ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, October 25, 2020

ചിത്രപരാവർത്തനം മധുരം സൗമ്യം ദീപ്തം

 തൃശൂരിലെ ഹയര്‍സെക്കണ്ടറി


മലയാളം അധ്യാപകരുടെ കൂട്ടായ്മ
,രണ്ടു ചോദ്യങ്ങള്‍ അവര്‍ ഉന്നയിച്ചു

  • കൊറോണക്കാലത്തെ ഓൺലൈൻ പഠനത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം എങ്ങനെ ഉറപ്പു വരുത്താം?

  • വിഷ്വൽ മീഡിയയിലുള്ള അഭിരുചിയെ ഭാഷാ-സാഹിത്യപഠനവുമായി എങ്ങനെ സമന്വയിപ്പിക്കാം?

അതിന്റെ ഉത്തരമാണ്

ചിത്ര പരാവർത്തനം

എന്താണ് ചിത്രപരാവര്‍ത്തനം?

  • പദ്യത്തിനെ ഗദ്യത്തിലേക്കെന്ന പോലെ പാഠത്തിലെ ആശയത്തെ ചിത്രങ്ങളുടെ സഹായത്തോടെ ആവിഷ്ക്കരിക്കൽ

  • +2 മലയാള പാഠങ്ങൾ ആസ്വദിച്ചതിന്റെയും അപഗ്രഥിച്ചതിന്റെയും ആഴത്തില്‍ സ്വാംശീകരിച്ചതിന്റെയും പഠനോല്പന്നങ്ങൾ കൂടിയാണിത്

ഒരു വേറിട്ട പ്രവര്‍ത്തനം എന്ന നിലയിലല്ല ഇതിനെക്കാണേണ്ടത്. പാഠപുസ്തകത്തില്‍ നിര്‍ദേശിക്കുന്ന തുടര്‍പ്രവര്‍ത്തനത്തിന്റെ വളയത്തില്‍കൂടീ മാത്രം ചാടാന്‍ ശീലിക്കപ്പെടുകയാണ് നമ്മുടെ കുട്ടികള്‍. അവര്‍ക്ക് ആ പാഠങ്ങളോട് തങ്ങളുടേതായ രീതിയില്‍ സ്വതന്ത്രമായി പ്രതികരിക്കാന്‍ അവസരമില്ല. അതിന് പല കാരണങ്ങളുണ്ട്. എല്ലാവരും എല്ലാം ചെയ്തിരിക്കണമെന്നുളള പാഠപുസ്തക രചയിതാക്കളുടെ ദുര്‍വാശി. രണ്ടാമതായി സമയപരിമിതി. കുട്ടിക്ക് തന്റേതായ രീതിയില്‍ ചിന്തിക്കാനും ആവിഷ്കരിക്കാനും സമയം കിട്ടണ്ടേ? മൂന്നാമതായി കുട്ടികളുടെ സര്‍ഗാത്മകാവിഷ്കാരത്തെ പ്രോത്സാഹിപ്പിക്കാനുളള അധ്യാപകമനസ്. കുട്ടികളും അധ്യാപകരും ക്രിയേറ്റീവാകുമ്പോഴാണ് പഠനം ആസ്വാദ്യമായ സാംസ്കാരിക പ്രവര്‍ത്തനമാകുക. ഭാഷാപഠനം പ്രത്യേകിച്ചും. കുട്ടികള്‍ സൃഷ്ടാക്കളാണെന്നു പറയുകയും അവരെ അതില്‍ നിന്നും തടയുകയും ചെയ്യുന്ന ആത്മവഞ്ചനാപരമായ സമീപനം എങ്ങനെയോ കടന്നു കൂടി. അതിനെ കുടഞ്ഞെറിഞ്ഞ ധീരമായ പരീക്ഷണമായിരുന്നു ചിത്രപരാവര്‍ത്തനം. ഭാഷാപഠനരീതിയുടെ ചിത്രമാണ് അവര്‍ മാറ്റി വരച്ചത്

എങ്ങനെയാണ് സാക്ഷാത്കരിക്കേണ്ട്?

  • ഫോട്ടോകൾ, ചിത്രങ്ങൾ എന്നിവ കൊണ്ട് കുറഞ്ഞത് 10 പേജെങ്കിലുമുള്ള PDF ഫയൽ ക്ലിപ്പിങ്ങുകൾ
  • ചിത്രങ്ങൾ, ആനിമേഷനുകൾ എന്നിവ കൊണ്ട് കുറഞ്ഞത് 1 മിനുറ്റെ ങ്കിലുമുള്ള  MP 4 ഫോർമാറ്റ് (16 MB) വീഡിയോ
  • യൂണിറ്റിലെ ഓരോ പാഠത്തിനും വെവ്വേറെ PDF ഫയലും MP 4 ഫോർമാറ്റ് വീഡിയോയും

എല്ലാ പാഠങ്ങള്‍ക്കും നിര്‍ബന്ധമാണോ?

യൂണിറ്റിലെ ഏതു പാഠവും തെരഞ്ഞെടുക്കാം. ഏതു വേണമെന്നു കുട്ടിക്ക് തീരുമാനിക്കാം

ആവിഷ്കാരരീതിയോ?

അവതരണ സങ്കേതവും (PDF /വീഡിയോ) കുട്ടികളുടെ ഇഷ്ടത്തിനൊത്ത് തെരഞ്ഞെടുക്കാം

വിശദാംശങ്ങള്‍ ?

പാഠത്തിലെ പ്രധാനപ്പെട്ട സന്ദർഭമോ സംഭവമോ സംഭാഷണമോ വിവരണമോ ചിത്രത്തോടൊപ്പം ലിഖിത /ഭാഷണ/ആലാപന രൂപത്തിൽ അവതരിപ്പിക്കാം

മാതൃക കിട്ടുമോ?

ഒരു മാതൃക കിട്ടിയിരുന്നെങ്കില്‍ എന്ന് പലരും ആഗ്രഹിച്ചു. അധ്യാപകര്‍ മാതൃകതയ്യാറാക്കി നല്‍കുന്നതിനേക്കാള്‍ നല്ലത് കുട്ടികളില്‍ നിന്നും മാതൃകശേഖരിച്ച് നല്‍കലാണെന്ന് ടീം ചിന്തിക്കുകയും ഒന്നാം യൂണിറ്റിന് ഒരു മാതൃകയായി അളഗപ്പനഗർ പഞ്ചായത്ത് എച്ച് എസ് എസിലെ വിദ്യാര്‍ഥിയായ കൈലാസനാഥൻ തയ്യാറാക്കിയ വീഡിയോ എല്ലാ സ്കൂൾ തല മലയാളം ഗ്രൂപ്പിലേക്കും നൽകുകയും ചെയ്തു.

നിര്‍വഹണത്തിന്റെ പടവുകള്‍

ഒന്നാം ഘട്ടം സെപ്തം 5 നകം കുട്ടികൾ സ്കൂൾ തല വാട്സ് ആപ് ഗ്രൂപ്പിൽ അവതരിപ്പിച്ചു

ഒരു പാഠത്തിന് ഒരു PDF, ഒരു വീഡിയോ എന്ന രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട 4 PDFകളും 4 വീഡിയോകളും സംസ്ഥാന തല തെരഞ്ഞെടുപ്പിനായി 

സെപ്റ്റം. 12 നകം മധുരം സൗമ്യം ദീപ്തം വാട്സ് ആപ് ഗ്രൂപ്പിൽ അധ്യാപകർ പോസ്റ്റ് ചെയ്തു.

ഓരോ പാoത്തിന്റെയും ചിത്ര പരാവർത്തനമുള്ള മികച്ച PDF ഫയലിനും MP 4 ഫോർമാറ്റ് വീഡിയോയ്ക്കും ചിത്രശാല പുരസ്കാരങ്ങൾ നല്‍കാന്‍ തീരുമാനിച്ചു പഠനോല്പന്നങ്ങൾ എന്ന നിലയിൽ അവ എസ്.സി..ആർ.ടിയ്ക്കും എഡിറ്റ് ചെയ്ത് സമർപ്പിക്കുന്നതിനും തീരുമാനമായി.

ഗൂഗില്‍ മീറ്റുകള്‍ ഇടക്കാല വിലയിരുത്തലിനും ആസൂത്രണത്തിനും

ഇടയ്കിടെ ഗൂഗിള്‍ മീറ്റ് നടത്തി പ്രവര്‍ത്തനപുരോഗതി വിലയിരുത്തി. ഭാവിപ്രവര്‍ത്തന തീരുമാനങ്ങളുമുണ്ടായി . അതില്‍ ചിലത്

  • അവാർഡ്

  • ഒരു അവാർഡിന് 1000 രൂപ വീതം കാഷ് അവാർഡ്

  • അവാർഡുതുക ചിത്ര പരാവർത്തനമെന്ന പഠനോല്പന്നമുണ്ടാക്കിയ വ്യക്തിയ്ക്കോ സംഘത്തിനോ ക്ലാസധ്യാപകർ മുഖാന്തിരം നൽകണം

  • 1000 രൂപ വീതമുള്ള അവാർഡ് തുക സംഭാവന ചെയ്യാൻ താൽപര്യമുള്ള അംഗങ്ങളെ കണ്ടെത്തണം. ആ അംഗങ്ങളുടെ പേരിലോ സ്കൂളിൻ്റെ പേരിലോ അവർ നിർദ്ദേശിക്കുന്ന മറ്റു പേരിലോ അവാർഡ് നൽകണം

  • മികച്ചവ കേരളീയ പൊതു സമൂഹത്തിൻ്റെ മുമ്പിലും വിദ്യാഭ്യാസ അധികൃതരുടെ മുമ്പിലും ഓൺലൈൻ പഠനോല്പന്നം എന്ന നിലയിൽ സമർപ്പിക്കണം

വാട്സാപ്പ് ഗ്രൂപ്പില്‍ അറിയിപ്പുകള്‍

ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തനം പുരോഗമിക്കാന്‍ സഹായകമായത് വാട്സാപ്പ് കൂട്ടായ്മയിലെ വിനിമയം തന്നെ. രണ്ടു സന്ദേശങ്ങള്‍ പങ്കുവെക്കാം.

സന്ദേശം ഒന്ന് .

"കൂടുതൽ ഇനങ്ങൾ ക്ലാസ് റൂം ഗ്രൂപ്പുകളിൽ എത്തിച്ചേർന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആയതിനാൽ 2 മണി മുതൽ 5 മണി വരെ 4 പാഠങ്ങളുടെ പി.ഡി.എഫ് /വീഡിയോ ഇടകലർന്ന് ഗ്രൂപ്പിൽ വന്നാൽ മൂല്യനിർണയം നടത്തുന്നവർക്കും പ്രയാസമായിരിക്കും. ആയതിനാൽ 12 ഞായറാഴ്ച മുതൽ ഒരു ദിവസം ഒരു പാഠത്തിന് എന്ന വിധത്തിൽ

12 ന് കണ്ണാടി കാൺമോളവും

13ന് പ്രകാശം ജലം പോലെയാണ്

14 ന് കിരാത വൃത്തം

15 ന് അവകാശങ്ങളുടെ പ്രശ്‌നം

പി.ഡി എഫും വീഡിയോയും ഗ്രൂപ്പിലേക്ക് അയച്ചാൽ കമ്മറ്റിയംഗങ്ങൾക്ക് പ്രാഥമിക തെരഞ്ഞെടുപ്പ് നടത്താനും ഓരോ പാഠത്തിൽ നിന്നും PDF (3) വീഡിയോ (3) എന്നിങ്ങനെ തെരഞ്ഞെടുത്ത് ഉന്നത തല മൂല്യനിർണയ പാനലിന് സമർപ്പിക്കാനും കഴിയും.

4 ദിവസം കൊണ്ട് ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും എല്ലാ ഇനങ്ങളും സമയമെടുത്ത് അപഗ്രഥിക്കാം. അവരവരുടെ സ്കൂൾ തല ഗ്രൂപ്പുകളിൽ മറ്റു സ്കൂളുകളുടെ പഠനോല്പന്നങ്ങൾ എന്ന നിലയിൽ ഇവ പങ്കുവെയ്ക്കാം.

മധുരം സൗമ്യം ദീപ്തത്തിലെ അംഗങ്ങൾക്ക് നേരിട്ടോ കമ്മറ്റിയംഗങ്ങൾ മുഖാന്തിരമോ ഇനങ്ങൾ ഗ്രൂപ്പിലവതരിപ്പിക്കാം. ഓരോ പാഠവും അവതരിപ്പിക്കാൻ നിശ്ചയിച്ച ദിന ക്രമം ശ്രദ്ധിക്കണമെന്നു മാത്രം. ഗ്രൂപ്പിനു പുറത്തുള്ളവർക്ക് ചിത്ര പരാവർത്തനങ്ങൾ അയയ്ക്കാനുള്ള സൗകര്യത്തിന്  കമ്മറ്റിയംഗങ്ങളുടെ

വാട്സാപ് നമ്പറാണല്ലോ നൽകിയിട്ടുള്ളത്.

മുന്നോട്ടുവെച്ചിട്ടുള്ള നിർദ്ദേശങ്ങളിൽ വന്നു ചേരാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ മുൻകൂട്ടി കാണാനാവുമെങ്കിൽ പറയുക. ഇല്ലെങ്കിൽ പിന്തുണ അറിയിയ്ക്കുക

ഉന്നതതല ജഡ്ജിംഗ് പാനലിൽ ആരൊക്കെ വേണം. ചർച്ച വഴിയേ വരും.

ആദ്യ നിർദ്ദേശങ്ങളോട് പ്രതികരിക്കുക.

കൺവീനർ

ഹരിലാൽ

കൂടുതൽ വിവരങ്ങൾക്ക്

ഹരിലാൽ 7561851953

ദിവ്യ ജാഹ്നവി 8289889951

യേശുദാസ്.ഡി, 9446458166

സന്തോഷ്.സി.കെ, 9495176113

പ്രസാദ് കാക്കശ്ശേരി, 9495884210


സന്ദേശം രണ്ട്

ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക്

മധുരം സൗമ്യം ദീപ്തം

ഗ്രൂപ്പിൽ പ്രകാശനം ചെയ്യപ്പെടുകയാണ്.

ഉദ്ഘാടന ചിത്രം പ്രകാശിപ്പിക്കുന്നത് കൺവീനറും ചലച്ചിത്ര നടനും സഹസംവിധായകനും ചിത്രകാരനും  സീനിയർ മോസ്റ്റ് ഹയർ സെക്കൻ്ററി അധ്യാപകനുമായ ഹരിലാൽ മാഷാണ്.

തുടർന്ന് ഓരോ സ്കൂളിലെയും ചിത്ര പരാവർത്തനങ്ങൾ അതതു അധ്യാപകർക്കോ  കമ്മറ്റിയംഗങ്ങൾക്കോ ഗ്രൂപ്പിൽ പ്രക്ഷേപിക്കാവുന്നതാണ്. ഓരോന്നിന്റെയും ഗുണദോഷ വിചിന്തനങ്ങൾ ഗ്രൂപ്പംഗങ്ങൾ നടത്തണം മൂല്യനിർണയം നടത്തുന്ന അധ്യാപകർ ( കമ്മറ്റി അംഗങ്ങൾ) മുൻ വിധികളില്ലാതെയും നിഷ്പക്ഷമായും തെരഞ്ഞെടുത്ത 3 എണ്ണം ഉന്നതതല കമ്മറ്റിയ്ക്ക് ശുപാർശ ചെയ്യും.ഓരോ വിഭാഗത്തിലും 3 എണ്ണമെങ്കിലും ഉത്സവത്തിനില്ലെങ്കിൽ പ്രോത്സാഹന സമ്മാനമേ നൽകൂ.1000 രൂപയുടെ ക്യാഷ് അവാർഡാണ് ഒന്നാം സമ്മാനം

രാത്രി 9 ന് അവലോകനം നടത്തും

ഇന്നത്തെ അവലോകനം

പ്രസാദ് കാക്കശ്ശേരി

അക്കാദമികോത്സവങ്ങള്‍

ഉത്സവങ്ങളായിട്ടാണ് അവതരണങ്ങള്‍ നടത്തിയത്. കുട്ടികള്‍ അവരുടെ കഴിവുകള്‍ സാക്ഷാത്കരിക്കുന്നത് അക്കാദമികോത്സവം തന്നെ.

അതിന്റെ രീതി നോക്കാം.

ഉത്സവം രണ്ടാം ദിനം

ഉച്ചയ്ക്ക് 1 മണിക്ക് ഉദ്ഘാടനം

 അധ്യാപകനും നിരൂപകനും പ്രഭാഷകനും പരിശീലകനും കൂടാതെ

രണ്ടാം വർഷ പാഠപുസ്തകക്കമ്മറ്റിയംഗവുമായ ഡോ.ആർ.സുരേഷ്

തുടർന്ന് ചിത്ര പരാവർത്തന പ്രക്ഷേപങ്ങളും വിലയിരുത്തലുകളും

രാത്രി 9 മണിക്ക്

അവലോകനം:

അധ്യാപികയും സഞ്ചാരിയും ഗ്രീൻ ഐ യുടെ താരവുമായ കവിത.കെ.എസ്.

ഉത്സവം മൂന്നാം ദിനം

20-09-20 ഞായർ ഉച്ചയ്ക്ക് 1 മണിക്ക്

ഉദ്ഘാടനം  അധ്യാപകനും എസ്.എസ്.എ യുടെ മുൻ ജില്ലാ പ്രോഗ്രാം ഓഫീസറും പ്രശസ്ത പി.എസ്.സി പരിശീലകനും മോട്ടിവേറ്ററുമായ പ്രകാശ് ബാബു പി ഡി

തുടർന്ന് ചിത്ര പരാവർത്തന പ്രക്ഷേപങ്ങളും വിലയിരുത്തലുകളും

രാത്രി 9 മണിക്ക്

അവലോകനം:

കവിയും അധ്യാപകനും പരിസ്ഥിതി പോരാളിയുമായ ദേവദാസ്.കെ.ആർ.

ഉത്സവം നാലാം ദിനം

21-09-20 തിങ്കൾ

ഉച്ചയ്ക്ക് 1 മണിക്ക്

ഉദ്ഘാടനം

 അധ്യാപക പരിശീലകനും ഗ്രന്ഥകാരനും

ഇപ്പോൾ ചാലക്കുടി ഗവ. പനമ്പിള്ളി കോളെജ് മലയാളം അസി.പ്രൊഫസറുമായ

എസ്.എസ്. ജയകുമാർ

തുടർന്ന് ചിത്ര പരാവർത്തന പ്രക്ഷേപങ്ങളും വിലയിരുത്തലുകളും

രാത്രി 9 മണിക്ക്

അവലോകനം:

അധ്യാപികയും എഴുത്തുകാരിയും സാമൂഹ്യ നിരീക്ഷകയുമായ ദിവ്യ ജാഹ്നവി


തിളങ്ങിയ കുട്ടികള്‍

തെരഞ്ഞെടുക്കപ്പെട്ട MP 4 വീഡിയോകള്‍

1 കണ്ണാടി കാൺമോളവും

  • സ്കൂള്‍ PSHSS -തിരുമുടിക്കുന്ന് .
  • വിദ്യാർഥികൾ: ജോപോൾ ജോബി, വിഷ്ണു സിജു, ജോമോൾ ജോണി
  • അധ്യാപകൻ: ജോസ് മാത്യു

2 പ്രകാശം ജലം പോലെയാണ്

  • സ്കൂള്സെൻ്റ് അലോഷ്യസ് HSS എൽത്തുരുത്ത്
  • വിദ്യാർഥി: അലൻ അക്കര
  • അധ്യാപകർ: ഫിലിപ്പ് പി.കെ, റോസ്പോൾ

3 കിരാത വൃത്തം

  • സ്കൂള് APHSS അളഗപ്പനഗർ
  • വിദ്യാർഥി: കൈലാസ് നാഥ്.കെ.എസ്
  • അധ്യാപിക: സന്ധ്യ.കെ.ആർ

4 അവകാശങ്ങളുടെ പ്രശ്നം

  • സ്കൂള് AKMHSS - പൊയ്യ
  • വിദ്യാർഥികൾ: പാർവതി.എസ്, ആൻജോസെഫ്രിൻ,ഗോൾഡ്വിൻ തോമസ് ,ലക്ഷ്മി മേനോൻ എസ്
  • അധ്യാപിക: ലിൻറ ചാക്കോ

PDF ഫയലുകള്‍

പ്രകാശം ജലം പോലെയാണ്

  • സ്കൂള്‍ ഡോൺ ബോസ്കോ HSS മണ്ണുത്തി*
  • വിദ്യാർഥികൾ: കെ.ജെ യശ്വന്ത്, ആൽബിൻ ഷിബു, ആൽബിൻഫെനിഷ്, ആകാശ് കൃഷ്ണ, അബിൻ ലാൽ.T.
  • അധ്യാപിക: സുമിനി

മികച്ച പങ്കാളിത്തം

  • സ്കൂള്‍ സെൻ്റ് ഫ്രാൻസിസ് ബി എച്ച് എസ് എസ് മറ്റം
  • 40 കുട്ടികൾ - 40 വീഡിയോകൾ
  • അധ്യാപകൻ: ആൻറു..ഡി

അനുബന്ധ പ്രവർത്തനം

സാൽവദോർ ദാലി

  • സ്കൂള്‍ ഗവ. നളന്ദ HSS, കിഴുപ്പിള്ളിക്കര*
  • വിദ്യാർഥി: അലന്യ
  • അധ്യാപിക: ദിവ്യ ജാഹ്നവി

ചിത്ര പരാവർത്തന സമാപനം

അതിന്റെ ചിട്ടവട്ടം ഇങ്ങനെ

11-10-20.   രാത്രി 8 മണി

സ്വാഗതം : .ഡി. ആൻറു

അധ്യക്ഷത :ഹരിലാൽ

ഉദ്ഘാടനം: കവി. മധുസൂദനൻ നായർ

മുഖ്യ പ്രഭാഷണവും സമ്മാനദാനവും: ഡോ. പി.പി പ്രകാശൻ, (ജെ.ഡി. അക്കാദമിക് )

അനുഗ്രഹഭാഷണം: വല്ലച്ചിറ രാമചന്ദ്രൻ

മധുസൂദനന്‍നായരുടെയും  ഡോ പി പി പി പ്രകാശന്റെയും പ്രഭാഷണങ്ങള്‍ ചുവടെ



 പാഴുമുകൾ ദൈവത്താൻ ഓർമസമ്മാനം -അനുസ്മരണവും അനുമോദനവും

പി.ഡി.പ്രകാശ് ബാബു

മറുപടി: സന്ധ്യ.കെ.ആർ, APHSS അളഗപ്പനഗർ

മലയാള ഭാഷാഭിമാന പുരസ്കാരം-ആദരവും അനുമോദനവും:

ദിവ്യജാഹ്നവി

മറുപടി: ലിൻ്റ ചാക്കോ (AKMHSS - പൊയ്യ )

ശൈലജ ടീച്ചർ സ്മാരക പുരസ്കാരം,അനുസ്മരണവും

അനുമോദനവും: ഉഷ ദേവദാസ്

മറുപടി: സുമിനി.യു (ഡോൺ ബോസ്കോ മണ്ണുത്തി)

കാക്കശ്ശേരി ഭട്ടതിരി സ്മൃതി പുരസ്കാരം-അനുസ്മരണവും അനുമോദനവും:

പ്രസാദ് കാക്കശ്ശേരി

മറുപടി: ആൻറു..ഡി (സെൻ്റ് ഫ്രാൻസിസ് മറ്റം)

ഗുണ്ടർട്ട് സ്മാരക പുരസ്കാരം-അനുസ്മരണവും അനുമോദനവും:

കവിത.കെ.എസ്

മറുപടി: ദിവ്യ ജാഹ്നവി,(ഗവ. നളന്ദ Hടട, കിഴുപ്പിള്ളിക്കര)


കടമ്മനിട്ട രാമകൃഷ്ണൻ സ്മാരക പുരസ്കാരം

അനുസ്മരണവും അനുമോദനവും

ഡോ.ആർ.സുരേഷ്

മറുപടിഫിലിപ്പ്.പി.കെ,(സെൻ്റ്. അലോഷ്യസ് എൽത്തുരുത്ത് )

കടയക്കാവട്ടത്ത് രവി നമ്പൂതിരി സ്മാരക പുരസ്കാരം

അനുസ്മരണവും അനുമോദനവും: ദേവദാസ്.കെ.ആർ

മറുപടിജോസ് മാത്യു PSHSS  തിരുമുടിക്കുന്ന്

അവലോകനം-എൻ.ഹരീന്ദ്രൻ നായർ, പി.ഹരി, ഡി. യേശുദാസ്, സന്തോഷ്.സി.കെ.

നന്ദി : ശ്രീല ടീച്ചർ

ചിത്രപാരായണത്തെക്കുറിച്ചുളള വിലയിരുത്തല്‍

ഈ പരിപാടി ആവേശകരമായിരുന്നു. പങ്കെടുത്തവരെല്ലാം തന്നെ നിര്‍ദിഷ്ടപാഠങ്ങളിലൂടെ പലവട്ടം പോയി. ആവിഷ്കാരത്തിനായി അത് അനിവാര്യമായിരുന്നു.അവതരണത്തിനായുളള ആലോചന വെല്ലുവിളിയും. ആവിഷ്കാരം പൂര്‍ത്തിയായപ്പോഴാകട്ടെ ആത്മസംതൃപ്തിയും. അധ്യാപകരും ത്രില്ലിലായിരുന്നു. ഈ പരിപാടിയില്‍ പല രീതിയില്‍ പങ്കാളികളായവരുടെ പ്രതികരണങ്ങള്‍ വായിക്കാം.

പ്രിയമുളളവരോട് സസ്നേഹം ബിജുലാല്‍

പ്രിയമുള്ളവരെ,

എൻ്റെ പേര് ബിജുലാൽ ദീർഘകാലമായി വിഷ്യൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്നു. രക്തസാക്ഷ്യം എന്ന സിനിമയുടെ സംവിധായകനാണ്

 ഹരിലാൽ മാഷുമായുള്ള സൗഹ്യദവും അടുപ്പവുമാണ് എന്നെ ഇതിൻ്റെ ജഡ്ജിങ്ങ് പാനലിൽ എത്തിക്കുന്നത്.

ലോകം കൊറോണ ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുന്ന ഈ വേളയിൽ വിദ്യാർത്ഥികളുടെ സർഗശേഷി ഉണർത്താൻ ഉതകുന്ന ഇത്തരം ഒരു ഉദ്യമത്തിന് മുൻകൈയെടുത്ത മുഴുവൻ അധ്യാപക സുഹ്യത്തുക്കളേയും ഞാൻ അഭിനന്ദിക്കുന്നു

ഇത്തരം ക്രിയാത്മകമായ ഇടപെടലുകൾ ആതുര കാലത്തിൻ്റെ ആസുരമായ ആഘാതം ലഘൂകരിക്കുന്നതിന് ഓരോ വിദ്യാർത്ഥിയേയും പ്രാപ്തരാക്കും എന്നുള്ളതിൽ തർക്കമില്ല. അതു കൊണ്ട് തന്നെ ഒരു മത്സരത്തിന് മാർക്കിടുന്ന മനസോടെയായിരുന്നില്ല പാഠ്യവിഷയങ്ങളെ അധികരിച്ച്‌ മുന്നിലെത്തിയ വർക്കുകളെ വിലയിരുത്തിയത്. കടമ്മനിട്ടയും പത്മരാജനും മാർകേസും ഓഗ് മെൻ്റൽ റിയാലിറ്റിയിൽ എത്തി നിൽക്കുന്ന പുതിയ തലമുറയിലും സ്വാധീനം ചെലുത്തുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷം തോന്നുന്നു.

പരിമിതികളിൽ നിന്നു കൊണ്ട് ഭാഷയും ഭാവനയും കൊണ്ട് ഓരോരുത്തരും വ്യത്യസ്തമായ ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. ഒരു തുടക്കം എന്ന രീതിയിൽ വിലയിരുത്തുമ്പോൾ ഇതെല്ലാം ഭാവിയിലേക്കുള്ള ചവിട്ടുപടികളായി മാത്രം കണ്ടാൽ മതിയാകും.അതു കൊണ്ട് തന്നെ പരിഗണിക്കപെടാതെ പോയവരുടെ സൃഷ്ടികളും മികച്ചവ തന്നെയാണ്. പങ്കെടുത്ത എല്ലാവർക്കും വിജയാശംസകൾ നേർന്നു കൊണ്ട്

സസ്നേഹം

ബിജുലാൽ

ഗംഭീരമായി, സമാപനം

പരിപാടിയുടെ സംഘാടനം കൃത്യതയോടെ ആസൂത്രണം നടത്തി പരിസമാപ്തിയിലെത്തിച്ചിരിക്കുന്ന തിരക്കിൽ ചിത്ര പരാവർത്തനത്തിൻ്റെ സമാപന സമ്മേളന പ്രസംഗങ്ങൾ മുഴുവൻ മനസ്സിരുത്തി കേൾക്കാൻ അംഗങ്ങൾക്ക് ഒരു പക്ഷേ കഴിഞ്ഞിട്ടുണ്ടാകില്ല.എന്നാൽ ഒന്നും വിട്ടു പോകല്ലേ.പ്രത്യേകിച്ചും സ്മാരക പ്രഭാഷണങ്ങൾ. എല്ലാം ഒന്നിനൊന്ന് വൈകാരിക പ്രാധാന്യമുള്ളവ. മറ്റുള്ളതോ ചരിത്ര പ്രാധാന്യമുള്ളവ. വൈജ്ഞാനിക തലത്തിലും അവ മുന്നിട്ടു നിൽക്കുന്നു.

അഭിവാദ്യങ്ങൾ️

എല്ലാ നല്ല വാക്കുകൾക്കും നന്ദി.

കിട്ടിയ അഭിനന്ദനം എല്ലാവർക്കുമായി പങ്കുവെയ്ക്കുന്നു. അതിൽ ആശയം കിട്ടാൻ കാരണമായ ഡോ.ആർ.സുരേഷ് സാറിൻ്റെ PDF ഫയൽ, ആദ്യ മോഡൽ നമുക്കിടയിലേക്ക് നൽകിയ ഹരി മാഷ്, കുട്ടികൾക്കിടയിലേക്ക് നല്ല മാതൃക കൊടുക്കാൻ പാകത്തിൽ ഒരു ക്രിയേറ്റീവ് വർക്ക് നൽകിയ കൈലാസ് നാഥ് എന്ന കുട്ടി, കൺവീനർ ഹരിലാൽ മാഷ്, കവി മധുസൂദനൻ നായരെ സംഘടിപ്പിച്ച ഹരീന്ദ്രൻ നായർ, പ്രകാശൻ മാസ്റ്ററെ വിടാതെ പിന്തുടർന്ന പ്രകാശ് ബാബു, പ്രസാദ് കാക്കശ്ശേരി, സമ്മാനം സ്പോൺസർ ചെയ്തവർ, നല്ല ചിത്രീകരണം അയച്ചു തന്നവർ, അതിൽത്തന്നെ മത്സരം ഒരിടത്തും മുങ്ങാൻ ഇടവരാത്ത വിധം വീഡിയോകൾ ഉണ്ടാക്കിയ എൻ്റെ വിദ്യാർഥികൾ,

പിന്നെ ഡിജിറ്റൽ ലോകത്ത് ഹരിശ്രീ പോലും അറിയാത്ത എനിക്ക് MP 4 വീഡിയോ, പി.ഡി എഫ് എന്നീ സാങ്കേതിക പദങ്ങൾ തൊട്ട് സമാപനച്ചടങ്ങു വരെ പോസ്റ്ററുകൾ ഉണ്ടാക്കിയും പോസ്റ്റുകൾ ഇട്ടും ഒപ്പം നിന്ന +2 വിദ്യാർഥിയും എൻ്റെ മകനുമായ അലൻ അക്കര....

എല്ലാവരുമായി ഈ അംഗീകാരം പങ്കുവെയ്ക്കുന്നു.

ചിത്ര പരാവർത്തനം ഒരു നൂതന കാൽവെയ്പ്.

ഹയർസെക്കൻഡറി മലയാള അധ്യാപകരുടെ കൂട്ടായ്മയായ മധുരം സൗമ്യം ദീപ്തം പ്ലസ് ടു മലയാളം  വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ചിത്ര പരാവർത്തനം അനുപമമായ ഒരു പഠന പ്രവർത്തനമായി മാറി. വിരസമായ ലോക്ക് ഡൗൺ കാലഘട്ടത്തെ ഏറ്റവും മനോഹരമായ പഠനപ്രവർത്തനം . ആകർഷണീയമായ ചിത്രങ്ങളിലൂടെ തങ്ങളുടെ പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കാൻ  ചിത്ര പരാവർത്തനം വഴിവെച്ചു. പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിൽ  വേറിട്ട വഴികളിലൂടെ സഞ്ചരിച്ചിരുന്ന തൃശ്ശൂരിലെ ഹയർസെക്കൻഡറി മലയാളം അധ്യാപകർക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒരു പ്രവർത്തനമായി ഇത് . പ്ലസ് ടു വിൽ ഈ പാഠപുസ്തകം നിലനിൽക്കുന്നിടത്തോളം കാലം ഏറ്റവും മികച്ച പഠന വിഭവമായി ആയി കുട്ടികൾക്ക് നൽകാൻ അക്കാദമിക രംഗത്തെ ഈ ചരിത്രസംഭവത്തിന് കഴിയും. മറ്റ് ക്ലാസ്സുകൾക്കും മറ്റു വിഷയങ്ങൾക്കും ഏറ്റവും അനുകരണീയമായ ഒരു മാതൃകയായി മാറിയിരിക്കുന്നു. ഇതിന് ചുക്കാൻ പിടിച്ച അധ്യാപകർക്കും  ഇതിൽ പങ്കെടുത്ത് ഈ പ്രവർത്തനം വിജയിപ്പിച്ച കുട്ടികൾക്കും, കൃത്യമായ മൂല്യനിർണയം നടത്തിയ  ജഡ്ജിംഗ് പാനലിനും എല്ലാ അഭിനന്ദനങ്ങളും

അഭിനന്ദനങ്ങൾ നമ്മെ അലസരാക്കുന്നില്ല

നമ്മുടെ പ്രവർത്തനത്തെ അഭിനന്ദിച്ച പ്രകാശൻ മാസ്റ്റർ പൊതുവിദ്യാഭ്യാസ രംഗത്തെ മിടുമിടുക്കരായ അധ്യാപകരെക്കുറിച്ചു പറഞ്ഞാണ് പ്രസംഗത്തിൽ അഭിമാന പുളകിതനായത്.

അതു കൊണ്ടു തന്നെ ഇനിയും നമുക്ക് മുന്നോട്ട് പോകണം.

ഒക്ടോബർ മാസം

വയലാറിനെ ഓർക്കേണ്ട മാസമാണ്

കൊറോണ - ലോക് ഡൗൺ മൂലം വിഷാദത്തടവിൽ വീണു കിടക്കുന്ന നമ്മുടെ കുട്ടികളെയും രക്ഷിതാക്കളെയും നമ്മെത്തന്നെയും നമുക്ക് മോചിപ്പിക്കേണ്ടേ.

സർഗ്ഗസംഗീത സാന്ദ്രമായ ഒരു ഒക്ടോബർ നമുക്ക് വിഭാവനം ചെയ്യാം.

നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും ഐഡിയ എഞ്ചിൻ എന്നു വിശേഷിപ്പിക്കുന്ന പ്രദം എൻ്റെ കണ്ടെത്തൽ) സുരേഷ് മാഷ് തന്നെയാണ് ഇങ്ങനെ നമ്മെ ക്കൊണ്ട് ഇപ്പോഴും ചിന്തിപ്പിക്കുന്നത് കേട്ടോ. ദേവദാസ് മാഷ് ഇനി മുന്നോട്ട് നമ്മുടെ ആലോചനകളെ കൊണ്ടു പോകും. എല്ലാവരും ആലോചനകളിൽ പങ്കുചേരണം.

നമ്മൾ മുന്നോട്ടു തന്നെ

എല്ലാവർക്കും നന്ദി

ചിത്ര പരാവർത്തനം  അക്ഷരാർത്ഥത്തിൽ ഒരു  സർഗോത്സവമായി.... ഇങ്ങനെയൊരു ആശയത്തിന് ഭാവം പകർന്നവർക്കും അനുബന്ധ പ്രവർത്തനത്തിന് വേണ്ടി പ്രായത്നിച്ചവർക്കും വിജയത്തിൽ എത്തിച്ചവർക്കും അഭിവാദ്യങ്ങൾ...


സംഘാടക കമ്മറ്റി 
പ്രോഗ്രാം കോ-ഓഡിനേറ്റർ:
ആൻറു.എ.ഡി
ഉപദേശക സമിതി:
ഡോ.ആർ.സുരേഷ്
എൻ.ഹരീന്ദ്രൻ
പി.ഹരി
പി.ഡി.പ്രകാശ് ബാബു
കെ. എസ്. കവിത

5 comments:

ഒന്നാം ക്ലാസ് said...

ഓൺലൈൻ പഠനകാലത്തെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ..അഭിനന്ദനങ്ങൾ...വലിയ ക്ളാസുകളിൽ സർഗാത്മക പ്രവർത്തനങ്ങൾ ഇത്തരത്തിൽ ഉള്ളവ കുറവാണ്. ഇത്തരം പ്രവർത്തനങ്ങൾ നല്ല ഫലങ്ങൾ ഉണ്ടാക്കുമെന്നത് തീർച്ചയാണ്. മാഷുടെ ഈ ബ്ലോഗിലൂടെ ഇത്തരം വാർത്തകൾ വായിക്കാൻ പറ്റുന്നത് ഏറെ സന്തോഷപ്രദം തന്നെ..

Unknown said...

ഗ്രൂപ്പിൽ ഇപ്പോൾ നടക്കുന്ന പ്രവർത്തനമാണ് 'വയലാറൊക്ടോബർ'. എന്തെന്തൊ അനുഭവങ്ങളിലൂടെയാണ് വിദ്യാർത്ഥികളും അധ്യാപകരും കടന്നു പോകുന്നത്.ശരിക്കും അത്ഭുതം തോന്നുന്നു. ചിത്രപരാവർത്തനമെന്ന മികവാർന്ന പഠനപ്രവർത്തനത്തിൽ നിന്നും വയലാറൊേക്ടോബറിലെത്തുമ്പോൾ മധുരം സൗമ്യം ദീപ്തം എന്ന ഈ ഗ്രൂപ്പ് ശരിക്കും ഒരു ഉത്സവാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. വീടിനടുത്തുള്ള പൂരപ്പറമ്പിലാണ് നാമിപ്പോൾ. വയലാറൊക്ടോബറിൽ അടുത്തതായി വേദിയിലെത്തുന്ന താരമാരെന്ന് കൗതുകത്തോടെ നാം കാത്തിരിക്കുന്നു. ഓരോന്നും ഹൃദ്യം. വിനോദവും വിജ്ഞാനവും ഇടകലരുന്ന ഒരു ലൈവ് മെഗാഷോ. ഒരു എഴുത്തുകാരനെ ഇതിലധികം സമഗ്രമായി എങ്ങനെ വിലയിരുത്തും, എങ്ങനെ ആവിഷ്ക്കരിക്കും? വയലാറിലെ കവിയെ ഗാനരചയിതാവിനെ മനുഷ്യ സ്നേഹിയെ വിപ്ലവകാരിയെ സാംസ്കാരിക പ്രവർത്തകനെ അങ്ങനെ ബഹുസ്വരമായ അർത്ഥങ്ങളോടെ ഒരു എഴുത്തുകാരൻ്റെ അർത്ഥാന്തരന്യാസം,
നൂറ്റി അൻപതോളം അധ്യാപകർ ഈ ഗ്രൂപ്പിലുണ്ട്. എന്നാൽ സജീവമായി ഇടപെടുന്നവർ പകുതിയിൽ താഴെ.... എന്നാൽ സാങ്കേതികമായി പരിശോധിച്ചപ്പോൾ പ്രതികരിക്കാതെ മൗനത്തിലിരിക്കുന്നവരും ഈ പോസ്റ്റുകൾ കാണുന്നുണ്ട് എന്ന് മനസ്സിലായി.ഇതു തന്നെയാണ് ഈ പ്രവർത്തനങ്ങളുടെ സിദ്ധാർത്ഥത,

വെയിൽത്തുള്ളികളും ജെസിബിയും said...

സങ്കേതങ്ങളുടെ സാധ്യതകൾ കുട്ടിയുടെ പക്ഷത്തുനിന്ന് ചിന്തിക്കുമോൾ ഇതാണ് സാധ്യമാ വേണ്ടത് ഇതാണ്. പ്രതിസന്ധിയെ അവസരമാക്കിയപ്പോൾ നടപ്പു പ്രവണതയെക്കാളും ഗംഭീരമായി ' കുട്ടിയുടെ പഠനനിലവാരം ഉയർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വ്യാപിപ്പിയ്ക്കണം. ഏറെ സന്തോഷം - സംരഭത്തിന് ഹൃദയാഭിവാദ്യങ്ങൾ.

വെയിൽത്തുള്ളികളും ജെസിബിയും said...

സങ്കേതങ്ങളുടെ സാധ്യതകൾ കുട്ടിയുടെ പക്ഷത്തുനിന്ന് ചിന്തിക്കുമോൾ ഇതാണ് സാധ്യമാ വേണ്ടത് ഇതാണ്. പ്രതിസന്ധിയെ അവസരമാക്കിയപ്പോൾ നടപ്പു പ്രവണതയെക്കാളും ഗംഭീരമായി ' കുട്ടിയുടെ പഠനനിലവാരം ഉയർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വ്യാപിപ്പിയ്ക്കണം. ഏറെ സന്തോഷം - സംരഭത്തിന് ഹൃദയാഭിവാദ്യങ്ങൾ.

P. Radhakrishnan Aluveetil said...

സർഗാത്മക അധ്യാപനം സാധ്യമാണ്