ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, October 30, 2011

കുട്ടികളുടെ പക്ഷത്ത് നിന്നു രചന പ്രക്രിയ വിഭാവനം ചെയ്യാറുണ്ടോ ?

(ആസൂത്രണത്തിന്റെ മാനസിക പ്രക്രിയ )
അതെങ്ങനെ ആണെന്ന് ആലോചിക്കാം . 
 • ഓരോ പ്രവര്‍ത്തനം നിര്‍ദേശിക്കുമ്പോഴും ഞാനാണ് കുട്ടി എന്നു കരുതുക. 
 • എങ്കില്‍ എനിക്ക് ഇതു മനസ്സിലാകുമോ?, 
 • ഞാന്‍ എങ്ങനെ സ്വീകരിക്കും
 • എങ്ങനെ തുടങ്ങും ,
 • നേരിടാവുന്ന  പ്രശ്നങ്ങള്‍ ,ആഗ്രഹിക്കുന്ന സഹായങ്ങള്‍ ...ഒക്കെ ആലോചിക്കണം .ഇങ്ങനെ പറഞ്ഞാല്‍ പൊതു ആശയമേ ആകൂ.വ്യക്തത കിട്ടില്ല.(ട്രെയിനിങ്ങില്‍ ഉദാഹരണം  നല്‍കാതെ ആശയം അവതരിപ്പിക്കുന്ന ആര്‍ പി മാരെ പോലെ ആകും.)
താരതമ്യകുറിപ്പ്  മുന്നിരുത്തി ഒരു പരിശോധന (ഞാന്‍-കുട്ടി ) താരതമ്യകുറിപ്പ്  തയ്യാരാക്കുമ്പോള്‍ എന്തെല്ലാം ചെയ്യണം.?
1. തന്നിട്ടുള്ള ഒന്നിലധികം ഇനങ്ങള്‍ നന്നായി വായിക്കണം
വായിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

 • ആശയങ്ങള്‍
 • ആവിഷ്കാര രീതി (-ഘടന/ക്രമം/..)
 • ഭാഷ സവിശേഷതകള്‍ -
 • കാഴ്ചപ്പാടുകള്‍ ./നിലപാടുകള്‍ /പ്രസക്തി.
ഇവയില്‍ ഓരോന്നിലും എങ്ങനെ രണ്ട് രചനകളും -
 • സമാനതകള്‍ പങ്കു വെക്കുന്നു-ഉദാഹരണം 
 • മികവുകള്‍ പുലര്‍ത്തുന്നു,
 • വ്യത്യസ്തത പാലിക്കുന്നു.
ശക്തമായത്‌/ദുര്‍ബലമായത്  എന്‍റെ  പക്ഷത്തില്‍ ഏതു ?..
ഇങ്ങനെ ആഴത്തില്‍ വായിക്കണം എങ്കില്‍ എനിക്ക് വായന രീതി സംബന്ധിച്ച് ആ തോന്നല്‍ /ധാരണ  ഉണ്ടാകണം. അതു അധ്യാപിക ക്ലാസില്‍ ഒരുക്കാതെ ഞാന്‍ എന്തെങ്കിലും എഴുതിയിട്ട് ഗ്രൂപ്പില്‍ പങ്കു വെച്ചാല്‍ കുഴയും.
അതുകൊണ്ട്  വായനക്ക് മുന്‍പ് ക്ലാസില്‍ ഒരു ചര്‍ച്ച /അല്ലെങ്കില്‍ രണ്ട് കാര്യങ്ങളുടെ താരതമ്യം ചെയ്യുമ്പോള്‍ എന്തെല്ലാം പരിഗണിക്കണം ഒരു ബ്രെയിന്‍ സ്റ്റോമിംഗ് നടക്കണം.
2 ഇനി കുറിപ്പിലേക്ക് കടക്കും മുമ്പ് ഞാന്‍ ചെയ്യേണ്ടത് എന്താണ് വായനില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഒന്ന് മനസ്സില്‍ ചിട്ടപ്പെടുത്തണം.അല്ലങ്കില്‍ ഗ്രാഫിക് ഓര്‍ഗനൈസര്‍ രീതിയില്‍ താരതമ്യ ചാര്‍ട്ട് ഉണ്ടാക്കണം.
3ഇനി ഞാന്‍ കുറിപ്പ് എഴുതാന്‍ പോവുകയാണ്
എന്താണ് ആദ്യം പരിഗണിക്കേണ്ടത്-ഇവയില്‍ ഏത്? .

 • ആശയങ്ങള്‍
 • ആവിഷ്കാര രീതി (-ഘടന/ക്രമം/..)
 • ഭാഷ സവിശേഷതകള്‍ -
 • കാഴ്ചപ്പാടുകള്‍ ./നിലപാടുകള്‍ /പ്രസക്തി.
ഏതു വേണമെങ്കിലും ആകാം എന്നു പറഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസം കിട്ടും
ഏതായാലും തുടക്കം വളരെ പ്രധാനം.
ഓരോ കാര്യവും ഉദാഹരണ സഹിതം വ്യക്തമാക്കണം
ശക്തമായ ക്രമം വേണം.-ഓരോ കാര്യവും ഉറപ്പിച്ചിട്ടു അടുത്തത് എന്നു തീരുമാനിക്കാം
താരതമ്യത്തിന്റെ ഭാഷ -ആവര്‍ത്തന വിരസതയില്ലാതെ ഉപയോഗിക്കണം.(അതില്‍ ഇങ്ങനെ, ഇതില്‍ അങ്ങനെ എന്നു എല്ലായിടത്തും  എഴുതിയാലോ ..!)
എങ്ങനെ  അവസാനിപ്പിക്കും അതും പ്രധാനം.
4 കുറിപ്പ് എഴുതിയ ശേഷം എനിക്ക് തിരുത്തല്‍ ആകാമോ.?
അതേ, 

 • വീണ്ടും രചനകളില്‍  ഒന്ന് കൂടി കടന്നു പോയി പ്രധാനപ്പെട്ടതു  വിട്ടുപോയിട്ടില്ലെന്നു ഉറപ്പിക്കാം
 • എഴുതിയ കുറിപ്പിലെ ആശയ ക്രമീകരണം മാറ്റാം,
 • ഭാഷ വീണ്ടും മെച്ചപ്പെടുത്താം.
ഇത്രയുമാണ് നടക്കേണ്ടതെങ്കില്‍  ഇതിലൂടെ എനിക്ക് നേടാന്‍ കഴിയുന്ന ശേഷികള്‍ എന്തെല്ലാം ആയിരിക്കും.?

 • ഒന്നിലധികം രചനകള്‍ വിശകലനം ചെയ്തു ആശയങ്ങള്‍ ,ആവിഷ്കാര രീതി (-ഘടന/ക്രമം/..),ഭാഷ സവിശേഷതകള്‍ -,കാഴ്ചപ്പാടുകള്‍ , നിലപാടുകള്‍ /പ്രസക്തി.എന്നിവ കണ്ടെത്താനുള്ള   വായനാശേഷി
 • രണ്ട് രചനകളും മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ എങ്ങനെ സമാനതകള്‍ പങ്കു വെക്കുന്നു-ഉദാഹരണം,മികവുകള്‍ പുലര്‍ത്തുന്നു,വ്യത്യസ്തത പാലിക്കുന്നു എന്നു വിശകലനം ചെയ്തു കണ്ടെത്താനുള്ള കഴിവ്
 • ഇവ പരിഗണിച്ചും  അനുയോജ്യമായ ക്രമം പാലിച്ചും താരതമ്യത്തിന്റെ ഭാഷയില്‍ യുക്തിപൂര്‍വ്വം കണ്ടെത്തല്‍ എഴുതി ബോധ്യപ്പെടുത്താനുള്ള കഴിവ്.
നിരന്തര വിലയിരുത്തല്‍ ഇതു പരിഗണിച്ചു മതി
കുട്ടി കഴിവ് നേടാനുള്ള ഇടപെടല്‍ ആണ് നിരന്തര വിലയിരുത്തല്‍ .
സ്വയം വിലയിരുത്താന്‍ ചെക്ക് ലിസ്റ്റ് നല്‍കിയാല്‍ കുട്ടികള്‍ ഓരോ ഘട്ടത്തിലും വിലയിരുത്തും.
ഗ്രൂപ്പ് പ്രവര്‍ത്തനം വിലയിരുത്തുന്നത്തുമ്പോള്‍  വ്യവഹാര രൂപത്തെ മാനിക്കെണ്ടേ ?
ഞാന്‍ ആഗ്രഹിക്കുന്നത് ഇങ്ങനെ
ഗ്രൂപ്പില്‍ ചെയ്യേണ്ടത്-ക്രമം.

 • എന്തെല്ലാം ആശയങ്ങള്‍ ആണ് ഓരോ രചനയിലും ഉള്ളത് എന്ന് പങ്കിടണം.ഒരാള്‍ ഒരു ആശയം പറഞ്ഞാല്‍ മറ്റുള്ളവര്‍ അത് അംഗീകരിക്കാവുന്നതാണോ  എന്ന് പരിശോധിക്കണം.എല്ലാവര്ക്കും അവസരം ലഭിക്കണം.
 • ആശയപരമായ സമാനതകള്‍ പിന്നീടു പങ്കിടണം
 • ആശയപരമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയത് പങ്കിടണം
 • ആവിഷ്കാര രീതി താരതന്മ്യം ചെയ്തപ്പോള്‍ പരിഗണിച്ചത് പങ്കിടണം
 • ഭാഷാപരമായ കാര്യങ്ങള്‍ താരതമ്യം ചെയ്തത്  പങ്കിടണം.
 • അതിനു ശേഷം എന്തെങ്കിലും കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ടോ എന്ന് ഗ്രൂപ്പ് പരിശോധിക്കണം
 • ഓരോരുത്തരും താരതംയക്കുരിപ്പ് അവതരിപ്പിക്കണം.
 • തുടക്കം ഇതാണ് നല്ലത്.ആരുടെ.ഇനിയും മെച്ചപ്പെടുത്താമോ,വേറെ രീതി സാധ്യമോ
 • അവതരണ ക്രമം ആരുടെതാണ് നല്ലത് ഇനിയും അത് മെച്ചപ്പെടുത്താമോ,കൂടുതല്‍ നല്ല രീതി ഉണ്ടോ
 • താരതമ്യ ഭാഷ ആരുടെതാണ് നല്ലത് ആരൊക്കെ എഴുതിയതില്‍  നിന്നും നല്ലത് എടുക്കാം
ഇത്തരം പങ്കിടല്‍ കഴിയുമ്പോള്‍ ഓരോ കുട്ടിക്കും തോന്നും എനിക്ക് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉണ്ടെന്നു.ഗ്രൂപ്പ് വര്‍ക്ക് അവരുടെ കഴിവിനെ ഉയര്‍ത്തും.വളരെ വ്യക്തത കിട്ടും.
പൊതു അവതരണവും  ഇതേ ക്രമം  പാലിച്ചാനെങ്കില്‍ ധാരണ വികസിക്കും
ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു താരതമ്യ കുറിപ്പ് അവര്‍ക്ക് അപ്പോള്‍ തന്നെ എഴുതാന്‍ കഴിയും.വ്യക്തിഗതം.
അത് വിലയിരുത്താം.
അടുത്ത ഒരു സന്ദര്‍ഭത്തിലെ താരതമ്യ കുറിപ്പ് എഴുതുമ്പോള്‍ വളര്‍ച്ച ,ധാരണയുടെ സ്ഥായീ സ്വഭാവം ഇവ കണ്ടെത്തുകയും ആകാം.
ഒരു കാര്യം കുട്ടികള്‍ക്ക് ഓരോ സമയവും അധ്യാപിക നല്ക്കേണ്ട പിന്തുണ പ്രധാനം.അത് മുകളില്‍ സൂചിപ്പിച്ച പ്രക്രിയകളില്‍ ഊന്നല്‍ നല്‍കുന്ന സൂക്ഷ്മാംഷങ്ങളില്‍ ആകണം.

Saturday, October 29, 2011

വിമാനത്തില്‍ സ്കൂളിന്റെ പഠനയാത്ര

  ഒരുപാട് കാഴ്ചകളും അതിലേറെ വിശേഷങ്ങളുമായി പഠനയാത്ര സ്വപ്നസാക്ഷാല്‍ക്കാരമായതിന്റെ ആഹ്ലാദത്തിലാണ് കോഴഞ്ചേരി നല്ലാനിക്കുന്ന് സിഎംഎസ് യുപി സ്കൂളിലെ കുട്ടികള്‍ . വിമാനത്തിലും ട്രെയിനിലും സഞ്ചരിച്ച കുട്ടികള്‍ക്ക് പഠനയാത്ര അവിസ്മരണീയ അനുഭൂതിയാണ് ഒരുക്കിയത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളുള്ള നല്ലാനിക്കുന്ന് യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റര്‍ ബിനു ജേക്കബ് നൈനാന്റെ നേതൃത്വത്തിലാണ് പഠനയാത്രയെ നൂതനവല്‍ക്കരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ എറണാകുളത്തേക്ക് പോയ സംഘം നഗരക്കാഴ്ച കണ്ട് കായലും കപ്പല്‍ശാലയും കണ്ട് ബോള്‍ഗാട്ടി പാലസിലേക്ക് ഉല്ലാസ യാത്രയും നടത്തി രാത്രി വേണാട് എക്സപ്രസിന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.
വിമാനം ആകാശത്തിലൂടെ പറന്നുപോകുന്നതും ട്രെയിനുകള്‍ ടെലിവിഷന്‍ ചാനലുകളിലുടെ കൂകിപ്പായുന്നതും മാത്രം കണ്ടിട്ടുള്ള കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ വിമാനത്തിലും ട്രെയിനിലും കയറുന്നതിന് അവസരം ലഭിച്ചതില്‍ അഭിമാനമാണുള്ളത്. 
അധ്യാപക-രക്ഷാകര്‍തൃ യോഗത്തില്‍ ഹെഡ്മാസ്റ്ററുടെ നിര്‍ദേശം രക്ഷാകര്‍ത്താക്കളും സഹഅധ്യാപകരും വിദ്യാര്‍ഥികളും സന്തോഷത്തോടെ നടപ്പിലാക്കുകയാണുണ്ടായത്. 
ഒന്നാം ക്ലാസില്‍ പഠിക്കുന്ന അലീനയും ആദിത്യനും നന്ദനയും ഒക്കെ അടങ്ങിയ 22 അംഗ സംഘമാണ് പഠനയാത്രയില്‍ പങ്കെടുത്തത്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു കാട്ടുന്ന ഈ വിദ്യാലയം ആകാശ-ട്രെയിന്‍ യാത്രയിലൂടെ പഠനയാത്രയിലും പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. 
ഒരു കുട്ടിക്ക് വിമാനയാത്രയ്ക്ക് 1400 രൂപ വീതമാണ് ചെലവായത്. അഞ്ച് അധ്യാപകരും വിനോദസഞ്ചാരസംഘത്തില്‍ ഉണ്ടായിരുന്നു.

 
പുനലൂര്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആകാശയാത്ര നടത്തി


പുനലൂര്‍: ഗേള്‍സ് ഹൈസ്‌കൂളിലെ 45 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും ആകാശയാത്ര നടത്തി .  തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ആയിരുന്നു   യാത്ര. അതിരപ്പിള്ളി ജലപാതം ഉള്‍പ്പെടെ കണ്ടശേഷം സംഘം തിരിച്ചെത്തി . അധ്യാപകനായ ടി.എ.ഷാജിയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്.. പി.ടി.എ.അംഗം മധു മോഹന്‍, സീനിയര്‍ അസിസ്റ്റന്റ് ഡോ. ഐഷ ബീവി, സുജ, അനു, സുജാദേവി എന്നീ അധ്യാപികമാരും സംഘത്തിലുണ്ടായിരുന്നു. .

Friday, October 28, 2011

സ്കൂളുകളില്‍ ചൈനീസ് ഭാഷയും


അമേരിക്കയില്‍ സ്പാനിഷ് ഭാഷ ആയിരുന്നു രണ്ടാം ഭാഷയായി പഠിപ്പിച്ചിരുന്നത്. ഇപ്പോള്‍ അത് മാറ്റി ചൈനീസ് ഭാഷ പഠിച്ചു തുടങ്ങുന്നു. പണ്ട് ജാപ്പാനീസ് ഭാഷ പഠിപ്പിച്ചിരുന്നു.
എന്താണ് കാരണം?
"China is being mentioned everywhere in relation to everything from business, international affairs -- even the war on terror," said Kenneth Lieberthal, a professor of political science at the University of Michigan. "You buy things in the store -- they're made in China. . . . No one is hearing about France as the way of the future." 
-washington post വാര്‍ത്തയില്‍ നിന്നും 
"Experts said several factors were fueling the surge in Chinese. Parents, students and educators recognize China’s emergence as an important country and believe that fluency in its language can open opportunities."
Rough calculations based on the government’s survey suggest that perhaps 1,600 American public and private schools are teaching Chinese, 
-http://www.nytimes.com/2010/01/21/education
1980-കളില്‍ ജാപാനീസ്‌ ഭാഷ പഠിപ്പിക്കാന്‍ തുടങ്ങിയവര്‍ അത് ഉപേക്ഷിച്ചതും  കംപോളത്തില്‍ ഡിമാന്റ്  കുറഞ്ഞതിനാല്‍ .
മേഘാലയത്തില്‍ നിന്നുള്ള ഒരു വാര്‍ത്ത നോക്കൂ 

മേഘാലയ സ്കൂളുകളില്‍ ചൈനീസും

ഷില്ലോങ്: ചൈനയില്‍ കൂടുതല്‍ തൊഴിലവസരം മുന്നില്‍ കണ്ട് മേഘാലയ സര്‍ക്കാര്‍ സ്കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്നു. വളര്‍ന്നുവരുന്ന ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈനയില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് വലിയ അവസരമാണുള്ളതെന്ന് തീരുമാനം അറിയിച്ച് മുഖ്യമന്ത്രി മുഗുള്‍ സംഗ്മ പറഞ്ഞു. 
ചൈനീസ് ഏറെ സ്വാധീനമുള്ള ഭാഷയാണ്. 
ധാരാളം പേരാണ് ഇപ്പോള്‍ മെഡിസിനും മറ്റും പഠിക്കാന്‍ ചൈനയിലേക്ക് പോകുന്നത്. 
സര്‍ക്കാര്‍ സ്കൂളുകളില്‍ ഐച്ഛികവിഷയമായാണ് ചൈനീസ് തുടങ്ങുന്നത്.
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ചൈനയില്‍ വന്‍ അവസരമാണെന്നും ചൈനീസ് പഠിച്ചവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ നേടാന്‍ കഴിയുമെന്നും സംഗ്മ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ചൈനീസ് ഭാഷയ്ക്ക് അടുത്ത കാലത്തായി കൂടുതല്‍ രാജ്യങ്ങളില്‍ പ്രചാരമേറിയിട്ടുണ്ട്. 

ലോകത്തെ സാമ്പത്തിക ശക്തി മാര്‍കറ്റ്‌   ഇവ  നോക്കി  സ്കൂളുകള്‍  വിഷയങ്ങള്‍  തീരുമാനിക്കും.
ചില അധ്യാപക സംഘടനകള്‍ ഏകീകൃത സിലബസ് വേണം എന്ന് ആവശ്യം ഉന്നയിയിചിരിക്കുന്നു.
കാരണം ലളിതം
പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടുന്നില്ല
അതിനു കാരണം അണ്‍ എയിഡഡു   സ്കൂളുകള്‍ -അവിടുത്തെ സിലബസ് -എങ്കില്‍ അത് പൊതു വിദ്യാലയങ്ങളിലും ആക്കാം.
 കച്ചവട വിദ്യാലയങ്ങള്‍ ഇപ്പോഴും മാര്‍കറ്റ്‌ സംസ്കാരം പിന്തുടരും .കൂടുതല്‍ ഡിമാന്റ് ഉള്ളത് വില്‍ക്കാന്‍ എടുക്കും.
അപ്പോള്‍ അതൊക്കെ പൊതു വിദ്യാലയങ്ങളിലും കൊണ്ട്  വരാന് പറ്റുമോ?
സിലബസ് എകീകൃതക്കാര്‍ എന്ത് ചെയ്യും  ?

Tuesday, October 25, 2011

ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -6 (CBSE ,IBO. etc-2 )...

Quality Council of India യ്ക്ക്  വേണ്ടി  നടത്തിയ  Quality in School Education എന്ന  പഠനത്തില്‍  വിവിധ  സിലബസുകള്‍  പ്രകാരം  പ്രവര്‍ത്തിക്കുന്ന  സ്കൂളുകളെ  താരതമ്യം  ചെയ്യുന്നുണ്ട് . ഒരു വിദ്യാലയത്തിന്റെ നിലവാരം അതിന്റെ സിലബസിനെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. 
നാല് തരം വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴിലുള്ള വിദ്യാലയങ്ങളെ പഠന വിധേയമാക്കി.  പട്ടിക നോക്കുക . 
പൊതുവേ IBO (International Baccalaureate Organaisation )സ്കൂളുകള്‍  ആണ് മുന്നില്‍ .
വര്‍ക്ക് കള്‍ചറില്‍    ഒരു സി ബി എസ ഇ സ്കൂള്‍ മാത്രമാണ്  അവര്‍ക്കൊപ്പം എത്തിയത്. CISEC ,ദല്‍ഹി സര്‍ക്കാര്‍ സ്കൂളുകള്‍ ഇവ വളരെ പിന്നിലാണ്
ക്വാളിറ്റി പാരാമീറ്റെഴ്സ് നോക്കുക. അധ്യാപകരുടെ പെര്‍ഫോമന്‍സ്, ലഭിക്കുന്ന പരിശീലനം, ക്ലാസിലെ  പഠനപ്രക്രിയ നല്‍കുന്ന സംതൃപ്തി, കുട്ടികള്‍  സ്കൂളിനെ കുറിച്ച് നടത്തുന്ന വിലയിരുത്തല്‍ ഇവയാണ് പരിഗനിച്ചത്. ഇന്റര്‍ നാഷണല്‍ സ്കൂളുകളും ഒരു സി ബി എസ ഇ സ്കൂളുമാണ് ഉയര്‍ന്ന നില കാട്ടിയത്. ദല്‍ഹിയിലെ പൊതു വിദ്യാലയങ്ങള്‍ പിന്നില്‍ .അടിസ്ഥാന പരമായ സംഗതിയിലെക്കാണ്  ഇത് വിരല്‍ ചൂണ്ടുന്നത്. ഡല്‍ഹി ബോര്‍ഡ് സ്കൂളുകളും സി ബി എസ് ഇ സ്കൂളുകളും പിന്തുടരുന്നത് ഒരേ കരിക്കുലം/സിലബസ്/ പുസ്തകം  ആണ്. എന്നിട്ടും ദല്‍ഹി ബോര്‍ഡ് സ്കൂളുകള്‍ ഗുണനിലവാരത്തില്‍ പിന്നിലാകുന്നെങ്കില്‍ എന്താണ് മനസ്സിലാക്കേണ്ടത്? 
 IB സ്കൂളുകളിലെ   കരിക്കുലം  പ്രയോഗത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. കുട്ടികളുടെ ധാരണ ആണ് പരിശോധിക്കുക. ഓര്‍ത്തു വെക്കാനുള്ള കഴിവല്ല. ഗവേഷണ നൈപുണി, ആത്മവിശ്വാസം, സംഘാടന ശേഷി ഇവയ്ക്കു ഊന്നല്‍ . പ്രൈമറി തലത്തില്‍ പരീക്ഷ ഇല്ല. എന്ത് പഠിക്കുന്നു എന്നതിനേക്കാള്‍ എങ്ങനെ പഠിക്കുന്നു എന്നതിന് പരിഗണന .
ഹോം വര്‍ക്ക്, ക്ലാസ് വര്‍ക്ക് എന്നിങ്ങനെ വിഭജനം ഇല്ല. പഠന പ്രവര്‍ത്തനങ്ങള്‍ അത് പൂര്‍ത്തീകരിക്കാന്‍ എടുക്കുന്ന സമയം സ്ഥലം ഇവ പ്രവര്‍ത്തനത്തിന്റെ സ്വഭാവം അനുസരിച്ചിരിക്കും.
 വിവിധഏജന്‍സികളുടെ  പഠന രീതികള്‍ പരിശോധിക്കാം. ശിശു കേന്ദ്രിത സമീപനം ആണ് പിന്തുടരുന്നതെന്ന് സി ബി എസ് ഇ പറയുന്നത് നമ്മുടെ നാട്ടിലെ സ്കൂള്‍ അനുഭവങ്ങളുമായി എത്ര മാത്രം പോരുത്തപ്പെടുന്നുണ്ട് എന്ന് ആലോചിക്കുന്നത് നല്ലതാണ്. സി ബി എസ് ഇ യും ദല്‍ഹി ബോര്‍ഡും എന്‍ സി ഇ ആര്‍ ടി യുടെ സിലബസ് ആണ് പ്രൈമറി തലത്തില്‍ ഉപയോഗിക്കുന്നത്.ദല്‍ഹി ബോര്‍ഡു സ്കൂളുകള്‍ സി ബി എസ് ഇ മായി അഫിലിയേറ്റ് ചെയ്തതാണ്.അതിനാല്‍ സക്കണ്ടാരി തലത്തിലും ഒരേ കരിക്കുലം ആണ് . ഒരേ കരിക്കുലം /സിലബസ്/പുസ്തകം  ഉപയോഗിക്കുന്നവര്‍ രണ്ടു പഠന രീതി പിന്തുടരുന്നു എന്ന് പറയുമ്പോള്‍ വരുധ്യം ഉണ്ട്
 ഇന്റര്‍ നാഷണല്‍ സ്കൂളുകളില്‍ ആധുനിക ബോധന രീതികള്‍ ആണ് ഉപയോഗിക്കുന്നത്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലും ഈ രീതികള്‍ ആണല്ലോ. ഇന്റര്‍ നാഷണല്‍ സ്കൂള്‍ നിലവാരത്തില്‍ മുന്നിലെങ്കില്‍ അവിടുത്തെ ബോധന രീതികളും  പ്രധാനം .
 കുട്ടികളുടെ കഴിവുകളെ വിലയിരുത്തുന്ന രീതികള്‍ നോക്കുക.
 ഗുണ നിലവാരത്തിന്റെ മറ്റു ചില ഘടകങ്ങള്‍ കൂടി പരിശോധിക്കാം.
 ലോക ബാങ്ക് പഠനം 


ഇന്ത്യയില്‍ പല ഏജന്‍സികള്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ മാത്രം  ലോക ബാങ്ക് പരിശോധിക്കുന്നു
സി ബി എസ് ഇ ,ഐ സി എസ് ഇ , ഇന്ത്യയില്‍  സ്കൂളുകള്‍  ഉള്ള   ജനീവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Inter national Baccualaureate (IB) .ഇന്റര്‍ നാഷണല്‍ സ്കൂളുകള്‍ കേരളത്തിലും വ്യാപകമാവുകയാണ്.സമ്പന്നര്‍  സി ബി എസ് ഇ ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു.
ഇത്യന്‍ സിലബസും ഇന്റര്‍ നാഷണല്‍ സിലബസും ലോക ബാങ്ക് താരതമ്യം ചെയ്യുന്നു. സി ബി എസ് ഇ പോലുള്ള ഇന്ത്യന്‍ സിലബസുകള്‍ നിലവാരം കുറഞ്ഞതാണെന്ന് അവര്‍ വിലയിരുത്തുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രാബല്യത്തിലിരുന്ന  വ്യാകരനാധിഷ്ടിത പഠനം. കാണാതെ പഠിക്കാനുള്ള കഴിവില്‍ ഊന്നല്‍ .പഠനഭാരം കൂടുതല്‍ .ഇവയാണിപ്പോഴും ഈ  ബോര്‍ഡുകളില്‍ പിന്തുടരുന്നത്.
ഇന്റര്‍ നാഷണല്‍ സ്കൂളുകളില്‍ ലഭിക്കുന്നത് എന്താണ്?
,ഉയര്‍ന്ന ചിന്താ നൈപുണികള്‍ , പാഠങ്ങളുടെ ആഴം കണ്ടെത്താന്‍ സഹായകമായ  വിമര്‍ശനാത്മക വായന , ആശയ വിനിമയത്തിനുള്ള പ്രാധാന്യം. ചുറ്റുപാടുമുള്ള നേരായ ജീവിതവുമായി ബന്ധിപ്പിച്ച സന്ദര്‍ഭങ്ങളെ പ്രയോജനപ്പെടുത്തല്‍ ,മെറ്റാ കൊഗ്നിട്ടീവ് സ്കില്‍സ് ,ആഴത്തിലുള്ള ഉള്‍ക്കാഴ്ച ലഭിക്കുന്ന പഠനം ..
മുകളില്‍ സൂചിപ്പിച്ച രണ്ടു പഠനവും കുട്ടികളുടെ പഠന നിലവാരം  കണ്ടെത്തുന്നതിനുള്ള ഏതെങ്കിലും അസസ്മെന്റ് രീതികള്‍ സ്വീകരിച്ചിട്ടില്ല . രേഖകളും സ്കൂള്‍ നിരീക്ഷണങ്ങളും ആണ് ആധാരമാക്കിയത്. ഇപ്പറയുന്ന  സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ പഠന നിലവാരം സംബന്ധിച്ച് പഠന റിപ്പോര്‍ടുകള്‍ ഉണ്ട്. ഈ ബ്ലോഗില്‍ അത് പങ്കിട്ടിരുന്നു .വീണ്ടും വായിക്കാം 

കൊമ്പന്‍ സ്കൂളുകള്‍ക്ക് നിലവാരമില്ല


കൊട്ടിഘോഷിക്കുന്ന കൊമ്പന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് നിലവാരമില്ലെന്ന് പഠനം.
മെട്രോ നഗരങ്ങളില്‍ പഞ്ച നക്ഷത്ര സൌകര്യമുള്ള വിദ്യാലയങ്ങളില്‍ ഉയര്‍ന്ന ഫീസ്‌ കൊടുത്തു പഠിക്കുന്ന കുട്ടികളുടെ കാര്യം പോക്കാണെന്ന്.
നാല് വര്ഷം മുമ്പ് വന്ന പഠന റിപ്പോര്‍ട്ട് ഇപ്പോഴും പ്രസക്തം.
പ്രത്യേകിച്ചും സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍.
ചൂണ്ടു വിരല്‍ ഇന്നലെ തുടങ്ങിയ സംവാദത്തില്‍ ഈ റിപ്പോര്‍ട്ടും ചേര്‍ക്കുന്നു.
പുതിയ ലോകസാഹചര്യത്തില്‍    വിദ്യാഭ്യാസം എങ്ങനെ ഉള്ളതായിരിക്കണം എന്നും ലോക ബാങ്ക് പറയുന്നുണ്ട്
 • വിവരങ്ങള്‍ കണ്ടെത്താനും ഉചിതമായവ തെരഞ്ഞെടുക്കാനും വിലയിരുത്താനുമുള്ള കഴിവ്
 • സംഘമായി പ്രവര്‍ത്തിക്കാനും പഠിക്കാനുമുള്ള ശേഷി
 • പൊതു സമൂഹവുമായി ഫലപ്രദമായി സംവദിക്കാനുള്ള കഴിവ്
 • സാങ്കേതിക വിദ്യ കാര്യക്ഷമമായി ഉപയോഗിക്കാനും പ്രവൃത്തി മികവുറ്റതാക്കാനുമുള്ള  കഴിവ്
 • പുതിയ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന ഇതൊരു പ്രശ്നവും നേരിടാനുള്ള കഴിവ്
 • തൊഴില്‍ വിപണിയില്‍ തന്റെ ഇടം എവിടെ എന്ന് കണ്ടെത്താനുള്ള കഴിവ്
 • സാമൂഹിക നൈപുണികള്‍
 • നേത്രുത്വ പഠനം
 • സേവനം നല്‍കാനും പരിരക്ഷിക്കാനുമുള്ള പഠനം
ഇവയൊക്കെ ആണോ നമ്മള്‍ ലക്ഷ്യമിടുന്നത്? തികച്ചും വ്യക്ത്യാധിഷ്ടിതവും വിപണി കേന്ദ്രിതവുമായ വിദ്യാഭ്യാസം
കേരളത്തിന്റെ ഇന്ത്യയുടെ വികസനാവശ്യങ്ങള്‍ പരിഗനിക്കണ്ടേ?
അങ്ങനെ ലക്‌ഷ്യം തീരുമാനിച്ചു അതിനു പറ്റിയ കരിക്കുലം രൂപപ്പെടുത്തുന്നതിന് പകരം അവിടുന്നും ഇവിടുന്നും കുറെ ഉള്ളടക്കം കൂടി ചേര്‍ത്ത് നിലവാരം ഉണ്ടാക്കാമെന്നു പറയുന്നതിന്റെ ശാസ്ത്രീയ  അടിത്തറ  എന്താണ് ?

-------------------------------------------------
അനുബന്ധം ഒന്ന്
Countries with more than 40 schools teaching IB programmes
Country Primary Middle Diploma Schools
USA 281 445 751 1,297
Canada 56 146 142 311
United Kingdom 11 11 219 225
Australia 63 42 62 130
Mexico 41 22 57 86
India 27 8 73 80
China 39 23 73 99
Spain 4 8 54 54
Germany 18 7 48 51
Argentina 7 3 47 48
Ecuador 4 5 47 48
Total schools 805 902 2,291 3,264
Countries 93 81 139 141


--------------------------------------------------------
അനുബന്ധം രണ്ടു

School Boards in India
1. Andhra Pradesh Board of Secondary Education
2. Andhra Pradesh Board of Intermediate Education
3. Assam Board of Secondary Education
4. Assam Higher Secondary Education Council
5. Bihar School Examination Board
6. Bihar Intermediate Education Council
7. Central Board of Secondary Education
8. Council for the Indian School Certificate Examination
9. Goa Board of Secondary & Higher Secondary Education
10. Gujarat Secondary Education Board
11. Haryana Board of Education
12. Himachal Pradesh Board of School Education
13. J&K State Board of School Education
14. Karnataka Secondary Education Examination Board
15. Karnataka Board of the Pre-University Education
16. Kerala Board of Public Examinations
17. Madrasa boards
18. Maharashtra State Board of Secondary and Higher Secondary Education
19. Madhya Pradesh Board of Secondary Education
20. Manipur Board of Secondary Education
21. Manipur Council of Higher Secondary Education
22. Meghalaya Board of School Education
23. Mizoram Board of School Education
24. Nagaland Board of School Education
25. Orissa Board of Secondary Education
26. Orissa Council of Higher Secondary Education
27. Punjab School Education Board
28. Rajasthan Board of Secondary Education
29. Tamil Nadu Board of Secondary Education
30. Tamil Nadu Board of Higher Secondary Education
31. Tripura Board of Secondary Education
32. Uttar Pradesh Board of Education
33. West Bengal Board of Secondary Education

Sunday, October 23, 2011

ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -5 (CBSE -1 )


 1
ലോക  ബാങ്കിന്റെ  ഒരു  പഠന റിപ്പോര്‍ട്ട് പുറത്തിറങ്ങി (.Secondary schools in India-Universalising Opportunity -JAN 2009)
ഈ  രേഖയിലെ  കാര്യങ്ങള്‍ ചില തിരിച്ചറിവുകള്‍  നല്‍കും
ഡല്‍ഹിയിലെ ബഹുഭൂരിപക്ഷം  സ്കൂളുകളും    CBSE സിലബസ് ആണ് പിന്തുടരുന്നത്
അവിടുത്തെ നിലവാരം നോക്കുക 
പത്താം ക്ലാസില്‍ 2005 വരെ വിജയം   അമ്പത് ശതമാനത്തില്‍ താഴെ .
നിലവാരമുള്ള സിലബസ് ആണെങ്കില്‍ ഇന്ത്യയില്‍ എല്ലായിടത്തും ഒരേ പ്രവണത കാണിക്കണ്ടേ?.
---


സമീപ കാലത്ത് വിജയ ശതമാനം വര്‍ദ്ധിച്ചു? എന്താണ് കാരണം അതാണ്‌ ലോക ബാങ്ക് പരിശോധിച്ചത്
 • അധ്യാപകരുടെ ഹാജര്‍ ഓണ്‍ ലൈനില്‍ കൂടി മോണിട്ടര്‍ ചെയ്തു. പൊതു ജനങ്ങള്‍ക്കും പരിശോധിക്കാം .
 • അധ്യാപകരെ കഴിവനുസരിച്ച് തരം  തിരിച്ചു-
 1. പച്ചക്കൂട്ടം -മികച്ച അധ്യാപകര്‍-അവര്‍ക്ക് പ്രത്യേക ആണ് കൂല്യങ്ങള്‍
 2.  മഞ്ഞക്കൂട്ടം -പ്രകടന നിലവാരത്തില്‍ അറുപതു ശതമാനം മുതല്‍ തൊണ്ണൂറു വരെ പരിധിയില്‍ ഉള്ളവര്‍
 3.  ചോപ്പ് കൂട്ടം -അറുപതു ശതമാനത്തില്‍ താഴെ ഉള്ളവര്‍- അവര്‍ക്ക് കൂടുതല്‍ പരിശീലനം .തൊഴില്‍പരമായ മാര്‍ഗ രേഖ .
 •  നിലവാരം ഉയര്‍ന്നില്ലെങ്കില്‍ കഴിവ് കുറഞ്ഞ അധ്യാപകരെ പിരിച്ചു വിടും എന്ന് ഭീഷണി
 • ഫലം പ്രകടം .വിജയ ശതമാനം ഉയര്‍ന്നു
അപ്പോള്‍ സിലബസ് അല്ല CBSE യിലെ  പ്രധാന ഘടകം എന്ന് വ്യക്തമല്ലേ? തൊഴില്‍ ഭീഷണി.
കേരളത്തിലെ ഇത്തരം വിദ്യാലയങ്ങളിലും ഇത് തന്നെ അല്ലെ അവസ്ഥ?
2
ചുവടെ കൊടുത്തിരിക്കുന്നത് CBSE  ബുള്ളറ്റിന്റെ കവര്‍ പേജും ഉള്ളടക്ക പേജും .കേരളത്തില്‍ നടപ്പിലാക്കിയ
 ജ്ഞാന നിര്‍മിതി  വാദം അവരും പറയുന്നു


 • ഏതെങ്കിലും CBSE സ്കൂളുകളില്‍ ഇപ്രകാരമുള്ള പഠനം  കാണിക്കാന്‍ കഴിയുമോ?
 • ആത്മ വഞ്ചനയുടെ പേരാണോ വിദ്യാഭ്യാസം    ? 
കേരളം പിന്തുടരുന്ന പഠന രീതിയെ പരിഹസിക്കുന്നവര്‍ ദയവായി ഇതൊന്നു വായിക്കണം എന്നിട്ട് ജ്ഞാന നിര്‍മിതി  വാദം എല്ലാ CBSE സ്കൂളുകളിലും നടപ്പാക്കാന്‍ കാമ്പെയിന്‍ ചെയ്യണം.
ഏകീകരണം അങ്ങനെയും ആകാമല്ലോ
 
  (തുടരും)
 


----

Friday, October 21, 2011

ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -4 (ഫിന്‍ ലാന്റ് മാതൃക )

Michael Gove to the Education World Forum


ബ്രിട്ടനിലെ വിദ്യാഭ്യാസ നിലവാരം ആണ്‌ കഴിഞ്ഞ ഒരു ലക്കത്തില്‍ ചര്‍ച്ച ചെയ്തത്.
നിലവാര തകര്ച്ചയെ വളരെ ഗൌരവത്തോടെ ആണ്  ആ രാജ്യം ഇപ്പോള്‍ സമീപിക്കുന്നത്.

 • പരീക്ഷയാണ് നിലവാരം ഉയര്‍ത്താന്‍ പറ്റിയ മാര്‍ഗം എന്നു വിശ്വസിക്കുന്നവരാണ് ബ്രിട്ടനില്‍ ഉള്ളത്. 
 • മാനകീകൃത പരീക്ഷ ദേശീയ തലത്തില്‍ നടത്തും. ഗ്രേഡ് രണ്ടിലും (ഏഴാം വയസ്സ് ) ഗ്രേഡ് ആറിലും  ഒമ്പതിലും .
 • ലോക്കല്‍ അതോറിറ്റിയുടെ കര്‍ശന മേല്‍നോട്ടം ..
 • സ്കൂളുകളെ താരതമ്യം ചെയ്യും.. 
 • അച്ചടക്കം ,മതപഠനം .. ഒക്കെ അജണ്ട ആണ്  പക്ഷെ നിലവാരം  ഇല്ല.

2011 ജനുവരി  മാസം  വേള്‍ഡ്  എഡ്യൂക്കേഷന്‍   ഫോറത്തെ  അഭിസംബോധന  ചെയ്തു  നടത്തിയ   പ്രസംഗത്തില്‍  Michael Gove (വിദ്യാഭ്യാസ സെക്രടറി-ബ്രിട്ടന്‍  ) പറഞ്ഞ  കാര്യം  ശ്രദ്ധേയമാണ് 
മികച്ച  പഠന  നിലവാരം ഉള്ള  രാജ്യങ്ങളില്‍   നിന്നും  സ്കൂളുകളില്‍  നിന്നും  പാഠങ്ങള്‍  ഉള്‍ക്കൊള്ളണം 
ഫിന്‍ ലാന്റിനെ   ആണ്‌ ഒരു  കാര്യത്തില്‍  ഉദാഹരിച്ചത് .

ഇപ്പോള്‍ ബ്രിട്ടന്‍ മാറി ചിന്തിക്കുകയാണ്..
ഫിന്‍ ലാന്റ് മാതൃക  സ്വീകരിക്കാന്‍ പോകുന്നു.
സ്കൂളുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും . ഈ സെപ്തംബറില്‍ ഇരുപത്തിനാല് സ്വതന്ത്ര വിദ്യാലയങ്ങള്‍ (ഫ്രീ സ്കൂള്‍സ്) അവിടെ ആരംഭിച്ചു .സര്‍ക്കാര്‍ ഫണ്ട് നല്‍കും .അധ്യാപകര്‍ക്കോ രക്ഷിതാക്കല്‍ക്കോ പ്രാദേശിക സമൂഹത്തിനോ സ്കൂള്‍ ഏറ്റെടുത്തു നടത്താം .നിലവാരം ഉറപ്പാക്കണം .ധനിക ദരിദ്ര അന്തരം നിലവാരത്തിലും പ്രതിഫലിക്കുന്ന അവസ്ഥ ഇല്ലാതാക്കാന്‍ ആണ് ഈ പദ്ധതി. പിന്നോക്ക പ്രദേശങ്ങളില്‍ ആണ് തുടക്കത്തില്‍ ഇത്തരം സ്കൂളുകള്‍ .
മറ്റൊരു  കാര്യം  ബ്യൂറോക്രസിയുടെ  അയവില്ലാത്ത  നടപടികള്‍  ഒഴിവാക്കലാണ് . യോഗങ്ങളും   ഫോം  പൂരിപ്പിക്കലും   മറ്റുമായി  ഒട്ടേറെ  സമയം  അധ്യാപകര്‍  പാഴാക്കുന്നു .സ്കൂളുകള്‍ക്ക്  അതു  കൊണ്ട്  വലിയ  മെച്ചമോന്നുമില്ല  .അധ്യയന  നഷ്ടമോഴികെ .
സ്കൂളുകളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ  ബോധം  ആണ്  അനിവാര്യമായ വേറൊരു  സംഗതി .
ഉയരത്തിലെത്താനുള്ള  ശക്തമായ  ത്വര  ഉള്ള  സ്കൂള്‍  നേതൃത്വം ... ഇതൊക്കെ ഉണ്ടായാല്‍ മാത്രമേ  നിലവാരം ഉയരൂ എന്നാണു അവര്‍ ഇപ്പോള്‍ പറയുന്നത്. (ചില
അധ്യാപക  സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു .) 
ഫിന്‍ലാന്റ് എങ്ങനെ മുന്നിലെത്തി?
 എഴുപതുകളില്‍ ശരാശരി വിദ്യാഭ്യാസ നിലവാരം മാത്രമുള്ള രാജ്യം. ഇപ്പോള്‍ എല്ലാ രാജ്യങ്ങളെയും പിന്നിലാക്കി ഏറ്റവും നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ അഭിമാനവുമായി അനുകരണീയ മാതൃക സൃഷ്ടിച്ചു ലോകത്തെ പ്രചോദിപ്പിക്കുന്നു.
നിലവാര പ്രതിസന്ധി നേരിടുന്ന എല്ലാ രാജ്യങ്ങള്‍ക്ക് ഫിന്‍ ലാന്റില്‍ നിന്നും പഠിക്കാനുണ്ട് .
ആ പാഠങ്ങള്‍ ആണ് ഇവിടെ പങ്കു വെക്കുന്നത്
പ്രവേശനം

കേരളീയര്‍ കേട്ടാല്‍ വിശ്വസിക്കില്ല ഏഴാം വയസ്സിലാണ് അവിടെ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുക. ആറ് വര്‍ഷത്തെ പ്രൈമറി വിദ്യാഭ്യാസവും മൂന്ന് വര്‍ഷത്തെ ലോവര്‍ സെക്കണ്ടറിയും  .
അധ്യാപകര്‍
ബിരുദാനന്തര ബിരുദം ഉള്ളവരാണ് എല്ലാ പ്രൈമറി സ്കൂള്‍ അധ്യാപകരും .

പ്രൈമറിയില്‍ ക്ലാസ് ടീച്ചര്‍ സിസ്റ്റം പിന്തുടരുന്നു എല്ലാ വിഷയവും പഠിപ്പിക്കും .തുടര്‍ന്നുള്ള ക്ലാസുകളില്‍ വിഷയാധ്യാപകര്‍. അധ്യാപകരെ ബോധന ശാസ്ത്ര വിദഗ്ദ്ധരായി കണക്കാക്കുന്നു..
സേവന പൂര്‍വകാല അധ്യാപക പരിശീലനം
മൂന്ന് വര്‍ഷം ആയിരുന്നു.അതു ഇപ്പോള്‍ നാല്/അഞ്ച് വര്ഷം ആകി ഉയര്‍ത്തി. സമഗ്രമായ ഗവേഷണ  സ്വഭാവമുള്ള പരിശീലനം.സ്വന്തമായി കരിക്കുലം രൂപകല്‍പന ചെയ്യാനുള്ള കഴിവ് പഠന രീതികള്‍ വികസിപ്പിക്കാനുള്ള വൈദഗ്ധ്യം കുട്ടികളുടെ  പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വൈഭവം ഇവയൊക്കെ നേടിക്കൊണ്ടാണ് ഒരു അധ്യാപക വിദ്യാര്‍ഥി പുറത്തിറങ്ങുന്നത്..പ്രതിവര്‍ഷം ലഭിക്കുന്ന   ആറായിരത്തോളം അപേക്ഷകളില്‍ ഏറ്റവും മികച്ച പത്ത് ശതമാനത്തിനെ  മാത്രമേ യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കൂ..
ഇന്‍ സര്‍വീസ് ട്രെയിനിംഗ്
പരമ്പരാഗത രീതിയിലുള്ള പരിശീലനം അപ്രത്യക്ഷമായി .
സ്കൂള്‍ അടിസ്ഥാനത്തിലോ മുന്‍സിപ്പാലിറ്റി തലത്തിലെ കര്‍മ ശേഷി  വികസിപ്പിക്കാനുള്ള  അവസരം ഒരുക്കും. നിരന്തരം വൈദഗ്ധ്യം
സ്വയംവികസിപ്പിക്കുക എന്നത് അവിടുത്തെ അധ്യാപകരുടെ സംസ്കാരമായി മാറിക്കഴിഞ്ഞു .
അധ്യയന  സ്വാതന്ത്ര്യം
മികച്ച പരിശീലനവും ഉയര്‍ന്ന യോഗ്യതയും ഉള്ളതിനാല്‍ അധ്യാപകര്‍ക്ക് വലിയ അക്കാദമിക സ്വാതന്ത്ര്യം ആണ്‌ നല്‍കുന്നത്. സ്വന്തം കരിക്കുല വികസിപ്പിക്കാം. അനുയോജ്യമെന്നു  കരുതുന്ന പഠന രീതി പ്രയോഗിക്കാം. ജ്ഞാന നിര്‍മിതി വാദം അവരെ സ്വാധീനിച്ചിട്ടുണ്ട്.
ഗവേഷന്നത്മക പ്രൊഫഷന്‍ ആണ് അവിടെ അധ്യാപനം.ക്ലാസ് സൈസ്
ഒരു ക്ലാസില്‍ ഇരുപതു മുതല്‍ മുപ്പതു കുട്ടികള്‍ വരെ

പരീക്ഷ


 
പ്രൈമറി തലം -testing free zone
കുട്ടികളെ താരതമ്യം ചെയ്യാന്‍ ഇടയുള്ളതിനാല്‍ ഗ്രേഡ് നല്‍കാന്‍ പാടില്ല.നിയമം മൂലം നിരോധിച്ചിരിക്കുന്നു.
വിവരണാത്മക ഫീഡ് ബാക്ക് ആണ് നല്‍കേണ്ടത്.
വാര്‍ഷിക പരീക്ഷയില്‍ കേന്ദ്രീകരിക്കുന്നില്ല
പരീക്ഷയ്ക്ക് വേണ്ടിയുള്ള അധ്യയനം ഇല്ല പഠനത്തിനു വേണ്ടിയുള്ള അധ്യയനം
സ്കൂള്‍ ടൈം
സ്കൂളുകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്
നിലവാരം
പ്രൈമറി കഴിയുന്ന എല്ലാ കുട്ടികളും പ്രതീക്ഷിത നിലവാരം കൈവരിചിട്ടുണ്ടാകും.വായനയിലും ഗണിതത്തിലും ഒക്കെ ലോകത്തെ സമര്‍ത്ഥരായ  കുട്ടികള്‍ ഈ രാജ്യത്തിലാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു  .പട്ടിക നോക്കുക 

പഠന രീതി
നേരത്തെ കുട്ടികളെ കഴിവനുസരിച്ച് മൂന്നായി തരം തിരിച്ചു മൂന്ന് തലം ഉള്ള പഠനാനുഭവങ്ങള്‍ ഒരുക്കുമായിരുന്നു. എണ്‍പതുകളില്‍ അതു ഉപേക്ഷിച്ചു .എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എല്ലാവര്‍ക്കും അവസരവും കഴിവും നല്‍കുന്ന സമീപനം സ്വീകരിച്ചു
എഴുപതുകളില്‍ സാമൂഹിക സമത്വം കാരണം ജ്ഞാനപരമായ അന്തരം കുട്ടികളില്‍  ഉണ്ടായിരുന്നു .പുതിയ രീതി കൊണ്ട് വന്നപ്പോള്‍ അതു ഇല്ലാതായി.
പിന്തുണ ആവശ്യമായ കുട്ടികള്‍ക്ക് അതു അപ്പോള്‍ തന്നെ നല്‍കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കുന്നു.

പ്രശ്ന  പരിഹരണം  
സര്‍ഗാത്മകത
സഹകരനാതമക പഠനം
അന്വേഷണാത്മക പഠനം ഇവയ്ക്കു പ്രാധാന്യം
ആഴമുള്ള  പഠനം
വൈവിധ്യം ഉള്ള ക്ലാസുകളും സ്കൂളുകളും

 എന്താണ് കേരളത്തിനു ഫിന്‍ ലാന്റ് നല്‍കുന്ന പാഠം?
 • അധ്യാപകരുടെ യോഗ്യത പ്രധാനം
 • അവരുടെ ബോധാന്ശാസ്ത്ര പരമായ ധാരണ അതിലും നിര്‍ണായകം
 • പ്രതിബദ്ധത 
 • സമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കല്‍
 • നവീന പഠന രീതി
 • ഗവേഷനാത്മക അധ്യാപനം 
 • ക്ലാസ് സൈസ് 
 • അധ്യയന സ്വാതന്ത്ര്യം  
 • തയ്യാറുണ്ടോ സമഗ്ര മാറ്റത്തിന് ? അതോ പുസ്തകം മാത്രം പരിഷ്കരിച്ചു പരിഷ്കരിച്ചു ലോകത്തിനു  പിന്നിലാകുമോ?