ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, August 9, 2024

സർഗാത്മക യൂണിറ്റ് ടെസ്റ്റുകൾ 1, 2

 പ്രിയമുള്ളവരെ,

 സർഗാത്മകതയുള്ള പാഠങ്ങൾ ഇഷ്ടത്തോടെ പഠിച്ചുവരുന്ന കുട്ടിക്ക് യൂണിറ്റ് ടെസ്റ്റും സർഗാത്മകമായി അനുഭവപ്പെടണ്ടെ? നമുക്കൊന്ന് ചെയ്ത് നോക്കിയാലോ ?

യൂണിറ്റ് 1.പറവകള്‍ പാറി

*സർഗാത്മക യൂണിറ്റ് ടെസ്റ്റ്* 

എങ്ങനെയാകണം?


1. നാലോ അഞ്ചോ പൂക്കൾ പേപ്പറിൻ്റെ താഴെ വരയ്ക്കണം. ചെടികളിൽ നിൽക്കുന്ന പൂക്കൾ. പൂക്കൾക്ക് മേലെ പറന്നു പോകുന്ന പറവകളുടെ ചിത്രം വരയ്ക്കുക.

2. എത്ര പറവകളുണ്ടോ അത്രയും പൂക്കൾ വേണം

3. പൂക്കൾക്ക് നിറം നൽകുക

4. പറവകൾക്ക് നിറമില്ല.

5. പൂക്കളുടെ നിറം കണ്ടിട്ട് നിറമില്ലാത്ത പറവകൾ എന്തായിരിക്കും ചോദിച്ചത്?

6. *നിറം താ നിറം താ* (അതെഴുതാമോ) സാവധാനം പറയുന്നു

7. പറവകൾ പാടിയാണ് ചോദിച്ചത്. അതും എഴുതണ്ടേ? *പറവകൾ പാടി* 

8. അപ്പോൾ പൂവുകൾ എന്തു പറഞ്ഞു കാണും?പ്രതികരണങ്ങൾ ( *വാ വാ വാ വാ* )

9. പൂവുകളും പാടിയാണ് പറഞ്ഞത്.അക്കാര്യം എഴുതണ്ടേ? 

*പൂവുകൾ പാടി*

. *ലാലാ ലാ ലാ* 

10. എന്തെങ്കിലും സഹായമാവശ്യമുള്ളവരുണ്ടോ? (അവർക്ക് തെളിവുകൾ നൽകാം.)

11. ഇനി ടീച്ചർ ബോർഡിൽ എല്ലാവരികളും എഴുതാം. ഓരോ അക്ഷരവും ശരിയാണെങ്കിൽ ശരി അവരവർ നൽകണം.

 *വിലയിരുത്തൽ* 

1. നിർദ്ദേശം കേട്ട് ആശയം ഉൾക്കൊണ്ട് ചിത്രം വരച്ചതിന് (ആശയഗ്രഹണം)

2. പറവകളുടെ എണ്ണവും പൂക്കളുടെ എണ്ണവും തുല്യമായി വരച്ചതിന് (സംഖ്യാബോധം)

3. പൂക്കൾ വരച്ച് നിറം നൽകിയതിന് ( കലാവിദ്യാഭ്യാസം)

4. പ, റ, വ, ക,ൾ, ട, ത, ല, ന എന്നീ അക്ഷരങ്ങൾ പുതിയ സന്ദർഭത്തിൽ പ്രയോഗിക്കാൻ കഴിഞ്ഞതിന്

5. ഇ, ആ, ഉ, ഊ എന്നിവയുടെ ചിഹ്നങ്ങൾ, അനുസ്വാരം എന്നിവ പുതിയ സന്ദർഭത്തിൽ പ്രയോഗിക്കാൻ കഴിഞ്ഞതിന്

6. ടീച്ചർ എഴുതിയതും സ്വന്തം എഴുത്തും പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്താൻ കഴിഞ്ഞതിന്.

ഗ്രേഡ് ആണ് നൽകേണ്ടത്

ചുവന്ന A ഗ്രേഡ് 5-6 ഇനങ്ങളിലും മികവ്

പച്ച A - 3 - 4 ഇനങ്ങളിൽ മികവ്

നീല A സഹായത്തോടെയുള്ള മികവ്

( നിറ സൂചന കുട്ടികളുമായോ രക്ഷിതാക്കളുമായോ പങ്കിടരുത്. *ടീച്ചർക്കറിയാൻ മാത്രം* )

കുട്ടികൾ അടുത്ത രണ്ടു യൂണിറ്റുകൾ കഴിയുമ്പോഴാകും ഈ അക്ഷരങ്ങൾ സ്വായത്തമാക്കുക. ഇപ്പോൾ എവിടെ നിൽക്കുന്നുവെന്നറിയാൻ മാത്രമാണ് ഈ സർഗാത്മക പ്രവർത്തനം

CPTA യിൽ കുട്ടികളുടെ നേട്ടങ്ങൾ പങ്കിടണം

1. വായനശേഷി ( പ്രതിദിന വായന പാഠങ്ങൾ അടിസ്ഥാനമാക്കി)

2. എഴുത്തുശേഷിയിൽ പുതിയ സന്ദർഭത്തിൽ പ്രയോഗിക്കാനുള്ള കഴിവ്

3. ഗണിതശേഷികൾ

4. ആശയ ഗ്രഹണ ശേഷി

5. ആശയം ചിത്രങ്ങളിലൂടെ ആവിഷ്കരിക്കാനുള്ള ശേഷി

6. വാക്കകലം പാലിക്കുന്ന കാര്യം

7. . കുട്ടികളെ താരതമ്യം ചെയ്യരുത്. 

8. പ്രീ പ്രൈമറി അനുഭവം ചൂണ്ടിക്കാട്ടി വിശകലനം നടത്തരുത്.

9. ആദ്യമാസത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടണം

യൂണിറ്റ് 2: പൂവ് ചിരിച്ചു- സർഗാത്മക യൂണിറ്റ് ടെസ്റ്റ്.


ചിത്രകഥ തയ്യാറാക്കൽ.

ചിത്രം പ്രദർശിപ്പിക്കുകയോ പ്രിൻ്റ് എടുത്ത് നൽകുകയോ ആവാം.

  • ഓരോ ചിത്രത്തിനും അടിക്കുറിപ്പ് (ചെറു വാക്യങ്ങൾ) എഴുതണം.
  • ചർച്ചയിലൂടെ രൂപപ്പെടുന്ന വാക്യങ്ങൾ ആകണം.

ഉദാ: ഒരു  ചെടി, ചെറു ചെടി  ( ചിത്രം 1)

  • പെൺകുട്ടിക്ക് പേര് നൽകുമ്പോൾ പരിചിതാക്ഷരങ്ങളും ചിഹ്നങ്ങളും പരിഗണിക്കണം

ഉദാ: ആരതി, ആലിന,

  • കുട്ടികൾക്ക് സ്വന്തമായി ചിത്രം വരയ്ക്കാനാണ് അവസാന കോളം ഒഴിച്ചിട്ടിരിക്കുന്നത്.

സാധ്യതാ വാക്യങ്ങൾ ചുവടെ. ബ്രാക്കറ്റിൽ രണ്ടാം യൂണിറ്റിലെ ഊന്നൽ അക്ഷരങ്ങളും ചിഹ്നങ്ങളും ടീച്ചറുടെ അറിവിലേക്കായി നൽകുന്നു

ചിത്രം 1

 *ഒരു ചെടി* 

 *ചെറു ചെടി**  (ഒ, ച, എ യുടെ ചിഹ്നം )

ചിത്രം 2

 *ഇലകൾ വന്നു* (ഇ, ന്ന)

ചിത്രം 3

 *കേട് വന്നു* 

 *പാവം മരം* 

 *ആതിര വന്നു* 

 *അരികെ ഇരുന്നു* 

 *മരുന്ന് തേച്ചു*

കേട് മാറി (ആ, ച്ച, ര, ഏയുടെ ചിഹ്നം, സംവൃതോകാരം )

ചിത്രം 4

 *അന്ന് ചെടി ഇന്ന് മരം* 

 *ലാലാ ലാലലാ* 

 *ആതിര പാടി.* (അ, ഇ, ന്ന, ര)

ചിത്രം 5

 *മരമാകെ പൂക്കൾ.* (ക്ക, ര, എ യുടെ ചിഹ്നം, സംവൃതോകാരം )

ചിത്രം 6

( ചിത്രം വരയ്കാനുള്ള നിര്‍ദേശം നല്‍കുന്നു. മരം പൂത്ത് നില്‍ക്കുകയാണ്. നല്ല മണം. നല്ല ചന്തം, അപ്പോള്‍ ഏഴ് പറവകള്‍ തേന്‍ തേടി വന്നു.  മൂന്നെണ്ണം ഇടതുവശത്തൂ നിന്നും നാല് പറവകള്‍ വലതുശത്തുനിന്നുമാണ് വന്നത്. ആ രംഗം വരയ്ക്കൂ)

 വരച്ചതിന് ശേഷം എഴുതേണ്ടത്

  *തേൻ തേടി വന്നു* 

 *പറവകൾ വന്നു.* 

 *പൂമരം ചിരിച്ചു* . ( ച്ച, ര, ന്ന, എ, ന്‍, മ, ഏഎന്നിവയുടെ ചിഹ്നനങ്ങൾ )

എല്ലാവരും എഴുതിക്കഴിഞ്ഞാല്‍ വിലയിരുത്തണം. തുടര്‍ന്ന് വാക്യങ്ങള്‍ ബോര്‍ഡിലെഴുതി പൊരുത്തപ്പെടുത്തി ആവശ്യമെങ്കില്‍ സ്വന്തം രചന മെച്ചപ്പെടുത്തണം. അതും വിലയിരുത്തണം. തുടര്‍ന്ന് ഓരോരുത്തരായി വന്ന് നിര്‍ദേശിക്കുന്ന വാക്യം വായിക്കണം

വിലയിരുത്തല്‍

1. ആശയത്തിന് അനുയോജ്യമായ ചിത്രം വരച്ച് നിറം നൽകിയതിന് (ആശയഗ്രഹണം, ( കലാവിദ്യാഭ്യാസം))

2.അ, ആ, ക്ക, ര, ച്ച, ന്ന, ഇ, ഒ, ച, ഇ, ന്‍, മ എന്നീ അക്ഷരങ്ങൾ പുതിയ സന്ദർഭത്തിൽ പ്രയോഗിക്കാൻ കഴിഞ്ഞതിന്

3. എ, ഏ എന്നിവയുടെ ചിഹ്നങ്ങൾ, അനുസ്വാരം, സംവൃതോകാരം എന്നിവ പുതിയ സന്ദർഭത്തിൽ പ്രയോഗിക്കാൻ കഴിഞ്ഞതിന്

4,  വാക്കകലം പാലിച്ചും ഘടന പാലിച്ചും വ്യക്തതയോടെ എഴുതി.തിന്

5. നിര്‍ദ്ദേശിക്കുന്ന വാക്യങ്ങള്‍ വായിച്ചതിന്

6. ടീച്ചർ എഴുതിയതും സ്വന്തം എഴുത്തും പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്താൻ കഴിഞ്ഞതിന്.

7 , സംഖ്യാബോധം ( 7=4+3)

8 മുന്‍പാഠത്തില്‍ പരിചയപ്പെട്ട അക്ഷരങ്ങളും ചിഹ്നങ്ങളും പുതിയ സന്ദര്‍ഭത്തില്‍ ശരിയായി പ്രയോഗിച്ചതിന് ( പ, റ, വ, ക, ള്‍, ട, ത, ന, ല എന്നീ അക്ഷരങ്ങള്‍  ഇ, ആ, ഉ, ഊ എന്നിവയുടെ ചിഹ്നങ്ങൾ, അനുസ്വാരം)

ഗ്രേഡ് ആണ് നൽകേണ്ടത്

ചുവന്ന A ഗ്രേഡ് 5-6 ഇനങ്ങളിലും മികവ്

പച്ച A - 3 - 4 ഇനങ്ങളിൽ മികവ്

നീല A സഹായത്തോടെയുള്ള മികവ്

( നിറ സൂചന കുട്ടികളുമായോ രക്ഷിതാക്കളുമായോ പങ്കിടരുത്. *ടീച്ചർക്കറിയാൻ മാത്രം* )

 വിശകലനം

A സഹായമില്ലാതെ എഴുതിയവരുടെ എണ്ണം

B. ചെറു സഹായത്തോടെ എഴുതിയവരുടെ എണ്ണം

C. തെളിവ് കിട്ടിയത് പ്രയോജനപ്പെടുത്തി എഴുതിയവരുടെ എണ്ണം

കുട്ടികൾ അടുത്ത രണ്ടു യൂണിറ്റുകൾ കഴിയുമ്പോഴാകും ഈ അക്ഷരങ്ങൾ സ്വായത്തമാക്കുക. ഇപ്പോൾ എവിടെ നിൽക്കുന്നുവെന്നറിയാൻ മാത്രമാണ് ഈ സർഗാത്മക പ്രവർത്തനം

 

അനുബന്ധം

**ഒന്നാം ക്ലാസിലെ 120 കുട്ടികളെ വിലയിരുത്തിയപ്പോൾ** ( ഒന്നാം യൂണിറ്റ്)

🔆🔆🔆🔆🔆🔆🔆🔆
ഒന്നാന്തരം......സർഗാത്മക വിലയിരുത്തലിലൂടെ......
🌈
ഒന്നാം യൂണിറ്റ് തീർന്നപ്പോൾ ക്ലാസ്സിനെ പൂക്കളുടെയും പറവകളുടെയും സ്വാഭാവിക അന്തരീക്ഷത്തിലൂടെ കൊണ്ടുപോയി.
 അവർക്ക് ഇഷ്ടമുള്ള നാലോ അഞ്ചോ പൂക്കൾ വരച്ചു.
 പൂക്കൾക്ക് അവർക്ക് ഇഷ്ടമുള്ള നിറമാണ് നൽകിയത്.
🌈-പറന്നുപോകുന്ന പറവകൾക്ക് നിറമില്ലാതെയാണ് പോകുന്നതെന്ന് കണ്ടപ്പോൾ പൂക്കൾക്കും കുട്ടികൾക്കും വിഷമമായി.......
🌈-പല നിറത്തിലുള്ള പൂക്കളെ കണ്ടപ്പോൾ പറവകൾ എന്തായിരിക്കും ചോദിച്ചത് ?.......
കുട്ടികൾ വളരെ വേഗം ഉറക്കെ വിളിച്ചുപറഞ്ഞു നിറം താ.....നിറം താ ...യെന്ന്.
 അത് പറഞ്ഞുകൊണ്ട് തന്നെ പറന്നു പോകുന്ന പറവകളുടെ നേരെതന്നെ യാണ് കുട്ടികൾ എഴുതിയത്
🌈-നിറമില്ലാത്ത പറവകളെ കണ്ട്
വിഷമിച്ച പൂക്കൾ എങ്ങനെയാണ് പറവകളെ വിളിച്ചത് ?പൂക്കളെപ്പോലെ വിഷമിച്ചിരുന്ന കുട്ടികളും 
വാ...വാ.... വാ ...വാ
ഉറക്കെ പറയുകയും കൂടുതൽ കുട്ടികളും പൂവിൻറെ അടുത്ത് വാ വാ എന്ന് എഴുതുകയും ചെയ്തു
🌈-ലേഖനത്തിലേക്ക് വന്നപ്പോൾഓരോ ക്ലാസിലും സഹായം ആവശ്യമുള്ളവർ നാലോ അഞ്ചോ പേർ ഉണ്ടായിരുന്നു
അവർക്ക് തെളിവുകൾ നൽകിയപ്പോൾ പരിഹരിക്കാനും കഴിഞ്ഞു
🌈
കുട്ടികൾ വിലയിരുത്തുമോ?
-സർഗാത്മക വിലയിരുത്തലിന്റെ അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾഅവർ എഴുതിയത് ശരിയാണെന്ന് തിരിച്ചറിഞ്ഞ് ടിക്ക് നൽകിയപ്പോൾഞങ്ങൾ എഴുതിയ വാക്കുകളും അക്ഷരങ്ങളും ശരിയാണെന്ന് ഉറപ്പിച്ചു പറയുന്ന ഒന്നാം ക്ലാസിലെ കുട്ടികളുടെ ആത്മവിശ്വാസം നേരിൽ കാണാൻ കഴിഞ്ഞു

 *നേരനുഭവങ്ങൾ* 
1️⃣സ്വാഭാവികമായ അന്തരീക്ഷം ഒരു കഥയിലൂടെ കൊണ്ടുപോയപ്പോൾ കുട്ടികളിൽ ആ സന്ദർഭത്തിനനുസരിച്ച് വരയ്ക്കുകയും നിറം നൽകുകയും ചെയ്തത് വളരെ ആവേശത്തോടുകൂടിയായിരുന്നു.
2️⃣നിറമില്ലാത്ത പറവകളെ കണ്ടപ്പോൾ പല നിറത്തിലുള്ള പറവകളെ ഇഷ്ടപ്പെടുന്ന കുഞ്ഞുമക്കൾക്ക് സങ്കടമായി. 'നിറമുള്ള പൂക്കൾ നിങ്ങളാണെങ്കിൽ എന്നു ചോദിച്ചപ്പോൾ തന്നെ വാ......വാ...... എന്നു പറഞ്ഞതും എഴുതിയതും മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു.
3️⃣ കുട്ടികളുടെ സ്വയം വിലയിരുത്തൽ''- ആത്മവിശ്വാസം വ ളർത്തുന്നതും സ്വയം തിരിച്ചറിഞ്ഞ് എനിക്ക് എവിടെയാണ് തിരുത്തൽ വേണ്ടതെന്ന് തിരിച്ചറിയുന്നു.
4️⃣ഓരോ ക്ലാസിലും ലേഖനത്തിൽ സഹായമാവശ്യമുള്ളവർ - തെളിവ് നൽകേണ്ടി വന്നത് -പനിയും മറ്റു കാരണങ്ങളാൽ കൂടുതൽ ദിവസവും ഹാജരാകാതിരുന്ന കുട്ടികൾക്കാണ്
5️⃣കുട്ടികൾ കൂടുതൽ ഉള്ള ക്ലാസ്സിൽ പ്രവർത്തനം പൂർത്തിയാക്കാൻ നിശ്ചിത സമയത്തിൽ നിന്നും 10 മിനിറ്റ് കൂടി അധികം വേണ്ടി വന്നു
6️⃣സർഗ്ഗാത്മക വിലയിരുത്തൽ സർഗ്ഗാത്മകമാക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ്🙏🙏🙏🙏🙏🙏
 *ടീം ഒന്നാം തരം* എസ്.ഡി. വി. ഗവ: യു പി സ്കൂൾ നീർക്കുന്നം 'അമ്പലപ്പുഴ, ആലപ്പുഴ - 

 

No comments: