ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, December 14, 2018

ആത്മനിർവൃതിയുടെ നിമിഷങ്ങൾ


"ഇന്ന് രാവിലെ എട്ടാം ക്ലാസിന്റെ മലയാളം അടിസ്ഥാന പാഠാവലിയുടെ പരീക്ഷ നടന്നു. ്തെഴുതും എങ്ങനെ എഴുതും എന്നൊക്കെ ഉത്കണ്ഠയുണ്ടാവുക സ്വാഭാവികമാണ്. 
ഭാഷാദ്ധ്യാപികയായ എനിക്ക് കുട്ടികൾ എന
എന്നാൽ മലയാളത്തിളക്കത്തിലൂടെ തിളങ്ങി വന്ന കുട്ടികളെക്കുറിച്ചുള്ള ആകാംക്ഷയായിരുന്നു മനസിൽ മുൻപന്തിയിൽ .
പരീക്ഷ കഴിഞ്ഞ് പേപ്പർ കൈപ്പറ്റിയുടനെ ആ കുട്ടികളുടെ പേപ്പറുകൾ തിരഞ്ഞു പിടിച്ചു വായിച്ചു. 
സന്തോഷം കൊണ്ട് തൊട്ടടുത്തിരുന്ന ശ്രീകല ടീച്ചറെ കൊണ്ടും വായിപ്പിച്ചു. അക്ഷരം എന്തെന്നറിയാതിരുന്ന മക്കളിലേക്ക് വരയും കളിയും കാഴ്ചയുമായി അക്ഷരങ്ങളെത്തിയപ്പോൾ അവരിൽ പുതുജീവൻ വിടരുന്നത് ഞാനറിഞ്ഞു. 8,9 ക്ലാസുകളിലെ 20 കുട്ടികളടങ്ങിയ ഹൈസ്കൂളിന്റെ മലയാളത്തിളക്കം പത്തരമാറ്റ് തിളക്ക
ത്തോടെയാണ് സമാപിച്ചത്. അക്ഷരമെഴുതാനറിയാത്ത വായിക്കാ
നറിയാത്ത കുട്ടികളിൽ ചിലർക്കെങ്കിലും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിൽ ആദ്യദിനങ്ങളിൽ ഇഷ്ടക്കേടുണ്ടായിരുന്നു.എന്നാൽ ഓരോ പ്രവർത്തനങ്ങൾ കഴിയുന്തോറും അവരുടെ ഇഷ്ടക്കേട് ഉത്സാഹത്തിന് വഴിമാറിയത് അവരറിഞ്ഞതേയില്ല .

മൂന്ന് ബംഗാളിക്കുട്ടികളും ഒരു തമിഴ് കുട്ടിയും ഈ കൂട്ടത്തിലുണ്ടായിരുന്നു.ബംഗാളിക്കുട്ടികളിൽ രണ്ടു പേരെ ബി
ഗ്രേഡിലെത്തിക്കാൻ കഴിഞ്ഞു. തമിഴ് കുട്ടിയും ബി ഗ്രേഡിലെത്തി. ഒരു നിമിഷം പോലും പാഴാക്കാതെ മിടുക്കരായി അവർ ക്ലാസിൽ മുഴുകിയതിന്റെ ഫലമാണ് അവരുടെ തിളക്കം .
മൊഡ്യൂൾ അനുസരിച്ച് ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ തീർക്കാൻ സാധിച്ചിരുന്നില്ല.എന്നിരിക്കിലും ഓരോ ദിവസത്തെയും റിപ്പോർട്ട് എഴുതുമ്പോൾ എനിക്കു തന്നെ അത്ഭുതം തോന്നി. 
പലപല തിരക്കുകളാൽ സഹപ്രവർത്തകർ ഓടി നടക്കുമ്പോൾ, സഹായിക്കാനാരുമില്ലാതെ ഞാൻ തനിച്ച് 20 കുട്ടികൾക്ക് അക്ഷരം പകർന്നു കൊടുത്തു. അതിൽ വിജയിച്ചതിന്റെ തെളിവാണ് എന്റെ കുട്ടികളുടെ പരീക്ഷാ ഉത്തരക്കടലാസ്.എന്റെ സഹപ്രവർത്തകർ സംഗീത ടീച്ചറും സിനി ടീച്ചറും അജിത ടീച്ചറും ഷീജ ടീച്ചറും തുളസി ടീച്ചറും പെരുമ്പാവൂർ ബി.ആർ.സി യിലെ ട്രെയ്നർ സിന്ധു ടീച്ചറുമൊക്കെ നൽകിയ പ്രോത്സാഹനത്തിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി.
മലയാളത്തിളക്കത്തിന്റെ ചുക്കാൻ പിടിക്കുന്ന കലാധരൻ മാഷിന് എന്റെയും കുട്ടികളുടെയും സ്നേഹാദരങ്ങൾ അറിയിക്കുന്നു. മലയാളത്തിളക്കം ട്രെയ്നിംഗിൽ പങ്കെടുക്കാൻ പോലും കഴിയാതിരുന്ന ഞാൻ മൊഡ്യൂൾ ശ്രദ്ധാപൂർവ്വം പഠിച്ച് ആണ് ക്ലാസ് എടുത്തത്. 

മേലധികാരികൾക്കും ചില സഹപ്രവർത്തകർക്കും ഇത്തരം പ്രവർത്തനങ്ങളുടെ ആവശ്യകതയും പ്രാധാന്യവും അതിനു വേണ്ട പ്രയത്നവും എത്ര വിലപ്പെട്ടതാണ് എന്ന തിരിച്ചറിവുണ്ടാക്കാൻ ഇനിയും ബോധവത്ക്കരണം ആവശ്യമാണ് എന്ന വിമർശനം കൂടി ഈ ഘട്ടത്തിൽ
 
 
തോന്നുന്നുണ്ട്. വെറും പ്രഹസനമായല്ല ഇത്തരം പ്രവർത്തനങ്ങൾ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടത്. ആത്മാർപ്പണമാണതിൽ വേണ്ടത്. വെറും റിപ്പോർട്ടുകളിൽ തെളിഞ്ഞു നിൽക്കേണ്ട കാട്ടിക്കൂട്ടലല്ലാതെ കുട്ടികളിലേക്കിറങ്ങി ച്ചെന്ന് അവരെ അക്ഷരങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ എല്ലാ അദ്ധ്യാപക സുഹൃത്തുക്കൾക്കും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു." (Thasmin Shihab GHSS Cheranalloor,Koovappady)
2
 മലയാളത്തിളക്കം 2017- 18 ൽ നടത്തിയ പത്തനാപുരം സെന്റ് സ്റ്റീഫൻസിലെ യു പി വിഭാഗം പ്രവർത്തനത്തിൽ പങ്കെടുക്കാൻ സാധിച്ചു.ഇതിന്റെ വിജയം നേരനുഭവം തന്നെയാണ്. കുട്ടികളും ഇത്ര സന്തോഷത്തോടെ ഏർപ്പെട്ട മറ്റൊരു പഠനാനുഭവം വേറെ ഉണ്ടോ എന്ന് സംശയം. അക്ഷരം അറിയില്ല എന്ന അപകർഷത മൂലം സ്കൂളിൽ എത്താതിരുന്ന കുട്ടി ആയിരുന്നു വരും ദിവസങ്ങൾ താരം ആയി മാറിയത്.ആത്മവിശ്വാസം മാതാപിതാക്കളിലും അദ്ധ്യാപകരിലും വിദ്യാർത്ഥികളിലും ഇരട്ടിപ്പിച്ച ഈ പദ്ധതിയുടെ വിജയത്തിന്റെ തെളിവുകൾ പ്രീടെസ്റ്റ് മുതൽ ഒടുവിൽ ഇവർ തയ്യാറാക്കിയ കയ്യെഴുത്തു മാസിക വരെ വ്യക്തവും സത്യസന്ധവുമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈസ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപികയായ എനിക്ക് ഈ അനുഭവം വലുതായിരുന്നു. ഗുണകരമായ മാറ്റങ്ങൾ തന്നെയാണ് മലയാളത്തിളക്കത്തിലൂടെ ഓരോ വിദ്യാർത്ഥിയിലും ഉണ്ടായിട്ടുള്ളത്. തെളിവുകൾ എത്ര വേണമെങ്കിലും തരാം (Renju P Mathew)

ഭാഷാ പഠനത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് എയുടെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ നടപ്പിലാക്കുന്ന മലയാളത്തിളക്കം ഒട്ടും തിളക്കം കുറയാതെ കമ്പല്ലൂര്‍ സ്കൂളിലും നടപ്പിലാക്കി വരുന്നു.  ഹൈസ്കൂളിലെ 30ഓളം കുട്ടികളുടെ ഭാഷാശേഷികളില്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് പരിപാടി ഒരാഴ്ച പിന്നിടുമ്പോള്‍ കൈവരിക്കുവാനായിട്ടുള്ളത്.  തയ്യാറാക്കിയിട്ടുള്ള മൊഡ്യൂളിനെ അടിസ്ഥാനമാക്കി കൃത്യമായ പ്രവര്‍ത്തന പദ്ധതികളോടെയാണ് ഹൈസ്കൂള്‍ വിഭാഗം മലയാളം അധ്യാപകരായ കെ ആര്‍ ലതാഭായിയും പി പത്മനാഭനും മുന്നോട്ടു പോകുന്നത്.  കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ഓരോ ദിവസവും പതിപ്പുകളായി രൂപംകൊള്ളുന്നു.  അവര ഭാഷാപരമായ തെറ്റുകള്‍ സ്വയം തിരുത്തുന്നു.  പുതിയ അറിവുകള്‍ സ്വയം നിര്‍മ്മിക്കുന്നു.  അംഗീകരിക്കണം ഈ അധ്യാപകരെ,  അവരെ സഹായിക്കുന്ന സഹപ്രവര്‍ത്തകരെ, അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവരെ....  പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകുകയാണ്, സംശയലേശമില്ലാതെ....
കുട്ടികള്‍ ഓരോ ദിവസവും തയ്യാറാക്കിയ പതിപ്പുകള്‍ ഹെഡ്‌മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍, കെ പി രമേശന്‍, പി പത്മനാഭന്‍, കെ പി ബൈജു എന്നിവര്‍ പ്രകാശനം ചെയ്തു.
4
പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ,,,,,,,,,,,,,, മലയാളത്തിളക്കത്തിന്റെ മൊഡ്യൂൾ  പ്രവർത്തനങ്ങൾക്ക് ഇന്ന് തിരശ്ശീല വീണു, മലയാളത്തിളക്കം, തിളങ്ങിയും,, മങ്ങിയും',,, കുട്ടികളെ രണ്ടാംതരക്കാരായി കാണുന്നു,, തറയിൽ ഇരുത്തി പഠിപ്പിക്കരുത് എന്നൊക്കെയുള്ള വാർത്തകൾ നമ്മൾ കണ്ടു, ഒരു തരത്തിലും ഈ ആക്ഷേപങ്ങൾ നമ്മുടെ പ്രവർത്തനങ്ങളിൽ മങ്ങലേൽപ്പിച്ചില്ലാ,,, തുടക്കം മുതൽ എല്ലാ അധ്യാപകരും പാഠങ്ങൾ എടുത്തു തീർക്കാനുണ്ടായിട്ടും,,, ഇതു മനസുകൊണ്ട് ഏറ്റെടുത്തു, ഒരു അധ്യാപകരും മുന്നിലിരിക്കുന്ന കുട്ടികളെ ഒന്നാന്തരം, രണ്ടാന്തരം എന്നു തിരിച്ചിട്ടില്ല,,, നമ്മുടെ മക്കളാണ് മുന്നിലിരിക്കുന്നത് എന്ന് തോന്നൽ ഉള്ളിടത്തോളം അധ്യാപകരായ നമ്മുക്കു തീരുമാനിക്കാം,, തറയിൽ നമ്മളോടൊപ്പം ചുറ്റുമിരിക്കുന്ന ,കുഞ്ഞുങ്ങൾ, 8 ദിവസം കൊണ്ട് നേടിയത് ., മറക്കാനാവാത്ത അനുഭവമാണെന്ന്, .പർണ്ണശാലകളിൽ,, ഗുരു വിനൊപ്പം നിലത്തിരുന്നു പഠിച്ച പൈതൃകമുള്ള സംസ്ക്കാരമാണ് നമ്മുടേത്,,,,,,,,,,,,,,,,വരും നാളുകളിലും,,, കൂടുതൽ മികവോടെ മലയാളം തിളങ്ങട്ടെ,,,,,,,,,,,,,💐 പൗർണമി വിനോദ്
5
മലയാളത്തിളക്കം  അവസാനിച്ചു ,സന്തോഷം തോന്നുന്നു,അല്പം  ആത്മാഭിമാനവും ,8 ദിവസവും  അവഗണിക്കപ്പെട്ടവർക്കൊപ്പം ആയിരുന്നു ,തുടർപ്രവർത്തനം ഉണ്ടെങ്കിലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ, 
നല്ല പദ്ധതി 
ആരൊക്കെ  പഴിച്ചാലും  ഫലപ്രദം ,വീണു കിടക്കുന്നവനു  വേണ്ടത്  പാലല്ല, ഒരു  തുള്ളി  വെള്ളമാണ് മാഷിനു  നന്ദി ,കത്തിജ്ജ്വലിച്ചില്ലെങ്കിലും  ഒരു  ചെരാതെങ്കിലും കൊളുത്താനായി ,എ പ്ളസ് കിട്ടിയവൻ  മറന്നാലും  ഈ  പാവങ്ങൾ  മറക്കില്ല (ആൻസൻ കുറുമ്പത്തുരുത്ത് )
 6
ഞെക്കാട് സ്കൂളിൽ മലയാളത്തിളക്കം വിജയപ്രഖ്യാപനം
ഞെക്കാട് ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസിന്റെ മലയാളത്തിളക്കം വിജയ പ്രഖ്യാപനം സെമിനാർ ഹാളിൽ നടന്നു.

ഗ്രാമ പഞ്ചായത്തു മെമ്പർ എൻ അജി, എസ് എസ് എ ബ്ലോക്ക് പ്രോജക്ട് ഓഫീസർ പി സജി, പി ടി എ പ്രസിഡന്റ് കെ ഷാജികമാർ, ബി ആർ സി ട്രെയിനർ സുഭാഷ്, ഹെഡ്മാസ്റ്റർ കെ കെ സജീവ്, ഡെപ്യൂട്ടി എച്ച് എം എസ് സുമ, പി ടി എ എക്സിക്യുട്ടീവ് അംഗം കല്ലമ്പലം ഗോപാലകൃഷ്ണകുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അധ്യാപകരുടേയും കൂട്ടുകാരുടേയും സാന്നിധ്യത്തിൽ തങ്ങളുടെ ആശയങ്ങൾ എഴുതിയും വായിച്ചും കുട്ടികൾ വിജയ പ്രഖ്യാപനത്തിൽ പങ്കുചേർന്നു.
ക്ലാസിൽ പങ്കെടുത്ത തുഷാര എന്ന കുട്ടി സ്വന്തമായി തയ്യാറാക്കിയ തന്റെ രചനകൾ അടങ്ങിയ കൈയ്യെഴുത്തു മാസിക "ഇരുട്ടുമുറിയിലെ റോസാപ്പൂ " സി ആർ സി കോർഡിനേറ്റർ ഡോ. ചന്ദ്രലേഖ ഹെഡ്മാസ്റ്റർ കെ കെ സജീവിന് നല്കി പ്രകാശനം ചെയ്തു.
മലയാളത്തിളക്കം വിജയത്തിലെത്തിക്കാൻ നേതൃത്വം നല്കിയ എസ് എസ് എ പരിശീലകരെ പിടിഎ പ്രസിഡന്റ് അനുമോദിച്ചു.
 

7
മലയാളത്തിളക്കത്തിനു തിളക്കമില്ല എന്ന് ആക്ഷേപിച്ച അധ്യാപകസംഘടനകളുണ്ട്.
അവരോട് സ്നേഹം മാത്രം
മലയാളത്തിളക്കം നടത്താന്‍ സമയമില്ല എന്നു പറഞ്ഞ അധ്യാപകരുണ്ട്
അവരോട് സഹതാപം മാത്രം
മലയാളത്തിളക്കം അവഗണിക്കപ്പെട്ട കുട്ടികള്‍ക്ക് ജീവിതത്തിളക്കം നല്‍കലാണെന്ന് തിരിച്ചറിഞ്ഞ അധ്യാപകരുണ്ട് 
അവരോട് ആദരവ് ഏറെ
8
മലയാളത്തിളക്കം ഒട്ടേറെ തവണ ട്രൈഔട്ട് നടത്തിയും പരിഷ്കരിച്ചുമാണ് ഈ നിലയിലെത്തിയത്
അതിനു പിന്നില്‍ നരവധി പ്രവര്‍ത്തകരുണ്ട്
ശ്രീ പൗലോസ്, ശ്രീ പരമേശ്വരന്‍, ശ്രീ ജി രവി, ശ്രീ ബിനീത്, ശ്രീ അനൂപ്, ശ്രീ സിയ, ശ്രീ സുഭാഷ്, ശ്രമിതി സരസ്വതി,ശ്രീ കെ പി കൃഷ്ണദാസ്,ശ്രീ ജോണ്‍, ശ്രമതി ശുഭ തുടങ്ങിയവര്‍ ആഴ്ചകളോളം മാസങ്ങളോളം ഈ പരിപാടിയുളള ഉളളടക്കവും പ്രക്രിയയും മെച്ചപ്പെടുത്താന്‍ പരിശ്രമിച്ചിട്ടുണ്ട്.
ആറന്മുള മുതല്‍ മേപ്പാടി പഞ്ചായത്ത് വരെ നടത്തിയ ട്രൈ ഔട്ടുകള്‍ ഒത്തിരി തിരിച്ചറിവുകള്‍ നല്‍കി
ഇവരോടൊപ്പം കൂടാന്‍ കഴിഞ്ഞത് എനിക്ക് വിലപ്പെട്ട അനുഭവമാണ്
ടീം മലയാളത്തിളക്കത്തിന് ഇനിയും അക്കാദമിക വെല്ലുവിളിയുണ്ട്
രവി കോഴിക്കോട്ട് നിന്നും വിളിച്ചു
അവിടെ മലയാളത്തിളക്കം രീതിയില്‍ ഒന്നാം ക്ലാസ് കൈകാര്യം ചെയ്യുന്ന അധ്യാപികയുടെ ക്ലാസിലെ കുട്ടികളുടെ വലിയ രചനകളുടെ പകര്‍പ്പ് അയച്ചു തന്നു
പൗലോസും ചെറിയ ക്ലാസില്‍ ട്രൈ ഔട്ട് നടത്തുന്നുണ്ട്
മേപ്പാടിയില്‍ വെച്ച് നൂറ് വായനക്കാര്‍ഡപകള്‍ തയ്യാറാക്കുകയും അതില്‍ ചിലത് ട്രൈ ഔ്ട് നടത്തുകയും ചെയ്തു
ഒന്ന് രണ്ട് ക്ലാസുകളില്‍ മലയാളത്തിളക്കം രീതികള്‍ നടപ്പിലാക്കി മുന്നേറുക എന്നതിനാണ് ഇനി ഊന്നല്‍ നല്‍കേണ്ടത്
9
ഈ ടേം പരീക്ഷയിലെ മലയാളത്തിളക്കം കുട്ടികളുടെ പ്രകടനം ചര്‍ച്ച ചെയ്യപ്പെടണം
താരതമ്യം ചെയ്യണം. ശ്രമിക്കുമല്ലോ


 

3 comments:

T T Paulose Pazhamthottam said...

അഭിമാനത്തോടെ ... ടീം മലയാളത്തിളക്കം

T T Paulose Pazhamthottam said...

സാർ...
എറണാകുളം ജില്ലയിലെ പേഴയ്ക്കാപ്പിള്ളി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപകൻ ശ്രീ കെ എം നൗഫൽ തന്റെ ക്ലാസ് മുറിയിൽ മികച്ച ഇടപെടലാണ് നടത്തുന്നത്. വായനയിലും എഴുത്തിലും പുതിയ പരീക്ഷണങ്ങൾ നടത്തി വിജയിപ്പിച്ചു. സാറിനെ കാണാൻ ഒരവസരം ലഭിക്കുമ്പോൾ നൗഫൽ മാഷിന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്താം.

G Ravi said...

മലയാളത്തിളക്കം ഒരു സംഘ പ്രവർത്തനമായിരുന്നു.പലരും പല രീതിയിൽ സഹകരിച്ചു.

നമ്മുടെ കൈപ്പുസ്തകത്തിന്റെ ഡിടിപി ചെയ്യുമ്പോൾ ലിതേഷ് കരുണാകരൻ എന്ന അധ്യാപകൻ അവിടെ ഉണ്ടാവുമായിരുന്നു (അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കടയാണ് ). വിമർശിച്ചും കുറ്റപ്പെടുത്തിയും പലതും ചോദിക്കും.

ഒരാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം വിളിക്കുന്നു. നിങ്ങളെന്റെ അമ്മയാണോ എന്ന പാഠം കാർട്ടുൺ മതിയാകുമോ എന്ന് ചോദിച്ചു. മറുപടി നൽകി.

കൂടുതൽ അന്വേഷിച്ചപ്പോളാണറിഞ്ഞത് അദ്ദേഹത്തിന്റെ വിദ്യാലയത്തിൽ മൂപ്പർ മലയാളത്തിളക്കം ചെയ്യുകയാണ്.

മനോഹരമായി എഴുതിയ എൺപതോളം ചാർട്ടുകൾ, പതിപ്പുകൾ. പോരാത്തതിന് ഒരു ഡോക്യുമെൻററിയും.

ഇതാണ് തിളക്കം
ഗുരു നിത്യ ചൈതന്യ യതി പറഞ്ഞതു പോലെ ഓരോ അധ്യപകനും മാറുന്നു.

തിളക്കത്തിനു പിന്നിലെ കഷ്ടരാത്രികൾ സാർത്ഥകമാവുന്നു.

ജി രവി