ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, October 17, 2011

ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -1

(കേരളത്തില്‍ സിലബസ് ഏകീകരിക്കാന്‍ നീക്കം. നിലവാരം ഉയര്‍ത്തല്‍ ,ആഗോള വിപണി ലക്‌ഷ്യം ആക്കി കുട്ടികളെ പ്രാപ്തരാക്കല്‍ ഇവയാണ് അജണ്ട. ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച മറ്റു ചില രാജ്യങ്ങള്‍ ഉണ്ട് .അവരുടെ അനുഭവം പരിശോധിക്കുന്നത് നന്നാകും .അമേരിക്ക തന്നെ ആകട്ടെ ആദ്യം )
അമേരിക്കന്‍ കുട്ടികള്‍ പിന്നിലാണെന്ന ആശങ്ക ഭരണാധികാരികളെ അലട്ടുകയാണ്.
ലോകത്തെ സാമ്പത്തിക ശക്തി നേതൃത്വം എന്ന പദവിയാണ്‌ ഏപ്പോഴും അമേരിക്കയുടെ സ്വപ്നം.
അതു കടപുഴകി വീണു കൂടാ. 1989 - ഗോള്‍ 2000 -എന്നപേരില്‍ പ്രവര്‍ത്തനം ആരംഭിച്ചതും ഈ ലക്ഷ്യത്തോടെ
1993 -ല്‍ ബില്‍ ക്ലിന്റന്‍ ഇംഗ്ലീഷ് നിലവാരം ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചു
National testing in reading and maths ഏര്‍പെടുത്തി.

Trends in inter national mathematics and science study (TIMSS) റിപ്പോര്‍ട്ട്‌  പ്രകാരം പഠന നിലവാരത്തില്‍  അമേരിക്കയെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ഉണ്ട് .ഗണിതത്തിലെ നിലവാരം നോക്കുക



ആഗോള ശരാശരിയേക്കാള്‍ അമേരിക്ക മുന്നിലാണെങ്കിലും അമേരിക്കയെക്കാള്‍ മുന്നില്‍ മറ്റു രാജ്യങ്ങള്‍ എന്നത് അമേരിക്കയ്ക്ക് സഹിക്കാനാവുന്നതല്ല 
 

കുട്ടികള്‍ പിന്നിലാകുന്നതിനു പല കാരണങ്ങള്‍ ഉണ്ട്.
മത്സരാധിഷ്ടിത  ലോകക്രമത്തില്‍ അമേരിക്കയ്ക്ക് വെറുതെ ഇരിക്കാന്‍ കഴിയില്ല
അങ്ങനെയാണ് NO CHILD LEFT BEHIND (NCLB) എന്ന പ്രോഗ്രാം രൂപപ്പെടുന്നത് (2002 )
  • 2014 ആകുമ്പോഴേക്കും  എല്ലാ കുട്ടികളും വായനയിലും ഗണിതത്തിലും പ്രാവീണ്യ മുള്ളവരായി  തീരണം
  • നിലവാരാധിഷ്ടിത വിദ്യാഭ്യാസം അത് മുന്നോട്ടു വെക്കുന്നു
  • ഓരോ കുട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്ന  പഠന നേട്ടം അളന്നു ബോധ്യപ്പെടാവുന്ന ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക  എന്ന സമീപനം സ്വീകരിച്ചു
  • ദേശീയ തലത്തില്‍ എല്ലാ വര്‍ഷവും മാനകീകൃത പരീക്ഷ നടത്തും ഗ്രേഡ് മൂന്നിലും എട്ടിലും ആണ്‌ പരീക്ഷ .
  • പിന്നില്‍ നില്‍ക്കുന്ന വിദ്യാലയങ്ങളെ കണ്ടെത്തും പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.
  • സ്കൂളുകളെ താരതമ്യം ചെയ്യുന്ന റിപ്പോര്‍ട്ട് കാര്‍ഡുകള്‍ പ്രസിദ്ധീകരിക്കും READING FIRST പോലുള്ള ശാസ്ത്രീയവും ഗവേഷനാത്മകവുമായ പദ്ധതികള്‍ സ്കൂളുകള്‍ ഏറ്റെടുക്കണം.
  • പിന്നില്‍ നില്‍ക്കുന്ന സ്കൂളുകള്‍ -ആദ്യത്തെ രണ്ടു വര്ഷം ഈ വിദ്യാലയങ്ങള്‍ സ്വയം മെച്ചപ്പെടാനുള്ള കര്‍മപദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കണം
എന്നിട്ടും വലിയ മാറ്റം ഇല്ലെങ്കില്‍ മൂന്നാം വര്ഷം സൌജന്യ ട്യൂഷന്‍, മറ്റു വിദ്യാഭ്യാസ പിന്തുനാ പ്രവത്ത്തനങ്ങള്‍ എന്നിവ സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് നല്‍കണം
സ്ഥിതി പ്രതീക്ഷ നല്‍കുന്നില്ലെങ്കില്‍ കടുത്ത ശരിയാക്കല്‍ നടപടി സ്വീകരിക്കണം.
സ്ടാഫിനെ മുഴുവന്‍ മാറ്റല്‍ , പുതിയ കരിക്കുലം നടപ്പിലാക്കല്‍, പഠന സമയം കൂട്ടല്‍ തുടങ്ങിയവയാണ് നാലാം വര്‍ഷത്തെ പരിപാടി
ഇതുകൊണ്ടൊന്നും ഒരു മാറ്റവും സംഭവിക്കുന്നില്ലെങ്കില്‍ അഞ്ചാം വര്ഷം സ്കൂളിനെ പുനസംഘടിപ്പിക്കും. അല്ലെങ്കില്‍ അടച്ചുപൂട്ടും, വില്‍ക്കും .

ന്യു യോര്‍ക്ക്‌ സിറ്റിയിലെ ഒരു ഡസനോളം വിദ്യാലയങ്ങള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത് അവയ്ക്ക് നിലവാരം  ഇല്ലെന്ന കാരണത്താലാണ്
നിലവാരം ഇല്ലാത്ത വിദ്യാലയങ്ങള്‍ക് പേരുണ്ട്- FAILING SCHOOLS ! ചില റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം സ്ഥിതി ഗുരുതരമാണ്
കാലിഫോര്‍ണിയയില്‍  1000 ,ഫ്ലോരിടയില്‍  441, മേരി  ലാന്‍ഡില്‍  49..സ്കൂളുകള്‍ പുനസംഘാടനം ആവശ്യമായവ ഉണ്ട് എന്ന് പറയുന്നു.
ടെക്സാസ് എഡ്യുക്കേഷന്‍ എജന്സിയുടെ ഒരു കണക്കു  പ്രകാരം 48000 സ്കൂള്‍  കുട്ടികള്‍  സ്വകാര്യ   ട്യൂഷന്  കഴിഞ്ഞ  വര്ഷം  പോയത്രേ ! 67 മില്ല്യന്‍  ഡോളര്‍  ആണ്‌  ഇതിനു  ചെലവ് .
ഗ്രേഡ് എട്ടില്‍ പഠിപ്പിക്കുന്ന ഗണിതം നാല്പതു ശതമാനത്തോളം കുട്ടികള്‍ക്ക് മനസ്സിലാകുന്നില്ല .പകുതിയില്‍ അധികം കുട്ടികള്‍ക്ക് അമേരിക്കന്‍  സിവില്‍ വാര്‍ ഏതു നൂറ്റാണ്ടിലാനെന്നു അറിയില്ല ..ഇങ്ങനെ പോകുന്നു മറ്റു പഠന  റിപ്പോര്‍ടുകള്‍ ..
ഇപ്പോള്‍ എന്താ സ്ഥിതി? അവര്‍ തന്നെ പറയട്ടെ ..
-The number of schools labeled as "failing" under the nation's No Child Left Behind Act could skyrocket dramatically this year (2011), Education Secretary Arne Duncan said .The Department of Education estimates the percentage of schools not meeting yearly targets for their students' proficiency in in math and reading could jump from 37 to 82 percent as states raise standards in attempts to satisfy the law's mandates.
The 2002 law requires states to set targets aimed at having all students proficient in math and reading by 2014, a standard now viewed as wildly unrealistic.
എന്താ ഇത് സൂചിപ്പിക്കുന്നത് ? വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താന്‍ സമഗ്ര സമീപനം ആവശ്യമാണ്‌. വിരട്ടിയും ചില ലൊടുക്കു പണികള്‍ ചെയ്തും അത് പരിഹരിക്കാന്‍ ആകില്ല .
സിലബസ് എകീകരിച്ചാല്‍ പ്രശ്നം പരിഹരിക്കും എന്ന് പറയുന്നവര്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട് ?


1 comment:

drkaladharantp said...

From Wikipedia, the free encyclopedia:-
"Performance of U.S. states in international comparisons

Given the wide variation in performance of students in different states within the United States, several comparisons have been made by calibrating international assessments to assessments in the United States. The U.S. has regularly tested students in mathematics and reading for individual states since the early 1990s in its National Assessment of Educational Progress (NAEP). Two studies have linked the performance in individual states to national scores on PISA.

In the first, comparisons were made between those scoring at the advanced level in mathematics and reading according to NAEP with the corresponding performance on PISA for the "High School Class of 2009."

Overall, 30 nations did better than the U.S. in producing students at the advanced level of mathematics.

Six percent of U.S. students were advanced in mathematics compared to 28 percent in Taiwan. Perhaps more significantly, the highest ranked state in the U.S. (Massachusetts) was just seventeenth in the world rankings.

In the second, U.S. students in the "Class of 2011" who were proficient on the NAEP in mathematics (32 percent) ranked thirty-second among the nations participating in PISA. Massachusetts was again the best U.S. state, but it ranked just ninth in the world."