വെട്ടിയാര്‍
ഗവ മുഹമ്മദന്‍ എല്‍ പി സ്കൂളിലെ
പ്രഥമാധ്യാപിക വിളിച്ചു
ഈ
സ്കൂള്‍ വരെ വരുമോ
എന്തിനാണ്
ടീച്ചര്‍?
കോര്‍ണര്‍
പിടി എ സംഘടിപ്പിക്കുന്നതിനെക്കുറിച്ച്
ആലോചിക്കാനാണ്
എനിക്ക്
ക്രിസ്തുമസ് അവധിക്കേ സമയം
കിട്ടൂ . എന്തു
ചെയ്യും?
സാരമില്ല
അവധിക്കും ഇവിടുത്തെ
അധ്യാപകരെത്തും
ആ
മറുപടി പ്രധാനം.
ഞാന്‍
ഡിസംബര്‍ ഇരുപത്തിനാലാം
തീയതി സ്കൂളിലെത്തി
രാവിലെ
തന്ന എല്ലാ അധ്യാപകരും
വന്നിട്ടുണ്ട്
എസ്
എം സി ചെയര്‍പേഴ്സണ്‍ വരാന്‍
അല്പം വൈകും
പി
ടി എ വൈസ് പ്രസിഡന്റ്
പന്ത്രണ്ടുമണിക്കകം എത്തിച്ചേരും
മുന്നേറാന്‍ മനസുളള വിദ്യാലയം
മുന്നേറാന്‍ മനസുളള വിദ്യാലയം
വിദ്യാലയസൗഹൃദസംഗമം
ഡയറ്റ്
സമ്പൂര്‍ണ ഗുണമേന്മാ
വിദ്യാലയമാനേജ്മെന്റ് പദ്ധതി
നടപ്പിലാക്കുന്ന വിദ്യാലയമാണത്.
വിദ്യാലയവും
സമൂഹവും തമ്മിലുളള ബന്ധത്തില്‍
ഗുണപരമായ മാറ്റം ഉണ്ടാക്കുക
എന്ന ലക്ഷ്യത്തോടെയാണ്
കോര്‍ണര്‍ പി ടി എ നടത്താന്‍
സ്കൂള്‍ ആഗ്രഹിക്കുന്നത്
പുതുവത്സരദിനത്തില്‍
തന്നെ പരിപാടി എന്നു തീരുമാനിച്ചു
കോര്‍ണര്‍
പി ടി എയില്‍ ഒതുങ്ങാതെ അല്പം
വിപുലമാക്കി നാടിന്റെ ആഘോഷമാക്കാമോ?
എന്റെ
ചോദ്യത്തിന് അനുകൂലമായ
പ്രതികരണം
പിന്നെ
വളരെ വേഗമായി ആസൂത്രണം
വിദ്യാലയസൗഹൃദസംഗമത്തിലേക്ക്
ആലോചന വളര്‍ന്നു
