ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, September 6, 2016

കണക്കിന്റെ കടമ്പ കടക്കാന്‍ -3


 ആരാണോ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് അവര്‍ രക്ഷിതാക്കളേക്കാള്‍ കൂടുതല്‍ ആദരിക്കപ്പെടുന്നു. കാരണം രക്ഷിതാക്കള്‍ ജന്മമാണ് ( ജീവനാണ്) നല്‍കുന്നത്. അധ്യാപകരാകട്ടെ നല്ല ജീവിതത്തിന്റെ കലയാണ് നല്‍കുന്നത്.-
- അരിസ്റ്റോട്ടില്‍

നല്ല ജീവിതത്തെക്കുറിച്ച് എല്ലാ വിഷയക്കാരും ചര്‍ച്ച ചെയ്യണ്ടേ
 മനുഷ്യത്വത്തിന്റെ പാഠങ്ങള്‍?  
ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍? പാവപ്പെട്ടവരുടെ ജീവിതം?  
ഇതെല്ലാം ഗണിതത്തിന് അന്യമാണോ? വര്‍ത്തമാന സമൂഹത്തില്‍ നിന്നും ഗണിതപഠനസാധ്യത അന്വേഷിക്കുന്നതിനുളള ഒരു ശ്രമമാണിവിടെ നടത്തുന്നത്. ഒപ്പം വ്യവകലനത്തിലെ ഗണിതപ്രയാസങ്ങള്‍ക്കുളള പരിഹാരാലോചനയും

Friday, September 2, 2016

കണക്കിന്റെ കടമ്പ കടക്കാന്‍-2


ഈ ലക്കത്തില്‍ സങ്കലനമാണ് പ്രതിപാദ്യം.
സങ്കലനമറിയാത്ത ഒരു കുട്ടി പോലും ക്ലാസില്‍ ഇല്ലെന്നു പറയാനാഗ്രഹിക്കുന്ന അധ്യാപകര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്.
എണ്ണാനും കൂട്ടാനും എഴുതാനും വായിക്കാനും അറിയില്ലെങ്കില്‍ ഉടന്‍ വര്‍ക് ഷീറ്റ് എന്ന പരിഹാരം നിര്‍ദേശിച്ച് ലക്ഷങ്ങള്‍ അച്ചടിശാലകള്‍ക്ക് കൊടുക്കുന്നവരുണ്ട്
ആവര്‍ത്തനം പ്രബലനം എന്നിവ കൊണ്ടുറപ്പിക്കാത്തതിനാലാണ് ആശയരൂപീകരണം നടക്കാത്തതെന്നു കരുതുന്നവരുമുണ്ട്.
ആശയരൂപീകരണപ്രക്രിയ എന്നത് അനുഭവവിശകലനത്തിലൂടെ സംഭവിക്കുന്നതാണ്. യുക്തിപൂര്‍വമായ ഘട്ടങ്ങളും കുട്ടിയുടെ ചിന്താതലത്തിനു വഴങ്ങുന്ന ഉദാഹരണങ്ങളുമില്ലാത്തത് പലപ്പോഴും ആശയരൂപീകരണത്തെ സ്വാധീനിക്കും.

വസ്ത്ര ക്കടയില്‍ പെണ്‍ കുട്ടികള്‍ ചെന്നു. ഇഷ്ടമുളള യൂണിഫോം തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് സ്കൂള്‍ അവകാശം നല്‍കിയിരിക്കുകയാണ്. അവര്‍ കടയിലുളള വസ്ത്രങ്ങള്‍ നോക്കി. പിങ്ക് നിറത്തിലും മഞ്ഞനിറത്തിലും കാവിച്ചുവപ്പിലുമുളള വസ്ത്രങ്ങള്‍ അവര്‍ക്കിഷ്ടപ്പെട്ടുഓരോന്നും എത്ര വീതം ഉണ്ട്. അവരെണ്ണി. സ്കൂളിലെ മൊത്തം പെണ്‍കുട്ടികള്‍ 132 . അതെങ്ങനെ ശരിയാകും മൂന്നുതരം യൂണിഫോം പറ്റുമോ? കുട്ടികള്‍ ആലോചിച്ചു. പൂക്കള്‍ക്കെല്ലാം ഒരു നിറമാണേല്‍ എന്തായിരിക്കും സ്ഥിതി? ബോറ്. നമ്മുടെ സ്കൂള്‍ പൂന്തോട്ടം പോലെയാകട്ടെ. പല നിറങ്ങളാകാം. കൈത്തറിയല്ലേ സന്ദേശം. അതാണ് യൂണിഫോം. മനസാണ പ്രധാനം പുറംമോടിയല്ലഎന്നു ടീച്ചര്‍ പറഞ്ഞത് അവര്‍ ഓര്‍ത്തു..അവര്‍ മൂന്നു നിറങ്ങളും എടുക്കാന്‍ തീരുമാനിച്ചു. എത്ര കുട്ടികള്‍ക്കുളള വസ്ത്രം കിട്ടിക്കാണും?
സാധാരണ ക്ലാസില്‍ സംഭവിക്കുന്നത് എന്താകും?