ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, June 22, 2012

വായനക്കൂട്ടം 2012

                                                                           
(വായന പ്രോത്സാഹിപ്പിക്കുന്നതിനായി  ഡയറ്റ് ഇടുക്കിയിലെ  ടി ടി സി  വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പ്രവര്‍ത്തനപദ്ധതി)
ലക്ഷ്യങ്ങള്‍
 • വായനയുടെ വിവിധ തലങ്ങള്‍ പരിചയപ്പെടുക
 • വായനാനുഭവങ്ങള്‍ പങ്കിടുന്നതിനുളള വിവിധ തന്ത്രങ്ങള്‍  രൂപപ്പെടുത്തുക
 • ആസ്വാദ്യകരമായ വായനയില്‍ വൈദഗ്ദ്ധ്യം നേടുക
 • മലയാളത്തിലെ വിവിധ സാഹിത്യശാഖകളെ പരിചയപ്പെടുക
 • ദിനാചരണങ്ങളമായി ബന്ധപ്പെട്ട് വായനയുടെ സാധ്യത കണ്ടെത്തുക.
 • പ്രൈമറി തലത്തിലെ കുട്ടികള്‍ക്കാവശ്യമായ വായനാ സാമഗ്രികള്‍ കണ്ടെത്തുക
 • വായനാ സാമഗ്രികള്‍ വികസിപ്പിക്കുക
 • ക്ലാസ് ലൈബ്രറിയുടെ പ്രായോഗികത പരിശോധിക്കുക
 • ഇന്‍ലാന്‍റ് മാഗസിന്‍, ചുമര്‍ മാഗസിന്‍ എന്നിവയെ വായന പരിപോഷിപ്പിക്കുന്നതനായി പ്രയോജനപ്പെടുത്തുക
 • വായന വിലയിരുത്തുന്നതിനുളള തന്ത്രങ്ങള്‍ വികസിപ്പിക്കുക.
 • സ്കൂള്‍ തലത്തില്‍ നടക്കുന്ന വായനാപ്രവര്‍ത്തനങ്ങള്‍ക്കു പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തുക

 പ്രവര്‍ത്തനങ്ങള്‍
1.ഉപന്യാസ രചന-
ലക്ഷ്യംഃ വായനയടെ പ്രസക്തി വിശകലനം ചെയ്യുന്നതിനവസരം ഒരുക്കുക
വായന ആധുനിക ജീവിതത്തില്‍ ചെലുത്തുന്ന സ്വാധിനം
ചുമതല- ആതിര മോള്‍, ജംല. തീയതി 19.06.2012
2,കവിപരിചയം
ലക്ഷ്യം: കവിതകള്‍ വായിക്കുന്നതിനും കാവ്യസവിശേഷതകള്‍ മനസ്സിലാക്കുന്നതിനും അവസരം സൃഷ്ടിക്കുക
ആഴ്ചയില്‍ രണ്ടു കവികളെ വീതം, ക്ലാസ് നമ്പരടിസ്ഥാനത്തില്‍ ചുമതല.
 3. സന്ദേശം
ലക്ഷ്യം: വായനാദിനത്തില്‍ നല്‍കേണ്ട സന്ദേശങ്ങളുടെ രീതി തിരിച്ചറിയുക, സന്ദേശം തയ്യാറാക്കുന്നതില്‍ കഴിവു നേടുക
വായനയുടെ പ്രാധാന്യം. അസംബ്ലിയില്‍ .ചുമതല- ശ്രീഹരി. 19.06.2012
4.സംവാദം
ലക്ഷ്യം: വായനയുടെ നിലവിലുളള അവസ്ഥ വിശകലനം ചെയ്തു ഇടപെടല്‍  സാധ്യതകള്‍ കമ്ടെത്തുക
 വിഷയം -വായന തളരുകയാണോ വളരുകയാണോ.. ചുമതല-ശ്രീഹരി, മോഡറേറ്റര്‍- ആനീഷ 20.06.2012
5. ദിനാചരണവും വായനയും
ലക്ഷ്യം:വിവിധ ദിനാചരണസന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട് റഫറന്‍സിനു വേണ്ടിയും മഹത് വ്യക്തികളെ പരിചയപ്പെടുത്തുന്നതിനായും പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായന പ്രോത്സാഹിപ്പിക്കുന്നതിനുളള തന്ത്രങ്ങള്‍( ക്വിസ്,, കുറിപ്പ്, അവതരണങ്ങള്‍) വികസിപ്പിക്കുന്നതിനും അവതരം ഒരുക്കുക.
6.പുസ്തകചര്‍ച്ച.
ലക്ഷ്യം: ആഴത്തിലുളള വായന നടത്തുന്നതിനും വായനാനുഭവങ്ങള്‍ പങ്കിടുന്നതിനും വേദി ഒരുക്കുക.
മാസത്തില്‍ ഒന്നു വീതം ,, അവസാന വാരം തിങ്കളാഴ്ച്ച. സായാഹ്നചര്‍ച്ച 4-4.30. രണ്ടംഗ സംഘം. പതിനെട്ടു പേര്‍ക്ക് അവസരം. സാഹിത്യ ശാഖകള്‍ക്കു പ്രാതിനിധ്യം വരണം. ചുമതല അജ്മല്‍, നിത.
7. ആസ്വാദ്യകരമായ വായന
ലക്ഷ്യം: വിദ്യാലയങ്ങളില്‍ നടത്തേണ്ട ആസ്വാദ്യകരമായ വായനയുടെ മാതൃക വികസിപ്പിക്കുക.
ആശയം ഉള്‍ക്കൊണ്ട് ഉച്ചാരണ ശുദ്ധിയോടെ  ഭാവാനുസാരിയായി ശബ്ദവ്യതിയാനത്തോടെ വായിക്കല്‍ മത്സരം , അവതരണം, പരസ്പര വിലയിരുത്തല്‍, സെപ്തംബര്‍മാസം . ചുമതല ആര്യ .കെ പി, ക്രിസ്റ്റി.
8.ചിത്രരചനാ മത്സരം
ലക്ഷ്യം: സാഹിത്യകൃതികളുടെ വായനയില്‍ താല്പര്യം ജനിപ്പിക്കുന്നതിനുളള വിവിധസങ്കേതങ്ങളുടെ സാധ്യത പരിശോധിക്കുക.
നല്‍കുന്ന കവിത/ കഥ യെ ആസ്പദമാക്കി ചിത്രീകരണം. ചുമതല കൃഷ്ണ. 22/ 06.2012
9. ആല്‍ബം തയ്യാറാക്കല്‍
ലക്ഷ്യം: വിവധ സാഹിത്യ രചനകള്‍ പഠിപ്പിക്കുന്ന അവസരത്തിലും ദിനാചരണങ്ങളിലും  വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുന്നതിനു സഹായകമായ ശേഖരണരീതികള്‍ വികസിപ്പിക്കുക
പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയല്‍ ക്ലാസുകളില്‍ പ്രയോജനപ്പെചുത്താവുന്ന ആല്‍ബം രൂപകല്പനചെയ്യല്‍. ഗ്രൂപ്പടിസ്ഥാനത്തില്‍. മികച്ചതിനു സമ്മാനം. നവംബര്‍ ആദ്യവാരം .ചുമതല ഷിബിന.
10. പോസ്റ്റര്‍ തയ്യാറാക്കല്‍
ലക്ഷ്യം: ദിനാചരണപോസ്റ്ററുകള്‍ ആകര്‍ഷകമായ വിധം  തയ്യാറാക്കുന്നതില്‍ കവിവു നേടുക.
വായനദിനത്തോടനുബന്ധിച്ച്.
11.കാവ്യകൂട്ടം.
ലക്ഷ്യം: കവിതാസ്വാദന സന്ദര്‍ഭങ്ങള്‍ ഒരുക്കുക.
 പ്രതിവാര അവതരണം,  പതിനഞ്ചു  മിനിറ്റ് ബുധനാഴ്ച്ച നാലു മണി. ബേസിക് ഗ്രൂപ്പ്. ചുമതല ആര്യ രമേശ്.
12.പത്രവായന
ലക്ഷ്യം:ഓരോ ദിവസവും വൈവിധ്യമുളള രീതിയില്‍ .പത്രവായന വിദ്യാലയങ്ങളില്‍ നടത്തുന്നതിനുളള മാതൃകകള്‍ വികസിപ്പിക്കുക., മാധ്യമ വിശകലനം, എന്നിവയക്കു അവസരം ഒരുക്കുക. (അസംബ്ലി/ ക്ലാസ്.)
13. രചയിതാക്കളെ പരിചയപ്പെടുത്തല്‍.
ലക്ഷ്യം: എഴുത്തുകാരുടെ രചനകള്‍, സംഭാവന, രചനാസവിശേഷത ഇവ പരിചയപ്പെടുന്നതിനു അവസരം ഒരുക്കുക.
 എല്ലാവര്‍ക്കും പങ്കാളിത്തം, ലഘു പുസ്തകം തയ്യാറാക്കല്‍ ( വാര്‍ഷികം ), ചിത്രഗാലറിക്കുറിപ്പ് തയ്യാറാക്കല്‍, പവര്‍ പോയന്‍റ് അവതരണം, ( പ്രതിമാസം) ജൂലൈ -ബഷീര്‍, ആഗസ്റ്റ്- എസ് .ക, സെപ്തംബര്‍-
 14. സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്‍.
ലക്ഷ്യം: ക്ലാസില്‍ വായനാന്തരീക്ഷം ഒരുക്കുക , പഠനസൗഹൃദപരമാക്കുക.
നവംമ്പര്‍ മാസം പ്രകാശനം
15.ആനുകാലികപ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസവും.
ലക്ഷ്യം: ആനുകാലികപ്രസിദ്ധീകരണങ്ങളുടെ വായന പ്രോത്സാഹിപ്പിക്കുക
വിലയിരുത്തല്‍, പ്രതികരണങ്ങള്‍, അവതരണം -വായനാവാര പ്രവര്‍ത്തനം, ടേമില്‍ ഒരു തവണ വീതം . വിദ്യാഭ്യാസ പ്രാധാന്യമുളള ഇനങ്ങള്‍ ശേഖരിക്കല്‍.പങ്കിടല്‍.
16. വായനാസാമഗ്രികള്‍ വികസിപ്പിക്കല്‍.
ലക്ഷ്യം: വിദ്യാര്‍ഥികള്‍ക്കനുയോജ്യമായ വായനാ സാമഗ്രികള്‍ വികസിപ്പിക്കുന്നതില്‍ വൈദഗ്ധ്യം നേടുക
ഒന്ന്, രണ്ട് ക്ലാസുകള്‍ക്കു വേണ്ടി. ജൂലൈ രണ്ടാം വെള്ളിയാഴ്ച്ച .ചുമതല-സുറുമി.
17. വായനാസാമഗ്രികള്‍ ശേഖരിക്കല്‍.
ലക്ഷ്യം: ക്ലാസ് നിലവാരത്തിനനുയോജ്യമായ വൈവിധ്യമുളള വായനാസാമഗ്രികള്‍ കണ്ടെത്തുന്നതിനുളള കഴിവു വളര്‍ത്തുക
ആഗസ്റ്റ് മാസം .ചുമതല ക്ലാസ് ലീഡര്‍
18.സ്കൂളുകളിലെ വായനാ സംസ്കാരം -സെമിനാര്‍- ഒക്ടോബര്‍
ലക്ഷ്യം:ടീച്ചിംഗ് പ്രാക്ടീസനുഭവങ്ങെളുടെ വെളിച്ചത്തില്‍ സ്കൂളുകളിലെ വായനാപ്രവര്‍ത്തനങ്ങല്‍ വിശകലനം ചെയ്യുകയും മെച്ചപ്പെടുത്തിനുളള നിര‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുക.  അവതരണം.വായനാപ്രവര്‍ത്തനങ്ങള്‍ക്കു പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തല്‍
19.വായനാപുരോഗതി വിലയിരുത്തല്‍
 ലക്ഷ്യം: വിദ്യാര്‍ഥികളുടെ വായന വിലയിരുത്തുന്നതിനുളള രീതികള്‍ അധ്യാപകവിദ്യാര്‍ഥികള്‍ സ്വയം പരിശോധിച്ചു നോക്കുന്നതിനു അവസരം ഒരുക്കുക
പ്രദര്‍ശന ബോര്‍ഡ് പരസ്പര വിലയിരുത്തല്‍
20.വായനയും ആവിഷ്കാരവും
ലക്ഷ്യം: വായാനാനുഭവങ്ങള്‍ സാര്‍ഗാത്മകമായി പങ്കിടുന്നതിനുളള രീതികള്‍ പ്രയോഗിച്ചു നോക്കുക
സ്കിറ്റ് -ചങ്ങമ്പുഴക്കവിത-വാഴക്കുലയെ ആസ്പദമാക്കി. 19.06.2012 . വായിച്ച പുസ്തകങ്ങളെ ആധാരമാക്കിയുളള നാടകം, കഥാപ്രസംഗം, മറ്റു രംഗാവിഷ്കാരം, ചിത്രീകരണം, ഇന്‍ലാന്‍റ് മാഗസിന്‍, പതിപ്പ് തുടങ്ങിയവ എല്ലാ മാസവും. ചുമതല ആതിരാ സിദ്ധാര്‍ഥന്‍
21.ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍ മത്സരം
ലക്ഷ്യം:വൈവിധ്യമുളള രീതികള്‍ പരിശോധിക്കുക, മാതൃതകള്‍ തയ്യാറാക്കുക, ആഗസ്റ്റ് ആദ്യശനി. ചുമതല ഫൗസിയ, ശാനിലി.
22.ഡയറ്റ് ലൈബ്രറി സജീവമാക്കല്‍
23. ഇ വായന' സാധ്യത കണ്ടെത്തല്‍
24.വായനാക്കുറിപ്പുകളുടെ പതിപ്പ്
. വായനാവാരപ്രവര്‍ത്തനം . മികച്ചകുറിപ്പുകള്‍ക്കു സമ്മാനം.


.........................................................................
പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു    
    

                                     
                                     
                                     
                                                                   Saturday, June 16, 2012

വായനാവാരം കഴിഞ്ഞാല്‍ വായനയ്ക്ക് എന്ത് സംഭവിക്കും ?

സര്‍ഗാത്മക വിദ്യാലയം 14

ഞാന്‍ ഒരു സ്കൂളിലെ എച് എം ആയിരുന്നെങ്കില്‍ വായനയ്ക്ക് സമഗ്രമായ ഒരു വാര്‍ഷിക
പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുമായിരുന്നു 
 
അതില്‍ ഒരിനം മാത്രമാവും വായനാവാരം .
വായനയുടെ പാക്കേജ് ചില ലക്ഷ്യങ്ങള്‍ മുന്നോട്ടു വെക്കും.
ലക്ഷ്യങ്ങള്‍
-
നേടാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുള്ളതും (മറ്റാരെയും നേട്ടം ബോധ്യപ്പെടുത്താന്‍ കഴിയുന്നതും) ആയിരിക്കും. ഓരോ ക്ലാസിന്റെയും ലക്ഷ്യങ്ങളാക്കി മാറ്റും. ഇവയാണ് ഞാന്‍ ആഗ്രഹിക്കുന്നവ :-

ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും ഞാന്‍ സ്വീകരിക്കുന്ന വായനാപാക്കേജില്‍ ഉണ്ടാവുക.
:വായനക്ക് അവധിയില്ല" ഇതായിരിക്കും മുദ്രാവാക്യം.
വായനയില്‍ ടോപ്‌ ഡൌന്‍ അപ്പ്രോച് സ്വീകരിക്കും.


വായനാ പാക്കേജ്- വായനയുടെ പ്രക്രിയ ചര്‍ച്ച നടത്തി എസ് ആര്‍ ജിയില്‍ പൊതു ധാരണ രൂപീകരിക്കും.പൊതു സമീപനം എല്ലാവരുടെയും പങ്കാളിത്തത്തോടെ ഉയര്‍ത്തിപ്പിടിക്കും.ഓരോ ലക്ഷ്യത്തെയും മുന്‍ നിറുത്തി ഉള്ള പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പന ചെയ്യും.അതിനു കരടു നിര്‍ദേശങ്ങള്‍ തയ്യാറാക്കി എസ് ആര്‍ ജി യില്‍ അവതരിപ്പിക്കും.
ഒന്ന്) എല്ലാ കുട്ടികളും ആഴത്തിലുള്ള വായനക്കാരാകുക.

 • എല്ലാ വായനാസന്ദര്‍ഭങ്ങളിലും വായനയുടെ സൂക്ഷ്മ പ്രക്രിയ പാലിക്കല്‍ .
 • പ്രവചനം, ഊഹിക്കല്‍ ,ബന്ധിപ്പിക്കല്‍ , വ്യാഖ്യാനിക്കല്‍,മൂല്യവിചാരം നടത്തല്‍,തുടങ്ങിയ ചിന്താപരമായ പ്രക്രിയക്ക് ഇടം ഉറപ്പാക്കല്‍.
 • അന്വേഷണ ഘട്ടം, കണ്ടെത്തല്‍ ഘട്ടം ,പങ്കിടല്‍ ഘട്ടം ഇവ നന്നായി നടക്കുന്നതിനുള്ള പിന്തുണ നല്‍കല്‍ .
 • സ്വന്തം അനുഭവങ്ങള്‍, ഉണര്‍ത്തിയ ചിന്തകള്‍, മനോചിത്രങ്ങള്‍ ഇവ വായനയുമായി ബന്ധിപ്പിക്കല്‍
 • വായന എന്നാല്‍ എന്തല്ല ?(ക്ലിക്ക് ചെയ്യുക)
രണ്ട്) വായനയെ അടിസ്ഥാനമാക്കി വിവിധ ദൃശ്യാവിഷ്കാരങ്ങള്‍ നടത്തുന്നതിനുള്ള കഴിവ്.

 • ഒരു കൃതിയെ എങ്ങനെ ഉള്‍ക്കൊണ്ടു എന്നു അറിയാന്‍ മാത്രമല്ല കൃതിയുടെ സൂക്ഷ്മാംശങ്ങളിലേക്ക് കൂടുതല്‍ കടക്കാനും ആവിഷ്കാരങ്ങള്‍ വഴിയൊരുക്കും.
 • വായന അവസാന വരി വായിച്ചു തീരുന്നതോടെ അവസാനിക്കുന്നില്ല.
 • വായന-ആവിഷ്കാരത്തിനായുള്ള രചന-ആവിഷ്കാരത്തിന്മേലുള്ള ചര്‍ച്ച ഇവ ഭാഷയുടെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്നതും ബഹുവിധ ഭാഷാ ശേഷികള്‍ നേടാന്‍ പര്യാപ്തവുമാണ്.അതിനാല്‍ ക്ലാസ് പഠനത്തില്‍ ഇവ സമന്വയിപ്പിക്കും..
 • നാടകം ,പാവനാടകം,കോരിയോഗ്രാഫി,റോള്‍ പ്ലേ തുടങ്ങിയ ആവിഷ്കാരങ്ങള്‍ ക്ലാസ് വായനയുടെ ഭാഗമാക്കും.
 • ക്ലാസ് തിയേറ്റര്‍ പ്രാവര്ത്തികമാക്കും.
മൂന്ന്) എല്ലാ കുട്ടികളും വായനാനുഭവം വ്യത്യസ്ത വ്യവഹാര രൂപങ്ങളിലൂടെ ആവിഷ്കരിക്കാന്‍ കഴിവ് നേടുക.

 • കുട്ടികളുമായി ചര്‍ച്ച ചെയ്തു സാധ്യതകള്‍ കണ്ടെത്തും.
 • സ്കൂള്‍ തല എഴുത്തുകൂട്ടവും ക്ലാസ് തല എഴുത്തുകൂട്ടവും സംഘടിപ്പിക്കും.
 • എഡിറ്റിംഗ് അടക്കമുള്ള രചനയുടെ പ്രക്രിയ പാലിക്കും.
 • രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനു പ്രദര്‍ശന ബോര്‍ഡുകള്‍ ഓരോ ക്ലാസിലും ഉറപ്പാക്കും.
 • അസംബ്ലിയില്‍,ക്ലാസ് പി ടി കളില്‍ എല്ലാ കുട്ടികളുടെയും രചനകള്‍ ഒരു വര്‍ഷം കൊണ്ട് പങ്കിടും.
 • ഇന്ലന്റ്റ് മാസിക,കയ്യെഴുത്ത് മാസിക,അച്ചടിച്ച ക്ലാസ് മാസിക, അച്ചടിച്ച ചുമര്‍ മാസിക ഇവയില്‍ കുട്ടികളുടെ രചനകള്‍ പ്രസിദ്ധീകരിക്കും.
 • തെരഞ്ഞെടുത്ത രചനകള്‍ സ്കൂള്‍ സാഹിത്യ ചര്‍ച്ചയ്ക്കു വിധേയമാക്കും.
 • വായനയുടെ മുത്തു മണികള്‍..(ക്ലിക്ക് ചെയ്യുക)
നാല്) വായനയെ അടിസ്ഥാനമാക്കിയുള്ള ചിത്രീകരണം.

 • വിവിധ തരം സ്ടോറി മാപ്പുകള്‍ ക്ലാസില്‍ കുട്ടികള്‍ രൂപപ്പെടുത്തും.(സംഭവഗതികള്‍, പരസ്പര ബന്ധം ,നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ ഇവയൊക്കെ പ്രതിഫലിപ്പിക്കുന്നവയും വായനയുടെ ആഴം വ്യക്തമാക്കുന്നവയും. ) അടുത്ത ബ്ലോഗ്‌ പോസ്റ്റില്‍ സ്ടോറി മാപ്പുകള്‍ പരിചയപ്പെടാം.
 • കഥ സന്ദര്‍ഭങ്ങള്‍ക്ക്‌ ചിത്രീകരണം
 • കുട്ടികളുടെ രചനകള്‍ക്ക് വരയുടെ പിന്തുണ
 • ചിത്രങ്ങളെ വായന പാടത്തിന്റെ ഭാഗമാക്കല്‍.
 • വായനയും കലവിദ്യാഭ്യാസവും സമന്വയിപ്പിക്കല്‍.വിവിധ ചിത്രരചന സങ്കേതങ്ങള്‍ പരിചയപ്പെടല്‍.ചിത്രകാരന്മാരുടെ ക്ലാസുകള്‍.
 • കവര്‍ ഡിസൈനിംഗ്
 • മൈന്‍ഡ് മാപ്പുകള്‍ (വിശദമായി മറ്റൊരു ദിനം ചര്‍ച്ച ചെയ്യാം )

ഞ്ച്) അധ്യാപികയും വായനയില്‍ പങ്കാളി ആകുന്നു.
അധ്യാപിക വായിക്കാതെ വായനയുടെ മധുരം കുട്ടികള്‍ മാത്രം നുകര്നാല്‍ മതി എന്നാ സമീപനം മാറണം. എന്റെ  സുഹൃത്ത്‌ വയനാട്ടിലെ സന്തോഷ്‌ അദ്ദേഹത്തിന്റെ സ്കൂളില്‍ അധ്യാപകരുടെ വായനാകുരിപ്പുകള്‍ ചാര്‍ട്ടില്‍ പ്രദര്ഷിപ്പിക്കുമായിരുന്നു. അത് കുട്ടികള്‍ക്ക് വേണ്ടി പ്രചോടനാത്മക ഭാഷയില്‍ ഇ. എല്ലാ അധ്യാപകരും ആഴ്ചയില്‍ ഒന്ന് വീതം .
 • ഓരോ ആഴ്ചയിലും ഓരോ ക്ലാസിലും ഓരോ പുതിയ പുസ്തകം പരിചയപ്പെടുത്തല്‍ ( നരവൂര്‍ സ്കൂളില്‍ ഈ രീതി ഫലപ്രദമായി നടത്തുന്നു. ഒരു സ്ടൂളില്‍ തുണി വിരിച്ചു അതില്‍ ഇന്നത്തെ വിശിഷ്ട പുസ്തകം വെക്കും അധ്യാപിക ആ പുസ്തകത്തെ അവതരിപ്പിക്കും . കൂടുതല്‍ വായനക്കാര്‍ ഇങ്ങനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ക്ക് ഉണ്ടാകും )
 • കുഞ്ഞു വായന വിളിക്കുന്നു.(ക്ലിക്ക് ചെയ്യുക)
 • പുസ്തകപരിച്ചയപ്പെടുത്തലിനു വിവിധ തന്ത്രങ്ങള്‍ സ്വീകരിക്കല്‍
 • ആസ്വാദ്യകരമായ വായനാനുഭവം ഒരുക്കല്‍
 • വായനയുടെ കുഞ്ഞു നാമ്പുകള്‍ മുളയ്ക്കുന്ന ക്ലാസുകള്‍..(ക്ളിക്ചെയ്യുക)
 • അധ്യാപികയും കുട്ടികള്‍ ഏര്‍പെടുന്ന രചന,ആവിഷ്കാര ചിത്രീകരണ പ്രവര്‍ത്തനങ്ങളില്‍ എര്പെടല്‍
 • സാഹിത്യ സമാജം/ബാലസഭ ഇവയില്‍ അധ്യാപികയുടെ അവതരണങ്ങള്‍
 • പുസ്തകച്ചര്ച്ചയില്‍ അധ്യാപികയും.

ആറ് )സഹവര്‍ത്തിത വായന
(
വായനയുടെ സൂക്ഷ്മപ്രക്രിയയില്‍ കൂട്ടുകാരുടെ റോള്‍)-(വിശദമായി മറ്റൊരു ദിനം ചര്‍ച്ച ചെയ്യാം )ഏഴു )ക്ലാസില്‍ വായനാന്തരീക്ഷം.
എങ്ങനെയൊക്കെ ക്ലാസ് ലൈബ്രറി ഒരുക്കാം. ക്ലാസിന്റെ മൂലയില്‍ ത്രികോണാകൃതിയില്‍ പ്ലൈ വുഡ് മുറിച്ച കഷണങ്ങള്‍ മൂന്നോ നാലോ തട്ടുകളില്‍ ആയി ക്ലാംപ് ഉപയോഗിച്ച് ഫിറ്റു ചെയ്‌താല്‍ പുസ്തകം വെക്കാം .
പഴയ കസേരകള്‍ കാണും . അവയില്‍ പലക ചരിച്ചു അടിച്ചു വെച്ചാലും പുസ്തകം വെക്കാന്‍ ക. സൈക്കിളിന്റെ പഴയ വീല് കിട്ടുമെങ്കില്‍ പെയിന്റ് അടിച്ചു ഒരു സ്ടാന്റില്‍ ഫിറ്റ്‌ ചെയ്‌താല്‍ അതിന്റെ കമ്പികളില്‍ പുസ്തകം തൂക്കി ഇസ്ടാന്‍ കഴിയും. ഭൂപടങ്ങള്‍ വെക്കാന്‍ ഉപയോഗിച്ചിരുന്ന സ്ടാണ്ടുകളില്‍ പുസ്തകം വെക്കുന്ന സ്കൂളില്‍ ഞാന്‍ പോയിട്ടുണ്ട്. ഭിത്തിയില്‍ നെടുകെ പലി വുഡ് അടിച്ചു അതില്‍ ഇലാസ്ടിക് പഠിപ്പിച്ചു പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ കാശിയി\ഉം. ചെറിയ ദിശുകളും ഒരു സാധ്യത ആണ് .


 • പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആകര്‍ഷകമായ സംവിധാനം ഒരുക്കണം 
 • പോര്‍ത്ഫോലിയോ ബാഗ് പോലെയുള്ള ക്രമീകരണങ്ങള്‍ ആകാം 
 • ചുമരില്‍ പുസ്തകത്തിന്റെ കവര്‍ കാണത്തക്കവിധം പ്രദര്‍ശനം.
 • റീഡിംഗ് ടേബിള്‍ മറ്റു സാധ്യതകള്‍
 • ക്ലാസ് നിലവാരത്തിനനുസരിച്ചുള്ള പുസ്തകങ്ങള്‍
 • പഠന തീമുകളുമായി ബന്ധമുള്ള പുസ്തകങ്ങള്‍.
വായനയുടെ ലളിത പാഠങ്ങള്‍ ഒന്നിലെയും രണ്ടിലെയും(ക്ലിക്ക് ചെയ്യുക)
ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ?(
ക്ലിക്ക് ചെയ്യുക)
\
എട്ടു )വായന വീട്ടിലേക്കും
 
കുട്ടികളുടെ വീട്ടില്‍ വായനാ സംസ്കാരം രൂപപ്പെടുതല്‍. അതിനുള്ള ശ്രമം ചെറിയ ക്ലാസില്‍ തുടങ്ങണം. ഒന്നിലെയും രണ്ടിലെയും കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ കൊടുത്തു വിടുക. രക്ഷിതാക്കള്‍ അവ കുട്ടികള്‍ക്ക് വായിച്ചു ക. അതിലെ ഉള്ളടക്കം അടുത്ത ദിനം കുട്ടികള്‍ ക്ലാസില്‍ പങ്കിടണം . ഒരാഴ്ചയില്‍ രണ്ടോ മൂന്നോ കുട്ടികള്‍ക്ക് അവസരം ഒരുക്കിയാല്‍ മതി.
ഉയര്‍ന്ന ക്ലാസുകളില്‍ തന്ത്രം മാറണം . കുട്ടികള്‍ വായന നടത്തി പുനരാവിഷ്കാരം , വായനാക്കുറിപ്പ് ,ചിത്രീകരണം ,ആസ്വാദനക്കുറിപ്പ് ഇവ തയ്യാറാക്കണം .രക്ഷിതാക്കളുടെ അപുസ്തക വിലയിരുത്തല്‍ ആമുഖമായി ചേര്‍ക്കാം . 
 • രക്ഷിതാക്കള്‍ക്ക് വായനയുടെ ആസ്വാദ്യതലം പരിചയപ്പെടാന്‍ പ്രത്യേക ക്ലാസ് പി ടി എയില്‍ നടത്താം 
 • രക്ഷിതാക്കള്‍ കുട്ടികളുടെ കൂട്ടങ്ങളില്‍ ആസ്വാദ്യകരമായി വായിച്ചു കേള്പ്പിക്കള്‍
 • രക്ഷിതാക്കളും പരസ്പരം  പുസ്തകം പരിചയപ്പെടുത്താന്‍
 • രക്ഷിതാക്കളുടെ രചന ശില്പശാല
 • പുസ്തക ചര്‍ച്ചയില്‍ രക്ഷിതാക്കളും
 • അമ്മ വായന -പുസ്തകങ്ങള്‍ രക്ഷിതാക്കള്‍ക്ക് സ്ഥിരം സംവിധാനം. ക്ലാസ് പിടി എ യില്‍ വരുമ്പോള്‍ വിതരണം നടത്താം .
വായനയുടെ ലോകം കുട്ടികള്‍ക്ക് മുന്നില്‍ ഒരു അധിക പ്രവര്‍ത്തനം എന്ന നിലയില്‍ അല്ല കാണുന്നത്.യഥാര്‍ത്ഥ പഠനത്തിന്റെ ഭാഗം.
ഓരോ മാസവും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ എന്നു തീരുമാനിക്കണം.
ജൂണില്‍ ഒന്നാം ദിവസം മുതല്‍ തുടങ്ങും.
ആദ്യം ക്ലാസില്‍ എല്ലാ പ്രക്രിയയും ഉള്‍ക്കൊള്ളുന്ന ഒരാഴ്ച നീണ്ടു നില്ല്കൂന്ന പ്രവര്‍ത്തനം.
ചിത്രീകരണം,ആവിഷ്കാരം,ചര്‍ച്ച,..ഒക്കെ ഉണ്ടാകും.
അതിനുള്ള പുസ്തകങ്ങള്‍ എല്ലാ ക്ലാസുകളിലെക്കും കണ്ടെത്തും ഓരോ ഗ്രൂപ്പിനും കിട്ടത്തക്ക വിധം പകര്‍പ്പുകള്‍ .ഇനി ചുവടെ കൊടുത്തിട്ടുള്ള ശീര്‍ഷകങ്ങളില്‍ ക്ലിക്ക് ചെയ്യുക .( മുന്‍ വര്‍ഷത്തെ പോസ്റ്റുകള്‍ ആണ് . വായിച്ചവര്‍ അവ നടപ്പിലാക്കാന്‍ കഴിയുമോ എന്ന് വീണ്ടും ആലോചിക്കുക )
 1. പള്ളിക്കൂടംവിട്ടാല്‍ പിന്നെ വായനശാലയില്‍

 2. പുസ്തകത്തൊട്ടില്‍

 3. വായനയുടെ കുഞ്ഞു നാമ്പുകള്‍ മുളയ്ക്കുന്ന ക്ലാസുകള്‍

 4. അഭിമാനിക്കാവുന്ന കാര്യങ്ങള്‍ ഓരോ ക്ലാസിലും

 5. ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ?

 6. വായനയുടെ പച്ച.
24-Aug-2011
തിരു: വായന മരിക്കുന്നെന്ന പതിവ് പല്ലവിയോ പുതുതലമുറ പുസ്തകവിരോധികളാണെന്ന മുന്‍വിധിയോ ഇല്ല. വിദ്യാര്‍ഥികളെ പുസ്തകങ്ങളുമായി അടുപ്പിക്കുന്നത് മികച്ച ലൈബ്രറിയും വഴികാട്ടികളായ അധ്യാപകരുമാണെന്ന തിരിച്ചറിവില്‍ വായനസംസ്കാരത്തിന്റെ പുതിയ പടവു ചവിട്ടുകയാണ് പ്ലാറ്റിനംജൂബിലി വര്‍ഷത്തില്‍ കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . ഐടി അധിഷ്ഠിതമായി നവീകരിച്ച സ്കൂള്‍ ലൈബ്രറി സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന ശീതീകരിച്ച വായനഹാളും ഒരുക്കിയിട്ടുണ്ട്. ഏഴു ഭാഷയിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതതു ഭാഷകളില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് ലൈബ്രറിയുടെ പ്രധാന സവിശേഷത. എല്‍എംഎസ് മീര എന്ന സോഫ്റ്റ്വെയറാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. 1973 മുതല്‍ 2000 വരെയുള്ള മലയാള പുസ്തകങ്ങള്‍ ഇതിനകം കാറ്റലോഗ് ചെയ്തുകഴിഞ്ഞു. അഞ്ചാംക്ലാസുമുതല്‍ പത്തുവരെയുള്ള 90 ഡിവിഷനിലെ വിദ്യാര്‍ഥിനികള്‍ക്ക് വിതരണം ചെയ്തവ കൂടാതെ ഇരുപതിനായിരത്തിലധികം പുസ്തകമുണ്ട് ലൈബ്രറിയില്‍ ഇപ്പോള്‍ . മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങള്‍ അനായാസം തെരഞ്ഞെടുക്കാന്‍ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് കഴിയും. ഐടി അറ്റ് സ്കൂളും വിക്ടേഴ്സ് ചാനലും സംയുക്തമായി നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ മൂന്നാംസ്ഥാനം നേടിയതിലൂടെ ലഭിച്ച മൂന്നരലക്ഷം രൂപയും പിടിഎ ഫണ്ടുമുപയോഗിച്ചാണ് ലൈബ്രറി നവീകരിച്ചത്. ജെ സുഷമയുടെ നേതൃത്വത്തിലുള്ള ആറംഗ അധ്യാപക സമിതിയാണ് ലൈബ്രറിയുടെ മേല്‍നോട്ടം വഹിക്കുന്നത്. 

9.സ്വതന്ത്രവായനയ്ക്ക് അവസരമൊരുക്കല്‍-ഏലൂര്‍ എംഇഎസ് ഈസ്റ്റേണ്‍ യുപിസ്കൂളിന്‍റെ ലക്‌ഷ്യംഅധ്യയനവര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്വതന്ത്രവായനയ്ക്ക് അവസരമൊരുക്കല്‍. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യം അധ്യാപക പരിശീലനം നടത്തിയത്.
ലക്ഷ്യത്തോടെ പുസ്തകസഞ്ചി വിതരണവും കുട്ടികളായ ലൈബ്രേറിയന്മാര്‍ക്ക് പരിശീലനവും തുടങ്ങി.


ഏലൂര്‍ എംഇഎസ് ഈസ്റ്റേണ്‍ യുപിസ്കൂളിന്‍റെ ലക്‌ഷ്യം

ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ട് മണിവരെ -പുസ്തകസഞ്ചി

 • വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും സ്വതന്ത്ര വായനയിലേക്ക് നയിക്കുക
 • കുട്ടികളെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കുക, വായനയുടെ ലോകത്തേക്ക് അവരെ എത്തിക്കുക


 • പ്രീപ്രൈമറി ക്ലാസ് മുതല്‍ അഞ്ചാം ക്ലാസു വരെ ഇനിയെന്നും ഓരോ ക്ലാസ്സിലും ദിവസവും ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ട് മണിവരെ കുട്ടി ലൈബ്രേറിയന്മാര്‍ പുസ്തകസഞ്ചിയുമായെത്തും. ഓരോ സഞ്ചിയിലും 50 പുസ്തകവും ഒരു ദിനപ്പത്രവും ഒരു വിതരണരജിസ്റ്ററും ഉണ്ടാകും. കുട്ടികള്‍ക്കാവശ്യമായ പുസ്തകം അവര്‍ക്ക് തിരഞ്ഞെടുക്കാം. കുട്ടികളെടുക്കുന്ന പുസ്തകവിവരം ലൈബ്രേറിയന്‍ വിതരണ രജിസ്റ്ററിലും കാര്‍ഡിലും രേഖപ്പെടുത്തും.
ഒരുവര്‍ഷം ഒരു കുട്ടി 50 പുസ്തകമെങ്കിലും
 • ഒരുവര്‍ഷം ഒരു കുട്ടി 50 പുസ്തകമെങ്കിലും വായിക്കണമെന്നാണ് ലക്ഷ്യം. വായിച്ച പുസ്തകത്തെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കണം.
വായനയെ പിന്തുടരും
 • ക്ലാസധ്യാപകന്‍ ആഴ്ചയിലൊരിക്കല്‍ ഇവ പരിശോധിച്ച് ഗ്രേഡ് നല്‍കും. വായിച്ച പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് സ്‌കൂള്‍ അസംബ്ലിയില്‍ അവസരമൊരുക്കും.
നിലവാരത്തിനനുസരിച്ച് പുസ്തകങ്ങള്‍ അതതുക്ലാസ്സുകളില്‍
 • ഓരോ ക്ലാസ്സിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പുസ്തകങ്ങള്‍ അതതുക്ലാസ്സുകളില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ഈ പദ്ധതിവഴി നടപ്പിലാക്കുന്നത്.
രക്ഷിതാക്കളുടെസഹകരണം
 • രക്ഷിതാക്കളുടെ പൂര്‍ണസഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ബിനാനി സിങ്കിന്റെ സഹായസഹകരണവുമുണ്ട്.
 •  

Tuesday, June 12, 2012

സ്വയം വിമര്‍ശനത്തിന്റെ ഒരു കണ്ണാടി


സര്‍ഗാത്മക വിദ്യാലയം 13

സര്‍ഗാത്മക വിദ്യാലയം എന്ന  പേരില്‍ ചിന്തകള്‍ പങ്കു വെക്കുന്ന എനിക്ക് ഈ  വര്ഷം എന്ത് ചെയ്തു എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വരും . അതെ ഇപ്പോഴും സ്വയം വിമര്‍ശനത്തിന്റെ ഒരു കണ്ണാടി കൊണ്ട് നടക്കണം.
അല്ലാതെ ഉപദേശിച്ചു മാത്രം നടന്നിട്ട് കാര്യമില്ല
ഈ വര്‍ഷം  എന്റെ സ്ഥാപനത്തിലെ ആദ്യ ദിനങ്ങള്‍ ആവേശകരം ആയിരുന്നു
മൂന്നു നാള്‍ ഗണിതോല്സവം
ടി ടി സി കുട്ടികള്‍ .ആവരോട് പറഞ്ഞു "നിങ്ങള്‍ ഒരിക്കല്‍ സ്കൂളുകളില്‍ ജോലി കിട്ടി അധ്യാപകര്‍ ആയേക്കാം. ഒന്നാം ദിവസം ഗംഭീരമായി പ്രവേശനോത്സവം നടത്തും ..പിന്നീടുള്ള മണിക്കൂറുകള്‍? 
കുട്ടികള്‍ക്ക് ആവേശകരമായ , ആത്മവിശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ധന്യമാക്കണ്ടേ ?
അതിന്റെ സാധ്യത നാം പരിശോധിക്കുകയാണ്"
ഇത് കേട്ടപ്പോള്‍ അവര്‍ ഉഷാറായി
അങ്ങനെ ടി ടി സി ക്ളാസിന്റെ പുതുവര്‍ഷ ദിനങ്ങളില്‍ ഗണിതം നിറഞ്ഞു
ഞാന്‍ അവര്‍ക്ക് ഒരു പേപ്പര്‍ ഗ്ലാസ് കൊടുത്തു. 
ഇതിനെന്തെല്ലാം പ്രയോജനങ്ങള്‍ ? (ചര്‍ച്ച )
"ഇത് കൊണ്ട് പൂവുണ്ടാക്കാന്‍ അറിയാമോ ? ഒന്നാം ദിനം നമ്മള്‍ക്ക് പൂക്കള്‍ പരസ്പരം കൈമാറി ശുഭ വര്ഷം ആശംസിക്കാം ."
അവര്‍ക്ക് പൂവുണ്ടാക്കാന്‍ അറിയില്ലായിരുന്നു
ഞാന്‍ നിര്‍ദേശങ്ങള്‍ നല്‍കി
വായ്‌ വട്ടത്തില്‍ തുല്യ അകലത്തില്‍ ഏഴു അടയാളങ്ങള്‍ ഇടുക /  അഞ്ചു അടയാളങ്ങള്‍/മൂന്നു അടയാളങ്ങള്‍  ഇടുക 
(ഓരോരുത്തരും ഏഴു അഞ്ചു മൂന്നു എന്നിങ്ങനെ നമ്പര്‍ എടുത്തു .സ്വന്തം നമ്പര്‍ പ്രകാരം അടയാളം ഇട്ടാല്‍ മതി )
(അതൊരു ഗണിതപ്രശ്നമായി .എങ്ങനെ കണ്ടെര്ത്തും ?
 പല മാര്‍ഗങ്ങള്‍ സ്വീകരിച്ചു  .
 • ഊഹിച്ചുഅടയാളമിട്ടവര്‍ 
 • കടലാസ് മടക്കി കണ്ടെത്താന്‍ ശ്രമിച്ചവര്‍ 
 • നൂല് ഉപയോഗിച്ചവര്‍ 
 • ഡിഗ്രി കണക്കാക്കിയവര്‍ 
 • ഒരു അടയാളം ഇട്ട ശേഷം മറ്റൊരു കടലാസില്‍ ഗ്ലാസിന്റെ വക്ക് ഉരുട്ടി നീളം കണ്ടെത്തി ഭാഗിച്ചവര്‍ 
എനിക്ക് ആഹ്ലാദം .ഇതല്ലേ പ്രശ്നപരിഹരണ ചിന്ത 
ചര്‍ച്ച - ഒടുവില്‍ കൃത്യതയോടെ കണ്ടെത്തി.
അവര്‍ കണക്കു പഠിക്കുന്നു എന്നറിയാതെ അളവുകളുടെ മേല്‍ സഞ്ചരിച്ചു.
ഒത്തു നോക്കലും എളുപ്പ വഴിയും മില്ലി മീറ്ററും ഭാഗവും ഒക്കെ കടന്നു വന്നു
"ഇനി വക്കിലെ ഓരോ അടയാളത്തില്‍ നിന്നും ചുവട്ടിലേക്ക്‌ ഓരോ നേര്‍ രേഖ വരയ്ക്കൂ "
പിന്നെ  കത്രിക ഉപയോഗിച്ച് ആ വരചാലിലൂടെ മുറിക്കല്‍
ദളങ്ങള്‍ വെട്ടാന്‍ ഉള്ള ഗണിത വഴി പറഞ്ഞു കൊടുത്തു.
ക്രയോണ്‍സ് കൊണ്ട്  നിറം കൊടുത്തു.
അവരുടെ സൌന്ദര്യ ബോധം 
ഈ പൂക്കളുടെ ദളങ്ങള്‍ ക്രമീകരിചിരിക്കുന്നത്  ഒറ്റ സംഖ്യകളില്‍ ആണോ ഇരട്ട സംഖ്യകളില്‍ ആണോ?
പരിസര പഠനം കടന്നു വന്നു ( തെളിവുകള്‍ ശേഖരിക്കാന്‍ തീരുമാനം )
ഗ്ലാസിന്റെ ചുവടു വൃത്തവും ദളങ്ങളുടെ തുംപുകളിലെ ബിന്ദുക്കളില്‍  കൂടി വരച്ചാല്‍ കിട്ടുന്ന വൃത്തവും എങ്ങനെ താരതമ്യം ചെയ്യാം ?
പല പരിഗണനകള്‍ അവതരിപ്പിക്കപ്പെട്ടു (ഏട്ട്  കാര്യങ്ങള്‍ അവര്‍ പറഞ്ഞു )
സംഖ്യാ ബോധം എന്ന് പറയുമ്പോലെ വൃത്ത ബോധം ചര്‍ച്ച ചെയ്തു .എല്ലാവര്ക്കും വിശദീകരിക്കേണ്ടി വന്നു 

പൂക്കള്‍ക്ക് തണ്ട് വെച്ച് ചുമരുകളില്‍ ഫിറ്റ്‌ ചെയ്തു.
അപ്പോള്‍ അവരോടു ചോദിച്ചു -"നിങ്ങള്‍ എന്താണ് പഠിച്ചത്?"
മറുപടി-" പൂക്കള്‍ നിര്‍മിക്കാന്‍"
അത് എന്നെ സന്തോഷിപ്പിച്ചു
ഗണിതം അല്ല ജീവിതത്തിലെ സര്‍ഗാത്മക  ഇടപെടലാണ് പഠിക്കുന്നത്.അതില്‍ ഗണിതം ഉണ്ടാകും .അതും പഠിക്കും
(ആശാരി ഒത്ത ഒരു കതകു നിര്‍മിക്കുന്നു. അതൊരു സര്‍ഗാത്മക പ്രവര്‍ത്തനം ആണ്.അതില്‍ അളവുകള്‍ ലയിച്ചു നില്‍ക്കും]
കുട്ടികള്‍ ഗണിതത്തില്‍ ലയിക്കണം .എങ്കില്‍ ഗണിതം അവരിലും ലയിക്കും 

ഇങ്ങനെ അടുത്ത പ്രവര്‍ത്തനത്തിലേക്ക് കടന്നു.ഒരു പന്ത് കളി.
പിന്നെ ഉണ്ണി മാഷും  കൂടി
മൂന്നു ദിവസത്തെ ഈ ഗണിതാനുഭവങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഇനങ്ങള്‍ അടുത്ത സ്കൂളിലെ രണ്ടു ദിവസത്തെ ഗണിതോല്സവം ആക്കി .  (ഗണിത പാക്കേജ്  ആര്‍ക്കെങ്കിലും വേണോ ? ഇ മെയിലില്‍ ആവശ്യപ്പെടുക .ഒരു പ്രവര്‍ത്തനം എനിക്ക് അയച്ചു തരികയും വേണം. ചിന്ത പങ്കിടാം  )
അവരുടെ ഈ വര്‍ഷത്തെ ആദ്യ ടീച്ചിംഗ് പ്രാക്ടീസ്
അതെ ഞാനും  നിങ്ങള്‍ക്കൊപം ഉണ്ടെന്നു പറയാന്‍ എന്റെ അനുഭവം കൂട്ടുന്ന ആലോചനയില്‍ ആണ്
...................................
രണ്ടാം ക്ലാസിലെ പഠനോപകരണങ്ങളുടെ ലിസ്റ്റ് സജി മാഷ്‌ ആവശ്യപ്പെട്ടു
തീര്‍ച്ചയായും അത് പ്രതീക്ഷിക്കാം .
അതിനു മുന്‍പ് നാലാം ക്ലാസിലെ എങ്ങനെ പ്രയോജനപ്പെടുത്തി  എന്ന് പങ്കു വെച്ചെങ്കില്‍
..............................................


സര്‍ഗാത്മക അധ്യയനം മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ചുവടെ ഉള്ള ശീര്‍ഷകങ്ങളില്‍ ക്ലിക്ക് ചെയ്യുക

Friday, June 8, 2012

മീഡിയക്ലബ്‌

സര്‍ഗാത്മക വിദ്യാലയം 11


ചെമ്പകപ്പാറ സ്കൂള്‍  ഫേസ് ബുക്കില്‍ കൊടുത്ത അറിയിപ്പ് ശ്രദ്ധേയമായ ഒരു ചുവടു  വെയ്പ്പാണ് .
" ഈ വര്ഷം നമ്മുടെ സ്കൂള്‍ മാറ്റത്തിന്റെ പാതയിലാണ് എല്ലാ രീതിയിലും ..." എന്ന ഒറ്റ വാക്യം മതി അവിടുത്തെ ചിന്തയുടെ സന്നദ്ധതയുടെ ശുഭപ്രതീക്ഷയുടെ ഊര്‍ജം എത്രയുണ്ടെന്ന് അറിയാന്‍ .
ആ സ്കൂളിന്റെ അറിയിപ്പ് വായിക്കൂ  

"കൂട്ടുകാരെ,
ഈ വര്ഷം നമ്മുടെ സ്കൂള്‍ മാറ്റത്തിന്റെ പാതയിലാണ് എല്ലാ രീതിയിലും ...
പാ ഠേൃതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
മറ്റൊരു സ്കൂളിലും ഇല്ലാത്ത
മീഡിയക്ലബ്‌ എന്ന സംരംഭം ആരംഭിക്കുന്നു ..
ഇന്ന് മാധ്യമങ്ങള്‍ ജീവിതത്തില്‍ ചെലുത്തുന്ന
സ്വാധീനം വലുതാണ്.. (plse watch vazhivilakku video media infuence in family&children)
തള്ളേണ്ടതും കൊള്ളേണ്ടതും വേര്‍തിരിച്ചറിയുവാന്‍
കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം..
ഒപ്പം അല്പം പത്രപ്രവര്‍ത്തനവും ...
സ്കൂളിലെയും ഈ പ്രദേശത്തെയും
കൊച്ചുകൊച്ചു വാര്‍ത്തകളും വിശേഷങ്ങളും
മീഡിയക്ലബിലെ കൂട്ടുകാര്‍
നിങ്ങളുടെ മുന്പിലെതിക്കും ..
മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തില്‍
മാസത്തില്‍ രണ്ടു വീതം ഒരു പത്രവും
പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു .
ഇതില്‍ ഒരു കോളം 'എന്റെ വിദ്യാലയം'
എന്നപേരില്‍ നിങ്ങള്‍ക്കുള്ളതാണ്..(പൂര്‍വ്വവിദ്യാര്‍ഥികള്‍ക്ക് )
നിങ്ങളുടെ സ്കൂള്‍ ജീവിതത്തിലെ അനുഭവങ്ങള്‍
ഇതിലൂടെ പങ്കുവയ്ക്കാം ...
പേരും വിലാസവും ഫോട്ടോയും
ഇപ്പോള്‍ എന്തുചെയുന്നുവെനും
സ്കൂളില്‍ പഠിച്ച വര്‍ഷവും ചേര്‍ക്കാന്‍
മറന്നു പോകരുതേ ...
നമ്മുടെ ആദ്യ പത്രം ഈ 15-20 നുള്ളില്‍
പുറത്തിറങ്ങുമെന്നു പ്രതീഷിക്കുന്നു..
chempakapparaghs@gmail.com OR
Media Club
Govt.High School
Chempakappara
CHEMPAKAPPARA P O
IDUKKI DT
PIN 685514 എന്ന വിലാസത്തില്‍ നിങ്ങളുടെ സൃഷ്ടികള്‍ അയക്കുമല്ലോ.."

ഇത് പോലെ സ്കൂളുകള്‍ മുന്നോട്ടു വരണം 
ചെമ്പകപ്പാ റ സ്കൂളിന്റെ ഇ മെയില്‍ വിലാസം നിങ്ങള്ക്ക് അവരെ പിന്തുണ അറിയിക്കാന്‍ ഉപയോഗിക്കണേ 

2.ക്ലാസ് ഡയറി 
 മിക്ക സ്കൂളുകളിലും കുട്ടികളെ കൊണ്ട് ഡയറി എഴുതിക്കും 
ഞാന്‍ അങ്ങനെ ഉള്ള ഡയറികള്‍ വായിച്ചു നോക്കിയിട്ടുണ്ട്. വളര്‍ച്ചയുടെ അടയാളങ്ങള്‍ കുറവ് .
എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌ ?
അധ്യാപകരില്‍ ചിലര്‍  ചടങ്ങ് പോലെ കാണുന്നു.
ചിലര്‍ക്ക്" കുട്ടികള്‍ എഴുതി പഠിക്കട്ടേ "എന്ന ഒഴുക്കന്‍ സമീപനം 
ചിലര്‍ വളരെ സാധ്യത ഉണ്ടെന്നു തിരിച്ചറിയും പക്ഷെ ആ സാധ്യത പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നവര്‍ വിരളം .

ചൊവ്വ 
ഇന്ന് ഞാന്‍ ആറു  മണിക്ക് ഉണര്‍ന്നു. പല്ല് തേച്ചു .പത്രം വായിച്ചു . കുളിച്ചു.
...........................................................................................................
ബുധന്‍ 
ഇന്ന് ഞാന്‍ ആറരയ്ക്ക് ഉണര്‍ന്നു .പല്ല് തേച്ചു .പത്രം വായിച്ചു . കുളിച്ചു.
...............................................................................................................
വ്യാഴം 
 ഇന്ന് ഞാന്‍ ആറു  മണിക്ക് ഉണര്‍ന്നു. പല്ല് തേച്ചു .പത്രം വായിച്ചു . കുളിച്ചു.
...................................................................................................................
ഇങ്ങനെ ഒരേ പോലെ എഴുതുന്ന കുട്ടികളാണ് കൂടുതലും 
അവരുടെ അക്ഷര തെറ്റുകള്‍ വേട്ടയാടി ആനന്ദി ക്കാനാണ് അധ്യാപകരുടെ ശ്രമം. അതാണോ വേണ്ടത് ?
ചിന്തയുടെ മേല്‍ ഭാവനയുടെ ചിറകു മുളപ്പിക്കാന്‍ ആലോചിക്കെണ്ടേ 
എഴുത്തിന്റെ വൈവിധ്യത്തെ ആഘോഷിക്കാന്‍ അനുവദിക്കണേ 

" രാവിലെ പുറത്ത്  മഴ . 
അകത്തേക്ക് തണുപ്പിന്റെ കൈകള്‍ നീണ്ടു വന്നു.
 എന്നെ പോതിഞ്ഞു. 
ഹോ ഞാന്‍ പുതപ്പിനുള്ളിലേക്ക്  ചുരുണ്ട് കൂടി. 
എന്ത് സുഖം.!
 മക്കള്‍ സുഖിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമാകുന്നില്ല ! 
മുഖത്തേക്ക് അമ്മയുടെ വക മഴ .
" നേരം എട്ടായി ".."
സ്കൂളില്‍ ചെല്ലുമ്പോള്‍ പെരുമഴ ആകുമോ. ?.............................................................................
...................................................................................."
ഒരു ടീച്ചര്‍ കുട്ടികളുടെ മുന്‍പാകെ അവതരിപ്പികനിടയുള്ള ഒരു ഡയറി ഇപ്രകാരം ആകാം . അടുത്ത ദിനം മറ്റൊരു തുടക്കം . അനുഭവത്തിന്റെ ചൂടുള്ള എഴുത്ത് കുട്ടികള്‍ പരിചയപ്പെടട്ടെ. ആ വഴിയില്‍ ആലോചിക്കട്ടെ . നല്ല രീതിയിലുള്ള ആത്മാവിഷ്കാരം ക്ലാസില്‍ നടക്കട്ടെ 
പിന്നീട് നമ്മള്‍ക്ക് എഡിട്ടിംഗ് നടത്താം .തിനു മാര്‍ഗം ഉണ്ടല്ലോ.
 രചന മെച്ചപ്പെടുത്താന്‍ അവര്‍ക്ക് തോന്നുന്നത് എപ്പോള്‍ ?
ഉള്ളടക്കവും ആവിഷ്കാര രീതിയും മികവുള്ളത് എങ്കില്‍.
അപ്പോള്‍  കൂടുതല്‍ മികവിനായി തെറ്റുകള്‍ തിരുത്താം, വാക്യ ഭംഗി വരുത്താം എന്ന് ഉള്ളില്‍ നിന്നും ആവശ്യം കൂടി ജനപ്പിക്കാം 

നിങ്ങളുടെ ക്ലാസ് അനുഭവങ്ങള്‍ പങ്കിടാന്‍ ഉള്ളതാണ് കമന്റ് ബോക്സ് . അത് മറക്കേണ്ട 

 ..........................................................................
സര്‍ഗാത്മക അധ്യയനം മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ചുവടെ ഉള്ള ശീര്‍ഷകങ്ങളില്‍ ക്ലിക്ക് ചെയ്യുക

Wednesday, June 6, 2012

ചെറിയ വലിയ കാര്യങ്ങള്‍

സര്‍ഗാത്മക വിദ്യാലയം 10

പരിസ്ഥിതി ദിനാചരണം . സ്കൂളില്‍ സെമിനാര്‍ .ഒരു കുട്ടി പ്രബന്ധം അവതരിപ്പിക്കുന്നു. പത്ര മാസികകള്‍ തെരഞ്ഞു കുറിപ്പുകള്‍ ഉണ്ടാക്കി അത് സംയോജിപ്പിച്ചുള്ള പ്രബന്ധം. അവതാരക കേള്‍വിക്കാരുടെ മുഖത്ത് നോക്കുന്നില്ല . പ്രബന്ധം വായിക്കുകയാണ്. ഞാന്‍ സദസ്സിനെ നിരീഖിച്ചു. കേള്‍വിയുടെ ആദ്യ നിമിഷങ്ങളിലെ താല്പര്യം ക്രമേണ നശിക്കുന്നത് ആ മുഖങ്ങള്‍ വായിച്ചാല്‍ മനസ്സിലാകും. പിന്നെ പിന്നെ ശ്രദ്ധയുടെ യാതൊരു അര്‍പ്പണവും ഇല്ല. പ്രബന്ധാവതരണം കഴിഞ്ഞപ്പോള്‍ കയ്യടിക്കാന്‍ അവര്‍ മറന്നില്ല . അധ്യാപകരും അതില്‍ പങ്കു ചേര്‍ന്നു 
അടുത്ത പരിപാടിയിലേക്ക് കടന്നപ്പോള്‍ ഞാന്‍ ഒരു ബുക്കിന്റെ ഒരു പേജില്‍ ഇപ്രകാരം കുറിചു . കേട്ട പ്രബന്ധത്തിലെ ഒരു ആശയം എഴുതുക. ഒരാള്‍ എഴുതിയത്  ആവര്‍ത്തിക്കരുത്  . അത് ഓരോ കുട്ടിയുടെയും അടുത്ത് നിശബ്ദമായി കൈമാറി കൈമാറി ചെന്ന് ചെന്ന് .. അപ്പോഴാണ്‌ കുട്ടികള്‍ അവര്‍ ആ പ്രബന്ധാവതരനത്ത്തില്‍ നിന്നും കാര്യമായി ഒന്നും മനസ്സിലാക്കി ഇല്ലെന്നു തിരിച്ചറിയുന്നത്‌ 
എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ?
അധ്യാപകരുടെ പങ്കു എന്ത് ?
രണ്ടു മൂന്നു പിഴവ് ഇവിടെ സംഭവിച്ചു 
1. കേഴ്വിയിലെ പങ്കാളിത്തം  
ആലോചിച്ചിട്ടുണ്ടോ കേള്വിയിലെ പങ്കാളിത്തം ഓരോ അവതരണത്തിലും എപ്രകാരം ആയിരിക്കണം എന്ന് ?
ഇല്ലെങ്കില്‍ നാം അറിയാതെ ഒരു പിഴ വരുത്തുന്നു .
അവതരണത്തിന്  മുന്‍പ്  കുട്ടികള്‍ക്ക് ടാസ്ക് കൊടുക്കണം 
 • ചര്ച്ചയുണ്ടാകും 
 • ഒരാള്‍ ഒരു കാര്യം വ്യാകഖ്യാനിക്കുകയോ നിലപാട് വ്യ്ക്തമാക്കുകയോ ചെയ്യണം  
 • പ്രബന്ധത്തിലെ ആശയങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരണം നടത്തണം 
 • മനോഭൂ പടം തയ്യാറാക്കല്‍ 
 • വാര്‍ത്ത തയ്യാറാക്കല്‍ ഒക്കെ ആകാം 
2  .അവതാരകയെ അറിയല്‍ 
ഇവിടെ അവതാരക എവിടുന്നോ കിട്ടിയ ദഹിക്കാത്ത കുറെ കാര്യങ്ങള്‍ പങ്കിട്ടു .അത് ലളിതമാക്കാന്‍ ആ കുട്ടിയുമായി ഒരു ചര്‍ച്ച നടത്തിയാല്‍ പറ്റുമായിരുന്നു 
അങ്ങനെ സംഭവിച്ചാല്‍ അവതാരക ആശയങ്ങള്‍ ഇടയ്കിടെ വിശദീകരിക്കാന്‍ സദസ്സിനെ നോക്കുമായിരുന്നു ഉദാഹരണങ്ങള്‍ നല്‍കുമായിരുന്നു. നമ്മുടെ അനുഭവങ്ങളുമായി ബന്ധിപ്പിക്കുമായിരുന്നു .അപ്പോഴൊക്കെ കുട്ടികളിലേക്ക് കണ്ണ് ചെല്ലും. സദസ്സിന്റെ മേല്‍ നിയന്ത്രണം   കിട്ടും . അധ്യാപികയ്ക്കും പ്രബന്ധം മുന്‍കൂട്ടി മനസ്സിലാക്കി ഇടപെടാന്‍ കഴിയുമായിരുന്നു . ഇത്തരം സന്ദര്‍ഭങ്ങളില്‍ അവതാരകയുടെ ഉള്ളില്‍ എന്തുണ്ട് അത് അറിയണം .
3 .ആശയ വിനിമയം കൂടുതല്‍ ഫലപ്രദമാക്കല്‍  
വളരെ പ്രധാനപ്പെട്ട കാര്യം ആണിത് .പല തന്ത്രങ്ങള്‍ ഉണ്ട് . ചില ചോദ്യങ്ങള്‍ പ്രബന്ധത്തില്‍ ഇടയ്ക്കിടെ ഉണ്ടെന്നു കരുതുക .ആ ചോദ്യങ്ങള്‍ ഉന്നയിച്ച ശേഷം ഒരു നിമിഷം മൌനം .സദസ്സിനെ ഒന്ന് നോക്കുക ഉത്തരം പ്രതീക്ഷിക്കുന്ന മാതിരി. എന്നിട്ട് അത് അവതരിപ്പിക്കൂ .ഇ എം എസിന്റെ മിക്ക ലേഖനങ്ങളിലും  ചോദ്യങ്ങള്‍ ഉന്നയിക്കല്‍ സമീപനം കാണാം  .
നിത്യ ജീവിതത്തിലെ ഏതെങ്കിലും സംഭവം ഉന്നയിച്ചു കൊണ്ട് ഇതും ഇത്തവണത്തെ  പരിസ്ഥിതി ദിനാചരണവും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിക്കാം. അതെ ഒരു പ്രശ്നം അവതരിപ്പിക്കാം.
ചാര്ടുകള്‍ തയ്യാറാക്കാം . പവര്‍ പോയന്റ് അവതരണമോ ആലോചിച്ചില്ല .

അതെ ഓരോ സന്ദര്‍ഭവും വിലയുള്ളതാണ് 
അതിന്റെ പഠന മൂല്യം കണ്ടെത്തണം 
പങ്കാളിത്തം എന്നത് ഒരു ചടങ്ങല്ല 
..........................................................................................................................................
സ്നേഹ വിദ്യാലയം 
ഒരു സ്കൂളില്‍ ചെന്നപ്പോള്‍ സ്റാഫ് റൂമില്‍ ഒരു അറിയിപ്പ് 
"അധ്യാപകര്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുക .
 നഷ്ടപ്പെടാന്‍ സാധ്യത 
കുട്ടികള്‍ അനുവാദം ഇല്ലാതെ സ്റാഫ് റൂമില്‍ കയറരുത്  "

ഈ സ്കൂളില്‍ നിഷ്കളങ്കരായ അധ്യാപകര്‍ ഉള്ളതിനാല്‍ ഇങ്ങനെ ബോര്‍ഡില്‍ എഴുതി .
എങ്കിലും ഞാന്‍ ആ സ്കൂളിലെ ഒരു കുട്ടിയാണെങ്കില്‍ മനസ്സ് മുറിയും 
കുട്ടികളെ അവിശ്വസിക്കുക മാത്രമല്ല മുദ്ര കുത്തുക കൂടി ചെയ്യുന്നു 
സ്കൂളില്‍ ഏറ്റവും വിലപിടിപ്പുള്ളതു കുട്ടികള്‍ അല്ലെ ?
അധ്യാപകര്‍ സൂക്ഷിക്കാന്‍ പഠിക്കണം . അല്ലാതെ കുട്ടികളെ ഇങ്ങനെ ..?!
അധ്യാപകര്‍ സ്നേഹിക്കാന്‍ പഠിക്കണം .
വീട്ടില്‍ ഇങ്ങനെ ഒരു പരസ്യം എഴുതി വെക്കുമോ?
മക്കള്‍ അമ്മയുടെ അച്ഛന്റെ മുറിയില്‍ കയറരുതെന്ന് ?
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇടയിലെ കണ്ണികള്‍ അടുപ്പിക്കാന്‍ എന്ത് ചെയ്യാം എന്ന് ആലോചിക്കൂ .
......................................................................................................
കുട്ടി  മനസ്സില്‍ ഇടം തേടുമോ ?
ഇന്നലെ ഒരു അധ്യാപിക പുതു വര്‍ഷ വിശേഷങ്ങള്‍ പങ്കിട്ടു 
ഒരു കുട്ടിക്ക് തലവേദന 
അവന്‍ കരയുന്നു 
അപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അവന്റെ ക്ലാസ് ടീച്ചര്‍ പറഞ്ഞു അവനു ഇങ്ങനെ തലവേദന വരാറുണ്ട് .അപ്പോള്‍ പോയി കിടക്കാന്‍ പറയും .
ഒരു ആശ്വാസം തോന്നി .വിട്ടു മാറാത്ത തലവേദന ആയിരിക്കും. മൈനര്‍ എപ്പിലെപ്സിയോ മറ്റോ 
അവനെ അടുത്ത് വിളിച്ചു കുശലം ചോദിച്ചപ്പോള്‍ ആ സത്യം പുറത്ത് വന്നു. രാവിലെ ഒന്നും കഴിച്ചിട്ടില്ല . നാണക്കേട്‌ കൊണ്ടാ വിശക്കുന്നു എന്ന് പറയാത്തതു. തലവേദന എന്ന് പറഞ്ഞാല്‍ ആരും കളിയാക്കില്ല 
ഒരു സ്കൂളില്‍ ഒരു വര്ഷം പഠിപ്പിച്ച ഒരു ടീച്ചര്‍ക്ക് ഒരു കുട്ടോയുടെ മനസ്സു തുറക്കാന്‍ നേരം കിട്ടാതെ പോയി . ഈ വര്ഷം മറ്റൊരു ടീച്ചര്‍ക്ക് ആദ്യ ദിനങ്ങളില്‍ തന്നെ മനസ്സ് പിടിച്ചെടുക്കാന്‍ കഴിഞ്ഞു 
നാം നമ്മെ തിരിച്ചറിയണം. കുട്ടിയുടെ മനസ്സിനോട് ചേര്‍ന്ന് നില്ക്കുന്നുണ്ടോ എന്ന് .

.......................
സര്‍ഗാത്മക അധ്യയനം മുന്‍ ലക്കങ്ങള്‍ വായിക്കാന്‍Sunday, June 3, 2012

ഞാന്‍ മാറ്റത്തിന്റെ പാതയില്‍ -(സര്‍ഗാത്മക വിദ്യാലയം 9)

"ഈ പുതുവര്‍ഷം തികച്ചും നവ്യാനുഭവങ്ങളുടെ വര്‍ഷമായിരിക്കും
ക്ലാസില്‍ എത്ര കുട്ടികള്‍ എന്നതല്ല പ്രശ്നം എത്ര നല്ല അനുഭവങ്ങള്‍ അവര്‍ക്ക് എന്നെ കൊണ്ട് നല്‍കാന്‍ കഴിയും എന്നതാണ് "
ഇങ്ങനെ മനസ്സില്‍ കുറിച്ചിട്ട ഒരു അധ്യാപിക .
ക്ലാസ് ?
നാല് .
ഇത് വരെ എന്ത്  മുന്നൊരുക്കം നടത്തി ?
"സ്കൂള്‍ തുറക്കട്ടെ .എല്ലാവരുമായി ആലോചിച്ചു നന്നായി തുടങ്ങണം "
( ഈ ടീച്ചര്‍ എന്തെ സ്വയം ആലോചിച്ചു തുടങ്ങാത്തത് ?)
മറ്റൊരു അധ്യാപിക
ക്ലാസ് ?
നാല്
അവധിക്കാല പി ടി എ കൂടി ടീച്ചറോട് പറഞ്ഞു " ടീച്ചറെ പഠനോപകരണങ്ങള്‍ ഉള്ളതും ഇല്ലാത്തതും ലിസ്റ്റ്  ചെയ്യാമെങ്കില്‍ ഇല്ലാത്തവ ഞങ്ങള്‍ ഉണ്ടാക്കി തരാം "
അധ്യാപികയ്ക്ക് സന്തോഷം
ഈ വര്ഷം സ്കൂളിനും ക്ലാസിനും ആവശ്യമായ പഠനോപകരണങ്ങള്‍ എല്ലാം ഉറപ്പാക്കണം .അതാണ്‌ പി ടി എ തീരുമാനം
ടീച്ചര്‍ ലിസ്റ്റ് തയ്യാറാക്കി
അപ്പോഴാണ്‌ ടീച്ചര്‍ സ്വയം തിരിച്ചറിയുന്നത്‌ ..!?
എന്താണ് തിരിച്ചറിവ് എന്നല്ലേ .തിടുക്കം കൂട്ടാതെ ഒരു പക്ഷെ അതി നിങ്ങള്‍ക്കും ബാധകം ആയേക്കാം
അതിനാല്‍ ആ ലിസ്റ്റ് ഞാന്‍ വിശകലനത്തോടെ  ചുവടെ നല്‍കുന്നു

നാലാം ക്ലാസിലേക്ക് വേണ്ട സിഡികള്‍

 1. ജീവികള്‍ ഇര തേടുന്ന ദൃശ്യങ്ങള്‍
 2. ചാന്ദ്ര പര്യവേക്ഷണം
 3. സ്ടാറി നൈറ്റ്
 4. ഗാന്ധി സിനിമ
 5. ദേശഭക്തി  ഗാനങ്ങള്‍
 6. തെയ്യം
 7. വള്ളം കളി
 8. തൃശൂര്‍ പൂരം
 9. പടയണി
 10. പ്രകൃതി ദുരന്തങ്ങള്‍
 11. പരിസ്ഥിതി പ്രശ്നങ്ങള്‍
 12. കേരളത്തിന്റെ പ്രകൃതി ഭംഗി
 13. വിവിധ കേരളീയ കലാരോപ്പങ്ങള്‍
 14. മഴക്കാല അനുഭവങ്ങള്‍ , ദുരിതങ്ങള്‍
ഈ ലിസ്റ്റില്‍ പെട്ട ഒരു സി ഡി പോലും സ്കൂളില്‍ ഇല്ല. സ്വന്തം കൈയ്യിലും ഇല്ല.
പുതിയ പുസ്തകം വന്നിട്ട് നാലഞ്ചു വര്ഷം ആയി എന്നിട്ടും ..!
 ഇക്കാര്യം ഞാന്‍ എങ്ങനെ പി ടി എ ക്കാരോട് പറയും?. ഇത് വരെ ആത്മവഞ്ചന നടതുകയായിരുന്നോ ഞാന്‍ ?
സി ഡി വാങ്ങാമായിരുന്നു അല്ലെങ്കില്‍ നെറ്റില്‍ നിന്നും ആരെകൊന്ടെങ്കിലും ഡൌന്‍ ലോഡ് ചെയ്യിക്കാമായിരുന്നു
അതുമല്ലെങ്കില്‍ നെറ്റ് ഉപയോഗിക്കാന്‍ പഠിക്കാമായിരുന്നു
സ്കൂളില്‍ പഞ്ചായത്ത് നല്‍കിയ കമ്പ്യൂടര്‍ ഉണ്ട് .എന്നിട്ടും പഠിച്ചില്ല .
അതെ തുറന്നു പറയാം . മനോഭാവം മാറ്റണം . ഞാന്‍ മാറണം .

"മാറ്റത്തിന്റെ പാതയില്‍ ഞാനും"  ഇതാകട്ടെ ഈ വര്‍ഷത്തെ എന്റെ മുദ്രാവാക്യം
ടീച്ചര്‍ ലിസ്റ്റ് എഴുതല്‍ തുടര്‍ന്നു
നാലാം ക്ലാസിലേക്ക് വേണ്ട ചിത്രങ്ങള്‍


 1. മഴക്കാല ദുരിതങ്ങള്‍ ( ഇപ്പോള്‍ കയ്യില്‍ ഒന്നും ഇല്ല .കുട്ടികള്‍ ശേഖരിച്ചു കൊണ്ട് വന്നവ എടുത്തു വെച്ചിരുന്നെങ്കില്‍. ഇനി പട്ര്‍ഹ്രങ്ങളില്‍ വന്നാല്‍ ഭാഗ്യം . ശേ !)
 2. കുടിവെള്ള  ക്ഷാമത്തിന്റെ രൂക്ഷത ( നെറ്റില്‍ കിട്ടുമായിരിക്കും. പണ്ടേ ഒരു ചിത്ര ഫയല്‍ തയ്യാരാക്കിയിരുന്നെങ്കില്‍ !)
 3. കേരളീയ കലാരൂപങ്ങള്‍ ( ഏതൊക്കെ കലാരൂപങ്ങള്‍ .ഇപ്പോഴുള്ളത് വളരെ ചെറിയ നിറം കേട്ട അനാകര്‍ഷകമായ ചിത്രങ്ങളാണ് . പുതിയത് വാങ്ങണം )
 4. കേരളത്തിന്റെ പ്രകൃതി ഭംഗി ( ഒരു പുഴക്കരയുടെ ചിത്രമേ ഉള്ളൂ . കേരളത്തിന്റെ വൈവിധ്യം വേണം . കുട്ടനാട്, കടല്‍ത്തീരം, മലകള്‍ , മൂന്നാര്‍ , പാടങ്ങള്‍ ....പി ടി എ ക്കാരോട് പറയാം )
 5. പ്രകൃതി ദുരന്തങ്ങളുടെ ചിത്രങ്ങള്‍ ( ഇല്ല .)
 6. കേരളത്തിലെ പ്രധാന ഉത്സവങ്ങള്‍ ( കഴിഞ്ഞ വര്ഷം പറഞ്ഞു കൊടുത്തു .ഇനിയെങ്കിലും കാണിച്ചു കൊടുക്കണം .നെറ്റില്‍ ഉണ്ടത്രേ )
 7. വിവിധ ആഘോഷങ്ങള്‍ ( ചിത്രം ഉണ്ട് .പോര )
 8. ചുമട് താങ്ങി, കുടക്കല്ല് ( ശേഖരിക്കണം )
 9. ദേശീയ നേതാക്കള്‍ ( വലിയ ചിത്രങ്ങള്‍ ശേഖരിച്ചു ഫോട്ടോ ഗാലറി ക്ലാസില്‍ ഒരുക്കാന്‍ പി ടി എ യുടെ സഹായം തേടാം )
 10. ജീവികളുടെ ചിത്രങ്ങള്‍ ( ഒന്നാം ക്ലാസില്‍ നിന്നും കടം വാങ്ങാം )
 11. ജന്തു പരിപാലനം ( ഒരു ചിത്രവും ഇപ്പോള്‍ ഇല്ല )
 12. പഴയ കാല ഉപകരണങ്ങള്‍ ( ചിത്രങ്ങള്‍ ഇല്ല )
 13. ജില്ലയുടെ  ഭൂപടം ( അതില്‍ എന്തൊക്കെ വേണം ?)
 14. ഇന്ത്യയുടെ ഭൂപടം
ലിസ്റ്റ് ഒന്ന് കൂടി പരിശോധിച്ചപ്പോള്‍ ഒരു ചമ്മല്‍ .
കൂടുതലും ഇല്ലാത്തവയുടെ കൂട്ടത്തിലാണ്
ചിത്രങ്ങള്‍ സമാഹരിക്കാവുന്നത്തെ ഉള്ളൂ . ഈ വര്ഷം അവ എ ഫോര്‍ പേപ്പറില്‍  ഒട്ടിച്ചു നല്ല ഒരു ഫയല്‍ ഉണ്ടാക്കും .ജൂണില്‍ തന്നെ അതു പൂര്‍ത്തിയാക്കും
(നല്ല തീരുമാനം )
 നലാം ക്ലാസിലേക്ക് വേണ്ട വായനാ സാമഗ്രികള്‍

 1. മഴക്കവിതകള്‍ ( ഏഴെണ്ണം - നാല് സെറ്റ് )
 2. നാടന്‍ പാട്ടുകള്‍. ( നാലാം ക്ലാസ് നിലവാരത്തിനു ഇണങ്ങിയത് ശേഖരിക്കണം . )
 3. കലാരൂപങ്ങളുമായി    ബന്ധപ്പെട്ട വായനാ സാമഗ്രി ( ഈ വര്ഷം തയ്യാറാക്കണം )
 4. നമ്പ്യാരും തുള്ളല്‍ പാട്ടുകളും. ( ഫോട്ടോ കോപ്പി എടുക്കണം )
 5. ആത്മകഥ  ഭാഗങ്ങള്‍ ( പി ടി എ യുടെ സഹായത്തോടെ കണ്ടെത്തണം )
 6. കേരളീയ പ്രകൃതി ആവിഷ്കരിച്ചിട്ടുള്ള കവിതകള്‍
 7. പരിസ്ഥിതി പ്രശ്നവുമായി ബന്ധപ്പെട്ട വായനാ സാമഗ്രി ( കുട്ടികള്‍ക്ക് ഒപട്ടിയത് എവിടെ കിട്ടും? പത്രങ്ങളിലെ വിദ്യാഭ്യാസ പേജുകള്‍ ശേഖരിചിരുന്നെങ്കില്‍ )
 8. ലഘു യാത്രാ വിവരണങ്ങള്‍ ( യുറീക്കയില്‍ ഉണ്ടാകുമോ ?)
 9. ജില്ലയുടെ ടൂറിസ്റ്റ് ഗൈഡ് ( ബി ആര്‍ സിക്കാരോട് പറഞ്ഞാല്‍ കിട്ടുമോ ?)
 10. ദേശീയ സ്വാതന്ത്ര്യ സമര ചരിത്രം കുട്ടികള്‍ക്ക് ( ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് വരെ ആര് പോകും ?)
 11. കാര്‍ഷിക മാസിക ( അയലത്ത് ഉണ്ടാകും )
 12. ആരോഗ്യ മാസിക ( ഉണ്ട് )
 13. പഞ്ചായത്ത് വികസന രേഖ ( ?)
 14. മഴക്കാല ദുരിതങ്ങള്‍ വാര്‍ത്തകള്‍ ഫീച്ചറുകള്‍ , ലേഖനങ്ങള്‍
 15. വിവിധ വര്‍ഷങ്ങളിലെ കലണ്ടറുകള്‍
 16. കാലാവസ്ഥാ വാര്‍ത്തകള്‍
അപ്പോള്‍ കഴിഞ്ഞ വര്ഷം ചൊവ്വേ നേരെ ഒന്നും പഠിപ്പിച്ചില്ലേ എന്ന് അവര് ചോദിച്ചാല്‍ എന്ത് മറുപടി കൊടുക്കും?
ടീച്ചര്‍ ഗ്രാന്റ് എന്നാല്‍  ചാര്‍ട്ട്, ക്ലിപ്പ് കളര്‍ മാര്കര്‍ പശ ..?
ഈ രീതി മാറ്റണം എസ ആര്‍ ജി കൂടുതല്‍ അക്കാദമിക സത്യാ സന്ധത കാട്ടണം എന്ന് പറയണം


ഇനിയും ഉണ്ട്
ലിസ്ടിലെക്കുള്ള സാധനങ്ങള്‍
 1. അളവ് പാത്രങ്ങള്‍ ( നാഴി, ഇടങ്ങഴി, പറ -ഇതൊക്കെ ഇതു കുട്ടിയുടെ വീട്ടില്‍ കാണും പി ടി എ സംഘടിപ്പിച്ചു തരുമോ? ) ലിറ്റര്‍, മില്ലി ലിറ്റര്‍, ഗ്രാം, കിലോ ഗ്രാം, അളവ് പാത്രങ്ങള്‍
 2. സ്റ്റോപ്പ്‌ വാച് ( അതെവിടെ കിട്ടും ഓ മൊബൈലില്‍ ഉണ്ടല്ലോ )
 3. റെയില്‍ ടിക്കറ്റ് ( എത്ര എണ്ണം വേണം )
 4. ജ്യാമതീയ രൂപങ്ങള്‍
 5. രിബ്ബന്‍
 6. തെര്‍മോ മീറ്റര്‍
 7. ഹാന്‍ഡ് ലെന്‍സ്‌
 8. ഭാഷ പട്ടിക
 9. ബൈനോക്കുലര്‍
 10. ബാങ്ക് പേ സ്ലിപ്പുകള്‍ ( എണ്ണം ?)
 11. മഴ മാപിനി
 12. കളി നോട്ടുകള്‍ ( ഇനം എണ്ണം )
 13. സ്കെയില്‍, ടേപ്പ്
 14. സ്ഥാന വില പഠിപ്പിക്കാനുള്ള പഠനോപകരണം
 15. ടോര്‍ച്
 16. സ്പിരിറ്റ്‌ ലാമ്പ്
 17. വിത്തുകള്‍
 18. ഭൂപടങ്ങള്‍
അധ്യാപക സഹായി നോക്കി എഴുതിക്കഴിഞ്ഞപ്പോള്‍ തോന്നി ഇത് കഴിഞ്ഞ വര്‍ഷമേ ചെയ്യേണ്ടിയിരുന്നു.
വൈകിപ്പോയി
സാരമില്ല
ഉഴപ്പാന്‍ പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാരെ ഇനി വേണ്ട
കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ ഇവ സംഘടിപ്പിക്കും
ഈ മാസം അവസാനിക്കും മുമ്പ് എനിക്ക് പി ടി എ യോട് പറയാന്‍ കഴിയണം "എല്ലാം റെഡി "
ഞാന്‍ മാറ്റത്തിന്റെ  പാതയില്‍ ആണെന്ന് തിരിച്ചറിയുന്ന അധ്യാപിക സര്‍ഗാത്മക അദ്ധ്യയനത്തിന്റെ വാതില്‍ തുറക്കുകയാണ്
നിങ്ങളോ ?

സര്‍ഗാത്മക അധ്യയനം മുന്‍ ലക്കങ്ങള്‍ വായിക്കാന്‍