ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, December 4, 2011

ബാലരാമ പുരം ബി ആര്‍ സി സജീവതയുടെ അടയാളം

ബാലരാമപുരം ബി ആര്‍ സി യ്ക്കും ഒരു ബ്ലോഗ്‌ ഇപ്പോള്‍ ഉണ്ട് .
44 പോസ്ടിങ്ങുകള്‍ നടത്തിക്കഴിഞ്ഞു .....


B R C
വിദ്യാലയ മികവുകള്‍ പരസ്പരം പങ്കു വൈക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൈ മാറുന്നതിനും ബി ആര്‍ സി അറിയിപ്പുകള്‍ നല്‍കുന്നതിനും ഇത് ഉപകരിക്കുന്നതാണ് .......
അധ്യാപകരില്‍ കുറച്ചുപേര്‍ ഇപ്പോള്‍ സ്ഥിരമായി ഇത് കാണുന്നുണ്ട് .
തൂവല്‍ എന്ന് പേരുള്ള ആ ബ്ലോഗിലെ ഒരു ഇനം പരിചയപ്പെടാം.

നോട്ടുപുസ്തകങ്ങളിലെ സര്‍ഗാത്മകത

  • ഒന്നാം തരത്തിലെ നോട്ടുപുസ്തകങ്ങള്‍ കൂട്ടുകാരുദെ സര്‍ഗാത്മക സൃഷ്ട്ടികളായി മാറുന്നു....
  • നോട്ടുപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ് .... അത് പുനരുപയോഗിക്കുന്നതിനും ഭംഗിയായി സൂക്ഷിക്കുന്നതിനും പ്രേരിപ്പിക്കുന്ന തരത്തില്‍ ചില പ്രവര്‍ത്തന പരിപാടികള്‍ ഒന്നാം തരത്തിലെ അധ്യാപകര്‍ ഏറ്റെടുത്തിരിക്കുന്നു .....      ഇതിന്റെ ഏറ്റവും നല്ല തെളിവുകളാണ് ഈ നോടുപുസ്തകങ്ങള്‍ 


                                                                                  
  • വലിപ്പമുള്ള ബുക്കുകള്‍ കൂട്ടുകാര്ക്കു  നല്‍കി 
  • നിര്‍മ്മിക്കുന്ന  അറിവുകള്‍ കോളം വരച്ചും നിറം നല്‍കിയും രേഖപ്പെടുത്താന്‍ പ്രേരിപ്പിച്ചു 
  • എഴുത്തിലും വരയിലും പ്രത്യേക ശ്രദ്ധ 
  • നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ഒട്ടിച്ചു ചേര്‍ക്കല്‍ 
  • നോട്ടുപുസ്തകങ്ങള്‍ പോര്‍ട്ട്‌ ഫോളിയോയുടെ ഭാഗമാകന്നു 
  • നോട്ടുപുസ്തകങ്ങള്‍ക്ക് ഉടുപ്പനിയിക്കുന്നതിനു അമ്മമാരുടെ പിന്തുണ 
  • ഓരോരുത്തരുടെയും നോട്ടുപുസ്തകത്തിന്റെ മികവുകള്‍ ക്ലാസ് പി ടി എ യില്‍ പങ്കു വയ്കല്‍

            ഒന്നാം തരത്തിലെ അധ്യാപകരായ ലിഷ ടീച്ചറും ദീപ ടീച്ചറും ലീന ടീച്ചറും ഇതൊക്കെ
ക്ലാസ്സ്‌ മുറിയില്‍ പ്രാവര്‍ത്തികമാക്കുന്നു .
          നിങ്ങള്‍ക്കും ഇതുപോലെ അനുഭവങ്ങള്‍ പങ്ക്കു വയ്ക്കാം 
നിങ്ങളുടെ അനുഭവങ്ങള്‍ ബി ആര്‍ സി യിലേക്ക്  ഈ മെയില്‍ ചെയ്യു....
 വിലാസം brcblpm@gmail.com
ചിത്രങ്ങളും അയക്കാന്‍ മറക്കരുത് മറ്റൊരു  പോസ്റ്റ്‌  ഇങ്ങനെ 
സാധാരണ സ്കൂളുകള്‍ക്ക്  നിര്‍ദേശങ്ങള്‍ നല്‍കി  ചുമതല തീര്‍ന്നു എന്ന് കരുതുന്ന ഔദ്യോഗിക സംവിധാനം ഈ പോസ്റ്റ്‌ കാണണം. നിര്‍ദേശങ്ങളോ   ടൊപ്പം    മാതൃകകളും നല്‍കുന്ന രീതിയാണിവിടെ ബാലരാമപുരം ബി ആര്‍ സി സ്വീകരിച്ചത്
അവര്‍  സാമഗ്രികള്‍   സംഘടിപ്പിച്ചു .അത് ഒരു ദൃശ്യാനുഭവം ആക്കുന്നത് എങ്ങനെ എന്ന് പരിശോധിച്ചു.ആകര്‍ഷകമായി ഡിസൈന്‍ ചെയ്തു.സ്കൂളുകള്‍ക്ക് ഇനി കോപ്പി എടുത്താല്‍ മതി . എല്‍ സി ഡി പ്രൊജക്ടര്‍ ഉള്ള സ്കൂളുകള്‍ക്ക് ഈ ചിത്ര പോസ്ടരുകള്‍ അതെ പോലെ പ്രദര്‍ശിപ്പിക്കാനും ആകും.   പോസ്റ്റ്‌ വായിക്കൂ 

ലാബ്  പ്രവര്‍ത്തനങ്ങള്‍
സാമൂഹ്യശാസ്ത്രപഠനാന്തരീക്ഷം മെച്ചപ്പെടുത്തുമ്പോള്‍ .......


എസ് എസ് എ യുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ സാമൂഹ്യശാസ്ത്രപഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്   ചില പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് .പരിപാടിയുടെ വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലറും  ഇതു നടപ്പിലാക്കുന്നതിനു ചില പാനലുകളുടെ മാതൃകകളും മറ്റു നിര്‍ദ്ദേശങ്ങളും ചിത്രങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു .
ഇവ കോപ്പി എടുത്ത് മെച്ചപ്പെടുത്തി സാമൂഹ്യശാസ്ത്രലാബും പ്രവര്‍ത്തനങ്ങളും സജ്ജീകരിക്കണം 


ലാബ്‌ നവീകരണം - സര്‍ക്കുലര്‍ 






പാനലുകള്‍ ..........














ട്രെയിസിംഗ് ടേബിള്‍ മാതൃകകള്‍ ....



മറ്റു മാതൃകകള്‍ 



ഭൂപടങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള റാക്കുകള്‍


നെയ്യാറ്റിന്‍കരയുടെ പ്രാദേശിക ചരിത്രത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും പ്രാദേശിക വിഭവ ഡയറി തയ്യാറാക്കുന്നതിനും അധ്യാപകനായ ശ്രീ സി വി സുരേഷ് സാറിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ് .........വിലാസം 
സി വി സുരേഷ് ,ലക്ചറര്‍ ,എം വി ഹെച്  എസ് എസ് അരുമാനൂര്‍ ,ഫോണ്‍ 9446039937 , ഇ മെയില്‍ sureshdyuthi@gmail.com

ഇനിയുമുണ്ട് വൈവിധ്യമുള്ള വിഭവങ്ങള്‍ .ഇതേ പോലെ സജീവത എല്ലാ അക്കാദമിക സ്ഥാപനങ്ങളും പുലര്‍ത്തി പൊതു വിദ്യാലയങ്ങളെ ശാക്തീകരിക്കണം.

തൂവല്‍ സന്ദര്‍ശിക്കൂ .

1 comment:

Uppumanga said...

Thooval sparsam enikkoru ''prahara''maayi..Ente kuttikalude notebookukal...[choonduviral ente kannilthanne kondu.thanx.]