ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, August 29, 2016

കണക്കിലെ കടമ്പകള്‍ കടക്കാന്‍-1


ഇരട്ടിമധുരം
മോഡ്യൂള്‍ ഒന്ന്-
  • ഇത് ഗണിതപഠനത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുളള ചില ഇടപെടല്‍ ചിന്തകളാണ്. നിശ്ചിതമായ ഒരു ക്രമം പാലിക്കാതെയാകാം അവതരണം. ഓരോ തവണയും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അപ്പോള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയോ അടുത്ത ദിവസം അഭിസംബോധന ചെയ്യുകയോ വേണം. ബഹുമുഖബുദ്ധി സിദ്ധാന്തത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആലോചനയുമുണ്ട്. മൂന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികളെയാണ് ലക്ഷ്യമിടുന്നത്.
  • ഒന്നാം മോഡ്യൂളില്‍ ഇരട്ടി കണ്ടെത്താന്‍ കഴിയുന്ന കുട്ടിക്ക് രണ്ട്, നാല് , എട്ട് എന്നീ സംഖ്യകളുപയോഗിച്ചുളള ഗുണനം, ഗുണനപട്ടികയുടെ സഹായമില്ലാതെോ ഗണിതപരമായ യുക്തിയുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനാകും എന്ന ആശയമാണ് അവതരിപ്പിക്കുന്നത്.
  • ചിത്രകലയും പ്രവൃത്തിപരിചയവും മുഖ്യശേഷികളായി പരിഗണിക്കുന്നു. അതായത് ഗണിതം പഠിക്കാനുളള അനുബന്ധ വിഷയമായി നിറുത്താതെ ഈ മൂന്നു വിഷയങ്ങളെയും അര്‍ഹിക്കുന്ന ആദരവ് നല്‍കി സമീപിക്കുന്നു.

Thursday, August 25, 2016

പ്രേംജിത്ത് വിദ്യാഭ്യാസ ചര്‍ച്ചയ്ക് തുടക്കമിടുന്നു

വിദ്യാഭ്യാസ സംരക്ഷണാതര്‍ഥമുളള വിമര്‍ശനങ്ങളും സ്വയം വിമര്‍ശനവും നിര്‍ദേശങ്ങളുമാണിത്. പ്രേംജിത്തിന്റെ ഈ കുറിപ്പ് അതേ പോലെ ചൂണ്ടുവിരല്‍ പ്രസിദ്ധീകരിക്കുകയാണ്. ക്രിയാത്മകമായ ചര്‍ച്ചയും നിര്‍ദേശങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വിയോജിപ്പും യോജിപ്പുമെല്ലാം പ്രതീക്ഷിക്കുന്നു

Saturday, August 20, 2016

വലപ്പാട് സ്കൂള്‍ അനുഭവസമൃദ്ധം


കോഴിക്കോട് വെച്ചാണ് ശ്രീ രാജന്‍മാഷ് എനിക്ക് വാര്‍ഷികസ്മരണിക തന്നത്. നടക്കാവില്‍ നടന്ന സംസ്ഥാനതല ശില്പശാലയുടെ തിരക്കിനിടയില്‍ അത് വായിക്കാനായില്ല. മടക്കയാത്രയില്‍ ഞാന്‍ അത് മാരാരിക്കുളത്തെ ശ്രീ മോഹന്‍ദാസുമൊരുമിച്ച് വായിച്ചു. പ്രീതിക്കുളങ്ങര സ്കൂളിലെ പി ടി എ പ്രസിഡന്റായ മോഹന്‍ദാസിന്റെ മുഖത്ത് തെളിയുന്ന അതിശയഭാവം ഞാന്‍ ശ്രദ്ധിച്ചു. 
വലപ്പാട് അദ്ദേഹത്തിന് ആവേശം നല്‍കുന്നു. എനിക്കും. 
നടക്കാവിനെക്കുറിച്ച് പറയുമ്പോള്‍ ജിമ്മിസാര്‍ സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട് . "നടക്കാവുന്നതേ പറയാവൂ."
അതെ ഇവിടെ നടന്നതാണ് പറയുന്നത്. 
നടക്കുന്നതാണ് പങ്കിടുന്നത്. 
നടത്താവുന്നവയാണ് ..
ഒന്നും അതേ പോലെ ആവര്‍ത്തിക്കപ്പെടരുത്. അനുയോജ്യവത്കരണവും സമ്പുഷ്ടീകരണവും വേണം. കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് വലപ്പാട് സ്കൂള്‍ ഒരു ചര്‍ച്ചാ വിഷയമാണ്.

Sunday, August 7, 2016

ഒന്ന് രണ്ട് ക്ലാസുകളിലെ ഭാഷാപഠനവും ഐസി ടിയും ഒരു സാധ്യത


മിനിടീച്ചര്‍ അയച്ചുതന്ന കുറിപ്പാണ് ചുവടെ നല്‍കിയിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയരേഖ 2016 ഐ സി ടി വിദ്യാഭ്യാസത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നു സൂചിപ്പിക്കുന്നുണ്ട്. ആചര്‍ച്ചയില്‍ അവര്‍ ശിക്ഷാ പ്രോജക്ടിനെ ഉദാഹരിക്കുന്നു. ചെറിയ ക്ലാസുകളില്‍ ഐ സി ടി ഉയോഗിച്ചു പഠിപ്പിച്ചപ്പോള്‍ നിലവാരം കൂടി എന്നാണ് സൂചന. ( അനുബന്ധം നോക്കുക). ഈ സന്ദര്‍ഭത്തില്‍ മിനിടീച്ചറുടെ ( മിനിമാത്യു -പ്രഥമാധ്യാപിക, വടക്കേ വാഴക്കുളം യു പി എസ്, എറണാകുളം) ഇടപെടലിനു സവിശേഷമായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും വിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്ന പ്രക്രിയ പല തലങ്ങളിലും ആരംഭിച്ച പശ്ചാത്തലത്തില്‍. കത്ത് വായിക്കൂ. 

Wednesday, August 3, 2016

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ (ചര്‍ച്ച)


രാവിലെ പ്രഭാതഭക്ഷണം കഴിക്കുമ്പോഴാണ് ഏതിരേ ഇരുന്ന പ്രിയസുഹൃത്ത് മനസ് തുറന്നത്
യു ഡി എഫ് അനുകൂലിയായ അദ്ദേഹം പറഞ്ഞു
"സര്‍ , രണ്ടു സര്‍ക്കാരിന്റെയും സമീപനം വളരെ വ്യക്തമായി ഫീല്‍ ചെയ്യുന്നു. കൃത്യമായ പരിപാടിയാണ് എല്‍ ഡി എഫ് മുന്നോട്ട് വെക്കുന്നത്. പൊതുവിദ്യാലയങ്ങള്‍ക്ക് ബജറ്റില്‍ ഫണ്ട് വേണ്ടത്ര വകയിരുത്തി പ്രവര്‍ത്തനാസൂത്രണം നടത്തുന്നു. പ്രായോഗികമായ പരിപാടികള്‍ അവതരിപ്പിക്കുന്നു. മന്ത്രിയുടെ വാക്കുകള്‍ ശ്രദ്ധിച്ചോ. മാറ്റം തീര്‍ച്ചയായും സംഭവിക്കും"
അതെ ആ ശില്പശാലയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഇതേ പോലെ ഏറെ പറയാനുണ്ടായിരുന്നു
മന്ത്രിമാരുടെ നിശ്ചയാര്‍ഢ്യത്തെക്കുറിച്ച്, ഹൈടെക് വിദ്യാലയസങ്കല്പത്തെക്കുറിച്ച്, മികവിന്റെ കേന്ദ്രം എന്നതിന്റെ വ്യത്യസ്തമാനങ്ങളെക്കുറിച്ച്, നിലവാരത്തെക്കുറിച്ച്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെക്കുറിച്ച്, ട്രൈ ഔട്ട് രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനെക്കുറിച്ച്....