ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, February 21, 2018

പാലക്കുഴി വിഷൻ - ആത്മപ്രകാശനത്തിനൊരു വേദി

കൊട്ടാരക്കര: ഗവ. റ്റൗൺ യു പി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ കുട്ടികളുടെ ചാനലാണ് 'പാലക്കുഴിവിഷൻ'.
അക്കാദമിക മാസ്റ്റർ പ്ലാൻ ചർച്ചകളിൽ രൂപം കൊണ്ട ഒരാശയമായിരുന്നു ഇത്. കുട്ടികളിലെ സർഗ്ഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കാനും സ്കൂളിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കാനുമുള്ള ഒരു മാധ്യമമായി ചാനലിനെ മാറ്റുക എന്നതാണ് ലക്ഷ്യം.
 • കുട്ടികൾ തന്നെ വാർത്തകളും പ്രോ ഗ്രാമുകളും കണ്ടെത്തുന്നു.,
 •  സ്ക്രിപ്റ്റുകൾ തയ്യാറാക്കുന്നു, 
 • ഷൂട്ട് ചെയ്യുന്നു, 
 • എഡിറ്റിംഗ്‌  നിർവഹിക്കുന്നു .
 • പരിശീലനത്തിനായി ശില്പശാലകൾ സംഘടിപ്പിച്ചു.
 • പ്രാദേശിക മാധ്യമ പ്രവർത്തകരും അധ്യാപകരും ശില്പശാലകൾ നയിച്ചു.
 • ഓരോ വിഭാഗത്തിലും അഭിരുചിക്കനുസരിച്ച് ടീമുകൾ രൂപപ്പെടുത്തി.
 • ക്ലാസ് മുറികളെയും, സ്കൂൾ കാമ്പസിനെയും സർഗ്ഗാത്മകതയുടെ ഇടമാക്കി പൊതു ജനസമക്ഷത്തിലെത്തിക്കുകയാണ് പാലക്കുഴി വിഷന്റെ വിഷൻ.
      2018 ഫെബ്രുവരി 12-ാം തീയതി ബഹു.എം.എൽ.എ അഡ്വ.ഐ ഷാ പോറ്റി അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പാലക്കുഴിവിഷൻ ചാനൽ സമർപ്പണം കൊട്ടാരക്കര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബി.ശ്യാമളയമ്മ നിർവഹിച്ചു.
      കുട്ടികൾ തയ്യാറാക്കുന്ന ഈ ചാനൽ പ്രക്ഷേപണം ചെയ്യുന്നത് മൂന്ന് വിധത്തിലാണ്
1.പ്രൊജക്റ്ററുപയോഗിച്ച് എല്ലാ കുട്ടികളെയും ബിഗ് സ്ക്രീനിൽ കാണിക്കുന്നു '.
2. യൂ ട്യൂബ്, ഫെയ്സ് ബുക്ക് ,വാട്സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പൊതു ജനങ്ങളിലെത്തിക്കുന്നു .
3. ലോക്കൽ ചാനലിന്റെ സഹായത്തോടെ കൂടുതൽ ജനങ്ങളിലെത്തിക്കുന്നു '
    ആഴ്ചയിൽ ഒന്ന് എന്ന രീതിയിലായിരിക്കും സംപ്രേഷണം.   
സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരിക്കും ഈ സംരംഭത്തിന്റെ മുഖമുദ്ര.
ആദ്യവാരത്തിലെ പ്രോ ഗ്രാമുകൾ
1 .സ്കൂൾ വാർത്തകൾ
2 .വ്യത്യസ്ത കഴിവുകളുടെ ഉടമയായ കാശിയുടെ ദക്ഷിണ കൊറിയൻ വാദ്യോ പ ക ര ണ മാ യ ' ജിമ്പേ ' വായന
3. ചികിത്സാ സഹായം തേടുന്ന വിദ്യാർത്ഥിനിയുടെ നൊമ്പരങ്ങൾ
4. പറമ്പിക്കുളം - പഠനയാത്ര... തുടങ്ങിയവയാണ് ഈ ആഴ്ചത്തെ പ്രധാന വിഭവങ്ങൾ
       അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി കുട്ടികളുടെ ഈ സംരംഭത്തെ പ്രചോദിപ്പിക്കുമെന്ന പ്രത്യാശയോടെ -
   

പാലക്കുഴി വിഷന് വലിയൊരു സാധ്യത മുന്നോട്ട് വെക്കുകയാണ്. എല്ലാ ആഴ്ചയിലും സംപ്രേഷണം ചെയ്യണമെങ്കില്‍ എല്ലാ ആഴ്ചയിലും മികവുണ്ടാകണം. അതില്‍ കൊട്ടാരക്കരക്കാര്‍ക്ക് ആശങ്കയുണ്ടാകാനിടയില്ല. വിഷയവൈവിധ്യവും പ്രധാനമാണ്.എല്ലാ വിഷയങ്ങള്‍ക്കും പ്രാതിനിധ്യം വരുകയും വേണം. കുട്ടികള്‍ മാധ്യമപ്രവര്‍ത്തകരാകുന്നുവെന്നത് അവരുടെ  ഭാഷാപരമായ കഴിവിന്റെ വികാസതലം കൂടിയാണ്. എല്ലാ കുട്ടികള്‍ക്കും അവസരം ലഭിക്കും വിധം ഇത് ചിട്ടപ്പെടുത്തുകയാണെങ്കില്‍ മൂല്യനിര്‍ണയദൗത്യം കൂടി ഇതിന് നിര്‍വഹിക്കാനാകും.കഴിഞ്ഞവര്‍ഷം എസ് എസ് എ നടത്തിയ ദേശീയമികവില്‍ മൂന്നു വിദ്യാലയങ്ങള്‍ ഇത്തരം ഇടപെടല്‍ നടത്തിയതിന്റെ അനുഭവം പങ്കിട്ടിരുന്നു. കുട്ടികളുടെ കഴിവുകള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നതിലൂടെ പൊതുവിദ്യാലയത്തില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരവും പ്രോത്സാഹനവും ലഭിക്കും. പാലക്കുഴി വിഷന്‍ ശ്രദ്ധേയമാകുന്നത് ആധുനികസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന പഠനതന്ത്രമെന്ന നിലയിലും ടാലന്റ് ലാബ് എന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിലെ സാധ്യതയെന്ന നിലയിലും വിദ്യാലയത്തെ വിലയിരുത്താനുളള സുതാര്യമായ സന്ദര്‍ഭമായുമെല്ലാമാണ്. വിദ്യാലയത്തിന് ആശംസകള്‍.

Tuesday, February 13, 2018

ബാലഗ്രാമില്‍ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഒരു വര്‍ഷം എങ്ങനെയായിരുന്നു?


ബാലഗ്രാം സ്കൂളിലെ പ്രഥമാധ്യാപകന്‍ നെടുങ്കണ്ടത്ത് വെച്ച് എന്നെ കണ്ടപ്പോള്‍ ഒരു ഫയല്‍ തന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒരു വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളാണ്. തെളിവുകള്‍ സഹിതം.
പ്രഥമാധ്യാപകനായ അഗസ്റ്റിന്റെ കൈയക്ഷരത്തിലാണ് മുഴുവന്‍ പേജുകളും. ഞാനതില്‍കൂടി കടന്നു പോയി. വൈവിധ്യമുളള പ്രവര്‍ത്തനങ്ങള്‍.ടീം വര്‍ക്കിന്റെ പ്രതിഫലനം.സജീവമായി വിദ്യാലയം പ്രവര്‍ത്തിച്ചതിന്റെ സാക്ഷ്യങ്ങള്‍. എന്തെല്ലാമാണ് അവിടെ നടന്നത്?
 • സമഗ്രവിദ്യാലയ വികസനപദ്ധതി രൂപീകരണം ( നൂറ്റിയാറ് കര്‍മപദ്ധതികള്‍)
 • അവധിക്കാല പാക്കേജ് ( അവധി, അറിവ്, ആഹ്ലാദം)
 • ഭവനസന്ദര്‍ശനം
 • യു കെ ജി വിദ്യാര്‍ഥികള്‍ക്ക് ബിരുദദാനച്ചടങ്ങ്
 • ആപ്പിള്‍ ( ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്താനുളള പദ്ധതി)
 • പൊന്‍മലയാളം ( ഭാഷാപരമായ മികവിലേക്ക്)
 • ഗണിതകൗതുകം
 • ശാസ്ത്രകവാടം
 • ജീവിതനൈപുണിവര്‍ഷാചരണം ( ഓരോ മാസവും ഓരോ മേഖലയ്ക് ഊന്നല്‍)
 • അറ്റന്‍ഡന്‍സ് ട്രാക്കിംഗ് സിസ്റ്റം
 • കല്ലുപെന്‍ സില്‍ മുതല്‍ കമ്പ്യൂട്ടര്‍ വരെ -വിദ്യാലയവിഭവസമാഹരണം (ഗ്രാമപഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, എസ് എസ് എ, ബ്ലോക് പഞ്ചായത്ത്, ജേസീസ്, ലയണ്‍സ് ക്ലബ്, കെ എസ് പി എ, കെ എസ് ബി എ,കെ എസ് ആര് ആര്‍ ഡി എ, കെ എസ് ഇ ബി ജിവനക്കാര്‍, പൊതുജനങ്ങള്‍, വ്യക്തികള്‍, പ്രാദേശികസ്ഥാപനങ്ങള്‍)
  • മൈക്ക് സെറ്റ്
  • ഗ്യാസ് കണക്ഷന്‍
  • മുഴുവന്‍കുട്ടികള്‍ക്കും ഡിക്ഷ്ണറി
  • ഗ്യാസ് സ്റ്റൗ
  • അലമാര, മേശ
  • ക്ലാസ് ലൈബ്രറികള്‍
  • വാട്ടര്‍പ്യൂരിഫയര്‍
  • ആക്ടിവിറ്റി ടേബിള്‍
  • പ്രീപ്രൈമറിക്ക് കസേരകള്‍
  • കളിയുപകരണങ്ങള്‍
  • ബഞ്ച്, ഡസ്ഖ്
  • ടോയ്ലറ്റ് കോംപ്ലക്സ്
 • ലൈബ്രറി നവികരണവും വായനാപരിപോഷണവും
 • സാമൂഹ്കസുരക്ഷാ ബോധവത്കരണം
 • ബാലികാദിനം
 • മികവുത്സവം
 • നഴ്സറി ഫെസ്റ്റ്
 • വാര്‍ത്താപത്രിക പ്രകാശനം
 • എന്റെ വിദ്യാലയം ഹരിതവിദ്യാലയം
 • വായനക്കാര്‍ഡുകളുടെ പ്രകാശനം
 • അധ്യാപകദിനാചരണവും ഗുരുവന്ദനവും
 • മാതൃഭാഷാവാരാചരണവും ലൈബ്രറി പുസ്തകങ്ങള്‍ ഏറ്റ വാങ്ങലും
 • രക്ഷാകര്‍തൃബോധവത്കരണം
 • സ്നേഹക്കറി

  ഇനിയുമുണ്ട് പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നില്ല. കഴിഞ്ഞ ശനിയാഴ്ച അവധിദിനമായിരുന്നു. പക്ഷേ ബാലഗ്രാമിലെ അധ്യാപകരെല്ലാം ഒത്തുകൂടി. ജൈവവൈവിധ്യഉദ്യാനനിര്‍മിതിക്ക്. അധ്വാനം അധ്യാപകരുടെ വക.
  .
  കുറെയേറെ വിദ്യാലയങ്ങള്‍ക്ക് ഇത്തരം അനുഭവം പങ്കിടാനുണ്ടാകും 
  എങ്ങനെയാണ് പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമൂഹം അറിയട്ടെ. 

  എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന മുദ്രാവാക്യം തന്നെയാണ് പ്രധാനം

  ജനങ്ങള്‍ നല്‍കിയ പിന്തുണയക്ക് ഇരട്ടി അക്കാദമിക മൂല്യം ഈ വിദ്യാലയം തിരിച്ചു നല്‍കി

  ഇരുപത്തഞ്ച് വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഒന്നാം ക്ലാസ് അഡ്മിഷനായിരുന്നു ഈ വര്‍ഷത്തേത്

  ചരിത്രംതിരുത്തി മുന്നേറാന്‍ ഈ വിദ്യാലയം നല്‍കുന്ന പ്രചോദനം ചെറുതല്ല

   


Saturday, February 10, 2018

സമ്പൂർണ്ണ ക്ലാസ്സ് റൂം ലൈബ്രറി സാധ്യമാണെന്നിവരും തെളിയിച്ചു

കൊടുവള്ളി ബി.ആർ സി യിലെ വിദ്യാലയങ്ങളിൽ സമ്പൂർണ്ണ ക്ലാസ്സ് റൂം ലൈബ്രറി എന്ന ലക്ഷ്യം ലക്ഷ്യം സാർത്ഥകമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച പ്രധാനാധ്യാപകർ, രക്ഷാകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധ സംഘടനകൾ നാട്ടുകാർ സുമനസ്സുകളെ അഭിനന്ദിക്കുന്നു. 
 • 87 വിദ്യാലയങ്ങളിലെ 942 ക്ലാസ്സ് മുറികളിലാണ് ബഹുജന പങ്കാളിത്തത്തോടെ ക്ലാസ്സ് റൂം ലൈബ്രറി ഒരുക്കിയിരിക്കുന്നത്. 
 • 1 മുതൽ 7വരെയുള്ള മുഴുവൻ ക്ലാസ്സുകളിലും ലൈബ്രറികളാണ് സജ്ജമായി
 • ഓരോ ക്ലാസ്സിലെ യും കുട്ടികളുടെ പ്രകൃതത്തിനും നിലവാരത്തിനും അനുയോജ് മായ 50 മുതൽ 150 വരെ പുസ്തകങ്ങൾ
 • പുസ്തകഡിസ്പ്ലേ ബോർഡുകൾ ബുക്ക് ഷെൽഫുകൾ പുസ്തകവായന ഉറപ്പാക്കുന്നതിനുള്ള കാർഡുകൾ എന്നിവ ഉൾക്കൊള്ളുന്ന വിഭവങ്ങളാണ് ക്ലാസ്സ് മുറികളിൽ ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കിയിരിക്കുന്നത്.
 •  ഹൈസ്കൂൾ ക്ലാസ്സുകളിലെ 250 ക്ലാസ്സുമുറികളിലും അട്ടത്തഘട്ടത്തിൻ ക്ലാസ്സ് ലൈബ്രറികൾ പൂർത്തിയാക്കും.
 • ജനുവരി 26 ന് ആവി ലോറ യു .പി സ്കൂളിൽ നടന്ന ഉത്ഘാടന ചടങ്ങിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രശസ്തർ പങ്കെടുത്തു.സംസ്ഥാനത്ത് ബഹുജന പിന്തുണയോടെ ഇത്രയധികം ക്ലാസ്സ് മുറികളിൽ ക്ലാസ്സ് ലൈബ്രറികളാരുക്കുന്നത് ഇതാദ്യമായാണ്.
എന്താണ് കൊടുവളളിയില്‍ ബി ആര്‍ സി സ്വീകരിച്ച പ്രക്രിയ?
 • ബി ആര്‍ സി തല ആശയരൂപീകരണയോഗം
 • ട്രെയിനര്‍മാര്‍ , സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്ക് ചുമതലാവിഭജനം. സ്കൂളുകള്‍ ചുമതലപ്പെടുത്തി
 • പ്രഥമാധ്യാപകരുടെയും പി ടി എ പ്രസിഡന്റുമാരുടെയും സംയുക്തശില്പശാല
 • എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ യോഗം ( ലൈബ്രറി മാതൃകകള്‍, പുസ്തകസമാഹണമാര്‍ഗങ്ങള്‍ )
 • ഓരോ വിദ്യാലയവും പ്രാദേശികയോഗങ്ങള്‍ സംഘടിപ്പിച്ചു
 • പുസ്തകവണ്ടി,പുസ്തകപ്പയറ്റ്, സ്മാരകലൈബ്രറി, ജന്മദിനലൈബ്രറി, അമ്മലൈബ്രറി സാധ്യതകള്‍ പ്രയോജനപ്പെടുത്തി
 • ക്ലസ്റ്റര്‍തലത്തിലും പഞ്ചായത്ത് തലത്തിലും മാതൃകകള്‍ നവമാധ്യമപങ്കിടല്‍
 • അവലോകനയോഗങ്ങള്‍
 • സമ്പൂര്‍ണപ്രഖ്യാപനം
ക്ലാസ് ലൈബ്രറിക്ക് അംഗീകാരം നല്‍കാന്‍ കൈയ്പമംഗലം മാതൃക
കൈപ്പമംഗലം നിയോജക മണ്ഡലം - മികച്ച ക്ലാസ് ലൈബ്രറികൾ കണ്ടെത്താനായി  MLA ET ടൈസൺ മാസ്റ്റർ നിർദ്ദേശിച്ച പ്രകാരം ഒരു Team 78 വിദ്യാലയങ്ങളിലും സന്ദർശിച്ചു. Block പഞ്ചായത്ത് K K ആബിദലി,ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ മാർ, ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, വിദ്യാഭ്യാസ സ്റ്റാ.ചെയർമാൻമാർ, AE0 മാർ ,BP 0, Trainers, C RCS, പ്രശസ്ത കവി ഇ.ജിനൻ, TBസുരേഷ് ബാബു, PK വാസു, Dr. UM മുസ്തഫ, CA നസീർ മാസ്റ്റർ, പി ക്കാസോ ഉണ്ണി പവിഴം ടീച്ചർ, എന്നിവരായിരുന്നു - ടീമംഗങ്ങൾ. 
 • ഏറ്റവും മികച്ച ക്ലാസ് ലൈബ്രറി - Govt UP School പെരിഞ്ഞനം കദി ജാബി ടീച്ചറുടെ Std IV, 
 • രണ്ടാമത് 2 പേർ മതിലകം St Mary's LPട chool, 1 MUP School അഴീക്കോട്, 
 • മൂന്നാമത് G MLPSchool Amandoor

 •  

Sunday, February 4, 2018

വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇങ്ങനെയാകണം


മാടായി ഉപിജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ക്ലാസ് ഫെബ്രുവരി ഒമ്പതാംതീയതി ഒമ്പതു മുപ്പതിനാരംഭിക്കും
ശനിയാഴ്ച രാവിലെ ഒമ്പതു മുപ്പതിന് അവസാനിക്കും
ഇരുപത്തിനാല് മണിക്കൂര്‍ ക്ലാസ്
വിഷയം ജ്യോതി ശാസ്ത്രം
കമ്പ്യൂട്ടറൈസ്ഡ് ട്രാക്കിംഗ് ടെലസ്കോപ്പിന്റെ സഹായത്തോടെയാണ് ക്ലാസ്
ശാസ്ത്രജ്ഞരും ജനപ്രതിനിധികളും പങ്കാളികളാകും
ഗവ ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളാണ് വേദി
കേരളത്തിലെ വിദ്യാഭ്യാസ ഓഫീസര്‍മാരില്‍ പലരും അക്കാദമിക കാര്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നുണ്ടോ എന്ന ചോദ്യം സമൂഹത്തിലുണ്ട്.
പ്രമോഷന്‍ രീതിയില്‍ നിയമിതരായവരും അല്ലാതെ നിയമിതരായവരും ഉണ്ട്.
പക്ഷേ മികിവിന്റെ വഴിവെട്ടുന്നവര്‍ കുറവ്
മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തന്റെ ചുമതലയുളള ഉപജില്ലയില്‍ വലിയ ഇടപെടലാണ് നടത്തിയത്. ശാസ്ത്രാവബോധം സൃഷ്ടിക്കാനുളള പരിപാടി തയ്യാറാക്കി. അത് കല്യാശേരി സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കി എം എല്‍ എ പ്രഖ്യാപിച്ചു. അക്കാദമിക നേതൃത്വം പൂര്‍ണമായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഏറ്റെടുത്തു.
എന്തെല്ലാം പരിപാടികളാണ് അവിടെ നടന്നത്?
ജൂലൈ ഇരുപത്തിയൊന്നിന് ചാന്ദ്രദിനത്തില്‍ സെലസ്റ്റിയ ആരംഭിച്ചു
പ്രവര്‍ത്തനകലണ്ടര്‍ എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചു ( ബഹുവര്‍ണത്തിലുളളത് തൂക്കിയിടാവുന്നത്)
ശാസ്ത്രക്ലാസ്

വീഡിയോ പ്രദര്‍ശനം
വിദ്യാഭ്യാസ പ്രദര്‍ശനം
ആഗസ്റ്റ് രണ്ടിന് സൂരന്‍ കണ്ണൂരിന് മുകളില്‍ എത്തുന്ന സമയം സൗരകേരളം പരിപാടി
ഐ എസ് ആര്‍ ഒയുടെ പ്രദര്‍ശനം
ശാസ്ത്രക്വിസ്
ശാസ്ത്രചിത്രരചന
ഉപന്യാസരചന
വാനനിരീക്ഷണ ക്യാമ്പുകള്‍
എല്ലാവരെയും കൂട്ടിയോജിപ്പിച്ചുളള പ്രവര്‍ത്തനമാണ് നടന്നത്
ഉപജില്ലാ സയന്‍സ് ക്ലബ്ബ്,
സാമൂഹികശാസ്ത്രക്ലബ്ബ്
എസ് എസ് എ എല്ലാവരും ഈ പരിപാടിയുടെ വിജയത്തിനായി അണിനിരന്നു

ഇത്തരം സാധ്യതകള്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും പ്രയോജനപ്പെടുത്തണം. അക്കാദമിക നേതാവായി മാറണം. എം എല്‍ എ മാര്‍ , തദ്ദേശസ്വയം ഭരണസംവിധാനങ്ങള്‍ എല്ലാം സന്നദ്ധമാണല്ലോ.
ആലപ്പുഴ ഡി ഇ ഒ
ശ്രീ കൃഷ്ണദാസ് പുതുവഴി വെട്ടുന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ്.
അമ്പലപ്പുഴ ഉപജില്ലാ ഓഫീസറായിരുന്ന കാലത്ത് എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കിയ ക്ലാസ്റൂം ലൈബ്രറി സംവിധാനം ഈ വര്‍ഷം കേരളം മാതൃകകയായി സ്വീകരിച്ചു.
മലയാളത്തിളക്കം പരിപാടി ചേര്‍ത്തല ഹൈസ്കൂളിലെ പത്താം ക്ലാസില്‍ പ്രയോഗിച്ചു നോക്കി. വിജയപ്രദമെന്നു ബോധ്യപ്പെട്ട അദ്ദേഹം ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എന്റെ മലയാളം ഭാഷാപരിപോഷണ പരിപാടിയായി വികസിപ്പിച്ച് നടപ്പിലാക്കി.
വളരെ ചിട്ടയായ പ്രവര്‍ത്തനമാണ് നടത്തിയത്. അധ്യാപകസംഘടനകളുടെ യോഗം വിളിച്ചു പിന്തുണ തേടി. ഹെഡ്മാസ്റ്റേഴ്സ് ഫോറത്തെ മുന്നില്‍ നിറുത്തി. അധ്യാപകരെ പ്രചേദിപ്പിച്ചു. വിദ്യാലയങ്ങള്‍ 
നിരന്തരം സന്ദര്‍ശിച്ചു. പ്രഥമാധ്യാപകയോഗങ്ങളില്‍ അധ്യാപകരുടെ അനുഭവങ്ങള്‍ നിരന്തരം പങ്കിട്ടു.എസ് സി ഇ ആര്‍ ടി, എസ് എസ് എ എന്നിവയുടെ സഹകരണം ഉറപ്പാക്കി.എസ് സി ഇ ആര്‍ ടി കുട്ടികള്‍ക്ക് വായനാസാമഗ്രികള്‍ നല്‍കി.ഇടക്കാല വിലയിരുത്തല്‍ നടത്തി. ഘട്ടം ഘട്ടമായിട്ടാണ് നടപ്പിലാക്കിയത്. ആദ്യം പതിനാറ് വിദ്യാലയങ്ങളിലെ പത്താം ക്ലാസ്. പിന്നീട് എല്ലാ വിദ്യാലയങ്ങളിലെയും പത്താം ക്ലാസ്. വിജയപൂര്‍ത്തീകരണത്തെ തുടര്‍ന്ന് എട്ട് ഒമ്പ്ത് ക്ലാസുകള്‍, പിന്നെ യു പി വിഭാഗം. മൂവായിരത്തി മുന്നൂറ് കുട്ടികളാണ് എണ്‍പത്താറ് വിദ്യാലയങ്ങളില്‍ ഉണ്ടായിരുന്നത്. അവരെയെല്ലാം വിജയലക്ഷ്യത്തിലെത്തിച്ചു. ഇന്നലെ അതിന്റെ പ്രഖ്യാപനമായിരുന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയും പ്രഥമാധ്യാപകരുടെോയും അനുഭഭവസാക്ഷ്യങ്ങള്‍ .
ഡി ഇ ഒ കൃഷ്ണദാസ് ഈ വര്‍ഷം പെന്‍ഷനാവുകയാണ്.
അതിനു മുമ്പ് ചില മാതൃകകള്‍ കൂടി സൃഷ്ടിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്.
അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്താകുന്ന വിദ്യാഭ്യാസ ഓഫീസര്‍മാരില്‍ ഒരാളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായത് വലിയൊരു സൗഭാഗ്യമായി ഞാന്‍ കരുതുന്നു

Friday, February 2, 2018

എന്റെ വരയും വരിയും (ചിത്രകലയും ഭാഷയും)


എന്റെ വരയും വരിയും യു പി ക്ലാസിലെ ചിത്രകലാപിരീഡില്‍ നടന്ന മാതൃകാപ്രവര്‍ത്തനമാണിത്
ഇത്ചിത്രപുസ്തകങ്ങള്‍. കുട്ടികളുടെ ഓമനസൃഷ്ടികള്‍. ഒന്നും രണ്ടുമല്ല അറുപത്തിനാലെണ്ണം .
ഡിസംബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ലൈബ്രറികളില്‍ നിന്നും കടകളില്‍ നിന്നും പുസ്തകങ്ങള്‍ എടുക്കുമ്പോള്‍ ചിത്രങ്ങള്‍ കൂടുതലുളളവയോട് കുട്ടികള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നു. എന്തുകൊണ്ട് നമ്മള്‍ക്ക് തന്നെ ഇത്തരം പുസ്തകം തയ്യാറാക്കിക്കൂടാ എന്ന ചോദ്യമാണ് അധ്യാപകനായ ജോഷി ഉയര്‍ത്തിയത്. കുട്ടികള്‍ക്ക് ആ ആശയം നന്നേ പിടിച്ചു. ഞങ്ങള്‍ റെഡി. ഞാനും റെഡി.
എങ്ങനെ തുടങ്ങും?
ചര്‍ച്ചയില്‍ രൂപപ്പെട്ട കാര്യങ്ങള്‍
 • ഡിങ്കന്‍, മങ്കൂസ് , മായാവി തുടങ്ങിയ രീതിയിലുളള കഥകള്‍ എഴുതേണ്ടതില്ല
 • ചുറ്റുപാടുമുളള സാധാരണക്കാരെയും ജീവികളെയും സംഭവങ്ങളെയും മനസില്‍ കൊണ്ടുവരണം
 • ചെറിയ കഥകള്‍ മതി
 • എളുപ്പത്തില്‍ വായിക്കാവുന്നത്
 • ഒരു പേജില്‍ ഒന്നോ രണ്ടോ വാക്യങ്ങളും ചിത്രവും
 • ക്രയോണ്‍സ് ഉപയോഗിച്ചാവണം നിറം നല്‍കേണ്ടത്. ( വേഗം പൂര്‍ത്തീകരിക്കാം. ഉണങ്ങാനായി കാത്തു നില്‍ക്കേണ്ട)
 • വരയ്കാനറിയാവുന്നവര്‍ വരയ്കുക. എല്ലാ എഴുത്തുകാരും വരയ്കണമെന്നില്ല. പരസ്പരം സഹായിക്കണം.
 • പുസ്തകത്തിന്റെ സൈസ് ചതുരാകൃതിയിലായിരിക്കും. പുതുമ വേണം
 • ഗ്രൂപ്പടിസ്ഥാനത്തിലും എഴുതാം
 • എല്ലാവരും പങ്കാളികളാകണം
 • തെരഞ്ഞെടുത്തവ അച്ചടിക്കണം
പ്രവര്‍ത്തനത്തിന് ദിശാബോധം നല്‍കുന്നതിനായി അധ്യാപകന്‍ കുറേ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. കെട്ടിലും മട്ടിലും വ്യത്യസ്തത പുലര്‍ത്തുന്നവ.
ആദ്യം വരികള്‍ പിന്നെ വര
ചിത്രീകരണ ശില്പശാല നടത്തി.
ചിത്രങ്ങള്‍ പിറന്നപ്പോള്‍ കഥ വീണ്ടും കുറുകി. ചിത്രത്തിലുളളത് വരികളായി വേണ്ടല്ലോ. സംസാരിക്കുന്ന ചിത്രങ്ങളായി പലതും.
കുട്ടികളുടെ വരകള്‍ കൗതുകമുളളത് തന്നെ
വരികളും
കലാപഠനത്തെ ഭാഷാപഠനമാക്കുന്നതിങ്ങനെയാണ്
അല്ലെങ്കില്‍ ഭാഷാപഠനത്തെ കലാപഠനമാക്കുന്നതിങ്ങനെയാണ്
ഇത്തരം സാധ്യതകളാണ് നാം പ്രയോജനപ്പെടുത്തേണ്ടത്
ഒരു വലിയ ആവിഷ്കാരസന്ദര്‍ഭത്തിനു വേണ്ടി ഏറ്റെടുക്കുന്ന പ്രോജക്ടാവണം കലാപ്രവര്‍ത്തനം.
കുട്ടികള്‍ തയ്യാറാക്കിയ ഡമ്മിപേജുകളാണ് ചുവടെ. അത് മനസിനു പിടിച്ചാല്‍ അടുത്തപടവിലേക്ക് പോകാം.
 എന്താണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഗുണം?
കുട്ടികള്‍ ചിത്രകലയെ സ്നേഹിക്കും. ചിത്രരചനാരീതികള്‍ പരിചയപ്പെടാന്‍ താല്പര്യം പ്രകടിപ്പിക്കും. ജിവിതകാലം മുഴുവന്‍ ഈ തുടക്കം മനസില്‍ കൊണ്ടു നടക്കും. ആവിഷ്കാരത്തിന്റെ പുതിയതലങ്ങള്‍ അന്വേഷിക്കും. ലേ ഔട്ട് എങ്ങനെയെന്നു നിരന്തരം നിരീക്ഷിക്കും. ആ കഴിവും വളര്‍ത്തും
 ഭാഷാപരമായ നേട്ടം വലുതാണ്. സര്‍ഗാത്മക രചനകളിലേക്ക് മനസ് തിരിയും. കൂടുതല്‍ വായന നടക്കും. ഭാഷാപരമായ എഡിറ്റിംഗ് ശേഷി വികസിപ്പിക്കും.രചനകളുടെ വിശകലനവും നടക്കും. ഭാഷാപഠനം താല്പര്യമുളള സര്‍ഗാത്മകപ്രവര്‍ത്തനമേഖലയായി മാറും
 പുസ്തകങ്ങളിലേക്ക് നിങ്ങളെ ഈ പരസ്യവാക്യങ്ങള്‍ ക്ഷണിക്കുന്നില്ലേ? അതും പ്രധാനമാണ് എങ്ങനെ പുസ്തകക്ഷണക്കുറിപ്പ് തയ്യാറാക്കാം എന്നതും. അതും കുട്ടികള്‍ ചെയ്യട്ടെ