ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, October 29, 2012

ഗണിതപഠനവും ഫോട്ടോകോപ്പിമെഷീന്‍കുട്ടികളും


നാലാം ക്ലാസിലെ ഗണിത പാഠപുസ്തകം അതിന്‍റെ എല്ലാ പരിമിതിയും ഓരോ അവസരത്തിലും വ്യക്തമാക്കിത്തരുന്നു. വന്നു ഇന്നലെ ഞാന്‍ തിരിച്ചറിഞ്ഞു ..സ്കൂളിലെ ഉച്ചക്കഞ്ഞി കണക്കും മറ്റും കുട്ടികളെ ക്കൊണ്ട് അന്വേഷിച്ച്,അതായത് ഗവേഷണ മാതൃകയില്‍ തന്നെ മുന്നോട്ടു പോയാല്‍ മാത്രമേ ഫലം ഉണ്ടാകൂ .കേവലമായി  നിര്‍മ്മിക്കപ്പെടുന്ന ടി .എമ്മിന് അതില്‍ ഒന്നും ചെയ്യാനില്ല.അവ അക്കങ്ങളുടെ തലത്തില്‍ മാത്രം നില്‍ക്കും .പ്രായോഗിക ഗണിതം എന്നത് നഷ്ടപ്പെടും .കഴിഞ്ഞ വര്‍ഷ ങ്ങളിലെ തുടര്‍ പരിശീ ലനങ്ങളില്‍ കുറെയെങ്കിലും ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു . സ്കൂളില്‍ നല്‍കിയ  പുസ്തകത്തിന്‍ വില കണ്ടു പിടിക്കുന്നതിനെ ക്കുറിച്ചു ഏറ്റവും ഫല പ്രദമായ രീതിയില്‍ ഒരു  മാന്വല്‍ തയാറാക്കാന്‍ 
ശ്രമിക്കുന്നു .ആരെങ്കിലുമുണ്ടോ കൈ കോര്‍ ക്കാന്‍ .

മഴയോ മഴ ബ്ലോഗില്‍ അധ്യാപികയുടെ കുറിപ്പാണ് മുകളി‍ല്‍ വായിച്ചത്.
കഴിഞ്ഞ മാസം ഇടുക്കിയല്‍ ശില്പപശാല നടന്നു അതില്‍ പങ്കെടുത്ത അധ്യാപികമാര്‍ നാലാം ക്ലാസിലെ  ഗണിതപഠനത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. അവര്‍ പറഞ്ഞു 

  • ഒരു വ്യകതതയില്ല.
  •  കുട്ടികളുടെ മനസ്സില്‍ തങ്ങുന്നില്ല. 
  • കുട്ടികള്‍ ഏറ്റെടുക്കുന്നില്ല.
  •  കൂടിക്കുഴഞ്ഞതു പോലെ തോന്നുന്നു...  ഇതിനെ ‍ഞാന്‍ ഗൗരവത്തോടെ കാണുന്നു. എനിക്ക് എന്തു ചെയ്യാനാകും? 

എന്താണ് ഗണിത പഠനത്തെക്കുറിച്ചു പുസ്തകം പറയുന്നത്?  സമീപനം ഇങ്ങനെ -
  • ..വെറും ക്രിയകള്‍ ചെയ്യുന്നതിനു പകരം നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു ഗണിതത്തെയും ഗണിതക്രിയകളെയും ഉപയോഗിക്കാംകൂട്ടുകാരോടൊപ്പം വ്യത്യസ്തമായ വഴികള്‍ അന്വേഷിച്ചും സ്വയം തിരുത്തിയും പരസ്പരം പരിശോധിച്ചു മെച്ചപ്പെടുത്തിയും പുതിയ ആശയങ്ങള്‍ രൂപീകരിച്ചു നമ്മുക്കു മുന്നേറാം
നാലാം ക്ലാസ് ഗണിതപാഠാവലിയുടെ ആമൂഖത്തില്‍ നിന്നുളള വരികളാണ് മുകളില്‍ വായിച്ചത്.
ഗണിതപഠനത്തെക്കുറിച്ച് അവ്യക്തതയില്ലാത്ത വിശദീകരണംഗണിതസമീപനത്തിന്റെ സംക്ഷിപ്തംഈ വരികള്‍ അധ്യാപികയ്ക്കു നല്‍കുന്ന സൂചന ഇതാണ്
  • കുട്ടികള്‍ക്കു നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു ഗണിതത്തെയും ഗണിതക്രിയകളെയും ഉപയോഗിക്കുന്ന അനുഭവങ്ങള്‍ ഒരുക്കണം
  • വ്യത്യസ്തമായ വഴികള്‍ അന്വേഷിക്കാന്‍ അവസരം നല്‍കണം
  • പരസ്പരം പരിശോധിച്ചു മെച്ചപ്പെടുത്തണംസ്വയം തിരുത്തണം

  • അങ്ങനെ പുതിയ ആശയങ്ങള്‍ രൂപീകരിക്കണം
കുട്ടികള്‍ക്കു നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഗണിതത്തെ ഉപയോഗിക്കുക എന്ന വാക്യം വിശദീകരിക്കപ്പെടണം.
  • മുമ്പിലിരിക്കുന്ന കുട്ടികളുടെ നിത്യജീവിതമാണോ?
  • അതോ മുതിര്‍ന്നവരുടെ ജീവിതമാണോ?
  • അതോ സാങ്കല്പിക കഥാപാത്രങ്ങളുടെ ജീവിതമാണോ?
പാഠപുസ്തകം വായിച്ചാല്‍ മനസ്സിലാവുക കുട്ടികളുടെ പരിചിതജീവിതത്തെ ആധാരമാക്കി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗണിതത്തെ ഉപയോഗിക്കയും അതു വഴി ഗണിതം പഠിക്കുകയുമാണ്.( എന്നാല്‍ പുസ്തകത്തിലെ പേജുകളുടെചുവട്ടില്‍ നേര്‍ വിപരീതമായ കാര്യങ്ങള്‍ കൗതുകമെന്ന വ്യാജേന ആരെയോ തൃപ്തിപ്പെടുത്താന്‍ കൊടുത്തിട്ടുമുണ്ട്)


അധ്യാപകസഹായിയില്‍ ഇങ്ങനെ പറയുന്നു.
വളരെ ക‍ത്യമായ നിലപാട്

നാലാം ക്ലാസ് അധ്യായം അഞ്ച് നോക്കാം.
പാഠം-നാം നാടിനും നാട് നമ്മുക്കും
ഈ പാഠത്തില്‍
യൂണിഫോം
ഉച്ചഭക്ഷണം ഇവയാണ് ഗണിതാധാരജീവിതം
പാര്‍വതിയുടെ സ്കൂളാണ് പശ്ചാത്തലം

കുഞ്ഞിക്കാനം ഗവ വിദ്യാലയത്തിലെ സൗജന്യപാഠപുസ്തകവിതരണോത്ഘാടന പ്രസംഗം
ഹെഡ് മാസ്റററുടെ പ്രസംഗത്തെ ആധാരമാക്കി ആ വിദ്യാലയത്തില്‍ എത്ര രൂപയുടെ പാഠപുസ്തകങ്ങളാണ് സൗജന്യമായി നല്കുന്നത് എന്ന കണക്ക് ചെയ്യണം.
പ്രവര്ത്തനങ്ങള്‍ അധ്യാപക സഹായിയില്‍ ഇങ്ങനെ ടെലിഗ്രാഫിക് രീതിയില്‍ നല്‍കിയിരിക്കുന്നു. (പ്രക്രിയാ സൂക്ഷ്മത ഇല്ല. അ‍ജ്ഞതയോ അലംഭാവമോ ആണ് കാരണം. നല്ല വിലയ്ക്കു വില്ക്കുന്ന ഒരു പുസ്തകത്തിന്റെ നിര്‍മിതിയില്‍ ഇങ്ങനെ പോരായിരുന്നു.) പ്രവര്‍ത്തനങ്ങള്‍ നോക്കൂ.
  1. പ്രശ്നാവതരണം
  2. ഇതു കണ്ടെത്താന്‍ എന്തെല്ലാം ചെയ്യണം ( ചോദ്യം)
  3. വ്യക്തിഗതമായി ലിസ്റ്റ് ചെയ്യല്‍
  4. മൂന്നോ നാലോ കുട്ടികളുടെ അവതരണം
  5. ചര്‍ച്ച
  6. തയ്യാറാക്കിയ പട്ടികകള്‍ ( അകെ വില കണ്ടെത്തിയ പട്ടിക) ഗ്രൂപ്പില്‍ പരിശോധന
  7. പട്ടിക കൃത്യതപ്പെടുത്തല്‍
  8. വിവരങ്ങള്‍ പട്ടികയില്‍ എഴുതല്‍
  9. ആകെ വില കണ്ടെത്തല്‍
  10. ഓരോരുത്തരും കണ്ടെത്തിയ രീതി -അവതരണം ഗ്രൂപ്പില്‍
  11. ഗ്രൂപ്പുകളുടെ അവതരണം -ചര്‍ച്ച
  12. അധ്യാപിക ചാര്‍ട്ടില്‍ ക്രോഡീകരിക്കുന്നു
  13. കുട്ടികളുടെ ഭാഗത്തു നിന്നും വരാത്ത രീതികള്‍ അധ്യാപിക അവതരിപ്പിക്കുമല്ലോ.
  14. കണ്ടെത്തിയ മറ്റു വഴികളില്‍ ഒന്ന് ടി ബിയിലും മറ്റുളളവ നോട്ടു പുസ്തകത്തിലും രേഖപ്പെടുത്തുന്നു.
( വ്യത്യസ്ത രീതികള്‍ അധ്യാപക സഹായിയില്‍ നല്‍കിയിട്ടുണ്ട് ‍)
പ്രക്രിയയുടെ വിമര്‍ശനാത്മക വിശകലനം
പ്രവര്‍ത്തനങ്ങളില്‍ ഒന്നു മതല്‍ അഞ്ചു വരെയുളളവ ആസൂത്രണഘട്ടമാണ്. ഇതു ഏറ്റവും നിര്‍ണായകം. ഇവിടെ വെച്ച് ഒരു വിഭാഗം കുട്ടികള്‍ പിന്തളളപ്പെടാം. അതു മുന്‍കൂട്ടി കാണാന്‍ കഴിയുന്നില്ല. കുറച്ചു പേരുടെ പേരുടെ അവതരണം എന്നു പറഞ്ഞാല്‍ ക്ലാസില്‍ സംഭവിക്കുക മിടുക്കര്‍ എന്നു കരുതുന്നവരുടെ അവതരണം ആയിരിക്കും .ചര്‍ച്ച എന്നാല്‍  അധ്യാപികയുടെ വിധിപ്രസ്താവവും തെരഞ്ഞെടുക്കലും . നല്ലൊരു വിഭാഗം ഫോട്ടോക്കോപ്പിമെഷീന്‍കുട്ടികള്‍ പോലെ പ്രവര്‍ത്തിക്കും .
    ഇതു കണ്ടെത്താന്‍ എന്തെല്ലാം ചെയ്യണം  എന്ന ചോദ്യം ചിന്തയില്‍ കാര്യമായ സ്വാധീനം ചെയ്യില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും ഏതു ക്ലാസിലും ഉപയോഗിക്കാവുനന്ന റെഡിമെയ്ഡ് ചോദ്യം ( ഉടുത്തു മുഷിഞ്ഞ ചോദ്യം) പ്രശ്നസന്ദര്‍ഭത്തെ അവഗണിക്കുന്നു. എങ്ങനെ ചോദ്യങ്ങള്‍ ഉന്നയിക്കണം എന്നതു പരിശീലിക്കപ്പെടണം.
    പാഠപുസ്തകത്തിനു പുറത്തു ജീവിതം ഉണ്ട്. അതിനെ ആദ്യം പരിഗണിക്കണം.
    നമ്മുടെ ക്ലാസില്‍ എത്ര പുസ്തകം കിട്ടി. എത്ര രൂപയായി കാണും?
    നമ്മുടെ സ്കൂളില്‍ എത്ര രൂപയുടെ പുസ്തകം കിട്ടി എന്നു കണ്ടെത്താന്‍ നിങ്ങളെ ചുമതലപ്പെടുത്തിയാല്‍ എങ്ങനെ കണ്ടെത്തും . അതിന്റെ വഴി ഓരോരുത്തരും ഒന്നാലോചിച്ചേ?ആലോചിച്ചത് ബുക്കില്‍ കുറിക്കണേ. ആദ്യം എന്തു ചെയ്യും പിന്നെ എന്തു ചെയ്യും എന്നു സൂചിപ്പിക്കാന്‍ മറക്കേണ്ട. ക്രിയ ചെയ്യണ്ട . ( വ്യക്തിഗതമായി പ്രക്രിയ കുറിക്കല്‍ - ഈ സമയം അധ്യാപിക ചുറ്റി നടന്നു വിലയിരുത്തണം. പ്രയാസം നേരിടുന്നവര്‍ക്ക് സമാനചിന്തയുടെ ലളിത ഉദാഹരണം നല്കി ചിന്താതടസ്സം മറികടക്കാന്‍ സഹായിക്കല്‍ -ഈ ക്ലാസില്‍ എത്ര പുസ്കകം വേണമെന്നു എങ്ങനെ തീരുമാനിച്ചു. എങ്കില്‍ മൂന്നാം ക്ലാസില്‍ എത്ര പുസ്കകം വേണ്ടി വരും എന്നു എങ്ങനെ കണ്ടെത്തും? എങ്കില്‍ മറ്റു ക്ലാസുകളിലെ ആലോചിച്ചു കൂടെ? വിലയുടെ കാര്യവും ഇങ്ങനെ ആലോചിച്ചേ..) ക്ലാസ് എങ്ങനെ ചിന്തിച്ചു എന്നു അധ്യാപിക മനസ്സിലാക്കിയിട്ടുണ്ടാകും
    മെറ്റാ തിങ്കിംഗ്
    വഴി ഓരോരുത്തരും ആലോചിച്ചത് ഗ്രൂപ്പില്‍ പങ്കിടല്‍ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത് .അത് അനിവാര്യമാണോ? ഇവിടെ ഗ്രൂപ്പില്‍ പങ്കിടലിന്റെ ധര്‍മം എന്താണ് ?
    എല്ലാവരും ഒരേ പോലെയാണോ ചിന്തിച്ചത് ? എന്നു കണ്ടെത്തുകയും പലവിധസാധ്യതകള്‍ തിരിച്ചറിയുകയും സ്വന്തം ആലോചനയുടെ ദൗര്‍ബല്യവും ശക്തിയും മനസ്സിലാക്കി മെച്ചപ്പെടുത്തുകയും ചെയ്യുന്ന മെറ്റാ തിങ്കിംഗ് ആണ് നടക്കേണ്ടത് .
സന്നദ്ധതയുളള ഒരാള്‍ അവതരിപ്പിക്കുന്നു
അപ്പോള്‍ അത് ബോര്‍ഡില്‍ എങ്ങനെ രേഖപ്പെടുത്തും എന്നാലിചിച്ചോ? ആലോചിക്കണം എങ്കിലേ ചില കുട്ടികള്‍ക്കു വ്യക്തത ലഭിക്കൂ. (അവ്യക്തമായ വഴികളാണ് ഗണിതത്തിന്റെ വഴിതെറ്റലിലേക്കു നലിക്കുക.) വ്യത്യസ്ത വഴികള്‍ എഴുതാന്‍ പാകത്തിലുളള ഫോര്‍മാറ്റ് വേണ്ടേ .ഇങ്ങനെയായാലോ?

ഞങ്ങള്‍ കണ്ടെത്തിയ വഴികള്‍
ആദ്യം ചെയ്യുന്നത് കുട്ടികളുടെ എണ്ണം എടുക്കും ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം കണക്കാക്കും ഓരോ ക്ലാസിലെയും പുസ്തകവില കുറിക്കും
രണ്ടാമത് ചെയ്യുന്നത്




മൂന്നാമത് ചെയ്യുന്നത്


നാലാമത് ചെയ്യുന്നത്


വേറേ രീതി ഉണ്ടെങ്കില്‍ അതു അടുത്തൊരു കോളത്തില്‍ എഴുതണം. നോക്കൂ ഒന്നാമതു ചെയ്യേണ്ട കാര്യം എല്ലാവര്‍ക്കും ഇപ്പോള്‍ വ്യക്തമായിക്കാണും എന്നു കരുതുന്നവരാണ് അധ്യാപകര്‍.ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം കണക്കാക്കുന്നതെങ്ങനെ എന്നൊരു ചോദ്യം കൂടി വേണ്ടി വരും . ആദ്യം ഏതു ക്ലാസിലെ എണ്ണം , പിന്നെ ഏതു ക്ലാസ്, പട്ടിക വേണമോ? എങ്കില്‍ ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം എടുക്കുന്നതിനുളള പട്ടിക തയ്യാറാക്കലല്ലേ ആദ്യം ചെയ്യേണ്ടത്?
കുട്ടികള്‍ റിപ്പോര്‍ട്ടിംഗ് നടത്തുമ്പോള്‍ അവ ബോര്‍ഡില്‍ രേഖപ്പെടുത്തണം.
  • കുട്ടികളുടെ ചിന്തയെ അംഗീകരിക്കലാണത്.
  • സ്വന്തം ചിന്ത മറ്റുളള സാധ്യതകളുമായി താരതമ്യം ചെയ്യാന്‍ സഹായകമാക്കലാണ്.
  • എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിക്കലാണ്,
  • പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സഹായകമാണ്.
  • വ്യത്യസ്ത പഠനശൈലി മാനിക്കലാണ്.
  • വിശകലനത്തിനു വഴങ്ങും വിധമാക്കലാണ്.
പൊതു ചര്‍ച്ച എങ്ങനെ നടത്തും .വിളിച്ചു പറയല്‍ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കരുത്. നിര്‍ദ്ദേശിക്കുന്നവര്‍ പറയണം. അവസരവിന്യാസം എല്ലാ ബഞ്ചിലേക്കും. ഒരു ശരി ഉത്തരം കിട്ടിയാല്‍ നിറുത്തരുത്. ഈ അഭിപ്രായത്തോടു യോജിക്കുന്നുണ്ടോ എന്തു കൊണ്ട് എന്നു മറ്റുളളവരോടു ആരായണം. ചിന്തയുടെ വിടവുകള്‍ അടയ്ക്കണം.
  • ആകെ വില കണ്ടെത്താന്‍ എന്തെല്ലാം കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ഈ പട്ടികയില്‍ നിന്നും മനസ്സിലാക്കാം? ( എണ്ണം , വില )
  • നോക്കൂ ഇതിലേതിലാണ് എണ്ണുവും വിലയും പരിഗണിക്കാതിരുന്നത് ?(അധ്യാപിക ക്രോഡീകരിച്ചതിലേക്കു ശ്രദ്ധ ക്ഷണിക്കല്‍ )
  • എണ്ണവും വിലയും കിട്ടിയാല്‍ ആകെ വില കണ്ടെത്താന്‍ കഴിയുമോ? ( പ്രതികരണങ്ങള്‍ -)
  • ആകെ വില കണ്ടെത്താന്‍ നിങ്ങള്‍ ആലോചിച്ചതല്ലാതെ വേറെ എളുപ്പവഴിയുണ്ടോ?
ശരി, പാര്‍വതിയുടെ വിദ്യാലയത്തിലെ പുസ്കകങ്ങളുടെ വില കണ്ടെത്തുന്നതിനു മുമ്പ് നമ്മുടെ സ്കൂളിലെ പുസ്കകങ്ങളുടെ വില കണ്ടെത്താം.
നാലു പേരു വീതമുളള ഗ്രൂപ്പായി പോയി ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം എടുത്തു വരൂ.
പട്ടികയില്‍ വേണേ
എല്ലാവരുടെയും ബുക്കില്‍ പട്ടിക വേണം.
( കുട്ടികള്‍ പുസ്തകത്തില്‍ നിന്നു മാത്രം കണക്കു പഠിക്കലല്ല വേണ്ടത് . അന്വേഷകരാകട്ടെ ജീവിതത്തില്‍ നിന്നും കണ്ടെത്തട്ടെ. ഇരുന്നു ഇരുന്നു മുഷിയാതെ അല്പം ചലിക്കട്ടെ. കുഞ്ഞുങ്ങളുടെ ശരീരം അതാവശ്യപ്പെടുന്നു മനസ്സും.)
ഇനി ആറു മുതലുളള പ്രവര്‍ത്തനം. അധ്യാപകസഹായിയിലിങ്ങനെ .
  • തയ്യാറാക്കിയ പട്ടികകള്‍ ( അകെ വില കണ്ടെത്തിയ പട്ടിക) ഗ്രൂപ്പില്‍ പരിശോധന
  • പട്ടിക കൃത്യതപ്പെടുത്തല്‍
  • വിവരങ്ങള്‍ പട്ടികയില്‍ എഴുതല്‍
  • ആകെ വില കണ്ടെത്തല്‍
  • ഓരോരുത്തരും കണ്ടെത്തിയ രീതി -അവതരണം ഗ്രൂപ്പില്‍
  • ഗ്രൂപ്പുകളുടെ അവതരണം -ചര്‍ച്ച
ഇതിങ്ങനെ തന്നെ മതിയോ?.
അധ്യാപിക വിവിധ വഴികള്‍ പരിഗണിച്ചുളള പട്ടികകളുടെ മാതൃക ബോര്‍ഡില്‍ കുട്ടികളുടെ സഹായത്തോടെ വരച്ചിടണം
ക്ലാസ് കുട്ടികളുടെ എണ്ണം പുസ്തകത്തിന്റെ വില ആകെ വില ക്രിയാരീതി (വിഭജിച്ചു ക്രിയ ചെയ്യാം അല്ലാതെയും )




















ആകെ വില


ക്ലാസ് പുസ്തകത്തിന്റെ വില കുട്ടികളുടെ എണ്ണം ആകെ വില ക്രിയാരീതി




















ആകെ വില


നേരിടാവുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടികാണണം.
  1. ഗുണനക്രിയായണ് ആദ്യം ഉപയോഗിക്കേണ്ടത് എന്നതില്‍ അവ്യക്തതയുളളവര്‍
  2. ഗുണനപട്ടിക -ധാരണക്കുറവുളള കുട്ടികള്‍
  3. രണ്ടക്ക സംഖ്യയെ രണ്ടക്ക സംഖ്യ കൊണ്ടും മൂന്നക്ക സംഖ്യ കൊണ്ടും ഗുണിക്കാന്‍  പ്രയാസമുളളവര്‍
  4. സ്ഥാനവില പ്രകാരം എഴുതി തുക കൂട്ടാന്‍ പ്രയാസമുളളവര്‍
  5. വിഭജിച്ചു ക്രിയചെയ്താലും മതിയെന്ന ധാരണയില്ലാത്തവര്‍
  6. ക്രിയ ശരിയോ എന്നു സ്വയം പരിശാധിക്കാനുളള രീതി അറിയാത്തവര്‍
  7. ക്രിയാഫലത്തിന്റെ ഏകദേശ ഉത്തരം മതിക്കാനും അതുമായി തീരെ പൊരുത്തമില്ലെങ്കില്‍ പുനപ്പരിശോധന നടത്താനും കഴിയാത്തവര്‍
  8. യുക്തിചിന്ത ഉപയോഗിച്ചു എളുപ്പ വഴികള്‍ കണ്ടെത്തി പ്രയോഗിക്കാത്തവര്‍
  9. മൂര്‍ത്തമായ ഉദാഹരണത്തിന്റെയോ പൂര്‍വാനുഭവസ്മരണയുടെയോ സഹായത്താന്‍ തടസ്സം മറികടക്കേണ്ടവര്‍
ഈ ഒമ്പതല്ലാതെയും പ്രശ്നങ്ങള്‍ കണ്ടേക്കാം . അവയെയൊന്നും  പ്രതീക്ഷിക്കാതെ ഗണിതക്ലാസ് കൈകാര്യം ചെയ്യണമെന്നാണ് അധ്യാപകസഹായി രചയിതാക്കള് ചിന്തിക്കുന്നത്. ( ഗണിതത്തില്‍ മിക്ക ക്ലാസുകളിലും ഇതേ അവസ്ഥയുണ്ടെന്നു പറയപ്പെടുന്നു.
സഹവര്‍ത്തിത സംഘപഠനം
കുട്ടികള്‍ വ്യക്തിഗതമായി ചാര്‍ട്ടില്‍ ആകെ വില കണ്ടെത്തിക്കഴിഞ്ഞാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിക്കാം.
വെറുതേ ഗ്രൂപ്പില്‍ പങ്കിടൂ എന്നു പറഞ്ഞാല്‍ പോര . എങ്ങനെയെന്നു കൃത്യമായി നിര്‍ദ്ദേശിക്കണം.
ആകെ വില എല്ലാവരും കണ്ടെത്തിയോ? എന്നാണോ ആദ്യം ഗ്രൂപ്പ് ചര്‍ച്ച ചെയ്യേണ്ടത്. അത് പിന്നാക്കം നില്‍ക്കുന്ന കുട്ടിയെ വേദനിപ്പിക്കാനും അപകര്‍ഷതാബോധം ഉണ്ടാക്കാനും വഴിവെക്കില്ലേ?
  • പുസ്തകത്തിന്റെ വിലയും കുട്ടികളുടെ എണ്ണവും ക്ലാസും എല്ലാവരും എഴുതിയത് ശരിയാണോ?
  • ഒന്നാം ക്ലാസിലെ പുസ്തകത്തിന്റെ ആകെ വില  കണ്ടു പിടിച്ച രീതി ഒരേ പോലെയാണോ? ഓരോരുത്തരും പങ്കിടുക 
  • എല്ലാവരുടെയും ഗുണനക്രിയ പങ്കിടുക . ഒരേ പോലയാണോ? 
  • വ്യത്യസ്ത ഉത്തരം വന്നുവെങ്കില്‍ എന്താണ് കാരണം. അത് എങ്ങനെ ബോധ്യപ്പെടുത്തി പരിഹരിക്കും? 
  • ഒന്നിലധികം രീതിയില്‍ ക്രിയ ചെയ്തിട്ടുണ്ടോ? അവയുടെ യുക്തി എല്ലാവര്‍ക്കും സ്വീകാര്യമായോ?
  • എങ്കില്‍ നിങ്ങളുടെ ചാര്‍ട്ടിലെ പട്ടികയില്‍ ഒന്നാം ക്ലാസിന്റെ കണക്ക് എഴുതുക. ( വ്യത്യസ്ത രീതി ഉണ്ടെങ്കില്‍ അതിന്റെ ക്രിയ വ്യക്തമാക്കണം )
  • ഇനി അടുത്ത ക്ലാസ് കണക്ക്.....

ഗ്രൂപ്പ് പ്രവര്‍ത്തനം മോണിറ്ററ്‍ചെയ്യുകയും ഫീഡ്ബാക്ക് നല്‍കുകയും വേണം. ഉദാഹരണമായി വിഭജിച്ചു ക്രിയ ചെയ്യുന്ന രീതി ആരും പ്രയോജനപ്പെടുത്തുന്നില്ലേല്‍ അതു സൂചിപ്പിക്കാം.( ദേ ഈ രീതിയിലും ഉത്തരം ശരിയോ എന്നു പരിശോധിക്കാം എന്നു പറഞ്ഞ് .) മോണിറ്റര്‍ചെയ്യുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച ഒമ്പതു പ്രശ്നങ്ങള്‍ മനസ്സില്‍ വെക്കണം. സഹായചിന്ത ഗ്രൂപ്പിനു അധ്യാപികയില്‍ നിന്നും കിട്ടണം.
എല്ലാ ക്ലാസിന്റെയും വില പങ്കിട്ടു കഴിഞ്ഞാല്‍ അകെ വിലയാണ്
അതിന്റെ പ്രക്രിയ
അകെ വില ഏകദേശം എത്ര വരും? ഒരു റേഞ്ച് പറയാമോ? 400-500.1300-1800, 2000-3000... എന്നിങ്ങനെ ചോദിക്കാം. നാലു ക്ലാസിലെയും വിലകള്‍ കൂട്ടിയാല്‍ ഏകദേശം എത്ര വരെ എന്നു പറയാന്‍ കഴിയുക സ്വന്തം ഉത്തരെത്തെ പരിശോധിക്കാനും സഹായകം 
  • സ്ഥാനവില  അനുസരിച്ചാണോ എല്ലാവരും എഴുതിയത് ? ( ഗ്രൂപ്പില്‍ പരസ്പരം പരിശോധിക്കല്‍ , ചാര്‍ട്ടില്‍ സ്ഥാനവില അനുസരിച്ചെഴുതല്‍ )
  • ഉത്തരം വ്യത്യസ്തമാണെങ്കില്‍ കാരണം .പരിഹാരം 
  • ഇതും വിഭജിച്ചു കൂട്ടി നോക്കാം. ( സ്ഥാനവിലയുടെ ധാരണ കിട്ടാത്ത കുട്ടിക്കു സഹായകം )
  • ക്രിയ ചാര്‍ട്ടില്‍ ( വ്യത്യസ്ത രീതി എഴുതാം)

ഇനി ഗ്രൂപ്പുകളുടെ പങ്കിടല്‍ 
ഒരു ഗ്രൂപ്പ് ഒന്നാം ക്ലാസിനെ സംബന്ധിച്ചത് അവതരിപ്പിക്കുന്നു. മറ്റുളളവര്‍  അവരുടെ രീതി, ഫലം ഇവയുമായി താരതമ്യം ചെയ്യുന്നു.
അടുത്ത ഗ്രൂപ്പ് മൂന്നാം ക്ലാസിനെ സംബന്ധിച്ചത് അവതരിപ്പിക്കുന്നു. പൊതു വിശകലനം
തുടര്‍ന്ന് ഈ അവതരണം ചര്‍ച്ച എന്നിവയുടെ വെളിച്ചത്തില്‍ ഗ്രൂപ്പുകള്‍ രണ്ട് നാല് ക്ലാസുകളിലെ പുസ്തകവില ക്രിയാരീതി പരസ്പരം വിലയിരുത്തുന്നു 
പരസ്പരം പഠിക്കലും പഠിപ്പിക്കലും നടക്കും
പിന്നില്‍ നില്‍ക്കുന്ന കുട്ടിക്കു പിന്തുണ ഉറപ്പ് 
അധ്യാപികയുടെ സമയചിത ഇടപെടല്‍ ഗ്രൂപ്പൃിനെ നയിക്കും.
ഇത്രയും കഴിഞ്ഞാല്‍ മറ്റു  രീതികള്‍ പങ്കിടാം.
‍ഞാന്‍ വന്നപ്പോള്‍ ഒരു കടക്കാരന്‍ വിളിച്ചു പറഞ്ഞു ഏതെടുത്താലും പത്തു രൂപാ. ഞാന്‍ ഒരു പേന, സ്കെയില്‍, ബോക്സ് എന്നിവ വാങ്ങി .എന്റെ കൂട്ടുകാരി ഒരു ബുക്കും പേനയും കളിപ്പാട്ടവും വാങ്ങി .കടക്കാരന്‍ ബില്ല് ഒന്നിച്ചെഴുതി . എത്രരൂപയായിക്കാണും? (ഒരേ വിലയുളളതാണെങ്കില്‍ എണ്ണം ഒന്നിച്ചുു വില കാണാവുന്നതെയുളളൂ) നമ്മുടെ പുസ്തകക്കണക്കില്  ഈ സാധ്യത ഉണ്ടായിരുന്നു. ആരെങ്കിലും പുസ്തകത്തിനു ഒരേ വിലയുളള രണ്ടു ക്ലാസുകളെ ഒന്നിച്ചുകണ്ട് കണക്കു ചെയ്തിട്ടുണ്ടോ? -അങ്ങനെ ചെയ്തവരെ അവതരിപ്പിക്കാന്‍ ക്ഷണിക്കാം. )

  • ഇനി പറയൂ ഈ ക്ലാസു കഴിയുമ്പോള്‍ അവ്യക്തതയുണ്ടോ?
  • പാര്‍വതിയുടെ വിദ്യാലയക്കണക്ക് ഇനി തനിയെ ചെയ്യാന്‍ അവര്‍ക്കു കഴിയില്ലേ?
  • കുട്ടികളു്‍ക്കു കിട്ടിയ പ്രക്രിയാപരമായ പിന്തുണ അവരുടെ ആത്മവിശ്വാസത്തെ വളര്‍ത്തുമോ?
നിങ്ങളുടെ പ്രതികരണം വിലപ്പെട്ടത് 
(തുടരും .. അടുത്തത് ഒരു കഞ്ഞിയുടെ വില എത്രയാ ടീച്ചറേ?)



Sunday, October 21, 2012

സ്കൂളിന്റെ സ്വന്തം അര്‍ദ്ധവാര്‍ഷിക വിലയിരുത്തല്‍

വിദ്യാലയങ്ങള്‍ കുട്ടികളെ വിലയിരുത്തും. ഓണത്തിനും ക്രിസ്തുമസിനും ഒക്കെ. നേരെ ചൊവ്വേ പഠിച്ചോ എന്നറിയാന്‍. പഠിപ്പിച്ചോ എന്ന് അറിയാന്‍ ആണെന്ന് കരുതുന്ന ചുരുക്കം സ്കൂളുകള്‍ കണ്ടേക്കാം. വിലയിരുത്തല്‍ എല്ലാവര്ക്കും ബാധകം. സ്കൂളിനും വിലയിരുത്താം. ആരാണ് സ്കൂളിനെ വിലയിരുത്തേണ്ടത്? എ ഇ ഓ /ഡി ഇ ഓ / ഡി ഡി ഇ / .. എച് എം ? സ്കൂളിന്റെ നന്മ ആഗ്രഹിക്കുന്ന ഏവര്‍ക്കും വിലയിരുത്താന്‍ അവസരം കൊടുത്താല്‍ എന്താ കുഴപ്പം? രക്ഷിതാക്കളും കുട്ടികളും അധ്യാപകരും അനധ്യാപകരും ജനപ്രതിനിധികളും ഒന്നിച്ചിരുന്നു ഒരു വിശകലനം .. അതെ ഇത്തരം ശ്രമങ്ങളാണ് നാം ആഗ്രഹിക്കുന്നത്. ജനാധിപത്യം പറയുന്ന അധ്യാപകര്‍ കാട്ടിക്കൊടുക്കേണ്ട മാതൃക .
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ചെമ്പകപ്പാറ ഹൈ സ്കൂള്‍ സ്വയം വിലയിരുത്തല്‍ നടത്തി. ഒരു ശനിയാഴ്ച അതിനായി നീക്കി വെചു. അജണ്ട ഫെസ് ബുക്കില്‍ ഇട്ടു. യോഗം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു സൌഹൃദ മെയില്‍ അവര്‍ അയച്ചു. അതില്‍ ആഹ്ലാദകരമായ ഒട്ടേറെ കാര്യങ്ങള്‍. ഏതു  സ്കൂളിനും മാതൃകയാക്കാന്‍ കഴിയും ഈ അസ്സൂത്രണ സന്നദ്ധത. ഇത് ഞാന്‍ പങ്കുവെക്കുന്നു

അറിയിപ്പ് ഒക്ടോബര്‍ 19

"'ഈ അധ്യായന വര്ഷം ആരംഭിച്ചിട്ട് അഞ്ചു മാസങ്ങള്‍ പിന്നിടുന്നു...
മാറ്റങ്ങളുടെ വര്ഷം എന്ന തലക്കെട്ടുനല്‍കിയാണ് ഈ സ്കൂള്‍ വര്ഷം നമ്മുടെ സ്കൂളില്‍ ആരംഭിച്ചത്...
അഞ്ചു മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ SMC,PTA,ആധ്യാപക -അനധ്യാപകരുടെ സംയുക്ത യോഗം നാളെ ചേരുന്നു.
അജണ്ട :-
  • (നിര്‍മാണ പ്രവത്തനങ്ങള്‍ ,
  • കുടിവെള്ളം,
  • ടോയിലെട്ട്,
  • ഉച്ചഭക്ഷണപരിപാടി,
  • സ്കൂളില്‍ നടന്ന വിവിധ പരിപാടികള്‍ ,
  • സ്കൂള്‍ പത്രം ,
  • വിവിധ പാട്യെതര പ്രവര്‍ത്തനങ്ങള്‍ ,
  • ,ആര്‍ട്സ്‌&സ്പോര്‍ട്സ്‌, 
  • സ്കൂള്‍ ഡയറി, 
  • വിവിധ ക്ലബ്കളുടെ പ്രവര്‍ത്തനങ്ങള്‍
  • കുട്ടികളിലെ സ്വഭാവ സവിശേഷതകള്‍,
    • ഹാജര്‍ നിലവാരം ,
      • പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ ,
        • പഠന നിലവാരം (claas base&subject base),
          • പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ,
            • കൌണ്‍സിലിംഗ് ,
  • JPH സേവനം ,
.തുടങ്ങി സ്കൂളിനെ സംബധിക്കുന്ന എല്ലാ വിഷയങ്ങളും..) 
സ്കൂളില്‍ ഈവര്‍ഷം നടത്തുവാനുദേശിക്കുന്ന ഭാവി പരിപാടികളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും .
പൂര്‍വ വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ ഈ സ്കൂളിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു.....


ഒക്ടോബര്‍20

അഞ്ചു മാസത്തെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ന് വിലയിരുത്തി ..പഠനനിലവാരം ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു .
  • .SSLC-Batch ലെ കുട്ടികള്‍ക്ക് നല്‍കുന്ന അതേ പരിഗണന താഴ്ന്ന ക്ലാസ്സ്കളിലും നല്‍കണം .(എല്ലാ ക്ലാസിലെയും പഠന നിലവാരം വിലയിരുത്തി ...10-ക്ലാസ്സില്‍ പിന്നോക്കം നില്‍ക്കുന്നവരെ ജയിക്കാന്‍ വേണ്ടി പഠിപ്പിക്കാനും അഞ്ചാം ക്ലാസ്സുമുതല്‍ പഠനനിലവാരം ഉയര്‍ത്തുന്ന രീതിയില്‍  പഠിപ്പിക്കാനും നിര്‍ദേശിച്ചു)
  • .പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കണം 
  • .ഹാജര്‍ നിലയില്‍ കുറവുള്ളവര്‍,പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ ,പ്രത്യേക സ്വഭാവ സവിശേഷതകളുള്ള കുട്ടികളുടെ വീടുകളിലെത്തി മാതാപിതാക്കളുമായി കുട്ടികളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയാന്‍ തീരുമാനിച്ചു
  • ഭാവി പരിപാടികള്‍ ....
  • സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി perantal monitaring
    ഏര്‍പ്പെടുത്തും.
    • മികച്ച അധ്യാപകന് SMC യുടെ വക അവാര്‍ഡ്‌ ..BRC യുടെ നിര്‍ദേശപ്രകാരം ഇത് കണ്ടെത്തും .
    • ക്ലാസ്സ്‌ അടിസ്ഥാനത്തില്‍ മികച്ച കുട്ടിക്ക് അവാര്‍ഡ്‌ ..

    • അധ്യാപക വിദ്യാര്‍ഥി ബന്ധം വിഷയമാകിയുള്ള ഹ്വസ്വ ചിത്രം..
    • എല്ലാ മാസവും 'അതിഥിയോടൊപ്പം 'എന്ന പേരില്‍ ജീവിതാനുഭവന്ങ്ങള്‍ പങ്കുവയ്ക്കുവാന്‍ പഴയ തലമുറയിലെ ആള്‍ക്കാരുമായി ചര്‍ച്ച ..
    • എഴുത്തിന്റെ വഴിയെ എന്ന പേരില്‍ സാഹിത്യ ശില്പശാല..

    എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം ഫണ്ടിന്റെ അഭാവമാണ് ..ഫണ്ട് സമാഹരണത്തിനായി അഭ്യുദയകാംക്ഷികളെയും പൂര്‍വ വിദ്യാര്തികളെയും കണ്ടെത്തണം .....

  •  .നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും പുതിയ വര്‍ക്കുകള്‍ പ്ലാന്‍ ചെയാനുമായി സബ് കമ്മറ്റി രൂപീകരിച്ചു ,  
  • .IED അധ്യാപകന്റെ സേവനം എല്ലാ ദിവസവും ലഭ്യമാകണം 
  • ഓരോ ക്ലാസിലെയും കുട്ടികളുടെ എല്ലാവിവരങ്ങളും ക്ലാസ്‌ ടീച്ചര്‍മാര്‍ ശേഖരിച്ചു കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തണം 
ഈ തീരുമാനങ്ങള്‍ നടപ്പാക്കും എന്നതില്‍ സംശയിക്കേണ്ട കാര്യമില്ല. അവര്‍ക്ക് നന്മകള്‍ നേരം. പൊതുവിദ്യാലയങ്ങള്‍ എങ്ങനെ ചിന്തിക്കണം പ്രവര്‍ത്തിക്കണം എന്നതിന്റെ നല്ല ഉദാകരണം ആണ് ഇത്. ഓരോന്നിനും വിശദാംശങ്ങളും   പ്രവര്‍ത്തന കലണ്ടറും ചുമതലകളും വേണ്ടിവരും. അതിനു വീണ്ടും ഇരിക്കേണ്ടി വന്നേക്കാം .വിദ്യാലയ വിലയിരുത്തലിനുള്ള മനോഭാവം നിങ്ങളില്‍ ഉണ്ടാകും.ഇനി വൈകാണാമോ ? ഇടപെടൂ സ്വന്തം സ്കൂളില്‍ .
അനുബന്ധമായി ഒരു വാര്‍ത്ത കൂടി
തുമ്പികളുടെ കൊട്ടാരം
GHSചെമ്പകപ്പാറയിലെ SMC യുടെ നേതൃത്വത്തില്‍ Short Filim നിര്‍മിക്കുന്നു ...'തുമ്പികളുടെ കൊട്ടാരം '...സര്‍ഗാത്മകതയുടെ നിറകുടമാണ് കുട്ടി .ആശയങ്ങളുടെ അക്ഷയഖനികളാണ് അവര്‍ ...ഭാവനയുടെ ചിറകിലേറി പറക്കാന്‍ കൊതിക്കുന്ന ഈ 'തുമ്പി'കളിലെ സര്‍ഗാത്മകത കണ്ടെത്തുന്ന അധ്യാ പകന്‍ ..... ചിത്രീകരണം ആരംഭിച്ചു

Saturday, October 20, 2012

നിങ്ങള്‍ക്കൊരു റോക്കറ്റു് നിര്‍മ്മിക്കാമോ

സ്കൂളുകളില്‍ ദിനാചരണങ്ങളും വാരാഘോഷവും നടക്കാറുണ്ട്.പലതും വഴിപാടുകള്‍. കാളികാവ് സ്കൂള്‍ കാര്യങ്ങളെ സമഗ്രമായി സമീപിക്കുന്നതില്‍ എന്നും മാതൃക കാട്ടിയിട്ടുണ്ട് . ഈ റിപ്പോര്‍ട്ട് വായിക്കൂ,

ബഹിരാകാശ വാരാഘോഷം
വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ബഹിരാകാശ വാരാഘോത്തിന്റെ ഭാഗമായി സ്കൂള്‍ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിന് എല്ലാ വിദ്യാലയങ്ങളിലേക്കുമായി അയച്ച കത്തിനെ അടിസ്ഥാനമാക്കിയാണ് മോഡല്‍ ഗവ. യുപി സ്കൂള്‍ കാളികാവ് വിദ്യാലയത്തിലും ബഹിരാകാശ വിസ്മയത്തെക്കുറിച്ചുള്ള അറിവ് കുട്ടികള്‍ക്ക് സ്വാംശീകരിക്കാന്‍ സാഹായകമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്. 'ബഹിരാകാശം മാനവസുരക്ഷക്ക് ' എന്നാശയം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തന പദ്ധതിയാണ് വിദ്യാലയത്തില്‍ ഒരുക്കിയത്.

വിദ്യാലയ SRG യോഗം ചേര്‍ന്ന് ബഹിരാകാശ വാരാഘോഷം പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തിലൊരുക്കാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും സയന്‍സ് ക്ലബ്ബിനെ ചുമതലപ്പെടുത്തി.ബഹിരാകാശ വാരാഘോഷ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും അവ നടപ്പിലാക്കുന്നതിനുമായി നിര്‍വ്വഹണ കമ്മിറ്റിയെയും തീരുമാനിച്ചു.
 
എന്‍. ബി. സുരേഷ് കുമാര്‍- മുഖ്യ രക്ഷാധികാരി, സി. ഷൗക്കത്തലി -രക്ഷാധികാരി, പ്രീതി. പി കണ്‍വീനര്‍,ജിഷ ജോ. കണ്‍വീനര്‍,രജീഷ്. കെ SRG കണ്‍വീനര്‍,അബ്ദുല്‍ സലാം സ്റ്റാഫ് സെക്രട്ടറി,ബാബു ഫ്രാന്‍സിസ് ഗണിത ക്ലബ്ബ് കണ്‍വീനര്‍,മുരളീകൃഷ്ണന്‍ SS ക്ലബ്ബ് കണ്‍വീനര്‍,
.കെ. ഭാസ്കരന്‍ SSG കണ്‍വീനര്‍,സമീദ് വൈ. പ്രസിഡന്റ് PTA
പ്രവര്‍ത്തന കലണ്ടര്‍
ഒക്ടോബര്‍- 4 ഉദ്ഘാടനം
ഒക്ടോബര്‍-4 പ്ലക്കാര്‍ഡ് നിര്‍മാണം
ഒക്ടോബര്‍-5വിളംബരജാഥ
ഒക്ടോബര്‍-5 ബഹിരാകാശ ശില്പശാല
ഒക്ടോബര്‍-6 ഫീല്‍ഡ് ട്രിപ്പ്
ഒക്ടോബര്‍-8 ആകാശത്തേക്കൊരു കിളിവാതില്‍ - CD പ്രദര്‍ശനം
ഒക്ടോബര്‍-9 റോക്കറ്റ് നിര്‍മ്മാണം,
ഒക്ടോബര്‍-9ചാര്‍ട്ട് മത്സരം - പ്രദര്‍ശനം
ഒക്ടോബര്‍-10 ബഹിരാകാശ ക്വിസ്സ്
ബഹിരാകാശ വാരാഘോഷം
ഉദ്ഘാടനം - 04-10-12
ബഹിരാകാശവാരാഘോഷത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. ബഹിരാകാശത്തിന്റെ വിസ്മയങ്ങള്‍, അറിവുകള്‍ ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനും ഈ വാരാഘോഷത്തിലൂടെ സാധ്യമാകട്ടെയെന്ന് പ്രസിഡന്റ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍.ബി.സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് സി. ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു.
പ്ലക്കാര്‍ഡ് നിര്‍മാണം 04/10/12
ബഹിരാകാശ വിശേഷങ്ങള്‍, സന്ദേശങ്ങള്‍ പങ്കുവെക്കു ന്നതിനു സഹായകമായ തരത്തില്‍ പ്ലക്കാര്‍ഡുകള്‍ നിര്‍മിക്കുന്നതിനു ക്ലാസടിസ്ഥാനത്തില്‍ മത്സരം ഉണ്ടായിരുന്നു.മത്സരത്തില്‍ എല്‍.പി,യു.പി വിഭാഗങ്ങളില്‍ നിന്നായി 350തില്‍ പരം കുട്ടികള്‍ പങ്കാളികളായി
വിളംബരജാഥ 05/10/12
വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളെയും അണിനിരത്തി വിളംബരജാഥ സംഘടിപ്പിച്ചു. വിളംബരജാഥയില്‍ കുട്ടികള്‍ തയ്യാറാക്കിയ ബഹിരാകാശ നേട്ടങ്ങളും വിശേഷങ്ങളും അറിയിക്കുന്ന പ്ലക്കാര്‍ഡുകളും ഉണ്ടായിരുന്നു.വിദ്യാലയത്തില്‍ നിന്ന് തുടങ്ങിയ റാലി ബി.പി.ഒ ആന്‍ഡ്രൂസ് മാത്യു ഫ്ലാഗ് ഓഫ് ചെയ്തു.
ബഹിരാകാശ ലോകം. ശില്പശാല...05/10/12
സൗരയൂഥത്തെ കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ പങ്കുവെക്കുന്നതിനായാണ് ബഹിരാകാശവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് സഹായകമായ തരത്തില്‍ ഒരു ശില്പശാല ഒരുക്കിയത്. ഗ്രഹങ്ങളും, നക്ഷത്രങ്ങളും തുടങ്ങിയ നിരവധി കാര്യങ്ങള്‍ കുട്ടികളുമായി പങ്കുവെക്കാന്‍ അധ്യാപകനും നക്ഷത്രനിരീക്ഷികനുമായി ശ്രീ. ബെന്നി പുല്ലങ്കോടിന് സാധിച്ചു. വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച ശില്പശാല ഹെഡ്മാസ്റ്റര്‍ എന്‍.ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 80 കുട്ടികള്‍ പങ്കെടുത്തു.വൈകീട്ട് ടെലിസ്കോപ്പിലൂടെ ചന്ദ്രനെയും, നക്ഷത്രങ്ങളെയും നിരീക്ഷിക്കുന്നതിന് സഹായകമായ തരത്തിലുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. വളരെയധികം വിസ്മയത്തോടെയാണ് കുട്ടികള്‍ ഓരോ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായത്.
പ്ലാനറ്റോറിയം - ഫീല്‍ഡ് ട്രിപ്പ്... 06/10/12
ആകാശ വിസ്മയങ്ങളുടെ കൂടുതല്‍ അറിവുകള്‍ തേടിയാണ് സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 50ല്‍ പരം കുട്ടികളും, അധ്യാപകരും കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് ഒരു ദിവസത്തെ സന്ദര്‍ശത്തിനായി പോയത്. ജോതിശാസ്ത്രത്തിലെ പുത്തന്‍ അറിവുകളും ചന്ദ്ര ഗ്രഹണം, സൂര്യഗ്രഹണം, സൗരയൂഥത്തിലെ ഗ്രഹങ്ങളെയും, നക്ഷത്രങ്ങളെയുമൊക്കെ കുറിച്ചുള്ള അറിവുകളും, ബഹിരാകാശ ദൗത്യങ്ങള്‍ കൂടുതല്‍ അറിയുന്നതിനും ഈ ഫീല്‍ഡ്ട്രിപ്പ് ഏറെ സഹായകമായി...
ആകാശത്തേക്കൊരു കിളിവാതില്‍ ….....
CD പ്രദര്‍ശനം 
ആകാശകാഴ്ചകളും അവിടുത്തെ വിസ്മയങ്ങളും പ്ലാനറ്റോറിയത്തില്‍ നിന്നും ഏതാനും ചില കുട്ടികള്‍ക്ക് മാത്രമെ മനസ്സിലാക്കാനായൊള്ളു. വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇതിനൊര വസരമൊരുക്കുന്നതിന് വേണ്ടിയാണ് 'ബഹിരാകാശ ലോകം' CD പ്രദര്‍ശനം ഒരുക്കിയത്. 3 മുതല്‍ 7 വരെ ക്ലാസുകളിലെ അറനൂരില്‍ പരം കുട്ടികള്‍ക്ക് CD പ്രദര്‍ശനം വീക്ഷിക്കുന്നതിന് അവസരം ഒരുക്കി.
ചാര്‍ട്ട് നിര്‍മ്മാണ മത്സരം. 09/10/12
ബഹിരാകാശവാര്‍ത്തകളും, ചിത്രങ്ങളും, വിശേഷങ്ങളും, ശേഖരിക്കുന്നതിനും അവ ക്ലാസടിസ്ഥാനത്തില്‍ ചുമര്‍ പത്രങ്ങളുമായി തയ്യാറാക്കുന്നതിനുമുള്ള അവസരമാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഓരോ ഗ്രൂപ്പും ഒരുക്കിയ ചാര്‍ട്ടുകള്‍ എല്ലാവര്‍ക്കും വീക്ഷിക്കുന്നതിനും വിവരശേഖരത്തിനുമായി ചാര്‍ട്ടുകളുടെ പ്രദര്‍ശനവും ഒരുക്കി...
ബഹിരാകാശ ക്വിസ് 10/10/12
ബഹിരാകാശ വാരാഘോഷവുമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് നേടാനായ അറിവുകള്‍ പരിശോധിക്കുന്നതിനും പുതിയ ധാരണകള്‍ കൈവരിക്കുന്നതിനും സഹായകമായ തരത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ക്ലാസടിസ്ഥാനത്തില്‍ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് മത്സരങ്ങള്‍ മത്സരങ്ങള്‍ ഒരുക്കുകയും ചെയ്തു. ഓരോ ക്ലാസില്‍ നിന്നും 4 കുട്ടികള്‍ വീതമാണ് സ്കൂള്‍ തല മത്സരത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയത്. 25 ചോദ്യങ്ങളാണ് സ്കൂള്‍ തല മത്സരത്തിലുണ്ടായിരുന്നത്
റോക്കറ്റ് നിര്‍മ്മാണം 09/10/12
നിങ്ങള്‍ക്കൊരു റോക്കറ്റു് നിര്‍മ്മിക്കാമോ? ഇങ്ങനെയൊരു മത്സരത്തില്‍ കുട്ടികള്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. എങ്ങനെയാണ് റോക്കറ്റ് നിര്‍മിക്കുക. പ്ലാനറ്റോറിയത്തിലെ റോക്കറ്റ് കുട്ടികള്‍ക്ക് ഏറെ കൗതുകം പകര്‍ന്നതാണ്. അത്തരെമൊരു ധാരണയിലാണ് കുട്ടികള്‍ റോക്കറ്റ് നിര്‍മാണ മത്സരത്തില്‍ പങ്കെടുത്തത്. ഏവര്‍ക്കും കൗതുകമുണ്ടാക്കുന്ന തരത്തില്‍ 5C ക്ലാസിലെ റെന്ന ഹാരിസാണ് മികച്ച റോക്കറ്റ് മാതൃക ഒരുക്കിയത്

Thursday, October 18, 2012

മദ്യം വിദ്യാലയം കേരളം

  • കൊട്ടാരക്കര: മദ്യപിച്ച് ബഹളമുണ്ടാക്കിയ അച്ഛനെ ഭയന്ന് രാത്രി വീട് വിട്ടിറങ്ങിയ ദളിത് പെണ്‍കുട്ടിയെ മദ്യപിച്ച സംഘം ക്രൂരമായി പീഡിപ്പിച്ചു. അവശയായ പെണ്‍കുട്ടി വെള്ളം ചോദിച്ചപ്പോള്‍ മദ്യം നല്‍കി സമീപത്തെ വീട്ടിലുപേക്ഷിച്ചു.  പ്ലസ് ടു വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്
  .ഇങ്ങനെ ഒരു പെണ്‍കുട്ടി പാതിരാത്രിക്ക്‌ വീട് വിട്ടിറങ്ങണമെങ്കില്‍ എത്രമാത്രം മനോവിഷമം അനുഭവിച്ചിരിക്കണം .മദ്യം പിതാവിന്റെ തലയില്‍ നിന്നും കട്ടൊഴിഞ്ഞു വരുന്ന സമയം മറ്റൊരു ദാരുണ അനുഭവം..ക്ലാസില്‍ ഇരിക്കുന്ന കുട്ടികള്‍ പലരും ഉള്ളില്‍ വേദന കൊണ്ട് നടക്കുന്നുണ്ടാകും. വ്യക്തിപരമായ ഇടപെടലിനേക്കാള്‍ സാമൂഹികമായ ഇടപെടല്‍ ആവശ്യം.സ്കൂളുകള്‍ക്ക് ചിലത് ചെയ്യാന്‍ കഴിയും .

  • മദ്യത്തിനെതിരേ വിദ്യാര്‍ഥികളെ അണിനിരത്തി ബഹു‍ജന കാംമ്പെയിന്‍ നടത്തുന്ന പുറത്തൂര്‍ ജി യു പി എസിനെ അഭിനന്ദിക്കാം.
  •  ഈ ചിത്രങ്ങള്‍ നോക്കൂ. നാടിന്റെ അജണ്ടയില്‍ ഈ വിഷയം കൊണ്ടുവരിക മാത്രമല്ല കുറെ കുഞ്ഞുങ്ങളുടെ മനോഭാവത്തെ മാറ്റാനും ഇതു വഴിയൊരുക്കും. വിദ്യാലയം ഗാന്ധിയെ സമൂചിതമായി അനുസ്മരിച്ചു. ഒക്ടോബര്‍ രണ്ടിന് .
  • സ്കൂള്‍ പറയുന്നു-വിദ്യാര്തികള്‍ക്ക് ചരിത്രം പഠിക്കുക മാത്രമല്ല ചരിത്രം രചിക്കാനും കഴിയണം
  • പുറത്തൂരില്‍ കുഞ്ഞുങ്ങള്‍ക്ക്‌ ലഹരി വുക്ത സമൂഹത്തില്‍ ജീവിക്കാന്‍ മോഹമുണ്ട്.
  •  ഒരു വര്‍ഷത്തെ കാംപൈന്‍ തുടങ്ങി.പഞ്ചായത്തും എം എല്‍ എ യും എല്ലാവരും ഒപ്പം.നാട് കൂടെ
ചില വാര്‍ത്തകള്‍ കൂടി വായിക്കുക. അപ്പോള്‍  ഈ പ്രവര്‍ത്തനത്തിന്റെ പ്രസക്തി തിരിച്ചറിയും.
  • തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ഉപഭോക്താക്കള്‍ക്ക് മദ്യവില്‍പ്പന നടത്തിയ സംഭവത്തില്‍ ബിവറേജസ് കോര്‍പ്പറേന്റെ ചില്ലറ വില്‍പ്പനശാലകളിലെ ആറുപേരെ സസ്‌പെന്‍ഡ് ചെയ്തു.
  • തിരുവനന്തപുരം: അരിയാണോ മദ്യമാണോ വേണ്ടത്. ചോദ്യം മലയാളിയോടാണെങ്കില്‍ ഉത്തരം മദ്യം എന്നായിരിക്കും. വെറുതേ പറയുന്നതല്ല. ശാസ്ത്രസാഹിത്യപരിഷത് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരം ലഭിച്ചത്. മലയാളികള്‍ മദ്യത്തിനായി ചെലവാക്കുന്നത് അരി വാങ്ങുന്നതിന്റെ മൂന്നിരട്ടി പണമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളുടെ മദ്യപാനാസക്തി വര്‍ധിക്കുന്നുവെന്നും ശരാശരി പന്ത്രണ്ടര വയസില്‍ മലയാളി കുടി തുടങ്ങുന്നുവെന്നും സര്‍വേയില്‍ കംണ്ടെത്തി. ശാസ്ര്ത സാഹിത്യ പരിഷത്ത് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടത്തിയ ശാസ്ര്തീയ പഠനത്തിലാണ് അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്.പ്രതിവര്‍ഷം മൂവായിരം കോടി രൂപയാണ് മലയാളികള്‍ അരി വാങ്ങാന്‍ ചെലവാക്കുന്നത്. അരി കേരളീയരുടെ മുഖ്യ ഭക്ഷണമായതിനാലാണ് ഇത്രയും ഉയര്‍ന്ന തുക ഇതിനായി ചെലവാക്കേണ്ടിവരുന്നത്. ഇതേസമയം മദ്യത്തിനായി മലയാളികള്‍ ഒരു വര്‍ഷം ചെലവാക്കുന്നത് 15000 കോടി രൂപയാണ്. സംസ്ഥാനത്തെ 48 ശതമാനം പുരുഷന്‍മാരും മദ്യം ഉപയോഗിക്കുന്നവരാണ്. ഒന്നേകാല്‍ കോടിയിലേറെ പുരുഷന്‍മാര്‍ മദ്യം ഉപയോഗിക്കുന്നവരാണെന്നാണ് ഇതിനര്‍ത്ഥം. കേരളത്തിലെ സ്ര്തീകളില്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ മദ്യപിക്കുന്നവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പത്തു ലക്ഷത്തോളം വരും.

ഇടുക്കി ഡയറ്റ് മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പബ്ളിക്  ഇന്‍ഫര്‍മേഷന്‍ വകുപ്പുമായി ചേര്‍ന്നു നടത്തിയ പാവനാടകം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളില്‍ അരങ്ങേറിയപ്പോള്‍.
പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങള്‍ക്കു സാമൂഹിക വിഷയങ്ങളും അജണ്ട ആക്കാം .

Sunday, October 14, 2012

സ്വകാര്യ സ്കൂളുകള്‍ മെച്ചമല്ല -അന്താരാഷ്ട്ര പഠനം

- ഈ വാര്‍ത്ത ഇന്നലെ മനോരമയില്‍ വന്നത്
കേരള സിലബസിനെക്കാള്‍ കേമമാണോ സി ബി എസ ഇ സിലബസ്?
ഈ ചോദ്യം കുറെ പേര്‍ ഉന്നയിക്കുന്നു. പല വാദങ്ങള്‍. പൊതു സൂഹത്തിന്റെര്‍ ആശയ തലം രൂപപ്പെടുത്തുന്നത് വസ്തുതകളുടെ  അടിസ്ഥാനത്തില്‍  ആകണം .പലപ്പോഴും അങ്ങനെ അല്ല സംഭവിക്കുന്നത്‌.
നാട്ടിലെ മാന്യന്മാര്‍ എന്ന് അറിയപ്പെടുന്ന വിഭാഗം എന്ത് ചെയ്യുന്നു എന്ന് നോക്കി സാധാരണക്കാരും അങ്ങനെ ചെയ്യുന്നു
രാഷ്ട്രീയ നേതാക്കള്‍ , ഉയര്‍ന്ന ഉദ്യോഗസ്ഥര്‍  .സാമ്പത്തികമായി ഉയര്ന്നനിലയില്‍ ഉള്ളവര്‍ ഒക്കെ ചെയ്യുന്നതിനെ മാതൃകയാക്കാന്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ അറിയാതെ മനസ് ശ്രമിക്കും. 
ഈ വര്ഷം ഒരു മന്ത്രി പറഞ്ഞു എല്ലാ സ്കൂളുകളും സി ബി എസ ഇ സ്കൂളുകള്‍ പോലെ ആകണം എന്ന് .ഇത് നല്‍കുന്ന സൂചന വ്യക്തം.  സി ബി എസ ഇ സ്കൂളുകള്‍ക്ക് വേണ്ടി മൂലധനം ഒഴുക്കാന്‍/ വാദിക്കാന്‍ പ്രമുഖ മത സമുദായങ്ങളും ഉണ്ട്. വികാരിമാരും കന്യാസ്ത്രീകളും അധ്യാപകരും എല്ലാം പറയുന്നു അതാണ്‌ നല്ലത്..അതാണ്‌ നല്ലത് എന്ന് . കനത്ത ഫീസ് വാങ്ങുന്ന ഇത്തരം സ്കൂളുകള്‍ക്ക് ദൈവങ്ങളുടെ നാമം. നമ്മുടെ കേരളത്തില്‍ തുഞ്ഞ്ച്ചത്തെഴുത്തച്ചന്‍  സ്മാരക ഇംഗ്ലീഷ മീഡിയം സ്കൂള്‍ ഉണ്ട്. നാളെ മലയാളം സ്മാരക ഇംഗ്ലീഷ് മീഡിയവും വന്നു കൂടായ്കയില്ല .!? ചില ധാരണകള്‍ എല്ലാവരും വച്ച് പുലര്‍ത്തുന്നു .അതിന്റെ അടിസ്ഥാനം ഒന്ന് പരിശോധിക്കാം .
സി ബി എസ് ഇ -കേരള സിലബസുകള്‍ തമ്മില്‍ ഒരു താരതമ്യം നടത്തുന്നത് നന്നായിരിക്കും.  
സി ബി എസ് ഇ എന്നാല്‍ ....
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍   ആണ്.അതായത് സെക്കണ്ടറി തലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനം ആണിത്.തിനാല്‍ സെക്കന്‍സ്ടരി സിലബസ് മാത്രമേ താരതമ്യം ചെയ്യേണ്ടതുള്ളൂ .
സി ബി എസ് ഇ ലക്ഷ്യങ്ങള്‍
  1. പത്ത്, പതിനൊന്നു ക്ലാസുകളിലെ പൊതു പരീക്ഷ നടത്തുക.അതിനാവശ്യമായ നിബന്ധനകള്‍ രൂപീകരിക്കുക
  2. ഇന്ത്യ ഒട്ടാകെ സ്ഥലം മാറ്റം ലഭിക്കാവുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക.
  3. പരീക്ഷ നടത്തി സര്ടിഫിക്കെറ്റ് നല്‍കുക
  4. പരീക്ഷയ്ക്കായി സ്ഥാപനങ്ങളെ അഫിലിയേറ്റ് ചെയ്യുക
 കേരളത്തിലെ പരീക്ഷാ ഭവന്‍ ചെയ്യുന്ന ജോലികള്‍ക്ക് തുല്യം. സിലബസ് രൂപീകരിക്കാന്‍ ഇവര്‍ക്ക് ചുമതല ഇല്ല.  എന്നാല്‍ സ്കൂളുകള്‍ക്ക് അഫിലിയേഷന്‍ കൊടുക്കും.
സി ബി എസ് ഇ പറയുന്നത് പ്രവൃത്തിയില്‍ കാണിക്കാറില്ല
ശിശു സൌഹൃദപരമായ വിദ്യാഭ്യാസം പറയും. എന്‍ സി ഇ ആര്‍ ടി മുന്നോട്ടു വെക്കുന്ന സമീപനം പറയും. കണ്‍സ്ട്രക്ടിവിസം പഠനത്തിനു  സ്വീകരിക്കണം എന്ന് നിര്‍ദേശിക്കും.    രണ്ടാം ക്ലാസ് വരെ സ്കൂള്‍ബാഗും ഗൃഹ പാഠവും പാടില്ലെന്ന്  നിബന്ധന വെക്കും .ഇതിനൊക്കെ ഒരു വിലയും നല്‍കില്ല. ( സി ബി എസ് ഇ യുടെ വെബ് സൈറ്റ് സന്ദര്‍ശിച്ചു അവരുടെ വീമ്പു പറയല്‍ ബോധ്യപ്പെടാവുന്നതാണ്.)
കേരളത്തില്‍ ഇപ്പോള്‍ പിന്തുടരുന്ന സാമൂഹിക ജ്ഞാന നിര്‍മിതി വാദത്തില്‍ അധിഷ്ടിതമായ സമീപനം ആണ് സി ബി എസ് ഇ യും മുന്നോട്ടു വെക്കുന്നത് എന്ന് അവരുടെ ബുള്ളട്ടിനിലെ ഉള്ളടക്കം സൂചിപ്പിക്കുന്നു.പക്ഷെ അവരുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളില്‍ ചെന്നാല്‍ ഈ സമീപനം ചുക്കാന്നോ ചുണ്ണാമ്പാണോ   എന്ന് അവിടുത്തെ അധ്യാപകര്‍ക്ക് അറിയില്ല 
ഇന്ത്യയില്‍ ഉള്ള സെക്കണ്ടറി സ്കൂളുകളുടെ 6.69 % മാത്രമാണ് സി ബി എസ് ഇ സ്കൂളുകള്‍ . ( അവലമ്പം- MHRD വാര്‍ഷിക  റിപ്പോര്‍ട്ട് 2009 -2010 ) അതായത് ഇന്ത്യയില്‍ സി ബി എസ് ഇ അല്ല മുഖ്യം .
ഇനി സിലബസ് ഒന്ന് താരതമ്യം ചെയ്യാം .
സിലബസ് -ഗണിതം
കേരള സിലബസിലും സി ബി എസ് ഇ സിലബസിലും ഉള്ളടക്കം സമാനം.(എട്ടു ഒമ്പത് പത്ത് ക്ലാസുകളില്‍ )
ശാസ്ത്രം സി ബി എസ് ഇ ഉള്ളടക്കം കുറവ് 
കേട്ടാല്‍ വിശ്വസിക്കില്ലാ .
  • കേരളത്തിലെ കുട്ടികള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നത് അവിടെ പത്തില്‍ 
ഉദാഹരണം ഫിസിക്സ് -
ഫോക്കസ് ദൂരവും വക്രതാ ആരാവും തമ്മിലുള്ള ബന്ധം.
ഗോളീയ ദര്പണങ്ങളും  അതിന്റെ അനുബന്ധ പദങ്ങളും 
മിത്യാപ്രതിബിംബവും അതിന്റെ യഥാര്‍ത്ഥ പ്രതിബിംബവും
ഫ്ലക്സ് രേഖകള്‍ 
  • കേരളത്തിലെ കുട്ടികള്‍ ഒമ്പതില്‍  പഠിക്കുന്നത് അവിടെ പത്തില്‍ 
ഉദാഹരണം 
  • പ്രകാശത്തിന്റെ അപവര്‍ത്തനം
  • അപവര്തന നിയമങ്ങള്‍
  • വിവിധ തരാം ലെന്‍സുകള്‍ 
  • ഹ്രസ്വ ദൃഷ്ടി, ദീര്‍ഘ ദൃഷ്ടി 
  • വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റുമുള്ള കാന്തിക മണ്ഡലം  
  • ചാലകത്തില്‍ നിന്നുള്ള ദൂരവും കാന്തിക മണ്ഡലത്തിന്റെ വ്യതിയാനവും 
  • വൈദ്യുത കാന്തവും ഉപയോഗവും 
  • കറന്റ്;
  • അമീട്ടര്‍ , വോള്‍ട്മീട്ടര്‍ 
  • ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ 
ഇങ്ങനെ ധാരാളം ആശയങ്ങള്‍ ..
  • കേരളത്തിലെ കുട്ടികള്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന പല കാര്യങ്ങളും സി ബി എസ് ഇ യില്‍ ഇല്ല 
ഉദാഹരണം.
 പ്രകാശത്തിന്റെ പൂര്‍ണ ആന്തര പ്രകീര്‍ണനവും പ്രകീര്‍ണനവും
അതാര്യ വസ്തുക്കളുടെ നിറവും സുതാര്യ വസ്തുക്കളുടെ നിറവും 
പ്രാഥമിക വര്‍ണങ്ങളും ദ്വിതീയ വര്‍ണങ്ങളും
പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യവും വിസരണവും തമ്മിലുള്ള ബന്ധം
ഇലെക്ട്രോ  മാഗ്നെടിക് സ്പെക്ട്രം
ദ്രാവക മര്‍ദവും ആഴവും തമ്മിലുള്ള ബന്ധം
 സിങ്കിള്‍ ടച് രീതിയില്‍ കാന്തവത്കരണം
ആറ്റോമിക കാന്തങ്ങള്‍
കാന്തികപ്രേരണം 
ഭൂമിയുടെ കാന്തികത
വൈദ്യുത വിശ്ലേഷണം വൈദ്യുതിലേപനം ( ഇത് പോലെ വൈദ്യുതി കാന്തികതയുമായി ബന്ധപ്പെട്ടു  കേരള സിലബസില്‍ ഉള്ള 34 ആശയങ്ങള്‍  സി ബി എസ് ഇ കുട്ടികള്‍ പഠിക്കുന്നില്ല )  
ആകാശ ക്കാഴ്ച ,പ്രപഞ്ചം ഇവയുമായി ബന്ധപെട്ട ഭൂമിയുടെ പരിക്രമണം സൂര്യന്റെ ഘടന, ഗാലക്സികള്‍ , പ്രപഞ്ചോല്പത്തി, തുടങ്ങിയ 11  പ്രധാന  കാര്യങ്ങള്‍ സി ബി എസ് ഇ യില്‍ ഇല്ല.
അതായത് കേരളത്തിലെ കുട്ടികള്‍ ഫിസിക്സില്‍ പഠിക്കുന്ന 84 ആശയങ്ങള്‍ സി ബി എസ് ഇ യില്‍  ഉള്‍പ്പെടുത്തിയിട്ടില്ല . ഇവിടെ എട്ടിലും ഒമ്പതിലും പഠിക്കുന്നത് ആണ് അവിടെ പത്തില്‍ .ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാര്യങ്ങള്‍ മൂന്നാം ക്ലാസില്‍ ഉല്‍പ്പെടുത്തിയിട്ടു അതാണ്‌ നല്ലത് എന്ന് പറയും പോലെ .
അല്ലെങ്കില്‍ കേരള സിലബസ് ഉള്ളടക്കം കൂടുതല്‍ ഉള്ളതാണെന്ന് .ഉള്ളടക്ക കൂടുതല്‍ നിലവാരം ആണോ ?അതും ചര്‍ച്ച ചെയ്യണം .സി ബി എസ് ഇ യില്‍ കൂടുതല്‍ എന്തോ ഉണ്ടെന്നു അല്ലെ പറയുന്നത് അതൊന്നു തൊട്ടു കാണിക്കുമോ ?
  • രസതന്ത്രത്ത്തിലേക്ക് കടന്നാലോ രസതന്ത്ര പഠനത്തില്‍ പ്രധാനപ്പെട്ടത് എന്ന് കരുതപ്പെടുന്ന ഉഭയദിശാ പ്രവര്‍ത്തനങ്ങള്‍ രാസഗതികള്‍ , രസതന്ത്രം നിത്യ ജീവിതത്തില്‍ തുടങ്ങിയവ സി ബി എസ് ഇ സിലബസില്‍ ഇല്ല.
  • ജീവ ശാസ്ത്രം -സി ബി എസ് ഇ സില്‍ബസിനെക്കാള്‍ കേരള സിലബസില്‍  കൂടുതലായി ഉള്ളത് ഇവ 
കൃഷി ശാസ്ത്രം -ജീവാണു വളം, ടിഷ്യൂ കള്‍ച്ചര്‍ 
പരിസ്ഥിതിശാസ്ത്രം- ജീവ ബന്ധങ്ങള്‍ ,  
സൈറ്റോളജി - കോശംഗങ്ങള്‍   , കോശ വിഭജനം 
അനാട്ടമി, ഫിസിയോളജി - അസ്ഥിയും പേശിയും
ജനിതക ശാസ്ത്രം -ജനിതക ശാസ്ത്ര ചരിത്രം.ഡി എന്‍ എയുടെ ഘടന , ജീന്‍ ,ജനിതക സാങ്കേതിക വിദ്യ 
ജീവ പരിണാമം -ജീവോത്പത്തി, പരിണാമത്തിന്റെ തെളിവുകള്‍, പരിണാമ സിദ്ധാന്തങ്ങള്‍, മനുഷ്യപരിണാമം ആധുനിക വീക്ഷണം 
ആരോഗ്യ ശാസ്ത്രം -രോഗ നിര്നയോപാധികള്‍ , രക്ത ഗ്രൂപ്പുകള്‍ ,രക്ത നിവേശനം   

(പ്രത്യേകം ശ്രദ്ധിക്കുക പ്രപഞ്ചോല്പത്തി ജെവോല്പത്തി ഇവയൊക്കെ ആഴത്തില്‍ തൊടാതെ ഉള്ള സിലബസുകള്‍ മത മൌലിക വാദികള്‍ക്ക് സുഖിക്കും.മതങ്ങള്‍ സി ബി എസ് ഇ യെ വാഴ്ത്താന്‍ ഒരു കാരണം ഇതാണോ ? )

ഇവ കൂടി വായിക്കുക .

1ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -6 (CBSE ,IBO. etc-2 )..

2.

ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -5 (CBSE -1 )

3

ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -4 (ഫിന്‍ ലാന്റ് മാതൃക )

4

അനംഗീകൃത വിദ്യാലയങ്ങള്‍ -പഠന റിപ്പോര്‍ടിലൂടെ

5