ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം. Show all posts
Showing posts with label അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം. Show all posts

Saturday, February 2, 2013

പൊതുപരീക്ഷയോട് വിട പറഞ്ഞ നാട്


ലോകരാജ്യങ്ങളിലെ വ്യത്യസ്തവും നൂതനവുമായ വിദ്യാഭ്യാസ ഇടപെടലുകളെക്കുറിച്ചുളള അന്വേഷണം തുടരുകയാണ്. . ഈ ആഴ്ച  പരീക്ഷയുമായി ബന്ധപ്പെട്ട സമീപനവും പ്രയോഗവും ആണ് പങ്കു വെക്കുന്നത്.
'School -based assessment -The Queensland system'
ആസ്ട്രേലിയയിലെ ഒരു സംസ്ഥാനമാണ് ക്വീന്‍സ് ലാന്‍ഡ്. അവിടെ പന്ത്രണ്ടാം ക്ലാസില്‍ നിന്നും കുട്ടികള്‍ പുറത്തിറങ്ങുന്നതിനു മുന്നോടിയായി പൊതു പരീക്ഷനടത്താറില്ല.
വിദ്യാലയാടിസ്ഥാനത്തിലുളള വിലയിരുത്തല്‍ മാത്രം.
ഓരോ വിദ്യാലയവും അവരുടെ വിദ്യാര്‍ഥികളെ വിലയിരുത്തി കുട്ടി എത്രമാത്രം കഴിവുകള്‍‌ ആര്‍ജിച്ചിട്ടുണ്ടെന്നു പ്രഖ്യാപിക്കും. അധ്യയനം നടത്തുന്ന ആള്‍ക്കാണ് വിലയിരുത്തലിനുളള അര്‍ഹത.
അധ്യാപകരെ പൂര്‍ണമായും വിശ്വാസത്തിലെടുക്കുന്ന സമൂഹം
(നമ്മുടേതു പോലെ അധ്യാപകരെ അവിശ്വസിക്കുന്ന സമൂഹത്തിലുളളവരെ സംബന്ധിച്ചിടത്തോളം ഇതു പൊരുത്തപ്പെടാനാവാത്ത സംഗതിയാണിത്. അധ്യാപകര്‍ തങ്ങളുടെ കുട്ടികള്‍ക്കു അനര്‍ഹമായ അംഗീകാരം നല്‍കുമെന്ന മുന്‍വിധിയാണ് മിക്ക സമൂഹവും വെച്ചു പുലര്‍ത്തുന്നത്.അധ്യാപകസംഘടനകളും അധ്യാപകര്‍ക്ക് അധികാരം നല്‍കുന്നതിനു വാദിക്കുന്നില്ല.
  • ഏറ്റവും കൂടുതല്‍ വിശ്വാസം അര്‍പ്പിക്കേണ്ടത് അധ്യാപകരില്‍ അല്ലേ? അവരല്ലേ കുട്ടികളില്‍ മൂല്യ ബോധം വളര്‍ത്തേണ്ടത്?
  • അവരല്ലേ വിവേചനരഹിതമായ പക്ഷപാതമില്ലാത്ത പ്രവൃത്തിയിലൂടെ സത്യസന്ധതയുടെ ഉദാത്ത മാതൃക സൃഷ്ടിക്കേണ്ടത്?
    തത്വം പറയാം ..പ്രായോഗികമല്ല..എന്നു മറുവാദം. വെല്ലുവിളി ഏറ്റെടുക്കാന്‍ മടിക്കുന്ന സമൂഹം വിപ്ലവാത്മമക പരീക്ഷണങ്ങളെ ഭയക്കുന്നു.അത് അഡ്ജസ്റ്റ്മെന്റു ചെയ്യലിനു ശ്രമിക്കുന്നു, തല്കാലം ഇത്രയും മതി എന്നു പറഞ്ഞു സ്വയം പരിമിതപ്പെടുന്നു . സാധ്യതകള്‍ നോക്കി നെടുവീര്‍പ്പിടാന്‍ പോലും തയ്യാറാകുന്നില്ല. വളരെ യാന്ത്രികമായി തീരുമാനങ്ങളെടുക്കും .പരീക്ഷയേ വേണ്ടെന്നു വെയ്ക്കും. അല്ലെങ്കില്‍ സി ബി എസി ഇ വിദ്യാലയങ്ങളില്‍ ചെയ്യുന്നതു പൊലെ പത്താം ക്ലാസില്‍ വിദ്യാലയത്തിനു ചോദ്യം തെരഞ്ഞെടുത്തു പരിക്ഷ നടത്താനവസരം നല്‍കും. നിലാവരം ഉറപ്പാക്കിയോ എന്നു ഉറപ്പു വരുത്തുന്ന ഒരു രീതിയും നിര്‍ദ്ദേശിക്കുകയുമില്ല) ക്വീന്‍സ് ലാന്‍ഡില്‍ എന്താണ് സംഭവിച്ചത്? വിദ്യാഭ്യാസരംഗം പൊതു പരീക്ഷ ഇല്ലാതായതോടെ കുത്തഴിഞ്ഞുവോ? അധ്യാപകര്‍ കിട്ടിയ അവസരം ദുരുപയോഗം ചെയ്തുവോ? ഒരോ വിദ്യാലയവും കുട്ടികള്‍ക്കു അനര്‍ഹമായ തരത്തില്‍ വാരിക്കോരി നിലവാരസര്‍ട്ടിഫിക്കറ്റ് നല്‍കിയേ? നോക്കാം..
പശ്ചാത്തലം
  • എഴുപതുകള്‍ വരെ ക്വീന്‍സ് ലാന്‍ഡില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാനം ഒരു പൊതു എഴുത്തു പരീക്ഷയ്ക്കു കുട്ടികള്‍ വിധേയരാകണമായിരുന്നു.
  • കേന്ദ്രീകൃതമായ വിലയിരുത്തലും സര്‍ട്ടിഫിക്കറ്റ് നല്‍കലും
  • ഇത്തരം പരീക്ഷ പഠനരീതിയില്‍ വലിയ സ്വാധീനം ചെലുത്തി. പരീക്ഷയ്ക്ക വേണ്ടിയുളള പഠനമാവുകയും പഠനത്തിനു വേണ്ടിയുളള പഠനമില്ലാതെ വരുകയും ചെയ്തു.
  • 1967 ല്‍ 68 % കുട്ടികള്‍ സീനിയര്‍ പബ്ലിക് പരീക്ഷയില്‍ ഫിസിക്സിനു തോറ്റു (പി ഗ്രേഡു കിട്ടിയില്ല)
  • തുടര്‍പഠനത്തിനു കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സര്‍വകലാശാലകള്‍ നടത്തുന്ന എന്‍ട്രന്‍സ് എക്സാമിനേഷനുകളില്‍ വിദ്യാര്‍ഥികള്‍ വിജയിക്കാതെ പോകുന്നത് സെക്കണ്ടറി തലത്തിലെ പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചു
  • ബദലുകള്‍ അന്വേഷിക്കുന്നതിന് സമൂഹം തയ്യാറായി
  • 1972 ല്‍ വിദ്യാലയാടിസ്ഥാനത്തിലുളള വിലയിരുത്തല്‍ രീതി (School based assessment system ) നടപ്പിലാക്കി
2006 ല്‍ ഈ സംവിധാനം ഉയര്‍ന്ന വിദ്യാഭ്യാസനിലവാരം പ്രദാനം ചെയ്യുന്നുണ്ടെന്ന് അന്തര്‍ദേശീയലോകം അംഗീകരിച്ചു
പ്രത്യേകതകള്‍
  • അതത് അധ്യാപകര്‍ക്കാണ് അവരുടെ വിദ്യാര്‍ഥികളെ വിലയിരുത്തുന്നതിനുളള ഉത്തരവാദിത്വം .അധ്യാപനം, പഠനം, വിലയിരുത്തല്‍ ഇവയെ ഉദ്ഗ്രഥിക്കുന്ന ആധികാരിക ബോധനശാസ്ത്രം (Authentic Pedagogy) എന്നാണവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ സംമ്പ്രദായം അധ്യാപകരുടെ പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കുന്നു. അവരെ വിശ്വാസത്തിലെടുക്കുന്നു.അവരുടെ ആത്മവിശ്വാസം വര്ദ്ധിപ്പിക്കുന്നു. വിലയിരുത്തുന്നതിനുളള വൈദഗ്ധ്യം വികസിപ്പിക്കുന്നു. അദ്ധ്യയനത്തിന്റെയും നിലവാരത്തിന്റെയും ഉത്തരവാദിത്വം /ഉടമസ്ഥത(OWNERSHIP) അധ്യാപകര്‍ ഏറ്റെടുക്കുന്നു. ബാഹ്യസമ്മര്‍ദ്ദമല്ല അവരെ നയിക്കുന്നത്.
  • നിലവാരമാനദണ്ഡങ്ങള്‍ പ്രകാരമേ വിലയിരുത്താനാകൂ. വിദഗ്ധപാനലംഗങ്ങള്‍ അധ്യാപകരുടെ വിലയിരുത്തല്‍ അവലോകനം ചെയ്യും.പരിശോധിക്കും.
  • കുട്ടികളുടെ നിലവാരം എത്രത്തോളമെന്നു തെളിവുകള്‍ ഉദാഹരിച്ചു വ്യക്തമാക്കേണ്ടതുണ്ട്.
  • വ്യത്യസ്തവും വൈവിധ്യമുളളതുമായ വിലയിരുത്തല്‍ തന്ത്രങ്ങള്‍ അധ്യാപകര്‍ പ്രയോജനപ്പെടുത്തും ഏതു കഴിവ് ഏതു തന്ത്രമുപയോഗിച്ചാല്‍ ശരിയായി വിലയിരുത്താനാകുമെന്ന അന്വേഷണമാണിതിനു പിന്നില്‍ പ്രവര്‍ത്തിക്കുക.കുട്ടികളുടെ പഠനശൈലിയെ വിലമതിക്കും.
  • അധ്യാപകര്‍ നിരന്തരം അവരുടെ വിലയിരുത്തല്‍ശേഷി വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കും. ഇതിനായി വിദഗ്ധപരിശീനത്തില്‍ അധ്യാപകര്‍ താല്പര്യത്തോടെ പങ്കെടുക്കും.
  • കേന്ദ്രീകൃതമായി തയ്യാറാക്കിയ സിലബസുണ്ട് ( അതില്‍ പഠിക്കേണ്ട ഉളളടക്കം നേടേണ്ട നിലവാരം എന്നിവ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്) അധ്യാപകര്‍ക്ക് പ്രാദേശികപ്രത്യേകതകള്‍ പരിഗണിക്കാം. അതനുസരിച്ചുളള പ്രവര്‍ത്തനപദ്ധതി അധ്യാപകര്‍ തയ്യാറാക്കേണ്ടതാണ് . പ്രാദേശിക വിഭവങ്ങളും സൗകര്യങ്ങളും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് അധ്യാപകര്‍ ഇതില്‍ വ്യക്തമാക്കും.
  • പുറത്തുളളവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ക്കു ലഭിക്കും.
  • കുട്ടികള്‍ക്ക് അവരുടെ യഥാര്‍ഥ അറിവും കഴിവും പ്രകടിപ്പിക്കാനവസരം ലഭിക്കും..തുടര്‍പഠനത്തില്‍ അഭിമൂഖീകരിക്കേണ്ട സാഹചര്യങ്ങള്‍ക്കനുസൃതമായി വിദ്യാര്‍ഥികളെ സജ്ജമാക്കുന്നു. കുട്ടികളുടെ ഉയര്‍ന്ന ചിന്താശേഷികളെ ഉജ്വലിപ്പിക്കുന്നു.
  • കുട്ടികള്‍ക്കു നിരന്തരം വിശദമായ ഫീഡ്ബാക്ക് നല്‍ക്കുന്നു. ഇവിടെ നിരന്തവിലയിരുത്തല് വഴിപാടല്ല.എങ്ങനെ പഠനത്തില്‍ മെച്ചപ്പെടുത്തലുകള്‍ നടത്തണമെന്ന് കൃത്യമായ ധാരണ ലഭിക്കുന്നതിനു സഹയാകം. നിലവാരമാനദണ്ഡങ്ങള്‍ പ്രകാരം കാര്യങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികള്‍ക്കു കഴിയുന്നു
  • കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രതീക്ഷിത പഠനനിലവാരമനദ്ണ്ഡങ്ങളറിയാം.അതു നേടാനുളള കൂട്ടായ പ്രയത്നമാണ് നടത്തുന്നതെന്നും. രക്ഷിതാക്കളുമായി നിലവാരമാനദണ്ഡങ്ങള്‍ അധ്യാപകര്‍ ചര്‍ച്ച ചെയ്യും.
  • വിദ്യാലയങ്ങള്‍ സ്വന്തം വിലയിരുത്തലാണ് നടത്തുന്നതെങ്കിലും പൊതു മാനദണ്ഡങ്ങളായതിനാല്‍ വിദ്യാലയങ്ങളുടെ നിലവാരം താരതമ്യം ചെയ്യാന്‍ കഴിയും
  • 13 ജില്ലകളിലും അവലോകനസമിതികള്‍ പ്രവര്‍ത്തിക്കുന്നു .വിദ്യാലയത്തിന്റെ വിലയിരുത്തല്‍ പിഴവില്ലാത്തതാണെന്നുറപ്പു വരുത്തേണ്ട ചുമതല. കുട്ടികളുടെ യഥാര്‍ഥകഴിവിനെ പ്രതിനിധീകരിക്കുന്ന തെളിവുകള്‍ പരിശോധിക്കും. നിലവാരം മച്ചപ്പെടുത്താനുളള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും
  • സംസ്ഥാനതലത്തില്‍ മോണിറ്ററംഗ് സമിതി പ്രവര്‍ത്തിക്കുന്നു. വിവിധ ജില്ലകളിലെ നിലവാരം താരതമ്യം ചെയ്യും. സാമ്പിളുകള്‍ ശേഖരിച്ചു വിശകലനം നടത്തും.
  • 2008 ല്‍ 327 വിദ്യാലയങ്ങളില്‍ നിന്നായി 2250 പോര്‍ട്ട് ഫോളിയോ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി ചില വര്‍ഷങ്ങലില്‍ 3000 ഫോളിയോ വരെ പരിശോധിക്കാറുണ്ട്. റാന്റം സാമ്പ്ലിംഗ് രീതി സ്വീകരിക്കുന്നു.
  • പൊതുപരീക്ഷയില്ലാത്ത രീതിയില്‍ അതിന്റെ വിശ്വാസ്യതയും ആധികാരികതയും ചോദ്യംചെയ്യപ്പടാം. വിദ്യാലയങ്ങള്‍ പ്രഖ്യാപിക്കുന്ന നിലവാരം യഥാര്‍ഥത്തില്‍ കുട്ടികളിലുണ്ടോ എന്നു സംശയിക്കപ്പെടാം. ഇക്കാര്യത്തില്‍ ഗവേഷണപഠനങ്ങള്‍ക്കു മാത്രമേ ഉത്തരം നലകുവാനാകൂ. 1994 ല്‍ Masters , McBryde എന്നിവര്‍ പഠനം നടത്തി. ഉയര്‍ന്നതോതിലുളള വിശ്വാസ്യത കുട്ടികള്ക്ക് നല്‍കിയ നിലവാരത്തില്‍ പ്രകടമാണെന്നു അവരുടെ പഠനം കണ്ടെത്തി
  • ഗവേഷകര്‍ മറ്റു സംസ്ഥനങ്ങളിലെ വിദ്യാര്‍ഥികളുമായുളള താരതമ്യപഠനങ്ങളും നടത്തിയിട്ടുണ്ട്. പതിനഞ്ചു വര്‍ഷത്തെ സ്ഥിതിവിരക്കണക്കുകള്‍ അധ്യാപകരുടെ വിലയിരുത്തലിന്റെ സാധുതയെ അംഗീകിരിക്കുന്നു
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005ഇന്ത്യയില്‍ പരീക്ഷാപരിഷ്കാരം നിര്‍ദ്ദേശിച്ചു.അതില്‍ സൂചിപ്പിക്കുന്നത് ക്രമേണ സ്കൂള്‍തല വിലയിരുത്തലിലേക്കു മാറണമെന്നാണ്. ഇവിടെ സംഭവിക്കുന്നതോ മത്സരത്തെ നിലനിറുത്തി കച്ചവടം നടത്താന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഒരു വിഭാഗത്തിന്റെ കയ്യില്‍ അധ്യാപകര്‍പോലും തെറ്റിദ്ധരിക്കപ്പെട്ടു പോകുന്നു.ഏതൊരു പരിഷ്കാരവും ഡിമാന്റു ചെയ്യുന്ന അനുബന്ധമാറ്റങ്ങള്‍ ഉണ്ട്.അവ പരിഗണിക്കാതെ മൂലയോ വക്കോ മാത്രം പരിഷ്കരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും .ലോകാനുഭവങ്ങളെ പാഠമാക്കി മുന്നോട്ടു പോകണം. അതിനത്യാവശ്യം അക്കാദമിക സത്യസന്ധതയും ധീരതയും ഇശ്ചാശക്തിയും വേണം. ഉണ്ടോ കേരളത്തിനു അക്കാദമിക നട്ടെല്ല്?




Sunday, January 20, 2013

വിദ്യാലയങ്ങള്‍ക്ക് ജന്‍ഡര്‍ നയരേഖ


പലവിദേശവിദ്യാലയങ്ങളും പ്രസക്തമായ കാര്യങ്ങളില്‍ അവര്‍ക്കുളള നിലപാട് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കും. വിവേചനം നിലനില്‍ക്കുന്ന മേഖലകളില്‍ പ്രത്യേകിച്ചും. സ്ത്രീപുരുഷ വിവേചനവും ചൂഷണവും നിലനില്‍ക്കുന്ന സമൂഹത്തില്‍ പരമ്പരാഗത വാര്‍പ്പു മാതൃകകളെ പാലൂട്ടിവളര്‍ത്തുന്ന ദൗത്യമല്ലല്ലോ വിദ്യാലയങ്ങള്‍ നിറവേറ്റേണ്ടത്? വിദ്യാലത്തിന് ഒരു നയം ഇക്കാര്യത്തില്‍ ഉണ്ടാകണം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നപൊതു സമീപനം പോരാ. സൂക്ഷാംശങ്ങളില്‍ തങ്ങളുടെ വിദ്യാലയം ഉയര്‍ത്തിപ്പിടിക്കേണ്ട തുല്യതയുടെ മൂല്യം എന്തെന്ന് സമൂഹം വിലയിരുത്തി മക്കളെ വിദ്യാലയത്തില്‍ ചേര്‍ക്കണം. വിവിധതാല്പര്യക്കാരുടെ സമ്മര്‍ദ്ദങ്ങളല്ല മറിച്ച് വിദ്യാലയത്തന്റെ നയമാണ് പ്രധാനം. അതു കൊണ്ടാണ് ജന്‍ഡര്‍ നയരേഖയുളള വിദ്യാലയങ്ങള്‍ ലോകത്തുണ്ടെന്ന തിരിച്ചറിവില്‍ മലയാളി സ്വയം പരിശോധിക്കേണ്ടത്.
Ambleside Primary school നയരേഖയില്‍ ഇങ്ങനെ പറയുന്നു
Ambleside Primary school i s committed to
ensuring equal treatment of all its employees, pupils and any others involved in the school
community, regardless of gender. We will ensure that neither males nor females are treated
less favourably in any procedures, practices or aspects of service delivery.
creating a school ethos, which promotes gender equality, develops understanding and
challenges myths, stereotypes, misconceptions and prejudices ”

അവരുടെ ലക്ഷ്യങ്ങള്‍ നോക്കാം
  • നിയമപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നുവെന്നുറപ്പു വരുത്തുക
  • സ്ത്രീപുഷ സമത്വാവബോധം വികസിപ്പിക്കുക, വിവിധരൂപങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെ ചെറുക്കുക
  • തുല്യതയ്ക്കു വേണ്ടിയുളള വിദ്യാഭ്യാസത്തിനായി നിലകൊളളുക
ഈ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തി അവര്‍ക്കു പ്രവര്‍ത്തനങ്ങളുമുണ്ട്.
വിദ്യാലയാനുഭവങ്ങളും അവസ്ഥകളും വിശകലനം ചെയ്ത് ഏതെങ്കിലും രീതിയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ വിവേചനത്തിന്റെ അംശങ്ങള്‍,അവസരനിഷേധത്തിന്റെ തലങ്ങള്‍, മുന്‍വിധിയുടെ സ്വാധീനങ്ങള്‍ ഉണ്ടോ എന്നു നിരന്തരം പരിശോധിക്കലാണ് പ്രധാനം. പാഠപുസ്തകവും പഠന രീതിയും വാര്‍പ്പുമാതൃകയിലുളള മേല്‍ക്കോയ്മയെ സന്നിവേശിപ്പിക്കുന്നുണ്ടോ എന്നു ജാഗ്രതയോടെ വിലയിരുത്താനും അവര്‍ ശ്രമിക്കുന്നു.
പെണ്‍കുട്ടികളായതിന്റെ പേരില്‍ അവര്‍ക്കു ഏതെങ്കിലും കഴിവുകള്‍ നിഷേധിക്കുന്ന വിദ്യാലയമല്ല അവരുടേത്. എല്ലാവരുടേയും ശബ്ദം മുഴങ്ങുന്ന ഇടമാണത്. തീരുമാനമെടുക്കുന്നതിലും നടപ്പാക്കുന്നതിലും.

അധ്യാപികമാര്‍ കൂടുതല്‍ ജോലിയെടുക്കുന്ന കേരളത്തിലെ വിദ്യാലയങ്ങള്‍ ഇക്കാര്യത്തലെത്ര പിന്നിലാണ്. പെണ്‍കുട്ടികളെ പേടമാന്‍കണ്ണികളും മധു തൂകുന്ന പുഷ്പങ്ങളും മാവില്‍ പടരുന്ന മുല്ലവളളികളും ഭൂമിയോളം ക്ഷമയുളളവളും അടക്കവും ഒതുക്കവും ശീലിക്കുന്നവരും പുറം വെയില്‍ പോലും കൊളളാന്‍ പുറത്തിറങ്ങാത്തവളും ആണ്‍കുട്ടിയോടു ചങ്ങാത്തം കൂടാന്‍ പാടില്ലാത്തവളുമായി പഠിപ്പിച്ചെടുക്കുകയാണ്.
ഇലയും മുളളും തന്നെ പ്രധാന പാഠം. ഇരയും വേട്ടയും തന്നെ വാര്‍ത്തകള്‍, കൗമാരവിദ്യാഭ്യാസമെന്ന പേരില്‍ ആഘോഷിക്കുന്നതോ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന ഉപദേശവും.
  • ഇതാണോ പെണ്‍ കരുത്തുണ്ടാക്കുന്ന വിദ്യാഭ്യാസം.?
  • തന്റേടമുണ്ടാക്കുന്ന വിദ്യാഭ്യാസം ?
  • അനീതികളെ ചേദ്യം ചെയ്യാനുളള വിദ്യാഭ്യാസം?
  • അരുതുകളേ പ്രതിരോധിക്കാനുളള ആത്മധൈര്യം പകരുന്ന വിദ്യാഭ്യാസം?
  • തനിക്കു കഴിയാത്തതൊന്നുമില്ലെന്ന തിരിച്ചറിവുണ്ടാക്കുന്ന വിദ്യാഭ്യാസം?
  • സംഘശക്തിയുടെ അനുഭവപാഠം നല്‍കുന്ന വിദ്യാഭ്യാസം?
  • അതെങ്ങനെയാ നമ്മുടെ അധ്യാപികമാര്‍ സംഘടിക്കാന്‍ തയ്യാറാണോ?
  • അതുമല്ലെങ്കില്‍ വിദ്യാലയത്തിലെ സംഘാടനപ്രവര്‍ത്തനങ്ങള്‍ ആണുങ്ങളുടെ ചുമലിലിട്ട് കുട്ടികള്‍ക്കു കാണിച്ചു കൊടുക്കുന്നത് പെണ്ണിനിതൊന്നും പറഞ്ഞിട്ടില്ല എന്ന സന്ദേശമല്ലേ?
മറ്റൊരു വിദ്യാലയത്തിന്റെ പ്രവര്‍ത്തനപട്ടിക ഇതാ.
Arden Primary School
Gender Equality Policy
Action Plan Review Format
GENDER EQUALITY


Actions/ by whom
START
FINISH
Evidence
Promote equality of opportunity
Training for staff
and governors on
gender equality
issues.
CPD coordinator






CPD file
INSET
Eliminate
unlawful
discrimination/
harassment t
Continue Values
Ed, and Dedicated
assemblies.
Head
teacher/Deputy and
Assistant HT
Learning Mentors




Planning
List of school
‘Values’
Promote good
relations between
ethnic groups
Regular
PSHE/Circle time
in class to address
gender issues.




Monitoring by the
coordinator.
വേണ്ടേ ഒരു പുനരാചോചന? അതോ പെണ്‍കുരുന്നുകളെ പീഡിപ്പിക്കുന്നതിലേക്കു നയിക്കുന്ന അവബോധം സൃഷ്ടിക്കുന്ന വിദ്യാഭ്യാസത്തിന്റെ ചുമടുതാങ്ങിത്തരം തുടരാനോ?

തുടരും

Tuesday, January 8, 2013

അധികാരം വിദ്യാര്‍ഥികളിലേക്ക്- ഒരു ധീരവിദ്യാലയം




ആമുഖം
അധികാരം ജനങ്ങള്‍ക്ക് എന്ന മുദ്രാവാക്യത്തിന്റെ അന്തസത്ത കൂടുതല്‍ പങ്കാളിത്തപരവും അരഥപൂര്‍ണവുമായ ജനാധിപത്യസംവിധാനം കെട്ടിപ്പടുക്കുക എന്നതു തന്നെയാണ്. തീരുമാനമെടുക്കുന്നതിലും മുന്‍ഗണനനിശ്ചയിക്കുന്നതിലും നിര്‍വഹണത്തിലും ജനതയ്ക്കു പങ്കാളിത്തം. അങ്ങനെ വികേന്ദ്രീക‍താസൂത്രണവും ഗ്രാമസഭയുമൊക്കെ നിലവില്‍ വന്നു. എന്തുകൊണ്ടോ നമ്മുടെ സമൂഹം അതില്‍ വെളളം ചേര്‍ത്തു. ജനാധിപത്യപ്രവര്‍ത്തവിദ്യാഭ്യാസം ലഭിക്കാതെ വളരുന്ന ഒരു തലമുറയ്ക്കും ജനാധിപത്യവഴക്കങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയില്ല.
വിദ്യാലയജനാധിപത്യത്തെക്കുറിച്ച് നാം പുലര്‍ത്തുന്ന ആശയങ്ങള്‍ സ്കൂള്‍ പാര്‍ലമെന്റിനപ്പുറത്തേക്കു വ്യാപിക്കുന്നില്ല.
ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ അധസ്ഥിതരെ മാറ്റി നിറുത്തിയ പോലെ കുട്ടികളെ അകറ്റി നിറുത്തുകയാണ്. ഗുണഭോക്താക്കള്‍ മാത്രമായി അനുവദിച്ചു കിട്ടുന്നതു അനുഭവിച്ചാല്‍ മതി. കാര്യങ്ങള്‍ ഞങ്ങള്‍ മുതിര്‍ന്നവര്‍ തീരുമാനിക്കും. അധികാരവര്‍ഗത്തിന്റെ ആജ്ഞകള്‍ ശിരസാവഹിക്കുക എന്നതത്രേ പൗരധര്‍മം എന്ന തോന്നലാണിതു മൂലം സൃഷ്ടിക്കപ്പെടുന്നത്. ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരരൂപങ്ങളുടെ വലയം കുട്ടികളില്‍ വിധേയ ആശ്രിതബോധം രൂപ്പപ്പെടുത്തുന്നു. തെരഞ്ഞെടുക്കുക എന്നതിനപ്പുറം രൂപപ്പെടുത്തുക എന്നതിനേക്കുറിച്ച് ചിന്തിക്കാനേ കഴിയാതെ വരും.
കഴിഞ്ഞ ആഴ്ച പേരാമ്പ്രയില്‍ നിന്നും ശ്രീ.രവി വിളിച്ചു. അധ്യാപകനെ കുട്ടി വിലയിരുത്തുന്നതിനെക്കുറിച്ചു സംസാരിച്ചു.ഞങ്ങളുടെ ഫേസ്ബുക്കിലെ സംവാദങ്ങളുടെ തുടര്‍തോന്നലാണത്. അദ്ദേഹം കുട്ടികള്‍ക്ക അവസരം നല്‍കാന്‍ തീരുമാനിച്ചു. അതിനുളള രീതികള്‍ വളര്‍ത്തിയെടുക്കാനാണ് എന്റെ അഭിപ്രായം ആരാഞ്ഞത്. പാലക്കാട്ടെ രാജന്‍മാഷ് കുട്ടികള്‍ അധ്യാപകരെ വിലയിരുത്തിയ രീതി ഞാന്‍ രവിയുമായി പങ്കിട്ടു. ഈ മേഖലയില്‍ കൂടുതല്‍ അനുഭവമുളള വിദ്യാലയത്തെ കണ്ടുപിടിക്കാനുളള ശ്രമം എന്നെ George Mitchell School -Leyton,East Londonല്‍ എത്തിച്ചു.

ഞങ്ങളുടെ പഠനം ഞങ്ങള്‍ തീരുമാനിക്കും
പഠനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ (MLB- Making Learning Better) എന്ന പദ്ധതിയുളള വിദ്യാലയമാണിത്. കുട്ടികള്‍ നിരന്തരം അധ്യയനം വിലയിരുത്തും. ക്ലാസ് നിരീക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ അവതിരിപ്പിക്കും. "അധ്യാപകര്‍ എങ്ങനെ പഠിപ്പിച്ചാലാണ് ഞങ്ങള്‍ക്കു നല്ലരതിയില്‍ മനസ്സിലാവുക എന്നു നന്നായി ‍ഞങ്ങള്‍ക്കറിയാം. പാഠങ്ങള്‍ക്കു ലക്ഷ്യമുണ്ടാകണം.രസകരമായി പഠിപ്പിക്കാന്‍ കഴിയണം" ഇതാണ് കുട്ടികളുടെ വീക്ഷണം. MLB പ്രവര്‍ത്തകരായിരിക്കുന്നതില്‍ കുട്ടികള്‍ അഭിമാനിക്കുന്നു. കാരണം പഠനത്തിന്റെ ഉടമസ്ഥാവകാശം അക്ഷരാര്‍ഥത്തില്‍ അവര്‍ക്കാണല്ലോ.
പകുതിയോളം കുട്ടികള്‍ സൗജന്യഉച്ചഭക്ഷണത്തിനര്‍ഹതയുളളവരാണ് എന്നു പറഞ്ഞാല്‍ ഈ വിദ്യാലയത്തിലെ കുട്ടികളുടെ സമൂഹികപശ്ചാത്തലം മനസ്സിലാകും.
പ്രഥമാധ്യാപിക ഹെലന്‍ ജഫ്രിയും ഉപപ്രഥമാധ്യാപകന്‍ മാത്യുസവേജും MLB പദ്ധതി അവതരിപ്പിച്ചപ്പോള്‍ അതു അമേരിക്കന്‍ മോഡല്‍ എന്നു പരിഹസിക്കപ്പെട്ടു. അപ്രായോഗികമെന്നു വിശേഷിണവും വിമര്‍ശനവും ഉണ്ടായി.
വിദ്യാര്‍ഥികളുടെ ശബ്ദം മാനിക്കപ്പെടണം എന്നതായിരുന്നു MLB മുന്നോട്ടു വെച്ച പ്രധാന ആശയം ( ഇതു വായിച്ചപ്പോള്‍ പൗലോ ഫ്രയറുടെ നിശബ്ദതയുടെ സംസ്കാരത്തെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ എന്റെ ഓര്‍മയില്‍ വന്നു.)
അധ്യാപകരെ തെരഞ്ഞെടുക്കുന്ന പാനലില്‍ കുട്ടികള്‍ ഉണ്ടാകും.
ജഫ്രി സ്ഥിരനിയമനത്തിനായി അപേക്ഷിച്ചപ്പോള്‍ ഈ കുട്ടികള്‍ അവരെ ഇന്റര്‍വ്യൂ ചെയ്തത് ജഫ്രി അനുസ്മരിക്കുന്നു.
കുട്ടികള്‍ ചോദിച്ചത് ഇങ്ങനെ
നിങ്ങള്‍ ഒരു നല്ല അധ്യാപികയാണെന്നു വിശ്വസിക്കാന്‍ കാരണമെന്താണ്?
എന്തു കഴിവുകളാണ് നിങ്ങള്‍ ഈ വിദ്യാലയത്തില്‍ പ്രയോജനപ്പെടുത്താന്‍ പോകുന്നത്?
സഹര്‍ കഴിഞ്ഞ വര്ഷം ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷ് അധ്യാപികയായി നിയമിക്കപ്പെട്ടു. അവരോടു കുട്ടികള്‍ ചേദിച്ചത് കാമ്പുളള ചോദ്യങ്ങള്‍
എങ്ങനെ അവരില്‍ താല്പര്യമുണ്ടാക്കും വിധം പഠിപ്പിക്കുമെന്നവര്‍ക്കറിയണമായിരുന്നു.
പലപഠനശൈലിയുളളവരെ എങ്ങനെ ക്ലാസില്‍ പരിഗണിക്കും? പലതരക്കാരുടെ ഉദാഹരണങ്ങള്‍ വെച്ചവര്‍ ചോദിച്ചു.
മിസ് അലി പറയുന്നു മുപ്പതു കുട്ടികല്‍ സദാസമയം എന്നെ ക്ലാസില്‍ വിലയിരുത്തുന്നു എന്നത് ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു.
ഇപ്പോള്‍ ഈ വിദ്യാലയാനുഭവം പങ്കിടാനും പകര്‍ത്താനും മറ്റു പ്രദേശങ്ങളിലെ അധ്യാപകര്‍ എത്തുന്നു.
 (സന്ദര്‍ശിക്കുക  http://www.gmschool.co.uk/ )
എന്താണ് ഈ അനുഭവം കേരളത്തിലെ അധ്യാപകരോട് ആവശ്യപ്പെടുന്നത്?
..................................................................അനുബന്ധം -1
George Mitchell School
Teaching and Learning
Aims:
This policy has been written by the staff and pupils of George Mitchell School (All  Through).  
We Aim to:
• Ensure that all pupils, regardless of their background and          learning needs, have access to the curriculum so they achieve beyond age-expected levels at EYFS, key stage1and 2 and more than expected levels of progress at key stages 3 and 4 
• Ensure that all teachers and teaching assistants (TAs) are equipped with strategies to enable pupils to acquire and develop skills needed to achieve their full potential
• Ensure that teachers, TAs and pupils work together so that learning is the driving force in the classroom.

 Principles of and Procedures for good Teaching and Learning
What do we expect to see across the whole school?
Pupils and staff:
• happy, confident and secure 
• actively engaged
• encouraged to ask questions
• understand that making mistakes improves their learning
• responding positively to constructive feedback 
• working well collaboratively in groups and independently
• engaging in activities that involve opportunities for problem solving, explanation, application, analysis, synthesis and evaluation
• working in a stimulating learning environment
• enjoying good relationships 
• demonstrating good behaviour
What do we expect to see in lessons?
• Well planned/structured activities that match learning objectives
• Learning objectives shared and readdressed
• A compelling start or hook to engage pupils from the outset
• Appropriate pace
• Relevant forms of differentiation 
• Challenge 
• Learning/developing/practicing skills
• Effective, well planned group work
• Independent learning
• Assessment for learning with follow up intervention
• Progress
• Mini plenaries
• Clear conclusion/outcome
• Enthusiasm from teachers and pupils
• Use of technology
Monitoring and Evaluation:
How will the effectiveness of the policy be monitored?
Teaching and Learning will be monitored regularly through a variety of means:
• Lesson observations
• Work scrutiny
• Discussion with pupils 
• Progress in lessons
• Tracking progress over time
• Exam results
Please refer to the annual lesson observation cycle for more 
detail.
How will we know when we have been successful?
• An established culture of learning
• High levels of student engagement
• An increase in independent learning
• Teachers adept at differentiating for all abilities
• Learning enhanced due to constructive feedback 
• Pupils taking ownership of their learning
• A collaborative approach to learning from teachers, TAs and pupils
• Consistency across the school
-November 2012
..................................................................................................

Our Children Say:
The Perfect Teacher is...

  • fun adventurous
  • a good listener
  • supportive
  • inspirational
  • cool
  • stylish
  • smart
  • funny without having to 
  • try too hard
  • talented
  • gentle
  • strict but fair
  • energetic
  • fit
  • caring
  • polite
  • patient
  • motivational
  • encouraging
  • honest
  • clever
  • respectful
  • And believes in us

അനുബന്ധം 2

Tuesday, January 1, 2013

വിദ്യാലയത്തില്‍ കഥോത്സവം ( story telling festival )

അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം -3
ഇതാ ഒരു വിദ്യാലയം .അവിടെ കഥകളുടെ ഉത്സവം നടത്തും.
കുട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആ ഉത്സവം നാടിന്റെ ഉത്സവമായി മാറി.
ചുമതല കുട്ടികള്‍ക്ക്
ഈ പരപാടിയുടെ ഏറ്റവും വലിയ സവിശേഷത അതു കുട്ടികളില്‍ ഉത്തരവാദിത്വം ഏല്‍പിച്ചു കൊടുത്തുവെന്നതാണ്. അക്ഷരാര്‍ഥത്തില്‍ അവരുടെ വിവിധങ്ങളായ ശേഷികള്‍ വളര്‍ത്താന്‍ കഴിയുന്ന സമൂജ്വലസന്ദര്‍ഭം.
കുട്ടികള്‍ സംഘാടകര്‍മാത്രമല്ല സുരക്ഷിതമായ വേദി കണ്ടെത്തുന്നതിലും സാമ്പത്തികസമാഹരണം നടത്തുന്നതിലും പ്രൊഫഷണല്‍ കഥാവതാരകരെ കണ്ടെത്തുന്നതിലും ക്രാഫ്റ്റ് ,സംഗീത വിദഗ്ധരെ നിര്‍ണയിക്കുന്നതിലും ഒക്കെ ഗവേഷണമനസ്സോടെ പ്രവര്‍ത്തിക്കും. ആഹാരക്രമീകരണച്ചുമതലയും കുട്ടികള്‍ ഏറ്റെടുക്കും. ഒരു പരിപാടിയുടെ എല്ലാ ഉത്തരവാദിത്വങ്ങളും കുട്ടികള്‍ക്കു നല്‍കുക എന്നതു തന്നെ വലിയ കാര്യമല്ലേ. നാളെയുടെ ആവശ്യം പ്രായോഗിക നൈപുണികളാണ്. ഓരോ സന്ദര്‍ഭവും അതിനുളള പാഠങ്ങളാകണം. (നമ്മുടെ നാട്ടില്‍ കുട്ടികള്‍ എപ്പോഴും മുതിര്‍ന്നവര്‍ ഒരുക്കുന്ന വേദികളിലെ വിനീത അവതാരകര്‍മാത്രം. രക്ഷിതാക്കളും അധ്യാപകരും സ്വാഗതസംഘവും കുട്ടികളെ അടുപ്പിക്കാറില്ല. എല്ലാം മുതിര്‍ന്നിട്ടു മതി എന്നാണ് സമീപനം.ആശ്രിതബോധം വളര്‍ത്തി കുട്ടികളുടെ കഴിവു മുരടിപ്പിക്കുന്നവര്‍ ആത്മപരിശോധന നടത്തുന്നതു നന്നായിരിക്കും.) കുട്ടികള്‍ ടീമായി പ്രവര്‍ത്തനച്ചുമതല ഏറ്റെടുത്തു.
പരസ്യം, സമയക്രമീകരണം, ചമയങ്ങള്‍ നിര്‍മിക്കല്‍, സാമ്പത്തികം എന്നിങ്ങനെ എല്ലാം അവരുടെ നേതൃത്വത്തില്‍.അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമുളള ചുമതല വരെ കുട്ടികള്‍ തീരുമാനിച്ചു നല്‍കി.

February 2008 ലാണ് കഥപറയുന്ന ഉത്സവത്തെക്കുറിച്ച് അധ്യാപകര്‍ ആലോചിക്കുന്നത്. രണ്ടാഴ്ചയോളം കുട്ടികളുമായി ചര്‍ച്ച ചെയ്തു. ഏപ്രില്‍ മാസത്തില്‍ വിശദമായ ആസൂത്രണം നടത്തി. ജൂലൈ പന്ത്രണ്ടിന് ആദ്യ കഥോത്സവം . അടുത്ത വര്‍ഷവും ജൂലൈമാസം ഉത്സവം ആവര്‍ത്തിച്ചു
പുറത്തുളള കഥപറച്ചിലുകാരെ വിളിക്കുമ്പോള്‍ തന്നെ കുട്ടികളും കഥാവതാരകരാകും.
രക്ഷിതാക്കളില്‍ കഥാഖ്യാനനൈപുണി വളര്‍ത്താനുളള ശില്പശാലയും ഒരുക്കി. കഥാഖ്യാനപാരമ്പര്യത്തിന്റെ മൂല്യം തിരിച്ചറിയാനും പഠന്നതിന്റെ ഉടമസ്ഥതാബോധം വികസിപ്പിക്കാനും കഥാസാഹിത്യകൃതികള്‍ പരിചയെപ്പെടാനും തെരഞ്ഞെടുക്കാനും അവതരണരീതി തീരുമാനിക്കാനുമെല്ലാം കഥോത്സവം അവസരമൊരുക്കി.

ഓരോ ഉത്സവം കഴിയുമ്പോഴും സമൂഹത്തില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും കുട്ടികളില്‍ നിന്നും ഫീഡ്ബാക്ക് ശേഖരിച്ചു. അതു വിശകലനം ചെയ്തു. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെടുത്താനായി ഉപയോഗിച്ചു (ഫീഡ് ബാക്ക് ശേഖരണം - അതൊരു ജനാധിപത്യ സ്വഭാവമാണ്. മറ്റുളളവരിലൂടെ നമ്മെക്കാണല്‍. ക്ലാസിനും സ്കൂളിനും അധ്യാപകര്‍ക്കും ഓരോ സന്ദര്‍ഭം കഴിയുമ്പോഴും സ്വയം മെച്ചപ്പെടാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആലോചിക്കാം )
കുട്ടികളുടെ ആത്മവിസ്വാസം വന്‍തോതില്‍ വര്‍ദ്ധിച്ചുവെന്നാണ് സ്കൂള്‍ അവകാശപ്പെടുന്നത്. വലിയസദസ്സിനു മുമ്പാകെ നിവര്‍ന്നു നിന്നു കാര്യങ്ങള്‍ അഴതരിപ്പിക്കാന്‍ അവര്‍ക്കു സങ്കോചമില്ലാതെയായി. വാചിക നൈപുണി വികസിച്ചു. അവതരണശേഷിയും. ആസൂത്രണവും നിര്‍വഹണവും വഴി അവര്‍ വിദ്യാഭ്യാസപ്രവര്‍ത്തകരാവുക കൂടി ചെയ്തു
വാര്‍ത്തകളില്‌ ഇങ്ങനെ-
Every year St. Mary’s hold a Story Telling Festival.  In preparation for this, the children read extensively to research material for the event.  They then have the opportunity to adapt stories or even write their own for the festival. "
St Mary's R.C. Primary Chipping

Thursday, December 27, 2012

ഇതാ ഒരു പുരോഗമന പാഠശാല

അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം -2
.................................................................................................................................................................
നൂതനമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അക്കാദമിക മികവു കൊണ്ടും പ്രദേശികസമൂഹം പഞ്ചനക്ഷത്ര ചിഹ്നം നല്‍കി ആദരിക്കുന്ന പാഠശാല. അതാണ് കാലിഫേര്‍ണിയയിലെ വിദ്യാലയം- ബര്‍ക്ക്വുഡ് ഹെഡ്ജ് സ്കൂള്‍. അറുപതു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം
കണ്‍സ്ട്രക്ടിവിസ്റ്റ് ദര്‍ശനം പിന്തുടരുന്ന സ്കൂള്‍ എന്ന നിലയില്‍ കേരളക്കാര്‍ക്ക് ചില പാഠങ്ങള്‍ നല്‍കാന്‍ ഈ വിദ്യാലയപരിചയപ്പെടുത്തല്‍ അവരുടെ അനുഭവങ്ങളുടെ പങ്കുവെക്കല്‍ സഹായിക്കും. ബര്‍ക്കിലി പ്രദേശത്തെ ആദ്യത്തെ ബഹുവംശീയവിദ്യാലയം. ചെറിയ ക്ലാസുകള്‍ , ഓരോ കുട്ടിയെയും കഴിവിന്റെ പരമാവധിയിലേക്കുയര്‍ത്താനുളള നിര്‍ബന്ധം, അക്കാദമിക കാര്യക്ഷമത
വിദ്യാലയം എന്നതു കുട്ടികളും അധ്യാപകരും കുടുംബങ്ങളും അടങ്ങുന്ന ചെറുസമൂഹമാണവര്‍ക്ക്.
പ്രവേശനനിരക്ക് വര്‍ദ്ധിക്കുന്നത് വിദ്യാലയമികവു മൂലം.
നൂറില്‍ താഴെ കുട്ടികള്‍
വിദ്യാലയത്തെക്കുറിച്ചുളള വിലയിരുത്തലുകള്‍ നെറ്റില്‍ നിന്നും വായിക്കാന്‍ കഴിയും .അതില്‍ ചിലത്.

ഒരു രക്ഷിതാവു് ഇങ്ങനെ കുറിച്ചു-
"ഓരോരുത്തരേയും പേരു ചെല്ലി വിളിക്കാന്‍ കഴിയും വിധം എല്ലാവര്‍ക്കും എല്ലാവരെയും അറിയാം. “
2
മറ്റൊരാള്‍ എഴുതി
"കുട്ടികളില്‍ സമ്മര്‍ദ്ദമുണ്ടാക്കി പഠനത്തിലേക്കു തളളിവിടുന്നതിനു പകരം അവരില്‍ വെല്ലുവിളിയുണര്‍ത്തുന്ന വിദ്യാലയം.ഗുണനപ്പട്ടികയും മറ്റും ഉരുവിട്ടു പഠിക്കുന്നതിനല്ല വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം. എന്റെ കുട്ടിക്ക് പഠനത്തില്‍ നല്ല താല്പര്യമുണ്ട്. അവന്‍ ലൈബ്രറിയില്‍ പോവുകയും പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു വായിക്കുയും ചെയ്യുന്നു. നമ്മുടെ ഭൂമിയുടെ കേന്ദ്രം എവിടെയാണെന്നവന്‍ ആരായുന്നു. പഠനം നന്നായി ആസ്വദിക്കുന്ന കുട്ടി.”
3
മറ്റൊരു പ്രതികരണം-
"എന്റെ മക്കള്‍ അവിടെ മൂന്നാം വര്‍ഷമാണ്. അവരുടെ അക്കാദമികവും സാമൂഹികവുമായ വളര്‍ച്ച വിലമതിക്കത്തക്കതാണ്. ചിന്തിക്കുന്നവരും സമര്‍പ്പണമനോഭാവമുളളവരുമാണ് അവിടുത്തെ അധ്യാപകര്‍. ക്രിയാതമകമായ രീതിയിലാണ് പഠിപ്പിക്കുന്നത്. ശരിക്കും ഈ വിദ്യാലയം തെരഞ്ഞെടുത്തത് ഏറ്റവും ശരിയായ തീരുമാനമായി ഞാന്‍ കരുതുന്നു.”

4
"സഹജമായ ജിജ്ഞാസയെ അംഗീകരിക്കുന്നതിനാല്‍ കണ്ടെത്തലിന്റെ ആഹ്ലാദം അറിയുന്ന കുട്ടികള്‍. എലിമെന്ററി തലത്തില്‍ നിന്നും നേടേണ്ടതൊക്കെ നേടുന്ന കുട്ടികള്‍. പിന്തുണയുടെയും തനിമയാര്‍ന്ന പഠനാനുഭവങ്ങളുടെയും കാര്യത്തില്‍ സമൃദ്ധം. ഞാന്‍ ഈ സ്കൂളിനെ വളരെ ഇഷ്ടപ്പെടുന്നു. കാരണം വംശവ്യത്യാസമില്ലാതെ എല്ലാവരെയും വ്യത്യസ്ത സാമ്പത്തിക വിഭാഗങ്ങളില്‍പെടുന്ന എല്ലാവരെയും ഈ വിദ്യാലയം ഉല്‍ക്കൊളളുന്നു. മറ്റു സ്വകാര്യവിദ്യാലയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തം. നിങ്ങള്‍ ഈ വിദ്യാലയം സന്ദര്‍ശിക്കുകയാണെങ്കില്‍ അതു ഫീല്‍ ചെയ്യും.”
(അവലംബം http://www.greatschools.org/)
നല്ല വാക്കു പറയിപ്പിക്കുക .ഏതൊരു വിദ്യാലയവും നേടുന്ന വലിയ അവാര്‍ഡ് അതുതന്നെ.
.വിദ്യാലയവിശേഷങ്ങള്‍ തുടരുന്നു.
പാരിസ്ഥിക,സാമൂഹിക പ്രശ്നങ്ങളില്‍ നായകത്വം വഹിക്കുന്ന ഈ വിദ്യാലയം ആഴത്തിലുളള പഠനം പ്രദാനം ചെയ്യുന്ന അതിന്റെ വികസിക്കുന്ന പാഠ്യപദ്ധതി കൊണ്ടു പേരുകേട്ടതാണ്. Alameda County യിലെ ഒന്നാംസ്ഥാനത്തുളള സ്കൂള്‍. പുരോഗമന പാഠശാല എന്നു വിളിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവരുടെ വാക്കുകള്‍ നോക്കൂ അവ പാഠ്യപദ്ധതിയോടും പഠനത്തോടും കുട്ടികളോടുമുളള അവരുടെ പരോഗമന നിലപാട് പ്രതിഫലിപ്പിക്കുന്നു.
Our constructivist philosophy is reflected in our dynamic and engaging integrated curriculum. The teachers at Berkwood Hedge are flexible and responsive to each student's learning style and needs. We nurture their social and emotional development as carefully as their academic growth. Above all, we strive to create an environment where all students feel safe, secure, and valued.”
ഓരോ കുട്ടിയുടെയും പഠനശൈലിയും ആവശ്യങ്ങളും കണക്കിലെടുക്കുന്നു എന്നു പറഞ്ഞാല്‍ അത് വിദ്യാലയപ്പെരുമ തന്നെ. നമ്മുടെ പല അധ്യാപകര്‍ക്കും മനസ്സിലാകാത്ത കാര്യം .പഴി പറഞ്ഞിരിക്കുന്നവര്‍ക്കു വഴിവെട്ടാനാകില്ല. ക്ലാസുകള്‍ കാടുപിടിച്ചു കിടക്കും.

വിദ്യാലയത്തിന്റെ ചുറ്റുമതിലിനകത്തായാലും പുറത്തായാലും 

രക്ഷിതാക്കള്‍ക്കു എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തം 

അനുവദിക്കുന്നു. എന്തിന് ക്ലാസുമുറിക്കുളളില്‍ പോലും.

സവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഏകേപനച്ചുമതലയും അവര്‍ക്കു തന്നെ.
Berkwood Hedge School's developmental curriculum is based on the understanding that children construct their knowledge of the world through hands-on, integrated, and active child-centered learning experiences. The strength of the Berkwood Hedge developmental curriculum is that it allows children to develop as creative participants in their own learning. Our teachers support this development across the cognitive, emotional, physical, social, and moral domains.”
അനുഭവസമ്പത്തും അന്വേഷകമനോഭാവവുമുളള അധ്യാപകര്‍.
കുട്ടികളുടെ ചിന്തയെ വെല്ലുവിളിക്കുന്ന അവര്‍ക്കും സ്വയം മുഴുകാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ശ്രദ്ധാലുക്കളാണ് അധ്യാപകര്‍. നിരന്തരം നടത്തുന്ന ആഴത്തിലുളള പഠനത്തിന്റെ ഫലമായാണ് അവര്‍ പാഠ്യപദ്ധതി രൂപപ്പെടുത്തുന്നത്.കുട്ടിയുടെ വ്യതിരിക്തമായ ആവശ്യത്തെ അഭിസംബോധന ചെയ്യുന്ന വൈവിധ്യമുളള പഠനേപകരണങ്ങള്‍ ഉപയോഗിക്കുന്നു. ഓരോ കുട്ടിയും എങ്ങനെ ചിന്തിക്കുന്നു എന്നുമനസ്സിലാക്കുക എന്നത് അധ്യാപകരുടെ പ്രധാന റോളാണ്.
The curriculum is active, so students engage in experimenting, drawing, writing, dramatizing, discussing, questioning, reading, building, and inventing. In this way, children are able to tap into a range of learning strategies and represent their thinking in many ways.”
കുട്ടിയുടെ കഴിവുകള്‍ വിലയിരുത്തുന്നത് എങ്ങനെ എന്നറിയേണ്ടേ?
പലതരത്തിലുളള സന്ദര്‍ഭങ്ങളെയും രീതികളെയും പ്രയോജനപ്പെടുത്തുന്നു. ഉദാഹരണമായി-
  • നിര്‍ദിഷ്ട പ്രവര്‍ത്തനങ്ങളിലെ കുട്ടിയുടെ പെര്‍ഫോമന്‍സ്
  • ക്ലാസില്‍ പഠനപ്രവര്‍ത്തനത്തില്‍ മുഴുകുമ്പോഴുളള അധ്യാപകരുടെ നിരീക്ഷണം
  • കുട്ടികളുടെ പ്രദര്‍ശനങ്ങള്‍ വിലയിരുത്തല്‍
  • മറ്റുളളവരുമായുളള ഇടപഴകലില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ സമാഹരിക്കല്‍
വിശകലനം ചെയ്യാനും പ്രവചിക്കാനും സൃഷ്ടിക്കാനുമൊക്കെ ഇടം നല്‍കുന്ന പ്രക്രിയയെ മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്യുന്ന വിദ്യാലയം.
Overall, we see children as competent, articulate, and curious about their world. Teachers create a safe learning environment that provides students with the appropriate level of challenge, while helping children to take on the responsibility for being creative learners who take pride in their growing abilities.”
പരിസ്ഥിതിസംരക്ഷണം, സാമൂഹികനീതിക്കു വേണ്ടി നിലകൊളളല്‍ എന്നിവയില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രതിബദ്ധത പുലര്‍ത്തുന്നു. സാംസ്കാരികവും വംശീയവും,പഠനശൈലീപരവും സാമ്പത്തികവും ലിംഗപദവീപരവുമായ എല്ലാ വിധ വൈവിദ്ധ്യത്തെയും മാനിക്കുന്നു.

We hold these values to be at the core of our mission: (click and read )

കഥോത്സവം

എല്ലാ പ്രായക്കാര്‍ക്കും വേണ്ടി എല്ലാ വര്‍ഷവും കഥോത്സവം നടത്തുന്ന വിദ്യാലയം.
ഈ വര്‍ഷത്തെ കഥോത്സവം ഒക്ടോബര്‍ പതിമൂന്നിനായിരുന്നുഒരു മണിമുതല്‍ അഞ്ചുവരെപ്രശസ്തരമായ കഥപറച്ചിലുകാരും പ്രാദേശിക കഥാവതാരകരും എത്തുംകഥ അവതരണം ഒരു ആവിഷ്കാരമാണ്പല രീതികള്‍ സ്വീകരിക്കുംവേഷച്ചമയങ്ങളോടെ ചിലര്‍ എത്തുംചിലരാകട്ടെ അബിനയത്തെ കൂട്ടുപിടിക്കുംരംഗസജ്ജീകരണവും ഉണ്ടാകുംഒന്നിലധികം പേര്‍ ചേര്‍ന്നുളള കൂട്ടു പ്രകടനവും ...കഥാഖ്യാനസാധ്യതകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും അത്ഭുതലോകത്തെത്തിക്കും.
ടിക്കറ്റ് വെച്ചാണ് പരിപാടിമുതിര്‍ന്നവര്‍ക്കു പത്തു ഡോളര്‍കുട്ടികള്‍ക്കു അഞ്ചും.

വിശകലനത്തിന് -

നമ്മുടെ നാട്ടില്‍ വിദ്യാലയങ്ങള്‍ക്കു സ്വാതന്ത്ര്യം കൊടുക്കാഞ്ഞതാണോ അന്വേഷണ സംസ്കാരം വളരാത്തതിന്റെ കാരണം ?

അധ്യാപകരുടെ മുന്‍കൈകള്‍ മാനിക്കപ്പെടാത്തതോ ?

വഴക്കമുള്ള കരിക്കുലം  എന്ന് ഭംഗി വാക്ക് പറയുകയും അത് അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണോ ?

അധ്യാപകരെ സൃഷ്ടാക്കലായി കാണാത്തതാണോ ?


അനുബന്ധം-


LEARNING SPECIALIST PROGRAM


Each classroom at Berkwood Hedge includes a Learning Specialist.
The role of the Learning Specialist is based on the knowledge and experience that there is great diversity in learning. The more that we know about how our students learn, the more we can support a positive and successful school experience.
The primary role of the Learning Specialists at Berkwood Hedge is to provide support to the classroom teachers and students by:
  • Providing resources to teachers and parents
  • Discussing students' individual needs with teachers and parents
  • Conducting classroom observations
  • Recommending classroom accommodations and curriculum modifications
  • Providing small group remediation
  • Administering in-house screenings
  • Suggesting outside referrals
  • Conferencing with parents, guardians, and/or other professionals
In grades K-2, the Learning Specialists work closely with the classroom teachers on developing foundational skills in reading and math.
In grades 3-5, the focus is on building upon these skills, dependent on the students' individual needs.
The Learning Specialists are able to help identify and understand children's unique profiles and to strategize ways for teachers to address a variety of individual learning needs in the classroom. At times, they work directly with children to support their success with curricular activities or to address underlying learning needs. They focus on the child's particular learning profile, always mindful of each child's areas of strength and individual learning styles.

Sunday, December 23, 2012

അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം

ആമുഖം
പ്രിയ സുഹൃത്തേ,
           ചൂണ്ടുവിരല്‍ പുതിയൊരു പരമ്പര ആരംഭിക്കുന്നു. 
ലോകത്തെ വിദ്യാഭ്യാസനൂതനാന്വേഷണ ശ്രമങ്ങള്‍  പരിചയപ്പെടുത്തുകയാണ്. 
  • കേരളത്തിലെ മാധ്യമങ്ങള്‍ അവരുടെ ചില അജണ്ടകള് നടപ്പിലാക്കാന്‍ വേണ്ടി ആഘോഷസ്വഭാവത്തോടെ വിദ്യാലയങ്ങളെ കൊണ്ടു പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുപ്പിക്കുന്നതിനു പരസ്പരം മത്സരിക്കുന്ന കാഴ്ച ഒരു വശത്ത്.
  • മൊത്തം കുട്ടികളുടെ നിലവാരം അശേഷം പരിഗണിക്കാതെ പ്രകടനാത്മക പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന മറ്റൊരു കൂട്ടം വിദ്യാലയങ്ങള്‍, 
  • ബോധനരീതികളില്‍ ധീരമായ ഇടപടെല്‍ നടത്തുന്ന ആരും ശ്രദ്ധിക്കാത്ത മറ്റൊരു വിഭാഗം അധ്യാപകര്‍.
 ചൂണ്ടു വിരല്‍  മൂന്നാം കൂട്ടരെ ആദരിക്കുന്നു. അവര്‍ ഒത്തു തീര്‍പ്പുകള്‍ക്കു വഴങ്ങുന്നില്ല.സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തും  പാഠ്യപദ്ധതിയുടെ പരിമിതികളെ സ്വന്തം സര്‍ഗാത്മകത കൊണ്ടു മറികടക്കും. അത്തരം അധ്യാപകരെ ലക്ഷ്യമിട്ടാണ് ഈ പരമ്പര ആരംഭിക്കുന്നത്
           ഈ പരമ്പര പ്രയോജനപ്പെടുമെന്നു തോന്നുന്നുവെങ്കില്‍ ഇ മെയില്‍ വിലാസമുളള താങ്കളുടെ അധ്യാപകസുഹൃത്തുക്കള്‍ക്ക് ലിങ്ക് അയച്ചു കൊടുത്ത് സംവാദാന്തരീക്ഷസൃഷ്ടിയില്‍ പങ്കാളിയാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
സസ്നേഹം
കലാധരന്‍
............................................................................................................

1.         Creative Competency Curriculum ('CCC')     

-Marsden Heights Community College-UK
 മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനനുയോജ്യരാകുന്ന സ്വതന്ത്ര -സര്‍ഗാതമക- ജിജ്ഞാസാഭരിത വദ്യാര്‍ഥികളെ
( independent, creative and inquisitive learners ) രൂപപ്പെടുത്തിയെടുക്കുന്നതിനു വേണ്ടിയാണ് വേറിട്ട പാഠ്യപദ്ധതി തയ്യാറാക്കാന്‍ ഈ സെക്കണ്ടറി  വിദ്യാലയം ശ്രമിച്ചത്.
            വിവരവിനിമയത്തിനു പ്രാധാന്യം നല്‍കുന്ന ദേശീയപാഠ്യപദ്ധതിയേക്കാള്‍ കൂടുതല്‍ വിശാലവും സന്തുലിതവും അവിസ്മരണീയവുമായ പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്കു പ്രധാനം ചെയ്യണമെന്നു അവര്‍ കരുതി.
           തുടക്കത്തില്‍ സാമൂഹികശാസ്ത്ര വി‍ഷയങ്ങളും ആവിഷ്കാരവിഷയങ്ങളും വിവരവിനിമയസാങ്കേതിക വിദ്യയും കോര്‍ത്തിണക്കാന്‍ തീരുമാനിച്ചു. ഏഴാം വര്‍ഷക്കാര്‍ക്ക്
(പാശ്ചാത്യനാടുകളില്‍ പ്രായമാണ് പഠിക്കുന്ന ക്ലാസിനെ സൂചിപ്പിക്കാന്‍ സാധാരണയായി സൂചിപ്പിക്കുക) ആഴ്ചയില്‍ എട്ടു മണിക്കൂര്‍ ഇത്തരം അനുഭവങ്ങള്‍. ഒരു അധ്യാപികയക്ക് ചുമതല. വിഷയാന്തരവും വിവിധാധ്യാപകാനുഭവപരവുമായ പ്രോജക്ടുകള്‍ ആസൂത്രണം ചെയ്തു.
  • താല്പര്യമുളള ഉളളടക്കം,
  • ബഹുമേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന നൈപുണികളുടെ പരിഗണന.
  • പഠനവിഷയങ്ങളേക്കാള്‍ പാഠ്യപദ്ധതിയുടെ പൊതു സത്തയ്ക്കു പ്രാധാന്യം കൊടുത്തു.
  • നേടേണ്ട നൈപുണികള്‍ക്കു ഫോക്കസ് നല്‍കി.
  • ഈ ചുവടുമാറ്റം അധ്യാപകരില്‍ വെല്ലുവിളിയുണര്‍ത്തി.
  • Exploration (History, Geography, RE) + Expression (Art, Music, Drama) +ICT
  • പ്രമേയാധിഷ്ടിതം( thematic)
  • ശേഷീവികസനലക്ഷ്യോന്മുഖം (competence-led )
  • സാമൂഹികവും വൈകാരികവുമായ നൈപുണികള്‍ക്കു പരിഗണന
രണ്ടാം വര്‍ഷത്തിലേക്കു കടന്നപ്പോള്‍ ഭാഷാവിഷയവും ഉള്‍പ്പെടുത്തി.
സംഗിതം വലിയൊരു ഉപകരണമാക്കി.
പഠനത്തെ ത്വരിതപ്പെടുത്തുന്നതിനു സഹായകമായ വിധം ഊഷ്മളവും മനസ്സിനെ ക്ഷണിക്കുന്നതുമായ സംഗീതാത്മകക്ലാസന്തരീക്ഷം .അപരാഹ്നഗാനാലാപനവെളളിയാഴ്ചകള്‍.
ആഴ്ചയില്‍ പന്ത്രണ്ടു മണിക്കൂര്‍ നീക്കി വെച്ചു.
ഓരോ ടേമിലും മൂന്നു വിശാലപ്രമേയത്തെ അടിസ്ഥാനമാക്കി നിരന്തരം രൂപപ്പെട്ടുവരുന്ന ( evolving ) പാഠ്യപദ്ധതി .
ലോകാവബോധസൃഷ്ടിക്കു വേണ്ടി വിഷയാതീതമാനം നല്കി.
നമ്മുടെ വര്‍ത്തമാനകാലസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളും പ്രശ്നങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കി.
നിരന്തരം വികസിച്ചു വരുന്ന പാഠ്യപദ്ധതിയുടെ വിജയത്തിന് അതിനോടുളള പ്രതികരണങ്ങളും (reflection) വിലയിരുത്തലുകളും (evaluation )അനുരൂപീകരണങ്ങളും (adaptation )അനിവാര്യമാണ്.
മൃദുനൈപുണികളുടെ(soft skills) വികാസം വിലയിരുത്തല്‍ പ്രയാസകരമായിരുന്നു. വ്യക്തിഗതനൈപുണികള്‍ വിലയിരുത്തുന്നതിനുളള മാര്‍ഗങ്ങള്‍ അന്വേഷിച്ചു.
അതിനായി സ്വയം വിലയിരുത്തലും പരസ്പരവിലയിരുത്തലും പ്രോത്സാഹിക്കപ്പെട്ടു.
ചിന്തയെക്കുറിച്ചുളള ചിന്ത (metacognition )എല്ലാ വാരാദ്യത്തിലും ഒരു പ്രധാന സെഷനായി.
കുട്ടികള്‍ അവരുടെ വ്യക്തിവികാസവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ പുനരാലോചനയ്ക്കു വിധേയമാക്കി. തടസ്സങ്ങള്‍ ,പ്രശ്നങ്ങള്‍,ശീലങ്ങള്‍ ഒക്കെ വിശകലനം ചെയ്തു.
ഓരോ പ്രോജക്ട് തീരുമ്പോഴും കുട്ടികള്‍ വിലയിരുത്തലിനു വിധേയമാവുകയും മെച്ചപ്പടുത്തേണ്ടവ സംബന്ധിച്ച ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തു.
നിരന്തരാവലേകനാസൂത്രണയോഗങ്ങള്‍,
അന്വേഷണാത്മക വിദ്യാലയമായി സ്വയം മാറുന്നതിനുളള തീവ്രശ്രമം.

ഈ വിദ്യാലയത്തെക്കുറിച്ച്  വന്ന വാര്‍ത്ത വായിക്കൂ.

"The school has a Communication faculty covering English, modern foreign languages and media studies, a Discovery faculty for maths and science and an Exploration faculty which includes RE, history, geography and citizenship.
An Expression faculty teaches art, music, drama, PE while the Realisation faculty deals with technology, ICT and business studies."
By Nafeesa Shan, Reporter




കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍
ആകെ 714 വിദ്യാര്‍ഥികള്‍
വംശക്കൂട്ടര്‍
പ്രത്യേകപരിഗണനക്കൂട്ടര്‍
22% വെളളക്കാര്‍ (ബ്രിട്ടീഷ്)21% of the student population are on the SEN register
78% മറ്റുളളവര്‍
 ഏഷ്യന്‍ വംശജര്‍)
25% of the student population eligible for free school meals

ഇത്തരം കുട്ടികളെ ഒഴിവാക്കുന്നില്ല ഈ വിദ്യാലയം.

അനുബന്ധം-
വിദ്യാലയത്തിന്റെ ഇന്‍സ്പെക്ഷന്‍ യു കെയില്‍ എങ്ങനെ എന്നറിയണ്ടേ? ഇതാ ഈ വിദ്യാലയം വിലയിരുത്തിയതിന്റെ റിപ്പോര്‍ട്ട നെറ്റില്‍ ലഭ്യമാണ്. കേരളത്തില്‍ ഏതെങ്കിലും ഒരു വിദ്യാഭ്യാസ ഓഫീസര്‍ ഇത്തരം ഒരു റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിനെക്കുറിച്ചാലോചിക്കാമോ? അങ്ങനെ തയ്യാറാക്കിയാല്‍ തന്നെ അതു പരസ്യപ്പെടുത്താന്‍ അനുവദിക്കുമോ? സുതാര്യമാകാന്‍ തയ്യാറല്ലാത്ത സംസ്കാരം. റിപ്പോര്‍ട്ട് പരിചയപ്പെടൂ.
click here..