ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, March 30, 2018

ഒന്നാം ക്ലാസിലെ കുട്ടികളുടെ ഓണ്‍ ലൈന്‍ മാസിക


ഈ പൂത്തുമ്പി ഒരു മാതൃകയാണ്. മറുപടിയാണ്. സാധ്യതയാണ്.

ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കുളള അംഗീകാരമാണ്
കുട്ടികള്‍ എഴുതുമോ വായിക്കുമോ എന്നൊക്കെ മഹാകവികളും കഥയെഴുത്തുകാരും കളിയെഴുത്തുകാരം ആശങ്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഈ ഓണ്‍ ലൈന്‍ മാഗസിന്റെ പ്രകാശനം. നാല്‍പ്പത്തിയൊന്നു കുട്ടികളാണ് ക്ലാസിലുളളത്. അവരെല്ലാം നല്ല വായനക്കാരും എഴുത്തുകാരുമാണ്. കുട്ടികള്‍ ഭാവനയുളളവരാണ്. അവര്‍ അവരുടേതായ തലത്തില്‍ സര്‍ഗാത്മക രചനകള്‍ നടത്തുന്നു. ഭാവിയില്‍ അവര്‍ കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരം വാങ്ങും എന്നല്ല ഇതിനര്‍ഥം. വായനയും എഴുത്തും സര്‍ഗാത്മക വികസനവും ആസ്വാദനവും ഒന്നിച്ചു പരിഗണിക്കുന്ന രചനാസന്ദര്‍ഭങ്ങളെ പ്രയോജനപ്പെടുത്തിയാണ് പൂത്തുമ്പി പാറുന്നത്.
ക്ലാസ് റൂം പ്രക്രിയയുടെ ഭാഗമായി കഥയും കവിതയും വിവരണവും വര്‍ണനയുമെല്ലാം എഴുതുന്ന കുട്ടികളില്‍ നിന്നും അവ ശേഖരിച്ചാണ് പൂത്തുമ്പിയിലെ വിഭവങ്ങള്‍ ഒരുക്കിയിട്ടുളളത്. ടേം പരീക്ഷകളില്‍ സര്‍ഗാത്മകശേഷി വികസിപ്പിക്കുന്നതിനുളള ചോദ്യങ്ങളുണ്ട്. അതും കുട്ടികള്‍ക്ക് പ്രചോദനമായി. പൂത്തുമ്പി ടീം പറയുന്നതു നോക്കുക

"പൂത്തുമ്പി ഒന്നാം തരത്തിലെ കൂട്ടുകാർ ഒരുക്കിയ സർഗസൃഷ്ടിയാണ്. നമ്മുടെ    സിലബസിൽ ഒന്നാം തരത്തിലെ കുട്ടികൾക്ക് പോലും കവിതയ്ക്ക് വരി കണ്ടെത്താനും കഥയുടെ ബാക്കി പൂരിപ്പിക്കാനും മറ്റ് സർഗാത്മ ചിന്തയ്ക്കുള്ള അവസരം ഏറെ  നൽകുന്നു എന്നത് വളരെ പ്രശംസനീയമാണ്. ശരിക്കും ഒന്നാം തരത്തിൽ നിന്ന് തന്നെ നമ്മുടെ കുട്ടികളുടെ സർഗാത്മക ചിന്തകൾ ക്ലാസിൽ നിന്ന് കണ്ടതാണ് പൂത്തുമ്പിയുടെ പിറവിക്ക് പ്രധാന കാരണം. മികച്ച ഒട്ടേറെ കുട്ടികളെ ക്ലാസിനകത്ത് കാണാൻ കഴിഞ്ഞു. ഇത്തരത്തിലൊരാശയം പറഞ്ഞപ്പോൾ
രക്ഷിതാക്കൾ വലിയ പിന്തുണ പ്രഖ്യാപിച്ചു. തങ്ങളുടെ കുട്ടികളുടെ കഥയും കവിതയും ചിത്രങ്ങളും മറ്റും കണ്ടപ്പോൾ ആശ്ചര്യഭരിതരായി. രക്ഷിതാക്കൾ പൊതുവിദ്യാലയത്തിന്റെ ഊർജമാണ്. Online മാഗസിൻ എന്ന ആശയം നടപ്പിലാക്കുന്നത് ഈ കുട്ടികളുടെ അച്ഛന്മാർ 50 % ഗൾഫിൽ ജോലി ചെയ്യുന്നവരാണ്. അവർക്കും തങ്ങളുടെ കുട്ടികളുടെ മികവ് കാണാനും മറ്റുള്ളവരെ ഗൾഫിൽ നിന്ന് തന്നെ കാണിക്കാനും വേണ്ടിയാണ് Online മാഗസിൻ തയ്യാറാക്കിയത്. പൂർവ്വ വിദ്യാർത്ഥിയായ വാഹിദ് ഗൾഫിൽ ഡിസൈനറാണ്.അദ്ദേഹമാണ് ഈ രചനകൾ ഗൾഫിൽ വെച്ച് ടൈപ്പ് ചെയ്ത് പുസ്തക രൂപത്തിലാക്കിയത്.
മികച്ച സന്തോഷത്തോടെ ...."ടീം തരിശ്


ഇന്നലെ (29/03/2019) നായിരുന്നു പൂത്തുമ്പിയുടെ പ്രകാശനം
കേരളത്തിലെ ഒന്നാം ക്ലാസുകള്‍ക്കാകെ പ്രകാശം നല്‍കുന്ന നടപടി
ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും വിദ്യാലയമികവ് വിലയിരുത്താനുളള അവസരം
ഹൈടെക് സാധ്യത കുട്ടികളുടെ നേട്ടങ്ങള്‍ പങ്കിടാനും ഉപയോഗിക്കാമെന്നതിനുളള തെളിവ്
എല്ലാ ആശംസകളും നേരുന്നു
പൂത്തുമ്പിയില്‍ രചനകള്‍ നിര്‍വഹിച്ച തുമ്പികളേ നിങ്ങള്‍ അഭിമാനതാരങ്ങള്‍
ചുവടെ ലിങ്ക് .ഓരോ പേജും പുസ്തകത്തിലെതെന്നപോലെ മറിച്ച് വായിക്കൂ