അവധിക്കാല അധ്യാപകപരിശീലനം ആരംഭിക്കാറായി. ഒരു വര്‍ഷത്തെ നേട്ടങ്ങളുടെ പുറത്താകണം അടുത്തവര്‍ഷത്തെ ആലോചന. വെറും കൈയോടെ പരിശീലനത്തിലേക്ക് പോകേണ്ടതില്ല. കുട്ടികളുടെ ഉത്തരക്കടലാസും ടീച്ചിംഗ് മാന്വലും നോട്ട് ബുക്കുമെല്ലാം കരുതാം. മറ്റ് അധ്യാപകരുമായി പങ്കിടാം. ഇത് ചൂണ്ടുവിളാകം സ്കൂളിലെ ഒന്നാം ക്ലാസിലെ കൂട്ടുകാര്‍ വര്‍ഷാവസാനപരീക്ഷയില്‍ എഴുതയി ചക്കവിശേഷം. അത് വായിക്കണം. ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് എഴുതിയിട്ടുളളത്. ഈ രചനകളിലെ വാക്യവൈവിധ്യവും ശ്രദ്ധേയം. രണ്ടാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും രചനകള്‍ ഇനി ഇതില്‍ താഴെ പോകാനാകില്ലല്ലോ. ഒന്നാം ക്ലാസ് കഴിയുമ്പോള്‍ തെറ്റില്ലാത്ത ഭാഷയില്‍ കുട്ടികള്‍ വാക്യങ്ങളെഴുതും. അതിന്റെ തെളിവുകള്‍ വെച്ച് നമുക്ക് പരിശീലനത്തില്‍ ചര്‍ച്ച ചെയ്തു കൂടേ?
Showing posts with label തിരുവനന്തപുരം. Show all posts
Showing posts with label തിരുവനന്തപുരം. Show all posts
Thursday, April 7, 2016
Thursday, December 3, 2015
രണ്ടാം ക്ലാസിലെ ആദിത്യന്റെ ഡയറിക്കുറിപ്പുകള്‍ നല്‍കുന്ന സന്ദേശങ്ങള്‍
രണ്ടാം
ക്ലാസില്‍ പഠിക്കുന്ന ആദിത്യന്‍
ഡയറിയിലിങ്ങനെ എഴുതി
"എന്റെ
കഴിഞ്ഞ വര്‍ഷത്തെ ഡയറി
ഫേസ്ബുക്കിലിട്ടു എന്നു
ടീച്ചര്‍ പറഞ്ഞു....ഞങ്ങളതു
ഫോണില്‍ കണ്ടു.
എനിക്ക്
സന്തോഷമായി...ഇതുവരെ
ഫേസ്ബുക്കിലുളള എന്റെ ഡയറിക്ക്
11 ലൈക്കും
രണ്ട് കമന്‍സും കിട്ടി.”
ആദ്യമേ
ആദിത്യന് അനുമോദനം.
പിന്നെ
ആദിത്യനെയും കൂട്ടുകാരെയും
ഒന്നാം ക്ലാസ് മുതല്‍ ഡയറി
എഴുതിച്ച ടീച്ചര്‍ക്ക്
ചൂണ്ടുവിരലിന്റെ അഭിവാദ്യം.
ഈ
കൊച്ചുഡയറിയുടെ ഒരു ടേമിലെ
എല്ലാ കുറിപ്പുകളിലൂടെയും
ഞാന്‍ കടന്നു പോയി.
നിഷ്കളങ്കതയോടെ
ഒരു രണ്ടാം ക്ലാസുകാരന്‍
ലോകത്തെ നോക്കിക്കാണുന്നു.
അവന്റെ
ചിന്തകളും കാഴ്ചകളും അനുഭവങ്ങളും
കേരളത്തിലെ പൊതുവിദ്യാലയത്തെയും
സാമൂഹികജീവിതത്തെയും നമ്മുക്ക്
കാട്ടിത്തരുന്നു.
ഒരു രണ്ടാം
ക്ലാസുകാരന്‍ ഇങ്ങനെ എഴുതാന്‍
കഴിവു നേടുന്നത് ആശയാവതരണ
രീതി പിന്തുടരുന്ന അധ്യാപിക
അവന്റെ ക്ലാസ് ടീച്ചറായി
വന്നു എന്നതിനാലാണ്.
ആ ടീച്ചര്‍
അവനോടൊപ്പം രണ്ടാം ക്ലാസിലേക്കും
പാസ്സായതിനാലുമാണ്.
ഞാന്‍
അധികം പറയുന്നില്ല .വരൂ
ദിനാന്ത്യക്കുറിപ്പുകള്‍
വായിക്കൂ.
ആദിത്യന്‍
അവന്റെ ഡയറയിലൂടെ ഉദിച്ചുയരുന്നതു
കാണൂ.
പ്രവേശനോത്സവദിനത്തെക്കുറിച്ച് ആദിത്യന്‍ ഇങ്ങനെ കുറിച്ചു..
" ഗിരിജടീച്ചര്‍തന്നെ ക്ലാസ് ടീച്ചറായി വരുന്നുവെന്നറിഞ്ഞപ്പോള്‍ എനിക്കും അമ്മയ്കും വളരെ സന്തോഷമായി." എങ്ങനെ സന്തോഷിക്കാതിരിക്കും
"ഒരു
പഠനപ്രവര്‍ത്തനം എന്ന നിലയില്‍
ഒന്നാം ക്ലാസ് മുതല്‍ ഞാന്‍ ഡയറി
എഴുതിക്കുന്നു.
ഓരോ
ദിവസവും എന്തെങ്കിലും പുതിയ
കാര്യങ്ങള്‍ വേണമെന്നു
പറയാറുണ്ട്.
സ്കൂളിലെയും
വീട്ടിലെയും വിശേഷങ്ങള്‍
എഴുതണം. ഞാന്‍
ഡയറി പരശോധിക്കും .പുതിയകാര്യങ്ങള്‍ക്ക്
ഹൈലൈറ്റര്‍ ഉപയോഗിച്ച്
മഞ്ഞനിറം നല്‍കും." -ഗിരിജ ടീച്ചര്‍
പാവപ്പെട്ട കുട്ടികളെ സഹായിക്കാനുളള പഠനാനുഭവം ഇങ്ങനെ തുടങ്ങുന്നു. എല്ലാ ആഴ്ചയിലും പാവങ്ങളെക്കുറിച്ച് ചിന്ത ഉണ്ടാകുന്നത് വലിയമനസിന്റെ ഉടമകളാക്കും ഈ കരുന്നുകളെ.
ഇനി ചില ക്ലാസ് വിശേഷങ്ങള്‍ നോക്കൂ. അമ്മയും മകനും തമ്മിലുളള ആ സംഭാഷണം ആദിത്യന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനും ഒരു മൂല്യം ഉണ്ടല്ലോ.
നോട്ടുബുക്കുകള്‍ കളറടിച്ചു ഷെയ്ഡ് ചെയ്തത് വലിയ സംഭവം തന്നെ. ഇടവപ്പാതി ആദിത്യന്‍ അനുഭവിച്ചു. ഭയങ്കര മഴ!
ഉറക്കത്തില്‍ പെയ്ത മഴയും ഓര്‍മയിലെ മഴപ്പാട്ടും
ഇംഗ്ലീഷ് അസംബ്ലി നടത്തുമ്പോള്‍ പാവം രണ്ടാം ക്ലാസുകാരെ ഓര്‍ക്കണമായിരുന്നു. ആദിത്യന്‍ അത് ഇങ്ങനെ കുറിച്ചു.
ഗണിതക്കിറ്റും ചന്തമുളള ചന്ദ്രനും
സ്കൂളില്‍ കൊണ്ടുപോകാനാരുമില്ല.........
പിന്നെ കൊതുകുരാവുകളും
ഇന്ന് വിദ്യാഭ്യാസസമരം
വലിയ മഞ്ചാടി മരം. അതില്‍ നിറയെ മഞ്ചാടിക്കുരു
പാഠപുസ്തകത്തിനു വേണ്ടിയുളള സമരം. ...
....ചാര്‍ട്ട് പേപ്പറില്‍ പച്ചക്കറിയുടെ പ്രിന്റ് ചെയ്തു..ഒരു വീടുവരച്ച് അതില്‍...
പാഠപുസ്തകം കിട്ടി!
ഇന്നെനിക്ക് ഗണിതക്കിറ്റ് കൊണ്ടുപോകാന്‍ ഒരു സഞ്ചി കിട്ടി...
ഐ ഡി കാര്‍ഡിനുവേണ്ടി മുപ്പത് രൂപാ കൊടുക്കണമെന്നു കേട്ടപ്പോള്‍ ശേഖരണക്കുടുക്കയെക്കുറിച്ച് ആദിത്യന്‍ ഓര്‍ത്തതെന്തുകൊണ്ടാകും?
ഈ വര്‍ഷം നാല് കുട്ടികള്‍ രണ്ടാം ക്ലാസില്‍ ചേര്‍ന്നു. ഇംഗ്ലീഷ് മീഡിയം മടുത്തു വരുന്നവരാകുമോ?
പൂച്ച അമ്മയെ അളളി...
എന്റെ ടയര്‍ വണ്ടി
"ഒന്നാം ക്ലാസ് മുതല്‍ ലൈബ്രറി
പ്രവര്‍ത്തനവും
ആരംഭിക്കുന്നു.കുഞ്ഞുലൈബ്രേറിയന്മാരുണ്ട്.
ചുമതലകള്‍
നിര്‍വഹിക്കാനുളള അവസരം
കൂടിയാണിത്.
ലൈബ്രറി
രജിസ്റ്റര്‍ ഉണ്ട്.
ഒരാഴ്ചയില്‍
ഒരു പുസ്തകം.
നേരത്തേ
വായിച്ചു തീര്‍ന്നാല്‍ പുസ്തകം
മാറ്റി കിട്ടും.
പുസ്തകക്കുറിപ്പ്
എഴുതണം.പുസ്തകത്തെക്കുറിച്ച്
കുറച്ച് വാക്യങ്ങള്‍ ക്ലാസില്‍
പറയുകയും വേണം.
5 കുട്ടികള്‍
നല്ല വായനക്കാരും എഴുത്തുകാരുമാണ്.
എന്റെ
കുട്ടികള്‍ ഭാഷയില്‍ വളരെ
മുന്നോക്കമാണ്.
നല്ല
രീതിയില്‍ കവിത,കഥ
, വിവരണം
എന്നിവ എഴുതും.
എന്നാല്‍
ചിലര്‍ അത്ര രചനാപാടവം
പ്രകടിപ്പിക്കുന്നില്ല." - ഗിരിജടീച്ചര്‍
എന്റെ ഡയറി എഴുത്തിലെ സംശയങ്ങള്‍
എനിക്ക് വിഷമമുണ്ട്
കുട്ടികള്‍
കഥകളും കുട്ടിക്കവിതകളും
ശേഖരിക്കുന്നുണ്ട്.
നൂറെണ്ണം
തികച്ചാല്‍ സമ്മാനം കിട്ടും
മുപ്പത്തിയേഴ്
കുട്ടികളുളള രണ്ടാം ക്ലാസ്
എല്ലാ
കുട്ടികളും ഡയറി എഴുതുന്നു
അവരില്‍
എട്ടുകുട്ടികളുടെ രചനകള്‍
മികച്ചത്
ഇത്തവണത്തെ നാലാം ക്ലാസിലെ ഒന്നാം ടേം പരീക്ഷയില്‍ ഓണാനുഭവക്കുറിപ്പെഴുതാനുണ്ടായിരുന്നു. പല വിദ്യാലയത്തിലെയും കുട്ടികള്‍ക്ക് അരപ്പേജ് പോലും എഴുതാന്‍ കഴിഞ്ഞില്ല. ആദിത്യന്‍ നിത്യവും അനുഭവക്കുറിപ്പെഴുതുന്നതിനാല്‍ ഇത്തരം പരീക്ഷാ ചോദ്യങ്ങള്‍ നല്‍കി ആദിത്യനെ പരിഹസിക്കരുത്.
ആറ്റിങ്ങള്‍ ഠൗണ്‍ എല്‍ പി എസിലെ രണ്ടാം ക്ലാസ് കൂട്ടുകാര്‍ക്ക് പൊതുവിദ്യാലയങ്ങളുടെ പേരില്‍ സ്നേഹാദരവുകള്‍
കുട്ടികളുടെ കഴിവിലും ആശയാവതരണ രീതിയിലും വിശ്വാസമുളള അധ്യാപകരുടെ ക്ലാസില്‍
അറിവിന്റെ ആദിത്യശോഭ
പകരം വെക്കാനാകാത്ത വിധത്തില്‍
അനുഭവിക്കാനാകും
Thursday, October 22, 2015
പ്രേംജിത്തിന്റെ മികവിന്റെ സാക്ഷ്യപത്രം
തിരുവനന്തപുരം
ജില്ലയിലെ ഗവ എല്‍ പി എസ്
ചുണ്ടവിളാകം അക്കാദമിക
അന്വേഷണത്തിന്റെ ആലയമാണ്.
അവിടെ
ഗവേഷണമനസുളള ഒരു പ്രഥമാധ്യാപകനുണ്ട്.
ജനായത്ത
ബോധമുളള ഒരു ടീം അധ്യാപകരുണ്ട്.
ജനായത്ത
വിദ്യാലയം എന്നു വിശേഷിപ്പിക്കാനാണ്
പ്രഥമാധ്യാപകന്‍ ആഗ്രഹിക്കുന്നത്.
പ്രേംജിത്ത്
നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍
മുമ്പും ചൂണ്ടുവിരല്‍
പങ്കിട്ടിട്ടുണ്ട്.
ഇതാ
ആ പരമ്പരയില്‍ ഒന്നു കൂടി.
മികവിന്റെ
സാക്ഷ്യപത്രം
ഓണപ്പരീക്ഷ
കഴിഞ്ഞപ്പോള്‍ മിക്ക
വിദ്യാലയങ്ങളും ക്ലാസ് പി
ടി എ വിളിച്ചു കാണും.
കുട്ടികളുടെ
ഉത്തരക്കടലാസില്‍ ഗ്രേഡ്
ഉണ്ട്.
അത്
കാണിച്ചിട്ടുമുണ്ടാകും.
ഇനി
പഠനപുരോഗതി രേഖ തയ്യാറാക്കി
ഒപ്പിടുവിക്കണം.
ആ
പരീക്ഷപേപ്പറിലുളളതിനേക്കാള്‍
എന്താണ് ഈ പഠനപുരോഗതി രേഖയിലുളളത്.
അച്ചടിക്കാനുളള
സൗകര്യവും കുറച്ചെഴുതാനുളള
അധ്യാപകപ്രീണനസമീപനത്തിനവും
ചേരും പടി ചേര്‍ത്താല്‍
പഠനപുരോഗതി രേഖയായി.
ഈ
രേഖ കുട്ടികളുടെ എല്ലാ
കഴിവുകളേയും അടയാളപ്പെടുത്തുന്നില്ല.
എന്റെ
കുട്ടികള്‍ എന്ന രേഖ
പണ്ടുണ്ടായിരുന്നു.
അതില്‍
കൂടുതല്‍ എഴുതണം എന്നതായിരുന്നു
പരാതി.
ഇപ്പോ
അതു പരിഹരിച്ചല്ലോ?
പരീക്ഷപേപ്പര്‍
കണ്ട രക്ഷിതാവിന് കുട്ടിക്ക്
കൂടുതലായി എന്തെങ്കിലും
വിവരം നല്‍കാന്‍ പര്യാപ്തമല്ലല്ലോ
ഈ പഠനപുരോഗതിരേഖ എന്ന ആരും
നിരാശപ്പെടുന്നില്ല എന്നതാണ്
ഖേദകരം.
പഠനപുരോഗതി
രേഖ സര്‍ക്കാര്‍ നല്‍കേണ്ടതല്ല.
അത്
പണ്ട് അധ്യാപകസംഘടനകള്‍
ചോദ്യപേപ്പറുകള്‍ അച്ചടിച്ച
കാലത്ത് പ്രത്യേക ഓഫര്‍ പോലെ
നല്‍കി ശീലിച്ചതിനാല്‍ ചോദ്യം
തരുന്നവര്‍ പ്രോഗ്രസ് കാര്‍ഡും
നല്‍കണമെന്ന അലിഖിത കീഴ്വഴക്കം
സൃഷ്ടിക്കപ്പെട്ടു എന്നേ
ഉളളൂ.
അതു
മറികടക്കാന്‍ കഴിയും.
പരീക്ഷ
നടത്താനുളള അധികാരം കെ ഇ ആര്‍
പ്രകാരം പ്രഥമാധ്യാപകനാണ്.
(അവകാശ
നിയമപ്രകാരം പരീക്ഷ
നടത്താതിരിക്കാനുളള അവകാശവും
പുതിയതായി ലഭിച്ചിട്ടുണ്ടാകും
.
പക്ഷേ
കുട്ടിയുടെ നിലവാരം കൃത്യമായി
ഉറപ്പാക്കി രക്ഷിതാക്കളെ
ബോധ്യപ്പെടുത്തിയിരിക്കണം)
അതു
പോകട്ടെ ,തന്റെ
വിദ്യാലയത്തിലെ കുട്ടികളെല്ലാം
കഴിവുളളവരാണെന്നു കരുതുന്ന
പ്രേംജിത്ത് എന്ന പ്രഥമാധ്യാപകന്‍
പ്രധാന അധ്യാപകനാകുന്നത്
അവിടെ തയ്യാറാക്കിയ മികവിന്റെ
സാക്ഷ്യപത്രം എന്ന രേഖയുടെ
അക്കാദമിക വീക്ഷണത്തിളക്കത്തിലാണ്.
നോക്കൂ
ആദ്ദേഹം രൂപകല്പന ചെയ്ത
മികവിന്റെ സാക്ഷ്യപത്രം
Tuesday, November 18, 2014
ഉപജില്ലാ ഓഫീസര്‍ ഡയറി എഴുതുന്നു
ബാലരാമപുരം ഉപജില്ലാ ഓഫീസര്‍ ഡയറി എഴുതുന്നു. അത് ലോകവുമായി പങ്കുവെക്കുന്നു. ഈ ഡയറി അക്കാദമിക മോണിറ്ററിംഗിന്റേതാണ്. വിദ്യാലയത്തിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ സമൂഹവുമായി പങ്കിട്ട് പൊതുവിദ്യാലയങ്ങളിലെ കരുത്ത് അറിയിക്കുകയാണ്. ഒപ്പം അധ്യാപകരെ അംഗീകരിക്കലുമാണ്. ചൂണ്ടുവിരല്‍ മുന്‍പൊരിക്കല്‍ മുത്ത് എന്ന അദ്ദേഹത്തിന്റെ ബ്ലോഗിനെ പരിചയപ്പെടുത്തിയിരുന്നു.വീണ്ടും മുത്തിലൂടെ കടന്നു പോകാം. ദിനാചരണങ്ങള്‍ക്ക് എല്ലാ വിദ്യാലയങ്ങള്‍ക്കും ആശയപിന്തുണ നല്‍കിയും വിദ്യാര്‍ഥികളുടെ പ്രതികരണങ്ങള്‍ വായിച്ചു പ്രോത്സാഹിപ്പിച്ചും കുട്ടികളുടെ കൂട്ടുകാരനാകാന്‍ ശ്രമിക്കുന്ന ശ്രീ ഹൃഷികേശ് ഒരു മാതൃക വികസിപ്പിക്കുകയാണ്.
Wednesday, June 19, 2013
ബീമാപ്പളളി യു പി സ്കൂളില്‍ സ്വയം സന്നദ്ധ അധ്യാപകശാക്തീകരണത്തിന്റെ മാതൃക
തിരുവനന്തപുരം
ജില്ലയിലെ കടലോരവിദ്യാലയം
. 542 വിദ്യാര്‍ഥികള്‍
പഠിക്കുന്നു .ഈ
വിദ്യാലയം സന്ദര്‍ശിച്ച
ഞാന്‍ എന്റെ ഡയറിയില്‍
ഇങ്ങനെയാണ് കുറിച്ചത്.
"മനോഹരവര്‍ണങ്ങള്‍
ആകര്‍ഷകമാക്കിയ വിദ്യാലയത്തില്‍
പ്രവേശിച്ചപ്പോഴേ വലിയമനസുകളുടെ
സാന്നിദ്ധ്യം അറിഞ്ഞു.
ഓരോ കാഴ്ചയും
വിളിച്ചു പറയുന്നു കൂട്ടായ്മയുടെ
പാഠം. ഗേറ്റിനു
മുന്നില്‍ സഫലം എന്ന ബാനര്‍.
ഈ യാത്ര സഫലം.ഈ
വിദ്യാലയത്തിലെത്തുന്ന
കുട്ടികള്‍ക്കും മറിച്ചാവില്ല
അനുഭവം.പ്രഥമാധ്യാപകന്‍
ജഗന്‍സാര്‍.
ഫേസു്ബുക്കിലെ
പരിചയം.ഓഫീസ്
റൂമിന്റെ ലാളിത്യത്തില്‍
ഞാന്‍ സ്വീകരിക്കപ്പെട്ടു.
കുട്ടികളുടെ
ഡയറിയുടെ ഒരു കോപ്പി എനിക്കു
സന്തോഷപൂര്‍വം അദ്ദേഹം തന്നു.
അത് വിദ്യാലയപ്രതീക്ഷകളുടെ
ഡയറിയാണ്. ഓരോ
കുട്ടിയെക്കുറിച്ചും
കരുതലുളളതിനാലാണ് ഇത്തരം
ഡയറികള്‍ ഉണ്ടാകുന്നത്.
അവധി ദിനത്തിലും
അധ്യാപകരെല്ലാം പത്തുമണിക്ക്
എത്തി. സംസ്ഥാനത്തിനു
മറ്റൊരു മാതൃക സമ്മാനിക്കുന്ന
അസുലഭദിനമാണിത്.
സ്വയം സന്നദ്ധ
അധ്യാപകശാക്തീകരണത്തിന്റെ
മാതൃക. കേരളത്തിലെ
പൊതുവിദ്യാലയങ്ങളുടെ യശസ്
ഉയര്‍ത്തുന്ന സംരംഭം.
എനിക്കിന്ന്
ഇവരോടൊപ്പം ചിലവഴിക്കാന്‍
കഴിഞ്ഞത് വലിയൊരു അനുഗ്രഹം
എന്നു പറയാം. “
ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന തല വിദ്യാഭ്യസ സംഗമത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിരുന്നു. എല്ലാ ജില്ലകളിലല്‍ നിന്നുമുളള വിദ്യാഭ്യാസ പ്രവര്‍ത്തകരും അധ്യാപകരും പങ്കെടുത്ത ആ യോഗത്തില്‍ എന്റെ അവതരണം ആരംഭിച്ചത് ബീമാപ്പളളി സ്കൂള്‍ വിശേഷം പങ്കിട്ടാണ്. ഞാന്‍ പറഞ്ഞു ."രണ്ടു ഹൃദയമുളളവരാണ് ഈ സ്കൂളിലുളളത്, സ്വന്തം ഹൃദയത്തിനുളളില്‍ കുട്ടികളുടെ ഹൃദയം കാത്തു സൂക്ഷിക്കുന്ന അധ്യാപകര്‍..”
ഇവിടെ
പ്രവൃത്തിദിനങ്ങള്‍ പത്തു
കൂടുതല്‍ (
200+10=210.)
- എല്ലാ മാസത്തേയും ഒന്നാം ശനിയാഴ്ച്ച അധ്യാപക ശാക്തീകരണത്തിനായി ഈ വിദ്യാലയം മാറ്റി വെച്ചിരിക്കുന്നു. ആരുടേയും സമ്മര്‍ദ്ദമില്ലാതെ ശാക്തീകരണ സന്ദര്‍ഭങ്ങള്‍ സ്വയം ആവശ്യപ്പെടുന്ന ഈ ഒരൊറ്റ തീരുമാനം കൊണ്ടു മാത്രം ഉയര്‍ന്ന അക്കാദമിക താല്പര്യം ഈ വിദ്യാലയം പ്രകടിപ്പിക്കുന്നു. എല്ലാവരും പ്രതിബദ്ധതെയക്കുറിച്ച് പ്രസംഗിക്കുന്നു. ഇവിടെ ഈ വിദ്യാലയത്തില്‍ അതു പ്രവൃത്തിയാണ്.
- എന്തെല്ലാം കാര്യങ്ങള്‍ പരിശീലനത്തില്‍ ഉള്പ്പെടുത്തണം?. എസ് ആര്‍ ജി യോഗങ്ങളില്‍ നിന്നുയര്‍ന്നു വരുന്നക്ലാസ് റൂം പ്രശ്നങ്ങള്‍ പരിഹരിക്കാനുളള വിദഗ്ധസഹായം, പഠനപിന്നാക്കാവസ്ഥാ മേഖലകള്‍. എല്ലാവരേയും മുന്നിലെത്തിക്കാനുള തന്ത്രങ്ങള്‍, ഗണിതപഠനം അനായാസമാക്കാനുളള സഹായം ,ഇംഗ്ലീഷ് വിനിമയശേഷിയ വര്‍ദ്ധിപ്പിക്കാനുളള സഹായം ഇവയൊക്കെ അവരാഗ്രഹിക്കുന്നു.
- മുകളില്‍ നിന്നും തീരുമാനിക്കപ്പെട്ട പരിശീലന ഉളളടക്കമല്ല. വിദ്യാലയത്തിന്ററെ കൂട്ടായ ആലോചനയിലുടെ പരിഹരിക്കാനാകാത്ത കാര്യങ്ങളിലുളള പരിശീലനമാണ് വേണ്ടത്. വിദ്യാലയാടിസ്ഥാനത്തിലുളള പരിശീലനം . തീര്‍ത്തും ആവശ്യാധിഷ്ടിതശാക്തീകരണം. വലിയൊരു സ്വപ്നമാണിത്. അതിന്റെ പ്രായോഗികത ഈ വര്‍ഷം പരിശോധിക്കും.
- എല്‍ പി യു പി വിഭാഗങ്ങള്‍ക്കു ചിലപ്പോള്‍ പ്രത്യേകം വേണ്ടിവരാം. ചിലപ്പോള്‍ ഒന്നിച്ചും. റിസോഴ്സ് പേഴ്സണിന്റെ ലഭ്യതയാണ് ഒരു പ്രശ്നമാകാനിട. പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുളളവരെ കണ്ടെത്തണം. അവരരുടെ മുന്നൊരുക്കം പ്രധാനം. അധ്യാപകരുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ വിദ്യാലയം തുടങ്ങിവെച്ച ഈ സംരംഭം തന്നെ ആവേശം നഷ്ടപ്പെട്ടു നിലച്ചുപോകാനിടയുണ്ട്. ഇതു മൂന്‍ കൂട്ടിക്കാണുകയും സ്വയം മാതൃക വികസിപ്പിക്കാനും റിസോഴ്സ് പേഴ്സണാകാനും അധ്യാപകരും തയ്യാറാകണം.
- ഈ സ്കൂളനുഭവം നല്‍കുന്ന സൂചന എന്താണ്.? മുകളില്‍ നിന്നുളള പരിശീലനങ്ങളെ കാത്ത് ഇരുന്നാല്‍ വിദ്യാലയത്തിലെ സവിശേഷമായ പ്രശ്നങ്ങള്‍ പരിഹരിക്കില്ല. School Based Empowerment തന്നെ ഫലപ്രദം.
മറ്റു വിദ്യാലയങ്ങളില്‍ നിന്നും മൂന്നു പേര്‍ കൂടി എത്തിയിരുന്നു. പ്രേംജിത്, സുരേഷ്, സുദര്‍ശനന്‍ ദാമോദരന്‍ (എച് എം). - (എനിക്കു തോന്നുന്നത് സമാനമായി ചിന്തിക്കുന്ന അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും ഒരു കൂട്ടായ്മ രൂപീകരിക്കാന്‍ കഴിയുമെന്നാണ്. രീതികള്‍ പങ്കിടാം. പൊതു വിഷയങ്ങളില്‍ പരിശീലനം ആകാം. ടി എ, ഡി എ ഇല്ലാത്ത കൂട്ടായ്മകള്‍. അമ്പതു രൂപാ രജിസ്ട്രേഷന്‍ ഫീസ് നിശ്ചയിച്ചാല്‍ ഊണും ചായേം ഒതുങ്ങും.) താങ്കള്‍ മുന്‍കൈഎടുക്കുമോ?
- എനിക്ക് ഒന്നാമത്തെ ശാക്തീകരണദിനം അവര്‍ അനുവദിച്ചുതന്നു. ഗണിതം ,ഭാഷ എന്നീ വിഷയങ്ങളാണ് ഞാന്‍ മുഖ്യമായും പരിഗണിച്ചത്. ഗണിതത്തില്‍ വിവിധശേഷികളുടെ ഉദ്ഗ്രഥനം ( പരപ്പളവ്, ചുറ്റളവ്, കോണുകള്‍, രൂപങ്ങള്‍, നീളം. വീതി. മതിക്കല്‍. ചതുഷ്ക്രിയ ,അളക്കല്‍) പ്രവൃത്തിപരിചയപ്രവര്‍ത്തനത്തില്‍ ചെയ്തു കാണിച്ചു. സ്വയം വിലയിരുത്തലിന്റേയും പരസ്പര വിലയരുത്തലിന്റേയും തലങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. ഗണിതതാല്പര്യവും പ്രവര്‍ത്തനതാല്പര്യവും തമ്മിലുളള ബന്ധം ചില തിരിച്ചറിവുകള്‍ നല്‍കി. ഗണിതപഠനതടസ്സങ്ങള്‍ മറികടക്കാനുളള ചില സാധ്യതകള്‍ പരിചയപ്പെടുത്തി.)
ബീമാപ്പളളിസ്കൂള്‍
ഡയറിയും അദ്ധ്യാപന മികവും.
ഒരു
വിദ്യാലായം കുട്ടികള്‍ക്ക
ഡയറി കൊടുക്കുന്നു എന്നു
പറയുന്നത് വിലിയ സംഭവണാണോ
? അതെ
എന്നു ഉത്തരം കിട്ടുന്ന
അപൂര്‍വതകളെ പരിചയപ്പെടുത്താന്‍
സന്തോഷം .
- ബീമാപ്പളളിയുടെ ഡയറി വ്യത്യസ്തമാണ്. അതിന്റെ അവസാന പേജുകള്‍ നന്മയുടെ കുറിപ്പുകള്‍ എഴുതാനുളളതാണ്. അധ്യാപകര്‍ കുട്ടികളെ വിലയിരുത്തി അവരുടെ കഴിവുകള്‍ കണ്ടെത്തി കുറിക്കും. ഒരോ കുട്ടിക്കും നന്മയുണ്ടെന്നു പ്രഖ്യാപിക്കുന്ന അധ്യാപകമനസിനേ ഈ ശീര്‍ഷകത്തില്‍ ഡയറിയുടെ പേജുകള്‍ രൂപകല്പന ചെയ്യാനാകൂ. എല്ലാ കുട്ടികളുടേയും നന്മകള്‍ എല്ലാ മാസവും കുറിക്കുക എന്നത് വെല്ലുവിളി തന്നെയാണ്. നിരന്തരവിലയിരുത്തല്‍ മികച്ച രീതിലിയില്‍ നടത്തിയാലേ ഇതു സാധ്യമാകൂ. അതിനവര്‍ ആലോചിക്കാതിരിക്കില്ല.
- വിഷയാടിസ്ഥാനത്തില്‍ കുറിപ്പുകള്‍ വേണം. നിലവാരസൂചകങ്ങള്‍ പരിഗണിച്ച് സത്യസന്ധമായി കുറിക്കുകയും വേണം.
ഡയറിയുടെ
മറ്റു വിശേഷങ്ങളെന്തൊക്കെയാണ്?
പേജ്
നാലില്‍ ബീമാപ്പളളി സ്കൂളില്‍
പഠിക്കുന്ന കുട്ടികളുടെ
അവകാശങ്ങള്‍ പ്രതിപാദിക്കുന്നു.
അവയില്‍
ചിലത് പരിചയപ്പെടാം.
- എന്റെ സ്കൂളില്‍ ഞാന്‍ സുരക്ഷിതയായിരിക്കും.
- എന്റെ വ്യക്തിത്വത്തെ മാനിച്ചുളള പെരുമാറ്റമായിരിക്കും അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും എനിക്കു ലഭിക്കുക
- എന്റെ പഠനസമയം യാതൊരു കാരണവശാലും നഷ്ടപ്പെടുകയില്ല
- എന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിനുളള ജനാധിപത്യവേദികള്‍ എനിക്കു ലഭിക്കും
- എന്റെ പരാതികള്‍ ബോധിപ്പിക്കാനുളള സംവിധാനങ്ങള്‍ വിദ്യാലയത്തിലുണ്ടായിരിക്കും
- യാതൊരു തരത്തിലുളള വിവേചനങ്ങള്‍ക്കും എനിക്ക് വിധേയനാകേണ്ടി വരില്ല
- എന്റെ കലാപരവും കായികവും നിര്‍മാണപരവുമായ കഴിവുകള്‍ വളര്‍ത്തുന്നതിന് പരമാവധി അവസരങ്ങള്‍ വിദ്യാലയത്തില്‍ നിന്നും ലഭിക്കും.
- എന്റെ കഴിവിനനുസരിച്ചുളള പഠനവേഗത മാനിക്കപ്പെടും
- നിരന്തരവിലയിരുത്തലിലൂടെ എന്റെ പഠനനിലവാരം അറിയുന്നതിനും അതു മെച്ചപ്പെടുത്തുന്നതിനുമുളള അവസരം കിട്ടും...
- പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ രുചിയായും പോഷകസമൃദ്ധമായും എനിക്കു ലഭിക്കും
- വൃത്തിയുളള മൂത്രപ്പുര, കക്കൂസ് എന്നിവ ലഭ്യമായിരിക്കും
- ശുദ്ധമായ കുടിവെളളം ആവശ്യത്തിനു കിട്ടും
- മാനസീകമോ ശാരീരികമോ ആയ പീഡനങ്ങളില്‍ നിന്നും ഞാന്‍ സുരക്ഷിതനായിരിക്കും
- എന്റെ പ്രകൃതത്തെ മാനിച്ചുകണ്ടുളള കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പഠനത്തില്‍ ഏര്‍പ്പെടാനുളള അവസരം കിട്ടും.
ഇനിയുമുണ്ട്
കുട്ടിയുടെ പക്ഷത്തുനിന്നുളള
ചിന്തയുടെ ലിസ്റ്റ്. ഇവയില്‍
ചില പ്രയോഗങ്ങള്‍ (
പ്രകൃതം,
പഠനവേഗത,
നിരന്തര
വിലയിരുത്തല്‍,..ജനാധിപത്യവേദികള്‍...)
കുട്ടിക്ക്
മനസിലാക്കിക്കൊടുക്കേണ്ടതുണ്ട്.
അതിന് ഉദാഹരണസഹിതമുളള
വ്യാഖ്യാനങ്ങള്‍ ജൂണില്‍
നടത്തും എന്ന് പ്രഥമാധ്യാപകന്‍
പറഞ്ഞു.
അവകാശങ്ങള്‍
മാത്രമല്ല കടമകളും ഡയറിയില്‍
സ്ഥാനം പിടിച്ചിട്ടുണ്ട്.
അവയില്‍ ചിലത്
നോക്കൂ.
- ക്ലാസ് മുറിക്ക് പുറത്ത് പോകുമ്പോള്‍ ലൈറ്റ്, ഫാന്‍ എന്നിവ ഓഫ് ചെയ്യും
- സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ഞാന്‍ ഭയപ്പെടുകയില്ല.
- പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു പ്രവര്‍ത്തനവും ചെയ്യുകയില്ല
- പൊതു ഉടമസ്ഥതയിലുളള വസ്തക്കള്‍, അന്യരുടെ വസ്തുക്കള്‍ ഇതിനൊന്നും യാതൊരു കേടുപാടുകളും വരുത്തുകയില്ല
- ഭക്ഷണം പാഴാക്കുകയോ അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്യില്ല.
തീര്‍ന്നോ
ഡയറിവിശേഷം?
ഇല്ലല്ലോ..
ഒരു വര്‍ഷം
മുഴുവന്‍ വിദ്യാലയത്തില്‍
എന്തെല്ലാം നടക്കുമെന്ന്
സ്കൂള്‍ തുറക്കുന്നതിനു
മുമ്പേ ശില്പശാല നടത്തി
തീരുമാനവും ചുമതലാവിഭജനവും
നടത്തിയതിന്റെ തെളിവുകള്‍
വിദ്യാലയാസൂത്രണത്തിന്റെ
മികച്ച മാതൃക തന്നെ.
ജൂണില്‍ പരിസ്ഥിതി
പ്രവര്‍ത്തകരുമായും
എഴുത്തുകാരമായും അഭിമുഖം
,ബാലസാഹിത്യകാരോടത്ത്
ജൂണ്‍ ഇരുപത്തിയഞ്ച്.
ചാന്ദ്രദിനത്തില്‍
ഐ എസ് ആര്‍ ഒയിലേക്ക്
പഠനയാത്ര,ആഗസ്റ്റ്
ഒന്നിന് സ്കൂള്‍ കലോത്സവം,
ദേശീയ പോഷകാഹാരവാരത്തില്‍
അമ്മമാരുടെ ശില്പശാല,....ഇങ്ങനെ
എല്ലാ മാസവും ധന്യമാക്കുന്ന
ആലോചന. അത്
മുന്‍കൂട്ടി ഡയറിയിലൂടെ
പരസ്യപ്പെടുത്താനും കഴിഞ്ഞു.
സ്റ്റാഫ് റൂമില്‍
അധ്യാപകര്‍ക്കു മാത്രം
കാണാവുന്ന സുതാര്യമല്ലാത്ത
പ്രതിമാസകലണ്ടറല്ലിത്.
എല്ലാവരുമറിയട്ടെ
ഈ വിദ്യാലയത്തിലെന്തെല്ലാം
നടക്കുന്നുവെന്ന്.
എന്റെ കുട്ടിക്ക്
എന്തു പങ്കാളിത്തം കിട്ടി
എന്ന് ഓരോ രക്ഷിതാവും
അന്വേഷിക്കട്ടെ.
ഇവ പ്രായോഗികമാക്കി
സമൂഹത്തെ വിശ്വാസത്തിലെടുക്കണം.
ഡയറിക്കുറിപ്പുകളും
പരസ്യപ്പെടുത്തും.
സ്കൂള്‍ ബ്ലോഗ്
അതിനും ജാലകം തുറന്നിടും.
റോസ്.ഡി.
ലിമട്ടീച്ചറാണ്
അതിന്റെ ഉത്തരവാദിത്വം
ഏറ്റെടുത്തത്.
- വിദ്യാലയത്തിലെ ഫിലിം ക്ലബ്ഭിന്റെ ചുമതല ബിനുലാല്‍ മാഷിനാണെന്ന് ഡയറിയിലുണ്ട്. അതു കുട്ടികള്‍ക്കറിയാം. ക്ലബ്ബുകള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഡയറിക്കുറിപ്പിലും ജനാധിപത്യവേദിയിലും കുട്ടികളുടെ വമര്‍ശനങ്ങള്‍ വരാം..
ഡയറിയില്‍
ചിലവിവരണങ്ങളുണ്ട്.
കുട്ടികളെ
സ്വാധീനിക്കുന്നവ .രണ്ടു
വര്‍ഷക്കാലം(1997
December 10- 1999 December ) റെഡ്വുഡ്
മരത്തിന്റെ മുകളില്‍ 180
അടി ഉയരത്തില്‍
സത്യാഗ്രഹസമരപ്പന്തലില്‍
മഞ്ഞും മഴയും വകവെക്കാതെ
സമരം ചെയ്ത ജൂലിയയുടെ കഥ
മരങ്ങള്‍ക്കുവേണ്ടി ഒരു
കുട്ടി എന്ന പേരില്‍
നല്‍കിയിരിക്കുന്നു.
പ്രവോശനോത്സവദിനാമയ
ജൂണ്‍ മൂന്ന് ജിയെ അനുസ്മരിക്കേണ്ട
ദിനം കൂടിയാണെന്ന് കുട്ടികള്‍
അറിയുന്നത് ഡയറിയിലൂടെ.
ഈറോം ശര്‍മിളയടക്കമുളളവരെ
പരിചയപ്പെടുത്തുന്ന ഡയറി
കുട്ടികളുടെ ജ്ഞാനതൃഷ്ണയെ
ഊതിക്കാച്ചിയെടുക്കുന്നു.
ഡയറിയുടെ ഒരു കോപ്പി
കിട്ടിയല്‍ കൊളളാമെന്നാഗ്രഹിക്കുന്നുണ്ടോ?
നിങ്ങള്‍ക്കും
ആകാമല്ലോ വേറിട്ട ചിന്ത.....
- ഡയറി സര്‍ഗാത്മകാവിഷ്കാരമാക്കിയെടുക്കാനാണ് ബീമാപ്പളളി യു പി സ്കൂളിലെ അധ്യാപകര്‍ ആലോചിക്കുന്നത്.
(തിരുവനന്തപുരം
സന്ദര്‍ശിക്കാന്‍ വരുമ്പോള്‍
ഈ സ്കൂളിലേക്കും വരാം.
)
ഡയറി
എങ്ങനെ ഫലപ്രദമാക്കാം എന്നു
ഞങ്ങള്‍ ആലോചിച്ചു.
ആദ്യമായി നന്മകളുടെ
കുറിപ്പുകള്‍ എങ്ങനെയാകണം
എന്നത് ചര്‍ച്ചയ്കെടുത്തു.
പ്രേംജിത്
സ്വന്തം അനുഭവം പറഞ്ഞു
കുട്ടികളുടെ
നന്മകള്‍, അതു കുറിക്കുകയും
ക്രോഡീകരിച്ച് രക്ഷിതാക്കള്‍ക്കു
നല്‍കുകയും ചെയ്ത അനുഭവം
ആവേശം പകര്‍ന്നതായി അദ്ദേഹം
വ്യക്തമാക്കി.
നന്മയുടെ
പുസ്തകം ആദ്യം മുതല്‍
എഴുതിത്തുടങ്ങണം.
വിഷയാടിസ്ഥാനത്തില്‍
നന്മകള്‍ കുറിക്കുമ്പോള്‍
ഉദാഹരണസഹിതം എഴുതണം.
"മഴയെക്കുറിച്ചുളള
വിവരണം -അനുഭവങ്ങളെ
നല്ല ഭാഷയില്‍ ശക്തമായി
അവതരിപ്പിക്കാനുളള കഴിവു
പ്രകടമാക്കി. മഴ
എന്നെ കല്ലെറിഞ്ഞു എന്നതു
പോലെയുളള പ്രയോഗം ഗംഭീരം.
എഴുത്തിലിത്രയും
മികവുളള സജീം ക്ലാസിനഭിമാനം"
എന്നതു പോലെ.
ഈ എഴുത്ത് ഒരു
വെല്ലുവിളിയാണ്.
നിലവിലുളള
നിരന്തരവിലയിരുത്തല്‍
ഫീഡ്ബാക്കിനെ പ്രചോദനവാക്യങ്ങളിലേക്കു
മാറ്റല്‍.
ഡയറി
എങ്ങനെ കുട്ടികള്‍ എഴുതണം.?
എന്നും
എല്ലാം കുട്ടികളും എഴുതണം.
ആദ്യം സ്കൂളില്‍
കരട് എഴുതാന്‍ സമയം നല്‍ക്കാം.
ഭാഷാക്ലാസില്‍
ഡയറിഎഴുത്ത് പ്രോസസ് ചെയ്യണം.
കുട്ടികള്‍ എഴുതിയത്
പങ്കിടണം. അവയുടെ
നന്മകള്‍ പറയിക്കണം (
ഞാനെഴുതിയതില്‍
നിന്നും വ്യത്യസ്തമായി എഴുതിയതു
കണ്ടെത്താന്‍ പറഞ്ഞാല്‍ മതി)
ആശയഭൂപടം
തയ്യാറാക്കിയ ശേഷം ഗ്രൂപ്പ്
രചന. എല്ലാ
അംഗങ്ങളും അതില്‍ എഴുതണം.ഗ്രൂപ്പുകള്‍
കൈമാറി എഡിറ്റിംഗ് നടത്തണം.ആശയം
(ഉളളടക്കം
)
എന്തെല്ലാമാകാം?
- ക്ലാസനുഭവം,
- സ്കൂള്‍ അനുഭവം,
- വ്യക്തിപരമായ അനുഭവങ്ങള്‍,
- ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നവ.. വിശദാംശമെത്രത്തോളം? ദിനാന്ത്യ വിലയിരുത്തല്‍ വേണമോ? ഇഷ്ടപ്പെട്ടവ..) പ്രസക്തമായവ എങ്ങനെ തീരുമാനിക്കും?
ആശയക്രമീകരണത്തിന്റെ
അനുയോജ്യത ,അവതരണരീതി?ആകര്‍ഷകമായ
തുടക്കമാണോ?
ഭാഷ? ആലങ്കാരിക
ഭാഷ,
ഉദാഹരണം,
താരതമ്യം,
സൂക്ഷ്മത,
സംക്ഷിപ്തത,
വാക്യവൈവിധ്യം.
അനുഭവം, സ്വന്തം
ചിന്ത ,സ്വയം
വിലയിരുത്തല്‍ ഇവ
ഡയറിയെ മെച്ചപ്പെടുത്തുമോ?
ഓരോ ദിവസവും
ഇടപെടലുകള്‍ .ഭാഷാപരം,
ഘടനാപരം,
മികച്ചവ
ഓരോ ദിവസവും ഡോക്യമെന്റ്
ചെയ്യണം. ഫോട്ടോ
എടുത്താല്‍ മതി.
അതേ പോലെ ബ്ലോഗിലേക്കു
പോകും. പ്രിന്‍റടുത്തു
സൂക്ഷിക്കാം. ക്ലാസ്
ഫോള്‍ഡറിലും.
ചെറിയ
ക്ലാസുകളില്‍ പദസൂര്യന്‍
രീതിയില്‍ തുടങ്ങാം.
ചിത്രങ്ങള്‍ വരച്ച്
ചെറിയ അടിക്കുറിപ്പാകാം.
പ്രധാനസംഭവം
പറയിച്ച് വാര്‍ത്തയുടെ
തലക്കെട്ടാക്കാം.
ഇത്തരം തലക്കെട്ടു
വാക്യങ്ങള്‍ ഡയറിയിലേക്ക്.
അധ്യാപകരും
ഡയറി എഴുതും. അതും
പങ്കിടും.
വൈവിധ്യം
ഓരോ ദിനവും
ഡയറി
എന്തു ഫലം ചെയ്യും?
ക്ലാസ്
പി ടി എയില്‍ ഡയറി പങ്കിടല്‍
നടത്തി രക്ഷിതാക്കളുടെ
ഇടപെടല്‍, പിന്തുണ
എന്നിവയ്ക് ദിശാബോധം നല്‍കാനാകും.
- സമൂഹത്തിന് വിദ്യാലയത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ കഴിയുന്നു.( സുതാര്യ വിദ്യാലയം)
- ഓരോ ക്ലാസിലെയും ഓരോ ദിവസവും ഡോക്യുമെന്റ് ചെയ്യപ്പെടുന്നു.
- പ്രഥമാധ്യാപകന് മോണിറ്റര്‍ ചെയ്യാന്‍ കഴിയുന്നു
- മികവുകള്‍ വര്‍ധിപ്പിക്കുന്നു.
- ലേഖനപരമായ പുരോഗതി പ്രതിഫലിപ്പിക്കുന്നു ( ലേഖന പ്രശ്നങ്ങള്‍ പരിഹരിക്കുന്നു)
- സര്‍ഗാത്മക രചനയുടെ സാധ്യതകള്‍ ഡയറിയില്‍ പരീക്ഷിക്കുന്നു
- കുട്ടികളുടെ മനസു തുറക്കാനും പ്രശ്നങ്ങള്‍ മനസിലാക്കാനും ഡയറി പ്രയോജനപ്പെടുത്തുന്നു.
- സ്കൂള്‍ ബ്ലോഗ് സജീവമാക്കാന്‍ കഴിയുന്നു
- എല്ലാ കുട്ടികളും പങ്കെടുക്കുന്ന പഠനതന്ത്രമായി ഡയറിയെ മാറ്റാന്‍ കഴിയുന്നു.
- നിരന്തരവിലയിരുത്തലിനും ഫീഡ് ബാക്കിനും ഡയറി പ്രയോജനപ്പെടുത്തുകയും കുട്ടിയുടെ പഠനപുരോഗതി രേഖയായി മാറ്റുകയും ചെയ്യുന്നു
ബീമാപള്ളി
യു.പി.സ്കൂളിലെ
കൂട്ടുകാരുടെ ചിന്തകള്‍ക്കും
സ്വപ്നങ്ങള്‍ക്കും നിറം
നല്‍കാന്‍ അവര്‍ക്ക് വേണ്ടിയൊരു
ഡയറി പുറത്തിറങ്ങുന്നു.ഒന്നു
മുതല്‍ ഏഴു വരെ ക്ലാസ്സുകളിലെ
കുട്ടികള്‍ക്കായാണ് ഇത്
തയ്യാറാക്കിയിട്ടുള്ളത്.
ഡയറി എഴുത്ത് ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണ്.സ്വന്തം അനുഭവങ്ങളിലൂടെ വളരുന്ന ചിന്തകളും ആത്മഗതങ്ങളും കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും അവനു രേഖപ്പെടുത്താന്‍ കഴിയണം.അതിനു വേണ്ടിയുള്ള ഒരു പ്രചോദനമായി ഇത് മാറുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.കുട്ടികളുടെ ലേഖനമികവ് വര്‍ധിപ്പിച്ച് സര്‍ഗാത്മക വും സ്വാഭാവികവുമായ എഴുത്തിന്‍റെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ലക്ഷ്യമാണ്.ഒരു കടലോരപ്രദേശ മായ ഇവിടത്തെ പ്രത്യേകതകള്‍ക്കുള്ളില്‍ നിന്ന് ജീവിതത്തിന്‍റെ തുടിപ്പുകള്‍ക്കും ക്ലാസ് മുറിയിലെ വിശേഷങ്ങള്‍ക്കും സ്വപ്നങ്ങളുടെ ചായം നല്‍കി എഴുത്തിലൂടെ പ്രകാശിപ്പിക്കാനുള്ള പരിശീലനം ഇതിലൂടെ സാധ്യമാകും. വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ചുവടുപിടിച്ച് സ്കൂള്‍ കലണ്ടറിനനുസൃതമായാണ് നമ്മുടെ ഡയറിക്കു ജീവന്‍ വച്ചത് .ഓരോ ക്ലാസ്സിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള ഡയറികള്‍ പുറത്തിറക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.പക്ഷേ അതു സ്കൂള്‍ തലത്തില്‍ നടപ്പിലാക്കുന്നതിനു ചില പരിമിതികള്‍ നിലവിലുണ്ട്. കൂട്ടുകാരെ തന്‍റെകടമകളെക്കുറിച്ച് ഓര്‍മപ്പെടുത്താനും അവകാശങ്ങളെക്കുറിച്ച് ധാരണകള്‍ സൃഷ്ടിക്കാനും ഇതില്‍ സാധ്യതകളുണ്ട്.ഓരോ ദിവസത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് നിഗമനങ്ങള്‍ രൂപീകരിക്കുന്നതിനും ക്ലാസ്സ്പ്രവര്‍ത്തനങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് സഹായകമായും ചില കുറിപ്പുകളും ഡയറി യുടെ ഭാഗമായുണ്ട്.എന്‍റെ മരം ,മണ്ണെഴുത്ത് എന്നിവയില്‍ നിന്ന് ചില കുറിപ്പുകള്‍ എടുത്തിട്ടുണ്ട്.ദിനാഘോഷങ്ങള്‍ ,സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് സമഗ്രധാരണ സൃഷ്ടിക്കുന്നതിനു രക്ഷിതാക്കള്‍ക്ക് ഈ ഡയറി പിന്തുടരുന്നതി ലൂടെ കഴിയും. സ്വയം വിലയിരുത്തല്‍,പരസ്പര വിലയിരുത്തല്‍ ,ക്ലാസ്സ് വി ലയിരുത്തല്‍ തുടങ്ങിയ സാധ്യതകളും തീര്‍ച്ചയായും പ്രയോജന പ്പെടുത്താവുന്നതാണ്.കുട്ടികളുടെ മെച്ചപ്പെട്ട സൃഷ്ട്ടികള്‍ സ്കൂള്‍ നോട്ടീസ് ബോര്‍ഡിലും സ്കൂള്‍ ബ്ലോഗിലും പ്രസിദ്ധീകരിക്കുന്നതാണ്. |

http://upsbeemapally.blogspot.in/ സന്ദര്‍ശിക്കുക
Sunday, April 28, 2013
അധ്യാപകര്‍ക്കുളള അവധിക്കാല പാഠം
വിദ്യാലയത്തില്‍
പെട്ടെന്നാണ് കുട്ടികള്‍
ലേബല്‍ ചെയ്യപ്പെടുന്നത്.
മണ്ടന്‍,പഠിക്കാത്തവന്‍,
ചീത്തക്കുട്ടി,
തല്ലിപ്പൊളി,
അനുസരണം
കെട്ടവന്‍,
തെമ്മാടി...
ചില ആണ്‍
കുട്ടികള്‍ ഇങ്ങനെ വിളിക്കപ്പെടുയും
കളിയാക്കപ്പെടുകയും ചെയ്യുന്നു.
അവരെ
ക്കുറിച്ച് കുട്ടികള്‍ക്കു
പരാതി ,
സാര്‍ ഇവന്‍
ചീത്ത വിളിച്ചു.
വഴക്കു കെട്ടി,
ശല്യം ചെയതു.
പിന്നെ വിചാരണ.
ശിക്ഷ.എന്നിട്ടും
ഈ കുട്ടികള്‍ അധ്യാപകരുടെ
ഇഷ്ടമനുസരിച്ച് പ്രിയവിദ്യാര്‍ഥികളായി
മാറുന്നില്ല.
മാറ്റിയെടുക്കാനായിരുന്നല്ലോ
ഈ മുറകളൊക്കെ.അങ്ങനെ
വിദ്യാലയത്തിലെ അധികപ്പറ്റായി
മാറുന്ന കുട്ടികള്‍.
വിദ്യാഭ്യാസപ്രക്രിയയില്‍
ഇവരുടെ സ്ഥാനം എവിടെയാണ്?
വീട്ടുകാര്‍
പറയും "അവനോടുകൂട്ടുകൂടി
ചീത്തയാകരുത്."
കുട്ടികള്‍
ഒഴിഞ്ഞുമാറി അകലം പാലിച്ച്
നടക്കും
"അവനോടു
കൂട്ടുകൂടി അവനെക്കൂടി
നമ്മള്‍ക്കൊപ്പം ആക്കണമെന്ന്" ഒരു
അധ്യാപികയും തിരുത്തിപ്പറയരുതെന്നു
നിയമമുളളതു പോലെ.
ഇവിടെ
ഒരു അധ്യാപകന്റെ അനുഭവം
പങ്കിടുകയാണ്.
മനുഷ്യനാക്കിയെടുക്കാനുളള
വിദ്യാഭ്യാസമാണ് ഞാന്‍
നല്‍കുന്നതെന്നു കരുതുന്ന
അധ്യാപകന്‍.
ഒരു കുട്ടിപോലും
നഷ്ടപ്പെട്ടുകൂടാ എന്നു
കരുതലുളള അധ്യാപകന്‍..
എന്റെ സുഹൃത്ത് സ്നേഹത്താല്‍ ജയിച്ചവനെന്ന അര്‍ഥമുളള സ്വന്തം പേര് അന്വര്‍ഥമാക്കി. കുട്ടികളുെട പക്ഷത്തു നിന്നും ചിന്തിക്കുന്ന തിരുവനന്തപുരംകാരനായ മുന്‍ ബി ആര്‍ സി പരിശീലകന്റെ സുഹൃത്താകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. കൂട്ടുകാരാ എന്നു പ്രൈമറിസ്കൂള്‍ വിദ്യാര്‍ഥിയെ അഭിസംബോധന ചെയ്യാന്‍ സന്മനസുളള ഈ അധ്യാപകനാകട്ടെ നമ്മുടെ അവധിക്കാല പാഠം. അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പ് വായിക്കൂ.
എന്റെ
വിദ്യാലയത്തിലെ അഞ്ചാം
ക്ലാസ്സില്‍ പുതുതായി
അഡ്മിഷന്‍ നേടിയ കൂട്ടുകാരനാണ്.
അവന് .....
അച്ഛനില്ല
.
അമ്മ
മനോരോഗി-
. തെരുവില്‍
അലഞ്ഞു നടക്കും .
അവന്റെ
വലിയച്ചനും വലിയമ്മയും
ചേര്‍ന്നാണ് വളര്‍ത്തുന്നത്
.
എതിര്‍പ്പുകള്‍
അവന്
അഡ്മിഷന്‍ നല്‍കുന്നതില്‍
പി റ്റി എ പ്രസിഡന്റിനും
മറ്റു രക്ഷിതാക്കള്‍ക്കും
എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു
.
കാരണം
അവന്‍ കൂട്ടുകാരെ ചീത്ത
വിളിക്കും
മാത്രമല്ല
കുട്ടികളോട് ചീത്തകാര്യങ്ങള്‍
സംസാരിക്കും .
അവന്‍
വന്നാല്‍ മറ്റുള്ള കൂട്ടുകാര്‍
ചീത്തയാകും .
ഇതായിരുന്നു
മറ്റു രക്ഷിതാക്കള്‍
ഭയപ്പെട്ടിരുന്നത് .....
സ്കൂളില്‍
ഒറ്റയ്ക്ക്
ഞാന്‍
അവന് അഡ്മിഷന്‍ നല്‍കി .
സ്കൂളില്‍
ഒറ്റയ്ക്ക് ഒരിടത്ത്
മാറിയിരിക്കും .
ഭക്ഷണം
കഴിക്കുമ്പോഴും ഇതു പോലെ
തന്നെ ....
യഥാര്‍ഥ
ചിത്രം
ഞാന്‍
അവന്റെ ചുറ്റുപാടുകളെ
കുറിച്ച് അന്വേഷിച്ചു
.അപ്പോഴാണ്
യഥാര്‍ഥ ചിത്രം വ്യക്തമാകുന്നത്
....
അവന്റെ
വലിയച്ചന്‍ രാത്രി കുടിക്കാന്‍
തുടങ്ങുമ്പോള്‍ അവനെയും
ഒപ്പം കൂട്ടും
അവന്‍
വലിയച്ചനെ ചീത്ത വിളിക്കും
...
ചെറിയ
വായിലെ വലിയ ചീത്തവിളിയില്‍
രസം പിടിച്ച് അയാള്‍ അറഞ്ഞു
ചിരിക്കും
.ഇതാണ്
അവന് ലഭിച്ചിട്ടുള്ള പരിശീലനം
.
ഈ
കൂട്ടുകാരന്‍ അവന്‍റെ
വലിയച്ചന് ഒരു കളിപ്പാട്ടമാണ്
....
പക്ഷെ
അവന് വലിയച്ചനെന്നാല്‍
ജീവനാണ് .
അവന്‍
അംഗീകരിച്ച അച്ഛനുമമ്മയും
അവന്‍റെ വലിയച്ചനും വലിയമ്മയും
ആണ് .
ആ
സ്വാധീനത്ത്തില്‍ നിന്നും
രക്ഷപ്പെടുത്തുക ദുഷ്കരം
തന്നെ ....
സ്വാധീനിക്കുന്ന
ഒരു ഘടകമാകാനുള്ള ശ്രമം
.അല്‍പ
ദിവസം കൊണ്ട് അവന് എന്നോട്
അടുത്തു .
ഞാന്‍
അവനെ സ്വാധീനിക്കുന്ന ഒരു
ഘടകമാകാനുള്ള ശ്രമം തുടര്‍ന്ന്
കൊണ്ടേയിരുന്നു .
സമൂഹം
വേട്ടയാടുന്നു
സമൂഹവും
അവനെ വെറുതെ വിട്ടില്ല
......അവനെ " ----മ്മയുടെ"(
അമ്മയുടെ
പേര് ചേര്ത്ത്‍ വിളിക്കും മോനേ
എന്നും കിറുക്കിയുടെ
മോനേയെന്നും വിളിച് അവരില്‍
പലരും പ്രകോപിപ്പിച്ചിരുന്നു
...അവന്റെ പിതാവിനെക്കുറിച്ചുളള ദുസൂചന..
ഇങ്ങനെ
വിളിക്കുമ്പോള്‍ അവന്‍
വിളിക്കുന്ന മുട്ടന്‍
തെറികള്‍ കേട്ട് ചിരിക്കാനാണ്
ഇങ്ങനെ ചെയ്തിരുന്നത് .....
ഒരിക്കല്‍
അവസരം കിട്ടിയപ്പോള്‍ അവനോടു
ഞാന്‍ ചോദിച്ചു "
നീ
എന്തിനാ മറ്റുള്ളവരെ ചീത്ത
വിളിക്കുന്നത് "
എന്ന്‍
അത് കേട്ടപ്പോള്‍ അവന്‍
ഇങ്ങനെയാണ് മറുപടി പറഞ്ഞത്
"
ആരെങ്കിലും
എന്നെ അങ്ങനെ വിളിച്ചാല്‍
എനിക്ക് ദേഷ്യം വരും ....
ഞാന്‍
അപ്പോള്‍ അവരെ ചീത്ത വിളിക്കും
"
സാര്‍
വിളിച്ചാലോ ഞാന്‍ തിരിച്ചു
ചോദിച്ചു ...അവന്‍
മറുപടി പറഞ്ഞില്ല .
എനിക്ക്
ആത്മവിശ്വാസമായി........അവനു
ഞാന്‍ ഒരു സൂത്രം പറഞ്ഞു
കൊടുത്തു"
ഇനി
ആര്---- മോനേയെന്നു
വിളിച്ചാലും അവരുടെ മുഖത്ത്
നോക്കി ചിരിക്കണം ,
നന്ദി
എന്ന് പറയണം ....."
കുറച്ചു
ദിവസം കഴിഞ്ഞപ്പോള്‍ അവന്‍
എന്നോട് പറഞ്ഞു "
സാര്‍
അത് ഏറ്റു കേട്ടോ ...."
ലീഡര്‍
അവനിപ്പോള്‍
സ്കൂളിലെ ലീഡര്‍ ആണ് .
നന്നായി
പഠിക്കും ....എന്തും
പെട്ടെന്ന് അവനു മനസ്സിലാകും......
കൂട്ടുകാരോട്
കളിക്കും .
പക്ഷെ
.....
ഈ
മാറ്റം നില നില്‍ക്കുമോ
എന്ന് എനിക്ക് ഉറപ്പില്ല
....
എനിക്ക്
സ്ഥലമാറ്റ ഉത്തരവ് ആയി
....
അവനെ
നന്നായി അറിയാന്‍ ശ്രമിക്കുന്ന
ഒരാളെത്തിയാല്‍ ഭാഗ്യം
....അല്ലെങ്കില്‍
.......എനിക്കറിയില്ല
എന്ത് സംഭവിക്കുമെന്ന് ...
ഒരു
അപേക്ഷ കൂടി ....
ഈ
കൂട്ടുകാരെന്റെ പേരും സ്കൂളും
സാര്‍ പ്രസിദ്ധീകരിക്കുന്നുവെങ്കില്‍
ഒഴിവാക്കണം ...
അതുകൊണ്ട്
തന്നെ അവന്റെ ചിത്രവും ഞാന്‍
അയക്കുന്നില്ല ......പണ്ട്
വര്‍ഷയുടെ വാര്‍ത്ത്
ബ്ലൊഗില്‍ പ്രസിദ്ധീകരിച്ചത്
അവള്‍ക്കു തുണയായി ....
അവളെ
സമൂഹം ഏറ്റെടുത്തു .
ലക്ഷങ്ങള്‍
മുടക്കി ചികില്‍സിച്ചു ....
ഇപ്പോള്‍
അവള്‍ നടക്കും .....പഠനത്തിലും
വളരെയേറെ മുന്നേറി .....
ഇവന്റെ ന്‍റെ
കാര്യം മറ്റുള്ളവരോട്
പറയുന്നത് പോലും അവനു
ഇഷ്ട്ടമല്ല .
|
"എനിക്ക് സ്ഥലമാറ്റ ഉത്തരവ് ആയി .... അവനെ നന്നായി അറിയാന്‍ ശ്രമിക്കുന്ന ഒരാളെത്തിയാല്‍ ഭാഗ്യം ....അല്ലെങ്കില്‍.?......എനിക്കറിയില്ല എന്ത് സംഭവിക്കുമെന്ന് ..."
പ്രേം ജിത്തിന്റെ ഈ പരാമര്‍ശം എല്ലാ അധ്യാപകര്‍ക്കും ബാധകമാണ്. വരും വര്‍ഷം നമ്മുടെ വിദ്യാലയത്തില്‍ സ്നേഹപരിഗണനലഭിച്ച് കൂടുതല്‍ തിളങ്ങുന്ന കുട്ടികളേ ഉണ്ടാകൂകയുളളൂ എന്നു നമ്മള്‍ക്കു പറയാന്‍ കഴിയണം.
അതിന് എന്താ വഴി?
ഉത്തരം കിട്ടാത്ത ചോദ്യമായി ഒറു കുട്ടിയുടെ ജീവിതം നമ്മുടെ വിദ്യാലയത്തിലുണ്ടാകാതിരിക്കാനുളള വഴി തന്നെ. അതു നമ്മുടെ ഇടപെടലല്ലാതെ മറ്റൊന്നല്ല.
Subscribe to:
Posts (Atom)



























