ട്
പെണ്‍കുട്ടികളെ സ്കൂളിലയക്കാന്‍ വിമുഖത പ്രകടിപ്പിച്ച കാലമായതിനാല്‍ ക്ലാസില്‍ പെണ്‍കുട്ടികള്‍ കുറവായിരുന്നു. "എന്റെ സ്കൂൾ ജീവിതകാലഘട്ടത്തിൽ വനിതാവക്കീലന്മാരോ വനിതാ ജഡ്ജിമാരോ ലേഡീ ഡോക്ടർമാരോ വനിതാഎൻജിനീയർമാരോ ഉണ്ടായി
രുന്നില്ല. അന്നുണ്ടായിരുന്ന ഏക ലേഡിഡോക്ടർ മിസ്സിസ് പുന്നൻ ലൂക്കോ
സായിരുന്നു. പെൺകുട്ടികളെ മുമ്പോട്ടു പഠിപ്പിക്കണമെന്ന ബോധമോ
അതിനുപകരിക്കുന്ന വിദ്യാഭ്യാസരീതിയോ അന്നു നമ്മുടെ നാട്ടിലുണ്ടായി
രുന്നില്ല എന്നതാണ് കാരണം.” അക്കാമ്മ ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോള്‍ എന്റെ സന്തതസഹചാരിയായി മറിയാമ്മ എന്നൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. രാത്രിയിൽ മാത്രമേ അവര്‍ വേർപെട്ടിരുന്നുള്ളൂ. സ്കൂളിലാണെങ്കിൽ ഒരേ ക്ലാസിൽ ഒരേ ബഞ്ചിൽ അടുത്തടുത്താണിരുപ്പ് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്കു പോരുമ്പോൾ രണ്ടുപേരും കൂടി വഴിയരികിലുള്ള ഒരു പാറപ്പുറത്തു കയറിയി രുന്ന് ഗൃഹപാഠം ചെയ്തു തീർത്തിട്ടേ വീട്ടിലേക്കു പോയിരുന്നുള്ളൂ. അവധി ദിവസങ്ങളിൽ ഇരുവരുംകൂടി ഞങ്ങളുടെ പറമ്പിൽ എന്തെങ്കിലും
കളികളിൽ ഏർപ്പെട്ടു സമയം ചെലവഴിക്കും. ഭാവിയിൽ വലിയ ആളുകളാ
യിത്തീരുന്നതിനെക്കുറിച്ചു ചിന്തിച്ചു അവരുടെ ഭാവനകൾ സങ്കല്പത്തിന്റെ
പുഷ്പകവിമാനത്തിൽ കയറി പറന്നുയരും. അന്നു അവര്‍ക്കറിയാവുന്ന
സ്ത്രീകളിൽ ഏറ്റവും ഉയർന്ന പദവി വഹിക്കുന്നത് പള്ളിക്കൂടം ഇൻസ്പി
ക് ടസാണ്. "ഇൻസ്പെക്ടസിനെ ചുറ്റിപ്പറ്റിയാണ് സ്വാഭാവികമായും
ഭാവിയെപ്പറ്റിയുള്ള ഞങ്ങളുടെ സ്വപ്നങ്ങൾ രൂപംകൊണ്ടിരുന്നത്”എന്ന് അക്കാമ്മ അനുസ്മരിക്കുന്നു..കാഞ്ഞിരപ്പളളിയിലെ ഗവൺമെന്റ് ഗേൾസ് പ്രൈമറി സ്കൂളിലാണ് അക്കാമ്മ പഠിച്ചത്
മിച്ചലിന്റെ യൂണിഫോം
കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോം വരുന്നതിന് പിന്നില്‍ ഒരു സായ്പുളള വിവരം എത്ര പേര്‍ക്കറിയാം?

1918-ൽ ഞാൻ ഇംഗ്ലീഷ് പ്രാഥമിക ക്ലാസില്‍ ചേര്‍ന്ന കാലം . ഡോ. മിച്ചൽ എന്ന യൂറോപ്യൻ
വിദ്യാഭ്യാസ ഡയറക്ടറുടെ കോഡ് അനുസരിച്ച് ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്ന ആണ്‍കുട്ടികളെല്ലാം കോട്ടും റ്റെയും ക്യാപ്പും ധരിച്ചാണ് സ്കൂളിൽ പോകേണ്ടിയിരുന്നത്.
മാവിലും പറങ്കിമാവിലും ആഞ്ഞിലിയിലുമെല്ലാം പഴങ്ങൾ പറിച്ചു തിന്ന്, കാട്ടുകുരങ്ങന്മാരെപ്പോലെ
നടന്നിരുന്ന ഗ്രാമീണബാലന്മാർ ഒരു സുപ്രഭാതത്തിൽ കോട്ടും റ്റെയും തൊപ്പിയുെല്ലാം ധരിച്ച്
അങ്ങനെ ഗമയിൽ സ്കൂളിലേക്കു നീങ്ങുന്ന കാഴ്ച വളരെ രസാവഹമായിരുന്നു.
രുന്നു. മാർഗ്ഗമദ്ധ്യേ കൂട്ടുകാരെ ആരെയെങ്കിലും kണ്ടെന്നിരിക്കട്ടെ. അവരിലെ കുരങ്ങ് ഉണരും.
അവർക്കും ഒരാഞ്ഞിലിക്കാ വേണം. താഴെ വീണാൽ ചിതറിപ്പോകുമല്ലോ,
ഉടനെ ഒരു പോംവഴി കണ്ടുപിടിച്ചു. കോട്ടിന്റെ ബട്ടൺസ് ഊരി, കെ ഊരാതെ മറിച്ചു മുമ്പിലേക്കു നീട്ടിപ്പിടിക്കുക. അതിൽ ആഞ്ഞിലിക്കാ സുരക്ഷിതമായി വന്നെത്തും.
. ചിലപ്പോൾ കുറെ അരക്കും പഴച്ചാറും കോട്ടിൽ പുരണ്ടെന്നിരിക്കും. , സാരമില്ല. കോട്ട് ശരിയായി ഇട്ട് വീണ്ടും ഗമയിൽ നടപ്പു തുടങ്ങും. ചിലർക്ക് അടിയിൽ ഷർട്ട് ഉണ്ടാവുകയില്ല.
ബായ്സ് സ്കൂളിനെ പെണ്ണ്!
കാഞ്ഞിരപ്പള്ളിയിലെ ബോയ്സ് സ്കൂളിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കും.
"ഗവൺമെന്റ് ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പഠനം തുടർന്നു. ബോയിസ്
സ്കൂളായിട്ടാണ് പ്രസ്തുത വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഓരോ ക്ലാസിലും
മൂന്നോ നാലോ പെൺകുട്ടികൾ വീതം കാണും.”
ബോര്‍ഡിംഗ് എന്ന ജയില്‍
കന്യാസ്ത്രീകള്‍ നടത്തുന്ന ബോര്‍ഡിംഗിനെക്കുറിച്ച് അക്കാമ്മയ്ക് കയ്പുനറഞ്ഞ ഓര്‍മകളാണുളളത്. അവിടെ എത്തപ്പെട്ട രീതി വിശദീകരിക്കുന്നു
1922 13 വയസ്സ് പൂർത്തിയായപ്പോൾ മിഡിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചു. ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ചേരുവാൻ തീരുമാനിച്ചു. ഒരു ദുർഗ്ഗണപരിഹാരപാഠശാലയുടെ മട്ടിലാണ് അന്നത്തെ ബോർഡിംഗ്. ബോർഡിംഗ് മിസ്സുമാർ ദയയോടും കാരുണ്യത്താടും പെരുമാറിയാൽ കുട്ടികൾ വഷളായിപ്പോകുമെന്നാണ് അന്നത്തെ
ധാരണ.
കഷ്ടപ്പാടും മർദ്ദനവുമാകുന്ന തീച്ചൂളയിൽ സ്പടംചെയ്ത് കന്യാസ്ത്ര കു
യാകുന്ന ചിത്രശലഭമാക്കി മാറ്റുവാനുള്ള പുഴുക്കളായിട്ടാണ് ബോർഡിങ്ങിൽ ഞ
വരുന്ന കുട്ടികളെ ബോർഡിങ് മിസ്ട്രസ്സുമാർ കരുതിയിരുന്നത്. "കഴിച്ച
പോകുന്നവർ', 'ലോകത്തിൽ പോകുന്നവർ' (വിവാഹം എന്ന ചീത്തവാക്ക
അവരുടെ നാവുകൊണ്ടു പറയുന്നതു നിഷിദ്ധമാണ്) ഇവരൊക്കെ ചീത്ത
യാളുകളായിട്ടാണു കണക്കാക്കപ്പെട്ടിരുന്നത്. അപ്പോൾ ഞാൻ ഓർത്തിട്ടുണ്ട്
ഇവരുടെ മാതാപിതാക്കളും ചീത്തയാളുകൾ ആയിരിക്കണമല്ലോ.
അന്ന് ബോർഡിങ്ങിൽ താമസിക്കുന്നവർ വെളിയിലുള്ളവരുമായി പ
സംസാരിക്കുന്നതു വളരെ കുറ്റകരമാണ്.
ഇതുപോലെയുള്ള ബോർഡിംഗിൽ എന്നെ ആക്കുവാൻ എന്റെ ഒരു തെ
ഇച്ചായനു വിഷമം തോന്നി.
നടന്നു നടന്നു വൈകിയെത്തുന്നവള്‍
എത്ര പ്രയാസപ്പെട്ടാണ് പണ്ടുകാലത്ത് കുട്ടികള്‍ പഠിച്ചിരുന്നത്? യാത്രാസൗകര്യമില്ല. ഏറെ നടക്കണം. സ്കൂളാകട്ടെ എല്ലായിടത്തമില്ല. ബന്ധവീടുകളേ അഭയം പ്രാപിക്കയല്ലാതെ വഴിയില്ല
അമ്മവീടായ പായിപ്പാട്ട് അക്കര പ്പറമ്പിൽ താമസിച്ച് അവിടെനിന്നും ചങ്ങനാശ്ശേരിക്കു പോരട്ടെയെന്നു കരുതി അവിടെയാക്കി. കൂടാതെ ഇളയമ്മയുടെ മകൾ ആനിക്കുട്ടി സ്കൂളിൽ
പോകാൻ കൂട്ടുണ്ടായിരുന്നു. ഇളയ അമ്മാവൻ കുട്ടിച്ചായനും എന്റെ ക്ലാസിൽ ക്ഷയ്ക്ക
ലേക്ക്. വള്ളത്തിൽ ഇടിഞ്ഞില്ലത്തിറങ്ങി നടന്ന് ചങ്ങനാശ്ശേരിയിലെത്തണം. അവിടെനിന്നും മൂന്നു മൈൽ ദൂരമുണ്ട് സ്കൂളിലേക്ക് .വാഹനസൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. നടന്ന് സ്കൂളിൽ എത്തുമ്പോഴേക്കും ആദ്യത്തെ പീരിയഡ് പകുതി യാകും, തിരിച്ചു വീട്ടിൽ ചെന്നാലും നടപ്പിന്റെ ക്ഷീണംകൊണ്ടു നേരത്തെ കിടന്നുറങ്ങും.
തോല്‍വിയുടെ രുചി അറിഞ്ഞപ്പോള്‍ ബോര്‍ഡിംഗിലേക്ക്
ജീവിതം സുഖകരമായിരുന്നെങ്കിലും അക്കൊല്ലം
ക്ലാസുകയറ്റം കിട്ടിയില്ല. അതുകൊണ്ട് പിറ്റേക്കൊല്ലം ബോർഡിംഗിൽത്തന്നെ
ആക്കാമെന്ന് നിശ്ചയിച്ചു. ഒരുദിവസം കൂടുതൽ അവധിയുണ്ടെങ്കിൽ പായിപ്പാട്ടെത്തും. ജയിലന്തരീക്ഷം ഒന്നു മാറിക്കിട്ടുവാൻ.
99-ലെ വെള്ളപ്പൊക്കം,
ഞാൻ ഹൈസ്കൂളിൽ പഠിക്കു മ്പോഴാണ്. കുട്ടനാടൻ പ്രദേശങ്ങളിൽ സാധാരണയിൽക്കവിഞ്ഞ് വെള്ളം പൊങ്ങി. മിക്ക വീടുകളും വെള്ളത്തിനടിയിലായി. കുട്ടനാട്ടുകാർ അവരുടെ വസ്തുവകകളെല്ലാം കെട്ടുവള്ളങ്ങളിലാക്കി അടുത്ത കരപ്രദേശങ്ങളിലുള്ള ബന്ധുക്കളുടെ വീടുകളിലേക്കു നീങ്ങി. അങ്ങനെ കുട്ടനാട്ടിലെ എന്റെ പല
ബന്ധുക്കളും അമ്മവീടായ പായിപ്പാട്ടു വന്നു താമസിച്ചു. ഞങ്ങളുടെ അമ്മാ
വൻ അക്കരപ്പറമ്പിൽ തോമ്മാച്ചൻ ഒരു വള്ളത്തിൽ പെരുന്ന ഭാഗത്ത് റോഡ
രുകിലുള്ള മഠത്തിൽ വന്ന് എന്നെയും കൊണ്ടുപോയി. ഞങ്ങൾക്ക് സ്കൂൾ
അവധിയായിരുന്നു. അന്ന് കുട്ടനാട്ടിലുള്ള എന്റെ പല ബന്ധുക്കളെയും പരി
ചയപ്പെടുന്നതിനും അവരുമായി ഒത്തുകഴിയുന്നതിനും സാധിച്ചു. ഈ വെള്ള
പ്പൊക്കത്താലുണ്ടായ കെടുതിയും നഷ്ടവും നാടിനെയാകെ ബാധിക്കാതിരു
ന്നില്ല. കുട്ടനാടുമായി ബന്ധപ്പെട്ട ചങ്ങനാശ്ശേരിയെ അതു കൂടുതൽ ബാധി
ച്ചു. ബോർഡിങ്ങിൽ ഞങ്ങളുടെ ആഹ്ലാദത്തെയും അതു ബാധിക്കാതിരുന്നില്ല.
കുട്ടികളെ മിതമായി ആഹാരം കഴിപ്പിക്കുന്നതിനായി ഒരു കന്യാസ്ത്രീയെ
ഊട്ടുമുറിയിൽ ഏർപ്പെടുത്തി. വെള്ള പൊക്കംമൂലം നിയന്ത്രണം ഏർപ്പെടുത്തി. “ഒരു കൊടയേ കൊടുക്കാവു എന്ന് ഈ കന്യാസ്ത്രീ ആജ്ഞ കൊടുക്കും. അപ്പോൾ ചില കുട്ടികൾ
രണ്ടിരിക്കട്ടെ, ഒന്ന് കക്ഷത്തിലും മറ്റേത് ചൂടുകയും ചെയ്യാമല്ലോ എന്നു
പറയും. പക്ഷേ, ഈ കന്യാസ്ത്രീക്കു ചെവികേട്ടുകൂടാ. അതുകൊണ്ട് കുസൃതിക്കുട്ടികൾ അവർക്ക് "വെടിവച്ചാൽ പുക' എന്നു പേരിട്ടു. ഈ കന്യാസ്ത്രീ
ഒരു തൈക്കിഴവിയായിരുന്നു. കുട്ടികളോട് ദയവില്ലാതെ പെരുമാറുവാൻ മനക്കരുത്തുള്ളവർ. ചുരുക്കിപ്പറഞ്ഞാൽ മാതൃത്വം തൊട്ടുതേച്ചിട്ടില്ലാത്തവർ.
ബോർഡിങ് ജീവിതം പിന്നീടുള്ള എന്റെ ജയിൽ ജീവിതം സുകരമാക്ക ളി
എന്നുള്ളതോർക്കുമ്പോൾ ആ അനുഭവങ്ങളെപ്പറ്റി ദുഃഖിക്കുന്നില്ല. എല്ലാ ഇം
നല്ലതിനാണല്ലോ.

ചട്ടക്കാരികള്‍ക്കിടയില്‍ ഒരു ഹാഫ് സാരിക്കാരി
13 വ ലാണ് ഞാൻ തേഡ് ഫോമിൽ (ഇന്നത്തെ എട്ടാംക്ലാസ്)
ചേരുന്നത്. അന്ന് ഹൈസ്കൂൾ ക്ലാസുകളിൽ പെൺകുട്ടികൾ ഹാഫ് സാരി
ചുറ്റണമെന്നു നിർബന്ധമാണ്. എന്റെ പ്രായക്കാരും അതിൽ കടന്നവരും
താഴ്ന്ന ക്ലാസുകളിൽ പഠിക്കുന്നുണ്ടായിരുന്നു. അവർ മുണ്ടും ചട്ടയും ധരിച്ചു
പോകുമ്പോൾ വെറും പതിമൂന്നുവയസുകാരിയായ ഞാൻ വലിയ ഗമയിൽ
ഹാഫ് സാരിയും ചുറ്റിയാണ് പൊയ്ക്കൊണ്ടിരുന്നത്.

നിലവാരമുളള ടീച്ചറും പുസ്തകവും പക്ഷേ , മനസിലാകില്ല!

കൊച്ചിക്കാരിയായ ഒരു ടീച്ചർ പഠിപ്പിക്കാൻ വന്ന കാര്യം അക്കാമ്മ ചെറിയാന്‍ വിവരിക്കുന്നു ആ ടീച്ചര്‍ ഫോർത്ത് ഫോമിൽ ഭൂമിശാസ്ത്രമാണ് പഠിപ്പിച്ചിരുന്നത്. ഇംഗ്ലീഷിൽ ലക്ചർ ചെയ്യും.
കുട്ടികളുമായി യാതൊരു സമ്പർക്കവും ഇല്ല. അവർ പഠിപ്പിക്കുന്നതൊന്നും
കുട്ടികള്‍ക്കു മനസ്സിലാവുമായിരുന്നില്ല. അതിന് ടീച്ചര്‍ക്ക് നല്ല ദേഷ്യം.
ചോദ്യം ചോദിക്കുമ്പോൾ കുട്ടികള്‍ ഓരോരുത്തരായി എഴുന്നേറ്റുനില്ക്കും. അങ്ങനെ ക്ലാസു
മുഴുവൻ എഴുന്നേല്ക്കേണ്ടിവരും. ഉത്തരം കിട്ടുകയുമില്ല. "പാഠപുസ്തകം വായിച്ചു മനസ്സിലാക്കാമെന്നുവച്ചാൽ ഞങ്ങളുടെ നില വാരത്തേക്കാൾ കവിഞ്ഞ് ഇംഗ്ലീഷാണ്. എന്തുചെയ്യും. അവർ ദേഷ്യപ്പെട്ടു.
പറയും: "അങ്ങാടിമരുന്നാണ്. ചന്തയിൽപ്പോയി ചോദിച്ചോളൂ." ചിലർക്കു
ചിരിപൊട്ടും. ചിലർ ചിരി അടക്കും. അവരുടെ നീട്ടിയും കുറുക്കിയുമുള്ള
ഭാഷയും സംസാരവും കേൾക്കുമ്പോൾ ചിരിക്കുന്നവരെ ഉടനെ ബഞ്ചിൽ
കയറ്റിനിർത്തും. ചിലപ്പോൾ എല്ലാവരെയും ക്ലാസിനു വെളിയിലിറക്കും. “ഒരു
ത്തന്റെ ഒരിടത്ത് ഒരാലു കിളിർത്താൽ ഒരു തണലാണ്; ആലെല്ലാം കുട്ടി
ക്കെട്ടി നിങ്ങൾ തണലത്തിരുന്നോളൂ” എന്നു പറഞ്ഞാണ് ക്ലാസിനു വെളി
യിൽ ഇറക്കിവിടുന്നത്.
ഞങ്ങൾ വെളിയിൽ നില്ക്കുന്നത് ഹെഡ്മാസ്റ്റർ കണ്ടിട്ടുണ്ട്. എങ്കിലും
സാർ ഞങ്ങളെ ശകാരിച്ചിരുന്നില്ല. ക്ലാസിലെ ഒരൊറ്റക്കുട്ടിക്കും ഉത്തരം പറ
യാൻ സാധിക്കുന്നില്ലെങ്കിൽ അതു കുട്ടികളുടെ കുറ്റമല്ലെന്ന് സാർ തീരുമാനി
ച്ചിരിക്കും. അന്ന് ഞങ്ങളുടെ കൂടെ കുറെ പുതുമണവാട്ടികളും പഠിക്കുന്നു
ണ്ടായിരുന്നു. പുറത്തു പൂരവും കിളിയും ഒക്കെയുള്ള വിരിപ്പാവും പുതച്ചു
വരുന്ന അവരെപ്പോലും ടീച്ചർ നിഷ്കരുണം ബഞ്ചിൽ കയറ്റിനിർത്തുമ്പോൾ
ഞങ്ങൾക്കു സഹതാപം തോന്നിയിട്ടുണ്ട്.”

പഠിപ്പുകൂടിയാല്‍ കെട്ടാനാണില്ല!
കോളേജിൽ അന്നുണ്ടായിരുന്ന അദ്ധ്യാപികമാരെല്ലാംതന്നെ പ്രഗ
ഭരായ കന്യാസ്ത്രീകളോ അവിവാഹിതരായ സ്ത്രീകളോ ആയിരുന്ന
അക്കാലത്ത് കോളേജ് വിദ്യാഭ്യാസം സിദ്ധിച്ച യുവതികളെ വിവാഹം ചെയ
വാൻ ആരും, പ്രത്യേകിച്ച് സുറിയാനി കത്തോലിക്കരായ യുവാക്കന്മാ
മുതിർന്നിരുന്നില്ല. ഒരുപക്ഷേ, പുരുഷമേധാവിത്വത്തിന് കോട്ടം തട്ടിയേക്കുമെന്നുള്ള ഭയംകൊണ്ടായിരുന്നിരിക്കണം, സ്ത്രീപുരുഷസമത്വം അന്നത്തെ
സമുദായം അംഗീകരിച്ചിരുന്ന കാര്യമല്ല. വീട്ടിനുള്ളിൽ അടങ്ങി ഒതുങ്ങിയി
രുന്ന്, കുടുംബകാര്യങ്ങൾ നോക്കുകയും കുട്ടികളെ പ്രസവിച്ചു വളർത്തു
കയും ചെയ്യുക മാത്രമാണ് സമുദായം സ്ത്രീക്ക് കല്പ്പിച്ചിരുന്ന ജോലികൾ,
ഇൻഡ്യൻ സ്വാതന്ത്യസമരത്തോടുകൂടിയും മഹാത്മാഗാന്ധിയുടെ
നേതൃത്വത്തിലുമാണ് സ്ത്രീകൾക്കും രാഷ്ട്രത്തിൽ അവരുടെ പങ്കു വഹിക്കു
വാനുണ്ടെന്ന് ഒരു വിഭാഗം ജനങ്ങളെങ്കിലും അംഗീകരിക്കാൻ തുടങ്ങിയത്.
ഇൻഡ്യൻ ഭരണഘടനയിൽ സ്ത്രീക്കും പുരുഷനും സമമായ പൗരാവ
കാശം പ്രഖ്യാപനംചെയ്തിരിക്കുന്നതിനാസാവണം ഇരുപതാം നൂറ്റാണ്ടിന്റെ
പൂർവാർദ്ധത്തേക്കാൾ പുരോഗമനപരമായ ഒരു നിലപാട് ഇക്കാര്യത്തിൽ
സമുദായം ഇന്നു സ്വീകരിച്ചുകാണുന്നത്, എങ്കിലും സ്വല്പം കയറ് അയച്ചു
വിടിരിക്കുന്നു എന്നല്ലാതെ പിടി ഇന്നും പുരുഷന്റെ കയ്യിൽത്തന്നെയാണ്.
അധ്യാപന ജീവിതത്തിലേക്ക്
അക്കാലത്ത് ക്രിസ്ത്യന്‍ വനിതകള്‍ക്ക് വീട്ടിലെ സ്വത്തില്‍ അവകാശമില്ല. സ്ത്രീധനംകൊണ്ട് അവസാനിക്കും. പക്ഷേ അക്കാമ്മയുടെ വീട്ടില്‍ അതല്ല നടന്നത്. പെണ്‍കുട്ടികള്‍ക്ക് സ്വത്ത് വിഹിതം നല്‍കിയത് ബന്ധുക്കളില്‍ മുറുമുറുപ്പിനിടയാക്കി.
ഈവക തിക്താനുഭവങ്ങൾ അക്കാമ്മയെ ഒരു ദൃഢനിശ്ചയത്തിലെത്തിച്ചു
സ്വന്തമായ കഴിവുകൾ ഉപയോഗിച്ച്, ആരെയും ആശ്രയിക്കാതെ അദ്ധ്യാനിച്ച ജീവിക്കുക. അങ്ങനെയാണ് അവര്‍ ഒരു അദ്ധ്യാപികയാകുവാൻ തീരുമാനിച്ചത്.
മാനേജ്മെന്റിന് യോഗ്യതയേക്കാള്‍ പ്രാധാന്യം...
1932-ൽ സ്കൂൾ തുടങ്ങുന്നതിനുമുമ്പുള്ള അവധിക്കാലത്ത് കാഞ്ഞിര
പ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സ്ഥാനം ഒഴിവുണ്ടെന്ന അദ്ധ വെള്ള
റിഞ്ഞ് സ്കൂൾ മാനേജരായ വികാരിയച്ചന് അക്കാമ്മ ഒരു അപേക്ഷ അയച്ചു. ക്ഷണ
സ്കൂൾഭരണം പള്ളിയുടെ ഒരു മാനേജിംഗ് ബോർഡാണ് നടത്തിയിരുന്നത്. നിന്നു
എങ്കിലും നിയമം നടത്തിയിരുന്നത് മാനേജരായിരുന്നു. മഠംകാരുടെ
ആലോചനപ്രകാരം, കന്യാസ്ത്രീയാകാൻ സാദ്ധ്യതയുള്ള ഒരു
എൽ.സി.ക്കാരിയായ വിദേശിയെ നിയമിച്ചുകൊണ്ട് സ്വദേശിയും ബി.എ ശേഷി
ബിരുദധാരിണിയുമായ എന്റെ അപേക്ഷ തള്ളുകയുമാണുണ്ടായത്.

സംഭവം അക്കാമ്മയുടെ ആത്മാഭിമാനത്തെ വളരെയേറെ വൃണപ്പെടുത്തി. അവരില്‍ ധര്‍മരോഷം ഉണ്ടായി.

അടുത്ത വര്‍ഷം മാനേജർ ആളയച്ച് ജോലിയിൽ പ്രവേശിക്കാൻ
ആവശ്യപ്പെടുകയാണുണ്ടായത്, അങ്ങനെ 1933-ൽ അവര്‍ സെന്റ് മേരീസ്
ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ഹെഡ്മിസ്സായി ചാർജെടുത്തു.” സ്കൂളിൽ പ്രവേശിക്കുമ്പോൾ എനിക്കു കിട്ടിയിരുന്ന ശമ്പളം 20 രൂപ ആയിരുന്നു എന്നാണ്
ഓർമ്മ. ഒരോ കൊല്ലവും 5 രൂപ വീതം ശമ്പളക്കൂടുതൽ നൽകിയിരുന്നു.”
അവധി ദിനവും സ്കൂളിലെത്തുന്ന സ്നേഹവതിയായ പ്രഥമാധ്യാപിക
ബോര്‍ഡിംഗ് സ്കൂളില്‍ പഠിച്ചപ്പോഴത്തെ സ്നേഹരഹിതമായ പെരുമാറ്റങ്ങളുടെ ഓര്‍മയുളളതിനാലാകണം അക്കാമ്മ കുട്ടികളോട് വളരെ സ്നേഹത്തോടെ പെരുമാറി. അവര്‍ പറയുന്നു " എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയായിരുന്നു അദ്ധ്യാപനം, സ്കൂളി
നെയും കുട്ടികളെയും സഹാദ്ധ്യാപികമാരെയും ഞാൻ ഹൃദയംഗമമായി
നേഹിച്ചു. അവധിദിവസങ്ങൾപോലും സ്കൂളിൽ കഴിച്ചുകൂട്ടാനാണ് ഞാൻ
ഇഷ്ടപ്പെട്ടിരുന്നത്. സ്കൂൾ റിക്കാർഡുകളുടെ ചുമതലയും അന്ന് ഹെഡ്
മിസ്സിനുതന്നെയായിരുന്നു. എന്നെ എല്ലാവിധത്തിലും സഹായിക്കാൻ
എന്റെ സഹാദ്ധ്യാപകർ തയ്യാറായിരുന്നു. ഞങ്ങൾ ഒരു കുടുംബത്തിലെ
അംഗങ്ങളെപ്പോലെ കഴിഞ്ഞിരുന്നു.
ഞാൻ സ്കൂളിൽ പ്രവേശിച്ച ആദ്യത്ത് വർഷം, സ്കൂൾ വാർഷികം
വളരെ മോടിയായി നടത്തണമെന്ന് ഞങ്ങൾ തീരുമാനിച്ചു. . കുട്ടികൾക്കു
വേണ്ടി കളികളും പോർട്സും നടത്തി. അതിലെ വിജയികൾക്കും
ക്ലാസിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കും സമ്മാനങ്ങളും നൽകി.
ഡാൻസും മറ്റു കലാപരിപാടികളും എല്ലാം ഉണ്ടായിരുന്നു.
ട്രെയിനിംഗും തിരിച്ചറിവും
പിറ്റേക്കൊല്ലം അക്കാമ്മട്ടീച്ചറെ ട്രെയിനിംഗിന് തെരഞ്ഞെടുത്തു. തിരുവനന
പുരം ട്രെയിനിംഗ് കോളേജിലാണു ചേർന്നത്. ശ്രീ ഏ.എൻ. തമ്പിയായിരുന
അന്ന് ട്രയിനിംഗ് കോളേജിന്റെ പ്രിൻസിപ്പൽ, "സ്കൂളിലെ ശിക്ഷണത്തിലും
അദ്ധ്യാപനരീതിയിലുമുള്ള വൈകല്യങ്ങൾ ട്രെയിനിംഗ് സമയത്ത് മനസ
ലാക്കുകയും എന്റെ സ്ക്കൂളിനെ ഒരു മാതൃകാസ്കളാക്കാൻ ഞാൻ സർവേ
പരി ശ്രമിക്കുകയും ചെയ്തു.”
കുറ്റം കണ്ടുപിടിക്കുന്നവര്‍
ഞാനും കുട്ടികൾക്കൊരു മാതൃകയാവാനാണ് ശ്രമിച്ചത്. പക്ഷേ, സാരി
ഉടുക്കുന്നതും (അന്നത്ത് കന്യാസ്ത്രീകളുടെ വേഷം കച്ചമുറിയും ചട്ടയ രത്ത
മായിരുന്നു) ചെരിപ്പിടുന്നതുമെല്ലാം കുറ്റകൃത്യങ്ങളായി ചിത്രീകരിച്ച് ചില ച്ചുര
കാരണവസ്ത്രീകൾ എന്നെപ്പറ്റി മാനേജരോടു പരാതി പറഞ്ഞിരുന്നു
അതായിരുന്നു 20-ാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിലെ സാമൂഹ്യനിലവാരം
ചില മാനേജർമാരുടെ സ്ക്കൂൾകാര്യത്തിലുള്ള അമിതവും അനാവശ്യവുമായ കൈകടത്തൽ ചില എതിർപ്പുകൾക്കും വഴക്കുകൾക്കും കാരണമായിട്ടുണ്ടെങ്കിലും ആറു വർഷക്കാലത്തെ എന്റെ അദ്ധ്യാപനജീവിതം പൊതുവേ സംതൃപ്തി നിറഞ്ഞതായിരുന്നു.

പ്രഥമാധ്യാപികയായി സേവനമനുഷ്ഠിക്കുന്ന കാലത്താണ് ജോലി രാജിവെച്ച് അക്കാമ്മ രാഷ്ട്രീയസമരത്തിലേക്കിറങ്ങുന്നത്. അക്കാലത്തെ അധ്യാപികമാരുടെ രാഷ്ട്രീയബോധത്തിനു തെളിവാണ് ഈ ജീവിതം. ബ്രിട്ടീഷുകാരുടെ തോക്കിനു മുമ്പില്‍ നിന്ന് ആദ്യം എന്റെ നെഞ്ചിലേക്ക് നിറയൊഴിക്കൂ എന്നു പറഞ്ഞ തന്റേടിയായ അക്കാമ്മ അധ്യാപകസമൂഹത്തിന് ആവേശമാകണം.