ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, March 24, 2013

അക്ഷരങ്ങള്‍ അടയാളമാക്കി അഞ്ഞൂറ് കൈയെഴുത്തുമാസികകള്‍


ഒരു വര്‍ഷം പിന്നിടുന്നു .ഹാജര്‍ബുക്കില്‍  ഇനി അവധിയുടെ പേജുകള്‍ .
 ഒരു വിലയിരുത്തലാകാം.ഈ വര്‍ഷം നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ 
.ഇതാ ഒരു വിദ്യാലയം മുടങാങാലതെ നടത്തി വരുന്ന പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട്.നല്ലതെന്നു തിരിച്ചറിഞ്ഞവ നിറുത്തിക്കളയരുത് എന്ന് ഈ സ്കൂള്‍ ഓര്‍മിപ്പിക്കുന്നു
.വര്‍ഷാവസാനം കുട്ടികള്‍ക്കു അവരുടെ കഴിവുകളുടെ സമാഹാരം നലാ‍കാന്‍ കഴിയുക വലിയൊരു കാര്യം തന്നെ.
 16 Mar 2013


കൂത്താട്ടുകുളം: 'എനിക്കും ഒരു കൈയെഴുത്തുമാസിക...' എല്‍കെജി മുതല്‍ ഏഴാംക്ലാസുവരെയുള്ള കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളിലെ അഞ്ഞൂറോളം കുട്ടികളുടെ മനസ്സുനിറയെ അക്ഷരങ്ങളുടെ അടയാളങ്ങളാണ്


  • കഥ, കവിത, നാടകം, യാത്രാവിവരണം, ഉപന്യാസം തുടങ്ങി വൈവിധ്യമാര്‍ന്ന രചനകളാണ് ഓരോ കൈയെഴുത്തുമാസികയുടേയും പേജുകളെ ആകര്‍ഷകമാക്കുന്നത്.
  • കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയ എഴുത്തുപുസ്തകങ്ങള്‍ക്ക് ഓരോന്നിനും നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തകനോ, ജനപ്രതിനിധിയോ, മറ്റ് മുതിര്‍ന്നവരോ അവതാരികയും ആശംസയും എഴുതിയിട്ടുണ്ട്
  • തുടര്‍ച്ചയായി നാലാം വര്‍ഷമാണ് കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളില്‍ മുഴുവന്‍ കുട്ടികള്‍ക്കും കൈയെഴുത്തുമാസിക എന്ന പദ്ധതി നടപ്പാക്കുന്നത്.
  • കുട്ടികളെ എഴുത്തിലേക്കും വായനയിലേക്കും കൂട്ടിക്കൊണ്ടുപോയി അവരെ സാഹിത്യപരമായും കലാപരമായും ഉയര്‍ച്ചയിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാന അധ്യാപകന്‍ കെ.വി. ബാലചന്ദ്രന്‍, പിടിഎ പ്രസിഡന്റ് രാജേഷ് സ്വാതി, സി.പി. രാജശേഖരന്‍, ഡി. ശുഭലന്‍ എന്നിവര്‍ പറഞ്ഞു
  • 540 കുട്ടികളും 25 ജീവനക്കാരും പദ്ധതിപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എല്ലാ കുട്ടികളുടേയും മാസികകള്‍ ഒരേസമയം പ്രകാശനം ചെയ്തു
  • ബ്ലോക്ക് പഞ്ചായത്തംഗം പ്രിന്‍സ് പോള്‍ ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി. രാജേഷ് അധ്യക്ഷനായി. കുമാര്‍ കെ. മുടവൂര്‍, ജോസ് കരിമ്പന, സി.പി. രാജശേഖരന്‍, വത്സമ്മ തോമസ്, ആലീസ്, വി.പി. ആലീസ്, കെ.വി. ബാലചന്ദ്രന്‍, .കെ. ദേവദാസ്, മിനി രതീഷ്, ഡി. ശുഭലന്‍, ആഷ്‌ലി എസ്. പാതിരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു

2 comments:

ഒരു കുഞ്ഞുമയിൽപീലി said...

ആശംസകള്‍ അക്ഷരങ്ങള്‍ക്ക്

ajith said...

അക്ഷരങ്ങള്‍ കൊണ്ട് അഗ്നിജ്വലിപ്പിക്ക്ന്നവര്‍ വളര്‍ന്നുവരട്ടെ