ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, October 24, 2017

മരിച്ചകുട്ടി ചോദിക്കുന്നു അടച്ചുപൂട്ടാത്തതെന്തേ ചോരമണക്കുന്ന കരുതിപ്പാഠശാലകളെ?

മരണം ഒരു ചോദ്യചിഹ്നം അവശേഷിപ്പിക്കുന്നു
കരുതിപ്പാഠശാലകള്‍ എന്ന വിഭാഗത്തിലേക്ക്  പ്രവേശനഫോറം പൂരിപ്പിക്കാന്‍ മടിയില്ലാത്ത കേരളത്തോട്
രക്ഷിതാക്കളോട്
അധ്യാപകരോട്
ഭരണാധികാരികളോട്
കൊല്ലം വിദ്യാലയം അവസാനത്തെ വാര്‍ത്തയാകട്ടെ
അണ്‍എയ്ഡഡ് വിദ്യാഭ്യാസ കച്ചവടത്തിന്റെ മേല്‍ ഏതു മതത്തിന്റെ വിശുദ്ധവസ്തരം പുതപ്പിച്ചാലും അതിന് ശവക്കച്ചയുടെ രൂപമായിരിക്കും
ചില കുട്ടികള്‍ ജനാധിപത്യവഴക്കങ്ങളുടെ കാര്യത്തില്‍ അകാലമരണത്തിനു വിധിക്കപ്പെടുന്നു
ചിലരാകട്ടെ സൗഹൃദത്തിന്റെ കാര്യത്തില്‍ ബാല്യക്കുരുതിയില്‍
മറ്റു ചിലരാകട്ടെ മാതൃഭാഷയുടെ നാവരിഞ്ഞ് ആജീവനാന്ത തടവു ശിക്ഷയില്‍
ഇനിയും ചിലര്‍ പത്താം ക്ലാസില്‍ വെച്ച് പുറത്താക്കപ്പെട്ട് അപമാനിതരാകുന്നു
പ്രതികരണശേഷി വന്ധ്യംകരിച്ചുളള ഏര്‍പ്പാടിനെ പഠിപ്പ് എന്ന് പറയാമോ?
രക്ഷിതാക്കള്‍ കറവക്കൂട്ടങ്ങളല്ലാതെ ഇത്തരം വിദ്യാലയങ്ങളില്‍ എന്തു പി ടി എ ?
മാന്യമായ വേതനം കൊടുക്കാതെ അധ്യാപകരെക്കൊണ്ട് അടിമപ്പണിചെയ്യിക്കുന്ന വിദ്യാലയങ്ങളില്‍ മനോതൃപ്തിയില്ലാത്ത അധ്യാപകര്‍ അവരുടെ പ്രതിഷേധങ്ങള്‍ കുട്ടികളോട് തീര്‍ക്കുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ
സാംസ്കാരികരോഗങ്ങളുടെ കൂടാരങ്ങളാണ് ഇവ
അടച്ചുപൂട്ടണം
മക്കളെ വിട്ടുകൊടുക്കരുത്
പണ്ട് തിരുവന്തപുരം കാര്‍മലില്‍ നിന്നാണ് ഒരു ചോദ്യചിഹ്നമുണ്ടായത്.തിരുവനന്തപുരം കാര്‍മല്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന വന്ദനയെ സ്ക്കൂള്‍ അധികൃതര്‍ ഒന്‍പതാം ക്ലാസില്‍ മനപ്പൂര്‍വം പരാജയപ്പെടുത്തിയതില്‍ മനംനോന്ത് ആത്മഹത്യ ചെയ്ത അമ്മയാണ് രമണീ മേനോന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്. കാര്‍മല്‍ സ്ക്കൂളില്‍ നൂറു ശതമാനം ഫസ്റ്റ് ക്ലാസ് കിട്ടുക എന്ന ലക്ഷ്യം നേടാന്‍, ഫസ്റ്റ് ക്ലാസ് കിട്ടുമെന്ന് ഉറപ്പില്ലാത്ത വന്ദനയെ (ജയിക്കുമെന്ന ഉറപ്പല്ല, ഫസ്റ്റ് ക്ലാസ് നേടുമെന്ന ഉറപ്പ്) മനപ്പൂര്‍വം തോല്‍പിക്കുകയായിരുന്നത്രേ!
പിന്നീട് എത്രയോ പേര്‍
തലമുട്ടയടിക്കപ്പെട്ടവര്‍
മുണ്ടുടുത്തതിനു ഫൈന്‍ കൊടുത്തവര്‍
മലയാളത്തിനു പിഴക്കാശടച്ചവര്‍
പുറത്താക്കപ്പെട്ടവര്‍
തോല്‍പ്പിച്ചതിനു കോടതിയില്‍ പോയവര്‍
പട്ടിക്കൂട്ടില്‍ കഴി‍ഞ്ഞവര്‍
സ്കൂളില്‍ പോകാതെ വീട്ടിലിരുന്നവര്‍
ഇടിമുറികളും കണ്ടേക്കാം
വര്ഗീയപാഠാവലി മറക്കരുത്
വാര്‍ത്തകള്‍ ദുഖഭരിതമായിരുന്നു
എന്നിട്ടും വ്യാപകമായ പ്രലോഭനം
ഈ വാര്‍ത്തകളും ലേഖനങ്ങളും പങ്കിടുകയാണ്
സന്തുഷ്ടവിദ്യാലയം എന്ന സങ്കല്‍പം മാതൃഭൂമി അവതരിപ്പിക്കുന്നു. ചര്‍ച്ചയാകണം.
ചില വാര്‍ത്തകള്‍
1
 സ്‌കൂള്‍ അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് വര്‍ക്കല എംജിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പാലച്ചിറ മരക്കടമുക്ക് കിടാവിത്ത് വിളയില്‍ സുകേശിനി ബംഗ്ലാവില്‍ പ്രദീപ് കുമാറിന്റെയും ശാലിനിയുടെയും മകന്‍ അര്‍ജ്ജുന്‍(16) ആണ് മരിച്ചത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അങ്ങ് ഗോരഖ് പൂരിലെ കോണ്‍വെന്റില്‍ മരണത്തിനു മുമ്പ് കുട്ടി എഴതിയ കത്ത് കേരളത്തിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്നു
2

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ സെന്റ് ആന്റണി കോണ്‍വന്റ് സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായ നവനീത് പ്രകാശാണ് ഇന്നലെ വിഷം കഴിച്ച് മരിച്ചത്. അച്ഛനെഴുതിയ ആത്മഹത്യാ കുറിപ്പിലാണ് നവനീത് ടീച്ചറുടെ ക്രൂരത വിവരിച്ചത്.
ആദ്യ പരീക്ഷാ ദിനമായ സെപ്തംബര്‍ 15ന് മണിക്കൂറുകറോളം ടീച്ചര്‍ തന്നെ കരയിച്ചെന്നും ഇരിക്കാന്‍ അനുവദിച്ചില്ലെന്നും കുറിപ്പില്‍ നവനീത് എഴുതി. അധ്യാപികയെ പ്രീണിപ്പിക്കാത്തതിനായിരുന്നു ശിക്ഷ. ഇന്നലെ മൂന്ന് മണിക്കൂറോളം അധ്യാപിക തന്നെ ബെഞ്ചിന് മുകളില്‍ കയറ്റി നിര്‍ത്തിയിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്.
ഇനിയാരെയും ഇതുപോലെ ക്രൂരമായി ശിക്ഷിക്കരുതെന്ന് ദയവു ചെയ്ത് ടീച്ചറോട് പറയണമെന്നത് തന്റെ അന്ത്യാഭിലാഷമാണെന്നും നവനീത് എഴുതി വെച്ചു.




വര്‍ക്കല: എം.ജി.എം. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി അര്‍ജുന്റെ മരണകാരണം കണ്ടെത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് വി. ജോയി എം.എല്‍.എ. ആവശ്...

Read more at: http://www.mathrubhumi.com/thiruvananthapuram/malayalam-news/varkkala-1.1801586


















1 comment:

ബിന്ദു .വി എസ് said...

എനിക്ക് നേവിയില്‍ ചേരാനാണ് ആഗ്രഹം എന്ന് പറഞ്ഞ കുട്ടിയോട് അവിടെ ടോയ്ലെറ്റ് ക്ലീന്‍ ചെയ്യാന്‍ ആളെ ആവശ്യമുണ്ട് എന്ന് പറഞ്ഞ പ്രിന്‍സി പ്പലിനെ ഓര്‍മ്മ വരുന്നു .പ്രീ സ്കൂളില്‍ ചേര്‍ത്ത കുട്ടി രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ പഠനം തന്നെ വെറുത്ത അവസ്ഥ അമ്മ പങ്കിട്ട തും ഓര്‍മ്മയുണ്ട് .ബോര്ടിങ്ങുകളിലെ പീഡനം വേറൊരു തരത്തില്‍ .ഗുണാത്മക വിലയിരുത്തല്‍ ആണ് വേണ്ടതെന്ന പാഠം പകര്‍ന്നു നല്‍കിയ പൊതു വിദ്യാലയ സമീപനം എത്ര ആവേശകരം എന്ന് തിരിച്ചറി യുന്നു . തീര്‍ച്ചയായും ആര്‍ജ്ജവമുള്ള ഒരു സര്ക്കാരി നു അണ്‍ ഐടെദ് സ്കൂളുകളെ നിയന്ത്രിക്കാന്‍ കഴിയും .സമ്പന്നരും മേലാള രും ഭാഗ ഭാക്കാകുന്ന ഇത്തരം സ്ഥാപനങ്ങളിലെ ദരിദ്ര രായ അധ്യാപിക മാരും അവഹേള നം അനുഭവിക്കുന്നുണ്ട് .ഈ നാരകീയ സ്ഥാപന ങ്ങലോടുള്ള കടപ്പാട് അവസാനിപ്പിച്ചിട്ടു കാര്യത്തിലേക്ക് കടക്കുകയാണ് വേണ്ടത്