ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label രചനോത്സവം. Show all posts
Showing posts with label രചനോത്സവം. Show all posts

Monday, March 9, 2026

രചനോത്സവം ബിഗ് ബുക്ക്'.

 ഒന്നാം ക്ലാസിലെ കുട്ടികളുടെ രചനോത്സവം പ്രോത്സാഹിപ്പിക്കുന്നതിനായി ചെയ്തതാണ് 'രചനോത്സവം ബിഗ് ബുക്ക്'. കുട്ടികൾ വരച്ച ചിത്രങ്ങൾക്കും എഴുതിയ കുഞ്ഞു കഥകൾക്കും  ഒരു ഇടം ഒരുക്കി .
​ലക്ഷ്യം..

  1. ​കുട്ടികളുടെ രചനകൾ കേടുപാടുകൾ കൂടാതെ ദീർഘകാലം സംരക്ഷിക്കുക.
  2. ​ക്ലാസ് ലൈബ്രറിയിലെ ആകർഷകമായ വായനാ സാമഗ്രിയായി ഇതിനെ മാറ്റുക.
  3. ​സ്വന്തം രചനകൾ ഒരു പുസ്തക രൂപത്തിൽ കാണുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന ആത്മവിശ്വാസം വർദ്ധിപ്പിക്കുക.

ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് അംഗീകാരം നൽകാൻ ആകും


തയ്യാറാക്കുന്ന വിധം

​കുട്ടികൾ എ4 പേപ്പറിൽ തയ്യാറാക്കിയ കഥകളും ചിത്രങ്ങളും ഒരു വലിയ പുസ്തകത്തിന്റെ രൂപത്തിലേക്ക് മാറ്റുകയാണ് ഇവിടെ ചെയ്തത്.
        പുസ്തകത്തിന്റെ കവർ പേജിന് കട്ടിയുള്ള കാർഡ്ബോർഡ് ഷീറ്റുകൾ ഉപയോഗിച്ചു
 💥 പുസ്തകം ദീർഘകാലം ഈടുനിൽക്കുന്നതിനായി വശങ്ങളിൽ കാലിക്കോ  തുണിയും പശയും ഉപയോഗിച്ച് ബലപ്പെടുത്തി.
💥 ഫാൻസി പേപ്പറുകൾ ഉപയോഗിച്ച് പുസ്തകത്തിന്റെ പുറംചട്ടയും  ആകർഷകമാക്കി.
​💥 പല ദിവസങ്ങളിലായി അവർ എഴുതി തയ്യാറാക്കിയ കഥകൾ  ഒട്ടിച്ചൊട്ടിച്ചാണ് ബിഗ് ബുക്ക് വലുതാക്കിയത്. കുട്ടികളുടെ സാന്നിധ്യത്തിൽ തന്നെയാണ് ഇവ ഒട്ടിക്കുന്നത്. ഇനി എഴുതുന്ന കഥകളും ചാർട്ട് പേപ്പർ പേജായി ഒട്ടിച്ച് ഇതിലേക്ക് കഥകൾ ഒട്ടിച്ച് ചേർത്ത് പ്രവർത്തനം തുടരും.
​പ്രത്യേകതകൾ
💥​ സാധാരണയായി ഡിസ്പ്ലേ ബോർഡുകളിൽ  രചനകൾ പുതിയവ വരുമ്പോൾ മാറ്റി വയ്ക്കാറാണ് പതിവ്. എന്നാൽ ബിഗ് ബുക്കിൽ ഇവ എപ്പോഴും സുരക്ഷിതമായിരിക്കും.
​വായനാ സൗകര്യം: കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ഈ വലിയ പുസ്തകം എടുത്ത് മറിച്ചു നോക്കാനും കൂട്ടുകാരുടെ കഥകൾ വായിക്കാനും സാധിക്കുന്നു.
​മൊഴിക്കിലുക്കം പ്രവർത്തനങ്ങൾ: ഒന്നാം ക്ലാസിലെ 'മൊഴിക്കിലുക്കം' പ്രവർത്തനത്തിലും രചനോത്സവ കഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട് .  പി.ടി.എ മീറ്റിംഗുകളിലും മറ്റ് സന്ദർശന വേളകളിലും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും മുന്നിൽ കുട്ടികളുടെ മികവ് തെളിയിക്കാൻ ഇത് മികച്ചൊരു ഉപാധിയാണ്.
​"കുട്ടികളുടെ രചനകൾ ഷെൽഫുകളിൽ ഒതുങ്ങാതെ, അവർക്ക് എപ്പോഴും ലഭ്യമാകുന്ന തരത്തിൽ ഇത്തരമൊരു വലിയ പുസ്തകമായി സൂക്ഷിക്കുന്നത്  കുട്ടികൾക്ക് വലിയൊരു അംഗീകാരവുമാണ്
അക്കാദമിക പരമായി ബിഗ് ബുക്കിൻ്റെ പ്രത്യേകതകൾ എനിക്കറിയില്ലായിരുന്നു.ഇന്ന് സൈജ ടീച്ചർ ഷെയർ ചെയ്ത സുരേന്ദ്രൻ മാഷിൻ്റെ വ്ലോഗിലൂടെ ബിഗ് ബുക്കിനെ കുറിച്ച് ധാരാളം കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.വരും വർഷങ്ങളിൽ ഇവ കൂടെ ചേർത്ത് ഈ പ്രവർത്തനം മികച്ചതാക്കും

കുട്ടികളുടെ രചനകൾ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കുന്നത് എപ്പോഴും കുട്ടികൾക്ക് അംഗീകാരമാണ് ഊർജ്ജമാണ്. പക്ഷെ മറ്റൊരു പ്രവർത്തനം കടന്നുവരുമ്പോഴേക്കും ആദ്യം വച്ചവ എടുത്തു മാറ്റി ഷെൽഫിൽ വയ്ക്കുകയാണ് പതിവ്. പക്ഷെ ഇവിടെ വിജില ടീച്ചർ നടത്തിയ ഈ ഇടപെടൽ കൂടുതൽ ഹൃദ്യമാണ്. ആവശ്യം കഴിഞ്ഞാൽ അടച്ചു വച്ച് പിന്നീട് തുറക്കുമ്പോൾ അതുപോലെ ഗംഭീരമായിത്തന്നെ ഉണ്ടാവുകയും ചെയ്യും. കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും എടുത്ത് വായിക്കുകയും ചെയ്യാം.
ടീച്ചറിൻ്റെ  പ്രയത്നത്തിന് അഭിനന്ദനങ്ങൾ.🤝

Sunday, November 9, 2025

274. രചനോത്സവ പ്രവർത്തനം ക്ലാസ്മുറിയിൽ

രചനോത്സവം 2025, മാച്ചേരി ന്യൂ യു പി സ്കൂള്‍

രക്ഷിതാക്കളുടെ ഓൺലൈൻ യോഗം

ആദ്യം തന്നെ രക്ഷിതാക്കളുടെ ഓൺലൈൻ മീറ്റിംഗ് വിളിച്ചു .

മീറ്റിങ്ങിൽ രചനോത്സവം എന്താണെന്നും രചനോത്സവ ഘട്ടങ്ങൾ എന്താണെന്നും രചനാ പ്രവർത്തനം നടത്തുന്നതുകൊണ്ട് കുട്ടികളിൽ ഉണ്ടാകുന്ന സർഗാത്മകവും ഭാഷാപരവും ക്രിയാത്മകവുമായ വികാസത്തെപ്പറ്റി ബോധ്യപ്പെടുത്തി .

തുടർന്ന് രചനോത്സവം ഘട്ടം ഒന്ന് വിശദമാക്കി .

എല്ലാ ആഴ്ചയിലെയും വെള്ളിയാഴ്ച ക്ലാസ് മുറിയിൽ വച്ച് കുട്ടികളെകൊണ്ട് കഥയെഴുതുമെന്നും ആ കഥ മെച്ചപ്പെടുത്തി വീട്ടിൽ നിന്ന് ചിത്രകഥ പുസ്തകം ആക്കി മാറ്റണമെന്നും ഉള്ള നിർദ്ദേശം നൽകി .

രചനോത്സവ പ്രവർത്തനം ക്ലാസ്മുറിയിൽ

  • കുട്ടികളെ മൂന്നുപേർ അടങ്ങുന്ന ഗ്രൂപ്പുകൾ ആക്കി തിരിച്ചു . മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കുട്ടിയെങ്കിലും ആ ഗ്രൂപ്പിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക .

  • തുടർന്ന് ക്ലാസ് മുറിയിൽ പ്രൊജക്ടർ ഉപയോഗിച്ച് സ്ക്രീനിൽ വലിപ്പത്തിൽ രചനോത്സവ ചിത്രം കാണിച്ചു .

  • രചനോത്സവം ഘട്ടം ഒന്നിൽ കഥാസന്ദര്ഭങ്ങളുടെ ചിത്രങ്ങള് നല്കി കഥയെഴുതുന്ന പ്രക്രിയ ആയതിനാല് നാല് കഥാസന്ദര്ഭങ്ങളുടെ ചിത്രമാണ് പ്രദർശിപ്പിച്ചത് .

  • ചിത്രത്തെ ഗ്രൂപ്പിൽ ചർച്ച ചെയ്യാനും ഓരോ ചിത്രത്തിലും എന്തൊക്കെ കാര്യങ്ങൾ കാണൂ എന്നും അവർ എന്തൊക്കെ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടാവും എന്നും ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു .

  • നോട്ടുബുക്കിൽ ഓരോ ചിത്രവും ഓരോ പേജിൽ എന്ന രീതിയിൽ വരച്ച് അതിന് താഴെ ഓരോ ചിത്രത്തിലെയും സന്ദർഭങ്ങളും ഓരോ പേജിൽ എഴുതാനും ചിത്രത്തിന് മുകളിലായി കഥാപാത്രങ്ങൾ പറയുന്നു സംഭാഷണങ്ങൾ എഴുതാനും സംഭാഷണം കുമിളയിൽ ആക്കാനും നിർദ്ദേശം നൽകി . പേജിൻ്റെ മധ്യഭാഗത്തായി ചിത്രം വരക്കാനാണ് നിർദ്ദേശം നൽകിയത് .

  • ഒരു മണിക്കൂർ കൊണ്ട് കുട്ടികൾ ചർച്ച ചെയ്ത് കഥ എഴുതി . തുടർന്ന് കുട്ടികളുടെ കഥ അവതരണവും സംയുക്തമായുള്ള കഥയുടെ എഡിറ്റിംഗും നടത്തി . അതിനായി 30 മിനിറ്റ് വേണ്ടിവന്നു .

  • ക്ലാസിൽ ഹാജരായ 9 കുട്ടികളിൽ എട്ടു കുട്ടികളും പിന്തുണയില്ലാതെ തന്നെ കഥ എഴുതി . ചില കുട്ടികൾ നേരിയ അക്ഷരത്തെറ്റുകൾ വരുത്തി .

  • ഒരാൾക്ക് വാക്യങ്ങൾ എഴുതാൻ പിന്തുണ നൽകേണ്ടി വന്നു .

  • ഒന്നരമണിക്കൂർ കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചു .

രചനോത്സവ കഥ ചിത്രകഥ പുസ്തകത്തിലേക്ക് .

ഓൺലൈൻ ക്ലാസ് പിടിഎയിൽ നൽകിയ നിർദ്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പിലേക്ക് ടെക്സ്റ്റ് രൂപത്തിൽ നൽകി .

അത് താഴെ പറയുന്നു👇🏻

1. രണ്ട് എഫോർ"

2. പേജ് നമ്പറിടുക ( എട്ട് പേജുകൾ )

3. നിർദ്ദേശങ്ങൾ നൽകുക (നിർദ്ദേശങ്ങൾ ഉണ്ടായ ഉൽപന്നവും ചുവടെ നൽകുന്നു.

4. പേജ് 1- കവർ . ഒരു കവർ ചിത്രം വരപ്പിക്കുക ( കുട്ടി ) കഥയുടെ പേര് എഴുതിയ ആളുടെ പേര് ചേർക്കുക 

 5. പേജ് 2- ചിത്രകഥ ഉണ്ടാക്കിയ രീതി എഴുതുക ( ആദ്യ തവണ മാഷ് നല്‍കുന്ന മാതൃക പ്രകാരം എഴുതണം, തുടര്‍ന്നുള്ള അവസരങ്ങളില്‍ കുട്ടി തനിയെ ആലോചിച്ച് എഴുതണം..)

6. പേജ് 3 . കഥയുടെ പേര് രചയിതാവിൻ്റെ പേരും സ്കൂളും വർഷവും


 7.
പേജ് 4 ആദ്യ ചിത്രം പേജിൻ്റെ പകുതിക്ക് മുകളിലുള്ള ചിത്രം താഴെ വിവരണം , ആ ചിത്രവുമായി ബന്ധപ്പെട്ട കഥാഭാഗം എഴുതുക

 8. പേജ് 5 രണ്ടാം ചിത്രം . പേജിൻ്റെ പകുതിക്ക് മുകളിലെ ചിത്രം താഴെ വിവരണം

 9. പേജ് 6 മൂന്നാം ചിത്രം . പേജിൻ്റെ പകുതിക്ക് മുകളിലെ ചിത്രം താഴെ വിവരണം

10. പേജ് 7- നാല് ചിത്രം . പേജിൻ്റെ പകുതിക്ക് മുകളിലെ ചിത്രം താഴെ വിവരണം

 11. പേജ് 8  പിൻകവർ) രചയിതാവിൻ്റെ ഫോട്ടോയും രചയിതാവിനെക്കുറിച്ചുള്ള ചെറുവിവരണവും 

 12. ക്രയോൺസ് ഉപയോഗിച്ച് നിറം കൊടുക്കുക .

ഇത്തരത്തിലൂടെ ഒന്നാം ക്ലാസിൽ ഒന്നാന്തരം ചിത്രകഥ പുസ്തകങ്ങൾ ഉണ്ടാവുകയാണ് .  

കഥയുടെ അവസാനം ഓരോ കുട്ടിയും വ്യത്യസ്തമായി ചിന്തിച്ചതായി കാണാം. ഉദാഹരണമായി ചുവടെ നല്‍കുന്ന കഥ നോക്കുക.

🙏

 

 

 
































Monday, November 3, 2025

270. രചനോത്സവ ചിത്രങ്ങള്‍

ക്ലസ്റ്റർ പരിശീലനത്തിൽ പങ്ക് വച്ചത്.

  • കഥാരചനയുടെ തലങ്ങള്‍ 

    ഘട്ടം

    തലം

    ഒന്ന്

    കഥാചിത്രങ്ങളെ അടിസ്ഥാനമാക്കി കഥ വികസിപ്പിക്കുന്നു

    രണ്ട്

    സംഭവചിത്രവും തുടക്കവാക്യങ്ങളും നല്‍കി കഥ വികസിപ്പിക്കുന്നു

    മൂന്ന്

    സംഭവചിത്രം മാത്രം നല്‍കുന്നു. വിശകലനച്ചോദ്യങ്ങളും

    നാല്

    കഥയുടെ കുറച്ച് ഭാഗം നല്‍കി തുടര്‍ച്ച എഴുതിക്കുന്നു.

ഒക്ടോബർ അവസാന വാരം 

നവംബര്‍ 3-9 

 നവംബർ‍10-16

നവംബര്‍ 17-23

 

നവംബർ‍ 24-30

 ഡിസംബർ 1-6


ഡിസംബർ 7-14

ഡിസംബർ 15-22



 ഡിസംബർ 28- ജനുവരി 4


ജനുവരി 5- 11