2020 അവസാനിക്കുന്ന ദിവസം സന്ധ്യ കഴിഞ്ഞപ്പോൾ കലവൂർ ഹൈസ്കൂളിലെ എലിസബത്ത് ടീച്ചർ വിളിച്ചു. അഭിമാനമുള്ള ഒരു കാര്യം പറയാനാണ് .
"എന്താ ടീച്ചറെ പറയൂ? "
"എൻ്റെ ആറ് സി ക്ലാസിലെ എല്ലാവരും A, B ഗ്രേഡുകളിലായി. നാളെ അതിൻ്റെ വിജയപ്രഖ്യാപനമാണ്. " ടീച്ചർ അതിൻ്റെ വിശദാംശങ്ങൾ പറഞ്ഞു. വാക്കുകളിൽ ആവേശം.
അൽപം കഴിഞ്ഞപ്പോൾ
സ്കൂളിലെ എസ്എം സി ചെയർമാൻ മോഹനദാസിൻ്റെ ഫോൺ
" സ്കൂളിലെ പുതുവർഷത്തുടക്കം പുതുമകളോടെയാ" എന്ന ആമുഖത്തോടെ അദ്ദേഹം കലവൂർ ഹൈസ്കൂളിലെ ഗവേഷണാത്മക പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് പറഞ്ഞു.















