ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, October 29, 2010

നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തത്?

ജനാധിപത്യ പ്രക്രിയയില്‍ നാം ആരുടെ പക്ഷം നില്‍ക്കണം.
സ്വന്തം മതം,ജാതി ഇവയാണോ പരിഗണന ?
അതോ മാനവികതയോ?
ജാതി മത ചിന്തകള്‍ക്കപ്പുറം ദുരിതം അനുഭവിക്കുന്നവരുടെ വേദനയ്ക്ക് വോട്ട് ചെയ്യാന്‍ ഇളം തലമുറ തയ്യാറായി.കാഞ്ഞിരപ്പോയില്‍ യു പി സ്കൂളിലെ കുട്ടികള്‍ എന്‍ഡോ സള്‍ഫാന് എതിരെ വോട്ട് ചെയ്തു. സ്കൂളിലെ മൊത്തം വോട്ടും അനീതിക്കെതിരായി പോള്‍ ചെയ്യപ്പെട്ടു.
ഇതിനായി പ്രത്യേക ബൂത്ത്‌ ഒരുക്കിയിരുന്നു..
എന്‍ഡോ സള്‍ഫാന്‍ വിതച്ച കെടുതികളുടെ സാക്ഷികളാണ് ഈ സ്കൂളിലെ കുട്ടികള്‍.
കാസര്‍ഗോഡ്ജില്ലയില്‍ എന്നല്ല ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിവാദ വിഷയത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പം എന്ന ചോദ്യം ഈ കുട്ടികള്‍ ഉന്നയിക്കുന്നു.
കാലത്തിന്റെ ഇത്തരം ചോദ്യം തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്ത അവസരത്തില്‍..

കാഞ്ഞരപ്പോയില്‍ സ്കൂളിനെ ഇതിനു മുമ്പും ഈ ബ്ലോഗ്‌ ആദരിച്ചതാണ് .
ചൂണ്ടു വിരലിന്‍ നൂറാം ലക്കം- കാഞ്ഞിരപ്പോയില്‍ വിശേഷങ്ങള്‍ക്ക്

ആരാണ് പ്രഥമ അദ്ധ്യാപകന്‍?
കൊടക്കാട് നാരായണന്‍ മാഷ്‌.
ഓരോ വര്‍ഷവും ഓരോ സ്കൂളിലേക്ക് .അവിടുത്തെ സമൂഹം മുഴുവന്‍ പിന്നെ സ്ക്കൂള്‍ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യുകയായി. ബാര, മുഴക്കോം,കൂട്ടക്കാനി സ്കൂളുകള്‍ ശ്രദ്ധിക്കപ്പെടുന്നത് മാഷ്‌ അവിടെ ചരിത്രം തിരുത്തി എഴുതിയത് കൊണ്ടാണ്.
ഈ വര്ഷം കാഞ്ഞിരപ്പോയില്‍ സ്കൂളില്‍ അവധിക്കാലത്താണ്‌ ചാര്‍ജ് എടുത്തത്.
ഉടന്‍ കുട്ടികളുടെ അവധിക്കാല കൂട്ടം സ്കൂളില്‍ .
ഇരുപതു കുട്ടികള്‍ വീതമുള്ള ക്ലസ്ടര്‍ വീടുകളിലേക്ക് മാഷ്‌ യാത്ര നടത്തി.എല്ലാ വീടുകളും കയറി ഇറങ്ങി.എല്ലാ രക്ഷിതാക്കളെയും കണ്ടു.സൌഹ്രദം സ്ഥാപിച്ചു.നല്ല സ്കൂളില്‍ നിന്നും കിട്ടേണ്ടതെല്ലാം വാഗ്ദാനം ചെയ്തു.
നാട്ടില്‍ ഇളക്കം. സ്കൂള്‍ നാട്ടുകാരുടെതായി.രണ്ട് ഡിവിഷന്‍ കൂടി.
ജനപക്ഷത്ത് നിന്നു കൊണ്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ .
കുട്ടികള്‍ വലിയ കാര്യങ്ങളില്‍ ഇടപെട്ടു പഠിക്കുന്നു. അസാധ്യമെന്നു തോന്നുന്നതെല്ലാം ഇവടെ സാധ്യം.
കൂട്ടക്കാനി സ്കൂളില്‍ നാരായണന്‍ മാഷ്‌ എച് എം ആയിരുന്നപ്പോള്‍ ഞാനും ആനന്ദന്‍ മാഷും അവിടെ പോയി സംഘാടന മികവു കണ്ടതാണ്. കേരളത്തില്‍ മികവു സെമിനാര്‍ നടത്താന്‍ ആദ്യ ചിന്ത ഉണ്ടാവുന്നത് കൂട്ടക്കാനി കൂട്ടായ്മയുടെ അനുഭവത്തില്‍ നിന്നുമാണ് .
പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ മുന്നില്‍ വഴി തെളിയിച്ചു കൊടക്കാട് നാരായണന്‍ മാഷ്‌


Thursday, October 28, 2010

രതീഷ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ അത് സ്കൂള്‍ കാണുന്നു. ..
ഒരു കുട്ടി ചിത്രങ്ങള്‍ വരയ്ക്കുന്നു എന്നത് വലിയ സംഗതിയാണോ. പലര്‍ക്കും അത് ഒരു കൌതുകം മാത്രം. ആലങ്കോട് യു പി സ്കൂളിനു(മലപ്പുറം ) അത് അഭിമാനമാണ്. അവര്‍ ആ ചിത്രങ്ങള്‍ ലോകത്തിനു കാഴ്ചയാക്കി.
രതീഷയുടെ ചിത്രങ്ങള്‍ക്കായി ഒരു ബ്ലോഗ്‌ തുടങ്ങി. ചിത്രപുസ്തകം.നല്ല സംരംഭം .
കുട്ടികളെ പൊന്നു പോലെ കരുതുന്ന അധ്യാപകര്‍ ഉള്ള സ്കൂളുകള്‍ ഇതു മാതൃകയാക്കും .
കുട്ടികളുടെ കഥ, കവിത, ചിത്രങ്ങള്‍ മറ്റെഴുത്തുകള്‍ ഇവയൊക്കെ ബ്ലോഗില്‍ വരും.
കുട്ടികള്‍ക്കായി ബ്ലോഗ്‌ ആരംഭിക്കും.


ചിത്ര പുസ്തകം ഒരുക്കിയ സ്കൂളിനും രതീഷയ്ക്കും എന്റെ സ്നേഹം .
http://chithrapusthakam.blogspot.com/

Wednesday, October 27, 2010

ഇന്‍ ലാന്റ് മാസികകള്‍ വൈകണമോ

എല്ലാ സ്കൂളില്‍ നിന്നും ഇന്‍ലാന്റ് മാസികകള്‍. ഈ ലക്ഷ്യം പോലും ഇല്ലാത്ത വിദ്യാലയങ്ങള്‍ ഇനിയും നാട്ടില്‍ ഉണ്ടാവുക അതിശയകരം തന്നെ.
കുട്ടികള്‍ ഇംഗ്ലീഷ്,മലയാളം,ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒട്ടേറെ രചനകള്‍ നിര്‍വഹിക്കുമ്പോള്‍ അതൊന്നു പോലിപ്പിചെടുക്കാന്‍ എന്താ ഇത്ര പ്രയാസം?
 • ഓരോ കുട്ടിയ്ക്കും ഇന്ലന്റ്റ് മാസിക അത് സംഭവിച്ചു കഴിഞ്ഞു പല സ്കൂളുകളിലും.(ചിത്രം-ഒന്ന്.)
 • അങ്ങനെ ഉള്ളവയില്‍ നിന്നും ക്ലാസ് മാസിക
 • ക്ലാസ് മാസികകളില്‍ നിന്നുംഅച്ചടിച്ച സ്കൂള്‍ മാസിക.
 • എല്ലാ മാസവും പ്രകാശനം.
ക്ലാസ് പഠന പ്രക്രിയയുടെ ഭാഗമാകണം. അതിന്റെ ഉല്‍പ്പന്നം ആയിരിക്കണം വിഭവങ്ങളായി വരേണ്ടത്.
കുട്ടി ഇത് വരെ തയ്യാറാക്കിയ രചനകള്‍ മതി.അത് വിവരണം ആകാം കഥ ആകാം, കവിതയാകാം, ..ഇവ എല്ലാം കൂടി ഒരുക്കി എടുത്താല്‍ ധാരാളം ആയി.
കഴിഞ്ഞ ആഗസ്റ്റ്‌ മാസം തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്കൂളുകളും സ്കൂള്‍ ഇന്ലന്റ്റ് മാസിക പ്രസിദ്ധീകരിച്ചു. (ചിത്രം-രണ്ടു)
ഞാന്‍ കണ്ണൂരില്‍ ചെന്നപ്പോള്‍ ഇംഗ്ലീഷ് ഇന്‍ ലാന്റ് മാസികകള്‍ ഉണ്ടായി വരുന്നു.
നവംബര്‍ ഒന്നിന് ഒരു കൂട്ടായ തുടക്കം സാധ്യമോ.
ഇത്തവണ സ്കൂള്‍ ഗ്രാന്റില്‍ നിന്നും സാമ്പത്തിക സഹായവും ഉണ്ടല്ലോ

Tuesday, October 26, 2010

ഒരു കുട്ടിയും പിന്നിലാവരുത്.

ഒരു കുട്ടി പോലും പിന്നിലാവരുത് എന്നു ചൂണ്ടു വിരല്‍ ആഗ്രഹിക്കുന്നു.
അതിനാല്‍ നിരന്തര വിലയിരുത്തല്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. ക്ലാസില്‍ കുട്ടിയുടെ പഠന നേട്ടം ലക്ഷ്യമാക്കുന്ന പ്രതിബദ്ധതയുള്ള അധ്യാപകരോടോപ്പമാണ് ചൂണ്ടു വിരല്‍
ഇതു വരെ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഒന്ന് കൂടി പരിഗണിക്കാന്‍ ഇതാ ....
നിങ്ങളുടെ ക്ലസ്സില്‍ ഓമന ത്തിങ്കള്‍കിടാവുകള്‍ ഇല്ലേ അവര്‍ക്കായി വീണ്ടും കടന്നു പോവുക..
(പഴയ പോസ്റ്റുകള്‍ വഴികാട്ടും തീയതി സഹിതം അന്വേഷകര്‍ക്ക്.. )

 1. മാറ്റം പ്രകടം-നാലിലാം കണ്ടം8/ 8/2010
 2. തങ്കയം സ്കൂളിലെ നിരന്തര വിലയിരുത്തല്‍-14/8/2010
 3. നിരന്തര വിലയിരുത്തല്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ വളര്‍ത്തിയെടുത്ത സൂചകങ്ങള്‍-17/9/2010
 4. ഓരോ കുട്ടിയും മികവിലേക്ക്-21/9/2010
 5. പരസ്പരം താങ്ങും തണലുമാകുന്ന വിലയിരുത്തല്‍-22/9/2010
 6. ഇതു തന്നെയാണ് പഠനം ഇതു തന്നെയാണ് വിലയിരുത്തല്‍-22/9/2010
 7. പോര്‍ട്ട്‌ ഫോളിയോ സങ്കല്പമല്ല യാഥാര്‍ - 24/9/2010
 8. ഫീഡ് ബാക്ക്-4/10/2010
 9. ഫീഡ് ബാക്ക് എന്ത് എങ്ങനെ-5/10/2010
 10. ഫീഡ് ബാക്ക് ഉദാഹരണം
 11. ഫീഡ് ബാക്ക് ഉദാഹരണം പഠന മുന്നേറ്റം-6/10/2010
 12. വിലയിരുത്തലില്‍ കുട്ടികളുടെ മനസ്സിന്റെ പങ്കാളിത്തം-7/10/2010
 13. ഗണിതവും ഗ്രൂപ്പ് പങ്കിടലും-24/10/2010
 14. പായസം വെച്ചാല്‍ കണക്കു പഠിക്കുമോ-25/10/൨൦൧൦
---------------------------------------------------------------------

ഇന്നത്തെ ചിത്രം
ഈ വാഴയില്‍ എത്ര കായ്കള്‍? ഊഹം ശരിയാണോ..?
നാലിലാംകണ്ടം സ്കൂള്‍ (കൃഷിയും ഗണിത പഠനവും )

Monday, October 25, 2010

പായസം വെച്ചാല്‍ കണക്കു പഠിക്കുമോ..?

പായസം സ്കൂളില്‍ കണക്കു പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നതെങ്ങനെ?

അനുഭവം ഇങ്ങനെ
ഘട്ടം ഒന്ന്.
സ്കൂളില്‍ ട്രെയിനര്‍ ചെല്ലുന്നു.ക്ലാസ് വിരുന്നു കാരന് സ്വാഗതം അരുളുന്നു.
 • വിരുന്നു വന്നതല്ലേ എന്താണ് കൊടുക്കുക..?
 • പല പ്രതികരണങ്ങള്‍...
 • വീട്ടില്‍ വന്നാല്‍ എങ്ങനെ എന്തൊക്കെ കൊടുക്കും?
 • നീണ്ട ലിസ്റ്റ് .
 • ഇഷ്ട വിഭവം...?
 • പായസത്തില്‍ കൊതിക്കൂട്ടങ്ങള്‍ കുടുങ്ങി.
ഘട്ടം രണ്ട്.
പായസം ഉണ്ടാക്കാന്‍ തീരുമാനം.
 • എന്തെല്ലാം വേണം.ഓരോരുത്തരും കുറിക്കുന്നു. ഗ്രൂപ്പില്‍ പങ്കിടല്‍
 • പൊതു ചര്‍ച്ച
 • എത്രവീതം വേണം
 • പല അളവ് -സംശയം.
ഘട്ടം മൂന്ന്.
സംശയം തീര്‍ക്കാന്‍ പ്രവര്ത്തനാസൂത്രണം
 • പായസം ഉണ്ടാക്കാന്‍ അറിയുന്ന ആളുമായി അഭിമുഖം.
 • ചേരുവ ,അളവ്.വില..രീതി..ഇവ സംബന്ധിച്ച വിവര ശേഖരണം. ഗ്രൂപ്പില്‍
ഘട്ടം നാല്
 • എത്ര പേര്‍ക്കാണ് പായസം എത്ര കിലോ/ലിറ്റര്‍.സാധനങ്ങള്‍ ?
 • എത്ര രൂപ വേണം?
 • ഗ്രൂപ്പില്‍ കണ്ടെത്തല്‍
 • അളവിന്റെ രൂപമാറ്റം.വിലയുമായി പൊരുത്തപെടുത്തല്‍.ഗ്രൂപ്പില്‍
 • പൊതു ധാരണ.
ഘട്ടം അഞ്ച്
 • സാധനം വാങ്ങല്‍
 • അളക്കല്‍
 • മുതിരന്നവരുടെ സഹായത്തോടെ പായസം വെക്കല്‍
 • വിളമ്പല്‍......
 • ഈ സംരഭം നല്ലത്. കുട്ടികളെ ശരിക്കും അനുഭവത്തില്‍ കൂടി കടത്തി വിട്ടു.(പറഞ്ഞു പറ്റിച്ചില്ല.)
 • ആധികാരികമായ അനുഭവം എന്നു പറയാം.നിത്യ ജീവിത പ്രശ്ന സന്ദര്‍ഭത്തില്‍ ഗണിതം ഉപയോഗിക്കാന്‍ കഴിവ് നേടല്‍..
 • ശക്തമായ ആവശ്യബോധം
ഇതോക്കെ ഉണ്ടെങ്കിലും പായസത്തിന്‍ മധുരം നുണഞ്ഞ പോലെ ഓരോ കുട്ടിയും ഗണിതമധുരം അകത്താക്കിയോ എന്ന് ഒരു സംശയം ഞാന്‍ ഉന്നയിച്ചു.

അപ്പോഴാണ്‌ ഗണിത ശേഷികള്‍ ഓരോരുത്തര്‍ക്കും കിട്ടത്തക്ക വിധമായിരുന്നില്ല ഗ്രൂപ്പ് പ്രക്രിയ എന്ന് മനസ്സിലായത്‌.
ടീച്ചറുടെ നിര്‍ദേശങ്ങളും മുറുക്കം ഉള്ളതായില്ല

എന്താണ് ഇങ്ങനെ സംഭവിക്കുന്നത്‌..?
ഒന്ന്) നേടേണ്ട ശേഷികള്‍ എല്ലാവര്ക്കും കിട്ടണം എന്ന വാശി ഇല്ല.
രണ്ടു ) പ്രക്രിയാ ഗര്‍ത്തം -ചില നിര്‍ണായക ഘട്ടങ്ങള്‍ വിട്ടു പോകല്‍., ഓരോ ഘട്ടവും കുട്ടി കടന്നു പോകത്തക്ക വിധം പ്രക്രിയ സൂക്ഷ്മമായി ആലോചിക്കുന്നില്ല
മൂന്നു) ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യൂ എന്ന് പറഞ്ഞാല്‍ കാര്യം നടക്കുമെന്ന പ്രക്രിയാപരമായ അന്ധവിശ്വാസം.
നാല്) മിടുക്കരുടെ വിളിച്ചു പറയല്‍ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന സമീപനം
അഞ്ചു) സഹവര്ത്തിത പഠനം സംബന്ധിച്ച ഉള്‍ക്കാഴ്ചക്കുറവു
സിദ്ധാന്തം പറഞ്ഞിട്ട് കാര്യമില്ല.ഈ സന്ദര്‍ഭത്തില്‍ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്.

 • പായസത്തിലെ ഇനങ്ങള്‍ ഗ്രൂപ്പില്‍ കണ്ടെത്ത്യാലും മതി.
 • പക്ഷെ ഓരോ ഇനത്തിന്റെയും അളവ് സംബന്ധിച്ച ധാരണ ഓരോരുത്തരിലും വികസികണം( ഗ്രാം/ കി ഗ്രാം/ ലിറ്റര്‍...)..അത് വ്യക്തിഗതമായി ചെയ്തു ഗ്രൂപ്പില്‍ പങ്കിടണം.അപ്പോഴും പലഊഹങ്ങള്‍/ധാരണകള്‍.അത് രേഖപ്പെടുത്തണം.(ശരി അല്ല.റേഞ്ച് രേഖപ്പെടുത്തിയാല്‍ മതി )
 • ശരി അറിയാനാണ് അഭി മുഖം.അളവിന്റെ ആശയം എല്ലാവര്ക്കും കിട്ട്യോ അതാണ്‌ അപ്പോള്‍വിലയിരുത്തേണ്ടത്.മുകളില്‍ സൂചിപ്പിച് സംഭവത്തില്‍ ആ ഊന്നല്‍ ഇല്ല.
 • അളവും ആളും തമ്മിലുള്ള ബന്ധം.(മുപ്പതു പേര്‍ക്ക് എത്രകിലോ....)അത് കൃത്യതപ്പെടുത്തല്‍നടക്കണം.
 • അളവും വിലയും തമ്മിലുള്ള ബന്ധം. (ഓരോരുത്തരും കണ്ടെത്തി ഗ്രൂപ്പില്‍ പങ്കു വെക്കണം.(ഒരുകിലോ ഇത്ര രൂപ എങ്കില്‍.പതിനഞ്ചു കിലോയ്ക്./ഇരുനൂറു ഗ്രാമിന്..) അപ്പോള്‍ ഇടപെടണം .പൊതുചര്‍ച്ച നടത്തണം .ഗുണനവും ഹരിക്കലും ...അതും ഗണിത ശേഷിയാണ്.(അക്കാര്യം മറന്നു .മുകളിലെപായസകണക്കില്‍ .പ്രക്രിയ സൂക്ഷ്മമായി ആലോചിക്കുന്നില്ല.)
 • ആകെ എത്ര രൂപ എന്ന സങ്കലനം-ഇതും ഓരോരുത്തര്‍ക്ക് കിട്ടേണ്ട കഴിവ് തന്നെ.
 • വ്യക്തി ഗതമായി ചെയ്ത ശേഷം ഗ്രൂപ്പില്‍ പങ്കിടുന്നതിന് ഒരു ക്രമം ഉണ്ടാകണം.അത്‌ നിര്‍ദേശിക്കണം.അതൊന്നു മില്ലാതെ ഇങ്ങനെ കുട്ടികളെ കുഴയ്ക്കരുത്‌.

പായസം വെച്ചാല്‍ കണക്കു പഠിക്കുമോ? .പഠിക്കും .
ചൊവ്വേ നേരെ പ്രക്രിയ കൂടി പാലിച്ചാല്‍..

---------------------------------------------------------------------------------------------------------------------
മറ്റൊരാള്‍ പറഞ്ഞു ഞാന്‍ മലയാളത്തില്‍ നന്നായി വിലയിരുത്തല്‍ പ്രയോജനപ്പെടുത്തി.നാടകം ഉഗ്രന്‍..
മുപ്പത്താറില്‍ പന്ത്രണ്ടു പേര്‍ നന്നായി ചെയ്തില്ല എന്ന് അന്വേഷിച്ചപ്പോള്‍ പറഞ്ഞു.എന്താ കാരണം.ഗ്രൂപ്പ് പ്രക്രിയ ശരിയായില്ല
അത് ഇനി പാടില്ല.എല്ലാവര്ക്കും ഉയരാന്‍ കഴിയുന്ന ഇടം .അതാണ്‌ ഗ്രൂപ്പ് വര്‍ക്ക്.അതിനു കഴിയുന്നില്ലെങ്കില്‍ അത് വെറും കൂട്ടം മാത്രം..
--------------------------------------------------------------------------
ചൂണ്ടു വിരല്‍ നൂറാം ലക്കത്തിലേക്ക്..അടുക്കുന്നു ..
എന്താ നിര്‍ദേശം?
ഒരു വിലയിരുത്തല്‍ കുറിപ്പാകാം.
നിറുത്തണോ തുടരണോ
tpkala@gmail.com

ഗണിതവും ഗ്രൂപ്പ് പങ്കിടലും


ഒരു ക്ലാസില്‍ നിന്നും കിട്ടിയത്.കുട്ടിയുടെ കഴിവിനെ പ്രതി നിധീകരിക്കുന്ന ഉത്പന്ന സമാഹാരമായ പോര്‍ട്ട്‌ ഫോളിയോ ഫയലില്‍ ടീച്ചര്‍ സൂക്ഷിച്ചത്
 • ഗണിതത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം എങ്ങനെ എന്ന് പരിശോധിച്ചതിന്റെ തെളിവ്.
 • ഓരോ ഘട്ടത്തിലും കുട്ടിക്ക് കിട്ടിയ ശേഷികള്‍ വ്യക്തം

 • ഫീഡ് ബാക്ക് ലഭിച്ചു എന്ന് ക്ലാസ്ചര്‍ച്ചയില്‍നിന്നുംമനസ്സിലാക്കിയത് നോക്കിയാല്‍ കണ്ടെത്താം.
കൃത്യമായ രീതിയല്‍ ഗ്രൂപ്പ് വര്‍ക്ക് നടക്കുകയും (അതിനു നിര്‍ദേശങ്ങള്‍ വ്യക്തമായി നല്‍കണം.ആദ്യം പങ്കിടെണ്ടത്..പിന്നെ എന്നിങ്ങനെ..)പൊതു പങ്കിടല്‍ യുക്തിപൂര്‍വ്വം സാധൂകരിക്കാനും വിശകലനം ചെയ്യാനും അവസരം ഒരുക്കുന്നതും സൂചനകളും ഉറക്കെ ചിന്തിക്കലും കൊണ്ട് വഴി തുറന്നു കൊടുക്കുന്നതും ആണെങ്കില്‍ അതാണ്‌ ഗണിത പഠനത്തെ എല്ലാവരുടെതുംആക്കുക.
മുകളില്‍ നല്‍കിയ ഉദാഹരണം ഒറ്റ നോട്ടത്തില്‍ തൃപ്തികരം എങ്കിലും ചില പ്രശ്നങ്ങള്‍ ഇല്ലേ?
അതൊന്നു വിശകലനം ചെയ്താലോ..
അതിനു ക്ലാസില്‍ എന്താണ് നടന്നതെന്ന് അറിയണം ഒരു കുട്ടിയുടെ പ്രക്രിയ കൂടി വേണം.
ഇവിടെ ടീച്ചര്‍ ഉദ്ദേശിച്ചത് ഗുണന ക്രിയ ഉപയോഗിച്ചു പ്രശ്നം നിര്‍ദ്ധാരണം ചെയ്യാനാണ്.
എന്നാല്‍ കുട്ടികള്‍ വ്യക്തിഗത പ്രവര്‍ത്തനത്തിലോ ഗ്രൂപ്പ് പ്രവര്‍ത്തനത്തിലോ നിലയില്‍ എത്തിയില്ല. ആവര്‍ത്തന സങ്കലന രീതിയി ഉത്തരം കണ്ടെത്തി.
കുട്ടികള്‍ക്ക് അപ്പോള്‍ ഉപയോഗിക്കാവുന്ന എളുപ്പ മാര്‍ഗം.

നിങ്ങളായിരുന്നു ടീച്ചര്‍ എങ്കില്‍ ഗ്രൂപ്പ് വര്‍ക്ക് നടക്കുമ്പോള്‍ എന്ത് ചെയ്യുമായിരുന്നു?
ആദ്യത്തെ കുട്ടി (മീര ) ജമന്തിയാണ് വാങ്ങിയത്. എത്ര രൂപ ആയിക്കാണും.? എല്ലാവരും അത് പങ്കു വെക്കണം.എങ്ങനെ ആ ഉത്തരത്തില്‍ എത്തി എന്നും.(ചെയ്ത രീതി)
ഈ ഒരു കാര്യം പങ്കു വെക്കുമ്പോള്‍ ടീച്ചര്‍ ചുറ്റി നടക്കുന്നുണ്ടാവും വ്യത്യസ്ത രീതികള്‍ മനസ്സിലാക്കാന്‍.പ്രതീക്ഷിത ചിന്ത കുട്ടികളെ അനുഗ്രഹിചിട്ടില്ലെങ്കിലോ..?
നിങ്ങള്‍ ഗ്രൂപ്പില്‍ പങ്കു വെച്ചതല്ലാതെ മറ്റു രീതികള്‍ ഉണ്ടോ എന്ന് കൂടി ആലോചിക്കൂ.(ഈ നിര്‍ദേശം ഇപ്പോഴും പ്രസക്തമാണ് )
ഇങ്ങനെ രസീനയുടെ കാര്യത്തില്‍ എത്തുമ്പോള്‍ ചിന്തയുടെ ഗതി മാറ്റാന്‍ ഇടപെടാം.
ഒരേ സംഖ്യ/വസ്തു കൂട്ടി കൂട്ടി അല്ലാതെ എളുപ്പ വഴിയുണ്ടോ എന്നൊരു ചോദ്യം ..റസീന അഞ്ച് ചെടിയാണ് വാങ്ങിയതെങ്കില്‍ എത്ര കിട്ടുമെന്ന് എളുപ്പം പറയാമോ..ചിന്തയില്‍ ഇടപെടല്‍..
ഗ്രൂപ്പില്‍ ആലോചിച്ചു പുതിയ രീതികള്‍ കൂടി ഉപയോഗിക്കൂ..സാധ്യത തുറക്കല്‍..

ഫീഡ് ബാക്ക് അനുയോജ്യമായ സമയം കൊടുക്കാന്‍ കണക്കു മാഷ്‌ മറന്നു പോകുന്നോ?

പൊതു ചര്‍ച്ച /ക്ലാസ് പങ്കിടല്‍ ഉചിതമായ രീതിയില്‍ ക്രമത്തില്‍ നടന്നില്ല എന്നല്ലേ കുട്ടികളുടെ കുറിപ്പുകള്‍ സൂചിപ്പിക്കുന്നത്.?
അത് എങ്ങനെ ആയിരിക്കണം എന്ന് നിങ്ങളുടെ സഹാധ്യാപകരുമായി ആലോചിക്കൂ..
ചൂണ്ടു വിരലില്‍ നിങ്ങളുടെ അത്തരം അനുഭവങ്ങള്‍ക്ക് ഇടം ഉണ്ടാവും
--------------------------------------------------------------------------------------
നാളെ :-
പായസം വെച്ചാല്‍ കണക്കു പഠിക്കുമോ.
---------------------------------------------------------------------------------------
ചൂണ്ടു വിരല്‍ നൂറാം ലക്കത്തോട് അടുക്കുന്നു.
നിറുത്തണോ തുടരണോ
അഭിപ്രായങ്ങള്‍ ആവാം
tpkala@gmail.com

Sunday, October 24, 2010

വിലയിരുത്തലില്‍ കുട്ടികളുടെ മനസ്സിന്റെ പങ്കാളിത്തം


ക്ലാസില്‍ വിലയിരുത്തല്‍ നടത്താന്‍ അധ്യാപകര്‍ വിവിധങ്ങളായ രീതികള്‍ വികസിപ്പിച്ചു വരികയാണ്.
അതില്‍ ചിലത് അനുകരണീയം.ചിലതാകട്ടെ ഇനിയും തെളിയാനുള്ള പുറപ്പാടിലാണ്.
കുട്ടികളുടെ പങ്കാളിത്തത്തോടെ സൂചകങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

 • അത് അവരോടു ഇങ്ങനെയല്ലേഎന്ന് ചോദിച്ചു കൊണ്ട് അധ്യാപകര്‍ ഏകപക്ഷീയമായി ദാനംചെയ്യുന്ന സൂചകങ്ങള്‍ ആയിക്കൂടാ.
 • ഞാനാണ് കുട്ടിയെങ്കില്‍ എനിക്ക് അതിലെ ഓരോ വാക്കും ഉദ്ദേശിക്കുന്ന അര്‍ഥം മനസ്സിലാകുമോ? ആരുടെ ഭാഷയാണ്‌ സൂചകങ്ങള്‍ക്കുള്ളത് ?
 • ഏതു സന്ദര്‍ഭത്തിനും യോജിക്കുന്നവയാണോ അതോ നിര്‍ദിഷ്ട സന്ദര്‍ഭത്തിന്റെ മനസ്സറിഞ്ഞ, പൊരുള്‍ തെളിഞ്ഞ സൂചകങ്ങളോ ?
നോക്കൂ ഈ ഉദാഹരണങ്ങള്‍..
ആത്മാംശം ഉണ്ടോ എന്ന് മൂന്നിലെയോ നാലിലെയോ കുട്ടികളോട് ചോദിച്ചാല്‍ എന്താ പറയുക..അനുയോജ്യമായ ഭാഷാ പ്രയോഗവും അമൂര്‍ത്തം തന്നെ.എന്റെ വിവരണത്തിന് നല്ല തുടക്കവും ഒടുക്കവും, വ്യത്യസ്ത വാക്യമാതൃകകള്‍, വൈവിധ്യമാര്‍ന്ന പദങ്ങള്‍ എന്നിവയൊക്കെ അധ്യാപകന്റെ ചിന്തയില്‍ തെളിച്ചമുള്ളതും(?) എന്നാല്‍ കുട്ടിക്ക് മങ്ങിയതുമായ സൂചകങ്ങളാണ്. അതുപോലെ ഒന്നിലധികം സവിശേഷതകള്‍ ഒരേ സൂചകവാക്യത്തില്‍ ഉള്‍പെടുത്തുക വഴി ഇതു കൂടുതല്‍ സന്കീര്‍ണവുമായി.

 • കുട്ടികളുടെ പക്ഷത്ത് നിന്ന് ചിന്തിക്കണം.
 • അവര്‍ക്ക് അത് നന്നായി മനസ്സിലായില്ലെങ്കിലോ എന്ന് ആലോചിക്കണം.
 • അവരുടെ ചിന്തയില്‍ നിന്നും സൂചകങ്ങള്‍ ഉദിച്ചുയരണം.
മറ്റൊരു ഉദാഹരണം ഇതാ
ആശ്രമം എല്‍.പി.എസ്.പെരുമ്പാവൂര്‍
മൂന്നാം ക്ലാസ്സുകാര്‍ സ്വയം/പരസ്പരം വിലയിരുത്തി നാടകം മെച്ചപ്പെടുത്തുകയാണ്.
സംഭാഷണത്തിന്റെ സൂചകങ്ങള്‍ ക്ലാസ്സില്‍ ഉണ്ടാക്കി

സൂചകം ഒന്ന്.
സംഭാഷണങ്ങള്‍ക് തുടര്‍ച്ച ഉണ്ടായിരിക്കണം
(ടീച്ചറും ട്രെയിനറും ചേര്‍ന്ന് പരസ്പരം ബന്ധമില്ലാത്ത കുറെ സംഭാഷണങ്ങള്‍ പറഞ്ഞുകൊണ്ട്) കുട്ടികളോട്ചോദിച്ചു.
ഏതു കാര്യത്തെ കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്.
കൃത്യമായി തന്നെ കുട്ടികള്‍ പ്രതികരിച്ചു. അതിനു സാറു പഞ്ഞത് ഒരു കാര്യം. ടീച്ചര്‍ പറഞ്ഞത് വേറെ കാര്യം. പിന്നെ ഞങ്ങള്‍ക്ക് എങ്ങനെ മനസ്സിലാകും.
അതിനു ശേഷം സംഭാഷണത്തിന് ഉണ്ടായിരികേണ്ട സവിശേഷത എന്തായിരിക്കണം എന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ പറഞ്ഞു. അത് ഒരാള്‍ പറയുന്നതിന്റെ മറുപടി ആയിരിക്കണം മറ്റേ ആള്‍ പറയേണ്ടത്. )
ഇതു ഒരു രീതിയാണ്.ഇതുപോലെ കുട്ടികള്‍ക്ക് മനസ്സിലാകും വിധം അവരുടെ മനസ്സില്‍ വേര് പിടിക്കുന്ന സൂചകങ്ങളില്‍ മാത്രമേ സ്വയം വിലയിരുത്തല്‍ സാധ്യമാകൂ

------------------------------------------------------------------------
ചില സൂചകങ്ങള്‍ പുറമ്പോക്കില്‍ മുളച്ച പോലെയാണ്. ആര്‍ക്കും മേയാം.
കൃത്യത ഇല്ല.മെച്ചപ്പെടാന്‍ അവസരവും ഇല്ല. അതൊക്കെ പൊളിക്കാനും കഴിയണം.
--------------------------------------------------------------------------
ചൂണ്ടു വിരല്‍ നൂറാം ലക്കത്തിലേക്ക്..അടുക്കുന്നു ..
എന്താ നിര്‍ദേശം?
ഒരു വിലയിരുത്തല്‍ കുറിപ്പാകാം.
നിറുത്തണോ തുടരണോ
tpkala@gmail.com

Saturday, October 23, 2010

തെറ്റിയോടിയ സെക്കന്റ് സൂചി


ഞാന്‍ പഠിപ്പിന്റെ ഒന്നാം തരത്തിലേക്ക് വളര്‍ന്നു. മുട്ടോളമെത്തുന്ന കുപ്പായമിട്ട് പള്ളിക്കൂടത്തിലേക്ക് കന്നി ദിവസം അപ്പൂ പ്പനോടോത്ത് യാത്ര. ടീച്ചറാണ് രസം കണ്ടു പിടിച്ചത്. എനിക്ക് ട്രൌസര്‍ ഇല്ലായിരുന്നു.

അപ്പൂപ്പനും അമ്മാവനും എന്റെ പ്രിയപ്പെട്ട ഹോബികള്‍ കണ്ടു പിടിച്ചു. പൂമുഖത്തെ മരത്തൂണില്‍ എന്നെ കെട്ടിയിട്ടു. കണ്ണില്‍ കാ‍ന്താരി പുരട്ടി. ചൂരലോടിഞ്ഞപ്പോള്‍ ചൂലായി ആയുധം. ഇതു നിരന്തരം തുടര്‍ന്നു.
ചന്തിയിലെ ചൂരല്‍ പാടില്‍ ചോര പൊടിഞ്ഞു. ഒരു ദിവസം പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മ അരുതെന്ന് വിലക്കി. എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാകില്ല എന്ന് തന്നെ ആയിരുന്നു എന്റെ ഭാവം.

കാര്യദര്ശിയായി എന്നെ തെരഞ്ഞെടുത്ത ദിവസം കൂട്ടുകാര്‍ എന്നെ തോളിലേറ്റി ആഹ്ലാദാരവത്തോടെ വീട്ടിലേക്കു കൊണ്ടുപോയി . വീട്ടു മുറ്റത്തെ കാഴ്ച കണ്ടു ചങ്ക് പൊട്ടി.ആശുപത്രിയില്‍ നിന്നു ആംബുലന്‍സില്‍ പായയില്‍ പൊതിഞ്ഞു കൊണ്ട് വന്ന അമ്മയുടെ ശവം. അമ്മയുടെ വയറ്റില്‍ ചത്തു പോയ ഒരു കൊച്ചു കുരുന്നിന്റെ ഭ്രൂനമുണ്ടായിരുന്നു വത്രേ.

ഞാന്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ പത്താം തരക്കാര്‍ക്ക് ട്യൂഷന്‍ കൊടുത്തു. പഠിക്കുമ്പോള്‍ കോടതി കയറി.

കഴിഞ്ഞ ദീപാവലിക്ക് എന്റെ ബെര്‍ത്ത്‌ ഡേ ആയിരുന്നു. അന്ന് ഞാന്‍ പട്ടിണി ആയിരുന്നു. എനിക്ക് വീണു കിട്ടുന്ന ദുഖങ്ങളാണ് എന്റെ വരികള്‍.

ഞാന്‍ എത്രയോ തവണ മരണത്തെ കണ്ടിരിക്കുന്നു.ഞാന്‍ സ്പര്‍ശിച്ചിട്ടുണ്ട് മരണത്തെ.
ദയ ,ക്രോധം, സ്നേഹത്തിന്റെ കണ്ണുനീര്‍ നിറച്ച ഒരു ചില്ല് പാത്രം വീണുടയുന്ന ശബ്ദം എല്ലാമറിയാന്‍ ,സുഹൃത്തേ എന്റെ കവിതകളിലേക്ക്‌ വരിക.

ഗധവും അഗാധവുമായ വഴികളിലൂടെ വന്നെ ഒറ്റയാനായി ഞാന്‍ നിലവിളിക്കുന്നു. രുചി ഭേദമനുസരിച്ച് ഈ ചില്ല് പാത്രത്തില്‍ നിന്നു ഓരോ കവിളെടുക്കുക രക്തം, കണ്ണുനീര്‍, ദ്രവ രൂപമായ അമ്ലം..

എ അയ്യപ്പന്‍റെ ഓര്‍മകളില്‍ നിന്നും
(തെറ്റിയോടുന്ന സെക്കന്റ് സൂചി )Friday, October 22, 2010

സ്റ്റാഫ് റൂം.. ഓഫീസ് റൂം...ബ്ലോഗില്‍ ഇന്നലെ ഒരു സ്റാഫ് റൂം കണ്ടു . വരൂ
ഇനി തൃശൂര്‍ കോടാലി സര്‍ക്കാര്‍ വിദ്യാലയത്തിലെ സ്റ്റാഫ് റൂം കൂടി കാണാം.
പ്രഥമ അധ്യാപകന്റെ റൂം നോക്കൂ..
പൊതു വിദ്യാലയ സങ്കല്‍പം മാറുകയാണ്.( വരുന്ന ആഴ്ചയില്‍ മാറ്റത്തിന്റെ പുതിയ ദൃശ്യങ്ങള്‍ ചൂണ്ടു വിരലില്‍ ഉണ്ടാവും.)
അടുക്കും ചിട്ടയും ആകര്‍ഷകത്വവും

ചില സ്കൂളുകളില്‍ ചെന്നാല്‍ പഴയതും ആവശ്യമില്ലാത്തതുമായ ചോദ്യ കടലാസുകളും ബുക്കുകളും മാസികകളും കലണ്ടറുകളും പിന്നെ പേരില്ലാത്ത നാളില്ലാത്ത കുറെ കടലാസുകളും പൊടി പിടിച്ചു നിറം മങ്ങി സ്റാഫ് റൂമിന് അലങ്കാരമായി അവിടുത്തെ സ്കൂള്‍ ബോധത്തെ വെളിവാക്കി അങ്ങനെ..
ഓക്കെ മാറണം.പല ഇടത്തും ഷെല്‍ഫുകള്‍ ഹാ കഷ്ടം എന്നേ പറയേണ്ടു.

കൊടകര ബി ആര്‍ സി യുടെ ഷെല്‍ഫ് നോക്കൂ.
മനോഹരം. ഇത് പോലെ ഒരു കര്‍ട്ടന്‍ ഇടാന്‍ എന്താ മറ്റുള്ളവര്‍ക്കും പറ്റില്ലേ?
സ്കൂളില്‍ കയറുമ്പോള്‍ തമ്മെ തോന്നണം ഇത് എല്ലാ കാര്യങ്ങളിലും ശ്രദ്ധയുള്ള ഒരു സ്ഥാപനമാണെന്നു.

നിങ്ങളുടെ സ്കൂള്‍ എങ്ങനെ?
സ്വയം വിലയിരുത്താന്‍ കുട്ടികളെ പഠിപ്പിക്കുന്ന നമ്മള്‍ക്കും ആവാം അത്.

Thursday, October 21, 2010

സ്റ്റാഫ് റൂം (റിസോഴ്സ് റൂം! )


ഒരു സ്റ്റാഫ് റൂം ഇതാ.
അക്കാദമിക ചര്‍ച്ചയ്ക്കും യോഗങ്ങള്‍ക്കും പറ്റിയ രീതിയില്‍ രൂപ കല്പന ചെയ്തത്.
നമ്മള്‍ക്ക് സ്റാഫ് റൂം വെറും വര്‍ത്തമാനം പറയാനും ഉച്ചയൂണിനും കുട്ടികളുടെ ബുക്കുകള്‍ വെക്കാനുമുള്ള ഒരു ഇടം മാത്രമാണോ?
അത് ഒരു വിദ്യാലയത്തിന്റെ റിസോഴ്സ് റൂം ആണോ? അങ്ങനെ ആയി മാറണ്ടേ?മാറ്റണം ?
എങ്കില്‍ അത് ആര് തുടങ്ങി വക്കും.?
ഫോട്ടോ- അയിലം സ്കൂള്‍ തിരുവനന്തപുരം.

ക്ലാസ് പോര്‍ട്ട്‌ ഫോളിയോ

തൃക്കണ്ണപുരംവെസ്റ്റ്‌ എല്‍ പി സ്കൂള്‍.
കൂത്ത് പറമ്പ് -കണ്ണൂര്‍,
ശുചിത്വ വിദ്യാലയം .കുടകള്‍ തൂക്കാന്‍ ജനാലയുടെ സഹായം.ശുചിത്വം വിലയിരുത്തല്‍ ചാര്‍ട്ട് ഒന്നിലധികം ക്ലാസുകളില്‍.പഠനത്തിന്റെ ഭാഗം.
ഓരോ ക്ലാസിലും വളരുന്ന പഠനോപകരണം.
ചെന്നപ്പോള്‍ പോര്‍ട്ട്‌ ഫോളിയോ ബാഗ് ഒരുക്കുന്ന ജോലിയിലാണ് അധ്യാപകര്‍.
ഒരു മീറ്റര്‍ നെറ്റ് ടൈപ് തുണി കൊണ്ട് ആറ്‌ ബാഗ് തീരും.അമ്മമാര്‍ തുന്നാന്‍ സഹായിക്കും.
ഇപ്പോള്‍ തന്നെ ഓരോ ക്ലാസിനും പൊതു ബാഗ് ഉണ്ട്.അതിലാണ് ക്ലാസ് ഉല്‍പ്പന്നങ്ങള്‍.
ഒന്നാം ക്ലാസില്‍ മിനി ടീച്ചര്‍. മെഴുകു കൊണ്ടുള്ള ചിത്രങ്ങളും പേപ്പര്‍ കൊളാഷും വര്‍ക്ക് ഷീറ്റും.
ഒരു യൂണിറ്റില്‍ ശരാശരി രണ്ട് വര്‍ക്ക് ഷീറ്റ്.
പ്രാദേശികമായി കിട്ടുന്ന ശംഖു കൊണ്ട്
സംഖ്യാ ബോധം ഉണ്ടാക്കാനുള്ള പഠനോപകരണം.
എന്നെ ആകര്‍ഷിച്ചത് ടീച്ചര്‍ കുട്ടികളുടെ രചനകള്‍ സമാഹരിച്ചുണ്ടാക്കിയ കുട്ടി പുസ്തകങ്ങളാണ്.(അതാണ്‌ ക്ലാസ് പോര്‍ട്ട്‌ ഫോളിയോ )
ഓരോന്നിനും പേരുണ്ട്.
ഹായ് മഴ വന്നു കുട വേണോ, കുഞ്ഞി പ്പൂമ്പാറ്റ നട്ട ചെടിയില്‍..എന്താ കാണുന്നത്.. കിങ്ങിണി പുഴയോരത്തെ അപ്പു ആനയും കുഞ്ഞനാമയും.
.ഓരോ കുട്ടിക്കും പോര്‍ട്ട്‌ ഫോളിയോ പോലെ ക്ലാസിനു പൊതുവായും ആകാം.
ടീച്ചര്‍ക്കും പോര്‍ട്ട്‌ ഫോളിയോ ബാഗോ ഫയലോ വേണം എന്ന് മാത്രം


---------------------------------------------
---------------------------------------------
--------------------------------------------------------------------------------------------
കടല്‍സന്ധ്യയില്‍
http://kadalsandhya.blogspot.com/

സ്കൂള്‍ മ്യൂസിയം, മലയാള മരങ്ങള്‍, തുള്ളി .. ,

Tuesday, October 19, 2010

സ്കൂള്‍ ശുചിത്വ പാഠം.


കണ്ണവം സ്കൂളിലെ ശുചിത്വ പ്രവര്‍ത്തനം പഞ്ചായത്തുകളുടെ സഹകരണത്തോടെ.
നിര്‍മല്‍ പുരസ്കാരം കിട്ടിയ പ്രാദേശിക ഭരണ സംവിധാനങ്ങള്‍ സ്കൂളുകളെ സഹായിക്കാനുണ്ട്.
അത് ശ്രദ്ധേയം.കണ്ണൂര്‍ ജില്ലയില്‍ ഞാന്‍ സഞ്ചരിച്ച എല്ലാ സ്കൂളുകളിലും പഞ്ചായത്തുകള്‍ നല്‍കിയ ബക്കറ്റുകളും മാലിന്യ പെട്ടികളും കാണാന്‍ കഴിഞ്ഞു.
എല്ലാ സ്കൂളുകളും ഇങ്ങനെ മാലിന്യ സംസ്കരണം നടത്തണം.
അതിനു സ്കൂള്‍ ഗ്രാന്റ് ഉപയോഗിക്കാന്‍ അനുവാദവും നല്‍കി.
എങ്കിലും എന്തോ എല്ലാ സ്കൂളുകളിലും ഈ സംവിധാനം ഇല്ല.
ശുചിത്വം ഒരു പാഠം ആക്കാത്ത സ്കൂളുകള്‍ ഒരു ചോദ്യ ചിഹ്നമാണ്.

Monday, October 18, 2010

കണ്ണവം സ്കൂള്‍ തല ഉയര്‍ത്തി നില്‍ക്കും.

കണ്ണവം വനത്തിന്റെ തണലിലാണ് പെരുവ യു പി സ്കൂള്‍
എന്‍പത്തിയഞ്ചു ശതമാനം കുറിച്യര്‍ അധിവസിക്കുന്ന പ്രദേശം.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ മക്കള്‍
തുടക്കത്തില്‍ വലിയ പ്രശ്നമായിരുന്നു.വര്‍ത്തമാനം പറയാന്‍ സങ്കോചം ഉള്ളവര്‍ ഏറെ.
2005 ലെ അവധിക്കാലത്ത്‌ ക്യാമ്പ് നടത്തി. ഒരു പരീക്ഷണം. വന്‍ വിജയം. കുട്ടികളുടെ മനസ്സില്‍ സ്കൂളും മാഷും..കുട്ടികള്‍ക്ക് താല്പര്യം കൂടി.
അവരുടെ സംസ്കാരത്തെ ആണ് ബോധന മാധ്യമം ആക്കിയത്. പാട്ടും കലാപരിപാടിയും നൃത്തവും നിര്‍മാണവും..അഭിനയത്തിന്റെ സാധ്യതയും പ്രയോഗിച്ചു.
ഇപ്പോള്‍ ഈ സ്കൂള്‍ മികച്ച സ്കൂളുകളില്‍ ഒന്നാണ്.
ഞാന്‍ ചെല്ലുമ്പോള്‍ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ കുട്ടികള്‍ പ്ലാസ്മ സ്ക്രീനില്‍ നോക്കി കുറിക്കുന്നു. പൊറ്റെക്കാടിന്റെ ജീവചരിത്രം കമ്പ്യൂട്ടര്‍ ഉപയോഗിച്ചു പഠിക്കുകയാണ്.
ക്ലാസില്‍ വൈറ്റ് ബോര്‍ഡും ബ്ലാക്ക് ബോര്‍ഡും ഉണ്ട്. ഫാനും ലൈറ്റും ടൈല്‍സ് പാകിയ തറയും എല്ലാ സൌകര്യങ്ങളും കാടിന്റെ നാടിന്റെ പുന്നാര മക്കള്‍ക്ക്‌ .
കുട്ടികളുടെ എല്ലാ വിധ ശേഷികളും വികസിപ്പിക്കാന്‍ നിതാന്ത ജാഗ്രത.
ഒന്നര മണിക്കൂര്‍ നടന്നു വരുന്ന കുട്ടികളുണ്ട്. അവര്‍ വന്നാല്‍ മികച്ച പഠനം കിട്ടണം.അതിനാണ് അധ്യാപകര്‍ ശ്രമിക്കുന്നത്.
സ്കൂള്‍ മ്യൂസിയം ഞാന്‍ കണ്ടു. കൂട്ടായ്മയുടെ
അടയാളം
ആര്‍ക്കൊപ്പമാണ് സമൂഹവും അധ്യാപകരും നില്‍ക്കേണ്ടത്?
എന്ന ചോദ്യം ഞാന്‍ വീണ്ടും ചോദിക്കുന്നു. ഇംഗ്ലീഷ് മീഡിയം സമാന്തര ഡിവിഷന്‍ ആരഭിച്ചു അവരെ മാത്രം ശ്രദ്ധിക്കുന്ന, കൂടുതല്‍ പരിഗണന നല്‍കുന്ന , (മലയാളം മീഡിയം പിള്ളേരാ പഠിക്കില്ല എന്ന് കോട്ടയത്തും കണ്ണൂരും തിരുവനന്തപുരത്തും അധ്യാപകര്‍ പറയുന്നത് ഞാന്‍ കേട്ടു ഞെട്ടി) ഇംഗ്ലീഷ് സമാന്തരത്ത്തിനു പ്രത്യേക സൗകര്യം ഒരുക്കുന്ന,സാമ്പത്തികമായ വിവേചനത്തിന്റെ വിത്തുകള്‍ പാകുന്ന ഒട്ടേറെ പൊതു വിദ്യാലയങ്ങള്‍ക്കിടയില്‍ കണ്ണവം സ്കൂള്‍ തല ഉയര്‍ത്തി നില്‍ക്കും.
അവര്‍ കാടിന്റെ മക്കള്‍ക്കൊപ്പം.

Sunday, October 17, 2010

കടലിന്റെ മക്കളും മികവിന്റെ പാതയില്‍

സുമ ടീച്ചറും കുട്ടികളും ആലോചിച്ചു ...''.
ഇന്ത്യ എന്‍റെ രാജ്യം എന്ന പാഠവുമായി ബന്ധപ്പെട്ട് ഈ മരത്തെ എങ്ങനെ പ്രയോജനപ്പെടുത്താം?
ആദ്യം ഇന്ത്യയുടെ പടം മരത്തില്‍ വെക്കാം ''ജനിഷ പറഞ്ഞു ..ശരി ,ഇനിയോ?''ചെറു ശാഖകളെ സംസ്ഥാനങ്ങള്‍ ആക്കാം ''കൃപയുടെ നിര്‍ദേശം .''ഇലകളില്‍ അതതു സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളും ഭാഷകളും ആവാം ''സജിനയുടെ വക! ..
.സംസ്ഥാനങ്ങള്‍ ഏതൊക്കെ?ക്രമീകരണം എങ്ങനെ?വേറെ എന്തൊക്കെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താം?ചര്‍ച്ച സജീവമായി ....

ഓരോ ഗ്രൂപ്പും മുമ്പ് കണ്ടെത്തിയ സംസ്ഥാനങ്ങളുടെ കൂട്ടങ്ങള്‍
(തെക്കന്‍ വടക്കന്‍,വടക്കുകിഴക്കന്‍......)തെരഞ്ഞെടുത്തു .

ചാര്‍ട്ടും ഭൂപടവും നോക്കി തലസ്ഥാനം ,ഭാഷ ഇവയും കണ്ടെത്തി.
കടലാസ് മുറിച്ച് ഇലകളും
വള്ളികളും ഉണ്ടാക്കി ,എഴുത്തും തുടങ്ങി.
''ഇനി ക്രമീകരിക്കാം'' ടീച്ചര്‍ പറഞ്ഞു .സംസ്ഥാനങ്ങള്‍ക്കൊപ്പം
മരത്തിലെ വള്ളികളായി കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യക്ഷപ്പെട്ടു!അങ്ങനെ നാലാംതരത്തിലെ പരിസര പഠനത്തില്‍ എല്ലാവരുടെയും പങ്കാളിത്തത്തോടെ പഠനോപകരണം വളര്‍ന്നു ,പടര്‍ന്നു പന്തലിച്ചു ..ഒപ്പം പുതിയൊരു പേരും ''ഭാരത വൃക്ഷം ''
------------------------------------------
തീരവാണി ബ്ലോഗില്‍ നിന്നും


 • ഗ്രാഫില്‍ രേഖപ്പെടുത്തും പോലെ ഇടതു വശത്തുള്ള സൂചനകള്‍ ..ഏതു വിഷയത്തിനും ഏതു ക്ലാസിലും വഴങ്ങും വളരുന്ന പഠനോപകരണം ദൃശ്യാനുഭവം ശക്തമാക്കുന്നു. പങ്കാളിത്ത പഠനത്തിനു പുതുമാനം നല്‍കുന്നു. കലാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നു...
 • സ്കൂള്‍ ബ്ലോഗുകള്‍ എങ്ങനെ അനുഭവപങ്കുവെക്കലിന്‍ ഉദാഹരണം ആകും എന്നാണു തീരവാണി തെളിയിക്കുന്നത്. പല സ്കൂളുകാരും ക്ലാസിനു അകത്തേക്ക് ബ്ലോഗ്‌ വാര്‍ത്തകള്‍ കൊണ്ടുപോകില്ല. ദിനാച്ചരണങ്ങളും മറ്റുമായി ഒതുങ്ങും.
 • തീരവാണി (ബേക്കല്‍ ഫിഷറീസ് എല്‍ പി എസ്) വഴിമാറി ചിന്തിക്കുന്നോരാണ്.
 • പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ഒപ്പം നില്‍ക്കുന്നൊരാണ് ..കടലിന്റെ മക്കളും മികവിന്റെ പാതയില്‍എന്നാണല്ലോ അവരുടെ മുദ്രാവാക്യം .
 • അത് കൊണ്ടാണല്ലോ ഞാന്‍ ഈസ്കൂളിനെ പത്തനംതിട്ടയിലെ 52 പ്രഥമ അധ്യാപകരെ പരിചയപ്പെടുത്തിയത്. എസ് ആര്‍ ജിയില്‍ ചര്‍ച്ചയ്ക്കു നല്‍കിയത്.
 • ബി ആര്‍ സി ട്രെയിനര്‍ മാര്‍ക്കും ആവേശം .ഇതുപോലെ ആകണം ഞങ്ങള്‍ക്ക് ചുമതലയുള്ള സ്കൂളുകളും എന്നു അവരും ആഗ്രഹിച്ചു പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നു..
 • (പവര്‍ പോയന്റ് പ്രസന്റേഷന്‍ ആവശ്യമുള്ളവര്‍ വിലാസം തന്നാല്‍ അയച്ചു തരാം )
 • ക്ലസ്ടര്‍ ട്രെയിനിങ്ങില്‍ ഇത്തരം അനുഭവങ്ങളാണ് പരസ്പരം ഊര്‍ജം പകരേണ്ടതും .
 • അധ്യാപക സുഹൃത്തുക്കളെ, ടീച്ചിംഗ് മാന്വലിന്റെ പ്രതികരണ പേജു തീരവാണി കുറിക്കുമ്പോലെ( ഇങ്ങനെയുള്ള സര്‍ഗാത്മക ഡയറി പോലെ) ആയാലോ. വരണ്ട എഴുത്ത് എന്തിനാ. ആത്മാംശം തുളുമ്പുന്ന വാക്കുകള്‍ നമ്മള്‍ക്കുണ്ടല്ലോ.

Saturday, October 16, 2010

ആദ്യാക്ഷരം കുറിക്കും കുരുന്നുകള്‍ക്ക്

ഒരു പോലീസ് തേടിയെത്താം..!?


--------------------------------------------------------------------- -------------

കടല്‍സന്ധ്യ
http://kadalsandhya.blogspot.com/
കവ്യാക്ഷരങ്ങള്‍ ...
പുതിയ ബ്ലോഗിലേക്ക്

-സസ്നേഹം
ചൂണ്ടുവിരല്‍ ക്ഷണിക്കുന്നു.

Friday, October 15, 2010

കുഞ്ഞു വായന വിളിക്കുന്നു..


ഇതാ ഒരു ബ്ലോഗ്‌ കൂടി.
കുട്ടികളെ സ്നേഹിക്കുന്ന അവരിലൂടെ ധന്യരാകുന്ന അധ്യാപകര്‍ നിത്യവും സന്ദര്‍ശിക്കേണ്ട ബ്ലോഗ്‌.
കുഞ്ഞു വായന.
എങ്ങനെ പുസ്തകം പരിചയപ്പെടുത്താം, ഏതൊക്കെ പുസ്തകങ്ങള്‍...
കുഞ്ഞുവായന വഴികാട്ടും
കുഞ്ഞു വായനയിലെക്കുള്ള വഴി ചൂണ്ടുവിരലില്‍ (ലിങ്ക് ക്ലിക്ക് ചെയൂ..വലതു വശം-വിദ്യാഭ്യാസ ബ്ലോഗ്‌ ലിസ്റ്റില്‍ ,അല്ലെങ്കില്‍ ഇപ്പോള്‍ ഇവിടെ -) http://kunjuvayana.blogspot.com