ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, October 22, 2013

വിദ്യാലയങ്ങള്‍ ശോഷിക്കുന്ന പ്രവണത എന്നു മുതല്‍?

-->
 ( പാഠ്യപദ്ധതി പരിഷ്കരണം- വാദങ്ങളും വസ്തുതകളും ..2 )
"ഡി പി ഇ പി പരിഷ്കാരം വന്നതിനു ശേഷം കുട്ടികളുടെ എണ്ണം കുറയാന്‍ തുടങ്ങി. പൊതുവിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ച പരിഷ്കാരമായി അത്
 അടുത്ത കാലത്ത് തിരുവനന്തപുരത്ത് നടന്ന വിദ്യാഭ്യാസസെമിനാറില്‍ സംസ്ഥാനത്തെ ഭരണപക്ഷ അധ്യാപകസംഘടനയുടെ നേതാവ് നടത്തിയ പരാമര്‍ശമാണിത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നവര്‍ കണക്കുകള്‍ വെച്ചു പറയുമ്പോള്‍ ആരെന്തിന് അവിശ്വസിക്കണം? അദ്ദേഹം തുടര്‍ന്നു "തൊണ്ണൂറ്റിയാറില്‍ അഞ്ചു ലക്ഷത്തിലധികം കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. രണ്ടായരത്തി പന്ത്രണ്ടിലെത്തിയപ്പോള്‍ അതു മൂന്നു ലക്ഷമായി..”
ഒരു പ്രവണതയെ വിശകലനം ചെയ്യുന്നതിന്റെ സങ്കുചിത രീതിക്ക് നല്ല ഉദാഹരണമാണിത്. എന്തായിരുന്നു ഡി പി ഇ പി വരുന്നതിനു മുമ്പുളള അവസ്ഥ? അതദ്ദേഹം മറച്ചുവെച്ചു. മറയ്ക്കപ്പെടുന്നവയാണ് സത്യങ്ങള്‍ എന്ന് ഇവര്‍ വീണ്ടും വീണ്ടും നമ്മെ ഓര്‍മിപ്പിക്കുകയാണ്.
ഒന്നാം ക്ലാസിലെ കുട്ടികളുടെ പ്രവേശനനിരക്ക് നോക്കാം.( ലക്ഷത്തില്‍)

വര്‍ഷം
കുട്ടികളുടെ എണ്ണം
വര്‍ഷം
കുട്ടികളുടെ എണ്ണം
വര്‍ഷം
കുട്ടികളുടെ എണ്ണം
വര്‍ഷം
കുട്ടികളുടെ എണ്ണം
വര്‍ഷം
കുട്ടികളുടെ എണ്ണം
1956-57
5.5
1980-81
6.34
1991-92
5.76
1997-98
4.75
2007
3.89
1957-58
5.4
1981-82
6.45
1992-93
5.64
1998-99
4.64
2008
3.73
1958-59
6.1
1982-83
6.2
1993-94
5.4
1999-2000
4.43
2009

1959-60
5.8
1983-84
6.02
1994-95
5.28
2000-01
4.5
2010
3.38
1965-66
7.5
1984-85
6.17
1995-96
5.1
2001-02
4.51
2011
3.23
1966-67
7.8
1985-86
6.3
1996-97
5.07
2002-03
4.56
2012
3.02
1967-68
7.8
1986-87
6.1


2003-04
4.39
2013
2.9
1968-69
7.9
1987-88
6.3


2004-05
4.25


1969-70
7.9
1988-89
6


2005-06
4.17


1972-73
6.7
1989-90
5.9


1974-75
6.5
1990-91
6.01എഴുപതുകള്‍ മുതല്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവു വരാന്‍ തുടങ്ങി.പ്രതിവര്‍ഷം പതിനായിരം മുതല്‍ ഉരുപതിനായിരം വരെ കുട്ടികള്‍ വീതമായിരുന്നു കുറഞ്ഞത്. പത്തു വര്‍ഷം കൊണ്ട് ഒന്നൊന്നര ലക്ഷം കുട്ടികള്‍ കുറയുന്നു. ഇരുപതു വര്‍ഷം കൊണ്ട് രണ്ടു ലക്ഷം കുട്ടികളുടെ കുറവ് സംഭവിച്ചു. 85-86 (6.3), 2005-06 (4.17). പ്രതിവര്‍ഷം കുട്ടികള്‍ കുറയുന്ന തോത് സമാനമാണ്. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് കുറഞ്ഞത് ഒരു ലക്ഷം കുട്ടികള്‍.അതായത് പതിനായിരം മുതല്‍ ഉരുപതിനായിരം വരെ എന്ന നിരക്ക് തന്നെ. വസ്തുത ഇതായിരിക്കേ പാഠ്യപദ്ധതി പരിഷ്കരണവുമായി കൂട്ടിക്കെട്ടി ഒരുവിഭാഗം ബോധപൂര്‍വം വിശകലനം നടത്തുന്നത് പൊതുവിദ്യാഭ്യാസത്തെ പിന്നോട്ടടിക്കാനാണ്. തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയായ വിദ്യാഭ്യാസമില്ലാത്തതു കൊണ്ടുകൂടിയാണ്
പത്തു വര്‍ഷം കൂടി കഴിഞ്ഞാലുളള അവസ്ഥ ആലോചിക്കണം. പ്രവേശനനിരക്കിലുണ്ടാകുന്ന ഇത്തരം പ്രവണതകളെ മുന്‍കൂട്ടിക്കണ്ട് മെച്ചപ്പെട്ട വിദ്യാഭ്യാസസംവിധാനം ഒരുക്കാനാണ് ശ്രദ്ധിക്കേണ്ടത്
 •  പഞ്ചായത്തിനെ യൂണിറ്റായി കണ്ട് ആഗോളനിലവാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആലോചിക്കണം. ലോകത്തില്‍ മുന്നിരയിലുളള ഫിന്‍ലാന്റ്, ആസ്ത്രേലിയ, കൊറിയ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളെ പഠനവിധേയമാക്കണം.
 •  ഭൗതികസൗകര്യത്തില്‍‌ വലിയ മുതല്‍ മുടക്കു നടത്തണം.  
 • ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കണം.  
 • മെച്ചപ്പെട്ട പാഠ്യപദ്ധതി നടപ്പിലാക്കണം. ഗവേഷണത്തിന്റെ പിന്‍ബലമില്ലാതെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കരുത്. ഫലം കിട്ടാത്ത പാഠങ്ങള്‍ ഓരോ വര്‍ഷവും നീക്കം ചെയ്യുകയോ മെച്ചപ്പെടുത്തുകയോ വേണം. അക്കാദമിക ഗവേഷക സംഘം തന്നെ പ്രവര്‍ത്തിക്കണം.കൂലി എഴുത്തുകാര്‍ പോര.
 •  അധ്യാപകരുടെ കാര്യശേഷി ഉയര്‍ത്തണം. പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്ററുകള്‍ നിശ്ചയിച്ച് അതനുസരിച്ച് മെച്ചപ്പെടാനുളള അവസരം നല്‍കണം.
 • വിദ്യാഭ്യാസ വകുപ്പിനെ ആകെ പുനക്രമീകരിക്കണം.  
അത്തരം ദീര്‍ഘവീക്ഷണത്തോടെയുളള ആലോചനകള്‍ക്കു പകരം കുമിളപ്പരിഷ്കാരങ്ങളാണ് പലപ്പോഴും നടത്തുന്നത്. പുതിയ പാഠ്യപദ്ധതിയ്കായി തയ്യാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് ഒത്തിരി സ്വപ്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഘടനാപമായ മാറ്റം വരുത്താതെ പാഠപുസ്തകം മാത്രം പരിഷ്കരിച്ചാല്‍ ലക്ഷ്യം നേടാനാകുമോ എന്ന ചോദ്യമാണ് നാം ഉയര്‍ത്തേണ്ടത്?

(പാഠ്യപദ്ധതി പരിഷ്കരണം- വാദങ്ങളും വസ്തുതകളും -1 ന്റെ തുടര്‍ച്ച)

Saturday, October 19, 2013

പാഠ്യപദ്ധതി പരിഷ്കരണം- വാദങ്ങളും വസ്തുതകളും -1


-->
ഒരിക്കല്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി പ്രചരിപ്പിച്ച കാര്യമാണ്
 •  "ആള്‍ പ്രമോഷന്‍ വിദ്യാഭ്യാസ നിലവാരം കുറച്ചു. ഒന്നുമറിയാത്തവരേയും ജയിപ്പിക്കുന്ന ഈ ഏര്‍പ്പാട് വിദ്യാഭ്യാസത്തെ കുളം തോണ്ടും.”
എണ്‍‌പതുകളിലാണ് ആള്‍ പ്രമോഷന്‍ എന്ന പേരിലുളള സംവിധാനം നലിവില്‍ വന്നത്.ഒന്നാം തരത്തില്‍ ആരെയും തോല്പിക്കാന്‍ പാടില്ല, ആറാം തരം വരം തൊണ്ണൂറു ശതമാനം വിജയം. ഏഴാം തരം മുതല്‍ ഓമ്പതാം തരം വരെ എണ്‍‌പതു ശതമാനം വിദ്യാര്‍ഥികളേയും ജയിപ്പിക്കണം. ഇതായിരുന്നു എണ്‍പത്തിയെട്ട് മാര്‍ച്ച് മുപ്പത്തിയൊന്നിന്റെ ഉത്തരവ്. ഇത് ദഹിക്കുന്നവരായിയിരുന്നില്ല നമ്മുടെ അധ്യാപകര്‍. അന്നു മുതല്‍ നിലവാരം പോയേ എന്നുളള നിലവിളിയാരംഭിക്കുകയായി.
 • ഇപ്പോഴും ഒരു വിഭാഗം ഇതേ നിലവിളിയാണ്. കാരണം മാത്രമേ മാറിയിട്ടുളളൂ.
 • പ്രവര്‍ത്തനാധിഷ്ടിത പാഠ്യപദ്ധതി വന്നതു കൊണ്ടു നിലവാരം പോയി. കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയാതെയായി!
 • ഗ്രേഡിംഗ് വന്നതിനാല്‍ നിലവാരം പോയി. മാര്‍ക്കായാരുന്നപ്പോള്‍ നിലവാരം ഉണ്ടായിരുന്നു.!
 • നിരന്തര മൂല്യനിര്‍ണയം വന്നപ്പോള്‍ നിലവാരം പോയി .വാരിക്കോരി കൊടുക്കുകയല്ലേ?!
 • കേട്ടെഴുത്തും പകര്‍ത്തെഴുത്തും യാന്ത്രികമായ കാണാപാഠം പഠനവും ഇല്ലാതാക്കിയപ്പോള്‍ നിലവാരം പോയി!
ഒരു കാലത്ത് നല്ല നിലവാരമുണ്ടായിരുന്ന വിദ്യാഭ്യാസത്തെ ഇവ്വിധമാക്കിയെന്നാണ് ആക്ഷേപം. വിദ്യാഭ്യാസവും വിവരവും തമ്മിലുളള പൊരുത്തക്കേട് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? വസ്തുതകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കുന്നതാകും ഉചിതം.
പത്താം ക്ലാസിലെ റിസല്‍ട്ട് തന്നെ ആധാരമാക്കാം.


വര്‍ഷം
വിജയശതമാനം
വര്‍ഷം
വിജയശതമാനം
വര്‍ഷം
വിജയശതമാനം
1976
34.4
1984
35.7
1992
51.78
1977
47.7
1985
45.5
1993
51.38
1978
43
1986
46.7
1994
49.8
1979
43.6
1987
45.5
1995
50.55
1980
42.6
1988
49.7
1996
48.92
1981
39.5
1989
53.67
1997
50.86
1982
38.3
1990
51.94
1998
52.27
1983
38.6
1991
51.02
1999
52.23


ഈ പട്ടികയില്‍ നിന്നും കാര്യങ്ങള്‍ മനസിലാക്കാം. വളരെ ദയനീയമായിരുന്നു ആള്‍ പ്രമോഷന്‍ സംവിധാനം നടപ്പിലാക്കുന്ന കാലത്ത്നുമുമ്പുളള നിലവാരം. നൂറുപേരു പത്തിലെ പരീക്ഷ എഴുതായില്‍ അറുപതു പേരും തോറ്റു തൊപ്പിപ്പാളയിടും. ആള്‍പ്രമോഷന്‍ ശേഷമോ നില താണുപോയോ? ഇല്ലെന്നു കാണാം. തൊണ്ണൂറ്റി ആറിലാണ് ഡി പി ഇ പി വരുന്നത്. അക്കാലത്തെ പത്താം ക്ലാസ് റിസല്‍ട്ട് നോക്കൂ അതിശോചനീയം, ഏതായാലും അന്നൊക്കെ ഇരുന്നൂറ്റിപ്പത്ത് മാര്‍ക്കായിരുന്ന വിജയിക്കാനുളള രേഖ. ഒരു ക്ലാസില്‍ സെക്കണ്ട ക്ലാസ് മാര്‌ക്കു വാങ്ങുന്നവര്‍ ഒന്നോ രണ്ടോ കാണും. ഫസ്റ്റ് ക്ലാസുകാരാകട്ടെ സ്കൂളില്‍ നാലോ അഞ്ചോ. ബഹുഭൂരിക്ഷവും എഴുതാനും വായിക്കാനുമറിയാതെ തോറ്റുപോയി. അവരയെല്ലാം തോല്പിച്ച് അധ്യാപകരാണ് നിലവാരത്തെക്കുറിച്ച് പ്രസംഗിക്കുന്നത്. പത്തു വര്‍ഷം ക്ലാസിലിരിക്കുന്ന കുട്ടിയെ നല്ല രീതിയില്‍ പഠിപ്പിക്കാനാവാതെ വ്ദ്യാഭ്യാസസമ്പ്രദായം പരാജയപ്പെടുകയായിരുന്നു.. അധ്യയനരീതിക്കൊരു കുഴപ്പവുമില്ല കുട്ടിക്കാണ് കുഴപ്പം എന്നു പ്രചരിപ്പിക്കുന്നതില്‍ സംഘടിത ശ്രമമുണ്ടായി. തോറ്റമ്പിയവര്‍ സദസുകളിലോ പത്രങ്ങളിലോ വന്ന് സത്യത്തിന്റെ മുഖം അനാവരണം ചെയ്യുകില്ല എന്നത് അനുഗ്രഹമാക്കി. അച്ചുതമേനോന്‍ ഭരണകാലത്ത് സാധ്യായയദിനങ്ങള്‍ കൂട്ടാനും അവധിക്കാലം പുനക്രമീകരിക്കാനുമൊക്കെ ആലോചിക്കുകയുണ്ടായി. കാതലായ പ്രശ്നത്തെ തൊടാന്‍ ആരും ധൈര്യം കാട്ടിയില്ല. കുട്ടിക്കു ഉള്‍ക്കൊളളാന്‍ കഴിയുന്ന രീതിയില്‍ പഠിപ്പിക്കുക എന്നതായാരുന്നു പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിന്റെ മുഖ്യസവിശേഷത. രോഗത്തിനുളള ചികിത്സ ബോധനരീതിയിലും പാഠ്യപദ്ധതിയിലും ആയിരുന്നു വേണ്ടിയിരുന്നത്. അതിനെ എതിര്‍ത്തവര്‍ എന്നും എതിര്‍പ്പിന്റെ പാതയിലായിരുന്നുവെന്ന കാര്യവും മറക്കുന്നില്ല.
(അടുത്ത ലക്കത്തില്‍ കുട്ടികളുടെ പ്രവേശനനിരക്കും പാഠ്യപദ്ധതിയും)

Wednesday, October 9, 2013

ഈ വിദ്യാലയം ഗ്രാമത്തിന്റെ ഹൃദയമാണ്.


-->
ഇതാണ് പഠനം
ആ അമ്മ പറഞ്ഞു തുടങ്ങി. മുന്നിലിരിക്കുന്ന കുട്ടികള്‍ ശ്വാസം അടക്കി കാതോര്‍ത്തു.
"മക്കളേ, ഞാന്‍ നല്ല നിലയില്‍ ജീവിച്ചതാ... രണ്ടു നില വീടും പറമ്പും. എനിക്ക് ഒരു മോളുണ്ടായിരുന്നു. അവളെന്റെ ജീവനായിരുന്നു. പൊന്നുപോലെ വളര്‍ത്തി.
എന്റെ എല്ലാ സ്വത്തും അവള്‍ക്കെഴുതിക്കൊടുത്തു. പിന്നെ..” അമ്മയ്ക്ക് വാക്കു മുട്ടി. കണ്ണു നിറഞ്ഞു.
അതെ മകള്‍ അമ്മയ്ക്ക് ഒരു പുതിയ ചെറിയ പുര പണിതു. മാളികയുടെ ഒരു വശത്ത്. പട്ടിക്കൂടിനരികില്‍. അതില്‍ ആഹാരം കൊണ്ടുക്കൊടുക്കാന്‍ ആളെയും ഏര്‍പ്പാടാക്കി. പുറത്തിറങ്ങിക്കൂടാ..വയസ്സായില്ലേ അടങ്ങിക്കഴിയണം. അമ്മക്ക് സ്നേഹം തിരിച്ചുകിട്ടിയില്ല. ആഹാരത്തിന്റെ രുചി നഷ്ടപ്പെട്ടു.
ഒരു ദിവസം പത്രക്കാരന്‍ കണ്ടു. ആ അമ്മയ്ക് വെച്ച ആഹാരം പട്ടി തിന്നുന്നു. അവര്‍ അതിന്റെ ബാക്കിയാണ് കഴിക്കുക. അയാള്‍ക്ക് സഹിച്ചില്ല. പൊതുപ്രവര്‍ത്തകര്‍ മനസാക്ഷിയുളളവര്‍ ഒത്തുകൂടി അമ്മയെ അനാഥാലയത്തില്‍ എത്തിച്ചു. അങ്ങനെയാണ് മകളുളള ഈ അമ്മ അനാഥയായത്. ശോഭ നാലാങ്ങളമാരുടെ സോദരി.അനാഥ!? അന്തേ വാസികള്‍ ഓരോരുത്തരും അവരുടെ അനുഭവങ്ങള്‍ പങ്കിട്ടപ്പോള്‍ അത് കുട്ടികളുടെ മനസിനെ ആര്‍ദ്രമാക്കി. അമ്പലക്കര എല്‍ പി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഓണത്തിനാണ് ഗാന്ധിഗാന്ധിഭവനില്‍ എത്തിയത്. മാനുഷരെല്ലാരും ഒന്നു പോലെ എന്ന സ്ങ്കല്പത്തിന്റെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുളള സമീപനത്തിന്റെയും പാഠമായി അതു മാറി.
നാല്പതോളം അന്തേവാസികള്‍. അവര്‍ക്കെല്ലാം ഓണസദ്യ വിദ്യാലയം ഒരുക്കി. പതിനായിരം രൂപ സുമനസുകളില്‍ നിന്നും സ്വീകരിച്ചാണ് ഈ പ്രവര്‍ത്തനം നടത്തിയത്.
ജിവിതത്തിന്റെ ഭിന്ന മുഖങ്ങള്‌ പരിചയപ്പെടുത്തിയത് കുട്ടികളില്‍ ഉണ്ടാക്കിയ മനോഭാവമാറ്റം അറിഞ്ഞ രക്ഷിതാക്കള്‍ പറഞ്ഞു ഇതാണ് പഠനം. പ്രഥമാധ്യാപകനായി ജോണ്‍സണ്‍സാറിന് ആ വാക്കുകള്‍ വിലപ്പെട്ടതായി.
സ്നേഹപൂര്‍വം
സാമൂഹിക സുരക്ഷാ മിഷന്‍‌ സ്നേഹപൂര്‍വം പദ്ധതി നടപ്പിലാക്കുന്നുണ്ട് മാതാവോ പിതാവോ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കും. പ്രതിമാസം അഞ്ഞൂറുരൂപ വീതം കുട്ടികള്‍ക്ക് ലഭിക്കും .പഠനച്ചെലവ് നടത്താം. ഇത് പല കുട്ടികളും അറിയുന്നില്ല.വാങ്ങുന്നില്ല. ജോണ്‍സണ്‍ സാര്‍ പ്രാദേശികസര്‍വ്വേ നടത്തി. വിദ്യാലയത്തിന്റെ കാച്ച് മെന്റ് ഏരിയയില്‍ പന്ത്രണ്ട് കുട്ടികള്‍ .അപേക്ഷാ ഫോറം ഫോട്ടോകോപ്പിയെടുത്തു നല്‍കി. മാര്‍ഗനിര്‍ദ്ദേശങ്ങളും കൊടുത്തു. സാക്ഷ്യപത്രം ഹെഡ്മാസ്റ്റര്‍ തന്നെ പഞ്ചായത്തംഗങ്ങളെ കണ്ട് പൂരിപ്പിച്ചു.ഇപ്പോള്‍‌ പ്രതിമാസം അഞ്ഞൂറുരൂപ വീതം ബാങ്കില്‍ എത്തും.ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരമ്മ എന്നോടു പറഞ്ഞു ഈ സ്കൂള്‍ ചെയ്ത പുണ്യമാ സാറേ ഇത്. ഞങ്ങളെപ്പോലെയുളള പാവങ്ങള്‍ക്ക് അഞ്ഞൂറുരൂപ വലിയകാര്യമാണ്.
കുട്ടികളുടെ പക്ഷത്തു നിന്നും ചിന്തിക്കുക എന്നാല്‍ അവരുടെ ജീവിതത്തിന്റെ പക്ഷത്തു നിന്നും ചിന്തിക്കുക എന്നതാണ്. ഇതിനെയാണ് ശിശുകേന്ദ്രിതസമീപനം എന്നു ഞാന്‍ വിളിക്കുക.
കോര്‍ണര്‍ പിടി എ
ഓരോ മാസവും ഞായറാഴ്ച്ച രക്ഷിതാക്കളുടെ യോഗം. ഒരേ ദിവസം പല സ്ഥലങ്ങളില്‍.
തൊട്ടടുത്ത വിദ്യാലയത്തില്‍ ഇരുപത്തിനാലു കുട്ടികള്‍ മാത്രമുളളപ്പോള്‍ ഇവിടെ നൂറ്റിയെട്ട് കാരണം ഈ സാമൂഹിക വിദ്യാഭ്യാസം. ഒരു വര്‌ഷത്തെ ആസൂത്രണം വര്‍ഷാദ്യത്തില്‍ നടത്തും.അക്കാദമിക കമ്മറ്റി വാര്‍ഡ് മെമ്പര്‍ എസ് എസ് ജി അംഗങ്ങള്‍ അധ്യാപകര്‍ എന്നവരുള്‍പ്പെട്ട സമിതി
മുന്‍ കൂട്ടി തീയതി തിരുമാനിക്കും. ഏതെല്ലാം പ്രദേശത്ത് നടത്തണം. ഓരോ പ്രദേശത്തിനും കണ്‍വീനര്‍ ചുതല ഏല്‍ക്കും. ഒരു മാസം നാലെണ്ണം. എച്ച് എം പങ്കെടുക്കും.ഓരോ യോഗത്തിലും അദ്ദേഹത്തിന് പത്തുമിനിറ്റ് നേരം ചെലവഴിക്കാനേ സമയം കിട്ടൂ. എല്ലാ അധ്യാകപരും ഞായറാഴ്ച്ച പങ്കെടുക്കും. നിര്‍ബന്ധിക്കില്ല. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വിഷയം കൂടി അന്ന് അവതരിപ്പിക്കും. അലക്സാണ്ടര്‍ ജേക്കബ് (എം എസ് ഡബ്ല്യൂ കഴിഞ്ഞ ആള്‍) നേതൃത്വം നല്‍കും. ഒരു സമയം പലവിഷയങ്ങള്‍.അതിനുളള റിസോഴ്സ് പേഴ്സണ്‍സിനെ കണ്ടെത്തും. രക്ഷിതാക്കളും കുട്ടികളും ഒപ്പം പങ്കെടുക്കുന്ന യോഗം. പ്രശ്നങ്ങള്‍ തുറന്നു പറയും. വീട്ടില്‍ നടക്കുന്ന എല്ലാ വിശേഷങ്ങളിലും പങ്കെടുക്കുന്ന ബന്ധുത്വം വിദ്യാലയത്തിനുണ്ട്. നാട്ടില്‍ കല്യാണമുണ്ടേല്‍ ആദ്യം അറിയിക്കുന്ന ബന്ധു ലിസ്റ്റില്‍ ഈ വിദ്യാലയവും പെടും എന്നു പറഞ്ഞാല്‍ മനസിലാക്കും വിദ്യാഭ്യാസത്തിന്റെ രക്തബന്ധം.
ജനകീയം ഈ പി ടി എ മീറ്റിംഗ്.
ജനറല്‍ പിടി എ യും ഉണ്ട്.ഇന്നത്തെ (07/10/13) അജണ്ട മൂല്യനിര്‍ണയം ആയിരുന്നു .ഞാന്‍ പ്രതീക്ഷിച്ചത് ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നല്‍കി പ്രോഗ്രസ് കാര്‍ഡും ഗ്രേഡുകളുടെ കണക്കും ഒക്കെയായിരിക്കും നടക്കുക എന്നാണ്. അതല്ല സംഭവിച്ചത്.നാല്പതോളം രക്ഷിതാക്കള്‍ വന്നിട്ടുണ്ട്. രണ്ടുമണിക്കാണ് യോഗം.
ഞാന്‍ ആ യോഗത്തെ ശ്രദ്ധയോടെ നിരീക്ഷിച്ചു.
പ്രഥമാധ്യാപകന്‍ ഓരോ രക്ഷിതാവിനെയും പേരെടുത്തു വിളിക്കും.അപ്പോള്‍ അവര്‍ സ്വന്തം കുട്ടിയുടെ കഴിവുകളും പരിമിതികളും പറയണം.
രക്ഷിതാവ്-ഗണിതത്തില്‍ കുട്ടിക്ക് പ്രയാസമുണ്ട്.
പ്രഥമാധ്യാപകന്‍-എന്താണ് പ്രശ്നം?
പട്ടികയറിയില്ല.
ഏതു സംഖ്യയുടെ ?
എട്ടില്‍ കൂടുതലുളള സംഖ്യകള്‍.
അധ്യാപിക അപ്പോള്‍ വിശദീകരണം നല്‍കണം. പ്രശ്നത്തിന്റെ ആഴവും പരിഹാരവും ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന കാലവും വ്യക്തമാക്കും
അധ്യാപിക അയ്യോ അവനെല്ലാം അറിയാം. ഇന്നും ചെയ്തല്ലോ. എന്നാല്‍ മലയാളത്തില്‍ വേഗതിയില്‍ വായിക്കില്ല.
അതു അടുത്ത യോഗത്തിനു മുമ്പായി പരിഹരിക്കും എന്ന് എച് എം.
അധ്യാപിക കുട്ടിയെക്കുറിച്ചുളള രക്ഷിതാവിന്റെ പ്രതികരണം കുറിച്ചെടുക്കുന്നു.
എന്റെ കുട്ടിക്ക് നാലാം ക്ലാസില്‍ ഇതുവരെയായിട്ടും മലയാളം അറിയില്ല.
അധ്യാപിക ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും കഴിഞ്ഞ മാസം വന്ന കുട്ടിയാണ് .മലയാളം പഠിച്ചുവരുന്നേയുളളു..രണ്ടുമാസംകൂടി വേണ്ടിവരും.
പരസ്യ വിലയിരുത്തല്‍ രക്ഷിതാവിനെന്തും പറയാം. സംതൃപ്തിയില്ലെങ്കില്‍ അക്കാര്യം തുറന്നു പറയാം.
രണ്ടാം ക്ലാസില്‍ വായനയില്‍ പിറകിലാണ്. കകാകികീ എല്ലാം അറിയാം കൂട്ടിവായന അറിയില്ല. പടം വരയ്ക്കം കഥ എഴുതും. മറ്റൊരാളുടെ പ്രതികരണം.
പ്രോജക്ട് ചെയ്യാന്‍ രാത്രിയിലും ശല്യപ്പെടുത്തുന്നു. എഴുതും ...വായിക്കുന്നില്ല. ഒരാള്‍ ഇങ്ങനെ പരാതിപ്പെട്ടു.
വലിയ കുഴപ്പമില്ലാത്ത രീതിയില്‍ മുന്നോട്ടു പോകുന്നു. വേറൊരാള്‍ തൃപ്തി അറിയിച്ചു.
വ്യത്യസ്തമായ വഴിയില്‍ ശീലിപ്പിക്കുന്നതിനാല്‍ ഗണിതത്തില്‍ മുന്നിലാണ്. ഡയറ്റില്‍ നിന്നും വന്ന സാര്‍ പറഞ്ഞ രീതിയാണ് ഞാന്‍ ഉപയോഗിക്കുന്നത്. മനസില്‌ ചെയ്യുന്ന രീതി.കുട്ടിയെ സഹായിക്കുന്ന രീതിയാണ് ഒരു രക്ഷിതാവ് പറഞ്ഞത്.
കുട്ടിക്ക് വരയ്കാനുളള ശേഷിയുണ്ട്.
ഒന്നാം ക്ലാസിലെ അധ്യാപിക പറഞ്ഞു -പതിനെട്ടു കുട്ടികള്‍ ക്ലാസിലുണ്ട് മൂന്നു കുട്ടികള്‍ക്ക് പ്രശ്നമുണ്ട്. ബാക്കിയെല്ലാവരും വളരെ മിടുക്കര്‍..
ക്ലാസില്‍ മുടങ്ങുന്നു.
മിടുക്കന്‍ എല്ലാം എഴുതും.
സാറൊന്നും എഴുതിത്തരുന്നില്ല എന്നു കുട്ടി പറയുന്നു.
കുട്ടി അഞ്ചില്‍ പഠിക്കുന്നു.മറ്റൊരു സ്കൂളില്‍ നിന്നും വന്നതാണ് അവിടെ സംസ്കൃതമാണ് പഠിച്ചത്. ഹിന്ദി പഠിപ്പിച്ചില്ല. കണക്കിന്റെ പുസ്തകം കിട്ടിയില്ല.
പ്രഥമാധ്യാപകന്‍ കുട്ടിയെ വിളിച്ചു ലോഹ്യം ചോദിച്ചു. സുനി ടീച്ചര്‍ ക്ലാസില്‍ പഠിപ്പിക്കാറുണ്ടോ? എഴുതിക്കാറുണ്ടോ? ഒരു മാസം കൊണ്ട് മുന്നിലെത്താം മോനേ. എല്ലാ ദിവസവും വരണം. എന്തുണ്ടെങ്കിലും എന്നോടു പറയണേ‍‍
രക്ഷിതാക്കളുടെ ഫീഡ് ബാക്ക് ശേഖരിക്കല്‍.കുട്ടികള്‍ക്കെന്തെല്ലാം കഴിയും രക്ഷിതാക്കളുടെ പ്രതികരണം. വിഷയാടിസ്ഥാനത്തില്‍. അധ്യാപകര്‍ അതു രേഖപ്പെടുത്തുന്നു.
ക്ലാസ് പിടി എ ഉണ്ട്. യൂണിറ്റ് ടെസ്റ്റ് കേന്ദ്രീകരിച്ച് നടത്തും
മറ്റു പ്രവര്‍ത്തനങ്ങള്‍
 • പാവകളി ഇംഗ്ലീഷ് പഠനത്തിന് ഉപയോഗിച്ചു. സ്കിറ്റ് അവതരണം നടത്തും.
 • രക്ഷിതാവായ പ്രദീപ് പാട്ടു പാടും കുട്ടികളെ ആഴ്ചയിലൊരിക്കല്‍ പാട്ടു പഠിപ്പിക്കും
 • മറ്റൊരു രക്ഷിതാവ് അധ്യാപകര്‍ക്കാവശ്യമായ ചിത്രങ്ങള്‍ വരച്ചുകൊടുക്കും.
 • കായിക പരിശീലനം നടത്താനും ഒരാള്‍ വരും. എല്ലാ വ്യായാമ മുറകളും പരിശീലനം .രാജന്‍ എന്നാണ് പേര്.
 • പ്രസംഗ പരിശീലനം നടത്തി
 • ഗ്രാമസഭയുടെ നേരനുഭവം ഒരുക്കി
 • പ്ലാസിറ്റിക്ക് മാലിന്യ പഞ്ചായത്ത് പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി.
 • പഞ്ചായത്തില്‍ പോയി. നിയമസഭയില്‍ പോകണം
 • പോസറ്റ് ഓഫീസ് സന്ദര്‍ശനം നടത്തി
 • റോഡ് സുരക്ഷ പദ്ധതി. മാസം തോറും പരിപാടി. തെരുവുനാടകം
 • കശുവണ്ടി ഫാക്ടറി സന്ദര്‍ശിച്ചു.
ക്ലാസനുഭവങ്ങള്‍
ഞാന്‍ ഒന്നാം ക്ലാസിലെ കുരുന്നുകളോടൊപ്പം കുറെ നേരം ചെലവഴിച്ചു. ആനയുടെ ചിത്രം വരച്ചു ആമയുടേയും ,കുട്ടികള്‍ സംഭാഷണം എഴുതി. മൂന്നു നാലു പേര് എഴുതാനുണ്ട്. അതിന്റെ തന്ത്രം അധ്യാപികയുമായി ചര്‍ച്ച ചെയ്തു.
കുരുന്നുകളെ പരിചയപ്പെടല്‍ ഭാഷാ ശേഷി അളക്കാനുളള സന്ദര്‍ഭമാക്കി.
എല്ലാവരും അവരവരെക്കുറിച്ചെഴുതണം. പേര്, വീട്ടിലുളളവര്‍, പൂച്ചയും പശുവും ഒക്കെയുണ്ടെങ്കില്‍ അതും വേണം. പിന്നെ ഇഷ്ടപ്പെട്ട ആഹാരവും.. കുട്ടികള്‍ പരിചയപ്പെടുത്തല്‍ കുറിപ്പെഴുതി എന്നെ അതിശയിപ്പിച്ചു.അമ്പതു ശതമാനം നന്നായി എഴുതി. മൂന്നു കുട്ടികള്‍ക്കാണ് കൂടുതല്‍ സഹായം വേണ്ടത്. എങ്കിലും കുട്ടികള്‍ ഭാഷ പഠിക്കുന്നില്ലെന്ന് ആക്ഷേപിക്കുന്നവര്‍ക്കുളള മറുപടിയാണീ ഒന്നാം ക്ലാസെഴുത്ത്.
നാലാം ക്ലാസില്‍ ഭിന്ന സംഖ്യ പഠിപ്പിക്കുന്നു. എല്ലാ കുട്ടികളുടേയും മുന്നില്‍ പഠനോപകരണം. ഓരോ കുട്ടിക്കും വിശദീകരിക്കാനും ചെയ്തു ബോധ്യപ്പെടുത്താനും ബോധ്യപ്പെടാനും അവസരം.
മൂന്നാം ക്ലാസില്‍ ഇന്ത്യയെക്കുറിച്ചുളള ക്ലാസ്. അധ്യാപിക ഓരോ സംസ്ഥാനത്തെക്കുറിച്ചുമുളള വായനാസാമഗ്രി, ചാര്‍ട്ടുകള്‍ , വര്‍ക് ഷീറ്റുകള്‍, ഭൂപടത്തിന്റെ പകര്‍പ്പുകള്‍, ഈയര്‍ബുക്ക് തുടങ്ങിയവ ഗ്രൂപ്പുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ബോര്‍ഡില്‍ പട്ടികയുടെ രൂപരേഖ,തറയില്‍ ഇരിക്കുന്നവര്‍ക്ക് പ്ലാസ്റ്റിക് പായ. കുട്ടികള്‍ അധ്യാപികയോടു സംശയം ചോദിക്കുന്നു. അധ്യാപിക എല്ലവരുടേയും അടുത്തെത്തി സഹായം നല്‍കുന്നു.ക്ലാസിന്റെ സജീവതയെ ആദരിക്കാതിരിക്കുന്നതെങ്ങനെ
വരാത്ത കുട്ടികള്‍
ക്ലാസില്‍ ഫോണ്‍നമ്പര്‍ ലിസ്റ്റുണ്ട്. രണ്ടു ദിവസത്തിലധികം വരാത്ത കുട്ടികളെ വീട്ടില്‍ പോയി കാണും. ആദ്യം ഫോണ്‌. പിന്നെ സന്ദര്‍ശനം.
കമ്പ്യൂട്ടര്‍ പ്രയോജനപ്പെടുത്തല്‍
ഒരു ക്ലാസിലെ കുട്ടികള്‍ ഉച്ചയ്ക് അധ്യാപികയോടൊപ്പം ഓഫീസ് റൂമിലേക്ക് വന്നു, പാഠപുസ്തകവും ഉണ്ട്. അധ്യാപിക എസ് ഐ ഇ ടി നല്‍കിയ കവിതാ സിഡി കമ്പ്യൂട്ടറിലിട്ടു. കുമാരനാശാന്റെ പൂക്കാലം ചൊല്ലിയത് കേള്‍പ്പിച്ചു. മൂന്നു തവണ.കുട്ടികള്‍ താളമിട്ട് ആസ്വദിച്ചു.ഒരു കമ്പ്യൂട്ടര്‍ മാത്രമുളള വിദ്യാലയം അവര്‍ക്കു കിട്ടിയ സിഡികള്‍ പ്രയോജനപ്പെടുത്തുന്നുവല്ലോ.അതുമതി.
കഴിവുകള്‍ക്ക് അംഗീകാരം
അഞ്ചാം ക്ലാസില്‍ നിരവധി ചിത്രകാരന്മാര്‍.. ക്ലാസില്‍ അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നല്ല കാര്യം. ഞാന്‍ അതില്‍ ഒരു രവിവര്‍മ്മയെ വിളിച്ചു കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍..ആ ചിന്നന്‍ എന്നെയും കൊണ്ട് ഒരു മൂലയ്ക്കു പോയി ഫയലെടുത്തു. അതില്‍ നിറയെ ചിത്രങ്ങള്‍!.അതവന്റെ പോര്‍ട്ട് ഫോളിയോ.
സമീപനം
മൂന്നു കോളനികളിലെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം .കുട്ടികളുടെ ജീവിതപിന്നാക്കാവസ്ഥ പഠനെത്തെ ബാധിക്കരുത്. ‍ഡയറ്റില്‍ വെച്ച് പ്രഥമാധ്യാപകരുടെ ശില്പശാല നടന്നു. അന്ന് രണ്ടു മൂന്ന് പ്രഥമാധ്യാപകര്‍ "പിന്നാക്ക വിഭാഗം രക്ഷിതാക്കള്‍ കുട്ടികളെ വീട്ടില്‍ ശ്രദ്ധിക്കുന്നില്ല. ക്ലാസ് പിടി എ വിളിച്ചാല്‍ വരുന്നില്ല. കുട്ടി സ്ഥിരമായി വരുന്നില്ല ഇവയാണ് പഠനപിന്നാക്കാവസ്ഥയ്ക്കു കാരണം”എന്നു പറഞ്ഞു. അപ്പോള്‍ അമ്പലക്കര എല്‍ പി സ്കൂളിലെ പ്രഥമാധ്യാ൩പകനായ ജോണ്‍സണ്‍ സാര്‍ എഴുന്നേറ്റു. നിങ്ങള്‍ പറയുന്നത് ശരിയല്ല. രക്ഷിതാക്കളുമായി ആത്മബന്ധം സ്ഥീപിക്കണം. എല്ലാവരും സഹകരിക്കും.അവരുടെ പക്ഷത്തു നിന്നും കാണൂ.. എന്റെ വിദ്യാലയത്തില്‍ ഇങ്ങനെയല്ല കാര്യങ്ങള്‍. പകുതിയിലേറെയും പാവങ്ങള്‍.എങ്കിലും അവരെ വിദ്യാലയം കൈവിടില്ല.
ഇരുപത്തിയാറു വര്ഷത്തെ അധ്യയനാനുഭവം ജോണ്‍‌സണ്‍ സാറിനുണ്ട്. അത് പരിമിതികള്‍ മറികടക്കാനുളള അനുഭവസമ്പത്താണ്. കേവലം ഇന്‍ക്രിമെന്റിനുളള സര്‍വീസല്ല. എണ്‍പത്തിയൊന്‍പതു മുതല്‍ ഈ സ്കൂളില്‍ വര്‍ക്ക് ചെയ്യുന്നു. എല്ലവരേയും വ്യക്തിപരമായി അറിയാം.
എസ് ആര്‍ ജി
ഉച്ചയ്ക്ക എസ് ആര്‍ ജി കൂടി. ഡയറ്റില്‍ നടന്ന ശില്പശാലയുടെ അനുഭവം അധ്യാപകര്‍ പങ്കിട്ടു.
ഓരോ വിഷയത്തിനും പ്രത്യേക ഊന്നല്‍ മേഖല നിശ്ചയിച്ച് മുന്നേറണമെന്ന കാര്യം അവര്‍ പറഞ്ഞു.
തെളിവുവേണം .. നാല് അഞ്ച് ക്ലാസുകളെ കേന്ദ്രീകരിച്ചുളള ചര്‍ച്ച നടത്തി. ചില തീരുമാനങ്ങളെടുത്തു. എസ് ആര്‍ ജിയില്‍ പിടി എ പ്രസിഡന്റിനെയും ഒരു രക്ഷിതാവിനെയും കൂടി പങ്കെടുപ്പിച്ചു. അതിനു കാരണമുണ്ട് പിടി എ യോഗത്തില്‍ ഈ തിരുമാനം അവതരിപ്പിക്കണമല്ലോ. പിടി എ യോഗം തീരുമാനം എടുത്തു
അടുത്ത പുതുവര്‍ഷം ആഘോഷിക്കുന്നത് അക്കാദമിക മികവിന്റെ ആഘോഷമായിട്ടായിരിക്കും.നാല് അഞ്ച് ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും അടിസ്ഥാനശേഷികള്‍ നേടിയവരായി അന്നു പ്രഖ്യാപിക്കും. എല്ലാ കുട്ടികള്‍ക്കും പിടിഎ വക പ്രോത്സാഹനസമ്മാനവും നല്‍കും. നാടിന്റെ ഉത്സവമാക്കി മാറ്റും..
ധീരമായ തീരുമാനം എടുക്കാന്‍‌ കഴിഞ്ഞത് എല്ലാവര്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ പ‌ഞ്ചായത്തിലാണ് ഈ സ്കൂള്‍.പ്രഥമാധ്യാപകന്‍ ശ്രീ ജോണ്‍സണ്‍ (9446852190)