ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, October 13, 2018

ക്ലാസ് മാസ്റ്റര്‍ പ്ലാനും ഓരോ കുട്ടിയ്കും മൈക്രോ പ്ലാനുമായി കലവൂര്‍ മാതൃക

കലവൂര്‍ ഹൈസ്കൂളിലെ അധ്യാപകര്‍ ശരിക്കും അത്ഭുതം സൃഷ്ടിക്കുകയാണ്. ഓരോ ക്ലാസിനും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞു. അതിന്റെ പ്രകാശനവും നടന്നു. ഇരുപത്തിയാറ് ഡിവിഷനുകള്‍ക്കും സ്വന്തം മാസ്റ്റര്‍ പ്ലാന്‍ ഉളള ഏക വിദ്യാലയമായി മാതൃകസൃഷ്ടിച്ചിരിക്കുകയാണ് കലവൂര്‍
കേരളത്തിന്റെ ധനമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി സ്കൂളുകളില്‍ തയ്യാറാക്കുന്ന അക്കാദമിക്ക് മാസ്റര്‍ പ്ലാന്‍ സുപരിചിതമാണ് . പക്ഷെ ഓരോ ക്ലാസ്സിനും മാസ്റര്‍ പ്ലാന്‍ , അല്ല ഓരോ കുട്ടിക്കും ഒരു മൈക്രോപ്ലാന്‍ ഇത് നമ്മുക്ക് പരിചിതമാവില്ല . ഇതാണ് കലവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എസ് എം സി തയ്യാറാക്കിയിട്ടുള്ളത് .
എന്റെ മണ്ഡലത്തില്‍ മികവിന്‍റെ കേന്ദ്രമായി അന്താരാഷ്ട നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത് കലവൂര്‍ സ്കൂള്‍ ആണ് . 27 കോടി രൂപയുടേതാണ് മാസ്റര്‍ പ്ലാന്‍, ഇതില്‍ ആറര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടസമുച്ചയത്തിന് തറക്കല്ലിട്ടു. ഈ വേദിയില്‍ വച്ച് ഓരോ ക്ലാസ്സിലെയും മാസ്റര്‍ പ്ലാനുകള്‍ ക്ലാസ് ടീച്ചര്‍ക്ക് കൈമാറി ,
കോഴിക്കോട് നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ ശില്പശാലയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് സംസ്ഥാനത്ത് ആദ്യമായി ശില്പശാല നടത്തിയത് കലവൂർ സ്കൂളിലാണ്.ആദ്യമായി അക്കാഡമിക മാസ്റ്റർപ്ലാൻ വിദ്യഭ്യാസ മന്ത്രിക്ക് ആ വേദിയിൽ വെച്ച് നൽകി. അത് സംസ്ഥാനത്ത് തന്നെ മാതൃകയായി.
സ്കൂള്‍ മാസ്റര്‍ പ്ലാനില്‍ നിന്ന് ക്ലാസ് തല മാസ്റ്റര്‍ പ്ലാനിലേക്ക് നീങ്ങിയത് നീണ്ട ചര്‍ച്ചകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ്. 26 ഡിവിഷനുകളിലെയും ക്ലാസ് തല മാസ്റ്റർ പ്ലാനുകൾ രൂപപ്പെടുത്തുന്നതിന് ഓരോ ക്ലാസിലെയും 5 രക്ഷിതാക്കളെ കൂട്ടിച്ചേർത്ത് 20/7/2018 - ൽ നടത്തിയ ശില്പശാലയിൽ അതിന്റെ ആദ്യ രൂപവും പിന്നീട് നിരന്തര കൂടിയിരിപ്പിൽ തയ്യാറായ 26 ക്ലാസ് തല മാസ്റ്റർ പ്ലാനുകൾ 26 ജനപ്രതിനിധികൾ ആണ് പ്രകാശനം ചെയ്തത്

ഒരോ കുട്ടിയുടെയും മേന്മകളും പോരായ്യകളും അടിസ്ഥാനപ്പെടുത്തി ലഭിക്കേണ്ട പഠന പിന്തുണ ഉറപ്പു വരുത്തി ടാലന്റ് പരിപോഷിപ്പിക്കുന്നതിനുള്ള വ്യക്തിഗത മാസ്റ്റർ പ്ലാനുകളുടെ ട്രൈ ഔട്ടുംനടന്നു കൊണ്ടിരിക്കുകയാണ്. കുട്ടിയുടെ വ്യക്തിഗത വൈഭവങ്ങൾ ഹൈടെക് സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്തി സൂക്ഷിക്കും. ടാലന്റിന്റെ ക്ലാസ് തല അവതരണവും നടക്കും.
സ്കൂളൊരുക്കം, വീടൊരുക്കം, നാടൊരുക്കം എന്നതിന്റെ പൂർണ്ണതയ്ക്കായി കുടുംബത്തെ പൂർണ്ണമായും സജ്ജമാക്കുന്ന കുടുംബതല അക്കാഡമിക മാസ്റ്റർ പ്ലാനിന്റെ ട്രൈഔട്ടും നടക്കുന്നു.അദ്ധ്യാപകർ, SMC അംഗങ്ങൾ, ക്ലാസ് തല പി.ടി.എ അംഗങ്ങൾ എന്നിവർ ഓരോ വീടുകളും സന്ദർശിക്കുകയും പശ്ചാത്തലം മനസ്സിലാക്കുകയും കുട്ടിയുമായി ആശയവിനിമയം ചെയ്തുമാണ് കുടുംബതല അക്കാഡമിക മാസ്റ്റർ പ്ലാൻ രൂപപ്പെട്ടത്."

കേരളസര്‍ക്കാര്‍ ഓരോ വിദ്യാലയത്തിനും ഓരോ മാസ്റ്റര്‍ പ്ലാന്‍ വേണമെന്നാണ് പറഞ്ഞത്. ഈ സ്കൂള്‍ അതു തയ്യാറാക്കി. അപ്പോഴാണ് കൂടുതല്‍ സൂക്ഷ്മതല പ്രവര്‍ത്തനാസൂത്രണം വേണമെന്നു തിരിച്ചറിഞ്ഞത്. ഓരോ കുട്ടിയും പഠനമികവിലേക്കുയരണമെങ്കില്‍ ഓരോ ക്ലാസും മികവുറ്റതാകണം. അധ്യാപകര്‍ കൂടിയിരുന്നു. രണ്ടോ മൂന്നോ ശില്പശാലകള്‍ സംഘടിപ്പിച്ചു. രക്ഷിതാക്കളും പങ്കാളികളായി. പൊതുരൂപരേഖ തയ്യാറാക്കി. ഓരോ ക്ലാസിനും പ്രത്യേകം ശില്പശാലകള്‍ നടത്തി. അധ്യാപകര്‍ സര്‍ഗാത്മകമായി ചിന്തിച്ചു. കൊച്ചുകൊച്ചു പ്രവര്‍ത്തനങ്ങള്‍ രൂപപ്പെട്ടു. ചെറുതെങ്കിലും ആഴമുളളവയും ഉള്‍ക്കാഴ്ചയോടെ തയ്യാറാക്കിയവയും. എട്ടാം ക്ലാസിലെ മാസ്റ്റര്‍ പ്ലാന്‍ പരിശോധിച്ചു. ലൊക്കേഷന്‍ മാപ്പ്, ക്ലാസ് ഡയറി, ടാലന്റ് രജിസ്റ്റര്‍, ഓരോ കുട്ടിയുടെ സര്‍ഗശേഷീപ്രകാശനത്തിനുളള ടാലന്റ് ബോര്‍ഡ്, കുട്ടികളുടെ വിവിരങ്ങള്‍ അടങ്ങിയ ഡേറ്റാ ബോര്‍ഡ്, കുട്ടികളുടെ ചിന്തകള്‍ പങ്കിടാനുളള റിഫ്ലക്ഷന്‍ ബോര്‍ഡ്, ഗ്രൂപ്പ് ഡയറി, സമ്പാദ്യപ്പെട്ടി, സൗഹൃദപ്പെട്ടി, ക്ലാസ് ലൈബ്രറി, ക്ലാസ് പാര്‍ലമെന്റ് സംവിധാനം തുടങ്ങിയ നിരവധി കാര്യങ്ങള്‍. കുട്ടികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് അധ്യാപകര്‍ ഇത് തയ്യാറാക്കിയത്. ക്ലാസ് വാ‍ട്സാപ്പ് ഗ്രൂപ്പും അവധിദിന ഓണ്‍ലൈന്‍ പഠനവും സമസംഘപഠനവും ക്ലാസ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ്. ഓരോ വിഷയവുമായി ബന്ധപ്പെട്ട പരിഹാരബോധനത്തിനും പാഠപുസ്തകത്തിനു പുറത്തേക്ക് പോകുന്നതിനും സ്വയംപഠനത്തിനുമുളള പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിറ്റില്‍ സയന്റിസ്റ്റ് , ഭാഷാനൈപുണിപുസ്തകം തുടങ്ങി ഉയര്‍ന്ന പ്രവര്‍ത്തനങ്ങളും നിര്‍ദേശിച്ചിരിക്കുന്നു. ഓരോ ക്ലാസിനും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ്. ഉയര്‍ന്ന നിലവാരത്തിലേക്ക് ഈ വിദ്യാലയം കുതിക്കുമെന്നതിന്റെ സൂചനകളാണ് ഈ ക്ലാസ് മാസ്റ്റര്‍ പ്ലാനുകള്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാകില്ല
കുടുംബമാസ്റ്റര്‍ പ്ലാന്‍
ഓരോ കുട്ടിക്കും മാസ്റ്റര്‍ പ്ലാന്‍ വേണ്ടേ? വീടൊരുക്കം എങ്ങനെയാകണം? ഈ ചിന്തയാണ് കുടുംബമാസ്റ്റര്‍ പ്ലാനിലേക്ക് എത്തിച്ചത്. ട്രൈ ഔട്ട് എന്ന നിലയില്‍ ഏഴാം ക്ലാസിലെ എല്ലാ കുട്ടികളുടെയും രക്ഷിതാക്കള്‍

കുടുംബമാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. കുട്ടിയുടെ കഴിവുകള്‍, കൂടുതല്‍ ശ്രദ്ധ വേണ്ട മേഖലകള്‍, ഒരുക്കേണ്ട പിന്തുണാതലം എന്നിങ്ങനെ മൂന്നായി തിരിച്ചാണ് കുടുംബമാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ചില ഉദാഹരണങ്ങള്‍ നോക്കാം




 
പഠിക്കുന്ന കുട്ടിയുളള വീട് സാധാരണപോലെ പ്രവര്‍ത്തിച്ചാല്‍ പോര. വീട്ടിലുളളവര്‍ക്ക് ആഗ്രഹങ്ങളുണ്ട്. അക്കാദമികശ്രദ്ധ നല്‍കാനുളള പരമിതികള്‍ സ്കൂള്‍ പി ടി എയില്‍ പങ്കിടാം. കൂട്ടായ പ്രവര്‍ത്തനത്തിനും വാതിര്‍തുറന്നിടുന്ന വിധമാണ് കുടുംബമാസ്റ്റര്‍ പ്ലാന്‍. ഇത് തയ്യാറാക്കുന്നതിനായി നിരവിധിതവണ രക്ഷിതാക്കള്‍ കൂടിയിരുപ്പ് നടത്തിയിട്ടുണ്ട്. അധ്യാപകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അധ്യാപക രക്ഷാകര്‍തൃകൂട്ടായ്മ കൂടുതല്‍ അക്കാദമികതലത്തിലേക്ക് ഉയരുന്നത് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നു. പുതിയവിദ്യാഭ്യാസസംസ്കാരം വളര്‍ത്താനുളള ധീരമായ ശ്രമമാണ് കലവൂരില്‍ നടക്കുന്നത്.

1 comment:

jjkollam said...

മനോഹരം
ചിന്ത ഉദാത്തം
ഫലപ്രദം