ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, January 30, 2024

2023 ല്‍ ഒന്നാം ക്ലാസില്‍ എന്താണ് സംഭവിച്ചത്?

ഒന്നാം ക്ലാസിൽ ഈ വർഷം സംഭവിച്ച ഭാഷാപരമായ മുന്നേറ്റത്തിൻ്റെ സാക്ഷ്യങ്ങളാണ് 70 പോസ്റ്റുകളിലായി ചൂണ്ടുവിരൽ പങ്കിട്ടത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങളിലൂടെ തെളിവുകളിലൂടെ നിങ്ങൾക്കത് മനസ്സിലാക്കാം 


താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ

  1. ഒന്നാം ക്ലാസിലെ 100 അധ്യാപകരുടെ അനുഭവം പങ്കിടുന്നു  
  2. ഒന്നാം ക്ലാസുകാരൻ്റെ ഡയറിക്ക് സംസ്ഥാനതല അംഗീകാരം 
  3. വീണ്ടും നൂറ് അധ്യാപകരുടെ പ്രതികരണങ്ങൾ
  4.  ഒന്നാം ക്ലാസുകാരുടെ പാഠവും പാടവും പാടവവും
  5. സംയുക്തടയറിയിൽ നിന്ന് വായനാ സാമഗ്രി
  6. രണ്ടിലേക്ക് ഡയറിക്കൊപ്പം ജയിച്ച ടീച്ചർ
  7. സംയുക്തടയറി 275 രക്ഷിതാക്കളുടെ അനുഭവക്കുറിപ്പുകൾ
  8. വയനാട് ജില്ലയിലെ അക്കാദമിക സന്ദർശനം
  9. പുതിയ കാലത്തെ കുട്ടിക്കളികൾ
  10. നിപ അവധികാലത്തെ ഓൺലൈൻ ക്ലാസ് ഒന്നിൽ
  11. സംതൃപ്തം ഒന്നാം ക്ലാസ്
  12. ബംഗാൾ സ്വദേശിനി ഒന്നാം ക്ലാസിൽ മലയാളം എഴുതുമോ?
  13. ഒന്നാം ക്ലാസുകാർ എഴുതുകയാണ്
  14. ഒന്നാം ക്ലാസ് ക്ലസ്റ്റർ അധ്യാപകർ എങ്ങനെ വിലയിടരുത്...
  15. ഒന്നാം ക്ലാസിലെ രചനോത്സവം
  16. മഹേഷ് ചെറിയക്കരയോട് വിട പറയുമ്പോൾ
  17. ഫിൻലാൻറ് വിദ്യാഭ്യാസ മന്ത്രിയും ഒന്നാം ക്ലാസിലെ സ...
  18. സ്വതന്ത്ര വായനയും ഒന്നാം ക്ലാസും
  19. ഒന്നാം ക്ലാസ് ഒന്നാം തരം - അധ്യാപികയുടെ വിലയിരുത്തൽ
  20. നല്ലൊരു സംതൃപ്തിയാണ് ഇന്നത്തെ ഒന്നാം ക്ലാസ് തരുന്നത്
  21. മൂത്ത കുട്ടികൾ ഒന്നാം ക്ലാസിൽ പഠിച്ച കാലത്തേക്കാൾ ...
  22. എൻ്റെ മക്കളെ ഗവൻമെൻ്റ് സ്കൂളിലേക്ക് മാറ്റി
  23. ഒന്നാം ക്ലാസ്സിലെ മക്കളെ ഭാഷയിൽ ഒന്നാന്തരം മക്കളാക്കി,
  24. ഒന്നാം ക്ലാസിലെ കുട്ടികളിലെ മാറ്റം സ്കൂളിൽ മാത്രമ...
  25. കുഞ്ഞുങ്ങൾ സ്വതന്ത്രവായനക്കാരും എഴുത്തുകാരുമായി മാ...
  26. ഒന്നാം ക്ലാസിൽ കടന്നുപോയ 5 മാസങ്ങൾ വളരെ സംതൃപ്തി ന...
  27. ഇന്നത്തെ ഒന്നാം തരത്തിലെ പഠന പ്രവർത്തനങ്ങൾ കുറച്ചു...
  28. ഒന്നാം ക്ലാസിലെ കുട്ടികളിൽ വലിയൊരു മാറ്റം സൃഷ്ടിക്...
  29. വളരുന്ന അക്കോഡിയൻ സംയുക്ത ഡയറി
  30. ഒന്നാം ക്ലാസിലെ ഈ അധ്യാപികക്ക് ഒത്തിരി സങ്കടം!
  31. പേജ് മുഴുവൻ എഴുതി നിറയ്ക്കുന്ന ഒന്നാം ക്ലാസുകാർ
  32. ഒന്നാം ക്ലാസ് അധ്യാപിക ആകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്ത...
  33. സിബിഎസ്ഐ സ്കൂളിൽ ചേർക്കാം എന്ന് അഭിപ്രായപ്പെട്ട രക...
  34. സംയുക്ത ഡയറി- രക്ഷിതാക്കൾ പ്രതികരിക്കുന്നു
  35. ഒന്നാം ക്ലാസ്സ് ഒന്നാന്തരമായി മുന്നോട്ട്.
  36. കുട്ടികൾക്ക് നല്ല മാറ്റമാണ് കാണാൻ കഴിയുന്നത്.
  37. എന്തായാലും എനിക്ക് നല്ല അഭിമാനമാണ് ഒന്നാം ക്ലാസിലെ...
  38. ഒന്നാം ക്ലാസിൽ കുട്ടികൾ പത്രം നിർമ്മിക്കുന്നു.
  39. നാട്ടുവിശേഷം കൂട്ടെഴുത്തുമായി ഒന്നാം ക്ലാസുകാർ
  40. കൂട്ടെഴുത്തിൻ്റെ ഒന്നാന്തരം മാതൃക
  41. ഒന്നും പറയാനില്ല.. എന്ന് ഒന്നാം ക്ലാസധ്യാപിക
  42. ഞാനും എൻ്റെ മക്കളും അത്രയ്ക്ക് ആസ്വാദിച്ചാണ് ഓരോ ദ...
  43. സംയുക്ത ഡയറി പ്രകാശിപ്പിക്കുമ്പോൾ
  44. ഒന്നാം ക്ലാസുകാർ ഏറ്റെടുത്ത കൂട്ടെഴുത്തു പത്രം
  45. ഒന്നാം ക്ലാസിൽ പൂമണമുള്ള പത്രം
  46. ഒന്നാം ക്ലാസ് അധ്യാപിക എന്ന നിലയിൽ വളരെ അധികം തൃപ്...
  47. വായനയിലും എഴുത്തിലും മുന്നേറാനും സചിത്ര പുസ്തകവും ...
  48. ഒന്നാം ക്ലാസുകാർ കിളികളെക്കുറിച്ച്
  49. ഒന്നാം ക്ലാസിൽ ഭാഷോത്സവം
  50. സംയുക്ത ഡയറിയും സചിത്ര നോട്ട് ബുക്കും മികച്ച ആശയങ്ങൾ
  51. ഒന്നാം ക്ലാസ് അടിപൊളി
  52. കഴിഞ്ഞ വർഷം Home work കളുടെ പൂരമായിരുന്നു. ആവർത്തന...
  53. ഒന്നാം ക്ലാസിൽ 39 ഡയറികളും അച്ചടിച്ചു മാതൃക സൃഷ്ടി...
  54. ഒന്നാം ക്ലാസുകാരുടെ അങ്കണവാടിയിലെ ക്ലാസ്
  55.  പരീക്ഷയിൽ തിളങ്ങി ഒന്നാം ക്ലാസുകാർ
  1. 57. കേട്ടറിവിൽ തുടങ്ങിയ ഒന്നാം ക്ലാസ്
  2. 58. പ്രതിസന്ധികൾ നേരിട്ട ഒന്നാം ക്ലാസിലെ പുതിയ ടീച്ചർ
  3. 59*ബേളയിൽ ഒന്നാം ക്ലാസുകാർ നിർമ്മിച്ച വായനക്കാർ*
  4. 60 .എന്താണ് രക്ഷിതാവ് പറഞ്ഞത്?
  5. 61.ഒന്നാം ക്ലാസിലെ ഡിജിറ്റൽ ഡയറി സ്കാൻ ചെയ്യൂ വായന കാണൂ
  6. 62. ഇതര സംസ്ഥാനക്കാരായ ഒന്നാം ക്ലാസുകാർക്ക് സോളിയമ്മടീ...
  7. 63. ഒന്നാം ക്ലാസിലെ കുട്ടികളിൽ വലിയൊരു മാറ്റം സൃഷ്ടിക്...
  8. 64. ഒന്നാം ക്ലാസിലെ കുട്ടികൾ യാത്രാവിവരണം എഴുതിയാലോ?
  9. 65. ഒന്നാം ക്ലാസിലെ ടീച്ചറുടെ വീട്ടിലേക്ക് രക്ഷിതാക്കൾ
  10. 66.സ്കൂൾ അസംബ്ലി ഏറ്റെടുത്ത് ഒന്നാം ക്ലാസിലെ കൊച്ചുമി...
  11. 67.ബീഹാർ സ്വദേശിനി ഖുഷിരാജ് ഒന്നാം ക്ലാസിൽ മലയാളം ഏഴു...
  12. 68. രചന: അയന, രണ്ടാം ക്ലാസ്, ആലാപനം ഷിജി കൊട്ടാരക്കൽ
  13. 69.വരും വർഷവും തുടരണം
  14. 70. അനുഭവവിടവുള്ളവർക്ക് പിന്തുണയുമായി ബിന്നി ടീച്ചർ


Friday, January 26, 2024

അനുഭവവിടവുള്ളവർക്ക് പിന്തുണയുമായി ബിന്നി ടീച്ചർ

വടകരയിൽ കൂടിയ ഒന്നാം ക്ലാസ് അധ്യാപകൻ ശിൽപശാലയിലെ ഒരു പ്രധാന ചർച്ച വിഷയം സ്ഥിരമായി ഹാജരാകാത്ത കുട്ടികൾക്ക് ഉണ്ടായ അനുഭവവിടവുകൾ എങ്ങനെ പരിഹരിക്കാം. കൊല്ലത്തു നിന്നുള്ള അധ്യാപകർ ക്രിസ്മസ് അവധിക്കാലത്ത് കുട്ടികളുടെ വീട്ടിൽ പോയ അനുഭവം പങ്കിട്ടു. വ്യക്തിഗത പാഠങ്ങളാണ് അവർ വികസിപ്പിക്കാൻ ശ്രമിച്ചത്.


അനുഭവവിടവ് പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തണം എന്ന തീരുമാനത്തോടെയാണ് എല്ലാവരും പിരിഞ്ഞത്. ബേള GW LPS ലെ ബിന്നി ടീച്ചർ ഉടൻ തന്നെ ഒരു രീതി വികസിപ്പിക്കാൻ ശ്രമിച്ചു. അത് ടീച്ചറുടെ വാക്കുകളിൽ.

"ഇന്ന് എനിക്ക് വളരെ സന്തോഷം തോന്നിയ ദിവസമാണ്. കാരണം കുറേ ദിവസങ്ങളായി എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു വലിയ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനുള്ള വഴി തെളിഞ്ഞു. 

ഈ സന്തോഷം എനിക്ക് ഈ ഗ്രൂപ്പിലെ സുഹൃത്തുക്കളുമായി പങ്കു വയ്ക്കണമെന്ന് തോന്നി. കാരണം എന്നെപ്പോലെ തന്നെ നിങ്ങളിൽ പലരും ഈ പ്രശ്നം പരിഹരിക്കാൻ കഴിയാതെ വിഷമിക്കുന്നുണ്ടാകുo. ചിലർ പ്രശ്നത്തിന് ഏതെങ്കിലും തരത്തിൽ പരിഹാരം കണ്ടെത്തിയിട്ടുമുണ്ടാകും. എങ്കിലും ഒരു പങ്കു വയ്ക്കൽ ആർക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ ആയിക്കോട്ടെ എന്നു മാത്രം കരുതിയാണ് പങ്കിടുന്നത്.

  • ക്ലാസിലെ പകുതിയിലധികം കുട്ടികൾ തനിയെ വാക്യങ്ങൾ എഴുതാനും പുസ്തകമടക്കം വായിക്കാനും കഴിവുള്ളവരായി മാറി. 
  • രണ്ടു പേർ എൻ്റെ സഹായത്തോടെ പറഞ്ഞെഴുതി സ്വന്തമായി എഴുതാനുള്ള കഴിവിലേക്ക് അടുക്കുകയും ചെയ്തു. 
  • പിന്നെയുള്ള നാലുപേരും ഇവരുടെ അത്ര പ്രശ്‌നമില്ലെങ്കിലും വായിക്കാനും എഴുതാനും പ്രാപ്തനാകാതിരുന്ന മറ്റൊരു കുട്ടിയും പല പരിമിതികളാലും ഈ പ്രവർത്തനങ്ങളിൽ ഒന്നും ഏർപ്പെടാൻ കഴിയാതെ മുന്നോട്ടു പോവുകയായിരുന്നു. 
  • ഇവരും മറ്റുള്ളവരുടെ ഒപ്പം എത്താൻ   കഴിഞ്ഞില്ലെങ്കിലും ചെറിയ വാക്യങ്ങളെങ്കിലും വായിക്കാനും എഴുതാനും കഴിഞ്ഞാൽ മാത്രമേ ഒന്നാം ക്ലാസ് പ്രവർത്തനങ്ങൾ പൂർണ്ണമായും ഫലപ്രാപ്തിയിലെത്തിയെന്ന് എനിക്ക് പറയാൻ കഴിയൂ.
  • ഇവർക്ക് പ്രത്യേകമായി നീക്കിവയ്ക്കാൻ സാധാരണ പ്രവൃത്തി ദിനങ്ങളിൽ സമയം കുറവായിരുന്നു. 
  • ഇവർക്കു വേണ്ടി മാത്രമായി ഞാൻ ഇടപെട്ടാൽ മാത്രമേ ഇവർ എന്തെങ്കിലും ചെയ്യുമായിരുന്നുള്ളൂ. 
  • ഇന്നലെ രാത്രി ഈ കുട്ടികളുടെ രക്ഷിതാക്കളെ ഞാൻ വിളിക്കുകയും ഇവരെ നാളെ സ്കൂളിൽ എത്തിക്കാൻ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തു.
  • ഇവരിൽ നാലു പേരും ഇന്നു വരികയും ഒരു മണി വരെ ഇവർക്ക് ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്തു.
  • ഒരു കുട്ടിക്ക് വീട്ടിലെ സാഹചര്യം നിമിത്തം വരാൻ കഴിഞ്ഞില്ല. 
  • ഇവർക്ക് ആദ്യം മുതൽ തന്നെ പരിചിതമായിരുന്ന തത്തയിൽ നിന്നാണ് തുടങ്ങിയത്.
  • തത്തയെ വരച്ചു. നിറം കൊടുത്തു. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് നാലു പേരും തത്ത എന്നെഴുതി.

തത്ത

പച്ചത്തത്ത

തത്ത ഇരുന്നു.

പാവം തത്ത

ഇതായിരുന്നു പാഠം.

  • അതനുസരിച്ച് ഇതിനെ ബന്ധപ്പെടുത്തി നാലു വരികൾ വീതമുള്ള നാലു പാഠങ്ങൾ കൂടി നൽകി. തീരെ അറിഞ്ഞുകൂടാത്തതായി ആരുമില്ലെന്ന അറിവ് എന്നെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്.
  • എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം മറ്റു ദിവസങ്ങളിൽ ടോയ് ലറ്റിൽ പോകാനും വെള്ളം കുടിക്കാനുമെല്ലാം കൂടെക്കൂടെ ആവശ്യപ്പെടുന്ന ഈ മക്കൾ ഇന്ന് ഞാൻ പുറത്തു പൊയ്ക്കോളൂ എന്ന് പറഞ്ഞിട്ടു പോലും പോകാൻ കൂട്ടാക്കാതെയിരിക്കുകയും നിർബന്ധിച്ച് പുറത്തുവിട്ടെങ്കിലും കളിക്കാൻ പോകാതെ നേരെ ക്ലാസിലേക്ക് വരികയും ചെയ്തു. 
  • ബുക്കിൽ നിറയെ സ്റ്റാറ്റം ആയതിനേക്കാൾ സന്തോഷം നിറഞ്ഞ മുഖവുമായി യാതൊരു മടുപ്പും ക്ഷീണവും കാണിക്കാതെ ഒരു മണിയായിട്ടും വീട്ടിൽ പോകാൻ തിരക്കില്ലാതെ എഴുതാനും വരയ്ക്കാനും തയ്യാറെടുക്കുന്ന കുഞ്ഞുങ്ങൾ എന്ന പ്രതീക്ഷ നിറച്ചിരിക്കുകയാണ്. 
  • ഇവരെയും എഴുതാനും വായിക്കാനും പ്രാപ്തരാക്കി ഒന്നാം ക്ലാസിൽ നിന്ന് രണ്ടാം ക്ലാസിലേക്ക് അയക്കാൻ എനിക്ക് കഴിയുമെന്ന് .
  • ഒരു കുട്ടിയുടെ ഉമ്മയും മറ്റൊരു മൂന്നാം ക്ലാസ്സുകാരി ചേച്ചിയും എല്ലാം







    കാണുകയും ഞങ്ങളും ഇതേ രീതിയിൽ പറഞ്ഞു കൊടുക്കുമെന്ന് പറയുകയും ചെയ്തു. 
  • ഈ ആക്കാദമിക വർഷത്തെ അവധി ദിവസങ്ങളിലും മധ്യവേനലവധി ദിനങ്ങളിലും ഇത്തരം ക്ലാസുകൾ നൽകിയാൽ അവരെയും തൃപ്തികരമായ ഒരു നിലയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാനിപ്പോൾ. പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷത്തിലും."

Thursday, January 25, 2024

വരും വർഷവും തുടരണം

  ഈ വർഷത്തെ അഭിമാനം

  • 2012 മുതൽ ഒന്നാം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപികയാണ്. ഈ വർഷത്തെ സംയുക്ത ഡയറി, സചിത്ര ബുക്ക് ബുക്ക്, രചനോത്സവകഥകൾ, പാട്ടരങ്ങ് . തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ വായനയിലും ചിത്രങ്ങളിലും മികച്ച നിലവാരം പുലർത്തുവാൻ കഴിഞ്ഞു എന്നുള്ളത് ഈ വർഷത്തെ അഭിമാനമായി കരുതുന്നു. 


യാസന 200

  • യാസന തമിഴ് നാട്ടുകാരിയാണ്. ഡയറി 200 ദിവസം കഴിഞ്ഞു. മിടുക്കിയാണ്. വായനയിൽ മലയാളം നല്ല നിലവാരം ഉണ്ട്. എഴുതുമ്പോൾ തമിഴ് അക്ഷരങ്ങൾ വരും.ഇംഗ്ലീഷും നന്നായി വായിക്കുന്ന കുട്ടിയാണ്.

താല്പര്യം ഏറെ

  • ക്ലാസ്സിൽ 33 കുട്ടികളുണ്ട്
  • ഒരു കുട്ടി വയ്യാത്ത കുട്ടിയാണ്.
  • 32 കുട്ടികളിൽ 28 പേർ എന്നും ഡയറി എഴുതും.
  • 4 പേര് ഇടവിട്ട് എഴുതാറുണ്ട്. അവർ മിക്ക ദിവസവും absent ആയിരിക്കും...
  • എഴുതുന്ന കുട്ടികളിൽ വായനയിൽ മികച്ച നിലവാരം പുലർത്തുന്നവർ 15. ബാക്കിയുള്ളവർ ചെറിയ സഹായത്തോടെ നന്നായി വായിക്കും.,.
  • സംയുക്ത ഡയറി എഴുതുവാൻ കുട്ടികൾക്ക് യാതൊരു മടിയുമില്ല. ഡയറി വീട്ടിൽ നിന്ന് എഴുതാൻ മറന്നുപോയാൽ രാവിലെ വന്ന് എല്ലാ കാര്യങ്ങളും ഓർത്ത് എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്നു.

നന്ദി

  • സംയുക്ത ഡയറി, സചിത്ര നോട്ട് ബുക്ക് എന്നിവയ്ക്ക്
  • ഇത് ചുക്കാൻ പിടിച്ച എസ് എസ് കെ യുടെ പ്രവർത്തകർക്കും പ്രത്യേകിച്ച് കലാധരൻമാഷനും ഒരുപാട് നന്ദി.

തുടരണം

  • ഈ പ്രവർത്തനങ്ങൾ അടുത്ത വർഷവും നന്നായി നടത്തുവാൻ എല്ലാ അധ്യാപകർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

മേഴ്സി കെ എം

ഒന്നാം ക്ലാസ് അധ്യാപിക

LPGS N PARAVUR

Wednesday, January 24, 2024

രചന: അയന, രണ്ടാം ക്ലാസ്, ആലാപനം ഷിജി കൊട്ടാരക്കൽ

 രംഗം 1

23.01.24 ന് വൈകിട്ട് മണാശ്ശേരി ഗവ: യു.പി. സ്കൂൾ രണ്ടാം ക്ലാസ് അധ്യാപകൻ ഷൺമുഖൻ മാഷ് പൂമ്പാറ്റയെ പറ്റി പാട്ടുണ്ടാക്കി വരാൻ പറഞ്ഞു


രംഗം 2

അങ്ങനെ രണ്ടാം ക്ലാസുകാരി, അയന പൂമ്പാറ്റയെ പറ്റി പാട്ടുണ്ടാക്കി തിരുവനന്തപുരത്ത് യോഗത്തിന് പോയ അച്ഛൻ വാട്ട്സപ്പിൽ അയച്ചു നൽകി.


രംഗം 3

പൂമ്പാറ്റ എന്ന പദത്തിലെ റ്റ എന്ന അക്ഷരം കൊണ്ട് പൂമ്പാറ്റയെ വരച്ച് പാട്ടിന് ആവശ്യമായ ദൃശ്യ ഭംഗി ഒരുക്കാനും അയന പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.


രംഗം 4

പാട്ട് കിട്ടിയ ഉടനെ അച്ഛനിത്, അച്ഛന്റെ കൂട്ടുകാരിയും 

പഴയ കോളേജ് സഹപാഠിയും അന്നത്തെ അവരുടെ വാനമ്പാടിയുമായ ഷിജി കൊട്ടാരക്കലിന് (നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) അയച്ചു


രംഗം 5

നിമിഷ നേരം കൊണ്ട് ഷിജി അതിന് ഈണവും താളവുമിട്ട് മകൾക്കുള്ള സ്നേഹസമ്മാനമായി തിരികെ നൽകി...


രംഗം 6

അച്ഛൻ ആരചന നവമാധ്യമത്തിൽ പങ്കിടുന്നു.


രംഗം 7

കുട്ടികളുടെ രചനകളെ മൂല്യവർദ്ധിതമാക്കുന്ന ഈ സാധ്യത ചൂണ്ടുവിരൽ അധ്യാപകരെ പരിചയപ്പെടുത്തുന്നു.


സ്നേഹാശംസകൾ...


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸


Tuesday, January 23, 2024

ബീഹാർ സ്വദേശിനി ഖുഷിരാജ് ഒന്നാം ക്ലാസിൽ മലയാളം എഴുതുമ്പോൾ

അഭിമാനമായി ഖുഷിരാജ്.. ബീഹാറുകാരിക്ക് മലയാളം വഴങ്ങിയത് സംയുക്ത ഡയറിയെഴുത്തിലൂടെ.. സന്തോഷം👍👍🙏

ഖുഷിരാജിന്റെ കുടുംബം കുറച്ചു വർഷമായി കിഴക്കമ്പലത്ത് താമസിക്കുന്നവരാണ്. ചേച്ചിമാർ രണ്ടു പേർ സെന്റ് ജോസഫ് HS (കിഴക്കമ്പലം) സ്കൂളിൽ പഠിക്കുന്നുണ്ട്.

കുടുംബത്തിലെ എല്ലാവരും മലയാളം സംസാരിക്കും. അച്ഛനും അമ്മയക്കും മലയാളം വായിക്കാനോ എഴുതാനോ അറിയില്ല, 7th ലും 11th ലും പഠിക്കുന്ന ചേച്ചിമാർക്ക് മലയാളം വായിക്കാനറിയാം.. എഴുതുന്നതിൽ നിറയെ അക്ഷരത്തെറ്റുണ്ട്. എങ്കിലും ഖുഷിയെ അവരാണ് ഡയറി എഴുതാൻ സഹായിക്കുന്നത്. ക്ളാസിൽ എല്ലാ ദിവസവും ഡയറി വായിക്കും അവൾ. തെറ്റുകൾ തിരുത്തിയെഴുതാൻ ഞാൻ സഹായിക്കും

ഇടക്ക് നാട്ടിൽ പോവാറുണ്ട്.സചിത്ര ബുക്കിൽ നന്നായി എഴുതിത്തുടങ്ങിയത് ഖുഷിയാണ്.അത് ജൂണിലാണ് എന്നതും അതിശയമാണ്.  .

തെറ്റ് ക്ലാസ്സിൽ വെച്ചാണ് തിരുത്തിയെഴുതുന്നത്.

ഇപ്പോൾ അക്ഷരത്തെറ്റില്ലാതെ എഴുതുന്നു. എല്ലാ ദിവസവും ക്ലാസ്സിൽ കഥ വായിക്കുന്നു. അതിശയമാണ്, അഭിമാനമാണ് ഖുഷി.

മുഷിയുടെ മാത്രമായി ഡയറി പ്രകാശിപ്പിച്ചാണ് സ്കൂൾ ആ എഴുത്തിനെ മാനിച്ചത്










Thursday, January 18, 2024

സ്കൂൾ അസംബ്ലി ഏറ്റെടുത്ത് ഒന്നാം ക്ലാസിലെ കൊച്ചുമിടുക്കർ

 ജി യു പി എസ് മുളിയൻ മാപ്പിള കാസർഗോഡിലെ 1.A മലയാളം മീഡിയം ക്ലാസ്സിലെ കുട്ടികൾ സ്കൂൾ അസംബ്ലി ഏറ്റെടുത്ത് നടപ്പിലാക്കി. 

  • പ്രാർത്ഥന,
  •  പ്രതിജ്ഞ, 
  • പത്രവാർത്ത, 
  • ക്വിസ്, 
  • ഇന്നത്തെ ചിന്താവിഷയം, 
  • പ്രസംഗം- വൃത്തിയുള്ള ക്ലാസ് മുറി, 
  • എന്റെ ഇന്നത്തെ ഡയറി വായന, 
  • പുസ്തക പരിചയം ആസ്വാദനക്കുറിപ്പിലൂടെ,
  •  മാജിക് കുപ്പി-- ചെറുപരീക്ഷണം,
  • പാട്ടരങ്ങ്,
  • കുട്ടിപ്പത്രം-- പ്രദർശനം,
  •  ദേശീയ ഗാനം എന്നീ 12 ഇനങ്ങൾ അതിഗംഭീരമായി അവതരിപ്പിച്ചു കൊണ്ടാണ് ഒന്നാം ക്ലാസ് കുട്ടികൾ 18/1/2024   വ്യാഴാഴ്ചത്തെ സ്കൂൾ അസംബ്ലി സ്കൂൾ അങ്കണത്തിൽ നടപ്പിലാക്കി, സ്കൂൾ എച്ച് എം ഗണേഷ് മാഷിന്റെ പ്രത്യേക അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയത്.

      ഒന്നാം ക്ലാസ് അധ്യാപിക എന്ന നിലയിൽ ഏറ്റവും കൂടുതൽ അഭിമാനം തോന്നിയ നിമിഷങ്ങളിൽ ഒന്നായിരുന്നു ഇത്

  •  850 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ സ്കൂൾ അസംബ്ലി ഗംഭീരമായും പുതുമയിലും നടപ്പിലാക്കാൻ വഴിതെളിച്ചത് ഒന്നാം ക്ലാസിൽ നടപ്പിലാക്കുന്ന ആശയ അവതരണ രീതി തന്നെയാണ് 
  • ഒന്നാം ക്ലാസ് വീണ്ടും ഒന്നാന്തരമാക്കിയ മികച്ച പ്രവർത്തനത്തിന്റെ നേർക്കാഴ്ചയായിരുന്നു ഇന്ന് നടന്ന ഒന്നാം ക്ലാസുകാരുടെ സ്കൂൾ അസംബ്ലി.
രമ്യ ടീച്ചർക്ക് അംഗീകാരം

 PTA നൽകിയ സ്നേഹോപഹാരം 🤗. ഞാൻ ഈ സ്കൂളിൽ വന്നിട്ടു ഒരു വർഷം മാത്രം പിന്നിടുമ്പോൾ ഇതു വരെ സ്കൂളിൽ ആർക്കും ലഭിക്കാത്ത ഒരു അംഗീകാരത്തിലേക്കു വഴിതെളിച്ചത് എന്റെ പ്രിയപ്പെട്ട ഒന്നാം ക്ലാസും സചിത്ര പാoപുസ്തകവും സംയുക്ത ഡയറിയുമൊക്കെയാണ്.. 🤗.

ഒന്നാം ക്ലാസിലെ ടീച്ചറുടെ വീട്ടിലേക്ക് രക്ഷിതാക്കൾ

മട്ടന്നൂർ സബ്ജില്ല, കുണ്ടേരിപ്പൊയിൽ ന്യൂ എൽപി സ്കൂളിലെ ഷീന ടീച്ചറുടെ വീട്ടിൽ രക്ഷിതാക്കൾ എത്തി. എന്തിനാണെന്നോ?


“14 കുട്ടികളുള്ള ക്ലാസിലെ 13 കുട്ടികളും സ്വന്തമായി ഡയറി എഴുതുന്നു. ഡയറിയും അതിന്റെ പ്രകാശനവും രക്ഷിതാക്കൾ നല്ല ആവേശത്തോടെയാണ് സ്വീകരിച്ചത്. 

ഡയറിയുടെ പ്രകാശനം കഴിഞ്ഞപ്പോൾ രക്ഷിതാക്കൾ എടുത്ത തീരുമാനം ആയിരുന്നു എനിക്ക് ഒരു അനുമോദനം നൽകണം എന്നത്. ഇന്നലെ അവർ വീട്ടിൽ വന്നപ്പോഴാണ് ഞാൻ അറിഞ്ഞത്.

ഒരു ടീച്ചർക്ക് കിട്ടാവുന്ന വലിയ ഒരു അംഗീകാരം ആയിട്ടാണ് എനിക്ക് അത് തോന്നുന്നത്. മക്കളെ എഴുതാൻ പ്രാപ്തരാക്കാൻ എന്നാലാവും വിധം ഞാൻ ചെയ്യാറുണ്ട്. ചിത്രങ്ങൾ സഹിതം, വരുന്ന വഴി കണ്ട കാഴ്ചകൾ എഴുതിപ്പിച്ചു.

കൂടെനിന്ന് അക്ഷരതെറ്റുകൾ സ്വയം തിരുത്താൻ അവസരം നൽകി എന്നും അവരോടൊപ്പം ഉണ്ട്. 

രക്ഷിതാക്കൾ ആ സ്നേഹം തിരിച്ചും കാണിച്ചപ്പോൾ ശരിക്കും അഭിമാനം തോന്നി. 

ഒരു അധ്യാപികയ്ക്ക് കിട്ടേണ്ട അംഗീകാരം കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് തന്നെ ആണല്ലോ.”


ഒന്നാം ക്ലാസിലെ അധ്യാപികക്ക് രക്ഷിതാക്കൾ വീട്ടിലെത്തി സ്നേഹോപഹാരങ്ങൾ നൽകുന്നത് അവരുടെ മക്കൾ അതിശയകരമായ മുന്നേറ്റം നടത്തിയതു കൊണ്ടാണ്.