ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, July 12, 2021

ഡിജിറ്റൽ നൈപുണി വികസനത്തിനായുള്ള അധ്യാപക ശാക്തീകരണം

കേരളം ഹൈടെക് വിദ്യാഭ്യാസത്തിലേക്ക് മാറുകയാണ്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഹൈടെക് ആകേണ്ടതുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി പഞ്ചായത്തിലെ മുഴുവൻ അധ്യാപകർക്കും ഡിജിറ്റൽ നൈപുണി വികസിപ്പിക്കാനുള്ള


അവസരമൊരുക്കിയിരിക്കുകയാണ്.ഈ വർഷം ജൂണാദ്യം തന്നെ വാർഡു വിദ്യാഭ്യാസ സമിതികൾ രൂപീകരിച്ചു പ്രവർത്തിക്കുന്ന പഞ്ചായത്ത് ലേണിംഗ് ടീച്ചേഴ്സ് കേരളയുടെ അക്കാദമിക പിന്തുണയോടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സഹകരണത്തോടെയുമാണ് E ഗുരു (ഹൈ ടെക് ടീച്ചർ) എന്ന പരിപാടി സംഘടിപ്പിക്കുന്നത്


സാങ്കേതിക വിദ്യ വളരുന്നതനുസരിച്ച് അധ്യാപന രീതിയിലും മാറ്റം വന്നിട്ടുണ്ട്. സ്ഥലവും പ്രധാന ഘടകമായിരുന്നു. കുടുംബത്തിലായിരുന്നു ആദ്യകാലങ്ങളിൽ വിദ്യാഭ്യാസം. ( ഇന്നും കുടുംബം ആ ദൗത്യം തുടരുന്നു), പിന്നീട് ഗുരുകുല സംവിധാനം വന്നു. എഴുത്തോലയുടെ ഉപയോഗവും ഉരുവിട്ടു പഠിക്കലും ചർച്ചയും പ്രായോഗിക പരിശീലനവും രീതികളായി. സ്ഥാപന പൊതുവിദ്യാഭ്യാസം ബോർഡ്, സ്ലേറ്റ്, ചോക്ക് എന്നിവ സാങ്കേതിക വിദ്യാ രൂപങ്ങളായി.ഗുട്ടൻബർഗ് അച്ചടിയന്ത്രം കണ്ടു പിടിച്ചത് പാഠപുസ്തക കേന്ദ്രിത രീതിയിലേക്ക് വിദ്യാഭ്യാസത്തെ നയിച്ചു. റേഡിയോ ,ടേപ് റിക്കാർഡർ, ഫിലിം പ്രൊജക്ടർ, ഒ എച്ച് പി, കംപ്യൂട്ടർ, ഉപഗ്രഹങ്ങൾ, ടിവി എന്നിവയെല്ലാം വളരെ വേഗം വിദ്യാഭ്യാസത്തെ സ്വാധീനിച്ചു. ലോകം ഡിജിറ്റൽ കാലത്തേക്ക് കടന്നു. അധ്യാപനത്തിനും അതിൽ നിന്നു മാറി നിൽക്കാൻ കഴിയില്ല. കൊവിഡ് ഒരു നിമിത്തമായി എന്നു കരുതാം.
ഡിജറ്റൽ നിരക്ഷരതയുള്ള അധ്യാപ സമൂഹം സ്വയം കാലഹരണപ്പെടും. ഈ സാഹചര്യത്തിലാണ് അധ്യാപക കൂട്ടായ്മകൾ അധ്യാപക ശാക്തീകരണത്തിനായി മുന്നിട്ടറങ്ങുന്നത്.
കേന്ദ്രീകൃത രീതിയിൽ നിന്നും വിഭിന്നവും വഴക്കമുള്ളതുമാണ് ലേണിംഗ് ടീച്ചേഴ്സ് മുന്നോട്ടു വെക്കുന്ന പരിശീലന പാഠ്യപദ്ധതി

ഡിജിറ്റൽ അധ്യാപന നൈപുണികളെ നാലായി തരം തിരിക്കാം
1. ഡിജിറ്റൽ പ0ന വിഭവങ്ങൾ വികസിപ്പിക്കാനുള്ള സാങ്കേതിക നൈപുണികൾ

2. ഡിജിററൽ രീതിയിൽ വിനിമയ പ്രക്രിയ നടത്താനുള്ള സാങ്കേതിക നൈപുണികൾ

3. പഠനോൽപ്പന്നങ്ങൾ വിലയിരുത്താനും ഫീഡ്ബാക്ക് നൽകാനും വ്യക്തിഗത തുടർ പിന്തുണ നൽകാനുമുള്ള നൈപുണികൾ

4. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി അറിവു നിർമാണ സമീപനം ഉൾക്കൊണ്ടുള്ള സംവാദത്മക പ0ന പ്രക്രിയയുടെ ടീച്ചിംഗ് മാന്വൽ തയ്യാറാക്കുന്നതിനുള്ള നൈപുണികൾ

ഈ നാല് ഇനങ്ങളിൽ ഓരോന്നിലും സൂക്ഷ്മ ശേഷികളുണ്ട്.  (അനുബന്ധം നോക്കുക) ആദ്യത്തെ മൂന്നിനങ്ങളിലുള്ള ശാക്തീകരണമാണ് ഒന്നാം ഘട്ടത്തിൽ നടപ്പിലാക്കുക.

പരിപാടിയുടെ സവിശേഷതകൾ
1. തീർത്തും അധ്യാപക സൗഹൃദപരം
2. അക്ഷരാർഥത്തിൽ 24 മണിക്കൂറും സേവനം നൽകുന്ന ( സംശയനിവാരണം, പിന്തുണ ) റിസോഴ്സ് ടീം
3. ട്രൈ ഔട്ട് നടത്തി ഫലപ്രദമെന്ന് ബോധ്യപ്പെട്ട രീതി
4. അധ്യാപകർക്ക് വഴങ്ങുന്ന സമയക്രമീകരണം (രാത്രി 8 - 9 )
5. താൽപര്യമുള്ള അധ്യാപകർക്ക് എത്ര നേരം വേണമെങ്കിലും തുടരാനും അവരെ സഹായിക്കാനും കഴിയുന്ന സമയ വിന്യാസം
6. പരിശീലനത്തിൻ്റെ ഭാഗമായാ പ്രാക്ടീസ് ചെയ്യുന്നതിനുള്ള അവസരം ( നിർദ്ദിഷ്ട ശേഷി നേടുന്നു എന്നുറപ്പാക്കൽ)
7. അധ്യാപകർക്ക് പൂർണ വിജയബോധവും സംതൃപ്തിയും ( സംസ്ഥാനത്തെ ഒരു പ്രമുഖ അധ്യാപസംഘടന തന്നെ ഈ പരിശീലനം നടത്താൻ സന്നദ്ധമായി)
8. അധ്യാപകക്കൂട്ടങ്ങൾ അധ്യാപക ശാക്തീകരണത്തിനും അക്കാദമിക മുന്നേറ്റത്തിനും എന്ന ആശയത്തിൻ്റെ സാക്ഷാത്കാരം.
ലേണിംഗ് ടീച്ചേഴ്സ് വികസിപ്പിച്ച ശാസ്ത്ര പാർക്ക് എന്ന ആശയം സമഗ്ര ശിക്ഷ കേരള വ്യാപിപ്പിക്കുകയുണ്ടായി. അതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം പത്തനംതിട്ടയിലെ പ്രമാടം പഞ്ചായത്തിലാണ് നടന്നത്. ഇതാ ഇപ്പോൾ പത്തനംതിട്ട ജില്ലയിലെ പെരുനാട് പഞ്ചായത്തിലേക്ക് അധ്യാപകർക്ക് ഡിജിറ്റൽ നൈപുണി വികസിപ്പിക്കാൻ ഈ അധ്യാപക കൂട്ടായ്മ വീണ്ടും എത്തുകയായി.
ലേണിങ് ടീച്ചേഴ്സ് കേരള എന്ന ശാസ്ത്ര അധ്യാപക കൂട്ടായ്മയ്ക്ക് ഏറെ അഭിമാനിക്കാവുന്ന ചില പ്രത്യേകതളുണ്ട് .

LT കേരള നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഓൺലൈൻ സോഫ്റ്റ് വെയർ പരിശീലന പരിപാടിയിലൂടെ സ്വയം പര്യാപ്തത നേടി വരുന്ന എണ്ണായിരത്തി നാനൂറോളം അധ്യാപികാധ്യാപകർ അവരുടെ വിദ്യാലയങ്ങളിൽ അവർ പഠിച്ച സാങ്കേതിക വിദ്യകളെ ഫല പ്രദമായി ഉപയോഗപ്പെടുത്തിയതിന്റെ സന്തോഷവും സാക്ഷ്യങ്ങളും  അറിയുവാനിടയായി .
 നേടിയ അറിവുകളെ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഓരോരുത്തർക്കും വിലപ്പെട്ടതു തന്നെയാണ്.
 
 വിവിധ ജില്ലകളിൽ നിന്നായി പരിശീലനത്തിൽ പങ്കെടുക്കുന്ന 8400 ഓളം അദ്ധ്യാപകർ ഉണ്ടാക്കിയ വീഡിയോകളും അതുപോലെതന്നെ വൈവിധ്യമാർന്ന പോസ്റ്ററുകൾ എന്നിവ  ഒന്നിന്നൊന്ന് മികച്ചവയും സമാഗവും നൂതനവും ആയിരുന്നു.
 ഓരോ ടീച്ചറും സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത വേണമെന്നതാണ് LT മുന്നോട്ടുവയ്ക്കുന്ന കാഴ്ച്ചപ്പാട്. 
സ്വകാര്യ വ്യക്തികളുടെ സ്വാർത്ഥ ലാഭത്തിന്റെ ഇരകളാവാതെ
വാങ്ങി ഉപയോഗിക്കുന്നവനിൽ നിന്ന് മാറി സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുന്ന വരാവാൻ വേണ്ടി LT ഒരുക്കിയ വേദിയായിരുന്നു LT Software പരിചയ പരിപാടി.
ഇന്ന് 8- മത്തെ group ൽ എത്തി നിൽക്കുന്ന ആവേശത്തോടെയുള്ള പങ്കാളിത്തം ആരെയും അത്ഭുതപ്പെടുത്തും  -
ചില വേളകളിൽ അഭ്യർത്ഥനകൾ ശുപാർശകൾക്കു പോലും വഴിമാറുന്ന അനുഭവങ്ങൾ !!..
ഒന്ന് പറയട്ടെ - 
*അറിയാനാഗ്രഹിക്കുന്ന അവസാനത്തെ അധ്യാപകനെ പോലും നിരാശാനാകാൻ അനുവദിക്കാതെ  Team LT വിയർപ്പൊഴുക്കുകയാണ്.*

അധ്യാപകരുടെ പ്രതികരണങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നവയാണ്.

ആദ്യമായി വീഡിയോ തയ്യാറാക്കിയവരും സ്വന്തം ശബ്ദം ആദ്യമായി വീഡിയോയിൽ ഉൾപ്പെടുത്തിയവരും - കുട്ടികൾക്ക് വേണ്ടിയുള്ള പോസ്റ്ററുകൾ ആദ്യമായി തയ്യാറാക്കിയവരും ക്ലാസ്സിലെ വിവരങ്ങൾ സ്വന്തമായി document  ചെയ്തവരും -
ആകാശത്തെ നക്ഷത്രങ്ങളെ സ്വയം തിരിച്ചറിഞ്ഞവരും, പേരറിയാത്ത സസ്യങ്ങളുടെ മുഴുവൻ വിവരങ്ങളും സ്വയം കണ്ടെത്താൻ പഠിച്ചവരും
കുട്ടികൾക്ക് online ക്വിസ്സിനു വേണ്ടി Google form ആദ്യമായി പരീക്ഷിച്ചവരും,
വെർച്ചൽ റിയാലിറ്റിയുടെ  ബാലപാഠങ്ങൾ പരിശീലിച്ച് തന്റെ ക്ലാസ്സിൽ ഇഷ്ടപ്പട്ട വ്യക്തികളെയും മൃഗങ്ങളെയും എത്തിച്ചവരും, എല്ലാം ഇതിൽ തിളങ്ങുന്ന കണ്ണികളാണ്.

 റിട്ടയർ ചെയ്തിട്ടും പഠിക്കാൻ താത്പര്യം കാണിച്ച് മുന്നോട്ട് വന്നവരും പ്രധാനാധ്യാപകരും, ICT Co-ordinators ഉം പ്രീ പ്രൈമറി മുതൽ ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വരെയുള്ള അധ്യാപകരും  അധ്യാപക വൃത്തിയിലേക്ക് പ്രവേശിക്കുന്നവരുo 
ഒരുപാട് കാലത്തെ പരിചയമുള്ളവരും എല്ലാം  ഈ പരിശീലന വേദിയിൽ താത്പര്യപൂർവം പങ്കെടുക്കുന്ന കുട്ടികളാണ്.

രാത്രി ഒമ്പത് മണിക് ഹാജർ പറഞ്ഞ് തുടങ്ങുന്ന ഈ classകൾ 10.30 ന് long bell നു ശേഷവും നിലവിലെ 7 ക്ലാസ്സ് മുറികളും RP മാരോട് സംശയനിവാരണം നടത്തുന്ന സജീവ അധ്യാപകരാൽ ഏതാണ്ട് 12 മണിയോളം ഉണർന്നിരിക്കുന്നതിന്റെ രസതന്ത്രം  കാഴ്ച്ചകൾക്കപ്പുറം കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തകർ  പഠന വിഷയമാക്കേണ്ടതാണ് എന്ന് തോന്നുന്നു -
ഏറെ പ്രതീക്ഷ നൽകുന്ന ഉൽപന്നങ്ങളും പ്രതിരെ ങ്ങങ്ങളുമാണ് ഓരോ പഠിതാക്കളിൽനിന്നും  ലഭിച്ചുകൊണ്ടിരിക്കുന്നത്.
കുട്ടികളുടെ ആവേശത്തോടെ  അധ്യാപക പരിശീലന ദിവസവും മുടങ്ങാതെ പങ്കെടുത്തു കൊണ്ടിരിക്കുന്നവരും 
ലീവ് പറയുന്നവരും
ഗൃഹപാഠം ചെയ്യാത്ത തിന്റെ കാരണം RP മാരെ Personal ആയി അറിയിക്കുന്നവരും
Net Problem ത്തെ പ്രശ്നമായി കണ്ടവരും എല്ലാം ഉറക്കെ വിളിച്ചു പറയുന്നത് അറിവിനെ സ്വീകരിക്കാൻ അധ്യാപക സമൂഹം താത്പര്യപൂർവ്വം മുന്നോട്ടു വരുന്നു എന്നതാണ്.

ചരിത്രം ഉണ്ടാവുന്നതല്ല കഠിന യ്തനത്താൽ ഉണ്ടാക്കുന്നതാണ് എന്ന LT കൂട്ടായ്മയുടെ ആപ്ത വാക്യം അന്വർത്ഥമാക്കുവിധം അധ്യാപന ചരിത്രത്തിലെ പുതിയ ചരിത്രങ്ങളാവാനിടയുള്ളവയാണ് ഈ ചുവടുകൾ. 
ഈ ചുവടുമായി Team LT 8-മത് online Software പരിശീലന spell ലേക്ക് കടക്കുകയാണ്.
ആത്മ വിശ്വാസത്തോടെ
തികഞ്ഞ അഭിമാനത്തോടെ.
പണത്തിന്റേയോ സ്വാർത്ഥതയുടേയോ കറപുരളാത്ത കരളുറപ്പോടെ മുന്നോട്ടു പോവുക.
മുൻ പരിശീലനങ്ങളിൽ പങ്കെടുത്ത ചില അധ്യാപകരുടെ പ്രതികരണങ്ങൾ അനുബന്ധമായി നൽകിയിട്ടുണ്ട്

പെരുനാട്ടിൽ 62 അധ്യാപകരാണുള്ളത്. അവർക്ക് പരിശീലനം നൽകുന്ന വിവരം അറിഞ്ഞ് ജില്ലക്ക് അകത്തും പുറത്തുമുള്ള ധാരാളം അധ്യാപകർ താൽപര്യം പ്രകടിപ്പിച്ചു .അങ്ങനെ പരിശീലനാർഥികളുടെ എണ്ണം 250 ആയി. അധ്യാപകർ ആഗ്രഹിക്കുന്നു എന്നതിൻ്റെ സൂചനയാണിത്. കുറച്ചു പ്രീ പ്രൈമറി അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും റിട്ടയർ ചെയ്ത അധ്യാപകരും പരിശീലനത്തിനുണ്ട്. സാങ്കേതിക വിദ്യയിൽ പിന്തുണാ സംഘത്തെ രൂപപ്പെടുത്താൻ ഇത് വഴിയൊരുക്കും

അനുബന്ധം
Digital skills addressed in ‘LT Software Training’
Video and audio editing application:
➢ Ability to record video and audio for taking classes
➢ Ability to apply functions of green background videos in classes
➢ Ability to apply augment reality using chroma key
➢ Ability to add moving background, scrolling letters, slow motions and fast motion in videos
➢ ability to edit video and giving audio and effects
➢ Ability to prepare photo and video documentation of school and classroom activities
➢ Ability to draw fundamental geometric figures

Word, Presentation and spreadsheet:
➢ Ability to make documents (word file)
➢ Ability to edit documents
➢ Ability to format text
➢ Ability to add shapes, pictures and table in a document
➢ Ability to make worksheet using mobile phone
➢ Ability to make reading cards using mobile phone
➢ Ability to share document through online platforms
➢ Ability to convert a document into PDF file
➢ Ability to share PDF through online platforms
➢ Ability to make presentation using mobile phone
➢ Ability to add music, audio and background music in a presentation
➢ Ability to take online class using presentation
➢ Ability to convert presentation into PDF file
➢ Ability to share presentation and PDF through online platforms
➢ Ability to edit presentation
➢ Ability to handle spreadsheet using mobile phone
➢ Ability to make spreadsheet
➢ Ability to make mark list, students’ data sheet, sampoorna reports etc
➢ Ability to edit spreadsheets
➢ Ability to convert spreadsheet into PDF file
➢ Ability to convert spreadsheet into an image
➢ Ability to share spreadsheet, PDF file and images through online platforms

Teaching enhancement by data collection:
➢ Ability to make reading and reference materials for all subjects by copying texts and images 
from digital media
➢ Ability to collect reviews and summaries by scanning bar codes
➢ Ability to translate any printed matter to any other languages and also understand how to 
read it.
➢ Ability to make use of QR codes in classroom activities
➢ Ability to transform a teacher to an explorer

Classroom management system:
➢ To enable a teacher to create a classroom, add students and create assignment for students
➢ To enable the teacher to create, distribute and grade assignments in a simple manner
➢ To streamline the process of sharing files among teacher and students
➢ To enable them to edit and share the forms collaboratively with other people
➢ To enable them to collect feedbacks and reviews about students from their parents
➢ To enable them to manage, store and share the received responses in any convenient file 
format

Malayalam text editor and poster maker:
➢ To enhance the ability of typing in Malayalam and English
➢ Ability for making page for digital magazine
➢ Ability to add appropriate pictures and photos in magazine page
➢ Ability to make GIF poster
➢ Ability to make video poster


അനുബന്ധം 2

Very big salute to team LT 🙋‍♂️
LT ഫാമിലി ക്ക് ഹൃദ്യമായ നമസ്കാരം.ഞങൾ,സജി and ജിബി. കാസർഗോഡ്,ചിറ്റാരിക്കൽ സ്വദേശം
വളരെ ആകസ്മികമായാണ് LT യിൽ അംഗമായത്.
വലിയ താത്പര്യവും പരിമിതമായ അറിവും വ്യതസ്തമായ ക്ലാസുകൾ ചെയ്യണമെന്ന ആഗ്രഹവുമായി ഇരിക്കുമ്പോൾ ആണ് LT എന്ന ഭാഗ്യം കിട്ടുന്നത്.
ഇതിൽനിന്ന് കിട്ടിയ അറിവുകൾ ഉപയോഗിച്ച് വരുമ്പോഴാണ് സ്കൂൾ മാനേജർ എല്ലാവരെയും ഹൈടെക് ആക്കാൻ 5000 രൂപയുടെ 15 day കോഴ്സും ആയി വരുന്നത്.ബ്രോഷർ നോക്കുമ്പോൾ LT യില് ഉള്ള അത്രയും അറിവ് കിട്ടും എന്ന് തോന്നിയില്ല.കിട്ടിയ അറിവ് പകർന്നു കൊടുക്കാൻ ഒരു ചെറിയ ഗ്രൂപ്പ് സ്കൂളിൽ തുടങ്ങി.(തീർത്തും സൗജന്യമായി തന്നെ)ഇപ്പൊൾ അത് 200 പേരുമായി തുടരുന്നു, HSS Principals 6 പേര് ഉൾപ്പെടെ...ഇതിന്
എല്ലാം പ്രചോദനം ടീം LT യുടെ നിസ്വാർത്ഥ സേവന രീതി തന്നെ...your  attempt will be remarked as a milestone in education field ,no doubt..
ഞങ്ങളുടെ ചെറിയ അറിവകൾ കൂടി പങ്ക് വെക്കാൻ അവസരം തന്ന എൽടി കുടുംബത്തിന് നന്ദി..

അനുബന്ധം 3

ഓരോ ക്ലാസ് കഴിയുമ്പോഴും ടീം L T  വിസ്മയങ്ങൾ സൃഷ്ടിക്കുന്നു. ഗൂഗിൾ ഫോം എന്ന app നെക്കുറിച്ച് ചെറിയ ധാരണയുണ്ടാരുന്നെങ്കിലും  കൈകാര്യം ചെയ്യുമ്പോൾ  ഒരുപാട് സംശയങ്ങളുണ്ടായിരുന്നു.
ഫോംസ് app ന്റെ പരിമിതികളില്ലാതെ ഗൂഗിളിൽ നേരിട്ട് ഇത്രയും കാര്യങ്ങൾ ചെയ്യാം എന്നത് വലിയ അറിവാണ് . വളരെ വ്യക്തമായ വിശദീകരണങ്ങളുള്ള വീഡിയോയും തോംസൺ സാറിന്റെ അവതരണവും ഏറെ നന്നായിരിക്കുന്നു. ഓരോ കുഞ്ഞു സംശയത്തിനും ക്ഷമയോടെ മറുപടി പറയുന്ന ടീം L T യുടെ സന്മനസ് തോംസൺ സാർ കൂടുതൽ വ്യക്തമാക്കി. മൊബൈൽ ഫോൺ എങ്ങനെ  അറിവ് നിർമാണ പ്രക്രിയയിൽ സമർത്ഥമായി ഉപയോഗിക്കാം എന്ന് കൂടിയാണ്‌   ഇത്തരം ക്ലാസുകളിലൂടെ വെളിവാകുന്നത്. ടീം LT യുടെ ഭാഗമായ എല്ലാ അധ്യാപകരും സമയപരിധി വയ്ക്കാതെ മുഴുവൻ സമയവും ഞങ്ങളുടെ സംശയങ്ങൾ തീർക്കുന്നു എന്നതിന് ഹൃദയപൂർവം നന്ദി അറിയിക്കുന്നു. ഈ രണ്ടു ദിവസത്തെ ക്ലാസിന് തോംസൺ സാറിന് പ്രത്യേകമായും നന്ദി പറയുന്നു.🌷🌷🌷🌷


അനുബന്ധം 4
ഒന്നു പറഞ്ഞോട്ടേ.....

ഇതുവരെയുള്ള ക്ലാസുകളിലൂടെ എനിക്കുണ്ടായ ചിന്തകൾ ഒന്നു കുറിച്ചോട്ടെ. ചിന്തകളെ അതുപോലെ വാക്കുകളാക്കാൻ കഴിയുമോ എന്നറിയില്ല. എന്നാലും.

26 വർഷമായി സർവ്വീസിൽ കയറിയിട്ട്. ഡിപ്പാർട്ട്മെന്റ് നൽകിയ എല്ലാ പരിശീലനങ്ങളിലും മുടങ്ങാതെ പങ്കെടുത്തിട്ടുണ്ട്. IT ഉൾപ്പെടെ. അവിടെ നിന്നൊക്കെ എന്തു ക്ലാസ് മുറിയിൽ എത്തിക്കാൻ കഴിഞ്ഞു എന്നത് ഇന്നും ചിന്താവിഷയമാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യക്കു പ്രാധാന്യം നൽകിക്കൊണ്ട് സ്ക്കൂളിലെത്തിയ ലാപ് ടോപ്പുകളും പ്രൊജക്ടറുകളും നോക്കി അങ്ങനെ അന്തം വിട്ട് നിൽക്കുന്ന സമയത്താണ് മാരക വ്യാധി വന്ന് നീണ്ട അവധിക്കാലം വന്നത്- പഠനം ഓൺലൈനായി. ഇനിയും പിന്നോക്കം നിന്നിട്ടു കാര്യമില്ലെന്നറിഞ്ഞ് യു - ട്യൂബിലൂടെ പലതും പഠിച്ചെടു'ക്കാൻ ശ്രമിച്ചു. ഒന്നും ശരിയായില്ല. അങ്ങനെയിരിക്കെയാണ് LT ഗ്രൂപ്പിൽ Software പരിചയപ്പെടുത്താനുള്ള ഗ്രൂപ്പുകളെക്കുറിച്ചുള്ള അറിയിപ്പ് കണ്ടത്. 1, 2, 3, 4, 5 വരെയുള്ള ഗ്രൂപ്പുകളിലും ജോയിൻ ചെയ്യാൻ എന്റെ ആത്മവിശ്വാസക്കുറവ് സമ്മതിച്ചില്ല.പ്രഗത്ഭരായ അധ്യാപകരെ എന്റെ വിവരക്കേട് അറിയിക്കേണ്ടല്ലോ എന്നോർത്തു ഞാൻ. ഗ്രൂപ്പ് 6ഉം കണ്ടപ്പോൾ കണ്ണടച്ചു ജോയിൻ ചെയ്തു. പിന്നെ ഉണ്ടായതൊക്കെ ജീവിതത്തിലെ വിവരിക്കാനാവാത്ത സന്തോഷങ്ങൾ, ആത്മവിശ്വാസം ,സ്വയംപര്യാപ്തത .

         പഠിച്ചു കഴിഞ്ഞ 3 ആപ്പുകളും പ്രയോജനപ്പെടുത്തി ക്ലാസ് ഗ്രൂപ്പുകൾ സജീവമാക്കാൻ കഴിഞ്ഞു. അതിനു പരി എന്നെക്കൊണ്ടും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം കൈവന്നു.ഇതിനൊക്കെ സഹായിച്ചത് RP മാരുടെ വ്യത്യസ്തമായ ക്ലാസ് രീതി തന്നെയാണ്. ഏറ്റവും സൗമ്യമായി ഒരു അഞ്ചാം ക്ലാസ് കുട്ടിയെ പഠിപ്പിക്കുന്ന പോലെ വിവരിച്ച് സംശയങ്ങൾ തീർത്ത് പ്രോത്സാഹിപ്പിച്ച്
          ഇതായിരുന്നു ഞങ്ങൾക്കു വേണ്ടിയിരുന്നത്, ആഗ്രഹിച്ചത്....
  RP മാരെക്കുറിച്ച് പറയുമ്പോൾ ഒന്നുകൂടി ഊന്നിപ്പറയട്ടെ, പൊതുവിദ്യാഭ്യാസം എന്താണെന്നും അവിടെ എന്താണു നടക്കുന്നതെന്നും ആ അധ്യാപകർക്കും കുട്ടികൾക്കും എന്താണ് വേണ്ടതെന്നും കൃത്യമായി അറിയുന്നവരാണിവർ.
      ഞാനിപ്പോൾIKinemaster ൽ വീഡിയോ തയ്യാറാക്കിയിടുന്നു. പോസ്റ്ററുകളും PDF ഫയലുകളും തയ്യാറാക്കുന്നു. എനിക്ക് എന്നെക്കുറിച്ചു തന്നെ ഒരു അഭിമാനം തോന്നുന്നു.
നന്ദി🙏 ഒരു പരാദമായിരുന്ന എന്നെ സ്വപോഷിയാക്കിയതിന്.:

       ദൂരെ ദൂരെയുള്ള ഒരിടത്തേക്ക് പരിശീലനത്തിനു പോകേണ്ടി വന്നില്ല. ഹാജർ ഒപ്പിട്ടില്ല ... കണ്ണരുട്ടില്ല. കളിയാക്കലില്ല.
    
      ഞങ്ങളുടെ വീടുകളിലിരുന്ന് സമയത്തിന് 10 മിനിറ്റ് മുമ്പേ ഹാജർ പറഞ്ഞ് ഓരോന്നും ഞാൻ മുമ്പേ എന്ന രീതിയിൽ ചെയ്ത് മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.'' No comments: