ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label ടി ടി സി. Show all posts
Showing posts with label ടി ടി സി. Show all posts

Friday, June 22, 2012

വായനക്കൂട്ടം 2012

                                                                           
(വായന പ്രോത്സാഹിപ്പിക്കുന്നതിനായി  ഡയറ്റ് ഇടുക്കിയിലെ  ടി ടി സി  വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പ്രവര്‍ത്തനപദ്ധതി)
ലക്ഷ്യങ്ങള്‍
  • വായനയുടെ വിവിധ തലങ്ങള്‍ പരിചയപ്പെടുക
  • വായനാനുഭവങ്ങള്‍ പങ്കിടുന്നതിനുളള വിവിധ തന്ത്രങ്ങള്‍  രൂപപ്പെടുത്തുക
  • ആസ്വാദ്യകരമായ വായനയില്‍ വൈദഗ്ദ്ധ്യം നേടുക
  • മലയാളത്തിലെ വിവിധ സാഹിത്യശാഖകളെ പരിചയപ്പെടുക
  • ദിനാചരണങ്ങളമായി ബന്ധപ്പെട്ട് വായനയുടെ സാധ്യത കണ്ടെത്തുക.
  • പ്രൈമറി തലത്തിലെ കുട്ടികള്‍ക്കാവശ്യമായ വായനാ സാമഗ്രികള്‍ കണ്ടെത്തുക
  • വായനാ സാമഗ്രികള്‍ വികസിപ്പിക്കുക
  • ക്ലാസ് ലൈബ്രറിയുടെ പ്രായോഗികത പരിശോധിക്കുക
  • ഇന്‍ലാന്‍റ് മാഗസിന്‍, ചുമര്‍ മാഗസിന്‍ എന്നിവയെ വായന പരിപോഷിപ്പിക്കുന്നതനായി പ്രയോജനപ്പെടുത്തുക
  • വായന വിലയിരുത്തുന്നതിനുളള തന്ത്രങ്ങള്‍ വികസിപ്പിക്കുക.
  • സ്കൂള്‍ തലത്തില്‍ നടക്കുന്ന വായനാപ്രവര്‍ത്തനങ്ങള്‍ക്കു പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തുക

 പ്രവര്‍ത്തനങ്ങള്‍
1.ഉപന്യാസ രചന-
ലക്ഷ്യംഃ വായനയടെ പ്രസക്തി വിശകലനം ചെയ്യുന്നതിനവസരം ഒരുക്കുക
വായന ആധുനിക ജീവിതത്തില്‍ ചെലുത്തുന്ന സ്വാധിനം
ചുമതല- ആതിര മോള്‍, ജംല. തീയതി 19.06.2012
2,കവിപരിചയം
ലക്ഷ്യം: കവിതകള്‍ വായിക്കുന്നതിനും കാവ്യസവിശേഷതകള്‍ മനസ്സിലാക്കുന്നതിനും അവസരം സൃഷ്ടിക്കുക
ആഴ്ചയില്‍ രണ്ടു കവികളെ വീതം, ക്ലാസ് നമ്പരടിസ്ഥാനത്തില്‍ ചുമതല.
 3. സന്ദേശം
ലക്ഷ്യം: വായനാദിനത്തില്‍ നല്‍കേണ്ട സന്ദേശങ്ങളുടെ രീതി തിരിച്ചറിയുക, സന്ദേശം തയ്യാറാക്കുന്നതില്‍ കഴിവു നേടുക
വായനയുടെ പ്രാധാന്യം. അസംബ്ലിയില്‍ .ചുമതല- ശ്രീഹരി. 19.06.2012
4.സംവാദം
ലക്ഷ്യം: വായനയുടെ നിലവിലുളള അവസ്ഥ വിശകലനം ചെയ്തു ഇടപെടല്‍  സാധ്യതകള്‍ കമ്ടെത്തുക
 വിഷയം -വായന തളരുകയാണോ വളരുകയാണോ.. ചുമതല-ശ്രീഹരി, മോഡറേറ്റര്‍- ആനീഷ 20.06.2012
5. ദിനാചരണവും വായനയും
ലക്ഷ്യം:വിവിധ ദിനാചരണസന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട് റഫറന്‍സിനു വേണ്ടിയും മഹത് വ്യക്തികളെ പരിചയപ്പെടുത്തുന്നതിനായും പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായന പ്രോത്സാഹിപ്പിക്കുന്നതിനുളള തന്ത്രങ്ങള്‍( ക്വിസ്,, കുറിപ്പ്, അവതരണങ്ങള്‍) വികസിപ്പിക്കുന്നതിനും അവതരം ഒരുക്കുക.
6.പുസ്തകചര്‍ച്ച.
ലക്ഷ്യം: ആഴത്തിലുളള വായന നടത്തുന്നതിനും വായനാനുഭവങ്ങള്‍ പങ്കിടുന്നതിനും വേദി ഒരുക്കുക.
മാസത്തില്‍ ഒന്നു വീതം ,, അവസാന വാരം തിങ്കളാഴ്ച്ച. സായാഹ്നചര്‍ച്ച 4-4.30. രണ്ടംഗ സംഘം. പതിനെട്ടു പേര്‍ക്ക് അവസരം. സാഹിത്യ ശാഖകള്‍ക്കു പ്രാതിനിധ്യം വരണം. ചുമതല അജ്മല്‍, നിത.
7. ആസ്വാദ്യകരമായ വായന
ലക്ഷ്യം: വിദ്യാലയങ്ങളില്‍ നടത്തേണ്ട ആസ്വാദ്യകരമായ വായനയുടെ മാതൃക വികസിപ്പിക്കുക.
ആശയം ഉള്‍ക്കൊണ്ട് ഉച്ചാരണ ശുദ്ധിയോടെ  ഭാവാനുസാരിയായി ശബ്ദവ്യതിയാനത്തോടെ വായിക്കല്‍ മത്സരം , അവതരണം, പരസ്പര വിലയിരുത്തല്‍, സെപ്തംബര്‍മാസം . ചുമതല ആര്യ .കെ പി, ക്രിസ്റ്റി.
8.ചിത്രരചനാ മത്സരം
ലക്ഷ്യം: സാഹിത്യകൃതികളുടെ വായനയില്‍ താല്പര്യം ജനിപ്പിക്കുന്നതിനുളള വിവിധസങ്കേതങ്ങളുടെ സാധ്യത പരിശോധിക്കുക.
നല്‍കുന്ന കവിത/ കഥ യെ ആസ്പദമാക്കി ചിത്രീകരണം. ചുമതല കൃഷ്ണ. 22/ 06.2012
9. ആല്‍ബം തയ്യാറാക്കല്‍
ലക്ഷ്യം: വിവധ സാഹിത്യ രചനകള്‍ പഠിപ്പിക്കുന്ന അവസരത്തിലും ദിനാചരണങ്ങളിലും  വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുന്നതിനു സഹായകമായ ശേഖരണരീതികള്‍ വികസിപ്പിക്കുക
പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയല്‍ ക്ലാസുകളില്‍ പ്രയോജനപ്പെചുത്താവുന്ന ആല്‍ബം രൂപകല്പനചെയ്യല്‍. ഗ്രൂപ്പടിസ്ഥാനത്തില്‍. മികച്ചതിനു സമ്മാനം. നവംബര്‍ ആദ്യവാരം .ചുമതല ഷിബിന.
10. പോസ്റ്റര്‍ തയ്യാറാക്കല്‍
ലക്ഷ്യം: ദിനാചരണപോസ്റ്ററുകള്‍ ആകര്‍ഷകമായ വിധം  തയ്യാറാക്കുന്നതില്‍ കവിവു നേടുക.
വായനദിനത്തോടനുബന്ധിച്ച്.
11.കാവ്യകൂട്ടം.
ലക്ഷ്യം: കവിതാസ്വാദന സന്ദര്‍ഭങ്ങള്‍ ഒരുക്കുക.
 പ്രതിവാര അവതരണം,  പതിനഞ്ചു  മിനിറ്റ് ബുധനാഴ്ച്ച നാലു മണി. ബേസിക് ഗ്രൂപ്പ്. ചുമതല ആര്യ രമേശ്.
12.പത്രവായന
ലക്ഷ്യം:ഓരോ ദിവസവും വൈവിധ്യമുളള രീതിയില്‍ .പത്രവായന വിദ്യാലയങ്ങളില്‍ നടത്തുന്നതിനുളള മാതൃകകള്‍ വികസിപ്പിക്കുക., മാധ്യമ വിശകലനം, എന്നിവയക്കു അവസരം ഒരുക്കുക. (അസംബ്ലി/ ക്ലാസ്.)
13. രചയിതാക്കളെ പരിചയപ്പെടുത്തല്‍.
ലക്ഷ്യം: എഴുത്തുകാരുടെ രചനകള്‍, സംഭാവന, രചനാസവിശേഷത ഇവ പരിചയപ്പെടുന്നതിനു അവസരം ഒരുക്കുക.
 എല്ലാവര്‍ക്കും പങ്കാളിത്തം, ലഘു പുസ്തകം തയ്യാറാക്കല്‍ ( വാര്‍ഷികം ), ചിത്രഗാലറിക്കുറിപ്പ് തയ്യാറാക്കല്‍, പവര്‍ പോയന്‍റ് അവതരണം, ( പ്രതിമാസം) ജൂലൈ -ബഷീര്‍, ആഗസ്റ്റ്- എസ് .ക, സെപ്തംബര്‍-
 14. സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്‍.
ലക്ഷ്യം: ക്ലാസില്‍ വായനാന്തരീക്ഷം ഒരുക്കുക , പഠനസൗഹൃദപരമാക്കുക.
നവംമ്പര്‍ മാസം പ്രകാശനം
15.ആനുകാലികപ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസവും.
ലക്ഷ്യം: ആനുകാലികപ്രസിദ്ധീകരണങ്ങളുടെ വായന പ്രോത്സാഹിപ്പിക്കുക
വിലയിരുത്തല്‍, പ്രതികരണങ്ങള്‍, അവതരണം -വായനാവാര പ്രവര്‍ത്തനം, ടേമില്‍ ഒരു തവണ വീതം . വിദ്യാഭ്യാസ പ്രാധാന്യമുളള ഇനങ്ങള്‍ ശേഖരിക്കല്‍.പങ്കിടല്‍.
16. വായനാസാമഗ്രികള്‍ വികസിപ്പിക്കല്‍.
ലക്ഷ്യം: വിദ്യാര്‍ഥികള്‍ക്കനുയോജ്യമായ വായനാ സാമഗ്രികള്‍ വികസിപ്പിക്കുന്നതില്‍ വൈദഗ്ധ്യം നേടുക
ഒന്ന്, രണ്ട് ക്ലാസുകള്‍ക്കു വേണ്ടി. ജൂലൈ രണ്ടാം വെള്ളിയാഴ്ച്ച .ചുമതല-സുറുമി.
17. വായനാസാമഗ്രികള്‍ ശേഖരിക്കല്‍.
ലക്ഷ്യം: ക്ലാസ് നിലവാരത്തിനനുയോജ്യമായ വൈവിധ്യമുളള വായനാസാമഗ്രികള്‍ കണ്ടെത്തുന്നതിനുളള കഴിവു വളര്‍ത്തുക
ആഗസ്റ്റ് മാസം .ചുമതല ക്ലാസ് ലീഡര്‍
18.സ്കൂളുകളിലെ വായനാ സംസ്കാരം -സെമിനാര്‍- ഒക്ടോബര്‍
ലക്ഷ്യം:ടീച്ചിംഗ് പ്രാക്ടീസനുഭവങ്ങെളുടെ വെളിച്ചത്തില്‍ സ്കൂളുകളിലെ വായനാപ്രവര്‍ത്തനങ്ങല്‍ വിശകലനം ചെയ്യുകയും മെച്ചപ്പെടുത്തിനുളള നിര‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുക.  അവതരണം.വായനാപ്രവര്‍ത്തനങ്ങള്‍ക്കു പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തല്‍
19.വായനാപുരോഗതി വിലയിരുത്തല്‍
 ലക്ഷ്യം: വിദ്യാര്‍ഥികളുടെ വായന വിലയിരുത്തുന്നതിനുളള രീതികള്‍ അധ്യാപകവിദ്യാര്‍ഥികള്‍ സ്വയം പരിശോധിച്ചു നോക്കുന്നതിനു അവസരം ഒരുക്കുക
പ്രദര്‍ശന ബോര്‍ഡ് പരസ്പര വിലയിരുത്തല്‍
20.വായനയും ആവിഷ്കാരവും
ലക്ഷ്യം: വായാനാനുഭവങ്ങള്‍ സാര്‍ഗാത്മകമായി പങ്കിടുന്നതിനുളള രീതികള്‍ പ്രയോഗിച്ചു നോക്കുക
സ്കിറ്റ് -ചങ്ങമ്പുഴക്കവിത-വാഴക്കുലയെ ആസ്പദമാക്കി. 19.06.2012 . വായിച്ച പുസ്തകങ്ങളെ ആധാരമാക്കിയുളള നാടകം, കഥാപ്രസംഗം, മറ്റു രംഗാവിഷ്കാരം, ചിത്രീകരണം, ഇന്‍ലാന്‍റ് മാഗസിന്‍, പതിപ്പ് തുടങ്ങിയവ എല്ലാ മാസവും. ചുമതല ആതിരാ സിദ്ധാര്‍ഥന്‍
21.ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍ മത്സരം
ലക്ഷ്യം:വൈവിധ്യമുളള രീതികള്‍ പരിശോധിക്കുക, മാതൃതകള്‍ തയ്യാറാക്കുക, ആഗസ്റ്റ് ആദ്യശനി. ചുമതല ഫൗസിയ, ശാനിലി.
22.ഡയറ്റ് ലൈബ്രറി സജീവമാക്കല്‍
23. ഇ വായന' സാധ്യത കണ്ടെത്തല്‍
24.വായനാക്കുറിപ്പുകളുടെ പതിപ്പ്
. വായനാവാരപ്രവര്‍ത്തനം . മികച്ചകുറിപ്പുകള്‍ക്കു സമ്മാനം.


.........................................................................
പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു    
    

                                     
                                     
                                     
                                                                   



Tuesday, June 12, 2012

സ്വയം വിമര്‍ശനത്തിന്റെ ഒരു കണ്ണാടി


സര്‍ഗാത്മക വിദ്യാലയം 13

സര്‍ഗാത്മക വിദ്യാലയം എന്ന  പേരില്‍ ചിന്തകള്‍ പങ്കു വെക്കുന്ന എനിക്ക് ഈ  വര്ഷം എന്ത് ചെയ്തു എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വരും . അതെ ഇപ്പോഴും സ്വയം വിമര്‍ശനത്തിന്റെ ഒരു കണ്ണാടി കൊണ്ട് നടക്കണം.
അല്ലാതെ ഉപദേശിച്ചു മാത്രം നടന്നിട്ട് കാര്യമില്ല
ഈ വര്‍ഷം  എന്റെ സ്ഥാപനത്തിലെ ആദ്യ ദിനങ്ങള്‍ ആവേശകരം ആയിരുന്നു
മൂന്നു നാള്‍ ഗണിതോല്സവം
ടി ടി സി കുട്ടികള്‍ .ആവരോട് പറഞ്ഞു "നിങ്ങള്‍ ഒരിക്കല്‍ സ്കൂളുകളില്‍ ജോലി കിട്ടി അധ്യാപകര്‍ ആയേക്കാം. ഒന്നാം ദിവസം ഗംഭീരമായി പ്രവേശനോത്സവം നടത്തും ..പിന്നീടുള്ള മണിക്കൂറുകള്‍? 
കുട്ടികള്‍ക്ക് ആവേശകരമായ , ആത്മവിശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ധന്യമാക്കണ്ടേ ?
അതിന്റെ സാധ്യത നാം പരിശോധിക്കുകയാണ്"
ഇത് കേട്ടപ്പോള്‍ അവര്‍ ഉഷാറായി
അങ്ങനെ ടി ടി സി ക്ളാസിന്റെ പുതുവര്‍ഷ ദിനങ്ങളില്‍ ഗണിതം നിറഞ്ഞു
ഞാന്‍ അവര്‍ക്ക് ഒരു പേപ്പര്‍ ഗ്ലാസ് കൊടുത്തു. 
ഇതിനെന്തെല്ലാം പ്രയോജനങ്ങള്‍ ? (ചര്‍ച്ച )
"ഇത് കൊണ്ട് പൂവുണ്ടാക്കാന്‍ അറിയാമോ ? ഒന്നാം ദിനം നമ്മള്‍ക്ക് പൂക്കള്‍ പരസ്പരം കൈമാറി ശുഭ വര്ഷം ആശംസിക്കാം ."
അവര്‍ക്ക് പൂവുണ്ടാക്കാന്‍ അറിയില്ലായിരുന്നു
ഞാന്‍ നിര്‍ദേശങ്ങള്‍ നല്‍കി
വായ്‌ വട്ടത്തില്‍ തുല്യ അകലത്തില്‍ ഏഴു അടയാളങ്ങള്‍ ഇടുക /  അഞ്ചു അടയാളങ്ങള്‍/മൂന്നു അടയാളങ്ങള്‍  ഇടുക 
(ഓരോരുത്തരും ഏഴു അഞ്ചു മൂന്നു എന്നിങ്ങനെ നമ്പര്‍ എടുത്തു .സ്വന്തം നമ്പര്‍ പ്രകാരം അടയാളം ഇട്ടാല്‍ മതി )
(അതൊരു ഗണിതപ്രശ്നമായി .എങ്ങനെ കണ്ടെര്ത്തും ?
 പല മാര്‍ഗങ്ങള്‍ സ്വീകരിച്ചു  .
  • ഊഹിച്ചുഅടയാളമിട്ടവര്‍ 
  • കടലാസ് മടക്കി കണ്ടെത്താന്‍ ശ്രമിച്ചവര്‍ 
  • നൂല് ഉപയോഗിച്ചവര്‍ 
  • ഡിഗ്രി കണക്കാക്കിയവര്‍ 
  • ഒരു അടയാളം ഇട്ട ശേഷം മറ്റൊരു കടലാസില്‍ ഗ്ലാസിന്റെ വക്ക് ഉരുട്ടി നീളം കണ്ടെത്തി ഭാഗിച്ചവര്‍ 
എനിക്ക് ആഹ്ലാദം .ഇതല്ലേ പ്രശ്നപരിഹരണ ചിന്ത 
ചര്‍ച്ച - ഒടുവില്‍ കൃത്യതയോടെ കണ്ടെത്തി.
അവര്‍ കണക്കു പഠിക്കുന്നു എന്നറിയാതെ അളവുകളുടെ മേല്‍ സഞ്ചരിച്ചു.
ഒത്തു നോക്കലും എളുപ്പ വഴിയും മില്ലി മീറ്ററും ഭാഗവും ഒക്കെ കടന്നു വന്നു
"ഇനി വക്കിലെ ഓരോ അടയാളത്തില്‍ നിന്നും ചുവട്ടിലേക്ക്‌ ഓരോ നേര്‍ രേഖ വരയ്ക്കൂ "
പിന്നെ  കത്രിക ഉപയോഗിച്ച് ആ വരചാലിലൂടെ മുറിക്കല്‍
ദളങ്ങള്‍ വെട്ടാന്‍ ഉള്ള ഗണിത വഴി പറഞ്ഞു കൊടുത്തു.
ക്രയോണ്‍സ് കൊണ്ട്  നിറം കൊടുത്തു.
അവരുടെ സൌന്ദര്യ ബോധം 
ഈ പൂക്കളുടെ ദളങ്ങള്‍ ക്രമീകരിചിരിക്കുന്നത്  ഒറ്റ സംഖ്യകളില്‍ ആണോ ഇരട്ട സംഖ്യകളില്‍ ആണോ?
പരിസര പഠനം കടന്നു വന്നു ( തെളിവുകള്‍ ശേഖരിക്കാന്‍ തീരുമാനം )
ഗ്ലാസിന്റെ ചുവടു വൃത്തവും ദളങ്ങളുടെ തുംപുകളിലെ ബിന്ദുക്കളില്‍  കൂടി വരച്ചാല്‍ കിട്ടുന്ന വൃത്തവും എങ്ങനെ താരതമ്യം ചെയ്യാം ?
പല പരിഗണനകള്‍ അവതരിപ്പിക്കപ്പെട്ടു (ഏട്ട്  കാര്യങ്ങള്‍ അവര്‍ പറഞ്ഞു )
സംഖ്യാ ബോധം എന്ന് പറയുമ്പോലെ വൃത്ത ബോധം ചര്‍ച്ച ചെയ്തു .എല്ലാവര്ക്കും വിശദീകരിക്കേണ്ടി വന്നു 

പൂക്കള്‍ക്ക് തണ്ട് വെച്ച് ചുമരുകളില്‍ ഫിറ്റ്‌ ചെയ്തു.
അപ്പോള്‍ അവരോടു ചോദിച്ചു -"നിങ്ങള്‍ എന്താണ് പഠിച്ചത്?"
മറുപടി-" പൂക്കള്‍ നിര്‍മിക്കാന്‍"
അത് എന്നെ സന്തോഷിപ്പിച്ചു
ഗണിതം അല്ല ജീവിതത്തിലെ സര്‍ഗാത്മക  ഇടപെടലാണ് പഠിക്കുന്നത്.അതില്‍ ഗണിതം ഉണ്ടാകും .അതും പഠിക്കും
(ആശാരി ഒത്ത ഒരു കതകു നിര്‍മിക്കുന്നു. അതൊരു സര്‍ഗാത്മക പ്രവര്‍ത്തനം ആണ്.അതില്‍ അളവുകള്‍ ലയിച്ചു നില്‍ക്കും]
കുട്ടികള്‍ ഗണിതത്തില്‍ ലയിക്കണം .എങ്കില്‍ ഗണിതം അവരിലും ലയിക്കും 

ഇങ്ങനെ അടുത്ത പ്രവര്‍ത്തനത്തിലേക്ക് കടന്നു.ഒരു പന്ത് കളി.
പിന്നെ ഉണ്ണി മാഷും  കൂടി
മൂന്നു ദിവസത്തെ ഈ ഗണിതാനുഭവങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഇനങ്ങള്‍ അടുത്ത സ്കൂളിലെ രണ്ടു ദിവസത്തെ ഗണിതോല്സവം ആക്കി .  (ഗണിത പാക്കേജ്  ആര്‍ക്കെങ്കിലും വേണോ ? ഇ മെയിലില്‍ ആവശ്യപ്പെടുക .ഒരു പ്രവര്‍ത്തനം എനിക്ക് അയച്ചു തരികയും വേണം. ചിന്ത പങ്കിടാം  )
അവരുടെ ഈ വര്‍ഷത്തെ ആദ്യ ടീച്ചിംഗ് പ്രാക്ടീസ്
അതെ ഞാനും  നിങ്ങള്‍ക്കൊപം ഉണ്ടെന്നു പറയാന്‍ എന്റെ അനുഭവം കൂട്ടുന്ന ആലോചനയില്‍ ആണ്
...................................
രണ്ടാം ക്ലാസിലെ പഠനോപകരണങ്ങളുടെ ലിസ്റ്റ് സജി മാഷ്‌ ആവശ്യപ്പെട്ടു
തീര്‍ച്ചയായും അത് പ്രതീക്ഷിക്കാം .
അതിനു മുന്‍പ് നാലാം ക്ലാസിലെ എങ്ങനെ പ്രയോജനപ്പെടുത്തി  എന്ന് പങ്കു വെച്ചെങ്കില്‍
..............................................


സര്‍ഗാത്മക അധ്യയനം മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ചുവടെ ഉള്ള ശീര്‍ഷകങ്ങളില്‍ ക്ലിക്ക് ചെയ്യുക

Friday, February 24, 2012

മൂല്യനിര്‍ണയം മൂല്യനിര്‍ണയം നടത്തുന്ന കുട്ടികള്‍

 1
"സരോജിനി ടീച്ചര്‍ മൂല്യനിര്‍ണയ പേപ്പര്‍ വിതരണം ചെയ്യുകയാണ്.അതിനും ഒരു പുതുമ ഉണ്ട്.
ഓരോ ചോദ്യത്തിനും സ്കോര്‍ നല്‍കുന്നത് എന്ത് മാനദണ്ഡ പ്രകാരം ആണെന്ന് കുട്ടികള്‍ക്ക് മനസ്സിലാകും വിധം അവതരിപ്പിക്കും(കുട്ടികള്‍ ഉത്തരം എഴുതേണ്ട രീതി അതിനു വേണ്ട ഗുണങ്ങള്‍ ) ഉത്തരം  ടീച്ചര്‍ അവതരിപ്പിക്കും.അപ്പോള്‍ കുട്ടികള്‍ മാനദണ്ടങ്ങള്‍ പ്രകാരം ആണോ സ്കോര്‍ എന്ന് ഒത്തു നോക്കും.
ഷാജി  മാഷ്ടെ  ക്ലാസിലും  ഇങ്ങനെ  തന്നെ ,
വിലയിരുത്തല്‍ സൂചകങ്ങള്‍ ബോര്‍ഡില്‍ എഴുതി ഇടും .നാല് സൂചകങ്ങള്‍ ഓരോന്നിനും പരമാവധി നാല് മാര്‍ക്ക് .മൊത്തം കിട്ടാവുന്നത് പന്ത്രണ്ടു മാര്‍ക്ക് .എ ഗ്രേഡില്‍ ഇത്ര മുതല്‍ ഇത്ര വരെ..ഓരോ ഗ്രേഡിലും പെടണമെങ്കില്‍ എത്ര കിട്ടണം എന്ന് വിശദീകരിക്കും.എന്നിട്ട് ഉത്തരം വിശകലനം ചെയ്യും.കുട്ടികള്‍ക്ക്  ഉത്തരം പരിശോധിച്ച് കൂടിയ ഗ്രേഡ് കിട്ടാന്‍ യോഗ്യത ഉണ്ടെങ്കില്‍ അത് വാദിച്ചു വാങ്ങാം .ഇതിന്റെ ഗുണം കുട്ടികള്‍ക്ക് ഗ്രേഡിംഗ് സൂചകങ്ങളെ കുറിച്ച്  ധാരണ ഉണ്ടാകുന്നു എന്നാണു.അത് അവരുടെ അടുത്ത ക്ലാസ് വര്‍ക്കിനെ സ്വാധീനിക്കും.
ഒപ്പം നിലവാരം ഉയരുകയും ചെയ്യും.
നന്നായി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കെ ഇങ്ങനെ ചെയ്യാന്‍ കഴിയൂ.അല്ലെങ്കില്‍ കുട്ടികള്‍ ചെന്ന് വീട്ടില്‍ പറയില്ലേ ആ സൂചകം ഞങ്ങളുടെ ക്ലാസിലെ ഒരു കുട്ടി പോലും ശരിയാക്കി ഇല്ലെന്നു. 

2
ക്ലാസ് പി ടി എ
ജനുവരി പതിമൂന്നിനു ഉച്ചയ്ക്ക് ശേഷമായിരുന്നു ക്ലാസ് പി ടി എ .
കുട്ടികള്‍ നടത്തുന്ന ക്ലാസ് പി ടി എ ഞാന്‍ ആദ്യമായി കാണുകയാണ്.
സ്വാഗതം പറഞ്ഞത് അരുണ്‍ . നല്ല രീതിയില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും  സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് ഓരോ വിഷയത്തെ കുറിച്ചും കുട്ടികള്‍ അവതരണം നടത്തി 
  • മലയാളം- മരിയ ക്ലാസില്‍ മഴക്കുറിപ്പ് തയ്യാറാക്കിയത് രക്ഷിതാക്കളെ പരിചയപ്പെടുത്തി.
  • ഇംഗ്ലീഷ് -എന്തൊക്കെ ഇതിനോടകം തയ്യാറാക്കി എന്ന് ഹന്ന പറഞ്ഞു.
  • ഗണിതം.എന്തെല്ലാമാണ് പഠിച്ചത് അത് കൊണ്ടുള്ള പ്രയോജനം എന്തൊക്കെ എന്ന് അരുണ്‍ വിവരിച്ചു,
  • പരിസര പഠനം-നന്ദന 
ഇങ്ങനെ ക്ലാസില്‍ പഠിച്ച കാര്യങ്ങള്‍ കുട്ടികള്‍ പങ്കിട്ടു. ആരും പറഞ്ഞു കൊടുക്കാതെ അവര്‍ ഇങ്ങനെ അവതരിപ്പിക്കുമ്പോള്‍ ഈ തലമുറ വളരെ നല്ല നിലവാരത്തിലാനെന്നു എനിക്ക് തോന്നി.
അതിനു ശേഷം ടീച്ചര്‍ 
  • പോര്‍ട്ട്‌ ഫോളിയോ, 
  • ഗണിതമൂല, 
  • പരീക്ഷണ മൂല 
  • ക്ലാസ് ലൈബ്രറി പ്രവര്‍ത്തനം ഇവയൊക്കെ പരിചയപ്പെടുത്തി.
  • മൂല്യ നിര്‍ണയ പേപ്പര്‍ അമ്മമാര്‍ക്ക് നല്‍കി.അവരെ കൊണ്ട് വിലയിരുത്തിച്ചു .
  • പിന്നീട് അമ്മമാര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു.
  • തുടര്‍ന്ന് എനിക്ക് ഈ സ്കൂളില്‍ നിന്നും രണ്ടാഴ്ച കിട്ടിയ അനുഭവം ഞാന്‍ പറഞ്ഞു."
-റസിയ,അഞ്ജു 
തൊടുപുഴ ഡയറ്റിലെ രണ്ടാം വര്‍ഷ ടി ടി സി വിദ്യാര്‍ഥിനികള്‍ 
(ഇഞ്ചിയാനി സ്കൂളില്‍ ടീച്ചിംഗ് പ്രാക്ടീസിന് പോയ അനുഭവം  )

Friday, February 3, 2012

ഇഞ്ചിയാനി സ്കൂള്‍ -കുട്ടികളുടെ മാത്രമായ ഒരു കൊട്ടാരം-

- റസിയ
തൊടുപുഴ ഡയറ്റിലെ രണ്ടാം വര്‍ഷ ടി ടി സി വിദ്യാര്‍ഥിനി 
(ഇഞ്ചിയാനി സ്കൂളില്‍ ടീച്ചിംഗ് പ്രാക്ടീസിന് പോയ അനുഭവം പങ്കിടുന്നു )
"ഞാന്‍ മൂന്നാം ക്ലാസിലേക്കും അഞ്ജു നാലാം ക്ലാസിലേക്കും ആണ് പോയത്. ക്ലാസ് കണ്ടപ്പോള്‍ ശരിക്കും അതിശയിച്ചു അല്ല ഞെട്ടി എന്ന് പറയാം.എന്താണെന്നോ ? ക്ലാസില്‍ നിറച്ചും കുട്ടികളുടെ മാത്രമായ ചാര്ടുകള്‍  .കളിയുപകരണങ്ങള്‍ , പത്ര കട്ടിങ്ങ്സ് ,കളക്ഷനുകള്‍ , പത്ര മാസികകള്‍ ,കുട്ടികളുടെ രചനകള്‍ , ഗണിത കോര്‍ണര്‍ , സയന്‍സ കോര്‍ണര്‍ , അങ്ങനെ ക്ലാസ് നിറയെ വസ്തുക്കള്‍ .. ഇനി അവിടെ ഒരിഞ്ചു സ്ഥലമില്ല .കുട്ടികളാണ്  അവിടുത്തെ എല്ലാം. കുട്ടികളുടെ മാത്രമായ ഒരു കൊട്ടാരം എന്ന് പറയാം. 
മൂന്നു പ്രാവശ്യവും മറ്റു സ്കൂളുകളില്‍ ടീച്ചിംഗ് പ്രാക്ടീസിന് പോയപ്പോള്‍ ഞങ്ങള്‍ ആയിരുന്നു ഓരോ വസ്തുക്കള്‍ ക്ലാസില്‍ കൊണ്ട് പോയി ഇടുന്നത്. അപ്പോള്‍ മാത്രമാണ് അവിടങ്ങളില്‍ ഓരോ സാമഗ്രികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഈ സ്കൂളില്‍ ഞങ്ങള്‍ കൊണ്ടുപോകേണ്ട ആവശ്യം തന്നെ ഇല്ല.ഇവിടെ  ധാരാളം പഠന സാമഗ്രികള്‍ ..
ഞാനൊക്കെ പഠിച്ചിരുന്ന കാലത്ത് പരീക്ഷണത്തിണോ കളിക്കാനോ  പഠിക്കാനോ എന്തെങ്കിലും സാധനങ്ങള്‍ വേണമെങ്കില്‍ ഓഫീസില്‍ ചെന്ന് ടീച്ചറോട് ചോദിക്കണം.തരാനും മടിയായിരിക്കും. കൊണ്ട് പോയി പൊട്ടിക്കും എന്നൊക്കെ പറയും. പരീക്ഷണവും മറ്റും കാണിക്കണമെങ്കില്‍ പകുതി കുട്ടികളെ ലാബില്‍ കൊണ്ടുപോയി ബാക്കി കുട്ടികള്‍ വെറുതെ ഇരുന്നു ഓരോരോ പരിപാടികള്‍ .എന്നാല്‍ ഇപ്പോള്‍ ഇവിടുത്തെ കുട്ടികള്‍ക്ക് അവര്‍ക്കാവശ്യത്തിനു എടുത്തു പെരുമാറാന്‍ കഴിയുന്നതും ഇഷ്ടമുള്ള സന്ദര്‍ഭങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതും ക്ലാസില്‍ തന്നെ ഉണ്ട്. 
ഈ ലോകം കുട്ടികളുടെതാനെന്നും ലോകത്തിലെ ഓരോ വസ്തുവും എല്ലാം എനിക്കും അവകാശപ്പെട്ടതാനെന്നും ഓരോ കുട്ടിയും മനസ്സിലാക്കുന്നു.
ഈ ക്ലാസ് റൂം എനിക്ക് വ്യത്യസ്തമായ ഒരു അനുഭവം ആണ് ഉണ്ടാക്കിയത്. എല്ലാ സ്കൂളിലും കുട്ടികള്‍  തയ്യാറാക്കിയ പഠനപ്രവര്‍ത്തനങ്ങളെല്ലാം ആദ്യം ടീച്ചറുടെ പക്കല്‍ സൂക്ഷിച്ചു വെക്കും.പിന്നീട് ഷെല്‍ഫില്‍ പൊടിപിടിച്ചു അങ്ങനെ ഇരിക്കും. അവസാനം അത് നശിക്കും.നശിപ്പിക്കും. ഈ സ്കൂളില്‍ കുട്ടികള്‍ തയ്യാറാക്കുന്ന പഠനോല്‍പ്പന്നങ്ങള്‍ അപ്പോള്‍ തന്നെ ക്ലാസില്‍ പ്രസിദ്ധീകരിക്കുന്നു. ഇത് കുട്ടികളില്‍ സന്തോഷം ഉണര്‍ത്തുന്നു. പിന്നീട് അടുത്ത പ്രവര്‍ത്തനം നടത്തുമ്പോഴു പ്രസിദ്ധപ്പെടുത്തും. ഈ രീതി കുട്ടികളെ നിരന്തരം  പ്രോത്സാഹിപ്പിക്കുന്നു.
നാലാം ക്ലാസില്‍ അടുത്ത ദിവസം പോയി അതൊരു കാഴ്ചയാണ്..ഒരു ഉത്സവ പറമ്പ് പോലെ. 

  • സയന്‍സ് ,ഗണിത കോര്‍ണറുകള്‍ ശരിക്കും കാണേണ്ടത് ഈ ക്ലാസിലെതാണ്..ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കള്‍ എടുത്തു കുട്ടികള്‍ക്ക് പഠനോപകരണം തീര്‍ക്കുന്നു. 
  • സമയം നോക്കാന്‍ , 
  • അളക്കാന്‍ മരുന്നെടുക്കുന്ന ഫില്ലര്‍ ,
  • അടപ്പ്,
  • തടി ഉപകരങ്ങള്‍ കൊണ്ടുള്ള ജ്യാമതീയ രൂപങ്ങള്‍ , 
  • സിറിഞ്ച്, 
  • പേപ്പര്‍ കട്ടിങ്ങ്സ് ഇടുന്നതിനുള്ള ബോക്സ്, 
  • വര്ക്ഷീറ്റ്, 
  • കളി ഉപകരങ്ങള്‍ ,
  • കുട്ടികളുടെ പതിപ്പുകള്‍  ,
  • ചാര്‍ട്ടുകള്‍ ,
  • ശേഖരങ്ങള്‍ , 
  • നാടക ഫ്രേം , 
  • ഫോട്ടോ ഗാലറി, 
  • ചുമര്‍ മാസികകള്‍ , 
  • ക്ലാസ് ലൈബ്രറി.. കുട്ടികളുടെയും അമ്മമാരുടെയും വായനക്കുറിപ്പ്..എന്നിങ്ങനെ എണ്ണി യാലോടുങ്ങാത്ത്ത വസ്തുക്കളാണ് ആ ക്ലാസില്‍ ഉള്ളത്. ആകെ അഞ്ഞൂറ് രൂപയാണ് അധ്യാപകന് ഗ്രാന്റായി കിട്ടുന്നത് .എന്നാല്‍ ക്ലാസില്‍ രണ്ടായിരം രൂപയുടെ മുകളില്‍ ഉള്ള വസ്തുക്കള്‍ ഉണ്ട്. കുട്ടിയുടെ പഠനം മെച്ചപ്പെടുത്താനാണ് ഇതെല്ലാം, എല്ലാ കുട്ടികളും പുതുമ ആഗ്രഹിക്കുന്നവരാണ്. എന്തൊക്കെയോ കാര്യങ്ങള്‍ അവര്‍ക്കറിയാം. അതില്‍ നിന്നും ഒരു പടി മുകളില്‍ ഉള്ള കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍ . ചെയ്ത പ്രവര്‍ത്തങ്ങള്‍ അംഗീകരിക്കപ്പെടനം. അതിന്റെ മൂല്യം തിരിച്ചറിയുന്ന ക്ലാസുകള്‍ കുട്ടികളെ നല്ല പഠിതാക്കള്‍ ആക്കും.  "
  • (തുടരും ) ............................................................................
 ഈ സ്കൂളിനെ കുറിച്ചുള്ള ഒരു പോസ്റ്റ്‌ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക
നേതാവിന്റെ സ്കൂളിലെ അധ്യാപന സുതാര്യത

Saturday, January 28, 2012

ചോറ്റുപാറ സ്കൂളില്‍ രക്ഷിതാക്കള്‍ക്ക് ആവേശം

(ചൂണ്ടുവിരല്‍ ഈ ലക്കം മുതല്‍ പങ്കാളിത്ത പ്രകാശനം തുടങ്ങുന്നു. ഇന്ന് തൊടുപുഴ ഡയറ്റിലെ രണ്ടാം വര്‍ഷ ടി ടി സി വിദ്യാര്‍ഥി ആയ അമല്‍ തന്റെ  ടീച്ചിംഗ് പ്രാക്ടീസ് കാലയളവില്‍ അനുഭിച്ച ഒരു വിദ്യാലയത്തെ പരിചയപ്പെടുത്തുന്നു. ഫോട്ടോയും അമല്‍ എടുത്തത് )
ചോറ്റുപാറ  സ്കൂളില്‍   രക്ഷിതാക്കള്‍ക്ക് ആവേശം
- അമല്‍ . പി. സി
  • സ്കുളിലെ  രക്ഷിതാവ്
  • ചര്‍ച്ചയില്‍ പങ്കാളിയാകുന്ന രക്ഷിതാവ് 
  • ഒരു മത്സരത്തില്‍ ചേരുന്ന ന രക്ഷിതാവ് 
  • അവസനം സ്കൂളിലേ പഠിതാവാകുന്ന  രക്ഷിതാവ്...
എന്ത് മനോഹരം. ഇതൊക്കെ നടക്കുമോ ?
എന്നാല്‍ ഇതും നടക്കും എന്ന് തെളിയിച്ചിരിക്കുന്ന സ്കൂള്‍ ആയി മാറിയിരിക്കുകയാണ്  നെടുംകണ്ടം - 
ചോറ്റു പറയില്‍ സിഥിതി ചെയ്യുന്ന ന്ന രാജേന്ദ്ര പ്രസാദ് മെമ്മോറിയല്‍ LP SCHOOL
നമുക്ക് ഈ സ്ക്കൂളിലക്ക് ഒന്ന് കടന്നു ചെല്ലാം...
എനിക്ക് ഒട്ടേറെ നല്ല അനുഭവങ്ങളാണ് ഈ സ്കൂളില്‍ നിന്നും ലഭിച്ചത്.തീര്‍ച്ചയായും സമൂഹം സ്നേഹിക്കുന്ന ഒരു സ്കൂള്‍ ആണിത്. സമൂഹത്തെ സ്നേഹിക്കുന്ന സ്കൂളുമാണ്.
രക്ഷാകര്തൃ ദിനം 
കുട്ടികളായിരുന്നു സംഘാടകര്‍ . രജിസ്ട്രേഷനും ഒരുക്കങ്ങളും മാര്കിടീലും പ്രോത്സാഹിപ്പിക്കലും  ഒക്കെ അവരുടെ നേതൃത്വത്തില്‍ നടന്നു.കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളാണ് ജനുവരി പത്താം തീയതി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയത്.
അതിന്റെ ഏതാനും ചിത്രങ്ങള്‍ നോക്കൂ ...
ആവേശത്തോടെ അമ്മമാരും അച്ചന്മാരും ഫൈനലിലേക്ക് കടന്നപ്പോള്‍ കുട്ടികള്‍ അത് ആസ്വദിച്ചു പ്രോത്സാഹിപ്പിച്ചു.


ക്ലാസ് പി ടി എ
എല്ലാ മാസവും മുടങ്ങാതെ നടക്കുന്നുണ്ട്.കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.പ്രശ്നങ്ങളെ രണ്ടായി തിരിക്കും- പഠനപരവും അല്ലാത്തതും .ഏതെങ്കിലും ഒരു വിഷയം തീം ആയി എടുത്തു ചര്‍ച്ചാ കുറിപ്പ് നല്‍കിയുള്ള ചര്ച്ചയും നടത്തുന്നു. അത് ഒരു പ്രശ്നം മനസ്സിലാക്കാനും അതില്‍ എങ്ങനെ ഇടപെടണം എന്ന് തിരിച്ചറിയാനും സഹായിക്കും. EFFECTIVE PARENTNIG ആയിരുന്നു ഒരു വിഷയം. അതിനു ഒരു ചെക്ക് ലിസ്റ്റ് ആണ് നല്‍കിയത്. പതിനഞ്ചു ചോദ്യപ്രസ്താവനകള്‍ .രക്ഷിതാവ് യോജിക്കുന്ന പ്രസ്താവനകള്‍ക്ക് നേരെ ശരി ഇടണം. ചോദ്യങ്ങള്‍ ഇങ്ങനെ 
  • സ്കൂള്‍ വിശേഷങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ സമയം കണ്ടെത്തും
  • ഹോം വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നത് കണ്ടാല്‍ സഹായിക്കും....
  •  ......
  •  
ഓരോ ചോദ്യത്തിനും സ്കോര്‍ ഉണ്ട്. അത് രക്ഷിതാവ് തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിച്ചു നല്‍കും .കൂട്ടി നോക്കുമ്പോള്‍ അറിയാം POWERFUL PERENT , CARING PARENT ,ENCOURAGING PARENT ഇവയില്‍ ഏതാണെന്ന്.പിന്നെ അതിന്മേലുള്ള ചര്‍ച്ചയും തീരുമാനവും.
പ്രാദേശിക യോഗം
 രക്ഷിതാക്കളെ സ്കൂളുമായി സഹകരിപ്പിക്കുക അടുപ്പിക്കുക എന്ന ആശയത്തിലൂടെ ആണ് ഈ സ്കൂള്‍ പ്രാദേശിക യോഗം എന്ന പരിപാടി രൂപപ്പെടുത്തിയത്.ഞാന്‍ അന്വേഷിച്ചപ്പോള്‍ ആദ്യ ഘട്ടങ്ങളില്‍ വീടുകളില്‍ പോയി രക്ഷിതാക്കളെ കാണുകയായിരുന്നു അധ്യാപകര്‍ ചെയ്തിരുന്നത്.ക്രമേണ ഒരു പ്രദേശത്തെ രക്ഷിതാക്കളെ ഒന്നിച്ചു ഒരിടത്ത്  വെച്ച് കാണുക എന്നായി. അവരുടെ കൂടി സൗകര്യം പരിഗണിച്ചു അത് യോഗം ആയി മാറി. കുട്ടികളുടെ പഠന നിലവാരം ചര്‍ച്ച ചെയ്യുന്ന 'പ്രാദേശിക വിദ്യാഭ്യാസ സദസായി.'
ഈ ഒത്തുചേരലില്‍ സമൂഹത്തിലെ ചില പ്രശ്നങ്ങളും സമകാലിക വിഷയങ്ങളും കൂടി ചര്‍ച്ച ചെയ്യണം എന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക യോഗങ്ങള്‍  സംവാദ സദസ്സുകള്‍ കൂടി ആയി മാറി .രാമക്കല്‍ മേട്ടില്‍ വെച്ച് നടന്ന പ്രാദേശിക യോഗത്തിന്റെ  രണ്ടു ചിത്രങ്ങളാണ് കൊടുത്തിട്ടുള്ളത്. ഞാനും അതില്‍ പങ്കെടുത്തു.ഒരു പക്ഷെ കേരളത്തിലെ ഒരു ടി ടി സി വിദ്യാര്‍ഥിക്കും കിട്ടാത്ത ഒരു' പ്രാക്ടീസ്' ആയിരിക്കും ഇത്. ഈ സ്കൂളില്‍ പോകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെ.


" ഇലക്ട്രോണിക്സ് -ജീവിതത്തെ നയിക്കുമോ നശിപ്പിക്കുമോ?"
ജനുവരി പന്ത്രണ്ടാം തീയതി ആയിരുന്നു രാമക്കല്‍ മേട്ടിലെ പ്രാദേശിക യോഗം.ഇലക്ട്രോണിക്സ് -ജീവിതത്തെ നയിക്കുമോ നശിപ്പിക്കുമോ എന്നതായിരുന്നു സംവാദ വിഷയം. രക്ഷിതാക്കള്‍ പുതിയ അറിവ് നേടുന്നു.അവര്‍ പഠിതാക്കള്‍ ആകുന്നു. ഈ അനുഭവം പുതിയ പഠനരീതിയുടെ പരിചയപ്പെടല്‍ കൂടി ആണല്ലോ.
സ്കൂള്‍ അസംബ്ലി 
കുട്ടികള്‍ വെയിലത്ത് നില്‍ക്കുന്നില്ല.അതതു ക്ലാസിന്റെ മുന്നിലുള്ള വരാന്തയില്‍ നിന്നാല്‍ മതി.കുട്ടികള്‍ അസംബ്ലി നടത്തും.ഇനങ്ങള്‍ 
  • വായനക്കുറിപ്പിന്റെ  അവതരണം
  • അനുഭവക്കുറിപ്പ് 
  • ഡയറി വായന.
  • ഇവ ഇംഗ്ലീഷ് മലയാളം എന്നീ ഭാഷകളില്‍ 
  • ഒരു ദിവസവും ഓരോ ക്ലാസിനാണ് ചുമതല
  • അപ്പോള്‍ ആ ക്ലാസിന്റെ ചാര്‍ജുള്ള അധ്യാപിക പ്രഭാത സന്ദേശം നല്‍കണം.
ബാലസഭ
ഇതും പുറത്താണ് നടക്കുക .അസംബ്ലിക്ക് ചേരുന്ന ത സ്ഥാനത്ത് വരണം.ഇപ്പോള്‍ ഇരുന്നാല്‍ മതി. മൈക്ക് വെച്ചാണ് പരിപാടി സ്കൂള്‍ യുവജനോത്സവത്തിനെ പ്രാധാന്യമാണ് കുട്ടികള്‍ ഓരോ വെള്ളിയാഴ്ചയും നടക്കുന്ന ഈ പ്രോഗ്രാമിന് നല്‍കുന്നത് .ബാലസഭ ഒരു കുട്ടിയും മറക്കില്ല .ഒട്ടേറെ വിശേഷങ്ങള്‍ ഈ സ്കൂളിനെ കുറിച്ച് പറയാനുണ്ട്. അത് പിന്നീടോരിക്കലാകാം.

 പഠനത്തണല്‍
 -----------------------------------------------------------------------------
പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. 
ടീച്ചിംഗ് പ്രാക്ടീസ് നല്‍കുന്ന സ്കൂള്‍ അനുഭവങ്ങള്‍ ഭാവിയിലെ അധ്യാപകരെ പ്രചോദിപ്പിക്കുന്നുണ്ടോ?
വരും ദിനങ്ങളില്‍ അമലിന്റെ  സഹപാഠികള്‍ അനുഭവങ്ങള്‍ പങ്കിടും..  അത് കൂടി വായിക്കാന്‍ എത്തുമല്ലോ. നിങ്ങള്‍ക്കും മാറ്റര്‍ അയക്കാം 
-ചൂണ്ടുവിരല്‍