ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label സചിത്ര നോട്ട് ബുക്ക്. Show all posts
Showing posts with label സചിത്ര നോട്ട് ബുക്ക്. Show all posts

Tuesday, January 16, 2024

50. ഒന്നാം ക്ലാസിലെ കുട്ടികളിൽ വലിയൊരു മാറ്റം സൃഷ്ടിക്കാൻ സഹായകമായ സചിത്ര ബുക്കും സംയുക്ത ഡയറിയും

🌹🌹🌹🌹🌹🌹🌹



🌹🌹🌹🌹🌹🌹🌹
എന്റെ 29 വർഷത്തോളമുള്ള ഇതുവരെയുള്ള സർവീസിനിടക്ക് 22 വർഷത്തോളം ഒന്നാം ക്ലാസിൽ തന്നെ പഠിപ്പിക്കുവാനുള്ള ഭാഗ്യം ലഭിച്ച അധ്യാപികയാണ് ഞാൻ.
.     '' Iam proud to be a teacher ''.
.       വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകുന്ന ഒരേയൊരു ചുമതല മാത്രമല്ല ഞങ്ങളുടേത്. അമ്മയായും, അച്ഛനായും രക്ഷാകർത്താവായും, കൗൺസിലറായും, പരിക്കുകളിൽ ഒരു നേഴ്സ് ആയും, അവരുടെ തളർച്ചകളിൽ ഒരു ഡോക്ടർ ആയും, സ്കൂൾ കോമ്പൗണ്ടിന് അകത്തും പുറത്തുമുള്ള യാത്രകളിൽ അവരുടെ ഡ്രൈവറായും, ക്ലാസിലും മറ്റും ശുചീകരണ തൊഴിലാളി യായും, അവർക്ക് ഭക്ഷണം നൽകുന്നതിൽ ഒരു പാചകക്കാരിയായും................ Etc അങ്ങനെയങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പദവികൾ അലങ്കരിച്ചു കൊണ്ട് നീങ്ങുന്ന ഒരു ഉദ്യോഗസ്ഥയായിരിക്കെ യാണ് ഈ വർഷം ഒന്നാം ക്ലാസിലേക്ക് സചിത്ര ബുക്കും സംയുക്ത ഡയറിയും കൂടി കടന്നു വരുന്നത്.
.         ഒന്നാം ക്ലാസിലെ സചിത്ര നോട്ടുബുക്കും സംയുക്ത ഡയറിയും സൃഷ്ടിച്ച ഈ മാറ്റങ്ങൾ ഒന്നാം ക്ലാസിലെ ടീച്ചർ എന്ന നിലക്ക് ഞാൻ അങ്ങേയറ്റം അഭിമാനിക്കാവുന്ന ഒരു വർഷം എന്നുകൂടി (2023 2024) ഈ ഒന്നാം ക്ലാസ് അധ്യാപനത്തെ വിശേഷിപ്പിക്കട്ടെ!
.       ഇപ്രാവശ്യത്തെ അവധിക്കാല പരിശീലനത്തിൽ നിന്നും കിട്ടിയ സംയുക്ത ഡയറിയും, സചിത്ര  പാഠപുസ്തകവും ഞങ്ങൾ മൂന്നു പേരിലും( ടീച്ചർ, കുട്ടി,  രക്ഷിതാവ്) നല്ല മാറ്റം വരുത്താൻ കഴിഞ്ഞു.
.       സംയുക്ത ഡയറിയെ ശരിക്കും ആശങ്കയോടെ യാണ് സമീപിച്ചത് എങ്കിലും ക്ലാസ് പിടിഎ യിലും മറ്റും ചർച്ചകളുടെ ഭാഗമായി ആദ്യ ആഴ്ച തൊട്ട് തന്നെ സംയുക്തമായി 85% ത്തോളം കുട്ടികളും ആദ്യ ആഴ്ചകളിൽ തന്നെ എഴുതിത്തുടങ്ങി.
.      സാധാരണ ജനുവരി, ഫെബ്രുവരി, മാർച്ച് ആവുമ്പോഴേക്കും വായനക്കാരാകുന്ന സ്ഥലം ഓഗസ്റ്റ് മാസം അവസാനമായ പ്പോഴേക്കും തന്നെ 75% പേർ വായിക്കാനുള്ള ഉത്സാഹവും, അവർ എഴുതുന്ന ഡയറി അവർ സ്വയം തന്നെ വായിക്കുകയും, അവരുടെ ഓരോ ദിവസത്തെ അനുഭവങ്ങൾ അവരുടെതായ വരികളിലൂടെ ഡയറി താളുകളിൽ പകർത്തിയത് വായിക്കുമ്പോൾ ഉള്ള അനുഭൂതി ഇവിടെ പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. ഇത് എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.                രക്ഷിതാക്കളുടെ വിലയിരുത്തലിലൂടെ തന്നെ നമുക്ക് നേരിട്ട് മനസ്സിലാക്കാവുന്ന ഇത് കുട്ടികളിൽ സൃഷ്ടിച്ച മാറ്റം തന്നെയാണ്.
.     ഒന്നാം ക്ലാസിൽ ഈ വർഷം നടപ്പിലാക്കിയ സചിത്ര പുസ്തകം, സംയുക്ത ഡയറി,
 ഭാഷോത്സ വുമായി ബന്ധപ്പെട്ട വായനോത്സവം, രചനോത്സവം, വായന കാർഡ് നിർമ്മാണം, പാട്ടരങ്ങ്,കൂട്ടെഴുത്ത്, (കുഞ്ഞു പത്രം ) റീഡേഴ്സ് തിയേറ്റർ,..... പത്രപ്രകാശനം, നൂറു ദിനം പിന്നിട്ട ഡയറി പ്രകാശനം........ Etc ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾക്ക് സ്വന്തമായി വാക്കുകൾ എഴുതുവാനും വായിക്കുവാനും കഴിയുന്നു. എവിടെ മലയാളം വാക്ക് കണ്ടാലും അവർ വായിക്കും. ആദ്യം ചെറിയ രീതിയിൽ മലയാളം എഴുതുകയും വായിക്കുകയും ചെയ്തിരുന്നതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ നന്നായിട്ട് എഴുതാനും വായിക്കാനും കഴിയുന്നുണ്ട്. ചിഹ്നങ്ങൾ വരുമ്പോഴുള്ള ചെറിയ തെറ്റുകൾ ഒഴിച്ചാൽ മലയാളം നല്ല രീതിയിൽ തന്നെ എഴുതുകയും വായിക്കുകയും ചെയ്യുന്നു എന്ന അഭിപ്രായം നമ്മളിൽ കൂടുതൽ സംതൃപ്തി  പകരുന്നു.
.     സചിത്ര ബുക്കിലൂടെ കുട്ടിയുടെ ചിത്രം വരയും കളറിങ്ങും നന്നായി മെച്ചപ്പെടുന്നുണ്ട്. ഏതൊരു വിഷയം കൊടുത്താലും അതിനെക്കുറിച്ച് അവരുടേതായ ഭാഷയിൽ  സ്വയം എഴുതാനും ശ്രമിക്കുന്നുണ്ട്. ആശയങ്ങൾ എഴുത്തിലൂടെ പ്രതിഫലിപ്പിക്കാനും അവ സ്വയം വായിക്കാനും കുട്ടി പ്രാപ്തനായി വരുന്നുണ്ട്
.Sahira cheruvattoor MIAM UP school
 🙏
ഇതു കൂടി

സൈനബ ടീച്ചറുടെ (ഞങ്ങളുടെ മുൻ HM കൂടിയായിരുന്നു) പേരക്കുട്ടി ഒന്നാം ക്ലാസിലുണ്ട്

ആ കുട്ടിയിൽ നിന്നും എന്നെ കുറിച്ചു മനസ്സിലാക്കിയത് അവരുടെ വരികളിലൂടെ..... ഇത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി ഞാൻ ഇതിനെ കാണുന്നു 🙏 ആ. കുറിപ്പ് വായിക്കൂ


 “എത്ര ആത്മവിശ്വാസത്തോടെയാണ് തന്റെ കുട്ടികളെക്കുറിച്ച് ടീച്ചർ വിലയിരുത്തുന്നത്! തന്റെ അറിയലിൽ നിന്നും ഞാൻ പകർന്ന് നൽകിയത് എന്താണോ അത് കുട്ടികൾ ഹൃദിസ്ഥമാക്കിയിരിക്കുന്നു .... ഒരു ജീവനുള്ള ടീച്ചർ അരികിലുള്ളപ്പോൾ ജീവനില്ലാത്തഗ്രന്ഥങ്ങൾക്ക് എന്ത് വില എന്ന് അധ്യാപകരെക്കുറിച്ച് വായിച്ചത് എത്ര മനോഹരമായ വാചകം!

സ്ക്കൂളിൽ നിന്ന് ഇറങ്ങി വീട്ടിലെത്തിക്കഴിഞ്ഞാലും ടീച്ചറെ ഓർക്കുന്ന കുട്ടി !

അതൊരു ചേർത്ത് നിർത്തലിന്റെ അനുഭവ സാക്ഷ്യമാണ്!

നൂതന സാങ്കേതിക വിദ്യ വിദ്യാഭ്യാസ പരീഷ്കാരങ്ങളിൽ അഭൂതപൂർവമായ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാറുന്ന അധ്യാപകർ, അധ്യാപന രീതിയിൽ മാറ്റങ്ങൾ വരുത്തുന്ന അതായത് updation അനിവാര്യമാണ്....

പഴയ കാല അധ്യാപന രീതിയിൽ നിന്നും വളരെ വിദൂരതയിലാണ് ഇന്നത്തെ സിലബസും പഠനരീതിയും.... അധ്യാപകരെക്കാൾ ഒരു പടി മുന്നിലാണ് രക്ഷിതാക്കളും കുട്ടികളും....

ജനറേഷൻ ഗാപ് ... അധ്യാപകർ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു.... വിദ്യാഭ്യാസ രീതികളെയും പാഠ്യ പദ്ധതികളെയും കുറ്റം പറഞ്ഞ് കുട്ടികളിൽ അടിച്ചേൽപിക്കുന്ന തന്റെ കർത്തവ്യം, അതിൽ നിന്നും വളരെ വ്യത്യസ്തമായി തന്റെ അധ്യാപന ത്തെ ആസ്വാദ്യകരമാക്കി കൂടുതൽ സമയവും തന്റെ കടമ നിറവേറ്റി രക്ഷിതാക്കൾക്കും കുട്ടികൾക്കും മാതൃകയാവുകയാണ് സാഹിറ ടീച്ചർ! അതിന്റെ പ്രതിഫലനമാണ് , സായൂജ്യമാണ് മേൽ പറഞ്ഞ സചിത്ര പുസ്തകവും സംയുക്ത ഡയറിയും റീഡേഴ്സ് തിയേറ്ററുമൊക്കെ.... ഭാവുകങ്ങൾ!”

🙏🏼🙏🏼🙏🏼🙏🏼💐💐💐💐


Saturday, December 9, 2023

42 സംയുക്ത ഡയറിയും സചിത്ര നോട്ട് ബുക്കും മികച്ച ആശയങ്ങൾ

 കുറെ വർഷങ്ങൾ നാലാം ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഞാൻ കഴിഞ്ഞ വർഷം മുതലാണ് ഒന്നാം ക്ലാസ്സ് അദ്ധ്യാപിക ആയത്.

കഴിഞ്ഞ വർഷം സാധാരണ രീതിയിൽ എഴുത്തും വായനയും ഒക്കെയായി കടന്നു പോയി. സചിത്ര ബുക്കും സംയുക്ത ഡയറിയും ഇല്ലെങ്കിലും ഞാൻ എന്റേതായ രീതിയിൽ ധാരാളം പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം നൽകിയിരുന്നു. 
രണ്ട് പുതിയ ആശയങ്ങൾ
  • എന്നാൽ വളരെ മികച്ച രണ്ട് ആശയങ്ങളാണ് ഈ വർഷം രൂപപ്പെടുത്തിയിരിക്കുന്നത്.
  • കുട്ടികൾക്ക് കുഞ്ഞുമനസിലെ വികാരങ്ങളെ തങ്ങളുടെ ഭാഷയിൽ എഴുതാനും വരയ്ക്കാനുമുള്ള ഒരു പഠന തന്ത്രം. 
  • മുതൽ മാസം ആദ്യം തന്നെ ആശയങ്ങൾ രക്ഷിതാക്കളെ പരിചയപ്പെടുത്തി... വളരെ നല്ല രീതിയിൽ അവർ ഏറ്റെടുത്തു.
  •  ഡയറി എഴുതി തുടങ്ങി.100 ദിനങ്ങൾ മിക്കവരും പിന്നിട്ടു. വളരെ രസകരമായ ഡയറി താളുകൾ വായിക്കാൻ എനിക്കും ആകാംക്ഷയാണ്. 
  • ആദ്യം ഡയറിത്താളുകൾ പേനയെഴുത്തിന് ഉണ്ടായിരുന്ന സ്ഥാനം ക്രമേണ കുറഞ്ഞു. 
അങ്കണവാടിയിൽ നിന്നും വന്ന കുട്ടികൾ
  • അംഗൻ വാടിയിൽ നിന്നും നേരിട്ട് ഒന്നിലേക്ക് വന്ന രണ്ടു കുട്ടികൾ ഉണ്ട്. അവരുടെ രക്ഷിതാക്കൾ വളരെ ആശങ്കയോടെയാണ് ജൂണിൽ സ്കൂളിലേക്ക് വന്നത്. എന്നാൽ ആ കുട്ടികൾ ഇന്ന് വളരെ നന്നായി മലയാളത്തിൽ എഴുതും വായിക്കും ഡയറി തനിയെ എഴുതും. 
വല്ലപ്പോഴും ഡയറി എഴുതിയവർ
  • അതുപോലെ ഡയറി വല്ലപ്പോഴും എഴുതികൊണ്ടിരുന്ന ഒരു കുട്ടി, ഞാൻ ഡയറിക്ക് ക്ലാസ്സിൽ നൽകുന്ന പ്രാധാന്യം തിരിച്ചറിഞ്ഞപ്പോൾ ഇപ്പോൾ ഡയറിയെഴുത്തിൽ നല്ല മാറ്റമായി.
ഭാഷയിൽ സ്വയം മുന്നേറ്റം
  • ഡയറി എന്നും ചെയ്യുന്ന ഒരു വർക്ക് ആയതുകൊണ്ട് കുട്ടികൾക്ക് അക്ഷരങ്ങളും വാക്കുകളും സ്വയം മനസിലാക്കാൻ കഴിയുന്നുണ്ട്.
  • ഇപ്പോൾ ഒന്നാം ക്ലാസ്സ് ഭയങ്കര ഇഷ്ടമായി.
സചിത്ര ബുക്ക്
  • സചിത്ര ബുക്കിലെ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ കുഞ്ഞുങ്ങൾക്ക് വെറുമൊരു വരയോ ഒട്ടിക്കലോ അല്ല, അതിന്റെ വൃത്തിയും എഴുതുമ്പോഴുള്ള ശ്രദ്ധയും നന്നായി ബുക്ക് കൈകാര്യം ചെയ്യാനുള്ള മനോഭാവവും എല്ലാം വളരും.
ഗ്രൂപ്പ് പിന്തുണ
  • നമ്മുടെ ഗ്രൂപ്പിൽ ഓരോ ദിവസം കിട്ടിക്കൊണ്ടിരിക്കുന്ന നിർദ്ദേശങ്ങളും സപ്പോർട്ടും എടുത്തു പറയേണ്ടവയാണ്. ഏറെ സഹായകമായിട്ടുണ്ട്.
രചനോത്സവം
  • കുട്ടികളുടെ വിവിധ രചനകൾ ഒന്നിച്ചാക്കി ഞാൻ പതിപ്പ് ചെയ്യുന്നുണ്ട്.
  • രചനോത്സവം കുട്ടികളും രക്ഷിതാക്കളും നിറഞ്ഞ മനസോടെ ചെയ്യുന്നുണ്ട്.
പ്രശ്നങ്ങൾ
  • കുട്ടികളുടെ ആബ്സെന്റും രക്ഷിതാക്കളുടെ പിന്തുണയും ഇല്ലായ്മയും കുറച്ചെങ്കിലും കുട്ടികളുടെ നിലവാരത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.അതുകൊണ്ട് സംഭവിക്കുന്ന പ്രവർത്തനങ്ങൾ സമയനഷ്ടം ഉണ്ടാക്കുന്നു.
  • സംയുക്ത ഡയറി വളരെ ഭംഗിയായി പേജ് 135 ആയ അഡോൺ എടുത്തു പറയേണ്ട കുട്ടിയാണ്. വളരെ ഭംഗിയായി സചിത്ര ബുക്കും ചെയ്യുന്നുണ്ട്. വരും നാളുകളിൽ ഈ മികച്ച ആശയങ്ങൾ ഏറ്റവും ഭംഗിയായി നടത്താൻ ആഗ്രഹിക്കുന്നു

നിഷ ജോൺ

സി. എം. എസ്. എൽ. പി സ്കൂൾ, റാന്നി, പത്തനംതിട്ട

Wednesday, December 6, 2023

40. വായനയിലും എഴുത്തിലും മുന്നേറാനും സചിത്ര പുസ്തകവും സംയുക്ത ഡയറിയും രചനോത്സവവും വഹിക്കുന്ന പങ്ക് വളരെ വലുത്


 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഒന്നാം ക്ലാസിലേക്ക് എങ്ങനെ എത്തിക്കണം എന്നൊരു ആശങ്ക എനിക്കുണ്ടായിരുന്നു.

എന്നാൽ കുട്ടികളും രക്ഷിതാക്കളും സഹർഷം ഈ പ്രവർത്തനങ്ങളെ ഏറ്റെടുത്തു. 

ജൂൺ മാസത്തിൽ സചിത്ര പുസ്തകത്തിലൂടെ തുടങ്ങിയ യാത്ര ജൂലൈ മാസത്തിൽ സംയുക്ത ഡയറിയിലും പിന്നീട് രചനോത്സവത്തിലും എത്തിച്ചേർന്നിരിക്കുന്നു. 


24 കുട്ടികളുള്ള എൻ്റെ ക്ലാസിൽ 10 കുട്ടികളാണ് ആദ്യം സംയുക്ത ഡയറി എഴുത്തിലേയ്ക്ക് കടന്നുവന്നത്. അവരുടെ ഡയറിക്കുറിപ്പുകളുടെ ക്ലാസുകൾ പങ്കിടുന്നതിനനുസരിച്ച് ബാക്കിയുള്ളവരും പടിപടിയായി ഡയറി എഴുത്തിലേയ്ക്ക് കടന്നു വന്നു. തുടക്കക്കാർ 115 ദിവസങ്ങൾ പൂർത്തിയായി. 

  • ആദ്യ ഡയറിത്താളുകൾ

    വാക്യത്തിൽ ഒതുക്കി ബാക്കി സ്ഥലം ചിത്രരചനയാൽ നിറച്ചവർക്ക് ഇന്ന് എഴുതാനുള്ള വിശേഷങ്ങൾ ഒരുപാടാണ്. 
  • ഓരോ ദിവസത്തേയും അനുഭവങ്ങൾ തങ്ങൾക്കാവുന്ന പോലെ മനോഹരമാക്കി എഴുതാൻ കുട്ടികൾ ശ്രമിക്കുന്നു. 
  • ഓരോ ദിവസത്തേയും ഡയറിത്താളുകളിൽ അവർ നിറയുന്ന വിശേഷങ്ങൾ, അനുഭവങ്ങൾ, കണ്ട കാഴ്ചകൾ എന്നിവയൊക്കെ അറിയാനായി ഞാനാണിന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 
  • അവർ നട്ട ചെടിയിൽ പൂ വിരിഞ്ഞ സന്തോഷവും, കാഴ്ചയില്ലാത്ത അപ്പൂപ്പനെ കണ്ടപ്പോൾ തോന്നിയ വിഷമവും, ജെ.സി.ബി കണ്ടപ്പോഴുള്ള അത്ഭുതവും എല്ലാം ക്ലാസ് ഒന്നടങ്കം ഏറ്റെടുക്കുന്നു. 

  • രക്ഷിതാക്കളുടെ പേന കൊണ്ടുള്ള എഴുത്ത് കുറഞ്ഞു വരുന്നത് വളരെയധികം സന്തോഷം നൽകുന്നു.  
  • കുട്ടികളുടെ സർഗാത്മക ശേഷികളെ വളർത്തിയെടുക്കാനും വായനയിലും എഴുത്തിലും മുന്നേറാനും സചിത്ര പുസ്തകവും സംയുക്ത ഡയറിയും രചനോത്സവവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.             


                                  ബിന്ദു.ടി.                         

                      എ.യു.പി.എസ്.കവളപ്പാറ

                           ഷൊർണൂർ ഉപജില്ല

                                 പാലക്കാട് .

Friday, October 20, 2023

13. ഫിൻലാൻ്റ് വിദ്യാഭ്യാസ മന്ത്രിയും ഒന്നാം ക്ലാസിലെ സചിത്ര നോട്ടുബുക്കും* *


സുനിത ടീച്ചർ തൃപ്തിയിലാണ്. ഒന്നാം ക്ലാസിൽ ഈ വർഷം നടപ്പിലാക്കിയ സചിത്രനോട്ടുബുക്കും സംയുക്ത ഡയറിയും കുട്ടികളിലുണ്ടാക്കിയ മാറ്റം വീണ്ടും വീണ്ടും അംഗീകരിക്കപ്പെടുന്നതിൽ. ഇപ്പോൾ. കേരള വിദ്യാഭ്യാസ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ ഫിൻലാന്റ് വിദ്യാഭ്യാസ മന്ത്രിയാണ് കുട്ടികളെ പ്രശംസിച്ചത്. ആശയാവതരണ രീതിയിൽ കുട്ടികൾ ഭാഷയിലുണ്ടാക്കിയ മുന്നേറ്റവും അതിന് സ്വീകരിച്ച തന്ത്രങ്ങളും ചർച്ചാവിഷയമായി. ടീച്ചറുടെ കുറിപ്പ് വായിക്കാം.

"ഫിൻലാൻറ് വിദ്യാഭ്യാസ വകുപ്പു മന്ത്രി അന്ന മജഹെൻട്രിക്സണിന്റെ വിദ്യാഭ്യാസ സംഘം തിരുവനന്തപുരം തൈക്കാട് മോഡൽ HSLPS ൽ ഒന്നാം ക്ലാസ് സന്ദർശിച്ചു.ഒന്നാം ക്ലാസിലെത്തിയ മന്ത്രിയുടെ മുന്നിൽ ചോദ്യങ്ങളുമായി കുട്ടികൾ എഴുന്നേറ്റു.. സചിത്ര ബുക്കിന്റെ പ്രവർത്തനം ഓരോരുത്തരിൽ നിന്നും സംഘങ്ങൾ നേരിട്ട് ചോദിച്ചു മനസിലാക്കി.

ഇംഗ്ലീഷും മലയാളവും കൂട്ടി കലർത്തി കുട്ടികൾ താരയെയും തത്തയെയും കുഞ്ഞിക്കോഴിയെയും പരിചയപ്പെടുത്തി... ചിത്രങ്ങളും ക്രാഫ്റ്റും കൂടി കലർന്ന സചിത്ര ബുക്ക് അവർ കൗതുകപൂർവ്വം നിരീക്ഷിച്ചു.

🙏 സംയുക്ത ഡയറിയിലെ വിഷയങ്ങളും ചിത്രീകരണവും അവരെ വിസ്മയിപ്പിച്ചു .. കൂട്ടുകാരും ടീച്ചറും ഹെഡ്മാസ്റ്ററുമൊക്കെ സംയുക്ത ഡയറിയിലെ കഥാപാത്രങ്ങൾ ആയത് അന്ന മാഡം തന്നെ കണ്ടു പിടിച്ചു. ക്ലാസ് മുറിയിലെ ചാർട്ടുകളും ഉൽപന്നങ്ങളും മതിപ്പുളവാക്കി. ഒന്നാം ക്ലാസിലെ പഠനരീതിയിൽ തീർപ്പും തൃപ്‌തരായിട്ടാണ് ഫിൻലാൻറ് സംഘം മടങ്ങിയത്.വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ ഭാഗമായി സ്കൂൾ സന്ദർശനം; "

സുനിത ജി എസ്,

തൈക്കാട് മോഡൽ എൽ പി എസ്,

തിരുവനന്തപുരം