ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, January 31, 2020

കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)

6. പിയാഷെ ( വൈജ്ഞാനിക വികാസം ), ജ്ഞാനനിര്‍മിതിവാദം

വൈജ്ഞാനിക വികാസ സിദ്ധാന്തം ആവിഷ്കരിച്ചത്?
    A) ജീന്‍ പിയാഷെ
    B) ഏബ്രഹാം മാസ്ലോ
    C) വില്യം ജയിംസ്
    D) റോബര്‍ട്ട് ഗാഗ്നെ
ജ്ഞാനനിര്‍മിതി വാദത്തിന്റെ ഉപജ്ഞാതാവ്
    A) ഫ്രോയിഡ്
    B) പീയാഷെ
    C) വൈഗോഡ്സ്കി
    D) വെര്‍ത്തിമര്‍
മനുഷ്യൻ തൻറെ അനുഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും അറിവ് നിർമ്മിക്കുമെന്ന ഒരു മനശാസ്ത്ര തത്ത്വമാണ് ജ്ഞാനനിർമ്മിതിവാദം. ജ്ഞാതൃവാദത്തിന്റെ പ്രധാനവക്താവ് ജീന്‍ പിയാഷെയാണ് ( സാമൂഹിക ജ്ഞാനനിര്‍മിതിവാദവുമായിീ ബന്ധപ്പെട്ടാണ് വൈഗോഡ്സ്കി)
പിയാഷെയുമായി ബന്ധപ്പെട്ടുളള കാര്യങ്ങളെ രണ്ടായി തിരിക്കാം.
1) പിയാഷെ പഠനത്തെക്കുറിച്ച് മുന്നോട്ട് വെച്ച കാഴ്ചപ്പാട്
2) പിയാഷെ വികാസവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കാര്യങ്ങള്‍
        പിയാഷെ വികാസവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കാര്യങ്ങളാണ് കെ ടെറ്റിന് കൂടുതല്‍ വന്നിട്ടുളളത്. ആയതിനാല്‍ ആദ്യം അത്‍ നോക്കാം.

പിയാഷെയുടെ അഭിപ്രായത്തില്‍ വൈജ്ഞാനിക വികാസം നടക്കുന്നതിന്റെ ശരീയായ ക്രമം ഏത്

    A) ഇന്ദ്രിയ ചാലകഘട്ടം-- മൂര്‍ത്ത മനോവ്യാപാരഘട്ടം, ഔപചാരിക മനോവ്യാപാര ഘട്ടം,പ്രാഗ് മനോവ്യാപാരഘട്ടം
    B) ഇന്ദ്രിയ ചാലകഘട്ടം-പ്രാഗ് മനോവ്യാപാരഘട്ടം- മൂര്‍ത്ത മനോവ്യാപാരഘട്ടം, ഔപചാരിക മനോവ്യാപാര ഘട്ടം,
    C) ഇന്ദ്രിയ ചാലകഘട്ടം-ഔപചാരിക മനോവ്യാപാര ഘട്ടം,പ്രാഗ് മനോവ്യാപാരഘട്ടം- മൂര്‍ത്ത മനോവ്യാപാരഘട്ടം
    D) ഇന്ദ്രിയ ചാലകഘട്ടം-പ്രാഗ് മനോവ്യാപാരഘട്ടം- ഔപചാരിക മനോവ്യാപാര ഘട്ടം,മൂര്‍ത്ത മനോവ്യാപാരഘട്ടം,
വിവിധ വൈജ്ഞാനിക വികാസഘട്ടങ്ങള്‍ ഉണ്ട്. ഇന്ദ്രിയ ചാലകഘട്ടം-പ്രാഗ് മനോവ്യാപാരഘട്ടം- മൂര്‍ത്ത മനോവ്യാപാരഘട്ടം- ഔപചാരിക മനോവ്യാപാര ഘട്ടം എന്നാണ് അതിന്റെ ക്രമം.
    • ഓരോ ഘട്ടത്തിലും പ്രത്യേക രീതിയിലാണ് കുട്ടി ചിന്തിക്കുന്നത്. അതിനാല്‍ അവ അധ്യാപകര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഓരോന്നും വിശദീകരണവും ചോദ്യങ്ങളും സഹിതം ചുവടെ നല്‍കുന്നു.
    • ഇന്ദ്രിയശ്ചാലകഘട്ടം- ജനനം മുതല്‍ രണ്ടു വയസ് വരെ. ഇന്ദ്രിയ സംവേദനങ്ങളും ശരീര ചലനങ്ങളുംകൊണ്ട് ലോകത്തോട് പ്രതികരിക്കുന്നു. വസ്തുസ്ഥിരതാ ബോധം വികസിക്കുന്നു ( ഒബ്ജക്ട് പെര്‍മനന്‍സ്) ഒരു വസ്തു കണ്‍വെട്ടത്തു നിന്നു മാറിയാലും അത് നിലനില്‍ക്കുന്നുണ്ടെന്ന ധാരണയാണ് വസ്തുസ്ഥിരത (Object permanence is a child's understanding that an object continues to exist even though they cannot see or hear it.) ഇനി ചുവടെയുളള ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുക
പിയാഷെയുടെ അഭിപ്രായത്തില്‍ ഏതു വികാസഘട്ടത്തിലാണ് ഒബജക്ട് പെര്‍മനനന്‍സ് എന്ന ബോധം വികസിക്കുന്നത്?
    A) ഇന്ദ്രിയ ചാലകഘട്ടം
    B) മൂര്‍ത്തമനോവ്യാപാരഘട്ടം
    C) ഔപചാരിക മനോവ്യാപാരഘട്ടം
    D) പ്രാഗ് മനോവ്യാപാരഘട്ടം
പ്രാഗ് മനോവ്യാപാരഘട്ടം-മനോവ്യാപാര പൂര്‍വഘട്ടം എന്നും പറയും. രണ്ടു മുതല്‍ ഏഴു വയസ് വരെയാണിത്.
പിയാഷെയുടെ അഭിപ്രായത്തില്‍ ജീവനില്ലാത്തവയ്കും ജീവനുളളവയുടെ ഗുണങ്ങളുണ്ട് എന്ന് കുട്ടികള്‍ സങ്കല്പിക്കുന്ന ഘട്ടം ( PSC 2017)
    A) അമൂര്‍ത്ത ചിന്തനഘട്ടം ( ഫോര്‍മല്‍ ഓപ്പറേഷണല്‍)
    B) ഇന്ദ്രിയചാലകഘട്ടം
    C) പ്രാഗ് മനോവ്യാപാര ഘട്ടം ( പ്രീ ഓപ്പറേഷണല്‍)
    D) മൂര്‍ത്ത ചിന്തനഘട്ടം ( കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍)
പ്രാഗ് മനോവ്യാപാരഘട്ടത്തിന്റെ സവിശേഷതകള്‍?
    • സചേതന ചിന്ത ( വസ്തുക്കളില്‍ ജീവികളുടെ പ്രത്യേകതകള്‍ ആരോപിക്കല്‍)
    • അഹം കേന്ദ്രിത ചിന്ത-സ്വന്തം വീക്ഷണകോണിലൂടെ മാത്രം കാണുന്നു.
മൂന്നാമത്തെ ഘട്ടമാണ് മൂര്‍ത്ത മനോവ്യാപാരഘട്ടം. മനോവ്യാപാരമെന്നാല്‍ ചിന്ത , മാനസിക പ്രക്രിയ എന്നര്‍ഥം. ഏഴു മുതല്‍ പതിനൊന്നു വയസ് വരെ. മൂര്‍ത്ത വസ്തുക്കളെ ആസ്പദമാക്കി മാത്രം ചിന്ത നടക്കുന്നു എന്നതിനാലാണ് ഈ പേര് ലഭിച്ചത്. ലോവര്‍ പ്രൈമറി തലത്തിലെ കുട്ടികള്‍ക്ക് അമൂര്‍ത്തമായ ആശയതലമുളള പാഠഭാഗങ്ങള്‍ ഗ്രഹിക്കാന്‍ പ്രയാസമാണ് എന്നു ചുരുക്കം.  ഈ ഘട്ടത്തിലെ സവിശേതകള്‍
    • ഒന്നിലേറെ സവിശേഷതകളെ ഏകോപ്പിച്ച് നിഗമനത്തിലെത്താനാകുന്നു
    • ദൂരം , വേഗം, സമയം എന്നിവയെക്കുറിച്ചുളള അടിസ്ഥാന ധാരണകള്‍ രൂപീകരിക്കുന്നു
    • ഒന്നിലേറെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് തരംതിരിക്കാന്‍ കഴിയുന്നു
എട്ടു വയസായ അഹമ്മദിന് വസ്കുക്കളെ അതിന്റെ വലുപ്പത്തിനനുസരിച്ച് ക്രമീകരിക്കാവുനാകും. പിയാഷെയുടെ അഭിപ്രായത്തില്‍ അഹമ്മദിനുളള കഴിവാണ്
    A) റിവേഴ്സിബിലിറ്റി
    B) ശ്രേണീകരണം
    C) സ്ഥിരത
    D) സന്തുലീകരണം
ഒരിക്കല്‍ പിയാഷെ പശുക്കളും കുതിരകളുമുളള ഒരു ചിത്രം കാണിച്ചിട്ട് ഈ ചിത്രത്തില്‍ പശുക്കളാണോ‍ മൃഗങ്ങളാണോ കൂടൂതല്‍ എന്നു ചോദിച്ചു. ആറു വയസുകാരായ കുട്ടികള്‍ പശുക്കളാണ് എന്നുത്തരം പറഞ്ഞു. ഇതേ പോലെ കുട്ടികളില്‍ പരീക്ഷണങ്ങള്‍ നടത്തിയാണ് ഓരോ ഘട്ടത്തിലെയും ചിന്താരീതി അദ്ദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ രണ്ട് ആശയങ്ങള്‍ നോക്കുക.
    • കണ്‍സര്‍വേഷന്‍-ഏതെങ്കിലും ഒരു വസ്തു രൂപാന്തരണത്തിന് വിധേയമാക്കിയാലും അവയ്ക് പഴയ അളവ് തന്നെയുണ്ടെന്ന ധാരണ .  (Conservation refers to a logical thinking ability that allows a person to determine that a certain quantity will remain the same despite adjustment of the container, shape, or apparent size)

    • പ്രത്യാവര്‍ത്തനം ( റിവേഴ്സിബിലിറ്റി)  തിരിച്ചു ചിന്തിക്കാനുളള കഴിവെന്നു പറയാം. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം നിനക്ക് ഒരു സഹോദരനുണ്ടോ? ഉണ്ട്. നിന്റെ സഹോദരന് ഒരു സഹോദരനുണ്ടോ? ഉണ്ട് എന്നു പറയുകയാണെങ്കില്‍ പ്രത്യാവര്‍ത്തനശേഷിയുണ്ട്. 3+2=5, എന്നു അറിയാവുന്ന കുട്ടിയോട് 5 – 3 = എത്രയെന്നു ചോദിച്ചാല്‍ 2 എന്നു പറയാന്‍ കഴിഞ്ഞാല്‍ പ്രത്യാവര്‍ത്തനശേഷിയുണ്ട്.
ഇനി ചോദ്യങ്ങള്‍ പരിശോധിക്കാം
നാല് അമ്പത് പൈസ ചേര്‍ന്നാല്‍ രണ്ടു രൂപയാകും എങ്കില്‍ രണ്ടു രൂപയില്‍ എത്ര അമ്പതുപൈസയുണ്ട് എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ പ്രയാസപ്പെടുന്ന കുട്ടി പിയാഷെയുടെ പ്രാഗ്മനോവ്യാപാരഘട്ടത്തില്‍ ഏതു പരിമിതിയാണുളളത്? ( PSC 2017)
    A) പ്രത്യാവര്‍ത്തന ചിന്ത
    B) പ്രതീകാത്മക ചിന്തനം
    C) കണ്‍സര്‍വേഷന്‍
    D) സചേതനചിന്ത
എട്ടാം ക്ലാസില്‍ പഠിക്കുന്ന അനുവിന് രസതന്ത്രത്തിലെ സമവാക്യങ്ങള്‍ സമീകരിക്കുന്നതിന് മിക്കപ്പോഴും പ്രയാസം നേരിടുന്നു. പിയാഷെയുടെ സിദ്ധാന്തമനുസരിച്ച് അവന് ഏതു ന്യൂനതയാണുളളത്?
    A) വസ്തുസ്ഥിരത
    B) കണ്‍സര്‍വേറ്റിസം
    C) പ്രത്യാവര്‍ത്തന ചിന്ത
    D) യുക്തിപരമായ ചിന്ത
 മൂര്‍ത്തമനോവ്യാപാരഘട്ടം കഴിഞ്ഞുളളതാണ് ഔപചാരിക മനോവ്യാപാരഘട്ടം. പന്ത്രണ്ട് വയസുമുതലാണിത്. അമൂര്‍ത്തമായ ചിന്തയ്കുളള കഴിവ് നേടുന്നത് ഈ ഘട്ടത്തിലാണ്. അതിനാലാണ് അപ്പര്‍പ്രൈമറി തലത്തില്‍ പ്രപഞ്ചം, ആറ്റം, ആള്‍ജിബ്ര തുടങ്ങിയ അമൂര്‍ത്ത ആശയങ്ങള്‍ ആരംഭിക്കുന്നത്.

ബൗദ്ധിക വികാസത്തെക്കുറിച്ചുളള പിയാഷെയുടെ സിദ്ധാന്തം പ്രധാനമായും
    A) ഇന്ദ്രിയ ചാലകവികാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചാണ്
    B) ചിന്താശേഷീ വികാസത്തെക്കുറിച്ചാണ്
    C) തെറ്റായ ചിന്തകളെ ശരിയായ വഴിയിലേക്ക് നയിക്കാനുളള ചികിത്സയെക്കുറിച്ചാണ്
    D) വളരുന്ന കുട്ടിയില്‍ സാമൂഹിക ലോകം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ്
ഭാഗം രണ്ട്
പഠനത്തെക്കുറിച്ചുളള പിയാഷെയുടെ ആശയങ്ങള്‍  പരിശോധിക്കാം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍
        ◦ കുട്ടി ഏകാകിയായ ഗവേഷകയാണ്
        ◦ പഠനപ്രക്രിയയില്‍ അധ്യാപകന്റെ പങ്ക് പരിമിതമാണ്
        ◦ പഠനം എന്നത് അനുരൂപീകരണ പ്രക്രിയയാണ് . (ജീവികള്‍ ചുറ്റുപാടുമായി ശാരീരികമായി പൊരുത്തപ്പെടുന്നതു പോലെ മാനസികമായും പൊരുത്തപ്പെടുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പ്രക്രിയയാണ് അനുരൂപീകരണം (adaptation).)
        ◦ ആന്തരിക പ്രചോദനം പഠനത്തിലേക്ക് നയിക്കുന്നു
        ◦ സന്തുലനാവസ്ഥ ( ഒരു വ്യക്തി ബൗദ്ധികമായ പ്രശ്നങ്ങളും വെല്ലുവിളികളും സംശയങ്ങളും നേരിടുമ്പോള്‍ വൈജ്ഞാനികഘടനയില്‍ ഒരു അസന്തുലിതാവസ്ഥ (disequilibrium) ഉടലെടുക്കുന്നു. ഈ അസന്തുലിതാവസ്ഥ ഇല്ലാതാവണമെങ്കില്‍ പ്രസ്തുതപ്രശ്നം പരിഹരിക്കപ്പെടണം. ഇത് രണ്ടുതരത്തില്‍ നടക്കാമെന്ന് പിയാഷെ പറയുന്നു. ഒന്നാമത്തെ മാര്‍ഗം നിലവിലുള്ള അറിവുപയോഗിച്ച് പ്രശ്നപരിഹരണം നടത്തലാണ്. അതിനു സാധ്യമല്ലെങ്കില്‍ പുതിയ വിജ്ഞാനം സൃഷ്ടിച്ചുകൊണ്ട് പ്രശ്നപരിഹരണം ഉണ്ടാക്കണം. ) കുട്ടികളില്‍ വൈജ്ഞാനിക അസന്തുലിതാവസ്ഥ ഉണ്ടാക്കും വിധം പഠനപ്രശ്നങ്ങള്‍ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്. സമാനമായ ആശയം ബ്രൂണര്‍ പറഞ്ഞതുകൂടി നോക്കുക.
        ◦ സ്കീമ -പഠിതാവിന്റെ മനസ്സില്‍ ഇപ്രകാരം സൃഷ്ടിക്കപ്പെട്ട അനവധി അറിവുകളുണ്ട്. ഓരോ അറിവിനെയും ഓരോ സ്കീമ എന്നു വിളിക്കുന്നു. അനവധി സ്കീമകള്‍ ചേരുമ്പോഴാണ് വിജ്ഞാനഘടനകള്‍ (schemes) ഉണ്ടാവുന്നത്.
        ◦ സ്വാംശീകരണം -വൈജ്ഞാനിക ഘടനയില്‍ പുതിയ വിജ്ഞാനശകലങ്ങള്‍ ഉള്‍ച്ചേരുന്ന പ്രക്രിയയാണ് സ്വാംശീകരണം (assimilation)
        ◦ സംസ്ഥാപനം- പുതിയ അറിവ് വൈജ്ഞാനികഘടനെ പുതുക്കുകയും വൈജ്ഞാനിക ഘടനയുടെ ഭാഗമാവുകയും ചെയ്യും. അത് സ്ഥാപിക്കപ്പെടും. അതിനെയാണ് സംസ്ഥാപനം (accommodation)  എന്നു പറയുന്നത്.
        ◦ അനുരൂപീകരണവും സമായോജനവും
        ◦ പരിപക്വനം, അനുഭവങ്ങള്‍, സാമൂഹിക പരിസ്ഥിതി, സന്തുലനാവസ്ഥ

 അനുബന്ധം
 കുട്ടിയുടെ മുന്നില്‍ വെച്ച് തുല്യ അളവ് വെളളം എടുത്തു. എന്നിട്ട്  വണ്ണം കുറഞ്ഞ നീളമുളള ഒരു പാത്രത്തിലേക്ക് അതില്‍ ഒരു പാത്രത്തിലെ വെളളം പകര്‍ന്നു. ഉയരം നോക്കി കുട്ടി കൂടുതല്‍ ജലം വണ്ണം കുറഞ്ഞ പാത്രത്തിലാണെന്നു പറയുന്നു. മനസില്‍ മുന്‍ അനുഭവം വെച്ച് പുതിയ സന്ദര്‍ഭത്തില്‍ പ്രയോഗിക്കുന്നില്ല.
ഘട്ടങ്ങള്‍
സവിശേഷതകള്‍
ഇന്ദ്രിയശ്ചാലക ഘട്ട
0-2
ഇന്ദ്രിയാനുഭവങ്ങളും ചലനാനുഭവങ്ങളും ഉപയോഗിച്ച് വൈജ്ഞാനിക വികാസം
1.അനിശ്ചാഘട്ടം ( തന്റെ ഇശ്ച അനുസരിച്ചല്ലാതെ പ്രതികരിക്കല്‍)
2.വര്‍ത്തുളഘട്ടങ്ങള്‍- ഒരേ പ്രവര്‍ത്തനം അതേ പോലെ ആവര്‍ത്തിക്കുന്നതിനാല്‍ ( സന്തോഷം നല്‍കുന്നവ, ഫലം ആഗ്രഹിച്ച്, വസ്തുസ്ഥിരത-കണ്‍വെട്ടത്തു നിന്നു മറഞ്ഞാലും അതുണ്ടെന്ന് ത്രിതീയവര്‍ത്തുള ഘട്ടത്തില്‍ ധാരണ
3. മാനസിക പ്രതിനിധാനഘട്ടം ( ചിന്താപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍, ഓര്‍ത്തുപറയല്‍..




മനോവ്യാപാരപൂര്‍വഘട്ടം
2-7
പ്രതീകാത്മകമായ ചിന്തനം ( തലയിണയെ കുട്ടിയായി സങ്കല്പിക്കും
ജീവികളുടെ പ്രത്യേകതകള്‍ വസ്തുക്കളില്‍ ആരോപിക്കല്‍
അഹംകേന്ദ്രിത ചിന്ത ( തന്റെ വീക്ഷണകോണില്‍ മാത്രം എല്ലാം കാണുന്നു. മറ്റുളളവരും അങ്ങനെ തന്റെതന്നെ രീതിയിലുളള കാഴ്ചയാണ് കാണുന്നതെന്ന വിചാരം )

പ്രത്യാവര്‍ത്തനത്തിന് കഴിയില്ല.




മൂര്‍ത്ത മനോവ്യാപാരഘട്ടം
7-11
വിവിധ സവിശേഷതകള്‍ ഏകോപിപ്പിച്ച് ചിന്തിക്കും
പ്രത്യാവര്‍ത്തനശേഷി കൈവരും
ബാഹ്യരൂപത്തില്‍ വ്യത്യാസം വരുത്തിയാലും അതേ അളവ് എന്നു പറയും
തരംതിരിക്കാനുളള കഴിവ്, ക്രമീകരിക്കാനുളള കഴിവ്
യുക്തിചിന്ത
സമയം, ദൂരം, വേഗത എന്നിവയുമായി ബന്ധപ്പെട്ട ധാരണകള്‍
ഔപചാരിക മനോവ്യാപാര ഘട്ടം
11-
അമൂര്‍ത്തമായി ചിന്തിക്കും, സാമാന്യവത്കരണം, യുക്തിചിന്തനം, പരികല്പനരൂപീകരിക്കും, സങ്കീര്‍ണമായ മനോവ്യാപാരങ്ങള്‍, നാനാവശങ്ങളും അപഗ്രഥിക്കും

https://www.simplypsychology.org/piaget.html

സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

Wednesday, January 29, 2020

കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിതി വാദം)


5. സാമൂഹിക ജ്ഞാനനിര്‍മിതി വാദം-ബ്രൂണര്‍, വൈഗോഡ്സ്കി
എല്ലാ വിഷയങ്ങളിലും സാമൂഹികജ്ഞാനനിര്‍മിതി വാദം പരിഗണിക്കുന്നുണ്ട്.ബ്രൂണറും വൈഗോഡ്സ്കിയും ഏറ്റവും പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നതു മാത്രമല്ല നിലവിലുളള പാഠ്യപദ്ധതി ഇവരുടെ ആശയങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ചതാണ് എന്നതും കാരണമാണ്. ഇതുവര ചര്‍ച്ച ചെയ്തവയില്‍ കെ ടെറ്റ് പഠനസഹായി രണ്ട് ഒഴികെ എല്ലാം നന്നായി സ്വാംശീകരിക്കണം. കാരണം എല്ലാ വിഷയങ്ങളിലും മനശാസ്ത്രത്തിലും പരിഗണിക്കപ്പെടും എന്നതു തന്നെ. പഠനസഹായികള്‍ പ്രാധാന്യം കണക്കിലെടുത്തുളള മുന്‍ഗണനാക്രമത്തിലാണ് അവതരിപ്പിക്കുന്നത് .ഈ അധ്യായം കൂടി സ്വാംശീകരിച്ചാല്‍ പത്തു മാര്‍ക്ക് ഉറപ്പായും നേടിയിരിക്കും.
നാം ഇതുവരെ ചര്‍ച്ച ചെയ്തതും സാധ്യതാസ്കോറും
  • ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം (2-3)
  • ബുദ്ധി (2)
  • വിലയിരുത്തല്‍ (2-3)
  • ദിനാചരണങ്ങള്‍ (1)
    ഈ അധ്യായത്തിലെ വിഷയത്തെ ആധാരമാക്കി രണ്ടു മുതല്‍ മൂന്നുവരെ സ്കോറിന് ചോദ്യങ്ങള്‍ ഉണ്ടാകാം
സാമൂഹിക ജ്ഞാനനിര്‍മിതി വാദം-ബ്രൂണര്‍
1. അമ്മയെ എനിക്കിഷ്ടമാണ്, അമ്മയാണ് ദൈവം, അമ്മ എനിക്ക് പാലുതരും തുടങ്ങിയ പ്രയോഗങ്ങളിലൂടെ അമ്മ എന്ന ആശയം കുട്ടികളിലെത്തിക്കുന്നത് ഏത് രീതിയാണ് ( PSC 2017)
  1. ആവര്‍ത്തനം
  2. ഓര്‍മ
  3. ചാക്രികാരോഹണം
  4. സഹവര്‍ത്തിതം
2. ബ്രൂണറുടെ വൈജ്ഞാനിക വികാസഘട്ടങ്ങളുടെ ക്രമം കണ്ടെത്തുക ( PSC 2017) (2018 June)
  1. പ്രതിരൂപാത്മകഘട്ടം, ബിംബനഘട്ടം, പ്രവര്‍ത്തനഘട്ടം
  2. പ്രവര്‍ത്തനഘട്ടം, ബിംബനഘട്ടം, പ്രതിരൂപാത്മകഘട്ടം
  3. ബിംബനഘട്ടം, പ്രതിരൂപാത്മകഘട്ടം, പ്രവര്‍ത്തനഘട്ടം
  4. പ്രവര്‍ത്തനഘട്ടം, പ്രതിരൂപാത്മകഘട്ടം, ബിംബനഘട്ടം
ബ്രൂണര്‍ ആശയരൂപീകരണത്തിന് ചില ഘട്ടങ്ങള്‍ നിര്‍ദേശിക്കുകയുണ്ടായി.
  1. പ്രവര്‍ത്തനഘട്ടം (enactive stage) - ഈ ഘട്ടത്തില്‍ മൂര്‍ത്തവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള  പ്രവര്‍ത്തനങ്ങളാണ് നടത്തുക
  2. രൂപാത്മകഘട്ടം (iconic stage) - അടുത്ത ഘട്ടത്തില്‍ ചിത്രങ്ങള്‍, മോഡലുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആവാം.
  3. പ്രതീകാത്മകഘട്ടം (symbolic stage) - മുന്‍പറഞ്ഞ രണ്ടുഘട്ടങ്ങളും പിന്നിട്ടുകഴിഞ്ഞ നിലയ്ക്ക് ഇനി ആശയരൂപീകര​ണത്തിലേക്കു കടക്കാം. നിര്‍വചനം, പ്രതീകങ്ങള്‍, സൂത്രവാക്യങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ ആശയം രൂപപ്പെടുത്താം
ഗണിതത്തില്‍ E,L,P, S എന്ന ആശയരൂപീകരണഘട്ടങ്ങള്‍ക്ക് ബ്രൂണറുടടെ ഈ ആശയവുമായി ബന്ധമുണ്ട്. Lഒഴിവാക്കി പരിശോധിക്കാം. എന്താണ് ELPS?
ഗണിതാശയ രൂപീകരണഘട്ടങ്ങള്‍-ELPS
  1. E – Experience with physical objects, ( വസ്തുക്കളുപയോഗിച്ചുളള പ്രവര്‍ത്തനാനുഭവം)
  2. L – spoken Language that describes the experience, ( അനുഭവത്തെ ഭാഷയിലൂടെ അവതരിപ്പിക്കല്‍)
  3. P – pictures that represent the experience, ( ചിത്രങ്ങളുപയോഗിച്ചുളള അനുഭവം)
  4. S – written symbols that generalise the experience. ( പ്രതീകങ്ങള്‍ ഉപയോഗിക്കല്‍- സംഖ്യകള്‍)
3. സര്‍പ്പിള പാഠ്യപദ്ധതിയുടെ ഉപജ്ഞാതാവ് ആര്? (KTET2019) ( ചാക്രികം എന്നതിന്റെ മറ്റൊരു പേരാണ് സര്‍പ്പിളം. തെറ്റിദ്ധാരണ വേണ്ട)
  1. ബ്രൂണര്‍
  2. സ്കിന്നര്‍
  3. വാട്സണ്‍
  4. ഗാര്‍ഡ്നര്‍
4) ആശയാദാന മാതൃകയുടെ വക്താവ് ആരാണ് (2018 June)
  1. വൈഗോഡ്സ്കി
  2. ചോംസ്കി
  3. ബ്രൂണര്‍
  4. ഗാര്‍ഡ്നര്‍
ബ്രൂണറുടെ മറ്റു പ്രധാന ആശയങ്ങള്‍
  • ആശയാദാന മാതൃക, ആശയാര്‍ജന മാതൃക (ഒരു വസ്തുവിന്റെ/കാര്യത്തിന്റെ പൊരുത്തമുളളതും വിരുദ്ധവുമായ/ പൊരുത്തം ഇല്ലാത്തതുമായ സവിശേഷതകള്‍ പരിഗണിച്ച് ആശയം രൂപീകരിക്കുന്ന രീതി) ആവിഷ്കരിച്ചു -ഉദാഹരണം മേശയും ഡസ്കും പരിശോധിക്കുക. രണ്ടിനും ബാധകമായ സവിശേഷതകള്‍ ( പൊരുത്തമുളളവ) ബാധകമല്ലാത്തത് ( പൊരുത്തമില്ലാത്തത്) മനസിലാകുമ്പോള്‍ അവ സംബന്ധിച്ച ആശയം കൃത്യമാകും. ഡൈനിംഗ് ടേബിളിലേക്ക് വരുമ്പോഴോ?
  • വര്‍ഗീകരണമാണ് പഠനം
  • ആകാംക്ഷയും അനിശ്ചിതത്വവും ( നിറയെ ജലമുളള ഗ്ലാസില്‍ എത്ര നാണയം ഇടാം? ആകാംക്ഷ ഉണ്ടാകുന്നു. അത് പരിഹരിക്കലിന് കണ്ടെത്തല്‍ പഠനം നടക്കുന്നു)
  • കണ്ടെത്തല്‍ പഠനം
  • സംവാദാത്മക പഠനം
  • പൊതുഘടന ( കുട്ടികള്‍ പഠനവിഷയത്തിന്റെ അടിസ്ഥാനഘടന മനസിലാക്കണമെന്നു ബ്രൂണര്‍)
വൈഗോഡ്സ്കി
സാമൂഹിക ജ്ഞാനനിര്‍മിതി വാദം, വൈഗോഡ്സ്കി
5). താഴപ്പറയുന്നവയില്‍ വൈഗോട്സ്കിയുടെ പഠനാശയങ്ങളുമായി ബന്ധമില്ലാത്തത് ഏത്?
  1. കൈത്താങ്ങ് നല്‍കല്‍

  2. ആശയാധാന മാതൃക
  3. സഹവര്‍ത്തിത പഠനം
  4. വികസനത്തിന്റെ സമീപസ്ഥ മണ്ഡലം
  • പഠനത്തില്‍ കുട്ടി ഇടപെടുന്ന സാമൂഹ്യ-സാംസ്കാരിക സാഹചര്യത്തിന് വമ്പിച്ച സ്വാധീനം ചെലുത്താനാവുമെന്ന് വിശദീകരിച്ച മന:ശാസ്ത്രജ്ഞനാണ് വിഗോട്സ്കി.
6). സാമൂഹികജ്ഞാന നിര്‍മിതി വാദം അവതരിപ്പിച്ചത് ആര് ( മല2017)
  1. ജീന്‍ പിയാഷെ
  2. വിഗോട്സ്കി
  3. ജെറോം എസ് ബ്രൂണര്‍
  4. ആര്‍ എം ഗാഗ്നെ
7). സാമൂഹികജ്ഞാന നിര്‍മിതി വാദം അവതരിപ്പിച്ചചിന്തകന്‍ ആര് ( മല2019 )
  1. ജീന്‍ പിയാഷെ
  2. വിഗോട്സ്കി
  3. ജെറോം എസ് ബ്രൂണര്‍
  4. വില്യം ബ്ലൂം
8) കൂട്ടത്തില്‍ പെടാത്തത് ഏത്? ( PSC 2017)
  1. വികാസത്തിന്റെ സമീപസ്ഥ മണ്ഡലം
  2. സ്കഫോള്‍ഡിംഗ് ( കൈത്താങ്ങ് നല്‍കല്‍)
  3. സഹവര്‍ത്തിത പഠനം
  4. നിരീക്ഷണ പഠനം
9) സഹവര്‍ത്തിത പഠനം നടക്കുന്ന ഭാഷാ ക്ലാസിന്റെ പ്രത്യേകതകളില്‍ പെടാത്തത് ഏത് ( മല2017)
  1. അധ്യാപകരും കുട്ടികളും തമ്മില്‍ അറിവ് പങ്കുവെക്കല്‍ നടക്കുന്നു
  2. അധ്യാപകര്‍ക്കും പഠിതാക്കള്‍ക്കും ഇടയിലുളള ബന്ധം ജനാധിപത്യപരമായിരിക്കും
  3. കുട്ടികള്‍ക്ക് സമസംഘങ്ങളായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നു
  4. പഠിച്ച കാര്യങ്ങള്‍ ഉരുവിട്ട് മനപ്പാഠമാക്കാന്‍ അവസരം ലഭിക്കുന്നു
10) വികാസത്തിന്റെ സമീപസ്ഥമണ്ഡലം (ZPD) എന്നാല്‍ എന്താണ്? ( മലയാളം 2019)
  1. പഠിതാവിന്റെ നിലവിലെ പഠനാവസ്ഥ
  2. പഠിതാവിന് മറ്റുളളവരുടെ കൈത്താങ്ങ് കൊണ്ട് എത്തിച്ചേരുന്ന തലം
  3. പഠിതാവിന് ഒരിക്കലും എത്തിച്ചേരാന്‍ കഴിയാത്ത തലം
  4. പഠിതാവിന് സ്വപ്രയത്നം കൊണ്ട് എത്തിച്ചേരാവുന്ന തലം
അടുത്ത ചോദ്യത്തിന്റെ ഉത്തരമാണ് കൃത്യമായത്. അതു നോക്കുക
11) വികാസത്തിന്റെ സമീപസ്ഥമണ്ഡലം (ZPD) എന്ന് വൈഗോട്സ്കി വിളിക്കുന്നത് എന്ത?( mal 2019)
  1. പഠിതാവിന് സ്വന്തം കഴിവുകൊണ്ട് എത്തിച്ചേരാവുന്ന നില
  2. അധ്യാപികയെ അനുകരിക്കുന്നതിലൂടെ എത്തിച്ചേരുന്ന നില
  3. പഠനവസ്തുത ആവര്‍ത്തിച്ചുറപ്പിക്കുന്നതിലൂടെ നേടാവുന്ന നില
  4. സ്വപ്രയത്നത്താല്‍ എത്തിച്ചേരാവുന്ന നിലയ്കും പരസഹായത്താല്‍ എത്തിച്ചേരാവുന്നന നിലയ്കും ഇടയ്കുളള മണ്ഡലം
12) കൈത്താങ്ങ് നല്‍കല്‍ എന്നതിനോട് ചേരാത്ത പ്രവര്‍ത്തനമേത്? (മലയാളം 2019)
  1. പഠിതാവിനെക്കൊണ്ടു തന്നെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുക
  2. ആലോചനയുടെ ദിശ തിരിച്ചുവിടാന്‍ ഉതകുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുക
  3. സൂചനകളും ഉദാഹരണങ്ങളും നല്‍കുക
  4. പഠിതാവിന് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം അധ്യാപിക പൂരിപ്പിച്ച് കാണിച്ചുകൊടുക്കുക
13) കൂടുതല്‍ ബുദ്ധിമാനായ ഒരു വ്യക്തി, തന്നെക്കാള്‍ താഴ്ന്ന ബൗദ്ധിക നിലയിലുളള ഒരാള്‍ക്ക് നല്‍കുന്ന പിന്തുണയെ അറിയപ്പെടുന്നത്
  1. മാര്‍ഗനിര്‍ദേശം
  2. അധ്യാപനം
  3. ട്യൂട്ടറിംഗ്
  4. സ്കഫോള്‍ഡിംഗ്
14) വൈഗോഡ്സ്കിയുടെ സിദ്ധാന്തങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുളള വായനാ പരിശീലന രീതി അറിയപ്പെടുന്നത് (2019)
  1. പ്രതിക്രിയ അധ്യാപനം (Reciprocal teaching)
  2. പ്രതിഫലന പരിശീലനം
  3. സഹവര്‍ത്തിത പഠനം
  4. സിറ്റുവേറ്റഡ് പഠനം
15) താഴപ്പറയുന്നവയില്‍ സാമൂഹിക നിര്‍മിതി വാദ സിദ്ധാന്തത്തെ പ്രതിനിധീകരിക്കാത്തത് ഏത്?( 2019)
  1. സംഘ ചര്‍ച്ച
  2. ഓര്‍ത്തുചോല്ലല്‍
  3. സഹവര്‍ത്തിത പഠനം
  4. സംവാദാത്മക പഠനം
പഠനവേളയില്‍ വദഗ്ധനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനില ഉയര്‍ത്തുമെന്ന ആശയം മുന്നോട്ടു വെച്ചത് ആര്? ( PSC 2017)
ൈഗോഡ്സ്കിയുടെ പ്രധാന ആശയങ്ങള്‍
  • പഠനത്തില് സാമൂഹിക സാംസ്കാരിക തലത്തിനും പ്രാധാന്യം
  • സഹവര്‍ത്തിതപഠനം
  • മുതിര്‍ന്ന പഠനപങ്കാളി
  • സംവാദാത്മക പഠനം
  • കൈത്താങ്ങ് നല്‍കല്‍
  • പ്രതിക്രിയാപഠനം
  • വികസനത്തിന്റെ സമീപസ്ഥ മണ്ഡലം
എന്താണ് സഹവര്‍ത്തിത പഠനം?
  • സഹവര്‍ത്തിത പഠനതന്ത്രങ്ങള്‍- ഗ്രൂപ്പ് വര്‍ക്, റോള്‍ പ്ലേ, നാടകീകരണം, സിമുലേഷന്‍, സര്‍വേ, പ്രോജക്ട്..
  • സഹവര്‍ത്തിത പഠനത്തിന്റെ സവിശേഷതകള്- രണ്ടോ അതിലധികമോ അംഗങ്ങള്‍. പ്രവര്‍ത്തന ലക്ഷ്യം കൂട്ടായി തീരുമാനിക്കുന്നു. ചുമതലകള്‍ വിഭജിച്ചെടുക്കുന്നു. പരസ്പരം സഹായിക്കുന്നു. ശേഖരിക്കുന്ന വിഭവങ്ങളും വിജ്ഞാനവും പരസ്പരം പങ്കിടുന്നു. എല്ലാവരെയും നേട്ടത്തിന് ഉടമകളാക്കുന്നു.
  • സഹവര്‍ത്തിത പഠനം കൊണ്ടുളള നേട്ടങ്ങള്‍- സജീവപങ്കാളിത്തം, എല്ലാവര്‍ക്കും അവസരം, ഭാഷസ്വായത്തമാക്കല്‍ സ്വാഭാവികമായി നടക്കുന്നു. എല്ലാ നിലവാരക്കാര്‍ക്കും നേട്ടം.
16) സാംസ്കാരിക കൈമാറ്റത്തിനും അറിവു നിര്‍മാണത്തിലും ഭാഷാധ്യാപകര്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകും എന്നു വാദിച്ചത്
  1. നോം ചോംസ്കി
  2. ബന്ദുര
  3. ബ്രൂണര്‍
  4. വൈഗോഡ്സ്കി
വൈഗോഡ്സ്കി ഭാഷയെക്കുറിച്ച് പറഞ്ഞിട്ടുളള കാര്യങ്ങളും പ്രധാനമാണ്.
    1. ഭാഷയും ചിന്തയും പരസ്പരം സ്വാധീനിക്കുന്നുണ്ട്
    2. ഭാഷാരഹിത ചിന്തയും ചിന്താരഹിത ഭാഷയും വേറിട്ടു വികസിച്ച് രണ്ടു വയസാകുമ്പോഴേക്കും കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു ( വൈഗോഡ്സ്കി)
    3. കുട്ടി ആന്തരിക ഭാഷണം നടത്തുന്നു. അത് പ്രത്യക്ഷപ്പെടുന്നതോടെ സ്വയം ഭാഷണം അവസാനിക്കുന്നു.
      • ചോദ്യങ്ങളെല്ലാം പരിശോധിക്കണം. അവ പ്രധാനപ്പെട്ട ആശയങ്ങളും വിനമയം ചെയ്യുന്നുണ്ട്. ഉദാഹരണമായി താഴപ്പറയുന്നവയില്‍ സാമൂഹിക നിര്‍മിതി വാദ സിദ്ധാന്തത്തെ പ്രതിനിധീകരിക്കാത്തത് ഏത്?( 2019)
      • സംഘ ചര്‍ച്ച
      • ഓര്‍ത്തുചോല്ലല്‍
      • സഹവര്‍ത്തിത പഠനം
      • സംവാദാത്മക പഠനം
      ഈ ചോദ്യത്തിലെ ഉത്തരമായി വരാത്ത മൂന്നു പ്രസ്താനകളും സാമൂഹികജ്ഞാനനിര്‍മിതി വാദത്തിന്റെ സവിശേഷതകളാണ്. അവ മനസിലാക്കാന്‍ കൂടി ശ്രമിക്കണം. ഉത്തരം മാത്രമല്ല ചോദ്യം നല്‍കുന്ന ആശയങ്ങളെല്ലാം മനസിലാക്കുക
      സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
      മറ്റു ലക്കങ്ങള്‍ വായിക്കാന്‍
      വിശദമായ കുറിപ്പുകള്‍
      1. കെ ടെറ്റ് /PSC പഠനസഹായി.1
      2. കെ ടെറ്റ് പഠനസഹായി 2
      3. കെ ടെറ്റ് /PSCപഠനസഹായി -3
      4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
      5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
      6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
      7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
      8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
      9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
      10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
      11. കെ ടെറ്റ് /PSC പഠനസഹായി 11,12  
      12. ടെറ്റ് /PSC പഠനസഹായി 13,14
      13. കെ ടെറ്റ്/ PSC പഠനസഹായി 15 
      14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
      15. കെ ടെറ്റ് /PSC പഠനസഹായി 17 
      16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
      17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
      18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
      19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

Tuesday, January 28, 2020

കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങള്‍)



ബുദ്ധി
ബുദ്ധിയുമായി ബന്ധപ്പെട്ട് പ്രധാനവ്യക്തികളുടെ കണ്ടെത്തലുകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ബഹുമുഖബുദ്ധി സിദ്ധാന്തം എല്ലാ വിഷയങ്ങളിലും ചോദിക്കും. എന്നാല്‍ ബുദ്ധിയെക്കുറിച്ചുളള മറ്റു സിദ്ധാന്തങ്ങള്‍ മനശാസ്ത്രത്തില്‍ മാത്രമേ ചോദ്യമായി വരൂ.
മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചുവടെ. അവ വായിച്ച ശേഷം വിശദീകരണക്കുറിപ്പ് വായിക്കുകയും ഉത്തരം കണ്ടെത്തുകയും വേണം.
1). അപ്പര്‍പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനിയായ റാണിക്ക് പഠിക്കുമ്പോള്‍ ചര്‍ചകളും സംഘപ്രവര്‍ത്തനങ്ങളും നടത്തുന്നത് മെച്ചമാണെന്നു കാണുന്നു. അവള്‍ ഏതു ബുദ്ധിയില്‍ മേല്‍ക്കൈ കാണിക്കുന്നു (2017 Aug)
  1. ാഷാപരമായ ബുദ്ധി
  2. ഇന്റര്‍പേഴ്സണല്‍ ബുദ്ധി
  3. ബോഡിലി കൈനസ്തറ്റിക് ബുദ്ധി
  4. യുക്തി ഗണിത ബുദ്ധി
2). ചുവടെ കൊടുത്തിരിക്കുന്നവയില്‍ കായിക താരങ്ങളെയും നര്‍ത്തകരെയും അവരുടെ ശാരീരിക വികാസത്തെയും ചലനങ്ങളെയും നിയന്ത്രിക്കുന്ന ബഹുമുഖബുദ്ധിഘടകം ഏതാണ് ?(2018 ഒക്ടോബര്‍)
  1. ോഡ്ിലി കൈനസ്തറ്റിക് ഇന്റലിജന്‍സ്
  2. ഫിസിക്കല്‍ ഇന്റലിജന്‍സ്
  3. സൈക്കോ മോട്ടോര്‍ ഇന്റലിജന്‍സ്
  4. സ്പേഷ്യല്‍ ഇന്റലിജന്‍സ്
3) താഴപ്പറയുന്നവയില്‍ വ്യക്ത്യാന്തര ബുദ്ധിയില്‍ പെടാത്തത് ഏത്? ( PSC 2017)
  1. തന്നെക്കുറിച്ചുളള ബോധം
  2. മറ്റുളളവരുടെ വികാരങ്ങള്‍ മനസിലാക്കല്‍
  3. അന്യരുടെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കല്‍
  4. സമൂഹനന്മയ്കുവേണ്ടി ജീവിക്കല്‍
4) ശാരീരിക ചലനപരബുദ്ധിയുടെ വികാസവുമായി ബന്ധപ്പെട്ടു നല്‍കാവുന്ന ഭാഷാ പ്രവര്‍ത്തനം അല്ലാത്തതേത്? (2019-mal)
  1. മൗനവായന
  2. നാടകീകരണം
  3. മൈമിംഗ്
  4. റോള്‍പ്ലേ
5) റാണി നല്ല നേതൃത്വപാടവവും സഹപാഠികളുമ൩ായി നല്ല ബന്ധവും നിലനിറുത്താന്‍ കഴിവുളള ഒരു കുട്ടിയാണ് അവള്‍ക്കുളളത് (2019)
  1. യുക്തി ഗണിത ബുദ്ധി
  2. ദൃശ്യസ്ഥലപരബുദ്ധി
  3. വ്യക്ത്യാന്തര ബുദ്ധി
  4. ആന്തരിക വൈയക്തിക ബുദ്ധി
6) തരം തിരിക്കല്‍ എന്ന പ്രവര്‍ത്തനം ബഹുമുഖ ബുദ്ധിയില്‍ ഏതു ഘടകത്തെ പരിപോഷിപ്പിക്കുന്നു ( PSC 2017)
  1. പ്രകൃതിപരമായബുദ്ധി
  2. ഭാഷാപരമായബുദ്ധി
  3. ഗണിതപരവും യുക്തിചിന്താപരവുമായ ബുദ്ധി
  4. ശാരീരിക ചലനപരമായ ബുദ്ധി
7) താഴെപ്പറയുന്നവയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നത് ഏത് (2013,MAL)
  1. വൈകാരിക ബുദ്ധി
  2. ദൃശ്യസ്ഥലപരബുദ്ധി
  3. ആന്തരിക വൈയക്തിക ബുദ്ധി
  4. വ്യക്ത്യാന്തരബുദ്ധി
8) ശാരീരിക ചലനപരമ൩ായ ബുദ്ധി വികാസത്തിന് സഹായിക്കുന്ന പഠനപ്രവര്‍ത്തനം താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ് ( മല2017)
  1. കൊളാഷ് നിര്‍മാണം
  2. നാടകീകരണം
  3. കവിതയുടെ താളം കണ്ടെത്തല്‍
  4. സംവാദം
9) ഗോര്‍ഡനറുടെ ബഹുമുഖബുദ്ധിയില്‍ ഉള്‍പ്പെടാത്തത് 2019
  1. പൊതുവായ ബുദ്ധി
  2. സംഗീതപരബുദ്ധി
  3. പ്രകൃതിപരബുദ്ധി
  4. ശാരീരിക ചലനപരബുദ്ധി
10) ബഹുമുഖ ബുദ്ധി സിദ്ധാന്തം മുന്നോട്ടുവെച്ചതാര്​(2018 June)
  1. ലിക്കാര്‍ട്ട്
  2. എറിക്സണ്‍
  3. ഹവാര്‍ഡ് ഗാര്‍ഡനര്‍
  4. തേഴ്സ്റ്റണ്‍

ഹവാര്‍ഡ് ഗാര്‍ഡ്നറും ബഹുമുഖബുദ്ധിയും
മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു. മസ്തിഷ്കത്തിന് കേടു പറ്റിയവര്‍, പ്രതിഭാശാലികള്‍, മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
  1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
  2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
  3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
  4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
  5. സംഗീതപരമായ ബുദ്ധി (musical intelligence)
  6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
  7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
  8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
  9. അസ്തിത്വപരമായ ബുദ്ധി (existential intelligence)
1993 ല്‍ രചിച്ച 'Frames of mind' എന്ന പുസ്തകത്തിലാണ് ആദ്യത്തെ ഏഴ് ബുദ്ധികളെ സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.
1999 ല്‍ രചിച്ച 'Intelligence re-framed : multiple intelligence for the 21st century' എന്ന ഗ്രന്ഥത്തിലാണ് മറ്റു രണ്ടെണ്ണത്തെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ഒടുവിലത്തേതിനെ കുറിച്ച് വേണ്ടത്ര വിശദാംശങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. ഓരോന്നിന്റെയും വിശദാംശങ്ങള്‍
ഭാഷാപരമായ ബുദ്ധി
  • എല്ലാ വ്യക്തികളിലും ഇതുണ്ടാവുമെങ്കിലും ഇതില്‍ മുന്‍തൂക്കമുള്ളവര്‍ക്ക് നന്നായി എഴുതാനും പ്രഭാഷണങ്ങള്‍ നടത്താനും കഴിയും.
  • സംവാദങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, വ്യത്യസ്ത ഭാഷാരൂപങ്ങള്‍ തയ്യാറാക്കല്‍, പ്രഭാഷണം, അഭിമുഖം തുടങ്ങിയവ ഈ ബുദ്ധി വളരാന്‍ സഹായിക്കും
യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി
  • യുക്തിപൂര്‍വം ചിന്തിക്കാനും പരസ്പരബന്ധം കണ്ടെത്താനും അമൂര്‍ത്തമായി ചിന്തിക്കാനും സഹായിക്കുന്നു. ഗണിതപരവും ശാസ്ത്രപരവുമായ വിഷയങ്ങളില്‍ മികവു പുലര്‍ത്താന്‍ ഇതു സഹായിക്കുന്നു.
  • പാറ്റേണുകള്‍ നിര്‍മിക്കല്‍, ചാര്‍ട്ടുകള്‍, പട്ടികകള്‍, ഗ്രാഫുകള്‍ തുടങ്ങിയവ തയ്യാറാക്കല്‍, പരസ്പരബന്ധം കണ്ടെത്തല്‍, വ്യാഖ്യാനിക്കല്‍, നിരീക്ഷിക്കല്‍, അളക്കല്‍, തരംതിരിക്കല്‍, ഊഹിക്കല്‍, പ്രവചിക്കല്‍, അപഗ്രഥിക്കല്‍, നിഗമനം രൂപീകരിക്കല്‍, പരീക്ഷണങ്ങളില്‍ ഏര്‍പ്പടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നല്‍കണം.
ദൃശ്യ-സ്ഥലപര ബുദ്ധി
  • വിവിധ രൂപങ്ങള്‍ നിര്‍മിക്കാനും ത്രിമാനരൂപങ്ങള്‍ ഉള്‍ക്കൊള്ളാനും ദിക്കുകള്‍ തിരിച്ചറിയാനും മറ്റും സഹായിക്കുന്ന ബുദ്ധി
  • ചിത്രം വരയ്ക്കല്‍, മാപ്പുകള്‍ തയ്യാറാക്കല്‍, രൂപങ്ങള്‍ നിര്‍മിക്കല്‍, നിറം നല്‍കല്‍, കൊളാഷുകള്‍ തയ്യാറാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തണം
സംഗീതപരമായ ബുദ്ധി
  • സംഗീതാലാപനം, താളബോധം, സംഗീതാസ്വാദനം തുടങ്ങിയവയില്‍ മികവു കാണിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുമ്പില്‍ നില്‍ക്കുന്നവരാണ്.
  • താളവും ഈണവും കണ്ടെത്തല്‍, സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍, ദൃശ്യ-ശ്രാവ്യ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തല്‍, സമാനതാളമുള്ളവ കണ്ടെത്തല്‍, കവിതാസ്വാദനവും ആലാപനവും തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
ശാരീരിക-ചലനപരമായ ബുദ്ധി
  • സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്തോടെയാണ്. നൃത്തം, കായികമത്സരങ്ങള്‍ എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ്.
  • നിര്‍മാണം, പരീക്ഷണം, കളികള്‍, കായികവിനോദം, നീന്തല്‍, സൈക്കിള്‍ പഠനം, അനുകരണം, നാടകീകരണം, മൈമിങ്ങ്, ചലനസാദ്ധ്യതയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിനു സഹായിക്കും.
വ്യക്ത്യാന്തര ബുദ്ധി
  • മറ്റുള്ളവരുമായി നല്ലരീതിയില്‍ ഇടപഴകുന്നതിനും അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും നല്ല ബന്ധങ്ങള്‍ വികസിക്കുന്നതിനുമൊക്കെ സഹായിക്കുന്ന ബുദ്ധി. മികച്ച സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ബുദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നു.
  • ചര്‍ച്ചകള്‍, സംവാദങ്ങള്‍, സംഘപ്രവര്‍ത്തനങ്ങള്‍, സഹകരണാത്മക-സഹവര്‍ത്തിത പ്രവര്‍ത്തനങ്ങള്‍, പഠനയാത്ര, അഭിമുഖം, ആതുരശുശ്രൂഷ, സര്‍വേ, സാമൂഹികപഠനങ്ങള്‍, പരസ്പരവിലയിരുത്തല്‍ എന്നിവ ഇതിനു സഹായിക്കും.
ആന്തരിക വൈയക്തിക ബുദ്ധി
  • സ്വന്തം ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും മാനസികസംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും സ്വന്തം കഴിവിന്റെ പരമാവധിയിലേക്കുയരാനും തെറ്റുകള്‍ തിരുത്തി മെച്ചപ്പെടാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്.
  • സ്വതന്ത്രമായി ചിന്തിക്കാനും സ്വയം പ്രകടിപ്പിക്കാനും തന്റെ നിലപാടുകള്‍ അവതരിപ്പിക്കാനും സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് വികസിപ്പിക്കാനും സ്വയം വിമര്‍ശനം നടത്താനും അവസരങ്ങള്‍ നല്‍കുന്നത് നല്ലതാണ്.
പ്രകൃതിപരമായ ബുദ്ധി
  • പ്രകൃതിയെ നിരീക്ഷിക്കാനും സവിശേഷതകള്‍ കണ്ടെത്താനും പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്.
  • പ്രകൃതിപഠനയാത്ര, ക്യാമ്പുകള്‍, തോട്ടനിര്‍മാണം, സസ്യപരിപാലനം, കാര്‍ഷികപ്രവര്‍ത്തനങ്ങള്‍, ആല്‍ബങ്ങള്‍ തയ്യാറാക്കല്‍, പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിനു സഹായിക്കും
ആദ്യം നല്‍കിയ പത്തുചോദ്യങ്ങളുടെ ഉത്തരം
(1-B, 2-A, 3-A, 4-A, 5-C, 6C, 7-A, 8-B, 9-A, 10-C)

11). സ്പിീയര്‍മാന്‍ മുന്നോട്ടുവെച്ച ബുദ്ധിയുമായി ബന്ധപ്പെട്ട സിദ്ധാന്തം? (2018 ഒക്ടോബര്‍)
  1. ഹുഘടകസിദ്ധാന്തം
  2. ദ്വിഘടകസിദ്ധാന്തം
  3. ത്രിമാന മാതൃകാ സിദ്ധാന്തം
  4. ട്രയാര്‍കിക് സിദ്ധാന്തം
സ്പീയര്‍മാന്‍ -ദ്വിഘടകസിദ്ധാന്തം
  • പൊതുവായ ബുദ്ധിയും- സാമാന്യഘടകം (GENERAL FACTOR- G FACTOR) – എല്ലാവരിലുമുളളത്, ജന്മസിദ്ധം, സ്ഥിരമായിട്ടുളളത്
  • സവിശേഷബുദ്ധിയും-സവിശേഷ ഘടകം ( SPECIFIC FACTOR- S-FACTOR))- വ്യക്തികളില്‍ സവിശേഷമായി കാണുന്നത്, ആര്‍ജിക്കുന്നതാണ്, വ്യക്തികള്‍ തമ്മില്‍ എസ് ഘടകത്തില്‍ വ്യത്യാസം ഉണ്ടാകും
    നേരത്തെ ബുദ്ധി ഏകഘടകമാണെന്ന ധാരണയായിരുന്നു. ജോണ്‍സണും സ്റ്റെമും ഏകഘടസിദ്ധാന്തക്കാരായിരുന്നു. സ്പീയര്‍മാന്‍ വ്യത്യസ്തമായ നിരീക്ഷണം അവതരിപ്പിച്ചു.
ബഹുഘടകസിദ്ധാന്തം
  • തോണ്‍ഡൈക് ആണ് ഈ സിദ്ധാന്തം അവതരിപ്പിച്ചത്. ബുദ്ധിശക്തി നിരവിധി വ്യത്യസ്ത ഘടകങ്ങള്‍ ചേര്‍ന്നതാണ്. പൊതുവായ കഴിവ് എന്നൊന്നില്ല.
ത്രിമുഖ സിദ്ധാന്തം ഗില്‍ഫോര്‍ഡ്
ബുദ്ധിപരമായ കഴിവുകളെ അദ്ദേഹം ത്രിമാന രൂപത്തില്‍ അവതരിപ്പിച്ചു.
ബുദ്ധിപരമായ കഴിവുകള്‍ 3 തലങ്ങളില്( മാനങ്ങളില്‍)‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ച.
ത്രിമുഖങ്ങള്‍ ഇവയാണ്.
  • മാനസീകപ്രക്രിയകള്‍ ( operations)
  • ഉള്ളടക്കം (content)
  • ഉത്പന്നങ്ങള്‍ (products)
മാനസികപ്രക്രിയകള്‍ 5 എണ്ണമാണ്
  • ചിന്ത (cognition)
  • ഓര്‍മ‍ (memory )
  • വിവ്രജനചിന്തനം (Divergent thinking)
  • സംവ്രജനചിന്ത- ഏകമുഖ ചിന്ത (Convergent thinking)
  • വിലയിരുത്തല്‍ (evaluation)
ഉള്ളടക്കം 4 തരത്തിലുണ്ട്
  • ദൃശ്യപരം-രൂപം (visual)
  • ശബ്ദപരം-ശബ്ദം (auditory)
  • അര്‍ഥവിജ്ഞാനീയം -അര്‍ഥം (semantics)
  • വ്യവഹാരപരം (behavioral)
  • പ്രതീകാത്മകം (symbolic)
ഉത്പന്നങ്ങള്‍ 6 തരത്തിലാണ്
  • ഏകകങ്ങള്‍ (units)
  • വിഭാഗങ്ങള്‍/വര്‍ഗങ്ങള്‍ (classes)
  • ബന്ധങ്ങള്‍ (relations)
  • ഘടനകള്‍ /വ്യവസ്ഥകള്‍ (systems)
  • പരിണിതരൂപങ്ങള്‍/ രൂപാന്തരങ്ങള്‍ (transformations)
  • പ്രതിഫലനങ്ങള്‍ (implications)
ഇനി ഈ ചോദ്യത്തിന് ഉത്തരം പറയൂ.
12) ബുദ്ധിയുടെ ഘടനാമാതൃകയിലെ ഉല്പന്നങ്ങള്‍ എന്ന വിഭാഗത്തില്‍ പെടാത്തത് (2019)
  1. ൂണിറ്റ്
  2. ക്ലാസസ്
  3. കൊഗ്നീഷന്‍
  4. സിസ്റ്റംസ്
ചോദ്യമിട്ടയാള്‍ മലയാളപദാവലി അല്ല ഉപയോഗിച്ചത്. അതിനാല്‍ ഇംഗ്ലീഷ് പദങ്ങളും അറിഞ്ഞിരിക്കണമെോന്നു ചുരുക്കം. ചിലപ്പോള്‍ പരിഭാഷ നാം പഠിച്ച പദമായിരിക്കുകയുമില്ല. അപ്പോള്‍ ചോദ്യത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ നോക്കണം
ആല്‍ഫ്രഡ് ബീനെയും ബുദ്ധിമാനവും
1905 ല്‍ പാരീസ് സ്കൂള്‍ ബോര്‍ഡിനുവേണ്ടി ആല്‍ഫ്രഡ് ബീനെയും തിയോഡര്‍ സിമണും ചേര്‍ന്ന് ബുദ്ധി അളക്കുന്നതിനുള്ള ഒരു മാര്‍ഗം ആവിഷ്കരിക്കുകയുണ്ടായിമന്ദപഠിതാക്കളായ വിദ്യാര്‍ഥികളെ കണ്ടെത്താനും അവര്‍ക്ക് പ്രത്യേകവിദ്യാഭ്യാസം നല്‍കുവാനും വേണ്ടിയാണ്  അവര്‍ ഇത്തരമൊരു അന്വേഷണത്തില്‍ ഏര്‍പ്പെട്ടത്.
ഇവരുടെ നിഗമനമനുസരിച്ച് ഏത് വ്യക്തിയുടെയും ബുദ്ധിമാനം (intelligence quotient) താഴെ ചേര്‍ത്ത സമവാക്യം ഉപയോഗിച്ച് കണക്കാക്കാം.
  • IQ = Mental Age / Chronological Age x 100.
  • MA(മാനസികവയസ്സ്)
  • CA(കാലികവയസ്സ്)


പിന്നീട് ലൂയി എം. ടെര്‍മാന്‍ ബിനെയുടെ ആശയത്തെ പരിഷ്കരിച്ചു.
മേല്‍ സൂചിപ്പിച്ച സമവാക്യത്തിന്റെ അടിസ്ഥാനത്തില്‍ വെഷ്ലര്‍ ഒരു സ്കെയില്‍ ആവിഷ്കരിച്ചു. ഇതാണ് വെഷ്ലര്‍ സ്കെയില്‍.
  • > = 130 വളരെ മികച്ചത്
  • 120-129 മികച്ചത്
  • 110-119 ശരാശരിക്കു മുകളില്‍
  • 90-109 ശരാശരി
  • 80-89 ശരാശരിയില്‍ താഴെ
  • 70-79 കുറവ്
  • 60-69 വളരെ കുറവ് (mentally retarded)


    ഇനി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തൂ.
    13) ഐ ക്യു നിര്‍ണയിക്കുന്നതിനുളള ഫോര്‍മുല ആദ്യമായി അവതരിപ്പിച്ചത് ആര്? (2018 June)
    1. ല്‍ഫ്രഡ് ബീനെ
    2. വില്യം സ്റ്റേണ്‍
    3. ഗില്‍ഫോര്‍ഡ്
    4. ഇവയൊന്നുമല്ല
    14) ഐ ക്യു നിര്‍ണയിക്കുന്നതിനുളള ഫോര്‍മുല
    1. MA/CA X100
    2. CA/MA X100
    3. CA X MA /100
    4. MA X CA /100
    15) MA 7, CA 10 ,1Q=?
    1. 57
    2. 70
    3. 700
    4. 7
    16) കാലിക വയസ് മാനസിക വയസിനേക്കാള്‍ കൂടുമ്പോഴുളള ബുദ്ധമാനം ( PSC 2017)
    1. തുല്യം
    2. കൂടുതല്‍
    3. കുറയും
    4. വ്യത്യാസം വരുന്നില്ല
    17) ഐക്യു കൂടിയിരിക്കുന്നത് (2018 June)
    1. ാനസീകവയസ്, ശാരീരിക വയസിനേക്കാള്‍ കൂടിയിരിക്കുമ്പോള്‍
    2. ശാരീരിക വയസ് മാനസീക വയസിനേക്കാള്‍ കൂടിയിരിക്കുമ്പോള്‍
    3. രണ്ടും തുല്യമായിരിക്കുമ്പോള്‍
    4. ശാരീരിക വയസ് കൂടുതലും തുല്യവുമാകുമ്പോള്‍
    വൈകാരികബുദ്ധി
    18) വൈകാരിക ബുദ്ധിയെ പ്രചരിപ്പിച്ചത് ആര്? (2018 June)
    1. ാനിയല്‍ ഗോള്‍മാന്‍
    2. ഹവാര്‍ഡ് ഗാര്‍ഡനര്‍
    3. ആല്‍ഫ്രഡ് ബീനെ
    4. ചാള്‍ർസ് സ്പിയര്‍മാന്‍
    വൈകാരിക ബുദ്ധി എന്ന ആശയം അവതരിപ്പിച്ചത് പീറ്റര്‍ സലോവയാണ് . ഗോള്‍മാന്‍ ഇ ക്യു ആണ് അവതിരിപ്പിച്ചത്. സ്വന്തം വൈകാരികതെയെക്കുറിച്ചുളള തിരിച്ചറിവ്, വൈകാരിക നിയന്ത്രണം, സ്വന്തം വൈകാരികത ക്രമപ്പെടുത്തല്‍, മറ്റുളളവരുടെ വികാരങ്ങളെ മനസിലാക്കല്‍, ആരോഗ്യകരമായ ബന്ധങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയാണ് സലോവ മുന്നോട്ടുവെച്ചത്. വൈകാരിക മാനം ( ഇ ക്യു) മറ്റുളളവരെ മനസിലാക്കാനും അവരുടെ പക്ഷത്തുനിന്നു നോക്കിക്കാണാനുമുളള കഴിവ്, സഹകരണാത്മകത, പ്രതിപക്ഷബഹുമാനം, സമന്വയപാടവം,സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തല്‍, തീരുമാനമെടുക്കാനുളള കഴിവ്, മറ്റുളളവരുമായി നല്ല ബന്ധം സ്ഥാപിക്കല്‍ എന്നിവയെല്ലാം വരും.
    വൈകാരികമാനം (emotional quotient - EQ)
    ഡാനിയല്‍ ഗോള്‍മാന്‍ ഈ മേഖലയില്‍ ഒട്ടേറെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തുകയും ജീവിതവിജയത്തിന് വൈകാരികമാനമാണ് (Emotional Quotient - EQ) ഏറെ ആവശ്യമെന്ന് തെളിയിക്കുകയും ചെയ്തു. 1995 ല്‍ ഇദ്ദേഹമെഴുതിയ 'Emotional Intelligence' എന്ന പുസ്തകം പ്രശസ്തമാണ്.
    • മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണാനുമുള്ള കഴിവ്,
    • സഹകരണാത്മകത,
    • അനുതാപം,
    • പ്രതിപക്ഷബഹുമാനം,
    • സമന്വയപാടവം,
    • സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണല്‍,
    • കൂടിയാലോചനകളിലൂടെ പൊതുധാരണകളില്‍ എത്തിച്ചേരല്‍,
    • തീരുമാനങ്ങളെടുക്കല്‍,
    • മറ്റുള്ളവരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ മികച്ച വൈകാരികശേഷിയുടെ ലക്ഷണങ്ങളായി കരുതപ്പെടുന്നു. ആത്മപരിശോധന നടത്തല്‍, ലക്ഷ്യബോധം, വൈകാരികപക്വത, ജയപരാജയങ്ങളെ ആരോഗ്യകരമായി കാണല്‍, ആത്മനിയന്ത്രണം തുടങ്ങിയവയും വൈകാരികമാനത്തിന്റെ ഉള്ളില്‍ വരുന്നവയാണ്.
    ആത്മബുദ്ധിമാനം (Spiritual Quotient - SQ)
    സ്വന്തം ജീവിതലക്ഷ്യത്തെ കുറിച്ചുള്ള അന്വേഷണത്തിലൂടെ സ്വത്വത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ബുദ്ധിഘടകത്തെയാണ്  ആത്മബുദ്ധിമാനം എന്നതിലൂടെ മാര്‍ഷലും സോഹലും ഉദ്ദേശിച്ചത്. ആത്മബുദ്ധിമാനത്തിന്റെ ഘടകങ്ങളായി കരുതപ്പെടുന്നത് ഇനിപ്പറയുന്നവയാണ്.
    • സന്ദര്‍ഭാനുസരണം സ്വാഭാവികമായും അയവോടെയും പ്രതികരിക്കാനുള്ള കഴിവ്
    • സ്വന്തം കഴിവിനെക്കുറിച്ചും പരിമിതികളെ കുറിച്ചുമുള്ള ഉയര്‍ന്ന ബോധം
    • പ്രശ്നസന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി
    • വേദനകളെ അഭിമുഖീകരിക്കാനും അവയെ സന്തോഷകരമായി പരിവര്‍ത്തിപ്പിക്കാനുമുള്ള കഴിവ്
    • മൂല്യങ്ങളാലും കാഴ്ചപ്പാടുകളാലും പ്രചോദിതമാവാനുള്ള കഴിവ്
    • മറ്റുള്ളവരുടെ വ്യക്തിത്വത്തെ മനസ്സിലാക്കാനും ആദരിക്കാനുമുള്ള കഴിവ്
    • വൈവിധ്യങ്ങള്‍ പൊരുത്തപ്പെടുത്താനും അവയെ സമഗ്രമായി കാണാനുമുള്ള കഴിവ്
    • എന്തുകൊണ്ട്, അങ്ങനെയെങ്കിലെന്ത് തുടങ്ങിയ ചോദ്യങ്ങളിലൂടെ അടിസ്ഥാനപരമായ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള കഴിവ്
    • മാറിനിന്ന് കാര്യങ്ങള്‍ കാണാനും സ്വയം പ്രകടിപ്പിക്കാനുമുള്ള കഴിവ്

    റെയ്മണ്ട് കേറ്റലിന്റെ സിദ്ധാന്തം
    അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബുദ്ധിക്ക് രണ്ടു ഘടകങ്ങള്‍ ഉണ്ട്. ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സ്, ഫ്ലൂയിഡ് ഇന്റലിജന്‍സ് എന്നിവയാണവ.
    ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സ്
    • നേരത്തെ നേടിയ അറിവ്, നൈപുണി, അനുഭവങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഘടകമാണിത്
    • ആഴത്തിലുള്ളതും വിശാലവുമായ പൊതുവിജ്ഞാനം, പദപരിചയം, സംഖ്യാബോധം തുടങ്ങിയവ ഇവിടെ പ്രയോജനപ്പെടുത്തുന്നു
    • ദീര്‍ഘകാല ഓര്‍മയും ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സിനെ സഹായിക്കുന്നു
    • വിദ്യാഭ്യാസ അനുഭവങ്ങളും ഇത് വികസിപ്പിക്കുന്നു
    • ഇത് ജീവിത്തിലുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുന്നു
    ഫ്ലൂയിഡ് ഇന്റലിജന്‍സ്
    • മുന്നേ നേടിയ അറിവ് പ്രയോജനപ്പെടുത്താതെ തന്നെ, പുതിയ സന്ദര്‍ഭങ്ങളില്‍ യുക്തിപരമായി ചിന്തിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നത് ആ ബുദ്ധിഘടകമാണെന്ന് കേറ്റല്‍ പറയുന്നു.
    • പുതിയ പ്രശ്നങ്ങള്‍ അപഗ്രഥിക്കുക, പാറ്റേണുകളും ബന്ധങ്ങളും കണ്ടെത്തുക, യുക്തിയുപയോഗിച്ച് പ്രശ്നപരിഹാരത്തിലേക്കു നീങ്ങുക - ഇതിനൊക്കെ ഫ്ലൂയിഡ് ഇന്റലിജന്‍സ് സഹായിക്കുന്നു.
    • ഈ ബുദ്ധിക്ക് ജീവശാസ്ത്രപരമായ അടിത്തറയുണ്ട്.
    • ഇത് യൗവനാരംഭത്തോടെ ഉച്ചസ്ഥായിയിലെത്തുന്നു
    • ശാസ്ത്ര - ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പ്രധാനമായും ഈ ബുദ്ധിഘടകമാണ് പ്രവര്‍ത്തിക്കുന്നത്
    • ഇതില്‍ inductive reasoning ഉം deductive reasoning ഉം അടങ്ങിയിരിക്കുന്നു
    ട്രൈയാര്‍ക്കിക് തീയറി
  • റോബര്‍ട്ട് സ്റ്റെന്‍ബര്‍ഗ് അവതരിപ്പിച്ച സിദ്ധാന്തം. അതിന്റെ വിശദാംശങ്ങള്‍ ചുവടെ 
സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)