ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, March 4, 2019

പുസ്തകക്കുടുക്കയിലൂടെ സമ്പൂര്‍ണഹോം ലൈബ്രറി പദ്ധതി സാക്ഷാത്കരിച്ച വിദ്യാലയം

  • വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും വീട്ടില്‍ ലൈബ്രറി ഒരുക്കിഅപൂര്‍വ നേട്ടമാണ് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന്റെ (ചിങ്ങപുരം,കോഴിക്കോട് )  വിവരം ചൂണ്ടുവിരലില്‍ പങ്കിട്ടിരുന്നു. ഇവിടെ ക്ലിക് ചെയ്താല്‍ വിശദാംശം കിട്ടും.
    എല്ലാ കുട്ടികള്‍ക്കും വീട്ടുലൈബ്രറിയുമായി ഒരു വിദ്യാലയം )...
  • ഇതാ അതേ പാതയില്‍ മറ്റൊരു വിദ്യാലയം  
  • പുസ്തകക്കുടുക്ക എന്ന പുത്തൻ ആശയത്തിലൂടെ സംസ്ഥാനത്തിനു ആകെ മാതൃകയായി ഗവണ്മെന്റ് എൽ പി എസ്‌ തോട്ടയ്ക്കാട് .പുസ്തകകുടുക്കകളിലൂടെ വിദ്യാലയത്തിലെ മുഴുവൻ കൂട്ടുകാരുടെയും വീടുകളിൽ ലൈബ്രറി ഒരുക്കിയ  വിദ്യാലയമായി മാറുകയാണ് ഗവണ്മെന്റ് എൽ പി എസ്‌ തോട്ടയ്ക്കാട്. 
     
    • കഴിഞ്ഞ വർഷത്തെ വയനദിനത്തിലാണ് കുട്ടികൾക്ക് മുഴുവൻ പുസ്തകക്കുടുക്കകൾ സമ്മാനമായി നൽകിയത്. അതിൽ വീഴുന്ന നാണയത്തുട്ടുകൾ ചേർത്തുവച്ച് സ്വന്തമായി പുസ്തകങ്ങൾ വാങ്ങി വീടുകളിൽ ലൈബ്രറി സജ്ജമാക്കുകയും അതിലൂടെ പുതിയൊരു വായന സംസ്കാരത്തിന് തുടക്കമിടുകയും ആയിരുന്നു പദ്ധതിയുടെ ലക്ഷ്യം. 
    • നാളുകൾ കൊണ്ട് ശേഖരിക്കുന്ന തുക കൊണ്ട് സ്വന്തമാക്കുന്ന പുസ്തകങ്ങൾ കുട്ടികൾ നെഞ്ചോടു ചേർത്തു വായിക്കും എന്ന പ്രതീക്ഷ തന്നെയാണ് അധ്യാപകരെ ഈ വ്യത്യാസതമായ പ്രവർത്തനത്തിന് പ്രേരിപ്പിക്കുച്ചത്. 
    • നിറഞ്ഞ പുസ്തകകുടുക്കകളുമായി രക്ഷകർത്താക്കളും കുട്ടികളും കഴിഞ്ഞ മാർച്ചു മാസം തിരികെ വിദ്യാലയത്തിലെത്തി നാണയങ്ങൾ എണ്ണുന്ന കാഴ്ച കൗതുകകരമായിരുന്നു. 
    • തുടർന്ന് കേരള സർക്കാർ സംസ്കാരിക വകുപ്പിന്റെ ബുക്ക്‌ മാർക്ക് പുസ്തകവണ്ടി വിദ്യാലയത്തിലെത്തുകയും അമ്മയും കുട്ടിയും അധ്യാപകരും ചേർന്നു ഓരോരുത്തർക്കും വേണ്ട പുസ്തകങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തു
    • വിദ്യാലയത്തിൻറെ സമ്പൂർണ ഹോം ലൈബ്രറി പ്രഖ്യാപനം  ശ്രീ എഴാച്ചേരി രാമചന്ദ്രൻ നിർവഹിച്ചു. വിദ്യാലയത്തിലെ വിവിധ ക്ലാസ്സുകളിലെ കൂട്ടുകാർ തയ്യാറാക്കിയ വായന പതിപ്പുകളുടെ പ്രകാശനവും നടന്നു. അമ്മമാരെ മികച്ച വായനക്കാരാക്കുവാൻ തയ്യാറാക്കിയ 'അമ്മ വായന പതിപ്പ് പ്രൊഫസർ ഡോ :ആർ പ്രകാശ് നിർവഹിച്ചു. പുസ്തകകുടുക്കയിലൂടെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സ്വന്തമാക്കിയ രണ്ടാം ക്ലാസുകാരി പ്രാർത്ഥന സുരേഷിനെ ചടങ്ങിൽ ആദരിച്ചു. ഇത്തരത്തിൽ ക്ലാസ്സ്‌ ലൈബ്രറി, വിദ്യാലയ ലൈബ്രറി, കൂടാതെ വീടുകളിലും കൂടി ലൈബ്രറി ഒരുക്കി സ്വതന്ത്ര വായനക്ക് കൂടുതൽ അവസരങ്ങൾ തീർത്തു

9 comments:

Preetha tr said...

മാതൃകാപരം. ഈ കാലഘട്ടത്തിൽ പഠിക്കുന്ന കുട്ടികൾ ഭാഗ്യമുള്ളവർ.ഉണരുന്ന പൊതുജനവും ഗവൺമെന്റിന്റെ സപ്പോർട്ടും വിദ്യാലയങ്ങളിലെത്തുമ്പോൾ ഉണ്ടാവുന്ന മാറ്റം കാണാൻ സാധിക്കുന്നതും ഭാഗ്യം.

dietsheeja said...

മിടുക്കിയായ ഷമീന ടീച്ചറിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ

Unknown said...

സ്കൂളിന്റെ ഉദ്യമത്തിന് വിജയാശംസകൾ

രതീഷ്‌ സംഗമം, വി.എല്‍.പി.എസ് കടമ്പനാട് said...

വായിച്ച് വിളയട്ടെ.

Arundas said...

അങ്ങനെ ഞങ്ങളുടെ സ്കൂളിലേക്കും വിരൽചൂണ്ടി

smitha said...

അഭിനന്ദനീയമാണ് സ്കൂളിന്റെ ഇത്തരം പ്രവർത്തനങ്ങൾ .. Home Library സമ്പൂർണ പ്രഖ്യാപന വേളയിൽ ഞാൻ പങ്കാളിയായതാണ്. ഒരിക്കൽ കൂടി സ്കൂൾ അദ്ധ്യാപകരെയും രക്ഷാകർത്തൃസമിതി അംഗങ്ങളെയും അഭിനന്ദിക്കുന്നു.

ഷീനാഭായി അമ്മ said...

മികച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിവുള്ള ഇത്തരം അധ്യാപക കുട്ടായ്മകൾ ആണ് പൊതുവിദ്യാലയങ്ങളുടെവിജയത്തിളക്കത്തിന് കാരണം അഭിനന്ദനങ്ങൾ

Lissysreekumar said...

പുസ്തക കുടുക്ക എന്ന ആശയം നടപ്പിലാക്കിയ വേണുസാറിനും അത് സമ്പൂർണ ഹോം ലൈബ്രറി പ്രഘ്യപനം നടത്തി എല്ലാ വീട്ടിലും ലൈബ്രറി പ്രവർത്തിക മാക്കിയ പ്രിയ ടീച്ചർ ഷെമീന ടീച്ചർ മറ്റെല്ലാ അധ്യാപകർ രക്ഷകർത്താക്കൾ എല്ലാവർക്കും അഭിനന്ദനങ്ങൾ.

ANEESH M S said...

മികവുറ്റ പ്രവർത്തനങ്ങളുമായ് ഇനിയും മുന്നോട്ട് പോകാൻ കഴിയട്ടെ... എല്ലാ ഭാവുകങ്ങളും....