ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label വായനയുടെ വഴി ഒരുക്കാം. Show all posts
Showing posts with label വായനയുടെ വഴി ഒരുക്കാം. Show all posts

Sunday, June 26, 2022

റീഡേഴ്സ് തീയറ്റര്‍: വായനാശേഷീ വികസനതന്ത്രം

രംഗസജ്ജീകരണമോ ചമയങ്ങളോ ഇല്ലാതെ ഒരു സംഘം വായനക്കാര്‍ വേദിയില്‍ വന്ന് നാടകീയ വായന നടത്തുന്നതിനെയാണ് റീഡേഴ്സ് തീയറ്റര്‍ എന്നു വിളിക്കുന്നത്ഈ തന്ത്രം കേരളത്തിലെ വിദ്യാലയങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്ആലപ്പുഴയിലെ കടക്കരപ്പള്ളി എല്‍ പി സ്കൂള്‍ വായനാദിനപരിപാടികളുടെ ഭാഗമായി 360 കുട്ടികളെയും പങ്കെടുപ്പിച്ച് ഏകദിന ചങ്ങലവായന നടത്തുകയുണ്ടായിഅത് സാധ്യതയാണ് റിഡേഴ്സ് തീയേറ്റര്‍ തന്ത്രമാണ് ഉപയോഗിക്ക


ന്നതെങ്കില്‍ ധാരാളം ഗുണങ്ങളുണ്ട്

എന്തിന് റിഡേഴ്സ് തീയേറ്റര്‍

    • ഒഴുക്കോടെയുള്ള വായനക്ക്

    • ഭാവം ഉൾക്കൊണ്ട് ശബ്ദ വ്യതിയാനത്തോടെ വായിക്കാൻ

    • വായനയിലെ ആത്മവിശ്വാസ വളർച്ചക്ക്

    • ആശയഗ്രഹണ വായനക്ക്

എങ്ങനെ?

    1. കഥ തെരഞ്ഞെടുക്കുക (കഥാപാത്രങ്ങൾസംഭവങ്ങൾ കൂടുതലുള്ളത്)

    2. വായനക്കൂട്ടത്തെ തീരുമാനിക്കുക

    3. കഥയെ ചെറു ഭാഗങ്ങളാക്കുക

    4. വയനാ സ്ക്രിപ്റ്റ് സംഭാഷണങ്ങൾ എഴുതിച്ചേർക്കുക

    5. ഓരോ അംഗവും വായിക്കേണ്ട ഭാഗങ്ങൾ തീരുമാനിക്കുക

    6. ഇടവിട്ട് ഊഴം വരുന്നുവെന്ന് ഉറപ്പാക്കുക

    7. റിഹേഴ്സൽ ചെയ്യാൻ അവസരം നൽകുക

    8. സ്റ്റേജ് ക്രമീകരിക്കുക

    9. പരസ്യം (വിവിധ ക്ലാസുകളിൽ നൽകുക

    10. വായനാനുഭവം ഒരുക്കുക

സ്ക്രിപ്റ്റ് എഴുത്ത് എങ്ങനെ?

  • രണ്ടു വിഭാഗം എഴുത്തുവേണംഒന്ന് പശ്ചാത്തല വിവരണംരണ്ട് കഥാപാത്ര സംഭാഷണംസംഭാഷണങ്ങൾ കൂടുതൽ വേണം

  • നീണ്ട വാക്യങ്ങൾ പാടില്ല

  • ഒരാൾ ഒരു തവണഒന്നോ രണ്ടോ വാക്യങ്ങൾ മാത്രം  വായിക്കുന്ന രീതിയിൽ ക്രമപ്പെടുത്തണം

  • പരിചിതമായ കഥകളെ സംഭാഷണ കഥകളായി പുനരാവിഷ്കരിക്കാം

  • ടീച്ചർ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതാണ് നല്ലത്.

  • തുടക്കത്തിൽ ചെറിയ കഥകൾ മതിയാകും

  • രണ്ടിലധികം പേർക്ക് പശ്ചാത്തല പശ്ചാത്തല വിവരണത്തിനും കഥാപാത്രങ്ങളുടെ എണ്ണത്തിന് അനുസരിച്ച് മറ്റുള്ളവർക്കും വായിക്കാൻ ചുമതല നൽകണം

  • സംഭാഷണങ്ങളിൽ സ്വാഭാവികത വേണം.

  • എല്ലാ കുട്ടികൾക്കും മുഴു രൂപത്തിൽ വായനാ സ്ക്രിപ്റ്റ് നൽകണംഅവരവർ വായിക്കേണ്ടതുമാത്രം മാർക്ക് ചെയ്താൽ മതി.

  • അധ്യാപിക തുടക്കത്തിൽ മാതൃക കാട്ടണംഒരോരോ കുട്ടികളുടെ റോൾ ഏറ്റെടുത്ത്വായിക്കുന്ന രീതി പരിചയപ്പെടുത്തണം.

  • ഒരു കഥയെ ഏതു ക്ലാസിലെ കുട്ടികളുടെ നിലവാരത്തിലേക്കും മാറ്റാൻ കഴിയും

  • ഇതര ഭാഷാ ക്ലാസുകളിലും ഈ തന്ത്രം പ്രയോജനപ്പെടുത്താം.

  • ഒരു കുട്ടിക്ക് മുൻകൂട്ടി വായനാഭാഗം ലഭിക്കുന്നതിനാൽ സ്വയം പരിശീലനത്തിന് അവസരമുണ്ട്കാണാത പഠിക്കലല്ല.

  • ഭാവം +ശരീരഭാഷ വായനയുടെ വേഗതാനിയന്ത്രണം ഉച്ചാരണവ്യക്തത  ഇവയുടെ സമന്വയിപ്പിക്കലിൽ വൈദഗ്ധ്യം ആർജിക്കലാണ്.

  • തമാശയും ആകാംക്ഷയും കഥയിലും സംഭാഷണത്തിലും വരുന്നത് നന്ന്.

സ്ക്രിപ്റ്റ് മാതൃക വായിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത കിട്ടും.


അനാന്‍സിയും ചേനക്കുന്നുകളും

വേദിയിൽ:

നറേറ്റർ 1, 2, 3, 4

കഥാപാത്രങ്ങൾ : 

അനാൻ സി, 

ഭൗഭൗ, 

കാള ബ്രോ, 

കോഴിയമ്മാമ്മ.


1

നറേറ്റർ 1: ഒരിക്കൽ ഒരിടത്ത് ഒരു ദുഷ്ട സ്വഭാവമുള്ള ഒരാൾ താമസിച്ചിരുന്നു.

വിചിത്രമായ പേരുള്ള ആൾ. 5 എന്നായിരുന്നു പേര്

അയാൾക്ക് അത്ഭുത മാന്ത്രിക വേലകൾ അറിയാമായിരുന്നു


നരേറ്റർ 2: എന്ന പേര് ആരാണാവോ ഇട്ടത്അയാൾ സ്വന്തം പേരിനെ വെറുത്തുമറ്റുള്ളവർ പരിഹസിച്ചു


നറേറ്റർ 3: അയാള്‍ വരുമ്പോഴൊക്കെ കുട്ടികൾ തവണ കൈ കൊട്ടും (കൊട്ടൽഎന്നിട്ട് പൊട്ടിച്ചിരിക്കും പൊട്ടിച്ചിരിക്കുന്നു)


നറേറ്റർ 4: അഞ്ചിന് കലിപ്പു വന്നുകലശലായ കോപംഎല്ലാത്തിനെയും പാഠം പഠിപ്പിക്കുന്നുണ്ട്അഞ്ച് പിറുപിറുത്തുഅഞ്ചിന് ഭ്രാന്ത് പിടിച്ച പോലെയായിഇനി ഈ പട്ടണത്തില്‍ ആരെങ്കിലും അഞ്ച് എന്നു പറഞ്ഞാല്‍ അവര്‍ ആവിയായി പോകട്ടെപിന്നെ ആരൊക്കെ അറിഞ്ഞോ അറിയാതെയോ അഞ്ച് എന്നു ഉച്ചരിച്ചാല്‍... ശൂ..


നറേറ്റർ1: ഇത് വലിയ പ്രശ്നമുണ്ടാക്കി.

കുട്ടികളോട് അഞ്ചിന്റെ ഗുണനപട്ടിക ചോദിക്കാന്‍ അധ്യാപകര്‍ ഭയന്നു.

കച്ചവടക്കാര്‍ അഞ്ചുരൂപ വിലയുളള സാധനങ്ങള്‍ വില്‍ക്കാതെയായി.

കൈയിലെത്ര വിരലുണ്ടെന്ന് ചോദിക്കാതായി.

നാലില്‍ നിന്നും ജയിക്കുന്ന കുട്ടികളെ അഞ്ചില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ മടിച്ചു


നറേറ്റർ 2.: ഒരു ദിവസം കച്ചവടക്കാനോട് കളിപ്പാട്ടത്തിന്റെ വില ചോദിച്ചു.

കച്ചവടക്കാരന്‍ഈ കളിപ്പാട്ടത്തിനോവെറും----

നറേറ്റർ 3: വൂഷ്.... ച്ചവടക്കാരന്‍ ഇരുന്നിടം നോക്കൂ.. ആവിമാത്രംപുകച്ചുരുളുകള്‍ പോലെ ഒരു മങ്ങല്‍.


നറേറ്റർ 4: അനാന്‍സി എന്നു പേരുളള കുരുട്ടുപണി ചെയ്യുന്ന ഒരു കൂറ്റന്‍ ചിലന്തി അതേ പട്ടണത്തില്‍ താമസിച്ചിരുന്നുഅതിന്റെ കുടുംബത്തിന് തീറ്റ വേണ്ടത്ര കിട്ടിയിരുന്നില്ലജീവിക്കാനാവശ്യമായ ബുദ്ധി അതിനുണ്ടായിരുന്നില്ലഉളളതോ കുരുട്ടുബുദ്ധിയും.

നറേറ്റർ 1: അങ്ങനെയിരിക്കെ ആന്‍സി അഞ്ചിന്റെ വിശേഷം അറിഞ്ഞുഈ അവസരത്തെ എങ്ങനെ മുതലാക്കാമെന്ന് അനാന്‍സി ചിന്തിച്ചു.

അനാന്‍സി : ഹുംംംംം ഇഥൊരു വല്ലാത്ത കാലം തന്നെവയറ് പൊരിഞ്ഞു സഹിക്കാന്‍ പറ്റുന്നില്ലഞാന്‍ എന്തെങ്കിലും വേലത്തരം കാട്ടിയേ പറ്റൂചത്തുപോകാതിരിക്കാന്‍ വേറെന്തു മാര്‍ഗം?

നറേറ്റർ2: അനാന്‍സിക്ക് ഒരു കൗശലം തോന്നിഅത് വലിയ അഞ്ച് കുന്നുകള്‍ പിഴുതെടുത്ത് റോഡില്‍ വെച്ചു.

നറേറ്റർ 3: ഓരോ കുന്നിലും തടമെടുത്തുചാണകത്തില്‍ മുക്കിയ ചേനവിത്ത് നട്ടുമണ്ണിട്ടു മൂടിവെളളമൊഴിച്ചുചേനകള്‍ വളരാന്‍ തുടങ്ങിഅനാന്‍സിയുടെ അത്യാഗ്രഹവും വളരാന്‍ തുടങ്ങി

നറേറ്റർ 4: അനാന്‍സി കുന്നുകളുടെ ചുവട്ടില്‍ കാത്തിരുന്നുആരെങ്കിലും ഒന്നു വന്നെങ്കില്‍അപ്പോള്‍ അതാ ഭൗ ഭൗ വരുന്നുകുട്ടിയും കടിച്ചു പിടിച്ചാ വരവ്കുട്ടയിലോ എല്ലും ഇറച്ചീംഅനാന്‍സി വളരെ മാധുര്യത്തോടെ ഭൗ ഭൗവിനോട് സംസാരിച്ചു.

അനാന്‍സി: നമസ്കാരം പ്രിയ ശ്വാനജീ...ഓ അങ്ങ് തിരക്കിലാണെന്നു തോന്നുന്നുഎങ്കിലും ഈയുളളവനെ സഹായിക്കാതിരിക്കില്ലഅങ്ങയുടെ വിശാല മനസ്സ് എന്നെ തള്ളിക്കളയില്ലഅല്ല അങ്ങയ്ക് കാഴ്ചശക്തി എങ്ങനെചെറുപ്പമാണല്ലോഅതോ പ്രായമായോഇത് ഞാന്‍ ചേന നട്ട കുന്നുകളാണ്എത്ര കുന്നുകളില്‍ ചേനയുണ്ടെന്നു പറയാമോ?

ഭൗ ഭൗ: എന്റെ പ്രായത്തെയും കാഴ്ചശക്തിയെയും ഓര്‍ത്ത് താങ്കള്‍ വിഷമിക്കേണ്ടനിങ്ങള്‍ക്ക് പണ്ടുമുതലേ കണക്കില്‍ നല്ല തിട്ടമാണെന്ന് എനിക്കറിയാംതിരക്കുണ്ട് ഞാന്‍ പോകട്ടെ.

3

നറേറ്റർ 1:

ബുദ്ധിയുളള നായ കുട്ടയുമായി നടന്നു നീങ്ങിഅല്ലെങ്കിലും നിന്നെപ്പോലുളള നായകളെ വിശ്വസിക്കാന്‍ പറ്റില്ലപോ പോ എന്ന് അനാന്‍സി പറഞ്ഞു

നറേറ്റർ2: അപ്പോഴാണ് അതു വഴി കാളവന്നത്തലയില്‍ ഒരു കുട്ട പഴവുമുണ്ട്.

അനാന്‍സിഹലോ കാളബ്രോനിങ്ങള്‍ എനിക്ക് ഒരു കൈ സഹായം തരുമോ?

കാളബ്രോ: എന്താ പ്രശ്നം?

അനാന്‍സി: ഞാന്‍ ചെറുപ്പത്തില്‍ രോഗിയായിരുന്നുസ്കൂളില്‍ പോകാന്‍ പറ്റിയില്ലകണക്കും പഠിച്ചില്ലദേ എത്ര മലകളില്‍ ചേനകൃഷി ഉണ്ടെന്ന് ഒന്നു പറയാമോ?

കാളബ്രോ: ആഹാ ഇപ്പം പറയാമല്ലോ? 1..2..3..4..5…..

നറേറ്റർ 3:

ഫയ്.. കാളബ്രോ നിന്ന നില്‍പ്പില്‍ കാണാതായിപഴക്കുട്ട നിലത്തേക്ക് വീണു ചിതറിഅനാന്‍സി അതെല്ലാം വാരിയെടുത്ത് വീട്ടിലേക്ക് വേഗം പോയി.

നറേറ്റർ 4:

ഇങ്ങനെ മാസങ്ങളോളം അനാന്‍സി മൃഗങ്ങളെ പറ്റിച്ചുആമയും മൂങ്ങയും വഞ്ചിതരായിമുയലും തേളും പറ്റിക്കപ്പെട്ടുഅനാന്‍സിയുടെ വീട്ടില്‍ എന്നും നല്ല ശാപ്പാടും.

നറേറ്റർ 1:

തിന്നു തിന്ന് അനാന്‍സിക്ക് വണ്ണം വെച്ചുകാലുകള്‍ എട്ടുദിക്കിലേക്കും നീണ്ടുവയറു കുട്ടകം പോലെയായി.

നറേറ്റർ 2ഒരു ദിവസം കോഴിയമ്മാമ പച്ചക്കറിയുമായി അതിലേ വന്നുനാടന്‍പാട്ടും പാടിയാണ് വരവ്പച്ചക്കറി വിറ്റിട്ടുവേണം കുഞ്ഞുങ്ങള്‍ക്കുളള തീറ്റ വാങ്ങാന്‍.

നറേറ്റർ 3: കോഴിയമ്മാമ നാലാം മല ചുറ്റിഅപ്പോള്‍ അനാന്‍സി മരങ്ങളില്‍ വീശിവിരിച്ചിരുന്ന വലയില്‍ നിന്നും ഊര്‍ന്നിറങ്ങി.

4

അനാന്‍സി: അല്ല ഇതാര്കോഴിയമ്മാമ്മയല്ലിയോകണ്ടിട്ടെത്ര നാളായിഎനിക്ക് ചെറിയ സഹായം വേണമായിരുന്നു.

കോഴിയമ്മാമ്മമിസ്റ്റര്‍ ചിലന്തിഅനാന്‍സി എന്നല്ലേ തങ്കളുടെ പേര്?

അനാന്‍സി അതെ അതെ

കോഴിയമ്മാമ്മ: എന്താ നിന്റെ പ്രശ്നംവേഗം പറകുറുക്കനോ കീരിയോ വരും മുമ്പ് കുഞ്ഞുങ്ങളുടെ അടുത്തെത്തണം.

അനാന്‍സിഞാന്‍ ഈ കുന്നുകളില്‍ ചേന നട്ടുപക്ഷേ എത്ര കുന്നുകളില്‍ എന്നെനിക്കറിയില്ലഒന്ന് എണ്ണിപ്പറയാമോപ്ലീസ്...

നറേറ്റർ 4: കോഴിയമ്മാമ്മയ്ക് അനാന്‍സിയുടെ ഉദ്ദേശ്യം പിടികിട്ടികഴിഞ്ഞ ആഴ്ച തേളാശാനെ ആവിയാക്കുന്നത് ചേനത്തടത്തില്‍ ചിക്കി ചികയുമ്പോളഅ‍ കോഴിയമ്മാമ്മ ഒളിച്ചു കണ്ടതാ.

നറേറ്റർ 1: കോഴിയമ്മാമ്മ അവസാനത്തെ കുന്നിന്റെ മുകളില്‍ കയറിനേറുകയിലെത്തി.

കോഴിയമ്മാമ്മ : അനാന്‍സി എല്ലാ കുന്നുകളിലും ചേനയുണ്ട്. 1...2…3…4 പിന്നെ ഞാന്‍ നില്‍ക്കുന്ന ഈ കുന്നിലും

നറേറ്റർ 2: അനാന്‍സിക്ക് ദേഷ്യം വന്നു.

അനാന്‍സിനിങ്ങളെന്താ കാണിക്കുന്നത്ഇങ്ങനെയാണോ എണ്ണുന്നത്ശരിയായി എണ്ണൂ.

കോഴിയമ്മാമ്മഎന്താ നീ ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ലല്ലോ ചങ്ങതീ.

അനാന്‍സി പിന്നെ ഞാന്‍ നില്‍ക്കുന്ന ഈ കുന്നിലും എന്നു പറഞ്ഞാല്‍ എനിക്ക് മനസ്സിലാകില്ല എത്രകുന്നിലുണ്ടെന്ന്അതുകൂടി എണ്ണിപ്പറയൂ.


നറേറ്റർ 3: കോഴിയമ്മാമ്മ വീണ്ടും എണ്ണാന്‍ തുടങ്ങി.

കോഴിയമ്മാമ്മനിനക്ക് ഒന്ന് രണ്ട് മൂന്ന് നാലു കുന്നുകളില്‍ ചേനയുണ്ട് പിന്നെ ഒരു കുന്നില്‍ക്കൂടി ചേനയുണ്ട്.

 5

നറേറ്റർ 4: അനാന്‍സിക്ക് ദേഷ്യം ഇരച്ചുകയറിഅത് ബഹളം വെച്ചു.

അനാന്‍സി zZZZzzz അങ്ങനെയല്ല എണ്ണേണ്ടത്?

കോഴിയമ്മാമ്മ: പിന്നെങ്ങനെനീ ആഗ്രഹിക്കുന്ന രീതിയില്‍ ഞാന്‍ എണ്ണാം പറഞ്ഞുതരൂ.

നറേറ്റർ 1: അനാന്‍സിയെ വിറയ്കാന്‍ തുടങ്ങി അത് ഉച്ചത്തില്‍ പറഞ്ഞുു.

അനാന്‍സിനീ ഇങ്ങനെ എണ്ണണംശ്രദ്ധിച്ചു കേട്ടോളൂ. 1…2…3…4…5…

നറേറ്റർ2:ശൂ ...അനാന്‍സി നിന്നിടത്ത് പുക പോലെ എന്തോ കുറച്ചുനേരം കണ്ടു.

നറേറ്റർ 3: അന്നു രാതി ഉറങ്ങന്‍ നേരത്ത് കോഴിയമ്മാമ്മ കുഞ്ഞുങ്ങളോട് അനാന്‍സിയുടെ കഥ പറഞ്ഞു.




.


Sunday, June 12, 2022

അക്കാദമിക മാസ്റ്റർ പ്ലാനും വായന ഗ്രാമം പരിപാടിയും-

വയനാട് ജില്ലയിലെ പൂമല എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്കായി പൂമല ഗവൺമെൻറ് എൽ പി സ്കൂളിൻറെ നേതൃത്വത്തിൽ മണിച്ചിറ ടൗണിൽ ഒരു കുഞ്ഞു പുസ്തക പെട്ടിയിൽ നിറയെ പുസ്തകങ്ങൾ ഒരുക്കി വച്ചു. ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും പുസ്തകങ്ങൾ സൗജന്യമായി എടുത്തു വായിക്കാം. മാസത്തിലൊരിക്കൽ പുസ്തകങ്ങൾ മാറ്റി പുതിയത്  വയ്ക്കുന്നു.

ഈ പ്രവർത്തനവും അക്കാദമിക മാസ്റ്റർ പ്ലാനുമായി എന്തു ബന്ധം?

കുട്ടികൾ പുസ്തകത്തിൻ്റെ ആസ്വാദന കുറിപ്പ് തയ്യാറാക്കുന്നതെന്തിന്?

ആസ്വദിച്ചാൽ പോരെ?  കുറിപ്പ് എഴുതണമോ? 

ഒരു പുസ്തകം/ രചന വായിച്ച ശേഷം അ അനുഭവം മറ്റുള്ളവരുമായി പങ്കിടുന്നതിനാണ് കുറിപ്പുകൾ വേണ്ടിവരുന്നത്. വായനയെ ഒരു സാമൂഹിക തലത്തിലേക്ക് ഉയർത്തുകയാണ്.

രചയിതാവ്, കൃതി, വായനയാൾ എന്നീ മുക്കൂട്ടിന് പുറത്ത് പ്രാഥമികആസ്വാദക യുടെ / ൻ്റെ വാക്കിലൂടെ കൃതിയിലേക്ക് വലിച്ചെടുക്കപ്പെടുകയോ ലയിപ്പിക്കുകയോ ചെയ്യുന്ന ദ്വതീയ ആസ്വാദകരുണ്ടാകുന്നു.

ആസ്വാദനാനുഭവം പങ്കിടുന്നതിന് കണ്ണിയാവുന്നതോടെ 

ഉത്തരവാദിത്തം കൂടുകയാണ്.

കേൾവിക്കാരുടെ ചേരുവയുടെസ്വഭാവം അവതരണ നിലവാരത്തിൽ വെല്ലുവിളി സൃഷ്ടിക്കും.

താൻ വായിച്ച പുസ്തകത്തെ കുറിച്ച് പൊതു സമൂഹവുമായി സംവദിക്കാൻ അവസരം ലഭിച്ചാലോ? LP സ്കൂളിലെ കുട്ടികൾക്ക്?

അതിനെ വായനയുടെ നിലവാരതലവുമായും അവതരണത്തിൻ്റെ മികവ് തലവുമായും

അഭിസംബോധന ചെയ്യാനുള്ള ആത്മവിശ്വാസത്തിൻ്റെ ഉള്ളടറപ്പുമായും ബന്ധിപ്പിക്കാമോ?

പൂമലയിൽ നിന്ന് നാട്ടിലേക്ക് വായനാസുഗന്ധം

വായനയെ പരിപോഷിപ്പിക്കുന്നതിനും പുസ്തകങ്ങൾ അവിടെ ഉണ്ട് എന്ന് ഓർമ്മിപ്പിക്കുന്നതിനുമായി എല്ലാ മാസവും ഒരു ദിവസം ഒരു രക്ഷിതാവും ഒരു കുട്ടിയും  തങ്ങൾ വായിച്ച പുസ്തകത്തിൻറെ ആസ്വാദനം ടൗണിലെത്തി അവതരിപ്പിക്കുന്നു. അതോടൊപ്പം ഏതെങ്കിലും ഒരു കൃതിയുടെ ദൃശ്യാവിഷ്കാരവും ടൗണിൽ വച്ച് അവതരിപ്പിക്കുന്നു.


വായനഗ്രാമം -പുസ്തക ചങ്ങാതി എന്ന് പേരിട്ട വിളിക്കുന്ന ഈ സംരംഭം ഒരു നാടിനെ തന്നെ വായനയുടെ ലോകത്തേക്ക് എത്തിച്ചിരിക്കുന്നു.

വായനയുടെ 100 ദിനങ്ങൾ

വായനാദിനത്തിൽ തുടങ്ങി നൂറു ദിനങ്ങൾ 

100 എഴുത്തുകാരെയും സാഹിത്യകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് പുസ്തകാസ്വാദന സദസ്സ് നടത്തി 

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ എഴുത്തുകാരും കുട്ടികൾക്കായി തങ്ങളുടെ വായനാനുഭവവും കഥകളും പരിചയപ്പെടുത്തി.

നൂറാം ദിവസം  

കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ  കുട്ടികളുമായി സംവദിച്ചു.



വായനക്വിസ് നടത്തി വായനദിനം മലിനമാക്കുന്ന ഒത്തിരി വിദ്യാലയങ്ങളുണ്ട്.

അവർ പൊതു വിജ്ഞാനത്തിനപ്പുറം വായനത്തേൻ നുകർന്നിട്ടില്ല

ഏതോ വരണ്ട ലോകത്തെ ജീവികൾ

കുട്ടികൾ പുസ്തകം അനുഭവിക്കട്ടെ


അതിനാൽ

നിങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാനിൽ വായന അനുഭവിക്കുന്നതിനുള്ള വേറിട്ട പ്രവർത്തനം ഉണ്ടാകുമോ?



അനുബന്ധം

വായനയുമായി ബന്ധപ്പെട്ട് നിരവധി വിദ്യാലയങ്ങളിലെ വേറിട്ട പ്രവർത്തനങ്ങൾ ചുവടെയുള്ള ലിങ്കിൽ

http://learningpointnew.blogspot.com/search/label/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86%20%E0%B4%B5%E0%B4%B4%E0%B4%BF%20%E0%B4%92%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%82?m=0


അനുബന്ധം 2

https://youtu.be/xJThr1ZtFR8

Friday, October 23, 2020

പഠനത്തികവിന് മേപ്പാടിയിലെ വീടുകളിലെത്തിയ മധുരമിഠായി

 പ്രകൃതിദുരന്തം ആഘാതമേല്‍പ്പിച്ച പഞ്ചായത്താണ് മേപ്പാടി. വിദ്യാഭ്യാസ രംഗത്ത് നൂതനഇടപെടല്‍ നടത്തുന്ന പഞ്ചായത്തെന്ന രീതിയില്‍ ശ്രദ്ധേയമാണ്. മീഡിയവണ്‍ ഏര്‍പ്പെടുത്തിയ പുരസ്താരം മേപ്പാടി കരസ്ഥമാക്കിയത് വിദ്യാഭ്യാസരംഗത്തെ തനിമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാരണമാണ്. ഞാന്‍ പല തവണ മേപ്പാടിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി പോയിട്ടുണ്ട്. ഏതൊരു വിദ്യാഭ്യാസ പ്രവര്‍ത്തകനെയും ആവേശപ്പെടുത്തുന്ന ഭരണസമിതിയാണ് അവിടെയുളളത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ലാളിത്യവും ആത്മാര്‍ഥതയും ആരെയും സ്വാധീനിക്കും. സെപ്തംബര്‍ പന്ത്രണ്ടിന് മധുരമിഠായി എന്ന പരിപാടി അവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു.

ഉദ്ഘാടകനായ വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാം.


എന്താണ് മധുരമിഠായി?

പൊതുവിദ്യാഭ്യാസ സംരക്ഷണവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും എന്ന


ലക്ഷ്യപ്രാപ്തിക്കുവേണ്ടി മേപ്പാടി ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച് പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പഠന സഹായ പരിപാടിയാണ് മധുര മിഠായി
. ഒന്നു മുതൽ നാലുവരെ ക്ളാസ്സുകളിലാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. പഞ്ചായത്തിൽ 12 സ്കൂളുകളിലായി 1608 കുട്ടികൾക്കാണ് പഠന സഹായ സാമഗ്രി ലഭ്യമാക്കുക.

പാഠപുസ്തകത്തിലെ പഠന സന്ദർഭങ്ങളെ ചേർത്തുവെച്ച് പഠനനേട്ടങ്ങളുടെ അടിസ്ഥാനത്തിൽ സവിശേഷമായ കാർഡുകളും വർക്ക് ഷീറ്റുകളുമാണ്  തയ്യാറാക്കിയിട്ടുള്ളത്. ഇവ വാർഡ് മെമ്പർമാർ വഴിയാണ് കുട്ടികളുടെ വീട്ടിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം എരുമക്കൊല്ലി ജിയുപി സ്കൂളിൽ   പരീക്ഷിച്ച് ഫലപ്രാപ്തി ഉറപ്പുവരുത്തിയ പദ്ധതിയാണ്‌ മുഴൂവൻ സ്‌കുളുകളിലേക്കും വ്യാപിപ്പിക്കുന്നത്‌. അധ്യാപിക  ബി എസ് അനീഷയും  റിസോഴ്സ് ടീമും ചേർന്നാണ്‌ ഇത്‌‌ തയ്യാറാക്കിയയത്‌.

ലക്ഷ്യങ്ങൾ

* തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ അക്കാദമികമായ ഇടപെടലിലൂടെ പൊതു വിദ്യാലയ ശാക്തീകരണവും ഗുണമേന്മാവര്‍ധനവും

* തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ നേതൃത്വത്തിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പഠന സമ്പ്രദായം ആവിഷ്ക്കരിക്കൽ.

* പഠനനേട്ടം  ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങളും സാമഗ്രികളും പ്രാദേശികമായി വികസിപ്പിച്ച് നടപ്പാക്കൽ

* വിദ്യാലയ പഠനത്തിൽ വീട്ടിലും വിദ്യാർത്ഥിക്ക് കൈത്താങ്ങ് നൽകൽ'

* ഭാഷാ വികാസം, സർഗാത്മക ശേഷി വികസിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കൽ

ലക്ഷ്യ ഗ്രൂപ്പ്

മേപ്പാടി ഗ്രാമ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന 1 മുതൽ 4 വരെ ക്ലാസ്സുകള് ലെ മുഴുവൻ വിദ്യാർത്ഥികളും '

സാമഗ്രികളുടെ പ്രത്യേകതകള്‍


ആകർഷകമായ ചിത്രാവിഷ്കാരങ്ങളിലൂടെയുളള കാർഡുകൾ 

ആശയ സ്വീകരണത്തിന് ചിത്രക്കാർഡ്

ലഭിച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചിന്ത വികസിപ്പിക്കുന്നത് വായനക്കാർഡ്.

പഠനത്തിൽ പ്രയാസം അനുഭവപ്പെടുന്ന കുട്ടികൾക്ക് വായനക്കാർഡിൽ ഇടം നൽകുന്നു.

പഠന നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ പഠന പ്രശ്നങ്ങൾ ഏറ്റെടുത്ത് പഠനം സാധ്യമാകുന്നതിനുള്ള വർക്ക് ഷീറ്റ് .

കൂട്ടിക്ക് സ്വയം വിലയിരുത്തലിലൂടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ടീച്ചർ വേർഷൻ കാർഡ്'

സ്വതന്ത്രമായ ചിന്തകളിലൂടെ സർഗാത്മകമായി 'ആശയാവിഷ്ക്കാരണത്തിനുള്ള സ്വതന്ത്ര രചനാക്കാർഡ്

ക്യു.ആർ കോഡ് സംവിധാനത്തിൽ  പഠന വസ്തുതകളും ആശയങ്ങളും വിവരണങ്ങളായും പാട്ടുകളായും ശബ്ദലേഖനം ചെയ്തിട്ടുള്ള കാർഡുകൾ.

പഠനത്തെ വിലയിരുത്തി ഗുണാത്മകമായ ഫീഡ്ബാക്ക് നൽകുന്നതിന്  വർക്ക് ഷീറ്റുകളും സ്വതന്ത്രരചനാ കാർഡും

ഒന്നും രണ്ടും ക്ലാസുകൾ ഉദ്ഗ്രഥനവും ഇംഗ്ലീഷും

മൂന്ന്, നാല് ക്ലാസ്സുകളിൽ മലയാളവും ഇംഗ്ലീഷുമാണ് കാർഡുകളിലെ വിഷയം

ഒരുപഠന ലക്ഷ്യത്തിന് ( LOയ്ക്ക്) 4 വീതം കാർഡുകളും വർക്ക് ഷീറ്റുകളുമാണ് പഠന സഹായ സാമഗ്രികളായി തയ്യാറാക്കിയിട്ടുള്ളത്.

പാഠപുസ്തകത്തിലെ സന്ദർഭത്തെ ആകർഷകമായ ചിത്രപശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

കഥകൾ, കവിതകൾ, പാട്ടുകൾ, അനുഭവക്കുറിപ്പുകൾ എന്നിവയും കുട്ടി ഏറ്റെടുത്ത് ചെയ്യേണ്ട പഠന പ്രവർത്തനങ്ങളുടെ ചോദ്യങ്ങളും നിർദേശങ്ങളുമാണ് ഉള്ളടക്കം..

വർക്ക്ഷീറ്റിന്റെ  സഹായത്തോടെ കുട്ടിക്ക് തന്നെ തന്റെ പഠനാശയങ്ങൾ മെച്ചപ്പെടുത്താനുമാകും.   അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടിയുടെ പഠനനേട്ടം വിലയിരുത്താൻ കഴിയുന്ന തരത്തിലാണ്   വർക്ക്ഷീറ്റും സ്വതന്ത്ര വായനാകാർഡുകളും  രൂപകൽപ്പന ചെയ്തിട്ടുള്ളത്

ഉപയോഗരീതി

പാഠപുസ്തകത്തിലെ  (മലയാളം, ഇംഗ്ലീഷ് ) പഠനപ്രവർത്തനങ്ങളുടെ പ്രവേശക പ്രവർത്തനമായും പൂരക പ്രവർത്തനമായും പഠന പ്രവർത്തനങ്ങളുടെ വിലയിരുത്തൽ പ്രവർത്തനമായും കാർഡുകൾ ഉപയോഗിക്കുന്നു.

കാർഡുകൾ ഉപയോഗിക്കുന്നതിന് കൃത്യമായ നിർദേശങ്ങൾ അടങ്ങിയ പഠനപ്രവർത്തന സഹായികൾ

രക്ഷിതാക്കൾക്ക് വീട്ടിൽ വെച്ച് കുട്ടിയെ പoനത്തിൽ സഹായിക്കാൻ  കഴിയുന്ന  തരത്തിൽ 'ക്യു.ആർ.കോഡ്' സംവിധാനമുള്ള കാർഡുകൾ


വിനിമയ രീതി

ക്ലാസ്സ് റൂം സന്ദർഭങ്ങളിൽ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കാർഡുകൾ ഉപയോഗിക്കാം

2 വീടുകളിൽ രക്ഷിതാക്കളുളേയും പഞ്ചായത്തിലെ സന്നദ്ധതാ പ്രവർത്തകരുടേയും നേതൃത്വത്തിൽ നടക്കുന്ന പഠനഗ്രൂപ്പുകളിൽ ഉപയോഗിക്കുന്നു.


വിലയിരുത്തൽ

അദ്ധ്യാപികയുടെ നിരന്തര വിലയിരുത്തൽ സൂചകങ്ങളുപയോഗിച്ച്( വർക്ക് ഷീറ്റ്, സ്വതന്ത്രരചനാക്കാർഡ്, കാർഡ് പ്രവർത്തനങ്ങളുടെ പ്രകടനങ്ങൾ )

പഞ്ചായത്ത്' തലത്തിൽ

വർക്ക് ഷീറ്റുകൾ, സ്വതന്ത്രരചനാ കാർഡ് പഞ്ചായത്ത് തലത്തിൽ

വിലയിരുത്തൽ

ജില്ലയിലെ അക്കാദമികനേതൃത്വത്തിന്റെ സഹായത്തോടെയുള്ള സ്വാധീനപഠനം

പഞ്ചായത്ത് മോണിറ്ററിംഗ് സമിതിയുടെ നിരന്തര വിലയിരുത്തൽ.

സെമിനാർ.  ( വിദ്യാലയങ്ങളുടെ റിപ്പോർട്ട് അവതരണം)

'.......................

മധുരമിഠായി പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങളില്‍ ഞാന്‍ ന‍ടത്തിയ ആശംസാപ്രസംഗം ചുവടെ



Wednesday, June 22, 2016

ഒന്നാം ക്ലാസുകാര്‍ക്ക് ലൈബ്രറിയില്‍ അംഗത്വം. വായിക്കാന്‍ അമ്മമാരുടെ ബാലസാഹിത്യവും

 
ടഗോര്‍ മെമ്മോറിയല്‍ എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസുകാരോട് അസൂയ തോന്നുന്നു. അസൂയ അത്ര നല്ലതല്ലെങ്കിലും അതു തോന്നിയാല്‍ പിന്നെ മറച്ചുവെക്കേണ്ട കാര്യമില്ല.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന നൂറോളം കുട്ടികള്‍ 20-06-2016 ന് ലൈബ്രറിയില്‍ അംഗത്വം എടുത്തു.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക് സ്ലേറ്റും പെന്‍സിലും മലയാളപാഠാവലിയും മാത്രമേ ഉണ്ടായിരുന്നുളളൂ. പിന്നെന്നോ ഒരു എഞ്ചുവടി പുസ്തകം കിട്ടി. അഞ്ചാം ക്സാസിലെത്തിയപ്പോഴാണ് ലൈബ്രറി പുസ്തകം വായിക്കാന്‍ കിട്ടുന്നത്. സാരാപദേശ കഥകളും മഹാന്മാരുടെ ജീവചരിത്രവും ഒക്കെയാണ്. ആഴ്ചതോറും മാറും. എന്റെ വായനയുടെ ഗതി മാറുന്നത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. നാലു കിലോമീറ്റര്‍ ദൂരെയുളള മുക്കം വായനശാലയില്‍ അംഗത്വമെടുത്തു. ഞായറാഴ്ചകളില്‍ വായനശാലയിലേക്കുളള യാത്ര. മാമ്പാറയില്‍ വെളുത്താലക്കുഴിയില്‍ ബോസിന് ഒരു സ്വകാര്യ ലൈബ്രറി ഉണ്ടായിരുന്നു. രണ്ടു രൂപ കൊടുത്ത് അവിടെയും ചേര്‍ന്നു. പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്ന വലിയ ഇടപെടലൊന്നും വി്യാലയത്തില്‍ ഉണ്ടായിട്ടില്ല. യാന്ത്രികമായ പുസ്തകവിതരണത്തിനപ്പുറം.ആ ഓര്‍മയുളളതിനാലാണ് ഈ കുട്ടികളുടെ സൗഭാഗ്യം കണ്ട് അതിശയിച്ചു പോയത്.
വായനാദിന സന്ദേശം ഉള്‍കൊണ്ട് പ്രീതിക്കുളങ്ങര എല്‍ പി സ്കൂളിലെ 'എല്ലാ കുട്ടികള്‍ക്കും YMA ഗ്രന്ഥശാല സൗജന്യ അംഗത്വം നല്‍കി. ചടങ്ങ് ഗ്രന്ഥശാല ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകനും, പ്രശസ്ത നാടക രചയിതാവുമായ ശ്രീ. മാലൂര്‍ ശ്രീധരന്‍ നിര്‍വ്വഹിച്ചു. മൊബൈല്‍ വനിതാ ലൈബ്രേറിയന്‍ ആഴ്ചയില്‍ ഒരുദിവസം സ്കൂളില്‍ എത്തി കുട്ടികള്‍ക്ക് അവരുടെ നിലവാരത്തിനനുസരിച്ച പുസ്തകങ്ങള്‍ല്‍കും. എല്ലാ ആഴ്ചയിലും ഓരോ പുസ്തകം . ഒരു വര്‍ഷം അമ്പത് പുസ്തകം. നാലു വര്‍ഷം കൊണ്ട് എല്‍ പി സ്കൂളിലെ കുട്ടി ഇരുനൂറു പുസ്തകങ്ങളിലൂടെ കടന്നു പോകും. ഇതാണ് പഠനം, ഇതാണ് ഭാഷാപരമായ വളര്‍ച്ചയുടെ നേര്‍പ്പാത. പാഠപുസ്തകത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വായനയും ചിന്തയും വികസിക്കുകയാണ്. സ്കൂളിലെ അധ്യാപകരുടെയും എസ് എം സി അംഗങ്ങളുടെയും പ്രാദേശിക സാംസ്കാരിക പ്രവര്‍ത്തകരുടെയും ഉത്തരവാിദിത്വങ്ങള്‍ കൂടുകയുമാണ്.
  • പുസ്തകവായനക്കാരായ കുട്ടികള്‍ക്ക് വായനാനുഭവം പങ്കിടാനുളള വൈവിധ്യമുളള അവസരം സൃഷ്ടിച്ച് അവിരുടെ വായനാതാല്പര്യത്തെ ജ്വലിപ്പിച്ച് നിറുത്തണം.
  • പുസ്തക ചര്‍ച്ചകള്‍ സംഘടിപ്പിക്കണം,
  • വായിച്ച പുസ്തകങ്ങളെ ആധാരമാക്കി ആവിഷ്കാരങ്ങള്‍ക്കുളള സാധ്യത അന്വേഷിക്കണം.
  • വൈവിധ്യമുളള വായനാസാമഗ്രികളിലേക്ക് ശ്രദ്ധ ക്ഷണിക്കണം.
  • വായനയുടെ ആഴം വര്‍ധിപ്പിക്കാനുളള ഇടപെടല്‍ നടത്തണം.
  • സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന സ്കൂള്‍ വായനാസംസ്കാരം വികസിപ്പിക്കണം. അതിനായി സംസ്ഥാനത്തെ മികവുറ്റ അനുഭവങ്ങളെ സ്വാംശീകരിക്കണം.
  • വായനയ്കൊരു പാഠ്യപദ്ധതി വികസിച്ചുവരണം. 
    വായന ജീവിതചര്യയായി മാറുമ്പോള്‍ വാരാചരണത്തിന്റെ അര്‍ഥശൂന്യത ബോധ്യപ്പെടും എന്നുറപ്പ്. കുട്ടികള്‍ മാത്രം വായിച്ചാല്‍ മതിയോ ?രക്ഷിതാക്കളും സമൂഹവും വായിക്കണ്ടേ? വായനാന്തരീക്ഷമുളള വീടുകള്‍ സൃഷ്ടിക്കണ്ടേ? വേണം. അതിനും മാര്‍ഗം രൂപപ്പെടണം. ജനകീയ രചനോത്സവം അത്തരം ഒരു സാധ്യത തുറന്നിടുകയാണ്.

ജനകീയ രചനോത്സവം
കുട്ടികള്‍ക്കുളള വായനാസാമഗ്രികളില്‍ രക്ഷിതാക്കള്‍ പ്രാദേശികമായി തയ്യാറാക്കിയവയും ഇടം പിടിക്കുകയാണ്. രക്ഷിതാക്കളെ എഴുത്തുകാരാക്കുന്ന പ്രക്രിയ വിചാരിച്ചതിലധികം മുന്നേറിക്കഴിഞ്ഞു .പതിനൊന്ന് വാര്‍ഡുകളിലും രചനോത്സവം നടന്നു. വിശദാംശങ്ങളറിയാന്‍ വാര്‍ത്ത വായിക്കാം.
 രചനോത്സവം ഉദ്ഘാടനം ചെയ്തത്  കുട്ടികള്‍ക്കായി മുപ്പത്തിയെട്ടോളം കൃതികള്‍ രചിച്ചിട്ടുളള ശ്രീമതി വിമലാമേനോനാണ്. കേരളസര്‍ക്കാരിന്റെയും എസ് ബി ടിയുടെയും കൈരളി ബുക്ക് ട്രസ്റ്റിന്റെയും അവാര്‍ഡ് നേടിയ വിമലാമേനോനെത്തന്നെ ജനകീയ രചനോത്സവത്തിനു ലഭിച്ചത് ഒരു മഹാഭാഗ്യമായി സ്കൂള്‍ അധികൃതര്‍ കരുതുന്നു. 
ജനകീയ രചനോത്സവത്തെക്കുറിച്ച് രതീഷ് ഇപ്രകാരം പറയുന്നു.
ഒറ്റ ദിവസം കൊണ്ട് ഇരുനൂറ് രചനകളാണ് മാരാരിക്കുളത്ത് ഉണ്ടായത്. അടുത്ത ശനിയാഴ്ചയും രചനോത്സവം ഉണ്ടാകും. പങ്കെടുത്തവരെല്ലാം രചനയുടെ ആവേശത്തിലാണ്. വീട്ടിലിരുന്നും രചനകള്‍ നടത്തുന്നു. കുടുംബശ്രീ പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി രചനോത്സവം നാടിന്റെ മഹാസംഭവമാക്കി മാറ്റാനുളള ഒരുക്കത്തിലാണ് സംഘാടകര്‍. രക്ഷിതാക്കള്‍ക്കും നല്ല അഭിപ്രായം
മനോജ് പറയുന്നു-
കുട്ടികളുമായി സാഹിത്യസല്ലാപം
വായനാസാമഗ്രി കുട്ടികള്‍ക്ക് നല്‍കിയാല്‍ മതിയോ? അവരെ പുസ്തകത്തിന്റെ  മധുരം അറിയിക്കണ്ടേ? ശ്രീമതി വിമലാമേനോന്‍  കവിതകളും കഥകളും പറഞ്ഞും വ്യാഖ്യാനിപ്പിച്ചും ചൊല്ലിച്ചും വായനയുടെയും ആസ്വാദനത്തിന്റെയും ചെറു പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു. 
ജൂണ്‍ മാസം സ്കൂളില്‍ നടന്ന സംസ്ഥാനതല ശില്പശാലയില്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് തയ്യാറാക്കിയ 50 ഓളം ചെറു കഥകളും കവിതകളും ഇതേ ചടങ്ങില്‍ പ്രകാശനം ചെയ്തു. . അമ്മമാരെഴുതിയ രചനകള്‍ കൗതുകത്തോടെയാണ് കുട്ടികള്‍ ഏറ്റു വാങ്ങിയത്. വീടായ വീടെല്ലാം ചര്‍ച്ചയായി.
നാടുണര്‍ത്തിയ ഈ സവിശേഷ സംരംഭത്തിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഇന്ദിര തിലകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. കെ.റ്റി.മാത്യു ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.ജി.രാജേശ്വരി എന്നിവർ മുഖ്യാഥിതികളായി. വാര്‍ഡ് മെമ്പര്‍ ശ്രീ.വി.ദിനകരന്‍, എസ്.എം.സി പ്രസിഡന്റ് ശ്രീ.വി.വി. മോഹൻ ദാസ്, ഗ്രന്ഥശാല സെക്രട്ടറി ശ്രീ.വി.കെ.രാജു ,ഹെഡ്മിസ്ട്രസ് ശ്രീമതി. പുഷ്പവല്ലി, എന്നിവർ ആശംസകരായി. ടീച്ചേഴ്‌സ് ,ശാസ്ത്ര സാഹിത്യ പരിഷത്ത് കലവൂര്‍ യൂണിറ്റ് സെക്രട്ടറി ശ്രീ. രജീഷ്, പി.റ്റി.എ അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നൽകി.
രചനാശില്പശാലയിലെ പങ്കാളിത്തം
വായനയും രചനയും ആസ്വാദന ക്ലാസുകളുമായി മുന്നേറുന്ന ഈ കൊച്ചു കൂട്ടുകാരുടെ അടുത്തേക്ക് അടുത്ത മാസം മുതല്‍ മലയാളത്തിലെ പ്രധാന കവികള്‍ വരും. കവികളില്‍ നിന്നും നേരിട്ട് കവിത പഠിക്കാനവസരം ലഭിക്കുന്ന ഭാഗ്യം ചെയ്ത കുട്ടികളായിരിക്കും ഇവര്‍, മലയാളം മീഡിയത്തിന്റെ കരുത്ത് എന്നാല്‍ മലയാളത്തിന്റെ കരുത്തറിയലു കൂടിയാണ്.