ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, August 15, 2011

ആഗസ്റ്റ്‌ -15-സന്ദേശങ്ങള്‍


"എങ്കിലും കാലം നമുക്ക് പറഞ്ഞുതരുന്നു,
ഏതു കര്‍ക്കടക കരിങ്കാവിനു
മപ്പുറത്ത് ഒരു പൊന്‍ചിങ്ങ-
പ്പുലരിയുണ്ടെന്ന്. ഏത് പീഡാനുഭവത്തിന്റെ
ദുഃഖവെള്ളിക്കുമപ്പുറത്ത്
ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ
ഞായറുണ്ടെന്ന്.
ഏതു യാതനാകാലത്തിനുമപ്പുറത്ത്
വിമോചനത്തിന്റെ
മഹാസ്വാതന്ത്ര്യമുണ്ടെന്ന്!

മനുഷ്യത്വത്തിന്റെ
മഹാവസന്തമുണ്ടെന്ന്
"
ആഗസ്ത് 15  
പ്രഭാവര്‍മ
 

ഇനിയെന്ത് വില്‍ക്കും 
-വിജയലക്ഷ്മി


പുഴയെ , കാറ്റിനെ , വെയിലിനെ വില്‍ക്കാന്‍ 
മഴയെ മണ്ണിന്റെ തരികളെ വില്കാന്‍
പതിനാലാം രാവിന്റെ അഴകിനെ വില്‍ക്കുവാന്‍
പുലരി  തന്‍  സപ്ത  സ്വരങ്ങളെ  വില്‍ക്കുവാന്‍ 
അവര്‍  വിളിക്കയായി  വരൂ  ലോകത്തിന്‍
പേര്‌  മടിശീലതലവരെ  -നീല
മലകള്‍  നിങ്ങള്ക്ക്  കുഴിചെടുക്കവാന്‍ 
ഹരിത   വൃക്ഷങ്ങള്‍  പിഴുതെടുക്കവാന്‍ 



മകരവും മഞ്ഞും കുളിരും നിങ്ങള്‍ക്കു
മറന്നു പോകാതെ പൊതിഞ്ഞെടുക്കുവാന്‍ 
അലക്കിത്തേച്ച വെണ്ചിരിയുമായ് നാടു
മുറിച്ചു വില്‍ക്കുവാന്‍ കൊതിച്ചു നില്‍പ്പവര്‍

വിളിച്ചു കൂവുന്നു ..നുറുക്കു‌ കേരളം ..
മുറിചെടുക്കുകീ  കശാപ്പു കത്തിയാല്‍ 
ഇനി വില്‍കാനുണ്ട് , തിരിച്ചറിയലിന്‍ 
തുറുപ്പു ചീട്ടൊന്നു കഴുത്തിലിട്ടവര്‍ 
ഇറച്ചിക്കും വേണ്ടാത്തവര്‍ ..ശതകോടി 
അവരെ താങ്ങുവാന്‍ വരുവതാരിനി ?




കിളി, മരം ,ഭുമി 
- വി.മധുസു‌ധനന്‍ നായര്‍  
'കൂടൊഴിയണം' 
മരം കിളിയോടോതീ 
കിളി ആകാശത്തിര നോക്കി -
പ്പറന്നു  കു‌ടില്ലാതെ

'കാടൊഴിയണം' 
ഭുമി മരത്തോടോതീ 
മരം
ദുരെ , യാക്കിളിയുടെ 
ചിറകില്‍ നോക്കിപ്പോയീ



പുതു സൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി,ഹാ
പുതുതായി വാക്കും മനസ്സും
ഒരു ഞരമ്പിലിപ്പോഴും   പച്ചായായുണ്ടെന്നോ
രില തന്റെ ചില്ലയോടോതി.

-സച്ചിദാനന്ദന്‍ -
ഹരിതം



ഏറെയുന്ടെങ്ങളൊന്നെന്നും
കാണാത്തോര്‍  ,മാറി നില്‍ക്കവേ
ആകുലം മാതൃ കണ്0ത്തി -
നുഗ്ര താപം  മുഴങ്ങിയപ്പോള്‍
ഭദ്രദീപത്തെയഹോ തന്‍
തറവാട്ടിന്റെ കൂരമേല്‍
അഗ്നിയായി മാറ്റുമെന്‍ കൊച്ചു
മക്കളേ ,ഭാഗ്യ ഹീനരേ
വിയര്‍പ്പാല്‍ അശ്രുവാല്‍ തീയ്യ്‌
കെടുത്തിന്‍ കഴിയായ്കിലോ
നിണത്താല്‍ ഭൂപടത്തിങ്കല്‍
നിന്നുമിന്ത്യയെ മായ്ക്കുവീന്‍

സുഗത കുമാരി
ആഗസ്റ്റ്‌



 



"എന്നെക്കാള്‍ ധന്യയായ മറ്റാരുണ്ട്"

റാന്‍ഡ് സായ്പ്പിനെ കൊന്നതിന്റെ പേരില്‍ ഒരമ്മയുടെ മൂന്നുമക്കളെ വ്യത്യസ്ത ദിവസങ്ങളിലായി തൂക്കിക്കൊല്ലുകയുണ്ടായി. ദാമോദര്‍ , ബാലകൃഷ്ണന്‍ , വാസുദേവ് എന്നിവരാണ് മാതൃരാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത്. തന്റെ പ്രിയപ്പെട്ട മൂന്നുമക്കളും തൂക്കിലേറ്റപ്പെട്ടപ്പോള്‍ ആ പെറ്റമ്മ പറഞ്ഞത് എന്താണെന്നോ? "ഇത്ര ധന്യമായ മരണം എന്റെ മക്കള്‍ക്ക് വേറെന്തുണ്ട് പ്രതീക്ഷിക്കാന്‍ ? എന്നെ ക്കാള്‍ ധന്യയായ മറ്റാരുണ്ട് ഈ പുണ്യഭൂമിയില്‍ . 

"രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, സാമൂഹികമേഖലകളെയാകെ പിടികൂടിയ അര്‍ബുദമാണ് അഴിമതി. ഇതിനെ നേരിടാന്‍ പ്രായോഗികവും സുസ്ഥിരവുമായ വഴി കണ്ടെത്താന്‍ സര്‍ക്കാറും പാര്‍ലമെന്റും ജുഡീഷ്യറിയും സര്‍വോപരി സമൂഹവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. "
-രാഷ്ട്രപതി 


സ്വാതന്ത്ര്യം എന്റെ  കാതില്‍  പറഞ്ഞു 
രണ്ടു തുള്ളി കണ്ണീര്‍ അതില്‍ നിറഞ്ഞു


4 comments:

keraladasanunni said...

സ്വാതന്ത്ര്യദിന ആശംസകള്‍ .

എസ് കെ ജയദേവന്‍ said...

"എങ്കിലും കാലം നമുക്ക് പറഞ്ഞുതരുന്നു,
ഏതു കര്‍ക്കടക കരിങ്കാവിനു
മപ്പുറത്ത് ഒരു പൊന്‍ചിങ്ങ-
പ്പുലരിയുണ്ടെന്ന്. ഏത് പീഡാനുഭവത്തിന്റെ
ദുഃഖവെള്ളിക്കുമപ്പുറത്ത്
ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ
ഞായറുണ്ടെന്ന്.
ഏതു യാതനാകാലത്തിനുമപ്പുറത്ത്
വിമോചനത്തിന്റെ
മഹാസ്വാതന്ത്ര്യമുണ്ടെന്ന്!
മനുഷ്യത്വത്തിന്റെ
മഹാവസന്തമുണ്ടെന്ന് "

ബിന്ദു .വി എസ് said...

വില്പ്പനയ്ക്കല്ല ..വിസ്തൃത മിന്ട്യതന്‍ മാറില്‍
കാത്ത് വയ്ക്കുവാന്‍ കൈകള്‍ നീട്ടി നില്‍ക്കുക
ദയയും ദാക്ഷിണ്യവും അഹിംസ യായ് മാറുമ്പോഴേ
നീതി തന്‍ തുലാസ്സിലെന്‍ ജീവിതം തിളങ്ങിടൂ .....

ഷാജി said...

ഇനിയുമേറെയുണ്ട് വില്‍ക്കുവാന്‍, വാങ്ങുവാനും.
അതിനുള്ളസ്വാതന്ത്ര്യമവര്‍ ചോദിക്കുന്നു.

വില്‍ക്കുവാന്‍ വെച്ചിരിക്കുന്നു
കാടുകള്‍, നദികള്‍,കുന്നുകള്‍,
തെരുവുകളും ജനപഥങ്ങളും
വാങ്ങുവാന്‍ വില പേശുന്നു
കമ്പോളത്തിന്റെ സ്വാതന്ത്ര്യം.

വാങ്ങുവാനുണ്ടവരുടെ
സഞ്ചി നിറയെ സ്വപ്നങ്ങള്‍
കാറുവീടാഭരണങ്ങള്‍...
തെരഞ്ഞെടുക്കാനുണ്ട് സ്വാതന്ത്ര്യം
ബ്രാന്റേതു വേണമെങ്കിലും.