ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label കളരി. Show all posts
Showing posts with label കളരി. Show all posts

Monday, August 8, 2011

യഥാര്‍ഥത്തില്‍ നമ്മുടെ അധ്യാപകര്‍ ആവശ്യപ്പെടുന്ന സഹായമെന്താണ്?

പരിശീലകരും കളരിയും വിമര്‍ശിക്കപ്പെടുന്നു -2

സുജനിക പറയുന്നു :-
നമ്മുടെ അധ്യാപകര്‍ മുഴുവന്‍ ബഹിഷ്കരണക്കാരും ദുഷ്ടചിന്തകള്‍ താലോലിക്കുന്നവരും ആണെന്ന് പറയാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ഈനല്ലമാഷമ്മാരെ പ്രതിയെങ്കിലും എന്താണു അവര്‍ ആവശ്യപ്പെടുന്നത്? ഈ ചര്‍ച്ച ഇനിയെങ്കിലും ആരംഭിക്കേണ്ടതല്ലേ
ജോലിസ്ഥിരത, അവകാശങ്ങള്‍, സമയാസമയം കിട്ടേണ്ട ആനുകൂല്യങ്ങള്‍ എന്നീ സ്ഥിരം സംഗതികള്‍ നോക്കാന്‍ അവര്‍ക്ക് സംഘടനകളുണ്ട്.  
എന്നാല്‍ ഒരു സംഘടനയും അധികം ഇടപെടാത്തഅക്കാദമിക്ക്മേഖലമാത്രം മുന്‍ നിര്‍ത്തി ആലോചിക്കുമ്പോഴോ? നമ്മുടെ അധ്യാപകര്‍ എന്തു സഹായമാണ് ഈ ട്രൈനര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?
( ഇവിടെ ചര്‍ച്ചകളരിയുമായി ബന്ധപ്പെടുത്തി മാത്രമാക്കിയാല്‍)
കളരിയുടെ ലക്ഷ്യങ്ങള്‍ ഇങ്ങനെയാണ്: (Ref:ചൂണ്ടുവിരല്‍)
  • · കൃത്യമായ ആസൂത്രണത്തോടെ ക്ലാസ് പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതില്‍ വ്യക്തത നേടുക
  • · വിദ്യാലയത്തെ സമഗ്രമായി കണ്ടു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ശേഷി നേടുക
  • · കളരിയില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിവുകള്‍ തുടര്‍ പരിശീലനങ്ങളിലും തല്‍സമയ സഹായ വേളകളിലും പ്രയോജനപ്പെടുത്തുക
  • · മികവിന്റെ മാതൃകകള്‍ സൃഷ്ടിക്കുക
  • · നിരന്തര വിലയിരുത്തലിന്റെ പ്രായോഗിക തലം കളരി വിദ്യാലയങ്ങളെ പരിചയപ്പെടുത്തുക
  • · കളരിയിലെ മികച്ച അനുഭവങ്ങള്‍ ഇതര വിദ്യാലയങ്ങള്‍ക്കു പകരുക

ഈ സങ്കല്‍‌പ്പങ്ങള്‍ നല്ലതു തന്നെ. പക്ഷെ, ഇതാണോ അധ്യാപകന്‍ ആവശ്യപ്പെടുന്ന സഹായം? ഓരോന്നായി നോക്കാം.
1. കൃത്യമായ ആസൂത്രണത്തോടെ …….വ്യക്തത നേടുക.

  • ഒരു 5 വര്‍ഷമെങ്കിലും സര്‍വീസുള്ള ഒരാള്‍ക്ക് ഈ വിഷയത്തില്‍ ലഭിച്ച പരിശീലനങ്ങളും അനുഭവങ്ങളും അത്ര കുറവാണെന്നാണോ ഇപ്പോള്‍ പറയുന്നത്. വാര്‍ഷികാസൂത്രണം, സമഗ്രാസൂത്രണം, ദൈനംദിനാസൂത്രണം എന്നീ വിഷയങ്ങളില്‍ ഡസന്‍ കണക്കിന്ന് പരിശീലനം നടന്നില്ലേ? അതിലൊക്കെ അസ്സലായി പങ്കെടുത്ത ആളുകളല്ലേ ? പരിശീലനങ്ങള്‍ , ക്ലസ്റ്ററുകള്‍, സ്കൂള്‍ SRG കള്‍, ഇവയിലൂടൊക്കെ കടന്നുപോയില്ലേ? അതും എത്രവട്ടം? ഇനിയും വ്യക്തത വന്നില്ലേ?
  • അപ്പോള്‍ പ്രശ്നം ഇനിയും ഈ വിഷയത്തിലുണ്ടാവേണ്ട വ്യക്തത എന്നത് അധ്യാപകന്റെ ആവശ്യമല്ല. ക്ലാസ്രൂം സാഹചര്യം പരിചയമില്ലാത്തവിദഗ്ദ്ധരുടെസാങ്കല്‍പ്പികമായ ആവശ്യമാണ് എന്നു കരുതേണ്ടിവരുമോ?
  • കൃത്യമായ ആസൂത്രണം (പരിശീലനം, ക്ലസ്റ്റര്‍, ഹാന്റ്ബുക്ക്വഴി ശരിയായി ലഭിച്ചത്) ക്ലാസില്‍ നടപ്പാക്കാനാവുന്നില്ല എന്നതാണ് അധ്യാപകന്‍ നേരിടുന്ന പ്രാഥമികമായ പ്രശ്നം. എല്ലാ അധ്യാപകരും പറയുന്നപോലെ പഠിപ്പിക്കാന്‍ മാത്രം സമയം ഇല്ല എന്നതാണ് യഥാര്‍ഥ പ്രശ്നം. (ഈ ടീച്ചര്‍മാര്‍ക്കെന്താ പണി എന്ന ഖണ്ഡം നോക്കുക) മറ്റെല്ലാം മറന്ന് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്നതിലെ ആഹ്ലാദം നമുക്കിവര്‍ക്ക് കൊടുക്കാനെന്താ പോംവഴി?

പോവഴി
  • സ്കൂള്‍ / ക്ലാസ്രൂം സാഹചര്യത്തിന്നനുസരിച്ച് ആസൂത്രണം നിര്‍വഹിക്കലാണോ? (അല്ല)
  • ശരിയായ ആസൂത്രണം (പരിശീലനം, ക്ലസ്റ്റര്‍, ഹാന്റ്ബുക്ക്വഴി ശരിയായി ലഭിച്ചത്) പ്രവര്‍ത്തിപ്പിക്കാന്‍ പര്യാപ്തമായ ക്ലാസ് സാഹചര്യം ഉണ്ടാക്കലാണോ? (അപ്രായോഗികം: കാരണം സമയബന്ധിതമായി പാഠം തീര്‍ത്തില്ലെങ്കില്‍ ചോദിക്കാന്‍ ഒരുപാടാളുകള്‍ ഉണ്ട്)

  • ഇവിടെ കളരിക്ക് എന്തു ചെയ്യാന്‍ കഴിയും? ഇനി കളരി ഒന്നും പ്രത്യേകമായി ചെയ്യുന്നില്ലെങ്കിലും ഓരോ സ്ഥാപനവും സ്വയം വഴികള്‍ കണ്ടെത്തുന്നും ഉണ്ടല്ലോ. സ്വയം പര്യാപ്തത നിസ്സാരവുമല്ലല്ലോ
  • --------------------------------------------------------------------------------------------
(ചൂണ്ടുവിരല്‍  പ്രതികരണം ഇവിടെ തന്നെ നല്‍കുന്നതാവും ഉചിതം .
കൃത്യമായ ആസൂത്രണം എന്നാല്‍ സംഗ്രാസൂത്രണം,വാര്ഷികാസൂത്രണം,ദൈനംടിനാസൂത്രണം എന്നിങ്ങനെ കേട്ടും കണ്ടും ചെയ്തും പരിച്ചയിച്ചവ തന്നെ ആണെന്ന് മാഷ്‌ വ്യാഖ്യാനിച്ചു
കളരിക്ക് ഉപലക്ഷ്യങ്ങള്‍ ഉണ്ട്. അവ നേടുന്നതിനു സഹായകമായ സൂക്ഷ്മാസൂത്രണം ആണ് നടക്കുക.എന്താണ് സൂക്ഷ്മാസൂത്രണം എന്ന് ഹൈസ്കൂളില്‍ ചര്‍ച്ച നടക്കേണ്ടതുണ്ട്. അവിടെ നടക്കുന്നില്ല  എന്നത് കൊണ്ട്  പ്രൈമറിയില്‍ വേണ്ട എന്ന് പറയാമോ.?
നല്ല അക്കാദമിക ആസൂത്രണ വൈഭവം എല്ലാ അധ്യാപകരും ആര്‍ജിച്ചു കഴിഞ്ഞു എന്നാണു മാഷ്‌ പറയുന്നത്. അത് എത്രമാത്രം സത്യത്തോട് അടുത്ത് നില്‍ക്കുന്നു. മറ്റെല്ലാം മറന്നു എല്ലാ കുട്ടികളെയും നന്നായി പഠിപ്പിക്കുന്നതിന്റെ ആഹ്ലാദം പകരുക എന്ന ദൌത്യം ഏറ്റെടുക്കുമെങ്കില്‍  പരിശീലകരെ അതിനു അനുവദിച്ചുകൂടെ.

എന്ന പോസ്റ്റ്‌ കൂടി വായിക്കുക)
-----------------------------------------------------------------------------------------------------

 സുജനിക തുടരുന്നു.
2. വിദ്യാലയത്തെ സമഗ്രമായി കണ്ടു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ശേഷി നേടുക
  • ഇതിനുവേണ്ട അധിക സഹായം ചെയ്യേണ്ടത് ടീച്ചര്‍ക്കാണോ? അതോ ചുമതലക്കാരനായ ഹെഡ്മാസ്റ്റര്‍, മാനേജര്‍, സര്‍ക്കാര്‍ അധികാരികള്‍ എന്നിവര്‍ക്കോ? പി.ടി.എ ക്കോ? ഇവരെയൊക്കെ ഉദ്ദേശിച്ച് എന്തു പരിശീലനമാണ് നിലവില്‍ ഉള്ളത്?എന്തു മോണിറ്ററിങ്ങ് സംവിധാനം ഉണ്ട്?( ഉംറിപ്പോര്‍ട്ട് ചോദിക്കല്‍ മറക്കുന്നില്ല)
  • ഇനി ടീച്ചറുടെ സംഭാവനയും വേണമെന്നാണെങ്കില്‍ അതു ക്ലാസ്മുറിയില്‍ വെച്ചാണോ? കേരളത്തില്‍ എത്ര അധ്യാപകര്‍ തങ്ങള്‍ക്ക് ഈ രംഗത്ത് സഹായം വേണമെന്ന് അനൌപചാരികമായെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ട് എന്നു ആര്‍ക്കെങ്കിലും പറയാമോ?
  • അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സമഗ്രവികസനം നടക്കുന്നത് കളരി സഹായം കൊണ്ടാണോ?
  • അതായത് കളരിയുടെ ലക്ഷ്യവും അധ്യാപകന്റെ സഹായവാശ്യവുമായി വലിയ ബന്ധമില്ല.
(ചൂണ്ടുവിരലിന്റെ പ്രതികരണം
ഈ അവധിക്കാലത്ത്‌ രണ്ടു ദിവസം സമഗ്ര വിദ്യാലയ വികസനം ആണ് ചര്‍ച്ച ചെയ്തത്.
അത് സുജനിക അന്വേഷിച്ചില്ല
എന്തൊക്കെ ആയിരുന്നു അതില്‍ ഉള്‍പ്പെട്ടത്
  1. വിദ്യാഭ്യാസ അവകാശ ബില്ലിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ സ്കൂള്‍ എങ്ങനെ മാറണം
  2. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു വിദ്യാലയമായി മാറാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം
  3. ശിശു സൌഹൃദ /പഠന സൌഹൃദ ക്ലാസ് സ്കൂള്‍ അന്തരീക്ഷം ഒരുക്കാന്‍ ഏറ്റെടുക്കാവുന്ന കര്‍മപരിപാടികള്‍
  4. പെണ്‍കുട്ടികളുടെ ശാക്തീകരണം ലെക്ഷ്യം വെച്ചുള്ള പ്രവര്ത്തങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതിന്റെ പ്രസക്തി 
  5. പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള പരിഗണന
  6. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ സ്കൂള്‍ കാച്ച്മെന്റ്റ്    ഏരിയയില്‍ ഉണ്ടെങ്കില്‍ സ്വീകരിക്കാവുന്ന സമീപനം
  7. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുള്ള അനുരൂപീകരണം ഭൌതികാന്തരീക്ഷത്ത്തിലും പഠനാനുഭാവങ്ങളിലും.   
  8. രക്ഷാകര്തൃ  ശാക്തീകരണം വിദ്യാഭ്യാസ അവകാശ ബില്ലിന്റെ പശ്ചാത്തലത്തില്‍ എങ്ങനെ സാധ്യതകള്‍ 
  9. സ്കൂള്‍ റിസോഴ്സ് ഗ്രൂപിനെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍.
  •  ഇവയൊക്കെ ആണോ മാഷ്‌ മനസ്സില്‍ കണ്ടത് .അവധിക്കാലത്ത്‌ ചര്‍ച്ച ചെയ്യുമ്പോള്‍ അധ്യാപകര്‍ പറഞ്ഞത് ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം പ്രവര്‍ത്തനം നടക്കെണ്ടാതുന്ടെന്നാണ് സ്കൂളുകള്‍ കരടു പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുകയും ചെയ്തു,അത് മുന്നോട്ടു പോകേണ്ടേ ?
  •  
  • അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സമഗ്രവികസനം നടക്കുന്നത് കളരി സഹായം കൊണ്ടാണോ?എന്ന് സുജനിക ചോദിക്കുമ്പോള്‍  ഞാന്‍ ഞെട്ടിപ്പോയി. എത്ര വേഗമാണ് അത്തരം സ്കൂളുകളില്‍ സമഗ്ര വികസനം നടക്കുന്നുവെന്നു സ്ഥാപിച്ചത്. ഏതു പുരോഗമനകാരിയും ഉള്ളിന്റെ ഉള്ളില്‍ ഈ സ്കൂളുകളെ കുറിച്ച് വര്‍ണാഭമായ ഒരു സങ്കല്പം താലോലിക്കുന്നുന്ടോ? സുജനിക പറയാതെ പറഞ്ഞെതെന്താണ് എന്ന് മനസ്സിലായി. ഈ ചിന്തയുടെ തുടര്‍ച്ചയായി അതായത് കളരിയുടെ ലക്ഷ്യവും അധ്യാപകന്റെ സഹായവാശ്യവുമായി വലിയ ബന്ധമില്ല. എന്ന് സുജനിക സാമന്യവത്കരിചു.)
  •    
  •  
സുജനികയുടെ നിരീക്ഷണം
    3. 
     കളരിയില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിവുകള്‍ തുടര്‍ പരിശീലനങ്ങളിലും തല്‍സമയ സഹായ വേളകളിലും പ്രയോജനപ്പെടുത്തുക

    • ഇതു ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍, ട്രൈനര്‍മാര്‍. OSSകാര്‍ തുടങ്ങിയവരുടെ ആവശ്യമാണ്. അധ്യാപകന്റെ സഹായാഭ്യര്‍ഥനയോ അടിയന്തിര ആവശ്യമോ അല്ല എന്നാര്‍ക്കും മനസ്സിലാക്കാം.
     ചൂണ്ടുവിരല്‍  പ്രതികരണം ഇവിടെ
    അടുത്ത ക്ലസ്ടരില്‍ ആദ്യ പ്രവര്‍ത്തനം അനുഭവം പങ്കിടല്‍ ആണ്.എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.?
    ഗവേഷകയായ അധ്യാപിക തന്റെ ക്ലാസ്സില്‍ നടത്തിയ അക്കാദമിക പ്രവര്ത്തനാനുഭവങ്ങള്‍ പങ്കിടുകയാണ്.ചില നേട്ടങ്ങള്‍.അതിനു മറ്റുള്ളവര്‍ക്ക് വഴികാട്ടാന്‍ ഉപകരിക്കും.ചിലപ്രശ്നങ്ങള്‍ അതിനു മറ്റുള്ളവര്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കഴിയും
    സ്വയം വളര്‍ച്ചയുടെ പാതയില്‍ ഇവ പ്രധാനം.
     കളരി നടന്ന സ്കൂളുകളിലെ അധ്യാപകര്‍ കൂടുതല്‍ തെളിച്ചം നേടിയാല്‍ അത് പങ്കിടുന്നത് തുടര്പരിശീലനങ്ങളില്‍ ഗുണം ചെയ്യും.  ക്ലാസിലെ എല്ലാ കുട്ടികളെയും മുന്നോട്ടു കൊണ്ടുവരാന്‍ ആയി എന്ന് അനുഭവം ഉണ്ടാക്കുക അധ്യാപകന്റെ ആവശ്യമല്ലെന്നു വിധി എഴുതുമ്പോള്‍ അല്പം ആലോചന വേണമായിരുന്നു. ഈ പോസ്റ്റ്‌ കൂടി വായിക്കൂ .അധ്യാപകരുടെ അഭിപ്രായം എങ്ങനെ എന്ന് നോക്കാന്‍ ഇവിടെ ക്ലിക്ക്
    സുജനികയുടെ നിരീക്ഷണം തുടരുന്നു.
    4. മികവിന്റെ മാതൃകകള്‍ സൃഷ്ടിക്കുക
    • എന്താണ് നിലവില്‍ സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ദൃഷ്ടിയില്‍ മികവ്?ഏതെങ്കിലും ഒരു സാമൂഹ്യപ്രശ്നത്തിന്ന് ശ്രമകരമായ പഠനത്തിലൂടെ പരിഹാരം കണ്ടെത്തലോ? മികവാര്‍ന്ന ഒരു ശിശുസൌഹൃദ സ്കൂള്‍ രൂപകല്‍‌പ്പനചെയ്ത് പ്രാവത്തികമാക്കുന്നതോ? അത്യുല്‍കൃഷ്ടമായ ഒരു സ്കൂള്‍ മാസിക തയ്യാറാക്കുന്നതോ? എല്ലാ ക്ലാസിലും ലൈബ്രറി സ്ഥാപിക്കുന്നതോ?
    • ഇതെല്ലാം നല്ലതുതന്നെ. പക്ഷെ, മികവ് എന്ന് സമൂഹം, സര്‍ക്കാര്‍ കാണുന്നത് പൊതുപരീക്ഷയില്‍ നൂറുശതമാനം A+. നൂറുമേനി വിജയം. നൂറുമേനി വിജയം നേടിയവരെ സംസ്ഥാനം അനുമോദിക്കും. നേരത്തെ കാണിച്ച മികവുകള്‍ നേടിയവരെ അനുമോദിക്കും. പക്ഷെ, പൊതുപരീക്ഷയില്‍ റിസല്‍ട്ടില്ലെങ്കില്‍ കാര്യം വേറെ.
    • അധ്യാപകന്‍ ആവശ്യപ്പെടുന്ന സംഗതി ഈ മികവിലേക്കെത്തിക്കാനുള്ള OSS ആണ്. അതിന്ന് ഒരു കളരിയും വേണ്ട. പരീക്ഷക്ക് തയ്യാറാക്കിയാല്‍ മതി. അതു ഒരു കളരിയുടേയും സഹായമില്ലാതെ നമ്മുടെ നൂറുമേനിക്കാര്‍ നിറവേറ്റുന്നുമുണ്ട്.
    മികവിലേക്ക് എത്തിക്കാനുള്ള ഓ എസ് എസ് ആണ് വേണ്ടതെന്നു സുജനിക പറയുന്നു. പറച്ചിലില്‍ വൈരുധ്യം ഉണ്ട്. കളരി ഓ എസ് എസ് തന്നെയാണ് എന്ന് മനസ്സിലാക്കിയില്ല. മറ്റൊന്ന് പരിശീലകരെ ആകെ ചീത്ത പറഞ്ഞ മാഷ്‌ അവരില്‍ നിന്നും പ്രതീക്ഷിക്കുന്നു ഓ എസ് എസ് (തല്‍സമയ സ്കൂള്‍ ക്ലാസ് പിന്തുണ )
    മികവിനെ കുറിച്ചും ചില ധാരണകള്‍ വേണം.  ആലോചന നല്ലത് .കഴിഞ്ഞ വര്ഷം റിയാലിറ്റി ഷോയില്‍ പങ്കെടുത്ത സ്കൂളുകളില്‍ പലതും പല ഷോ കാണിച്ചവര്‍.അക്കാദമിക നിലവാരത്തിനു വേണ്ടിയുള്ള ഒരു ശ്രമവും നടത്താത്ത നിരവധിപ്പേര്‍ .കൃഷിയും ,മരം നടീലും ഒക്കെ ചെയ്യും ക്ലാസില്‍ നന്നായി പഠിപ്പിക്കില്ല. മികവു എങ്ങനെയും  നൂറുമേനി ഉണ്ടാക്കല്‍ അല്ല.
    എല്ലാ കുട്ടികള്‍ക്കും നല്ല നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടിയുള്ള ബഹുവിധ അന്വേഷണങ്ങള്‍ നടക്കണം
    കണ്ടെത്തണം.
     പരീക്ഷയ്ക്ക് തയ്യാറാക്കല്‍ -അതാണ്‌ മികവു എന്ന് സുജനിക പറഞ്ഞുകൂടായ്ടിരുന്നു.
    പരീക്ഷ -അതിന്റെ ഇന്നത്തെ സ്ഥാനം നിരാകരിക്കുന്നുമില്ല. എങ്കിലും..
    -------------------------------------------------------------------------------------

    സുജനിക ഉപസംഹരിക്കുന്നത്‌ ഇങ്ങനെ
    ചുരുക്കത്തില്‍ അധ്യാപകര്‍ക്കാവശ്യമുള്ള / അത്യാവശ്യമുള്ള സഹായങ്ങളുമായി സ്കൂള്‍ പരിശോധനക്ക് ചെന്നുനോക്കൂ; കാര്യങ്ങളില്‍ നല്ല മാറ്റമുണ്ടാകും. കളരിക്ക് അകത്ത് അധ്യാപകനെ നിര്‍ത്തണം; അതു ചെയ്യാനായില്ലെങ്കില്‍ അധ്യാപകന്‍ കളരിക്ക് പുറത്തേക്ക് ചാടും. എതിര്‍ക്കും.

    ചൂണ്ടുവിരല്‍  ചോദിക്കുന്നു.
    പ്രിയ മാഷ്‌ ,
     അധ്യാപകര്‍ക്ക് ആവശ്യമുള്ള സഹായം കൊടുക്കണം എന്ന് പറയുമ്പോള്‍  അത് എങ്ങനെയും പരീക്ഷയില്‍ നൂറുമേനി നേടാനുള്ള സഹായം,
    അണ്‍ എയ്ഡഡ്സ്കൂളുകള്‍ പോലെ ആകാനുള്ള സഹായം,ഇതൊക്കെ ആണോ അങ്ങ് ഉദ്ദേശിക്കുന്നത്.എങ്കില്‍ അതിനു കളരി വേണ്ട .
    • സര്ഗാതമാകമായ ഇടപെടലുകള്‍ നടന്നാലേ വിദ്യാഭ്യാസ രംഗം ചലനാത്മകമാകൂ. അവ പ്രോല്സാഹിപ്പിക്കപ്പെടനം
    • അതിനു കണ്ണടച്ച് സിന്ദാബാദ് വിളിക്കേണ്ട .
    • വിമര്‍ശിക്കണം 
    • തെറ്റുകള്‍ പോരായ്മകള്‍ ഒക്കെ ചൂണ്ടിക്കാട്ടാം
    • മുന്നോട്ടു പോകാനുള്ള സ്കൂളുകളുടെ സംവിധാനത്തിന്റെ ശ്രമങ്ങളെ നേര്‍വഴിക്കാക്കാം.
    • ആ ഉദ്ദേശ്യത്തോടെ ആകും സുജനിക കുറിച്ചത് ഫലത്തില്‍ മറിച്ചായി പോയി എന്ന് വിലയിരുത്താന്‍ അനുവദിക്കുക.
    • വിമര്‍ശനങ്ങള്‍ നല്ലതാണ്.അതിനാല്‍ വിയോജിപ്പുകളെ മാനിക്കുന്നു
    • പക്ഷെ വെളിച്ചം കൂടി തെളിയിക്കണം. അത് പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്തരുത്‌. 
    •     ഒരു വാര്‍ത്ത കൂടി  ചേര്‍ത്ത് വെയ്ക്കുന്നു. കാര്യങ്ങളുടെ പോക്കേ..
    • ---------------- ----------------------------------------------------------------------------
     ക്ലസ്റ്റര്‍ പരിശീലനം അവസാനിപ്പിക്കണം -കെ.പി.എസ്.ടി.യു.
     07 Aug 2011

    കോഴിക്കോട്: പ്രഹസനമായി മാറിയ അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.യു. അക്കാദമിക് കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

    പാഠപുസ്തകങ്ങളും പഠനസമീപനങ്ങളും മാറിയെങ്കിലും അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം ലഭിക്കുന്നില്ല. വിദഗ്ധരായ സ്ഥിരം ട്രെയിനര്‍മാരെ വെച്ച് ജില്ലാതല പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കണം -യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ 'ഇന്ത്യയെ കണ്ടെത്തല്‍' മെഗാ ക്വിസ്‌നടത്താന്‍ യോഗം തീരുമാനിച്ചു.

    കെ.പി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പി.യു. വിത്സണ്‍ അധ്യക്ഷനായിരുന്നു.

    Saturday, August 6, 2011

    പരിശീലകരും കളരിയും വിമര്‍ശിക്കപ്പെടുന്നു -1

    വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മക ഇടപെടല്‍ നടത്തുന്ന ഒരാള്‍ എന്ന നിലയില്‍ രാമനുണ്ണി മാഷിന്റെ അഭിപ്രായങ്ങള്‍ ചൂണ്ടുവിരല്‍ എന്നും മാനിക്കും. SUJANIKA ബ്ലോഗ്‌ വിദ്യാഭ്യാസമേഖലയിലെ സജീവ സാന്നിദ്ധ്യമാണ്.
    അതിലാണ് എസ് എസ് നടത്തിയ കളരി SUJANIKA വിചാരണയ്ക്ക് വിധേയമാക്കുന്നത്. (സ്വയം വിമര്‍ശനാത്മകമായി കാണാനും കൂടുതല്‍ മുന്നോട്ടു പോകാനും സംവാദങ്ങള്‍ സഹായകം..)
    അവ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടണം
    അതിനായി ചൂണ്ടു വിരല്‍, SUJANIKA പ്രസിദ്ധീകരിച്ച ബ്ലോഗ്‌ വിഭവം ഇവിടെ പ്രകാശിപ്പിക്കുന്നു.(രണ്ടു ലക്കങ്ങളായി അത് കൊടുക്കുകയാണ്.)
    ആദ്യം സ്കൂള്‍ അവസ്ഥയും പരിശീലകരെ ക്കുറിച്ചുള്ള കാഴ്ചപ്പാടും അവര്‍ നല്‍കുന്ന അക്കാദമിക പിന്തുണയെ കുറിച്ചുള്ള നിരീക്ഷണവും നോക്കാം.


    SUJANIKA ഇങ്ങനെ എഴുതി.( മഞ്ഞ നിറം ചൂണ്ടുവിരല്‍ കൊടുത്തത്.ചര്‍ച്ചയ്ക്കും ശ്രദ്ധയ്ക്കും)

    "LP,UP സ്കൂളുകളുടെ പൊതു അവസ്ഥ:

    (1)എന്നും .. ഓഫീസില്‍ പോകേണ്ടിവരുന്ന ഹെഡ്മാസ്റ്റര്‍, ലീവുള്ളവര്‍, ഓരോരോ മീറ്റിങ്ങുകളില്‍ പോകേണ്ടിവരുന്നവര്‍
    (2) ഓഫീസ് പണികള്‍ക്ക് ക്ലാര്‍ക്ക് എന്ന സംവിധാനം ഇല്ല
    (3)പുസ്തകം, യൂണിഫോം, അരി , ഓണം തുടങ്ങിയ വിശേഷദിവസങ്ങളിലെ അരി, വൃക്ഷത്തയ്യ്,റോഡ് സുരക്ഷ , മയക്കുമരുന്നിനെതിരെ, മന്തുനിവാരണം, വായനാവാരം, ………. ആപ്പീസര്‍മാരുടെ വിസിറ്റുകള്‍- തയ്യാറാക്കേണ്ട നിരവധി രേഖകള്‍, റിക്കാഡുകള്‍
    .
    ..
    ഇങ്ങനെ ആളുകള്‍ ശ്വാസം മുട്ടിക്കിടക്കുന്ന ഒരന്തരീക്ഷത്തിലേക്കാണ് കളരിക്കാരുടെ വരവ്. വരുന്നവരോ? അവരില്‍ ചിലരെങ്കിലും
    3. പരിശോധകര്‍ / സഹായികള്‍
    (1) .. / ഡി.. മുതലായവരുടെ നിര്‍ബന്ധം കൊണ്ട് കളരിക്കാരായവര്‍
    (2) വിവിധ സംഘടനകളുടെ നോമിനിമാര്‍
    (3) ക്ലാസിലെ ടീച്ചര്‍ക്ക് നേരിട്ടറിയാവുന്നവര്‍
    (4) അവരേക്കാള്‍ സര്‍വീസ് കുറഞ്ഞവര്‍ (അതൊരു ഈഗോ പ്രശ്നം!)
    (5) മുങ്കാലങ്ങളില്‍ നേരാംവണ്ണം ക്ലസ്റ്ററുകളിലും മീറ്റിങ്ങുകളിലും പങ്കെടുക്കാത്തവര്‍
    (6) പരിശോധകന്മാരെപ്പോലെ പെരുമാറുന്നവര്‍ / അതിവിനയം കാണിക്കുന്നവര്‍ (ടീച്ചറേ, ഞാന്‍ ഇവരൊക്കെ നിര്‍ബന്ധിച്ച് വന്നതാടീച്ചര്‍ എടുത്തോളൂഞാന്‍ കുറച്ചു നേരം ഇവിടെ ഇരിക്കാംറിപ്പോര്‍ട്ട് കൊടുക്കണം. അതാ. )
    (7) ക്ലാസ്രൂം / സ്കൂള്‍ യാഥാര്‍ഥ്യം പരിഗണിക്കാതെയുള്ള മൊഡ്യൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രം ബാധ്യതപ്പെട്ടവര്‍
    (8) കുട്ടികളുടെ പക്കല്‍ നിന്ന്നല്ല മാഷെന്ന സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തവര്‍
    (9) സമൂഹത്തില്‍നല്ല മാഷെന്ന ബഹുമതി നേടാത്തവര്‍
    (10) സ്കൂളും ക്ലാസും ഒക്കെ ആരംഭിച്ച് കാര്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞ് 11.30 നും 3.30 നും മറ്റു കേന്ദ്രങ്ങളില്‍ നിന്ന് ഓടിക്കിതച്ച് മാത്രം എത്തുന്നവര്‍- കാര്യങ്ങള്‍ തീരും മുന്‍പ് പോകാന്‍ തിരക്കുള്ളവര്‍- വീട്ടില്‍ വെച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നവര്‍
    (11) തനിക്ക് ചുമതലപ്പെട്ട തന്റെ സ്കൂളിലെ/ ക്ലാസിലെ കാര്യങ്ങള്‍ നന്നായി നോക്കാന്‍ പ്രയോജനപ്പെടുത്തേണ്ട സമയം മുഴുവന്‍ ഇങ്ങനെ പരിശോധനക്കും/ സഹായത്തിനും നടക്കേണ്ടിവരുന്നല്ലോ എന്ന ദുഖമുള്ളവര്‍
    (12) താന്‍ സ്കൂളില്‍ നിന്നും പോന്നാല്‍ അവിടത്തെ കുട്ടികളെ നോക്കാനാരുണ്ട് / രക്ഷിതാക്കളോടെന്തു പറയും / പാഠം ഒന്നും ആയിട്ടില്ലല്ലോ എന്നൊക്കെ വ്യാകുലപ്പെടുന്നവര്‍ (രക്ഷിതാക്കളോട് AEO, DEO എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവര്‍ക്ക് അവരുടെ കുട്ടിയെ പഠിപ്പിക്കാന്‍ ആളെ കിട്ടണം. അല്ലെങ്കില്‍ അതിനു സൌകര്യമുള്ള വേറെ സ്കൂളവര്‍ നോക്കും. ഒരാളും ഇത്തരം പണികള്‍ക്കൊന്നും പോകാത്ത സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകള്‍ അടുത്തുതന്നെ ഉണ്ടല്ലോ)
    (13) നടത്തത്തിനൊക്കെ പകരം ഇനി എത്ര ശനി-ഞായര്‍ ക്ലാസുവേണ്ടിവരും എന്നു കണക്ക് കൂട്ടുന്നവര്‍

    4. ഇനി വന്നാലോ

    ഇനി ഇതൊക്കെ സാരമില്ല എന്നു കരുതി വരുന്നവരില്‍ നിന്ന് വല്ലതും പ്രതീക്ഷിച്ചാലോ:
    (1) ദിവസങ്ങളോളം വിദഗ്ദ്ധര്‍ ശ്രമിച്ച് തയ്യാറാക്കിയദിവസങ്ങളോളം പരിശീലനം ലഭിച്ച മൊഡ്യൂള്‍ ഒരു പീസ് കുട്ടികളുടെ മുന്‍പില്‍ അവതരിപ്പിക്കും. പുതിയൊരു മാഷെ കിട്ടിയ സന്തോഷത്തില്‍ കുട്ടികള്‍ കയ്യടിക്കും.
    (2) മിക്കപ്പോഴും മൊഡ്യൂള്‍ സാധാരണക്കാരായ അധ്യാപകര്‍ കേട്ടു-പഠിച്ചു-പരിചയമില്ലാത്ത ഒരു പുതിയ വിദ്യാഭ്യാസചിന്തയുടെ ചരുവത്തില്‍ വാര്‍ത്തെടുത്തതാവും. പുതുമ കുട്ടിയേയും അധ്യാപകനേയും അന്ധാളിപ്പിക്കും.
    (3) ഒരു പ്രത്യേക യൂണിറ്റ്/ പാഠഭാഗം അതിഗംഭീരമായി ചെയ്തുകാണിക്കും. അതിനുവേണ്ടി ചെലവാക്കിയ മനുഷ്യാധ്വാനവും പണച്ചെലവും രഹസ്യമായിരിക്കും. പാവം നമ്മുടെ മാഷ് ഇതിന്റെ മുന്‍പില്‍ - കുട്ടികളുടെ മുന്‍പില്‍ മാനം കെട്ടു പോകും!
    (4) പിന്നെ ചര്‍ച്ച-പരിഹാര നിര്‍ദ്ദേശങ്ങള്‍: അതൊക്കെയും സ്കൂള്‍ സാഹചര്യം അതിന്റെ സജീവതയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത വിദഗ്ദ്ധരുടെ പരിഹാരക്കുറിപ്പുകള്‍.
    ടീച്ചര്‍മാര്‍ ഇനിയും ഉഷാറാവണം/ PTA ഉഷാറാവണം/ ഗ്രാമപഞ്ചായത്തിനെക്കൊണ്ട് ചെയ്യിക്കണം/ AEO ട് പറയണം/.അതിന്റെ തീരുമാനം സര്‍ക്കാര്‍ പരിഗണനയിലുണ്ട്..ഉടന്‍ ഉത്തരവ് വരും/ പ്പോ ശരിയാക്കാം/ കഴിഞ്ഞ ക്ലസ്റ്ററില്‍ ഇക്കാര്യം പറഞ്ഞതല്ലേ? നിങ്ങള്‍ ചെയ്യാതിരുന്നതിന്ന് ആരാ കുറ്റക്കാര്‍/ അടുത്തുതന്നെ ഒരു ഇംഗ്ലീഷ് മീഡിയം ഇപ്പോ വരും- അപ്പോ നിങ്ങള്‍ കുടുങ്ങും/
    ഇങ്ങനെ സാമദാനഭേദദണ്ഡങ്ങള്‍
    പക്ഷെ, കാര്യത്തോടടുക്കുമ്പോള്‍ദണ്ഡംഉണ്ടാവില്ല. (ക്ലസ്റ്ററില്‍ പങ്കെടുക്കാതിരുന്ന ഒരാളേയും ഇന്നുവരെ ഒന്നും ചെയ്തിട്ടില്ല.ക്ലസ്റ്ററില്‍ പങ്കെടുത്തിട്ടും അവിടെനിന്ന് കിട്ട്യതൊന്നും നടപ്പാക്കത്ത ആളേയും ഒന്നും ചെയ്തിട്ടില്ല. ക്ലസ്റ്ററില്‍ പൂര്‍ണ്ണസമയവും നിര്‍ജ്ജീവമായി ഇരുന്നവരും നല്ല സുഹൃത്തുക്കള്‍’)
    ഇനി അടുത്തകൊല്ലം കാണാം! മീറ്റിങ്ങ് ശുഭം.
    • പിന്നെ വഴിക്ക് വെച്ച് കണ്ടാല്‍ പോലും കളരിക്കാരന്‍സ്കൂളിന്റെ- ക്ലാസിന്റെ കാര്യം ചോദിക്കില്ല. (അതു മൊഡ്യൂളിലില്ലല്ലോ)"
      -----------------------------------------------------------
      ചൂണ്ടുവിരലിന്റെ പ്രതികരണങ്ങള്‍ ചുവടെ
      ---------------------------------------------------


      . സ്കൂളിന്റെ അവസ്ഥ

    ഞാന്‍ പല നല്ല സ്കൂളുകളിലും പോയിട്ടുണ്ട്
    അവിടെ കണ്ടത്
    • ഓരോ മാസവും പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കും
    • പ്രതിവാര ആസൂത്രണം നടത്തും
    • വിവിധ ചുമതലകള്‍ അധ്യാപകര്‍ ഏറ്റെടുക്കും
    • പത്തു മണി മുതല്‍ -ക്ലാസ് സമയം -അവരവരുടെ ക്ലാസില്‍ ഉണ്ടാകും
    • ക്ലാസില്‍ പഠിപ്പിക്കുന്നത് ആസ്വാദ്യകരം എന്ന് കരുതും
    • അധ്യാപനകുറിപ്പുകള്‍ എച് എം മുമ്പാകെ സമര്‍പ്പിക്കും
    • പഠനോപകരണങ്ങള്‍ നിര്‍മിക്കാനുള്ള പണം ഫലപ്രദമായി വിനിയോഗിക്കാന്‍ ശ്രമിക്കും
    • ക്ലാസില്‍ അനുഭവപ്പെട്ട പ്രശ്നങ്ങള്‍ സഹാധ്യാപകരുമായി ചര്‍ച്ച ചെയ്യും
    • അസംബ്ലിയില്‍ പങ്കെടുക്കും
    • എന്നും ഓഫീസില്‍ എന്ന് പറഞ്ഞു മുങ്ങുന്ന എച് എം മാരെ അവജ്ഞയോടെ നോക്കികാണും
    • ക്ലാസ് പി ടി എ കഴിവതും മാസത്തില്‍ ഒരിക്കല്‍ വിളിക്കാന്‍ ശ്രമിക്കും
    • ഹെല്പ് ഡസ്ക് പോലുള്ള പരിപാടികള്‍ ഏറ്റെടുക്കും
    • ദിനാചരണങ്ങള്‍ പഠനാനുഭവം ആയി കാണും
    • കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും
    • നിരന്തര വിലയിരുത്തല്‍ തന്നെ കൊണ്ട് ആവുന്ന വിധം നന്നായി ചെയ്യാന്‍ പരിശ്രമിക്കും
    • ക്ലസ്ടരില്‍ കിട്ടിയ ആശയങ്ങള്‍ പ്രയോഗിച്ചു നോക്കും.
    • സ്കൂളില്‍ ഒരു അക്കാദമിക കൂട്ടായ്മ വളര്‍ത്തിക്കൊണ്ടു വരും.
    ഇതിനു അപവാദങ്ങള്‍ ഉണ്ടാകാം.എങ്കിലും ചുമതല നിറവേറ്റുന്ന അധ്യാപകരെ കാണാതെ ശ്വാസം മുട്ടുന്ന അധ്യാപകരെ മാത്രം കാണുന്ന സമീപനം പരിശോധിക്കപ്പെടണം.


    . ആരാണ് പരിശീലക ?
    മാഷ്‌ എഴുതുമ്പോള്‍ എസ് എസ് എ സംവിധാനം ഹൈസ്കൂള്‍ രീതിയില്‍ അല്ല ഓ എസ് എസ് നടത്തുന്നത് എന്നറിയണം ആയിരുന്നു
    ഹൈസ്കൂളില്‍ സ്ഥിരം ടീം ഇല്ല.അവര്‍ ക്ലാസില്‍ പഠിപ്പിക്കുകയും ഓ എസ് എസ് നടത്തുകയും വേണം
    എസ് എസ് എ യില്‍ ബി ആര്‍ സി ട്രെയിനര്‍മാര്‍ ഫുള്‍ ടൈം ചുമതലക്കാരാന്.അവര്‍ക്ക് സ്വന്തം സ്കൂളിലെ കുട്ടികളെ ഓര്‍ത്തു വെവലാതിവേണ്ട .ഡപ്പ്യൂട്ടെഷനില്‍ ആണ്.അവര്‍ക്ക് പകരം സ്കൂളില്‍ ആളെ നിയോഗിച്ചിട്ടുണ്ട്.
    എന്താണ് ഇവരുടെ ജോലി?
    • പരിശീലനം സംഘടിപ്പിക്കുക.അതിന്റെ മുന്നൊരുക്കം നടത്തുക,
    • അക്കാദമിക പിന്തുണ നല്‍കുക,,അക്കാദമിക അന്വേഷണങ്ങളില്‍ ഏര്‍പ്പെടുക,
    • ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക,
    •   പെണ്‍ കുട്ടികളുടെ ശാക്തീകരനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനു നേതൃത്വം നല്‍കുക, 
    • പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളുടെ പഠനനേട്ടം ലക്ഷ്യമാക്കി പഠനവീട് പോലെയുള്ള പരിപാടികള്‍ നടപ്പിലാക്കുക.
    • മൂല്യനിര്‍ണയം നടത്തുന്നതിനുള്ള ടൂളുകള്‍ വികസിപ്പിക്കുക,
    • പഞ്ചായത്ത് വിദ്യാഭ്യാസ സമതികളെ എസ് എസ് ഇ പ്രവര്‍ത്തനങ്ങളില്‍ ബന്ധിപ്പിക്കുക, 
    • സ്കൂള്‍ ഗ്രാന്റ്,ടീച്ചര്‍ ഗ്രാന്റ് തുടങ്ങിയവ ഫലപ്രദമായി വിനിയോഗിക്കാന്‍ സഹായിക്കുക.
    • ക്ലസ്റര്‍ റിസോഴ്സ് സെന്റര്‍ തലത്തില്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ -ശില്പശാലകള്‍.സെമിനാറുകള്‍,ബോധവത്കരണ ക്ലാസുകള്‍ -സംഘടിപ്പിക്കുക,
    • രക്ഷാകര്‍തൃ ശാക്തീകരനത്തിനുള്ള ആസൂത്രിത പരിപാടികള്‍ നടപ്പിലാക്കുക, 
    • അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക.
    • ഇതിനു പുറമേ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന മറ്റു പരിപാടികളും.(ചൈല്‍ഡ് സെന്‍സസ്,പുസ്തകവിതരണം,എന്റെമരം,സഹവാസ ക്യാമ്പുകള്‍,)
    ഇത്രയും വൈവിധ്യമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ബി ആര്‍ സി ട്രെയിനര്‍മാരെ കുറിച്ച് നല്ല വാക്ക് വേണ്ട.പക്ഷെ അധിക്ഷേപിക്കരുതായിരുന്നു.
    ഏതു  മേഖലയില്‍ ആണ് അപവാദങ്ങള്‍ ഇല്ലാത്തത്. മുന്‍ മന്ത്രിമാര്‍ ജയിലില്‍ കിടക്കുന്നു എന്നത് കൊണ്ട് എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാര്‍ എന്ന് പറയും പോലെ ആയിപ്പോയി SUJANIKAയുടെ സമീപനം.
    ഓര്‍ക്കുക കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ അവധിക്കാല പരിശീലന മോഡ്യൂള്‍ തയ്യാറാക്കിയത് ബി ആര്‍ സി ട്രൈനര്മാരാന്.കെട്ടി ഇറക്കിയ വിദഗ്ദ്ധരല്ല. പഴിവര്ത്തമാനത്തിനു ഈ രണ്ടു വര്‍ഷങ്ങളിലും ഇട കൊടുത്തതുമില്ല.




    നിര്‍ബന്ധിച്ചു നിയോഗിക്കപ്പെട്ടവര്‍ ,സംഘടനകളുടെ നോമിനികള്‍, ഇവ ദുരന്തങ്ങള്‍ ആണെങ്കില്‍ പ്രൈമറി വിഭാഗത്തില്‍ അങ്ങനെ ഇല്ല. ആളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
    നിരീക്ഷണങ്ങള്‍ ഏകപക്ഷീയം ആയിപ്പോയില്ലേ ? നന്മയുടെ ഒരു വാക്ക് പോലും ഇവര്‍ക്ക് വേണ്ടി SUJANIKAയില്‍ ഉണ്ടായില്ലല്ലോ


    . പിന്നെ ചെന്നാലോ
    കളരി ഒരു ചുവടുമാറ്റം ആണ്

    • അധ്യാപികയുടെ ഒപ്പം ട്രെയിനര്‍ നില്‍ക്കുന്നു.
    • കൂട്ടായി പ്ലാന്‍ ചെയ്യുന്നു
    • ആദ്യം ട്രെയിനര്‍ ക്ലാസ് എടുക്കുന്നു- ഒരാഴ്ച
    • അടുത്ത ആഴ്ച അധ്യാപിക ക്ലാസ് എടുക്കുന്നു
    • രണ്ടു പേരും കൂടി അനുഭവങ്ങള്‍ സ്കൂളില്‍ പങ്കിടുന്നു .
    • രക്ഷിതാക്കളെ വിളിച്ചു ബോധ്യപ്പെടുത്തുന്നു
    • സെമിനാറില്‍ അവതരിപ്പിക്കുന്നു.ഇവിടെ എന്താണ് അന്ധാളിപ്പ്.ആഹ്ലാദം അല്ലെ ഉണ്ടാകേണ്ടത്
    സ്കൂള്‍ സാഹചര്യം അതിന്റെ സജീവതയില്‍ അനുഭവിച്ചു കൊണ്ട് ആ സ്കൂളിലെ ഒരാളായി മാറി നടത്തുന്ന പ്രക്രിയ .
    അതല്ലേ മാഷ്‌ ആഗ്രഹിക്കുന്നത് (
    SUJANIKAയും )
    ഒരു തളപ്പ് തെങ്ങിനും കമുകിനും എന്ന സമീപനം ഉപേക്ഷിക്കലിനെ സ്വാഗതം ചെയ്യേണ്ടേ.

    എല്ലായിടത്തും 100% ഇങ്ങനെ നടന്നു എന്ന് അവകാശം ഇല്ല.
    ഒരിടത്തും ഇങ്ങനെ നടന്നില്ല എന്ന് പറഞ്ഞാല്‍  അതൊട്ട്‌  സമ്മതിച്ചു  തരികയുമില്ല. തരികയുമില്ല

    ഒട്ടു മിക്കയിടത്തും തൃപ്തികരമായ രീതിയില്‍ നടന്നു എങ്കില്‍ തള്ളിക്കളയാണോ?

    Friday, July 22, 2011

    ഒന്നാം ക്ലാസില്‍ ഒന്നുമുണ്ടാവില്ലേ കുട്ടികളുടെ ബുക്കില്‍ ?


    1. -രക്ഷിതാക്കള്‍ കുട്ടിയുടെ നോട്ടുപുസ്തകം പ്രധാനപ്പെട്ട പഠന ത്തെളിവുകളില്‍ ഒന്നായി പരിഗണിക്കുന്നു. പക്ഷെ അത് പല്പ്പ്പോഴും അവരെ തൃപ്ത്തിപ്പെടുത്തുന്നില്ല.കാരണം -ഒന്നാം ക്ലാസില്‍ ആദ്യ ഘട്ടത്തില്‍ കുട്ടിക്ക് എഴുതാനുള്ള അവസരങ്ങള്‍ കുറവാണ്
    2. ഈ പ്രശ്നം പരിഹരിക്കുന്നതിന് സമീപനത്തില്‍ നിന്നും വ്യതിചലിച്ചു കുട്ടിയെ പരിഗണിക്കാതെയുള്ള യാന്ത്രികമായ ആവര്ത്തിചെഴുത്ത് പല സ്കൂളുകളും പിന്തുടരുന്നു.
    3. ഒന്നാം ക്ലാസിലെ കുട്ടിയുടെ നോട്ടു പുസ്തകം -അതിനെ കുറിച്ച് ശിശു സൌഹൃദമായഒരു കാഴ്ചപ്പാട് ,അതിന്റെ ഉള്ളടക്ക സാധ്യതകള്‍ ഇവ സംബന്ധിച്ച ധാരണ ഇനിയും രൂപപ്പെട്ടിട്ടില്ല
    .
    എന്‍റെ കണ്ടെത്തലുകള്‍ /നിര്‍ദേശങ്ങള്‍

    1.ആദ്യ ദിനം മുതല്‍ തന്നെ എഴുത്തും വായനയും
    • ഒന്നാം ക്ലാസിലെത്തുന്ന കുട്ടിയുടെ നിലവാരം .ചിന്താ പ്രക്രിയ ഇവ പരിഗണിച്ചു ആദ്യ ദിനം മുതല്‍ തന്നെ എഴുത്തും വായനയും തുടങ്ണം . ഗ്രാഫിക് റീഡിംഗ് ഗ്രാഫ്‌ എഴുത്ത് .ഇവ ആദ്യ ഘട്ടങ്ങളില്‍ അനുയോജ്യമാണ് .
    2.വര്‍ക്ക്‌ ഷീറ്റുകള്‍
    • അരങ്ങ് ഒരുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വര്‍ക്ക്‌ ഷീട്ട് നല്‍കാം
    • ഓരോ യുണിട്ടിലും മുന്‍ കൂട്ടി തീരുമാനിച്ച വര്‍ക്ക്‌ ഷീറ്റുകള്‍...അവ ചേര്‍ത്ത് വച്ചാല്‍ നോട്ടു പുസ്തകത്തിന് ചില പേജുകള്‍ ആയി.
    ഉദാഹരണം -1
    ആഖ്യാനം തുടരുന്നു .
    അമ്മുവിന്റെ കുട കാണാന്‍ കുഞ്ഞിക്കിളി മാത്രം വന്നില്ല ..
    മഞ്ഞക്കിളി വിചാരിച്ചു ...
    അവള്‍ക്കു ഒരു ചിത്രം വരച്ചു നല്‍കാം.
    നമുക്കും വരച്ചാലോ.. വരച്ചതോടൊപ്പം അവള്‍ ചില കാര്യങ്ങള്‍ എഴുതുകയും ചെയ്തു ...കൂട്ടിചെര്ത്തെഴുതാമോ ? വലിയ പേപ്പര്‍ നല്‍കുന്നു ...
    അമ്മുവിന്റെ കുട ..അമ്മുവിന്റെ പുള്ളിക്കുട എന്നെഴുതിയ വര്‍ക്ക്‌ ഷീറ്റു നല്‍കുന്നു .. ഇഷ്ടമുള്ള കുട വരച്ചു എഴുതി വരാന്‍ നിര്‍ദേശിക്കുന്നു.[പിറ്റേന്ന് കുട വിശേഷങ്ങള്‍ എഴുതിയ പേപ്പറുമായി അവര്‍ വന്നു .. ഓരോരുത്തരും കൂട്ടുകാരുടെതും തന്‍റെ ചിത്രവുമായി തട്ടിച്ചു നോക്കുന്നതാണ് കണ്ടത് . ]
    ഉദാഹരണം -2
    കുഞ്ഞിക്കിളി.വീട്ടിലെത്തി ..
    അവള്‍ മക്കളോട് മഴ വന്നതും അമ്മുവിന് കുട വാങ്ങിയതുമൊക്കെ പറഞ്ഞു
    പിന്നെയും എന്തെല്ലാം കാര്യങ്ങളാണ് ?
    സഹായമായി ചിത്രങ്ങള്‍ വരച്ചു നല്‍കി ... . ... ...സൂര്യനെ മേഘം മറച്ചു.. മഴവില്ല് കണ്ടു.. പുഴയില്‍ മഴ പെയ്തു എന്നൊക്കെയായിരുന്നു പ്രതികരണങ്ങള്‍ ..അവ വര്‍ക്ക്‌ ഷീറ്റ്‌ ആക്കി

    3. അനുബന്ധ എഴുത്ത്
    • ആഖ്യാന സന്ദര്‍ഭത്തില്‍ കുട്ടികളില്‍ നിന്ന് ലഭിക്കുന്ന സ്വതന്ത്ര പ്രതികരണങ്ങള്‍ ചാര്‍ട്ടില്‍ രേഖപ്പെടുത്തുന്നത് ഉപയോഗിച്ച് അനുബന്ധ എഴുത്ത് നല്‍കാം .ഭാഷാപ്രയോഗങ്ങള്‍.വ്യത്യസ്ത രചനാ ശൈലികള്‍ സ്വതന്ത്ര ചിന്ത ഇവ ഉള്‍പ്പെട്ട എഴുത്ത് .എന്നിവ ഈ അവസരത്തില്‍ ലഭിക്കും .അനുബന്ധ എഴുത്ത് -ഒറ്റപ്പെട്ട സ്വതന്ത്ര പ്രതികരണങ്ങള്‍ കുട്ടി എഴുതേണ്ടതില്ല...എന്നാല്‍ കൂട്ടിച്ചേര്‍ത്ത ആഖ്യാനത്തിലൂടെ ഈ പ്രതികരണങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു .( കുട്ടികള്‍ പറഞ്ഞ പ്രതികരണങ്ങളില്‍ ചിലത് ഉള്‍പ്പെടുത്തി വരച്ചു നല്‍കി ...കൂടുതല്‍ വരയ്ക്കാനും എഴുതാനുമുള്ള അവസരം അതില്‍ നല്‍കിയിരുന്നു . )... അറിയാവുന്നവ എഴുതാം അല്ലാത്തവര്‍ക്ക് വരച്ചു ചേര്‍ക്കാം... അതു പരസ്പരം നോക്കാം.ആരാണ് കൂടുതല്‍ എഴുതിയത് .മറ്റെന്തെല്ലാം കൂട്ടിച്ചേര്‍ക്കാം .
      പിറ്റേന്ന് എഴുതിയും വരച്ചും വന്നു.അന്ന് ക്ലാസ്സില്‍ നടന്നതിനെക്കുറിച്ച് കുട്ടികള്‍ക്ക് പറയാന്‍ ഒരുപാടുണ്ടായിരുന്നു എന്നാണു അമ്മമാര്‍ പറഞ്ഞത് ... ഫലത്തില്‍ പുതിയ വിവരങ്ങള്‍ ഉള്‍ക്കൊണ്ട വായന മെട്ടീരിയാല്‍ കൂടി അത് മാറി..പിറ്റേ ദിനം ആഖ്യാനം
      തുടങ്ങിയത് ഈ സൃഷ്ടികളില്‍ നിന്നായിരുന്നു .....
      പ്രോസ്സസ്--
      • മൂന്നു പേരുടെ അവതരണം ...
      • ഗ്രൂപ്പില്‍ പങ്കു വയ്ക്കല്‍
      • ഓരോ ഗ്രൂപ്പിനും ഡിസ്പ്ലേ ബോര്‍ഡില്‍ വയ്ക്കാന്‍ അവസരം ...
      • കഥാപാത്രങ്ങളെ ചേര്‍ത്ത് ആഖ്യാന അവതരണം
    4. പുതു കഥ
    • വായനാ സാമഗ്രികള്‍ നല്‍കുമ്പോള്‍ അതിലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ ഉപയോഗിച്ച് കുട്ടിക്ക് പുതു കഥ എഴുതാം . കുട്ടിക്ക് ഇഷ്ടമുള്ള കഥാപാത്രം .(വായിച്ചു കേട്ട കഥയിലെ) ഏതെന്നും എന്ത് കൊണ്ടെന്നും പറയാന്‍ അവസരം ..
      എങ്കില്‍ ഈ കഥാപാത്രത്തിന്റെ മറ്റൊരു കഥ പറയാമോ . എഴുതാമോ ...ചിത്രമാക്കാമോ
      അഭി ഗിരിഷ്‌ .. ആനക്കുട്ടന്റെ ചിത്രം . തെനീച്ചക്കടി കൊള്ളുന്ന ......ആയി വന്നു.
      അരുണും അരവിന്ദും പുതിയ കഥ എഴുതി.
      .(.ആന യെ കണ്ടപ്പോള്‍ പേടി തോന്നി ... ഒടുവില്‍ആനക്ക് വാഴപ്പഴം വായില്‍ വച്ച് കൊടുത്തതും .. അതാണ്‌ അരുണ്‍ എഴുതി വന്ന കഥ .
      കഥയില്‍ രണ്ടു കഥാപാത്രങ്ങള്‍ ഉണ്ട് ..
      അവരുടെ വര്‍ത്തമാനം ഉണ്ട് .
      അച്ഛന്‍ വരച്ചു കൊടുത്ത ചിത്രവും ഒപ്പമുണ്ട്)
      എല്ലാവര്ക്കും കൂടുതല്‍ ഇഷ്ടപ്പെട്ടത് ആന വെള്ളം കുടിക്കുന്ന പേജ്... പക്ഷെ.അനഘക്ക് ഇഷ്ടം പുലി തന്നെ ..

    5. വീട്ടു വിശേഷം-ഡയറി
    • മുതിര്‍ന്ന ക്ലാസുകളില്‍ ഡയറി എഴുതുവാനുണ്ട് ..ഇതിന്‍ തുടക്കമെന്നോണം പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയുള്ള വീട്ടു വിശേഷം എഴുതാം .ഒരു ദിനം ഒന്ന് മതി. അമ്മയ്ക്ക് കുട്ടിയെ സഹായിക്കാനാവും.
      ഞാന്‍ കുട്ടികളോട് പറഞ്ഞു ..അമ്മുവിന്‍റെ വീട്ടില്‍ നാളെ ഒരു വിശേഷമുണ്ട്‌ ...എന്‍റെ വീട്ടിലും ..നിങ്ങളുടെ വീട്ടിലോ / ഉണ്ട് ..നോക്കട്ടെ ...ചോദിക്കാം ..
      നെ പറയാം എന്നൊക്കെ മറുപടി . എങ്കില്‍ നാളെ ചിത്രം വരച്ചോ എഴുതിയോ വിശേഷം പറയാമെന്നു അവര്‍ ...ഒരാള്‍ ഒരെണ്ണം പോരെ...
      ഞാന്‍ചോദിച്ചു ,...മതി ...

      പിറ്റേന്ന് രാവിലെ അവര്‍ എന്നെ കാത്തിരുന്നു ..വീട്ടു വിശേ ഷങ്ങള്‍ പങ്കു വയ്ക്കാന്‍ ..മിക്കവരും എഴുതി വന്നു ..രക്ഷിതാക്കളുടെ ആരോഗ്യപരമായ ഇടപെടല്‍ അവയില്‍
      ഞാന്‍ കണ്ടു ..
      അമ്മുവിന്‍റെ മുത്ത ശ്ശി വിശേഷമാണ് ആഖ്യാനമായി അവതരിപ്പിച്ചത് .
      .ഞാനും പറഞ്ഞു ഒരു വിശേഷം ...
      ആകെ പുത്തനുനര്‍വ്വ് ..
      ഇന്ന് വള്ളം ഉണ്ടാക്കി എണ്ണി എടുക്കണം ... വള്ളം വരച്ചു നിറം കൊടുത്തു ...ഓരോരുത്തരും ഉണ്ടാക്കിയത് ഒട്ടിച്ചു .ആസിയ കൊടുത്ത നിറങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി .combination contrast .. proportion ... വലിയ ചിത്രകാരന്മാര്‍ക്ക് തുല്യം ... അതും അവളുടെ നോട്ടു പുസ്തകത്തിന്‍ പേജ് ആയി മാറി .
    6. വായനാസാമഗ്രി -കഥ തുടരല്‍ പേജ്
    • വായനാസാമഗ്രി നല്‍കുമ്പോള്‍ കഥ തുടരല്‍ പേജ് കൂടി ഉണ്ടെങ്കില്‍ കുട്ടിക്ക് സ്വന്തം ഭാവന ഉപയോഗിച്ച് മറ്റൊരു കഥ നിര്‍മ്മിക്കാം.രണ്ടോ മൂന്നോ വരികള്‍ മതിയാവും .
    അമ്മുവിന്‍റെ കുടയുടെ വായനാസാമഗ്രി യാണ് ഇന്ന് പ്രോസിസ്സ്ചെയ്യേണ്ടത് ..ഓരോരുത്തരും അമ്മുവിന്‍റെ കുടചിത്രം കൊണ്ട് വന്നത് ഡിസ്പ്ലേ ബോര്‍ഡില്‍ വച്ചു..
    ആഖ്യാനം... കുട്ടികള്‍ കൊണ്ടുവന്ന ചിത്രത്തിലെ പ്രത്യേകതകള്‍ കൂടി ഉള്‍പ്പെടുത്തി ഞാന്‍ ആഖ്യാനം അവതരിപ്പിച്ചു ..
    അമ്മുവിന്‍റെ ചുവന്ന പുള്ളികളുള്ള പുന്നാരക്കുട ...
    അവളും തവള ച്ചാരും ഞണ്ടും ഒന്നിച്ചു കളിക്കാന്‍ തുടങ്ങി...
    പെട്ടെന്ന് കാറ്റു വന്നു .. അവര്‍ പേടിച്ചു ...
    അയ്യോ ... അമ്മു നിലവിളിച്ചു .എന്‍റെ കുട ..
    .അമ്മുവിന്‍റെ കുടയ്ക്ക് എന്ത് പറ്റിക്കാണും?
    കുട്ടികള്‍ക്ക് പറയാന്‍ അവസരം .. 5 പേര്‍ വീതം ഗ്രൂപ്പകുന്നു ..
    ഗ്രൂപ്പില്‍ പ്രവചനങ്ങള്‍ എഴുത്ത് ... അവതരണം
    ഞാന്‍ മുന്‍കൂട്ടി തയാരക്കിയ വായനാ സാമഗ്രി നല്‍കി... (അമ്മുവിന്റെ കുട എന്ന വായനാസാമഗ്രി..) അവര്‍ സംഭവിച്ചതെന്താണെന്ന് കണ്ടെത്തി .[ ഫോട്ടോ കോപ്പി എല്ലാവര്‍ക്കും കൊടുത്തു .]
    തുടര്‍ന്നു ടീച്ചര്‍ വേര്‍ഷന്‍ ഉള്‍പ്പെടുത്തിയ ഓരോ പേജ് നല്‍കി ... കുടയെടുക്കാനായി അമ്മു കൈ നീട്ടി ... പെട്ടെന്ന് ...
    .കഥ തുടരാനുള്ള സന്ദര്ഭാമോരുക്കിയിരുന്നു ..
    .അതു വീട്ടില്‍ വച്ചു എഴുതാം
    അമ്മമാര്‍ക്കും കുട്ടിയെ സഹായിക്കാം ...
    ആഖ്യാന ഭാഗമാണ് ആദ്യം കഥാ രൂപേനെ നല്‍കിയിരുന്നത്
    വയമ്പ് ..രീതിയാണ് വായനാസാമഗ്രി ക്കായി തെരഞ്ഞെടുത്തത് .. ഓരോ വാക്ക് ..വരി എന്നിവയോക്കെയെ കുട്ടികള്‍ എഴുതിയുള്ളൂ ..വായിക്കാന്‍ കഥ എഴുതിക്കൊടുത്ത്തപ്പോള്‍ തന്നെ ഒരു പേജ് കൂടി തയാറാക്കിയിരുന്നു ... അതില്‍ ആഖ്യാനത്തിന്‍ ഒരു ചെറിയ ഭാഗം ചേര്‍ത്തിരുന്നു ..അമ്മ അത് പറയുമ്പോള്‍ .കുട്ടിക്ക് തുടര്‍ക്കഥ അവളുടെ ഭാവനയില്‍ വിരിയിക്കാന്‍ കഴിയും കുട്ടി .. പറയുന്നത് അമ്മയ്ക്ക് എഴുതി നല്‍കാം

    7. ബിഗ്‌ പിക്ചര്‍
    • ബിഗ്‌ പിക്ചര്‍ ആവിഷ്ക്കരിക്കാനുള്ള നിര്‍ദേശം കുട്ടികള്‍ക്ക് നല്‍കാം അവര്‍ വരച്ചു കൊണ്ട് വരുന്ന ചിത്രങ്ങള്‍ അവതരിപ്പിച്ചു ഇഷ്ടമുള്ളതും അനുയോജ്യമായതും തെരഞ്ഞെടുക്കാം

    നാളെ വലിയ കാന്‍വാസില്‍ വെക്കാന്‍ ഈ കഥയുമായി ബന്ധപ്പെട്ട ചിത്രം വരച്ചു വരാമോ എന്നു ചോദിച്ചു ... കൂട്ടുകാര്‍ ..മഞ്ഞക്കിളി ..ഞണ്ട് .. തവള ... അവര്‍ എന്തോ പറയുന്നുണ്ട് ... എന്താവും ...ടീച്ചറിനെ സഹായിക്കലാണ് ..അവര്‍ സന്തോഷ പൂര്‍വ്വം ഏറ്റെടുത്തു .
    രാവിലെ കുട്ടികക്ക് എന്തുല്സാഹം ... ഞാന്‍ എത്തുന്നതിനു മുന്‍പേ അവര്‍ കാന്‍വാസ് ഒരുക്കാന്‍ തുടങ്ങിയിരുന്നു
    .ഡിസ്പ്ലേ ബോര്‍ഡില്‍ വിവിധ തരം കാന്‍വാസ് ആവിഷ്കാരങ്ങള്‍ ...അതു എല്ലാവര്ക്കും കാണാന്‍ അവസരം ..
    തവളയും ഞണ്ടും തമ്മില്‍ ഇന്ന് കാര്യം പറയും ... അതെഴുതിയാല്‍ ആദ്യ പോര്‍ട്ട് ഫോളിയോ ആകും

    8. ആഖ്യാനത്തില്‍ കൂട്ടി ചേര്‍ക്കലുകള്‍
    • ആഖ്യാനത്തില്‍ കൂട്ടി ചേര്‍ക്കലുകള്‍ നടത്തി കൂടുതല്‍ വ്യവഹാര രൂപങ്ങള്‍ എഴുതാന്‍ അവസരം നല്‍കണം
    • വ്യവഹാര രൂപങ്ങളുടെ എണ്ണം കുറവായതിനാല്‍ .. ആഖ്യാനം വികസിപ്പിച്ചു . കഥാപാത്രങ്ങളെ കൂട്ടി ചേര്‍ത്ത് കുട്ടിക്ക് കൂടുതല്‍ എഴുതാനുള്ള അവസരം നല്‍കി
    9. നോട്ട് പുസ്തകം .

    മഴനടത്തം കഴിഞ്ഞപ്പോള്‍..
    അമ്മമാര്‍ മക്കളെ വിളിക്കാന്‍ എത്തി...
    അവര്‍ കൌത്കത്ത്തോടെ ക്ലാസ്റൂം നോക്കി .
    ചിത്രങ്ങളും എഴുത്തും നോക്കി ..
    ഞാന്‍ ചോദിച്ച ..എന്തൊക്കെ വിശേഷം?
    അപ്പോള്‍ മനസ്സിലായി ന്നലെ കഥ എഴുതിയത് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു അത് ഫലം ചെയ്തു. ..
    നോട്ടു പുസ്തകത്തിന്‍ വളര്‍ച്ച.. ആര്‍ക്കും അമിത ഭാരം നല്‍കാതെ...
    ചിന്തക്ക് വക നല്‍കി യുള്ളത് .
    • ഇപ്പോള്‍ വിപണിയില്‍ നിന്ന് ലഭിക്കുന്ന ബുക്കുകള്‍ കുട്ടിയെ പരിഗണിക്കുന്നതല്ല ..... ആകര്‍ഷകമായ ലേ-ഔട്ട്‌ ...സ്ടിക്കരുകള്‍ ഇവ നല്‍കി ആകര്ഷകമാക്കണം
    • വിരലുകള്‍ സ്വതന്ത്രമാകും വണ്ണം വലിയപേപ്പറില്‍ ഉള്ള ബുക്ക് നല്‍കണം അത് കുട്ടിയുടെ ശേഖരണ പുസ്തകവുമാണ് .
    • കുട്ടിയുടെ ഉയര്‍ന്ന പഠനത്തെളിവായി നോട്ട് പുസ്തകം ( പോര്‍ട്ട്‌ ഫോളിയോ) നില നില്‍ക്കുന്നു
    എന്റെ ലക്‌ഷ്യം ഇവയായിരുന്നു
    • ക്ലാസ്‌ റൂം പ്രക്രിയയിലൂടെ ശിശുസൌഹൃദ നോട്ടു പുസ്തകം രൂപപ്പെടുത്തുക..
    • കുട്ടി അധ്യാപിക രക്ഷിതാവ് -ഇവര്‍ക്കിടയില്‍ കണ്ണിയാകാനുള്ള ഇടം നിലനിര്‍ത്തുക .സമീപനത്തില്‍ കൂടുതല്‍ തെളിച്ചം സമൂഹത്ത്തിനുണ്ടാകും വിധം ക്ലാസ്‌ പി.ടി.എ യില്‍ പ്രയോജനപ്പെടുത്തുക
    • വളരുന്ന പുസ്തകമാക്കിക്കൂടി മാറ്റാനുള്ള പ്രക്രിയകള്‍ ഇണക്കി ചേര്‍ക്കുക
    കുട്ടിയുടെ നോട്ടു പുസ്തകം പഠന ത്തെളിവായി നില നില്‍ക്കണമെങ്കില്‍ ഒന്നാം ക്ലാസിലെ ഭാഷാ ക്ലാസില്‍ -ക്ലാസ്റൂം പ്രക്രിയയില്‍ എന്തെല്ലാം ശ്രദ്ധിക്കണം- എന്ന അന്വേഷണം നടത്തിയത് ജി. എല്‍ .പി എസ് പേരുമലയില്‍ . 14 -7 -11 മുതല്‍ 27 -6 -11 വരെ.
    • ആകെ കുട്ടികള്‍ --30
    • ക്ലാസ് ടീച്ചര്‍ ---ശ്രീമതി -മായ ഒപ്പം ഉണ്ടായിരുന്നു.
    -ബിന്ദു.വി .എസ്
    ആറ്റിങ്ങല്‍ ബിആര്‍ സി
    ---
    =