ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, March 26, 2015

സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയും വികസനപദ്ധതിയും -1


2012 ലാണ് കേരളത്തിലെ വിദ്യാഭ്യാസവകുുപ്പ് എസ് എം സി പ്രവര്‍ത്തനമാര്‍ഗരേഖ പുറപ്പെടുവിച്ചത്
അതു പ്രകാരം എല്ലാ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളിലും എസ് എം സി നിലവില്‍ വന്നു.
എസ് എം സിയുടെ ചുമതലയായിരുന്നു വികസനപദ്ധതി രൂപീകരണം
വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയായിരുന്നു എസ് എം സി ശാക്തീകരണം.


ഇടപെടല്‍ ഒന്ന്.
ഞാന്‍ ഈ മേഖലയില്‍ ഇടപെടുന്നത് പത്തനംതിട്ട എസ് എസ് എയുമായി സഹകരിച്ചാണ്. ചാത്തന്‍തറ വിദ്യാലയത്തില്‍ രണ്ടുദിവസത്തെ ശില്പശാല.
പങ്കാളിത്ത രീതിയില്‍ കുറേ വികസനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.പരിപാടിയാക്കി. അത് ആ വിദ്യാലയത്തിനു മാത്രം ബാധകമായവയായിരുന്നു.പ്രാദേശികപ്രസക്തം.
തിരിച്ചറിവ്
 • ഓരോ വിദ്യാലയത്തിനും സവിശേഷമായ പ്രശ്നങ്ങള്‍. എസ് എസ് എയുടെ സ്കൂള്‍പ്ലാന്‍ ഫോര്‍മാറ്റില്‍ അവ ഒതുങ്ങില്ല.)
ചാത്തന്‍തറ പരിപാടിയുടെ തുടര്‍ച്ച ഉണ്ടായില്ല. എസ് എസ് എയ്ക് ഒരു പരിശീലനമോഡ്യൂള്‍ കിട്ടിയാല്‍ മതിയായിരുന്നു. അതുപയോഗിച്ച് എല്ലാ വിദ്യാലയങ്ങള്‍ക്കും പരിശീലനം നല്‍കി അവര്‍ ടാര്‍ജറ്റ് അച്ചീവ് ചെയ്തു!
ഇടപെടല്‍ രണ്ട്.
ഇടുക്കി ഡയറ്റില്‍ ജോലി ചെയ്യുമ്പോഴാണ് അടുത്ത ഇടപെടല്‍
ലാബ് സ്കൂളിലെ എസ് എം സി അംഗങ്ങള്‍ക്ക് വേണ്ടി രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിച്ചു.
( ആ വര്‍ഷം എസ് എസ് എ ശിക്ഷാ കാ ഹക്ക് പ്രോഗ്രാം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ ശില്പശാല നടത്തിയത് )
വിദ്യാലയമോണിറ്ററിംഗിലാണ് ഊന്നല്‍ നല്‍കിയത്. വിദ്യാലയപ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുക എന്ന എസ് എം സിയുടെ ചുമതല നിര്‍വഹിക്കാന്‍ സഹാകയമായ ചര്‍ച്ചയ്കായിരുന്നു ഊന്നല്‍
തിരിച്ചറിവ്-
 • രക്ഷിതാക്കളുടെ ധാരണാനാലവാരം, അധ്യാപകരുടെ മുന്‍വിധിയില്ലാത്ത സഹകരണസമീപനം, പ്രവര്‍ത്തനാസൂത്രണത്തിലെ സൂക്ഷ്മത,തുടര്‍ച്ചയായ പിന്തുണ എന്നിവ ഉണ്ടെങ്കില്‍ മാത്രമേ എസ് എം സി ഫലപ്രദമാകൂ.
ഇടപെടല്‍ മൂന്ന്
ആലപ്പുഴ ഡയറ്റിന്റെ പ്രത്യേക ഗവേഷണപദ്ധതിയുടെ ( സമ്പൂര്‍ണ വിദ്യാലയഗുണമേന്മാ മാനേജ് മെന്റ്) ഭാഗമായി എസ് എം സിയുടെ നിലവിലുളള അവസ്ഥ പഠനവിധേയമാക്കി.
അത്ഭുതപ്പെടുത്തിയ സംഗതി എസ് എം സി ചെയ്യുന്നത് സ്കൂള്‍ പി ടി എ യുടെ ജോലികളാണെന്നതാണ്.!
എസ് എസ് എ ഈ വര്‍ഷവും എസ് എം സി അംഗങ്ങളെ പരിശീലിപ്പിച്ചിരുന്നു. എന്നാല്‍
പരിശീലനസ്വാധീനം വിദ്യാലയങ്ങളില്‍ പ്രതിഫലിച്ചിട്ടില്ല
എന്താണ് കാരണം?
 • ബോധവത്കരണവും ശാക്തീകരണവും ഒന്നല്ല
 • ഒരു എസ് എം സിയിലെ മൂന്നോ നാലോ അംഗങ്ങളെ പരിശീലിപ്പിച്ചാല്‍ എല്ലാവര്‍ക്കുമുളള പരിശീലനമായി അതു മാറില്ല.
 • എസ് എം സി പ്രവര്‍ത്തിപ്പിച്ച് അനുഭവമില്ലാത്തവര്‍ തയ്യാറാക്കുന്ന മോഡ്യൂള്‍ പ്രായോഗികമായ കാര്യങ്ങളില്‍ മൗനം പാലിക്കുന്നത് സ്വാഭാവികം
 • സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍ നടത്തുന്ന എസ് എം സി പരിശീലനം പലേടത്തും ഏല്പിച്ച ചടങ്ങ് പൂര്‍ത്തീകരിക്കലായി മാറി.
 • പ്രാദേശികമായ ആവശ്യങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നില്ല പരിശീലനം.തുടര്‍ പ്രക്രിയ, പിന്തുണ എന്നിവയെക്കുറിച്ച് ധാരണയില്ലാതെ പരിശീലനം .
  ഫോട്ടോ-
  എസ് എം സി യോഗം എങ്ങനെ കൂടാം? ട്രൈ ഔട്ട്
  നിരീക്ഷണഗ്രൂപ്പും നിര്‍വഹണ ഗ്രൂപ്പും
ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുത്ത പന്ത്രണ്ട് വിദ്യാലയങ്ങളില്‍ എസ് എം സി ശാക്തീകരണത്തിനും വികസനപദ്ധതിരൂപീകരണത്തിനും ശ്രമിച്ചു
ഓരോ അനുഭവവും പാഠമാക്കി.പ്രായോഗികമായ രീതി വികസിപ്പിക്കാന്‍ ശ്രമിച്ചു. അതിന്റെ വിവരങ്ങളാണ് ഇനി സൂചിപ്പിക്കുന്നത്

Thursday, March 19, 2015

മനോരമേ, ഇതാണോ നല്ല പാഠം?

2015    ജനുവരി പതിനാറാം തീയതി മലയാള മനോരമ പ്രഥം എന്ന സംഘടനയുടെ പഠനറിപ്പോര്‍ട്ടിനോടൊപ്പം ബി എസ് വാര്യരുടെ ഒരു കുറിപ്പു കൂടി ചേര്‍ത്തുവെച്ച്  പ്രസിദ്ധീകരിച്ചപ്പോള്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളെല്ലാം മോശമായി. പി എസ് സി മുഖാന്തിരം നിയമിതരായ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ അര്‍പ്പണബോധമില്ലാത്തവരുമായി !മനോരമ എന്തിനാണ് ഒരു വശത്തുകൂടി നല്ലപാഠവുമായി പൊതുവിദ്യാലയങ്ങളെ സമുദ്ധരിക്കുവാന്‍ ശ്രമിക്കുകയും അതേസമയം തന്നെ ഇത്തരം വേലത്തരങ്ങളിലൂടെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നത്? അസര്‍ (Annual Status on Education Reoport -ASER) റിപ്പോര്‍ട്ടിലെ വസ്തുകളെ തങ്ങള്‍ക്കിഷ്ടമുളളവിധം വ്യാഖ്യാനിക്കുകയാണ് മനോരമ ചെയ്തത്. 2010 ല്‍ നിന്നും വ്യത്യസ്തമായ പ്രവണത വിദ്യാഭ്യാസ നിലവാരത്തില്‍ 2014 ല്‍ കാണിക്കുന്നുവെങ്കില്‍ അതിന്റെ സാമൂഹിക രാഷ്ടീയ അന്തരീക്ഷം കൂടി പരിശോധിക്കണം. പ്രവര്‍ത്തനാധിഷ്ഠിത പാഠ്യപദ്ധതിയില്‍ വെളളം ചേര്‍ത്തതിനു ശേഷമുളള ഗുണനിലവാര ശോഷണം  ഈ റിപ്പോര്‍ട്ടില്‍ നിന്നും വായിച്ചെടുക്കാം. സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍ക്ക് സ്തുതി പാടിയവരും ഉത്തരം പറയണം. കാരണം ആ വിദ്യാലയങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് പഠനം. അത്തരത്തില്‍ വിശകലനം ചെയ്യാനുളള വിവരങ്ങള്‍ പ്രഥം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്. മനോരമയുടെ കണ്ണില്‍ അതു പെടില്ല. പൊതുവിദ്യാഭ്യാസത്തെ അവഹേളിക്കാനുളള ആസൂത്രിത ശ്രമത്തെ പ്രതിരോധിക്കാന്‍ പ്രഥം റിപ്പോര്‍ട്ടിലെ വസ്തുതകളും വിവരങ്ങളും പരിശോധിച്ചുളള   വിശകലനം അനിവാര്യമാണ്.

Friday, March 13, 2015

പരിസ്ഥിതി പരീക്ഷണശാലയുമായി ഇടുക്കി ഡയറ്റ്


തിരുവനന്തപുരത്ത് കേരളത്തിലെ ഡയറ്റുകള്‍ ഈ വര്‍ഷം ആസൂത്രണം ചെയ്ത നൂതനാശയ പ്രവര്‍ത്തനങ്ങള്‍ പങ്കിടുന്നതിനുളള സെമിനാര്‍ നടന്നു. പകുതിയോളം ഡയറ്റുകള്‍ സാമ്പ്രദായിക രീതിയിലുളള ഫാക്കല്‍റ്റി പ്രോഗ്രാമും പത്താം ക്ലാസ് വിജയപിന്തുണാപരിപാടികളും അവതരിപ്പിച്ചപ്പോള്‍ പകുതി ഡയറ്റുകള്‍ അവരുടെ സര്‍ഗാത്മക ചിന്തകളുടെ സാക്ഷാത്കാരം പങ്കിട്ടു. കേരളം ആഗ്രഹിക്കുന്നത് കാലോചിതവും ഭാവനാപൂര്‍ണവുമായ അക്കാദമിക പ്രവര്‍ത്തനങ്ങളാണ്. ഇടുക്കി ഡയറ്റിന്റെ പരിസ്ഥിതി പരീക്ഷണശാലയാണ് അവതരിപ്പിച്ചവയില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത്. അതിന് പാഠ്യപദ്ധതിയുമായി അടുത്ത ബന്ധം പുലര്‍ത്താനായി. ലളിതമാണ്.പ്രായോഗികമാക്കാവുന്നതുമാണ്
നല്ലൊരു മാതൃക സൃഷ്ടിക്കാനുളള ഇടുക്കി ഡയറ്റിന്റെ ഉദ്യമത്തിന് ആശംസകള്‍
എന്താണ് ഈ പദ്ധതിയുടെ പ്രസക്തി?

Saturday, March 7, 2015

മാവേലിക്കരയില്‍ പൊന്‍തൂവല്‍

മാവേലിക്കര മണ്ഡലത്തില്‍ ശ്രീ രാജേഷ് എം എല്‍ എയുടെ നേതൃത്വത്തില്‍ പൊന്‍തൂവല്‍ സംഘടിപ്പിക്കുന്നു. എന്താണ് പൊന്‍തൂവലിന്റെ പ്രസക്തി എന്ന് സ്വാഗതസംഘരൂപീകരണയോഗത്തിനുളള ക്ഷണക്കത്ത് വ്യക്തമാക്കും. അതു വായിക്കൂ..

പൊന്‍തൂവല്‍
( അക്കാദമിക നേട്ടങ്ങളുടെ പ്രകാശനങ്ങള്‍)
എന്താണ് പൊന്‍തൂവല്‍?
 • മാവേലിക്കര ഉപജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളില്‍ 2014-15 വര്‍ഷം നടത്തിയ ശ്രദ്ധേയമായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ പങ്കിടാനുളള വേദി
 • പൊതുവിദ്യാലയങ്ങളുടെ കരുത്ത് സമൂഹത്തെ ബോധ്യപ്പെടുത്താനുളള അവസരം
 • തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, അധ്യാപകസംഘടനകള്‍. ഹെഡ്മാസ്റ്റേഴ്സ് ഫോറം, ബി ആര്‍ സി, ഡയറ്റ്, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റികള്‍ എന്നിവയുടെ സംയുക്ത പരിപാടി
 • കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി ഉപജില്ലാതല അക്കാദമിക വാര്‍ഷികം
 • പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും ആദരവും അംഗീകാരവും പ്രോത്സാഹനവും
 • മികച്ച അക്കാദമിക മാതൃകകളെ അടുത്ത വര്‍ഷത്തേക്കുളള പ്രവര്‍ത്തനപദ്ധതിയാക്കി മാറ്റാന്‍
 • പൊതു സമൂഹം വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കുന്നു

  പൊന്‍തൂവല്‍
  (പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത്)
  എന്തെല്ലാമാണ് പൊന്‍തൂവല്‍ പരിപാടിയില്‍ നടക്കുക?