ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, November 3, 2017

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍ 2


അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഘടന എപ്രകാരമാകണം?
1.കവര്‍പേജ്
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍
(സ്കൂളിനു പ്രത്യേകപേര് നല്‍കാവുന്നതാണ് )
വിദ്യാലയത്തിന്റെ പേര്, ഉപജില്ല, വിദ്യാഭ്യാസ ജില്ല,ജില്ല,വര്‍ഷം

2.ഉളളടക്കപ്പേജ്
3. ആമുഖം ( മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ പശ്ചാത്തലം, പ്ലാന്‍ തയ്യാറാക്കല്‍ പ്രക്രിയ എന്നിവ സൂചിപ്പിക്കാം . ഒരു പേജില്‍ കവിയേണ്ടതില്ല
4. ഭാഗം ഒന്ന്
കാഴ്ചപ്പാട് (ഭാവിയില്‍ ഈ വിദ്യാലയം എപ്രകാരമുളളതായിരിക്കും? )
5. ഭാഗം രണ്ട്
5.1 പൊതുലക്ഷ്യങ്ങള്‍
5.2 സവിശേഷ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും
6. ഭാഗം മൂന്ന്
പ്രവര്‍ത്തന വിശദാംശങ്ങള്‍ ( അടുത്ത രണ്ടു വര്‍ഷത്തിനുളളില്‍ നടപ്പിലാക്കുന്നവയുടെ മാത്രം മതിയാകും )
( വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളും പരിഗണിക്കുക)
വിശദാംശങ്ങള്‍‍
കാഴ്ചപ്പാട്
  • എന്തു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് നാം ഓരോ കാര്യങ്ങളെയും സമീപിക്കുന്നത്. കാഴ്ചപ്പാടനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ മാറും. ഉന്നതമായ കാഴ്ചപ്പാടുളളവര്‍ക്ക് മികച്ച പരിപാടികള്‍ രൂപപ്പെടുത്താനാകും. എന്തിനാണ് കാഴ്ചപ്പാട് എന്നത് സ്വയംബോധ്യപ്പെടണം. പത്തോ പതിഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷമുളള വിദ്യാലയത്തിന്റെ അവസ്ഥ വിഭാവനം ചെയ്യണം.
  • അക്കാദമിക നിലവാരത്തെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാടെന്താണ്? അതനുസരിച്ചായിരിക്കും അക്കാദമിക മുന്‍ഗണനകള്‍ രൂപപ്പെടുക.
  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പേജുകള്‍11.12,13,14,15,16,17 പരിശോധിക്കുക. അവയില്‍ നിന്നും സ്വീകാര്യമായവ വിദ്യാലയത്തിന്റേതാക്കി മാറ്റുക. കൂട്ടിച്ചേര്‍ക്കലുകള്‍ ആകാം. ഇവയൊക്കെ പരിഗണിക്കാം. സാധ്യതകളാണ് ( നിര്‍ബന്ധമില്ല)
  1. പൂര്‍ണവിദ്യാഭ്യാസത്തെക്കുറിച്ചുളള കാഴ്ചപ്പാട് ( വിദ്യാലയം പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസം എന്തെല്ലാം കഴിവുകള്‍ വികസിപ്പിക്കും?)
  2. പഠനത്തെക്കുറിച്ചുളള കാഴ്ചപ്പാട് ( എത്തരം പഠനരീതിയായിരിക്കും ഭാവിയില്‍ പിന്തുടരുക?)
  3. വിലയിരുത്തലിനെയും കുറിച്ചുളള കാഴ്ചപ്പാട് ( ഏതൊക്കെ വിധത്തിലുളള വിലയിരുത്തല്‍ പ്രക്രിയ സ്വീകരിക്കും? അതെങ്ങനെ ഓരോ കുട്ടിയുടെയും പഠനനേട്ടത്തെ ഉറപ്പാക്കും?)
  4. പാരിസ്ഥിതിക അവബോധവികസാത്തെക്കുറിച്ചുളള കാഴ്ചപ്പാട് ( കാമ്പസ് പാഠപുസ്തകമാക്കുന്നതിലൂടെയും പ്രകൃതിപഠനത്തിലൂടെയും എന്തെല്ലാം നിലപാടുകളും കാഴ്ചപ്പാടുമുളള കുട്ടികളെയാണ് വിഭാവനം ചെയ്യുന്നത്?)
  5. പെണ്‍കുട്ടികളുടെ പദവിയും അവസരതുല്യതയും സബന്ധിച്ച കാഴ്ചപ്പാട്
  6. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ മക്കളുടെ പഠനപിന്തുണ സംബന്ധിച്ച കാഴ്ചപ്പാട്
  7. പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരോടുളള വിദ്യാലയസമീപനം
  8. രക്ഷിതാക്കളുടെ അക്കാദമിക പ്രവര്‍ത്തനപിന്തുണ സംബന്ധിച്ച കാഴ്ചപ്പാട്
  9. അധ്യാപകശാക്തീകരണം സംബന്ധിച്ച കാഴ്ചപ്പാട്
  10. ആധുനിസസാങ്കേതിക വിദ്യകളുടെ ഉപയോഗവും നിലവാരവും
  11. കുട്ടികളുടെ മാനസീക വൈകാരിക അവസ്ഥയും പഠനവും
  12. ................................................
ഇങ്ങനെ അക്കാദമികമായി പ്രസക്തമെന്നു തോന്നുന്ന എല്ലാത്തിനെയും കുറിച്ച് പുരോഗണനപരമായ നിലപാടുകള്‍ രൂപപ്പെടുത്തണം.
ലക്ഷ്യനിര്‍ണയം
  • കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഓരോ ഇടപെടല്‍ മേഖല പരിഗണിച്ചും ലക്ഷ്യങ്ങള്‍ എഴുതണം
  • പ്രസക്തമായ ലക്ഷ്യങ്ങള്‍ മതിയാകും
ഒരു ഉദാഹരണം ചര്‍ച്ച ചെയ്യാം
വായനയുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് ഇങ്ങനെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണജ്ഞം മാര്‍ഗരേഖയിലുളളത്
  • അന്വേഷണാത്മക പഠനരീതിയില്‍ സ്കൂള്‍ വായനശാലകള്‍ക്ക് അതിനിര്‍ണായകമായ സ്ഥാനമാണുളളത്. അതുകൊണ്ടു തന്നെ അത് വിലയിരുത്തപ്പെടുത്തുന്നതിനും ആധുനികവത്കരിക്കുന്നതിനും മുന്തിയ പരിഗണന നല്‍കും. ഒന്നാം ക്ലാസ് മുതല്‍ വായനാസംസ്കാരം പ്രോത്സാഹിപ്പിക്കും
ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താവുന്നതാണ്. ഉദാഹരണം നോക്കുക
  • എല്ലാ കുട്ടികളും ഉയര്‍ന്ന വായനാശേഷി കള്‍ ( വിശകലനാത്മക വായന, വിമര്‍ശനാത്മക വായന തുടങ്ങിയവ )കൈവരിക്കുന്നതിന് അവസരങ്ങള്‍ ഉണ്ടാകും
  •  വായനാനുഭവങ്ങള്‍ പങ്കിടുകയും വ്യത്യസ്തരീതികളില്‍ ആവിഷ്കരിക്കുകയും ചെയ്യുന്നതു വഴി പഠനത്തിന്റെ ആഴം വര്‍ധിപ്പിക്കുന്ന പ്രക്രിയയായി വായനമാറും.  
  • വിദ്യാലയലയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവരിലും വായനയുടെ സംസ്കാരം വളര്‍ത്തിയെടുക്കും. ശക്തമായ സാംസ്കാരിക പ്രവര്‍ത്തനമായി വായനയെ വിദ്യാലയം കാണുന്നു

മേഖല . പുസ്തക ചങ്ങാത്തം ( വായന)
ലക്ഷ്യങ്ങള്‍
  1. എല്ലാ കുട്ടികളേയും സ്വതന്ത്രവായനക്കാരാക്കി മാറ്റുക
  2. വായനാനുഭവങ്ങള്‍ വിവിധരീതിയില്‍ പങ്കിടുന്നതിന് അവസരം സൃഷ്ടിക്കുക
  3. ക്ലാസ് ലൈബ്രറികള്‍ യാഥാര്‍ഥ്യമാക്കുക.
  4. വ്യത്യസ്ത തലങ്ങളിലൂടെ വായന നടത്താനുളള കഴിവ് നേടുക
  5. രചനാപരമായ കഴിവ് വളര്‍ത്തുക
  6. പ്രാദേശികമായി വായനസാമഗ്രികള്‍ രൂപപ്പെടുത്തുക
പ്രവര്‍ത്തനങ്ങള്‍
  1. പുതുവര്‍ഷം പൂസ്തകവര്‍ഷം പരിപാടി ( പൊതു ചടങ്ങ് സംഘടിപ്പിച്ച് ജനുവരി ഒന്നാം തീയതി പുസ്തകങ്ങള്‍ സ്വീകരിക്കല്‍)
  2. ക്ലാസ് ലൈബ്രറി സ്ഥാപിക്കല്‍
  3. ക്ലാസ് നിലവാരം, പഠനനേട്ടം എന്നിവ പരിഗണിച്ച് പുസ്തകങ്ങള്‍ ലഭ്യമാക്കല്‍
  4. വായനയ്കൊരു വാര്‍ഷിക പദ്ധതി തയ്യാറാക്കല്‍ (ഓരോ ക്ലാസിലേയും വായനാ ലക്ഷ്യം തീരുമാനിക്കല്‍
  5. ജന്മദിനപുസ്തകം ( ജനവരി മുതല്‍ എല്ലാ വിദ്യാര്‍ഥികളുടേയും ജന്മദിനത്തിന് സ്കൂളിന് ഒരു പുസ്തകം അസംബ്ലിയില്‍ വെച്ച് നല്‍കണം. ഓരോ മാസവും ആഘോഷിക്കേണ്ട ജന്മദിനക്കലണ്ടര്‍ സ്കൂളില്‍ തയ്യാറാക്കണം)
  6. പത്രവായന
    1. എല്ലാ ക്ലാസുകളിലേക്കും ഓരോ പത്രം ( സ്പോണ്‍സറിംഗ് )
    2. വായനമുറിയിലോ ക്ലാസ് മുറിയിലോ പത്രങ്ങള്‍ ക്ലിപ്പ് ചെയ്തിട്ട് കുട്ടികളെക്കൊണ്ട് വായിപ്പിക്കല്‍
    3. അസംബ്ലിയിലും ക്ലാസിലും നിത്യവും പത്രവായനയും വിശകലനവും
    4. പത്രക്വിസ് ( പത്രവാര്‍ത്തകളെ അടി്സ്ഥാനമാക്കി പരസ്യപ്പെടുത്തുന്ന ചോദ്യങ്ങള്‍ ആധാരമാക്കി)
  7. വായനാവാരം
  8. കുട്ടികളുടെ വായനക്കുറിപ്പുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കലിന്റെ ഉദ്ഘാടനം ( ഒരു ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ എല്ലാ കുട്ടികളുടേയും വായനാക്കുറിപ്പുകള്‍ വരണം)
  9. കുട്ടികളുടെ വായനക്കുറിപ്പുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കല്‍ ( ഒരു ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ എല്ലാ കുട്ടികളുടേയും വായനാക്കുറിപ്പുകള്‍ വരണം)
  10. പുസ്തക ചര്‍ച്ച സംഘടിപ്പിക്കല്‍
  11. ദിനാചരണപുസ്തകവായന
  12. അച്ചടിച്ചതോ കൈകൊണ്ടെഴുതിയതോ ആയ ക്ലാസ് പത്രം, സ്കൂള്‍ പത്രം എന്നിവ പ്രസിദ്ധീകരിക്കല്‍ (കാലയളവ് നിശ്ചയിക്കല്‍, എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കല്‍, സമൂഹത്തെ അറിയിക്കുന്നതിനുള്ള സാധ്യതകള്‍ അന്വഷിക്കല്‍)
  13. ആസ്വാദ്യകരമായ വായനാപരിശീലനം
  14. വായനാമത്സരം ( ഭാവം ഉള്‍ക്കൊണ്ട് വ്യക്തതയേടെ വായിക്കല്‍ മത്സരം)
  15. രചനാ ശില്പശാല സംഘടിപ്പിക്കല്‍
  16. രചയിതാക്കളുമായി സംവദിക്കല്‍
  17. വായനയുടെ വ്യത്യസ്തതലങ്ങള്‍ പരിചയപ്പെടല്‍- വായനാകാര്‍ഡുകളുടെ ഉപയോഗം
  18. ക്ലാസ് പി ടി എയില്‍ പുസ്തകപരിചയം
  19. പ്രാദേശികസദസ്സുകളി‍ല്‍ വായിച്ച പുസ്തകങ്ങളെ ആധാരമാക്കിയുളള ആവിഷ്കാരങ്ങള്‍
  20. ...................................................
    ഇനിയും പ്രവര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാകുമല്ലോ
  • ഇങ്ങനെ രൂപപ്പെടുത്തിയ പ്രവര്‍ത്തനങ്ങളെ നിര്‍വഹണകാലം പരിഗണിച്ച് തരംതിരിക്കണം
  • ദീര്‍ഘകാല വികസനപദ്ധതിയില്‍ പെടേണ്ടവ ഹ്രസ്വകാല പ്രവര്‍ത്തനപദ്ധതിയില്‍ പെടേണ്ടവ എന്നിങ്ങനെ
  • ഉടന്‍ ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തയ്യാറാക്കണം.
  • ഏതെല്ലാം പരിപാടി ഏതേതു മാസം ആരംഭിക്കുമെന്നു തീരുമാനിക്കണം
  • ചുമതലക്കാരെയും നിശ്ചയിക്കണം
  • പ്രവര്‍ത്തനഫലം വിലയിരുത്തുന്നതിനുളള ആലോചനയും നടത്തണം
  • എല്ലാ കുട്ടികളും പരിധിയില്‍ വന്നിട്ടുണ്ടെന്നും നേട്ടം അനുഭവിക്കുന്നുവെന്നും ഉറപ്പാക്കണം


No comments: