ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, June 11, 2015

കരുത്തുളള പൊതുവിദ്യാഭ്യാസം

2014 ല്‍ പിന്‍ബഞ്ചിലാകുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് എഴുതിയവര്‍ ഇത്തവണ അര്‍ഥഗര്‍ഭമായ മൗനം പാലിച്ചു. അസര്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു കഴിഞ്ഞ വര്‍ഷം പൊതുവിദ്യാഭ്യാസത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്. (അസര്‍ പഠനത്തിലെ സാമ്പിള്‍ പൊതുവിദ്യാഭ്യാസത്തിലെ മാത്രം കുട്ടികളായിരുന്നില്ല.) ഇപ്പോള്‍ എന്‍ സി ഇ ആര്‍ ടിയുടെ പഠനറിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. ആരും അത് കണ്ട ഭാവം പോലും നടിച്ചില്ല.
കാരണം വ്യക്തം പഠനം നടന്നത് ഏതു വര്‍ഷമാണെന്നുളളതാണ്

മൂന്നാം ക്ലാസിലെ നിലവാരം പഠനവിധേയമാക്കിയത് 2012-13 വര്‍ഷം. അപ്പോള്‍ സാമൂഹികജ്ഞാനനിര്‍മിതി പ്രകാരമുളള പാഠപുസ്തകമായിരുന്നു. അത് നിലവാരമില്ലാത്തത് എന്ന ആക്ഷേപം പലകോണുകളില്‍ നിന്നുണ്ടായി. ശാസ്ത്രസാഹിത്യപരിഷത്തിനെ പ്രതിനിധീകരിച്ച് അസീസ് കമ്മറ്റിയുടെ മുമ്പാകെ വിവരങ്ങള്‍ നല്‍കാന്‍ ചെന്നപ്പോള്‍ അദ്ദേഹം ചോദിച്ചത് കേരളത്തിലെ വിദ്യാഭ്യാസത്തിന് നിലവാരമില്ലല്ലോ എന്നാണ്. ഞാന്‍ എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ ഇങ്ങനെ പറയുന്നതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു.
ഇപ്പോള്‍ ഇതാ പുതിയ പഠന റിപ്പോര്‍ട്ട്
അതിന്റെ വിശദാംശങ്ങളിലേക്ക് പോകാം.


ഭാഷയിലേയും ഗണിതത്തിലേയും കേരളത്തിന്റെ പ്രകടനം നോക്കുക. അഖിലേന്ത്യാ ശരാശരിയോക്കാള്‍ വളരെ ഉയരത്തില്‍. 70 % എന്നത് മോശം അവസ്ഥയാണോ?കേരളത്തിലെ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന വാദക്കാരുടെ നുണപ്രചരണങ്ങള്‍ക്കാണ് ഈ റിപ്പോര്‍ട്ട് മറുപടി നല്‍കുന്നത്


ശരിയായ ഉത്തരം നല്‍കിയവരുടെ വിന്യാസം പരിശോധിക്കാം. അഖിലേന്ത്യാ പ്രവണതയാണ് മുകളില്‍  75 % നു മുകളില്‍ ഭാഷയില്‍ 29.5 % കുട്ടികളും ഗണിതത്തില്‍ 39.2 ശതമാനം പേരുമാണുളളത്കേരളത്തില്‍ ഇത് യഥാക്രമം 43.7%വും 47% വുമാണ്.( ചുവടെയുളള പട്ടിക ) 50 ശതമാനത്തില്‍ കൂടുതല്‍ ശരി ഉത്തരമെഴുതിയവരുടെ കണക്കു കൂടി പരിഗണിച്ചാല്‍ കേരളത്തിലെ കുട്ടികളില്‍ 80-82 ശതമാനം കുട്ടികള്‍ വരും.35 % മാനത്തില്‍ താഴെ ശരിഉത്തരമുളളവര്‍ കേവലം  ആറു ശതമാനത്തോളം മാത്രം. എന്തു തിളക്കമാര്‍ന്ന നേട്ടമാണ് പ്രാഥമിക തലത്തില്‍ നാം നേടിയത്. ഈ നേട്ടത്തെ അവഗണിച്ചുകൊണ്ടാണ് സാമൂഹികജ്ഞാനനിര്‍മിതിവാദപാഠപുസ്തകങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നതെന്നോര്‍ക്കണം.
പെണ്‍കുട്ടികളുടെ നിലവാരം പ്രധാനമാണ്
ഭാഷയിലും ഗണിതത്തിലും കേരളത്തിനും പുതുച്ചേരിക്കും മാത്രമാണ് ഉയര്‍ന്ന സ്ഥാനം ലഭിച്ചത്
ചര്‍ച്ചയും സംവാദവും പുറം പഠനവും പ്രോജക്ടും പ്രാദേശിക പഠനയാത്രയുമെല്ലാം പെണ്‍കുട്ടികള്‍ക്ക് തുറന്നുകൊടുത്ത അവസരങ്ങള്‍ ആരും വിലമതിച്ചിട്ടില്ല. തീം അടിസ്ഥാനത്തില്‍ ഉദ്ഗ്രഥിക്കപ്പെട്ട സാമൂഹിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ പഠനത്തെ പിന്നോട്ടടിച്ചിട്ടില്ല എന്നല്ലേ ഈ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
പ്രൈമറി തലത്തിലെ ഈ ഉയര്‍ന്ന നില യു പി ക്ലാസുകളില്‍ നിലനിറുത്താനായോ? അത് തുടര്‍ന്നുളള ലക്കങ്ങളില്‍
ഡി പി ഇ പി കാലം മുതല്‍ പ്രൈമറി വിദ്യാഭ്യാസം തകര്‍ന്നേ എന്നു മുറവിളികൂട്ടിയവര്‍ ആധികാരിക പഠനറിപ്പോര്‍ട്ടുകള്‍ അല്ല ഉപയോഗിച്ചത്  എന്നത്  ശ്രദ്ധേയമാണ് കേരളത്തിലെ പൊതുസമൂഹത്തിന്റെ നിലപാടുകളെ സ്വാധീനിക്കാന്‍ ഇത്തരം പ്രചാരവേലകള്‍ മതി എന്ന് ചിന്തിക്കുന്നത് കൊണ്ടാകാം.
.......................................................
ഏതെങ്കിലും കാലത്തെ പാഠപുസ്തകങ്ങള്‍ കുറ്റമറ്റതാണെന്ന നിലപാട് എനിക്കില്ല.
പക്ഷേ അതിലെ ശരികളെ കാണാതെ പോകുന്നത് ശരിയല്ല.



2 comments:

jayasree.k said...

സാമൂഹികജ്ഞാനനിര്‍മ്മിതി പ്രകാരമുള്ള പഠനത്തെ അടിസ്ഥാനമാക്കി നടന്ന ആദ്യത്തെ ആധികാരിക പഠന റിപ്പോര്‍ട്ട് ആണെന്ന് തോന്നുന്നു ഇത് .ഏതായാലും മൂന്നാം ക്ലാസ്സിന്റെ നിലവാരം പരിശോധിക്കുമ്പോള്‍ അഭിമാനിക്കാവുന്ന നേട്ടം തന്നെയല്ലേ കേരളത്തിന്റെതു ?
1.75% ചോദ്യങ്ങള്‍ക്കും ശരിയുത്തരം എഴുതിയവരുടെ കണക്ക് പരിശോധിക്കുമ്പോള്‍ ഭാഷയില്‍ കേരളത്തിന്‌ മൂന്നാംസ്ഥാനം .
2. ഗണിതത്തില്‍ നാലാം സ്ഥാനവും(കേരളത്തിനും ഹിമാചല്‍‌പ്രദേശിനും 47%).
3. ഗണിതത്തില്‍ പെണ്‍കുട്ടികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ച ഒരേ ഒരു സംസ്ഥാനം കേരളം.
4.ഭാഷയില്‍ പെണ്‍കുട്ടികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ച രണ്ട് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളം ആണ് .
5. 35% ല്‍താഴെ ശരിയുത്തരം എഴുതിയവര്‍ ഭാഷയില്‍ 6.4 % ഉം ഗണിതത്തില്‍ 5.2% ഉം മാത്രമേയുള്ളൂ.


ഈ പാഠപുസ്തകത്തെയും പഠന രീതിയെയും വിമര്‍ശനപരമായി തന്നെ സമീപിച്ച് മെച്ചപ്പെടുത്തുകയായിരുന്നില്ലേ പിന്നീട് നടക്കേണ്ടിയിരുന്നത് .ഈ നേട്ടത്തെ നില നിറുത്താന്‍ നമുക്കാകുന്നുണ്ടോ ?അതിന് ഇങ്ങനെ പോയാല്‍ മതിയോ ?സ്വയം വിലയിരുത്താം .

Unknown said...

മികച്ച അടിസ്ഥാനസൌകര്യങ്ങളും ആത്മാര്‍ത്ഥതയുള്ള ധാരാളം അധ്യാപകരും ഇവിടെ ഉണ്ട്. പൊതു വിദ്യാഭ്യാസത്തിന്റെ ഉയര്‍ച്ച സ്വപ്നം കാണുന്നവര്‍. എന്നാല്‍ ചില മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നിരന്തരംശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ പിന്തുണ നല്‍കേണ്ട വിദ്യാഭ്യാസവകുപ്പ് ടെക്സ്റ്റ് ബുക്ക് പോലും
സമയത്തിന് നല്‍കാനാവാതെ സ്വയം പരിഹാസ്യരായികൊണ്ടിരിക്കുന്ന ഈ സമയത്ത് എന്ത് പറയാന്‍?