ലക്ഷ്യം..
- കുട്ടികളുടെ രചനകൾ കേടുപാടുകൾ കൂടാതെ ദീർഘകാലം സംരക്ഷിക്കുക.
- ക്ലാസ് ലൈബ്രറിയിലെ ആകർഷകമായ വായനാ സാമഗ്രിയായി ഇതിനെ മാറ്റുക.
- സ്വന്തം രചനകൾ ഒരു പുസ്തക രൂപത്തിൽ കാണുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന ആത്മവിശ്വാസം വർദ്ധിപ്പിക്കുക.
ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് അംഗീകാരം നൽകാൻ ആകും
തയ്യാറാക്കുന്ന വിധം
കുട്ടികൾ എ4 പേപ്പറിൽ തയ്യാറാക്കിയ കഥകളും ചിത്രങ്ങളും ഒരു വലിയ പുസ്തകത്തിന്റെ രൂപത്തിലേക്ക് മാറ്റുകയാണ് ഇവിടെ ചെയ്തത്.
പുസ്തകത്തിന്റെ കവർ പേജിന് കട്ടിയുള്ള കാർഡ്ബോർഡ് ഷീറ്റുകൾ ഉപയോഗിച്ചു
💥 പുസ്തകം ദീർഘകാലം ഈടുനിൽക്കുന്നതിനായി വശങ്ങളിൽ കാലിക്കോ തുണിയും പശയും ഉപയോഗിച്ച് ബലപ്പെടുത്തി.
💥 ഫാൻസി പേപ്പറുകൾ ഉപയോഗിച്ച് പുസ്തകത്തിന്റെ പുറംചട്ടയും ആകർഷകമാക്കി.
💥 പല ദിവസങ്ങളിലായി അവർ എഴുതി തയ്യാറാക്കിയ കഥകൾ ഒട്ടിച്ചൊട്ടിച്ചാണ് ബിഗ് ബുക്ക് വലുതാക്കിയത്. കുട്ടികളുടെ സാന്നിധ്യത്തിൽ തന്നെയാണ് ഇവ ഒട്ടിക്കുന്നത്. ഇനി എഴുതുന്ന കഥകളും ചാർട്ട് പേപ്പർ പേജായി ഒട്ടിച്ച് ഇതിലേക്ക് കഥകൾ ഒട്ടിച്ച് ചേർത്ത് പ്രവർത്തനം തുടരും.
പ്രത്യേകതകൾ
💥 സാധാരണയായി ഡിസ്പ്ലേ ബോർഡുകളിൽ രചനകൾ പുതിയവ വരുമ്പോൾ മാറ്റി വയ്ക്കാറാണ് പതിവ്. എന്നാൽ ബിഗ് ബുക്കിൽ ഇവ എപ്പോഴും സുരക്ഷിതമായിരിക്കും.
വായനാ സൗകര്യം: കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ഈ വലിയ പുസ്തകം എടുത്ത് മറിച്ചു നോക്കാനും കൂട്ടുകാരുടെ കഥകൾ വായിക്കാനും സാധിക്കുന്നു.
മൊഴിക്കിലുക്കം പ്രവർത്തനങ്ങൾ: ഒന്നാം ക്ലാസിലെ 'മൊഴിക്കിലുക്കം' പ്രവർത്തനത്തിലും രചനോത്സവ കഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട് . പി.ടി.എ മീറ്റിംഗുകളിലും മറ്റ് സന്ദർശന വേളകളിലും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും മുന്നിൽ കുട്ടികളുടെ മികവ് തെളിയിക്കാൻ ഇത് മികച്ചൊരു ഉപാധിയാണ്.
"കുട്ടികളുടെ രചനകൾ ഷെൽഫുകളിൽ ഒതുങ്ങാതെ, അവർക്ക് എപ്പോഴും ലഭ്യമാകുന്ന തരത്തിൽ ഇത്തരമൊരു വലിയ പുസ്തകമായി സൂക്ഷിക്കുന്നത് കുട്ടികൾക്ക് വലിയൊരു അംഗീകാരവുമാണ്
അക്കാദമിക പരമായി ബിഗ് ബുക്കിൻ്റെ പ്രത്യേകതകൾ എനിക്കറിയില്ലായിരുന്നു.ഇന്ന് സൈജ ടീച്ചർ ഷെയർ ചെയ്ത സുരേന്ദ്രൻ മാഷിൻ്റെ വ്ലോഗിലൂടെ ബിഗ് ബുക്കിനെ കുറിച്ച് ധാരാളം കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.വരും വർഷങ്ങളിൽ ഇവ കൂടെ ചേർത്ത് ഈ പ്രവർത്തനം മികച്ചതാക്കുംകുട്ടികളുടെ രചനകൾ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കുന്നത് എപ്പോഴും കുട്ടികൾക്ക് അംഗീകാരമാണ് ഊർജ്ജമാണ്. പക്ഷെ മറ്റൊരു പ്രവർത്തനം കടന്നുവരുമ്പോഴേക്കും ആദ്യം വച്ചവ എടുത്തു മാറ്റി ഷെൽഫിൽ വയ്ക്കുകയാണ് പതിവ്. പക്ഷെ ഇവിടെ വിജില ടീച്ചർ നടത്തിയ ഈ ഇടപെടൽ കൂടുതൽ ഹൃദ്യമാണ്. ആവശ്യം കഴിഞ്ഞാൽ അടച്ചു വച്ച് പിന്നീട് തുറക്കുമ്പോൾ അതുപോലെ ഗംഭീരമായിത്തന്നെ ഉണ്ടാവുകയും ചെയ്യും. കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും എടുത്ത് വായിക്കുകയും ചെയ്യാം.
ടീച്ചറിൻ്റെ പ്രയത്നത്തിന് അഭിനന്ദനങ്ങൾ.🤝


