ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, August 4, 2017

ആദിവാസിഭാഷയില്‍ പാഠപുസ്തകം വേണ്ടേ?


മാതൃഭാഷയില്‍ പഠിക്കുക എന്നാല്‍ മാനകഭാഷയില്‍ പഠിക്കുക എന്നാണോ അര്‍ഥം? അല്ല അവരവരുടെ നാട്ടിലെ ഭാഷയില്‍ പഠിക്കുക എന്നാണ്. ഒരു പ്രത്യേക ഭാഷാ വിഭാഗമുണ്ടെങ്കില്‍ അവര്‍ക്ക് ഇതരസമൂഹത്തിലെ ഭാഷയുമായി വേര്‍തിരിവുണ്ടെങ്കില്‍ അവരുടെ ഭാഷ മാനിക്കപ്പെടണം

അധികാരത്തിന്റെ ഭാഷ വിദ്യാഭ്യാസത്തിന്റെ ഭാഷയായിരുന്നു. എക്കാലവും. സംസ്കൃതവും ഇംഗ്ലീഷും അങ്ങനെയാണ് പ്രാമുഖ്യം പല കാലങ്ങളില്‍ നേടിയത്.
ജനാധിപത്യസംവിധാനങ്ങളുടെ വളര്‍ച്ച നാട്ടുഭാഷാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു
കേരളം മാതൃഭാഷയെ ബോധനമാധ്യമമാക്കിയെങ്കിലും ആദിവാസി വിഭാഗത്തിനു മേല്‍ മാനകമലയാളം അടിച്ചേല്‍പ്പിച്ചു.
ഫലമോ ഒന്നാം ക്ലാസിലെ അന്യഭാഷ ( മാനകമലയാളം)യിലുളള പാഠപുസ്തകം മനസിലാകാതെ അവര്‍ അന്ധാളിച്ചു. അധ്യാപകരും ചതുരവടിവില്‍ സംസാരിച്ചു. കുട്ടികള്‍ പിന്നാക്കമായി. തോറ്റു. തോല്‍വിയാണ് ഓരോ ദിവസവും അനുഭവിച്ചത്. അതിനാല്‍ വിദ്യാലയം മടത്തു. വരവ് കുറഞ്ഞു. പഠിത്തം നിറുത്തുകയോ തോററ സര്‍ട്ടിഫിക്കറ്റിലൊതുങ്ങുകയോ ആയിരുന്നു
എന്താണ് പരിഹാരം?
ഒത്തിരി പരിഹാരങ്ങളുണ്ടാകാം
ആദ്യം വേണ്ടത് മനസിലാകുന്ന ഭാഷയില്‍ പഠിപ്പിക്കുക എന്നതാണ്
തിരുനെല്ലി പഞ്ചായത്ത് അത്തരമൊരു ദൗത്യം ഏറ്റെടുത്തു. ബാവലി യു പി സ്കൂളിലെ പ്രഥമാധ്യാപകന്‍ സന്തോഷ് നേതൃത്വം നല്‍കി ഒന്നാം ക്ലാസിലേക്ക് ഒരു പാഠം തയ്യാറാക്കി
ഇതില്‍ പല വാക്കുകളും നിങ്ങള്‍ക്കു മനസിലാകില്ല എന്നതുപോലെയോ അതില്‍ കൂടുതലോ ദുര്‍ഗ്രഹമായിരിക്കും ആ കുരുന്നുകള്‍ക്ക് മാനകമലയാളം എന്നോര്‍ക്കണം.
ഏതായാലും മാതൃഭാഷാമാധ്യമബോധനത്തിനു വേണ്ടി നിലകൊളളുന്ന ഞാന്‍ ഈ ഉദ്യമത്തിനെ പിന്തുണയ്കുന്നു.
ഇടതുപക്ഷ പത്യമുന്നണിയുടെ പ്രകടനപത്രികയില്‍ (ഇനം 514 പേജ് 64 )ആദിവാസികളുള്‍പ്പടെയുളളവര്‍ക്ക് അവരുടെ ഭാഷയില്‍ വിദ്യാഭ്യാസവും വ്യവഹാരങ്ങളും നിര്‍വഹിക്കാന്‍ അവസരമുണ്ടാക്കും എന്നു പറഞ്ഞിട്ടുണ്ട്.
ആദിവാസി ഭാഷയില്‍ പഠിച്ചാല്‍ കുട്ടികള്‍ പൊതുസമൂഹവുമായി ഇടപഴകാതെ പോകില്ലേ? ന്യായമായ ചോദ്യമാണ്. ഒന്ന് രണ്ട് ക്ലാസുകളില്‍ മാത്രമാണ് ആദിവാസിഭാഷാപാഠപുസ്തകങ്ങള്‍ വേണ്ടിവരിക. ലിപി മലയാളമായിരിക്കും.അതിനാല്‍ പെട്ടെന്ന് അവര്‍ക്ക് മലയാളത്തിലേക്ക് മാറാനാകും. മലയാള ലിപിഉപയോഗിച്ചെഴുതുന്നതിനാല്‍ ലേഖനത്തിലെ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ക്ലാസുകള്‍ ഉയരും തോറും പൊതുമലയാളം കൂടുകയും പ്രാദേശിക സാംസ്കാരിക പാഠങ്ങള്‍ ആനുപാതിക പ്രാതിനിധ്യത്തോടെ ഉള്‍പ്പെടുത്തുകയും വേണം. അപ്പര്‍ പ്രൈമറി തലം മുതല്‍ കേരളത്തിന് ഒരു പുസ്തകം എന്ന സമീപനം സ്വീകരിക്കാവുന്നതാണ്.
 ചെറിയ ക്ലാസു മുതല്‍ മലയാളം പഠിക്കാത്ത ധാരാളം കുട്ടികള്‍ കേരളത്തിലുണ്ട്. അവരുടെ കാര്യത്തില്‍ മാനകമലയാളിക്ക് വേവലാതി ഇല്ല. കാരണം അത് ഇംഗ്ലീഷാണല്ലോ?


ഭാഷാധിനിവേശത്തിന്റെ പ്രധാന രീതി പ്രാദേശിക ഭാഷകളെ ഇല്ലാതാക്കുക എന്നതാണ്. അങ്ങനെ ലോകത്ത് നിരവിധി ഭാളകളാണ് ഇല്ലാതായത്. നല്ല നാട്ടു മലയാളം അന്യമാവുകയാണ്. സിനിമകളുടെ ഇടപെടലാണ് ഈ മൊഴിച്ചന്തത്തെ ഇന്ന് സംരക്ഷിക്കുന്നതെന്നു പറയാം. കേരളത്തിലെ നൂറു മലയാളവും മലയാളം തന്നെയാണ്. അതിനാല്‍ അത്തരം വ്യവഹാരങ്ങളിലുളള കഥകളും  നോവലുകളും  കുട്ടികള്‍ പഠിക്കണം. സാംസ്കാരികത്തനിമ സംരക്ഷിക്കുക എന്നതിനര്‍ഥം പ്രാദേശിക ഭാഷകളെയും ഭാഷാഭേദങ്ങളെയും സംരക്ഷിക്കുക എന്നു കൂടിയാണ്. ലോകത്തിനൊറ്റ ഭാഷ എന്ന നിലപാട് കമ്പോളത്തിന് ആവശ്യമായേക്കാം.

( ചിത്രീകരണം മെച്ചപ്പെടാനുണ്ട്. അത് പ്രാദേശിക ജീവിതവുമായി കൂടുതല്‍ നീതി പുലര്‍ത്തണം )

4 comments:

ഒന്നാം ക്ലാസ് said...

നന്നായിരിക്കുന്നു.കാസറഗോഡും ഇത്തരമൊരെണ്ണം വേണം

rahman said...

സന്ദർഭോചിതം.ഇത് എനിക്ക് ഒരു ചൂണ്ടുപലകയാണ്. ഇന്ന് ഞാൻ കോഴിക്കോട് കിർ ടാസ്സിൽ ഏകദിന ശിൽപശാലയിൽ പങ്കെടുക്കനന്നു '
വിഷയം: എസ് ററി വിഭാഗത്തിലെ പണിയർ മുതുവാൻ: ചോലനായ്ക്കർ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള പ്രൈ മർ വികസിപ്പിക്കൽ ആലോചനായോഗം '
2017 മാർച്ച് മാസം കിർ ട്ടാസ് സ് വെച്ച് നടന്ന ഏകാധ്യാപക പരിശീലനത്തിൽ വെച്ച് 'വ വ്ളാസം എന്ന പേരിൽ ഒരുprototype. Material വികസിപ്പിച്ചിരുനന്ന
മാഷുടെ ഈ Post എനിക് മെയിൽ അയച്ചു തന്നാൽ ഉപകാരം

drkaladharantp said...

mail id?

Preetha Tr said...

ചരിത്രമായിമാറുന്ന ചില അടയാളപ്പെടുത്തലുകൾ ഉണ്ട്.മലയാളത്തെക്കുറിച്ച് വാദിക്കുമ്പോൾ തന്നെ അവനവൻ്റെ മാതൃഭാഷയിൽ പഠിച്ചു തുടങ്ങണമെന്ന അവകാശം എല്ലാവർക്കും ഉണ്ടെന്ന് ഓർമ്മപ്പെടുത്തുന്ന ലേഖനം.മാഷിനെ കേരളം വിദ്യാഭ്യാസരംഗത്ത് മാനിക്കുന്നതിന് ഒരുകാരണം മാഷിൻ്റെ ഇതുപോലുള്ള മാനവികഭാവവും അതിനായുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളും.