രണ്ടാം ദിവസത്തെ പരീക്ഷയിൽ
വരികൾ കൂട്ടിച്ചേർക്കാം എന്ന പ്രവർത്തനം എല്ലാ കുട്ടികളും ചെയ്തു.
ചാമ്പക്കയുടെ നിറം പച്ച,ചുവപ്പ്, റോസ് എന്നിങ്ങനെ എഴുതി. ഒരു കുട്ടി പിങ്ക്
നിറത്തിൽ എന്നെഴുതിയതായും കണ്ടു. പച്ചക്കറികളെ തരം തിരിക്കാം എന്ന
പ്രവർത്തനം കുറച്ചു ബുദ്ധിമുട്ട് നേരിട്ടു. മറ്റിനങ്ങൾ ( വാഴക്കൂമ്പ്,
വാഴപ്പിണ്ടി ) തരംതിരിക്കാൻ കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പൗഡർ പൂശി
നടുക്കുന്ന പച്ചക്കറി എല്ലാ കുട്ടികളും പെട്ടെന്ന് തന്നെ എഴുതി.
കറിവേപ്പില എന്ന ഉത്തരവും എല്ലാ കുട്ടികളും കണ്ടെത്തി എഴുതി.
മൂന്നാം
ദിവസത്തെ ആമിയുടെ നാട് എന്ന പ്രവർത്തനം ചിത്രം നോക്കി ചിത്രത്തിലുള്ള
എല്ലാ കാര്യങ്ങളും എഴുതി.2 കുട്ടികൾ പുഴ, മല എന്നിങ്ങനെയുള്ള വാക്കുകളാണ്
എഴുതിയത്. അതിലൊരു കുട്ടി പുഴ കാണാം മരം കാണാം, മേഘം കാണാം ഇങ്ങനെയും
എഴുതി. രണ്ടു കുട്ടികളും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളാണ്. പറഞ്ഞത്
എന്തെല്ലാം ( സംഭാഷണം) ആമിയുടെ നാട് എന്ന ആഖ്യാനത്തിന് അനുയോജ്യമായ
രീതിയിൽ മിക്ക കുട്ടികളും എഴുതി. ചില കുട്ടികൾ ആരു വാങ്ങിത്തന്നതാ? എനിക്ക്
തരുമോ? ഈ രീതിയിലുള്ള ആഖ്യാനത്തിലൂടെ സംഭാഷണം പൂർത്തിയാക്കി. പ്രത്യേക
സഹായം അർഹിക്കുന്ന കുട്ടിയെ കൊണ്ട് എഴുതിക്കാൻ കഴിഞ്ഞില്ല. പുഴയും നമ്മളും
എന്ന പ്രവർത്തനം എല്ലാ കുട്ടികളും ചിത്രം നോക്കി എഴുതി. എന്തുതന്നെയായാലും
നേടേണ്ട പഠനശേഷികൾ കുട്ടികൾ നേടി എന്നതിനുള്ള തെളിവാണ് ഈ വർഷത്തെ
മൂല്യനിർണയം.
വിൻസി വി കെ
മേപ്പയൂർ എൽപി
5.
[3/24, 3:01 PM] +91 94005 30192: പൊതുവെ ലളിതമായിരുന്നു. പേപ്പർ നോക്കി.
പ്രവർത്തനം - 2 - കഥ വായിക്കാം. എല്ലാവരും ശരിയാക്കി.
32 പേരിൽ 28 പേർ സ്വന്തമായി വായിച്ചു ചെയ്തു.
പ്രവർത്തനം 4 എല്ലാവരും ചെയ്തു.
ഡയറി ഒരാൾ ഒഴികെ എല്ലാവരും എഴുതി.
കുറച്ച് പേർക്ക് അക്ഷരത്തെറ്റുകൾ ഉണ്ടായിരുന്നു.
6.
[3/24, 3:09 PM] Sandhyaabhilash: ഒന്നാം ദിവസത്തെ പേപ്പർ കുട്ടികളിൽ വളരെ സന്തോഷം ഉണ്ടാക്കി. ഒപ്പം എനിക്കും.
ഡയറി എഴുത്തിലേക്ക് മുഴുവനായി എത്താൻ സാധിക്കാത്ത 4കുട്ടികൾ വാക്കുകളായിട്ട് എഴുതി.
അത് ഏറ്റവും സന്തോഷമായി തോന്നി. മുത്തശ്ശിയുടെ കഥ കൂട്ടുകാർക്ക് വളരെ ഇഷ്ടപ്പെട്ടു.
7.
[3/24, 5:50 PM] Shijivm:
ഇന്നത്തെ പരീക്ഷ വളരെ ലളിതമായിരുന്നു.
ചോദ്യപേപ്പർ ടീച്ചർ വായിച്ചു കൊടുക്കേണ്ട ആവശ്യം വന്നിരുന്നില്ല
എൻ്റെ
ക്ലാസിലെ രണ്ട് കുട്ടികൾക്ക് വേണ്ടി മാത്രമാണ് ഞാൻ വായിച്ചു കൊടുത്തത്.
മറ്റുള്ളവർ ഒറ്റയ്ക്ക വായിച്ച് എഴുതിയതാണ്. മലയാളം വളരെ ലളിതമാണ്.
8.
[3/24, 8:37 PM] +91 95623 30535: അഭിമാനം തോന്നിയ ദിനം....
നഴ്സറി
വരാന്ത കാണാതെ ഒന്നാം ക്ലാസിലേക്ക് കാലെടുത്തുവെച്ച ദേവദത്തൻ എന്ന
കുട്ടിയുടെ ഡയറി കണ്ടപ്പോൾ ഒന്നാം ക്ലാസിലെ അധ്യാപിക എന്ന രീതിയിൽ അഭിമാനം
തോന്നുന്നു... കുട്ടികൾക്ക് അനായാസം എഴുതാൻ പറ്റുന്ന ചോദ്യങ്ങൾ ആയിരുന്നു
ഇന്നത്തേത്... ആദ്യത്തെ പ്രവർത്തനത്തിന് എല്ലാ കുട്ടികൾക്കും എ ഗ്രേഡ്.
ഡയറിയിൽ ഒരു വരി പോലും എഴുതാത്ത ഒരു കുട്ടി പോലുമില്ലായിരുന്നു.
9.
[3/26,
7:13 AM] +91 97470 03744: ഇംഗ്ലീഷ് അടക്കം three days QP വളരെ നല്ലത്
മുത്തശ്ശി മുത്തശ്ശൻ ആയി അഭിനയിച്ചു exam കഴിഞ്ഞു. കഥ വായിച്ചു കുട്ടികൾ
കുടുകുടെ ചിരിച്ചു
10.
[3/25, 11:29 AM] സുഭി:
പ്രീപ്രൈമറി പോകാതെ വന്ന ഒരു കുഞ്ഞു, അവൾക്ക് സ്വന്തം പേര് പോലും
അറിയില്ലാരുന്നു, എന്നാൽ 2,3മാസത്തെ കഠിന പരിശ്രമം കൊണ്ട് അവൾ ഇന്ന് തനിയെ
എക്സാം എഴുതി, എനിക്ക് അതിൽ വലിയ സന്തോഷം അഭിമാനവും തോണി
11
[3/26, 10:53 AM] അമൃത TC 23: പരീക്ഷ ഇത്രയും ലളിതമായതിൽ ഒരുപാട് ആശ്വാസം.
പാഠഭാഗങ്ങൾ തീരാതെ വിഷമിച്ചപ്പോൾ പരീക്ഷയെ കുറിച്ചായിരുന്നു പേടി'
12
[3/26, 12:18 PM] സുഭി:
എനിക്ക് ഈ വർഷത്തെ വാർഷിക എക്സാം എന്റെ കുഞ്ഞുങ്ങളെ സംബന്ധിച്ച് വളരെ
നല്ലത് ആയിരുന്നു,, അവർ പഠിച്ചതും എഴുതാൻ കഴിയുന്നതുമായ പ്രവർത്തങ്ങൾ
ആയിരുന്നു,,,, എന്റെ ക്ലാസ്സ്‌മുറിയിൽ നിന്നും കുട്ടികൾക്ക് നേടിയ
അറിവുകളും പഠനനേട്ടങ്ങൾ ആയിരുന്നു അവ. ഇത് ഒരു pR വർക്കിന്റെ പ്രോത്സാഹനം
അല്ല,,,, ഓരോരുത്തരുടെയും വ്യക്തി പരമായ അഭിപ്രായം ആണ്,എന്റെ അധ്യാപന
ജോലിയിൽ ഞാൻ കൊടുത്ത ആത്മാർത്ഥക്ക് എന്റെ കുഞ്ഞുങ്ങൾ നന്നായി തന്നെ പരീക്ഷ
എഴുതി
13
[3/26, 12:24 PM] Ummulkhair: അവസാന ആവശ്യം എഴുതിയപ്പോഴാണ് അവന് സംതൃപ്തി ആയത്
ഓരോ കുട്ടിയും പൂവല്ല പൂന്തോട്ടമാണ്. ഇവൾ
എഴുതി കഴിയാത്തതെന്താ പോയി നോക്കിയതാ
ഫോട്ടോ എടുക്കാൻ സമ്മതിച്ചില്ല
എന്നാലും ഭംഗിയുള്ള എന്നെ എനിക്ക് കാണാൻ എന്ന് പറഞ്ഞ് ഒപ്പിച്ചു
14
[3/24, 5:21 PM] +91 85898 40532:
എല്ലാ നിലവാരത്തിലുള്ളവരെയും പരിഗണിച്ചു.എല്ലാവരും നന്നായി ചെയ്തു
15
[3/24, 5:21 PM] +91 90749 09565: Eazy ആയിരുന്നു
16
[3/24,
5:21 PM] +91 62356 96502: ഇന്നത്തെ പരീക്ഷ എല്ലാ കുട്ടികൾക്കും തന്നെ
എഴുതാൻ കഴിയുന്നതായിരുന്നു. ഗണിതം കുട്ടികൾക്ക് ബുദ്ധിമുട്ട് ഒന്നും തന്നെ
ഉണ്ടാക്കിയില്ല. ഹൈസ്കൂൾ അറ്റാച്ച്ഡ് സ്കൂളുകളുടെ പരീക്ഷയിൽ
നടത്തിയിട്ടുള്ള ഒരു ചോദ്യം ഒരു മാറ്റവുമില്ലാതെ അതേ രീതിയിൽ തന്നെ
ചോദിക്കുകയുണ്ടായി. ഡയറി എഴുതാനുള്ള പ്രവർത്തനം എല്ലാ കുട്ടികളും തന്നെ
എഴുതി
17
[3/24, 5:22 PM]
AswathiAjith: നിലവരെകാരെയും പരിഗണിച്ചു...കൂട്ടത്തിൽ ഒരു കുട്ടി
അമ്മായിന്റെ കുട്ടി k വന്ന അതെ question(HSA attached )ഉണ്ടായിരുന്നു എന്ന്
പറഞ്ഞു
18
[3/24, 5:26 PM] +91 94972 33015: പ്രത്യേകിച്ചും ഡയറി എല്ലാവരും എഴുതുന്നു
19
[3/24, 5:29 PM] Sanjay K: മുഴുവൻ കുട്ടികളും നന്നായി എഴുതി.
,20
[3/21, 10:31 PM] +91 94963 51627: ഏതും ഉഷാറായി വായിക്കുന്ന
ഇവ ഫാത്തിമ 'K
GUPS Kizhayur
ഒന്നും മിണ്ടാതെ ആരോടും കൂട്ടുകൂടാതെയുള്ള പ്രകൃതക്കാരിയായിരുന്നു
സ്കൂളിൽ വരാനും മടിയായിരുന്നു
ഇപ്പോൾ എന്തും എഴുതും ഇവക്കുട്ടി
ഇതുപോലെ നന്നായി വായിക്കുന്നവർ 18 പേരിൽ 10 കുട്ടി
21
[3/24, 9:56 PM] Latha കടമ്പൂർ: ഇന്നത്തെ പരീക്ഷ വളരെ നല്ലതായിരുന്നു.
കുട്ടികളുടെ നിലവാരത്തിന് അനുസരിച്ചുള്ള ചോദ്യങ്ങൾ.
എല്ലാവർക്കും വായിച്ച് ഉത്തരമെഴുതാൻ കഴിയുന്നവ.
സംതൃപ്തിയുണ്ട്.
57 കുട്ടികളിൽ 4കുട്ടികൾ പ്രവർത്തനം 2
അശ്രദ്ധ മൂലം ബാക്കി വന്ന നെയ്യപ്പം എത്ര ?
എന്നത് തെറ്റിച്ചു.
22
[3/24, 10:12 PM] Meena Joseph: വാർഷിക മൂല്യനിർണയം 2025
ഒന്നാം ക്ലാസ്സ്
ഉദ്ഗ്രഥനം ഒന്നാം ദിനം
ജി.എൽ.പി എസ് താഴക്കോട്
മുക്കം, കോഴിക്കോട്
നങ്ങേലി
മുത്തശ്ശിയെക്കുറിച്ചുള്ള നാലുവരിക്കവിതയിൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ
*മൂല്യനിർണ്ണയേതര പ്രവർത്തനം* എല്ലാ കുട്ടികളും ഉത്സാഹത്തോടെ ചെയ്തു.
രണ്ടാം
പ്രവർത്തനമായ *കഥ വായിച്ച്* ചോദ്യങ്ങൾക്കുത്തരം നല്കുന്ന പ്രവർത്തനം
മികച്ച നിലവാരക്കാരായ കുട്ടികൾക്ക് വളരെ പെട്ടെന്ന് ഉത്തരം എഴുതാൻ കഴിയുന്ന
വിധത്തിലുള്ളതായിരുന്നു. ശരാശരി നിലവാരക്കാർക്ക് രണ്ടും മൂന്നും തവണയും
വായിച്ച് നോക്കേണ്ടി വന്നു. പിന്നോക്കക്കാർ അവ വായിച്ചു, ഉത്തരം
മനസ്സിലുള്ള അവർ ചെറിയ തെറ്റുകളോടെയാണെങ്കിലും എഴുതി.
ഇവർക്ക് പാഠത്തിൽ നിന്നും നിശ്ചിത വാക്യം, പദം, അക്ഷരങ്ങൾ എന്നിവ കണ്ടെത്താൻ പ്രയാസമായി.
*ഹായ്
നെയ്യപ്പം* - എന്ന മൂന്നാം പ്രവർത്തനത്തിലെ ഗണിത ക്രിയകൾ കുട്ടികൾ വളരെ
വേഗം തന്നെ ചെയ്തു . അഞ്ചു പ്രശ്നങ്ങൾക്കും ശരിയുത്തരം കണ്ടെത്തിയവർ ഉണ്ട്.
ചിലർ മുഴുവൻ വായിക്കാതെ തെറ്റുത്തരം എഴുതുകയും ചെയ്തു.
നാലാമത്തെ പ്രവർത്തനം " *നന്നായി വളരാൻ "* വായിച്ചു കൊടുക്കുകയോ വിശദീകരണം നൽകുകയോ ചെയ്യാതെ തന്നെ കുട്ടികൾ വളരെ വേഗം ചെയ്തു.
അഞ്ചാമത്തെ
പ്രവർത്തനമായ *അപ്പുവിൻ്റെ ഡയറി - എൻ്റെ ഡയറി* അവർ അതിഗംഭീരമാക്കി.
സ്വാനുഭവങ്ങൾ വിളക്കിച്ചേർത്തെ ഴുതിയ കുറിമാനങ്ങൾ വായിച്ചപ്പോഴുണ്ടായ
അഭിമാനം പറഞ്ഞറിയിക്കാൻ വയ്യ!
സംയുക്ത ഡയറിയെഴുത്തിൻ്റെ സ്വാധീനവും....
23
[3/24,
11:16 PM] Sherly John TC 21: ഇന്നത്തെപരീക്ഷ നന്നായിരുന്നു. കുട്ടികൾ
തനിയെ ചോദ്യങ്ങൾ വായിച്ചു എഴുതാൻ തുടങ്ങി. 150ദിനങ്ങൾ മുടങ്ങാതെ ഡയറി
എഴുതിയ കുട്ടികൾ വളരെ ഭംഗിയായി ഇന്നലത്തെ ഡയറി എഴുതി. ടീച്ചർ എന്ന നിലയിൽ
സംതൃപ്തി തോന്നിയ നിമിഷമായിരുന്നു അത്.
24
[3/25, 12:00 AM] Lalitha: ജി.എം.എൽ.പി.എസ്
പാലക്കാട്- ഒന്ന്-ഇ
വാർഷിക മൂല്യനിർണയം ഒന്നാം ദിവസം-
*പ്രവർത്തനം-1
മുഴുവൻ കുട്ടികളും താല്പര്യത്തോടെ ചെയ്തു.നല്ല പ്രവർത്തനം.
* പ്രവർത്തനം -2
28 കുട്ടികളിൽ 26പേരും മുഴുവനും ശരിയാക്കി എഴുതി. ബാക്കി 2 പേർ ചോദ്യം 5 മുഴുവനായി ഉത്തരം എഴുതിയില്ല.
* പ്രവർത്തനം -3
ഗണിത ക്രിയകൾ ഒരാളൊഴികെ എല്ലാവരുടെയും മുഴുവനായി ചെയ്തു.
*പ്രവർത്തനം-4
എല്ലാവരും മുഴുവനും ശരിയാക്കി.ഇത് എഴുതാനുള്ള ഒരു പ്രവർത്തനം ആകാമായിരുന്നു.
*പ്രവർത്തനം-5
എന്റെ ഡയറി
വ്യത്യസ്ത അനുഭവങ്ങൾ ഇതിലൂടെ കാണാൻ കഴിഞ്ഞു. 2 പേർക്ക് കൈത്താങ്ങ് വേണ്ടി വന്നു.
25
35 കുട്ടികളുള്ള ഒന്നാം ക്ലാസിൽ 100% പേരും ഇന്ന് ചോദ്യം വായിച്ച് ഉത്തരം എഴുതിയ ഉമ്മു ടീച്ചറിൻ്റെ ക്ലാസിലെ തൽസമയ ദൃശ്യങ്ങൾ.
GMLS കൂമണ്ണ .
ഹൃദയാഭിനന്ദനങ്ങൾ ഉമ്മു ടീച്ചർ
26
[3/25, 9:40 PM] +91 94976 61048: കുട്ടികൾ കണക്ക്
വളരെ
ആസ്വദിച്ച്
ചെയ്തു. പ്രവർത്തനം വിശകലനം ചെയ്യും മുമ്പെത്തന്നെ ചിലമിടുക്കന്മാർ
വേണ്ടവിധത്തിൽ
ചെയ്തു കഴിഞ്ഞത്
ഏറെ
വിസ്മയിപ്പിച്ചു. ടോക്കൺ നല്ല ഒരു tool ആയി അനുഭവപ്പെട്ടു. ഇത് ഒരു tip
ആക്ടിവിറ്റിയായി കൊടുത്തത് നല്ല രസമായി ഓരോരുത്തർക്കും വ്യത്യസ്ത സംഖ്യകൾ (
20 വരാത്തത്) നൽകിയതിനാൽ
അവരവർക്കു വേണ്ട സംഖ്യകൾ കണക്കാക്കി പരസ്പരം
ചോദിച്ചു വാങ്ങിയ്ക്കൽ കളി രസായി ' ഇത് ആവരേജ് കാർക്ക്
സൗകര്യമായി
27
[3/25,
9:53 PM] Meena Joseph: പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷം മക്കൾ രണ്ടാം
ക്ലാസ്സിൻ്റെ പരീക്ഷ പേപ്പർ നോക്കി ഉത്തരം നോട്ടുബുക്കിൽ എഴുതി ...
ഒന്നിലെ പ്രവർത്തനങ്ങളേക്കാൾ എളുപ്പമായിരുന്നല്ലോ രണ്ടിലെ പ്രവർത്തനങ്ങൾ!
28
[3/25,
9:54 PM] +91 94976 61048: ഒന്നാം ക്ലാസിലെ ഇക്കാലത്ത് വന്ന ചോദ്യപേപ്പർ
[ഗണിതം ,ഇംഗ്ലീഷ്, മലയാളം ഏത് വിഷയമായാലും ] ആത്മാർത്ഥമായ ഒരു വിരൽ സ്പർശം
അനുഭവപ്പെട്ടു. ഏറെപ്രായോഗികം സ്വാഭാവികംതനിമയുള്ളത്
മൂല്യങ്ങൾ മനോഭാവങ്ങൾ
എന്നിവ ലക്ഷ്യം വെച്ചു കൊണ്ടുള്ള നല്ലത് കണ്ടാൽ അഭിനന്ദിക്കാതെ ഉറക്കം വരില്ല .അതാ
ഒരു സന്തോഷം പങ്കുവെച്ചത്. തികച്ചും കുട്ടികളുടെ രസതന്ത്രം മനസ്സിലാക്കിയ ചോദ്യരീതി.! ചോദ്യകർത്താക്കളെ പ്രത്യേകം അഭിനന്ദിയ്ക്കുന്നു.
ഇന്ദു ടീച്ചർ
29
[3/26,
10:43 PM] Latha കടമ്പൂർ: ഇന്ന് , ഒന്നാം ക്ലാസ്സ് - അവസാന പരീക്ഷദിനം -
വളരെ സന്തോഷത്തോടെ - സംതൃപ്തിയോടെ എന്റെ മക്കൾ പരീക്ഷകളെഴുതി. തുടർന്ന്
സമ്മാനപ്പെരുമഴ!
[വാ വാ വാവേ വായിയ്ക്കാം പുസ്തകങ്ങൾ എല്ലാം സമ്മാനമായി നൽകി. ]
സമ്മാനം
കിട്ടാത്ത ഒരു കുട്ടി പോലും എന്റെ ക്ലാസ്സിൽ ഉണ്ടാകാറില്ല. ഓരോ
കുട്ടിയ്ക്കും വ്യത്യസ്തമായ കാര്യങ്ങൾക്കായി സമ്മാനങ്ങൾ നൽകുക പതിവാണ്.
എന്റെ ക്ലാസ്സിൽ ഈ വർഷം രണ്ടു ഡിവിഷനുകളിലായി 57 കുട്ടികളാണ്. സമ്മാനം
കിട്ടാത്തവർക്കായി ഞാൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഒരു പടി
മുന്നിലേയ്ക്ക് എത്തിയാൽ ഞാനും മറ്റു കുട്ടികളും [ ഉയർന്ന നിലവാരക്കാർ ]
അവരെ
പ്രോത്സാഹിപ്പിക്കുകയും ചെറിയ ചെറിയ സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന
പതിവുണ്ട്. മറ്റു കുട്ടികൾ ഇത്തരം കുട്ടികളെ ചേർത്തുപിടിയ്ക്കുന്നത് എന്നിൽ
പലപ്പോഴും അദ്ഭുതം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് മറ്റുള്ളവരെ സഹായിക്കാൻ
മനസ്സു കാട്ടുന്ന - ആരേയും കുറ്റപ്പെടുത്താത്ത കുട്ടിയ്ക്കുള്ള Best
Student അവാർഡ് ആർക്ക്? എന്ന ചോദ്യത്തിന് കുട്ടികൾക്ക് അഭിമന്യു എന്ന ഒരു
ഉത്തരമെ ഉണ്ടായിരുന്നുള്ളൂ. കുട്ടികൾ എത്ര ഭംഗിയായാണ് കാര്യങ്ങൾ
മനസ്സിലാക്കുന്നത് എന്നു ഞാൻ അതിശയിച്ചു പോയി.
വയ്യാത്ത കുട്ടികളെ മറ്റു കുട്ടികൾ എത്ര സ്നേഹത്തോടെയാണ് പരിചരിക്കുന്നത്?
പെൻസിൽ
ഇല്ലാത്ത കൂട്ടുകാരന് പെൻസിൽ പകുത്തു നൽകുന്നത്, ഭക്ഷണം പങ്കു വച്ചു
കഴിക്കുന്നത് , ഉള്ളവനും ഇല്ലാത്തവനും വ്യത്യാസമില്ലാതെ തോളിൽകൈയിട്ട്
നടക്കുന്നത് ,
പഠനത്തിലുപരി സേനഹം , ദയ, കാരുണ്യം...... തുടങ്ങിയ മൂല്യങ്ങളെല്ലാം
നമ്മുടെ
കുട്ടികളിലുണ്ട്. പക്ഷേ ഇത് എവിടെ വച്ചാണ് ഇല്ലാതായിപ്പോകുന്നത്? അതിനു
കാരണം മുതിർന്നവരുടെ സ്വാർത്ഥതയാണെന്നാണ് എനിയ്ക്കു തോന്നുന്നത്.
പഠിച്ചാൽ
മാത്രം പോര, മൂല്യങ്ങളും വേണം എന്ന രീതിയിലാണ് ഇന്നത്തെ ഒന്നാം ക്ലാസ്
കേരള പാഠാവലി. ധാരാളം കാര്യങ്ങൾ ഓരോ പാഠഭാഗം പഠിപ്പിയ്ക്കുമ്പോഴും നമുക്ക്
പറഞ്ഞു കൊടുക്കാൻ കഴിയും.[ ഉദാ.. ഷൈനിയുടെ കഥ ,ഋതികയുടെ കഥ...... ]...അത്
വേണ്ട രീതിയിൽ പ്രയോഗിക്കണം എന്നു മാത്രം. ഞാനും എന്റെ കുട്ടികളും
രക്ഷിതാക്കളും സംതൃപ്തരാണ്.
ലത. എ.യു
ബി.വി. എ.എൽ.പി.സ്കൂൾ, കടമ്പൂർ
പാലക്കാട്.
3 0
അഭിമാനം
സന്തോഷം. ഒരു അക്കാദമിക വർഷം പൂർത്തിയാകുമ്പോൾ ഒന്നാം ക്ലാസ്സിൽ നിന്ന്
മികച്ച ഉത്തരക്കടലാസ്സുകൾ വരുമ്പോൾ അധ്യാപിക എന്ന നിലയിൽ ഏറ്റവും അഭിമാന
നിമിഷം. വയനാട് കരിങ്ങാരി Gup സ്കൂളിലെ ഒരു ഉത്തരക്കടലാസ്സ്.
ഒന്നാം ക്ലാസ്സിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി. വൈവിധ്യമാർന്ന ചിന്തകൾ സമന്വയിച്ച ഉത്തരക്കടലാസ്സുകൾ.
പരീക്ഷ കഴിഞ്ഞ് സ്റ്റാഫ്റൂമിൽ ഇരുന്ന് മൂല്യനിർണയം നടത്തിയപ്പോൾ സഹ അധ്യാപകർ വായിച്ചു നോക്കി അമ്പരന്നു.
അവസാന
മാസങ്ങളിൽ ചക്ര ശാസം ഞങ്ങൾ വലിച്ചെങ്കിലും ഇപ്പോൾ 5 ാം തരത്തിൽ പഠിക്കുന്ന
കുട്ടികളെക്കാളും നിലവാരം ഒന്നാം തരക്കാർക്ക് ഉണ്ടെന്ന് നിസ്സംശയം പറയാം.
ശീതൾ
Gups
കരിങ്ങാരി
31
[3/26,
6:55 PM] Sasikala.C: ഓരോ ദിവസത്തെയുംപരീക്ഷ പ്പേപ്പർ കുട്ടികൾക്കു നൽകി
എല്ലാവരോടും വായിച്ചു നോക്കാൻ പറഞ്ഞു. മുഴുവൻ കുട്ടികളും വായിച്ചു നോക്കി
ഉത്തരം എഴുതി 'ടീച്ചർ എന്ന നിലയിൽഏറെ സന്തോഷം തോന്നി. എൻ്റെ സഹായമില്ലാതെ
കുട്ടികൾക്ക് എഴുതാൻ കഴിഞ്ഞു. ചില ചോദ്യങ്ങൾക്ക് വളരെ പെട്ടെന്നു തന്നെ
എഴുതി. വിവരണമായാലും വരികൾ കൂട്ടിച്ചേർക്കലായാലും സംഭാഷണമായാലും
ഡയറിയായാലും കുട്ടികൾ താൽപ്പര്യത്തോടെ എഴുതുന്നു. പച്ചക്കറികളെ ഇലക്കറികൾ,
കായ്ച്ചെടികൾ, മറ്റുള്ളവ എന്നിങ്ങനെ എത്ര പെട്ടെന്നാണ് തരം
തിരിച്ചെഴുതിയത്. ഏറെ സന്തോഷവും അഭിമാനവും തോന്നി.
ശശികല സി
പുറക്കാട് എം.എൽ പി
32
[3/26,
7:37 PM] Sreena Rajesh: ഒരു ഒന്നാം ക്ലാസ്സ് അധ്യാപിക എന്ന നിലയിൽ ഏറെ
അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ ഈ അധ്യയന വർഷം സാധിച്ചു.സംയുക്ത ഡയറി,
രചനോത്സവം, സാങ്കല്പിക ഡയറി എന്നീ കുഞ്ഞെഴുത്തുകൾ അധ്യാപിക എന്ന നിലയിൽ
നമുക്ക് ഊർജം നൽകിയവ ആയിരുന്നു.
പാഠാപുസ്തകം content കൂടിയതൊഴികെ മറ്റെല്ലാം നമ്മുടെ കൈപ്പിടിയിൽ ആയിരുന്നു.
എന്നിരുന്നാലും ഇതുവരെയുള്ള ഒന്നാം ക്ലാസുകാരെ അപേക്ഷിച്ചു ഒന്ന്
മക്കളുമായി കളിച്ചു ചിരിക്കാനുള്ള അവസരം നഷ്ടപ്പെട്ടു പോയിരുന്നോ എന്നൊരു
അഭിപ്രായം എനിക്കുണ്ട്. ഇത്തവണ രണ്ടാം ക്ലാസ്സിലെ പഠന ആശയങ്ങൾ കൂടി നമ്മൾ
ചർച്ച ചെയ്തു കഴിഞ്ഞു എന്നു പലപ്പോഴും രക്ഷിതാക്കൾ പറഞ്ഞിരുന്നു.
ഈ
അധ്യയനവർഷം കൂടെ നിന്നു അനുഭവങ്ങൾ ഷെയർ ചെയ്യാനും സംശയങ്ങൾ തീർക്കാനും
കലാധരൻ മാഷ് ഉൾപ്പെടെയുള്ള അധ്യാപകർ ഉൾപ്പെടുന്ന ഒന്നഴക് പോലുള്ള
കൂട്ടായ്മകൾ ഏറെ പിന്തുണ നൽകുന്നതായിരുന്നു. കൂടെ നിന്ന എല്ലാ
എല്ലാവർക്കും വരുന്ന അധ്യയന വർഷങ്ങൾ മികച്ച അടിത്തറ നൽകാൻ നമുക്ക് സാധിക്കും എന്ന പ്രത്യാശയോടെ
ശ്രീന
കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ
33
[3/26,
8:55 PM] Sreena Rajesh: ചിത്രം പോലെ അനന്തമാണ് ഒന്നാം ക്ലാസുകാരുടെ രചന.
അതിരുകളില്ലാത്ത രചനകൾ.പഠനപ്രവർത്തങ്ങൾക്കിടയിൽ എവിടെയോ കേരളത്തെ ഒന്ന്
വർണ്ണിച്ചത് പക്ഷെ ഇഷാൻ സൂക്ഷിച്ചത് ഹൃദയത്തിൽ. കോൺക്രീറ്റ് കെട്ടിടങ്ങളും,
ഇന്റർലോക്ക് ഇട്ട നിലങ്ങളും, mobile, tv എന്നിവ കണ്ടു വളർന്ന നമ്മുടെ
മക്കൾ പച്ചകുപ്പായമിട്ട വയലുകൾ,പഞ്ഞിക്കെട്ട് പോലെ ആകാശം, നീല കുപ്പായമിട്ട
പുഴയെക്കുറിച്ചുമൊക്കെ വിവരിക്കുമ്പോൾ എന്താ പറയുക..............
വാക്കുകൾക്കതീതം.
മുഹമ്മദ് ഇഷാൻ
കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ
34
[3/27,
12:15 AM] Sibisalam: ഇന്നത്തെ മൂല്യനിർണ്ണയം ഒത്തിരി സന്തോഷം...
സംതൃപ്തി... മാജിക് സ്ലേറ്റിൽ ടീച്ചറുടെ പേര് എഴുതും എന്ന ഒരു കുസൃതി
കുടുക്കയുടെ പ്രതികരണം കൂടി കേട്ടപ്പോൾ ഇരട്ടിമധുരം... ഇത് അധ്യാപന
ജീവിതത്തിലെ ആത്മ സംതൃപ്തിയുടെ ഒരു അധ്യായം കൂടി... നിരവധി മാതൃകകൾ പങ്ക്
വെച്ച് ഏവർക്കും പ്രചോദനമാകുന്ന ഈ ഗ്രൂപ്പിലെ എല്ലാ അധ്യാപകർക്കും ഒപ്പം
ഒന്നഴകിൻ്റെ അഴക് കൂട്ടുന്ന കലാധരൻ മാഷിനും ടീമിനും ഹൃദയത്തിൽ നിന്നും ഒരു
ബിഗ് സല്യൂട്ട്...
35
[3/27,
12:58 AM] Veenarani: ഒന്നാം ക്ലാസിൻ്റെ മാറിയ പാഠ പുസ്തകം ഒരു പാട്
ചർച്ചകൾക്ക് വിധേയമായ ഒരു അക്കാദമിക വർഷമാണ് കടന്നു പോയത് . എന്നാൽ ഒന്നാം
ക്ലാസിലെ അധ്യാപിക എന്ന നിലയിൽ ഏറെ അഭിമാനം കാരണം ചോദ്യപേപ്പർ
കൊടുക്കുമ്പോൾ ഉദ്ഗ്രഥിതം മൂന്ന് ദിവസവും കണ്ട കാഴ്ച കുട്ടികൾ പെട്ടെന്ന്
തന്നെ ചോദ്യ പേപ്പർ വായിച്ച് മനസ്സിലാക്കുന്നു അധ്യാപിക ചോദ്യങ്ങൾ
വിശദീകരിക്കുന്നതിനു മുമ്പ് തന്നെ എഴുതി തുടങ്ങുന്ന കാഴ്ച.. കഴിഞ്ഞ
വർഷങ്ങളിൽ നമ്മൾ ചോദ്യപേപ്പർ കൈയ്യിൽ കൊടുത്തിട്ട് ഓരോന്നും വിശദീകരിച്ച്
കൊടുത്തെങ്കിൽ മാത്രമേ അവർക്ക് എഴുതാൻ പറ്റിയിരുന്നുള്ളു. കഴിഞ്ഞ 20
വർഷമായി ഒന്നാം ക്ലാസിലെ അധ്യാപികയായ ഞാൻ അത്ഭുതത്തോടെയാണ് ഈ മൂന്ന്
ദിവസവും ആ കാഴ്ച കണ്ടത്. എൻ്റെ രക്ഷകർത്താക്കൾക്ക് പാഠപുസ്തകം
തീർന്നില്ലായെന്ന പരാതിയൊന്നുമില്ല കാരണം പഠിച്ച പാഠഭാഗങ്ങൾ കുട്ടികൾ
ഹൃദിസ്ഥമാക്കി അവസാനം ഒന്ന് speed കൂട്ടിയെങ്കിലും തുടക്കം മുതൽ ഒടുക്കം
വരെയും ഒന്നാം ക്ലാസുകാർ ഏതെല്ലാം മേഖലകളിൽ കൂടി കടന്നു പോയി തിരിഞ്ഞു
നോക്കുമ്പോൾ ഏറെ അഭിമാനം. വാർഷിക പരീക്ഷയുടെ എല്ലാ ചോദ്യങ്ങളും ഒന്നാം
ക്ലാസുകാരുടെ നിലവാരത്തിനനുസരിച്ച് ഉള്ളതായിരുന്നു അവർക്ക് സ്വന്തമായി
എഴുതാൻ കഴിയുന്നു. സത്യം പറഞ്ഞാൽ ഇടയ്ക്ക് വെച്ച് കുറച്ച്
ആശങ്കയുണ്ടായെങ്കിലും ഇപ്പോൾ സംതൃപ്തിയാണ് ഒന്നാം ക്ലാസ് ഒന്നാന്തരം തന്നെ.
ഒന്നാം ക്ലാസിനെ ഒന്നഴകാക്കി മാറ്റിയ കലാധരൻ മാഷിനും ടീമിനും അഭിനന്ദനങ്ങൾ
36
[3/27, 7:53 AM] Suganthy: ഈ വർഷത്തെ അവസാന പരീക്ഷ
പേപ്പർ കുട്ടികൾ സ്വന്ത മായി വായിച്ചു
എല്ലാം
എഴുതി .രണ്ടാം ടേം പരീക്ഷ യും സ്വന്ത മായി വായിച്ചു തന്നെയാണ് എഴുതിയത് .ഈ
അവസര ത്തിൽ ഞാൻ ചിന്തി ച്ച ത് .തറ ,പറ എന്ന ഒന്നാം ക്ലാസ് പുസ്‌തകം ഉള്ള
കാലഘട്ടത്തിൽ ഇത് പോലെ വായിക്കാൻ പറ്റില്ലായിരുന്നു .രണ്ടാം ക്ലാസ് എ ത്തു
മ്പോ ഴാണ് ഒരു വിധം വാക്യം കൂട്ടി വായിക്കാൻ തുടങ്ങുന്നതിനു .ഇന്ന്
നോക്കുമ്പോൾ
ഒന്നാം ക്ലാസ്സിലെ കുട്ടികൾ
വായിക്കുന്നത് 4,5,6 ക്ലാസ്സിലെ കുട്ടികൾ പോലും ഇങ്ങനെ വായിക്കും എന്നു
അറിയില്ല .അത്രയ്ക്ക് നന്നായി ട്ടാണ് വായിക്കുന്നത് .അത് പോലെ എഴുത്തും
.വരയില്ലാത്ത പേപ്പറിലും
ഡയറി എഴുതിയിട്ടുള്ള ആ ലെവൽ
ഒന്ന് നോക്കി യേ എത്ര മനോഹരമായിരിക്കുന്നു .സംയുക്ത ഡയറി എഴുതുന്നതിലൂടെ
കുട്ടി നേടിയ മികവ് .നോട്ട് ബുക്കിൽ എഴുതുന്നത് തന്നെ വളരെ ചന്ത മായിട്ടാണ്
.
ഈ പുതിയ മലയാളം പാഠ പുസ്‌തകം വളരെ നല്ലതാണു വായിക്കാൻ ഉണ്ട് .
പാഠ
ങ്ങളുടെ എണ്ണം കുറച്ചാൽ മാത്രം മതി .എല്ലാ കുട്ടികളും വായനയിലും
എഴുത്തിലും മിടുക്കരാണ് എന്ന് എടുത്തു പറയേണ്ടത് തന്നെ .വെക്കേഷനിൽ ഞാൻ
കൊടുത്ത പ്രവർത്തനം ലൈബ്രറി പുസ്‌തകം കൊടുത്തു 60ദിവസത്തിൽ
ഓരോ ദിവസവും വായിക്കുന്ന വീഡിയോ ഇടണം കൂടുതൽ ദിവസം വായിച്ചിടുന്ന കുട്ടിക്ക് സ്കൂൾ തുറന്നു വരുമ്പോൾ സമ്മാനം ഉണ്ടാകും എന്നു
പറഞ്ഞു
.കാരണം അവർ ഒന്നാം ക്ലാസ്സിൽ നേടിയ മികവ് രണ്ടു മാസം കൊണ്ട് പുസ്തകവും ആയി
ബന്ധം ഇല്ലാതെ പോയാൽ ശരി യാകില്ല .അവർ അക്ഷരങ്ങൾ ചിഹ്നങ്ങൾ മറക്കാതെയും
തുടർ വായനയിലൂടെ കൂടുതൽ പ്രയോജനം ചെയ്യും .രക്ഷിതാക്കൾക്ക് വളരെ ഇഷ്ടമായി
.വായിച്ച പുസ്ത കത്തെ ക്കുറിച്ച് എഴുതി ചിത്രം വരച്ചു അയക്കാനും പറഞ്ഞു
.എല്ലാം കൊണ്ടും ഭാഷാ ശേഷി വർദ്ധി ക്കുന്നതിൽ ഒന്നാം ക്ലാസ് കുട്ടികൾ
മിടുക്കരാണ് .എന്നു പറയുന്നതിൽ അഭിമാനമാണ് .
40.
No comments:
Post a Comment