ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 5, 2020

വീട് ഒരു കളിവീട് (കൊവിഡ് കാല വിദ്യാഭ്യസം)

കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍കൊണ്ടു മാത്രം കുട്ടികളെ തൃപ്തിപ്പെടുത്താനാകില്ല. കാരണം അവര്‍ കൂട്ടുചേരാനാകാതെ വീട്ടകങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുകയാണ്. മാര്‍ച്ച് മാസം മുതല്‍ തുടങ്ങിയ അവധി തോരുന്നില്ല. കേരളത്തിലെ കുട്ടികള്‍ക്ക് ഇത്തരമൊരു അനുഭവം ആദ്യത്തേതാണ്. അതിനാല്‍ത്തന്നെ ശിശുപക്ഷ സമീപനം പുലര്‍ത്തുന്ന അധ്യാപകര്‍ അവരെ സജീവമാക്കുന്നതിന് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. പെരിങ്ങോട് എ എല്‍ പി സ്കൂളിലെ രാജീവ് മാഷ് കുട്ടികളുടെ വീടിനെ കളിവീടാക്കുന്നതിനാണ് ശ്രമിച്ചത്. പലവിധ പ്രവര്‍ത്തനങ്ങള്‍. കുട്ടികളുടെ സര്‍ഗാത്മകതാവിഷ്കാരത്തിന് ഉതകുന്നവ. ചില ഉദാഹരണങ്ങള്‍ പരിചയപ്പെടാം
മാഷ് കുഞ്ഞുമഴ എന്ന കവിത എഴുതി കുട്ടികള്‍ക്ക് നല്‍കി. അതിന്റെ ദൃശ്യാവിഷ്കാരം നടത്തണം. കവിത ചങ്ങാതിയായ ദേവരാജന്‍ സി എസ് ആലപിച്ചതും ലഭ്യമാക്കി. ആ കുഞ്ഞു കവിതയും അതിന്റെ മനോഹരദൃശ്യാവിഷ്കാരവും നോക്കൂ. 
കുഞ്ഞു മഴേ പൊന്നു മഴേ
ഒന്നു വന്നു മിണ്ടരുതേ
ഉണ്ണീടെ കണ്ണിൽ നോക്കി
മിന്നുന്ന കാതലിനോട്
മെല്ലെ മെല്ലെ മിണ്ടരുതേ
കൊഞ്ചിക്കൊഞ്ചി മിണ്ടരുതേ   കുഞ്ഞു മഴേ.....
അന്തിക്കു വിണ്ണിന്റെ
നെഞ്ചിനകത്തീന്ന്
അമ്മിണിക്കുട്ടൻ ഒളിഞ്ഞു നോക്കി
കണ്ണാലെ കയ്യാലെ ഞാനൊന്നു തൊട്ടപ്പോൾ
പുഞ്ചിരിപ്പാലായി കൂടെ വന്നു        കുഞ്ഞു മഴേ.. 
നിന്റെ സ്നേഹത്തിന്റെ
ചുംബനമേൽക്കുവാൻ
കുഞ്ഞിക്കിളികൾ വിരുന്നു  വന്നു
കേളികളാടുവാൻ ഞാൻ കൂടി വന്നപ്പോൾ
മാനത്തെ മുത്തച്ഛൻ പേടിയാട്ടി             കുഞ്ഞു മഴേ..
ആരേയും കൂസാതെ മണ്ടി നടക്കുന്ന
മാനത്തെ കൂട്ടുകാർ മെല്ലെയോതി
ചങ്ങല പൊട്ടിച്ച് ചേങ്ങില കൊട്ടീട്ട്
കുഞ്ഞിളം കാറ്റായ് കൂടെപ്പോരൂ         കുഞ്ഞു മഴേ...
          
ബഹുമാനപ്പെട്ട കലാധരൻ മാഷേ,
       കളിയും ചിരിയുമായി എങ്ങും പാറി നടക്കേണ്ട നമ്മുടെ കുഞ്ഞുങ്ങൾ വീട്ടിൽ അടഞ്ഞിരിക്കുകയാണല്ലോ.
വൈവിധ്യമാർന്ന ചിന്തകൾ പങ്കുവെക്കുന്ന നമ്മുടെ കുട്ടികൾക്ക് മാറ്റുകൂട്ടാൻ നമുക്കെന്ത് ചെയ്യാം എന്ന ചിന്തയാണ് ഞങ്ങളെ കളിവീട് എന്ന സങ്കൽപത്തിലെത്തിച്ചത്.
ഓരോ പ്രദേശത്തും ഒരു കളിവീട് എന്നത് ഇന്ന് ഓരോ വീടുകളും കളിവീടുകളായി മാറുകയാണ്.
പെരിങ്ങോട്എ.എൽ.പി.സ്കൂളിലെ നാലാം ക്ലാസ്സിൽ പഠിക്കുന്ന അവന്തിക സ്വന്തമായി കളമൊരുക്കി ഒരു പാവനാടകം അവതരിപ്പിക്കുകയാണ്.
വായനയുടെ പൂക്കാലം ധന്യമാക്കുവാൻ മോളുടെ അവതണം ഏറെ സഹായകമായി. നോക്കുമല്ലോ?

എന്റെ ക്ലാസ്സിലെ ഓരോ കുട്ടിയും ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് പുതിയ കഥകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. അവന്തികയുടെ അവതരണം ഞാൻ പങ്കു വെച്ചല്ലോ. മറ്റു രണ്ടു വീഡിയോകള്‍ കൂടി. വൈവിധ്യമുളളവയാണ്.
സ്വന്തമായി ചിത്രം വരച്ച് അവയെ കട്ടൗട്ട് പാവകളാക്കിയാണ് അവതരണം. ചുവടെയുളള അവതരണത്തിന് വീട്ടിലെ പാവക്കുട്ടികളെയാണ് ഉപയോഗിച്ചത്.

മൊബൈല്‍ ചിത്രം
രാജീവ് മാഷ് മൊബൈലില്‍ പകര്‍ത്തിയതാണ് ഈ ചിത്രം. അതും പഠനവിഭവമായി.
മാഷ് കുട്ടികളോട് പറഞ്ഞു "ഈ ചിത്രം കാണുമ്പോൾ മനസ്സിലുണരുന്ന ചിന്തകൾ എഴുതി നോക്കൂ"
"എനിക്ക് പാഠപുസ്തകത്തിലെ അമൃതത്തിലെ അപ്പൂപ്പനെയാണോര്‍മ വന്നത്. ആരും സഹായിക്കാനില്ലാതെ വിശന്നിരിക്കുന്ന അപ്പൂപ്പനെയും ആ പെണ്‍കുട്ടിയെയും ജീവിതിയാത്രയുടെ അവസാനമെത്തി നില്‍ക്കുന്ന അപ്പൂപ്പനും ഈ ഫോട്ടോയില്‍ർ കാണുന്ന വക്ഷവും ഒരു പോലെയാണ്."

"നീലവാനച്ചോലയില്‍.
ആകാശം കാണുമ്പോള്‍ നീലനിറത്തിലുളള പരവതാനി വിരിച്ച പോലുണ്ട്. ഇതു കാണുമ്പോള്‍ സന്തോഷം ഉണ്ടാകുമെങ്കിലും ചെറിയ സങ്കടവുമുണ്ട്. ഇലകളുടെ കിന്നാരം കേള്‍ക്കാനില്ല, പൂക്കളുടെ ചിരി കാണാനില്ല. ഇതെല്ലാം കാണാനും ആസ്വദിക്കാനും അതിഥികള്‍ ആരുമില്ല."
"ചിത്രം കണ്ടപ്പോള്‍ അമ്മ എനിക്ക് പഴയ സിനിമപ്പാട്ട് പറഞ്ഞു തന്നു. നീലവാനച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ."
 മാഷ്ടെ സ്വന്തം വായനക്കാര്‍ഡുകള്‍
 കൂട്ടുകാരെ 
നിങ്ങൾക്ക് സുഖമാണല്ലോ . സുന്ദരിപ്പട്ടം കഥ വായിച്ചില്ലേ പരിക്കുപറ്റിയ പട്ടത്തിന് ജീവൻ പകർന്ന കുട്ടനെ പരിചയപ്പെട്ടില്ലേ. നമ്മുക്ക് ഇപ്പോ കൂട്ടുകൂടാനും കഥ പറയാനും കളിക്കാനും വീട്ടിൽ ഒരു കളി വീടുണ്ടാക്കാം. എന്തൊക്കെ ചെയ്യാം?. ചിത്രം വരക്കാം ' പാവയെ ഉണ്ടാക്കാം അതെ പാവനാടകം കളിക്കാം. പിന്നെന്തൊക്കെ ?
ഇഷ്ടമുള്ള കളികൾ കളിച്ച് എനിക്കയച്ചു തരൂ. കഴിഞ്ഞ വർഷം മാഷ്  തയ്യാറാക്കിയ വായനക്കാർഡുകളാണ്. കുഞ്ഞനാന. മോഹം, സുന്ദരിപ്പട്ടം, ചപ്പല പന്ത് .ഇതെല്ലാം മാഷ് തന്നെ എഴുതിയതാണ്. LP യ്ക്ക് 40 കാർഡുകൾ ഉണ്ടാക്കി. പഞ്ചായത്ത്വി അവ അച്ചടിച്ച് വിതരണം ചെയ്തു. കുട്ടികൾ നന്നായി സ്വീകരിച്ചു' ഇപ്പോള്‍ ഈ വായനക്കാര്‍ഡുകളും കളിവീട് പ്രവര്‍ത്തനത്തിന് ഉപകരിച്ചു.
പട്ടം എങ്ങനെ കുട്ടികൾ ഏറ്റെടുത്തു എന്നറിയാൻ ചുവടെയുള്ള രചന വായിക്കുക

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
കുട്ടികള്‍ പല വിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു. കളിവീടിനെ മികച്ചതാക്കി. ദേ നോക്കൂ.


കളിവീടിനെ കുട്ടികള്‍ എങ്ങനെ വിലയിരുത്തുന്നു. പ്രതികരണങ്ങള്‍ വായിക്കാം.







 "കളിയും ചിരിയും കൂടെ പഠനവും സമന്വയിക്കുമ്പോഴാണ് കളിവീട് ഉണരുന്നത്.
ഓരോ പ്രദേശത്തേയും ഓരോ കുട്ടിയുടെയും  നൈപുണികൾ സ്വയം വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുള്ള കളമൊരുക്കുകയാണ്.
കൂട്ടുകാരുമൊത്ത് കളി പറയാനും കൂടെക്കളിക്കാനും പറ്റാത്ത ഇക്കാലത്ത് കുട്ടികൾ പ്രശ്നങ്ങളിൽ അടിപതറാതെ അതിജീവിച്ച്  സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കുന്നു.
നമ്മൾ നൽകുന്ന എളിയ നിർദ്ദേശങ്ങളും പ്രാദേശിക വിദഗ്ദ്ധരുടെ സംഭാവനകളും സാങ്കേതിക സംവിധാനങ്ങളും കളി വീടിന് ശക്തി നൽകുന്നു.ഇത് നമ്മുക്കും മക്കൾക്കും പുതുജീവൻ നൽകുന്നു. സ്വന്തം വീടുകളെ കളി വീടുകളായി മാറ്റി കുട്ടികൾ പുതിയ ലോകം സൃഷ്ടിക്കുവാൻ ശ്രമിക്കുന്നു"

അനുബന്ധം

13 comments:

Jayamanikandakumar.k said...

അഭിനന്ദനങ്ങൾ... രാജീവ്മാഷ് ഭാഷാ ഗ്രൂപ്പിൻറെ വഴി വിളക്ക് തന്നെയാണ് ഞങ്ങളുടെ രാജീവ്മാഷ്
Thanks കലാധരൻ സാർ

Yoosuf said...

രാജീവ് മാഷ് അദ്‌ഭുതങ്ങളുടെ ഒരു കലവറയാണ്. ഓരോ ദിവസവും നാളെ എന്ത് പുതുമയാണ് എന്റെ മക്കൾക്ക് നൽകേണ്ടത് എന്ന് ചിന്തിക്കുന്ന വ്യക്തിയാണ്. പലരും പലതും ഷെയർ ചെയ്യാതെ സ്വകാര്യ സ്വത്തായി കൊണ്ടുനടക്കുമ്പോൾ എല്ലാവർക്കും അത് നടപ്പിലാക്കാൻ കഴിയുന്ന വിധം ഡോക്ടർ രോഗിക്ക് മരുന്ന് നിർദ്ദേശിക്കും വിധം കുറേശ്ശേയായി നൽകി ഞങ്ങളെക്കൊണ്ട് കൂടി ചെയ്യിപ്പിക്കാൻ മനസു കാണിക്കുന്ന വ്യക്തിത്വമാണ്. അത് കണ്ടെത്തി പ്രോത്സാഹിപ്പിച്ച കലാധരൻ സാറിനും നന്ദി. എല്ലാവർക്കും മാതൃകാ പരമായ ഈ പ്രവർത്തനം ഷെയർ ചെയ്തതിന് രാജീവ് സാറിനും അഭിനന്ദനങ്ങൾ...

Vision said...

കൊവിഡ് കാലത്തെ സർഗാത്മക അധ്യാപനം ചരിത്രത്തിൽ രേഖപ്പെടുത്തുക തന്നെ ചെയ്യും. ആശംസകൾ

റോഷ്നി എറണാകുളം said...

"കളിയും ചിരിയും കൂടെ പഠനവും സമന്വയിക്കുമ്പോഴാണ് കളിവീട് ഉണരുന്നത്".കുട്ടികളുടെ പ്രകൃതത്തെ അംഗീകരിക്കുന്ന , കുട്ടിയുടെ പക്ഷത്ത് നിന്ന് സര്‍ഗാത്മക ആവിഷ്ക്കരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന രാജീവ്‌ മാഷിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയം തന്നെ .ആശംസകള്‍ !

Gangadharan said...

കളിയും കളിവീടും കുട്ടിയെ ഭാവനാ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തും എന്ന കാര്യം നിസ്സംശയമാണ്. ഇതിന് വേഗത കൂട്ടാൻ രാജീവ് മാസ്റ്റർ ഒരുക്കിയ വിഭവങ്ങളുടെ സ്ഥാനം ശിശുപക്ഷ
സമീപനത്തിൻ്റെ ഉന്നതിയിൽ തന്നെ ....
ഗംഗാധരൻ മാസ്റ്റർ , കോതച്ചിറ
പെരിങ്ങോട്

Dilshana Basheer said...

രാജീവ് മാഷ് ദിവസം തോറും നൽകുന്ന പ്രവർത്തനങ്ങൾ തികച്ചും വ്യത്യസ്തവും അധ്യാപകർക്ക് പ്രചോദനമാവുന്നതുമാണ്.. വഴിവിളക്കിലൂടെ ലഭിച്ച മാഷ് ഇന്ന് എൻ്റെ ഒരു വഴിക്കാട്ടിയാണ്.. മാഷിനെ പോലെ ഉള്ളവരുടെ സൗഹൃദം വിലപ്പെട്ടതാണ്.. തുടർന്നും മാഷ്ക്ക് തൻ്റെ വിഭിന്നവും പുതുമയാർന്നതുമായ പ്രവർത്തനങ്ങൾ ചെയ്യാൻ എല്ലാവിധ ആശംസകളും നേരുന്നു

Dilshana Basheer said...

രാജീവ് മാഷ് ദിവസം തോറും നൽകുന്ന പ്രവർത്തനങ്ങൾ തികച്ചും വ്യത്യസ്തവും അധ്യാപകർക്ക് പ്രചോദനമാവുന്നതുമാണ്.. വഴിവിളക്കിലൂടെ ലഭിച്ച മാഷ് ഇന്ന് എൻ്റെ ഒരു വഴിക്കാട്ടിയാണ്.. മാഷിനെ പോലെ ഉള്ളവരുടെ സൗഹൃദം വിലപ്പെട്ടതാണ്.. തുടർന്നും മാഷ്ക്ക് തൻ്റെ വിഭിന്നവും പുതുമയാർന്നതുമായ പ്രവർത്തനങ്ങൾ ചെയ്യാൻ എല്ലാവിധ ആശംസകളും നേരുന്നു

Unknown said...

രാജീവ് മാഷ് എല്ലാവിധ ഭാവുകങ്ങളും അറിയിക്കുന്നു. കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിനും നമ്മുടെ പഠനത്തിൻറെ രീതിശാസ്ത്രം യോജിച്ചു നിൽക്കുന്നതും ആയിട്ടുള്ള പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയിലെ ഏതൊന്നിനെയും കുട്ടികളുടെ ഭാഷാപരമായ വികസനത്തിനുവേണ്ടി വേണ്ടി നൽകുന്നതിനും ഈ കോവിഡ കാലത്തും കുട്ടികളിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ട് അവരുടെ പ്രവർത്തനങ്ങളെ മികച്ചരീതിയിൽ ഒപ്പം നടത്തുന്ന തുടർ പ്രവർത്തനങ്ങൾക്കും ഞങ്ങൾ അധ്യാപക സമൂഹം എന്നും കടപ്പെട്ടവരാണ്. മുൻപേ നയിക്കുന്നവർക്ക് ഒപ്പം നടക്കാൻ കഴിയുക എന്നതും വഴിവിളക്ക് എന്ന അധ്യാപക കൂട്ടായ്മയിൽ അങ്ങയെ കിട്ടിയതും ഞങ്ങൾ വളരെ വലിയ നേട്ടമായി കാണുന്നു തുടരുക പ്രവർത്തനങ്ങൾ ...

cm.vinayachandran said...

രാജീവ് മാഷിൻ്റെ ഭാഷാപ്രവർത്തനങ്ങൾ ശ്രദ്ധേയം. മാതൃകാപരം.കുട്ടിയുടെ ഭാവനയും സർഗാത്മകതയും ഉണർത്തുന്ന നിർഭയവും സ്വതന്ത്രവുമായ ആശയ പ്രകടനത്തിനു അവസരമൊരുക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ ഭാഷാശേഷി വികാസത്തിന് ഏറെ സഹായകമാവും.online പ0ന കാലത്തും അധ്യാപകൻ്റെ നിരന്തരസാന്നിധ്യം കുട്ടികൾക്ക് അനുഭവപ്പെടും ഇത്തരം പ്രവർത്തനങ്ങളിലൂടെ

najmal said...

പ്രതിസന്ധികളെ സാധ്യതകളാക്കി ഈ കോവിട് കാലത്ത് മാർച്ച് മാസം മുതൽ ഓൺലൈനിൽ പഠനത്തിലൂടെയുംവ വിവിധ പ്രവർത്തനങ്ങളിലൂടെയും പെരിങ്ങോട് എൽപി സ്കൂളിലെ അദ്ധ്യാപകനായ ശ്രീ രാജീവ് മാഷ് കുട്ടികളിലേക്ക് ഇറങ്ങി ചെല്ലുകയും നഷ്ടപ്പെട്ട അധ്യായന ദിനത്തിൽ കിട്ടേണ്ടുന്ന പ്രവർത്തനങ്ങൾ നേടികൊടുക്കുകയും കുട്ടികൾക്ക് പഠനംവീട്ടിലൊരുക്കികൊടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങൾ മറ്റു അദ്ധ്യാപകർക്ക് മാതൃകയാകട്ടെ രാജീവ് മാഷിന് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു

സേതു മാഷ് said...

ഇതൊരു അത്ഭുതം തന്നെ. രാജീവ്‌, ബദലുകൾക്കായുള്ള അന്വേഷണം തുടരൂ.
മലയാളം മിഷനിലൂടെ ഈ മനോഹര ദൗത്യം ലോകം മുഴുവൻ കാണിക്കാം. സ്നേഹപൂർവ്വം സേതുമാഷ്

നവീൻ said...

ഓരോ വീടുകളും വിദ്യാലയങ്ങളാകുന്ന, ഓരോ വിദ്യാർത്ഥിയുടെ അനുഭവങ്ങളും പഠന വിഷയമാകുന്ന മികച്ച പ്രവർത്തനം. അഭിനന്ദനങ്ങൾ

Nisha Panthavoor said...

ഏതൊരു പ്രവർത്തനവും തൻ്റെ കുട്ടികൾക്കു വേണ്ടി സ്വന്തം ചേരുവകൾ ചേർത്ർത്ത് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്ന പ്രിയ രാജീവ് മാഷിന് അഭിനന്ദനങ്ങൾ,,,,//