ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, January 16, 2024

ഇതര സംസ്ഥാനക്കാരായ ഒന്നാം ക്ലാസുകാർക്ക് സോളിയമ്മടീച്ചർ കരുത്തു പകർന്നതെങ്ങനെ?

ഒന്നാം ക്ലാസ് ഗവേഷണാധ്യാപക ഗ്രൂപ്പിലെ അംഗമാണ് കോട്ടയത്തെ സോളിയമ്മ ജേക്കബ്

സ്വന്തം ക്ലാസിലെ പ്രശ്നങ്ങൾ കണ്ടെത്തി ഗവേഷണാത്മകമായി ഇടപെട്ട് പരിഹരിക്കാനാണ് ടീച്ചർ ശ്രമിച്ചത്. മിക്ക വിദ്യാലയങ്ങളിലും ഇതര സംസ്ഥാനക്കാരായ കുട്ടികളുടെ സാന്നിധ്യം കൂടുകയാണ്. അത് വിനിമയത്തിൽ സൃഷ്ടിക്കുന്ന തടസ്സങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് ആലോചിക്കുന്നവർക്ക് ഇതാ ഒരു കോട്ടയം മാതൃക

എന്റെ ക്ലാസിൽ  15 കുട്ടികൾഉണ്ട് . അതിൽ 6 പേർ അന്യസംസ്ഥാനത്ത് നിന്നുള്ളവർ. ആദ്യം എനിക്ക് വളരെ ആശങ്കയായിരുന്നു ഈ ആറുപേരുടെ കാര്യത്തിൽ . എന്നാൽ അതിൽ 4 പേർ ക്ലാസിലെ ഏറ്റവും മികച്ച കുട്ടികളായി മുന്നേറുന്നു എന്നതിൽ അഭിമാനിക്കുന്നു. ബാക്കി രണ്ടു പേരിൽ ഒരാൾ ഭാഷയിൽ അല്പം പിന്നിലാണ്. ഗണിതത്തിൽ മികവു പുലർത്തുന്നു. ആറാമത്തെയാൾ വളരെ പിന്നിലും . ഗവേഷണാത്മകഗ്രൂപ്പിലെ നിർദ്ദേശങ്ങൾ ആദ്യ മാസങ്ങളിൽ മുഴുവനായും പിന്തുടരാൻ കഴിഞ്ഞില്ല. കാരണം ഈ കുട്ടികളുടെ പഠന മികവ് എന്റെ ശ്രദ്ധയിൽപ്പെട്ടു. ശ്രമിച്ചാൽ അവർ പഠിക്കും എന്നെനിക്ക് ഉറപ്പായി. 

പ്രശ്നം: ഇതര സംസ്ഥാനക്കാരായ കുട്ടികൾക്ക് സചിത്ര നോട്ട് ബുക്ക് സ്വീകരിച്ചാലും എല്ലാം മനസ്സിലാകില്ല.ചില വാക്കുകളും പ്രയോഗങ്ങളും കേട്ട് അവർ അന്തിച്ചിരിക്കും. കേരളത്തിൻ്റെ മൊഴിവഴക്കങ്ങളിലെ സാംസ്കാരിക സ്വാധീനം അവരുടെ മുന്നിൽ തടസ്സമായി.

ഇടപെടൽ:

ആദ്യം ഞാൻ ഹിന്ദിയിൽ ആശയങ്ങൾ തർജ്ജമ ചെയ്തു. : അതിനായി google translate എന്ന ആപ്പ് ഉപയോഗിച്ചു.

  • പേജ് തുറക്കുമ്പോൾ ചിത്രത്തിലുള്ള screen.
  • അവിടെ നമ്മുക്കു വേണ്ട language    Select  ചെയ്യണം.
  • left ൽ നമ്മൾ പറയുന്ന language ഉം
  • right ൽ കുട്ടിക്ക് വേണ്ടതും.
  • സ്പീക്കർ ന്റെ icon   touch ചെയ്തിട്ട് പറഞ്ഞാൽ translation complete ആകും.
  • net   connection  വേണം.

ഒരു ദിവസം പല തവണ ഇങ്ങനെ ചെയ്യേണ്ടി വരും.

ക്ലാസ് റൂം വിനിമയത്തിന് ഇരട്ടി സമയം വേണ്ടി വന്നു. കുട്ടികളിലുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞപ്പോൾ ആ രീതി തുടർന്നു

 കുറച്ചു നാൾ കൊണ്ട് എനിക്കവരെ പഠിപ്പിക്കുവാൻ എളുപ്പമായി. പക്ഷേ അപ്പോഴേക്കും എല്ലാവരുടെയും പാഠങ്ങൾ മുൻപിലായിരുന്നു. ഒന്നും രണ്ടും ടേം പരീക്ഷകളിൽ അവരും വളരെനല്ല നിലവാരം പുലർത്തി. എന്നാൽ ആശയങ്ങളെ മലയാളത്തിലേക്ക് ആക്കി സ്വയം എഴുതുന്ന നിലയിൽ ആയിട്ടില്ല. അവർക്ക് ഞാൻ പറയുന്ന കാര്യങ്ങൾ എഴുതുവാൻ കഴിയും . പഠിച്ച എല്ലാ അക്ഷരങ്ങളും ചേർത്ത് ആശയങ്ങൾ വായിച്ചവതരിപ്പിക്കുവാനും. രണ്ടാം ടേം മൂല്യ നിർണയത്തിലെ  കഥാരചന, ഡയറി എന്നിവയുടെ ആശയങ്ങൾ അവരുമായി ചർച്ച ചെയ്ത് രൂപപ്പെടുത്തിയതാണ്.

ഇപ്പോൾ പത്രവും ബാലസാഹിത്യകൃതികളുമൊക്കെ അവർ വായിച്ചു തുടങ്ങി. ചെറിയ സഹായങ്ങൾ വേണ്ടി വരാറുണ്ട്.

മറ്റു കുട്ടികളിൽ ഒരാൾ തീരെ പിന്നാക്കാവസ്ഥയിലാണ്. ചെറിയ വാക്കുകൾ മാത്രമേ ഇപ്പോഴും വായിക്കൂ. പുതിയ പഠന രീതിയാണ് അവനെ ഇത്രയുമാക്കിയത്. പെൻസിൽ പിടിക്കാൻ പോലും മടിയുള്ള കുട്ടിയായിരുന്നു.

ഇതര സംസ്ഥാനക്കാർ ഒരു ഗ്രൂപ്പായി നടക്കലാണ് പതിവ്. മലയാളക്കാരുമായുള്ള ഇടപഴകൽ കൂട്ടാനായി അവരെ മലയാളിക്കുട്ടികളുടെ ഇടയിലിരുത്തി.

ഇത്രയും  കുറിച്ചത് പുതിയ പഠനരീതിയുടെ ഗുണാത്മകതയെ എടുത്തു പറയാൻ വേണ്ടിയാണ്.  . ആദ്യത്തെ ടെയിനിംഗിൽ പുനരനുഭവം എന്ന വാക്കിനെ തീരെ വില കുറച്ചാണ് ഞാൻ കണ്ടത്. എന്നാൽ ഇന്ന് ഒന്നാം ക്ലാസിലെ അധ്യാപിക എന്ന നിലയിൽ ആ വാക്കിനെ ഞാൻ വിലമതിക്കുന്നു. എന്റെ അന്യഭാഷാക്കുട്ടികൾ പുനരനുഭവത്തിന്റെ ബലത്തിലാണ്  ഭാഷ പഠിച്ചത് എന്ന് പൂർണമായി എനിക്ക് ബോധ്യപ്പെട്ടു.

ഗവേഷണാത്മക ഗ്രൂപ്പിന്റെ പിന്തുണയും എന്റെ പ്രയത്നങ്ങൾക്ക് ബലമേകി.

 സോളിയമ്മ    ജേക്കബ് 

  ഗവ.എൽ.പി.എസ്.

മുടിയൂർക്കര

കോട്ടയം വെസ്റ്റ് ഉപജില്ല.



സോളിയമ്മ ടീച്ചർ ഒരു പ്രശ്നത്തിനെ നേരിട്ട രീതി മാതൃകാപരം.

No comments: