ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, June 23, 2020

ഓൺലൈൻ ക്ലാസ്സും ടീച്ചിംഗ് നോട്ടും*

"ദൈനംദിന പാഠാസൂത്രണ രേഖയാണ് ടീച്ചിംഗ് മാന്വൽ.
പoനനേട്ടങ്ങങ്ങളെ ലക്ഷ്യമാക്കി പാഠപുസ്തകത്തിലും ടീച്ചർടെക്സ്റ്റിലും നൽകിയിട്ടുള്ള പ്രവർത്തനങ്ങളെ തൻ്റെ ക്ലാസ്സിലെ കുട്ടികൾക്ക് യോജിച്ച രീതിയിൽ വഴക്കത്തോടെ മാറ്റങ്ങൾ വരുത്തിയും കൂട്ടിച്ചേർത്തും വികസിപ്പിച്ചെഴുതുന്ന ഒന്നായിരുന്നു ടീച്ചിംഗ് മാന്വൽ .
എന്നാൽ മാറിയ സാഹചര്യത്തിൽ ഇതിനും മാറ്റം ആവശ്യമായി വന്നിരിക്കുന്നു.  
ടീച്ചിംഗ് മാന്വൽ മുൻകൂട്ടി തയ്യാറാക്കുന്ന രീതിയായിരുന്നു ലോക്ക് ഡൗൺ കാലം വരെ നമ്മൾ പിന്തുടർന്നിരുന്നത്. 
എന്നാൽ ഇപ്പോൾ ഫസ്റ്റ് ബെൽ മുഴങ്ങിയതിനു ശേഷമാണ് ടീച്ചിംഗ് മാന്വൽ തയ്യാറാക്കുന്നത്.
ഇവിടെ കുട്ടിയെ നിൽക്കാൻ പഠിപ്പിക്കുന്ന വിദ്യയാണ് "ഫസ്റ്റ് ബെല്ലി"ലൂടെ നൽകുന്നതെങ്കിൽ അതെ കുട്ടിയെ നടത്താനും ഇരുത്താനും ആവശ്യമെങ്കിൽ ഓടാനും ഉള്ള അറിവാണ് ടീച്ചിംഗ് മാന്വൽ എന്ന ആയുധത്തിൻ്റെ സഹായത്തോടു കൂടി അധ്യാപകർ ചെയ്യുന്നത്.
ഓരോ ഫസ്റ്റ് ബെൽ ക്ലാസ്സിലും നൽകിയ പ്രവർത്തനങ്ങൾ ഏത് പoനനേട്ടം ആർജിക്കാനാണ് ഉതകുന്നത് എന്ന് കണ്ടെത്തി അതിൽ ഊന്നൽ നൽകി പഠന പ്രവർത്തനങ്ങൾ ടീച്ചിംഗ് മാന്വലിൽ രേഖപ്പെടുത്തണം. 

എല്ലാ നിലവാരക്കാർക്കും യോജിക്കുന്ന രീതിയിൽ പ0നപ്രവർത്തനങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടത്താം. കൂടാതെ പഠന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഓൺലൈൻ പoനസാമഗ്രികൾ ഉചിതമായ വർക്ക് ഷീറ്റുകൾ എന്നിവ ടീച്ചിംഗ് മാന്വലിൽ ഉൾച്ചേർക്കണം.

ഈ വർക്ക് ഷീറ്റുകൾ കുട്ടികൾ കൃത്യമായും വ്യക്തമായും ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനൊപ്പം അവർക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ഫീഡ്ബാക്കും മാന്വലിൽ ഉൾപ്പെടുത്തണം. ഇങ്ങനെ ഓരോ ദിവസവും നടപ്പിലാക്കിയ പoനപ്രവർത്തനങ്ങളുടെ വിലയിരുത്തലിലൂടെ രൂപീകരിക്കപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കി ഒരു ലഘുവായ പ്രതിഫലനക്കുറിപ്പ് ടീച്ചിംഗ് മാന്വലിൽ ഉണ്ടായിരിക്കണം.
           ഈ ദുരന്തക്കാലം നമ്മളോട് ആവശ്യപ്പെടുന്ന പലതും ഉണ്ട്.
പല സങ്കൽപ്പങ്ങളും അവബോധങ്ങളും ഈ ദുരിതവേളയിൽ മാറി മറിയുന്നത് നാം കണ്ടു. അധ്യാപകവിദ്യാർത്ഥി അഥവാ വ്യവസ്ഥാപിത ചിട്ടവട്ടങ്ങൾക്കും സ്വാഭാവികമായി മാറ്റം വന്നു. ഏതൊരു ദുരിതാവസ്ഥയേയും ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതിൻ്റെ ഗൗരവമായ ഒരിടപെടലാണ് വിദ്യാഭ്യാസ രംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ആ നിലയിൽ ടീച്ചിംഗ് മാന്വൽ എന്ന അധ്യാപകായുധം
അനിവാര്യമാണെന്ന് തന്നെയാണ് എന്റെ മതം."
    ദിൽഷാന ബഷീർ
എ.എം.എൽ.പി. എസ് നാട്യമംഗലം
പട്ടാമ്പി ( subdt)
അനുബന്ധം
ദില്‍ഷാനടീച്ചറുടെ ടീച്ചിംഗ് മാന്വല്‍ കുട്ടികളും കാണും.അവരെ കാണിക്കും. എങ്ങനെയാണ് സ്വന്തം രേഖപ്പെടുത്തല്‍ ആകര്‍ഷകമാക്കുന്നത് എന്നതിന് തെളിവ്. ഇതു കാണുന്ന കുട്ടികള്‍ അവരുടെ നോട്ടുബുക്കും മെച്ചപ്പെട്ടതാക്കും. ഓരോരുത്തരും മത്സരിക്കും . തങ്ങളുടെ നോട്ട് ബുക്ക് ടീച്ചറുടെ നോട്ടിനേക്കാള്‍ ഉളളടക്കസമഗ്രതയും ക്രമീകരണമേന്മയും ആരെയും ആകര്‍ഷിക്കുന്നതും ആക്കിമാറ്റാനഉളള ശ്രമമാണത്.കുട്ടികളെക്കൂടി കണ്ട് ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കുന്ന അധ്യാപിക എന്ന നിലയില്‍ ദില്‍ഷാന ടീച്ചര്‍ ടീച്ചിംഗ് മാന്വലിന് പുതിയ മാനം നല്‍കിയിരിക്കുകയാണ്.
ടീച്ചിംഗ് നോട്ട് കൂടെപ്പിറപ്പെന്നാണ് ദില്‍ഷാനടീച്ചര്‍ വിശേഷിപ്പിച്ചത്. ആ ഉപജില്ലയിലെ എല്ലാവര്‍ക്കും അറിയാം ടീച്ചറുടെ മാന്വലിന്റെ പെരുമ.





16 comments:

Shuhaiba said...

നല്ലെഴുത്ത്.. തീർച്ചയായും

ഒന്നാം ക്ലാസ് said...

ദിൽഷാനടീച്ചർ മാതൃകാപരം...

Jayamanikandakumar.k said...

ദിൽഷാനടീച്ചർ... ഞങ്ങളുടെ വഴിവിളക്ക്.. നാലാം ക്ലാസ് സംസ്ഥാന കൂട്ടായ്മയുടെ ഇംഗ്ലീഷ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഞങ്ങളുടെ മാർഗദർശി ആണെന്നതിൽ അഭിമാനിക്കുന്നു ...

Nisha Panthavoor said...

ദിൽഷാന ടീച്ചറുടെ പ്രവർത്തനങ്ങൾ എന്നും എപ്പോഴും ഊർജം നിറഞ്ഞതാണ്, ഏതൊരു പ0ന പ്രവർത്തനവും ചെയ്തു പരീക്ഷിക്കാൻ എപ്പോഴും സന്നദ്ധയാണ് ഈ അധ്യാപിക.. കൈ പിടിച്ച് കൂടെ നടത്താൻ കഴിഞ്ഞതിൽ അഭിമാനം

Unknown said...

ദിൽഷാന പാലക്കാട് ജില്ലയിലെ പ്രൈമറി അധ്യാപകർക്ക് ഊർജ്ജവും മാതൃകയുമാണ്. ഞങ്ങളുടെ ഡയറ്റിലെ വിദ്യാർത്ഥിനി. എല്ലാ വിജയാശംകളും..

Yoosuf said...

Super.... super...

Vision said...

ഓൺലൈൻ ക്ലാസ്സ് എടുക്കുന്നവർ തങ്ങളുടെ ആസൂത്രണം ഇതേ പോലെ രേഖപ്പെടുത്തി, വർക്ക് ഷീറ്റ്, തുടർ അവതരണ സാധ്യതകൾ എന്നിവ ഉൾപ്പെടെ ടീച്ചിംഗ് മാന്വൽ ക്ളാസിൻടെ അവസാന ഭാഗത്ത് അപ്‌ലോഡ് ചെയ്യുന്നത് ഗുണകരമാണ്. ഉചിതമായ കൂട്ടിച്ചേർക്കലുകൾ നടത്തി അധ്യാപകർക്കും മറ്റ് സന്നദ്ധ വൊളണ്ടിയർമാർക്കും അത് പ്രയോജനം ചെയ്യും. അഭിനന്ദനങ്ങൾ

Unknown said...

ദിൽഷാ ന ടീച്ചർ Super

Sruthi Lonappan said...

മാതൃകാപരം .. അഭിനന്ദനങ്ങൾ ടീച്ചർ. ..

Unknown said...

great

Sudha teacher, SVMALPS Nambullipura . said...

സമഗ്രമായ മനോഹരമായ എഴുത്ത്.

ramakrir said...

Nice and soundable

aa masika said...

നല്ലത്❤️

സലാഹുദ്ദീൻ said...

മിടുക്കി,മാതൃകാപരം

@ji said...

Great my dear friend

Unknown said...

പ്രതിഫലനക്കുറിപ്പിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണം എന്ന് പറയാമോ